
December 26, 2010
മുരളിയെ തിരിച്ചെടുക്കൂ, ഇനിയെങ്കിലും

December 20, 2010
Old is (പുഴുവരിക്കുന്ന) Gold !!
December 15, 2010
യു എസ്സേ, ഇന്ത്യ പിണങ്ങും കെട്ടോ
ഒബാമയെ നമ്മള് സല്ക്കരിച്ചു വിട്ട ശേഷം ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ നല്ല സല്‍ക്കാരമാണ് ലഭിക്കുന്നത്. മീര ചേച്ചിയെ സല്കരിച്ച വാര്‍ത്തയാണ് ആദ്യം വന്നത്. കഴിഞ്ഞ ദിവസം ഹര്ദീപ്ജിയെയും സല്കരിച്ചതായി വിവരം കിട്ടി. വാര്‍ത്ത വായിച്ചതോടെ എന്റെ വയറ് നിറഞ്ഞു. ആരേലും ഒരു പൂവമ്പഴം തൊലിച്ച് തന്നാല്‍ അത് തിന്നാനുള്ള ഗ്യാപ് മാത്രമേ ഇനിയുള്ളൂ. അമേരിക്കക്കാര്‍ നന്ദിയില്ലാത്തവരാണെന്ന് ഇനി ഒരുത്തനും പറയരുത്. പറഞ്ഞാല്‍ അവനെ ഞാന്‍ ഇരുമ്പുലക്ക കൊണ്ട് അടിക്കും !!.
December 13, 2010
വിക്രമന് ഏലിയാസ് വിക്കിലീക്സ്
ജൂലിയന്‍ അസാന്‍ജ് ഒരു വിക്രമന് ആണ്. എന്റെ കുട്ടിക്കാലത്ത് കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ ഊമക്കത്തുകള്‍ അയക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. വിക്രമന് എന്ന പേരിലാണ് കത്തുകള്‍ വന്നിരുന്നത്. പലരുടെയും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണ് വിക്രമന് ചെയ്തിരുന്നത്. വിക്രമന് ആരാണെന്ന് ആര്‍ക്കും അറിയില്ല. അന്ന് കര്‍ണാടക പോലീസ് ഇന്നത്തെപ്പോലെ 'പ്രൊഫഷനല്‍' അല്ലാത്തതിനാല്‍ ആരും പരാതി കൊടുക്കാന്‍ പോയതുമില്ല.
December 8, 2010
പ്രീജ ശ്രീധരന് ഒരു വോട്ട്
ചാനലുകളും പത്രങ്ങളും നടത്തുന്ന എസ് എം എസ് മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും ഒട്ടും താല്പര്യം കാണിക്കുന്ന ആളല്ല ഞാന്‍. ഫ്രീയായി കിട്ടുന്ന ടി വി പരിപാടികള്‍ കാണുക, ഓണ്‍ലൈനില്‍ ഫ്രീയായി പത്രം വായിക്കുക, എസ് എം എസ്സിന് കാശ് കളയാതിരിക്കുക എന്നതൊക്കെയാണ് എന്റെ ലൈന്‍. ആ ലൈനിന് ഇപ്പോഴും മാറ്റമൊന്നുമില്ല. പക്ഷെ മനോരമയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലെ നാല് പേരെ കണ്ടപ്പോള്‍ എനിക്കീ മത്സരത്തില്‍ അല്പം താല്പര്യം എങ്ങിനെയോ കടന്നു കൂടി.
December 6, 2010
എന്നെ ഇന്ദ്രന്‍സ് ആക്കരുത് നൗഷാദേ
ഈ ഡിസംബര്‍ ഒന്നിന് എനിക്ക് ആശംസകളുടെ പ്രവാഹം ആയിരുന്നു. ഫേസ്ബുക്ക് പറ്റിച്ച പണിയാണ്. 'പുള്ളിക്കാരത്തി' എന്റെ ജന്മദിനം എല്ലാവരെയും അറിയിച്ചു. ആശംസ നേര്‍ന്നു കൊണ്ട് ബൂലോകത്ത് പ്രത്യക്ഷപ്പെട്ട ബ്ലോഗ് പോസ്റ്റുകള്‍ കണ്ടു ഞാന്‍ ഞെട്ടി!!. സാനിയ മിര്‍സക്ക് പോലും ഇത്രയും ആശംസ കിട്ടിക്കാണില്ല. ജന്മദിനം ആഘോഷിക്കുന്ന പരിപാടി എനിക്കില്ല. രാത്രിയിലിരുന്നു കുറെ കരയും എന്നല്ലാതെ പ്രത്യേകമായി ഒരു കടല മിഠായി പോലും അന്ന് വാങ്ങിത്തിന്നാറില്ല. പക്ഷേ ഈ ബഹളങ്ങളൊക്കെ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ഞാനൊരു ഫുലിയാണ്. മാത്രമല്ല ഒരു മഹാ സംഭവവുമാണ്.. ഇനി ഗതി കെട്ടാല്‍ പോലും പുല്ലു തിന്നാന്‍ പാടില്ല. !!.
December 2, 2010
ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം.
Follow up to the earlier post - ഷാഹിന തീവ്രവാദി തന്നെ!!!
ഒരാളെ കൊല്ലാന്‍ എളുപ്പമുണ്ട്. കൊന്നു കഴിഞ്ഞിട്ട് ശവം എന്ത് ചെയ്യണം എന്നിടത്താണ് പ്രശ്നം ഉള്ളത്. ഒരു മാതിരി കൊലപാതകികളൊക്കെ അവരുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്നത് ശവത്തെ എന്ത് ചെയ്യണം എന്ന ആലോചനക്കാണ്. അതിന്റെ സങ്കീര്‍ണതകള്‍ ആലോചിച്ചാണ് പലപ്പോഴും കൊല നടത്താതെ തിരിച്ചു പോകുന്നതും. എന്നാല്‍ വാര്‍ത്തയെ കൊല്ലുമ്പോള്‍ ആ പേടി വേണ്ട. വാര്‍ത്തയെ കൊന്നാല്‍ അതിന്റെ ആത്മാവും ശരീരവും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു പോകും. 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍' എന്ന് പറഞ്ഞത് പോലെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് എതിരെയുള്ള കര്‍ണാടക പോലീസിന്റെ നീക്കം മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയാവാതെ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു കഴിഞ്ഞു.
ഒരാളെ കൊല്ലാന്‍ എളുപ്പമുണ്ട്. കൊന്നു കഴിഞ്ഞിട്ട് ശവം എന്ത് ചെയ്യണം എന്നിടത്താണ് പ്രശ്നം ഉള്ളത്. ഒരു മാതിരി കൊലപാതകികളൊക്കെ അവരുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്നത് ശവത്തെ എന്ത് ചെയ്യണം എന്ന ആലോചനക്കാണ്. അതിന്റെ സങ്കീര്‍ണതകള്‍ ആലോചിച്ചാണ് പലപ്പോഴും കൊല നടത്താതെ തിരിച്ചു പോകുന്നതും. എന്നാല്‍ വാര്‍ത്തയെ കൊല്ലുമ്പോള്‍ ആ പേടി വേണ്ട. വാര്‍ത്തയെ കൊന്നാല്‍ അതിന്റെ ആത്മാവും ശരീരവും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു പോകും. 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍' എന്ന് പറഞ്ഞത് പോലെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് എതിരെയുള്ള കര്‍ണാടക പോലീസിന്റെ നീക്കം മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയാവാതെ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു കഴിഞ്ഞു.
November 30, 2010
ഷാഹിന തീവ്രവാദി തന്നെ!!!
November 27, 2010
എന്റെ ഷെയര്‍ മാര്‍ക്കറ്റ് പരീക്ഷണങ്ങള്‍
വെറുതെ ഒരു ഹരത്തിനു ഷെയര്‍ മാര്‍ക്കറ്റില്‍ അല്പം കളിക്കാമെന്ന് ഞാന്‍ വിചാരിച്ചു. കയ്യില്‍ പൂത്ത കാശുണ്ടായിട്ടല്ല. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നത് എന്നറിയാനുള്ള ഒരു താല്പര്യം. കാര്‍വിയില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങി ലൈവായി തന്നെ കുറച്ച് ഷെയറുകള്‍ വാങ്ങി. ലാഭം കിട്ടിയോ നഷ്ടം വന്നോ എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് ഓരോരുത്തരുടെയും തലവര പോലെ സംഭവിക്കുന്നതാണ്. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.
November 20, 2010
ബ്ലോഗ് മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്
ബ്ലോഗ് മോഷണം ഇപ്പോള്‍ ഒരു വിഷയമേ അല്ല. ‘അമേരിക്കക്കാര്‍ ചായ കുടിക്കുന്ന പോലെയുള്ള’ ഒരു റൊട്ടീന്‍ പരിപാടിയായി അത് മാറിയിട്ടുണ്ട്. എന്റെ ബ്ലോഗുകള്‍ പലരുടെയും പേരില്‍ പാറി നടക്കുന്നത് കാണുമ്പോള്‍ മുമ്പൊക്കെ എനിക്ക് കണ്ട്രോള് പോയിരുന്നു . ഇപ്പോള്‍ അങ്ങനെയല്ല. സഖാവ് വി എസ്സിനെപ്പോലെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. എത്ര വലിയ മോഷണം കണ്ടാലും കുന്തം വിഴുങ്ങിയ പെരുച്ചാഴിയെപ്പോലെ (അങ്ങനെയൊരു പ്രയോഗം ഇല്ലെങ്കില്‍ ക്ഷമിക്കുക) സ്റ്റഡിയായി നില്ക്കാന് എനിക്ക് കഴിയും.
November 13, 2010
ഫോര്‍വേഡികളുടെ ശ്രദ്ധക്ക്, സഖാവിനെ തൊടരുത്
മൊയ്തുവിനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ആരും പ്രതിഷേധിച്ചില്ല!!. അതൊരു വാര്‍ത്തയായിപ്പോയുമില്ല!!. മൊയ്തു ഒരു പാവം ഇമെയില്‍ ഉടമയാണ് എന്നതാണ് കാരണം. ഇമെയില്‍ ഉടമകള്‍ക്ക് സംഘടനയില്ല. ഞാന്‍ മൊയ്തുവിനെ ന്യായീകരിക്കുന്നില്ല. അതിന്റെ ആവശ്യവും എനിക്കില്ല. കാരണം ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് എന്ന് ഞാന്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. സഖാവ് പിണറായി വിജയന്റെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും.
November 11, 2010
ഖുല്‍ബൂഷന്‍ജി ബ്ലോഗനയില്‍

November 5, 2010
മിസ്റ്റർ ഒബാമ, ക്യൂ പ്ലീസ്
ഇന്ത്യയില്‍ നിന്ന് പോകുന്ന സകല നേതാക്കളുടെയും മന്ത്രിമാരുടെയും ട്രൌസര്‍ അഴിച്ചു പരിശോധിക്കുന്നത് അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ പതിവാണ്. തിരിച്ചടിക്കാന്‍ നല്ല ഒന്നാന്തരം അവസരമാണ് ഇന്ത്യക്കാര്‍ക്ക് വന്നിരിക്കുന്നത്. ഒബാമ നാളെ ഇവിടെയെത്തും. അവിടെ ഇന്ത്യക്കാരെ പരിശോധിക്കുന്ന പോലെ ഇവിടെ നമുക്ക് അവന്മാരെയും പരിശോധിച്ചു കൂടെ?. ഈ സുരക്ഷ..സുരക്ഷ എന്നൊക്കെ പറയുന്നത് നമ്മള്‍ക്ക് മാത്രം പുളിക്കുന്ന ഒന്നല്ലല്ലോ. അമേരിക്കയിലെക്കാള്‍ പൊട്ടിത്തെറികളും ഭീകര ആക്രമണങ്ങളും ഇന്ത്യയില്‍ ആണ് നടക്കുന്നത്. മാത്രമല്ല മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പോലും ഒരു അമേരിക്കക്കാരനാണ്. അവര്‍ നമ്മുടെ ട്രൌസര്‍ അഴിക്കുമെങ്കില്‍ നമ്മള് അവരുടെ അരഞ്ഞാള്‍ ചരട് വരെ അഴിക്കണം. അതല്ലേ അതിന്റെ ഒരു ശരി?.
November 1, 2010
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
October 28, 2010
തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
Comments Box Closed
തെറ്റിദ്ധരിക്കരുത്. ഞാന്‍ മഞ്ഞളാംകുഴി എന്നല്ല എഴുതിയത്. ‘മാഞ്ഞാളംകുഴി’ എന്നാണ്. എന്റെ നാട്ടില്‍ 'മാഞ്ഞാളം' എന്ന് പറഞ്ഞാല്‍ കുട്ടിക്കളി അല്ലെങ്കില്‍ തമാശ എന്നൊക്കെയാണ് അര്‍ഥം. കാര്യങ്ങളൊന്നും സീരിയസ്സായി എടുക്കാതെ ഒരുമാതിരി ഇന്ദ്രന്‍സിന്റെ കളി കളിച്ചു നടക്കുന്നവരെ മാഞ്ഞാളം കളിക്കുന്നവന് എന്നാണു പറയുക. അങ്ങിനെ മാഞ്ഞാളം കളിച്ച് നടക്കുന്നവരെ ഇറക്കാനുള്ള കുഴിയാണ് ‘മാഞ്ഞാളംകുഴി’. ഈ പദം മലയാള ഭാഷയില്‍ ഇല്ലെങ്കില്‍ ഇനിയിറക്കുന്ന ഡിക്ഷ്ണറിയില് എന്റെ വകയായി അത് ചേര്‍ക്കണം എന്ന് ഡി സി രവിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തില്‍ വി എസ്സിനെപ്പോലെ മാഞ്ഞാളം കളിച്ച ഒരു മുഖ്യമന്ത്രി ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. പിണറായിയെപ്പോലെ മാഞ്ഞാളം കളിച്ച ഒരു പാര്‍ട്ടി സെക്രട്ടറിയും. രണ്ടു പേരെയും പൊതുജനം ‘മാഞ്ഞാളംകുഴി’യില്‍ ഇറക്കിയിരിക്കുന്നു.October 24, 2010
വിവാഹ പ്രായം അറുപതാക്കണം !!
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയഞ്ചും ആണ്കുട്ടികളുടെത് ഇരുപത്തെട്ടും ആക്കണമെന്നാണ് നമ്മുടെ വനിതാ കമ്മീഷന് അദ്ധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അഭിപ്രായപ്പെട്ടിരിക്കുന്നത്!. അഭിപ്രായം ഏതു പോലീസുകാരനും പറയാം. ആരും അതിനെ ചോദ്യം ചെയ്യില്ല. പക്ഷെ ശ്രീദേവിയമ്മച്ചി പറഞ്ഞിരിക്കുന്നത് വെറുമൊരു അഭിപ്രായമല്ല. കേന്ദ്ര വനിതാ കമ്മീഷന് കേരളത്തിന്റെ വകയായി ഇങ്ങനെയൊരു ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് അമ്മച്ചി പറഞ്ഞിരിക്കുന്നത്. അവിടെയാണ് ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍ എന്ന് എനിക്ക് പറയാന്‍ തോന്നുന്നത്.
October 19, 2010
ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്
Comments Closed
വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന മുദ്രവാക്യമാണ്. സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.October 16, 2010
അംബാനിയുടെ തട്ടുകട റെഡി
October 14, 2010
മെഡല്‍ ടാലി കാണാനില്ല !!
മിഡില്‍ ഈസ്റ്റില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമാണ് അറബ് ന്യൂസ്. കോമണ്‍ വെല്‍ത്ത് ഗെയിംസ് നന്നായി കവര്‍ ചെയ്യുന്നുണ്ട്. പക്ഷെ മെഡല്‍ ടാലി കൊടുക്കുന്നില്ല. ഇന്ത്യ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കാണുമ്പോഴുള്ള ഒരു സന്തോഷം ടാലി കാണുമ്പോഴല്ലേ കിട്ടൂ. പാക്കിസ്ഥാനികള്‍ ആണെന്ന് തോന്നുന്നു സ്പോര്‍ട്സ് പേജു കൈകാര്യം ചെയ്യുന്നത്. ഇന്നലെ ഞാന്‍ എഡിറ്റര്‍ക്ക് കത്ത് എഴുതി.
October 12, 2010
കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന് കുങ്കുമം.
എന്റെയൊരു കണക്ക് കൂട്ടല്‍ അനുസരിച്ച് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൌഡര്‍ ഇടുന്നത് ശ്രീനിവാസനാണ്. എത്ര പൌഡര്‍ ഇട്ടാലും ശ്രീനിവാസന് വെളുക്കുന്നതിന് ഒരു ലിമിറ്റുണ്ട്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ ദാസാ എന്ന് മോഹന്‍ലാല്‍ ചോദിച്ചത് അത് കൊണ്ടാണ്. കളറിന്റെ കാര്യത്തില്‍ ഡബിള്‍ കോട്ട് ആയതിനാല്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക്
പിന്നിലാണ് തമിഴന്മാര്. എന്നാലും നമ്മള് വാരിത്തേക്കുന്ന അത്രയും പൌഡര്‍
അവര്‍ തേക്കാറില്ല. കുട്ടിക്കൂറ പൌഡര്‍ ഇറങ്ങിയ കാലം മുതല്‍ കേരളത്തിലാണ്
അത് ഏറ്റവും കൂടുതല്‍ ചിലവാകുന്നത്. (തോമസ് ഐസക്ക് ലോട്ടറിയുടെ കണക്ക്
പറയുന്ന പോലെ ഇതൊക്കെ എന്റെയൊരു മനക്കണക്കാണ് കെട്ടോ. ഒബ്ജക്റ്റ് യുവര്‍
ഓണര്‍ എന്ന് പറഞ്ഞു ആരും ചാടി വീഴരുത്).
October 7, 2010
ഐ ലവ് യു പറയേണ്ടതെങ്ങിനെ?
October 3, 2010
പി ടി ഉഷയുടെ ലേറ്റസ്റ്റ് സര്‍ക്കസ്സ്
പി ടി ഉഷയെ ഗെയിംസിന് വിളിച്ചില്ല എന്ന് പറഞ്ഞു ഒടുക്കത്തെ ബഹളമാണ് നമ്മുടെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നത്. ഇന്നലെ മുതല്‍ വേറൊരു വാര്‍ത്തയും ഇല്ല. പെണ്ണായാല്‍ അല്പം കുശുമ്പ് കാണും. കുശുമ്പ് ഇല്ലെങ്കില്‍ പിന്നെ പെണ്ണില്ല. അത്തരം കുശുമ്പുകള്‍ക്കൊക്കെ നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ കവറേജ് കൊടുക്കാന്‍ തുടങ്ങിയാല്‍ എനിക്കൊന്നേ പറയാനുള്ളൂ.. ദിസ് ഈസ് നോട്ട് ഗുഡ്.. ദിസ് ഈസ് വെരി ബാഡ്. വെരി വെരി ബാഡ്.. ( ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ട് കേട്ട് ഞാനും ഒരു സായിപ്പായി)
September 30, 2010
അയോധ്യ: വിധിയെ പഴിക്കാതെ മുന്നോട്ട്
അയോധ്യ വിധി പുറത്ത് വന്നിട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു. അഞ്ചു നൂറ്റാണ്ടിന്റെ തര്‍ക്കങ്ങളും അഞ്ചു പതിറ്റാണ്ടിന്റെ കോടതി വ്യവഹാരങ്ങളും ഈ വിധിയോടെ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കേസ് സുപ്രിം കോടതിയിലേക്ക് പോകും എന്നത് ഉറപ്പാണ്. ഇന്ത്യ എന്ന പൊതു വികാരത്തെ മുറിവേല്ക്കാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കോടതി ശ്രമിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. തര്‍ക്ക സ്ഥലത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുകയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഭാഗം രാമക്ഷേത്രത്തിന് നല്‍കുകയും
September 28, 2010
ഗെയിംസ് കഴിയട്ടെ അവന്റെ കുടല് ഞാനെടുക്കും.
കോമണ്‍വെല്‍ത്ത് കഴിഞ്ഞിട്ട് വേണം മനസ്സറിഞ്ഞ് നാല് തെറി വിളിക്കാന്‍. കല്മാഡിയെയല്ല, ആ കാട്ടു പന്നിയെ ഈ പണിയേല്പിച്ച മദാമ്മയേയും രാജ്യം ഭരിക്കുന്ന അവരുടെ ഗുമസ്തന്മാരെയും പച്ചക്ക് നാല് വിളിച്ചില്ലെങ്കില്‍ ഒരു മാതിരിപ്പെട്ട ഇന്ത്യക്കാര്‍ക്കൊന്നും ഉറക്കം കിട്ടില്ല. അത്രയ്ക്ക് നാറ്റിച്ചു കളഞ്ഞു.
"ആപ്കാ കോമണ്‍വെല്‍ത്ത് കൈസാ ഹെ ഭായ്..” പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയി വന്ന എന്നോട് സഹപ്രവര്‍ത്തകനായ പാക്കിസ്ഥാനി എഞ്ചിനീയറുടെ ഊത്ത്.
September 20, 2010
അയോധ്യ: ഈ സ്വപ്നമൊന്ന് കണ്ടു നോക്കൂ
September 13, 2010
മമ്മൂട്ടിയുടെ ബ്ലോഗ് ആരാണ് ഹാക്കിയത്?
നൂറാള് ഒരുമിച്ചു വന്നാലും പുല്ലു പോലെ അടിച്ചിടുന്ന മമ്മൂട്ടിയുടെ ബ്ലോഗ് ഏതോ ഒരു പുല്ലന് അടിച്ചെടുത്തിരിക്കുന്നു. ഇന്നലെ മുതല്‍ സൂപ്പര്‍ താരത്തിന്റെ വെബ് സൈറ്റ് തുറക്കുന്നവര്‍ക്ക് കിട്ടുന്നത് സൗദി അറേബ്യയില്‍ നിന്നുള്ള മിസ്റ്റര്‍ സ്കൂറിന്റെ സന്ദേശമാണ്. Saudi Arabia Hacker. Hacked by Mr. Skooor എന്നാണു സൈറ്റില്‍ തെളിഞ്ഞു വരുന്നത്. ഇന്ദ്രന്‍സ് ടൈ കെട്ടിയത് പോലെ ഒരു ഞാഞ്ഞൂലിന്റെ ചിത്രവും അതിലുണ്ട്. കളി മമ്മൂട്ടിയോട് വേണ്ട മോനെ, സൂപ്പര്‍ സ്റ്റാറാ, നിന്റെ പരിപ്പ് അയാളെടുക്കും എന്നാണു എനിക്ക് മിസ്റ്റര്‍ സ്കൂറിനോട് പറയാനുള്ളത്.
September 7, 2010
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഞെട്ടരുത്!!.. ചുള്ളിമാനൂരിലേക്ക് ബസ്സുണ്ട്. മക്കയില്‍ വിശുദ്ധ ഹറമിനോട് തൊട്ടടുത്താണ് സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ (സാപ്റ്റ്കോ) സ്റ്റാന്റ്. ഹറമിന് നേരെ എതിര്‍വശം ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലിന്റെ തൊട്ടു ചാരിയാണ് ബസ്റ്റോപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് തിങ്ങി നിറയുന്ന വിശുദ്ധ കഅബാലയത്തില്‍ നിന്ന് ഏതാനും അടി അകലെ. ഞാനും എന്റെ സഹപ്രവര്ത്തകന് മുഹമ്മദലി ചുണ്ടക്കാടനും ഉംറ നിര്‍വഹിച്ച് തറാവീഹ് നമസ്കാര ശേഷം പുറത്തു കടന്ന് നേരെ സ്റ്റാന്‍ഡിലേക്ക് വന്നതാണ്. ഞങ്ങള്‍ വന്ന കാര്‍ ദൂരെയുള്ള പാര്‍കിംഗ് സെന്ററില്‍ ആണുള്ളത്. അങ്ങോട്ടെത്താന്‍ ബസ്സ് പിടിക്കണം.
September 2, 2010
അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ..
അഞ്ചു വര്‍ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി. മയ്യത്ത് ഖബറിലേക്ക് വെക്കുന്നതിനു മുമ്പ് ചിലയിടങ്ങളില്‍ ഒരു പതിവുണ്ട്. ആര്‍ക്കെങ്കിലും മരിച്ച വ്യക്തി വല്ല കടബാധ്യതകളും വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്ന് അടുത്ത ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുപോലൊരു പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഐ ടി മേഖലയില്‍ തൊഴില്‍ സ്വപ്നങ്ങള്‍ കണ്ടു നടന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരെ അഞ്ചു വര്‍ഷം കുരങ്ങു കളിപ്പിച്ച ബഹുമാനപ്പെട്ട സര്‍ക്കാരിന് ഒരു പൊന്നാട അണിയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നടക്കുമോ ആവോ?.
August 29, 2010
ജഗതി പിന്മാറി, മോഹന്‍ലാല്‍ എന്ത് ചെയ്യും?
മുമ്പേ ജനലക്ഷങ്ങളുടെ ഡിയര്‍ ആയിരുന്ന ജഗതി ശ്രീകുമാര്‍ ഇന്നലെ മുതല്‍ വെരി വെരി ഡിയര്‍ ആയിരിക്കുകയാണ്. സിക്കിം ഭുട്ടാന്‍ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പുള്ളി നമ്മുടെ ഡിയറസ്റ്റ് ആയിരിക്കുന്നത്. അവരു കൊടുത്ത ചെക്ക് ക്യാശായി അക്കൌണ്ടില്‍ വന്നത് കൊണ്ട് ഇനി പിന്മാറിയാലും കുഴപ്പമൊന്നുമില്ല എന്ന ലൈനിലാണോ ഈ തീരുമാനമെന്ന് സംശയിക്കുന്നവര്‍ ഉണ്ടാവും. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
August 24, 2010
ശമ്പളം ഇത് മതിയോ എംപിമാരേ?
ആനന്ദാശ്രു പൊഴിക്കുക എന്ന് വെച്ചാല്‍ എന്താണെന്ന് എനിക്ക് ഇന്നലെയാണ് മനസ്സിലായത്. വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോള്‍ ഇടത്തേ കണ്ണിലൂടെ ഒരു അശ്രു ചാടി. അല്പം കഴിഞ്ഞപ്പോള്‍ വലത്തേ അശ്രുവും ചാടി. നമ്മുടെ എംപി മാരുടെ ശമ്പള വര്‍ദ്ധനവിന്റെ വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോഴാണ് ഇടത് വലത് അശ്രു വീരന്മാര് ചാടിക്കൊണ്ടിരുന്നത്. തലയ്ക്കു പ്രാന്ത് പിടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത്തരം അശ്രുക്കള്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അത് നേരിട്ട് അനുഭവിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍ . പതിനായിരം രൂപയുടെ ശമ്പളം ഒറ്റയടിക്ക് അമ്പതിനായിരം ആക്കിയിട്ടും എംപിമാര്‍
പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കി. ഇന്നലെ വീണ്ടും ഒരു പതിനായിരവും കൂടെ
കൂട്ടി നല്‍കിയിട്ടും ഇവറ്റകള്‍ക്ക് സന്തോഷം ആയിട്ടില്ലത്രേ. എണ്‍പതിനായിരം
ആക്കണം എന്ന് കയര്‍ത്ത് സ്പീക്കറുടെ ചേംബറിലേക്ക് ഈ
ആര്ത്തിപ്പണ്ടാരങ്ങള് മാര്‍ച്ച് നടത്തി.
August 21, 2010
തരൂര്‍ജിക്ക് ആദരാഞ്ജലി, സുനന്ദജിക്കും.
ആദരപൂര്‍വ്വം അര്‍പ്പിക്കുന്ന അഞ്ജലിക്കാണ് ആദരാഞ്ജലി എന്ന് പറയുക. അത് മരിച്ചവര്‍ക്ക് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഭാഷാ പുസ്തകത്തില്‍ പറയുന്നില്ല. ആരോടെങ്കിലും നമുക്ക് വല്ലാതെ ആദരം തോന്നുന്നുവെങ്കില്‍ അത് അര്‍പ്പിക്കാം എന്നാണ് പ്രമുഖ ഭാഷാ പണ്ഡിതന് കൂടിയായ എന്റെ അഭിപ്രായം. തരൂര്‍ജിയുടെ മൂന്നാം കല്യാണമാണ് നാളെ. സുനന്ദജിയുടെത് എത്രാമത്തെതാണെന്ന് എനിക്കറിയില്ല. വിക്കി അമ്മച്ചിയോടോ ഗൂഗിള്‍ അമ്മാവനോടോ ചോദിച്ചാല്‍ അറിയുവായിരിക്കും. പക്ഷെ ഞാനതിന് മെനക്കെട്ടിട്ടില്ല. അതറിഞ്ഞത് കൊണ്ട് നമുക്കെന്തെങ്കിലും ഗുണമോ അവര്‍ക്ക് എന്തെങ്കിലും ദോഷമോ വരാനില്ല. നമ്മുടെ താരം തരൂര്‍ജിയാണ്. സുനന്ദ ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരയാണ്. അത് വന്നും പോയുമിരിക്കും.
August 18, 2010
മമ്മത്താലിക്കയും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സും
ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം...” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലാന്‍ പറ്റില്ല. പത്തായത്തിന്റെ ഉള്ളറകളിലെ ഉരുണ്ട ഭരണികളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എള്ളുണ്ടയും മൈസൂര്‍ പാക്കും നാവിന് തുമ്പത്ത് എത്ര പ്രലോഭനം ഉണ്ടാക്കിയാലും മമ്മത്താലിക്കായുടെ വെടി പൊട്ടുന്നത് വരെ കാത്തിരുന്നേ പറ്റൂ..
August 15, 2010
ഒബാമ എനിക്കയച്ച ഇമെയില്‍
ഒബാമ എന്റെ ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ആളല്ല. വല്ലപ്പോഴും വായിക്കാറുണ്ടോ എന്ന് ഞാനൊട്ടു ചോദിച്ചിട്ടുമില്ല. പക്ഷെ അദ്ദേഹം എനിക്കൊരു ഇമെയില്‍ അയച്ചു എന്നത് സത്യമാണ്. ഇന്‍ബോക്സില്‍ ഫ്രം ബാരക് ഒബാമ എന്ന് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ‘നിങ്ങള്‍ക്ക് രണ്ടര മില്യന്‍ ലോട്ടറി അടിച്ചിട്ടുണ്ട്. നൂറു ഡോളര്‍ ഇങ്ങോട്ട് അയച്ചു തന്നാല്‍ രണ്ടര മില്യന്‍ അങ്ങോട്ടയക്കാം’ എന്ന മട്ടില്‍ ഇമെയിലുകള്‍ ദിവസവും വരാറുണ്ട്. ഇങ്ങനെ വന്ന ഇമെയിലിന് പിറകെ പോയി നാല്പത് ലക്ഷം രൂപ നൈജീരിയയിലേക്ക് അയച്ചു കൊടുത്ത ഒരു പൊട്ടന് മലയാളിയെക്കുറിച്ച് ഞാന്‍ തന്നെ ഈ ബ്ലോഗില്‍ എഴുതിയിട്ടുള്ളതുമാണ്.
August 9, 2010
കല്‍മാഡിയെ രാഷ്ട്രപതിയാക്കിയാലോ?
സെന്‍സ് ഉള്ളവനേ കോമണ്‍സെന്‍സ് ഉണ്ടാവൂ, വെല്‍ത്ത് ഉണ്ടെങ്കിലേ കോമണ്‍വെല്‍ത്തും ഉണ്ടാവൂ. ഇത് നന്നായി അറിയാവുന്ന ആളാണ് സുരേഷ് കല്‍മാഡി. മുപ്പത്തയ്യായിരം കോടി കൊണ്ട് ഒന്നാന്തരം കോമണ്‍ വെല്‍ത്താണ് പുള്ളി കളിച്ചിരിക്കുന്നത്. കോമണ്‍ ടോയ്ലെറ്റ് എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണ്. കോമണ്‍ വെല്‍ത്ത് എന്ന് പറഞ്ഞാലും ഏതാണ്ട് ആ അര്‍ത്ഥം വരും. ഇതൊക്കെ മനസ്സിലാക്കാന്‍ മമ്മൂട്ടി പറഞ്ഞ പോലെ ‘സെന്‍സ് വേണം, സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം’. ഇത് മൂന്നും മാത്രമല്ല, മറ്റൊന്ന് കൂടി കല്‍മാഡിക്കുണ്ട്. നാട്ടുകാരുടെ പൈസ അണ്ണാക്ക് തൊടാതെ വിഴുങ്ങാനുള്ള കഴിവ്.
August 7, 2010
എന്നെ ഇക്കാക്കയാക്കരുത്
ഒരു പരാതിയാണ്. കമന്റ് കോളത്തില്‍ പലരും എന്നെ ഇക്ക എന്ന് വിളിക്കുന്നു. ബഷീര്‍ക്ക, ബഷീര്‍ കാക്ക, ബഷീര്‍ ഇക്കാക്ക തുടങ്ങി ഇക്കയുടെ ഒരു പെരുമഴയാണ് അവിടെ. കഴിഞ്ഞ ഒരു മാസത്തിനിടക്ക് ഏകദേശം തൊള്ളായിരത്തിലധികം കമന്റുകള്‍ ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത് തുടങ്ങുന്നത് തന്നെ ബഷീര്‍ക്ക എന്ന് വിളിച്ചിട്ടാണ്. ഞാന്‍ ആലോചിക്കുകയാണ്, ഈ ബ്ലോഗ് വായിക്കുന്നവരും കമന്റ് എഴുതുന്നവരുമെല്ലാം ഇരുപത്തഞ്ചു വയസ്സിനു താഴെയുള്ളവര്‍ മാത്രമാണോ? മുപ്പതും നാല്പതും വയസ്സുള്ളവരൊക്കെ എന്നെ എന്തിനാണ് ഇക്ക എന്ന് വിളിക്കുന്നത്. എന്നെ ഒരു ഇക്കാക്കയാക്കിയിട്ട് എന്ത് നേട്ടമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്?
August 1, 2010
ലീഗേ, ജമാഅത്തിനെ വിളിച്ചില്ലേ
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ അവര്‍ക്ക് ശക്തമായ പരാതിയുണ്ടത്രേ. കുറുക്കനെ എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നതിനു വേണ്ടി കോഴികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുറുക്കനെത്തന്നെ അദ്ധ്യക്ഷനായി ഇരുത്താന്‍ പറ്റുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. ലീഗുകാര്‍ പല കടും കൈകളും ചെയ്യാറുണ്ട് എങ്കിലും ഇന്നലെ ചെയ്തത് ഒരു കടും കൈ ആണ് എന്ന് എനിക്ക് അഭിപ്രായമില്ല.
July 28, 2010
മലയാള ബ്ലോഗിങ്ങ് പുതിയ ചരിത്രത്തിലേക്ക്
ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം കൂടുവാന്‍ ഇന്ന് ഇ-മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വരും കാലങ്ങളില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നതില്‍ സംശയമില്ല.
July 25, 2010
വി എസ്, വിവരക്കേടിന് ഒരതിരുണ്ട്
വിവരക്കേടിന് ഒരതിരുണ്ട്. നമ്മുടെ പാരമ്പര്യമനുസരിച്ച് മുഖ്യമന്ത്രിമാര്‍ക്ക് അല്പം വിവരക്കേടൊക്കെ ആവാം. അതവര്‍ക്ക് നാം വകവെച്ചു കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമാണ്. വി എസ് ആവുമ്പോള്‍ അദ്ദേഹത്തിന്റെ 'വിവരവും നിലവാരവുമനുസരിച്ച്' അല്പം കൂടി സ്വാതന്ത്ര്യം നമ്മള് അദ്ദേഹത്തിന് നല്‍കണം.പക്ഷെ ഇന്നലെ അദ്ദേഹം പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് സാധാരണ ഗതിയില്‍ നാം അനുവദിച്ചു കൊടുക്കാറുള്ള വിവരക്കേടിന്റെ സ്വാതന്ത്ര്യത്തിനും അപ്പുറത്താണ്.
July 22, 2010
നികേഷിനെ നാര്‍ക്കോ നടത്തണം
ഇന്ത്യാവിഷന് മുന്‍ സി ഇ ഒ നികേഷ് കുമാറിന്റെ അഭിമുഖവുമായി വന്ന മാതൃഭൂമി വാരിക എനിക്ക് ഇന്നലെ വൈകിട്ടാണ് കിട്ടിയത്. മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്. ‘ഞാനെന്തിന് ഇന്ത്യാവിഷന് വിട്ടു?’ എന്ന് വെണ്ടക്കയും. റജീന വാര്‍ത്ത പുറത്തു വന്ന ശേഷം കുഞ്ഞാലിക്കുട്ടി സാഹിബ് നികേഷിനെ വിളിച്ചത്രേ.. അവര്‍ തമ്മിലുള്ള ഡയലോഗ് ഇപ്രകാരമാണ്.
July 20, 2010
കണ്ടലേ സുന്ദരീ ഒന്നൊരുങ്ങി വാ
ഷാക്കിറയുടെ സാമിനാമിനാ ഹിറ്റായതിനെക്കാള്‍ വേഗതയിലാണ് വളപട്ടണത്തെ കണ്ടല്‍ ചെടികള്‍ ഹിറ്റായിരിക്കുന്നത്. മുടിഞ്ഞ ഭാഗ്യമാണ് കണ്ടല്‍ ചെടികള്‍ക്ക് വന്നിരിക്കുന്നത്. സഖാക്കളും കോണ്‍സ്സുകാരും ലീഗുകാരും എന്ന് വേണ്ട ബി ജെ പി പോലും കണ്ടലിന് വേണ്ടി കണ്ഠം ഇടറുന്നു. വി പി സിങ്ങിന്റെ മണ്ഡല് കാലത്ത് പോലും ഇല്ലാത്ത ഐക്യമാണ് ഈ കണ്ടല്‍ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കൊക്കെയും പെട്ടെന്ന് എന്ത് പറ്റി എന്ന് പാവം കണ്ടലുകള്‍ അത്ഭുതപ്പെടുന്നുണ്ടാവും.
July 18, 2010
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?

July 14, 2010
എന്നെ കണ്ടവരുണ്ടോ ?
സീരിയസ് ആയ വിഷയങ്ങള്‍ എഴുതി എഴുതി എനിക്ക് മടുത്തു. ഈ ബ്ലോഗ് വായിച്ചു മലയാളികളെല്ലാം നന്നാവും എന്നായിരുന്നു എന്റെ പ്രതീക്ഷ. അത് നടക്കുമെന്ന് നോന്നുന്നില്ല. രാഷ്ട്രീയവും തീവ്രവാദവും എല്ലാം അവിടെ നിക്കട്ടെ. ലാലു അലക്സ് പറയുന്ന പോലെ 'ഇനി അല്പം പെര്സനലായിട്ട്' ഒരു പോസ്റ്റങ്ങ് കാച്ചുകയാണ്. Just for a change.. എന്റെ എളാപ്പയുടെ പഴയ ആല്‍ബം നോക്കുന്നതിനിടയിലാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ കണ്ടത്. ഏകദേശം മുപ്പതു വര്‍ഷത്തെ പഴക്കം കാണണം. വള്ളി ട്രൗസറുമിട്ട് ഓലപ്പീപ്പിയൂതി നടന്നിരുന്ന കാലം.
July 11, 2010
മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്?
മഅദനി കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ പോയി എന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിന്റെ ഇന്റലിജന്‍സ് വകുപ്പിന്റെ മേധാവിയാക്കണം, നിയമവും പ്രായവും അനുവദിക്കുന്നില്ല എങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഭ്യന്തര മന്ത്രിയെങ്കിലും ആക്കണം. കാരണം അദ്ദേഹം കുടകില്‍ എത്തി എന്നത് ഒരു നിസ്സാര സംഭവം അല്ല. ജയിലില്‍ നിന്ന് അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്വീകരിച്ച് കൊണ്ട് വന്നത് മുതല്‍ മഅദനി കേരള പോലീസിന്റെ സംരക്ഷണത്തിലും ബി കാറ്റഗറി നിരീക്ഷണത്തിലും ആണ്. അദ്ദേഹത്തിന്റെ വീട്ടിലെ ചീനച്ചട്ടിയില്‍ കടുക് വറുത്താല്‍ പോലും അറിയുന്ന പോലീസ് അദ്ദേഹം കുടകില്‍ എത്തിയത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അതല്ല കാവല്‍ നില്ക്കുന്ന പോലീസിനെയൊക്കെ വെട്ടിച്ച് വീല്‍ചെയറില്‍ അദ്ദേഹം കുടകിലെത്തി എന്ന് പറഞ്ഞാല്‍ പുള്ളി ഒരു മഹാ സംഭവം ആണെന്നാണ് അതിനര്‍ത്ഥം. ഇത്രയും ബുദ്ധി സാമര്‍ത്ഥ്യമുള്ള ഒരാളെ പോലീസിലെടുത്താല് കേരളം രക്ഷപ്പെടും.
July 5, 2010
കൈ വെട്ടിയവരോട് രണ്ട് വാക്ക്
July 4, 2010
മറഡോണയുടെ ട്രൗസര്‍ ആര് അഴിപ്പിക്കും?
മറഡോണക്ക് ട്രൗസര്‍ ഊരേണ്ടി വരില്ല. അയാളുടെ ട്രൗസര്‍ നാട്ടുകാര്‍ ഊരും!. അര്‍ജന്റീന കപ്പ് നേടിയാല്‍ ട്രൗസര്‍ ഊരി നൂല്‍ബന്ധമില്ലാതെ ഓടുമെന്നാണ് പുള്ളി പറഞ്ഞിരുന്നത്. കപ്പില്ലാതെ തന്നെ അയാള്‍ ഓടാന്‍ പോവുകയാണ്. വടിയും കുന്തവുമായി നാട്ടുകാര്‍ പിറകില്‍ ഉണ്ടാവുമെന്ന് മാത്രം. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ഒരു സ്വഭാവമുണ്ട്. നല്ല കളി കളിച്ചു വന്നാല്‍ സ്നേഹിച്ച് കൊല്ലും. അല്ലെങ്കില്‍ അടിച്ചും കൊല്ലും. നാട്ടിലേക്ക് വിമാനം കയറുന്നതിനു പകരം പുള്ളിക്ക് നല്ലത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോരുന്നതാണ്. ഇവിടെയാവുമ്പോള്‍ നേരത്തിനു കഞ്ഞി കിട്ടും. പത്താം നമ്പര്‍ ബ്ലോക്കില്‍ രാജാവായി കഴിയാം. ഏറ്റവും ചുരുങ്ങിയത് ബെര്‍ത്ത് ഡേക്ക് ഗിഫ്റ്റുമായി വരാന്‍ മലപ്പുറത്തെയും നൈനാം വളപ്പിലെയും ഫാന്‍സുകാര്‍ ഉണ്ടാവും.
July 3, 2010
ബ്രസീലേ, നീയും?
ഇതൊരു കൊലച്ചതിയായിപ്പോയി. ജയാനന്ദനെയും റിയാസിനെയും പോലീസ് പിടിച്ചപ്പോള്‍ പോലും എനിക്ക് ഇങ്ങനെയൊരു സങ്കടം ഉണ്ടായിട്ടില്ല. എന്നെപ്പോലുള്ള ബ്രസീല്‍ ഫാന്‍സുകാരെ തീര്‍ത്തും ശുംഭന്മാര് ആക്കിയ കളിയാണ് ഇന്നലെ കാക്കയും കൂട്ടുകാരും കളിച്ചത്. ആയിരം മെസ്സിക്ക് അരക്കാക്ക എന്ന എന്റെ പോസ്റ്റ് പിന്‍വലിക്കുകയാണ്. അവിടെ നടത്തിയ എല്ലാ വെല്ലുവിളികളും ഇതോടെ അസാധുവായിരിക്കുന്നു. വെല്ലുവിളി നടത്തലും പിന്‍വലിക്കലും ആരുടേയും കുത്തകയല്ലല്ലോ!!. ഇന്നലെ രാത്രി മുതല്‍ ആ പോസ്റ്റില്‍ പോയി കമന്റ് ഇട്ടു കളിക്കുന്ന എല്ലാവരോടും കൂടിയാണ് ഇത് പറയുന്നത്!!. ഭ്രാന്ത് പിടിപ്പിക്കുന്നതിനും ഒരതിരുണ്ട്.
June 30, 2010
ടീച്ചറേ, അമേരിക്ക എങ്ങനുണ്ട്?
കേരളത്തിന്റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അമേരിക്കയില്‍ പോയതിന് പ്രതിപക്ഷം ആവശ്യമില്ലാത്ത ബഹളങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. റോം കത്തിയെരിയുമ്പോള്‍ അബദ്ധത്തില്‍ വീണയില്‍ തൊട്ടതിന് ആ പാവം നീറോ ചക്രവര്‍ത്തിയെ പീഡിപ്പിച്ച പോലെ അമേരിക്കയില്‍ പോയതിന് നമ്മുടെ ടീച്ചറെ പീഡിപ്പിക്കാനുള്ള പരിപാടിയിലാണ് പ്രതിപക്ഷവും സിണ്ടിക്കേററ് മാധ്യമങ്ങളും. മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ അത് ഒഴിച്ചേ തീരൂ. അമേരിക്കയില്‍ പോകാന്‍ തോന്നിയാല്‍ അത് പോയേ തീരൂ. അതിന് ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല.
June 23, 2010
റിമി ടോമിയുടെ കേറ്ററിംഗ് കോളേജ് !!
റിമി ടോമിയെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. (വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രമേ ആ സ്ഥാനത്തിരുത്താവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല). അങ്ങനെയായാല്‍ ഒരു ഗുണമുണ്ട്. പ്ലസ് ടു എടുത്തുകളയാം. എസ് എസ് എല്‍ സി ജയിച്ചവരെയെല്ലാം മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ അയച്ചാല്‍ മതി. സര്‍ക്കാരിന് പ്ലസ് ടു നടത്തുന്ന വകയില്‍ കോടിക്കണക്കക്കിന് രൂപയുടെ ലാഭമുണ്ടാവും. ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക് കാശും വരും! എല്ലാവരും ഹാപ്പിയാവും.
June 20, 2010
ഫിദയുടെ ഓര്‍മയ്ക്ക്

June 17, 2010
ജയാനന്ദാ, നീ നാറ്റിച്ചു.
ശ്ശെ, എല്ലാ ത്രില്ലും പോയി.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ ജയാനന്ദന് ഒരു മഹാ സംഭവം ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു ഹരമായി മാറുകയായിരുന്നു ജയില്‍ ചാടിയ ജയാനന്ദനും റിയാസും. അതീവ ജാഗ്രതാ ബ്ലോക്കില്‍ നിന്നും ചാടി രക്ഷപ്പെടണമെങ്കില്‍ മഹാ ‘വെളവന്മാര്‍’ ആയിരിക്കും ഇരുവരും എന്ന് എല്ലാവരെയും പോലെ ഞാനും കരുതി. പക്ഷെ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിന് പിടി കൊടുത്ത് ജയാനന്ദന് അതൊക്കെ കളഞ്ഞു കുളിച്ചു. ഇനി പ്രതീക്ഷ റിയാസില്‍ മാത്രമാണ്.
June 15, 2010
സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെടുക്കാന്‍?
എന്റെ ധാരണകളെല്ലാം തെറ്റി. ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹി ആണെന്നും സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ഏക സെന്‍ട്രല്‍ ജയില്‍ കണ്ണൂര്‍ ആണെന്നും ചെറുപ്പത്തിലേ മനപ്പാഠം ആക്കി വെച്ചിരുന്നതാണ്. പി എസ് സി പരീക്ഷ എഴുതാന്‍ വേണ്ടി കാണാതെ പഠിച്ചതിനാല്‍ ഇന്നും അതൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അവിടെ വമ്പിച്ച സെറ്റപ്പാണ്, ഏരിയ കമ്മറ്റിയുടെ കത്തില്ലാതെ ഒരു മനുഷ്യജീവിക്ക് അതിനുള്ളിലേക്കോ പുറത്തേക്കോ കടക്കാന്‍ കഴിയില്ല.
Subscribe to:
Posts (Atom)