കാസർക്കോട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ സി പി എമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ട് കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും വെട്ടിക്കൊന്നതിൽ സി പി എം പ്രാദേശിക നേതൃത്വത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതവരുടെ മാത്രം പിഴവാണ്, പാർട്ടിക്ക് അതിൽ പങ്കില്ല എന്ന് പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.. ആ കോറസ് പാർട്ടി പ്രവർത്തകർ മുഴുവൻ ഏറ്റുപാടുകയാണ്.. മുമ്പ് നടന്ന എണ്ണമറ്റ കൊലപാതകങ്ങളും സി പി എം നേതൃത്വം പറഞ്ഞത് ഇതേ കാര്യങ്ങളാണ്.. പാർട്ടിക്ക് പങ്കില്ല.. പാർട്ടി പ്രവർത്തകർ ആരെങ്കിലും പ്രതികളായിട്ടുണ്ടെങ്കിൽ അതവരുടെ കുറ്റകൃത്യം.. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കട്ടെ, ജനാധിപത്യ നിയമ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുള്ള പാർട്ടിയാണ് സി പി എം, സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം.