May 29, 2010

കരിപ്പൂരിലും ടേബിള്‍ടോപാ, സൂക്ഷിക്കണേ..

മംഗലാപുരം വിമാനാപകടം നടന്ന ശേഷമാണ് ടേബിള്‍ടോപ്‌ റണ്‍വേ എന്ന് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. ടേബിള്‍ ടെന്നീസ് എന്താണെന്ന് ഒരു ഐഡിയ ഉള്ളതിനാല്‍ സംഗതി പെട്ടെന്ന് പിടികിട്ടി. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുക. ഏതെങ്കിലും കാരണവശാല്‍ റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ തെന്നി മാറിയാല്‍ താഴെ അഗാധ ഗര്‍ത്തങ്ങളിലേക്ക് പതിക്കും. കുട്ടികള്‍ മേശപ്പുറത്ത് കാറും ബസ്സും ഉരുട്ടിക്കളിക്കുന്ന പോലുള്ള ഒരു ഏര്‍പാടാണ് ഇതിന് മുകളിലുള്ള വിമാനമിറക്കം. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ അവ നിലത്ത് കിടക്കും. ഇത് കേട്ടത് മുതല്‍ എന്റെ ഉള്ളില്‍ ഒരു കാളലുണ്ട്.

May 23, 2010

ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ടേ?

ഈ പോസ്റ്റിന്റെ കമന്റ്സ് കോളം ക്ലോസ് ചെയ്തിരിക്കുന്നു. 
ജമാഅത്തെ ഇസ്‌ലാമിക്ക് ഈ ഗതി വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. സാമ്രാജ്യത്വ – ദളിത്‌ - കരിമണല്‍ - പ്ലാച്ചിമട – എക്സ്പ്രസ്സ് ഹൈവേ വഴി അവര്‍ സെക്രട്ടറിയേറ്റില്‍ കയറിപ്പറ്റും എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരുപാട് കാലമായി അവര്‍ തിരോന്തരം സ്വപ്നം കണ്ടു വെയില് കൊള്ളുന്നു. ആ പാവങ്ങള്‍ ഇത്ര കാലവും വിയര്‍പ്പൊഴുക്കിയത് വെറുതെയായിപ്പോയല്ലോ എന്ന് ആലോചിക്കുമ്പോള്‍ അല്പം മാനസിക വിഷമം ഏത്  കഠിന ഹൃദയനും ഉണ്ടാവും. റോസാപ്പൂ പോലെ മൃദുലമായ മനസ്സുള്ള എന്റെ കാര്യം പിന്നെ പറയാനുണ്ടോ? ജമാഅത്ത് സുഹൃത്തുക്കളുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. തടുക്കാന്‍ കഴിയാത്ത മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഞാന്‍ ഈ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.

May 22, 2010

എയര്‍ ഇന്ത്യ: ആ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലക്കാതിരിക്കട്ടെ.

എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം മംഗലാപുരത്തു തകര്‍ന്നു വീണ ഞെട്ടലില്‍ ആണ് നാം. ഉറ്റവരുടെയും ഉടയവരുടെയും പട്ടിണി മാറ്റാന്‍ നാട് വിട്ട നിരവധി പേരുടെ കുടുംബങ്ങള്‍ ഇന്ന് കാലത്തെ ദുരന്തത്തോടെ അനാഥമായി. റഷ്യന്‍ പൈലറ്റിന്റെ  പിഴവ്, കാലാവസ്ഥ, യന്ത്രത്തകരാര് .. കാരണങ്ങള്‍ എന്തുമാവട്ടെ.. നൂറ്ററുപതു ശരീരങ്ങള്‍ കത്തിയമര്‍ന്നു കഴിഞ്ഞു. കൊതിയൂറും കണ്ണുകളുമായി  വിമാനത്താവളത്തില്‍  പ്രിയപ്പെട്ടവരുടെ വരവ് കാത്തു നിന്നവര്‍ക്ക് കരിഞ്ഞു വെണ്ണീര്‍ ആയ ശരീരങ്ങളുമായി മടങ്ങേണ്ടി വരുന്ന ദുരന്തം വാക്കുകള്‍ക്കു വിവരിക്കാനാവില്ല. കത്തുന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെടുത്തപ്പെട്ട ഒരു കൊച്ചു കുഞ്ഞിനെ

May 20, 2010

വി എസിനെ ആര് മലയാളം പഠിപ്പിക്കും?

നായനാര്‍ നല്ല മുഖ്യമന്ത്രി ആയിരുന്നു എന്ന് ഇന്നലെ പിണറായി വിജയന്‍ പറഞ്ഞു. പയ്യാമ്പലത്ത് വെച്ചു നടന്ന നായനാരുടെ ചരമവാര്‍ഷിക പരിപാടിയിലാണ് സഖാവ് പിണറായി ഇത് പറഞ്ഞത്. പാര്‍ട്ടിയെയും കൂടെയുള്ള മന്ത്രിമാരെയും നായനാര്‍ സംരക്ഷിച്ചിരുന്നു എന്നും വിജയന്‍ സഖാവ് പറഞ്ഞു. ഒട്ടും വളച്ചു കെട്ടില്ലാതെ സഖാവ് പറഞ്ഞ ഇക്കാര്യം ഒരുവിധം മലയാളം അറിയുന്ന എല്ലാവര്ക്കും മനസ്സിലായി. വളരെ സിമ്പിള്‍ ആയ ഭാഷ. ഏതു പൊട്ടനും മനസ്സിലാവുന്ന ശൈലി. നായനാര്‍ നല്ല മുഖ്യമന്ത്രി ആയിരുന്നു പാര്‍ട്ടിയെയും കൂടെയുള്ള മന്ത്രിമാരെയും നായനാര്‍ സംരക്ഷിച്ചിരുന്നു ദാറ്റ്‌സ് ഓള്‍. നായനാരെ ഇഷ്ടപ്പെട്ടിരുന്ന  ഒരാള്‍ക്കും എതിരഭിപ്രായം ഉണ്ടാവേണ്ട ഒരു കാര്യവും ഇതിലില്ല.

May 17, 2010

ഖുശ്ബു മുഖ്യമന്ത്രിയാവുമോ ?

തമിഴ്നാടാണ് സ്ഥലം. അണ്ണാച്ചികളാണ് വോട്ടര്‍മാര്‍. എന്തും സംഭവിക്കാം. എം ജീ ആര്‍ സിനിമകളില്‍ മരം ചുറ്റി നടന്ന ജയലളിതക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ ആ പണി ഖുശ്ബുവിനും പറ്റും. ‘രത്തത്തിന്‍ രത്തമാന’ തമിള്‍ മക്കള്‍ അടുത്ത പുരട്ചി തലൈവി പട്ടം അവര്‍ക്ക് കൊടുക്കാനുള്ള സാധ്യത ഏറെയാണ്. മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ പിറന്ന ഖുശ്ബു തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ എത്തി മെമ്പര്‍ഷിപ്പ്‌ എടുക്കുന്നത് ( വാര്‍ത്ത ഇവിടെ ) അണ്ണാച്ചികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള അധമ്യമായ ആഗ്രഹം കൊണ്ടാണെന്ന് ആരും പറയില്ല.  ഒന്നുകില്‍ കളരിക്ക് പുറത്ത്‌ അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത്

May 10, 2010

ആ വട്ടന്‍ ആരാണ് ?

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക്  അല്പം വട്ട് കാണും. ഇത് കേരളത്തിലെ മാത്രം കണക്കാണോ അതല്ല മൊത്തം വേള്‍ഡും ഇങ്ങനെയാണോ എന്നൊന്നും ചോദിക്കരുത്. നാലിലൊരാള്‍ക്ക് വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട് എന്ന് അര്‍ത്ഥമാക്കണ്ട. എന്തെങ്കിലുമൊക്കെ മാനസിക വൈകല്യങ്ങള്‍ കാണും എന്നേ പറയാവൂ. ടീവിയില്‍ ഒരു ഡോക്റ്റര്‍ പറഞ്ഞു കേട്ട ഓര്‍മ വെച്ചാണ് ഞാന്‍ ഈ ലോക വിവരം നിങ്ങള്‍ക്ക് കൈ മാറുന്നത്. ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ വിജ്ഞാനം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണം എന്നാണല്ലോ.

May 1, 2010

ബ്ലോഗിപ്പെണ്ണിനെ സസ്പെന്‍ഡ് ചെയ്തു

ഇനി വള്ളിക്കുന്നിലേക്ക് നേരിട്ട് വരാം. ബ്ലോഗ്സ്പോട്ട് വഴി കറങ്ങിത്തിരിയേണ്ടതില്ല. ഈ ഡൊമൈന്‍ http://www.vallikkunnu.com/ ഞാന്‍ സ്വന്തമാക്കിയതില്‍ പ്രതിഷേധമുള്ള ഏതെങ്കിലും വള്ളിക്കുന്നുകാര്‍ ഉണ്ടെങ്കില്‍ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വിവരം പറയണം. അല്ലാത്ത പക്ഷം മൌനം സമ്മതമെന്ന ആ പഴയ തത്വം അനുസരിച്ചു ഈ ഡൊമൈന്‍ ഞാനങ്ങു ഉറപ്പിക്കും.
ഗൂഗിള്‍ അമ്മാവനോടോ മകള്‍ ബ്ലോഗിയോടോ യാതൊരു വിരോധവും ഉള്ളത് കൊണ്ടല്ല ഞാന്‍ ഈ കൂട് മാറ്റം നടത്തുന്നത്. രണ്ടു പേരോടും പഴയതിലേറെ പ്രേമം എനിക്കുണ്ട്. കാര്യങ്ങളൊക്കെ ഇപ്പോഴും ബ്ലോഗി തന്നെയാണ് നിയന്ത്രിക്കുന്നത്‌. പേരിനൊപ്പം അവളെ കൊണ്ട് നടക്കാനുള്ള