December 26, 2010

മുരളിയെ തിരിച്ചെടുക്കൂ, ഇനിയെങ്കിലും

ലീഡര്‍ പോയതോടെ ഇനി മുരളിക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ആരുമില്ല. ഇനി ആ ഉത്തരവാദിത്വം ലീഡറുടെ തണലില്‍ വളര്‍ന്ന നേതാക്കന്മാര്‍ക്കാണുള്ളത്. ഐ മീന്‍.. രമേശ്‌ ചെന്നിത്തല, വയലാര്‍ രവി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്ക്. ഇതില്‍ ആര് മുന്‍കൈ എടുത്തിട്ടാണെങ്കിലും വേണ്ടില്ല മുരളിയേട്ടനെ  കോണ്‍ഗ്രസ്സില്‍ എടുക്കണം. അത് മണ്മറഞ്ഞ ലീഡറുടെ ആത്മാവിനോട് ചെയ്യുന്ന  ഏറ്റവും വലിയ ആദരവായിരിക്കും.

December 20, 2010

Old is (പുഴുവരിക്കുന്ന) Gold‌ !!

വൈകി വായിക്കാനിടയായ ഒരു വാര്‍ത്തയുടെ ഷോക്കിലാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്‌. ഈമെയില്‍ വഴി കിട്ടിയ ഒരു പത്ര വാര്‍ത്താ കട്ടിംഗ്.  രോഗം ബാധിച്ച് കിടപ്പിലായ ഒരു റിട്ടയേര്‍ഡ്‌ വനിത കോളേജ് പ്രൊഫസറെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയതായിരുന്നു ഡിസംബര്‍ ഏഴിന്റെ ആ വാര്‍ത്ത. ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ ഉദ്യോഗവുമുള്ള ഏക മകള്‍ നൊന്ത് പ്രസവിച്ച അമ്മയെ വീട്ടിനുള്ളില്‍ തനിച്ചാക്കി ജീവിതം ആസ്വദിക്കാന്‍ പോയത്രേ..!!. ദിവസവും രണ്ടു ടീസ്പൂണ്‍ കഞ്ഞി വെള്ളം മാത്രം കൊടുക്കാന്‍ ആരെയോ ഏര്‍പ്പാട്‌ ചെയ്തിരുന്നുതായും പറയപ്പെടുന്നു. പരിതാപകരമായ അവസ്ഥയില്‍ ഒരു മനുഷ്യജീവന്‍ കിടക്കുന്നത് കണ്ട് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരുങ്ങിയവരെ ഈ ഹൈ-സൊസൈറ്റി ലേഡി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

December 15, 2010

യു എസ്സേ, ഇന്ത്യ പിണങ്ങും കെട്ടോ

ഒബാമയെ  നമ്മള്‍ സല്‍ക്കരിച്ചു വിട്ട ശേഷം ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ നല്ല സല്‍ക്കാരമാണ് ലഭിക്കുന്നത്. മീര ചേച്ചിയെ സല്‍കരിച്ച വാര്‍ത്തയാണ് ആദ്യം വന്നത്. കഴിഞ്ഞ ദിവസം ഹര്‍ദീപ്ജിയെയും സല്‍കരിച്ചതായി വിവരം കിട്ടി. വാര്‍ത്ത വായിച്ചതോടെ എന്റെ വയറ് നിറഞ്ഞു. ആരേലും ഒരു പൂവമ്പഴം തൊലിച്ച് തന്നാല്‍ അത് തിന്നാനുള്ള ഗ്യാപ്‌ മാത്രമേ ഇനിയുള്ളൂ.  അമേരിക്കക്കാര്‍ നന്ദിയില്ലാത്തവരാണെന്ന് ഇനി ഒരുത്തനും പറയരുത്. പറഞ്ഞാല്‍ അവനെ ഞാന്‍ ഇരുമ്പുലക്ക കൊണ്ട് അടിക്കും !!.

December 13, 2010

വിക്രമന്‍ ഏലിയാസ് വിക്കിലീക്സ്

ജൂലിയന്‍ അസാന്‍ജ് ഒരു വിക്രമന്‍ ആണ്. എന്റെ കുട്ടിക്കാലത്ത് കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ ഊമക്കത്തുകള്‍ അയക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. വിക്രമന്‍ എന്ന പേരിലാണ് കത്തുകള്‍ വന്നിരുന്നത്. പലരുടെയും രഹസ്യങ്ങള്‍  ചോര്‍ത്തിയെടുത്ത് എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണ് വിക്രമന്‍ ചെയ്തിരുന്നത്. വിക്രമന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല.  അന്ന് കര്‍ണാടക പോലീസ് ഇന്നത്തെപ്പോലെ 'പ്രൊഫഷനല്‍' അല്ലാത്തതിനാല്‍ ആരും പരാതി കൊടുക്കാന്‍ പോയതുമില്ല.

December 8, 2010

പ്രീജ ശ്രീധരന് ഒരു വോട്ട്

ചാനലുകളും പത്രങ്ങളും നടത്തുന്ന എസ് എം എസ് മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും ഒട്ടും താല്പര്യം കാണിക്കുന്ന ആളല്ല ഞാന്‍. ഫ്രീയായി കിട്ടുന്ന ടി വി പരിപാടികള്‍ കാണുക, ഓണ്‍ലൈനില്‍ ഫ്രീയായി പത്രം വായിക്കുക, എസ് എം എസ്സിന് കാശ് കളയാതിരിക്കുക എന്നതൊക്കെയാണ് എന്റെ ലൈന്‍. ആ ലൈനിന് ഇപ്പോഴും മാറ്റമൊന്നുമില്ല. പക്ഷെ മനോരമയുടെ ന്യൂസ്‌ മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലെ നാല് പേരെ കണ്ടപ്പോള്‍ എനിക്കീ മത്സരത്തില്‍ അല്പം താല്പര്യം എങ്ങിനെയോ കടന്നു കൂടി.

December 6, 2010

എന്നെ ഇന്ദ്രന്‍സ്‌ ആക്കരുത് നൗഷാദേ

ഈ ഡിസംബര്‍ ഒന്നിന് എനിക്ക് ആശംസകളുടെ പ്രവാഹം ആയിരുന്നു. ഫേസ്ബുക്ക്‌ പറ്റിച്ച പണിയാണ്. 'പുള്ളിക്കാരത്തി' എന്‍റെ ജന്മദിനം എല്ലാവരെയും അറിയിച്ചു. ആശംസ നേര്‍ന്നു കൊണ്ട് ബൂലോകത്ത് പ്രത്യക്ഷപ്പെട്ട ബ്ലോഗ്‌ പോസ്റ്റുകള്‍ കണ്ടു ഞാന്‍ ഞെട്ടി!!. സാനിയ മിര്‍സക്ക് പോലും ഇത്രയും ആശംസ കിട്ടിക്കാണില്ല. ജന്മദിനം ആഘോഷിക്കുന്ന പരിപാടി എനിക്കില്ല. രാത്രിയിലിരുന്നു കുറെ കരയും എന്നല്ലാതെ പ്രത്യേകമായി ഒരു കടല മിഠായി പോലും അന്ന് വാങ്ങിത്തിന്നാറില്ല. പക്ഷേ ഈ ബഹളങ്ങളൊക്കെ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ഞാനൊരു ഫുലിയാണ്. മാത്രമല്ല ഒരു മഹാ സംഭവവുമാണ്.. ഇനി ഗതി കെട്ടാല്‍ പോലും പുല്ലു തിന്നാന്‍ പാടില്ല. !!.

December 2, 2010

ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം.

Follow up to the earlier post - ഷാഹിന തീവ്രവാദി തന്നെ!!!
ഒരാളെ കൊല്ലാന്‍ എളുപ്പമുണ്ട്. കൊന്നു കഴിഞ്ഞിട്ട് ശവം എന്ത് ചെയ്യണം എന്നിടത്താണ് പ്രശ്നം ഉള്ളത്. ഒരു മാതിരി കൊലപാതകികളൊക്കെ അവരുടെ ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്നത് ശവത്തെ എന്ത് ചെയ്യണം എന്ന ആലോചനക്കാണ്. അതിന്റെ സങ്കീര്‍ണതകള്‍ ആലോചിച്ചാണ് പലപ്പോഴും കൊല നടത്താതെ തിരിച്ചു പോകുന്നതും. എന്നാല്‍ വാര്‍ത്തയെ കൊല്ലുമ്പോള്‍ ആ പേടി വേണ്ട. വാര്‍ത്തയെ കൊന്നാല്‍ അതിന്റെ ആത്മാവും ശരീരവും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു പോകും.  'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍' എന്ന് പറഞ്ഞത് പോലെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകക്ക് എതിരെയുള്ള കര്‍ണാടക പോലീസിന്റെ നീക്കം മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയാവാതെ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു കഴിഞ്ഞു.