November 30, 2011

പുതിയ ഡാം കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ

'മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുന്ന കാര്യത്തില്‍ വല്ലാതെ തലപുകക്കേണ്ട. പുതിയതൊന്നു കെട്ടിത്തന്നാല്‍ പഴയത് പൊളിക്കുന്ന കാര്യം ഞങ്ങ നോക്കിക്കോളാം. അതിനു ആ &*^#(**** മാരുടെ സമ്മതമൊന്നും വേണ്ട'' ഇടുക്കിയില്‍ നിന്നുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഈ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത്. നിലവിലുള്ള ഡാം പൊളിക്കാന്‍ കൊന്നാലും അമ്മായി സമ്മതിക്കില്ല. ചര്‍ച്ചയും കോടതിയും കേസുകെട്ടുകളുമായി അത് മുന്നോട്ടു പോകും. നമുക്ക് ചെയ്യാനുള്ളത് പെട്ടെന്ന് പുതിയ ഒരു ഡാം കെട്ടുകയാണ്. നമ്മുടെ പുഴ, നമ്മുടെ മണ്ണ്. നമ്മുടെ ഡാം. അതിനു ഒരു മറ്റവളുടെയും ലവ് ലറ്റര്‍ കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതില്ല. കേന്ദ്രനില്‍ നിന്ന് ഒരു അനുമതി വാങ്ങുക. ടപ്പേന്ന് പണി തുടങ്ങുക

November 29, 2011

സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല

ചൈനക്കാരി സുരേഷ് ഗോപി എന്ന് പറഞ്ഞപ്പോള്‍ അത്  സെറോക്സ്‌ കോപ്പി എന്നായിപ്പോയി. ദുബായിയിലെ പാര്‍ക്കില്‍ വെച്ചു ശ്രീനിവാസനാണ് അത് തിരുത്തിക്കൊടുത്തത്. സത്യത്തില്‍ സുരേഷ് ഗോപി ഒരു സെറോക്സ്‌ കോപ്പിയല്ല. അദ്ദേഹത്തിനു മറ്റു താരങ്ങളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉണ്ട്. അല്പം സാമൂഹിക പ്രതിബദ്ധത. ഇത്തിരി പ്രതികരണ ശേഷി, ജനങ്ങളുടെ മനസ്സറിയാനുള്ള ഒരല്പം വകതിരിവ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാ ലോകത്ത് നിന്ന് ആദ്യം ശബ്ദം ഉയര്‍ത്തിയത്‌ സുരേഷ് ഗോപിയാണ്. അതിനു അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.

November 25, 2011

അണ്ണാച്ചീ, ഞങ്ങ വിട മാട്ടേ..

കുളിക്കുകയും പല്ല് തേക്കുകയും ചെയ്യുന്ന കാര്യത്തില്‍ തമിഴന്മാര്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണെങ്കിലും സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന കാര്യത്തില്‍ അവര്‍ നമ്മുടെ നാല് കട്ടക്ക് മുന്നിലാണ്. മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഈര്‍ക്കിളി പാര്‍ട്ടി ആഹ്വാനം ചെയ്‌താല്‍ അണ്ണാച്ചിമാരില്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരും. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള്‍ മലയാളികളെ കിട്ടാന്‍ പാടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴന്മാര്‍ ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല.

November 14, 2011

ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍

'ഇദര്‍ സുകൂന്‍ ഹേതോ ഹം ലോകോംകോ സിന്ദഗി ഹെ, സുകൂന്‍ നഹീ തോ സിന്ദഗി നഹി' ദാല്‍ തടാകത്തിലെ ചെറിയ തോണി തുഴഞ്ഞു കൊണ്ട് നൂര്‍ മുഹമ്മദ്‌ പറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. "ഇവിടെ സമാധാനം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമുണ്ട്. ഇല്ലെങ്കില്‍ ജീവിതമില്ല". നൂര്‍ മുഹമ്മദിന്റെ ജീവിതം ദാല്‍ തടാകത്തിലെ തോണിയില്‍ ആണ്. അവിടെ ടൂറിസ്റ്റുകള്‍ വന്നാല്‍ അവന്റെ ജീവിതത്തിനു നിറമുണ്ടാകും. സംഘര്‍ഷം കാരണം ടൂറിസ്റ്റുകള്‍ വരാതായാല്‍ നൂര്‍ മുഹമ്മദിന്റെ മാത്രമല്ല അവനെപ്പോലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം നിറം കെടും.

November 10, 2011

സോഷ്യൽ മീഡിയ ടോയ്ലറ്റ് സാഹിത്യമോ?

ബ്ലോഗുകളെക്കുറിച്ചും ഫേസ്ബുക്കിനെക്കുറിച്ചും എഴുത്തുകാരി ഇന്ദുമേനോന്റെ ഒരു പ്രസ്താവന ദേശാഭിമാനിയില്‍ വായിച്ചു. പേനയും പുസ്തകവും ഉപയോഗിച്ചുള്ള എഴുത്തിനു മാത്രമേ പൂര്‍ണത കിട്ടൂ എന്നാണ് അവരുടെ പ്രസ്താവനയുടെ രത്നച്ചുരുക്കം. 'ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ്, ഫേസ്ബുക്ക് എന്നിവയുടെ രചനകളിലൂടെ പ്രകടമാകുന്നത്' എന്നും 'ഒരു തരത്തിലുള്ള ടോയ്ലറ്റ് സാഹിത്യം എന്നതിനെ വിളിക്കാം' എന്നും അവര്‍ അഭിപ്രായപ്പെട്ടു കളഞ്ഞു!. ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലൂടെയാണ് ഇന്ദു മേനോന്‍ നടത്തിയ ഈ മഹാപ്രസ്താവനയെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഉടനെ തന്നെ ഒരു ചെറിയ കമന്റ്‌  ആ സ്റ്റോറി പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ വെബ്സൈറ്റ് ലിങ്കില്‍ നല്‍കുകയും ചെയ്തു. പക്ഷെ അത് റിലീസ് ചെയ്തു കണ്ടില്ല. എന്നാല്‍ പിന്നെ ആ ചെറിയ പ്രതികരണത്തെ ഒന്ന് വലുതാക്കി ബ്ലോഗിലിടാം എന്ന് കരുതി.

November 8, 2011

പലനാള്‍ ശുംഭന്‍ ഒരുനാള്‍ പിടിയില്‍ !

എല്ലാ ശുംഭന്മാര്‍ക്കും ഈ വിധി ഒരു പാഠമാണ്. രാഷ്ട്രീയക്കാരനായാല്‍ എന്ത് അസംബന്ധവും വിളിച്ചു കൂവാമെന്നുള്ള ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് എം വി ജയരാജനെ പൂജപ്പുരയില്‍ അയക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കഴിഞ്ഞ ഒന്നര വര്‍ഷമായി ജയരാജന്‍ ജുഡീഷ്യറിയെ മൂക്കിനു തോണ്ടി കളിക്കുകയായിരുന്നു. കിട്ടാവുന്ന വേദികളിലൊക്കെ കോടതികള്‍ക്കെതിരെ കുരച്ചു ചാടുകയായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടാകേണ്ട ഉത്തരവാദിത്വ ബോധത്തിന്റെ ഏറ്റവും ദയനീയമായ പ്രതിരൂപമാണ് താനെന്നു തുടരെത്തുടരെ തെളിയിച്ചതിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടി എന്ന് മാത്രമേ ഇപ്പോള്‍ പറയാനൊക്കൂ.

November 4, 2011

ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.

മനോരമയുടെ കാര്യം എന്തായി, പൂട്ടിയോ? എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. എടവനക്കാട്ടുകാരുടെ മനോരമ ബഹിഷ്കരണ സമരത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയായിരുന്നു അത്. അതോടെ മനോരമ വിരുദ്ധന്‍ എന്ന ഒരു ഇമേജ് എനിക്ക് കിട്ടി. അന്ന് കിട്ടിയ ഇമേജിനെ ഒന്നുകൂടി സ്ട്രോങ്ങ്‌ ആക്കാനാണ് ഈ പോസ്റ്റ്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പത്രം ഇടുന്ന പയ്യനുമായി ഞാന്‍ ഉടക്കി. രണ്ടു പതിപ്പുകള്‍ ഉള്ള മനോരമയുടെ ഒരു പതിപ്പ് മാത്രമേ അവന്‍ വീട്ടില്‍ ഇട്ടുള്ളൂ.  ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ സമരത്തിലാ' എന്ന് മറുപടി.  "എന്തോന്ന് സമരം? കാശ് എണ്ണി വാങ്ങിക്കുന്നുണ്ടല്ലോ?. ഇനി മുതല്‍ പകുതി കാശേ തരൂ". ഞാനും വിട്ടു കൊടുത്തില്ല.

November 2, 2011

ഓടുന്ന അയ്യര്‍ക്ക് ഒരു മുഴം മുമ്പേ (KCBC മോഡല്‍ )

വി ആര്‍ കൃഷ്ണയ്യരുടെ തലമണ്ടക്ക്‌ കെ സി ബി സി ഇരുമ്പുലക്ക കൊണ്ട് അടിക്കാന്‍ പോവുകയാണ്. അതിന്റെ സംസ്ഥാന തല ഉദ്ഘാടനം ശിശുദിനമായ നവംബര്‍ പതിനാലിന് നടക്കും. മക്കള്‍ രണ്ടില്‍ കൂടിയാല്‍ തട്ടണം എന്ന കൃഷ്ണയ്യരുടെ 'തേര്‍ഡ് ലോ ഓഫ് സെക്സ് മോഷന്‍' (തേര്‍ഡ് എന്നത് തേര്‍ഡ് ക്ലാസ്സ്‌ എന്ന അര്‍ത്ഥത്തില്‍ അല്ല!! ) തിയറിക്ക് ഇത്ര രൂക്ഷമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതല്ല. ഏതൊരു ആക്ഷനും കിടിലന്‍ റിയാക്ഷന്‍ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അത് ഇപ്പരുവത്തില്‍ എത്തുമെന്ന് ഒട്ടും നിനച്ചില്ല.