November 30, 2011

പുതിയ ഡാം കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ

'മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുന്ന കാര്യത്തില്‍ വല്ലാതെ തലപുകക്കേണ്ട. പുതിയതൊന്നു കെട്ടിത്തന്നാല്‍ പഴയത് പൊളിക്കുന്ന കാര്യം ഞങ്ങ നോക്കിക്കോളാം. അതിനു ആ &*^#(**** മാരുടെ സമ്മതമൊന്നും വേണ്ട'' ഇടുക്കിയില്‍ നിന്നുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഈ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത്. നിലവിലുള്ള ഡാം പൊളിക്കാന്‍ കൊന്നാലും അമ്മായി സമ്മതിക്കില്ല. ചര്‍ച്ചയും കോടതിയും കേസുകെട്ടുകളുമായി അത് മുന്നോട്ടു പോകും. നമുക്ക് ചെയ്യാനുള്ളത് പെട്ടെന്ന് പുതിയ ഒരു ഡാം കെട്ടുകയാണ്. നമ്മുടെ പുഴ, നമ്മുടെ മണ്ണ്. നമ്മുടെ ഡാം. അതിനു ഒരു മറ്റവളുടെയും ലവ് ലറ്റര്‍ കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതില്ല. കേന്ദ്രനില്‍ നിന്ന് ഒരു അനുമതി വാങ്ങുക. ടപ്പേന്ന് പണി തുടങ്ങുക

പുതിയ ഡാമിന്റെ പണി തുടങ്ങിയാല്‍ അമ്മായി ഒന്നയയും. അയയാതെ പറ്റില്ല. പിന്നെ കളി നമ്മുടെ കയ്യിലാവും. വിളിക്കാതെ തന്നെ അമ്മായി ചര്‍ച്ചക്ക് വരും. സായിപ്പ് ഉണ്ടാക്കിയ 999 വര്‍ഷത്തെ കരാര്‍ ടോയ്ലെറ്റ് പേപ്പറാക്കി ചന്തി തുടക്കാന്‍ ഉപയോഗിച്ചിട്ട്‌ പുതിയ കരാറും വ്യവസ്ഥകളും നമ്മള്‍ നിശ്ചയിക്കും. ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കാനുള്ള ഉത്തരവാദിത്വം  ഞാന്‍ ഏറ്റെടുക്കുന്നു എന്നാണ് മന്ത്രി ജോസഫ്‌ പറഞ്ഞിരിക്കുന്നത്. ഒന്നുമില്ലേലും ഒരു ടെണ്ടര്‍ വിളിച്ചാല്‍ തന്നെ സ്ഥിതിഗതികള്‍ മാറിമറിയും. ഇപ്പോഴുള്ള ഡാം പൊട്ടിയാലുള്ള ഭവിഷ്യത്ത് ഓര്‍ത്തിട്ടാണ് ജനങ്ങള്‍ അതിനു മേല്‍ കൈ വെക്കാത്തത്. പക്ഷെ ഒരു പുതിയ ഡാം വന്നു കഴിഞ്ഞാല്‍ പിന്നെ ആ പേടിയുണ്ടാവില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും നല്ല കമ്പിപ്പാര കാണും. അധ്വാനിച്ചു ജീവിക്കുന്ന ആളുകളാണ് അവിടെയുള്ളത്. ഒറ്റ രാത്രിയുടെ പണിയേ വേണ്ടൂ. അമ്മായി രാവിലെ കക്കൂസില്‍ പോകുന്നതിനു മുമ്പ് തന്നെ ഡാമിന്റെ പണി കഴിഞ്ഞിരിക്കും. അല്പം തന്ത്രപരമായി നീങ്ങിയില്ലെങ്കില്‍ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പാടാണ്. ആ ഒരു തന്ത്രം നമ്മള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ അണ്ണന്മാര്‍ നമ്മളെ ക്ഷ.. ണ്ണ.. ങ്ങ.. മ്മ വരപ്പിക്കും. ഡല്‍ഹിയില്‍ പോയി വരുന്നതിന്റെ വണ്ടിക്കൂലി പോയിക്കിട്ടും എന്നല്ലാതെ ഈ ചര്‍ച്ചകള്‍ കൊണ്ടൊന്നും വലിയ ഗുണം  ഉണ്ടാകുമെന്ന് തോന്നുന്നില്ല. പത്തമ്പത് കൊല്ലമായില്ലേ ഈ ചര്‍ച്ചയും കൊണ്ട് നടക്കുന്നു!!!.

ചര്‍ച്ചകള്‍ എല്ലാം നിര്‍ത്തിവെക്കണം എന്നല്ല പറയുന്നത്. അത് ഒരു ഭാഗത്ത് നടക്കട്ടെ. പ്രക്ഷോഭങ്ങളുടെ ഫലമായി ഇപ്പോള്‍ കേരളത്തിനു ലഭിച്ചിട്ടുള്ള ഒരു മേല്‍ക്കോയ്മയുടെ ഗുണം ഉപയോഗപ്പെടുത്തി വാട്ടര്‍ ലെവല്‍ താഴ്ത്തിക്കൊണ്ട് വരാനുള്ള ശ്രമം തുടരുക. അതുവഴി ഡാമിന്റെ പ്രഷര്‍ കുറയ്ക്കുക. ഒരു ദുരന്തം ഉണ്ടായാലും അതിന്റെ വ്യാപ്തി കുറക്കാന്‍ നമുക്ക് അതുകൊണ്ട് സാധിച്ചു എന്ന് വരാം. അതോടൊപ്പം പുതിയ ഡാമിന് തറക്കല്ലിടുക. ഈ പോളിസി കൊണ്ട് ഒരു ഗുണമുള്ളത് തമിഴനുമായി നമ്മള്‍ നേരിട്ടൊരു ഏറ്റുമുട്ടലിന് പോകുന്നില്ല എന്നുള്ളതാണ്. നമ്മുടെ കാശ്, നമ്മുടെ മണ്ണ്, നമ്മുടെ പുഴ. നമ്മുടെ ഡാം. പുതിയ ഡാമിന്റെ പണി കഴിഞ്ഞാല്‍ ഉടന്‍ നമുക്ക് കമ്പിപ്പാരയുടെ പണി തുടങ്ങാം. മലയാളിയോടാണോ കളി?.


എല്ലാ രാഷ്ട്രീയര്‍ക്കാരോടും ഒരഭ്യര്‍ത്ഥനയുണ്ട്. ഇതിനിടയില്‍ വാഴ വെട്ടാന്‍ നടക്കരുത്. നിങ്ങളുടെ ഒടുക്കത്തെ രാഷ്ട്രീയക്കളികള്‍ ഈ പ്രശ്നത്തിലെങ്കിലും മാറ്റിവെക്കണം. മുല്ലപ്പെരിയാറില്‍ മത്സരിച്ചു ബോട്ട് സവാരി നടത്തിയത് കൊണ്ടൊന്നും പ്രശ്നം തീരില്ല. അടിയന്തര നിയമസഭ വിളിച്ചു കൂട്ടി പാസ്സാക്കാനുള്ളത് എന്താണെന്ന് വെച്ചാല്‍ പാസ്സാക്കി പുതിയ ഡാമിന്റെ പണി തുടങ്ങാനുള്ള ഏര്‍പ്പാട് ചെയ്യുക. ചാണ്ടി സാറിന്റെ ജനസമ്പര്‍ക്കം നല്ല പരിപാടി തന്നെയാണ്. പക്ഷെ ഇപ്പോള്‍ അതിനേക്കാള്‍ അടിയന്തിരമായി വേണ്ടത് ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ജനങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലേ സമ്പര്‍ക്കം നടത്തിയിട്ട് കാര്യമുള്ളൂ. അമ്മക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന എന്ന് പറഞ്ഞ പോലുള്ള പരിപാടികള്‍ തത്ക്കാലം നിര്‍ത്തിവെക്കുന്നതാണ് നല്ലത്. ഡാമിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പാക്കിയിട്ടു സമ്പര്‍ക്കം തുടരാം.

ഞാന്‍ മുമ്പത്തെ പോസ്റ്റില്‍ പറഞ്ഞ പോലെ പുതിയ ഡാം ഉണ്ടാക്കാന്‍ നമ്മുടെ PWD ക്കാരെ എല്പിക്കരുത്. ഉദ്ഘാടനത്തിന്റെ അന്ന് തന്നെ ഡാം പൊളിഞ്ഞാല്‍ ആകെ നാറ്റക്കേസാകും. പഴയ സായിപ്പിന്റെ കമ്പനിയെത്തന്നെ പണി ഏല്പിക്കണം. കാശിന്റെ കാര്യം പ്രച്നമാക്കേണ്ട. അത് എങ്ങനേലും ഉണ്ടാക്കാം എന്ന് മാണി സാര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെങ്കില്‍ കാശ് ഞാന്‍ ഉണ്ടാക്കിത്തരാം എന്ന് വി എസ്സും പറഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് കേന്ദ്രന്റെ കയ്യില്‍ നിന്ന് ഒരു ഒപ്പാണ്. ഡല്‍ഹിയിലുള്ള അഞ്ചാറു മന്ത്രി കൊണാപ്പന്മാര്‍ക്ക് മന്ത്രിമാര്‍ക്ക് അതെങ്കിലും വേടിച്ചു തരാന്‍ കഴിയും എന്നാണെന്റെ വിശ്വാസം. അതിനു കൂടി കഴിയില്ലെങ്കില്‍ പിന്നെ അവരെയൊക്കെ ചെയ്യേണ്ടത് മുക്കാലിയില്‍ കെട്ടി അടിക്കുകയല്ല, പിടിച്ചിരുത്തി സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ നാല് വട്ടം കാണിക്കുകയാണ്. അതിനുള്ള അവസരം അവരായിട്ടു ഉണ്ടാക്കരുത്. ഗുഡ് ബൈ.. Latest Post ഇടുക്കി വേണോ ഇടുക്കി?

Related Posts
സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല
അണ്ണാച്ചീ, ഞങ്ങ വിട മാട്ടേ..  

59 comments:

 1. മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മുടെ സിനിമ ലോകത്ത് നിന്ന് ആകെ ശബ്ദം ഉയര്‍ത്തിയ സുരേഷ്ഗോപിയും, ആഷിക് അബുനും, റീമ യ്ക്കും, പൈന്‍ ധീരമായെ നിലപാടെടുത്തെ നമ്മുടെ സ്വന്തം രണ്ജിതിന്നും അഭിവാദ്യങ്ങള്‍.....
  ബാകി ഉള്ള ഭീരുകളോട് ഒരു വാക്ക്.. ലജ്ജ തോന്നുന്നു സൂപ്പര്‍ താരങ്ങളെ.. നിങ്ങള്ക്ക് വേണ്ടി ആര്‍പ്പു വിളിച്ചതിന്നു , നിങ്ങള്‍ ഞങ്ങളുടേത് ആണ് എന്ന് അഹങ്കരിച്ചതിന്നു..., നിങ്ങളെ മനസിനോട് ചേര്‍ത്ത് പിടിച്ചതിനു...... നിങ്ങള്‍ പ്രതികരിച്ചിലേലും ഇവിടെ ഒന്നും ഉണ്ടാവില്ല സത്യമാന്നു.. പക്ഷെ നിങ്ങളുടെ ഒരു വാക്ക്, പേടിക്കുന്നെ മലയാളികള്‍ക്ക് ജീവന് വേണ്ടിയുല്ലേ ഈ പോരാട്ടത്തില്‍ കരുത്തു പകര്നേന്നെ.. atleast റീമ എന്നാ പെണ്‍കുട്ടി കാണിച്ചേ ധൈയിര്യം എങ്കിലും കാണിക്കാം ആയിരുന്നു... shame on u super stars.. ഇന്നി fans association കാരോട് ഒരു വാക്ക്... വേറ പണിയില്ലേ?? ഞാനും ഒരു ഫാന്‍ ആന്നു... പക്ഷെ എനിക്ക് പണ്ടത്തെ പോലെ മനസ്സില്‍ തൊട്ടു ഇന്നിയും ഇവര്‍ക്ക് ജയ് വിളിക്കാന്‍ കഴിയില്ല... ഇവിടെ ഇരിക്കുന്നെ ആരധക്കാര്‍ എന്നെ തെറി വിളിച്ചാലും കുഴാപ്പമില്ല... ഞാന്‍ പറയും... "നാണമില്ലേ??? so called superstars മലയാളിക്കളുടെ അഭിമാനം ആണെന്ന് പറയാന്‍??? നിങ്ങള്‍ സ്പെയിനില്‍ പോയി ഒളിച്ചിരുന്നോ.. അല്ലെങ്കില്‍ സ്വന്തം മോന്റെ പടം എങ്ങനെ ഹിറ്റ്‌ ആകാം എന്ന് മാത്രം ആലോചിച്ചോണ്ട്‌ നടന്നോ.. ഈ ജീവന്‍ മരണ പോരാട്ടങ്ങളെ പറ്റി ഒരു അക്ഷരം മിണ്ടിപോകരുത്... ചിലപ്പോ ഇന്നിയും തമില്‍ സിനിമകളില്‍ നല്ല roles കിട്ടാന്‍ ഇടയുണ്ടാങ്കിലോ...???വെറുതെ വേണ്ടാത്തത് പറഞ്ഞു തമിഴന്റെ അപ്രീതി പിടിച്ചു പറ്റണ്ട.." അല്ലേ!!!!! കഷ്ടം

  ReplyDelete
 2. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീതി പരത്തി .... ജനലക്ഷങ്ങള്‍ മരണത്തെ മുനന്നില്‍ കണ്ട് ഡമോക്രസിന്റെ വാള്‍ പോലെ നിലകൊള്ളുന്ന മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ശോചന്യയവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ മുഴുവന്‍ ദുഖിച്ചിരിക്കുമ്പോള്‍ താങ്കള്‍ ആ ദുഖത്തില്‍ പങ്കുചേര്‍ന്നു... അഭിനന്ദനങ്ങള്‍ ഒപ്പം ശക്തമായ പ്രതിക്ഷേധവുമായിരുന്നു അത് മറ്റു കലകാരന്മാരും താങ്കള്‍ക്കും, സുരേഷ്‌ഗോപിക്കുമൊപ്പം, ഈ ജന വികാരത്തില്‍ പങ്കുചേര്‍ന്നിരുന്നെങ്കില്‍..... താങ്കളാണ് യാഥാര്‍ത്ഥ കേരളീയന്‍ .....
  കേരളത്തിലെ ഇടുക്കിയിലെ നമ്മുടെ സഹോദരങ്ങള്‍... നമ്മുടെ അമ്മമാര്‍... കുഞ്ഞുങ്ങള്‍... പെങ്ങമ്മാര്‍.... ഇവരുടെയൊക്കെ ഭീതി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.....
  എവിടെ പോയി നാം വളര്‍ത്തിയ സൂപ്പര്‍-മെഗാസ്റ്റാറുകള്‍....
  ~ഒരു വാക്കെങ്കിലും അവരെ വളര്‍ത്തി വലുതാക്കിയ ജനതയ്ക്കു വേണ്ടി പറഞ്ഞിരുന്നെങ്കില്‍........
  സുഖലോലുപതയില്‍ വിരാചിക്കുന്ന അവര്‍ക്കെന്തു കേരളം.... എന്തു മുല്ലപെരിയാര്‍..
  സിനിമാ റിലീസാവുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ വേണം, ഫാന്‍സ് അസോസിയേഷന്‍ വേണം... ചാനലുകള്‍ വേണം... ടെറിട്ടോറിയ്ല്‍ ആര്‍മി വേണം...
  ഇവരെ സ്‌നേഹിക്കരുതെ..... ഇവര്‍ കപട സ്‌നേഹവും.......... മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവരുമാണ്....
  ഭയങ്കര ചാരിറ്റബിള്‍ പ്രവര്‍ത്തനം പറച്ചിലില്‍
  ഒരു നടന്‍ ആണെങ്കില്‍ ശനിയാഴ്ചയും.. ഞായറാഴ്ചയും കോട്ടുമായി വരും മറ്റുള്ളവരെ സഹായിക്കാനാണ് എന്നും പറഞ്ഞ്
  മറ്റൊരു സൂപ്പര്‍ താരം കിഡിനി ഫൗണ്ടേഷന്‍ എന്നും പറഞ്ഞ് നടക്കുന്നു
  പക്ഷേ ഇവര്‍ ആരുംതന്നെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും കൂട്ടക്കൊലയ്ക്കു തയ്യാറെടുക്കുന്ന ഡാമിനെക്കുറിച്ച് പ്രതികരിക്കുന്നില്ല.... പ്രതികരിച്ചാന്‍ തമിഴ്‌നാട്ടില്‍ തീര്‍ത്തിരിക്കുന്ന സൗധങ്ങള്‍ .... ഏക്കറുകണക്കിന് വസ്തുക്കള്‍... നിക്ഷേപങ്ങള്‍ എല്ലാം തീരും.... 30 ലക്ഷം പോയലും... തങ്ങളുടെ കോടിക്കണക്കിന് സ്വത്തുക്കളും സമ്പാദ്യവും അവിടത്തെന്നെ കാണും അല്ലേ സ്റ്റാറുകളെ......
  പക്ഷേ ഒന്നോര്‍ത്തുകൊള്ളൂ..... ഈ ജനതയെ മറന്നാല്‍ .... ഇവര്‍ക്കുവേണ്ടി ശബ്ദിക്കാതിരുന്നാല്‍ നാളെ നിങ്ങള്‍ ദുഃഖിക്കേണ്ടിവരും......
  നിങ്ങളുടെ പടങ്ങള്‍ എട്ടുനിലയില്‍ കൂപ്പുകുത്തും.... ~ഒരുകാലത്ത് നിങ്ങളും ഇവരിലൊരാളായി എല്ലാം നഷ്ടപ്പെട്ടവരെ പോലെ നടക്കും.............

  ReplyDelete
 3. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീതി പരത്തി .... ജനലക്ഷങ്ങള്‍ മരണത്തെ മുനന്നില്‍ കണ്ട് ഡമോക്രസിന്റെ വാള്‍ പോലെ നിലകൊള്ളുന്ന മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ശോചന്യയവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ മുഴുവന്‍ ദുഖിച്ചിരിക്കുമ്പോള്‍ താങ്കള്‍ ആ ദുഖത്തില്‍ പങ്കുചേര്‍ന്നു... അഭിനന്ദനങ്ങള്‍ ഒപ്പം ശക്തമായ പ്രതിക്ഷേധവുമായിരുന്നു അത് മറ്റു കലകാരന്മാരും താങ്കള്‍ക്കും, സുരേഷ്‌ഗോപിക്കുമൊപ്പം, ഈ ജന വികാരത്തില്‍ പങ്കുചേര്‍ന്നിരുന്നെങ്കില്‍..... താങ്കളാണ് യാഥാര്‍ത്ഥ കേരളീയന്‍ .....
  കേരളത്തിലെ ഇടുക്കിയിലെ നമ്മുടെ സഹോദരങ്ങള്‍... നമ്മുടെ അമ്മമാര്‍... കുഞ്ഞുങ്ങള്‍... പെങ്ങമ്മാര്‍.... ഇവരുടെയൊക്കെ ഭീതി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.....
  എവിടെ പോയി നാം വളര്‍ത്തിയ സൂപ്പര്‍-മെഗാസ്റ്റാറുകള്‍....
  ~ഒരു വാക്കെങ്കിലും അവരെ വളര്‍ത്തി വലുതാക്കിയ ജനതയ്ക്കു വേണ്ടി പറഞ്ഞിരുന്നെങ്കില്‍........
  സുഖലോലുപതയില്‍ വിരാചിക്കുന്ന അവര്‍ക്കെന്തു കേരളം.... എന്തു മുല്ലപെരിയാര്‍..
  സിനിമാ റിലീസാവുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ വേണം, ഫാന്‍സ് അസോസിയേഷന്‍ വേണം... ചാനലുകള്‍ വേണം... ടെറിട്ടോറിയ്ല്‍ ആര്‍മി വേണം...
  ഇവരെ സ്‌നേഹിക്കരുതെ..... ഇവര്‍ കപട സ്‌നേഹവും.......... മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവരുമാണ്....
  ഭയങ്കര ചാരിറ്റബിള്‍ പ്രവര്‍ത്തനം പറച്ചിലില്‍
  ഒരു നടന്‍ ആണെങ്കില്‍ ശനിയാഴ്ചയും.. ഞായറാഴ്ചയും കോട്ടുമായി വരും മറ്റുള്ളവരെ സഹായിക്കാനാണ് എന്നും പറഞ്ഞ്
  മറ്റൊരു സൂപ്പര്‍ താരം കിഡിനി ഫൗണ്ടേഷന്‍ എന്നും പറഞ്ഞ് നടക്കുന്നു
  പക്ഷേ ഇവര്‍ ആരുംതന്നെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും കൂട്ടക്കൊലയ്ക്കു തയ്യാറെടുക്കുന്ന ഡാമിനെക്കുറിച്ച് പ്രതികരിക്കുന്നില്ല.... പ്രതികരിച്ചാന്‍ തമിഴ്‌നാട്ടില്‍ തീര്‍ത്തിരിക്കുന്ന സൗധങ്ങള്‍ .... ഏക്കറുകണക്കിന് വസ്തുക്കള്‍... നിക്ഷേപങ്ങള്‍ എല്ലാം തീരും.... 30 ലക്ഷം പോയലും... തങ്ങളുടെ കോടിക്കണക്കിന് സ്വത്തുക്കളും സമ്പാദ്യവും അവിടത്തെന്നെ കാണും അല്ലേ സ്റ്റാറുകളെ......
  പക്ഷേ ഒന്നോര്‍ത്തുകൊള്ളൂ..... ഈ ജനതയെ മറന്നാല്‍ .... ഇവര്‍ക്കുവേണ്ടി ശബ്ദിക്കാതിരുന്നാല്‍ നാളെ നിങ്ങള്‍ ദുഃഖിക്കേണ്ടിവരും......
  നിങ്ങളുടെ പടങ്ങള്‍ എട്ടുനിലയില്‍ കൂപ്പുകുത്തും.... ~ഒരുകാലത്ത് നിങ്ങളും ഇവരിലൊരാളായി എല്ലാം നഷ്ടപ്പെട്ടവരെ പോലെ നടക്കും.............

  ReplyDelete
 4. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീതി പരത്തി .... ജനലക്ഷങ്ങള്‍ മരണത്തെ മുനന്നില്‍ കണ്ട് ഡമോക്രസിന്റെ വാള്‍ പോലെ നിലകൊള്ളുന്ന മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ശോചന്യയവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ മുഴുവന്‍ ദുഖിച്ചിരിക്കുമ്പോള്‍ താങ്കള്‍ ആ ദുഖത്തില്‍ പങ്കുചേര്‍ന്നു... അഭിനന്ദനങ്ങള്‍ ഒപ്പം ശക്തമായ പ്രതിക്ഷേധവുമായിരുന്നു അത് മറ്റു കലകാരന്മാരും താങ്കള്‍ക്കും, സുരേഷ്‌ഗോപിക്കുമൊപ്പം, ഈ ജന വികാരത്തില്‍ പങ്കുചേര്‍ന്നിരുന്നെങ്കില്‍..... താങ്കളാണ് യാഥാര്‍ത്ഥ കേരളീയന്‍ .....
  കേരളത്തിലെ ഇടുക്കിയിലെ നമ്മുടെ സഹോദരങ്ങള്‍... നമ്മുടെ അമ്മമാര്‍... കുഞ്ഞുങ്ങള്‍... പെങ്ങമ്മാര്‍.... ഇവരുടെയൊക്കെ ഭീതി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.....
  എവിടെ പോയി നാം വളര്‍ത്തിയ സൂപ്പര്‍-മെഗാസ്റ്റാറുകള്‍....
  ~ഒരു വാക്കെങ്കിലും അവരെ വളര്‍ത്തി വലുതാക്കിയ ജനതയ്ക്കു വേണ്ടി പറഞ്ഞിരുന്നെങ്കില്‍........
  സുഖലോലുപതയില്‍ വിരാചിക്കുന്ന അവര്‍ക്കെന്തു കേരളം.... എന്തു മുല്ലപെരിയാര്‍..
  സിനിമാ റിലീസാവുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ വേണം, ഫാന്‍സ് അസോസിയേഷന്‍ വേണം... ചാനലുകള്‍ വേണം... ടെറിട്ടോറിയ്ല്‍ ആര്‍മി വേണം...
  ഇവരെ സ്‌നേഹിക്കരുതെ..... ഇവര്‍ കപട സ്‌നേഹവും.......... മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവരുമാണ്....
  ഭയങ്കര ചാരിറ്റബിള്‍ പ്രവര്‍ത്തനം പറച്ചിലില്‍
  ഒരു നടന്‍ ആണെങ്കില്‍ ശനിയാഴ്ചയും.. ഞായറാഴ്ചയും കോട്ടുമായി വരും മറ്റുള്ളവരെ സഹായിക്കാനാണ് എന്നും പറഞ്ഞ്
  മറ്റൊരു സൂപ്പര്‍ താരം കിഡിനി ഫൗണ്ടേഷന്‍ എന്നും പറഞ്ഞ് നടക്കുന്നു
  പക്ഷേ ഇവര്‍ ആരുംതന്നെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും കൂട്ടക്കൊലയ്ക്കു തയ്യാറെടുക്കുന്ന ഡാമിനെക്കുറിച്ച് പ്രതികരിക്കുന്നില്ല.... പ്രതികരിച്ചാന്‍ തമിഴ്‌നാട്ടില്‍ തീര്‍ത്തിരിക്കുന്ന സൗധങ്ങള്‍ .... ഏക്കറുകണക്കിന് വസ്തുക്കള്‍... നിക്ഷേപങ്ങള്‍ എല്ലാം തീരും.... 30 ലക്ഷം പോയലും... തങ്ങളുടെ കോടിക്കണക്കിന് സ്വത്തുക്കളും സമ്പാദ്യവും അവിടത്തെന്നെ കാണും അല്ലേ സ്റ്റാറുകളെ......
  പക്ഷേ ഒന്നോര്‍ത്തുകൊള്ളൂ..... ഈ ജനതയെ മറന്നാല്‍ .... ഇവര്‍ക്കുവേണ്ടി ശബ്ദിക്കാതിരുന്നാല്‍ നാളെ നിങ്ങള്‍ ദുഃഖിക്കേണ്ടിവരും......
  നിങ്ങളുടെ പടങ്ങള്‍ എട്ടുനിലയില്‍ കൂപ്പുകുത്തും.... ~ഒരുകാലത്ത് നിങ്ങളും ഇവരിലൊരാളായി എല്ലാം നഷ്ടപ്പെട്ടവരെ പോലെ നടക്കും.............

  ReplyDelete
 5. ഒരു ഡാം പാട്ട്........
  _________________________

  yo bos i am singing a song

  saad song...

  flop song....

  Amma why this kolaveri kolaveri kolaveri di

  why this kolaveri kolaveri kolaveri di

  Rythm correct!

  Amma why this kolaveri kolaveri kolaveri di

  maintain please

  why this kolaveri....aaa di.

  aaa distance-la daam-u daam-u daam-u color daark..

  dark-u background night- night night-u, night-u color- black-u..

  aa why this kolaveri kolaveri kolaveri di

  why this kolaveri kolaveri kolaveri di

  white skin-u girl-u girl-u, girl-u heart-u black-u,

  eyes-u, eyes-u meet-u meet-u, my future-u dark-u.

  why this kolaveri kolaveri kolaveri di

  why this kolaveri kolaveri kolaveri di

  Amma notes eduthuko, appadiye kaiyla pena eduthuko,

  pa pa pa ppaan-pa pa pa ppan- pa pa ppan pa pa ppan

  sariyaa padi singh....

  super mama ready..onee twoo three four

  whaa wat-a change over mama.

  ok maama,, now tune changeeu

  kaiyla life..

  only english,

  handl-u life-u life-la water-u eyes-u full-aa tear-u

  empty life-u maama come-u life-u reverse gear-u

  die die oh my daam, you showed me bouv-u

  anna anna karuna-anna i want you hear now-u

  god-u i am dying now-u she is happy how-

  this-u song-u for soup boys-u

  we dont have choice-u

  why this kolaveri kolaveri kolaveri di

  why this kolaveri kolaveri kolaveri di

  why this kolaveri kolaveri kolaveri di..

  ReplyDelete
 6. ஹலோ என் கண்ணே, தமிழ் மக்கள், நீங்கள் மிகவும் வசதியாக இந்த vry daingerus சூழ்நிலையில், vallykunnu தான் தீர்வு புரிந்துகொள்ளுங்கள், நாங்கள் உங்கள் நல்ல இணைப்பு ஹாப் இந்த சிக்கலான நிலைமை

  ReplyDelete
 7. @ ഷാജു അത്താണിക്കല്‍
  ഇതെന്താ എഴുതിയിരിക്കുന്നേ?.. vallikkunnu എന്നൊക്കെ ഇടയ്ക്കു കാണുന്നു. ഗുലുമാലു വല്ലതും?

  ReplyDelete
 8. കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുമെന്ന് നാം ഭയപ്പെടുമ്പോള്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ മരിക്കുമെന്ന രീതിയിലാണ് തമിഴന്മാരെ അവിടുത്തെ രാഷ്ട്രീയക്കാര്‍ പറഞ്ഞു ധരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ കേരളത്തിനു മുല്ലപ്പെരിയാറിന് താഴെ മറ്റൊരു ഡാം എന്ന സാദ്ധ്യത പരിശോധിച്ച് അതുമായി മുന്നോട്ടു പോകുകയേ നിവര്ത്തിയുള്ളൂ എന്നു തോന്നുന്നു. അതിനു പുതിയൊരു പാട്ടക്കരാര്‍ ഉണ്ടാവില്ലല്ലോ.

  നിലവിലുള്ള ഡാം 999 കൊല്ലം വരെ എന്തെങ്കിലും ആവട്ടെ. നമുക്ക് വലുത് നമ്മുടെ സുരക്ഷയാണ്. അതിനാല്‍ പുതിയ ഒരെണ്ണം പണിയുക.

  ReplyDelete
 9. ഒരു കട്ടപ്പാര ന്റെ പൊരേലും ഉണ്ട്... ഞാനും കൂടാം ഇടുക്കിക്കാരേ നിങ്ങളെ കൂടെ. ജയലളിതക്കും ഓളെ കൂട്ടക്കാര്‍ക്കും *#~%$ കഴുകാനുള്ള വെള്ളം പോലും കിട്ടരുത്.

  ReplyDelete
 10. നിര്‍ദേശങ്ങള്‍ നല്ലത് തന്നെ പക്ഷെ,
  വര്‍ഷങ്ങളായി മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തു പോരുന്ന നിലപാടുകള്‍ വിസ്മരിക്കരുത്. ഫൈസ്ബുക്കില്‍ രണ്ടു ചൂടന്‍ കമെന്റും ബ്ലോഗില്‍ ഒരു പോസ്റ്റും എഴുതുന്നത് പോലെ നേതൃ സ്ഥാനത് ഇരിക്കുന്നവര്‍ക്ക് പ്രതികരിക്കാന്‍ പറ്റുമോ ? (ജയരാജന്‍, ജോര്‍ജ് not included ) രാഷ്ട്രീയകാര്‍ എല്ലാവരും മണകുണാക്കാന്‍മാര്‍ ആണെന്ന് എനിക്ക് വിശ്വാസമില്ല, കാര്യങ്ങളെ ക്രിയാത്മകമായി കാണുന്നതിനു പകരം വികാരപരമായി സമീപിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
  (മുല്ലപെരിയാര്‍ വിഷത്തില്‍ ആരും ഒന്നും ചെയ്യുന്നില്ല തങ്ങള്‍ മാത്രമാണ് അതിനു ശ്രമിക്കുന്നത് എന്നാ തരത്തില്‍ പലരും എയുതി കണ്ടത് കൊണ്ട് മാത്രം എഴുതിയതാണ്, )

  മുല്ലപെരിയാര്‍ ദുരന്ത സൂചന ആവാത്ത നല്ലൊരു നാളെ പുലരട്ടെ എന്ന് പ്രതീക്ഷിക്കട്ടെ.

  ReplyDelete
 11. പുതിയ ഡാം കെട്ടലും പഴയത് പൊളിക്കലും ഇപ്പൊ പെട്ടെന്ന് നടക്കുന്ന കാര്യമല്ല. അതിനൊക്കെ നമ്മുടെ രാഷ്ട്രീയ / ഉദ്യോഗസ്ഥ സമൂഹം ഒരു പാട് സമയം എടുക്കും.
  കേരള സര്‍ക്കാരിന് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം ജലനിരപ്പ്‌ കുറയ്ക്കുക എന്നതാണ്, ഡാമിലെ വെള്ള തുറന്നു വിട്ടു അത് കുറക്കാന്‍ തമിഴ്നാട്‌ സമ്മതിക്കില്ല.
  അപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്ന് ഒരു ചാല്‍ കീറി പെരിയാറിലേക്ക് വിട്ടു നാം തന്നെ വെള്ളം കുറക്കണം. അതിന്റെ പണി ഇന്നുതന്നെ തുടങ്ങാന്‍ കേരളത്തിന്റെ മുഘ്യമാന്ത്രിക്ക് കഴിയില്ല എങ്കില്‍,
  ഒരു പഞ്ചായത്തിന്റെ അധികാരം പോലുമില്ലാത്ത ഈ സര്‍ക്കാര്‍ നിലനില്‍പ്പ്‌ അര്‍ഹിക്കുന്നില്ല. കേരളം തമില്നാടിനോട് ലയിക്കുന്നതാണ് നല്ലത്. അപ്പോള്‍ അവര്‍ അവരുടെ മണ്ണില്‍ പുതിയ ഡാം കെട്ടും, ഇപ്പോഴുള്ള ജലനിരപ്പ്‌ കുറക്കുകയും ചെയ്യും. സ്വന്തം കാര്യം വരുമ്പോഴെങ്കിലും രാഷ്ട്രീയ വൈര്യം മറന്നു ഒന്നിച്ചു നില്‍ക്കുന്ന തമിള്‍ പ്രാദേശിക രാഷ്ട്രീയം തന്നെയാണ് നമുക്കും വേണ്ടത്.
  ഇനിയെങ്കിലും കേരളം ദേശീയപ്പാര്ട്ടികളെ ജയിപ്പിക്കുന്ന പരിപാടി നിര്‍ത്തണം. cpm നും BJP ക്കും മുല്ലപ്പെരിയാര്‍ കാര്യത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്ത അഭിപ്പ്രയമാണ്. കൊണ്ഗ്രെസ്സിനു ഒരിടത്തും അഭിപ്പ്രായമെയില്ല.
  കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പ്രാദേശിക പാര്‍ടി കേരളത്തില്‍ രൂപീകരിക്കേണ്ട സമയം (മത വര്‍ഗ്ഗ ജാതി അല്ലാത്ത ഒരു പാര്‍ട്ടി) അതിക്രമിച്ചിരിക്കുന്നു.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ബഷീര്‍ക്കാ, നൂറു ശതമാനം ശരിയാണ്. കമ്പിപ്പാര കൊണ്ടുള്ള പണി തന്നെയേ ഇനി നടക്കുള്ളൂ.. പിന്നെ ഇപ്പോഴതെത് പൊളിച്ചു കളഞ്ഞിട്ടു പെരിയാറിനെ ഡാം ഉണ്ടാക്കിയതിനു മുന്‍പത്തെ രീതിയില്‍ ഒഴുകാന്‍ വിട്ടിട്ടു പോരെ പുതിയത് ഉണ്ടാക്കുന്നത്?! അതിനായി ഞാന്‍ ഇന്നലെ ഇട്ട കമന്റിലെ (കര്‍സേവ) വഴി നോക്കാവുന്നതാണ്.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ "പ്രകടനം" ജനരോഷം ഭയന്നും പിന്നെ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും കൊണ്ടാണെന്ന് പറയാതെ വയ്യ.

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ "പ്രകടനം" ജനരോഷം ഭയന്നും പിന്നെ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും കൊണ്ടാണെന്ന് പറയാതെ വയ്യ.

  ReplyDelete
 18. പ്രിയ ബഷീറിക്കാ,
  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താങ്കളുടെ ആത്മാര്‍ഥതയെ ആദരിച്ചു കൊണ്ട് തന്നെ പറയട്ടെ.. എന്തുകൊണ്ടാണ് മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഡാം ഡീകമ്മീഷനിംഗ് എന്നതില്‍ നിന്നും പുതിയ ഡാം കെട്ടല്‍ എന്നതിലേക്ക് എത്തുന്നത്? ഇന്നലെ കോഴിക്കോട് പുതിയ ബസ്സ്‌സ്റ്റാന്‍ഡില്‍ SFI വിദ്യാര്‍ഥി കൂട്ടായ്മ. സഖാവ് പി.ബിജു പ്രസംഗിക്കുന്നു. വിഷയം മുല്ലപ്പെരിയാര്‍ . സഖാവിന്റെ പ്രസംഗത്തിലുപരി അവിടെയുള്ള ബാനറാണ് എന്റെ ശ്രദ്ധയാകര്‍ഷിച്ചത്.

  "Mullaperiyar - A Water Bomb
  Save Kerala with New Dam" (Not exact)

  അപ്പോള്‍ അത് നിശ്ചയിച്ചു കഴിഞ്ഞു!. പുതിയ ഡാമിനേ കേരളത്തെ രക്ഷിക്കാന്‍ കഴിയൂ!. മുല്ലപ്പെരിയാര്‍ മാത്രമല്ല, എല്ലാ വന്‍കിട ഡാമുകളും വാട്ടര്‍ ബോംബുകളാണെന്നു ആരാണ് ഇവര്‍ക്ക് പറഞ്ഞു കൊടുക്കുക (മുല്ലപ്പെരിയാറിന്റെ കാര്യം കുറെ കൂടി പരിതാപകരമാണെന്ന് മാത്രം). മുല്ലപ്പെരിയാറിലെ പുതിയ ഡാം എന്നത് അതിന്റെ permenent solution അല്ല, തല്‍ക്കാലത്തെക്കുള്ള രക്ഷപ്പെടല്‍ മാത്രമാണെന്ന് ആരാണ് ഇവരെ ബോധിപ്പിക്കുക. മറ്റൊരു solution - നെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവാത്ത വിധത്തിലുള്ള ഈ Agenda Setting ആരാണ് നടത്തുന്നത്?

  ReplyDelete
 19. കമ്പിപ്പാരയുടെ കാര്യം ബാലകൃഷ്ണ പിള്ള നോക്കിക്കോളും. പുള്ളിക്കാകുമ്പോ എക്സ്പീരിയൻസൊക്കെ ഒണ്ട്.

  ഇനി, ജയാമ്മ തലൈവിയോട് ചോദിക്കാനുള്ളത്-
  "വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി ഡീ...........................???"

  ReplyDelete
 20. ഇതുപോലെ വിവരക്കേട് നിറഞ്ഞ ഒരു പോസ്റ്റ്‌ ആദ്യമായിട്ടാണ് കാണുന്നത് .ഡാം ഉള്ളത് തമിഴനാടിന്റെ കൈവശം ആണ് .അതിന്റെ അറ്റകുറ്റപ്പണി നടത്തുന്നതും അവര്.പൊളിക്കാന്‍ പോയിട്ട് തൊടാന്‍ പോലും അണ്ണന്‍മാര്‍ അടുപിക്കില്ല . ഒരു മനുഷ്യഡാം തന്നെ ഉണ്ടാക്കി അവരത് തടയും .അണ്ണന്‍മാരോടാ കളി .അവരുടെ ദേശ സ്നേഹത്തിനു തെളിവ് വേണോ ?  സപിഐ, എംഡിഎംകെ പാര്‍ട്ടികളുടെ നാല് എംപിമാരാണ് കേരളത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തി പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാടെന്ന് കോയമ്പത്തൂരില്‍ നിന്നുള്ള സിപിഎം ലോക്സഭാംഗം പി.ആര്‍.നടരാജന്‍ പറഞ്ഞു.

  http://www.anweshanam.com/index.php/national/4421----mp-

  ReplyDelete
 21. കെട്ടണം. ഒരു വര്‍ഷത്തിനകം തന്നെ കെട്ടണം. അങ്ങനെ വന്നാല്‍ മറ്റൊരു ഗുണംകൂടിയുണ്ട്. വാശിയും മനസും ഉണ്ടേല്‍ ഏതു പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിക്കാം എന്ന വലിയൊരു സന്ദേശം കൂടിയായിരിക്കും അത്. പിന്നെ പാരയുടെ കാര്യം, പൊളിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല, നാല് വലിയ കോര്‍ക്ക് വാങ്ങി ലോവര്‍ ക്യാമ്പിലേക്ക് തമിഴനെ നനയ്ക്കാന്‍ പോകുന്ന ആ കുഴല് അടയ്ക്കുകയെങ്കിലും വേണം. (കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന എനിക്ക് ഈ ഒരു കാര്യത്തില്‍ ഗാന്ധിമാര്‍ഗത്തില്‍ ചിന്തിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ എല്ലാ പുണ്യാത്മാക്കളും ക്ഷമിക്കേണമേ !!!!)
  അമ്മേ തലൈവീ , പുരട്ചി തലൈവി എന്ന് വിളിക്കുന്ന നാവുകൊണ്ട് അക്ഷരം മാറ്റി ഭരണിപ്പാട്ട് പാടിപ്പിക്കല്ലേ !!!!

  ReplyDelete
 22. @basheer bae
  വള്ളികുന്ന് പറഞ്ഞത് ശെരിയാണെന്നും, ഇതിനോട് തമിഴര്‍ സഹകരിക്കണമെന്നുമാണ്,
  പേടിക്കെണ്ട
  കികികികിക്

  ReplyDelete
 23. മുല്ലപെരിയാര്‍ വിഷയത്തില്‍

  "ഫേസ്‌ ബുക്കില്‍ ചില മലയാളി തമിഴരെ ചീത്തവിളിക്കുന്നു "

  " ഫേസ്‌ ബുക്കില്‍ ചില തമിഴര്‍ മലയാളിയെ ചീത്തവിളിക്കുന്നു"

  അവസാനം ഇത് ഒരു വംശീയ പ്രശനം ആയി മാറുമോ ആവോ?

  അങ്ങനെ ആയി തീരാതിരിക്കാന്‍ മലയാളിയും തമിഴരും ശ്രദ്ധിക്കേണ്ടതാണ്...

  ഫേസ് ബുക്കില്‍ ചിലര്‍ മുല്ലപെരിയാരിനെ കുറിച്ച് എന്താണ് എഴുതുന്നത്‌ എന്ന് എഴുതുന്നവന് പോലും അറിയില്ല....

  ഇപ്പോള്‍ പൊട്ടും എന്നും ആളുകള്‍ മരിക്കും എന്നും കൂടെ തമിഴനെ നാല് തെറിയും വിളിച്ചാല്‍ ഫേസ് ബുക്കില്‍ ഒരു പോസ്റ്റും മുല്ലപെരിയാര്‍ സമരവും ആയി എന്നാണു ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്....

  മുല്ലപെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും അനുകൂലമായ നിലപാട് സ്വീകരിക്കുക അതിനു കാല താമസം ഉണ്ടാകരുത്..
  അല്ലങ്കില്‍ ജനങ്ങളെ ചിലര്‍ തമ്മിലടിപ്പിക്കും....

  ReplyDelete
 24. നന്നായി പറഞ്ഞു ബഷീര്‍, ജയലളിതയുടെ പഴയ സ്വഭാവം ഒക്കെ മാറി, കുറെക്കൂടി പക്വതയും വിവേകവും വന്നിരിക്കും എന്ന് കരുതിയിരുന്നു. നോക്കുമ്പോള്‍ ആ സ്ത്രീ വെറും തറ രാഷ്ട്രീയക്കാരി തന്നെ എന്ന് പ്രധാ‍നമന്ത്രിക്ക് എഴുതിയ കത്തിലെ വാചകങ്ങള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. നമുക്ക് ഇനി ഒന്നും നോക്കാനില്ല. ഭാഗ്യത്തിന് പ്രവര്‍ത്തിക്കുന്ന മന്ത്രിമാരും മന്ത്രിസഭയുമാണ് നമുക്കിന്ന് ഉള്ളത്. ഗവണ്‍‌മേന്റ് ഉചിതമായ തീരുമാനമെടുത്ത് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോകും. അപ്പോള്‍ പുതിയ കരാറിന് വേണ്ടി ആയമ്മ ഇങ്ങോട്ട് വരേണ്ടിവരും. കാരണം പുതിയ അണക്കെട്ട് അവര്‍ക്കാണ് ഏറ്റവും ആവശ്യം. ഇത്തരുണത്തില്‍ വളരെ വിവേകശാലിയും പക്വമതിയുമായ ഒരു മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഉള്ളത് എന്നത്കൊണ്ട് ഒന്നും പേടിക്കാനില്ല :)

  ReplyDelete
 25. LDF വന്നാല്‍ പുതിയ ഡാം കെട്ടുമെന്ന് വി എസ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചിരുന്നത് പിന്നെ LTTE ആയിരുന്നോ? പ്രക്ഷോഭരംഗത്ത് ഒന്നിച്ചു നില്‍ക്കുന്നതിനു പകരം വാഴ വെട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്!!! (രാഷ്ട്രീയം പറയാന്‍ കണ്ട നേരം നോക്കണേ !!)

  ReplyDelete
 26. എന്തൊരു പുധ്ധി.വള്ളിക്കുന്ന് ബ്ലോഗെഴുത്ത് നിര്‍ത്തി കണ്‍സള്‍ട്ടന്സി തുടങ്ങണം.എന്തെല്ലാം പ്രശ്നങ്ങളാണ് സോള്‍വ് ചെയ്യാന്‍ കിടക്കുന്നത്.ഇത്ര നല്ലൊരു തല ഇങ്ങനെ വെയ്സ്റ്റ് ആക്കി കളയരുത്.

  ReplyDelete
 27. അപ്പൊ ഇനി അവിടെ കാണാം... പാരയുമായി...

  ReplyDelete
 28. വി.എസ് ചര്‍ദിച്ചത് വിശ്വം വിഴുങ്ങി,തല്‍ക്കാലം നാറ്റം ഉണ്ടാവില്ല.
  ഇടതുമുന്നണി ഡാം നിര്‍മിക്കുമെന്ന് വി.എസ് പറഞ്ഞിട്ടില്ല
  http://www.madhyamam.com/news/136289/111130

  ReplyDelete
 29. LDF വന്നാല്‍ പുതിയ ഡാം കെട്ടുമെന്ന് വി എസ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചിരുന്നത് പിന്നെ LTTE ആയിരുന്നോ? പ്രക്ഷോഭരംഗത്ത് ഒന്നിച്ചു നില്‍ക്കുന്നതിനു പകരം വാഴ വെട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്!!! (രാഷ്ട്രീയം പറയാന്‍ കണ്ട നേരം നോക്കണേ !!)

  നല്ല നാക്ക്

  ReplyDelete
 30. Study more about Mullapperiyar issue .

  https://profiles.google.com/100213867957574829991/buzz/EP4wzJ3WUno#100213867957574829991/buzz/EP4wzJ3WUno

  https://profiles.google.com/116861621474110838377/buzz/BYVsEQJnbg1#116861621474110838377/buzz/BYVsEQJnbg1

  ReplyDelete
 31. This comment has been removed by a blog administrator.

  ReplyDelete
 32. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞത് പോലെയാണ് വീ എസിന്റെ പല പ്രസ്താവനകളും. പമ്പര വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറയാന്‍ ഒരു മടിയുമില്ലാത്ത മനുഷ്യന്‍. പല സെന്‍ട്രല്‍ ഗവണ്മെന്റ് വകുപ്പുകളുടെയും അനുമതി ആവശ്യമുള്ള, രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഡാം നിര്‍മ്മാണം എങ്ങനെയാണ് ഒരു പാര്‍ട്ടിയോ മുന്നണിയോ ഏറ്റെടുക്കുന്നത്? ഇതെന്താ വല്ല ബാലവാടി നിര്‍മ്മാണം പോലെയോ അതല്ലെങ്കില്‍ ആശുപത്രി ശുചീകരണം പോലെയോ ഉള്ള നിസ്സാര കാര്യമാണോ? പക്ഷെ ഒരു കാര്യം ശരിയാണ്. നിര്‍മ്മാണ ചിലവിനുള്ള പണം സീ പി എം വിചാരിച്ചാല്‍ ദിവസങ്ങള്‍ക്കകം ബക്കെറ്റ് പിരിവിലൂടെ സംഘടിപ്പിക്കാം!

  ReplyDelete
 33. What I don't understand is, Kerala is willing to spent money to rebuild the dam and will give water to Tamilnadu. Then, what is the problem? http://www.iveedu.com/forum/33-News---Forwards/1824-Mullaperiyar-Dam

  ReplyDelete
 34. വി എസ്സ് പറഞ്ഞത് മുല്ലപ്പെരിയാറിലെ ഡാമിനെ കുറിച്ചല്ല. വി എസ്സിന്റെ വീടിനോട് ചേര്‍ന്ന് ഒളിക്കുന്ന തോട്ടില്‍ ഒരു ചീര്‍പ്പ് കെട്ടുന്നതിനെ കുറിച്ചാണ്. അതാണ് പണം എവിടെ എന്ന് ചോദിച്ചപ്പോള്‍ എന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടുവരും എന്ന് കുളപ്പുള്ളി അപ്പന്‍ സ്റ്റൈലില്‍ വെച്ചു കാച്ചിയത് . അല്ലാതെ മുല്ലപ്പെരിയാറില്‍ ഡാം കെട്ടാന്‍ വേണ്ട 700 കോടി പിരിക്കാന്‍ ഈ പാര്‍ട്ടിക്കാര്‍ എന്താ വേള്‍ഡ് ബാങ്ക് ആണോ? ഏതായാലും അബദ്ധം മനസ്സിലാക്കി വൈക്കം വിശ്വന്‍ വി എസ്സിന്റെ പ്രസ്താവന അപ്പാടെ വിഴുങ്ങിയത് നന്നായി. വി എസ്സിന്റെ പുളു കേട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടു അര്‍മ്മാദിച്ച സഖാക്കളെ കുറിച്ചു ഓര്‍ത്തു മാത്രമേ ഒരു വിഷമം ഉള്ളൂ.

  ReplyDelete
 35. പ്രിയ ബഷീര്‍

  തുടര്‍ ചലനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പഴയത് എന്നല്ല, പുതിയ ഡാം തന്നെ അപകടമാണ്. പുതിയ ഡാം വന്നാല്‍ എല്ലാമായി എന്നൊരു ചിന്ത എല്ലാ പേര്‍ക്കും ഉണ്ട്. നല്ലതാണ്. പക്ഷേ അതിനെന്താണ് ഉറപ്പ്. ഒരു പക്ഷേ പുതിയ ഡാം പൊട്ടിയിട്ടായിരിക്കും യഥാര്‍ത്ഥ മുല്ലപ്പെരിയാര്‍ ഡാം പൊളിയുന്നത്. ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുകയോ വെബില്‍ അഭിപ്രായം ആരായുകയോ ചെയ്യുക. പഴയ ഡാമിന്റെ ബലത്തിനെക്കുറിച്ചല്ല, പുതിയ ഡാം എങ്ങനെ നിര്‍മ്മിക്കണം എന്നതിനാവട്ടെ ചര്‍ച്ചകള്‍. ആശംസകള്‍.

  സസ്നേഹം

  വേണുഗോപാല്‍

  ReplyDelete
 36. പ്രിയ ബഷീര്‍

  തുടര്‍ ചലനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പഴയത് എന്നല്ല, പുതിയ ഡാം തന്നെ അപകടമാണ്. പുതിയ ഡാം വന്നാല്‍ എല്ലാമായി എന്നൊരു ചിന്ത എല്ലാ പേര്‍ക്കും ഉണ്ട്. നല്ലതാണ്. പക്ഷേ അതിനെന്താണ് ഉറപ്പ്. ഒരു പക്ഷേ പുതിയ ഡാം പൊട്ടിയിട്ടായിരിക്കും യഥാര്‍ത്ഥ മുല്ലപ്പെരിയാര്‍ ഡാം പൊളിയുന്നത്. ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുകയോ വെബില്‍ അഭിപ്രായം ആരായുകയോ ചെയ്യുക. പഴയ ഡാമിന്റെ ബലത്തിനെക്കുറിച്ചല്ല, പുതിയ ഡാം എങ്ങനെ നിര്‍മ്മിക്കണം എന്നതിനാവട്ടെ ചര്‍ച്ചകള്‍. ആശംസകള്‍.

  സസ്നേഹം

  വേണുഗോപാല്‍

  ReplyDelete
 37. @venugopal
  താങ്കളുടെ സന്ദേഹം തീര്‍ത്തും പ്രസക്തമാണ്. ഞാന്‍ അക്കാര്യം എന്റെ ആദ്യ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്‌. പുതിയ ഡാം പണിയുന്നത് ഈ രംഗത്ത് കഴിവ് തെളിയിച്ച ഏതെങ്കിലും അന്താരാഷ്‌ട്ര കമ്പനിയുടെ കര്‍ശനമായ consultancy & Supervision agreement വഴി ആയിരിക്കണം. through a global tender. തമിഴ്നാട്ടിനു വെള്ളം നിഷേധിച്ചു കൊണ്ട് ഒരു തീര്‍പ്പ് ഈ വിഷയത്തില്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതുറപ്പാണ്. പഴയ ഡാം നിലനിര്‍ത്താനും വയ്യ. അപ്പോള്‍ പിന്നെ ഒരു പുതിയ ഡാം അല്ലാതെ നിവൃത്തിയില്ല. താങ്കള്‍ സൂചിപ്പിച്ച പോലെ അതിന്റെ ഉറപ്പു 'ഉറപ്പു' വരുത്തേണ്ടത് സര്‍ക്കാരാണ്.

  ReplyDelete
 38. http://kayyoppu-bachoo.blogspot.com/2011/11/blog-post_30.html
  ഇവിടെ പറഞ്ഞിട്ടുണ്ട് ബഷീര്‍ക്ക...

  ReplyDelete
 39. >>>ഭാഗ്യത്തിന് പ്രവര്‍ത്തിക്കുന്ന മന്ത്രിമാരും മന്ത്രിസഭയുമാണ് നമുക്കിന്ന് ഉള്ളത്. ഗവണ്‍‌മേന്റ് ഉചിതമായ തീരുമാനമെടുത്ത് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോകും.<<<

  അത് നടക്കാന്‍ ഒട്ടും സാധ്യതയില്ല. മന്‍ മോഹന്‍ സിംഗിന്റെ പിന്നില്‍ ഉറച്ച് നില്‍ക്കാനേ ഉമ്മന്‍ ചാണ്ടിക്ക് കഴിയൂ.

  പുതിയ വിദേശ കുത്തകളെ പരവതാനി വിരിച്ച് ആനയിക്കാനുള്ള ബില്ല്, പാര്‍ലമെന്റില്‍ പാസക്ക്കുന്നതാണിപ്പോള്‍ മന്‍ മോഹന്‍ സിംഗിന്റെ പ്രധാന ആവശ്യം. തമിഴ് നാട്ടില്‍ നിന്നും 38 എം പിമാരുണ്ട്. അതിന്റെ മൂല്യം  മന്‍ മോഹനറിയം. അപ്പോള്‍ പഴയ വിദേശ കുത്തക ഉപേക്ഷിച്ചു പോയ ഒരു പ്രശ്നത്തില്‍ അദ്ദേഹം ഇടപെടാനുള്ള ഒരു സധ്യതയുമില്ല. മാത്രമല്ല തമിഴ് എം പി മാരെ പിണക്കുന്ന തീരുമാനം എടുക്കാന്‍ ഉമ്മന്‍ ചാണ്ടിയെ അനുവദിക്കുകയുമില്ല. കാത്തിരുന്ന് കാണാം.

  താങ്കള്‍ പറയുന കഴിവ് ഉമ്മന്‍ ചാണ്ടിക്കുണ്ടെങ്കില്‍ അദ്ദേഹമത് കാണിക്കട്ടെ. ഈ പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ ചലച്ചിത്ര അവര്‍ഡ് വിതരണവും  ജന സമ്പര്‍ക്കവുമായി നടക്കുകയായിരുന്നു അദ്ദേഹം. വി എം സുധീരന്‍ ആയിരുന്നു ഉമ്മന്‍ ചണ്ടിയുടെ സ്ഥാനത്തെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലെ എന്തെങ്കിലും നടന്നേനെ.

  ഉമ്മന്‍ ചാണ്ടി പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള തീരുമാനം എടുക്കാന്‍ ഉള്ള സാധ്യത വളരെ വളരെ വിദൂരമാണ്.

  ReplyDelete
 40. Dear friends
  Still more than 2000 crore are pending from TN to pay to Kerala for using the water for irrigation, electricity and also the rent of the land. WHY Kerala government is not asking this amount back????

  ReplyDelete
 41. >>>>ഭാഗ്യത്തിന് പ്രവര്‍ത്തിക്കുന്ന മന്ത്രിമാരും മന്ത്രിസഭയുമാണ് നമുക്കിന്ന് ഉള്ളത്. ഗവണ്‍‌മേന്റ് ഉചിതമായ തീരുമാനമെടുത്ത് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോകും.<<<<

  സത്യം മറച്ച് വയ്ക്കുന്ന മന്ത്രിമാരും മന്ത്രിസഭയുമാണിന്ന് നമുക്കുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ വെളിപെടുത്തിക്കൊണ്ട് ലഭിച്ച ഒരു റിപ്പോര്‍ട്ട് ആറു മാസം മുന്നേ ലഭിച്ചിട്ടും ഇന്നു വരെ അതിന്മേല്‍ ഒരു നടപടിയും ഈ സര്‍ക്കാര്‍ എടുത്തിട്ടില്ല. അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്.

  http://www.koottam.com/profiles/blogs/784240:BlogPost:39376004?xg_source=activity

  "മുല്ലപ്പെരിയാര്‍ : മലയാളിയോട് മാധ്യമങ്ങള്‍ പറയാത്തത്"

  സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌­റ്റേഷന്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധ­ന­യില്‍ ഡാ­ം ഇ­പ്പോള്‍ നില്‍­ക്കുന്ന­ത് ഏ­റ്റവും അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യി­ലാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.

  പഠ­നം ന­ടത്തി­യ സം­ഘ­ത്തില്‍­പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം ശ­ശി­ധ­രന്‍ ഈ വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തെ­ക്കു­റിച്ച് ജ­ല­വി­ഭ­വ­മന്ത്രി പി.ജെ ജോ­സ­ഫി­നു ഒരു റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചിരുന്നു. ആ രഹസ്യ റി­പ്പോര്‍­ട്ടി­ന്റെ കോ­പ്പി എനിക്ക് ല­ഭി­ച്ചി­ട്ടുണ്ട്.
  2011 മാര്‍ച്ച്, ഏ­പ്രില്‍ മാസങ്ങളില്‍ നടന്ന പരിശോ­ധ­ന­യെ­ക്കു­റി­ച്ച് ജൂണ്‍ 13 നാ­ണ് ശ­ശി­ധ­രന്‍ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­ത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എ­ന്നാല്‍ ഏ­റ്റ­വും അ­ത്ഭു­ത­ക­രമാ­യ കാര്യം മുല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ടി­ന്റെ അ­പ­ക­ടാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ശാ­സ്­ത്രീ­യ­മാ­യി പഠി­ച്ച് നല്‍കി­യ റി­പ്പോര്‍­ട്ടിന്‍­മേല്‍ സര്‍­ക്കാര്‍ നാളിതുവരെ ഒ­രു ന­ട­പ­ടി­യെ­ടു­മെ­ടു­ത്തി­ല്ലെ­ന്ന­താണ്. ഇ­ങ്ങിനെ­യൊ­രു റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് പോലും സര്‍­ക്കാര്‍ ഇ­തുവ­രെ മി­ണ്ടി­യി­ട്ടില്ല. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് മ­ന്ത്രിസ­ഭാ യോ­ഗ തീ­രു­മാ­നം വി­ശ­ദീ­ക­രിക്ക­വെ മാ­ധ്യ­പ്ര­വര്‍­ത്തകര്‍ ഈ റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചെ­ങ്കിലും മു­ഖ്യ­മ­ന്ത്രി ചിരിച്ചുകൊണ്ട് ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു.


  ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുത­ര­മാ­യ ക­ണ്ടെ­ത്ത­ലാ­ണ് ശ­ശി­ധ­രന്‍ നല്‍കി­യ റി­പ്പോര്‍­ട്ടി­ലു­ള്ളത്. ഡാ­മി­ന്റെ മു­ഴു­നീ­ള­ത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെ­ട്ടു­വെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാ­ണ് ഡാ­മിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍­ട്ട് പഠ­ന­ത്തി­നായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
  1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ള­ലു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരി­ക്കു­ക­യാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 ­ 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.

  ReplyDelete
 42. കേരള മനുഷ്യാവകാശ കമ്മിഷണര്‍ പറഞ്ഞത്
  ആരെങ്കിലും കേട്ടോ ! ഉറങ്ങി കിടക്കുന്ന വിഷയം
  മാധ്യമങ്ങള്‍ ആണത്രേ വഷളാക്കിയത് !അപ്പോള്‍
  ഭൂകമ്പം ഉണ്ടാക്കിയത് പത്രങ്ങള്‍ ആണെന്ന് ഇപ്പോള്‍
  മനസ്സിലായി !!! ശിവ ശിവ ഈ പത്രങ്ങളുടെ ഒരു
  ഒരു കുട്ടിക്കളി !
  ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ മിണ്ടാതിരുന്നു കൂടെ?
  ചര്‍ച്ചക്ക് ദിവസം നിശ്ചയിക്കുന്നത് കണ്ടാല്‍ തോന്നും
  വിവാഹത്തിന് നല്ല ദിവസം കാണുകയാണെന്ന് . നല്ല
  muhurtham നോക്കി വരുമ്പോഴേക്കും ഇവിടെ അണപൊട്ടി
  ജനം മുഴുവന്‍ മരിചെന്നെരിക്കും! മനുഷ്യ ജീവന്‍ രെക്ഷിക്കാന്‍
  ആര്‍കെങ്ങിലും താല്പര്യം ഉണ്ടെങ്കില്‍ ആദ്യം വേണ്ടത് ജല
  നിരപ്പ് താഴ്തുകയാണ് .അല്ലാതെ വാചക കളിയല്ല . അതൊക്കെ
  രാഷ്ട്രീയത്തില്‍ മതി .കോടതി വിധി ചിലപ്പോള്‍ ഇനിയുണ്ടാക്കുന്ന
  അണക്കെട്ട് പൊട്ടുമ്പോഴേക്കും വരുമായിരിക്കും. പണ്ട് ബാബറി
  മസ്ജിത് പൊളിക്കുന്നത് വരെ ഒരു വിധിയും വന്നില്ല .
  അത് തന്നെയാണോ ഇവിടെയും സ്ഥിതി ?
  നമ്മള്‍ മലയാളികള്‍ കുറച്ചു അധ്വാനിക്കാന്‍ തെയ്യരായാല്‍
  തമിഴന്‍ കാര്യം പഠിക്കും . കുറച്ചു പച്ചക്കറിയും ധാന്യവും ഇവിടെ
  ഉണ്ടാക്കാന്‍ നമുക്ക് കഴിയില്ലേ ? എങ്കില്‍ നമുക്കിവരെ
  ആശ്രയിക്കാതെ കഴിയാം . അങ്ങനെ വന്നാല്‍ തമിഴന്റെ
  ധിക്കാരം തനിയെ മാറും .

  ReplyDelete
 43. എല്ല ചേട്ടാ പാണ്ടികള്‍ MPD ലെ വെള്ളം സുഷിക്കുന്ന ചെക്ക്‌ ഡാം ടു ഡേയ്സ് മുന്‍പ് പൊട്ടി ഒലിച്ചു പോയെന്നു ചില ഓണ്‍ലൈന്‍പത്രകളില്‍ വിത്ത്‌ ഫോട്ടോ കുണ്ടിരുന്നു (kerala kaumudi, mathrubhumi). പതിനാല്ല് കോടി മുടക്കി ഒന്‍പതു മാസം മുന്‍പ് നിര്‍മിച്ചതാണ്.. ലതു പോട്ടിയെകില്‍ നന്മുടെ MPD ഇങ്ങനെ നില്ല്ക്കുനത് വെറും ലക്കു കൊണ്ട് മാത്രമാണ് ... ബൈ ദി ബൈ ഈ പാണ്ടി ചെക്ക്‌ ഡാമിനെ പട്ടി ഇവിടെ ആരും ക്കര്യമ്മായ് പറഞ്ഞു കണ്ടില്ല..?
  ഇവിടെ ന്യൂസ്‌ കണ്ടിരുന്നു http://news.oneindia.in/2011/11/30/check-dam-carrying-water-from-mullaperiyar-collapses.html

  ReplyDelete
 44. PROSPECT VICTIMS OF MULLAPERIYAR DAM CRASH,
  FIRST MAKE SURE YOURSELF, IF THERE IS SOMETHING WRONG WITH THE MULLAPERIYAR DAM.
  DONT LISTEN TO YOUR GOVERNMENTS, THE POLITICAL LEADERS AND THEIR DEPARTMENTS.
  REALISE THAT YOU FOOLS BEEN WRONG IN VOTING LAST TIME, AS ALWAYS.

  IF YOU FIND ANY PROBLEM WITH THE DAM,
  SAVE YOURSELVES... EITHER DO THIS OR DIE.... FOOOOOLS!

  THERE IS NOBODY ELSE GOING TO COME AND SAVE YOU.
  EVERYONE IS MAKING THE CURRENT DEVELOPMENTS AS AN OPPORTUNITY TO PROMOTE THEIR BRAND AND MARK THEIR FOOT FOR FUTURE ELECTIONS!

  ReplyDelete
 45. ഭാഗ്യത്തിന് "പ്രവര്‍ത്തിക്കുന്ന" ഒരു മുഖ്യ മന്തിയും മന്ത്രിമാരും എ ജി യും ഒക്കെ ഉള്ളത് കൊണ്ട് തമിഴ് നാടിനു പേടിക്കാനില്ല.

  ReplyDelete
 46. കൃത്യതയുള്ള പഠനങ്ങളും, ശക്തമായ തെളിവുകളും, വ്യക്തമായ വാദമുഖങ്ങളും ഇല്ലാതെ ജയിക്കാന് വെറും ബ്ളോഗ് പോസ്റ്റല്ല കോടതി വ്യവഹാരം എന്ന പാഠം ഇതില്നിന്ന് പഠിക്കുകയാണ് നാം വേണ്ടത്. (30 വര്ഷങ്ങള് ഇതിനിടയില് നഷ്ടപ്പെടുത്തി.1970 മുതല് ചെയ്തുകൂട്ടിയതെല്ലാം അബദ്ധങ്ങളും). വിട്ടുപോയ കാര്യങ്ങള് ചെയ്യാന് സര്ക്കാരിനെ നിര്ബന്ധിയ്ക്കൂ... കമ്പിപ്പാര സിദ്ധാന്തം കടലിലെറിയൂ.. ജനക്കൂട്ടങ്ങളെ ഭീതിയേറ്റിയാല് “പുതിയ ഡാമിലെ” വെള്ളവും തികയാതെ വരും അതണയ്ക്കാന്

  ReplyDelete
 47. Dear Basheer,

  "PLEASE CAMPAIN FOR CANAL"

  Well done, but why we have to make a "DAM' Let us make it a dam game. We does not need to construct a dam. In fact we have to make a CANAL, which can carry excess water to sea safely. Let MULLAPPERIYA DAM Break. The water will flow thorough our land and we can utilize it. Only we have to construct a canal. Then Tamil brothers will come and buy water from us the same water we are getting desalinated from sea.

  I believe our Politicians and Statesmen are behind dam, because there is a dam issue of finance which can go in the thin air. So let us forget dam, We have to construct a CANAL. PLEASE CAMPAIL FOR CANAL.

  ReplyDelete
 48. ഇതുപോലെ നട്ടെല്ലില്ലാത്ത ഒരു അഴകൊഴമ്ബന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേരള ജനത ഇതര്‍ഹിക്കുന്നു. കേന്ദ്രത്തിലെ അഴിമതി കൂത്താട്ടം കണ്ടിട്ടും പഠിക്കാത്ത ഒരു ജനത ഇവര്‍ ഇതര്‍ഹിക്കുന്നു . വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഒരു രാജ്യത്തെ മൊത്തം തൂക്കി വില്‍ക്കാന്‍ മാത്രം ചിന്തിച്ചു നടക്കുന്ന മൌന മോഹനില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് . അടുത്ത തവണ വോട്ട് ചോദിച്ചു വരുമ്പോള്‍ ചെരുപ്പ് ഊറി ഇ ഖദര്‍ ധാരികളുടെ കവിളത് പൊട്ടിക്കാനുള്ള ധൈര്യം കാണിക്കുക .അത് മാത്രമേ ഇ ശവങ്ങള്‍ അര്‍ഹിക്കുന്നുള്ളൂ.

  ReplyDelete
 49. Basheer Vallikkunnu
  ‎(വി എസ്സിനൊപ്പം ബുധനാഴ്ച നിരാഹാരം ഇരിക്കുമെന്ന് ജോസഫ്‌) അല്പമൊരു പ്രതീക്ഷ ഇനി ജോസഫില്‍ മാത്രമാണുള്ളത്. ചാണ്ടിയും തിരുവഞ്ചൂരും മദ്രാസിലെ അമ്മായി രചിച്ച വഞ്ചിപ്പാട്ട് പാടി നടക്കുകയാണ്.
  Unlike · · Share · 7 hours ago near Jeddah, Saudi Arabia ·
  You, Ashraf Meleveetil and 26 others like this.
  2 shares

  Abbas Ali ഇത് ജോസഫിന്റെ വളരെ തന്ത്രപരമായ നീക്കമാണ്...ഇത് വരെ അച്ചുതാനന്ദന്‍ ജോസഫിനെ വിമാനക്കെസിന്റെ പേരില്‍ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു...അച്ചുതാനന്ദന് പോലും ഒഴിവാക്കാന്‍ പറ്റാത്ത വിധം അച്ചുതാനന്ദന്റെ കൂടെ വേദി പങ്കിടാനുള്ള ജോസഫിന്റെ ഘംഭീരമായ കളിയാണിത്...ജോസഫ്‌ നല്ലൊരു കൌശലക്കാരനാണ്‌...
  5 hours ago · Unlike · 8

  Latheef Parakkal ഈ നിലവിലെ അവസ്ഥയില്‍ ഉള്ളിലിരിപ്പ് എന്തുതന്നെ ആയാലും ശരി, പ്രത്യക്ഷത്തിലെങ്കിലും ജനപക്ഷം സംസാരിക്കാന്‍ കാണിക്കുന്ന ആ മനസ്സിനെ നമുക്ക് ആദരിക്കാം. പിന്നെ എന്തുതന്നെയായാലും ഇവരില്‍ നിന്നൊന്നും ആരും വലിയ വലിയ കാര്യങ്ങളൊന്നും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുകയില്ലല്ലോ.
  3 hours ago · Like · 1
  Nathen Deepu V.S nte "pura kathumpoll vazha vettanulla"Kali... (To get an upper hand in the media and on going party election process) Oppam Joseph nte önathinidayil puttu kachavadavum.."( To use the division and difference of oppinion in the C P M)
  34 minutes ago · Like
  Nathen Deepu ‎Basheer Vallikkunnu there is another true behind the A G s argument. IF he stand with the people and explain the Dam is in danger and it may broken at any other day.. the court will ask what safty and evacuation measure has been taken yet.... as every body knows the poor situation in that.. and obviously the court will critiisise the present and past Government...to avoid this , that FOOL A G, took the present postion and again and again says he is with the Government.. And thats why Mr. Thiruvanchoor also took the same postion at the first ocation.

  ReplyDelete
 50. The Government of Kerala seems to be intent on whipping up a fear psychosis and panic among the people of Kerala.

  India is said to be a country that upholds the slogan "unity in diversity". We proudly state this to everyone around the world, but there is a question that we have to ask ourselves -- is it true or is it just a statement we put forward to hide our failings? There's a small example I would like to put forward, the present Mullaperiyar dam crisis which should by all means seen as a national issue rather than an issue between two states.

  The Government of Kerala seems to be intent on whipping up a fear psychosis and panic among the people of Kerala.

  Mullaperitar Dam is a Gravity dam. Gravity dams are very durable and still highly preferred over buttress dams and arch dams. A gravity dam is a massive sized dam fabricated from concrete and designed to hold back large volumes of water. By using concrete, the weight of the dam is actually able to resist the horizontal thrust of water pushing against it. Gravity essentially holds the dam down to the ground, stopping water from toppling it over. Government of Kerala HIDING many truth about the Mullaperiyar dam..

  Many think that Kerala Congress (B), third largest party in the Congress-led ruling UDF, is using the dam scare to broaden its base in the mountainous eastern Kerala region. “They are in the forefront of the stir now and that is driving the other major parties crazy. The others can’t allow the Kerala Congress (B) to hijack the issue,”

  We need a solution but it is unlikely to come if you go through the court because the lease agreement valid for 999 years is such a powerful legal weapon for Tamil Nadu. At the same time, leaders like (Water Resources Minister) P J Joseph should take care not to make inflammatory statements against Tamil Nadu. Joseph’s tone reflects a feeling that Tamilians are rejecting the proposal for a new dam with the deliberate intention of pushing lakhs of Keralites into misery.

  Face Book communities are also whipping up a fear psychosis and panic among the people of Kerala by posting and sharing WRONG INFORMATIONS about Mullaperiyar dam. Don't share anything about Mullaperiyar with out knowing the truth...

  ReplyDelete
 51. മുല്ലപ്പെരിയാറിന്റെ മുന്നില്‍ പൊതുസ്ഥലത്ത് നിരാഹാരം കിടക്കുന്നവരെ കഠിനതടവിനും പിന്നെ വെറും തടവിനും ശിക്ഷിക്കാനും,
  പുരട്ചിതലൈവിയുടെ കോലം കത്തിക്കുന്നവരെയും പ്രകടനം നടത്തുന്നവരെയും പെറ്റിയടിക്കാനും,
  AG യുടെ പെണ്ണുംപിള്ളയുടെ സുഖവിവരം ആരായാനും,
  ഇടക്കിടക്ക് ഞെട്ടാനും അല്ഭുതപ്പെടാനും ഉല്‍കണ്ട രേഖപ്പെടുത്താനും ഒക്കെ മാത്രമാണെങ്കില്‍ ശുംഭാന്മാരെ നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. . .

  "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്"

  അതിനു കണ്ണ് മൂടിക്കെട്ടിയ നീതി ദേവത സമാധാനം പറയേണ്ടി വരും . . .

  ReplyDelete
 52. മുല്ലപ്പെരിയാര്‍ കേസ് പരിഗണിച്ചു വിധി പറയാന്‍ കോടതിക്ക് സമയമായില്ല പോലും !!!
  ശുംഭന്മാരേ എന്ന് വിളിച്ചാലല്ലേ കേസ് ? ഇങ്ങനെ പോയാല്‍ അക്ഷരം മാറ്റി വിളിക്കേണ്ടി വരും . . .

  ReplyDelete
 53. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ കണ്ടു.

  ഒരു ശരാശരി മലയാളിയുടെ ഉള്കണ്ടയാണ് ഇത്തരം പോസ്റ്റില്‍ നിന്നും മനസ്സിലാക്കുന്നത്‌. അല്ലാതെ ഈ ബ്ലോഗുകളെല്ലാം വായിച്ചിട്ട് കേരളത്തിലെ മന്ത്രിമാര്‍ എല്ലാം സങ്ങമായി കംബിപ്പരയുമായി നാളെ തന്നെ മുല്ലപെരിയരിലേക്ക് വണ്ടി കയറും എന്നൊന്നും ഇത് എഴുതുന്നവര്‍ ആരും കരുതുന്നുമുണ്ടാവില്ല.

  നവുഫലെ@ വീ എസ്സ് പറഞ്ഞത് ‍ വൈക്കം വിശ്വന്‍ ചവക്കാതെ വിഴുങ്ങിയ വാര്‍ത്തയെ നിങ്ങള്‍ കണ്ടുള്ളൂ അല്ലെ. 'വഴിത്തിരിവ്' പത്രം മാത്രമല്ല മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

  സമരം ചെയ്യുന്നവര്‍ ഡല്‍ഹിയില്‍ ചെന്ന് സമരം നടത്തണം എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. എങ്കിലേ ദേശീയ അന്താരാഷ്ട്ര മീഡിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാദ്യമാവു.

  രാഷ്ട്ര പതി കസേര ഊണിലും ഉറക്കത്തിലും സ്വപ്നം കണ്ടു നടക്കുന്ന സാക്ഷാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായ 'അന്തോണി' എന്റെകിലും പറയുമെന്ന് എനിക്ക് തോന്നുന്നില്ല.

  വയലാര്‍ജി പാവം അങ്ങേര്‍ക്കു വേറെയെന്തെല്ലാം തലയില്‍ കിടക്കുന്നു. ഡാം പൊട്ടിയാല്‍ അതില്‍നിന്നും നമുക്ക് ഊര്‍ജം ഉണ്ടാക്കാന്‍ പറ്റുമോ എന്ന് വേണുഗോപാല്‍ റിസര്‍ച്ച് നടത്തുകയാണ്. ഡാം സുരക്ഷയെ കുറിച്ചും വിള്ളലിന് കാരണമായ ഭൂമി കുലുക്കത്തിന്റെ പുറകില്‍ ഭീകരവാദ ബന്ധത്തെ കുറിച്ച് N I A യെക്കൊണ്ട് എന്തെങ്കിലും അന്ന്യെഷിപ്പികണേല്‍ ചീഫ് മിനിസ്റെര്‍ ഒരു ഫാക്സ് അയച്ചാല്‍ മതി, മുല്ലപ്പള്ളി എന്തുസഹായവും ചെയ്തു തരും. ആഹ്മെദ്‌ സാഹിബിനെ ഇപ്പോള്‍ ഒന്നിനും വിളിച്ചു ഇടങ്ങേരക്കരുത്. മൂപ്പര് പാര്‍ട്ടി ലയനവും കോണി ചിഹ്നവും ഒക്കെ ആയി ബല്ലാത്ത ബെജാറിലാണ്.

  ഒരു നാലര കൊല്ലം എങ്ങിനെയെങ്കിലും ഡാം പൊട്ടാതെ നിര്‍ത്താന്‍ പറ്റിയാല്‍... അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അതികാരത്തില്‍ വന്നാല്‍ പിന്നെ പുതിയ ഡാം!!ഹോ, അതില്‍നിന്നും അടിച്ചുമാറ്റാന്‍ പറ്റുന്ന കമ്മീഷന്‍ കോടികളുടെ കണക്കു ആലോചിച്ചിട്ടു പീ ബി ക്കാര്‍ക്ക് ഇരിപ്പ് കിട്ടുന്നില്ല.

  ReplyDelete
 54. @ muhammad mustafa.
  Thane thanne CPM oru world bank aanu. samsayamundengil EP Jayarajan thanna kanakku nokkoo...
  classil vechu adhyapakane vettikkonna kesile dheera sakhakkalude kesu nadathan ennum paranju bucket eduthu thendiyappol 4 divasam kondu 4.68 crore kannur jillayil ninnu mathram kitti ennanu Jayarajan paranjathu... Appo pinne 700 crore undakkan keralam muzhuvan oru masam pirichal pore ente Mustafa.....

  ReplyDelete
 55. 3.5 மில்லியன் கேரளா மக்கள் இறந்து கூட; நாம் விவாதத்திற்கு வரமாட்டார்கள்

  balasudharsan@gmail.com

  ReplyDelete