മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട് എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള്‍ ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!
ഒരു കണക്കിന് മൂന്നാറില്‍ പ്രകടനം നടത്തിയത് അവരുടെ ധൈര്യം ആണെന്ന് പറഞ്ഞു കൂട. ബുദ്ധി അല്പം കുറവാണെങ്കിലും ആളുകളെ അളക്കുന്ന കാര്യത്തില്‍ അണ്ണന്‍മാര്‍ ഒട്ടും മോശക്കാരല്ല. നമുക്ക് കേരളത്തിന്റെ താത്പര്യങ്ങള്‍ അല്ല രാഷ്ട്രീയമാണ് വലുത് എന്ന് മനസ്സിലാക്കാന്‍ ഒരു കോവര്‍ കഴുതയുടെ ബുദ്ധി മതി. മലയാളികളെ അവര്‍ ശരിക്കും അളന്നു കഴിഞ്ഞു. 'ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്' എന്ന് പറഞ്ഞ പോലെ നമ്മുടെ പ്രതിഷേധങ്ങള്‍ ഏതറ്റം വരെ പോകുമെന്നു അവര്‍ കൂളായി മനസ്സിലാക്കിയിട്ടുണ്ട്. ഇടുക്കി മാത്രമല്ല, കാസര്‍ക്കോട് വിട്ടുതരണം എന്ന് പറഞ്ഞാലും കടലാസ് ശരിയാക്കിക്കൊടുക്കാന്‍ ഇവിടെ ഏതെങ്കിലുമൊക്കെ ദണ്ഡപാണനുണ്ടാകും എന്ന് അവര്‍ക്കറിയാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ പ്രക്ഷോഭത്തെ ഇടതും വലതുമുള്ള രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഒറ്റു കൊടുത്തതും അവര്‍ കണ്ടു. ഹൈക്കമാണ്ടും പോളിറ്റ് ബ്യൂറോയും നോക്കുന്നത് വോട്ടിന്റെ എണ്ണമാണ്. നീതിയും ന്യായവുമല്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരു വാക്കും തിരോന്തരത്തു മറ്റൊരു വാക്കും പറയുന്നത്. ഇത് ശരിക്ക് അറിയുന്നത് കൊണ്ടാണ് ഇടുക്കി ഞങ്ങള്‍ക്ക് വേണം എന്ന് തമിഴന്മാര്‍ ആവശ്യപ്പെടുന്നത്.
'അമ്മി വേണോ അമ്മി' എന്ന് ചോദിച്ചു കൊണ്ട് മുക്കുത്തിയിട്ട തമിഴത്തിപ്പെണ്ണുങ്ങള്‍ പണ്ട് നമ്മുടെ വീടുകള്‍ കയറിയിറങ്ങിയിരുന്നു. നാല് വോട്ടും തേനിയില്‍ രണ്ടു തോട്ടവും കിട്ടുമെങ്കില്‍ 'ഇടുക്കി വേണോ ഇടുക്കി' എന്ന് ചോദിച്ചുകൊണ്ട് അമ്മായിയുടെ കാല്‍ക്കല്‍ വീഴാന്‍ ത്രിവര്‍ണവും ചെങ്കൊടിയും പുതച്ച വേണ്ടത്ര രാഷ്ട്രീയ നപുംസകങ്ങള്‍ നമുക്കുണ്ട്. കേരളത്തിലും കേന്ദ്രത്തിലും. പിറന്ന മണ്ണിനെ ഇങ്ങനെ ഒറ്റുകൊടുക്കാന്‍ ഒരു തമിഴനെയും കിട്ടില്ല. സംസ്ഥാനത്തിന്റെ പ്രശ്നം വരുമ്പോള്‍ വാഴ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയക്കാരും അവിടെയില്ല. അവരും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്.
തര്‍ക്കശാസ്ത്ര രീതിയനുസരിച്ച് ഒരു ചര്‍ച്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് ആദ്യം തയ്യാറാവുന്നവന്‍ തന്റെ വാദഗതികളില്‍ അല്പം വിശ്വാസക്കുറവുള്ളവന്‍ ആയിരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളമാണ് ആ വഴി ആദ്യം തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് മുഴുവന്‍ വെള്ളവും തരാം, കാശും കരാറും ഇല്ലെങ്കിലും പ്രശ്നമില്ല, എവിടെ വന്നും ഒപ്പിട്ടു തരാം, തുടങ്ങിയ കിഞ്ചന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നാം നമ്മുടെ തര്‍ക്കശാസ്ത്ര ദുര്‍ബലത തുടക്കത്തിലേ പ്രകടമാക്കി. എന്നാല്‍ അമ്മായി അതിലൊന്നും വീണില്ല എന്ന് മാത്രമല്ല ഒരു തര്‍ക്കം ജയിക്കാനുള്ള കാര്‍ക്കശ്യം തുടക്കത്തിലേ പ്രകടമാക്കുകയും ചെയ്തു. ചര്‍ച്ചയുടെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ട എന്ന് പ്രധാനമന്ത്രിയോട് തന്നെ തുറന്നു പറഞ്ഞു. അവര്‍ പാറ പോലെ ഉറച്ചു നിന്നപ്പോള്‍ നമ്മള്‍ പിന്നെയും അയഞ്ഞു. ഡാം പൊട്ടിയാലും ഇടുക്കി താങ്ങിക്കൊള്ളും എന്ന് കോടതിയില്‍ എഴുതിക്കൊടുത്തു. തമിഴ്നാട്ടിലായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കില്‍ അന്ന് രാത്രിയിലെ കഞ്ഞി കുടിക്കാന്‍ അതെഴുതിക്കൊടുത്തവന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. ജനങ്ങള്‍ അവനെ പട്ടിയെപ്പോലെ എറിഞ്ഞു കൊല്ലുമായിരുന്നു.
കേരളത്തില്‍ നിന്നുള്ള രണ്ടേ രണ്ടു സംഗതികളാണ് തമിഴന്റെ ഏറ്റവും വലിയ വീക്നെസ്. ഒന്ന് മുല്ലപ്പെരിയാറിലെ വെള്ളം, മറ്റൊന്ന് മല്ലു നായികമാര്‍. കൊന്നാലും ഇത് രണ്ടിലും തൊട്ടു കളിക്കാന്‍ അവര്‍ സമ്മതിക്കില്ല. നയന്‍ താര, അസിന്‍ തോട്ടുങ്കല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ തമിഴന് ഞരമ്പ് ചൂടാവും. അത്ര മാത്രം ലഹരിയാണ് അവര്‍ക്ക് മല്ലു പെണ്‍കുട്ടികളോട്. അതുപോലെ തന്നെയാണ് മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ കാര്യവും. നമ്മള്‍ സമരം അവസാനിപ്പിച്ചിടത്തു നിന്ന് അവര്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി ഇത് രണ്ടാലൊന്ന് ആയിട്ടേ അവര്‍ ഈ സമരം നിര്‍ത്തുകയുള്ളൂ.. പേടിപ്പിക്കാന്‍ വേണ്ടി പറയുകയല്ല, അവരുടെ ഒരു രീതി അതാണ്. നമ്മളുടെ രീതി വേറെയാണ്. തുടക്കത്തില്‍ പുലിയായി വന്നു ഒടുക്കത്തില്‍ എലിയായി സ്ഥലം വിടുക. കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങള്‍ ഏതാണ്ട് എലിയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. തമിഴന്‍ എലിയില് നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചുതുടങ്ങുന്നതേയുള്ളൂ. കളിയൊക്കെ ഇനിയാണ് വരാനിരിക്കുന്നത്.
ഇടുക്കി വിട്ടുതരണം എന്ന് അവര്‍ ആവശ്യപ്പെടുന്നത് ശരിക്കും അത് വിട്ടുകിട്ടുന്നതിന് വേണ്ടിയല്ല. ഒരു തര്‍ക്കം ജയിക്കാനുള്ള ആപ്പുകള്‍ വെക്കുകയാണ്. കന്യാകുമാരിയില്‍ മലയാളം സംസാരിക്കുന്നവരാണ് കൂടുതലുള്ളത്, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആ ജില്ല കേരളത്തിനു വേണം എന്ന് ആവശ്യപ്പെടാന്‍ ഒരു 'വൈക്കോ'ല്‍ പോലും നമുക്കില്ല. തേനിയും കന്യാകുമാരിയും കേരളത്തോട് ചേര്‍ക്കണം എന്ന് ഏതെങ്കിലും ഒരു വൈക്കോല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പോലും അതിനു അതിന്റേതായ ഒരു താര്‍ക്കിക ശക്തി ലഭിക്കും. Aim at sky and you will hit the mountaintop എന്നോ മറ്റോ സായിപ്പിന്റെ ഒരു ചൊല്ലുണ്ട്. ആകാശം ലക്‌ഷ്യം വെക്കുക, എങ്കില്‍ കുന്നില്‍ മുകളിലെങ്കിലും എത്താന്‍ പറ്റും. എപ്പോഴും അല്പം നീട്ടിയെറിയണം എന്ന് ചുരുക്കം. ഒരു തര്‍ക്കം ജയിക്കുന്നതിന്റെ പ്രധാന ഗുട്ടന്‍സ് ആ ചൊല്ലില്‍ ഉണ്ട്. തമിഴന്മാര്‍ ഇപ്പോള്‍ അതാണ് ചെയ്തു കൊണ്ടിരിക്കുനത്.
ഒരു പുതിയ ഡാം കെട്ടുന്നതിനു വേണ്ട എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ കേരളം ഇതിനകം നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. ഇതിനു മുമ്പെഴുതിയ ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച പോലെ അതിന്റെ നടപടി ക്രമങ്ങളുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കാറ്റ് മാറിവീശുമായിരുന്നു. ചര്‍ച്ച നടത്താന്‍ അമ്മായി തിരുവനന്തപുരത്തു വരുമായിരുന്നു. ചാനലിലും അങ്ങാടിയിലും ഇരുന്ന് ഒച്ച വെക്കുകയല്ലാതെ ചെയ്യേണ്ട കാര്യങ്ങള്‍ അതതിന്റെ സ്ഥലത്തും സമയത്തും ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ഒന്നാകെ ഇതുപോലെ നാണം കെടുന്ന ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ പോക്ക് പോയാല്‍ നമ്മള്‍ എവിടെയും എത്തില്ല. വെള്ളം 136 അടിയില്‍ നില്‍ക്കട്ടെ എന്നാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ദണ്ഡപാണി അവിടെയും വല്ലതും എഴുതിക്കൊടുത്തു കാണും. ഈ സമരം വിജയിക്കുമെന്ന് കരുതി സത്യാഗ്രഹം ഇരിക്കുന്നത് വെറുതെയാണ്. (MLA മാര്‍ക്ക് തടി കുറക്കാന്‍ വേണമെങ്കില്‍ അല്പം സത്യാഗ്രഹം ആവാം). കഴിയുന്നത്ര ആളുകളെ പെരിയാറിന്റെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ അത്രയും ജീവന്‍ രക്ഷിക്കാന്‍ പറ്റും. അതല്ല ഇടുക്കി ജില്ല വിട്ടുകൊടുത്തു കൊണ്ടുള്ള വല്ല ഫോര്‍മുലയും സര്‍ദാര്‍ജിയുടെ കയ്യിലുണ്ടെങ്കില്‍ അതും ആലോചിക്കാവുന്നതാണ്. ഏതുനിമിഷവും പൊട്ടാവുന്ന ഒരു ഡാമിനെ പേടിച്ചു തീ തിന്നു കഴിയുന്ന ആ പാവങ്ങളെ പറ്റിക്കുന്നതിലും ഭേദം അതാണ്.
Related Posts
പുതിയ ഡാം കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ
സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
അണ്ണാച്ചീ, ഞങ്ങ വിട മാട്ടേ..

എന്നാല്‍ തുടങ്ങാം അല്ലെ?
ReplyDeleteതമിഴന് എലിയില് നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചു തുടങ്ങുന്നതേയുള്ളൂ. അതെ.. കേരളം ശ്രീലങ്കയെപ്പോലെ ചോരക്കുളത്തിലേക്ക് വഴുതിവീഴാന് ഇനി അധികം താമസമില്ല. “പ്രേമദാസെയും” “ചന്ദ്രികയും” എല്ലാം ഇവിടെ എങ്ങിനെ ആവര്ത്തിക്കണമെന്ന് ഇനി “നവപ്രഭാകരന്” വൈക്കോ തീരുമാനിക്കും.
ReplyDeleteഇടുക്കി തമിഴ്നാടിന്റെ ഭാഗമാക്കണം എന്നു തമിഴന്മാര്‍ ഇപ്പൊ പറയുന്നത് "ന്യുട്ടന്‍സ് ലോ ഓഫ് ലൂസ് മോഷന്‍" എന്ന തിയറി വെച്ചാണ്. അതായത്
ReplyDelete"Attack is the best defense" എന്നു വെച്ചാല്‍ അതു തന്നെ. തടുക്കാന്‍ നില്‍ക്കാതെ കയറി അറ്റാക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ പ്രതിരോധത്തിലാവും. പിന്നെ വെള്ളത്തിന്റെ കാര്യം പോയിട്ട് ബക്കറ്റിന്റെ കാര്യം പോലും മിണ്ടില്ല എന്ന തിയറി.
തമിഴര്‍ക്കു ഇതു ശീലമാണ്. അഭയം നലികിയ രാജ്യത്ത് സ്വന്തം രാജ്യം വേണം എന്നു വാദിച്ച മഹിത പാരമ്പര്യമുള്ള LTTE രക്തമോടുന്ന തമിഴന്മാര്‍ ഇവരുടെ കൂട്ടത്തില്‍ നുഴഞ്ഞു കയറിക്കാണും. അവര്‍ നല്ലവരായ തമിഴന്മാരുടെ സിരകളിലും വിഷം കുത്തി വെക്കും. തമിഴ് ഭാഷ ദേശീയ ഭാഷയാക്കണം എന്നു വാദിക്കുന്നവര്‍ തമിഴകത്തുണ്ട്. തമിഴ് നാട് സ്വതന്ത്ര രാജ്യമാക്കണം എന്നു വരെ അവര്‍ ഇനി വാദിച്ചേക്കാം.
തമിഴന് എലിയില് നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചു തുടങ്ങുന്നതേയുള്ളൂ. അതെ.. കേരളം ശ്രീലങ്കയെപ്പോലെ ചോരക്കുളത്തിലേക്ക് വഴുതിവീഴാന് ഇനി അധികം താമസമില്ല. “പ്രേമദാസെയും” “ചന്ദ്രികയും” എല്ലാം ഇവിടെ എങ്ങിനെ ആവര്ത്തിക്കണമെന്ന് ഇനി “നവപ്രഭാകരന്” വൈക്കോ തീരുമാനിക്കും.
ReplyDeleteഏറ്റവും നല്ല പരിഹാരം ഇടുക്കി തമിഴ് നാടിനു കൊടുക്കുക എന്നതല്ലേ ? അപ്പോള്‍ അവിടത്തെ ആളുകളുടെ സുരക്ഷ തലൈവിയുടെ തലയില്‍ ആവും! ആളുകളെ കൊന്നന്നപരാതി ഉമ്മന്‍ചാണ്ടി യുടെ തലയില്‍ വരാതെ രക്ഷപെടുകയും ചെയ്യാം ..(ഐഡിയ എപ്പടി ?
ReplyDeleteജയിക്കാന്‍ താല്‍പ്പര്യമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ് കേരളത്തിന്റെ ശാപം. എ ജി യുടെ പരാമര്‍ശം മുതല്‍ അവസാന നിമിഷം വക്കീലിനെ തല്ലിക്കൂട്ടി ഒപ്പിച്ചത് വരെയുള്ള സംഭവങ്ങളില്‍ ഈ അനാസ്ഥ തെളിഞ്ഞു കാണുന്നു.
ReplyDeleteഉപ്പുതറ ചപ്പാതില്‍ നാട്ടുകാര്‍ക്ക് മുന്‍പില്‍ ആളാകാന്‍ രാഷ്ട്രീയക്കാരും സമുദായക്കാരും മത്സരിച്ചു കഥകളി നടത്തുന്നതിനിടയില്‍ ഇതിനൊക്കെ എവിടാ സമയം?
തമിഴ് നാട്ടില്‍ തല്ലുകൊണ്ട് ജീവിതത്തിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട മലയാളികളുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി എന്തെങ്കിലും ചെയ്തോ?(സംയമനം സംയമനം എന്ന് കൂടെ കൂടെ പറയുന്നതല്ലാതെ)
തമിഴ്നാട്ടില്‍ മലയാളികളുടെ രക്ഷക്കായി പട്ടാളത്തെ ഇറക്കണമെന്നു ആവശ്യപ്പെടണം.
സ്വന്തം സഹോദരങ്ങള്‍ അന്യ നാട്ടില്‍ പീഡിപ്പിക്കപ്പെടുന്നത് കൂടുതല്‍ കാലം കേരള ജനത നോക്കിനില്‍ക്കില്ല.തിരിച്ചൊരാക്രമണം തുടങ്ങിയാല്‍ അവരെ തെറ്റ് പറയാനുമൊക്കില്ല.
അമ്മേ തായേ കാപ്പാത്തുന്ഗോ എന്ന് വിളിച്ചു കാലില്‍ വീഴുകയെ ഇനി നിര്‍വാഹമുള്ളൂ ..
ReplyDeleteപ്രാദേശിക വാദം തലക്കു പിടിച്ച ഏറ്റവും വലിയ പുലികുട്ടികളാണ് തമിഴാന്മാര്‍ അതു മനസിലാക്കാന്‍ ഈ മുല്ലപെരിയാര്‍ പ്രശ്നം ഒന്നും വേണ്ട അവരുടെ കുറച്ചു പഴയ സിനിമകള്‍ കണ്ടാല്‍ മതി "റോജയില്‍" ഒരു പാടുണ്ടേ ഇന്ത്യുടെ പതാക ഭീകരറര്‍ കത്തികുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ വരുന്ന song "തമ്ഴാ തമിഴാ നാളെ നംനാട്" എന്നാണ് വരുനത് ഒരിക്കലും അവര്‍ക്ക് തമിഴ്നാട്‌ഡും തമില് ഭാഷയും കാഴിജെ വേറെ എന്തും ഉള്ളു.. അവിടെ അവര്‍ തമിള്‍ന്ടിനുവേണ്ടി ഒട്ടകെട്ടകുമ്പോള്‍ എവിടെ പാര്‍ട്ടി മുന്നണി ജാതി മതം എന്നോകെ നോക്കി യാണ് സമരം ..എന്ടുകൊണ്ട് നമുക്ക് ഒരു വയ്കോ പോലെ ഒരു നേതാവില്ല ..എവിടെ പൊയീ ഇവിടുത്തെ സിംഹഗല്‍ p c ജോര്‍ജ് , ജയരാജന്‍മാര്‍, dyfi ,youthanmar .sfi ,aiyf ,msf ,യൂത്ത് leauge , ആരും ഇല്ല ..
ReplyDeleteമൂന്നാറില്‍ മലയാളികള്‍ ന്യൂനപക്ഷമായിട്ട് കാലം കൊറെയായി. ഈയ്യിടെയായി മൂന്നാര്‍ ടൌണില്‍ തമിഴ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ആരും ചോദിക്കാനുമില്ല പറയാനുമില്ല. ടാറ്റായും കണ്ണന്‍ ദേവന്‍ കമ്പനിയും ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. മണിയും രാജേന്ദ്രനും പാര്‍ടി വ്യത്യാസമില്ലാതെ മലയാളിക്കെതിരാണ്. മൂന്നാറിന്റെ നാളെകള്‍ അശാന്തമായിരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും.
ReplyDeleteമ്മ്...!!
ReplyDeleteഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിയണം. നമുക്ക് കേരളം സ്വതന്ത്ര രാജ്യം ആക്കണമെന്ന് ആവശ്യപ്പെടാം. അപ്പോള്‍ പിന്നെ ഈ പണ്ടികളും ആയി യുദ്ധമുണ്ടായാല്‍ ശ്രീലങ്കയുടെയോ, അമേരിക്കയുടെയോ സഹായം അഭ്യര്‍ഥിക്കുക എങ്കിലും ചെയ്യാമല്ലോ.
ReplyDeleteഇടുക്കിയെ തമിഴ്നാടും..മാവേലിക്കരയെ അമേരിക്കൻ ഐക്യനാടുകളും കായംകുളത്തെ നൈജീരിയയും ഏറ്റെടുക്കും എന്ന് ഇന്നലെ നടന്ന ഉഭയരജ്യ ഏറ്റടുക്കൽ ചർച്ചയിൽ തീരുമാനമായി..
ReplyDeleteമറ്റ് ചില ജില്ലകളെ കനം തിരിച്ച് നാഗാലന്റ് , മണിപ്പൂർ, ബർമ്മ, അരുണാചൽ പ്രദേശ് എന്നിവയായിരിക്കും ഇനി മുതൽ ഭരിക്കുക..
അക്ബര്‍ ചാലിയാര്‍ ഇനി മുതൽ മുഗോഹു എന്നോ മറ്റോ പേര് മാറ്റേണ്ടി വരും..
കൂതറ ഹാഷിമിനെ ഏറ്റെടുക്കുന്നത് ആന്ദ്രാക്കാരായീരിക്കും എന്ന് ഏതാണ്ട് ഉറപ്പായി...ബാദുലു ഉണ്ടുലു എന്നോ മറ്റോ പേരുമിട്ട് ആന്ദ്രയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ കുടിയിരുത്താനാണ് നീക്കം...
പിന്നെ വടക്കൻ ജില്ലകളായ മലപ്പുറം ത്യശൂർ എന്നിവയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് താലിബാൻ പ്രസിഡന്റ് സർബത്ത് അലിഖാൻ രഹസ്യയോഗത്തിൽ അറിയിച്ചു....ബഷീര്‍ വള്ളിക്കുന്നിനെ ഇനി മുതൽ
അൽ ബഷീര്‍ മുബാറക് ബിൻ വള്ളിക്കുന്ന് എന്ന് അറിയപ്പെടും...അസലാമു അലൈക്കും....വ അലൈക്കും ഉസലാം എന്നൊകെ അദ്ദേഹം ഇടക്കിടെ പറഞ്ഞ് പ്രാക്ടീസ് ചെയ്യുന്നുണ്ട്...
ഈ ഏറ്റെടുക്കലിൽ ബെര്‍ളി തോമസ് അതീവ സംദുഷ്ടയാണെന്ന് ഞങ്ങളുടെ തൊപ്രാംകുടി ലേഖകയും എഴുത്തുകാരിയുമായ ഇന്ദുമേനോന്‍ മുളംകുറ്റി റിപ്പോർട്ട് ചെയ്യുന്നു...കുളിയും നനയും ഇല്ലാത്തവൾ എന്ന പേര് തമിഴത്തി അകുന്നതോടെ ഒരു ഭൂഷണമായി തീരുകയാണ്...ഫൈസൂ മദീനയെ ഈ ബ്ലോഗ്ഗിന്റെ വാതിലില്‍ കാവല്‍ക്കാരന്‍ ആക്കാനും ജിക്കുമോനെ ഈ ബ്ലോഗ്ഗിന്റെ ആസ്ഥാന ചായക്കച്ചോടക്കാരന്‍ ആക്കാനും തീരുമാനമായി..
ദിനമറിൽ വന്ന തമിഴ് കമന്റ് ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്തത്....എന്റമ്മോ..Sri Lanka, Kerala, Andhra Pradesh, Karnataka, Tamil Nadu, all together, a new independent Tamil Nadu - Madurai Capital City - the scepter of power - one ruling against the need to watch, no - today's talk - tomorrow's war - the enemy country, our own - No America, No to Russia disease in China - all under the Tamil state - a lion is not the enemy - now the king ivvulaka alone. Long live the Tamil ethics. Long live the Tamil culture. Jay-BD.
ReplyDelete@ Jikkumon - Thattukadablog.com
ReplyDeleteഹ.ഹ.. എല്ലാര്‍ക്കും ഓരോ പണി ഏല്പിച്ചു കൊടുത്തു അല്ലേ. അതേതായാലും ഇഷ്ടപ്പെട്ടു.
ഇന്നലെ നാം സുപ്രീം കോടതിയില്‍ തമിള്‍ നാട് നീട്ടി എറിഞ്ഞ ആ വടി കണ്ടതല്ലേ ?? വെള്ളം 142 അടിയാക്കാന് അവര്‍ ആവശ്യപ്പെട്ടത്. അവര്‍ക്ക് വേണ്ടത് കേരളത്തിന്റെ 120 അടി എന്ന ആവശ്യം വളരെ പുല്ലു പോലെ കോടതിയില്‍ നിന്ന് പറപ്പിക്കലായിരുന്നു. അവര്‍ അതില്‍ വിജയിച്ചു.
ReplyDeleteതമിഴര്‍ കേന്ദ്ര മന്ത്രിമാര്‍ ആകുമ്പോള്‍ ആദ്യം അവര്‍ക്ക് തമിള്‍ നാട് വികസനം ; പിന്നീടു ഇന്ത്യയുടെ വികസനം. അതാണ് മുദ്രാവാക്യം. മലയാളി കേന്ദ്ര മന്ത്രിമാര്‍ ആദ്യം ഇന്ത്യയുടെ വികസനം; അതില്‍ കുറച്ചെങ്കിലും കേരളത്തിന്റെ കാര്യം എന്നെങ്കിലും വിചാരിച്ചാല്‍ എത്ര നന്നായിരുന്നു.
ഞാന്‍ കേരളത്തിന്റെ മാത്രം മന്ത്രിയല്ല എന്നാണ് മലബാറില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. (സോറി പേര് പറയില്ല; ഒരു ക്ലു തരാം : തമിള്‍ നാട്ടിലുള്ള ഒരു പാര്‍ട്ടിയുടെ പേരില്‍ ഇദേഹത്തിന്റെ പാര്‍ട്ടി ലയിചില്ലെങ്കില്‍ മന്ത്രി പണി പോകാന്‍ ചാന്‍സുള്ള ഒരു പാവം ജനാതിപത്യത്തിന്റെ കാവലാള്‍ ).ഹോ ..നമ്മുടെ മന്തിമാര്‍ക്ക് ഒക്കെ എന്തൊരു വിശാല മനസ്കിത!!
മ്യാവൂ: "കേരള രാഷ്ട്രീയത്തിന്‍ പേര് കേള്‍ക്കുമ്പോള്‍ അഭിമാന പൂരിതമാകുന്നു അന്ധരന്ഗം,
കേരള മന്ത്രിമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തിളക്കുന്നു ചോര ഞെരമ്പുകളില്‍"
ഇവന്മാരെയൊക്കെ കാല്‍ മടക്കി തൊഴിക്കണം...
ReplyDeleteമുന്നാറില്‍ സമരം ചെയ്ത അണ്ണന്മാരെ വീണ്ടും സമരങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ അവര്‍ ഇടുക്കി ജില്ലയെ മോത്തമായ് തങ്ങളുടെ കായസഞ്ചിയില്‍ ആക്കി തമിഴ്നാട്ടിലേക്ക് കൊണ്ട്പോകുന്നത് നമ്മള്‍ കാണേണ്ടിവരും ..
ReplyDeleteഅമ്മായി തറപ്പിച്ചുനോക്കിയാല്‍ ട്രൌസറില്‍ മുള്ളുന്ന സര്‍ദാര്‍ജി മൌനം വെടിഞ്ഞ് എന്തേലും പറയുമെന്ന് കാത്തിരിക്കുന്ന തൊമ്മനും ചാണ്ടിയും ഇതെല്ലാം കണ്ടുനില്‍ക്കുകയേ ഉള്ളൂ എന്നും കൂടുതല്‍ വല്ല സഹായവും വേണേല്‍ അണ്ടപാണിമാര്‍ വേറെയും കേരളത്തില്‍ ഉണ്ടെന്നും അണ്ണന്‍മാര്‍ക്ക് പിടികിട്ടിക്കാണും...
This comment has been removed by the author.
ReplyDelete(കേരളത്തില്‍ നിന്നുള്ള രണ്ടേ രണ്ടു സംഗതികളാണ് തമിഴന്റെ ഏറ്റവും വലിയ വീക്നെസ്. ഒന്ന് മുല്ലപ്പെരിയാറിലെ വെള്ളം, മറ്റൊന്ന് മല്ലു നായികമാര്‍. കൊന്നാലും ഇത് രണ്ടിലും തൊട്ടു കളിക്കാന്‍ അവര്‍ സമ്മതിക്കില്ല. നയന്‍ താര, അസിന്‍ തോട്ടുങ്കല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ തമിഴന് ഞരമ്പ് ചൂടാവും. അത്ര മാത്രം ലഹരിയാണ് അവര്‍ക്ക് മല്ലു പെണ്‍കുട്ടികളോട്)
ReplyDeleteബഷീര്ക, ഇങ്ങള് ഇതൊക്കെ ഇത്ര കൃത്യമായി എങ്ങനെ മനസ്സിലാക്കി. ങ്ങളും ഒരു അണ്ണാച്ചി ആണോ? :)
നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരെയൊക്കെ തെരണ്ടിവാലുകൊണ്ട് ഓടിച്ചിട്ട് അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തമിഴനേയും മലയാളിയേയും ശത്രുക്കളാക്കി തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഈ ചെന്നായകള്‍.
ReplyDeleteതമിഴൻ ഇടുക്കിക്കു വേണ്ടി മുറവിളി കൂട്ടുമ്പോൾ മലയാളി ഏതെങ്കിലും ഇടുക്കിൽ പോയി ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്നു.
ReplyDeleteതമിഴ് പത്രങ്ങളെല്ലാം മുല്ലപ്പെരിയാറിനെ കൂട്ടു പിടിച്ച് തീവ്ര തമിഴ് ദേശീയ വാദം ഉയർത്തുമ്പോൾ മലയാള പത്രങ്ങൾ ദണ്ടപാണിയെ ന്യായീകരിച്ചും, കേരള കേന്ദ്ര സർക്കാർ നിലപാടുകളോട് ചേർന്നും, മുല്ലപ്പെരിയാറിനും മലയാളിക്കുമെതിരേ ലേഖനങ്ങൾ പടച്ച്ചും വിടുന്നു.(ഇല്ലെങ്കിൽ കോയമ്പത്തൂരിൽ മലയാള പത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കും)
അവരുടെ രാഷ്ട്രീയ നേതാക്കൽ പറ്റുമെങ്കിൽ ചെന്നൈയെ ക്യാപിറ്റലാക്കി ഇന്ത്യ മൊത്തം അടക്കി ഭരിക്കാൻ ആഗ്രഹിക്കുമ്പോൾ, മലയാളി,തമിഴത്തിയായ ആ അഴിഞ്ഞാട്ടക്കാരിയായ വാഴക്കൊലയോട് (അല്ലെങ്കിൽ ഉഴുന്നു ചാക്കിനോട്) കെഞ്ചിക്കൊണ്ടിരിക്കുന്നു.
ഈ ഉമ്മന്‍ ചാണ്ടിയേപ്പോലൊരു നട്ടെല്ലില്ലാത്ത, ആശയങ്ങളില്ലാത്ത ഒരു മുഖ്യ മന്ത്രിയെ കേരളം കണ്ടിട്ടില്ല. ഈ സിറ്റുവേഷനിൽ കരുണാകരനോ, നായനാരോ, പോട്ടെ വി.എസ്സെങ്കിലും മുഖ്യമന്ത്രിയായിരുന്നെങ്കിൽ, ഒന്നുമല്ലെങ്കിലും രണ്ട് ഡയലോഗെങ്കിലും അടിച്ച് വിട്ടേനെ.
ഉമ്മന്‍ ചാണ്ടി അടിച്ചു വിടുന്നുണ്ട്. അത് ഡയലോഗല്ലെന്നു മാത്രം...
എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെ മന്ത്രിമാരും,മറ്റു നേതാക്കളും ഇത് വരെ ഉള്ള പ്രശ്നങ്ങളില്‍ ഉഴപ്പി നടന്ന പോലെ ഈ വിഷയത്തില്‍ ഇരിക്കാന്‍ പറ്റില്ല... പണ്ടോരാസ് ബോക്സ് എന്നൊരു പ്രയോഗം ഉണ്ടല്ലോ.. ഏതാണ്ട് അത് പോലെയായി കാര്യങ്ങള്‍. പരിഹാരങ്ങള്‍ അസാധ്യമാക്കുന്ന്ന രീതിയില്‍ ഇവിടെ പലരും പ്രവര്‍ത്തിച്ചിരിക്കുന്നു..
ReplyDeleteമറ്റു വിവാദങ്ങളെ പോല്‍ മറക്കണം എന്ന് വിചാരിച്ചാലും മുല്ലപ്പെരിയാരിനെയും സ്വന്തം ജീവനെയും നില നില്പ്പിനെയും കുറിച്ച് മറക്കാന്‍ മലയാളിക്ക് പറ്റില്ലല്ലോ.
സര്‍വകക്ഷി നേതാക്കള്‍ ഇന്ന് പ്രധാനമന്ത്രിയെ കണ്ടു. ചര്‍ച്ചക്ക് സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി കേരള നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചക്ക് സാഹചര്യം ഒരുക്കണമെന്ന് കേരള നേതാക്കള്‍ പ്രധാന മന്ത്രിയോടും അഭ്യര്‍ത്ഥിച്ചു. അങ്ങനെ ആ കൂടിക്കാഴ്ചയും വിജയകരമായി പര്യവസാനിച്ചു :)
ReplyDeleteENGINE SAHACHARYAM..1). CHAPPATHIL NINNU ELLAVARUM ENEETU POVANAM.. 2).NILAVILULLA KARAAR ATHEE PADY THUDARAAM ENNU EZHUTHY KODUKKANAM.. 3).ADHAVAA PUTHIYA KARAR UNDAYAL PAATAVUM ELECTRICITY CHARGEUM OZHIVAKKI KODUKKANAM..4).IDUKKI KKU PURAME THIRUVANATHAPURAVUM PALAKKADUM KOODI THAMIL NADINU VITTU KODUKKAM ENNU PARAYANAM.. 5). INY ORIKKALUM THAMIL NADINU ETHIREYO,,,, THAMIZHARKKU ETHIREYO ORAKSHARAM MINDILLA ENNU MUGHYA MANTHRI EZHUTHY KODUKKANAM.......

ReplyDeleteThamizhanulla panni kodukkan samayamayi...thookku swamiyude koode koodi adichangadu pottikkannam...ela konthrayathe thamizhaneyum thallannam..pinne kootii kuduppukarana thenndi panniyeyum keralthil ninnu adichoodikkannam..thakkalliyum kozhiyum kozhi muttayum kettu nari thamizhan pakarch pani pidichu chathodunghikolum..keral andu key jai..
ReplyDeleteWHY MR.PC GEORGE IS SILENT IN THIS MATTER? NOBODY DISCUSSED THIS...
ReplyDelete"മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ പ്രക്ഷോഭത്തെ ഇടതും വലതുമുള്ള രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഒറ്റു കൊടുത്തതും അവര്‍ കണ്ടു" CAN YOU EXPLAIN THE LEFT ROLL
ReplyDeleteഎന്റെ ബ്ലോഗില്‍ ഒരു സുഹൃത്ത് എഴുതിയ കമന്റ് ബഷീര്‍ വായിക്കാന്‍ വേണ്ടി ഇവിടെ പേസ്റ്റ് ചെയ്യട്ടെ. എന്റെ ബ്ലോഗില്‍ വന്ന് ഈ കമന്റ് ബഷീര്‍ വായിക്കാന്‍ സാധ്യത കുറവായതിനാലും എന്റെ തന്നെ അമ്പരപ്പ് പ്രസ്തുത കമന്റില്‍ പ്രതിഫലിക്കുന്നതിനാലുമാണ് ഇതിവിടെ പകര്‍ത്തുന്നത്:
ReplyDeletewhat has happened in the last two months for the people of kerala to become panic stricken?
a few minor tremors within some 30 km radius of the dam ? what the experts say is that it would take a quake of magnitude above 6 on richter scale to have any impact on the stability of the dam. what has happened recently are all in the range 2 to 3 ( You have to remember richter scale is a logarithmic scale..that is 4 is 10 times 3 ; 5 is 10 times 4; and 6 is 10 times 5....that is 6 indicates a tremor 1000 times what is indicated by a tremor of 3 )....in other words if say the bridge can stand a load of 1000 kg...will you worry about loading 1 kg weight....and the seismologists say the chances of tremors of 2 to 3 happening there is high whereas a tremor of 6 is highly unlikely.....another aspect is ...if a tremor of 6 happens it would result in a catastophy whether this dam is replaced by a new one or even if there is no dam at all !!
malayali innu comment ezhuthan mathram midiku kanikuna onnu aye mari.
ReplyDelete@ Nathen
ReplyDeleteവലതുപക്ഷം പോലെ തന്നെ ഇടതുപക്ഷവും ഈ വിഷയത്തില്‍ നീതിയുടെ പക്ഷത്തു നിന്ന് കൊണ്ടുള്ള ഒരു ദേശീയ നയം രൂപപ്പെടുത്തിയിട്ടില്ല. വോട്ടു ബാങ്ക് രാഷ്ട്രീയം ആണ് എല്ലാവരും കളിക്കുന്നത്. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പുതിയ ഡാം ഉണ്ടാക്കും എന്നാണു മുന്‍ മുഖ്യന്‍ പറഞ്ഞത്. അഞ്ചു വര്‍ഷം ഭരിച്ചു താഴെ ഇറങ്ങിയ ഉടനെയാണ് ഇത്തരം പ്രസ്താവനകള്‍ എന്നോര്‍ക്കണം. കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.
@ K P Sukumaran
ReplyDeleteരസകരമായ ഒരു കമന്റ് തന്നെയാണ് അത്. ഇവിടെ പോസ്റ്റിയതിനു നന്ദി. ചില ശാസ്ത്രീയ വസ്തുതകള്‍ അതിലുണ്ടാകാം. സമാനമായ ചില ലേഖനങ്ങള്‍ വേറെയും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡാം പൊട്ടാന്‍ മാത്രമുള്ള ഭൂമി കുലുക്കം ഉണ്ടാകുമോ ഇല്ലയോ എന്നതിലുപരി കേരളത്തിന്റെ ചില താത്പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്ന കുറേക്കൂടി സുരക്ഷിതമായ ഒരു ബദല്‍ സംവിധാനം പുതിയ ഡാം വഴി ഉണ്ടാകും.
>> എന്റെ ബ്ലോഗില്‍ വന്ന് ഈ കമന്റ് ബഷീര്‍ വായിക്കാന്‍ സാധ്യത കുറവായതിനാലും << അങ്ങിനെ ഇല്ല സാര്‍, എന്റെ ശ്രദ്ധയില്‍ പെടുമ്പോഴൊക്കെ സാറിന്റെ കുറിപ്പുകളും ഫേസ്ബുക്ക് update കളും നോക്കാറുണ്ട്. താങ്കളുടേത് മാത്രമായ ചില സവിശേഷ ചിന്തകള്‍ പലപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടുമുണ്ട്.
പണ്ടു കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണ്ണാടകക്കാരെ പാണ്ടി നാട്ടില്‍ നിന്നും ആക്രമിച്ചു തുരത്തിതുടങ്ങിയ സമയത്ത് കര്‍ണ്ണാടക സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അവിടെയുള്ള അണ്ണാച്ചികളെയെല്ലാം തെരഞ്ഞുപിടിച്ച് ബസ്സില്‍ കയറ്റി അതിര്‍ത്തി കടത്തി വിട്ടു എന്നു കേള്‍ക്കുന്നു. അന്നു കര്‍ണ്ണാടകം ഇതുപൊലെ ചെയ്തപ്പോള്‍ തമിഴ്നാട് വഴിക്കുവന്നു. അമ്മായി തന്നെയായിരുന്നു അന്നും അവിടെ തലൈവി മന്ത്രിച്ചി. അതുപൊലെ കേരളത്തിലെ എല്ലാ അണ്ണാച്ചികളെയും തെരഞ്ഞുപിടിച് വാളയാര്‍ പാറശ്ശാല വഴി അതിര്‍ത്തി കയറ്റിവിടുക തന്നെ ചെയ്യണം. ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ. http://pheonixman0506.blogspot.com/
ReplyDeleteകളിതക്ക്മാശയ്ക്കും,ആക്ഷേപഹാസ്യങ്ങൾക്കുമപ്പുറത്തേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്.
ReplyDeleteതമിഴരുടെ ഒരുമ ഇക്കാര്യത്തിലും മലയാളി കാട്ടുന്നില്ല എന്നത് ഹൃദയഭേദകമാണ്.
കേഴുക മമ നാടേ!
“ഇടുക്കി ജില്ല വിട്ടുകൊടുത്തുകൊണ്ടുള്ള ഫോര്‍മുല“ എന്നെഴുതിയത് സീരിയസായിട്ടാണെങ്കില്‍ താങ്കളുടെ മുഖത്തു തന്നെ എന്റെ തുപ്പ്.. ത്ഫൂ..
ReplyDelete(വള്ളിക്കുന്നും മലപ്പുറം രാജ്യവുമായിരിക്കും നിങ്ങളുടെ അതിര്‍ത്തി, അപ്പനപ്പൂപ്പന്മാര്‍ കഷ്ടപ്പെട്ട് മണ്ണില്‍നിന്നും പൊന്നു വിളയിച്ച ഭൂമിയാണ് എന്റെ ഇടുക്കി. ഒരു പാണ്ടിയുടേയും ജല്പനങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യവുമില്ല)
തമാശയാണെങ്കില്‍ എഴുതിയതു ഞാന്‍ മായിച്ചു.
എന്താ നമ്മളൊക്കെ ഇങ്ങനെ... നമ്മളെല്ലാം ഒരു മാതാവിന്റെ മക്കളല്ലേ? തമിഴനെന്നും, മലയാളി എന്ന് പറഞ്ഞു തമ്മിലടിക്കാന്‍ പാടുണ്ടോ? നമ്മെ തമ്മിലടിപ്പിച്ചു മുതെലെടുക്കുന്നവരെ കാണാതെ പോകരുത്
ReplyDeleteThis comment has been removed by the author.
ReplyDeleteഇതിനാണ് തന്ത്രം എന്നും കുതന്ത്രം എന്നും പറയുക ..
ReplyDeleteപുതിയ ഡാം വേണമെന്ന് മുറവിളി കൂട്ടുന്നവരോട് ജയാമ്മ പറയുന്നത് നോക്കൂ .. വെള്ളം പോര , ഡാമും പോര, ആ നാട് തന്നെ തന്നേക്കണം എന്ന്!
നമ്മള്‍ അണ്ണാച്ചി എന്ന് പറഞ്ഞു താഴ്ത്തിക്കെട്ടുന്ന തമിഴന്മാരില്‍ നിന്ന് പഠിക്കാനുണ്ട് നമുക്ക് ഏറെ !
ഇനി നമുക്ക് ഇടുക്കിക്ക് വേണ്ടി പൊരുതാം !...
ഒരു മുഴമല്ല ആയിരം മുഴം മുമ്പേ യുള്ള ഏറാണ് ഇത്..
തമിഴന്‍ പഠിച്ച ധനതത്വവും ജലതത്വവും തന്ത്ര തത്വവും ഒരു മന്‍മോഹനും ഇത് വരെ പഠിച്ചിട്ടില്ല പിന്നെയല്ലേ ഉമ്മന്‍ ചാണ്ടി .. !!!
പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ ?
ഇത് ഒരുമ്പെട്ട പെണ്ണ് തന്നെ ..!
ഒരു ജയാമ്മക്ക് ഒക്കുമോ ആയിരം മന്മോഹന്മാര്‍ !
ഇനി നമുക്ക് ചപ്പാത്തി കഴിക്കാതെ ചപ്പാത്തില്‍ നിരാഹാരമിരിക്കാം .. ഇടുക്കിക്ക് വേണ്ടി ..!!!
This comment has been removed by the author.
ReplyDeleteമുല്ലപെരിയാർ .. കേരളം കൂവി തോൽപ്പിക്കുന്നു....
ReplyDeletehttp://karuthenikkaran.blogspot.com/2011/12/blog-post.html
നമ്മള്‍ ജയിപ്പിച്ചു വിട്ടവര്‍ നമ്മെ തോല്‍പ്പിച്ചു....
ReplyDeleteenthu parayaana Kalikaalam
ReplyDeletehttp://sasthavattom-kd.blogspot.com/2011/12/blog-post_13.html
ReplyDeleteഹ ഹ ഹ ....കേട്ടോ തമിഴ്നാട് കോണ്‍ഗ്രസ് എം പി മാരുടെ തമാശ
ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് .
എന്താ ഈ അണ്ണാച്ചിമാരുടെ ഉദേശം ??
കൊത്തി കൊത്തി ഇപ്പോള്‍ അങ്ങ് ഇടുക്കി കേറി കൊത്തിയല്ലോ!
ഇത്രെയും നാള്‍ വെള്ളം കൊടുത്തതും പോരാഞ്ഞിട്ട്
ഇനി അണ്ണാച്ചിമാര്‍ക്ക് ഇടുക്കി കൂടെ വേണം എന്ന്.
ഇടുക്കി അല്ല ഇവന്മാര്‍ക്ക് ...............? ( Fill In the Blank with Suitable Word )
DMK അണ്ണാച്ചിമാര്‍ പറയുന്നു കേരളം നാടകം കളിക്കുന്നു എന്ന്.
ഇവിടെ എന്താ നാടോടി നൃത്തം ആണോ നടക്കുന്നത് നാടകം കളിക്കാന്‍ ?
അതിനിടക്ക് അടുത്ത ഡയലോഗ് ഡാം സുരക്ഷിതമാണെന്നും ഭൂകമ്പങ്ങള്‍ ആലോചിച്ചു കേരള ജനങ്ങള്‍ ആശങ്കപെടണ്ട എന്ന് വല്യമ്മച്ചി .
അത് എന്താ ജയലളിത വല്ല്യമച്ചി, നിങ്ങള്‍ ഭൂകമ്പ അസ്സോസ്സിയേഷന് ഒരു തുറന്ന കത്തെഴുതിയോ
ഇടുക്കിയില്‍ ഉള്ള മലയാളികള്‍ക്ക് ജയലളിത വല്യമ്മച്ചി തമിഴ് പഠിക്കാനായ് സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങാന്‍ ഇരിക്കുകയാണ്
ആദ്യാക്ഷരം പഠിച്ചു പറയുന്നവര്‍ക്ക് ഒരു " ലാപ്‌ടോപ്പ് 'ഫ്രീ ആയ് കൊടുക്കാന്‍ ഉടന്‍ തന്നെ തീരുമാനമാകും
ആദ്യാക്ഷരം ഇങ്ങനെ
"""""വേലക്കാരി ആയിരുന്താലും നീ എന്‍ മോഹവല്ലി"""""
ഇന്നലെ മൂന്നാറില്‍ നടന്നതിനു ഇന്നു ഉടുമ്പന്‍ചോലയില്‍ മലയാളികള്‍ പകരം വീട്ടി...പ്രതിഷേധിച്ച പണ്ടികള്‍ എല്ലാം നല്ല സുന്ദരന്‍ തല്ലു വാങ്ങി..... ഇടുക്കിയിലെ മലയലാളികള്‍ തിരിച്ചു അടി തുടങ്ങിയിരിക്കുന്നു......:)
ReplyDeleteമലയാളിയുടെ അഹങ്ഗാരമാണ് 'ബുദ്ധി" !
ReplyDeleteഎന്താ തമിഴനു ബുദ്ധിയില്ലേ ?
വള്ളികുന്നെ തങ്ങള്‍ നാട്ടില്‍ പോയി കൃഷി ചെയ്യുമോ?
കൊഴിനെ വളര്‍ത്തുമോ ?
മുല്ലപെരിയാര്‍ അതിനെ ഈ രൂപത്തില്‍ ആകിയത് മലയാളിയുടെ അലസത ....പിടിപ്പുകേട് ..
സര്‍ക്കാരിന്റെ കഴിവില്ലായ്മ ...ഇന്നുവരെ ഉമ്മന്‍ ചാണ്ടി ആവഴിക്കു പോയോ ?
മനോരമയുടെ ആശ്രിതവത്സലന്‍ ദാന്ടപാനി കേരളത്തിന് പണിതന്നു ... എന്നിട്ടും ഉമ്മന്‍ ചാണ്ടി ന്യായികരിച്ചു
ദാന്ടപനി എങ്ങിനെ എ ജി അയ്യീ?
കാടച്ചു വെടിവേക്കല്ലേ .,...മലയാളി ബുദ്ധിയുള്ളവന്‍ എന്നാ അഹങ്ഗരം എന്നുമാരുന്നോ അന്ന് മലയാളി രക്ഷപെടും ...കാരണം ഏറ്റവും കൂടുതല്‍ പറ്റിക്കപെടുന്നതും മലയാളിയാണ് >>>. (ഈ ലിങ്ക് കാണുക http://anteormakal.blogspot.com/2011/12/blog-post_05.html
വര്‍ഷങ്ങള്‍ക്കുമുമ്പാണെങ്കില്‍ സുനാമി ഭീഷണിയെപ്പറ്റി ആരെങ്കിലും സൂചിപ്പിച്ചാല്‍ അത് ജപ്പാനില്‍ മാത്രം സംഭവിക്കുന്നതാണെന്നും പറഞ്ഞവന് നെല്ലിക്കാതളം വെക്കണമെന്ന് പറഞ്ഞേനേ.ഇപ്പോള്‍ സുനാമി ഭീഷണിയെപ്പറ്റി തമിഴനുവരെ ബോധ്യമായി.അതുപോലെ ഒരു അണക്കട്ട് ദുരന്തം വേണ്ടിവരും കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യം വരാന്‍
ReplyDelete"പട്ടരില്‍ പൊട്ടനില്ല" എന്നാണ് പഴമൊഴി. ജയലളിത ബ്രാമിനയാണ്. അവരെ അങ്ങിനെയൊന്നും മാറ്റി ചിന്തിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
ReplyDeleteപൊതുവേ ബഷീര്‍ ലിഖിത ശ്യ്ലിയില്‍ തമിഴരെ കുറച്ചു കാണുവാന്‍ ശ്രമിക്കാറുണ്ടോ എന്നൊരു സംശയം തോനര്ര്‍ ഉണ്ട്.
അവരുടെ അജണ്ട വളരെ ലളിതം ആണ്. പുതിയ ഡാം അവരെ കെട്ടാന്‍ അനുവതിച്ചാല്‍ പ്രശ്നം പൂര്‍ണം ആയും തീരും.
എല്ലാ അധികാരവും അവര്‍ക്ക് മാത്രം വിട്ടുകൊടുത്താല്‍ ഡാം അവര്‍ അവരുടെ ചിലവില്‍ കേട്ടിക്കോളും. തമിഴ്നാടിനു വെള്ളവും കിട്ടും നമ്മുടെ ആളുകള്‍ക്ക് ജീവനും നിലനിര്‍ത്താം. ഇത് ഞാന്‍ പറഞ്ഞതല്ല , തമിഴ്നാട്ടില്‍ settle ചെയ്ത ഒരു മലയാളി സുഹൃത്തിന്റെ, തമിഴ്നാട്ടിലെ ഭൂരിപക്ഷം തമിഴരുടെയും കഴ്ച്ചപാടാണ് ഇത്.
സയാദ്, കൊച്ചി.
സുകുമാരന്‍ അഞ്ചരക്കണ്ടി എഴുതിയത് വളരെ ശരിയാണ്.റിക്ടര്‍ സ്കയില്‍ ഒരു ലോഗരിതെമിക് സ്കയില്‍ ആണ്. രിക്റെര്‍ സ്കയിലില്‍ 3 രേഖപ്പെടുത്തിയ ഭൂമി കുലുക്കം ഉണ്ടായിട്ടുണ്ടെന്നും 6 ആയാല്‍ ഡാം തകരുമെന്നും പറയുന്ന എത്രപേര്‍ക്ക് മൂനിന്റെ ആയിരം ഇരട്ടി ആണ് ആറു എന്നറിയാം.
ReplyDeleteആയിരം കിലോ കയറ്റിയാല്‍ പാലം തകരുമെന്നും അതിനാല്‍ ഒരു കിലോപോലും കയറ്റരുതെന്നും പറയുന്നത് പോലെ.
The Richter magnitudes are based on a logarithmic scale (base 10). What this means is that for each whole number you go up on the Richter scale, the amplitude of the ground motion recorded by a seismograph goes up ten times. Using this scale, a magnitude 5 earthquake would result in ten times the level of ground shaking as a magnitude 4 earthquake
http://www.geo.mtu.edu/UPSeis/intensity.html
kalikala vaibhavam. Ethrayum vegam chinees technology adopt cheithu ozuki nadakkunna veedukal undakkuka. allathe panna malayali politicianmarude valu nivarkkan nokkeetu no vishesham. allel niyama sabha thironthorathunnu idukkikku poratte, athakum kooduthal convenient.
ReplyDeleteപോടാ പോയി 1st ഡേ 1st ഷോ പാണ്ടി സിനിമ കണ്ടു കയ്യടിച്ചു , പാണ്ടി പാട്ടും കേട്ട് , മലയാളത്തെ പുചിച്ചു തള്ള്, അവന്മാര്‍ ഇടുക്കി ചോദിച്ചതില്‍ ഒരു അത്ബുദവുമില്ല!!! എന്താടോ നന്നാവാത്തെ ????
ReplyDeleteഎന്തിനു ഇടുക്കിയില്‍ നിര്‍ത്തുന്നു, ഞങ്ങള്‍ മലബാര്‍ മൊത്തം തുറന്നു തരാം. ഏതായാലും ഞങ്ങളുടെ മാന്ത്രിമാര്‍ ഒന്നും ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നില്ല. തമിഴ് നാട്ടില്‍ ആയാല്‍ കറണ്ടു പകുതി വിലക്കും തേങ്ങ മാങ്ങാ കോഴി ടെലിവിഷന്‍ കമ്പ്യൂട്ടര്‍ തുടങ്ങിയവ ഫ്രീ ആയും കിട്ടും.
ReplyDeleteപൂട്ടികിടക്കുന്ന എല്ലാ കമ്പനികളും തുറന്നു പ്രവര്‍ത്തിക്കും. അതോടെ ആത്മഹത്യ, ഹര്‍ത്താല്‍, ബന്ദ് ഇത്യാതി നാടന്‍ കലകളും ഇല്ലാതാകും.