കുളിക്കുകയും പല്ല് തേക്കുകയും ചെയ്യുന്ന കാര്യത്തില്‍ തമിഴന്മാര്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണെങ്കിലും സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന കാര്യത്തില്‍ അവര്‍ നമ്മുടെ നാല് കട്ടക്ക് മുന്നിലാണ്. മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഈര്‍ക്കിളി പാര്‍ട്ടി ആഹ്വാനം ചെയ്‌താല്‍ അണ്ണാച്ചിമാരില്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരും. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള്‍ മലയാളികളെ കിട്ടാന്‍ പാടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴന്മാര്‍ ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല.
നമ്മുടെയും അവരുടെയും സ്വഭാവം വെച്ചു നോക്കിയാല്‍ അണ്ണാച്ചികളുമായി ഒരു ഏറ്റുമുട്ടല്‍ സമീപനം നമുക്ക് ഗുണം ചെയ്യില്ല എന്നതുറപ്പാണ്. കേരളത്തിനു സുരക്ഷ, തമിഴ്നാട്ടിന് വെള്ളം എന്ന ഉമ്മന്‍ ചാണ്ടിയുടെ ലൈനില്‍ ആഞ്ഞു പിടിക്കുക തന്നെയാണ് നമുക്ക് നല്ലത്. വിട്ടുവീഴ്ച്ചകള്‍ക്കില്ല എന്ന ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്ന ജലവിഭവ മന്ത്രി പി ജെ ജോസഫിനെയും ഈ വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്ത മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനേയും അഭിനന്ദിക്കുന്നു. ജനവികാരം മനസ്സിലാക്കി മുന്നോട്ടു പോകുവാന്‍ ഭരണകൂടത്തിനു കഴിയേണ്ടതുണ്ട്.
തമിഴ്നാട്ടിലെ അമ്മായി പറഞ്ഞിരിക്കുന്നത് ഡാമിന് കുഴപ്പമൊന്നുമില്ല എന്നാണ്. മിനിമം ഇരുനൂറു കിലോ തൂക്കം കണ്ടേക്കാവുന്ന താന്‍ കുലുങ്ങി നടന്നിട്ട് പൊട്ടാത്ത ഡാമുകളൊന്നും ഭൂമി കുലുങ്ങിയാല്‍ പൊട്ടില്ല എന്നാണ് അമ്മായി വിശ്വസിക്കുന്നത്. പക്ഷെ ഡാമിന്റെ ഉറപ്പു പരിശോധിച്ച റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധര്‍ പറഞ്ഞത് ഡാം ഏതാണ്ട് പൊട്ടാറായിട്ടുണ്ട് എന്നാണ്. അമ്മായി പറഞ്ഞതാണോ അതോ വിദഗ്ദര്‍ പറഞ്ഞതാണോ ശരിയെന്നു തീര്‍പ്പാക്കുന്നതിന് വേണ്ടി മുപ്പതു ലക്ഷം പേരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നമുക്ക് കഴിയില്ല. ഡാമിന് കുഴപ്പമില്ലെന്നും IIT റിപ്പോര്‍ട്ട് വ്യാജമാണെന്നുമാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇവന്റെയൊക്കെ ചെകിടത്ത് അടിക്കാന്‍ നമുക്കൊരു ഹര്‍വീന്ദര്‍ സിംഗ് ഇല്ലാതെ പോയി.
999 വര്‍ഷത്തേക്കുള്ള കരാര്‍ ആണത്രേ ഒപ്പിട്ടിരിക്കുന്നത്. കേരളത്തിന്റെ മണ്ണ്, കേരളത്തിന്റെ പുഴ, കേരളത്തിന്റെ ഡാം. പക്ഷെ അതിന്റെ മൊയലാളി തമിഴന്‍ അണ്ണാച്ചി. കേരളത്തിനു യാതൊരു നിയന്ത്രണവും ഇല്ല!!. പല കരാറുകളും നമ്മള്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരു അടുപ്പിലെ കരാര്‍ ആദ്യമായിട്ടാണ് കാണുന്നത്.തിരുവിതാംകൂര്‍ ദിവാന്‍ വി രാം അയ്യങ്കാരും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ഹാനിംഗ്ടന്‍ സായിപ്പുമാണ് ഈ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്ന കക്ഷികള്‍ . ബ്രിട്ടീഷുകാരന്‍ തിരുവിതാകൂര്‍ രാജാവിന്റെ മേല്‍ അധികാര സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ കരാറില്‍ ഒപ്പിടുവിച്ചത് എന്നാണ് പറയപ്പെടുന്നത്. നമ്മെ കൊള്ളയടിക്കാന്‍ വന്ന സായിപ്പ് ഒപ്പിട്ടു കൊണ്ടുപോയ കരാറിന് സ്വതന്ത്ര ഇന്ത്യയില്‍ നായിക്കാട്ടത്തിന്റെ വിലപോലും കൊടുക്കേണ്ടതില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ കരാറൊക്കെ സായിപ്പ് ഒപ്പിടുവിച്ചിട്ടുണ്ട്. അതൊക്കെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് നാം സായിപ്പിനെ വണ്ടി കയറ്റി വിട്ടത്. ഇനിയും അത്തരമൊരു കരാറിന്റെ മറവില്‍ മലയാളികളെ പറ്റിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു സുപ്രിം കോടതിക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് പുല്ലു വില കല്പിക്കാതെ സായിപ്പിന്റെ കരാറും കൊണ്ട് ഉമ്മാക്കി കളിച്ചാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് കഴിയില്ല. എഴുപതില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാറിലെ വാടകത്തുക കൂട്ടി ഒപ്പിട്ടുകൊടുത്തിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ ജീവസുരക്ഷയെ കണക്കിലെടുത്ത് അതിലെ അബദ്ധങ്ങള്‍ തിരുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അവകാശമില്ലെങ്കില്‍ പിന്നെ എന്തോന്ന് ജനാധിപത്യം?. മുപ്പതു ലക്ഷം ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുന്നതാണോ അതോ കോണോത്തിലെ സായിപ്പിന്റെ കരാറാണോ വലുതെന്നു സോണിയാജിയോടും സര്‍ദാര്‍ജിയോടും ചോദിക്കുവാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമില്ലെങ്കില്‍ പി സി ജോര്‍ജിനെക്കൊണ്ടെങ്കിലും അത് ചോദിപ്പിക്കണം.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇപ്പോഴുള്ള ഡാം പൊളിച്ചുനീക്കി പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ കൊന്നാലും ആ പണി നമ്മുടെ പി ഡബ്ലിയു ഡി ക്കാരെ എല്പിക്കരുത്. ഒത്താല്‍ പഴയ സായിപ്പിന്റെ കമ്പനിയെ തന്നെ ആ പണി ഏല്പിക്കണം. അമ്പതു കൊല്ലത്തേക്ക് പണിത ഡാമാണ് 116 കൊല്ലം കഴിഞ്ഞിട്ടും പൊളിയാതെ നില്‍ക്കുന്നത്. സുര്‍ക്കി മിശ്രിതത്തിന്റെയല്ല, സായിപ്പിന്റെ പണിയുടെ ഉറപ്പാണ് അതിനു കാരണം. അതുകൊണ്ടാണ് ഇത്രയേറെ ഭൂചലനങ്ങള്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ പൊട്ടാതെ നിന്നത്. അല്ലാതെ നമ്മള്‍ അവിടെയും ഇവിടെയും അല്പം സിമന്റ് വാരി പൊത്തി ഉറപ്പു കൂട്ടിയത് കൊണ്ടല്ല. കുതിരവട്ടം പപ്പു ബുള്‍ഡോസര്‍ നന്നാക്കിയത് പോലുള്ള റിപ്പയറുകളാണ് നമ്മള്‍ പൊതുവേ നടത്താറുള്ളത്. റോഡായാലും പാലമായാലും മുല്ലപ്പെരിയാറായാലും ആ ഒരു നിലവാരം നമ്മള്‍ പ്രതീക്ഷിച്ചാല്‍ മതി. അതുകൊണ്ട് പുതിയ ഡാമിന് അനുമതി കിട്ടിയാലുടനെ സായിപ്പിന് ഒരു ടെലെഗ്രാം അടിക്കണം. അത് മറക്കണ്ട.
അണ്ണാച്ചികളോട് പറയാന്‍ രണ്ടു ഡയലോഗ് (നല്ല പഞ്ചില്‍ പറയാന്‍ സുരേഷ് ഗോപിയെ കിട്ടുമോന്നു നോക്കട്ടെ).
ഡാം പൊട്ടി കുറേ മലയാളികള്‍ മരിച്ചാല്‍, അവരുടെ ബന്ധുക്കളും ബാക്കി വരുന്ന ജനങ്ങളും കുറേ അധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ജീവിതത്തിലേക്ക് തിരിച്ചുവരും. അല്ലാതെ പറ്റില്ലല്ലോ ? പക്ഷെ തമിഴന്റെ കാര്യമോ ? അവര്‍ 5 ജില്ലകളില്‍ പൊന്ന് വിളയിക്കുന്നത് ഈ ഡാമിലെ വെള്ളം കൊണ്ടാണ്. വെള്ളം കിട്ടാതായാല്‍ തമിഴര്‍ നരകിച്ച് ജീവിച്ച് പട്ടിണി കിടന്ന് മരിക്കും. തകര്‍ന്ന ഡാമിന് പകരം പുതിയൊരു ഡാം ഉണ്ടാക്കി തമിഴന് വെള്ളം കൊടുക്കാന്‍ കേരളമക്കള്‍ ഒരുകാലത്തും സമ്മതിച്ചെന്ന് വരില്ല. മാത്രമല്ല, നിങ്ങള്ക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളും ഈ അവസ്ഥയില്‍ ഇനി നിങ്ങള്ക്ക് വെള്ളം തരുവാന്‍ തയ്യാറാവുകയില്ല. കേരള സര്‍ക്കാര്‍ പറയുന്നത് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിച്ചാല്‍ തമിഴ്ക്ക് വെള്ളം തന്നിരിക്കും. തമിഴ് മക്കളെ ആലോചിക്കൂ.(തമിഴ് ഡയലോഗും പരിഭാഷയും എന്റെ വകയല്ല, ഫേസ്ബുക്കില്‍ നിന്ന് കിട്ടിയതാണ്)
മ്യാവൂ : ഐശ്വര്യയുടെ കുട്ടിക്ക് എന്ത് പേരിട്ടു, സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമ എന്ന് റിലീസ് ആകും തുടങ്ങി അതീവ പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ തലയില്‍ കത്തുമ്പോഴാണ് തന്റെയൊരു മുല്ലപ്പെരിയാര്‍ !!
Latest update : സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
നമ്മുടെയും അവരുടെയും സ്വഭാവം വെച്ചു നോക്കിയാല്‍ അണ്ണാച്ചികളുമായി ഒരു ഏറ്റുമുട്ടല്‍ സമീപനം നമുക്ക് ഗുണം ചെയ്യില്ല എന്നതുറപ്പാണ്. കേരളത്തിനു സുരക്ഷ, തമിഴ്നാട്ടിന് വെള്ളം എന്ന ഉമ്മന്‍ ചാണ്ടിയുടെ ലൈനില്‍ ആഞ്ഞു പിടിക്കുക തന്നെയാണ് നമുക്ക് നല്ലത്. വിട്ടുവീഴ്ച്ചകള്‍ക്കില്ല എന്ന ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്ന ജലവിഭവ മന്ത്രി പി ജെ ജോസഫിനെയും ഈ വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്ത മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനേയും അഭിനന്ദിക്കുന്നു. ജനവികാരം മനസ്സിലാക്കി മുന്നോട്ടു പോകുവാന്‍ ഭരണകൂടത്തിനു കഴിയേണ്ടതുണ്ട്.
തമിഴ്നാട്ടിലെ അമ്മായി പറഞ്ഞിരിക്കുന്നത് ഡാമിന് കുഴപ്പമൊന്നുമില്ല എന്നാണ്. മിനിമം ഇരുനൂറു കിലോ തൂക്കം കണ്ടേക്കാവുന്ന താന്‍ കുലുങ്ങി നടന്നിട്ട് പൊട്ടാത്ത ഡാമുകളൊന്നും ഭൂമി കുലുങ്ങിയാല്‍ പൊട്ടില്ല എന്നാണ് അമ്മായി വിശ്വസിക്കുന്നത്. പക്ഷെ ഡാമിന്റെ ഉറപ്പു പരിശോധിച്ച റൂര്‍ക്കി ഐ ഐ ടിയിലെ വിദഗ്ധര്‍ പറഞ്ഞത് ഡാം ഏതാണ്ട് പൊട്ടാറായിട്ടുണ്ട് എന്നാണ്. അമ്മായി പറഞ്ഞതാണോ അതോ വിദഗ്ദര്‍ പറഞ്ഞതാണോ ശരിയെന്നു തീര്‍പ്പാക്കുന്നതിന് വേണ്ടി മുപ്പതു ലക്ഷം പേരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നമുക്ക് കഴിയില്ല. ഡാമിന് കുഴപ്പമില്ലെന്നും IIT റിപ്പോര്‍ട്ട് വ്യാജമാണെന്നുമാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇവന്റെയൊക്കെ ചെകിടത്ത് അടിക്കാന്‍ നമുക്കൊരു ഹര്‍വീന്ദര്‍ സിംഗ് ഇല്ലാതെ പോയി.
999 വര്‍ഷത്തേക്കുള്ള കരാര്‍ ആണത്രേ ഒപ്പിട്ടിരിക്കുന്നത്. കേരളത്തിന്റെ മണ്ണ്, കേരളത്തിന്റെ പുഴ, കേരളത്തിന്റെ ഡാം. പക്ഷെ അതിന്റെ മൊയലാളി തമിഴന്‍ അണ്ണാച്ചി. കേരളത്തിനു യാതൊരു നിയന്ത്രണവും ഇല്ല!!. പല കരാറുകളും നമ്മള്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരു അടുപ്പിലെ കരാര്‍ ആദ്യമായിട്ടാണ് കാണുന്നത്.തിരുവിതാംകൂര്‍ ദിവാന്‍ വി രാം അയ്യങ്കാരും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ഹാനിംഗ്ടന്‍ സായിപ്പുമാണ് ഈ കരാറില്‍ ഒപ്പ് വെച്ചിരിക്കുന്ന കക്ഷികള്‍ . ബ്രിട്ടീഷുകാരന്‍ തിരുവിതാകൂര്‍ രാജാവിന്റെ മേല്‍ അധികാര സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ കരാറില്‍ ഒപ്പിടുവിച്ചത് എന്നാണ് പറയപ്പെടുന്നത്. നമ്മെ കൊള്ളയടിക്കാന്‍ വന്ന സായിപ്പ് ഒപ്പിട്ടു കൊണ്ടുപോയ കരാറിന് സ്വതന്ത്ര ഇന്ത്യയില്‍ നായിക്കാട്ടത്തിന്റെ വിലപോലും കൊടുക്കേണ്ടതില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിലും വലിയ കരാറൊക്കെ സായിപ്പ് ഒപ്പിടുവിച്ചിട്ടുണ്ട്. അതൊക്കെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് നാം സായിപ്പിനെ വണ്ടി കയറ്റി വിട്ടത്. ഇനിയും അത്തരമൊരു കരാറിന്റെ മറവില്‍ മലയാളികളെ പറ്റിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു സുപ്രിം കോടതിക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് പുല്ലു വില കല്പിക്കാതെ സായിപ്പിന്റെ കരാറും കൊണ്ട് ഉമ്മാക്കി കളിച്ചാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് കഴിയില്ല. എഴുപതില്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാറിലെ വാടകത്തുക കൂട്ടി ഒപ്പിട്ടുകൊടുത്തിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ ജീവസുരക്ഷയെ കണക്കിലെടുത്ത് അതിലെ അബദ്ധങ്ങള്‍ തിരുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് അവകാശമില്ലെങ്കില്‍ പിന്നെ എന്തോന്ന് ജനാധിപത്യം?. മുപ്പതു ലക്ഷം ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുന്നതാണോ അതോ കോണോത്തിലെ സായിപ്പിന്റെ കരാറാണോ വലുതെന്നു സോണിയാജിയോടും സര്‍ദാര്‍ജിയോടും ചോദിക്കുവാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമില്ലെങ്കില്‍ പി സി ജോര്‍ജിനെക്കൊണ്ടെങ്കിലും അത് ചോദിപ്പിക്കണം.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇപ്പോഴുള്ള ഡാം പൊളിച്ചുനീക്കി പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ കൊന്നാലും ആ പണി നമ്മുടെ പി ഡബ്ലിയു ഡി ക്കാരെ എല്പിക്കരുത്. ഒത്താല്‍ പഴയ സായിപ്പിന്റെ കമ്പനിയെ തന്നെ ആ പണി ഏല്പിക്കണം. അമ്പതു കൊല്ലത്തേക്ക് പണിത ഡാമാണ് 116 കൊല്ലം കഴിഞ്ഞിട്ടും പൊളിയാതെ നില്‍ക്കുന്നത്. സുര്‍ക്കി മിശ്രിതത്തിന്റെയല്ല, സായിപ്പിന്റെ പണിയുടെ ഉറപ്പാണ് അതിനു കാരണം. അതുകൊണ്ടാണ് ഇത്രയേറെ ഭൂചലനങ്ങള്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ പൊട്ടാതെ നിന്നത്. അല്ലാതെ നമ്മള്‍ അവിടെയും ഇവിടെയും അല്പം സിമന്റ് വാരി പൊത്തി ഉറപ്പു കൂട്ടിയത് കൊണ്ടല്ല. കുതിരവട്ടം പപ്പു ബുള്‍ഡോസര്‍ നന്നാക്കിയത് പോലുള്ള റിപ്പയറുകളാണ് നമ്മള്‍ പൊതുവേ നടത്താറുള്ളത്. റോഡായാലും പാലമായാലും മുല്ലപ്പെരിയാറായാലും ആ ഒരു നിലവാരം നമ്മള്‍ പ്രതീക്ഷിച്ചാല്‍ മതി. അതുകൊണ്ട് പുതിയ ഡാമിന് അനുമതി കിട്ടിയാലുടനെ സായിപ്പിന് ഒരു ടെലെഗ്രാം അടിക്കണം. അത് മറക്കണ്ട.
അണ്ണാച്ചികളോട് പറയാന്‍ രണ്ടു ഡയലോഗ് (നല്ല പഞ്ചില്‍ പറയാന്‍ സുരേഷ് ഗോപിയെ കിട്ടുമോന്നു നോക്കട്ടെ).
ഡാം പൊട്ടി കുറേ മലയാളികള്‍ മരിച്ചാല്‍, അവരുടെ ബന്ധുക്കളും ബാക്കി വരുന്ന ജനങ്ങളും കുറേ അധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ജീവിതത്തിലേക്ക് തിരിച്ചുവരും. അല്ലാതെ പറ്റില്ലല്ലോ ? പക്ഷെ തമിഴന്റെ കാര്യമോ ? അവര്‍ 5 ജില്ലകളില്‍ പൊന്ന് വിളയിക്കുന്നത് ഈ ഡാമിലെ വെള്ളം കൊണ്ടാണ്. വെള്ളം കിട്ടാതായാല്‍ തമിഴര്‍ നരകിച്ച് ജീവിച്ച് പട്ടിണി കിടന്ന് മരിക്കും. തകര്‍ന്ന ഡാമിന് പകരം പുതിയൊരു ഡാം ഉണ്ടാക്കി തമിഴന് വെള്ളം കൊടുക്കാന്‍ കേരളമക്കള്‍ ഒരുകാലത്തും സമ്മതിച്ചെന്ന് വരില്ല. മാത്രമല്ല, നിങ്ങള്ക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളും ഈ അവസ്ഥയില്‍ ഇനി നിങ്ങള്ക്ക് വെള്ളം തരുവാന്‍ തയ്യാറാവുകയില്ല. കേരള സര്‍ക്കാര്‍ പറയുന്നത് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിച്ചാല്‍ തമിഴ്ക്ക് വെള്ളം തന്നിരിക്കും. തമിഴ് മക്കളെ ആലോചിക്കൂ.(തമിഴ് ഡയലോഗും പരിഭാഷയും എന്റെ വകയല്ല, ഫേസ്ബുക്കില്‍ നിന്ന് കിട്ടിയതാണ്)
മ്യാവൂ : ഐശ്വര്യയുടെ കുട്ടിക്ക് എന്ത് പേരിട്ടു, സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമ എന്ന് റിലീസ് ആകും തുടങ്ങി അതീവ പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ തലയില്‍ കത്തുമ്പോഴാണ് തന്റെയൊരു മുല്ലപ്പെരിയാര്‍ !!
Latest update : സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
sankathi.. ugran.... thamizhannu itu vilicha aa therikal onnu paribhashappeduthiyaal nannaayirunnu...
ReplyDeleteനമ്മളുടെ ഈ നിസംഗതയെ അവർ മുതലെറ്റുക്കുകയാണ്, നമ്മളും ശക്തമായി രംഗത്തുവരണം.
ReplyDeleteപക്ഷേ ഈ വിഷയത്തിലെ സമരത്തിന്നു നമ്മെ നയിക്കാൻ നട്ടെല്ലുള്ള ഒരുത്തനും ഈ മലയാളക്കരയിലില്ലാതിയിപ്പോയല്ലോ...
ബൈജുവചനം.: മുല്ലപ്പെരിയാർ ഉത്സാഹക്കമ്മറ്റികളോട്
ശരിയാണ് ..ബഷീര്‍ക്കാ .പുതിയ ഡാം ഉണ്ടാക്കാന്‍ നമുക്ക് ആ പഴയ സായിപ്പിനെ തന്നെ വിളിക്കാം ...
ReplyDeleteതമിഴന്മാര്‍ക്ക് അവരുടെ നാട് കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും , മ്മക്ക് സ്വന്തം കാര്യം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും ....
ReplyDeleteathi shakthamaaya oru bahujana munnettam ikkaaryatthil athyaavashyamaayirikkunnu...poochakku ippol aaru mani kettum..?(pinnedu ere pere kandekkaam..athu kondenthu..?)
ReplyDelete" You Said it Super Blogger"........
ReplyDeleteThanQ.
മുല്ലപ്പെരിയാര്‍ ആവശ്യത്തിലേറെ വൈകാരിക പ്രശ്നമാക്കുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്.നൂറ്റാണ്ടു മുന്‍പ് കേരളത്തിന്റെ മണ്ണില്‍ ഡാം പണിയാന്‍ മഹാരാജാവ് അനുവദിക്കുമ്പോള്‍ അതൊരു സൌമനസ്യമായിരുന്നു.ഇന്നത്തെ കേരളത്തിന് വെറുതെ കൊടുക്കാന്‍ നിവര്ത്തിയില്ലാത്ത ഒരു സൌജന്യം.പക്ഷെ ഇന്ന് വെള്ളത്തിനും വൈദ്യുതിക്കും വിഷമിക്കുന്ന നമുക്ക് നമ്മുടെ ജല സമ്പത്ത് തമിള്‍ നാട്ടുകാരന്‍ വെറുതെ കൊണ്ടുപോകുന്നത് നോക്കി നില്‍ക്കേണ്ടി വരുന്നു.പോരെങ്കില്‍ നമ്മുടെ വെള്ളം കൊണ്ട് അവര്‍ വൈദ്യുതിയും ഉണ്ടാക്കുന്നു.ജലം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഒരു പുതിയ കരാര്‍ ആണ് വേണ്ടത്.പക്ഷെ അത് നടപ്പാക്കാനുള്ള ശക്തി നമുക്കില്ല.അപ്പോള്‍ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ക്കു തോന്നിയ അതി ബുദ്ധിയല്ലേ ഡാമിന്റെ ബല ക്ഷയം? വലിയൊരു ഭൂകമ്പം ഉണ്ടായാല്‍ മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളും തകരും.ചോര്‍ച്ചയെ പറ്റി പറഞ്ഞാല്‍ ഇതിലും കൂടുതല്‍ ചോര്‍ച്ചയുള്ള മറ്റു ഡാമുകള്‍ നമുക്കുണ്ട്.ആളുകളെ അമിതമായി ഭയപ്പെടുത്തുന്നത് ഭാവിയില്‍ തിരിച്ചടിച്ചെക്കാം.വൈകാരികത മാറ്റി നിര്‍ത്തി ,വിദഗ്ദ്ധന്മാര്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത് .(ഞാന്‍ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്നില്ല)
ReplyDeleteഎന്ത് കൊണ്ട് അവരെ പോലെ നമ്മുടെ നേതാക്കള്‍ക്ക് ഒരു സമ്മര്ധ ശക്തിയായി മാറാന്‍ കഴിയുന്നില്ല ... അലക്കി തേച്ച കുപ്പായവും ഇട്ടു ടിവി കാമറക്കു മുന്നില്‍ വെളുക്കെ ചിരിച്ചു കൊണ്ട് ഗീര്‍വാണം വിടാനേ ഇവര്‍ക്കൊക്കെ കഴിയൂ എന്നതാണ് സത്യം ..
ReplyDeleteനമിച്ചു പ്രഭോ..... നമിച്ചു ബഷീര്‍ സാഹിബ് ഇങ്ങള് ഒരു പ്രസ്ഥാനം തന്നെ....!!! PLS TRANSLATE The TAMIL paragraph. (i will share this to my F.B Wall)
ReplyDeletenilapadukalil vittuveezhchayillatha ANDIYURAPPULLA nethakkale keralathinavashyamundu.
ReplyDeletedear bhashherkka,
ReplyDeletenjan ee blog vayichu nokkiyittilla. athinu munpu comment ezhuthukayanu. mullpperiyarine kurichu ezhuthan njan basheerkka yodu payuvan pokukayayirunnu. ezhuthiiyathinu orraaaayiram nandi.....
കൊന്ന്, ഉൻ രക്തത്തെ കൂടിച്ച്..അണ്ണാച്ചീ.... :)
ReplyDeleteഇവിടെ ഒന്ന് വന്നു നോക്കൂ...
അണ പൊട്ടുമ്പോൾ ....
DEAR FRIEND THANK U 4 A NICE BLOG MOR THAN THAT THE WAY F PRESENTATN. HOPE WILL C MORE SUCH ACTIVITIZ ABOUT THE SAME TOPIC UNTIL IT WILL GOES TO A PROPER CONCLUTN. ( INGAL EZHUTHIYA ABASAANATHE AA IMGLEESH NJAMMAKK PERUTH ISHTAMAAYI K.TO )
ReplyDeleteതമാശ ആയിട്ടെങ്കിലും പറഞ്ഞത് മലയാളിയുടെ യാഥാര്‍ത്യമായ മുഖം അല്ലെ?
ReplyDeleteHave you read about the movie "Dam 999". There was no publicity for that movie till the Tamil parties started raising their voice against it. The director and producer might be happy about the unexpected publicity they got because of the issue.
ReplyDeleteനമ്മുടെ നാട്ടിലെ കൊണ്ട്രക്ടര്മാര്ക് ഈ ജോലി കൊടുത്താല്‍ ഒരു ആഴ്ച കഷ്ടിച്ച് കുഴപ്പമില്ലാതെ എത്തുമായിരിക്കും..പിന്നെ പറയേണ്ട കാര്യമില്ലലോ.. അത കൊണ്ട വള്ളിക്കുന്ന് പറഞ്ഞത് പോലെ സായിപ്പന്മാരെ വിളിച്ചു കൊടുക്കല്‍ തന്നെയാണ് നല്ലത്..
ReplyDeleteശരിക്കും കുറിക്കു കൊള്ളുന്നുണ്ട്
ReplyDeleteആ തമിഴ് dialoge ഒന്ന് മലയാളത്തില്‍ കൊടുക്കോ
നമുക്ക് ഒന്നും മനസ്സിലായില്ല
ഞാന്‍ പറഞ്ഞത് തമിഴ് ഒഴിച്ച് ബാക്കി
ഉള്ളത് കുറിക്കു കൊള്ളുന്നുണ്ട്എന്നാണ്
എന്തായാലും ഇതിനു ഒരു പരിഹാരം ഉണ്ടായാല്‍ മതിയായിരുന്നു ..
എന്തായാലും പന്ത് ഇപ്പോഴും അവരുടെ കോര്‍ട്ടില്‍ തന്നെയാ
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
bashir, please publish this post in any newspapers. people should read it
ReplyDeleteമറ്റൊരു സംസ്ഥാനത്തിന് ഒരാവശ്യത്തിനും നമ്മെ ആശ്രയിക്കേണ്ടി വരുന്നുല്ലെന്നതാണ് കേരളത്തിന്‍റെ ഒരു പരിമിതി...(ഭൂമിശാസ്ത്രപരമായ ഈ പരിമിതി കാരണം അന്യ സംസ്ഥാനത്തേക്കുള്ള ട്രെയിന്‍,റോഡ് ഉപരോധിക്കല്‍ മുതലായ സമര മാര്‍ഗ്ഗങ്ങള്‍ പ്രയോഗികല്ലാതാകുന്നു...) അതുകൊണ്ട് തന്നെ ഹിന്ദിവിരുദ്ധ സമരത്തില്‍ തമിള്‍നാട് ചെയ്ത പോലെയോ തെലുങ്കാനസമരത്തില്‍ ചില ആന്ധ്രാ ജില്ലകള്‍ ചെയ്യുന്ന പോലെയോ 'എക്സ്ട്രീമായ' നിലപാടുകളുമായി നമുക്ക് മുന്നോട്ട് പോകാനാവില്ല......തമിഴ്നാട്ടില്‍ കഴിയുന്ന അനേക ലക്ഷം മലയാളികളുടെ നിലനില്‍പ്പും നമുക്ക് പരിഗണിക്കേണ്ടതുണ്ട്.,,(തീ കൊളുത്തി മരിക്കാന്‍ മാത്രമല്ല തീ കൊളുത്തി കൊല്ലാനും അണ്ണാച്ചിമാര്‍ മിടുക്കരാനെന്നു ഓര്‍ക്കണം) ഒരു കായ സഞ്ചിയുമായി തൊഴിലന്വേഷണതിനു വരുന്ന അണ്ണാച്ചി ഇവിടെ ഉപക്ഷിക്കാന്‍ ഒന്നുമില്ലാത്തതു കൊണ്ട് ടപ്പേന്നു വാളയാര്‍ താണ്ടും......അതിനാല്‍ വൈകാരികമല്ലാത്ത, വിവേകപൂര്‍ണ്ണമായ നിലപാടുകളിലൂടെ നാമും നമ്മുടെ രാഷ്ട്രീയനേതാക്കളും പ്രശ്നത്തെ സമീപിക്കേണ്ടിയിരിക്കുന്നു.....
ReplyDeleteits not a battle between 2 nations, its our neighbours, so pls make a solution soon,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, life is precious than any other thing... try to understand Jayalalitha
ReplyDeleteഎവിടെ പോയാലും മുല്ലപെരിയാര്‍.... എല്ലാര്‍ക്കും അതെ പറയാനുള്ളൂ... എന്തായാലും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം... പ്രതികരിക്കാം..
ReplyDeleteആശംസകള്‍..
മുല്ലപ്പെരിയാര്‍ പരിഹരിക്കപ്പെടേണ്ട ഒരു വിഷയം തന്നെ ആണ് , പക്ഷെ ആരാണ് ഇപ്പോള്‍ ഈ അമിത ഭയം ക്രിയേറ്റ് ചെയ്തത്? അതില്‍ ഒരു വാണിജ്യ താല്പര്യം ഒളിഞ്ഞിപ്പുണ്ടോ എന്നാ സംശയം എനിക്കുണ്ട്. പക്ഷെ ആ സംശയം പുറത്തു പറയാതെ ഞാനും ഈ കാമ്പയിനില്‍ എന്നാല്‍ കഴിയുന്നത് ചെയ്തു. ഇത് ഒരു അവസരം ആകി മാറ്റാന്‍.
ReplyDelete>>>"டாம் உடய்ந்து நிறையே மலையாளிகள் இறந்து போனால் அவர்களின் .........
ReplyDeleteബഷീര്‍ അണ്ണാച്ചി. ഇന്ത തമിള്‍ ഡയലോഗ് റൊമ്പ വരത്തമാരിക്ക്. ഇന്ത മാതിരി ഡയലോഗ് നങ്ക ഇദയക്കാനി പുരൈടിച്ചി തലൈവിയാലെ താങ്ക മുടിയാത്. അവങ്ക മനസ്സ് മുല്ലപ്പെരിയാര്‍ തണ്ണി മാതിരി റൊമ്പ സോഫ്റ്റ് അണ്ണാ. അത് ഉടന്ജിട്ടാ പിന്നെ നങ്ക തമിള്‍ മക്കളുക്ക് ഇന്ത ഉളകത്തിലെ പിന്നെ യാരിരിക്കണ്ണാ....യാരിരിക്ക്...
ഇന്ത മുള്ളപ്പെരിയാര്‍ ഡാം സംബന്തമാ എന്ത സമാജാറത്തെയും ഇനി മേല്‍ തമിള്‍ നാട്ടിലെ ശോല്ലക്കൂടാത്. ഇനി മേല്‍ ഉങ്ക യധാവത് പേച് പേചിട്ടിരുന്താല്‍ ശുട്ടുടുവെന്‍. ജാഗ്രതൈ..
ബഷീറിക്കാ ഇതിനോടകം ഞാന്‍ ഈ വിഷയത്തില്‍ രണ്ടു പോസ്റ്റ് ഇട്ടു.(ഒന്നില്‍ ഒതുക്കി കാര്യം പറഞ്ഞ അത് കുറഞ്ഞു പോയാലോ എന്ന് കരുതിയാ). അതൊകെ ഒന്ന് വായിച്ചു നോക്കണേ.
ReplyDeletehttp://manassilthonniyathu.blogspot.com/2011/11/blog-post_20.html
http://manassilthonniyathu.blogspot.com/2011/11/blog-post_25.html
ഈ പ്രശ്നം എങ്ങനെയെങ്കിലും പരിഹരിച്ചില്ലെങ്കില്‍ ഒരു പക്ഷെ യു ഡി എഫ് സര്‍ക്കാര്‍ തന്നെ വീഴാനിടയായെക്കും ...
ReplyDeleteബഷീര്ക...,
ReplyDeleteവൈകാരികമായി ചിന്തിക്കുന്ന തമിഴ് ജനതയ്ക്ക് മുന്‍പില്‍..,
ഇച്ചാശക്തിയില്ലാത്ത കേരളീയ രാഷ്ട്രീയക്കാര്‍ക്ക് മുന്‍പില്‍...,
കാഴ്ചക്ക് തിമിരം ബാധിച്ച നീതിവ്യവസ്തക്ക് മുന്‍പില്‍....,
മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം ഉണ്ടാവില്ലേ...?
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാന്‍ ....ഒരു,
മുല്ലപ്പൂ....വിപ്ലവം തന്നെ..വേണ്ടി വരുമോ...........???
@ vettathan, Ashraf Meleveettil & Kappooran
ReplyDeleteപ്രശ്നത്തെ വൈകാരികമായി നേരിടുന്നതിനെ ആര്‍ക്കും അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും തമിഴന്‍മാരെപ്പോലുള്ള ഒരു അതിവൈകാരിക സമൂഹത്തോട്. അത് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കും എന്നത് ശരിയാണ്. പക്ഷെ ഡാമിന്റെ സുരക്ഷ അതീവ ഗുരുതരാവസ്ഥയിലാണ് എന്ന് പറയപ്പെടുമ്പോള്‍ സായിപ് ഉണ്ടാക്കിയ നൂറ്റാണ്ടു മുമ്പുള്ള ഒരു കരാറിന്റെ പ്രതലത്തില്‍ നിന്ന് കൊണ്ട് അതിന്റെ ന്യായാന്യായതകളെ വിലയിരുത്തുന്നത് ശരിയല്ലല്ലോ. ഒരു കരാരിനെക്കാള്‍ പ്രധാനമാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍. കേരളത്തിനു അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയുള്ള ഒരു പ്രചാരണം ആയിരിക്കാം ഈ ഭീതിപ്പെടുത്തല്‍ എന്നുള്ള സംശയത്തിന്റെ ആനുകൂല്യത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെ നമുക്ക് വിട്ടു കൊടുക്കാനാവില്ല. പുതിയ ഒരു ഡാം ഉണ്ടാക്കുക വഴി തമിള്‍നാട്ടിന് വെള്ളവും നമുക്ക് സുരക്ഷയും ഉണ്ടാവുമെങ്കില്‍ അതൊരു നല്ല കാര്യമാണ്. അതിനെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയം പുറത്തു കൊണ്ട് വരുവാന്‍ സാധ്യമായ എല്ലാ രീതികളും നമ്മള്‍ ഉപയോഗപ്പെടുത്തിയേ മതിയാവൂ. അണ്ണാരക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ എനിക്ക് എഴുതാന്‍ കഴിയുന്ന രൂപത്തില്‍ ഞാനും അതില്‍ പങ്കു ചേര്‍ന്ന് എന്ന് മാത്രം.
@Akbar
ReplyDeleteറൊമ്പ അളകാര്‍ന്ത തിരുക്കുറള്‍ തമിള്‍ . ഉങ്കള്‍ നിജമാം ഒരു അണ്ണാച്ചി താനാ?..
Why is Kerala worried about Mullapperiyar dam? Is it about money?
ReplyDeleteNo.
Do they have a problem with Tamilnadu or any one else benefiting from the dam? No
Then what are they concerned about?
They are concerned about the lives of about 40 lakh people living directly in the path of destruction in the event of a dam collapse.
What are the chances of this dam collapsing?
The Mullapperiyar dam built in 1895 using surki lime mixture is 115 years old and has exceeded its expected life by more than 60 years. Over the years several cracks have appeared on the dam through which water is leaking and several attempts to reinforce the dam in the past had failed. The dam happens to be sitting on a highly earthquake prone seismic fault line and minor tremors are common in the area. The dam will certainly collapse in the event of a major quake if not by further deterioration in the coming years.
What will happen then?
The water stored up in the dam will rush down towards Arabian sea destroying everything in its path including the lives and properties of lakhs of people living in 4 districts. The destructive energy of the water bomb unleashed will be several times stronger than that of the atom bomb dropped on Hiroshima. There won't be enough time for evacuation or rescue.
Who should be concerned?
Everyone. Kerala has to worry about the lives of its people while Tamilnadu has to worry about the water also since there won't be any more water without the dam.
What is to be done?
Our immediate concern should be safety of the dam. Other legal disputes can be settled through litigation and by maintaining status quo but human lives should not be at risk while we do that. We should spread awareness about the gravity of this danger and people should realise that the issue is about human lives at risk and not about a petty water sharing dispute between two states. Whether we repair the dam or replace it with a new one Tamilnadu should continue to get water and Keralites should be able to live without worrying about this ticking water bomb. The first step to that solution is understanding what the issue is really about and not letting petty regionalism and politics come in its way. Let us stop a disaster before it happens.
എല്ലാം മനസ്സിലായി പക്ഷെ അവസാനം കൊടുത്ത ആ ത്മിഴ് ഡയലോഗിന്റെ അര്‍ഥം എന്തായിരിക്കും ? ഹല്ല എന്തായിരിക്കും ??
ReplyDelete"മുല്ലപ്പെരിയാര്‍ " ഊതി വീര്‍പ്പിച്ച വൈകാരിക പ്രശ്നം മാത്രം. സിനിമയെ വെല്ലുന്ന വിധം പര്വതീകരിച്ചാണ് നമ്മള്‍ മുല്ലപ്പെരിയാറിന്റെ ഭീകരാവസ്ത ചിത്രീകരിക്കുന്നത്.
ReplyDeleteഇന്നു നിലവിലുള്ള ഏതൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചും പുതിയ ഡാമുണ്ടാക്കിയാലും ഒരു മീഡിയം തീവ്രതയുള്ള ഭൂകമ്പം വന്നാല്‍ ഡാം തകരും എന്നിരിക്കെ പഴയ ഡാമിനെ ക്കുറിച്ച് പ്രത്യേകിച്ച് ഒരു ആശങ്കയുടെ എന്ത് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഭൂകമ്പം സ്തിരമായി നേരിടുന്ന ജപാന്‍ പോലോത്ത ഒരു രാജ്യത്തു നിന്നും വിദഗ്ദരെ കൊണ്ട് വന്നു ഡാം പരിശോധിപ്പിക്കാന്‍ എന്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ തയാറാവുന്നില്ല? കാരണം സിമ്പിള്‍, അതിനേക്കാള്‍ അപകട നിലയിളാണു നമ്മുടെ മറ്റു ഡാമുകളും എന്നു അവന്മാര്‍ വിളിച്ച് പറഞ്ഞാല്‍ നമ്മുടെ വായടയും, കൈ പൊള്ളും, പവര്‍ പോവും.
പുതിയ ഡാം നിര്‍മ്മാണം കൊണ്ട് ഡാമിന്റെ സുരക്ഷയില്‍ ഒരു പുരോഗതിയും ഉണ്ടാവുന്നില്ല, ഹവ്വെവര്‍ അതിനു മറവില്‍ പലരുടെയും സാമ്പത്തികം അടുത്ത 999 വര്‍ഷത്തേക്കു സുരക്ഷിതമായിരിക്കും എന്നതില്‍ ഒരു സംശയവുമില്ല.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete<<>>
ReplyDeleteമുല്ലപെരിയാര്‍ വിഷയത്തില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ അവതരണം ...ആരെങ്കിലും നിര്‍ബന്ധിച്ചിട്ടു ഇട്ടതാണോ ഇ പോസ്റ്റ് .........?
ഇന്ദുലേഖ ബ്ലോഗന്മാരുടെ എഴുത്ത് കക്കൂസ് സാഹിത്യം എന്നുപറഞ്ഞതിനെ ഞാനൊരിക്കലും കുറ്റംപരപറയില്ല.അവരത്രയല്ലേ പറ്ുള്ളൂ ഈ പറിഞ്ഞ എഴുത്ത് കണ്ടിട്ട് എനിക്ക് വേറെന്തൊക്കെയാണ് പറയാന് തോന്ുന്നത് കഷ്ടം
ReplyDeleteമുപ്പതു ലക്ഷം മനുഷ്യര്‍ മരണത്തിന് മുമ്പില്‍ വേവലാതിയോടെ കഴിയുമ്പോഴും അണ്ണാച്ചി അമ്മ പറയുന്നു ഒന്നും സംഭവിക്കില്ല എന്ന്.. ഈ കാര്യത്തില്‍ തമിഴന്മാര്‍ ഒറ്റക്കെട്ടാണ്..
ReplyDeleteനമ്മുടെ സാംസ്കാരിക ബുജികളും സാഹിത്യ നായകരുമോന്നും ഇനിയും വാ തുറന്നിട്ടില്ല എന്നത് വല്ലാത്ത ദുരൂഹത സൃഷ്ടിക്കുന്നു..
എന്തിനും ഏതിനും വാ തുറക്കുന്ന അഴീക്കോട് മുതല്‍ മുകുന്ദന്‍ സഖറിയ മമ്മൂട്ടി മോഹന്‍ലാല്‍ യേശുദാസ് സുഗതകുമാരി ഇവരൊന്നും നാട്ടിലില്ലേ? അതോ ഇവര്‍ക്കുമൊക്കെ തമിഴന്റെ വീട്ടില്‍ നിന്നോണോ ഭക്ഷണം? നര്‍മദ മോഡല്‍ ഒരു ജനകീയ പ്രക്ഷോഭം നടത്താന്‍ ഒരു അരുന്ധതീ റോയിയെയും കാണുന്നില്ല..
മുല്ല പെരിയാറിനെ കുറിച്ച് കൂടുതലൊന്നും പരാമര്‍ശിക്കാത്ത നിര്‍ദോഷമായ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു പോലും അനുമതി നിഷേധിച്ചു അണ്ണാച്ചിമാര്‍ .. എന്‍.കെ പ്രേമ ചന്ദ്രന്‍ പരാജയപ്പെട്ടതില്‍ ആഹ്ലാദ പ്രകടനം പോലും നടത്തി.. എന്നിട്ടും ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ചില പ്രതിഷേധ സ്വരം ഉയരുന്നുണ്ട് എന്നല്ലാതെ , ഒരു ജനകീയ മുന്നേറ്റവും ഇത് വരെ നടന്നില്ല നമ്മുടെ നാട്ടില്‍..
ലോക കപ്പിന്റെയും ക്രിക്കറ്റിന്റെയും പേരില്‍ നാടും തെരുവും പ്ലക്കാര്‍ഡുകളും ജഴ്സികളും കൊണ്ട് നിറക്കാറുള്ള നമ്മുടെ ക്ഷുഭിത യൌവനങ്ങളെയും കാണുന്നില്ല എവിടെയും...
മുല്ലപ്പെരിയാര്‍ ഭീതിയില്‍ ഉറക്കം വരാതെ കഴിയുന്ന നമ്മുടെ സഹോദരങ്ങളോടും വീടും കുടുംബവും ഒലിച്ചു പോകുന്നത് സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന കുട്ടികളോടും നമുക്ക് ഒരു ബാധ്യതയുമില്ലേ?
തമിഴന് മുല്ല പ്പെരിയാര്‍ ജീവിത ഉപാധി മാത്രമാണ് .. കേരളത്തിനു അത് ജല രാസായുധവും...
പ്രതിഷേധങ്ങള്‍ അലയടിക്കട്ടെ...
അതികൃതര്‍ കണ്ണ് തുറക്കട്ടെ..
മുല്ലപ്പെരിയാര്‍ കണ്ണീര്‍ പെരിയാര്‍ ആവാതിരിക്കട്ടെ....
50 കൊല്ലം ആയുസ്സ് പറഞ്ഞ ഡാമിന് 999 കൊല്ലത്തെ കരാർ ഒപ്പിട്ടപ്പോൾ സായിപ്പ്, ഒരു മലയാളി-തമിഴ് കലാപം സ്വപ്നം കണ്ടിരുന്നോ എന്ന് സംശയം...!!
ReplyDeleteരാഷ്ട്രീയ നേതാക്കളെ കാത്തിരിക്കാതെ പൊതുജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......
ReplyDeletewell said Vallikkunnu.......
ReplyDelete>>>>മുപ്പതു ലക്ഷം ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുന്നതാണോ അതോ കോണോത്തിലെ സായിപ്പിന്റെ കരാറാണോ വലുതെന്നു സോണിയാജിയോടും സര്‍ദാര്‍ജിയോടും ചോദിക്കുവാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമില്ലെങ്കില്‍ പി സി ജോര്‍ജിനെക്കൊണ്ടെങ്കിലും അത് ചോദിപ്പിക്കണം.<<<
ReplyDeleteഎങ്കിലും കുഞ്ഞാലിക്കുട്ടിയേക്കൊണ്ടോ ലീഗിനേക്കൊണ്ടോ ചോദിപ്പിക്കാന്‍ തോന്നില്ല. മുല്ലപ്പെരിയാര്‍ മലപ്പുറം ജില്ലയിലല്ലല്ലോ
>>>>ഭൂകമ്പം സ്തിരമായി നേരിടുന്ന ജപാന്‍ പോലോത്ത ഒരു രാജ്യത്തു നിന്നും വിദഗ്ദരെ കൊണ്ട് വന്നു ഡാം പരിശോധിപ്പിക്കാന്‍ എന്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ തയാറാവുന്നില്ല? കാരണം സിമ്പിള്‍, അതിനേക്കാള്‍ അപകട നിലയിളാണു നമ്മുടെ മറ്റു ഡാമുകളും എന്നു അവന്മാര്‍ വിളിച്ച് പറഞ്ഞാല്‍ നമ്മുടെ വായടയും, കൈ പൊള്ളും, പവര്‍ പോവും. <<<
ReplyDelete50 വര്‍ഷത്തെ ആയുസേ ഉള്ളൂ എന്നും പറഞ്ഞ് 130 വര്‍ഷം മുമ്പ് പണുത ഒരണ പരിശോധിക്കാന്‍ ജപ്പാനില്‍ നിന്ന് വിദഗ്ദ്ധരെ കൊണ്ടു വരണമെന്നൊക്കെ പറയുനത് ഒരു മലയാളി തന്നെയോ അതോ തമിഴനോ?
@ ഉസ്മാന്‍ ഇരിങ്ങാട്ടിരി
ReplyDeleteശരിയാണ്. 35 ലക്ഷം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനൊന്നും സാഹിത്യകാരന്മാരെ കിട്ടില്ല. 35 കുരങ്ങന്മാര്‍ക്ക് വല്ല അപകടോം പറ്റിയാല്‍ കവിതയും സാഹിത്യവും വരും :) എന്തിനധികം തൊട്ടതിനും പിടിച്ചതിനുമൊക്കെ ബന്ദും ഹര്‍ത്താലും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു പ്രകടനം നടത്താന്‍ പോലും സമയമില്ല.
vettathan said..(ഞാന്‍ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്നില്ല) aa avasaanathhe aa comment enikkishta pettu!!!!!!!!!
ReplyDelete@ vettathan said..(ഞാന്‍ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്നില്ല) aa avasaanathe comment enikkishta pettu!!!!
ReplyDeleteവിവരമിലായ്മ അന്തസായി കാണുന്ന ജനതയാണ് അവര്‍ , അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ReplyDeleteThis comment has been removed by the author.
ReplyDeleteതമിഴ് ഡയലോഗിന്റെ translation പലരും ചോദിച്ചു കണ്ടു. അതിങ്ങനെയാണ് (ഇതിന്റെ കര്‍ത്താവ് ഞാനല്ല കെട്ടോ)
ReplyDeleteഡാം പൊട്ടി കുറേ മലയാളികള്‍ മരിച്ചാല്‍, അവരുടെ ബന്ധുക്കളും ബാക്കി വരുന്ന ജനങ്ങളും കുറേ അധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ജീവിതത്തിലേക്ക് തിരിച്ചുവരും. അല്ലാതെ പറ്റില്ലല്ലോ ? പക്ഷെ തമിഴന്റെ കാര്യമോ ? അവര്‍ 5 ജില്ലകളില്‍ പൊന്ന് വിളയിക്കുന്നത് ഈ ഡാമിലെ വെള്ളം കൊണ്ടാണ്. വെള്ളം കിട്ടാതായാല്‍ തമിഴര്‍ നരകിച്ച് ജീവിച്ച് പട്ടിണി കിടന്ന് മരിക്കും. തകര്‍ന്ന ഡാമിന് പകരം പുതിയൊരു ഡാം ഉണ്ടാക്കി തമിഴന് വെള്ളം കൊടുക്കാന്‍ കേരളമക്കള്‍ ഒരുകാലത്തും സമ്മതിച്ചെന്ന് വരില്ല. മാത്രമല്ല, നിങ്ങള്ക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളും ഈ അവസ്ഥയില്‍ ഇനി നിങ്ങള്ക്ക് വെള്ളം തരുവാന്‍ തയ്യാറാവുകയില്ല. കേരള സര്‍ക്കാര്‍ പറയുന്നത് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിച്ചാല്‍ തമിഴ്ക്ക് വെള്ളം തന്നിരിക്കും. തമിഴ് മക്കളെ ആലോചിക്കൂ.
"டாம் உடய்ந்து நிறையே மலையாளிகள் இறந்து போனால் அவர்களின் அடுத்த தலிம்ரைகள் சிறிது காலம் ஆனாலும் திரும்ப வருவார்கள். அனால் தமிழகர்லின் ஐந்து மாவட்டங்கள் நீரே இல்லாமல் பாலைவனம் ஆகிப்போனால் அவர்களக்கு தலைமுறைகள் இருக்கவே மாட்டார்கள் .
ReplyDeleteഡാം തകര്‍ന്നാല്‍ കുറെ മലയാളികള്‍ മരണപ്പെടാനിടയായാല്‍ അവരുടെ അടുത്ത തലമുറ കുറച്ചു കാലം കഴിഞ്ഞെങ്കിലും തിരിച്ചുവരും. എന്നാല്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകള്‍ വെള്ളമേ ഇല്ലാതെ മരുഭൂമിയായാല്‍ അവരുടെ തലമുറ പിന്നെ ശേഷിക്കുകയേയില്ല. ഇതാണ് മേലെ കാണുന്ന തമിഴ് വാചകത്തിന്റെ അര്‍ഥം. ഒരു തമിഴ് ബ്ലോഗര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് സൂചിപ്പിക്കുകയാണ് ഇവിടെ.
മുല്ലപെരിയാര്‍ അണക്കെട്ട് തമിഴരെ സംബന്ധിച്ച് തലമുറകളുടെ ജീവന്മരണപ്രശ്നമാണ്. അത്കൊണ്ട് തന്നെ ആ അണക്കെട്ട് തലമുറകളെ അതിജീവിക്കേണ്ടതും അവരുടെ ആവശ്യം തന്നെ.
മുല്ലപെരിയാര്‍ കരാര്‍ ഒപ്പ് വെക്കുമ്പോള്‍ കേരളം എന്നൊരു സംസ്ഥാനമില്ല. ഇന്ത്യയിലെ അസംഖ്യം നാട്ടുരാജ്യങ്ങളില്‍ ഒന്നായ തിരുവിതാകൂറും മദ്രാസിനെ പ്രതിനിധീകരിച്ച് ബ്രിട്ടീഷുകാരുമാണ് അന്ന് കരാറിലെത്തിയത്. കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇന്ത്യ സ്വതന്ത്രമാകുമെന്നോ ഇന്ത്യന്‍ യൂനിയന്‍ എന്നൊരു പരമാധികാരരാഷ്ട്രവും കേരളമെന്നൊരു സംസ്ഥാനവും നിലവില്‍ വരുമെന്ന് അന്ന് ആരും ദീര്‍ഘദൃഷ്ടിയോടെ കണ്ടിട്ടുണ്ടാവില്ല. ഇങ്ങനെയൊക്കെ തന്നെയാണ് കരാറില്‍ ഒപ്പ് വെക്കുക.
ചൈനയിലെ രാജാവ് ബ്രിട്ടീഷ് ഗവണ്മേണ്ടിന് പാട്ടത്തിന് കൊടുത്ത ഹോങ്കോങ്ങ് കാലാവധി പൂര്‍ത്തിയായപ്പോള്‍ ചൈനയിലെ ഇന്നത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മേണ്ടിനാണ് തിരിച്ചുകിട്ടിയത്. ഭൂതകാലത്തില്‍ ഏര്‍പ്പെട്ട കരാറിനെ ഇന്നുള്ളവര്‍ തള്ളിപറയുന്നത് ശരിയല്ല,
ഇന്ന് രാവിലെ മനോരമ ന്യൂസില്‍ കണ്ടത് ഇന്നലെ രാത്രി ഇടുക്കിയില്‍ നാല് തവണ ഭൂചലനമുണ്ടായി. ആദ്യത്തേത് രാത്രി 3.15നായിരുന്നു എന്നാണ്. അണക്കെട്ട് ഏത് നിമിഷത്തിലും പൊട്ടാന്‍ പാകത്തില്‍ ഒരുങ്ങി നില്‍ക്കുകയാണ് എന്ന മട്ടിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അപ്പോഴും പുതിയ അണക്കെട്ട് വേണം എന്ന മുറവിളിയാണ് എല്ലാവരും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇത് കേട്ടാല്‍ തോന്നുക അണക്കെട്ട് രാവിലെ കെട്ടാന്‍ തുടങ്ങി വൈകുന്നേരമാകുമ്പോഴേക്കും ഉയര്‍ന്നുവരുമെന്നാണ്. അല്ലെങ്കില്‍ അണക്കെട്ട് എന്ന് കെട്ടിത്തീരുമോ അത് വരെ ഭൂകമ്പവും അപകടവും ചോര്‍ച്ചയും വിള്ളലുമൊക്കെ ക്ഷമയൊടെ കാത്തിരിക്കണമല്ലൊ.
കേരളത്തിന്റെ വെള്ളം തമിഴര്‍ ഊറ്റിക്കൊണ്ടുപോകുന്നു എന്ന മട്ടിലാണ് നമ്മള്‍ ചിന്തിക്കുന്നത്. അപ്പോള്‍ തമിഴ്നാടും കേരളവും വെവ്വേറെ രാജ്യങ്ങളാണോ? നമ്മള്‍ എപ്പോഴാണ് ഇന്ത്യക്കാരാവുക?
അണക്കെട്ട് പൊട്ടാറായെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയാണെങ്കില്‍ അപ്പോള്‍ ബാധിക്കാന്‍ ഇടയുള്ള ജനങ്ങളെ ഇപ്പോഴേ പുനരധിവസിപ്പിക്കാന്‍ നോക്കണം എന്ന് എന്തേ ആരും ആവശ്യപ്പെടാത്തത്? വാര്‍ത്തകള്‍ പെരുപ്പിച്ചും സെന്‍സേഷനാക്കിയും മാധ്യമങ്ങള്‍ നമ്മെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുകയാണോ? എനിക്ക് പറയാനുള്ളത് ബാക്കി ഇവിടെ.
@ K P Sukumaran
ReplyDeleteമാഷുടെ blog വായിച്ചു. പതിവ് പോലെ സ്വതസിദ്ധമായ ശൈലിയില്‍ വേറിട്ട ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചു. പ്രശ്നത്തെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യുക വഴി നമുക്ക് നമ്മുടെ തന്നെ വീക്ഷണങ്ങളെ ചെത്തി മിനുക്കിയെടുക്കാന്‍ പറ്റും. അതിനീ ലേഖനം ഉപകരിക്കും. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം ഒരു വശത്തും കരാര്‍ പാലനത്തിന്റെ അനിവാര്യത മറുവശത്തുമായി വരുമ്പോള്‍ ജീവന്റെ സംരക്ഷണം ആണ് പ്രധാനമായി കാണേണ്ടത്. മുല്ലപ്പെരിയാറിന്റെ സുരക്ഷയുടെ കാര്യത്തില്‍ വിദഗ്ധ ഏജന്‍സികള്‍ തന്നെ ആശങ്ക പറഞ്ഞു കഴിഞ്ഞു. ഭൂചലനങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു. ഇവിടെ ജനങ്ങളുടെ ജീവന്റെ സുരക്ഷ വളരെ പ്രധാനമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി ഡാമിന്റെ പ്രഷര്‍ കുറയ്ക്കുക. ഒരപകടം ഉണ്ടായാല്‍ തന്നെ അതിന്റെ ഭീകര വ്യാപ്തി കുറക്കാന്‍ ഇത് വഴി സാധിക്കും. അതേസമയം പുതിയ ഡാമിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുക. അത് വഴി കേരളത്തിനു ജീവസുരക്ഷയും തമിഴ്നാടിനു ജലസുരക്ഷയും ലഭിക്കും. ഭൂചലനങ്ങള്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് നമുക്ക് പ്രവചിക്കുക വയ്യ. പക്ഷേ ഇത്തരം ചെറിയ മുന്നൊരുക്കങ്ങള്‍ എങ്കിലും നടത്തിയില്ലെങ്കില്‍ അവിടെ ജീവിക്കുന്ന ജനങ്ങളുടെ ഭീതി എങ്ങനെ കുറക്കാന്‍ കഴിയും?. ലക്ഷക്കണക്കിന് ജനങ്ങളെ അവരുടെ വീടും കൃഷിയിടവും ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്ത് കുടിയിരുത്തുക അത്ര എളുപ്പമല്ല. അതിനേക്കാള്‍ എളുപ്പമാണ് ഡാമിന്റെ ജലനിരപ്പ് താഴ്ത്തുക എന്നത്. മറ്റൊരു ഡാം കെട്ടിത്തീരുന്നത് വരെ നിലവിലുള്ള ഡാമിനെ ബലപ്പെടുത്തുന്ന എന്തും ചെയ്യുകയുമാവാം. തമിഴന്മാരെപ്പോലുള്ള ഒരു അതിവൈകാരിക സമൂഹത്തോട് അതേ നാണയത്തില്‍ നമുക്ക് പ്രതികരിക്കുക നമുക്ക് വയ്യെങ്കിലും സാധാരണക്കാരന്റെ ആശങ്കയും പ്രതിഷേധവും നാം പുറത്തു അറിയിച്ചേ മതിയാവൂ. രാഷ്ട്രീയം കളിക്കുന്നവര്‍ അത് കളിച്ചു കൊണ്ടിരിക്കും. പക്ഷേ 35 ലക്ഷം ജനങ്ങളുടെ ആശങ്കകളെ നമുക്ക് അങ്ങിനെ തള്ളിക്കളയാന്‍ ആവില്ല.
ഇതിനോട് ചേര്‍ത്തു വായിക്കാന്‍ എന്റെ FB പേജില്‍ സുഹൃത്ത് അജിത് എഴുതിയ പ്രതികരണം ഇവിടെ പേസ്റ്റ് ചെയ്യുന്നു. കൂടെ ഞാന്‍ നല്‍കിയ പ്രതികരണവും.
ReplyDeleteAjith Neervilakan said
സാര്‍ .... തമിഴന്മാരെ പ്രകൊപിപ്പിക്കലാണോ നമ്മുടെ അജണ്ട അതോ നമ്മുടെ ജീവന്‍ രക്ഷിക്കാലോ...!!! സത്യത്തില്‍ അണ്ണന്റെ രണ്ടു മൂന്നു ദിവസത്തെ പെര്‍ഫോര്‍മന്‍സ് കാണുമ്പോള്‍ ആദ്യത്തേതാണ് അണ്ണന്റെ അജണ്ട എന്ന് ഞാന്‍ സംശയിക്കുന്നു.... തമിഴനെ തെറി വിളിച്ചാല്‍ ഡാമിനുള്ള ഭീഷണി കുറയുമോ? സത്യത്തില്‍ മലയാളിയെ പുശ്ചിക്കാന്‍ വഴിയുണ്ടാക്കുകയാണ് നമ്മള്‍...!!!
3 hours ago · Like · 1
ബഷീറേ ..... ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സമൂഹത്തിനോട് കുറച്ച് പ്രതിബന്ധത ഉണ്ടാവണം..... ഇങ്ങനെയാണോ താങ്കള്‍ ആ പ്രതിബന്ധത നിറവേറ്റണ്ടതെന്നു മനസാക്ഷിയോട് ചോദിക്കുക..... ഇതാണോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാം കാട്ടേണ്ട പ്രതികരണം.... അതോ പുതിയ ഒരു ഡാം നിര്‍മ്മിക്കേണ്ട രീതിയില്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള കാംപെയിനിംഗ് ആണോ നടത്തേണ്ടത്.... ശരിയായി ചിന്തിക്കുക..... നിലപാട് തെറ്റാണെന്ന് തോന്നുന്നു എങ്കില്‍ അനുയായികളെ ഇത്തരം ആഭാസങ്ങള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക..... ഇത്തരത്തിലുള്ള നീക്കങ്ങള്‍ സമൂഹത്തില്‍ വലിയ ചലനം ഉണ്ടാക്കും.... ഫേസ് ബുക്കിലെ ഒരു പോസിറ്റീവ് ക്യാംപയിനിങ്ങിലൂടെ ഇന്നലെ എറണാകുളത്ത് വെളിച്ചം കാട്ടി പ്രതികരിക്കാന്‍ വന്നവര്‍ രണ്ടായിരത്തിനടുത്തുണ്ടായിരുന്നു എന്നറിയുമ്പോള്‍ ആണ് നാം ഈ മാധ്യമത്തിലൂടെ തെളിക്കുന്ന സാമൂഹിക വിപത്ത്/ നന്മ എത്രയുണ്ട് എന്ന് മനസ്സിലാകുക.......
3 hours ago · Like · 1
Basheer Vallikkunnu said
ReplyDelete@ Ajith Neervilakan ഞാന്‍ എന്റെ നിലപാടാണ് പറയുന്നത്. നിങ്ങളുടെ നിലപാട് നിങ്ങള്‍ക്ക് പറയുകയും എഴുതുകയും ചെയ്യാം. എന്റെ നിലപാട് എന്തെന്ന് ഞാന്‍ ബ്ലോഗില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. തമിഴന്മാരുമായി ഒരു ഏറ്റുമുട്ടല്‍ നല്ലതല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിരന്തരം ഭൂചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കെ വഴുവഴുപ്പന്‍ നിലപാടുകളുമായി പോയാല്‍ എന്തുണ്ടാകുമെന്ന് നാം ചിന്തിക്കണം. ജനങ്ങളുടെ പക്ഷത്തു ശക്തമായ പ്രതികരണം ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ നമ്മുടെ നേതാക്കന്മാര്‍ അല്പമെങ്കിലും ഉണരുന്നു പ്രവര്‍ത്തിക്കൂ.. മുല്ലപ്പെരിയാര്‍ തമിള്‍ നാടിനോട് കൂട്ടിച്ചേര്‍ക്കണം എന്ന് പറഞ്ഞാണ് അവിടെ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. മാഷ് അതൊക്കെ കാണുന്നുണ്ടോ ആവോ?. മണ്ണും ചാണുമില്ലാത്ത പൊട്ടന്മാരായി കേരള നേതാക്കള്‍ നിന്ന് കൊടുത്താല്‍ അവരതും കൂളായി നേടിയെടുക്കും.
3 hours ago · Like · 1
========================
Ajith Neervilakan said
ബഷീര്‍ ..... വിഷ്ണു മുകളില്‍ പറഞ്ഞ പോലെ തമിഴന്‍റെ വിവരക്കുറവും കൂടുതലും ശരിക്കരിയാവുന്ന ഒരാളും അവരെ പ്രകൊപിപ്പിക്കാനായി തമിഴനെ കാണുന്നിടത്തൊക്കെ ഈ തമിഴ് ഡയലോഗ് ഇട്ടോളൂ എന്ന് ഒരിക്കലും ആഹ്വാനം ചെയ്യുകയില്ല..... അങ്ങനെ പ്രകോപിപ്പിച്ചാല്‍ അവന്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുകയും സംഗതി രൂക്ഷമാകുകയും ചെയ്യുമെന്ന് ഉറപ്പാണ്...... തമിഴ്നാട്ടില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികളുടെ ജീവന് വരെ അത് ഭീഷണി ആയേക്കാം..... കൃഷിയെ മറന്ന നമ്മുക്ക് ഇന്ന് അന്നം വിളമ്പുന്നത് തമിഴനാണ്..... അത് നാം മറക്കാന്‍ പാടില്ല..... മുല്ലപ്പെരിയാറില്‍ നിന്ന് ജലം കിട്ടാതിരുന്നാല്‍ താങ്കള്‍ പറയും പോലെ പട്ടിണി കിടന്നു മരിക്കാന്‍ പോകുന്നത് തമിഴനല്ല, നമ്മള്‍ തന്നെയാണ്.... തമിഴന്‍റെ കോഴിയും കാളയും പച്ചക്കറിയും ആണ് നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നത്.... അതൊക്കെ ഒരു സത്യമായിരിക്കെ നമ്മുടെ അന്നദാതാവിനെ എന്തിനു നാം പ്രകൊപിപ്പിക്കണം.... നമ്മുടെ സമരം തമിഴര്‍ക്കെതിരെ ആവരുത്..... നമ്മുടെ ജീവന് സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരുകലോടാവനം..... ഇന്ന് സോഷ്യല്‍ നെട്ടുവര്‍ക്കുകള്‍ക്ക് അതില്‍ വലിയ ഒരു സ്ഥാനം ഉണ്ടെന്ന് സമീപകാലത്ത് ലോകത്ത് നടന്ന പല പ്രക്ഷോപങ്ങളും തെളിവായി നില്‍ക്കുന്നു..... അതിനാല്‍ തന്നെ നമ്മുടെ എഴുത്തുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കുമല്ലോ..... അതിലെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ആയിരിക്കെണ്ടാത് അത്യാവശ്യമാണ്......
3 hours ago · Like
===========================
Basheer Vallikkunnu said
Ajith, തമിഴന്റെ കോഴിയും ഇറച്ചിയും ഒക്കെ തിന്നണമെങ്കില്‍ ഇവിടെ നമ്മള്‍ ജീവിച്ചിരിക്കണം. നമ്മള്‍ ഒലിച്ചു പോയിട്ട് അവര്‍ കോഴി വളര്‍ത്തിയിട്ടു കാര്യമില്ല :). തമിഴനെ പ്രകോപിക്കുന്ന ഡയലോഗ് അല്ല ഞാന്‍ കൊടുത്തത്. മറിച്ചു അവനെ ചിന്തിപ്പിക്കുന്ന ഡയലോഗ് ആണ്. ഇത്ര കാലവും കേരളം ഉറങ്ങിക്കിടന്നതിനെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്. നമ്മുടെ പുഴ, നമ്മുടെ മണ്ണ്, അവിടെ നമുക്കൊരു പുതിയ ഡാം കെട്ടണമെങ്കില്‍ തമിഴന്റെ ഇണ്ടാസ് വേണം. നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇതും ഇതിലപ്പുറവും നടക്കും. തമിഴന്‍ നേടിയെടുത്തതൊക്കെ അവന്റെ പ്രതികരണം കൊണ്ടാണ്.
3 hours ago · Like · 3
ഐസ്ക്രീം കേസിന്റെ എരിവും പുളിയുമില്ലാത്ത, ഒരു സിനിമ പിടിച്ച അണ്ണാറക്കണ്നെ ഭ്രാന്തനും മനോരോഗിയുമാക്കുന്നതിന്റെ മന:സ്സുഖമില്ലാത്ത മുല്ലപ്പെരിയാറിനെ അതിന്റെ വഴിക്ക് ഒഴുകാന്‍ വിട്ട മാധ്യമങ്ങളും, മുല്ലപ്പെരിയാര്‍ വിഷയത്തില് രാഷ്റ്റ്രീയം മാത്രം കാണുന്ന, സദ്ദാമിന്റെ വധശിക്ഷക്കെതിരെപ്പോലും പ്രകടനം നടത്തിയ രാഷ്ട്രീയ ഉത്ബുദ്ദരും ആന്റണി ചമഞ്ഞ് മൗനം പാലിക്കുന്നതില്‍ ധാര്‍മ്മികരോഷം കൊള്ളാനേ സധാരണ മലയാളിക്ക് വിധിയുള്ളൂ.
ReplyDeleteഎവിടെ commend ഇട്ട എല്ലാവരോടും ..നമ്മള്‍ comdey നിര്‍താന്‍ സമയമായി എന്ന്ഓര്‍മിപ്പിക്കുന്നു ...ഒരു വന്‍ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് നമ്മള്‍ ഓരോരുത്തരും മനസിലാക്കന്നം .....എവിടെ നമ്മുടെ നേതാക്കള്‍ ..സിപിഎം അവരുടെ പാര്‍ട്ടി സമ്മേളനഗളുടെ തിരക്കിലാണ്,
ReplyDeleteകോണ്‍ഗ്രസ് അവരുടെ KPCC ഗ്രൂപ്പ് യോഗങ്ങളുടെ തിരക്കിലാണ് ,leauge അവരുടെ ലയനവും പ്രസവവും കഴിൣ എപ്പോള്‍ ഫ്രീ ആകും എന്ന് അറിയില്ല ..പിനേ ഒരു BJP പണിയൊന്നും എല്ലഗ്ഗിലും എന്നും ഫുള്‍ടൈം തിരക്കിലാണ് .....പിനേ എവിടെ വാക്കുകള്‍ കൊണ്ട് തീ പന്തം കറക്കുന്ന ജയരജന്മാര്‍. ജോര്‍ജ്, VS , വാവിട്ടു കരയുന്ന യുവ DYFI നേതാക്കള്‍ , വെറുതെ തല്ല് ഇരന്നു വാഗുന്ന SFI കാരും ഒന്നും ആരെയും കാണുനില ഒരു അഭിപ്രായം പറയനോ ഒരു സമരം നടത്താനോ. മനസിലാക്കുക ഉണര്‍ന്നു പ്രവര്‍തിക്കുക ഒരു ജനതയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഒറ്റകെട്ടായി ഒരു മനസോടെ നമുക്ക് പ്രവര്‍ത്തിക്കാം ..
Yes Basheer,YES.
ReplyDelete1. അടിയന്തിരമായി ജലനിരപ്പ് താഴ്ത്തുക.
ReplyDelete2. ഡാം പൊട്ടിയാല്‍ ജനങ്ങളെ അറിയിക്കാന്‍ സൈറന്‍ മുതലായവ ഏര്‍പ്പെടുത്തുക.
3. അത്യാഹിതം സംഭവിച്ചാല്‍ രക്ഷപെടുവാനുള്ള വഴികള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുക.
4. ഡാം പൊട്ടിയാല്‍ 100-200 മീറ്റര്‍ മല കയറിയാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രക്ഷപെടാനാകും. സമയമാണ് പ്രശ്നം. എല്ലാവരെയും അത്യാഹിതം അപ്പോള്‍ തന്നെ അറിയിക്കുവാന്‍ ആവതെല്ലാം ചെയണം.
5. ഡാമിനു വളരെയടുത്തുള്ളവരും താഴെയുള്ളവരും ഉള്ളവര്‍ എത്രയും വേഗം മാറി താമസിക്കുക.
6. ഇത്രയും കാര്യങ്ങള്‍ ചെയാന്‍ നമ്മുടെ സര്‍ക്കാരിന് പലവിധ പരിമിതികളും ഉണ്ട്.
7. ജനങ്ങള്‍ സ്വയം സഹായ്യിക്കുക
വായിക്കുന്ന ആര്‍ക്കെങ്കിലും ഈ കാര്യത്തില്‍ എന്തെങ്കിലും ചെയാന്‍ സാധിക്കുമെങ്കില്‍ ദയവായി സഹായിക്കണം.
മ്മളെകാള്‍ ബല്ല്യ ബികാര ജീവികള്‍ ആണ് അണ്ണാച്ചികള്‍, അത് കൊണ്ട് വൈകാരികതയുടെ ഗിയര്‍ ഡൌണ്‍ ആക്കുന്നത് ആണ് നല്ലത്. തമിഴന്‍ വിചാരിച്ച ചിലപ്പോ മ്മടെ നാട്ടില്‍ കോഴിമുട്ട മുതല്‍ പച്ചക്കറി വരെ കിട്ടാതായെന്നും വരും. അത് തമിഴനെയും ബാദിക്കുമെന്നതു വേറെ കാര്യം.
ReplyDeleteപിന്നെ പെണ്ണ് കേസുകളില്‍ പെട്ട് ഉലയുന്ന ജല വിഫവ മന്ത്രിക്കു ഒന്ന് ഗോള്‍ അടിക്കാനും ഒരു ചാന്‍സ് കിട്ടിയില്ലേ, സ്ത്രോത്രം.
This comment has been removed by a blog administrator.
ReplyDeleteആന്റണി പരസ്യമായി പ്രതികരിക്കാത്തത് നോക്കണ്ട, മൂപ്പര് രഹസ്യമായി പലതും ചെയ്യുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ !!. (രാവിലെ കക്കൂസില്‍ പോകുന്ന കാര്യമായിരിക്കുമോ കെ സി പറയുന്നത്). സ്വന്തം നാട്ടിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ പരസ്യ നിലപാടെടുക്കാന്‍ നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ അടുപ്പിലെ മന്ത്രി?.
ReplyDeleteഅച്ഛന്‍നറിയാമോ?. ഇന്നലെ മുഴുവന്‍ ഞാന്‍ പാര്‍ട്ടി ആഫീസില്‍ ഇരുന്നു രഹസ്യമായി ചരട് വലി നടത്തുകയായിരുന്നു. അച്ഛനെ പുറത്തിറക്കാന്‍.
ReplyDeleteസന്ദേശം എന്ന സിനിമയില്‍ ജയറാം)
വേണു ഗോപാല്‍ ഈ സിനിമ ഓര്‍മിപ്പിച്ചു :)
ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനിന്നു രഞ്ജിത്ത്
ReplyDeleteഒരു നല്ല മാതൃക കാണിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.
നാളത്തെ ഹര്‍ത്താല്‍ എന്തിനാണ് നാലു ജില്ലകളില്‍
മാത്രമായി ചുരുക്കുന്നത് ? എന്തിനും ഏതിനും ഹര്‍ത്താല്‍
നടത്തുന്ന നമ്മള്‍ ഈ കാര്യത്തില്‍ മാത്രമായി മിതത്വം
പളിക്കണോ?അതോ അവിടെയുള്ളവര്‍ മാത്രം മതിയെന്ന്
കരുതുന്നത് മനുഷ്യത്വമാണോ ?ഇപ്പോഴെന്ഗ്ഗിലും നമ്മള്‍
ഒന്നാണെന്ന് കാണിച്ചുകൊടുക്കണം. ഇടുക്കിയിലെ
കൊച്ചുകുട്ടികള്‍ നല്ലൊരു മാതൃക കാണിച്ചത് കണ്ടോ !
കേരളീയര്‍ക്കിനി വിശ്രമമില്ലാതെ പോരാടാനുള്ള ദിവസങ്ങള്‍
ആണ് .നമുക്ക് മറ്റെല്ലാ പരിപാടിയും നിര്‍ത്തി വെച്ച്
നാല്‍പതു ലക്ഷത്തോളം വരുന്ന നമ്മുടെ സഹോദരീ
സഹോദരന്മാര്‍ക്ക് വേണ്ടി - അവരുടെ ജീവനും
കാലാകാലങ്ങളായി അദ്വാനിച്ചുണ്ടാക്കിയ സ്വത്തിനും
നിലനില്പ് വേണമെങ്ങില്‍ തെരുവിലിറങ്ങാന്‍ ഇതാ
സമയമായിരിക്കുന്നു.ബ്രിട്ടിഷുകരെ തുരത്തിയോടിച്ച
നമുക്കതിനു കഴിയില്ലേ ? കഴിയും , കഴിയണം. ഇതാര്‍ക്കും
എതിരായിട്ടുള്ള സമരമല്ല ; മറിച്ച് ജീവന്‍ നിലനിര്‍ത്താന്‍
വേണ്ടിയുള്ള സഹന സമരമാണ്. " ഇന്ത്യ എന്റെ രാജ്യമാണ്;
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് "
എന്ന് ചൊല്ലിപഠിച്ച അഥവാ പഠിപ്പിച്ച നമ്മളിപ്പോള്‍
എന്താണ് കാണുന്നത്? തമിഴ് നാടും കേരളവും രണ്ടു
സ്വതന്ത്ര രാജ്യങ്ങളാെണന്നോ ??? ഇവിടെ ഒരു കേന്ദ്രഭരണ
സംവിധാനം ഇല്ലേ? അതിന്റെ കടമയെന്താെണന്നു
മനസ്സിലാകുന്നില്ലല്ലോ ! മക്കളെ നമുക്ക് നമ്മളെയുള്ളു!
നമ്മള്‍ തെരുവില്‍ ഇറങ്ങിയില്ലെങ്ങില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും.
ഇറങ്ങിയില്ലെങ്ങില്‍ എന്തായാലും മരണം ഉറപ്പാണ് .ഇറങ്ങിയാല്‍
ചിലപ്പോള്‍ നമ്മള്‍ രെക്ഷപ്പെടാം. അപ്പോള്‍ അതല്ലേ നല്ലത്.
നമുക്കൊന്നിക്കം ....നമുക്ക് വേണ്ടി ....നമുക്ക് വേണ്ടി മാത്രം.
സിനിമാ താരങ്ങള്‍ അവാര്‍ഡ് നിശയുടെയും ഡപ്പാം കൂത്ത് ഡാന്‍സിന്റെയും തിരക്കിലാണ്. ദയവു ചെയ്തു അവരെ ശല്യം ചെയ്യരുത്!. മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇല്ലെങ്കിലും തിയേറ്ററുകളില്‍ ഇടിച്ചു കയറി എല്ലാ താരങ്ങളുടെയും സിനിമ വിജയിപ്പിച്ചു കൊടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു!!.
ReplyDeleteTHE MAIN ISSUE WHICH TAMILNADU KEEPS IN MIND IS THE GOVERNING AND CONTROL OF THE NEW DAM (IF IT GOT BUILD),SECONDLY, THE CHANCE OF RISE IN THE COMMITTED SHARE OF VALUE OF THE POWER GENERATED FROM THE WATER GETTING THROUGH NEW AGREEMENT AND LAST THE UN CERTAINTY IN THE AMOUNT OF WATER. THE KERALA IRRIGATION MINISTER IS ADDRESSING ONLY THE LAST ISSUE. .
ReplyDeleteI asked about this issue to one of my tamilian colleague. I shocked by his reply...
ReplyDelete" Yes..we need to oppose. This is the only source of water for us. Also giving water after re construction of dam is not be happen. It will be only in documents."
തമിഴന്മാരെ പറഞ്ഞിട്ട് കാര്യമില്ല.... വിവരമുള്ള അവിടത്തെ നേതാക്കള്‍ ആണ് ഇതിനു പിന്നില്‍... തമിഴനായാലും മലയാളിയായാലും എല്ലാവരും ഇന്ത്യാക്കാര്‍ ആണ്.... അത് നമ്മള്‍ മറക്കരുത്... ഇതിനു പറ്റിയ ഉപാധി നമ്മള്‍ ഇവിടെ സമരം നടതാതെയ് അവിടെ അവരുടെ നേതാക്കളുടെ നെഞ്ചത്ത് നടത്തണം....
ReplyDelete