November 29, 2011

സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല

ചൈനക്കാരി സുരേഷ് ഗോപി എന്ന് പറഞ്ഞപ്പോള്‍ അത്  സെറോക്സ്‌ കോപ്പി എന്നായിപ്പോയി. ദുബായിയിലെ പാര്‍ക്കില്‍ വെച്ചു ശ്രീനിവാസനാണ് അത് തിരുത്തിക്കൊടുത്തത്. സത്യത്തില്‍ സുരേഷ് ഗോപി ഒരു സെറോക്സ്‌ കോപ്പിയല്ല. അദ്ദേഹത്തിനു മറ്റു താരങ്ങളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉണ്ട്. അല്പം സാമൂഹിക പ്രതിബദ്ധത. ഇത്തിരി പ്രതികരണ ശേഷി, ജനങ്ങളുടെ മനസ്സറിയാനുള്ള ഒരല്പം വകതിരിവ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാ ലോകത്ത് നിന്ന് ആദ്യം ശബ്ദം ഉയര്‍ത്തിയത്‌ സുരേഷ് ഗോപിയാണ്. അതിനു അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.

ഭരത് അവാര്‍ഡും ഡോക്ടറേറ്റും കേണല്‍ പദവിയും ഒക്കെയുള്ള മഹാ നടന്മാര്‍ നമുക്കുണ്ട്. സകല വിഷയത്തിലും തീപ്പൊരി പ്രതികരണം നടത്തി കഴിവ് തെളിയിച്ച ബി ബി സി ഇംഗ്ലീഷ്  സംസാരിക്കുന്ന തെന്നിന്ത്യയിലെ ഏക നടനുണ്ട്‌. മീശ വെച്ചതും വടിച്ചതുമായ കുറെയെണ്ണം വേറെയുമുണ്ട്. ഒരെണ്ണം മേക്കപ്പ് വാനില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. പകരം അവാര്‍ഡ് നിശയും ഡപ്പാംകൂത്ത് ഡാന്‍സുമായി അര്‍മാദിച്ചു നടക്കുകയാണ്. അല്ലേലും ഇവരൊന്നു മിണ്ടിയെന്നു വെച്ചു ഒന്നും ഉണ്ടായിട്ടല്ല. പൊട്ടാന്‍ സമയമായാല്‍ മുല്ലപ്പെരിയാര്‍ പൊട്ടുക തന്നെ ചെയ്യും.  തിയേറ്ററില്‍ ക്യൂ നിന്ന് സിനിമ കണ്ട്, വിസിലടിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ച്, ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കി കട്ടൌട്ട് വെച്ച്, ഇവരെയൊക്കെ പനയോളം വളര്‍ത്തിയ പാവം പ്രേക്ഷകര്‍ ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്നൊരു വാക്കിനു വലിയ വിലയുണ്ട്‌. പക്ഷെ അതുണ്ടായില്ല. സുരേഷ് ഗോപിയില്‍ നിന്ന് അതുണ്ടായി. സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് അതുണ്ടായി. നടി റീമ കല്ലിങ്കലില്‍ നിന്നും ആ പിന്തുണ ലഭിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം കൊച്ചിയിലെ പ്രതിഷേധ റാലിയില്‍ റീമ പങ്കെടുക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ലോകത്ത് പലയിടത്തും ആവേശം പകരാന്‍ സെലിബ്രിറ്റികള്‍ എത്താറുണ്ട്. അവരെ താരങ്ങള്‍ ആക്കിയ ജനങ്ങളോടുള്ള പ്രത്യുപകാരത്തിന്റെ അടയാളമാണത്. മുല്ലപ്പൂ വസന്തം നടക്കുമ്പോള്‍ അറബ് ലോകത്ത് അത് ധാരാളമായി കണ്ടു. എന്നാല്‍ അന്ന് അതിനോട് പുറം തിരിഞ്ഞു നിന്ന് ചിലരെ ജനം വിപ്ലവ ശേഷം ജനം കാണുന്നിടത്ത് വെച്ചു കൂകി. ചിലര്‍ പരസ്യമായി മാപ്പ് പറഞ്ഞു.   


സിനിമാക്കാരുടെ കാര്യം മാത്രമല്ല, സാംസ്കാരിക നായകന്മാര്‍ , സാഹിത്യകാരന്മാര്‍ , ബുദ്ധിജീവികള്‍ തുടങ്ങി കുരങ്ങു ചത്താല്‍ കവിത എഴുതുന്ന പല കുമാരികളും വേറെയുണ്ട്. ഒരെണ്ണത്തിനെ  പുറത്തു കാണുന്നില്ല. ആരൊക്കെ പ്രതികരിച്ചു, ആരൊക്കെ പ്രതികരിച്ചില്ല, ആര്‍ക്കൊക്കെ നട്ടെല്ലുണ്ട് എന്നൊക്കെ മനസ്സിലാക്കാന്‍ പറ്റിയ ഒരു സുവര്‍ണ അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പരസ്യമായി പ്രതികരിക്കാത്തത് നോക്കേണ്ട, മൂപ്പര് രഹസ്യമായി പലതും ചെയ്യുന്നുണ്ട് എന്നാണു കെ സി വേണുഗോപാല്‍ പറഞ്ഞത്. (രാവിലെ കക്കൂസില്‍ പോകുന്ന കാര്യമാണോ കെ സി ഉദ്ദേശിച്ചത് എന്നറിയില്ല) സ്വന്തം ജന്മ നാട്ടിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്‍ ഭീഷണി നേരിടുമ്പോള്‍ അക്കാര്യത്തില്‍ ഒരു പരസ്യ നിലപാട് എടുക്കാന്‍ നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ എന്ത് കോപ്പിലെ മന്ത്രി എന്ന് സാധാരണക്കാരന്‍ ചോദിച്ചു പോയാല്‍ അതിനു കുറ്റം പറയാന്‍ കഴിയില്ല.

ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ആശങ്കകള്‍ പുറംലോകം അറിഞ്ഞു തുടങ്ങി. കോടതി വിധികളിലൂടെയും മറ്റും ഇതുവരെ മേല്‍കൈ ഉണ്ടായിരുന്ന തമിഴ്നാട് പ്രതിരോധത്തില്‍ ആയിക്കഴിഞ്ഞു. ഈ ആവേശം കെട്ടണയും മുമ്പ് വല്ലതും നടന്നാല്‍ നടക്കും. ഇനി പിന്നോട്ട് പോയാല്‍ ഒരിക്കലും ഈ പ്രശ്നം കേരളത്തിനു അനുകൂലമായി പരിഹരിക്കാന്‍ നമുക്ക് കഴിയില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഏറ്റെടുക്കുന്നതിനു മുമ്പ് ഈ പ്രശ്നം ശക്തമായി ഉയര്‍ത്തിയത്‌ സോഷ്യല്‍ മീഡിയകളിലെ കൂട്ടുകാരാണ്. അവര്‍ ഒറ്റക്കെട്ടായി ഈ പ്രശ്നത്തിന് പിന്തുണയുമായി  ഉണ്ട്. ആ പിന്തുണ പൂര്‍വാധികം ശക്തിയോടെ ഇനിയും ഉണ്ടാകേണ്ടതുണ്ട്. എന്റെ 'ആജന്മ ശത്രു' ആണെങ്കിലും - :)   ഈ വിഷയത്തില്‍ ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടത്തിയ ബെര്‍ളിയെ ഞാന്‍ അനുമോദിക്കുന്നു. അതോടൊപ്പം ഫേസ്ബുക്കിലും ബ്ലോഗുകളിലും ട്വിട്ടറിലും ഈ സമരാവേശം കെടാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമം നടത്തുന്ന മുഴുവന്‍ കൂട്ടുകാരെയും അഭിനന്ദിക്കുന്നു.


ഈ പ്രശ്നം ആളിക്കത്തിച്ചു വികാരമുണ്ടാക്കാതെ ബുദ്ധിപരമായി നീങ്ങിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ശരിയാണ് ബുദ്ധിപരമായി തന്നെയാണ് നീങ്ങേണ്ടത്. ഇപ്പോഴുണ്ടായ ഈ തരംഗം ഉപയോഗപ്പെടുത്തുകയാണ് ഏറ്റവും വലിയ ബുദ്ധിപരത. ജലവിഭവ മന്ത്രി പി ജെ ജോസഫിന്റെ ഉറച്ച നിലപാടുകളില്‍ ജനത്തിനു പ്രതീക്ഷയുണ്ട്. 35 ലക്ഷം ജനങ്ങളുടെ ജീവന്‍ ഓര്‍ത്ത്‌ ഇനിക്കുറക്കം കിട്ടുന്നില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ അടങ്ങിയ വികാരം പൊതുജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇനി പ്രസ്താവനയല്ല, പ്രവര്‍ത്തനമാണ് വേണ്ടത്. അടിയന്തിര നിയമസഭ വിളിച്ചു കൂട്ടണം. വേണ്ട നിയമങ്ങള്‍ പാസ്സാക്കണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് ഇനി വേണ്ടത്. നിലവിലുള്ള ഡാമിന്റെ ജലവിതാനം താഴ്ത്തുന്നതിനും പുതിയ ഡാം നിര്‍മിക്കുന്നതിനും വേണ്ടി എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്തേ തീരൂ. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ കളികള്‍ മാറ്റിവെച്ചു എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നിന്നേ പറ്റൂ.

ലാലേട്ടനോടും മമ്മുക്കക്കയോടും ഒരു വാക്ക് കൂടി. മദ്രാസിലെ വീടും സ്ഥാവര ജംഗമവസ്തുക്കളും ആനക്കൊമ്പും കേടുപാട് കൂടാതെ സൂക്ഷിക്കണം. അതിനു പോറലൊന്നും എല്പിക്കരുത്. അടുത്ത ഫിലിം റിലീസ് ആകുമ്പോള്‍ പറയണം. ഡാം പൊട്ടിയിട്ടില്ലെങ്കില്‍ അതെങ്ങനേങ്കിലും ഞങ്ങള്‍ വിജയിപ്പിച്ചോളാം. Latest update പുതിയ ഡാം കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ

Related Posts
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്  
അണ്ണാച്ചീ, ഞങ്ങ വിട മാട്ടേ..

Recent Post
മനോരമ ന്യൂസ്‌മേക്കര്‍ :ഗോവിന്ദച്ചാമി ലിസ്റ്റിലില്ല 

61 comments:

 1. കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ താനുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലെന്നു ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിംകുമാര്‍.

  മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്നലെയുണ്ടായതല്ല. കഴിഞ്ഞ 50 വര്‍ഷമായി മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും മുല്ലപ്പെരിയാര്‍ എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല.

  തമിഴ്‌നാടിനോടു വിധേയത്വമുള്ളവരാണ് ഭൂരിപക്ഷം സിനിമാപ്രവര്‍ത്തകരും. അതു കൊണ്ടാണ് സിനിമാലോകത്ത് ഇങ്ങനെയൊരു നിശബ്ദത വന്നത്. തമിഴ്‌നാട്ടില്‍ പണയംവച്ച നട്ടെല്ലുമായി ജീവിച്ചാല്‍ പ്രതികരിക്കാനാകില്ല-സലിം കുറ്റപ്പെടുത്തി.

  മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ചലച്ചിത്രഅവാര്‍ഡ്ദാനം മാറ്റിവയ്ക്കണമെന്ന വാദം ബാലിശമാണെന്നും അമ്പതുവര്‍ഷമായി പ്രതികരിക്കാത്തവര്‍ പെട്ടെന്നിറങ്ങിപ്പുറപ്പെട്ടത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാരെ എറിയാന്‍ ഉരുളന്‍ കല്ലു കരുതുകയാണ് വേണ്ടതെന്നും സലിംകുമാര്‍ പറഞ്ഞു.

  മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമാകാതെ താന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പ്രഖ്യാപിക്കുകയും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പുകയുമ്പോള്‍ അത്തരത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

  ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സിനിമാക്കാര്‍ക്ക് ധാര്‍മികമായ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് സലിം കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

  ithu pathravartha

  മിസ്റ്റര്‍ സലിം കുമാര്‍ ഒരു നാഷണല്‍ അവാര്‍ഡ്‌ കിട്ടി എന്നുള്ളത് നാഷണല്‍ വേസ്റ്റ് ആകാനുള്ള യോഗ്യത ആണ് എനുള്ളത്‌ താങ്കളുടെ ഓരോ പ്രസ്താവനയിലും അത് തെളിയിച്ചു കൊണ്ടിരികുന്നു നാണം ഇല്ലാലോ മനുഷ്യ ചീപ് പബ്ലിസിറ്റി കു വേണ്ടി തരാം താണ പ്രസ്താവനകള്‍ നടത്താന്‍ ,തനിക്കോ ഇതിനോനും കഴിയില എന്നാല്‍ മറ്റുളവര്‍ എന്തേലും ചെയുനുണ്ടെങ്കില്‍ അത് അന്ഗീകരികുക

  ReplyDelete
 2. "സിനിമാ താരങ്ങള്‍ അവാര്‍ഡ് നിശയുടെയും ഡപ്പാം കൂത്ത് ഡാന്‍സിന്റെയും തിരക്കിലാണ്. ദയവു ചെയ്തു അവരെ ശല്യം ചെയ്യരുത്!. മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇല്ലെങ്കിലും തിയേറ്ററുകളില്‍ ഇടിച്ചു കയറി എല്ലാ താരങ്ങളുടെയും സിനിമ വിജയിപ്പിച്ചു കൊടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു!!."

  ReplyDelete
 3. ബാഷീര്‍ ഭായി നമുക്ക് ജിദ്ദബൂലോകത്തില്‍ സമരവിളി ഉയര്‍ത്തണ്ടേ?

  ReplyDelete
 4. ഇപ്രാവശ്യമെങ്കിലും ഇതിനു ഒരു തീരുമാനം ഉണ്ടാക്കണം ...അല്ലാതെ ജല നിരപ്പ് കുറയുകയും ഭൂമി കുലുക്കം കുറച്ചു കാലത്തേക്ക് ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ ആവേശം തണുത്തു പോകാതിരിക്കട്ടെ ..

  ReplyDelete
 5. മുല്ലപ്പെരിയാറില്‍ നമ്മുടെ സാംസ്കാരിക നാ......യ ....കന്മ്മാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കാണുന്നില്ല....
  മുല്ലപ്പെരിയാര്‍ പാവം പൊതു ജനത്തെ മാത്രം ബാധിക്കുകയുള്ളൂ...ആയിരിക്കും....
  രാഷ്ട്രീയക്കാരെ പ്പോലെ അവരുടെയും.. മാന്തോപ്പും പൂന്തോപ്പും ഒക്കെ....അണ്ണന്മാരുടെ നാട്ടിലാവും...

  ReplyDelete
 6. മമ്മുട്ടി, മോഹന്‍ലാല്‍, പൃത്ഥ്വിരാജ്, ദിലീപ് എന്നിവര്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലുള്ള അവരുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മാറ്റാന്‍ ആവശ്യപ്പെടുകയും കുടുബത്തെ അവരുടെ ചെന്നൈലും ദുബായിലുമുള്ള വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

  ഇനി അഥവാ വല്ല പ്രധിഷേധറാലിയിലും ഞങ്ങള്‍ പങ്കെടുക്കണമെന്നുണ്ടെങ്കില്‍ അത് കോഴിക്കോട്ടോ തിരുവനന്തപുരത്തോ ആയിരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. സലീം കുമാറിനെ കണ്ടാല്‍ ആ ഏരിയയിലെ ഉരുളന്‍ കല്ലുകളെല്ലാം ഉടനെ എടുത്ത് മാറ്റുക. തനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിനാണ് നിങ്ങള്‍ പ്രധിഷേധിക്കുന്നതെന്ന് കരുതി നല്ല ഏറ് കിട്ടാന്‍ സാധ്യതയുണ്ട്.

  ReplyDelete
 7. റീമാ കല്ലിങ്കലിനൊപ്പം മറൈൻ ഡ്രൈവിൽ വന്ന സാൾട്ട്&പെപ് സംവിധായകൻ ആഷിക് അബുവിനെയും മറക്കരുത്...ഇവർ 4 പേർ നൽകിയ ഈർജ്ജ്വം ഇനിയും പടരും....

  ഡാം എസ്റ്റിമേട് ചെയ്ത് പൂർത്തിയാക്കാൻ വർഷങ്ങൾ എടുത്തേക്കാം...അതിനിടയിൽ പെരിയാർ പൊട്ടുകയും ചെയ്യാം..

  പക്ഷേ ഈ കള്ളനാണയങ്ങളെ തിരിച്ചറിയാതെ പോകരുത്...ഒന്നും ചെയ്യാതെ മരണത്തിന് കീഴടങ്ങിയ നട്ടെല്ലില്ലാത്ത ഒരു സമൂഹമാകരുത് കേരളം....

  ഇരട്ടച്ചങ്കുള്ള ചാക്കോച്ചിക്കും, രഞ്ജിത്തേട്ടനും റീമാ കല്ലിങ്കൽ എന്ന വൈൽഡ് ബ്യൂട്ടിക്കും..പിന്നെ ആഷിക് അബുവിനും ആയിരമായിരം അഭിവാദ്യങ്ങൾ.....ആയിരങ്ങൾ ഫേസ് ബുക്കിൽ കിടന്ന് നിലവിളിച്ചിട്ടും മീഡിയകൾ തിരിഞ്ഞ് നോക്കില്ല..നിങ്ങളിലൂടെയെ അത് ജനങ്ങളിലെത്തൂ....

  ReplyDelete
 8. ​‍കുറച്ച് താമസിച്ചു പോയെങ്കിലും ഈ വൈകിയ വേളയിലെങ്കിലും രഹസ്യമായും പിന്നീട് പരസ്യമായും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെട്ട ബഹുമാനപ്പെട്ട ആന്റണിയേയും, വേണുഗോപാലിനെയും ഒക്കെ ആക്ഷേപിക്കാന്‍ മിനക്കെട്ട ശ്രീ വള്ളിക്കുന്ന്

  "ഞമ്മള് കേരളത്തിന്റെ മാത്രം മന്ത്രിയല്ല" എന്നു വളിച്ച പ്രസ്താവനയിറക്കിയ മലപ്പുറത്തിന്റെ മാത്രം കേന്ദ്രമന്ത്രി അഹമ്മദിന്റെ നിലപാടു കണ്ടില്ലെന്നുണ്ടോ?

  മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ മലപ്പുറത്തിന് കുഴപ്പൊമൊന്നും ഉണ്ടാവില്ലെന്ന അഹങ്കാരം കൊണ്ടാണോ അതൊ തമിഴനെ പ്രകോപിപ്പിച്ചാല്‍ കേരള ലീഗും ഇന്ത്യന്‍ യൂണിയന്‍ ലീഗും തമ്മിലുള്ള ലയനത്തിനു തമിഴ് ലീഗന്മാര്‍ ഉടക്കുവെക്കുമെന്നും ലയനം നീണ്ട് പോയാല്‍ സ്വന്തം എമ്പീ സ്ഥാനവും മന്ത്രി സ്ഥാനവും നഷ്ടപ്പെടുമെന്നും ഭയന്നിട്ടാണോ അയാള്‍ ജനവിരുദ്ധ നിലപാടെടുത്തത്.

  അഹമ്മദിനേകാള്‍ എത്ര ഭേദം തമിഴ് നടന്‍ ചേരന്റെ പ്രസ്താവന.

  ReplyDelete
 9. ഈ സുന്ദര കുമാരന്മാരുടെ മൂടും താങ്ങി നടക്കുന്ന അവരുടെ വേട്ട പട്ടികളായ ഫാന്‍സുകാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക അവന്മാര്‍ക്ക് കാശ് ഉണ്ടാകുനുള്ള ഉപകരണങ്ങള്‍ മാത്രമാണ് നിങ്ങള്‍....അല്ലാതെ നിങ്ങടെ ഒന്നും ജീവനില്‍ ഇവനൊന്നും താല്പര്യം ഇല്ല ... ഇനി സുന്ദര കോമാളികള്‍ ഒന്നും ചെയ്യണ്ടാ ഈ സമരത്തില്‍....ജീവ ഭയത്തില്‍ ഇന്നാട്ടിലെ സാധാരണക്കാര്‍ ഏറ്റെടുത്തു ഈ സമരം ..

  ReplyDelete
 10. ശക്തമായ പ്രതികരണം ഉണരട്ടെ.. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കാണ്. ആന്റണി മുതല്‍ ഇ. അഹമ്മദ് വരെയുള്ള കേന്ദ്രമന്ത്രിമാരേയോര്‍ത്ത് ലജ്ജ തോന്നുന്നു..!

  അനില്‍ഫില്‍ (തോമാ)യോട് യോജിക്കുന്നു..

  ReplyDelete
 11. ബഷീര്ക, പോസ്റ്റ്‌ കലക്കി. ഈ സമരം വിജയം വരെ തുടരണം. അതിനു എല്ലാ പിന്തുണയും

  ReplyDelete
 12. ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു, ബെര്‍ലിയോടു സുല്ലായോ ?

  ReplyDelete
 13. @ അനില്‍ഫില്‍ (തോമാ)
  അഹമ്മദ് അടക്കം ഈ വിഷയത്തില്‍ പ്രതികരിക്കാതെ ഇരിക്കുന്ന എല്ലാ കുലംകുത്തികളോടും വിയോജിപ്പുണ്ട്. ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന വിദ്വാന്റെ പേര് സൂചിപ്പിച്ചു എന്നേയുള്ളൂ..

  ReplyDelete
 14. നന്നായി
  നന്ദി

  ReplyDelete
 15. കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തമിഴ്നാട്ടിലും ഘടകങ്ങള്‍ ഉണ്ട്. പക്ഷെ ഈ വിഷയത്തില്‍ ഒരേ തീരുമാനം എടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതാ ഉരുണ്ടുകളിക്കുന്നത് എന്ന് തോന്നുന്നു.

  ReplyDelete
 16. എല്ലാ ചൂലുകളുടെയും മുഖം മൂടി അഴിഞ്ഞു വീഴട്ടെ... ഇവന്മാരെയൊക്കെ ചൂലെടുതടിക്കണം..

  ReplyDelete
 17. ഡാം പൊട്ടി കേരളത്തിലെ ജനസംഖ്യ കുറയാനും അത് വഴി തീയേറ്ററില്‍ ആളു കുറയാനും സാധ്യതയുണ്ട് എന്ന് ഒരു മെയിലയക്ക് നമ്മുടെ നക്ഷത്രങ്ങള്‍ക്ക്.
  റിമക്കും,രഞ്ജിത്തിനും സുരഷ്‌ ഗോപിക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 18. അണ്ണാച്ചികളോട് അടികൂടിയിട്ടെന്കിലും ഒരു പുതിയ ഡാം നിര്‍മ്മിക്കാന്‍ ഉടന്‍തന്നെയുള്ള പരിശ്രമം ഉണ്ടായേമതിയാകൂ...പുതിയ ഡാം (അതു ഭൂമികുലുക്കങ്ങള്‍ അധിജയിക്കുന്ന തരത്തില്‍ ആവും എന്ന് പ്രതീക്ഷിക്കാം)നിര്‍മ്മാണം ഇപ്പോള്‍ തന്നെതുടങ്ങിയാലും അത് പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും (കേരളത്തിലെ ഇന്നത്തെ സ്ഥിതിയില്‍) എടുക്കും,. അതുവരെ ഫൂമികുലുങ്ങാതെ ഡാം തകരാതെ കാത്തോളണെ തമ്പുരാനേ..,,

  ReplyDelete
 19. മുല്ലപ്പെരിയാര്‍; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

  ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേരളം, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. യോഗത്തിന്‍്റെ തിയ്യതി പിന്നീട് തീരുമാനിക്കും. ഇതിന് കേന്ദ്ര മന്ത്രി പവന്‍ കുമാര്‍ ബന്‍സലിനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

  ReplyDelete
 20. http://www.facebook.com/photo.php?fbid=298057760214525&set=at.297986983554936.69868.100000309104909.1398737408&type=1&ref=nf#!/photo.php?fbid=298058580214443&set=at.297986983554936.69868.100000309104909.1398737408&type=1&permPage=1

  ReplyDelete
 21. ivarokke malayala filmil ullavar thanneyaa suhurethe...

  ReplyDelete
 22. മുല്ലപ്പെരിയാര്‍ ആവശ്യത്തിലേറെ വൈകാരിക പ്രശ്നമാക്കുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്.നൂറ്റാണ്ടു മുന്‍പ് കേരളത്തിന്റെ മണ്ണില്‍ ഡാം പണിയാന്‍ മഹാരാജാവ് അനുവദിക്കുമ്പോള്‍ അതൊരു സൌമനസ്യമായിരുന്നു.ഇന്നത്തെ കേരളത്തിന്‌ വെറുതെ കൊടുക്കാന്‍ നിവര്ത്തിയില്ലാത്ത ഒരു സൌജന്യം.പക്ഷെ ഇന്ന് വെള്ളത്തിനും വൈദ്യുതിക്കും വിഷമിക്കുന്ന നമുക്ക് നമ്മുടെ ജല സമ്പത്ത് തമിള്‍ നാട്ടുകാരന്‍ വെറുതെ കൊണ്ടുപോകുന്നത് നോക്കി നില്‍ക്കേണ്ടി വരുന്നു.പോരെങ്കില്‍ നമ്മുടെ വെള്ളം കൊണ്ട് അവര്‍ വൈദ്യുതിയും ഉണ്ടാക്കുന്നു.ജലം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഒരു പുതിയ കരാര്‍ ആണ് വേണ്ടത്.പക്ഷെ അത്‌ നടപ്പാക്കാനുള്ള ശക്തി നമുക്കില്ല.അപ്പോള്‍ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ക്കു തോന്നിയ അതി ബുദ്ധിയല്ലേ ഡാമിന്റെ ബല ക്ഷയം? വലിയൊരു ഭൂകമ്പം ഉണ്ടായാല്‍ മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളും തകരും.ചോര്‍ച്ചയെ പറ്റി പറഞ്ഞാല്‍ ഇതിലും കൂടുതല്‍ ചോര്‍ച്ചയുള്ള മറ്റു ഡാമുകള്‍ നമുക്കുണ്ട്.ആളുകളെ അമിതമായി ഭയപ്പെടുത്തുന്നത്‌ ഭാവിയില്‍ തിരിച്ചടിച്ചെക്കാം.വൈകാരികത മാറ്റി നിര്‍ത്തി ,വിദഗ്ദ്ധന്മാര്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത് . എല്ലാവരും കൂടി ചൂട് കയറ്റി, ജനം തിളച്ചുമറിയുന്ന അവസ്ഥയിലായി. സംയമനത്തിന്റെ,വസ്തു നിഷ്ട്ടമായ നിലപാടെടുക്കാന്‍ ഇനി ആരുണ്ട്‌.വിദഗ്ദ്ധര്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ അണ്ടനും അടകോടനും ചേര്‍ന്ന് തീരുമാനിച്ചു കഴിഞ്ഞു.

  ReplyDelete
 23. സഫീര്‍ഖാന്‍ പുത്തന്‍തോപ്പ്November 29, 2011 at 1:35 PM

  മലയാളത്തിന്‍റെ നടന്‍മാര്‍ പറഞ്ഞാള്‍ പൊട്ടാന്‍ പോകുന്നു ഡാം പൊടാതിരികുമോ?.............നമ്മള്‍ എല്ലാരും ആഗ്രഹികുന്നത് അവിടെ ഒന്നും സംഭവിക്കല്ലേ എന്നണ്.അവരുടെയും മനസ്സില്‍ ഇതെല്ലാമായിരിക്കും........ഇവിടെ ഇച്ഛാശക്തി കാണിക്കേണ്ടത് നമ്മുടെ രാഷ്ട്രീയകാരണ്.ഈ വിശയം ഇന്നലെ ഉണ്ടയതല്ലല്ലോ ................?

  ReplyDelete
 24. അല്ല... സിനിമാക്കാര്‍ അവിടെ നില്‍ക്കട്ടെ അത് 50 രൂപയ്ക്കു ടിക്കെറ്റെടുത്ത് കയ്യടിക്കുന്ന സാധരണക്കാര്‍ ഉണ്ടാക്കിയ താരങ്ങളുടെ ലോകമാണ്...അവര്‍ക്ക് മുല്ലപ്പെരിയാരിനെക്കാള്‍ വലുത് കൊടാമ്പാക്കവും കോളിവുഡും ആയിരിക്കും, അത് സ്വാഭാവികം... പക്ഷെ നമ്മുടെ വി എസ് അച്ചുതാനന്ദനെ‍ പോലെയുള്ള രാഷ്ട്രീയക്കാര്‍ എന്ത് കൊണ്ട് പെണ്‍ വാണിഭ കേസിന്റെയും പാമോലിന്‍ കേസിന്റെയും പുറകെ ഓടിയ ഊര്‍ജം 30 ലക്ഷം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കാണിക്കാത്തത് ?
  എന്തിനും ഏതിനും പ്രസ്താവനകള്‍ ഇറക്കുന്ന അഴിക്കോട് മാഷിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തൂലികകള്‍ പടവാള്‍ ആക്കുന്നില്ല ????.... കഷ്ടം....ജനങ്ങളെ ഒരുമിക്കുക ....ഒരുമിച്ചു വന്‍ പ്രക്ഷോഭം ഉയര്‍ത്തുക... നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു സിനിമാക്കാരനും, സാഹിത്യകാരനും, രാഷ്ട്രീയക്കാരനും താല്പര്യം ഉണ്ടാവില്ല... ഉണരൂ... ഒരുമിക്കൂ... വന്‍ പ്രക്ഷോഭം ഉയര്ത്തൂ....

  ReplyDelete
 25. ഇപ്പോള്‍ ഈ വിഷയത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. നമുക്ക് പ്രതീക്ഷിക്കാം. ഒരു പുതിയ ഡാം നിര്‍മിച്ചു ഇതിനു ഒരു പരിഹാരം കാണാന്‍ കഴിയുമെന്ന് തന്നെ.

  ReplyDelete
 26. ഡാം പൊട്ടിയാലുമ് ഇല്ലെങ്കിലും മുല്ലപ്പെരിയാര് താഴ്വരയിലെ നേതാക്കള്ക്കൊക്കെ തമിഴ്നാട്ടില് നിന്ന് കിട്ടേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞു. 1802 ദിവസമായി ചപ്പാത്തില്‍ പൗരസമിതിയുടെ നിരാഹാരസമരം നടക്കുന്നു. ജനപ്രതിനിധി ഇന്നലെയാണു ചാനല്‍ മുമ്പാകെ നിരാഹാരിക്കാന്‍ വന്നത്. പിന്നെ, മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മലപ്പുറത്തിനെന്താ..? ഇതുവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജനത്തിനു മുന്‍പില്‍ നില്‍ക്കേണ്ടിവന്നിട്ടില്ലാത്ത,കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാഞ്ഞ മനോമോഹനെന്താ..?!

  ReplyDelete
 27. സകല വിഷയത്തിലും തീപ്പൊരി പ്രതികരണം നടത്തി കഴിവ് തെളിയിച്ച ബി ബി സി ഇംഗ്ലീഷ് സംസാരിക്കുന്ന തെന്നിന്ത്യയിലെ ഏക നടനുണ്ട്‌...Kalakki basheerka...

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. യുവജന പ്രസ്ഥാനങ്ങളായ ഡിഫി, എ.ഐ.വൈ.എഫ്, യൂത്ത്‌ ലീഗ്, യുവമോര്‍ച്ച, എന്‍.ഡി.എഫ്. ത്ടങ്ങി കാക്കത്തൊള്ളായിരം ജാതി മത സംഘടനകള്‍ കേരളത്തിലുണ്ട്. ഇവരെല്ലാം കക്ഷി രാഷ്ട്രീയത്തിനതീതമായി മുല്ലപ്പെരിയാറിന്റെ മുകളില്‍ കയറി (ബാബറി മസ്ജിദ് തകര്‍ക്കാന്‍ ചെയ്ത പോലെ) ഒരു കര്‍സേവ നടത്തി ഡാം അല്പാല്പമായി പൊളിച്ചു കളഞ്ഞുകൂടെ???!! അല്ലാതെ കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി കാത്തു നിന്നാല്‍, എല്ലാവരും ഒളിച്ചു പോയി കടലില്‍ ചേരും.

  ReplyDelete
 30. >>>>പക്ഷെ നമ്മുടെ വി എസ് അച്ചുതാനന്ദനെ‍ പോലെയുള്ള രാഷ്ട്രീയക്കാര്‍ എന്ത് കൊണ്ട് പെണ്‍ വാണിഭ കേസിന്റെയും പാമോലിന്‍ കേസിന്റെയും പുറകെ ഓടിയ ഊര്‍ജം 30 ലക്ഷം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കാണിക്കാത്തത് ? <<<


  ഈ തോന്നല്‍ ഒരു പക്ഷെ ഇതു വരെ കണ്ണടച്ച് ഇരുന്നതുകൊണ്ടായിരിക്കാം.

  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായത് കഴിഞ്ഞ 5 വര്‍ഷങ്ങളിലാണ്, വി എസ് പ്രതിപക്ഷനേതവായിരുന്നപ്പോള്‍ തന്നെ ഇതില്‍ വ്യക്തിപരമായി ഇടപെട്ടു. സുപ്രീം കോട്തിയില്‍ വരെ കേസു നടത്തി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രി പ്രേമ ചന്ദ്രനും ആയിരുന്നു അതിന്റെ മുന്നണിപ്പോരാളികള്‍.. താങ്കളൊക്കെ ഇതേക്കുറിച്ച് ചിന്തിക്കുന്നതിനു മുന്നേ തന്നെ സജീവമായി ഇതില്‍ ഇടപെട്ടവരാണിവരും ഇവരുടെ പാര്‍ട്ടികളും. ഇതൊക്കെ ആണു കഴിഞ്ഞ 10 വര്‍ഷങ്ങളായി നടന്ന കാര്യങ്ങള്‍.. നിര്‍ഭാഗ്യവശാല്‍ താങ്കളൊന്നും ഇതറിഞ്ഞിട്ടില്ല.


  വി എസ് അച്യുതാനന്ദന്‍ എന്ന വ്യക്തി ​ആണ്, ഈ വിഷയം ഇത്രത്തോളം എത്തിച്ചത്. കേരള അസംബ്ളി പാസാക്കിയ ഡാം സുരക്ഷ നിയമത്തെ എല്ലാ രഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചിരുന്നു. അതില്‍ അവസാനിക്കുന്നു കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചണ്ടിയുമുള്‍പ്പടെയുള്ളവരുടെ പ്രതിബദ്ധത. ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ചലച്ചിത്ര അവര്‍ഡ് വിതരണം എന്ന കേരളത്തിന്റെ നീറുന്ന പ്രശ്നത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുകയാണ്.

  ReplyDelete
 31. >>>>യുവജന പ്രസ്ഥാനങ്ങളായ ഡിഫി, എ.ഐ.വൈ.എഫ്, യൂത്ത്‌ ലീഗ്, യുവമോര്‍ച്ച, എന്‍.ഡി.എഫ്. ത്ടങ്ങി കാക്കത്തൊള്ളായിരം ജാതി മത സംഘടനകള്‍ കേരളത്തിലുണ്ട്. ഇവരെല്ലാം കക്ഷി രാഷ്ട്രീയത്തിനതീതമായി മുല്ലപ്പെരിയാറിന്റെ മുകളില്‍ കയറി (ബാബറി മസ്ജിദ് തകര്‍ക്കാന്‍ ചെയ്ത പോലെ) ഒരു കര്‍സേവ നടത്തി ഡാം അല്പാല്പമായി പൊളിച്ചു കളഞ്ഞുകൂടെ???!! അല്ലാതെ കോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി കാത്തു നിന്നാല്‍, എല്ലാവരും ഒളിച്ചു പോയി കടലില്‍ ചേരും.<<<<

  തമിഴന്‍മാരാണു കേരളത്തില്‍ ജീവിച്ചിരുന്നതെങ്കില്‍, ഒരു പക്ഷെ ഇതായിരിക്കും ചെയ്യുക. പക്ഷെ കേരളം അത്ര പോലും പോകുന്നില്ല. പുതിയ അണക്കെട്ട് നിര്‍മ്മിച്ചു തീരും വരെ ജലനിരപ്പ് 120 അടി ആയി കുറയ്ക്കണമെന്നേ ആവശ്യപ്പെടുന്നുള്ളു. തമിഴ്നാടിനാവശ്യമായ വെള്ളം നല്‍കുകയും ചെയ്യും. അപ്പോള്‍ അണക്കെട്ടിലെ മര്‍ദ്ദം വളരെ കുറയും. അണകെട്ടാനുള്ള സാവകാശം ലഭിക്കുകയും ചെയ്യും.

  ഈ ന്യായമായ ആവശ്യം പോലും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഒരു പക്ഷെ ജനം നിയമം കയ്യിലെടുത്തെന്നും വരും. ഇടുക്കി ജില്ലയിലെയും  സമീപജില്ലകളിലെയും  ജനങ്ങളൊന്നാകെ, ഈ അണക്കെട്ട് കയ്യേറി ഡിക്കമീഷന്‍ ചെയ്താല്‍, തമിഴ് നാടിനോ സുപ്രീം കോടതിക്കോ കേന്ദ്ര സര്‍ക്കാരിനോ ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. കാര്യങ്ങള്‍ അവിടേക്ക് എത്തിക്കാതിരുന്നാല്‍ നല്ലത്.
  മരണ ഭയമാണ്‌ ഏറ്റവും വലിയ ഭയം. മരണം വന്ന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആരും എന്തും ചെയ്തു പോകും.

  ReplyDelete
 32. shafeer moideenakathNovember 29, 2011 at 4:10 PM

  റീമാ കല്ലിങ്കലിനൊപ്പം മറൈൻ ഡ്രൈവിൽ വന്ന സാൾട്ട്&പെപ് സംവിധായകൻ ആഷിക് അബുവിനെയും മറക്കരുത്...

  ReplyDelete
 33. പലരും മൌന വ്രതത്തിലാണു.അവരെ ഒറ്റപ്പെടുത്തുക.ജന മനസ്സ് അറിയാത്ത ഒരു നായകനും ഒരു നേതാവും ഒരു സാഹിത്യക്കാരനും നമുക്ക് വേണ്ട

  ReplyDelete
 34. നല്ലത്, സ്ക്രീനില്‍ സുരേഷ് ഗോപിയുടെ വേഷങ്ങള്‍ പലപ്പോഴും ബോറ് ആകാരുന്ടെങ്കിലും ജീവിതത്തില്‍ അദ്ദേഹം ഒരു വ്യത്യസ്തന്‍ ആയ മനുഷ്യന്‍ ആണെന്ന് തോന്നുന്നു.

  പിന്നെ ഈ വിഷയവും മലപ്പുറം, അഹമ്മദ്, കുഞ്ഞാലി എന്നെല്ലാം പറഞ്ഞു തങ്ങളുടെ വികലമായ മനസ്സുകളിലെ വര്‍ഗീയ്യ വിഷം വിസര്‍ജ്ജിക്കുവാന്‍ ചില "പ്രബുദ്ധര്‍" തിരഞ്ഞെടുത്തത് അപഹാസ്യം ആണ്. ഇങ്ങനെ ഒരു അവസരത്തിലും അവര്‍ വര്‍ഗീയ്യ വിഷം ചീറ്റുന്നത് അവരുടെ സാംസ്കാരിക ശൂന്യത ആണ് വെളിവാക്കുന്നത്. 150 വര്ഷം മുമ്പ് കരാര്‍ ഒപ്പിട്ടത് ടിപ്പു സുല്‍ത്താന്‍ ആയിരുന്നേല്‍ അത് ഇസ്ലാമിക ഭീകരത എന്നെങ്കിലും കാചിയെക്കാം ആയിരുന്നു. 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു കൊടുത്തത് മുസ്ലീം ലീഗല്ല, അക്കാലത്ത് ആ കൂട്ടരുടെ ഞമ്മന്റെ ആളുകള്‍ ആയിരുന്ന ബ്രിട്ടീഷു സായിപ്പുമാര്‍ ആണ് എന്ന് വെറുതെ പറയിപ്പിക്കണോ?

  ReplyDelete
 35. പൊതുവേ സിനിമാ നടന്‍മാര്‍ സിനിമയില്‍ ജനപക്ഷത്തും ജീവിതത്തില്‍ വിപരീതവുമാണ്. അവരുടെ സിനിമയിലെ ആശയങ്ങളും നിലപാടുകളും സ്റ്റൈലും ജനങ്ങള്‍ക്ക് ആവേശം പകരുന്നതാണ് എന്നാല്‍ അത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാരാവാറില്ല. അവരെയൊക്കെ ആരാധിക്കുന്ന കുറേ വിഡ്ഢികള്‍ മരിച്ചാലും അപകടം പ്രദീക്ഷിച് ഭയപ്പാടോടെ ജീവിച്ചാലും ഇവര്‍ എ സി കാറില്‍നിന്നു പുരത്തിരങ്ങാന്പോലും തയ്യാറാവില്ല.

  ReplyDelete
 36. RED SALUTE to Suresh Gopi, Reema And Ranjith. Let me paste my comment which i made on the related post: THE MAIN ISSUE WHICH TAMILNADU KEEPS IN MIND IS THE GOVERNING AND CONTROL OF THE NEW DAM (IF IT GOT BUILD),SECONDLY, THE CHANCE OF RISE IN THE COMMITTED SHARE OF VALUE OF THE POWER GENERATED FROM THE WATER GETTING THROUGH NEW AGREEMENT AND LAST THE UN CERTAINTY IN THE AMOUNT OF WATER. THE KERALA IRRIGATION MINISTER IS ADDRESSING ONLY THE LAST ISSUE. . We can discuss on this also no?

  ReplyDelete
 37. നിങ്ങള്‍ താരോത്സവം എന്ന് പറഞ്ഞു വന്നപ്പോളും...
  നിങ്ങളൊക്കെ കൂടി ഒരു സിനിമ എടുത്തപ്പോഴും...
  നിങ്ങള്‍ നല്‍കിയ സിനിമയേക്കാള്‍ മഹത്തരമായ സിനിമകള്‍ ഇവിടെ ഉണ്ടായിരുന്നപ്പോഴും...
  നിങ്ങള്ക്ക് വേണ്ടി ജയ് വിളിക്കാനും...
  മമ്മൂക്കയെന്നും, ലാലേട്ടന്‍ എന്നുമൊക്കെ സ്നേഹത്തോടെ വിളിക്കാനും...
  അസോസിയേഷന്‍ ഉണ്ടാക്കാനും...
  ഈ പാവം കേരള ജനതയെ ഉണ്ടായിരുന്നുള്ളൂ...
  ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വളര്‍ന്ന മരങ്ങളാണ് നിങ്ങള്‍...
  വളര്‍ത്തിയ അതെ കൈ കൊണ്ട്, വെട്ടിയിടാനും അറിയാം...
  മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന്‍ വെച്ച് തമിള്‍ നാട്ടിലെ രാഷ്ട്രീക്കാര്‍ കളിക്കുമ്പോള്‍,
  അതിനെതിരെ ശബ്ദിക്കാന്‍ ആയിരക്കണക്കിന് വരുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്
  മൂന്നു പേരെ ഉണ്ടായുള്ളൂ എന്ന് പറയുമ്പോള്‍,
  നിങ്ങളെ വളര്‍ത്തിയ ഞങ്ങളോട് തന്നെ പുച്ഛം തോന്നുന്നു. മലയാള സിനിമയിലെ ആ മൂന്നു മനുഷ്യരെ (സുരേഷ് ഗോപി, രിമ കല്ലിങ്ങല്‍ , രഞ്ജിത്ത് ) അഭിവാദ്യം ചെയ്യുന്നു.

  ReplyDelete
 38. "ഒരാളൊരാളെ കൊല്ലുന്നതിനു അഥവാ കായികമായി പ്രതികരിക്കുന്നതിനു കാരണം ഭയമല്ലാതെ മറ്റൊന്നുമല്ല".
  അതിജീവനം അസാധ്യമാകുന്നൊരു ഘട്ടം അത് സ്വാഭാവികമായും സംഭവിക്കുന്നു. ഇവിടെ, ഒരു കൂട്ടമാളുകള്‍ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.

  അപ്പോഴും,സംരക്ഷണത്തിനെത്തുമെന്ന് വിശ്വസിക്കുന്ന {വിശ്വസിപ്പിക്കുന്ന }ഒരു സംവിധാനങ്ങളും അതാതിതിന്റെ ഉത്തരവാദിത്വം നേരാംവണ്ണം നിര്‍വ്വഹിക്കുന്നില്ലാ എങ്കില്‍, പിന്നീടുള്ള വഴിയും ഒരുപക്ഷെ മേല്പറഞ്ഞ കലാപം തന്നെയാണ്. ജീവിതത്തിന്റെ വരണ്ട വേനലുകളില്‍ വിണ്ട കാലുകള്‍ക്ക് രക്ഷയെന്നപോല്‍ ധരിക്കുന്ന 'ചെരുപ്പുകള്‍' ഇനിയും മിച്ചമുണ്ടെന്ന്, ചുവന്നു തുടുത്ത കവിളുകള്‍ക്ക് ഉടമകളായവര്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടും നന്ന്. "ജനത തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല" എന്നീ വെള്ളാനകള്‍ മനസ്സിലാക്കുക. ഇക്കൂട്ടര്‍, സ്വന്തമെന്നഹങ്കരിച്ചു'വശായി വെച്ചനുഭവിക്കുന്ന ജനതിതിയുടെ 'ഔദാര്യ' സംരക്ഷണത്തിനും ഈയൊരോര്‍മ്മ ഉപകരിക്കും. ഇത്തരം പ്രതികരണങ്ങള്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിവുള്ള ഉത്തരവാദിത്തപ്പെട്ട ഭരണകൂട സ്ഥാപനങ്ങള്‍.. മതിയായ പരിഹാരം കാണാതിരിക്കെ..
  അവരെ 'ബഹുമാന്യ ഘാതകരെ'ന്നു നാളെ ചരിത്രത്താല്‍ വായിക്കപ്പെടും. തീര്‍ച്ച..!!!

  ReplyDelete
 39. 35 ലക്ഷം മനുഷ്യര്‍ മരണത്തിന് മുമ്പില്‍ വേവലാതിയോടെ കഴിയുമ്പോഴും അണ്ണാച്ചി അമ്മ പറയുന്നു ഒന്നും സംഭവിക്കില്ല എന്ന്.ഡാമിന് കുഴപ്പമില്ല പോലും ! കേരളത്തെ ഉപദേശിക്കാന്‍ പ്രധാനമന്ത്രിക്ക് ഒരു ഉപദേശം ഫ്രീയായി കൊടുക്കുകയും ചെയ്തു 'അമ്മായി' .. പ്രധാന മന്ത്രിയുടെ ഓഫീസില്‍ കേരള ലോബി കളിക്കുന്നു എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട് ഒരു രാമദാസന്‍ അണ്ണാച്ചി.. ചേരനും പറഞ്ഞു ഇത് തന്നെ .. . ചുരുക്കത്തില്‍ തമിഴന്മാര്‍ ഒറ്റക്കെട്ടാണ്..

  പരസ്പര സ്നേഹത്തിന്റെ കാര്യത്തില്‍ അവരും പരസ്പര പാര വെപ്പിന്റെ കാര്യത്തില്‍ നമ്മളും ഒരു പണത്തൂക്കം മുമ്പിലാണ് എന്നും എപ്പോഴും..

  നമ്മുടെ സാംസ്കാരിക ബുജികളും സാഹിത്യ നായകരുമോന്നും ഇനിയും വാ തുറന്നിട്ടില്ല എന്നത് വല്ലാത്ത ദുരൂഹത സൃഷ്ടിക്കുന്നു..

  മുകുന്ദന്‍ മുതല്‍ സഖറിയ മമ്മൂട്ടി മോഹന്‍ലാല്‍ യേശുദാസ്‌ സുഗതകുമാരി ഇവരൊന്നും നാട്ടിലില്ലേ? അതോ ഇവര്‍ക്കുമൊക്കെ തമിഴന്റെ വീട്ടില്‍ നിന്നോണോ ഭക്ഷണം? നര്‍മദ മോഡല്‍ ഒരു ജനകീയ പ്രക്ഷോഭം നടത്താന്‍ ഒരു അരുന്ധതീ റോയിയെയും കാണുന്നില്ല..

  മിണ്ടാട്ടം മുട്ടിയ വലിയ ഒരു സാംസ്ക്കാരിക മൈക്രോ ഫോണ്‍ കൂടിയുണ്ടല്ലോ ? എന്തിനും ഏതിനും വാ തുറക്കുന്ന അഴീക്കോട്!അദ്ദേഹം ഇപ്പോള്‍ ഔട്ട്‌ ഓഫ് റേഞ്ച് ആണെന്ന് തോന്നുന്നു.. തത്ക്കാലം സ്വിച് ഓഫ് ചെയ്തു കിടന്നുറങ്ങുക യാവും..

  സിനിമാക്കാര്‍ മിണ്ടാത്തതിന്റെ കാരണം രഞ്ജിത്തിനെ അടിക്കാനാണെങ്കിലും സലിം കുമാര്‍ പറഞ്ഞത് തന്നെ ! ഇവിടെ എന്തൊക്കെ സംഭവിച്ചാലും അവിടെ ആനക്കൊമ്പിനു ക്ഷതം വരാതിരുന്നാല്‍ മതി.. ചോറ് ഇവിടുന്നു ഉണ്ണാം.. കിടക്കാന്‍ അങ്ങോട്ട്‌ പോകുകയും ചെയ്യാം ..
  ഉറക്കം നഷ്ടപ്പെടുന്നത് തന്നെയല്ലേ വല്യ കാര്യം !

  ReplyDelete
 40. പ്രിയ ബഷീർ...
  ഈ പ്രശ്നം ആളിക്കത്തിച്ചു വികാരമുണ്ടാക്കിയാൽ മാത്രമേ എന്തെങ്കിലും നടക്കൂ എന്ന് ഇതിനകം തെളിഞ്ഞതാണല്ലോ..ആളറിഞ്ഞു വേണം ആയുധമെടുക്കാൻ ..തമിഴനോട് വിവേകം കാണിച്ചിട്ടു കാര്യമില്ല. വികാരം മാത്രമേ നടക്കൂ...ഈ സമരത്തെ അറിഞ്ഞു സഹായിക്കുന്ന താങ്കളെയും ബെർളിയെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നു..ഈ തീനാളം ജ്വലിപ്പിച്ചു നിർത്താൻ നിങ്ങളിരുവരുടെയും വശ്യവും ശക്തവുമായ ഭാഷയും കനത്ത ആൾബലവും നൽകുന്ന സംഭാവന ചില്ലറയല്ല..

  സസ്നേഹം,
  പഥികൻ

  ReplyDelete
 41. ഇനിയും ഇത്ര വലിയ ഒരു ഡാം ഇടുക്കിയില്‍ വേണോ? ചെറിയ ഡാമുകള്‍ പോരേ? ഓരോ വലിയ അണക്കെട്ടും ഭൂമിയില്‍ ചെലുത്തുന്ന ഭീകരമായ സമ്മര്‍ദം നമ്മള്‍ ഒരിക്കലും കണക്കിലെടുക്കുന്നില്ല. കൂടാതെ ഹൈറേഞ്ച് ഭാഗങ്ങളില്‍ മലകള്‍ ഇടിച്ചു നിരത്തിയുള്ള ബഹുനിലക്കെട്ടിട നിര്‍മാണം, കൊച്ചി പോലെ ഒരു സ്ഥലത്ത് ചതുപ്പ് നികത്തി നടത്തുന്ന നിര്‍മാണം, ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലം എന്നെ കഴിഞ്ഞു. പ്രകൃതിയുടെ ക്ഷമ പരീക്ഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഒരു അവസാനം വേണ്ടേ? ഭൂകമ്പം, പേമാരി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഉണ്ടായില്ലെങ്കില്‍ ആണ് അദ്ഭുതം. ഈ മുല്ലപ്പെരിയാര്‍ സമരം അതിനു ഒരു തുടക്കം ആകട്ടെ.

  ReplyDelete
 42. എല്ലാവരും പറയുന്നു 120 ആക്കി വെള്ളം കുറയ്ക്കണമെന്ന് 136 വരെയേ കുറക്കാന്‍ പറ്റുകയുള്ളൂ അതിനു താഴേക്ക് പോകണമെങ്കില്‍ 15 അടി ഡാം പൊളിക്കണം കാരണം താഴേക്ക് വെള്ളം പുറത്ത്‌ വിടാന്‍ ദ്വാരം ഇല്ല പിന്നെ എന്താണ് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്

  ReplyDelete
 43. ഇത് കേട്ടാല്‍ തോന്നും ഇപ്പോം പൊട്ടുമെന്ന്. പൊട്ടില്ലെന്നു എല്ലാവര്ക്കും ഉറപ്പാ. ഇതൊരു തരം ഊതി വീര്പിക്കള്‍ അല്ലെ. ഒരു പത്രം ഒന്നും കിട്ടാതായപ്പോള്‍ അന്നത്തെ ഭൂകമ്പ വാര്‍ത്ത കൊടുത്തു. മറ്റവനും ഉടനെ കൊടുത്തു. ഒരുവന്‍ വൈകുന്നേരം ചാനല്‍ ചര്ചിച്ചു. ഉടനെ മറ്റവന്‍ തുടങ്ങി. പിന്നെയല്ലേ പൂരം.
  ആര്‍ക്കെങ്കിലും എതിര്‍പ്പ് പറയാന്‍ പറ്റുമോ. 30-50 ലക്ഷം എന്നല്ലേ പറയുന്നത്. ഇപ്പറയുന്ന ഭൂകമ്പം ഉണ്ടായാല്‍ (6 ഓ 7 ഓ) എന്തിന്നു മുല്ലപ്പെരിയാര്‍, മൊത്തം കേരളം തന്നെ തകര്‍ന്നു പോകില്ലേ.

  ReplyDelete
 44. Vazhipokkan saare..aarante ammaku piraanthu pidikkumpol kaanaan nalla chelaa..mullaperiyaar naadapurathaayirunnel saarinte dhaarmika bodhavum uyarnnene..Karinkaali pani kaanikkalle

  ReplyDelete
 45. I strongly believe the current facts and numbers are just an exaggerated hoax. If the age of the Dam is our main concern my question is where we have been for ages since the estimated age of the dam got expired. If the recent earthquakes is the issue that triggered the dam-rebuild-movement, we must do it in a practical and wise manner rather than emotional and primitive way. None of the dams can ever withstand earthquakes of more than 6 or 7 or even 5@shallow-angle. Note that the magnitude is in logarithmic scale, 6 is 1000 times stronger than 3, that means no need to be panic because of these minor earthquakes. Furthermore, why do we care only the dams while it is not just the dams but even our buildings can collapse if there happened such a strong earthquake. I WILL NEVER SUPPORT REBUILDING DAM because that is stupidity combined with highest degree of idiotism. Instead I say WE NEED TO CAMPAIGN for DECOMMISSIONING the dam. It is the time to decentralize our irrigation system like we did in governmental system. Current emotional movement do nothing for our safety except opening golden opportunity for corruption.

  ReplyDelete
 46. സിനിമാക്കാര്‍ അവിടെ നില്‍ക്കട്ടെ അത് 50 രൂപയ്ക്കു ടിക്കെറ്റെടുത്ത് കയ്യടിക്കുന്ന സാധരണക്കാര്‍ ഉണ്ടാക്കിയ താരങ്ങളുടെ ലോകമാണ്...അവര്‍ക്ക് മുല്ലപ്പെരിയാരിനെക്കാള്‍ വലുത് കൊടാമ്പാക്കവും കോളിവുഡും ആയിരിക്കും, അത് സ്വാഭാവികം... പക്ഷെ നമ്മുടെ വി എസ് അച്ചുതാനന്ദനെ‍ പോലെയുള്ള രാഷ്ട്രീയക്കാര്‍ എന്ത് കൊണ്ട് പെണ്‍ വാണിഭ കേസിന്റെയും പാമോലിന്‍ കേസിന്റെയും പുറകെ ഓടിയ ഊര്‍ജം 30 ലക്ഷം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കാണിക്കാത്തത് ?
  എന്തിനും ഏതിനും പ്രസ്താവനകള്‍ ഇറക്കുന്ന അഴിക്കോട് മാഷിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തൂലികകള്‍ പടവാള്‍ ആക്കുന്നില്ല ????.... കഷ്ടം....ജനങ്ങളെ ഒരുമിക്കുക ....ഒരുമിച്ചു വന്‍ പ്രക്ഷോഭം ഉയര്‍ത്തുക... നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു സിനിമാക്കാരനും, സാഹിത്യകാരനും, രാഷ്ട്രീയക്കാരനും താല്പര്യം ഉണ്ടാവില്ല... ഉണരൂ... ഒരുമിക്കൂ... വന്‍ പ്രക്ഷോഭം ഉയര്ത്തൂ....

  ReplyDelete
 47. കേന്ദ്രവും തമിള്‍ നാടും വരെ മമ്മുട്ടിയും മോഹന്‍ലാലും കളിക്കുകയല്ലേ...?

  ReplyDelete
 48. Puraidichi thalavi avarude rashtriya bhavi nokiyitanu samsarikkunath..........KERALAM angine onnum chintikkathe otta kettayi poradanam.......

  ReplyDelete
 49. മെഗാ സ്റ്റാര്‍ മ്മ്മ്മ്മ്മ്മം ഉകള്‍ പ്രതികരിച്ചിട്ട് വേണോ മലയാളികള്‍ക്ക് ഉദ്ധാരണം ഉണ്ടാകാന്‍ ...പണിയൊന്നും ഇല്ലാത്ത സുരേഷ് അണ്ണനെ പോലെയാണോ ബിഗ്‌ m ' s അവര്‍ എന്തെങ്കിലും പറഞ്ഞാലും കുറ്റം പറഞ്ഞില്ലെങ്കിലും കുറ്റം. മല്ലുകള്‍ക്ക് വേണ്ടത് sensation ..thats all...റീമ ഉടെയും ആഷിക് അബുവിന്റെ യും പുതിയ പടത്തിന്റെ promotion ആണ് ..മുല്ലപ്പെര്യാര്‍.സംഭവം .രാഷ്ട്രീയം വേറെ
  വിനോദം വേറെ ...

  ReplyDelete
 50. ചര്‍ച്ചയും തീരുമാനവും ആവുന്നതിനു മുന്‍പ് ഡാം പൊട്ടുകയോ പൊട്ടാതിരിക്കുകയോ ചെയ്യാം,തമിഴ് നാടിനോട് ഒരു കാര്യം ചോദിക്കുവാനുള്ളത് ഈ ഡാം തൊള്ളായിരത്തി തൊണ്ണൂറ്റൊന്‍പത് കൊല്ലത്തെ കരാറു കാലാവതി തീരുന്നതിനു മുന്‍പ് മാറ്റി പ്ണിയുവാന്‍ പാടില്ലെന്നുണ്ടോ,അത്രയും കാലം പൊട്ടിയില്ലെങ്കിലും ഡാമിനു താഴേ ജീവിക്കുന്ന ജനത അമരുന്ന കാലൊച്ചയേപോലും ഭയപ്പെട്ട് ജീവിക്കണം എന്നാണോ,അര്‍പത് കൊല്ലത്തെ ആഴുസ്സ് പറഞ്ഞ് ഡാമിനൊപ്പം പണിത കൊച്ചു പാലങ്ങള്‍ പോലും പുതുക്കിപ്പണിതു കഴിഞ്ഞിരിക്കെ ഈ ഡാം അപകടപ്പെട്ടാല്‍ ലോകചരിത്രത്തിലിതുവരേ ഇല്ലാത വണ്ണം നാശം സമ്പവിക്കുമെന്ന് അറിഞ്ഞിട്ടും ശത്രു രാജ്യത്തോട് പോലും തോന്നാത്ത അനുകമ്പ തമിഴ് രാഷ്റ്റ്രീയത്തിന് എന്തുകൊണ്ട് തോന്നുന്നില്ല,ഇതിനു താഴേ മുപ്പതു ലക്ഷം ജനത ഭീതിയോടെ കഴിയുന്നുണ്ടെന്ന് തമിഴ് നാട് ഓര്‍ക്കാതതെന്തെ,നിങ്ങളുടെ വിശ്വാസവും വിഗാരവും വന്നേക്കാവുന്ന അപകടത്തെ തടഞ്ഞു നിറുത്തുമോ,ഇന്ത്യക്കരെന്നഭിമാനിക്കുമ്പോള്‍ നിങ്ങള്‍ തമിഴ് നാട്ടുകാരാവുന്നതെന്തെ,ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന(എന്നു വച്ചാല്‍ അനുവതിച്ചതിലും കൂടുതല്‍ എടുത്തുകൊണ്ടിരിക്കുന്ന എന്ന് സാരം)തുടര്‍ന്നും നല്‍കിക്കൊള്ളാം എന്ന കേരളത്തിന്റെ വാഗ്ദാനം തെരുവു കച്ചവടക്കാരന്റെതല്ലെന്ന് നിങ്ങള്‍ തിരിച്ചറിയാതതെന്തെ,
  വേറൊന്ന് സുപ്രി കോടതി ഉത്തരവുകളേകുറിച്ചഅണ്,ചോദ്യം ചെയ്യപ്പെടാനധികാരമില്ലാത നിയമ പുസ്തകത്തിനു മുകളില്‍ വാതത്തിന്റെ ടിപ്പണി സൂത്രങ്ങളൊപ്പിച്ച് മുപ്പതു ലക്ഷം ജനങ്ങളുടെ ജീവനു വിലപറയുംപ്പോള്‍ തീര്‍ച്ചയായും അവിടെ നീതി ദേവതയ്ക്ക് തുറന്നുവച്ച കണ്ണുകള്‍ ഉണ്ടാവണം,ചെവികളെ മാത്രം വിശ്വസിക്കരുത്,അപകടത്തിനു ശേഷം കമ്മീഷനേ നിയോഗിച്ച് കുറ്റവാളികളെ ശിക്ഷിക്കേണ്ടി വന്നാല്‍ തൂക്കുകയര്‍ ആദ്യം കുരുക്കുന്നത് കണ്ണുകെട്ടിയ വെറും പാവയുടെ കഴുത്തിലാവാതിരിക്കുവാന്‍ അതിനേ കൊണ്ടുനടക്കുന്നര്‍ ശ്രദ്ദിക്കണം,
  ജോസഫ് പറഞ്ഞത് തല്‍കാലം ചെയ്യേണ്ടിയിരിക്കുന്നു,അണക്കെട്ടിനു മുന്‍പായി വെള്ളത്തെ ചാലുകള്‍ കീറി പല വഴിക്ക് തിരിച്ച് വിട്ട് അണക്കെട്ടിനുള്ള സമ്മര്‍ദം കുറയ്ക്കുക,വേള്ളം മറ്റുവഴികളില്‍ കേരളം തിരിച്ചു വിട്ടാല്‍ പുതിയ അനക്കെട്ടിനുള്ള ആവശ്യം അവരില്‍ മുറുകും,പിന്നെ കേരളജനതയ്ക്ക് പറയാനുള്ളത് ,ഇനിയുണ്ടാക്കുന്ന അണക്കെട്ട് അതിന്റെ ഉറപ്പിനേ ബാധിക്കുന്നത് വരേയുള്ള കരാര്‍ മാത്രമായിരിക്കണം,അല്ലാതെ തമിഴന്റെ പണക്കിഴിയില്‍ ആയിരം കൊല്ലത്തേ കരാറായിരിക്കരുത്,
  ഡാം തകര്‍ച്ചയേ കുറിച്ച് ഇറങ്ങിയ സിനിമ തമിഴ് നാട് നിരോച്ചിച്ചെങ്കില്‍ ഏറ്റവും പെട്ടെന്ന് ചാനലുകളിലൂടെ ആ സിനിമ അവരിലെത്തിക്കുവാന്‍ കഴിയുമോ എന്ന് നോക്കണം,തമിഴന്റെ മനസ്സ് നാം വിചാരിക്കുന്നത് പോലെ അടുത്തവന്റെ മരനം കാണാന്‍ ആഗ്രഹിക്കുന്നതൊന്നുമല്ല,അത് രാഷ്റ്റ്രീയമാണെന്നത് നമുക്കറിയുന്നത് പോലേ അവര്‍ക്കറിയില്ലെന്നേയുള്ളൂ, കേരളം ഒറ്റക്കെട്ടായി സ്വന്തം ചിലവില്‍ ഡാം പണിഞ്ഞു നല്‍കാം എന്ന് പറയുന്നത് ഓരോ നിമിഷവും ഭീതിയോടെ മരണത്തെ പേടിച്ച് ലക്ഷക്കനക്കിനു ജനം കഴിയുന്നതിനാലാണെന്ന് അവരെ അറിയിക്കനം,
  നല്ല തീരുമാനങ്ങള്‍ക്ക് നമുക്ക് കാതോര്‍കാം .

  ReplyDelete
 51. ചര്‍ച്ചയും തീരുമാനവും ആവുന്നതിനു മുന്‍പ് ഡാം പൊട്ടുകയോ പൊട്ടാതിരിക്കുകയോ ചെയ്യാം,തമിഴ് നാടിനോട് ഒരു കാര്യം ചോദിക്കുവാനുള്ളത് ഈ ഡാം തൊള്ളായിരത്തി തൊണ്ണൂറ്റൊന്‍പത് കൊല്ലത്തെ കരാറു കാലാവതി തീരുന്നതിനു മുന്‍പ് മാറ്റി പ്ണിയുവാന്‍ പാടില്ലെന്നുണ്ടോ,അത്രയും കാലം പൊട്ടിയില്ലെങ്കിലും ഡാമിനു താഴേ ജീവിക്കുന്ന ജനത അമരുന്ന കാലൊച്ചയേപോലും ഭയപ്പെട്ട് ജീവിക്കണം എന്നാണോ,അര്‍പത് കൊല്ലത്തെ ആഴുസ്സ് പറഞ്ഞ് ഡാമിനൊപ്പം പണിത കൊച്ചു പാലങ്ങള്‍ പോലും പുതുക്കിപ്പണിതു കഴിഞ്ഞിരിക്കെ ഈ ഡാം അപകടപ്പെട്ടാല്‍ ലോകചരിത്രത്തിലിതുവരേ ഇല്ലാത വണ്ണം നാശം സമ്പവിക്കുമെന്ന് അറിഞ്ഞിട്ടും ശത്രു രാജ്യത്തോട് പോലും തോന്നാത്ത അനുകമ്പ തമിഴ് രാഷ്റ്റ്രീയത്തിന് എന്തുകൊണ്ട് തോന്നുന്നില്ല,ഇതിനു താഴേ മുപ്പതു ലക്ഷം ജനത ഭീതിയോടെ കഴിയുന്നുണ്ടെന്ന് തമിഴ് നാട് ഓര്‍ക്കാതതെന്തെ,നിങ്ങളുടെ വിശ്വാസവും വിഗാരവും വന്നേക്കാവുന്ന അപകടത്തെ തടഞ്ഞു നിറുത്തുമോ,ഇന്ത്യക്കരെന്നഭിമാനിക്കുമ്പോള്‍ നിങ്ങള്‍ തമിഴ് നാട്ടുകാരാവുന്നതെന്തെ,ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന(എന്നു വച്ചാല്‍ അനുവതിച്ചതിലും കൂടുതല്‍ എടുത്തുകൊണ്ടിരിക്കുന്ന എന്ന് സാരം)തുടര്‍ന്നും നല്‍കിക്കൊള്ളാം എന്ന കേരളത്തിന്റെ വാഗ്ദാനം തെരുവു കച്ചവടക്കാരന്റെതല്ലെന്ന് നിങ്ങള്‍ തിരിച്ചറിയാതതെന്തെ,
  വേറൊന്ന് സുപ്രി കോടതി ഉത്തരവുകളേകുറിച്ചഅണ്,ചോദ്യം ചെയ്യപ്പെടാനധികാരമില്ലാത നിയമ പുസ്തകത്തിനു മുകളില്‍ വാതത്തിന്റെ ടിപ്പണി സൂത്രങ്ങളൊപ്പിച്ച് മുപ്പതു ലക്ഷം ജനങ്ങളുടെ ജീവനു വിലപറയുംപ്പോള്‍ തീര്‍ച്ചയായും അവിടെ നീതി ദേവതയ്ക്ക് തുറന്നുവച്ച കണ്ണുകള്‍ ഉണ്ടാവണം,ചെവികളെ മാത്രം വിശ്വസിക്കരുത്,അപകടത്തിനു ശേഷം കമ്മീഷനേ നിയോഗിച്ച് കുറ്റവാളികളെ ശിക്ഷിക്കേണ്ടി വന്നാല്‍ തൂക്കുകയര്‍ ആദ്യം കുരുക്കുന്നത് കണ്ണുകെട്ടിയ വെറും പാവയുടെ കഴുത്തിലാവാതിരിക്കുവാന്‍ അതിനേ കൊണ്ടുനടക്കുന്നര്‍ ശ്രദ്ദിക്കണം,
  ജോസഫ് പറഞ്ഞത് തല്‍കാലം ചെയ്യേണ്ടിയിരിക്കുന്നു,അണക്കെട്ടിനു മുന്‍പായി വെള്ളത്തെ ചാലുകള്‍ കീറി പല വഴിക്ക് തിരിച്ച് വിട്ട് അണക്കെട്ടിനുള്ള സമ്മര്‍ദം കുറയ്ക്കുക,വേള്ളം മറ്റുവഴികളില്‍ കേരളം തിരിച്ചു വിട്ടാല്‍ പുതിയ അനക്കെട്ടിനുള്ള ആവശ്യം അവരില്‍ മുറുകും,പിന്നെ കേരളജനതയ്ക്ക് പറയാനുള്ളത് ,ഇനിയുണ്ടാക്കുന്ന അണക്കെട്ട് അതിന്റെ ഉറപ്പിനേ ബാധിക്കുന്നത് വരേയുള്ള കരാര്‍ മാത്രമായിരിക്കണം,അല്ലാതെ തമിഴന്റെ പണക്കിഴിയില്‍ ആയിരം കൊല്ലത്തേ കരാറായിരിക്കരുത്,
  ഡാം തകര്‍ച്ചയേ കുറിച്ച് ഇറങ്ങിയ സിനിമ തമിഴ് നാട് നിരോച്ചിച്ചെങ്കില്‍ ഏറ്റവും പെട്ടെന്ന് ചാനലുകളിലൂടെ ആ സിനിമ അവരിലെത്തിക്കുവാന്‍ കഴിയുമോ എന്ന് നോക്കണം,തമിഴന്റെ മനസ്സ് നാം വിചാരിക്കുന്നത് പോലെ അടുത്തവന്റെ മരനം കാണാന്‍ ആഗ്രഹിക്കുന്നതൊന്നുമല്ല,അത് രാഷ്റ്റ്രീയമാണെന്നത് നമുക്കറിയുന്നത് പോലേ അവര്‍ക്കറിയില്ലെന്നേയുള്ളൂ, കേരളം ഒറ്റക്കെട്ടായി സ്വന്തം ചിലവില്‍ ഡാം പണിഞ്ഞു നല്‍കാം എന്ന് പറയുന്നത് ഓരോ നിമിഷവും ഭീതിയോടെ മരണത്തെ പേടിച്ച് ലക്ഷക്കനക്കിനു ജനം കഴിയുന്നതിനാലാണെന്ന് അവരെ അറിയിക്കനം,
  നല്ല തീരുമാനങ്ങള്‍ക്ക് നമുക്ക് കാതോര്‍കാം .

  ReplyDelete
 52. എല്ലാവര്ക്കും സ്വന്തം കാര്യംമാത്രം...........
  വളരെ കഷ്ടം തന്നെ...........

  ReplyDelete
 53. പോസ്റ്റ് നന്നായി മാഷേ...

  മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൌനം പാലിയ്ക്കുന്നത് കഷ്ടം തന്നെ.

  ReplyDelete
 54. സിനിമാക്കാര്‍ മാത്രമല്ല, നമ്മുടെ സമൂഹത്തിലെ ഏതു വിഭാഗത്തിലെയും ആരും തന്നെ ഇക്കാര്യത്തില്‍ ശക്തമായ ഒരു നിലപാടെടുക്കാന്‍ തയ്യാറാവുന്നില്ല.സിനിമാക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? വെറുതെ പ്രതികരണങ്ങള്‍ കൊണ്ട് കാര്യമില്ല.അത് വെറും പ്രഹസനമാകുകയെ ഉള്ളു. ഇതുമായി ബന്ധപ്പെട്ട സമരപരിപാടികളില്‍ സജീവമായി പങ്കെടുത്തു അത് വിജയിപ്പിക്കാന്‍ ശ്രമിക്കണം.

  ReplyDelete
 55. oru pakshe thettu pattiyad nammude achummvanavanam pandu moonaarilekkennu paranju JCB kayattiyad mullapperiyarilekkayirunno ennu samsayikkendi yirikkunnu

  ReplyDelete
 56. ആരാ ഈ സലിം കുമാര്‍? പിടകൊഴി മുട്ടയിട്ട ശേഷം കരയുന്നതുപോലെ ചിരിക്കുന്ന പൊട്ടനാണോ?

  ReplyDelete
 57. eppo ellavarum ellam marannille?????

  ReplyDelete
 58. നല്ലത് പറഞ്ഞാലും അതിനെ സ്വീകരിക്കാന്‍ ചില മലയാളികള്‍ക് ആവുന്നില്ല...

  ReplyDelete
 59. Now what about MULLAPPERIYAR............?!
  That was nothing more than a "Political Stunt".

  ReplyDelete