'പുരുഷ സൗന്ദര്യത്തിന്റെ ആകെത്തുക'. മലയാളികളായ അധികമാരെക്കുറിച്ചും നല്ലത് പറഞ്ഞിട്ടില്ലാത്ത സാഹിത്യ നിരൂപകന് എം കൃഷ്ണന് നായര്‍ പണ്ട് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതാണിത്. സാഹിത്യ വാരഫലം കലാകൌമുദിയില് പ്രസിദ്ധീകരിച്ചു വരുന്ന കാലത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൃഷ്ണന് നായരുടെ അതേ അഭിപ്രായം തന്നെയാണ് മമ്മൂട്ടിയെക്കുറിച്ച് എനിക്കുമുള്ളത്. പുള്ളി ഒരു മഹാ സംഭവമാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, കാണാന്‍ കൊള്ളാവുന്നവര്‍ ഇവിടെ കേരളത്തിലുമുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയുന്നത് എന്നെയും മമ്മൂട്ടിയേയും പോലുള്ള കുറച്ചാളുകളെങ്കിലും ഇവിടെ ഉള്ളത് കൊണ്ടാണ്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഒരു പത്ര റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞാന്‍ ബോധം കെട്ട് വീഴാന്‍ പോയി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദായി മമ്മൂട്ടി അഭിനയിക്കാന്‍ ഒരുങ്ങുന്നുവത്രേ!!. പ്രിയ മമ്മൂട്ടീ, ഈ കടും കൈ അങ്ങ് ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുവാനാണ് ഞാനീ ബ്ലോഗ് എഴുതുന്നത് . ബഷീറിന്റെ മജീദ് ചോരത്തിളപ്പുള്ള ഒരു യുവാവാണ്. അറുപതിനോടടുത്ത അങ്ങ് എങ്ങനെ മേക്കപ്പിട്ടാലും മജീദാവില്ല. എത്രയെത്ര പയ്യന്മാര് റോളില്ലാതെ തേരാ പാരാ നടക്കുന്നു. അവര്‍ക്കാര്‍ക്കെങ്കിലും ഒരവസരം കൊടുക്കൂ സാര്‍ . മലയാളത്തിന്റെ എക്കാലത്തെയും മഹാനായ ആ എഴുത്തുകാരനോട് തെല്ലെങ്കിലും ബഹുമാനം അങ്ങേക്ക് ഉണ്ടെങ്കില്‍ ഈ ക്രൂരകൃത്യത്തില്‍ നിന്നും എത്രയും പെട്ടെന്ന് അങ്ങ് പിന്മാറണം. നിങ്ങള്‍ ചന്തുവായി, അംബേദ്കറായി, പഴശ്ശി രാജയായി വന്നപ്പോഴൊക്കെ കസേരയില്‍ കയറി നിന്ന് വിസിലടിച്ചവരാണ് കേരളത്തിലെ പ്രേക്ഷകര്‍ . പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്താല്‍ അവരിനിയും വിസിലടിക്കും. പക്ഷെ അവരെക്കൊണ്ടു നിങ്ങളായിട്ട് കൂകിപ്പിക്കരുത്. ബ്ലീസ്..
നാല്പതു കൊല്ലമായി നിങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോഴും പ്രായം കണ്ടാല്‍ ചര്‍മം തോന്നുകയില്ല!!. അതുകൊണ്ട് ഒന്ന് സെലക്റ്റീവായാല്‍ ഇച്ചിരി കൂടി പിടിച്ചു നില്ക്കാം. അതല്ല, ആക്രാന്തം കാണിച്ചാല്‍ തിലകന്റെ ഗതി വരും.ഇനി നിങ്ങള്‍ക്ക് മജീദായി അഭിനയിച്ചേ അടങ്ങൂ എന്ന വാശിയുണ്ടെങ്കില്‍ സുഹറയുടെ കാര്യത്തിലും ആ വാശി കാണിക്കണം. ചുരുങ്ങിയത് കെ പി എ സി ലളിതയുടെ ജനുസ്സില്‍ പെട്ട ആരെയെങ്കിലും നായികയായി കണ്ടെത്തണം. ജോഡി മാച്ചായി വരുമ്പോള്‍ അതിനൊരു സുഖമുണ്ട്. ഭാവനയുള്ള തിരക്കഥാകൃത്താണെങ്കില്‍ ഒറ്റ ട്വിസ്റ്റ് കൊണ്ട് ബാല്യകാലസഖി യെ വൃദ്ധകാലസഖിയാക്കി മാറ്റുകയും ചെയ്യാം. ഏത്?
മമ്മൂട്ടിയെക്കുറിച്ച് ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബാലന്‍സ് ഒപ്പിക്കാന്‍ അല്പം മറ്റേ പുള്ളിയെക്കുറിച്ചും പറയാം. ഒരു തവണ മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്താല്‍ അടുത്ത തവണ ലാലേട്ടനാണല്ലോ കൊടുക്കുക. ഇടതായാലും വലതായാലും ഒരു സര്‍ക്കാറും ആ ബാലന്‍സിംഗ് തെറ്റിച്ചിട്ടില്ല. അതുകൊണ്ട് ഞാനായിട്ട് അത് തെറ്റിക്കേണ്ട. ലാലേട്ടാ, ഇടക്കൊന്നു താഴോട്ടു നോക്കണം. ഐ മീന്‍ വയറ്.. വയറ്. അത് നാള്‍ക്കുനാള്‍ കൂടി വരുകയാണ്. ഗള്‍ഫ് ഗേറ്റ് ഉള്ളത് കൊണ്ട് തലയിലെ കാര്യം പുറത്തറിയില്ല. പക്ഷെ മറ്റേ സംഗതി അങ്ങനെയല്ല. എങ്ങനെ ശ്വാസം പിടിച്ചു നിന്നാലും ഒരു പരിധിക്കപ്പുറം പോകില്ല. പത്തു നാല്പതു കൊല്ലമായില്ലേ ഇങ്ങനെ തോള് ചെരിച്ച് ആടുന്നു. ഇനി പിള്ളേര് ആടട്ടെന്നെ. അവര്‍ക്കും വേണ്ടേ ഓരോ പത്മശ്രീ.
മലബാര്‍ ഭാഗത്തൊക്കെ വ്യാപകമായി പറയുന്ന ഒരു ചൊല്ലുണ്ട്. നിങ്ങള്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. 'ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി' . അതായത് വല്ലാതെ മീറ്റ് തിന്നാല്‍ ബ്യൂട്ടിയുടെ ക്വാളിറ്റി സ്വാഹയാകും എന്ന്. ഏത്?. ഷേപ്പ് വെച്ചു നോക്കിയാല്‍ മമ്മുക്കക്ക് അല്പം കൂടി സ്കോപ്പുണ്ട്. നിങ്ങള്‍ക്ക് നിര്‍ത്താന്‍ പറ്റിയ സമയമാണ് ഇപ്പോള്‍ . മുമ്പ് തുടങ്ങി വെച്ച അച്ചാറു, മസാലപ്പൊടി ബിസിനസ്സില്‍ അല്പം കോണ്‍സന്‍ട്രേഷന്‍ കൊടുത്താല്‍ അത് വിജയിക്കും. അതിലേക്കു പൊറോട്ട കൂടി ചേര്‍ത്താല്‍ പിന്നെ പറയുകയും വേണ്ട. (ഗള്‍ഫില്‍ എന്തോരം മലയാളികളാ ഉള്ളത്. ഫോര്‍ എക്സാമ്പിള്‍ .. ഒരാള്‍ മിനിമം രണ്ടു പൊറോട്ട തിന്നാല്‍ .. ബാക്കി പറഞ്ഞു കൊടുക്കൂ പാച്ചാളം.. )
മമ്മുക്ക, ലാലേട്ടാ .. നിങ്ങള്‍ രണ്ടു പേരുടെയും അഭിനയമികവിനെ ഒട്ടും കുറച്ചു കാണുന്നില്ല. പക്ഷെ മാറുന്ന കാലത്തിനും ശരീരത്തിനും പുറം തിരിഞ്ഞു നില്‍ക്കരുത്. നിങ്ങള്‍ ഇരുവരും മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഇമേജ് വളരെ വലുതാണ്. രണ്ടു മഹാ വൃക്ഷങ്ങള്‍ പോലെ ആഴത്തില്‍ വേരുകളാഴ്ത്തി അത് ഇവിടെയുണ്ട്. നിങ്ങള്‍ തന്നെ അത് കോടാലിയെടുത്ത് മുറിച്ചു മാറ്റരുത്. നിങ്ങള്‍ രണ്ടു പേര്‍ക്കും ഓരോ ബ്ലോഗുണ്ട് ( 1 2 ). അതൊക്കെ ഇപ്പോള്‍ ആളനക്കമില്ലാതെ കിടക്കുകയാണ്. ഇനിയുള്ള കാലം അവിടെയൊക്കെ അല്പം ശ്രദ്ധിച്ച്, പേരക്കുട്ടികളെ കളിപ്പിച്ച്, ഇടക്കൊക്കെ ഒരു ദുഫായി ട്രിപ്പ് നടത്തി അങ്ങനെയങ്ങ് കഴിഞ്ഞു പോയാല്‍ ഉള്ള പേര് ചീത്തയാവില്ല. കണ്‍സല്‍ട്ടന്‍സി ഫീസ് വാങ്ങിക്കാതെ ഞാന്‍ നല്കുന്ന ഈ ഉപദേശം കേട്ടാല്‍ നിങ്ങള്‍ക്ക് നന്ന്, പ്രേക്ഷകര്‍ക്കും നന്ന്. മമ്മുക്കാ, അപ്പൊ പറഞ്ഞ പോലെ, മജീദ് ഭായിയെ വെറുതെ വിട്ടേര്..
Related Posts
കിഴവന്മാരേ വഴി മാറൂ (കിഴവികളോടും കൂടിയാണ്)
കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഒരു പത്ര റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞാന്‍ ബോധം കെട്ട് വീഴാന്‍ പോയി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദായി മമ്മൂട്ടി അഭിനയിക്കാന്‍ ഒരുങ്ങുന്നുവത്രേ!!. പ്രിയ മമ്മൂട്ടീ, ഈ കടും കൈ അങ്ങ് ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുവാനാണ് ഞാനീ ബ്ലോഗ് എഴുതുന്നത് . ബഷീറിന്റെ മജീദ് ചോരത്തിളപ്പുള്ള ഒരു യുവാവാണ്. അറുപതിനോടടുത്ത അങ്ങ് എങ്ങനെ മേക്കപ്പിട്ടാലും മജീദാവില്ല. എത്രയെത്ര പയ്യന്മാര് റോളില്ലാതെ തേരാ പാരാ നടക്കുന്നു. അവര്‍ക്കാര്‍ക്കെങ്കിലും ഒരവസരം കൊടുക്കൂ സാര്‍ . മലയാളത്തിന്റെ എക്കാലത്തെയും മഹാനായ ആ എഴുത്തുകാരനോട് തെല്ലെങ്കിലും ബഹുമാനം അങ്ങേക്ക് ഉണ്ടെങ്കില്‍ ഈ ക്രൂരകൃത്യത്തില്‍ നിന്നും എത്രയും പെട്ടെന്ന് അങ്ങ് പിന്മാറണം. നിങ്ങള്‍ ചന്തുവായി, അംബേദ്കറായി, പഴശ്ശി രാജയായി വന്നപ്പോഴൊക്കെ കസേരയില്‍ കയറി നിന്ന് വിസിലടിച്ചവരാണ് കേരളത്തിലെ പ്രേക്ഷകര്‍ . പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്താല്‍ അവരിനിയും വിസിലടിക്കും. പക്ഷെ അവരെക്കൊണ്ടു നിങ്ങളായിട്ട് കൂകിപ്പിക്കരുത്. ബ്ലീസ്..

മമ്മൂട്ടിയെക്കുറിച്ച് ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബാലന്‍സ് ഒപ്പിക്കാന്‍ അല്പം മറ്റേ പുള്ളിയെക്കുറിച്ചും പറയാം. ഒരു തവണ മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്താല്‍ അടുത്ത തവണ ലാലേട്ടനാണല്ലോ കൊടുക്കുക. ഇടതായാലും വലതായാലും ഒരു സര്‍ക്കാറും ആ ബാലന്‍സിംഗ് തെറ്റിച്ചിട്ടില്ല. അതുകൊണ്ട് ഞാനായിട്ട് അത് തെറ്റിക്കേണ്ട. ലാലേട്ടാ, ഇടക്കൊന്നു താഴോട്ടു നോക്കണം. ഐ മീന്‍ വയറ്.. വയറ്. അത് നാള്‍ക്കുനാള്‍ കൂടി വരുകയാണ്. ഗള്‍ഫ് ഗേറ്റ് ഉള്ളത് കൊണ്ട് തലയിലെ കാര്യം പുറത്തറിയില്ല. പക്ഷെ മറ്റേ സംഗതി അങ്ങനെയല്ല. എങ്ങനെ ശ്വാസം പിടിച്ചു നിന്നാലും ഒരു പരിധിക്കപ്പുറം പോകില്ല. പത്തു നാല്പതു കൊല്ലമായില്ലേ ഇങ്ങനെ തോള് ചെരിച്ച് ആടുന്നു. ഇനി പിള്ളേര് ആടട്ടെന്നെ. അവര്‍ക്കും വേണ്ടേ ഓരോ പത്മശ്രീ.
മലബാര്‍ ഭാഗത്തൊക്കെ വ്യാപകമായി പറയുന്ന ഒരു ചൊല്ലുണ്ട്. നിങ്ങള്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. 'ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി' . അതായത് വല്ലാതെ മീറ്റ് തിന്നാല്‍ ബ്യൂട്ടിയുടെ ക്വാളിറ്റി സ്വാഹയാകും എന്ന്. ഏത്?. ഷേപ്പ് വെച്ചു നോക്കിയാല്‍ മമ്മുക്കക്ക് അല്പം കൂടി സ്കോപ്പുണ്ട്. നിങ്ങള്‍ക്ക് നിര്‍ത്താന്‍ പറ്റിയ സമയമാണ് ഇപ്പോള്‍ . മുമ്പ് തുടങ്ങി വെച്ച അച്ചാറു, മസാലപ്പൊടി ബിസിനസ്സില്‍ അല്പം കോണ്‍സന്‍ട്രേഷന്‍ കൊടുത്താല്‍ അത് വിജയിക്കും. അതിലേക്കു പൊറോട്ട കൂടി ചേര്‍ത്താല്‍ പിന്നെ പറയുകയും വേണ്ട. (ഗള്‍ഫില്‍ എന്തോരം മലയാളികളാ ഉള്ളത്. ഫോര്‍ എക്സാമ്പിള്‍ .. ഒരാള്‍ മിനിമം രണ്ടു പൊറോട്ട തിന്നാല്‍ .. ബാക്കി പറഞ്ഞു കൊടുക്കൂ പാച്ചാളം.. )
മമ്മുക്ക, ലാലേട്ടാ .. നിങ്ങള്‍ രണ്ടു പേരുടെയും അഭിനയമികവിനെ ഒട്ടും കുറച്ചു കാണുന്നില്ല. പക്ഷെ മാറുന്ന കാലത്തിനും ശരീരത്തിനും പുറം തിരിഞ്ഞു നില്‍ക്കരുത്. നിങ്ങള്‍ ഇരുവരും മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഇമേജ് വളരെ വലുതാണ്. രണ്ടു മഹാ വൃക്ഷങ്ങള്‍ പോലെ ആഴത്തില്‍ വേരുകളാഴ്ത്തി അത് ഇവിടെയുണ്ട്. നിങ്ങള്‍ തന്നെ അത് കോടാലിയെടുത്ത് മുറിച്ചു മാറ്റരുത്. നിങ്ങള്‍ രണ്ടു പേര്‍ക്കും ഓരോ ബ്ലോഗുണ്ട് ( 1 2 ). അതൊക്കെ ഇപ്പോള്‍ ആളനക്കമില്ലാതെ കിടക്കുകയാണ്. ഇനിയുള്ള കാലം അവിടെയൊക്കെ അല്പം ശ്രദ്ധിച്ച്, പേരക്കുട്ടികളെ കളിപ്പിച്ച്, ഇടക്കൊക്കെ ഒരു ദുഫായി ട്രിപ്പ് നടത്തി അങ്ങനെയങ്ങ് കഴിഞ്ഞു പോയാല്‍ ഉള്ള പേര് ചീത്തയാവില്ല. കണ്‍സല്‍ട്ടന്‍സി ഫീസ് വാങ്ങിക്കാതെ ഞാന്‍ നല്കുന്ന ഈ ഉപദേശം കേട്ടാല്‍ നിങ്ങള്‍ക്ക് നന്ന്, പ്രേക്ഷകര്‍ക്കും നന്ന്. മമ്മുക്കാ, അപ്പൊ പറഞ്ഞ പോലെ, മജീദ് ഭായിയെ വെറുതെ വിട്ടേര്..
Related Posts
കിഴവന്മാരേ വഴി മാറൂ (കിഴവികളോടും കൂടിയാണ്)
കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.
കി കി കി, ലവന്മാർ മയ്യത്തു കട്ടിലിൽ കിടന്നും അഫിനയിക്കും!
ReplyDeleteകൊടുക്കേണ്ടത് കൊടുക്കേണ്ടത് പോലെ കൊടുത്തു. ഇനി മുടിഞ്ഞ ഫാന്‍സുകാര്‍ നോക്കികൊള്ളും. ഫാന്‍സുകളെ വള്ളിക്കുന്നിന്റെ വീട് അറിയാമല്ലോ അല്ലെ :)
ReplyDeleteഈയിടെ ലാലേട്ടനെ പറ്റി എഴുതിയ ഒരു ബ്ലോഗര്‍ ഫാന്സുകാരില് നിന്നും കേള്ക്കാതതോന്നും ഇല്ല !
ReplyDeleteബഷീര്‍ ഭായ് ഒരു കാര്യത്തില്‍ ഭാഗ്യവാനാ. രണ്ടു പെരുടെം ഫാന്‍സ് ഇപ്പൊ എത്തും..പിന്നെ അവര്‍ തമ്മില്‍ അടിചോലുമല്ലോ!
അപ്പൊ...ഫാന്‍സ് ചേട്ടന്മാരെ...തുടങ്ങുവല്ലേ ?
ഇവർ രണ്ടും നല്ല നടന്മാർ തന്നെയാണു..പക്ഷെ അവർ തിരഞ്ഞെടുക്കുന്ന വേഷങ്ങളിൽ പ്രായത്തിന്റേതായ ഒരു മാനദണ്ഡം കൂടി നോക്കണം...താരങ്ങളേക്കാൾ മലയാള സിനിമയ്ക്ക് വേണ്ടത് നല്ല നടന്മാരേയും നല്ല സംവിധായകരേയും നല്ല തിരക്കഥാകാരന്മാരേയുമാണു....
ReplyDeleteഫാൻസുകാരോട് ഒരു കാര്യം കഴിവുള്ള നടന്മാരെ ആരാധിക്കുന്നത് മറ്റുള്ളവരോട് വിദ്വ്വേഷം വച്ചു പുലർത്തിയാകരുത്....
ReplyDeleteകല്കത്തയില് ശേഷ ജീവിതം നയിക്കുന്ന മജീദിന്റെ ഓര്‍മകളിലൂടെ ആണ് സിനിമ അതൊക്കെ പലവട്ടം വാര്‍ത്തകളില്‍ വന്നതുമാണ്.
ReplyDeleteഎന്തെങ്കിലുമൊക്കെ നടക്കും ഇവിടെ!
ReplyDeleteതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പടിപ്പുര കടക്കാൻ നിൽക്കുമ്പോൾ ഈ പോസ്റ്റ് കൊണ്ട് ഫാൻസുകാർക്ക് കൃമി കടി ഉണ്ടാക്കാൻ നോക്കുകയാ അല്ലേ...
ReplyDeleteമേക്കപ്പിനുമൊക്കെ ഒരു പരിധിയില്ലേ. isn't it?
ReplyDeleteകാശ് കിട്ടിയാല്‍ ഒന്ന് കൂവാമായിരുന്നു ...
ReplyDeleteപോസ്റ്റ് ഗംഭീരം ആയിട്ടുണ്ട് ബഷീര്‍ക്കാ..
ReplyDeleteപുതു തലമുറക്ക് അവസരം നല്കാന്.. കഴിവന്മാരെ വഴിമാറുക(സിനിമാ താരങ്ങളോടും, ബ്ലോഗര്‍മാരോടും കൂടിയാണ്)..!
ബഷീര്‍ ഭായ്..
ReplyDeleteനന്നായിരിക്കുന്നു.ഈ എഴുതിയത് അവര്‍കൂടി അറിയണ്ടേ..
ഒരു ലിങ്ക് കൊട്..
ഈ താര പദവി അങ്ങട് പോയാല്‍ തിരിഞ്ഞു നോക്കാന്‍ ഒരുത്തനും കാണില നടി / നടന് സാറന്മാരെ.. ഉള്ള കാലത്തെ എന്തെങ്കിലും രണ്ടു ജോര്‍ജ്ജു കുട്ടി ഉണ്ടാക്കാന്‍ പറ്റു. നിങ്ങള്‍ ഉണ്ടാക്കിക്കോ.. ചൊറിയുന്നവര്‍ ചോറിയട്ടെ . കണ്ടതല്ലേ നിങ്ങള്‍ അരിവാങ്ങാന്‍ നിങ്ങടെ കൂട്ടത്തില്‍ ഉള്ളവര്‍ പെട്ട പെടാ പാട്. നന്നായാല്‍ കയ്യടി അല്ലെങ്കില്‍ കൂക്കി വിളിക്ക്യേ .. അതാരായാലും..
ReplyDeleteമോഹന്‍ലാല്‍ & മമ്മൂട്ടി രണ്ടു പേരും ഇനിയും അഭിനയിക്കണം, പക്ഷെ അവര്‍ക്ക് ചേരുന്ന റോളുകള്‍ ആയിരിക്കണം എന്ന് മാത്രം.
ReplyDeleteബഷീര്‍ നിങ്ങള്‍ പക്ഷപാതം കാണിക്കാത്ത സ്ഥിതിക്ക്, രണ്ടു ഫാന്‍സും കൂടി ചേര്‍ന്ന് കാണാന്‍ കൊള്ളാവുന്ന കോലത്തില്‍ ആക്കുമോ എന്നാ പേടി. അതോ ഇനി മുതല്‍ ഫോട്ടോ പബ്ലിഷ് ചെയ്യില്ല എന്ന് ഒബാമയെകൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.....
ചെറുപ്പക്കാരെയൊന്നും ഇമ്മാതിരി അഭിനയത്തിന് കൊള്ളില്ല...തമാശിക്കാനല്ലാതെ .....അവര്‍ ആദ്യം അഭിനയം പഠിക്കട്ടെ...? പിന്നെ നടന്മാര് മാറിയത് കൊണ്ട് മാത്രം നമ്മുടെ സിനിമ രക്ഷപ്പെടില്ല....നല്ല കഥാകൃത്തുക്കളും സംവിധായകരും കൂടി വേണം...ഒപ്പം നല്ലത് മാത്രം പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരും...ഇപ്പോള്‍ അന്യ ഭാഷാ ചിത്രങ്ങളാ നമ്മുടെ നാട്ടില്‍ നന്നായി വജയിക്കുന്നത്....വിജയിനു പോലും ഫാന്‍സ് അസോസിയേഷന്...!!!!!! ദൈവങ്ങള്‍ക്കും നടന്മാര്ക്കുമാ ഇപ്പോള്‍ കൂടുതല്‍ ആരാധകര്‍...രാഷ്ട്രീയക്കാര്‍ സ്വാഹ....!!!! നമ്മുടെ നാടും നന്നാവുന്നുണ്ട്....!!!!!!!!!!!!ബ്ലോഗ് കൊള്ളാം .....അഭിനന്ദനങ്ങള്‍.....
ReplyDeleteഈ നടന്മാരോക്കെ കേരവൃക്ഷം പോലെ ആണ്. ഒന്നും ഒഴിവാക്കാനില്ല.
ReplyDeleteനല്ല കാലത്ത് തേങ്ങ, കൊതുമ്പു, ഓല,
വീണാലോ കരിമ്പ് എടുത്തു തിന്നാം.
കീറി അടുപ്പില്‍ വെച്ച് കത്തിക്കാം
അത് പോലെ നടന്മാര്ക്കും ഈ ഡിമാണ്ട് പ്രേക്ഷകര്‍ നല്കുന്നിടത്തോളം കാലം ഈസ് അവരുടെ ബെസ്റ്റ് കാലം
പ്രിയ ബഷീര്‍ക്കാ.
ReplyDeleteപറഞ്ഞതിലെ കാര്യത്തെഅഗീകരിക്കുന്നു.
അതോടൊപ്പം പറയട്ടെ,
അടുത്തിറങ്ങുന്ന പോസ്റ്റുകളിലെല്ലാം ഒരു വല്യോന് മനോഭാവം ഫീല്‍ ചെയ്യുന്നു.
താങ്കള്‍ അതിനെ തമാശ/നര്‍മ്മം എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും വായനക്കാരന് എന്ന രീതിയില്‍ അതിനെ ഇപ്പോ ഒട്ടും അഗീകരിക്കാന്‍ കഴിയുന്നില്ല. ജാഡയെ ചുമ്മാ വിടാം പക്ഷേ വിനയമെന്ന പേരിലെ ജാഡകള്‍ അഥവാ വിനയ ജാഡയെ ഒത്തിരി വെറുക്കുന്നു.
മുന്നിലത്തെ രണ്ട് മൂന്ന് വല്യോന് പോസ്റ്റുകള്‍ ഒന്നു വായിക്കൂ. ഇന്നും താങ്കള്‍ക്കത് തമാശ/നര്‍മ്മം എന്ന ഗണത്തില്‍ മാത്രം ഉള്‍പെടുത്താന്‍ കഴിയുന്നെങ്കില്‍ താങ്കള്‍ക്ക് തുടരാം..
കശാപ്പ് കാരന് കോമയിലാണെന്ന പോസ്റ്റ് വായിച്ച് ഒത്തിരി അസൂയ തോന്നിയിട്ടുണ്ട് താങ്കളിലെ കാഴ്ച്ചപ്പാടിനോടും എഴുത്തിനോടും...
തകര്‍ക്കരുത് വല്യോന് വരികളിലൂടെ അവയെ.
ഇന്നും താങ്കളിലെ പോസ്റ്റുകളെ വായിക്കുന്നത് ഇത്തിരി വല്യോന് സഹിച്ചാലും ഇത്തിരി നല്ലത് എന്തെങ്കിലും കിട്ടുന്നു എന്നതിനാല്‍ മാത്രമാണ്.
(പറഞ്ഞതിനെ പോസ്റ്റീവ് ആയി കാണുമെന്ന് വിശ്വസിക്കുന്നു.)
ഒരു ചാന്‍സ് കിട്ടിയിരുന്നെങ്കില്‍....അഭിനയിക്കാമായിരുന്നു...
ReplyDeleteപോസ്റ്റ് ഉഗ്രന്‍ അവരുടെ ബ്ലോഗുകളില്‍ ഇവിടേയ്ക്ക് ഒരു ലിങ്ക് കൂടി കൊടുക്കൂ..അവര്‍ വായിച്ചു വളരട്ടെ..
>>> കാണാന്‍ കൊള്ളാവുന്നവര്‍ ഇവിടെ കേരളത്തിലുമുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയുന്നത് എന്നെയും മമ്മൂട്ടിയേയും പോലുള്ള കുറച്ചാളുകളെങ്കിലും ഇവിടെ ഉള്ളത് കൊണ്ടാണ്.<< ഈ വരികള്‍ ഇഷ്ട്ടപ്പെടാത്തതിനാല്‍ മാത്രമാണ് മുന്നിലെ കമന്റിട്ടത്
ReplyDeleteThis comment has been removed by the author.
Deleteഒരു രോഗിക്ക് ഡോക്ട്ടർ പ്രിസ്ക്രിപഷൻ കുറിച്ച് വിവരിച്ച് കൊടൂക്കുന്ന പോലെ നല്ല ഡോസുള്ള കുറിപ്പടികൾ തന്നെയിത്...
ReplyDeleteരോഗികൾ കഴിച്ചാൽ അവർക്ക് നല്ലത് അല്ലെ ഭായ്
നിങ്ങള്‍ പറഞ്ഞു പറഞ്ഞു പടം ഇറങ്ങും മുന്‍പ് പൊട്ടിക്കുമോടെ
ReplyDeleteഒരു നടന് സിക്സ് പായ്ക്കും അമൂൽബട്ടർ പോലത്തെ ബോഡിയും നിർബന്ധമായി വേണമെന്ന് ഏത് നാട്യശാസ്ത്രത്തിലാണ് പറയുന്നത്..താങ്കൾ പറഞ്ഞ മാനദണ്ഡം വച്ച് നോക്കിയാൽ മോർഗൻഫ്രീമാനൊക്കെ നടനെ അല്ലാതാകുമല്ലോ...
ReplyDeleteമോഹൻലാലിനേക്കാൾ വയറുള്ള ആരും മലയാളത്തിലില്ലേ...ഒരു ശരാശരി മലയാളിയുടെ കൂടപ്പിറപ്പാണ് ഉണ്ണിക്കുടവയർ എന്ന സത്യം ബസീറിന് അറിയില്ലേ..
ഇപ്പറഞ്ഞ ബോഡി ലാഗ്വേജ് വച്ച് കൊണ്ട് തന്നീയാണ് ലാലേട്ടൻ ഇവിടം സ്വർഗ്ഗമാണ് പോലുള്ള സിനിമകൾ ചെയ്തത്...ഇപ്പറഞ്ഞ മസിലും തൊലിവെളുപ്പും ഉപയോഗപ്പെടുത്താതെയാണ് മമ്മൂട്ടി കയ്യൊപ്പ് പോലുള്ള സിനിമകളിൽ അഭിനയിച്ചത്..
ഈ കെളവന്മാർ എന്ന് വിളിക്കപ്പെടുന്ന ഇവരുടെ സിനിമകൾ പിന്നെന്തിനാണ് ജനം വീണ്ടും വീണ്ടും ഇടിച്ചുകയറിക്കാണുന്നത്...കാശ് കൊടുത്ത്
ആളെക്കയറ്റിയാണൊ ഈ കെളവന്മാർ ഇത്രകാലം ഫീൽഡിൽ പിടിച്ചു നിൽക്കുന്നത്..
ഇക്കണ്ട സിനിമകളിൽ അഭിനയം മുതൽ സംവിധാനവും ലൈറ്റ് പിടുത്തവും വരെ ചെയ്യുന്നത് മോഹൻലാലാണെന്ന് പോലത്തെ ധാരണകൾ വെച്ച് പുലർത്തുന്നത് മൌഡ്യമാണ്..
നല്ല തിരക്കഥാക്യത്തുകൾ പോലും വിപണിമൂല്യം എന്ന കോമ്പ്രമൈസിൽ എഴുത്തിന് കടിഞ്ഞാണിടുന്ന കാലഘട്ടമാണിത്..
പൂർണ്ണമായും കച്ചവടവത്കരിക്കപ്പെട്ടപ്പോൾ ക്രി.ബ്രയും പോക്കിരിരാജയും പോലുള്ള സിനിമകൾ മലയാളികളുടെ ആസ്വാദന ദാരിദ്ര്യത്തിന്റെ മകുടോദാഹരണമായി ഇന്ന് നിലനിൽക്കുന്നു.
ഒരു ദോഷൈകദ്യക്കായ സാഹിത്യകാരന്റെ വാക്കിൽ പുരുഷസൌന്ദര്യത്തിന്റെ ആകത്തുക മമ്മൂട്ടിയായെങ്കിൽ ലാലേട്ടൻ നായകസങ്കല്പങ്ങളുടെ പൂർണ്ണത ആണ്...മലയാളസംസ്കാരത്തിൽ ആഴത്തിൽ വേരോടിയ ഒരു പിടി ക്യാരക്ടറുകൾ...അതാണ് ലാലേട്ടൻ അല്ലാതെ കുടവയർ കോമ്പറ്റീഷനിലെ മത്സരാർഥിയല്ല എന്നും ഓർമ്മിപ്പിച്ചുകൊള്ളട്ടേ...പ്രിയപ്പെട്ട പ്രിജ്യൂഡിസ് മലയാളീ.....
അവര്‍ അഭിനയം നിര്‍ത്തണമെന്നോ ഉപേക്ഷിക്കണമെന്നോ പറയുന്നതില്‍ കാര്യമുണ്ടോ..
ReplyDeleteഅഭിനയത്തിന് പ്രായ പരിധി ഇല്ലല്ലോ. അഭിനയിക്കുന്ന വേഷങ്ങള്ക്കല്ലേ ഉള്ളൂ.
ഇത്തിരി വയര്‍ കൂടിയാലും മോഹന്‍ലാല്‍ ഇപ്പോഴും നല്ല നടന് തന്നെ.
മമ്മൂട്ടിയുടെ കാര്യത്തിലും അതേ.
പക്ഷെ ഇവര്‍ തിരഞ്ഞെടുക്കുന്ന വേഷങ്ങളുടെ കാര്യത്തില്‍ അവര്‍ പരാജയപ്പെടുന്നു എന്നത് സത്യം.
യോജിക്കുന്ന വേഷങ്ങളുമായി വന്നാല്‍ ഇപ്പോഴും അവരെ ഇഷ്ടപ്പെടാന്‍ മടിയില്ല.
പിന്നെ യുവതാരങ്ങള്‍. നീ ഓടിയാല്‍ എനിക്ക് ഒന്നാം സ്ഥാനംകിട്ടില്ല . അതുകൊണ്ട് നീ മത്സരിക്കേണ്ട എന്ന് പറയും പോലെ ആണ് അത്.
അവര്‍ ഓടി എത്തട്ടെ. ഇവര്‍ കുതിക്കുമ്പോള്‍ തന്നെ മുന്നേറട്ടെ. അതല്ലേ മത്സരം. ആരോഗ്യകരവും.
പക്ഷെ എങ്ങിനെ ആയാലും ഇവര്‍ക്ക് എയര്‍ പിടിച്ചു അഭിനയിക്കില്ല എന്ന മെച്ചമുണ്ട്.
അതുകൊണ്ട് സഹിക്കാം.
എല്ലാവരും ഒന്ന് കണ്ണാടിയിൽ നോക്കിയിരുന്നെങ്കിൽ?
ReplyDelete:)
ReplyDeleteബഷീര്‍ സാഹിബ്,കേരളത്തില്‍ ഇപ്പോള്‍ എന്നെപ്പോലെയുള്ള കിഴവന്മാരുടെ വസന്ത കാലമല്ലേ?മുഖ്യമന്തിക്ക് എന്പതി ഏഴു,അഴീക്കോടിന് തൊണ്ണൂറു,ഇപ്പോഴും പ്രേമം എഴുതുന്ന എമ്ട്ടീ സാറിനു എണ്പതു.ചെറുപ്പക്കാരെ എന്തിനു കൊള്ളാം?അതുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ ഒരു എണ്പതു എങ്കിലും കഴിഞ്ഞേ അടുത്തൂണ്‍ പറ്റുന്നതിനെക്കുരിച്ചു ചിന്തിക്കെണ്ടൂ,ഏത്?
ReplyDeleteപറഞ്ഞതില്‍ മുഴുവന്‍ കാര്യമുണ്ട്... പക്ഷെ പറഞ്ഞിട്ട് യാതൊരു ഫലവുമില്ല........ ഈ പറഞ്ഞവര്ക്കൊക്കെ 'മൂന്നു മാസം' വയറ് വന്നപ്പോള്‍ തന്നെ 'പള്ള കണ്ടവര്‍' പറഞ്ഞതാണ്, ഒന്നുകില്‍ വയറ് കുറക്കണം അല്ലെങ്കില്‍ അഭിനയം കുറയ്ക്കണമെന്ന്....എവിടെ? ഇതെല്ലാം സഹിക്കാം, തൊടുമ്പോള്‍ ഇക്കിളി പോലും മാറാത്ത ചെറിയ ക്ടാങ്ങളുടെ കൂടെയുള്ള പാട്ടും നൃത്തവുമാണ് തീരെ ദഹിക്കാത്തത്.. (ആസൂയ : അസൂയ )
ReplyDeleteബഷീര്‍ക്കാ, ഒരു സംശയം.... വയറുള്ളവര്‍ക്ക് ബ്ലോഗ് എഴുതാമോ?
ഇടക്കൊക്കെ ഒന്ന് കണ്ണാടിയിൾ നോക്കുന്നത് നന്ന് അല്ലേ ബഷീർക്കാ...
ReplyDeleteസിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ പെൻഷൻ പ്രായം കണക്കാക്കാൻ സമയമായി....അല്ലാതെ നമുക്കൊന്നും രക്ഷയില്ല...!
@ pony boy :
ReplyDeleteഒരു നടന് സിക്സ് പായ്ക്കും അമൂൽബട്ടർ പോലത്തെ ബോഡിയും നിര്‍ബന്ധം ഇല്ല. .അതുപോലുള്ള റോളുകള്‍ അഭിനയിക്കുമ്പോള്‍. ഉദാഹരണത്തിന് .ക്രി.ബ്ര..സായി കുമാര്‍( നല്ല കുടവയര്‍ ഉണ്ടല്ലോ ) അങ്ങോരുടെ അപ്പന് ആയി അഭിനയിച്ചപ്പോ ആര്‍ക്കും അയ്യേ എന്ന് പറയാന്‍ തോന്നിയില്ലലോ...എന്നാല്‍ സായികുമാരിനെ കെട്ടി പിടിച്ചു കരയുന്ന അങ്ങോരെ കണ്ടപ്പോള്‍ ആള്ക്കാര് എന്താ പറഞ്ഞെ . അയ്യേ എന്നോ അതോ ?.
പിന്നെ 50/55 കഴിഞ്ഞിട്ടും ഇവര്‍ ഇന്നും ക്രോണിക്ക് ബാച്ചിലര്‍..ഈ കളി കുറെ ആയില്ലേ ..പോരഞ്ഞിട്ട് കൂടെ ആടാന്‍ മക്കളെ പോലെ ഇരിക്കുന്ന ഇരുപതു കാരികളും. പണ്ട് കൂടെ നടിച്ച , ശോഭന, അംബിക, രേവതി, മേനക, ഇവരുടെ കൂടെ ഭര്‍ത്താവായി അഭിനയിച്ചാല്‍, ഈ പറഞ്ഞ പടങ്ങള്‍ ഒന്നും ഓടില്ലെന്നുണ്ടോ ? അതോ നടികള്‍ക്ക് മാത്രമേ ഫിഗര്‍ ബാധകമായുല്ലോ ?
കെളവന് മാരുടെ പടം കാണാന്‍ ആളുകള്‍ ഇടിക്കുന്നത്...ഇടി ഒക്കെ പഴം കഥ ആണ് ഭായ് ..പടം നല്ലതാണേല്‍ ചിലപ്പോ ഇടിക്കും...അല്ലേല്‍ പിന്നെ ഫാന്‍സുകാര്‍ മാത്രേ ഇടിക്കു...ആഗസ്റ്റ് എന്തായി ? പിന്നെ പ്രതീക്ഷകള്‍ ആണല്ലോ ഇടിക്കാന്‍ പ്രേരിപ്പിക്കുന്നത് !
"ഇക്കണ്ട സിനിമകളിൽ അഭിനയം മുതൽ സംവിധാനവും ലൈറ്റ് പിടുത്തവും വരെ ചെയ്യുന്നത് മോഹൻലാലാണെന്ന് പോലത്തെ ധാരണകൾ വെച്ച് പുലർത്തുന്നത് മൌഡ്യമാണ്" അത് നേര്...പക്ഷെ ആര് പിടിക്കണം എന്ന് തീരുമാനിക്കുന്നത് ഇവര്‍ തന്നെ ആണല്ലോ...കഥ ഇവര്‍ സമ്മതിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്ക് വേണ്ടി കട്ടില് മുറിക്കല്‍ ആണല്ലോ നടക്കുന്നത് !
അദ്ദേഹം കുടവയര്‍ ഗോമ്പട്ടീഷനിലെ മത്സരാർഥി ആവരുതെ എന്നാണ്, നല്ലകാലത്തെ അദ്ദേഹത്തിന്റെ പടങ്ങള്‍ ഇഷ്ട്ടപ്പെട്ടിരുന്ന, ഇപ്പോഴും ചുമ്മാ പഴയ സിനിമ എടുത്തു കാണുന്ന ഒരാള്‍ എന്ന നിലക്ക് പറയാന്‍ ഉള്ളത്.!
കമെന്റ് ബോക്സ് തുറന്നിരിക്കുനതിനാല് മനസില്‍ തോന്നിയ കമെന്റ് താങ്കളുടെ അനുവാദത്തോടെ ഇടുന്നു...!
ReplyDelete1.മലയാള സിനിമയിലെ യുവാക്കള്‍ക്ക് വേണ്ടി വഴിമാറണം എന്നുള്ള വാദം അത്ര അംഗീകരിക്കാനാവില്ല. കാരണം മമ്മൂടിയും മോഹന്‍ ലാലുമൊന്നും ആരും വഴിമാറിക്കൊടുത്തിട്ട് വന്നവരല്ല. കഴിവുള്ളവര്‍ എവിടെയും അംഗീകരിക്കപ്പെടും. അതിന് ആരെയും മാറി നില്ക്കാന് പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
2.അഭിനയവും പ്രായവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന ആധുനിക ആഗോളീകരണ കാഴചപ്പാടിന്റെ ഉത്തമോദാഹരണമാണ് താങ്കളുടെ ഈ കുറിപ്പ്. വേള്‍ഡ് ക്ലാസിക്കുകളിലും നാടകങ്ങളിലും സീനിയര്‍ സിറ്റ്സണ്സ് അഭിനയിച്ച് പ്രതിഫലിപ്പിച്ച അനേകം കഥാപാത്രങ്ങള്‍ ഈ ഭൂഗോളത്തില്‍ ഉണ്ടായിരിക്കുന്നു. മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി എന്ന നടന് ശ്രമിക്കുന്നു എന്നതു തന്നെ വളരെ പോസിറ്റീവ് ആയി കാണെണ്ട കാര്യം തന്നെയാണ്. അല്ലാതെ ഇതു പോലെ ബ്ലോഗെഴുതി അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നതിനോട് അതൃപ്തി രേഖപ്പെടുത്തുന്നു.
3. നാല്പതു കൊല്ലമൊക്കെ ഒരു മേഖലയില്‍ പിടിച്ച് നില്‍ക്കുന്നതിനെ കുറച്ച് കാണിക്കരുത്. ഇതും ഒരു തൊഴിലാണ്. അടുത്ത 40 വര്‍ഷം കഴിഞ്ഞാല്‍ (അള്ളാഹു അതിന് ഇടവരുത്തട്ടെ) വള്ളിക്കുന്ന് ബ്ലോഗെഴുത്ത് നിര്‍ത്തണമെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയുമോ..? പോയി പണി നോക്കടാ കൊച്ചേ എന്ന് പറയും..അത്ര തന്നെ..!!
4. മമ്മൂട്ടിയുടെ ഡാഡി കൂള്‍, ഡബിള്‍സ്, മായാബസാര്‍, പോക്കിരിരാജ, ബെസ്റ്റ് ആക്ടര്‍, ആഗസ്റ്റ് 15 തുടങ്ങിയ ചിതങ്ങളിലെ അഭിനയം എന്താ മോശമാണോ?(മോഹന്‍ലലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ്, കൃസ്ത്യന്‍ ബ്രദെറ്സ്, ചെനാടൌണ്, ഇറങ്ങാന്‍ പോകുന്ന കാസനോവ, ടാക്കീസ് തുടങ്ങിയവയും പരാമര്‍ശിക്കപ്പെടേണ്ടതു തന്നെ) പടം കണ്ട് ഇറങ്ങിയപ്പോള്‍ കളിപ്പിക്കപ്പെട്ടു എന്ന് തോന്നിയങ്കില്‍ അതു വെറും തോന്നല്‍ മാത്രമാണ്..ഹേ. ലോക ക്ലാസിക്കുകളോട് കിടപിടിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെയെന്നും, മലായാള സിനിമയിലെ പ്രസന്ധിയില്‍ നിന്നും കരകേറട്ടേ എന്നും ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു..ആമേന്‍..
എന്‍ ബി:താങ്കള്‍ ബ്ലോഗ് എഴുതുമ്പോള്‍ അല്പം കൂടെ ആത്മസംയമം പാലിക്കണം..
മമ്മൂട്ടി ഫാന്‍സ് ഇന്ന് വളരെ സ്റ്റ്രോങ്ങ് ആണ്..നാട്ടില്‍ പോകേണ്ടതല്ലേ..സര്‍ജീ.
അപ്പൊ കാണാംസ്..ബൈസ്..!!
ബഷീര്‍
ReplyDeleteബാല്യകാലസഖിയില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന് കേട്ടപാടെ ഇങ്ങനെ വാളെടുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? മജീദിന്റെ കൌമാരവും യൌവനവും മമ്മൂട്ടി തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ഉള്ള അദ്ദേഹത്തിന്റെ രൂപത്തിന് ചേരുന്ന രീതിയിലുള്ള അപ്പിയറന്‍സ് ആണ് ചിത്രത്തിലെങ്കില്‍ പിന്നെ എന്താണ് പ്രശ്നം?
ബാല്യകാലസഖി മമ്മൂട്ടി അഭിനയിച്ചാല്‍ വൃദ്ധകാലസഖി ആകും എന്ന് വാരാന്ത്യത്തില്‍ അഡ്വ. ജയശങ്കര്‍ പറഞ്ഞിരുന്നു. അത് തന്നെ താങ്കളും പറയുന്നു! പക്ഷെ എങ്ങനെ ആണ് മമ്മൂട്ടിയെ ആ സിനിമയില്‍ അവതരിപ്പിക്കുക എന്ന് മനസിലാകുന്നതിനു മുന്നേ തന്നെ.
മമ്മൂട്ടിയോ മോഹന്‍ലാലോ അവരുടെ ഇപ്പോള്‍ ഉള്ള അപ്പിയറന്‍സ് വെച്ച് കോളേജുകുമാരനായി അഭിനയിച്ചാല്‍ കൂവാന്‍ ഞാനും ഉണ്ടാകും. അവര്‍ക്ക് ചേരുന്ന റോളുകളെ, എടുക്കാവൂ, കൊടുക്കാവൂ. അതിനോടൊന്നും എനിക്കും വിയോജിപ്പില്ല. പക്ഷെ 40 വര്‍ഷമായി അവര്‍ രംഗത്തുണ്ട് ഇനി മാറികൊടുക്കണം എന്ന് പറയുന്നത് കേട്ടാല്‍ തോന്നും പണ്ട് അവര്ക്കാരോക്കെയോ അങ്ങനെ വഴി മാറി കൊടുത്തിട്ടാണ് അവര്‍ കേറി വന്നത് എന്ന്. കഴിവുള്ളവന് ആരും വഴി മാറി കൊടുക്കണ്ട ആവശ്യമില്ല.
ഭ്രമരത്തിലെയും പാലേരി മാണിക്യത്തിലെയും ഒക്കെ പെര്‍ഫോമന്‍സ് കണ്ടാല്‍ ഇങ്ങനെ വഴി മാറികൊടുക്കണം എന്ന് പറയാന്‍ മലയാള സിനിമയെ സ്നേഹിക്കുന്ന ആര്‍ക്കും സാധിക്കില്ല. പിന്നെ ചുമ്മാ 'പറയാന്‍ വേണ്ടി' പറയുന്നതില്‍ എനിക്കൊരു പ്രശ്നോം ഇല്ലാട്ടോ. യേത്.. :)
This comment has been removed by the author.
ReplyDeleteബഷീര്‍

പാവം മമ്മൂക്ക...:( :(
ReplyDeleteഅല്ലാ മമ്മൂക്കയും,ലാലേട്ടനും ഫാന്‍സിനെ തല്ലുന്ന ക്ലിപ്പ് ഇടാന്‍ മറന്നതാണോ?
അഭിനയം എന്നാല്‍ അഭിനയം അല്ലെ. റിയാലിറ്റി അല്ലല്ലോ. അപ്പോള്‍ പ്രായമുള്ളവന് കുഞ്ഞായും ആണ് പെണ്ണായും ഒക്കെ അഭിനയിക്കണം.
ReplyDeleteമലയാളത്തില്‍ ഇല്ലാത്തത് അപ്പറഞ്ഞ പോലെ വൃദ്ധ നടിമാര്‍ നായികയായി അഭിനയിക്കുക എന്നതാണ്.
You Said It
ReplyDeleteമമ്മൂട്ടിയോ മോഹന്‍ലാലോ അവരുടെ ഇപ്പോള്‍ ഉള്ള അപ്പിയറന്‍സ് വെച്ച് കോളേജുകുമാരനായി അഭിനയിച്ചാല്‍ കൂവാന്‍ ഞാനും ഉണ്ടാകും. അവര്‍ക്ക് ചേരുന്ന റോളുകളെ, എടുക്കാവൂ, കൊടുക്കാവൂ. അതിനോടൊന്നും എനിക്കും വിയോജിപ്പില്ല. പക്ഷെ 40 വര്‍ഷമായി അവര്‍ രംഗത്തുണ്ട് ഇനി മാറികൊടുക്കണം എന്ന് പറയുന്നത് കേട്ടാല്‍ തോന്നും പണ്ട് അവര്ക്കാരോക്കെയോ അങ്ങനെ വഴി മാറി കൊടുത്തിട്ടാണ് അവര്‍ കേറി വന്നത് എന്ന്. കഴിവുള്ളവന് ആരും വഴി മാറി കൊടുക്കണ്ട ആവശ്യമില്ല.
ReplyDeleteV B N Very Goooood
വളരെ നല്ല വിലയിരുത്തല്‍..ഈ അഭിപ്രായം ഭൂരിപക്ഷം മലയാളികള്‍ക്കും ഉണ്ട്. അവര്‍ മലയാളത്തിനെ മഹാ നടന്മാര് തന്നെയാണ്. തെല്ലും സംശയം ഇല്ല. പക്ഷെ മനസ്സുമാത്രം ഉള്കൊണ്ടാല് പോര ശരീരം പ്രായം എന്നിവ കൂടി ഉള്‍ക്കൊണ്ട് കഥാപാത്രങ്ങള്‍ തിരെഞ്ഞെടുതാല് അവരുടെ വ്യക്തിത്വങ്ങള്‍ക്ക് പ്രഭ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കും..
ReplyDeletewww.ettavattam.blogspot.com
ഇപ്പോഴും പ്രായം കണ്ടാല്‍ ചര്‍മം തോന്നുകയില്ല!!
ReplyDeleteകിടിലന്‍
@ Pony boy
ReplyDeleteആദ്യമേ പറയട്ടെ ഞാനൊരു സിനിമ നിരൂപകനോ അതിനോട് വലിയ താത്പര്യം ഉള്ള ആളോ അല്ല. മജീദായി മമ്മുട്ടി വരുന്നു എന്ന് കേട്ടപ്പോഴുള്ള ഒരു ഞെട്ടല്‍ പങ്കു വെച്ചു എന്ന് മാത്രമേയുള്ളൂ. മോര്ഗന് ഫ്രീമാനെയൊക്കെ ഇങ്ങോട്ട് വലിച്ചിഴക്കണോ? ഗോള്‍ഡന്‍ ഗ്ലോബ് അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അദ്ദേഹം തന്റെ പേരമക്കളുടെ വയസ്സുള്ള പെണ്കുട്ടികളുമൊത്ത് അരോചകമായ നൃത്തച്ചുവടുകള്‍ വെച്ചിട്ടുണ്ടോ എന്നറിയില്ല. എഴുപത്തിമൂന്നു വയസ്സിലും അയാള്‍ അഭിനയിക്കുന്നുണ്ടാവാം. തിരെഞ്ഞെടുക്കുന്ന ക്യാരക്റ്ററുകളുടെ ഗുണമായിരിക്കാം താങ്കളെപ്പോലും അദ്ദേഹത്തിന്റെ ആസ്വാദകന് ആക്കിമാറ്റിയത്. അഭിനയം നിര്‍ത്തണം എന്നല്ല കൊച്ചു പിള്ളേര് ചെയ്യേണ്ട റോളുകള്‍ അവര്‍ക്ക് വിട്ടു കൊടുത്ത് മോര്ഗന് ഫ്രീമാന്‍ ചെയ്യുന്ന പോലെ അല്പം വകതിരിവ് കാണിക്കണം എന്നേ പറഞ്ഞുള്ളൂ..
@ ﺎലക്~ & വി ബി എന്‍
ReplyDeleteനിങ്ങള്‍ എഴുതിയതില്‍ ലോജിക്കുണ്ട്. അഭിനയം നിര്‍ത്തണം എന്നതിനെക്കാലേറെ തിരെഞ്ഞെടുക്കുന്ന റോളുകള്‍ക്ക് ഔചിത്യം വേണം എന്നതാണ് ഈ പോസ്റ്റിന്റെ കാതല്‍ . "പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്താല്‍ അവരിനിയും വിസിലടിക്കും. പക്ഷെ അവരെക്കൊണ്ടു നിങ്ങളായിട്ട് കൂകിപ്പിക്കരുത്" എന്ന് പറഞ്ഞത് അത് കൊണ്ടാണ്. ആഗോളീകരണവുമായി ഇതിനു ബന്ധമൊന്നുമില്ല. വകതിരിവിന്റെ പ്രശ്നമേയുള്ളൂ.. അമിതാബ് ബച്ചനില്‍ നിന്ന് അത് അല്പം കടം വാങ്ങുന്നത് ഈ താരങ്ങള്‍ക്ക് നന്നായിരിക്കും.
@ കൂതറHashimܓ
ReplyDelete"കാണാന്‍ കൊള്ളാവുന്നവര്‍ ഇവിടെ കേരളത്തിലുമുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയുന്നത് എന്നെയും മമ്മൂട്ടിയേയും പോലുള്ള കുറച്ചാളുകളെങ്കിലും ഇവിടെ ഉള്ളത് കൊണ്ടാണ്".
ഈ വരികള്‍ ഇഷ്ടപ്പെട്ടില്ല എന്ന് കണ്ടു. ഭാവിയില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കാം.
"ബാല്യ കാല സഖി " ഒന്ന് വായിക്കണം ..
ReplyDeleteഎവിടെ കിട്ടും ....!!!
ആര് ഉപദേശീച്ചാലും ഇവർ ചെവികൊള്ളില്ല്ല.ഉപദേശിക്കാൻ പോയ അഴീക്കോട് മാഷ് അവസാനം കോടതിയിലെത്തി.
ReplyDeleteപോസ്റ്റ് കലക്കി.
സിനിമ ഇറങ്ങട്ടെ, എന്നിട്ടുവേണം ഒന്ന് ആത്മാര്‍ഥമായി കൂവാന്‍...!
ReplyDeleteഭരതമുനിയോ ജീവിച്ചിരിപ്പില്ല.......ഇവര്‍ക്കൊക്കെ ഇനി എന്തുമാവാല്ലോ....
ReplyDeleteബഷീര്‍ക്കാ മേയ് പതിമൂന്നു വരെ പിടിച്ചു നിക്കാന്‍ ഈയൊരു കടുംകൈ വേണമായിരുന്നോ?
ReplyDeleteസിനിമയില്‍ അഭിനയിക്കാന്‍ പ്രായക്കുറവും ശരീര സൌന്ദര്യവും ഒക്കെയാണ് ആവശ്യമെങ്കില്‍ ഈ പറയുന്ന ഞാനും ബഷീര്ക്കയുമൊക്കെ എന്നെ ഫയങ്ങര നടന്മാര് ആകുമായിരുന്നു...ഹല്ല പിന്നെ.
അയ്യോ... ഇത്ര പെട്ടെന്ന് നിറുത്താനൊ..? അങ്ങനെ പറയല്ലെ.ഈ ചെറു പ്രായക്കാരി പെമ്പിള്ളാർ ഇങ്ങനെ മേനിയിൽ ഉരുമ്മി അഭിനയിക്കുന്നത് കൊണ്ടാണ് ഈ സൗന്ദര്യം നിലനില്‍ക്കുന്നത് തന്നെ. അതിട്ടേച്ച് പോയാൽ ഞങ്ങൾ കിഴവന്മാരകില്ലേ..?
ReplyDeleteപിന്നെ മസാല,അച്ചാർ എന്നിവ ഈസ്റ്റേൺ കറിപൗഡർ കമ്പനി വാങ്ങി(അവന് ബുദ്ധീണ്ട്-പച്ചാളം).
ഇങ്ങിനെ നിരുല്സാഹ പെടുത്തിയത് കൊണ്ട് മമ്മൂട്ടി മജീദ് ആയി അഭിനയിക്കില്ലെന്ന് തോന്നുന്നുണ്ടോ? ഇതുപോലെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങളെത്ര ആയി? പണം മുടക്കാന്‍ നിര്‍മ്മാതാക്കളും, വിത്യസ്തത കാണിക്കാന്‍ അവസരം കാത്തിരിക്കുന്ന സംവിധായകരും, ടിക്കറ്റ് എടുക്കാന്‍ തല്ലു കൂടുന്ന കാണികളും, പിന്നെ ബ്ലോഗ് പബ്ലിസിടിക്ക് വേണ്ടി സിനിമ നിരൂപണവുമായി നടക്കുന്ന നിങ്ങളെ പോലുള്ളവരും ഉണ്ടാവുമ്പോള്‍..... മജീദ് ആയിട്ടല്ല.... ബ്ലോഗ്ഗര്‍ ബഷീര്‍ ആയിത്തന്നെ അഭിനയിക്കാന്‍.. മമ്മൂട്ടി തെയ്യാറാവും..
ReplyDelete:)
ReplyDelete:)
ReplyDeleteഇനി നിങ്ങള്‍ക്ക് മജീദായി അഭിനയിച്ചേ അടങ്ങൂ എന്ന വാശിയുണ്ടെങ്കില്‍ സുഹറയുടെ കാര്യത്തിലും ആ വാശി കാണിക്കണം. ചുരുങ്ങിയത് കെ പി എ സി ലളിതയുടെ ജനുസ്സില്‍ പെട്ട ആരെയെങ്കിലും നായികയായി കണ്ടെത്തണം. ജോഡി മാച്ചായി വരുമ്പോള്‍ അതിനൊരു സുഖമുണ്ട്. ഭാവനയുള്ള തിരക്കഥാകൃത്താണെങ്കില്‍ ഒറ്റ ട്വിസ്റ്റ് കൊണ്ട് ബാല്യകാലസഖി യെ വൃദ്ധകാലസഖിയാക്കി മാറ്റുകയും ചെയ്യാം. ഏത്?
ReplyDeleteബഷീര്ക ഈ വരികള്‍ക്ക് നൂറു മാര്‍ക്ക്
ലാലേട്ടനും മമ്മുട്ടിയിമില്ലാതെ ഹെന്ത് സിനിമ..
ReplyDelete..അത്തരം സിനിമ കാണാത്തവർക്ക് എന്തും പറയാലോ :)
mr.vallikkunnu ...it is very poor post ....its their life let them live it .... why should we inter fear ....stop nonsense and do your own work ...
ReplyDeleteMAMMOKKAye patty parannu thudangiyath LALETTAN oralpm koody poyoo ennoru thonnall
ReplyDeleteEthayalm nannayiitund, gd lk
basheer vallikkunnu said
ReplyDelete>>>നിങ്ങള്‍ രണ്ടു പേര്‍ക്കും ഓരോ ബ്ലോഗുണ്ട് ( 1 2 ). അതൊക്കെ ഇപ്പോള്‍ ആളനക്കമില്ലാതെ കിടക്കുകയാണ്. ഇനിയുള്ള കാലം അവിടെയൊക്കെ അല്പം ശ്രദ്ധിച്ച്<<<
I object here
ബ്ലോഗിങ്ങിനും വേണ്ടേ ഒരു വിരമിക്കല്‍ പ്രായം ബഷീര്‍ സാബ് ?
@ മുജീബ് റഹ്മാന് ചെങ്ങര
ReplyDeleteബ്ലോഗിങ്ങിനു പ്രായപരിധി വെക്കുന്നില്ല എന്ന് ഒബാമ പറഞ്ഞിട്ടിട്ടുണ്ട്. നിങ്ങള്‍ ധൈര്യമായി എഴുതിക്കോ..
സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തുകയാണ് വേണ്ടത്. ഇവര്‍ കുടുതല്‍ സ്വരം നന്നാക്കി കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ആയാല്‍ സംഗതി (മലയാള സിനിമ) കൈവിട്ടു പോവുമോ........
ReplyDeleteഇതെന്താ വെള്ളിരിക്ക പട്ടെന്നമാണോ?? എന്തെങ്ങിലും കുറച്ചു എഴുതാന്‍ അറിയാം എന്ന് വിചാരിച്ചു ഒരു മാതിരി സിപിഎം/ CPI പെറ്റി ബൂര്‍ഷ രീതിയില്‍ എല്ലാത്തിനെയും കാണരുത്. മമ്മൂട്ടിയും മോഹന്‍ലാലും നല്ല നടന്മാര് തന്നെയാണ് , അവര്‍ ആരും തന്നെ എന്നെ ഒന്ന് അഭിനയിപ്പികാമോ എന്ന് ചോതിച്ചു നടകാറില്ല. കേരളത്തില്‍ നമ്മെ ഭരിക്കുന്ന മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും ഈതണ്ട് തീരരയവരന് എന്നോര്കണം. എന്തിനു ഇന്ത്യയുടെ പ്രധാന മന്ത്രി വരെ ഈ ഇനത്തില്‍ പെടും.
ReplyDeleteഞാൻ മലയാളി എന്നു നാലാളോടു പറഞ്ഞു അഭിമാനിക്കുന്നുണ്ടെങ്കിൽ അതു മമ്മൂക്കയും ലാലേട്ടനേയും പോലെ ചിലർ ഇവിടെ ഉള്ളതുകൊണ്ടൂം കൂടിയാണു.മലയാളിക്കു ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ നമുക്കു സമ്മാനിച്ച നടന സർവകലാശാലകൾ.അവരൊടു അഭിനയം നിർത്തി ബ്ലോഗെഴുതാനോക്കെ പറയുന്നതു അത്ര ശരിയല്ല ബഷീറിക്ക.
ReplyDeletethis is common malayali culture ........... every thing a negative view .......... nikeshm and britas are brillent media professionals pls leave it .......
ReplyDelete@@
ReplyDeleteഈ പോസ്റ്റ് വെള്ളത്തിലിട്ട വളി പോലായല്ലോ ബഷീര്‍ജീ.
എന്തേ മ്മളെ ഫാന്ശുകാരൊക്കെ ചത്തോ!
അതോ മുതുക്കന്മ്മാരെ അവര്‍ക്കും മടുത്തോ!
**
മമ്മൂട്ടിയും, മോഹൻലാലും ഇന്നു പരിഹാസ്യ കഥാപാത്രങ്ങളാണെങ്കിലും, ഇന്ത്യൻ സിനിമയിൽ പ്രത്യേഗിച്ച് മലയാള സിനിമൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്... പരാമർശനങ്ങൾ വ്യക്തിഹത്യയിലേക്ക് മാറതെ നോക്കുമല്ലോ......ആശംസകൾ..
ReplyDeleteഅല്ല, അറിയാഞ്ഞിട്ടു ചോദിക്ക്യാ..
ReplyDeleteശരിക്കും നിങ്ങളുടെ പ്രശ്നം എന്താ?
you really rock
ReplyDeletelal and mammitty film fieldil ippolum nilkkunnennkil athavarude kazhivhu kondu maathram. ippolum janangal avare ishatappedunnu.
ReplyDeleteAs many of the commentators have said, Mammotty and Mohanlal are two legends of Indian movie. But as you said, they should choose the roles which suits them. Just like Big B and many others. But I must say one thing, doesn't these criticisms applicable to RAJNIKANTH, KAMAL HASAN, CHIRANJEEVI, etc? They too are of the same age. And I don't agree with you that they should retire so that youngsters could shine. As many said here, they haven't came in when there were no actors who are fit for being a superstar. Mukesh, Jagatheesh, Ratheesh (R.I.P.). Anyway your blog is very good. All the best for your future. And about the fans of Mammotty and Mohanlal, they are only fans. Only few are blame for the criticisms given in the above comments. As they say, A BAD APPLE IN A BOX OF APPLE CAN MAKE OTHER APPLES BAD!
ReplyDeleteഭായി പറഞ്ഞതാണ രാജപ്പനും പറഞ്ഞത് അവര്‍ക്ക് ചേരുന്ന വേഷങ്ങള്‍ ചെയ്യണം എന്ന് എന്ദാ...പുകിലായിരുന്നു ഇവിടെ ..........
ReplyDeleteപ്രേം നസീറും സുകുമാരനും സോമനും കത്തി നിന്നിരുന്ന കാലത്താണല്ലോ മമ്മൂടിയും മോഹന്‍ലാലും അവരെ പിന്നിലാകി വന്നത്... അതുപോലെ ഇവരെയും പിന്തള്ളാന് ആരെങ്ങിലും ഒക്കെ വരും,, അതുവരെ ക്ഷമിക്കുക സഹോദരാ...
ReplyDeleteസിനിമയില്‍ അഭിനയിക്കാന്‍ പ്രായക്കുറവും ശരീര സൌന്ദര്യവും ഒക്കെയാണ് ആവശ്യമെങ്കില്‍ ഈ പറയുന്ന ഞാനും ബഷീര്ക്കയുമൊക്കെ എന്നെ ഫയങ്ങര നടന്മാര് ആകുമായിരുന്നു...ഹല്ല പിന്നെ.
ReplyDelete