December 26, 2011

കൊച്ചൌസേപ്പ് ജയിക്കില്ലേ ?

മനോരമ ന്യൂസ്‌മേക്കര്‍ 2011 അവാര്‍ഡ്‌ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പ്രാഥമിക റൌണ്ടില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഫൈനല്‍ റൌണ്ടിലെ പിന്തുണ അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ്‌ ഇടുന്നത്. ഒരു പണി ഏറ്റെടുത്ത സ്ഥിതിക്ക് അത് മുഴുവിപ്പിക്കാതെ പോകുന്നത് ശരിയല്ലല്ലോ :). ഫൈനല്‍ റൌണ്ടില്‍ ഇപ്പോള്‍ നാല് പേരാണുള്ളത്. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ & കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി.  മനോരമയില്‍ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് ഇപ്പോഴത്തെ വോട്ടിംഗ് ട്രെന്‍ഡ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മൂപ്പര്‍ക്ക് വേണ്ടി SMS ചെയ്യാന്‍ മലപ്പുറത്ത് ഇപ്പോള്‍ കൊണ്ടോട്ടി നേര്‍ച്ചയുടെ തിരക്കാണ് എന്നാണറിയുന്നത്. കൊച്ചൌസേപ്പ് ഔട്ടാകാതിരിക്കാന്‍ നമ്മളൊന്ന് ആഞ്ഞു പിടിക്കേണ്ടി വരും.

നിലവിലുള്ള നാല് പേരില്‍ ആര് ന്യൂസ്‌ മേക്കര്‍ ആയാലും അഞ്ചു കാശിന്റെ ഉപകാരം വ്യക്തിപരമായി  എനിക്കില്ല. പക്ഷെ കൊച്ചൌസേപ്പിനോട് അല്പം ഇഷ്ടമുണ്ട്. വാക്കിനേക്കാള്‍ പ്രവൃത്തിക്ക് വിലയുണ്ടെന്ന് സ്വന്തം ജീവിതം വഴി കാണിച്ചു കൊടുത്ത ഒരേ ഒരാള്‍ ഈ നാല് പേരില്‍ കൊച്ചൌസേപ്പാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി നടത്തുന്ന പൊട്ടീസ് പരിപാടികള്‍ വിജയിപ്പിച്ചു കൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പൊട്ടനാണ്‌ ഞാന്‍ എന്ന് കരുതുന്നവര്‍ ഉണ്ടാകും. എന്നാലും വേണ്ടില്ല, കൊച്ചൌസേപ്പ് കാണിച്ച മാനുഷികതയുടെ ആ മഹാ മാതൃകക്ക് ഒരംഗീകാരം ലഭിച്ചു കാണണമെന്ന് ആഗ്രഹമുണ്ട്. ഒന്ന് ഒത്തു പിടിച്ചാല്‍ കൊച്ചൌസേപ്പിനെ നമുക്ക് ഈ വര്‍ഷത്തെ ന്യൂസ്‌ മേക്കര്‍ ആക്കാന്‍ പറ്റും.ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ ന്യൂസ്‌ മേക്കര്‍ ആയി വരുന്നത് കൊണ്ട് യാതൊരു വിരോധവും ഉണ്ടായിട്ടല്ല. അവരൊക്കെ രാഷ്ട്രീയക്കാര്‍ ആണ്. ജനങ്ങളുടെ അംഗീകാരവും തിരസ്കാരവുമെല്ലാം വേണ്ടത്ര അനുഭവിച്ചവരുമാണ്. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. ഇനി ഒരു അവാര്‍ഡ് കൂടെ കിട്ടി എന്ന് വെച്ചു അവരുടെ ഇമേജിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജീവന്‍ മരണ പോരാട്ടം നടത്തുന്ന കേരളത്തിലെ ജനങ്ങളെ പരിഹസിച്ചത്‌ വഴി സലിം കുമാറിനോട് ഇച്ചിരി നീരസം ഉണ്ട്. തണ്ണിയടിച്ചു ബഹളം ഉണ്ടാക്കിയതിനു വിമാനത്തില്‍ നിന്നും പുള്ളിയെ ഇറക്കി വിട്ട വാര്‍ത്ത വായിച്ചതോടെ ആ നീരസം വീണ്ടും കൂടി. ഇനി ഓസ്കാര്‍ വാങ്ങി വന്നാലും ആ നീരസം വഴിമാറും എന്ന് തോന്നുന്നില്ല.

കൊച്ചൌസേപ്പിനെപ്പറ്റി പറയാനുള്ളതെല്ലാം കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി ഞാന്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. ഈ വീഡിയോ ഒന്ന് കൂടി കാണുക.


കൊച്ചൌസേപ്പ് ഒരു വോട്ടു അര്‍ഹിക്കുന്നുവെങ്കില്‍ ഈ ലിങ്ക് വഴി പോയി ഒരു വോട്ടു ചെയ്യുക. അപ്പോള്‍, പറഞ്ഞ പോലെ ..  സ്റ്റാര്‍ട്ട്‌, ക്യാമറ, ആക്ഷന്‍..

(ഫൈനല്‍ റൌണ്ടില്‍ വോട്ടു ചെയ്തവര്‍ ആ വിവരം ഇവിടെ പറയുന്നത് നല്ലതാണ്)

പുതുതായി എത്തിയ വായനക്കാര്‍ക്ക് വേണ്ടി,  മനോരമ ന്യൂസ്‌മേക്കര്‍ :ഗോവിന്ദച്ചാമി ലിസ്റ്റിലില്ല  ഇവിടെ റീപോസ്റ്റ് ചെയ്യുന്നു. (originally posted on Dec 1, 2011)   

മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്‌മേക്കര്‍ മത്സരത്തിന്റെ നോമിനികളെ കണ്ടു ഞാന്‍ ഞെട്ടി. പി സി ജോര്‍ജ്, എം വി ജയരാജന്‍, പി കെ കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപ്പിള്ള തുടങ്ങി പലരും അതിലുണ്ട്. ഉള്ള കാര്യം പറയാമല്ലോ, ഗോവിന്ദച്ചാമിയുടെ ഒരു കുറവുണ്ട് ആ ലിസ്റ്റില്‍ !. മനോരമേ, അയാളുടെ പേര് കൂടെ ഈ ലിസ്റ്റില്‍ ചേര്‍ക്കണം. എന്നാലേ മത്സരത്തിനു ഒരു ഗുമ്മുണ്ടാകൂ.  കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ പ്രീജ ശ്രീധരനെ ജയിപ്പിക്കാന്‍ വേണ്ടി അവളുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. ഭാഗ്യത്തിന് പെങ്കൊച്ചു ജയിച്ചു കയറി ന്യൂസ്‌ മേക്കര്‍ ആയി. (അതിന്റെ ലഹങ്കാരമൊന്നും എനിക്കില്ല കെട്ടോ..)

ഇത്തവണ ജനങ്ങള്‍ക്ക്‌ വോട്ടു ചെയ്തു വിജയിപ്പിക്കാന്‍ വേണ്ടി പന്ത്രണ്ടു പേരെയാണ് മനോരമ തിരഞ്ഞെടുത്തിരിക്കുന്നത്. അവരില്‍ നാല് പേരെയാണ് ഞാന്‍ മുകളില്‍ പറഞ്ഞത്. ഇനി ബാക്കിയുള്ള എട്ടു പേരുടെ കാര്യം നോക്കാം. സിനിമയില്‍ നിന്നും രണ്ടു മേനോത്തിക്കുട്ടികള്‍ ഉണ്ട് ലിസ്റ്റില്‍ . നിത്യ മേനോന്‍, ശ്വേത മേനോന്‍ (SNDP പ്രാതിനിധ്യം കുറവാണ്. വെള്ളാപ്പള്ളി കാണേണ്ട !!). പിന്നെയുള്ളത് നമ്മുടെ ദേശീയ അവാര്‍ഡ് ജേതാവും മുല്ലപ്പെരിയാര്‍ സമരത്തിന്റെ പ്രഖ്യാപിത ശത്രുവുമായ നടന്‍ സലിം കുമാര്‍ ആണ്. സിനിമയില്‍ നിന്ന് വേറെ ഒരാള്‍ കൂടി ജോണി ലൂക്കോസിന്റെ ലിസ്റ്റില്‍ ഉണ്ട്. ബോഡിഗാര്‍ഡ് സിദ്ദീഖ്. പിന്നെയുള്ളത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ പ്രമുഖനായ എം എ യൂസഫ്‌ അലി, ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷ് എന്നിവരാണ്.  അതോടെ മൊത്തം പതിനൊന്നു പേരായി. ഇനി ഒരാള്‍ കൂടിയുണ്ട്. അത് കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയാണ്. അദ്ദേഹം ഈ ലിസ്റ്റില്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതുന്നത്‌.


കഴിഞ്ഞ തവണത്തെപ്പോലെ ഒരു വോട്ടിംഗ് ക്യാന്‍വാസ് നടത്തുവാന്‍ എനിക്ക് ഉദ്ദേശമില്ല. മനോരമക്കെതിരെ മൂന്നു മാസം കൂടുമ്പോള്‍ ഒരു പോസ്റ്റെങ്കിലും എഴുതിയില്ലെങ്കില്‍ ഉറക്കം കിട്ടാത്ത ആളാണ്‌ ഞാന്‍. അതുകൊണ്ട് തന്നെ അവരുടെ പരിപാടി വിജയിപ്പിച്ചു കൊടുക്കുകയും എന്റെ ഉദ്ദേശമല്ല. ന്യൂസ്‌ മേക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന പന്ത്രണ്ടു പേരുടെ ലിസ്റ്റിലൂടെ കണ്ണോടിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചിലതു ഇവിടെ പങ്കു വെക്കുന്നു എന്ന് മാത്രം.  ഈ മത്സരത്തില്‍ ഞാന്‍ ആദ്യം പറഞ്ഞ നാല് പേരിലൊരാള്‍ വിജയിച്ചു വരാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ അവസ്ഥയിലുള്ളത്. പി സി ജോര്‍ജ്, എം വി ജയരാജന്‍, പി കെ കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപ്പിള്ള.  ഈ നാല് പേര്‍ക്കും കുത്തിയിരുന്നു വോട്ടു ചെയ്യാനും എസ് എം എസ് അയക്കാനും വേണ്ടത്ര അനുയായികള്‍ ഉണ്ടാവും.  ക്വട്ടേഷന്‍ സംഘങ്ങളെ വരെ എസ് എം എസ് അയക്കാന്‍ ഏര്‍പ്പാട് ചെയ്യാന്‍ കഴിയുന്നവരാണ് ഇവര്‍ . ഒരു പക്ഷെ അവര്‍ അവരുടെ പണി ഇതിനകം തന്നെ തുടങ്ങിക്കാണണം. മനോരമയുടെ ന്യായപ്രകാരം ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നവരാണത്രേ ഇവര്‍ നാല് പേര്‍ . ശരിയാണ്. ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടിട്ടുണ്ട്. പക്ഷെ അതില്‍ മിക്കവയും കോടതിയും കേസുകെട്ടുകളും ജയില്‍വാസവുമൊക്കെയായി ബന്ധപ്പെട്ടതാണ്. ഇവരെ ലിസ്റ്റില്‍ ഉള്‍പെടുത്താമെങ്കില്‍  അതിനേക്കാള്‍ കൂടുതല്‍ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന ഗോവിന്ദച്ചാമിയെയും ഉള്‍പെടുത്താന്‍ പറ്റും. അതവര്‍ ചെയ്യാത്തത് കൊണ്ട് എന്റെ ലിസ്റ്റില്‍ നിന്ന് ആ നാല് പേരെയും ഞാന്‍ ആദ്യം തന്നെ വെട്ടി.


ഹിന്ദിയില്‍ ഒരു സിനിമ ഹിറ്റാക്കി എന്നതാണ് സിദ്ധീഖിന്റെ ക്രെഡിറ്റില്‍ ഉള്ളത്.  ഒരു മസാല ചിത്രത്തില്‍ രതിചേച്ചിയായി വന്നതാണ് ശ്വേത മേനോന്റെ ഈ വര്‍ഷത്തെ പ്രധാന ഹൈലൈറ്റ്. കല്യാണം കഴിക്കുന്നത്‌ സിനിമാനടികളെ സംബന്ധിച്ചിടത്തോളം വലിയ വാര്‍ത്തയൊന്നും അല്ലല്ലോ. (മഴവില്‍ മനോരമയില്‍ അവതാരകയാകാന്‍ സമ്മതിച്ചതാണ് ഈ ലിസ്റ്റില്‍ ഇടം പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്നൊരു മ്യാവൂ ഉണ്ട്. ബെര്‍ളിയുടെ കയ്യുണ്ടോ എന്നും അറിയില്ല. രതിചേച്ചിയെക്കുറിച്ചു ഏറ്റവും അധികം പോസ്റ്റുകള്‍ ഇട്ടതു പുള്ളിയാണ്) നിര്‍മാതാക്കളുടെ സംഘടനയുമായി ഉടക്കിയതാണ് നിത്യ മേനോനെ വാര്‍ത്തയില്‍ എത്തിച്ചത്. സിനിമയില്‍ നിന്ന് പിന്നെയുള്ളത് സലിം കുമാറാണ്. പുള്ളിയോട് അല്പം ഇഷ്ടം ഉണ്ടായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയതോടെ ആ ഇഷ്ടം കൂടി. പക്ഷെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സമരത്തെ കൊച്ചാക്കി സംസാരിച്ചതോടെ മൊത്തം മലയാളികളുടെ മനസ്സില്‍ നിന്നും സലിം കുമാര്‍ പടിയിറങ്ങിക്കഴിഞ്ഞു എന്നാണെന്റെ വിശ്വാസം. ഇനി ഓസ്കാര്‍ കിട്ടിയാലും ഒരുത്തനും അയാള്‍ക്ക്‌ വോട്ടു ചെയ്യില്ല. മലയാളിയെ ഗുണപരമായി സ്വാധീനിച്ച ഒരു വാര്‍ത്താ വ്യക്തിയായി ഇവരില്‍ ഒരാളെ കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഈ നാല് പേരെയും വെട്ടി.

ഇപ്പോള്‍ എട്ടു പേര്‍ ഔട്ടായി. നാല് പേര്‍ ബാക്കിയുണ്ട്. ഉമ്മന്‍ ചാണ്ടി. യൂസഫ്‌ അലി. ശ്രീജേഷ്. കൊച്ചൌസേപ്പ്. ഇവരില്‍ ആരുടേയും പേര് വെട്ടാന്‍ തോന്നുന്നില്ല. നാല് പേരും നമുക്ക് വേണ്ടപ്പെട്ടവര്‍ തന്നെ. എന്നിരുന്നാലും വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടം കൊച്ചൌസേപ്പിനെയാണ്. വി ഗാര്‍ഡ് കമ്പനിയുടെ ഉടമ എന്ന നിലക്കല്ല. വാക്കിലും പ്രവര്‍ത്തിയിലും മാനുഷികത തെളിയിച്ച ഒരു വ്യക്തി എന്ന നിലയില്‍ . ഈ വര്‍ഷം കേട്ട ഏറ്റവും ഹൃദയസ്പൃക്കായ വാര്‍ത്തകളില്‍ ഒന്നായിരുന്നു കൊച്ചൌസേപ്പ് തന്റെ കിഡ്നി ദാനം ചെയ്തു എന്നത്. ( ആ വാര്‍ത്ത കേട്ടയുടനെ ഞാനെഴുതിയ പോസ്റ്റ്‌ ഇവിടെയുണ്ട് അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായ അദ്ദേഹം സ്വയം സന്നദ്ധനായി ട്രക്ക് ഡ്രൈവറായ ഒരു രോഗിക്ക് തന്റെ കിഡ്നി ദാനം ചെയ്യുകയായിരുന്നു. പത്തു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. പണത്തിനു വേണ്ടി വൃക്ക വില്‍ക്കുന്നവരും ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വയം ത്യാഗം ചെയ്യുന്നവരും നമുക്കിടയില്‍ കാണും. പക്ഷെ കിഡ്നി ദാനമെന്ന ഒരു മാനുഷിക സംരംഭത്തെ പിന്തുണക്കുന്നതിനു വേണ്ടി അത്തരമൊരു മഹാത്യാഗം ചെയ്ത ആദ്യത്തെ കോടീശ്വരന്‍ ഒരു പക്ഷെ കൊച്ചൌസേപ്പ് ആയിരിക്കും. ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും. അതുകൊണ്ട് തന്നെ ഈ പന്ത്രണ്ടു പേരില്‍ എനിക്ക് ഏറ്റവും പ്രിയങ്കരന്‍ കൊച്ചൌസേപ്പ് തന്നെയാണ്. അദ്ദേഹം ജയിച്ചു കാണണമെന്ന് മനസ്സില്‍ അതിയായ ആഗ്രഹമുണ്ട്. കിഡ്നി പോയിട്ട് ഒരു കുപ്പി രക്തം പോലും ദാനം ചെയ്യാന്‍ തയ്യാറാകാത്ത നമ്മില്‍ പലര്‍ക്കും കൊച്ചൌസേപ്പ് നല്‍കിയത് ഒരു വലിയ സന്ദേശമാണ്. ഒരു രാഷ്ട്രീയക്കാരനും ഒരു സിനിമാക്കാരനും ഒരു സ്പോര്‍ട്സ് താരവും നല്‍കാത്ത സന്ദേശം.

കിഡ്നി ദാനം ചെയ്യുന്നവരുടെ ഒരു ചെയിന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു അദ്ദേഹം ചെയ്തത്. കൊച്ചൌസേപ്പിന്റെ കിഡ്നി ലഭിച്ച വ്യക്തിയുടെ ഭാര്യ മറ്റൊരാള്‍ക്ക് തന്റെ കിഡ്നി ദാനം ചെയ്തു. അയാളുടെ അടുത്ത ബന്ധു മറ്റൊരാള്‍ക്ക് ദാനം ചെയ്തു. അങ്ങനെ ജീവനില്‍ നിന്നും ജീവന്‍ പകര്‍ന്ന ഒരു ചങ്ങലയായി അത് മാറി. മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഒരു ചങ്ങല.  വലിയ വായില്‍ ഗീര്‍വാണ പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും ഗ്ലാമര്‍ ലോകത്ത് ജീവിക്കുന്ന സിനിമാ താരങ്ങള്‍ക്കും ഇടയില്‍  കൊച്ചൌസേപ്പ് തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും മധുരമുള്ള വാര്‍ത്ത സൃഷ്ടിച്ചത്.  അത് കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തിനു ഒരു വോട്ടു ചെയ്തു. താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതാവാം. ജനുവരി മൂന്നു വരെയാണ് വോട്ടു ചെയ്യാനുള്ള അവസരമുള്ളത്. കാശുള്ളവര്‍ക്ക് SMS ചെയ്തു വോട്ടു നല്‍കാം . ഈ ലിങ്കിലൂടെ പോയാല്‍ ഫ്രീയായിട്ടും വോട്ടു രേഖപ്പെടുത്താം. കൊച്ചൌസേപ്പ് മനോരമയുടെ ന്യൂസ്‌ മേക്കര്‍ ആയാലും ഇല്ലെങ്കിലും അദ്ദേഹത്തിനു കരുണാമയനായ ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 

Related Posts
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
പ്രീജ ശ്രീധരന് ഒരു വോട്ട്
മനോരമ ചതിച്ചില്ല. താരം പ്രീജ തന്നെ 
സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല 
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു. 

124 comments:

 1. അപ്പൊ സന്തോഷ്‌ പണ്ടിട്റ്റ് !! എനിക്ക് ശെരിക്കും സങ്കടം വന്നു

  ReplyDelete
 2. kochu thanne ..mattenthu samshayam..pakshe umman chandiye koodi peduthi enne confusion aakki kalanju

  ReplyDelete
 3. എന്റെ വോട്ട് "വല്യ" ഔസേപ്പിന് തന്നെ

  ReplyDelete
 4. @Yunus Cool

  വോട്ടു ചെയ്ത വിവരം ആദ്യമായി അറിയിച്ച നിങ്ങള്ക്ക് നന്ദി. കൈപ്പുണ്ണ്യം ഉണ്ടോ എന്ന് ഞാന്‍ നോക്കട്ടെ :)

  ReplyDelete
 5. YUNUS.COOL - വള്ളിക്കുന്നും മനോരമേം എല്ലാം കുമ്പിഡിയുടെ ആള്‍ക്കാരാ ...
  ആ കഴുത്തേല്‍ മഞ്ഞ പുള്ളിയുള്ള കറുത്ത കോട്ട്‌ ഒന്ന് നേരെപിടിച്ചിട്ട് നിവര്‍ന്നുനിന്നാല്‍ പണ്ഡിറ്റിനെ വെല്ലാന്‍ പിന്നെ ആരുണ്ട്‌ ? :-)

  ReplyDelete
 6. വള്ളിക്കുന്നെ ,താങ്കളോട് നൂറു ശതമാനം യോജിക്കുന്നു.കൊച്ചൌസേപ്പിലും വലിയൊരു മനുഷ്യ സ്നേഹിയെ അടുത്ത കാലത്ത് കണ്ടിട്ടില്ല.പക്ഷെ ന്യൂസ്‌ മേയ്ക്കര്‍ എന്ന് പറഞ്ഞാല്‍ അത്‌ മീഡിയയില്‍ നിറഞ്ഞു നിന്നവനല്ലേ.അതിലൊന്ന് ഗോവിന്ദ ചാമിയാണ്.ആ ചെറ്റ ഉണ്മെഷിനെയും പരിഗണിക്കാം.

  ReplyDelete
 7. @vettathan
  മീഡിയയില്‍ നിറഞ്ഞു നിന്നതിനേക്കാള്‍ പ്രസക്തമാണ് പ്രേക്ഷകന്റെ/വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവിടെയാണ് കൊച്ചൌസേപ്പ് വിജയിക്കുന്നത്. നിങ്ങള്‍ വോട്ട് ചെയ്തോ?

  @Hashiq
  ha..ha..
  വോട്ട് ചെയ്തു വാ ആഷിഖേ

  ReplyDelete
 8. @Hashiq : സന്തോഷ്‌ പണ്ടിട്റ്റ് ഇല്ലതോണ്ടാ .. ഇല്ലേല്‍ കാണായിരുന്നു !!

  ReplyDelete
 9. ende voteum Chittilapilly kku... Yousuf Ali undayirunnu.. Ennalum Chittilapillykku mukalil varilla

  ReplyDelete
 10. വാർത്തവായനക്കാരൻ പ്രമോദ് ഈ പട്ടിക വതരിപ്പിക്കുമ്പോൾ ഞാൻ കാത്തിരുന്നത് നമ്മുടെ പണ്ഡിറ്റ് ഇതിൽ പെട്ടിട്ടുണ്ടോ എന്നു നോക്കാനായിരുന്നു..
  ഇല്ല അവരവനെ വിട്ടു...

  പക്ഷേ ആരും ഇതിന്ന് എസ് എം എസ്സ് അയച്ച് വെറുതേ മൂന്നു രൂപ കളയണ്ട. നമ്മൾക്കിനി ഒരു വലിയ മുല്ലപ്പെരിയാർ ഫണ്ടിന്നു പിരിവു നൽകാനുള്ളതാണ്. ഓർത്തോ!

  ReplyDelete
 11. ബഷീര്‍ പറഞ്ഞത് ശെരിയാണ് ഞാനും വോട്ട് ചെയ്തു.
  (ശെരിക്കും ന്യൂസ്‌ മേക്കര്‍ സന്തോഷ്‌ സാര്‍ അല്ലെ?, ഓര് തംശയം)

  ReplyDelete
 12. ചെയ്തവരുടെത് കണക്കു വെച്ചു.

  @ ബൈജുവചനം
  അത് ശരിയാണ്, SMS ന് കാശു കളയേണ്ട. പക്ഷെ ഓണ്‍ലൈനില്‍ ഫ്രീയായിട്ട് ചെയ്തൂടെ.

  ReplyDelete
 13. മനോരമ ന്യൂസ് മേക്കർ വാർത്ത കണ്ടപ്പോൾ തന്നെ ചിറ്റിലപ്പള്ളിക്ക് തന്നെ വോട്ട് എന്നു കരുതിയതാണു. ഇന്നലെ അതു (ഒന്നാം പ്രയോറിറ്റി) ചെയ്തു.. വള്ളിക്കുന്നിന്റെ പോസ്റ്റ് വായിച്ചപ്പോൾ ഒന്നും കൂടി ചെയ്താലോ എന്നൊരു പൂതി....

  കിഡ്നി ദാനം ചെയ്ത് മാതൃക കാട്ടിയത് തന്നെ മതി അദ്ദേഹത്തിനു ഒരു കൂട്ടം വോട്ട് ചെയ്യാൻ.... ഒന്നിൽ കൂടുതൽ വോട്ടുകൾ ഞാൻ ചെയ്തു കഴിഞ്ഞു... ഇനിയും ലിസ്റ്റിലുള്ള "നേതാക്കൾക്ക്" ചെയ്തേക്കാം.. അവരും പിഴച്ചു പോയ്ക്കോട്ടെന്നേ... എന്തു തന്നെയായാലും ഒന്നാം വരിയിലുള്ളവരെ തഴയാം... :)

  ReplyDelete
 14. @നചികേതസ്സ്

  അതെ ! സന്തോഷ് പണ്ഡിറ്റ് ഏഷ്യാനെറ്റ് ന്യൂസ് മേക്കർ 2011 മൽസരത്തിൽ നോമിനി ആയേക്കാം....

  അപ്പോൾ ഒരു കൈ നമുക്ക് നോക്കാം....

  ReplyDelete
 15. ഞാനും കുത്തി കൊച്ചിന്...

  ReplyDelete
 16. യഥാര്‍ത്ഥ ന്യൂസ് മേക്കര്‍ പണ്ഡിറ്റ്‌ തന്നെ സംശയമില്ല...

  ReplyDelete
 17. കൊച്ചൌസേപിനും കുഞ്ഞൂഞ്ഞിനും ഓരോ വോട്ട് വീതം കൊടുത്തു.

  ReplyDelete
 18. പ്രിയപ്പെട്ട ബഷീര്‍ , ഞാന്‍ ചിറ്റിലപ്പള്ളിക്ക് വോട്ട് ചെയ്തു. കഴിഞ്ഞ തവണ ബഷീറിന്റെ പോസ്റ്റ് വായിച്ച് തന്നെയാണ് പ്രീജയ്ക്ക് വോട്ട് ചെയ്തത്. ഇത്തവണയും കൊച്ചൌസേപ്പ് എന്ന ആ മഹാമനുഷ്യസ്നേഹി ഒന്നാം സ്ഥാനത്തെത്തട്ടെ എന്നൊരാഗ്രഹം..

  ReplyDelete
 19. @ Sameer Thikkodi
  >>ഇനിയും ലിസ്റ്റിലുള്ള "നേതാക്കൾക്ക്" ചെയ്തേക്കാം.. അവരും പിഴച്ചു പോയ്ക്കോട്ടെന്നേ...<<<

  അവര്‍ already 'പിഴച്ചു' പൊയ്ക്കഴിഞ്ഞു. ഇനി വോട്ടു കൂടി ചെയ്‌താല്‍ കൂടുതല്‍ പിഴക്കും.

  @ K P Sukumaran
  കഴിഞ്ഞ തവണത്തെ പോലെയല്ല, എനിക്ക് പ്രതീക്ഷ കുറവാണ്. കൊച്ചൌസേപ്പിനെ പിന്തുണക്കാന്‍ ആളുകള്‍ കുറവാണെന്ന് തോന്നുന്നു.

  ReplyDelete
 20. മനോരമയുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി ബാലകൃഷ്ണപിള്ള,ജയരാജന്‍,കുഞ്ഞാലികുട്ടി രതിചേച്ചി, നിത്യ ചേച്ചി ഹോ ഭീകരം പിന്നെ മനോരമയില്‍ നിന്നു ഇതില്‍ കൂടുതല്‍ നിലവാരം പ്രതീക്ഷിക്കുന്നില്ല . വാര്‍ത്ത സൃഷ്ട്ടിച്ചത് മാത്രമാണ് മാനദണ്ഡം എങ്കില്‍ ഗോവിന്ദ ചാമി, സന്തോഷ് പണ്ഡിറ്റ്, റഊഫ് ഇവരെ ഒഴിവാക്കിയത് ശരിയായില്ല. മനോരമയുടെ സ്വന്തം ആളും സര്‍വോപരി നമ്മുടെ മുഖ്യനുമായ ഉമ്മന്‍ചാണ്ടി ലിസ്റ്റിലുള്ളപ്പോള്‍ അവാര്‍ഡ് ആര്‍ക്ക് കിട്ടുമെന്ന് നമ്മള്‍ക്കറിയില്ലെങ്കിലും മനോരമക്കറിയാം അത് ചാണ്ടിച്ചായന് തന്നെ വെറുതെ എസ് എം എസ് അയച്ചു ആരും കാശ് കളയരുതേ

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ഔസേപ്പച്ചന് വോട്ട് ചെയ്ത വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു(എന്നാലും സ.പണ്ഡിറ്റ് വി മിസ്സ് യു.)

  ReplyDelete
 23. കൊച്ചൌസേപ്പിനു തന്നെ ആകട്ടെ നമ്മുടെ വോട്ട് :)

  ReplyDelete
 24. (മനോരമ പണ്ഡിറ്റിനെ ഇതില്‍ ഉള്‍പ്പെടുത്താത്തതില്‍ എനിക്ക് മനോരമയോട് ഒരു മതിപ്പ് തോന്നുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു സന്തോഷ് പണ്‍ഡിറ്റ്.
  വിഡ്ഡിയായ ഒരാളും അയാളെ വിഡ്ഡിയാക്കാന്‍ നോക്കി വിഡ്ഡിയാവുന്ന ചിലരും ഇതൊക്കെ കണ്ട് വിഡ്ഡിയാവുന്ന കാഴ്ചക്കാരും അടങ്ങുന്ന ദയനീയ കാഴ്ചയായിരുന്നല്ലോ എങ്ങും!
  അതവിടെ നില്‍ക്കട്ടെ...)

  ഈ പോസ്റ്റ് രണ്ടു കാര്യങ്ങളെ വ്യക്തമാക്കി തന്നു..
  നാം കാണാതെ പോകുന്ന ചില മഹദ് വ്യക്തികള്‍ ...
  അവരുടെ ചെയ്തികളിലെ പകരം വെക്കാനില്ലാത്ത നന്മകള്‍ ..
  നാം ആഘോഷമാക്കേണ്ടതും മാതൃകയാക്കേണ്ടതും കൊട്ടിഘോഷിക്കേണ്ടതും
  നാമാവശേഷമാകുന്ന ഇനിയും വറ്റാത്ത നന്മയുടെ ഈ വസന്തത്തേയാണ്..

  സില്‍സിലകള്‍ക്കും പണ്ഡിറ്റുകള്‍ക്കും നാം ചിലവഴിച്ച സമയത്തിന്റെ നൂറിലൊരംശം ഈ മനുഷ്യന്റെ ത്യാഗത്തിന്റെ കഥ പറയാന്‍ നാം ഉപയോഗിച്ചെങ്കില്‍ ...
  ഒരാളുടെ മനസ്സിലെങ്കിലും ജീവ ദാനമെന്ന പൊന്‍‌വെട്ടം വിടര്‍ന്നെങ്കില്‍ ...

  (എന്റെ വോട്ട് അദ്ദേഹത്തിനു തന്നെ..
  ഈ പോസ്റ്റിട്ട് ഇങ്ങനെയൊന്ന് ഞങ്ങളെയറിയിച്ച ആ നല്ല മനസ്സിന്റെ ജാഗ്രതക്ക് എന്റെ നമോവാകം!)

  ReplyDelete
 25. very gud post,bashirka..congratz vth my vote..

  ReplyDelete
 26. സത്യത്തില്‍ അന്ന് ആ വാര്‍ത്ത (കിഡ്നി) കണ്ടപ്പോള്‍ കണ്ണു നിറഞ്ഞിരുന്നു എന്റെ വോട്ടും പുള്ളിക്ക് തന്നെ.

  ReplyDelete
 27. ബഷീര്‍ക്കാ ഇതില്‍ എല്ലാവരുടെയും അഭിപ്രായത്തിനു അടിയില്‍ ലൈക്‌ ചെയ്യാന്‍ ഒരു ലിങ്ക് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു (പലരുടെയും അഭിപ്രായങ്ങള്‍ വല്ലാതങ്ങു ഇഷ്ടപെടുന്നുണ്ട്)

  ReplyDelete
 28. കൊച്ചൗസേഫിന് വോട്ട് ചെയ്തു.

  ഒന്നു പോരാ എന്ന് തോന്നിയതു കൊണ്ട് ഓപ്ഷൻസിൽ പോയി, ഹിസ്റ്ററിയിൽ നിന്ന് കുക്കികളെയും കാഷും ഡിലീറ്റ് ചെയ്ത് പിന്നെയും ബഷീർക്കയുടെ പോസ്റ്റിലെ ലിങ്കിൽ ക്ലിക്കി അവിടെപ്പോയി ഒന്നുകൂടി വോട്ട് ചെയ്തു.

  ഒരു വോട്ട് ചെയ്തിട്ട് മതിയാത്തവർക്ക് ഈ രീതിയിൽ പലവോട്ടുകൾ ചെയ്യാം..
  (അസാധുവായിപ്പോകുമോ എന്ന് ദൈവത്തിനറിയാം)

  ReplyDelete
 29. (മഴവില്‍ മനോരമയില്‍ അവതാരകയാകാന്‍ സമ്മതിച്ചതാണ് ഈ ലിസ്റ്റില്‍ ഇടം പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്നൊരു മ്യാവൂ ഉണ്ട്...:)) ന്യായമായ മ്യാവൂ... എന്‍റെ വോട്ട് ഔസേപ്പിന്.....തറനിലവാരമുള്ളവരുമായി അദ്ദേഹത്തിന് മത്സരിക്കേണ്ടി വരുന്നല്ലോ എന്നതാണ് സങ്കടകരം......

  ReplyDelete
 30. അത്യാവശ്യം പോളിംഗ് നടക്കുന്നുണ്ട് എന്ന് കാണുന്നതില്‍ സന്തോഷം. എന്റെ ഫേസ്ബുക്ക്‌ പേജിലും കുറെ പേര്‍ വോട്ടു ചെയ്തതായി പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക്‌ ഈ വിവരം ഷെയര്‍ ചെയ്‌താല്‍ നമുക്ക് കൊച്ചൌസേപ്പിനെ രണ്ടാം റൌണ്ടിലേക്ക് കടത്താന്‍ പറ്റും.

  @ നൗഷാദ് അകമ്പാടം
  >> വിഡ്ഡിയായ ഒരാളും അയാളെ വിഡ്ഡിയാക്കാന്‍ നോക്കി വിഡ്ഡിയാവുന്ന ചിലരും ഇതൊക്കെ കണ്ട് വിഡ്ഡിയാവുന്ന കാഴ്ചക്കാരും അടങ്ങുന്ന ദയനീയ കാഴ്ചയായിരുന്നല്ലോ എങ്ങും! <<
  Exactly, I agree 110%...

  ReplyDelete
 31. @ രാജാവിന്റെ മകന്‍
  LIKE ബട്ടണ്‍ ഞാന്‍ ഉടനെ വെക്കും. DISQUS comments സിസ്റ്റത്തിലേക്ക് മാറാനുള്ള ഒരു ആലോചനയുണ്ട്.

  @ കുറ്റ്യാടിക്കാരന്‍|Suhair
  What an Idea Sir ji...:)))

  @ Ashraf Meleveettil
  >>തറനിലവാരമുള്ളവരുമായി അദ്ദേഹത്തിന് മത്സരിക്കേണ്ടി വരുന്നല്ലോ എന്നതാണ് സങ്കടകരം.<< ഈ തറകള്‍ അവാര്‍ഡും കൊണ്ട് പോയാല്‍ അതിലേറെ സങ്കടം ആവും.

  ReplyDelete
 32. എന്റെ വോട്ടും കൊച്ചൌസേപ്പിനു തന്നെ..
  ഒരു തിരഞ്ഞെടുപ്പില്‍
  അദ്ദേഹം വിജയിച്ചില്ലെങ്കിലും
  ഒരുപാട് മനസ്സുകളില്‍ അദ്ദേഹം കരുണ പകര്‍ന്നിരിക്കുന്നു....
  ഈ വോട്ടെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞു കുറച്ചു നാള്‍ വരെയേ ജനങ്ങളുടെ മനസ്സില്‍ നില്‍ക്കൂ.. പക്ഷെ,
  ദാനം നല്‍കിയ കിഡ്നിയും അതിലൂടെ പകര്‍ന്ന സന്ദേശവും മനുഷ്യ ഹൃദയങ്ങള്‍ പങ്കുവെച്ചു കൊണ്ടെയിയിരിക്കും.... അതൊരിക്കലും അവസാനിക്കുന്നെയില്ല..
  സ്നേഹം കൊണ്ടുണ്ടാക്കിയ ആ ചങ്ങലയുടെ വലിപ്പം കണ്ണെത്താ ദൂരത്തോളമാവട്ടെ എന്നാശംസിക്കുന്നു....

  ReplyDelete
 33. ഒരു ചിന്നാ സംശയം, ഈ പറയുന്ന സാധനം സാമൂഹിക സേവനത്തിനുള്ള അവാര്‍ഡാണോ അതോ ന്യൂസ് മേക്കര്‍ക്കുള്ള അവാര്ടാണോ?

  ReplyDelete
 34. എന്റെ വോട്ട് കുഞ്ഞുകുഞ്ഞിനു

  ReplyDelete
 35. Basheer,

  Infact Manorama has humiliated Kochauseph Chittilappally and even we were shocked to see the other contetests in the list he has to compete with. We voted for Preeja last year and this time to Chittilappally.

  Good Post..

  ReplyDelete
 36. njan tv athiakam kanarilla.ethu no lekkanu sms ayakendathu.kochausappechane thiranjedukkan ethu no anu ayakendath

  ReplyDelete
 37. ഈ അടുത്ത കാലത്ത് വാര്‍ത്തകളില്‍ ശ്രദ്ധേയനായത്‌ നോക്ക് കൂലിക്കാര്‍ക്കെതിരില്‍ പ്രതിഷേധിച്ചു സ്വന്തമായി ലോഡ് ഇറക്കിയപ്പോഴാണ് .
  നമ്മുടെ നാടിന്റെ ഭാവിയെ കുറിച്ചും വികസന രംഗത്തെ കാഴ്ച്ചപ്പാടിനെക്കുരിച്ചും വ്യക്തമായൊരു കാഴ്ചപ്പാടുള്ള ആള്‍ എന്ന നിലക്കും ,അതിനും അപ്പുറം പറയുന്നത് ചെയ്യുന്ന ഒരു മഹത് വ്യക്തിത്വം എന്ന നിലക്കും എന്റെ വോട്ടും അദ്ദേഹത്തിനു തന്നെ . ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വോട്ട് ചെയ്തേക്കാം എന്ന് തീരുമാനിച്ചു ..:)

  ((((അടുത്ത തവണ ലിസ്റ്റില്‍ മുല്ലപ്പെരിയാര്‍ ഒന്നാമതാവും എന്നതില്‍ സംശയമില്ല .ചാനലുകാര്‍ക്കും ജീവിക്കേണ്ടേ ))))

  ReplyDelete
 38. No doubt, Voted for Kochauseph Chittilappally.

  ReplyDelete
 39. njammalum kochinu thanne cheythu...

  ReplyDelete
 40. എന്നാലും ഇത്ര വേണ്ടായിരുന്നു. ഒരിക്കല്‍ പോലും ജയിലില്‍ പോകാത്ത, വെറും രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രം ഉള്ളവരെയും ഗോവിന്ദചാമി എന്ന ഒരു പിശാചിനോടൊപ്പം ചേര്‍ത്ത് എഴുതിയത് ശരിയായില്ല.

  ഔസേപ്പച്ചനു പബ്ലിസിറ്റി ഉണ്ടാക്കാന്‍ മറ്റുള്ളവരെ മോശക്കാരായി ചിത്രീകരിക്കേണ്ടതുണ്ടോ ? ഈ പോസ്റ്റ്‌ വൈകിപ്പോയി. എന്റെ വോട്ടുകള്‍ ആദ്യമേ ചെയ്തു പോയി.

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. ഞാനും ചെയ്തു(വീണ്ടും ) കൊച്ചു( വല്യ) ഔസേപ്പിന്
  [ ഫസ്റ്റ് വോട്ട് ഇ പോസ്റ്റ്‌ വരുന്നതിനു മുന്‍പേ ചെയ്തു,ഇനിയും ചെയ്യും ..പേജ് റിഫ്രെഷ് ചെയ്താല്‍ വീണ്ടും ചെയ്യാം ] ..

  ബഷീര്‍ക്കാ ഇതു ഒന്ന് ഉഷാറാക്കി..പ്രീജ ശ്രീധരന് ഒരു വോട്ട്
  എന്നാ രീതിയല്‍ ഒരു പോസ്റ്റ്‌ കാച്ചി നമുക്ക് വല്യ ഔസേപ്പിന്
  വേണ്ടി ഒന്ന് പ്രചാരണത്തിന് ഇറങ്ങി ഉഷരക്കിയാലോ ....

  നമ്മളും നമുക്ക് ആവുന്നത് ചെയ്യേണ്ടേ ......
  ഞാനും ചെയ്യാന്‍ ശ്രമിക്കാം

  പണ്ട് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്
  ആദ്യം എതിര്‍ക്കുക ..
  ഇല്ലെങ്കില്‍ സംസാരിച്ചു നന്നാക്കാന്‍ നോക്കുക
  ഇല്ലെങ്കില്‍ അനുകൂലിക്കാതിരിക്കുക..അതുമില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും എതിര്‍ക്കുക എന്ന്
  (അങ്ങനെ എന്തോ ആണ്, അര്‍ഥം ഇങ്ങനെ എന്തൊക്കെയോ ആണ് ,കൃത്യമായ വാക്കുകള്‍ മറന്നുപോയി )

  അവസാനം പറഞ്ഞതെങ്കിലും നമ്മള്‍ ചെയ്യേണ്ടേ ....അല്ല ചെയ്യണം ...

  ReplyDelete
 43. പോളിംഗ് നന്നായി നടക്കുന്നുണ്ട്. പലരും ഫേസ്ബുക്കിലൂടെ ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. വോട്ടു ചെയ്തത് അറിയിച്ച എല്ലാവര്‍ക്കും നന്ദി. നാളെ ഒരു ദിവസവും കൂടി മാത്രമേ പ്രാഥമിക റൌണ്ട് വോട്ടെടുപ്പിന് ഉള്ളൂ. ഈ വിവരം ഞാന്‍ അറിയാന്‍ അല്പം വൈകി. അല്ലേല്‍ നേരത്തെ തന്നെ പോസ്റ്റ്‌ ഇട്ടേനെ. ഒന്ന് കൂടി ഒത്തു പിടിച്ചാല്‍ കൊച്ചൌസേപ്പ് കടന്നു വരും.

  ReplyDelete
 44. @ വഴിപോക്കന്‍ | YK
  അതെ, ഇത് Newsmaker അവാര്‍ഡ്‌ ആണ് എന്നും സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ് അല്ല എന്നും അറിയാം. പക്ഷെ എന്താണ് ന്യൂസ്‌?. രാഷ്ട്രീയക്കാരന്റെ കേട്ടു മടുത്ത വിഴുപ്പലക്കലും അത് ചര്‍ച്ച ചെയ്യുന്ന ന്യൂസ്‌ അവറുകളും ആണോ വാര്‍ത്ത?. ആ വാര്‍ത്തകള്‍ നമ്മെ എത്ര സ്വാധീനിക്കുന്നു?. നമ്മുടെ ഉള്ളിലെ മനുഷ്യനെ കാണിച്ചു തരുന്ന ഒരു വാര്‍ത്ത, നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു വാര്‍ത്ത അത് കാലങ്ങള്‍ പിന്നിട്ടാലും നമ്മെ സ്വാധീനിച്ചു കൊണ്ടേ ഇരിക്കും. അത്തരമൊരു വാര്‍ത്ത‍ സൃഷ്‌ടിച്ച വ്യക്തിയെ നാം ബഹുമാനിച്ചേ പറ്റൂ. വാര്‍ത്തയില്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ടത് മാത്രമാണ് നോക്കുന്നതെങ്കില്‍ ഗോവിന്ദ ചാമിയും സന്തോഷ്‌ പണ്ഡിറ്റുമൊക്കെ News maker ആവും.

  @ Samad Karadan
  സമദ്ക, ചെയ്തു പോയെങ്കില്‍ കുഴപ്പമില്ല. ഒന്ന് കൂടി ചെയ്യൂ.. കൊച്ചൌസേപ്പിന് തന്നെ വേണം കെട്ടോ. നിങ്ങളെപ്പോലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ വോട്ടിനു ഏറെ വിലയുണ്ട്‌.

  ReplyDelete
 45. @ Dr KHALEEL SHAMRAS
  Dear Doctor, SMS format കിട്ടിയാല്‍ ഇവിടെ അറിയിക്കാം. താങ്കളുടെ ഹോസ്പിറ്റല്‍ സ്റ്റാഫിനോട് എല്ലാം വോട്ടു ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് എന്ന നിങ്ങളുടെ കമന്റ്‌ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കണ്ടു. സന്തോഷം.

  ReplyDelete
 46. @നൗഷാദ് അകമ്പാടം വെറും വിവാദങ്ങള്‍ ഉണ്ടാക്കിയവര് മാത്രമാണ് മനോരമയുടെ മാനദണ്ഡം അങ്ങനെ കണക്കാക്കിയാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്ത സൃഷ്ട്ടിച്ച ആളല്ലെ സന്തോഷ് പണ്ഡിറ്റ് പിന്നെ കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, പി സി ജോര്‍ജ് ഇവരെക്കാള്‍ മെച്ചമല്ലേ സന്തോഷ് പണ്ഡിറ്റ് അയാള്‍ക്ക് അറിയാവുന്ന രീതിയില്‍ ഒരു സിനിമ ചെയ്തു എന്നല്ലാതെ അഴിമതി നടത്തിയില്ല, പെണ്‍വാണിഭം നടത്തിയില്ല പിന്നെ എന്തിന് പാണ്ടിട്ടിനെ കല്ലെറിയണം

  ReplyDelete
 47. മനോരമയുടെ വേറൊരു തമാശ http://www.madhyamam.com/news/136545/111201

  ReplyDelete
 48. (കൊച്ചു) വല്യ ഔസേപ്പിന് ഞാനും ചെയ്തു

  ReplyDelete
 49. അച്ചായന്‍റെ ഓരോ തട്ടിപ്പുകള്‍... :)

  ന്യൂസ് മേക്കര്‍ അവാര്‍ഡിന് പരമയോഗ്യന്‍ പി.സി ജോര്‍ജ് തന്നെ... എന്തായാലും വോട്ട് ചെയ്ത് സമയം കളയാന്‍ ഇല്ല.. !

  ReplyDelete
 50. അപ്പൊ പുള്ളിക്ക് ഒരു വോട്ട് എന്റെ വകയും

  ReplyDelete
 51. ലിസ്റ്റില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഇല്ലാത്തതില്‍ എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപെടുത്തുന്നു. മലയാളികള്‍ നെറ്റിനകതും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഈ ബഹുമുഖ പ്രതിഭയെ അവഗണിക്കാന്‍ മനോരമക്ക് എങ്ങനെ കഴിഞ്ഞു. ലിസ്റ്റില്‍ പേരുള്ള എല്ലാവരോടുമുള്ള ആദരവ് നിലനിര്‍ത്തികൊണ്ട് തന്നെ പറയുന്നു. അവര്‍ക്കെന്താണ്‌ ഇത്ര പ്രതേകത, എന്താണ് സവിശേഷത? കാവ്യക്കും, ഭാവനക്കും ഇല്ലാത്ത എന്ത് പ്രതേകതയാണ്‌ ശ്വേതക്കും നിത്യക്കും? വീ എസിനില്ലാത്ത ഗുണമെന്താണ് ചാണ്ടിക്ക്? വിദേശത്ത് വെണ്ണികോടി പാറിച്ച ‍ വേറെ ബിസിനസ്‌കാര്‍ മലയാളികള്‍ക്കിടയില്‍ ഇല്ലേ? വൃക്ക ദാനം ഇതിനു മുമ്പ് നടന്നിട്ടിലെ? ഇതിനു മുമ്പ് മലയാളിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ലെ? തമിഴിലും ബോളിവുഡിലും മലയാളികള്‍ മുമ്പും വിജയിച്ചിട്ടില്ലേ?

  പ്രതിസന്ധി നേരിടുന്ന മലയാള സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ അവതരിച്ച അവതാര പുരുഷനാണ് പണ്ഡിറ്റ്. ഒരു വ്യവസായം എന്ന നിലയില്‍ മലയാള സിനിമക്ക് ഒരൊറ്റ പ്രതിസന്ധിയെ ഉള്ളൂ. മുടക്കുമുതല്‍ തിരിച്ചു കിട്ടുന്നില്ല. അതിനു കാരണം പ്രധാനമായും രണ്ടാണ്. ഒന്നാമത് മലയാളി തിയടരില്‍ പോയി സിനിമ കാണുന്നതിനു പകരം കള്ള സീ ഡി വാങ്ങി സിനിമ കാണുന്നു. രണ്ടാമത് സിനിമയുടെ നിര്‍മ്മാണ ചെലവു ഭീമമായി വര്‍ദ്ധിച്ചു. ഇതിനു ഒരേ ഒരു പരിഹാരം നിര്‍മ്മാണ ചെലവ് ചുരുക്കുക എന്നതാണ്. ഒരാഴ്ച ഓടിയാലും മുടക്ക് മുതല്‍ തിരിച്ചു കിട്ടണം. പിന്നെ കള്ളാ സീ ഡി ഇറങ്ങിയാലും പ്രശ്നമുണ്ടാവില്ല. വെറും പത്തു ലക്ഷം രൂപയ്ക്കു ഒരു സിനിമ നിര്‍മ്മിച്ച്‌ പണ്ഡിറ്റ് മലയാള സിനിമക്ക് ഒരു മഹത്തായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ സന്ദേശം സ്വീകരിച്ചാല്‍ മലയാള സിനിമ ഒരു വ്യവസായം എന്നാ നിലയില്‍ രക്ഷപെടും. മോഹന്‍ലാലിനും മംമുട്ടിക്കും നായികയുമായി ആടിപാടണമെങ്കില്‍ എന്തിനാണ് യൂറോപ്പില്‍ പോകുന്നത്. നാട്ടിലെ വല്ല വയലിലോ തെങ്ങിന്‍ തോട്ടത്തിലോ (ഇപ്പോഴും ഇതൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്നു, എഴുതുന്ന ആള്‍ മറുനാടന്‍ മലയാളി ആണേ) ആടിയാല്‍ എന്താണ് പ്രശ്നം. ഒരു പാട്ടിന്റെ സെറ്റ് ഇടാന്‍ അമ്പതു ലക്ഷമോ കോടിയോ മുടക്കുന്നതില്‍ എന്താണ് അര്‍ഥം? സെറ്റിന്റെ ഭംഗി നോക്കിയിട്ടാണോ ജനം സിനിമ വിലയിരുത്തുന്നതും വിജയിപ്പിക്കുന്നതും?

  പിന്നെ സന്തോഷിന്റെ സിനിമക്ക് എന്താണ് ഒരു കുറവ്? അതില്‍ കഥ ഇല്ലേ? പാട്ടില്ലേ? സ്ടണ്ട് ഇല്ലേ? സെന്റിമെന്റ്സ് ഇല്ലേ? പിന്നെ നിലവാരം. ഈ പറയുന്ന സംഗതി ഈയിടെ പുറത്തിറങ്ങിയ എത്ര സൂപ്പര്‍ സ്റ്റാര്‍ സിനിമകളില്‍ ഉണ്ട്? പണ്ഡിറ്റ് സിനിമ പത്തു ലക്ഷം മാത്രം ചെലവ് വരുന്ന തറ. സൂപ്പര്‍ സ്റ്റാര്‍ കളുടെ കോടികള്‍ ചെലവ് വരുന്ന കൂതറ. പിന്നെ പരാതി പറയാന്‍ നമുക്ക് എന്ത് അവകാശം? പണ്ഡിറ്റ്നു നമ്മള്‍ മികച്ച നടനുള്ള അവാര്‍ഡുകള്‍, പദ്മശ്രീ, കേണേല്‍ പദവി, വള്ളികുന്നിന്റെ സംഘടന ആയ ജിദ്ദ മലയാളി അസോസിയേഷന്‍ന്റെ ലോകത്തിലെ ഏറ്റവും മികച്ച നടനുള്ള പ്രതേക അവാര്‍ഡ് തുടങ്ങിയവ ഒന്നും കൊടുത്ത് ആദരിചിട്ടല്ലല്ലോ? ഇത്തരം അവാര്‍ഡുകള്‍ ഒക്കെ ഏറ്റുവാങ്ങി ചവര്‍ സിനിമകളില്‍ അഭിനയിച്ചു നമ്മളെ കൊഞ്ഞനം കുത്തുന്ന സൂപ്പര്‍സ്റ്റാര്‍ കളെക്കാള്‍ സാമൂഹ്യ പ്രതിബദ്ധതയും കലാ സ്നേഹവും പണ്ഡിറ്റ് നുണ്ട്. സൂപ്പര്‍സ്റ്റാര്കള്ക്കില്ലാത്ത ഉയര്‍ന്ന മൂല്യബോധവും പണ്ഡിറ്റ് കാണിച്ചിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ എടുത്ത എത്ര നിര്‍മ്മാതാക്കള്‍ കുത്തുപാള എടുത്തു വഴിയാധാരമായിട്ടുണ്ട്? പണ്ഡിറ്റ് സ്വന്തം കാശ് മുടക്കിയാണ് സിനിമ എടുത്തത്‌. ഒരു യഥാര്‍ത്ഥ കലാകാരന്റെ ആത്മവിശ്വാസവും, താന്‍ കാരണം ആരുടേയും കാശ് നഷ്ടപെടരുത് എന്ന ഉയര്‍ന്ന സാമൂഹ്യബോധവും തന്നെ ആണ് ഇത്തരം ഒരു തീരുമാനത്തിന് പുറകില്‍.

  അതുകൊണ്ട്, ലിസ്റ്റില്‍ പേരില്ല്ലെങ്കിലും, മലയാള സിനിമയുടെ ഈ രക്ഷകനെ, ഞാന്‍ ന്യൂസ്‌ മേയ്കര്‍ .2011 ആയി പ്രഖ്യാപിക്കുന്നു.

  TAJUDHEEN PT

  ReplyDelete
 52. @My name is red : അവരൊക്കെ മികച്ചവരാണെന്ന് ഞാന്‍ പറഞ്ഞില്ല.
  മറിച്ച് അക്കൂട്ടത്തില്‍ ഒരാളെയെങ്കിലും ഒഴിവായിക്കിട്ടിയതില്‍ സന്തോഷം എന്നാണ് ഉദ്ദേശിച്ചത്.

  @Taj: പണ്‍ഡിറ്റിനെ മാത്രമല്ല ഇത്രയും വികാരാധീതനായ് പണ്ഡിറ്റിനു വേണ്ടി തൂലിക ചലിപ്പിച്ച താങ്കളേയും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

  ReplyDelete
 53. @ Tajudheen PT
  ഹ..ഹ.. കിടിലന്‍ അവതരണം. പണ്ഡിറ്റിനെയും നമ്മുടെ സിനിമാ രംഗത്തെയും താങ്കളുടേത് മാത്രമായ പ്രത്യേക ശൈലിയില്‍ പഠന വിധേയമാക്കിയത് ഏറെ ഇഷ്ടപ്പെട്ടു. പണ്ഡിറ്റിനെ വിലയിരുത്തിയതിനോട് എനിക്ക് ഏറെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും താങ്കളുടെ ലോജിക്കല്‍ approach അസൂയാവഹമാണ്‌. താങ്കള്‍ പണ്ഡിറ്റിനെ ന്യൂസ്‌ മേക്കര്‍ ആയി പ്രഖാപിച്ചതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. അതിനെ സ്വാഗതം ചെയ്യുന്നു :) പക്ഷെ മനോരമയുടെ News മേക്കറില്‍ നമുക്ക് കൊച്ചൌസേപ്പിനെ വിജയിപ്പിക്കാം. ഒരു വോട്ടു കൊടുക്കൂ.

  ReplyDelete
 54. കൊച്ചൌസേപ്പ് സി ഐ ടി യുക്കാരന്റെ നോക്കുകൂലിക്കെതിരെ ശബ്ദിച്ചത് കൊണ്ടാണോ എന്നറിയില്ല സഖാക്കളില്‍ ചിലര്‍ക്ക് ഒരു തിരിഞ്ഞു കളി കാണുന്നത് :)

  ReplyDelete
 55. വള്ളിക്കുന്നന്‍...,
  താങ്കളുടെ വാക്കും അതിലെ നന്മയും കാണുന്നു....കണ്ടു.... ഞാനും ഒരു "(ഒന്നേ ..ഒന്ന് )വോട്ടു ചെയ്തു... കൂടുതല്‍ ചെയ്യാത്തത് കഴിയാഞ്ഞിട്ടല്ല ....നന്മ ചെയ്യുമ്പോഴും അതിലും വേണം നന്മ....എന്നു വിശ്വസിക്കുന്നു ......തീര്‍ച്ചയായും, നന്മ ക്കു വോട്ട് ചെയ്യുമ്പോഴും വേണം നന്മ. അതുകൊണ്ടു കൃത്രിമം ഒഴിവാക്കാന്‍ വളിക്കുന്നന്‍റെ ഭാഗത്തുനിന്നും ഒരു ആഹ്വാനവും ഞാന്‍ പ്രതീക്ഷിച്ചാല്‍ എന്നെ കുറ്റം പറയുവാനുള്ള അവകാശം ഞാന്‍ അനുവദിച്ചു തരും
  കമെന്റ് പോസ്റ്റ് ചെയ്യുന്നവര്‍ അമിതമായി പണ്ഡിട്വല്‍കരിച്ചു ഇതിന്റെ ഭംഗിയും സീരിയസ് നെസ്സ് ചോതിക്കളയാതിരിക്കട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 56. അപ്പോള്‍ എന്റെ വകയും കിടക്കട്ടേ ആ വലിയ മനുഷ്യന് ഒരു വോട്ട് .....
  ============================

  ReplyDelete
 57. കൊച്ചൌസേപ്പിനു തന്നെ വോട്ട്

  ReplyDelete
 58. ഗള്‍ഫ് മലയാളിയായ എന്റെ വോട്ട് ഗള്‍ഫ്‌ പ്രവാസികളുടെ സ്വന്തം അംബാസഡര്‍ ആയ എം കെ യൂസുഫ്‌ അലിക്ക് ഞാന്‍ ആദ്യമേ രേഖപ്പെടുത്തി, ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യാന്‍ (പ്രസിഡണ്ട്‌ എലെക്ഷന്‍ പോലെ) അവസരമുണ്ടായിരുന്നെന്കില്‍ എന്റെ രണ്ടാമത്തെ വോട്ട് തീര്‍ച്ചയായും കൊച്ച്ഔസേപ്പ് എന്ന വലിയ മനുഷ്യന് ഞാന്‍ സന്തോഷപൂര്‍വ്വം സമര്‍പ്പിച്ചേനെ...

  ReplyDelete
 59. എന്റെ വോട്ട് കൊച്ചൗസേപ്പ് ചിറ്റലപ്പള്ളിക്ക് തന്നെ

  ReplyDelete
 60. അശരണര്‍ക്ക് വീഗാര്‍ഡ് എന്ന് സ്വയം നിശബ്ദനായി പ്രഖാപിച്ച പ്രിയപ്പെട്ട ഓസെപ്പചായാന് എന്റെ സ്വന്തം വോട്ടും പ്രിയ പത്നിയുടെ ഒരു കള്ളവോട്ടും ചെയ്തതായി ന്യൂസ്‌ മേക്കര്‍ പരിപാടിയുടെ ബ്രാന്‍റ് നാനോ (അംബാസഡര്‍ മാറി ഇപ്പോള്‍ സാധാരണക്കാരന്റെ വണ്ടി )വല്ലിക്കുന്നനെ ഇതിനാല്‍ അറിയിക്കുന്നു

  ReplyDelete
 61. എന്റെ വോട്ടും കൂട്ടുകാരുടെ വോട്ടും വീട്ടുകാരുടെ വോട്ടും എല്ലാം ഈ പുണ്ണ്യളനു തന്നെ....

  ReplyDelete
 62. ബഷീര്‍ സാഹിബിന്റെ പോസ്റ്റ്‌ അവസരോചിതവും ഉപകാരവുമായി.
  നല്ലത് ചെയ്യാന്‍ രണ്ടു വട്ടും ആലോചിക്കെണ്ടാതില്ലല്ലോ.
  എന്റെ വോട്ട് കൊച്ചൌസേപ്പ് നു തന്നെ.

  ZAIN PULLIYIL, EFS LOGISTICS, JEDDAH.

  ReplyDelete
 63. ഞാനും ചിടിലപ്പള്ളിക്ക് ചെയ്തു. ബഷീര്ക പറഞ്ഞാല്‍ എങ്ങിനാ ചെയ്യാതിരിക്കുക.

  ReplyDelete
 64. കൊച്ചൗസേഫിന് വോട്ട് ചെയ്തു.

  ReplyDelete
 65. Basheer, Finally you won. Kochouseppu in the final list. Congratulations. I forwarded your blog to my friends, most of them are voted for kochouseppu. make another campaign for him to get the final title same like you did last year for preeja.

  ReplyDelete
 66. എന്റെ വോട്ട് കൊച്ചൗസേഫിന്.

  ബാക്കി ഉള്ള രാഷ്രിക്കാര് മുഴുവന്‍ ആണും പെണ്ണും കേട്ടവന്മാരാ.

  ReplyDelete
 67. വോട്ടു ചെയ്ത എല്ലാവര്ക്കും നന്ദി. കൊച്ചൌസേപ്പ് ഫൈനല്‍ റൌണ്ടിലേക്ക് കടന്നിരിക്കുന്നു. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരാണ് ഫൈനല്‍ റൌണ്ടില്‍ എത്തിയ മറ്റു മൂന്നു പേര്‍. രണ്ടു രാഷ്ട്രീയക്കാരും ഒരു സിനിമാ നടനും. അവര്‍ക്കിടയില്‍ കൊച്ചൌസേപ്പ് എന്ന മനുഷ്യ സ്നേഹിയും. രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ആരുടേയും വോട്ടു അദ്ദേഹത്തിനു ലഭിക്കും. നിങ്ങളുടെ വോട്ടും നല്‍കൂ.. ഈ ലിങ്കിലൂടെ പോയാല്‍ ഫൈനല്‍ റൌണ്ടിലേക്ക് വോട്ടു ചെയ്യാം.

  ReplyDelete
 68. പണ്ഡിറ്റ്‌ജിയും ചാമിയണ്ണനും ഇല്ലാത്ത ഈ ലിസ്റ്റ് ഞാന്‍ ബഹിഷ്കരിക്കുന്നു . . .

  ReplyDelete
 69. മനുഷ്യത്വത്തിന് ഒരു വോട്ട് ഞാനും ചെയ്തു...

  ReplyDelete
 70. @vallikkunnu

  Why you are not giving any importance to INDIAVISION PERSON OF THE YEAR AWARD, which is more value based and has got a message in it.


  Unlike Manorama, They Normally give award to person who are not always in the news but for persons who had made some contributions to the society.

  ReplyDelete
 71. അപ്പൊ സന്തോഷ്‌ പണ്ടിട്റ്റ് !! എനിക്ക് ശെരിക്കും സങ്കടം വന്നു

  ReplyDelete
 72. ഫൈനല്‍ റൌണ്ടില്‍ എത്തിയ നമ്മുടെ കക്ഷി കൊച്ചൌസേപ്പ്നു തന്നെ നല്‍കി എന്റെ വോട്ട് വീണ്ടും. എതിരാളികളെ മലര്‍ത്തി അടിക്കുന്നത് കാണാന്‍ വെന്ബലോടെ കാത്തിരിക്കുന്നു.

  ReplyDelete
 73. Njan already Kochousep Chittilappalli k vote cheythirnu..e blog vaayichu kazhinjapol 2 votum koode cheythu....he rly is d news maker...

  ReplyDelete
 74. HO HO BHAGYAMM ......NEWSMAKER CONTESTIL...FINAL LISTIL ENTHAYALUM.. P C GEORGE, BALAKKRISHNNA PPILLA,CINEMAAYILE RANDU MAHATHIKALUM (TI AVTHARIKA.SWETHA MENONUM ILLA..BUT KOOTAATHIL YUSUF ALIYUM HOCKY STAR SREEJESHUM KOODY POYALLO....

  ReplyDelete
 75. viewing this video really comes tearing in our eyes.also my vote i give to him

  ReplyDelete
 76. Kochousep Chittilappalli (Industrialist) - it would have better if they could put it as Kochousep Chittilappalli
  (Humanist)

  - Count my vote too!

  Looks like now we can do only one vote, not like last year. :(

  ReplyDelete
 77. കൊച്ചൌസേപ്പിന് വോട്ടും ചെയ്തു കാത്തിരുന്നോ ഇപ്പം കിട്ടും മനോരമയുടെ ലിസ്റ്റില്‍ ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ അവാര്‍ഡ് ആര്‍ക്ക് കിട്ടുമെന്ന് പ്രത്യേകം പറയണോ ? വെറുതെ എന്തിനാ നിങ്ങളൊക്കെ എസ് എം എസ് അയച്ചു കാശ് കളയുന്നത്

  ReplyDelete
 78. ബഷീര്‍ക്ക ഞാന്‍ ഒരു ലീഗുകാരന്‍ ആണ് അത് കൊണ്ട് തന്നെ ഞാന്‍ വോട്ടു ചെയ്യേണ്ടത് കുഞ്ഞാലിക്കുട്ടിക്കു ആണ് എനിക്ക് അതിനു വേണ്ടി ഒരുപാട് sms വന്നിരുന്നു . പക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ അവരൊന്നും കൊച്ചൌസേപ്പിന്റെ അത്രയും വരില്ല ന്യൂസ്‌ മാകെര്‍ ആകുവാന്‍ .so ഞാന്‍ എന്റെ വോട്ട് ചിട്ടിലപ്പള്ളിക്ക് .

  ReplyDelete
 79. Me too for kochousep chittilappalli.Last year I voted fr preeja sreedharan after readng ur post.So ths year also accordng to your post :)I thnk he s the best human being among them.

  ReplyDelete
 80. my vote for kochouseph chittilappilly....

  ReplyDelete
 81. സ്നേഹം നിറഞ്ഞ ബഷീര്‍ വള്ളിക്കുന്ന്, മനോരമയെ കുറിച്ച് താങ്കള്‍ എഴുതിയ പല വികാരപ്രകടനങ്ങളും വായിച്ചു, ഒരു തികഞ്ഞ മനോരമ വിരുദ്ധന്‍ എന്നതില്‍ കവിഞ്ഞു ഒന്നും തന്നെ തോന്നിയില്ല, എങ്കിലും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി യെ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു, ഞാനും ചെയ്തു ഒരു വോട്ട്

  ReplyDelete
 82. കൊച്ചൌസേഫിനു വോട്ടു ചെയ്യാന്‍ അവിടെ പോണമെന്നില്ല എന്ന് തോന്നുന്നു
  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താലും മതിയാവും

  കൊച്ചൌസേഫിനു വോട്ടു ചെയ്യു

  ----

  ReplyDelete
 83. എന്‍റെ വോട്ട് കൊച്ചൌസേപ്പിനു തന്നെ

  ReplyDelete
 84. വോട്ടു ചെയ്യാം.. ഒരു ക്ലിക്കു മതിയല്ലോ.. പക്ഷെ വൃക്ക...!

  ReplyDelete
 85. കൊച്ചിസേപ്പിനെ പറ്റി ഒരു post പോസ്ടി എങ്ങനെങ്കിലും അയാളെ ഒന്ന് ന്യൂസ് മകേര് ആക്കണം
  സമയം ഇല്ല അതുകൊണ്ട് കൂടുതല് പറയുന്നില്ല,

  ReplyDelete
 86. എന്‍റെ വോട്ട് കൊച്ചൌസേപ്പിന്നു തന്നെ

  ReplyDelete
 87. ശ്രീരാജ്December 27, 2011 at 9:30 AM

  ബഷീര്‍, നല്ലൊരു പോസ്റ്റ്‌...

  ഞാനും വോട്ട് ചെയ്തു ചിറ്റിലപ്പിള്ളിക്ക്. അതുപോലെ തന്നെ താങ്കള്‍ക്കും ഒരു വോട്ട്... എന്തിനെന്നാല്‍ ഒരു നിമിഷത്തേക്ക് എങ്കിലും എന്റെ കണ്ണ് നിറച്ചതിന്.

  ReplyDelete
 88. ഫൈനല്‍ റൗണ്ടില്‍ കൊച്ചൗസേപ്പ് ചേട്ടനു വോട്ട് ചെയ്തിട്ടുണ്ട്..
  താങ്കളുടെ ഈ ജാഗ്രതാ അപ്ഡേറ്റ് പോസ്റ്റിനു നന്ദി.............

  ReplyDelete
 89. ഞാന്‍ രണ്ടു പ്രാവശ്യം വോട്ട് ചെയ്തു. കൊച്ചവുസേപ്പ് അല്ലാതെ വേറെ ആര് ജയിച്ചാലും തോക്കുന്നത് നമ്മളാ ;) .
  മനോരമ രീതി അനുസരിച്ചാണേല്‍ - കുഞ്ഞുഞ്ഞ് [ചാണ്ടി സാര്‍ നമ്മുടെ പരിസര പ്രദേശങ്ങളില്‍ ഈ പേരിലാണ് അറിയപ്പെടുന്നെ ]- എപ്പഴേ ജയിച്ചു കഴിഞ്ഞു.
  #പറ്റിയാ രണ്ടു മൂന്നു കള്ളവോട്ടും കൂടി ചെയ്യും

  ReplyDelete
 90. Kochouseppu - He is the right person to be the News Maker 2011.... We should vote for him...

  Salah Karadan, Jeddah, Saudi Arabia. +966 507314645

  ReplyDelete
 91. ഞാനും കൊച്ചിന് വോട്ടു ചെയ്തു

  ReplyDelete
 92. എന്നെക്കാള്‍ കുറെ പ്രായം കൂടുതല്‍ ഉള്ള ആളല്ലേ ബഷീര്‍ക്ക. പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍ പറ്റുമോ. ഞാനും കുത്തി

  ReplyDelete
 93. ആരു ജയിച്ചാലും എനിക്കെന്താ എന്നായിരുന്നു...
  പക്ഷെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉറപ്പിച്ചു...
  എന്റെ വോട്ട് "വല്ല്യ "ഔസേപ്പിന് തന്നെ ...
  വോട്ടും ചെയ്തിരിക്കുന്നു

  ReplyDelete
 94. കൊച്ചൌസേപ്പിനു ഞാനും ചെയ്തു വോട്ട് [സ്വന്തമായി 3 ബ്രൌസര്‍ ഉള്ളത് കൊണ്ട് 3 വോട്ടാണ് ചെയ്തത് ഇനി കുക്കീസ്‌ ഡിലീറ്റ് ചെയ്തിട്ട് നോക്കണം ]

  ReplyDelete
 95. വള്ളിക്കുന്ന് സാര്‍, ഇനിയും കുറച്ചു ദിവസം കൂടി ഇല്ലേ ..?? താങ്കള്‍ വല്ലാതെ വേവലാതിപ്പെടുന്നത് കാണുമ്പോള്‍ ഔസേപ്പ് പിന്തള്ളപ്പെടുമോ എന്ന ഭയം ഇല്ലാതെ ഇല്ല . ഇത്രമേല്‍ ജീവ കാരുണ്യത്തെ കാണിച്ചു തന്ന മനുഷ്യന്‍ നമുക്ക് ചുറ്റും വേറെ ആരെ ചൂണ്ടിക്കാണിക്കാന്‍ പറ്റും?.മാനവര്‍ ജീവന്‍റെ വിലയിടുമ്പോള്‍ നമുക്കിതാ ജീവന്‍ പറിച്ചു കൊടുക്കാന്‍ ഒരു ഒരു ജീവ സ്നേഹി .ഒരുകുപ്പിക്കള്ളിനും അല്ലെങ്കില്‍ 500 രൂപക്കും cottaation സംഘങ്ങള്‍ നടു നിരത്തില്‍ മനുഷ്യ ജീവന്‍ കൊത്തിപ്പോളിച്ചു നടന്നു നീങ്ങുമ്പോള്‍, സ്കൂള്‍ കുട്ടികളുടെ മുന്പില്‍ ഗുരുവിനെ കൊന്നുതല്ളുംപോള്‍, വര്ഗാന്തതയുടെ പേരില്‍ കൊന്നു കൊലവിളിക്കുംപോള്‍ വോട്ടു ചെയ്യാനല്ല വിളിച്ചു പറയാന്‍ ഒരു ഔസേപ്പ്. ..
  കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും തോല്‍ക്കനല്ല അവര്കൊക്കെയും അര്‍ഹിക്കുന്ന പ്രദാന്യം നമ്മുടെ നാട്ടുകാര്‍ക്കിടെയില്‍ ഉണ്ട്, പക്ഷെ സഹ ജീവിക്ക് ജീവന്‍ പറിച്ചു കൊടുത്ത ഒരു മഹാ മനുഷ്യ സ്നേഹി (ഒസേപ്പിനെ ഇനി നാം എങ്ങിനെ കച്ചവടക്കാരന്‍ എന്ന് വിളിക്കും ?) നാം പലരെയും മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്ന് സംബോധന ചെയ്യുന്നത് കേള്‍ക്കാറുണ്ട് എന്ത് കൊണ്ടാനെന്നെനിക്കര്യറില്ല പക്ഷെ നമ്മുടെ എല്ലാ അഹങ്കാരങ്ങളും ഈ ജീവസ്നേഹിക്ക് മുന്പില്‍ അഴിച്ചു വെക്കാം .. സഹജീവി സ്നേഹമുള്ളവര്‍ വോട്ടു ചെയ്യട്ടെ നമുക്ക് ആശിക്കാം വള്ളിക്കുന്ന് നമ്മെപോലുള്ള ഒരുപാട് മനുഷ്യര്‍ മലയാലാത്തിളുന്ടെന്നു......
  Abdul nasar Kummankode / Doha

  ReplyDelete
 96. ഞാനും കുത്തി കൊച്ചൌസേപ്പിന്... :)

  ReplyDelete
 97. വള്ളിക്കുന്ന് സാര്‍, ഇനിയും കുറച്ചു ദിവസം കൂടി ഇല്ലേ ..?? താങ്കള്‍ വല്ലാതെ വേവലാതിപ്പെടുന്നത് കാണുമ്പോള്‍ ഔസേപ്പ് പിന്തള്ളപ്പെടുമോ എന്ന ഭയം ഇല്ലാതെ ഇല്ല . ഇത്രമേല്‍ ജീവ കാരുണ്യത്തെ കാണിച്ചു തന്ന മനുഷ്യന്‍ നമുക്ക് ചുറ്റും വേറെ ആരെ ചൂണ്ടിക്കാണിക്കാന്‍ പറ്റും?.മാനവര്‍ ജീവന്‍റെ വിലയിടുമ്പോള്‍ നമുക്കിതാ ജീവന്‍ പറിച്ചു കൊടുക്കാന്‍ ഒരു ഒരു ജീവ സ്നേഹി .ഒരുകുപ്പിക്കള്ളിനും അല്ലെങ്കില്‍ 500 രൂപക്കും cottaation സംഘങ്ങള്‍ നടു നിരത്തില്‍ മനുഷ്യ ജീവന്‍ കൊത്തിപ്പോളിച്ചു നടന്നു നീങ്ങുമ്പോള്‍, സ്കൂള്‍ കുട്ടികളുടെ മുന്പില്‍ ഗുരുവിനെ കൊന്നുതല്ളുംപോള്‍, വര്ഗാന്തതയുടെ പേരില്‍ കൊന്നു കൊലവിളിക്കുംപോള്‍ വോട്ടു ചെയ്യാനല്ല വിളിച്ചു പറയാന്‍ ഒരു ഔസേപ്പ്. ..
  കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും തോല്‍ക്കനല്ല അവര്കൊക്കെയും അര്‍ഹിക്കുന്ന പ്രദാന്യം നമ്മുടെ നാട്ടുകാര്‍ക്കിടെയില്‍ ഉണ്ട്, പക്ഷെ സഹ ജീവിക്ക് ജീവന്‍ പറിച്ചു കൊടുത്ത ഒരു മഹാ മനുഷ്യ സ്നേഹി (ഒസേപ്പിനെ ഇനി നാം എങ്ങിനെ കച്ചവടക്കാരന്‍ എന്ന് വിളിക്കും ?) നാം പലരെയും മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്ന് സംബോധന ചെയ്യുന്നത് കേള്‍ക്കാറുണ്ട് എന്ത് കൊണ്ടാനെന്നെനിക്കര്യറില്ല പക്ഷെ നമ്മുടെ എല്ലാ അഹങ്കാരങ്ങളും ഈ ജീവസ്നേഹിക്ക് മുന്പില്‍ അഴിച്ചു വെക്കാം .. സഹജീവി സ്നേഹമുള്ളവര്‍ വോട്ടു ചെയ്യട്ടെ നമുക്ക് ആശിക്കാം വള്ളിക്കുന്ന് നമ്മെപോലുള്ള ഒരുപാട് മനുഷ്യര്‍ മലയാലാത്തിളുന്ടെന്നു......

  ReplyDelete
 98. ബഷീര്‍ ബായ് നാന്‍ പഴയ പോസ്റ്റിനും എപ്പോ പുതിയ പോസ്റ്റിനും കൂടി നമ്മുടെ കൊച്ചൌസേപ്പിനു വോട്ട് ചെയ്തിടുണ്ടേ
  പണി പളിലല്ലോ അല്ലെ ബഷീര്‍ ബായ്

  ReplyDelete
 99. ede ayyalum basheer ka kasrthunnu ude...............adutha pajayathu thirjedupil boothe agnt akivekkam

  ReplyDelete
 100. എന്റെ Facebook പേജില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ BRP Bhaskar സാര്‍ ഇട്ട കമന്റ്‌ ഇവിടെ കോപ്പി ചെയ്യുന്നു.

  Brp Bhaskar കുഞ്ഞാലിക്കുട്ടിയെയും കൊച്ചൌസേപ്പിനെയും വിജയിപ്പിക്കാൻ പരിശ്രമിക്കുന്ന സുഹ്റൃത്തുക്കളുടേ ശ്രദ്ധക്ക്: ജയിക്കാൻ പോകുന്നത് മനോരമയും മൊബഒൽ കമ്പനികളുമാണ്.
  7 hours ago · Unlike · 8

  സാറ് പറഞ്ഞത് ശരിയാണ്. മനോരമക്കും മൊബൈല്‍ കമ്പനികള്‍ക്കും മാത്രം ഉപകാരമുള്ള ഒരു പരിപാടി തന്നെയാണ് ഇത്. എന്നാലും കൊച്ചൌസേപ്പിനോടുള്ള ഒരു ഇഷ്ടം പ്രകടിപ്പിക്കാനുള്ള ഒരു അവസരം ഉപയോഗപ്പെടുത്തി എന്നേയുള്ളൂ. മാത്രമല്ല കയ്യില്‍ നിന്ന് കാശ് പോകാത്ത ഓണ്‍ലൈന്‍ വോട്ടിംഗ് ചെയ്യാനാണ് ഞാന്‍ വായനക്കാരോട് ആവശ്യപ്പെട്ടത്:)

  ReplyDelete
 101. ഞാന്‍ ജേഷ്ടന്റെ മകന്റെ വിവാഹവും സല്‍ക്കാരങ്ങളുമൊക്കെയായി നാട്ടില്‍ ബിസിയാണ്.. കൊച്ചൌസേപ്പിന്റെ കാര്യം എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ :)

  ReplyDelete
 102. ബഷീര്‍ ഭായി നിങ്ങള്‍ പറയുന്നത് വല്ലതും നടക്കുമോ ? ഒരു കിങ്ങ് വരുന്നെന്ന് പറഞ്ഞിട്ട് ഒരു പടയാളിയെ പോലും കാണുന്നില്ല. മനോരമയുടെ ലിസ്റ്റില്‍ ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ അവരുടെ അവാര്‍ഡ് കണ്ടു വേറെ ആരും പനിക്കണ്ട എന്നാണ് എന്‍റെ അഭിപ്രായം, പിന്നെ മനോരമയുടെ ഒരു നിലവാരം വെച്ചു നോക്കിയാല്‍ അവാര്‍ഡ് കുഞ്ഞാലിക്കുട്ടിക്ക് കൊടുത്താലും അത്ഭുദ്ധപ്പെടാനില്ല

  ReplyDelete
 103. I voted for Mr Kochousep. Basheerikka's timely news updates on important topics are greatly appreciated. And the way you write it... jawab nahin!
  -BC

  ReplyDelete
 104. കുഞ്ഞാലിക്കുട്ടി ജയി(ലിലേ)ക്കില്ലേ ?

  ReplyDelete
 105. COT Azeez ChovakkaranDecember 28, 2011 at 8:44 AM

  I've doubts about ur unexpected surprprise visit to Kerala. Anything to do with PKK's lead? Happy new year

  ReplyDelete
 106. ബഷീരെ സ്വന്തം '' കിഡ്നി ദാനം ചെയ്യൂ'' എന്നിട്ട് മാതൃക കാണിക്കു ...
  അല്ലാതെ മനോരമയുടെ ''കൂട്ടികൊടുപിന്നു'' കുട പിടിക്കാതെ മാഷെ !
  മനോരക്ക് പണം ഉണ്ടാക്കി കൊടുക്കലാണോ ഇപ്പോള്‍ പണി ?

  ReplyDelete
 107. കുഞ്ഞാലിക്കുട്ടിക്കും ഉമ്മന്‍ചാണ്ടിക്കും അര്‍ഹിക്കുന്ന പ്രദാന്യം ,നിലനിര്‍ത്തികൊണ്ട് തന്നെ മനുഷ്യത്വത്തിന് ഒരു വോട്ട് ഞാനും ചെയ്തു.

  ReplyDelete
 108. NJAANUM VOTE CHEYTHU KOCHOUSEPPINU...

  ReplyDelete
 109. ബഷീറിക്ക എന്നെപ്പോലെ ഒരുപാടു അളെക്കൊണ്ട് ചിട്ടിലപ്പിള്ളിക്ക് വോട്ട് ചെയ്യിച്ചു..നല്ലകാര്യം തന്നെ .പക്ഷെ ഇക്കാക്ക്‌ തന്നെ ഇപ്പൊ സംശയം മലപ്പുറത്തുകാര് നേര്‍ച്ചചെയ്തു സമ്മാനം കൊണ്ടുപോകുമെന്ന്.....എതെങ്കിലു പോവഴി പറ ഇക്ക

  ReplyDelete
 110. kochauseppinu kuthi..ineem kuthum..!
  kunju pottatte...kochu jayikkatte..!

  ReplyDelete
 111. എന്റെ വോട്ട് "വല്യ" ഔസേപ്പിന് തന്നെ

  ReplyDelete
 112. കടന്നുപോകാന് മണിക്കൂറുകള് മാത്രം ബാക്കിനില്ക്കുന്ന ഈ വര്ഷംകേട്ട നന്മയുള്ള വാര്ത്ത അത് ഔസേപ്പേട്ടന്റേത് തന്നെ.അദ്ദേഹം മഹാന് തന്നെ അല്ലാതെ കേട്ടതെല്ലാം വാര്ത്തകളാണോ അറിയില്ല എന്തായാലും ബഷീര് ഭായി അടുത്തവര്ഷവും ഇതുപോലുള്ള നല്ലവാര്ത്തകളും നല്ലവ്യക്തികളും ഉണ്ടാകട്ടെ പുതുവത്സരാശംസകള് !!!!!!!!

  ReplyDelete
 113. താങ്കളുടെ പോസ്റ്റ്‌ കണ്ടതിനു ശേഷം ഞാന്‍ എന്റെ browser ഇല്‍ ഒരു ബൂക്മാര്‍ക്ക് ആക്കി വെച്ചിട്ട് എന്നും പറ്റുന്നത് പോലെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 50 എണ്ണമെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്. കൊചൌസെഫ് ജയിക്കണമേ എന്നാണ് എന്റെയും പ്രാര്‍ത്ഥന. താങ്കളുടെ പോസ്റ്റ്‌ ആണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.

  ReplyDelete
 114. മി.ബഷീര് ഇടതുപക്ഷത്ത് ഏതെങ്കിലുമൊരുത്തന്റെ പൂടപൊഴിഞ്ഞാലോ ആഞ്ഞൊരു അധോവായു പോയാലോ എഴുതിതള്ളാറുള്ളതുപോലെ.ലീഗിലെ കുറച്ച് മഹാന്മാരെ കോടതി തടവിന് വിധിച്ചുട്ടുണ്ട് അതിനെക്കുറിച്ച് രണ്ട് വാക്കെഴുതിനോക്ക് അക്ഷരശുദ്ധിയുണ്ടോയെന്ന് നോക്കട്ടെ........

  ReplyDelete
 115. ഞാനും വോട്ടി. . :)

  ReplyDelete
 116. നമ്മുടെ തൃശ്ശൂര് അടുത്തുള്ള പറപ്പൂര് (പൂങ്കുന്നം മുതുവറ അമല പറപ്പൂര്‍ ) ജനിച്ചു വളര്‍ന്ന നമ്മുടെ ഔസേപ്പേട്ടനെ അല്ലേല്‍ കൊച്ചൌസേപ്പിനെ അല്ലാതെ ആര്‍ക്കു വോട്ട് ചെയ്യാന്‍ .

  ReplyDelete
 117. നേടിയെടുത്തേ... നേടിയെടുത്തേ...!!

  ReplyDelete