January 11, 2011

മനോരമ ചതിച്ചില്ല. താരം പ്രീജ തന്നെ

പ്രീജയുടെ ബൂത്ത് എജന്റ്റ് എന്ന നിലക്കുള്ള എന്റെ കടമ ഞാന്‍ നിര്‍വഹിക്കുകയാണ്‌. ഒ എന്‍ വി, അരുന്ധതി റോയ്, കെ എം മാണി എന്നിവരെ പിന്തള്ളി പ്രീജ ശ്രീധരനെ ന്യൂസ്‌ മേക്കര്‍ 2010 ആയി വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി. മനോരമ വാര്‍ത്ത പുറത്തു വിട്ട നിമിഷം  മുതല്‍ പലരും എന്നെ വിളിച്ചു കണ്ഗ്രാറ്റ്സ്  പറയുന്നു!!. പ്രീജക്ക് പോലും ഒരുപക്ഷെ ഇത്രയും കണ്ഗ്രാറ്റ്സ് കിട്ടിക്കാണില്ല!!.(പ്രീജേ.. ഇങ്ങനെയൊരു ബൂത്ത് എജന്റ്റ് ഉണ്ടായിരുന്ന കാര്യം അവാര്‍ഡ് വാങ്ങുമ്പോള്‍ ഓര്മ വേണം.. ട്ടോ..)പ്രീജക്ക് നാല് വോട്ടു കൂടുതല്‍ നേടിക്കൊടുക്കുന്നതില്‍ പ്രീജ ശ്രീധരന് ഒരു വോട്ട് എന്ന പോസ്റ്റും അതിനെ തുടര്‍ന്ന്  വന്ന ഇമെയില്‍ കാമ്പയിനുകളും കാരണമായിട്ടുണ്ട്. (എതിര്‍പ്പുള്ളവര്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ കൈ പൊക്കണം). പോസ്റ്റ് വായിച്ച ആവേശത്തില്‍ പത്തും പതിനഞ്ചും വോട്ട് ഒറ്റയടിക്ക് ചെയ്തവര്‍ വരെ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്!!!. ഇന്ത്യക്കകത്തെ വോട്ടുകളില്‍ കെ എം മാണി പല ഘട്ടത്തിലും മുന്നിട്ടു നിന്നപ്പോള്‍ ഓണ്‍ലൈന്‍ വോട്ടുകള്‍, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവയാണ്‌ പ്രീജയെ മുന്നിലെത്തിച്ചത് എന്ന് മനോരമ പറയുകയുണ്ടായി. വള്ളിക്കുന്ന് പരിസരത്തു നിന്നാണ് കൂടുതല്‍ വോട്ടുകള്‍ വന്നത് എന്നതിന്റെ ഒരു സൂചനയായി ഈ വിശകലനത്തെ നമുക്ക് കണ്ടു കൂടെ..? എച്ചൂസ് മി, ഞാനൊരു എട്ടുകാലി മമ്മൂഞ്ഞ് ആവുകയാണ് എന്ന് കരുതരുത്. പരമശുദ്ധന്‍ ആയതു കൊണ്ട് ഉള്ളത് ഉള്ളത് പോലെ പറയുന്നു എന്ന് മാത്രം. മനസ്സിനുള്ളില്‍ ഒന്ന് വെച്ച് പുറത്തു മറ്റൊന്ന് പറയുന്ന പരിപാടി എനിക്കില്ല . ക്ഷമിക്കണം.. ചെറുപ്പം മുതലേ അത്രയ്ക്ക് ശുദ്ധന്‍ ആയിപ്പോയി..


പ്രീജ ശ്രീധരന് ഒരു വോട്ട്‌ എന്ന പോസ്റ്റ്‌ സ്വന്തം പേരിലാക്കി പലരും പല ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ചെയ്തത് മോഷണം ആണെങ്കിലും അവരോടൊക്കെ നന്ദിയുണ്ട്.. നന്ദി.. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്.. (ലോട്ടറിയടിച്ച ഇന്നസെന്റ്‌ ശൈലിയില്‍ വായിക്കണം കെട്ടോ) ഗൂഗിള്‍ അമ്മാവന്‍ പോലും ഈ പോസ്റ്റിനു വേണ്ടത്ര പിന്തുണ നല്‍കി. പ്രീജ ശ്രീധരന്‍ എന്ന് മലയാളത്തില്‍ ഗൂഗ്ലിയാല്‍ വള്ളിക്കുന്ന് പോസ്റ്റാണ് അമ്മാവന്‍ ആദ്യമായി കാണിച്ചിരുന്നത്!!!.. പ്രീജയെക്കാള്‍ പ്രശസ്തി നമ്മുടെ പോസ്റ്റിനു കിട്ടി എന്ന് ... ഹെനിക്കു വയ്യ!!!.. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡു കിട്ടിയിട്ടും എന്നെ അഭിനന്ദിക്കാന്‍ മടിച്ചു നിന്നവര്‍ ഇനിയെങ്കിലും അഭിനന്ദിക്കാന്‍ തയ്യാറാകണം എന്നാണു വിനീതമായ ഭാഷയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കുവാന്‍ ഉള്ളത്. നന്ദി.. നമസ്കാരം..

Related Posts
പ്രീജ ശ്രീധരന് ഒരു വോട്ട്

74 comments:

 1. ശെരിയാണ് ബഷീര്കാ, താങ്കളുടെ പ്രവര്‍ത്തനം പ്രീജയ്കു നല്ലൊരു മുതല്‍കൂട്ടായി എന്നത് വിസ്മരിക്കാന്‍ കഴിയില്ല..!
  ഉള്ളവന് വേണ്ടി ശബ്ദിക്കാന്‍ ധാരാളം പേര്‍ ഉണ്ടാകും..., പക്ഷെ ഇല്ലാത്തവര്‍ക് വേണ്ടി ശബ്ദിക്കാന്‍ താങ്ങളെ പോലെ ചുരുക്കം പേരെ കാണൂ....!

  അഭിനന്ദനങ്ങള്‍ പ്രീജയ്കും ബഷീര്‍ വല്ലിക്കുന്നിനും...!

  ReplyDelete
 2. ഇന്ത്യുടെ അഭിമാനം കാത്ത പ്രത്യേകിച്ചു കേരളത്തിന്‍റെ അഭിമാനം കാത്ത പ്രീജക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാ കിട്ടേണ്ടത് പാല എന്നാ കൊച്ചു രാജ്യത്തു കിടന്നു കറങ്ങുന്ന മാണിച്ചായനോ ഏതായാലും വള്ളിക്കുന്ന് കാക്കയെ അഭിനന്ദിചില്ലെങ്കില്‍ ശരിയാകൂല്ല എല്ലാ വിട അഭിനന്ദ നങ്ങളും രണ്ടു പേര്‍ക്കും

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. വള്ളിക്കുന്നിനും,പ്രീജക്കും അഭിനന്ദനങ്ങള്‍...പക്ഷെ കുറെ കള്ളവോട്ടുകള്‍ ഉണ്ടെന്നതിനും വള്ളിക്കുന്നിന്റെ കമെന്റ് ബോക്സില്‍ തെളിവുണ്ടേ...ഇനിയിപ്പം അവാര്‍ഡ് മാറിപോകാതിരുന്നാല്‍ മതി!

  ReplyDelete
 5. ഈ ബഹുമതിക്ക് പ്രീജയെക്കാള്‍ യോഗ്യരല്ല മറ്റുള്ളവര്‍. പ്രമുഘരെ പിന്നിലാക്കിയ ഈ മിടുക്കിയെ നമുക്ക് അഭിനന്ദിക്കാം. തക്ക സമയത്ത് പോസ്റ്റിട്ട ബഷീറിനു അഭിനന്ദനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഈ അഭിനന്ദനങ്ങളൊക്കെ താങ്കള്‍ എങ്ങിനെ സഹിക്കുന്നു ബഷീര്‍ജി. താങ്കളുടെ ഒരു വിധി.

  ReplyDelete
 6. അവാര്‍ഡിന്റെ മാനദണ്ഡം തന്നെ ശരിയായിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല . വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള(പാവം പ്രീജയുടെ പ്രായത്തിന്റെ രണ്ടിരട്ടി വരും ) കെ എം മാണിയെ ഇതില്‍ ഉള്‍പ്പെടുത്തിയത് തന്നെ മനോരമക്കാരന്റെ ഉള്ളിലെ താല്‍പ്പര്യം വ്യക്തമാക്കുന്നു ...


  അത് പോട്ടെ ...അത് വേറെ കാര്യം ..

  >>>>പ്രീജേ.. ഇങ്ങനെയൊരു ബൂത്ത് എജന്റ്റ് ഉണ്ടായിരുന്ന കാര്യം അവാര്‍ഡ് വാങ്ങുമ്പോള്‍ ഓര്മ വേണം.. ട്ടോ..<<<<

  കാത്തിരിക്കുന്നു ...വള്ളിക്കുന്നിന്റെ കഷ്ടപ്പാടിന് എന്താണ് പ്രതിഫലം കിടുക എന്ന് ...

  (ഉം ........ഇപ്പം കിട്ടും .....കിട്ടുമോ ? കിട്ടാതിരിക്കില്ല ...കിട്ടിയേക്കാം ...അല്ലെ ..? @~@ )

  ReplyDelete
 7. എന്നോടാരും പറഞ്ഞില്ല,
  അതുകൊണ്ട് ഞാനറിഞ്ഞില്ല,വോട്ടു ചെയ്തില്ല,
  ഏതായാലും എന്‍റെ വോട്ടില്ലാതെ തന്നെ ജയിച്ചല്ലോ..
  രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍,,

  ReplyDelete
 8. സത്യത്തില്‍ ഇപ്പോയാണ് നെവ്സ്മകേര്‍ അവാര്‍ഡിന് അതിന്റെ വില കിട്ടിയത്.കഴിഞ്ഞ തവണ കുപ്രസിദ്ധിയിലൂടെ പിണറായി നേടിയപ്പോള്‍ അത് വെറും പ്രഹസനം ആയിട്ടാണ് എനിക്ക് തോന്നിയത് .ഇത്തവണ മാണിക്കോ ,അരുന്ധതി റോയിക്കോ ലഭിച്ചാലും തഥൈവ. ഇത് അഭിമാനത്തിന്റെ നിമിഷമാണ് പ്രീജക്ക് മാത്രമല്ല എല്ലാ മലയാളികള്‍ക്കും.
  ബൂലോഗത്തെ ബൂത്ത്‌ എഗേന്റിനു സ്നേഹാശംസകള്‍

  ReplyDelete
 9. അഭിനന്ദിച്ചിരിക്കുന്നു സഖാവേ അഭിനന്ദിച്ചിരിക്കുന്നു.

  ReplyDelete
 10. sathyamaayum abhinandanam.thankalutethu abhinandanam arhikkunna pravarthi thanne
  oorupatu post cheythillenkilum enikkum athukontu tanne oru vote avalkku vendi cheyyanaayi
  innu pathram kandappol thankaleyum orthu

  ReplyDelete
 11. സഖാവ് പറഞ്ഞത് കൊണ്ട് ഞാനും കുറെ കള്ള വോട്ടു പ്രീജക്ക് ചെയ്തായിരുന്നു

  ReplyDelete
 12. ബഷീറിനു മറ്റൊരു അവാര്‍ഡ്‌ കിട്ടിയ പ്രതീതി

  ReplyDelete
 13. 2001 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ഇടതുപക്ഷ ഗവണ്മെന്റിനെതിരെ ആഞ്ഞടിക്കുവാന്‍ മൂര്‍ച്ചയേറിയ ആയുധങ്ങളുടെ അഭാവം UDF ചേരിയെ അലോസരപ്പെടുത്തിയിരുന്നു. ആയിടക്കാണ് നായനാര്‍ ലണ്ടനിലെ ആശുപത്രിയിലാകുന്നതും, വി.എസ്. അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വരുന്നതും. ആ സമയത്ത് തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒന്‍പതാം വാര്‍ഡിലെ തറയില്‍ അവശനിലയില്‍ കിടക്കുന്ന വൃദ്ധന്‍റെ ദയനീയ ചിത്രം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നതും! എം. ഐ. ഷാനവാസിന്റെ ബുദ്ധിയില്‍ ഒരു ആശയമുദിച്ചു, ആ രണ്ടു ചിത്രവും ക്ലബ് ചെയ്തു ബഹുവര്‍ണ്ണ പോസ്റ്ററുകളിറക്കി. കൂടെ എഴുതിയ വരികള്‍ ഇങ്ങനെയായിരുന്നു: "പൊതുജനം ഒന്‍പതാം വാര്‍ഡില്‍; നേതാക്കള്‍ ലണ്ടനില്‍". സംസാരിക്കുന്ന ആ ചിത്രം ആയിരക്കണക്കിന് വോട്ടുകള്‍ മറിയുവാന്‍ കാരണമായി എന്നത് ചരിത്രം!

  ബഷീര്‍മാഷിന്റെ പ്രീജക്ക് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ കമ്മെന്ടു കോളത്തില്‍, പ്രീജ എന്തുകൊണ്ട് പിന്തുണക്കപ്പെടണം എന്നതിന് അദ്ദേഹം നല്‍കിയൊരു വിശദീകരണം ("...അരുന്ധതി ഇപ്പോള്‍ തന്നെ ഒരു താരമാണ്. അവളെ ഇനി നമ്മള്‍ താരമാക്കെണ്ടാതില്ല. ..ആ പെണ്‍കുട്ടിയുടെ (പ്രീജയുടെ) ഒരു നിറപുഞ്ചിരിയാണ് ഞങ്ങള്‍ക്ക് വേണ്ടത്..." ) ആ udf പോസ്റ്ററിനെ ഓര്‍മ്മിപ്പിച്ചു. ഒരുപാട് വോട്ടുകള്‍ യുക്തിഭദ്രമായ ഈ ന്യായീകരണത്തിലൂടെ പ്രീജക്കനുകൂലമായി മാറിയിട്ടുണ്ടാവും.

  @ Hussain പറഞ്ഞപോലെ " ബഷീറിനു മറ്റൊരു അവാര്‍ഡ്‌ കിട്ടിയ പ്രതീതി"
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 14. വള്ളിക്കുന്നിനും,പ്രീജക്കും അഭിനന്ദനങ്ങള്‍...

  ReplyDelete
 15. താങ്ങള്‍ക്കും പ്രീജയ്കും അഭിനന്ദനങ്ങള്!!

  ReplyDelete
 16. വള്ളിക്കുന്നിനും,പ്രീജക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
 17. മുത്തക്ഷി പത്ത്രങ്ങലോടു മല്‍സരിക്കാന്‍ നമ്മുടെ ഈ ബൂലൊഗ ബ്ലോഗ് വളര്‍നിട്ടുന്‍ണ്ട് എന്നറിയുന്നത് സന്തോഷം തന്നെ. ഇതു നമ്മെ കൂടുതല്‍ പ്രതികരണ ശേഷിയുല്ലവരാക്കും തീര്‍ച്ച.

  അഭിനന്തനങള്‍ പ്രീജക്കും.. വല്ലിക്കുന്നിനും

  ReplyDelete
 18. ബഷീര്‍ക്കാ ...എന്‍റെ പഴയ നമ്പര്‍ തന്നെയാണ് ...വല്ലതും തടഞ്ഞാല്‍ ........ഒരിക്കല്‍ പറ്റിച്ചു ഇനി പറ്റിക്കരുത് .....!!!

  ReplyDelete
 19. അഞ്ച് വോട്ട് ചെയ്ത എന്നെയും ഞാൻ അഭിനന്ദിക്കുന്നു...

  ReplyDelete
 20. പ്രീജാശ്രീധരന്‍ എന്നു ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്താല്‍ ബഷീര്‍ക്കാ ഈ ആരാധകന്റെ വിനീത ഉപഹാരം കാണാം. പ്രീജയ്ക്കുവേണ്ടി വോട്ടു ചോദിക്കാന്‍ ഒരു ഫാന്‍പേജു തന്നെയുണ്ടാക്കിയായിരുന്നു എന്റെ പടപ്പുറപ്പാട്. ആളു വായിക്കുന്ന ബ്ലോഗുള്ളതുകൊണ്ട് ബഷീര്‍ക്കയുടെ ശ്രമങ്ങള്‍ വിജയിച്ചു. മനോരമ വള്ളിക്കുന്നുകാരനെ പേടിച്ച് അവാര്‍ഡ് സമ്മാനിച്ചു..preejasreedharan.com/in എന്നിവ രണ്ടും നമ്മുടെ കൈയിലാണ്. പ്രീജയ്ക്കുള്ള സമ്മാനം. ഭാവിയില്‍ ഒരു നല്ല സൈറ്റുണ്ടാക്കി അവര്‍ക്കു നല്‍കണം....

  ReplyDelete
 21. പ്രീജയ്കും, ബഷീര്‍ വള്ളിക്കുന്നിനും അഭിനന്ദനങ്ങള്‍ .......

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. പോസ്റ്റിട്ടത് ബഷീര്‍ക്കയായിരിക്കും... പക്ഷെ അഞ്ചും പത്തും വോട്ടുകള്‍ ചെയ്തു ഇത് വിജയിപ്പിച്ച ഞങ്ങളെയാണ് ആദ്യം അഭിനന്ധിക്കേണ്ടത്... അപ്പൊ പ്രീജാശ്രീധരന്‍, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!!! ഞങ്ങളെയും പിന്നെ ബഷീര്‍ക്കയെയും

  ReplyDelete
 24. channum Preejakku vote cheythathu basheer ikkayudey post kandathinu sheshamanu, Basheer Ka Ki Jai

  ReplyDelete
 25. അതുശരി, ഇങ്ങനെയൊരു ബൂത്ത് ഏജന്റുള്ള കാര്യം അറിഞ്ഞില്ല.

  ReplyDelete
 26. പ്രീജക്കും
  ബ്ലോഗര്‍ക്കും
  വള്ളിക്കുന്നുകാരെ പരിഗണിക്കുന്ന
  മനോരമക്കും അഭിനന്ദനങ്ങള്‍ !!

  ReplyDelete
 27. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുകയും അതോടൊപ്പം മറ്റുള്ളവരെ കൂടി അതില്‍ ഭാഗഭാക്കാക്കുകയും ചെയ്യിപ്പിക്കുന്ന വള്ളിക്കുന്നാണ് താരം

  അഭിനന്ദനങ്ങള്‍ പ്രീജയ്കും ബഷീര്‍ വല്ലിക്കുന്നിനും...!

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. പ്രീജ ഓടി
  മനോരമ തേടി
  വള്ളിക്കുന്ന് പാടി
  പ്രീജ നേടി

  ഞമ്മള് ചാടി

  ReplyDelete
 30. ശരിക്കും പറഞ്ഞാൽ ബഷീറിനു അഭിനന്ദനങ്ങൾ

  ReplyDelete
 31. മുഖ്യധാരാ പത്രം സങ്കടിപ്പിച്ച പരിപാടി ആയിരുന്നു എങ്കിലും, ബൂലോകത്താണ് അതിന്റെ മാറ്റൊലികള്‍ ഉണ്ടായത് എന്നുകരുതണ.
  വായിച്ചു തള്ളുന്ന വാര്‍ത്തകളിലേക്ക് ഒരിക്കല്‍ കൂടി മടങ്ങി പോയി വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചത് വള്ളികുന്നിന്റെ ബ്ലോഗ്‌ തന്നെയാണ്.

  അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും

  ReplyDelete
 32. ബഷീര്‍ജി..എനിക്ക് തെറ്റുപറ്റിപ്പോയീ..
  ബെര്‍ളിയെ കാര്‍ട്ടൂണ്‍ വരച്ച് ഒതുക്കിയ പോലെ അങ്ങയേയും ഒതുക്കി പുലിപ്പട്ടം തട്ടിയെടുക്കാമെന്ന
  വ്യാമോഹത്തില്‍ ഞാന്‍ വരച്ചു കൂട്ടിയതെല്ലാം ഇതാ ഞാന്‍ ചവറ്റു കൊട്റ്റയിലെറിയുന്നു..

  എന്തെന്നാല്‍ അന്നു തൊട്ട് അങ്ങേക്ക് വെച്ചടി വെച്ചടി കയറ്റവും സ്ഥാനമാന ലബ്ധിയും സാമ്പത്തികോന്നമനവും ഒക്കെ കൂടി ബെസ്റ്റ് ടൈമാണല്ലോ...

  ഈശ്വരന്മാരേ...
  എന്റെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഭഗവതീ...എന്നെ കാത്തോളണേ...!

  ReplyDelete
 33. അഭിനന്ദനങ്ങള്

  ReplyDelete
 34. വള്ളിക്കുന്നിനും,പ്രീജക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 35. അവാര്‍ഡ്‌ പ്രീജയുക്ക് തന്നെ കൊടുത്തത് ഭാഗ്യം...അഭിനന്ദിക്കുന്നു താങ്കളെ ..അവാര്‍ഡുകള്‍ വെറും പറ്റിപ്പ് പരിപാടി ആണ് എന്ന് പറയുന്ന ഫിലിം അക്കാദമികളില്‍ ചില കുലം കുത്തികള്‍ ഇത് കാണട്ടെ..ഹ്മ്മ

  ReplyDelete
 36. @ Noushad Kuniyil: അപ്പോള്‍ എം ഐ ഷാനവാസും എന്നെപ്പോലെ ഒരു പുലിയാണ് അല്ലെ..

  @ http://shinod.in ഗൊച്ചു ഗള്ളാ.. ആ രണ്ടു അഡ്രസ്സും കൈക്കലാക്കി കാത്തിരിക്കുകയാണ് അല്ലേ.. പാവം പ്രീജ.. അവള്‍ ഇതൊന്നും അറിയുന്നില്ല.

  @ നൗഷാദ് അകമ്പാടം : എന്റെ ഒരു കാര്‍ട്ടൂണ്‍ കൂടി വരക്കൂ.. ആ ജ്ഞാനപീഠം കൂടി ഇങ്ങോട്ട് പോന്നോട്ടെ..

  ReplyDelete
 37. Basheer sab,
  പതിവുപോലെ ഹാസ്യം പുരട്ടി താങ്കള്‍ പറഞ്ഞ
  വസ്തുതകള്‍ക്ക് നേരിന്‍റെ നിറമുണ്ട്.
  ഒരു മഹാ കാര്യമാണ് താങ്കള്‍ ചെയ്തത് എന്ന് അഭിപ്രായമില്ലെങ്കിലും ഒരു വലിയ കാര്യമാണ് താങ്കള്‍ നിര്‍വ്വഹിച്ചത് എന്നു ഞാന്‍ പറയും.
  ബ്ലോഗ് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ വേണ്ട പോലെ അറിയാത്ത ശ്രീമതി പ്രീജശ്രീധരന്‍ ഇതെല്ലാം അറിഞ്ഞു നേരിട്ട്ടു താങ്കളോട് thank you പറയുമെന്ന് എന്‍റെ മനസ്സ്‌ പറയുന്നു. അന്ന്... നിങ്ങളുടെ ഇരട്ടി സന്തോഷം എനിക്കുണ്ടാകും!

  ReplyDelete
 38. അഭിനന്ദനങ്ങള്‍ പ്രീജയ്കും ബഷീര്‍ വല്ലിക്കുന്നിനും

  ReplyDelete
 39. M.T. Manaf Said:

  "...ഒരു മഹാ കാര്യമാണ് താങ്കള്‍ ചെയ്തത് എന്ന് അഭിപ്രായമില്ലെങ്കിലും ഒരു വലിയ കാര്യമാണ് താങ്കള്‍ നിര്‍വ്വഹിച്ചത് എന്നു ഞാന്‍ പറയും.
  ബ്ലോഗ് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ വേണ്ട പോലെ അറിയാത്ത ശ്രീമതി പ്രീജശ്രീധരന്‍ ഇതെല്ലാം അറിഞ്ഞു നേരിട്ട്ടു താങ്കളോട് thank you പറയുമെന്ന് എന്‍റെ മനസ്സ്‌ പറയുന്നു. അന്ന്... നിങ്ങളുടെ ഇരട്ടി സന്തോഷം എനിക്കുണ്ടാകും!"

  ReplyDelete
 40. അഭിനന്ദനങ്ങള്‍ പ്രീജയ്കും ബഷീര്‍ വല്ലിക്കുന്നിനും...

  ReplyDelete
 41. ഒരു പക്ഷെ പ്രീജ ശ്രീധരനും ന്യൂസ്‌ മേകര്‍ 2010 ഒക്കെയും ആണ് ബഷീര്‍ ഭായിയെ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2010 ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് ഉണ്ടായ പ്രധാന തുരുപ്പു ചീട്ടു .. ആ വകയില്‍ ബൂലോകത്ത് താങ്കള്‍ മൊത്തം കാംപയിനിലൂടെ ആളുകളെ ചാക്കിട്ടില്ലേ ... അത് കൊണ്ട് ആ ഒരു വെടിക്ക് രണ്ടു പക്ഷിയും വീണു ...

  താങ്കള്‍ക്കു നന്ദി .. പ്രീജക്ക് congrats...

  ReplyDelete
 42. എന്നെ അഭിനന്ദിച്ചവര്‍ക്ക് നന്ദി. ഇനിയും അഭിനന്ദിക്കാതെ മാറി നില്‍ക്കുന്നവരെയൊക്കെ ഞാന്‍ പിന്നെ കണ്ടോളാം..

  ReplyDelete
 43. അഭിനന്ദനങ്ങള്‍ ... താങ്കള്‍ക്കും പ്രീജയ്ക്കും ....
  ചാനലിലെ news maker 2010 പരിപാടിയില്‍ ലാലിനും ജി . ക്കും കൂടെ താങ്കളെയും പങ്കെടുപ്പിക്കെണ്ടാതയിരുന്നു

  ReplyDelete
 44. വോട്ട് പാഴായി പോകാതിരുന്നതിൽ ബഷീറിനും,മനോരമക്കും,പ്രീജക്കും അഭിനന്ദനങ്ങൾ....

  ReplyDelete
 45. http://malayalamvaayana.blogspot.com/2011/01/blog-post_10.html

  മലയാളം ബ്ലോഗർ ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ‘അങ്കിൾ’ യാത്രയായി.

  ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക...

  ReplyDelete
 46. സമ്മതിച്ചിരിക്കുന്നു ബഷീര്‍ ഭായ്.
  A Roy യുടെ ardent fan ആയ എന്നെ കൊണ്ട് പോലും പ്രീജ ക്ക് വോട്ടു ചെയ്യിച്ചില്ലേ.

  ReplyDelete
 47. അഭിനന്ദനങ്ങള്.....
  !!.(പ്രീജേ.. ഇങ്ങനെയൊരു ബൂത്ത് എജന്റ്റ് ഉണ്ടായിരുന്ന കാര്യം അവാര്‍ഡ് വാങ്ങുമ്പോള്‍ ഓര്മ വേണം.. ട്ടോ..).....
  ബഷീര്ക്കയോടും പറയാനുള്ളത് ഇതു തന്നെ.... വോട്ട് ചെയ്ത ഞങ്ങളെ (പ്രവാസികളെ)യും ഓര്മ വേണം.... ട്ടോ..ട്ടോ..ട്ടോ...
  എന്ന്....ഓരു പാവം പ്രവാസി..

  ReplyDelete
 48. ഗുരു സ്നേഹം ഉള്ളത് കൊണ്ട് ആദ്യം ഓ എന്‍ വി ക്കാ ഞാന്‍ വോട്ടു കുത്തിയത്.. പിന്നെ ബഷീര്‍ക്കാ പറഞ്ഞപ്പോള്‍ പിന്നെ, കുത്തി പ്രീജക്ക് എട്ടു പത്ത് വോട്ടുകള്‍. എന്തായാലും ഓള് തന്നെ വാര്‍ത്ത താരം ആയല്ലോ. എന്നാലും എത്ര വോട്ടു വീതം ഓരോരുത്തര്കും കിട്ടി എന്ന് കൂടി മനോരമ വെളിപ്പെടുത്തണം ആയിരുന്നു

  ReplyDelete
 49. പ്രീജക്കും വള്ളിക്കുന്നിനും അഭിനന്ദനങ്ങള്‍.

  അതിലൊക്കെ ഉപരിയായി വോട്ടു ചെയ്ത ഞാനടക്കമുള്ള എല്ലാവര്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. വോട്ടില്ലായിരുന്നെന്കില്‍ വിജയിക്കില്ലായിരുന്നല്ലോ!!!

  ReplyDelete
 50. കൈവെട്ടിയവരോട് ഒന്നും രണ്ടും ചോദിച്ച മിസ്റ്റര്‍ വള്ളിക്കുന്നിനെന്ത RSS ചെയ്ത സ്ഫോടനങ്ങളോട് പ്രതികരിക്കുന്ന ഒരു പോസ്ടിടാന്‍ വിമുഖത.. കിട്ടിയ അവാര്‍ഡ്‌ പോവോന്നു പേടിച്ചിട്ടാണോ... അല്ലെങ്കിലും മുസ്ലിംകളെ തീവ്രവാധിയാക്കിയാല്‍ കിട്ടുന്ന സ്കൊപ്പോന്നും RSS നെ തീവ്രവാധിയാക്കിയാല്‍ കിട്ടൂല്ല അല്ലെ ഭായ്.... ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്ന പേടി കൊണ്ടായിരിക്കും അല്ലെ... .

  ReplyDelete
 51. പ്രീജയ്കും, ബഷീര്‍ വള്ളിക്കുന്നിനും അഭിനന്ദനങ്ങള്‍ ......

  ReplyDelete
 52. കള്ള വൊട്ടു ചെയ്യാന്‍ താങ്കള്‍ കൂട്ടു നിന്ന് എന്നാരൊപിച്ചാല്‍..!...ഹി ഹി..ഞാനും ചെയ്തിട്ടുണ്ട് കുറെ..അഭിനന്ദനങ്ങള്‍..താങ്കള്‍ക്കും പ്രീജക്കും..പിന്നെ എനിക്കും...

  ReplyDelete
 53. അഭിനന്ദനങ്ങള്‍ പ്രീജയ്കും ബഷീര്‍ വല്ലിക്കുന്നിനും...! halla basheerka,, news maker 2010 preejayo bhasheerkkayo ?!!!! anthanee kanunne !!@

  ReplyDelete
 54. ബഷീര്ക അങ്ങനെയാണ്
  ഒരുമ്പെട്ടാല്‍ ഒന്നാം സ്ഥാനം വിട്ടു കൊടുക്കില്ല
  യുനിവേര്സിട്ടിയില്‍ രണ്ടു റാങ്ക് മൂപ്പര്‍ക്ക് സ്വന്തം
  ബ്ലോഗ്‌ ലോഗം 2010 ല് കണ്ടതും മറ്റൊന്നായിരുന്നില്ല
  ജിദ്ധ ഇസ്ലാഹി സെന്റെറില്‍ ഏറ്റവും ഒന്നാം സ്ഥാനം ഏതു സബ് കമ്മിറ്റിക്കാണ് എന്ന് ചോതിച്ച്ചാല്‍ ഞാന്‍ പറയും: ബഷീര്കയുടെ സബ് കമ്മിറ്റി
  പ്രീജയുടെ വിജയം ബഷീര്ക വിട്ടു കൊടുക്കില്ലായിരുന്നു
  "പ്രീജയെ മറക്കല്ലേ എന്ന് ഇടയ്ക്കിടെ ഒര്മിപ്പിച്ച്ചത് ആ ഒന്നാം സ്ഥാനക്കാരന്റെ നംബരുകലായിരുന്നു
  അഭിനന്ദനങ്ങള്‍

  ReplyDelete
 55. Dear Bhasheer,
  Theerchayayum Preeja thanne tharam. Pakshe Preejakk arhikkunna madhyama sredha kittiyittundo? Pala madhyamangalum sportsinte karyatthil chila tharangale veruthe angu worship natathum. Ella dhivasavum kanum avarite photoyum newsum mattum. Innevare avaril chilarokke karyamayi endengilum netiyathayi kanarilla. Gold kittunnathinu mumb ethingilum madhyamam Preejaye patti karyamayi endhengilumokke ezhuithiyathayi kandittilla. Athinu seshavum karyamayi onnumangane kandittilla. Ippozhum madhyamangal avarute sthiram aalkkarute purake thanneyanu. Chilar eppozhum atharam mekhalayil bhagyavanmaro bhagyavathikalo aanu. Endhukondanavo, endho?

  ReplyDelete
 56. കമന്റുകള്‍ വായിച്ചില്ലേ ഇനി ഇതൊന്നു കണ്ടു നോക്കൂ ....
  http://www.facebook.com/photo.php?pid=6034553&id=800118009&saved

  ReplyDelete
 57. നിങ്ങള്‍ വരച്ച കാര്‍ട്ടൂണ്‍ കലക്കി. എന്റെ ട്രൌസര്‍ അഴിയാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 58. @ അഫ് സല്‍ മിഖ്ദാദ്
  നിങ്ങള്‍ വരച്ച കാര്‍ട്ടൂണ്‍ കലക്കി. എന്റെ ട്രൌസര്‍ അഴിയാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 59. പ്രീജക്ക് വള്ളിക്കുന്ന് ബാറ്റന്‍ കൈ മാറുന്ന ഫോട്ടോ ഇടുന്നില്ലേ........... :-)

  ReplyDelete
 60. അവാര്‍ഡു വാങ്ങിച്ചതിന് അഭിനന്ദനങ്ങള്‍ ...... അവാര്‍ഡും സ്വീകരനങ്ങലുമൊക്കെ കൂടി വരുമ്പോള്‍ ഒരുമാതിരി ബെര്‍ളിത്തരം കാണിക്കരുത്...
  pls visit
  www.kamarkp.blogspot.com

  ReplyDelete
 61. അങ്ങനെ നമ്മുടെ കുട്ടിക്ക് തന്നെ കിട്ടി അല്ലെ ബഷീര്‍ ഭായ് ! പെരുത്ത്‌ സന്തോഷം , വോട്ട് പാഴായില്ലല്ലോ !

  ReplyDelete
 62. Thanks Basheerkka Preejakku manorama Award Sammanichu....koottathil Sreeshanthinum kitti orennam adendenanennu avanu polum ariyilla.....

  ReplyDelete
 63. അഭിനന്ദനങ്ങള്‍....പ്രീജക്കും ബഷീര്‍ക്കക്കും...:)

  ReplyDelete