February 22, 2011

ഗള്‍ഫ് മലയാളീ, നാറ്റിക്കരുത് !

ഞാനൊരു മലയാളിയാണ്. മലയാളികളെക്കുറിച്ച് എനിക്ക് തികഞ്ഞ അഭിമാനവുമാണ്. (ഇതാദ്യമേ പറഞ്ഞില്ലെങ്കില്‍ ഇനി എഴുതാന്‍ പോകുന്നത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടാവാനിടയുണ്ട്). പല ദേശക്കാര്‍ക്കിടയില്‍ ജോലി ചെയ്യുന്നതിനാല്‍ കേരളം, മലയാളീ എന്നൊക്കെ കേട്ടാല്‍ ഞാന്‍ കാത് കൂര്‍പ്പിക്കും. കേരളത്തെക്കുറിച്ച് വല്ലതും മോശമായി ആരേലും പറഞ്ഞാല്‍ എന്റെ രക്തം തിളയ്ക്കും. പിന്നെ ഞാനെന്തൊക്കെ ചെയ്യുമെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല. അത്രമാത്രം വികാരപരമാണ് മലയാളിയെക്കുറിച്ചുള്ള എന്റെ പൊതുബോധം. മുന്‍‌കൂര്‍ ജാമ്യം ലഭിക്കാന്‍ തത്ക്കാലം ഇത്രയും മതി. ഇനി ചൊറിച്ചില്‍ ഉണ്ടാക്കുന്ന കാര്യം വളച്ചു കെട്ടാതെ പറയാം.

February 19, 2011

പിള്ളയില്‍ നിന്ന് സൗമ്യയിലേക്ക് എത്ര ദൂരമുണ്ട്?

ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. കുട്ടികളെ കളിപ്പിച്ചും  രാമായണം വായിച്ചും കഴിയേണ്ട പ്രായത്തിലാണ് വീ എസ്സിന്റെ ഉണ്ട തിന്നാന്‍ വിധിയുണ്ടായിരിക്കുന്നത്. പിള്ള ഒരു പ്രതീകമാണ്. അധികാര രാഷ്ട്രീയത്തിന്റെ എല്ലാ സുഖങ്ങളും അന്തസ്സും പതിറ്റാണ്ടുകളായി ആസ്വദിക്കുകയും വോട്ടു രാഷ്ട്രീയത്തിന്റെ ചീട്ടുകള്‍ സമര്‍ത്ഥമായി കളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മുഴുവന്‍ രാഷ്ട്രീയക്കാരുടെയും ഒരു നിഴല്‍ചിത്രമാണ് ബാലകൃഷ്ണപ്പിള്ള.

February 16, 2011

മുരളിയേട്ടന് ഒരു തുറന്ന കത്ത്

മുരളിയേട്ടാ.. എനിക്ക് വാക്കുകളില്ല. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്ന് മാത്രം പറയട്ടെ. ആരും തിരിഞ്ഞു നോക്കാത്ത കാലത്തും നിങ്ങള്‍ക്ക് വേണ്ടി ബ്ലോഗുകള്‍ എഴുതിയ ഒരാള്‍ എന്ന നിലക്കാണ് ഈ തുറന്ന കത്ത് എഴുതുന്നത്‌. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നല്ല കാലം ഇതോടെ കഴിഞ്ഞു. ഇനി താരം നിങ്ങളാണ്. എത്ര കാലം നിങ്ങളെ പുറത്തിരുത്തിയോ അത്രയും തിളക്കം നിങ്ങള്‍ക്ക് കൂടിയിട്ടുണ്ട്. കാശ്മീര്‍ അപ്പിള്‍ പോലെ ചുവന്നു തുടുത്ത നിങ്ങളുടെ മുഖമാണ് ഇനി കോണ്ഗ്രസ്സിന്റെ മുഖം.

February 14, 2011

ആ ശുംഭന്‍ ആരാണ് സുധാകരേട്ടാ?

കേരളത്തിലിപ്പോള്‍ മൂന്നു തരം നേതാക്കളുണ്ട്. ജഡ്ജിമാര്‍ക്ക് നേരിട്ട് കാശ് കൊടുക്കുന്നവര്‍, അളിയന്മാര്‍ വശം കൊടുത്തയക്കുന്നവര്‍, കൊടുക്കുന്നത് നേരിട്ട് കാണാന്‍ പോകുന്നവര്‍. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ മൂന്നു തരക്കാരാണ്. കാശ് വാങ്ങിയവര്‍ ഇനിയും ചിത്രത്തിലേക്ക് വന്നിട്ടില്ല. അവര്‍ അങ്ങനെ പെട്ടെന്ന് വരുമെന്നും തോന്നുന്നില്ല. ആരോപണ വിധേയര്‍ ചില്ലറക്കാരല്ല. നാട് ഭരിക്കുന്ന മുഖ്യമന്ത്രി, അടുത്ത കേന്ദ്ര മന്ത്രി, അടുത്ത ഉപമുഖ്യ മന്ത്രി. ആനന്ദലബ്ധിക്കൊരേമ്പക്കം വിടാന്‍ ഇനിയെന്ത് വേണം എന്ന് ചോദിച്ചാല്‍ ഒന്നും വേണ്ട ഒരു പൂവന്‍ പഴം മാത്രം മതി എന്നേ പറയാന്‍ പറ്റൂ.

February 2, 2011

കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്‌

ഞാനൊരു യാത്രയില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ഐസ് ക്രീം ബോംബ്‌ പൊട്ടിയ ഉടനെ പ്രതികരണങ്ങളൊന്നും എഴുതാന്‍ കഴിഞ്ഞില്ല. പലരും എനിക്ക് ഇമെയില്‍ അയച്ചു. കുഞ്ഞാലിക്കുട്ടിയെകുറിച്ച് എഴുതാന്‍ എന്താണൊരു പേടി എന്നാണ് ചിലര്‍ ചോദിച്ചത്. 'തന്റെ നാവിറങ്ങിപ്പോയോ?' എന്ന തലക്കെട്ടോടെ വന്ന ഒരു സാമ്പിള്‍ ഇമെയില്‍ ഇങ്ങനെയാണ്. "ലീഗല്ലാത്ത സകലതിനെ വിമര്‍ശിച്ചും ബ്ലോഗിടുന്ന മിസ്റ്റര്‍ ബഷീര്‍ എന്തേ കുഞ്ഞാലിക്കുട്ടി ആപ്പിലായപ്പോള്‍ മിണ്ടുന്നില്ല?. തന്റെ നാവിറങ്ങിപ്പോയോ? ജമാഅത്തിനെതിരെയോ പോപ്പുലര്‍ ഫ്രണ്ടിനെതിരെയോ മഅദനിക്കെതിരെയോ എവിടുന്നെങ്കിലും എന്തെങ്കിലും കേട്ടാല്‍ അതിനു ഓശാന പാടുന്ന തനിക്കെന്താ ഐസ് ക്രീം വന്നപ്പോള്‍ ബ്ലോഗ്‌ വരാത്തത്? തനിക്കീ വിഷയം പിടിച്ചില്ലേ? അല്ലേല്‍ ആരെങ്കിലും തന്റെ തൊള്ളയില്‍ പച്ച ഐസ് ക്രീം കുത്തിക്കയറ്റിയോ?"