Comment Box Closed
കാന്തപുരത്തിന്റെ തിരുകേശപ്പള്ളിയെച്ചൊല്ലി മുടിഞ്ഞ വിവാദമാണ് ഇപ്പോള്‍ നടക്കുന്നത്. പത്രങ്ങളും ചാനലുകളുമൊക്കെ ഇപ്പോള്‍ മുടിപ്പള്ളിയുടെ പിന്നാലെയാണ്. ഈ വിഷയത്തില്‍ ഇത്രമാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ കാന്തപുരം ഉസ്താദിന്റെ കൂടെയാണ്. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപടസന്യാസികള്‍ക്കും ആയിരത്തൊന്നു മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന പ്രകാരം നാട്ടുകാരെ പറ്റിച്ചു ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ കാന്തപുരം ഉസ്താദിന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഉസ്താദുമാരെയും കിട്ടും. അങ്ങനെ നമുക്ക് കിട്ടിയ ഒരു ഉസ്താദാണ് കാന്തപുരം ഉസ്താദ്. വെറുതെ വിവാദമുണ്ടാക്കി ആ ഉസ്താദിന്റെ കഞ്ഞികുടി മുട്ടിക്കുന്നത് പാതിരാ പ്രഭാഷണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അദബ് കേടാണ്.January 31, 2012
January 24, 2012
മാഷേ, നിങ്ങള്‍ മരിക്കുന്നില്ല
മാഷ് ഇനിയില്ല. രോഗം അതീവ ഗുരുതരമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാല്‍ വേദനിപ്പിക്കുന്ന ഈ വാര്‍ത്ത ഏതു നിമിഷവും വരാം എന്ന് അറിയാമായിരുന്നു. എന്നാലും മരിച്ചു എന്ന് കേട്ടപ്പോള്‍ വല്ലാത്ത ഒരു നടുക്കമുണ്ട്. ശരീരം വിറയ്ക്കുന്ന പോലെ. വല്ലാത്ത ഒരു നിരാശ ചുറ്റും വന്നു പൊതിയുന്ന പോലെ. ആറ് പതിറ്റാണ്ടിലെറെക്കാലമായി നമ്മുടെ മണ്ണിന്റെ പ്രതികരണ സംസ്കാരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഒരേ ഒരു മാഷ്.. ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്.
January 15, 2012
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
January 7, 2012
താരം കൊച്ചൌസേപ്പ്! ചാണ്ടിയും കുട്ടിയും ഔട്ട്!!
അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്, അല്പം അഹങ്കാരം എനിക്കുണ്ട്. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് വേണ്ടി നാം നടത്തിയ ക്യാമ്പയ്ന് വിജയിച്ചിരിക്കുന്നു. മനോരമയുടെ ന്യൂസ്മേക്കര്‍ മത്സരത്തില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരെ പിന്തള്ളി കൊച്ചൌസേപ്പ് തന്നെ താരമായി മാറിയിരിക്കുകയാണ്. കുറച്ചെങ്കിലും കുറച്ചു വോട്ട് ഒരു മനുഷ്യ സ്നേഹിക്ക് നേടിക്കൊടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായതില്‍ എനിക്കുള്ള അഹങ്കാരം ഞാന്‍ എല്ലാവരെയും വിനയപൂര്‍വ്വം അറിയിക്കുകയാണ്.
Subscribe to:
Posts (Atom)