November 30, 2010

ഷാഹിന തീവ്രവാദി തന്നെ!!!

ഏഷ്യാനെറ്റില്‍ നിന്ന് പോയ ശേഷം ഷാഹിനയെ വല്ലാതെ കണ്ടിട്ടില്ല. ഒരിക്കല്‍ വാര്‍ത്തവായനക്കിടയില്‍ ചുമച്ച് ചുമച്ച് ഒരു പരുവമായ ഷാഹിനയാണ് എന്റെ ഓര്‍മയില്‍ ഉള്ളത്. അതിനു ശേഷമാണോ എന്തോ ഷാഹിനയെക്കൊണ്ട് ഏഷ്യാനെറ്റുകാര്‍ അധികം വാര്‍ത്ത വായിപ്പിച്ചിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. ഒരു നല്ല റിപ്പോര്‍ട്ടര്‍ ആയിരുന്നു ഷാഹിന. അവര്‍ ഏഷ്യാനെറ്റ് വിട്ടതാണോ അതല്ല ഏഷ്യാനെറ്റ് അവരെ വിട്ടതാണോ എന്നറിയില്ല.ഏതായാലും എന്റെ വിഷയം അതല്ല. ഷാഹിന ഇപ്പോള്‍ ഒരു വിവാദ നായിക ആയിരിക്കുന്നു.

November 27, 2010

എന്റെ ഷെയര്‍ മാര്‍ക്കറ്റ് പരീക്ഷണങ്ങള്‍

വെറുതെ ഒരു ഹരത്തിനു ഷെയര്‍ മാര്‍ക്കറ്റില്‍ അല്പം കളിക്കാമെന്ന് ഞാന്‍ വിചാരിച്ചു. കയ്യില്‍ പൂത്ത കാശുണ്ടായിട്ടല്ല. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നത് എന്നറിയാനുള്ള ഒരു താല്പര്യം. കാര്‍വിയില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട്‌ തുടങ്ങി ലൈവായി തന്നെ കുറച്ച് ഷെയറുകള്‍ വാങ്ങി. ലാഭം കിട്ടിയോ നഷ്ടം വന്നോ എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് ഓരോരുത്തരുടെയും തലവര പോലെ സംഭവിക്കുന്നതാണ്. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല. 

November 20, 2010

ബ്ലോഗ് മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്

ബ്ലോഗ്‌ മോഷണം ഇപ്പോള്‍ ഒരു വിഷയമേ അല്ല. ‘അമേരിക്കക്കാര്‍ ചായ കുടിക്കുന്ന പോലെയുള്ള’ ഒരു റൊട്ടീന്‍ പരിപാടിയായി അത് മാറിയിട്ടുണ്ട്. എന്റെ ബ്ലോഗുകള്‍ പലരുടെയും പേരില്‍ പാറി നടക്കുന്നത് കാണുമ്പോള്‍  മുമ്പൊക്കെ എനിക്ക് കണ്ട്രോള്‍ പോയിരുന്നു . ഇപ്പോള്‍ അങ്ങനെയല്ല. സഖാവ് വി എസ്സിനെപ്പോലെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. എത്ര വലിയ മോഷണം കണ്ടാലും കുന്തം വിഴുങ്ങിയ പെരുച്ചാഴിയെപ്പോലെ (അങ്ങനെയൊരു പ്രയോഗം ഇല്ലെങ്കില്‍ ക്ഷമിക്കുക) സ്റ്റഡിയായി നില്‍ക്കാന്‍ എനിക്ക് കഴിയും.

November 13, 2010

ഫോര്‍വേഡികളുടെ ശ്രദ്ധക്ക്, സഖാവിനെ തൊടരുത്

മൊയ്തുവിനെ സൈബര്‍ പോലീസ് അറസ്റ്റ്‌ ചെയ്തപ്പോള്‍ ആരും പ്രതിഷേധിച്ചില്ല!!. അതൊരു വാര്‍ത്തയായിപ്പോയുമില്ല!!. മൊയ്തു ഒരു പാവം ഇമെയില്‍ ഉടമയാണ് എന്നതാണ് കാരണം. ഇമെയില്‍ ഉടമകള്‍ക്ക് സംഘടനയില്ല. ഞാന്‍ മൊയ്തുവിനെ ന്യായീകരിക്കുന്നില്ല. അതിന്റെ ആവശ്യവും എനിക്കില്ല. കാരണം ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് എന്ന് ഞാന്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. സഖാവ് പിണറായി വിജയന്‍റെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും.

November 11, 2010

ഖുല്‍ബൂഷന്‍ജി ബ്ലോഗനയില്‍

പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി ഈ ലക്കം മാതൃഭുമി വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നു. അങ്ങനെ ഖുല്‍ബൂഷന്‍ജി പ്രിന്റ്‌ മീഡിയ വായനക്കാര്‍ക്ക് കൂടി പരിചിതനായിരിക്കുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം എന്നെ വിളിച്ചിരുന്നു. ബ്ലോഗില്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയത് കണ്ടു വിളിച്ചതാണ്. എന്റെ ജ്യേഷ്ഠനാണ് ബ്ലോഗില്‍ എഴുതിയ വിവരം മാസ്റ്റര്‍ജിയോട് പറഞ്ഞത്. വീട്ടുകാര്‍ക്കും സ്കൂളിലെ സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഖുല്‍ബൂഷന്‍ജി ബ്ലോഗ്‌ കാണിച്ചു കൊടുത്തു എന്ന് പറഞ്ഞു. കേരളത്തിലെ പ്രശസ്തമായ വാരികയില്‍ അത് പുന:പ്രസിദ്ധീകരിച്ചു വന്നു എന്നറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനു സന്തോഷം കാണും. ബ്ലോഗനയില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വന്നില്ല. കഷ്ടമായിപ്പോയി. (മാതൃഭൂമിക്കെതിരെ ഒരു പെറ്റികേസ് കൊടുത്താലോ? )


November 5, 2010

മിസ്റ്റർ ഒബാമ, ക്യൂ പ്ലീസ്

ഇന്ത്യയില്‍ നിന്ന് പോകുന്ന സകല നേതാക്കളുടെയും മന്ത്രിമാരുടെയും ട്രൌസര്‍ അഴിച്ചു പരിശോധിക്കുന്നത് അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ പതിവാണ്. തിരിച്ചടിക്കാന്‍ നല്ല ഒന്നാന്തരം അവസരമാണ് ഇന്ത്യക്കാര്‍ക്ക് വന്നിരിക്കുന്നത്. ഒബാമ നാളെ ഇവിടെയെത്തും. അവിടെ ഇന്ത്യക്കാരെ പരിശോധിക്കുന്ന പോലെ ഇവിടെ നമുക്ക്‌ അവന്മാരെയും പരിശോധിച്ചു കൂടെ?. ഈ സുരക്ഷ..സുരക്ഷ എന്നൊക്കെ പറയുന്നത് നമ്മള്‍ക്ക് മാത്രം പുളിക്കുന്ന ഒന്നല്ലല്ലോ. അമേരിക്കയിലെക്കാള്‍ പൊട്ടിത്തെറികളും ഭീകര ആക്രമണങ്ങളും ഇന്ത്യയില്‍ ആണ് നടക്കുന്നത്. മാത്രമല്ല മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പോലും ഒരു അമേരിക്കക്കാരനാണ്. അവര്‍ നമ്മുടെ ട്രൌസര്‍ അഴിക്കുമെങ്കില്‍ നമ്മള്‍ അവരുടെ അരഞ്ഞാള്‍ ചരട് വരെ അഴിക്കണം. അതല്ലേ അതിന്റെ ഒരു ശരി?.

November 1, 2010

പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി

പഞ്ചാബിലെ ഖാദിയാനില്‍ എനിക്കൊരു സുഹൃത്തുണ്ട്. മിസ്റ്റര്‍ ഖുല്‍ബൂഷന്‍ സുലോത്ര. നാട്ടുകാര്‍ ലഡ്ഢി മാസ്റ്റര്‍ എന്നും മാസ്റ്റര്‍ജി എന്നും വിളിക്കും. ഖാദിയാന്‍ സ്കൂളിലെ പഞ്ചാബി ഭാഷാധ്യാപകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിലാണ് കഴിഞ്ഞ ഏപ്രിലില്‍  ഞാന്‍ രണ്ടു ദിവസം താമസിച്ചത്. മനസ്സില്‍ മായാതെ നില്‍ക്കുന്ന രണ്ടു ദിനരാത്രങ്ങള്‍. അയോധ്യ തര്‍ക്കവും കോടതി വിധിയെത്തുടര്‍ന്നുള്ള സംവാദങ്ങളും മനസ്സിനെ ആലോസരപ്പെടുത്തുമ്പോള്‍ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് ഖുല്‍ബൂഷന്‍ജിയുടെ മുഖമാണ്. എന്റെ ജ്യേഷ്ഠന്‍ റസാഖും അനിയന്‍ ഉമ്മറും ചേര്‍ന്ന് നടത്തുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് പഞ്ചാബിലെ ഖാദിയാനില്‍ ഒരു വര്‍ക്ക്‌ സൈറ്റുണ്ട്. ആ സൈറ്റ്‌ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഖാദിയാനില്‍ എത്തിയത്. മനോഹരമായ ഒരു ഗ്രാമമാണ് ഖാദിയാന്‍.