November 13, 2010

ഫോര്‍വേഡികളുടെ ശ്രദ്ധക്ക്, സഖാവിനെ തൊടരുത്

മൊയ്തുവിനെ സൈബര്‍ പോലീസ് അറസ്റ്റ്‌ ചെയ്തപ്പോള്‍ ആരും പ്രതിഷേധിച്ചില്ല!!. അതൊരു വാര്‍ത്തയായിപ്പോയുമില്ല!!. മൊയ്തു ഒരു പാവം ഇമെയില്‍ ഉടമയാണ് എന്നതാണ് കാരണം. ഇമെയില്‍ ഉടമകള്‍ക്ക് സംഘടനയില്ല. ഞാന്‍ മൊയ്തുവിനെ ന്യായീകരിക്കുന്നില്ല. അതിന്റെ ആവശ്യവും എനിക്കില്ല. കാരണം ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് എന്ന് ഞാന്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. സഖാവ് പിണറായി വിജയന്‍റെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും.

സഖാവിന്റെ കാര്യത്തില്‍ ഇമെയിലിനോടല്ല ഒരു ഫീമെയിലിനോട് പോലും  തമാശ പറയരുത്. സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രസിദ്ധമായ 'റാഡിക്കല്‍ വിശദീകരണം' സഖാവ് പിണറായിയുടെ വിശദീകരണവുമായി താരതമ്യപ്പെടുത്തി തനിക്ക് വന്ന ഒരു ഇമെയില്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തതാണ് മൊയ്തു ചെയ്ത തെറ്റ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖാക്കള്‍ തോറ്റിട്ടില്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെക്കാള്‍ അവര്‍ക്ക് ഇത്തവണ വോട്ടു കിട്ടിയിട്ടുണ്ട് താനും. അതൊക്കെ ശരിക്ക് അറിയാവുന്ന മൊയ്തു എന്തിനാണ് ശങ്കരാടിയുടെ റാഡിക്കല്‍ വിശദീകരണം ഇമെയില്‍ വഴി ഫോര്‍വേഡ് ചെയ്തത് എന്ന് എനിക്കറിയില്ല.
പിണറായി സഖാവിന്റെ പരാതിയെത്തുടര്‍ന്ന് ഡി ജി പി യുടെ നിര്‍ദ്ദേശപ്രകാരം കുറ്റിപ്പുറത്തെ വീട്ടില്‍ നിന്നാണ് മൊയ്തുവിനെ സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്തത്. മാസിഡോണിയയില്‍ നിന്ന് ഏതോ ഒരു അളിയന്‍ അയച്ച മെയിലാണ് മൊയ്തു ഫോര്‍വേഡിയത് എന്നാണു അറിയാന്‍ കഴിഞ്ഞത്. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേരെ മുമ്പ് പോലീസ്‌ പൊക്കിയതാണ്. എന്നിട്ടും മൊയ്തു പഠിച്ചില്ല. 'പഠിക്കാത്ത മൊയ്തു പിടിക്കുമ്പോള്‍ അറിയും' എന്ന് ഇപ്പോള്‍ മനസ്സിലായി.ഇനിയും പഠിക്കാത്ത ഏതെങ്കിലും മൊയ്തുമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌.
മൊയ്തുവിനെ പൊക്കിയ സ്ഥിതിക്ക് സന്ദേശം സിനിമ പിടിച്ച സത്യന്‍ അന്തിക്കാടും കഥ എഴുതിയ ശ്രീനിവാസനും എത്രയും പെട്ടെന്ന് മുങ്ങുന്നതാണ് നല്ലത്. മനോരമ, മാതൃഭൂമി തുടങ്ങിയ സിണ്ടിക്കെറ്റ് പത്രങ്ങളില്‍ വിജയന്‍ സഖാവിന്റെ കാര്‍ട്ടൂണ്‍ വരച്ചവരോടും എനിക്ക് നല്‍കാനുള്ള ഉപദേശം മറ്റൊന്നല്ല. ഒരു ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിസയെടുത്തു ദുഫായിയിലേക്ക് മുങ്ങുക. സൈബര്‍ പോലീസിന്റെ തല്ലു കൊള്ളുന്നതിനേക്കാള്‍ നല്ലത് ദുഫായിലെ വെയിലു കൊള്ളുന്നതാണ്.

ഇമെയില്‍ ഉള്ള എല്ലാവരോടുമായി ഞാന്‍ വീണ്ടും പറയുന്നു. സഖാവ് പിണറായിയെക്കുറിച്ച് ഇമെയിലില്‍ എന്ത് വന്നാലും ഉടനെ ഡിലിറ്റ്  ചെയ്യുക. ഫോര്‍വേഡ് ബട്ടണ്‍ അറിയാതെ ഞെക്കിപ്പോകരുത്. സഖാവിനെക്കുറിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ പറയുന്ന വിശദീകരണമോ ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളോ അല്ലാതെ മറ്റൊന്നും ഇമെയിലിലൂടെ പ്രചരിപ്പിക്കരുത്. അദ്ദേഹം നമ്മുടെ നാടിന്റെ അഭിമാനമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത സഫ്ദര്‍ ഹാഷ്മിക്ക് വേണ്ടി തെരുവ്‌ നാടകം കളിച്ച വിപ്ലവ പാര്‍ട്ടിയുടെ നായകനാണ്. അദ്ദേഹത്തെക്കുറിച്ച് തമാശ പറയരുത്. ഇമെയില്‍ അയക്കരുത്. ഇനി ഇമെയില്‍ അയച്ചേ തീരൂ എന്നുണ്ടെങ്കില്‍ നമുക്ക് വീ എസ് ഉണ്ടല്ലോ. അദ്ദേഹമാകുമ്പോള്‍ ആര്‍ക്കും ഇമെയില്‍ അയക്കാം. മിമിക്രി കളിക്കാം. ഒരു സൈബര്‍ പോലീസിലും പരാതി എത്തില്ല. ആരെയും അറസ്റ്റ് ചെയ്യുകയുമില്ല. ലാല്‍ സലാം.

48 comments:

 1. തൊട്ടാല്‍ പൊള്ളും വിജയന്‍ സഖാവ്!!!! ഇപ്പോള്‍ അച്ചു മാമക്ക് മാത്രമല്ല്!!! ആര്‍ക്കും പൊള്ളാന്‍ സാദ്ധ്യതയുള്ള ഒരു ദേഹമായി സഖാവ്!!!! ജാഗ്രതൈ!!!

  ഞാനും ഫോര്‍വ്വേഡിയിരുന്നു!!! ഗോതമ്പുണ്ട തിന്നാനാണോ ശിഷ്ടകാല ജീവിതം!!! ആര്‍ക്കറിയാം!!!

  ReplyDelete
 2. എന്റമ്മോ...പേടിപ്പിക്കല്ലേ ഭാഷീര്‍ ഭായ്. ഞാനാ വഴിക്കേ ഇല്ല.
  ഇനി മുമ്പ് വല്ലതും ഫോര്‍വേഡിയിട്ടുണ്ടെങ്കില്‍ മുന്‍ക്കാലാടിസ്ഥാനത്തില്‍ നടപടി വരുമോ?

  ReplyDelete
 3. ബഷീര്ക മുന്നറിയിപ്പ് തന്നതിനാല്‍ ഇന്നത്തോടെ ഫോര്വര്ദ് പരിപാടി നിര്‍ത്തി. സഖാവിന്റെ തനിനിറം പുറത്തു കാട്ടിയ പോസ്റ്റിനു നന്ദി.

  ReplyDelete
 4. അസത്യം പറഞ്ഞാല്‍ ചോദിക്കരുത് എന്നുപ്പറയുന്നത് ശരിയല്ല ബഷീര്‍ . എന്തും പറയാം വ്യക്തിഹത്യ ആകരുത് അത് ബഷീറിനും സഹിക്കില്ല ,എനിക്കും

  ReplyDelete
 5. പിണറായിക്കെന്താ കൊമ്പുണ്ടോ? ആക്ഷേപഹാസ്യം നിറഞ്ഞ മെയിലുകളാണ് പിണറായിയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. അതിനെ അതിന്റെ സ്പരിറ്റിലെടുക്കാതെ ചെറിയ ക്ലാസ്സിലെ കുട്ടികളെ പോലെ അവനെന്നെ പിച്ചി, അവനെന്നെ നുള്ളി എന്നൊക്കെ പറഞ്ഞാല്‍ എന്താ ചെയ്യാ..? ഇമെയിലുകള്‍ ഇത്തരത്തില്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നത് അത്ര നല്ല ശീലമൊന്നും അല്ല.... അതു തെറ്റാണ്. പക്ഷേ, ഞാന്‍ ചോദിക്കട്ടെ...പിണറായി ഒരു രാഷ്ട്രീയക്കാരനാണ്. എതിരാളികള്‍ അദ്ദേഹത്തിനെതിരേ മൈക്കിനു മുന്നില്‍ വച്ച് എന്തൊക്കെ വിളിച്ചുപറയുന്നു.
  അവരെയെല്ലാം ആദ്യം പിടിച്ചു ജയിലിടണ്ടേ..? അവരുടെ പുലമ്പലിന്റെ ഏഴയലത്തുപോലും വരില്ല ഇമെയിലുകള്‍. മെയിലുകളെ ഒരു രാഷ്ട്രീയ സ്പിരിറ്റിലെടുക്കുകയല്ലേ..വേണ്ടത്...അല്ലാതെ പിന്നെ...ഇത് സ്വയം ചെറുതാവുന്ന പണിയല്ലേ...കാണിച്ചത്....അതല്ല ഒന്നും നോക്കാതെ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നവരെ നന്നാക്കാനാണെങ്കില്‍ അത് മറ്റേതെങ്കിലും സെലിബ്രിറ്റിയെ വച്ചാകാമായിരുന്നു.

  ReplyDelete
 6. @ പാവപ്പെട്ടവന്‍ :
  ഇതുപോലെ പരാതിയുമായി എല്ലാ രാഷ്ട്രീയക്കാരും ഇറങ്ങിയാല്‍ ഇമെയിലുലുള്ള ആര്‍ക്കെങ്കിലും ജീവിച്ചു പോകാന്‍ പറ്റുമോ?. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും അതിന്റേതായ സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ കഴിയുന്നവര്‍ ആയിരിക്കണം. ഒരു ഇമെയില്‍ കൊണ്ട് തെറിക്കുന്ന മൂക്കാണോ നമ്മുടെ നേതാക്കന്മാര്‍ക്ക് ഉള്ളത്. ഈ നേതാക്കള്‍ തന്നെ മറ്റ് നേതാക്കളെയും പാര്‍ട്ടികളെയും കുറിച്ച് ഒരു ദിവസം എത്ര അസത്യ പ്രസ്താവങ്ങള്‍ നടത്തുന്നുണ്ട്. അതിനൊക്കെ അറസ്റ്റ്‌ ചെയ്യാന്‍ ഏതു സൈബര്‍ പോലീസാണ് ഉള്ളത്?

  ReplyDelete
 7. ‘ഉലക ബ്ലോഗ് Commenter അസോസിയേഷൻ(UBCA)‘ ഇതിനെതിരെ ശക്തമായി ഒലത്തണോ?

  ReplyDelete
 8. 'പഠിക്കാത്ത മൊയ്തു പിടിക്കുമ്പോള്‍ അറിയും'.. ഹഹഹ്..
  കോമഡി പരിപാടിക്കാര്‍ എന്തൊക്കെ വൃത്തികേടുകള്‍ ചെയ്തിരിക്കുന്നു രാഷ്ട്രീയക്കാരെപ്പറ്റി. അവരെയും പൊക്കണം. അനുഭവിക്കട്ടെ. ആവിഷ്കാരം.. മണ്ണാങ്കട്ട.

  ReplyDelete
 9. ഈ പറയുന്ന മെയില്‍ എനിക്ക് കിട്ടിയിട്ടില്ല, ആരെങ്കിലും അയച്ചു തരൂ.......!

  ReplyDelete
 10. അതെ ശ്രദ്ധിക്കുക! പിണങ്ങാറായോട് കളിച്ചാല്‍ ജീവിതം കോഞ്ഞാട്ടാകും... അല്ലന്റെ പടച്ചോനെ ഈ കമന്റും നമ്മുടെ സെല്ലന്മാര്‍ ട്രാക്ക് ചെയ്യൂമോ... വള്ളിക്കുന്നിനേതായാലും ഇരുട്ടടി ഉറപ്പ്. പഞ്ചായത്ത് പോയ അരിശം തീര്‍ന്നിട്ടില്ല.. :)

  ReplyDelete
 11. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത സഫ്ദര്‍ ഹാഷ്മിക്ക് വേണ്ടി തെരുവ്‌ നാടകം കളിച്ച വിപ്ലവ പാര്‍ട്ടിയുടെ നായകനാണ്. അദ്ദേഹത്തെക്കുറിച്ച് തമാശ പറയരുത്. ഇമെയില്‍ അയക്കരുത്. ഇനി ഇമെയില്‍ അയച്ചേ തീരൂ എന്നുണ്ടെങ്കില്‍ നമുക്ക് വീ എസ് ഉണ്ടല്ലോ. അദ്ദേഹമാകുമ്പോള്‍ ആര്‍ക്കും ഇമെയില്‍ അയക്കാം. മിമിക്രി കളിക്കാം. ഒരു സൈബര്‍ പോലീസിലും പരാതി എത്തില്ല. ആരെയും അറസ്റ്റ് ചെയ്യുകയുമില്ല

  --->ee parajathau sathyam !! enthu aana madnatharvum dhikaravum dharshtayvum cheruthu vilambam..areum enthu vilikam For Ex:Nirishta jeevi..oru mail ayakaruthu..thati akathiiu kalaum..nalla sahishuntha...namovakam !!

  ReplyDelete
 12. ബഷീറിനേം പിടിച്ചകത്തിടണം. ങാഹാ..

  ReplyDelete
 13. കലക്കി ബഷീറേ കലക്കി!

  മൊയ്തു പഠിച്ചു, ഈ ബഷീര്‍ ഇനി എന്നാണാവോ പഠിക്കുന്നത് !!!

  തളരരുത് സഖാവെ, ഇവനെ ഒക്കെ പിടിച്ചു നല്ല ഇടി കൊടുക്കണം. ഇതില്‍ കമന്റിട്ടു കളിക്കുന്ന ഒരുത്തന്നെയും വിടരുത്. എല്ലാത്തിനെയും തല്ലണം. തച്ചങ്കരി സര്‍ വിചാരിച്ചാല്‍ നടക്കും

  ReplyDelete
 14. ഒരു തംസയം .. അപ്പോ ഈ ദുഫായിലേക്ക് വണ്ടിവിട്ടവരൊക്കെ തല്ലുകൊള്ളാതെ രക്ഷപെട്ടതാണോ!!


  The Best87 said...
  >> ഈ പറയുന്ന മെയില്‍ എനിക്ക് കിട്ടിയിട്ടില്ല, ആരെങ്കിലും അയച്ചു തരൂ.......! <<

  ഇയാള് ഇയാളുടെ ഇമെയിൽ ഐടിയും പാസ് വേർഡും താ.. ഞാൻ ഇയാളുടെ അകൌണ്ട് ഉപയോഗിച്ച് ഏത് അഡ്രസ്സിലേക്കും അയച്ച് തരാം.. ന്താ പോരെ?

  ReplyDelete
 15. ആധുനിക കാര്ട്ടൂണിസ്റ്റ് ചിന്തകളാണ് ഇത്തരം മെയിലുകള്‍.ഫോര്‍വാഡ് കളി മാത്രമല്ല പോസ്റ്റി കളിയും സൈബര്‍ കാണും.ഇനിഎന്നാണാവോ......

  ReplyDelete
 16. Ee niyamam vachanenkil Cinemalakkare okke tookikolanamallo...

  ReplyDelete
 17. ഞങ്ങള്‍ പിണറായിയെ 'പ്രക്ഷോഭണം' എന്നാ വിളിക്കാറ്..:)

  ReplyDelete
 18. ഈ ഫോര്‍വേഡ് ബട്ടണ്‍ കണ്ടുപിടിച്ച ആളും മുങ്ങുന്നതാണ് നല്ലത്. കാരണം ആത്യന്തികമായി അമേരിക്കക്കാരനായ അയാളാണല്ലോ തെറ്റുകാരന്‍...ഏത്...അത് തന്നെ...ആവിഷ്കര സ്വാതന്ത്ര്യം അമേരിക്കന്‍ മുരാച്ചികളുടെ പേടി സ്വപ്നമായ പിണറായി സഖാവിനു നേരെയാവരുത്... വേറെ ആര്‍ക്കെതിരെയും ആകാം..ആകണം..ഇനി ഹജ് വളന്ട്ടിയര്‍ ആയി തിരിച്ചു കമ്പനിയില്‍ എത്തുന്നതിനു മുമ്പ് വള്ളിക്കുന്നും മലയാളം പറയുന്ന വല്ല മീശ പിരിക്കാരും എത്തിയോ എന്ന് അറിഞ്ഞിട്ടു പോയാല്‍ മതി...

  ReplyDelete
 19. ഇപ്പോള്‍ മനസ്സിലായി... ഈ മിമിക്രി കലാകാരന്മാര്‍ ഒട്ടു മിക്ക രാഷ്ട്രീയക്കാരെയും ആക്ഷേപ ഹാസ്യപരമായി അനുകരിച്ചപ്പോള്‍ വിജയന്‍ സഖാവിനെ ഒഴിവാക്കിയതിന്റെ ഗുട്ടന്‍സ്...വ്യക്തിഹത്യ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിക്ക് പുറത്ത് ആണെങ്കിലും ജയരാജന്‍ സഖാവ് ഈയിടെ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നടത്തിയ പ്രസംഗം ശ്രദ്ദിച്ചാല്‍ പാര്‍ട്ടി സഖാക്കന്മാരുടെ അസഹിഷ്ണുത മനസ്സിലാക്കാം.
  വിജയന്‍ സഖാവ് ഒരു സ്പോര്‍ട്സ്മാന്‍ അല്ല .. അതിനാല്‍ അതിന്റെ സ്പിരിറ്റും അദ്ദേഹത്തിനില്ല എന്ന് കരുതുക .... ഇതെല്ലാം ഒരു സ്പിരിട്ടല്ലേ (പല്ലിന്റെ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് കരുതുക .... മിണ്ടാതിരിക്കുക..) എന്റെ അഭിപ്രായത്തില്‍ കേരള രാഷ്ട്രീയത്തിലെ ഇത്രയും അഹങ്കാരിയായ - അസഹിഷ്ണുവുവായ - (കടപ്പാട്: ഷാജി കെ. വയനാട് ) നേതാവ് വേറെ ഇല്ല എന്ന് പറഞ്ഞാല്‍ അസത്യമാവില്ല ...

  ReplyDelete
 20. മംലകതുല്‍ അറേബ്യയിലെ രാജാവും കേരള സാമ്രാജ്യത്തിലെ പിണറായിയും....

  ReplyDelete
 21. ഞാന്‍ ഈയിടെ ഒരു പ്രസംഗം കേട്ടു. സൌദിയിലെ ഒരു നഗരത്തില്‍ നടന്ന പൊതു പരിപാടിയില്‍ സഖാവ് പിണറായിയെ കുറിച്ച് .. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ( സേവിക്കുന്ന ) രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുപ്പു കാലത്തെങ്കിലും അവരുടെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ കഴിയണം. " പിണറായി വിജയന്‍റെ മുഖഭാവം കണ്ടാല്‍ തന്റെ സ്ഥാപനത്തില്‍ ഒരു ക്ലീനിംഗ് ജോലി പോലും കൊടുക്കാന്‍ ഇവിടെ ആരും തയാറാകുമെന്ന് തോന്നുന്നില്ല " പുച്ഹ ഭാവം, അസഹിഷ്ണുത, അമാന്യമായ പ്രയോഗങ്ങള്‍ ... ആകെക്കൂടെ ഒരു തനി നിഷേധി യുടെ ശരീര ഭാഷ .... ( കേട്ട കുറ്റത്തിന് സൈബര്‍ സെല്‍ കേസെടുക്കുമോ ആവോ .. മുന്നില്‍ ബഷീര്‍ മാഷുണ്ടല്ലോ എന്നതാണ് ഏക സമാധാനം ) എടോ ഗോപാല കൃഷ്ണാ ... എന്ന് പിണറായി യെക്കൊണ്ട് വിളിപ്പിച്ചേ ബഷീര്‍ അടങ്ങൂ എന്നാണു തോന്നുന്നത് ...

  ReplyDelete
 22. "എടൊ വള്ളിക്കുന്നുകാരാ..തനിക്കു എന്നെപ്പറ്റി ഒരു ചുക്കും അറിയില്ല" എന്ന് സഖാവ് പറഞ്ഞാല്‍ വള്ളിക്കുന്നെ ധന്യനായി .പിന്നെ കേരളത്തിലെ മാധ്യമങ്ങള്‍ വള്ളിക്കുന്നിന്റെ പിന്നാലെ കയറും കൊണ്ട് വരുന്നത് കാണാം കേട്ടോ..(എടൊ)ഗോപാലകൃഷ്ണന് ഇപ്പോള്‍ ഓഫറുകളുടെ പെരുമഴയാണ് എന്നാണു കേട്ടത് ..
  പിന്നെ ബ്ലോഗിങ്ങുകളുടെ "ആയിരാമന്‍ "മമ്മൂക്കയുടെ സ്വന്തം ബ്ലോഗര്‍ ,ഒരു പോസ്റ്റ് തന്നെ ഇട്ടിരുന്നു ഈ സഖാവിനെ കളിയാക്കി അയാള്‍ "സ്വന്തം,സഖാവ് "ഗണത്തില്‍ പെടുന്നത് കൊണ്ടാകുമോ കേസേടുക്കാത്തത്?ഇങ്ങനെയുള്ള ഇ മെയിലുകള്‍ ഇനിയും എല്ലാവരും ഫോര്‍വേഡ് ചെയ്തു വിടണം .കേസേടുക്കുന്നെങ്കില്‍ ഞാന്‍ ഫേമസ് ആയി എന്‍റെ വള്ളിക്കുന്നെ..
  .

  ReplyDelete
 23. ഫോർവേഡു പരിപാടി നിർത്തി..ഗോതംബുണ്ട ആരോഗ്യത്തിനു ഹാനികരം..

  ReplyDelete
 24. pinarayiyadhehathe oru manoroga vidhagdhane kanikkuka.e mailukaleyum internet neyum pedikkunna ee emailophobiakku chikilsa labhichillenkil 6 masthinullil bhasheer bhayiyum jailil akum.

  ReplyDelete
 25. ബഷീര്‍ക്കാ കലക്കി, എങ്കിലും ഒരു സംശയം...
  ഈ പോസ്റ്റ്‌ ഫോര്‍വേഡ്‌ ചെയ്‌താല്‍ എന്നെയും പൊലീസ്‌ പൊക്കുമോ...
  അല്ല റാഡിക്കലായി ചിന്തിക്കുമ്പോള്‍ പ്രതിക്രിയാവാദികള്‍ക്ക്‌ പറ്റാതാവുമോ?

  ReplyDelete
 26. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറി സ്ഥാനത്തിരിക്കുന്ന പിണറായി വിജയനെപ്പോലെയുള്ളവര്‍ ഇത്ര സങ്കുചിതമായി ചിന്തിക്കരുത്.ഇതിനു മുമ്പും എല്‍ ഡി എഫിന്റെ പരാജയവും 'സന്ദേശം'സിനിമയിലെ ശങ്കരാടിയുടെ ഡയലോഗും ചേര്‍ത്ത് എത്രയോ കോമഡികള്‍ യൂട്യൂബിലൂടെ പ്രചരിച്ചിട്ടുണ്ട്.സിനിമാക്കാരുടേയും മിമിക്ക്രിക്കാരുടെയും വിമര്‍ശനത്തിനും പരിഹാസത്തിനും പാത്രമാവാത്ത ഒരു നേതാവും കേരളത്തിലുണ്ടാകില്ല.'ഭരത് ചന്ദ്രന്‍ ഐ പി എസ്' എന്ന സുരേഷ് ഗോപി ചിത്ത്രത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും വിമര്ശിചിട്ടില്ലേ?രൌദ്രം എന്ന സിനിമയില്‍ മുഖ്യമന്ത്രി വി എസ് വിമര്‍ശന വിധേയനായില്ലേ?അവരാരും തന്നെ കേസ് കൊടുത്തോ?തന്നെ സ്ഥിരമായി കാര്‍ട്ടൂണിലൂടെ കളിയാക്കി വരച്ചിരുന്ന യേശുദാസന്‍(അദ്ദേഹം മനോരമയില്‍ ആയിരുന്നപ്പോള്‍,ഇപ്പോള്‍ അദ്ദേഹം പിണറായിയുടെ സ്വന്തം പത്രത്തിലാണ്)ഒരു ദിവസം തന്നെ കാണാന്‍ വീട്ടില്‍ വരുന്നുണ്ടെന്നു അറിയിച്ചപ്പോള്‍ "അപ്പൂപ്പനെ എന്നും കളിയാക്കുന്ന ഒരാള്‍ വരുന്നുണ്ട്,അത് കൊണ്ട് നിങ്ങളാരും സ്കൂളില്‍ പോകണ്ട,അയാളെ കണ്ടിട്ട് പോയാല്‍ മതി"എന്ന് കൊച്ചു മക്കളോട് പറഞ്ഞ കേരളത്തിന്റെ സ്നേഹമായിരുന്ന ഇ കെ നായനാരുടെ പാരംബര്യമെങ്കിലും പിണറായി വിജയന് ഉയര്‍ത്തിപ്പിടിക്കമായിരുന്നു.പിന്നെ തന്നെ വിമര്ശിച്ചവരെയും കളിയാക്കിയവരെയും ഒതുക്കാനും കേസില്‍ പെടുത്താനും കേരളത്തിലെ നേതാക്കള്‍ ഇറങ്ങിയാല്‍ ഇന്ത്യാ വിഷനിലെ പൊളിട്രിക്ക്സ്,മനോരമയിലെ തിരുവാ എതിര്‍വാ എന്നീ പരിപാടികളുടെ അണിയറക്കാര്‍ അടക്കം കേരളത്തിലെ മിമിക്ക്രിക്കാരെ കൊണ്ട് ജയിലുകള്‍ നിറയും

  ReplyDelete
 27. പിണറായിയെ ആക്രമിക്കുന്ന കാര്യത്തില്‍ സകല സദാചാര മര്യാദകളും ലംഘിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പിണറായിയുടെ വീടിന്റെ വ്യാജഫോട്ടോ പ്രചരിപ്പിച്ചതു മുതല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് ഗോകുലം ഗോപാലനുമായി വിവാഹം നിശ്ചയിച്ചതു വരെയുളള സംഭവങ്ങളൊക്കെയും അരങ്ങേറിയത് സൈബര്‍ ലോകത്താണ്.അത്തരം പ്രചരണങ്ങള്‍ നിസങ്കോചം ആസ്വദിച്ചവര്‍, പരാതികളുണ്ടായപ്പോള്‍ ഒരുളുപ്പുമില്ലാതെ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ പെയ്തിറങ്ങുന്ന അപവാദങ്ങള്‍ പിണറായി നിസംഗതയോടെ സഹിക്കണമെന്ന കല്‍പന എത്ര നിഷ്കളങ്കമായാണ് പൊതുമണ്ഡലത്തില്‍ ആധിപത്യം നേടുന്നത്.
  പിണറായി വിജയന്‍ എന്തു ചെയ്യണമെന്ന് അദ്ദേഹമല്ല, ചില വേതാളങ്ങളാണുപോലും തീരുമാനിക്കേണ്ടത്. തന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയെഴുതിക്കൊടുക്കാന്‍ പോലും അവകാശമില്ലാത്ത മനുഷ്യനാകുന്നു, സിപിഎം സംസ്ഥാന സെക്രട്ടറി.

  ReplyDelete
 28. വ്യക്തമായി അറിയാത്ത കാര്യങ്ങള്‍ അറിയാവുന്നതും അല്ലാത്തതും ആയ ആളുകള്‍ക്ക് കൈമാറുന്നത് തെറ്റ് തന്നെയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പരദൂഷണം.അത് തന്നെയാണ് പിണറായിയുടെ കാര്യത്തിലും സംഭവിച്ചത്.... അദ്ദേഹം കൊട്ടാരം പോലുള്ള വീട് വച്ചെന്നു ആരോപിച്ചു എത്രഎത്ര വീടുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചു. എന്നിറെന്തായീ.... എല്ലാ രാഷ്ട്രീയ നേതാക്കന്മാരും പിണറായിയുടെ മകന്റെ കല്യാണത്തിന് അങ്ങേരുടെ വീട്ടില്‍ ഒത്തുകൂടി സദ്യഉണ്ട് പിരിഞ്ഞു. അതില്‍ ആരെങ്കിലും പിന്നീട് യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞോ? ഇല്ല, അതാണ്‌ കാര്യം.

  ഇത്തരം സൈറ്റുകള്‍ ചില വിഡ്ഢിത്തങ്ങള്‍ എഴിന്നള്ളിക്കുകയും മാന്യന്മാരെ അവഹേളിക്കുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്നതാണ് തെറ്റ്. നമുക്ക്‌ അറിയാവുന്ന കാര്യം പ്രച്ചരിപ്പിക്കുന്നതാണ് നല്ലത്. അറിയാത്തത് പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹ്ഹം തന്നെ.

  ഫോര്‍വേര്‍ട് ചെയ്യപ്പെട്ട ഏതെങ്കിലും വാര്‍ത്ത ഇതിനെയൊക്കെ ന്യായീകരിക്കുന്ന ഏതവനെയെന്കിലും പറ്റിയാനെങ്കില്‍....ആലോചിക്കുക.

  ReplyDelete
 29. പിണറായിയെ (ആരെയും) വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കുറ്റകരം തന്നെ. അത്തരം ഇ മെയിലുകള്‍ ഫോര്‍വാര്‍ഡ് ചെയ്യുന്നവര്‍ ഗോതമ്പുണ്ട തിന്നുകയും വേണം. പക്ഷെ, ഇവിടെ ഒരു പാര്‍ട്ടിയുടെ വിശകലന രീതിയെ പരിഹസിച്ചു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അത് വ്യക്തിപരമായ അധിക്ഷേപം പോലെ കുറ്റകരമായി എടുക്കാമോ?

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. വല്ലവനും ചര്ധിച്ചത് എടുത്തു തിന്നുകയും നാട്ടുകാരെക്കൊണ്ട് തീറ്റിക്കുകയും ചെയ്യാന്‍ കുറേപ്പേര്‍. അവരുടെയൊക്കെ ആസനം താങ്ങാന്‍ വേറെ കുറെ ബുദ്ധിജീവികള്‍. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ.പിണറായി. എഴുതാത്ത കത്ത് എഴുതിയെന്ന് പറയുന്നത് തെറ്റ് തന്നെയാണ്. വെറും തമാശ മാത്രമല്ല, വ്യക്തമായ രാഷ്ട്രീയം തന്നെയാണ് ഈ ഫോര്‍വേടിനു പിന്നിലെന്ന് മനസ്സിലാക്കാന്‍ മൊയ്തുവിന്റെ വീട്ടുപേരും കുടുംബാംഗങ്ങളുടെ രാഷ്ട്രീയപശ്ചാതലവും അന്വേഷിച്ചാല്‍ മതി.

  ReplyDelete
 32. To forward a rumor-email or not to forward it?

  "To be or not to be?" Even Shakespeare’s Hamlet famously had this doubt.

  Forget Hamlet! Pinarayi Vijayan himself usually feels this dilemma when each election approaches. To play the minority card or not to? Then once he decided to be. And played the minority card. It was in the last parliament elections. He shared stage with Abdul Nasar Ma’dani whom his party’s former all-in-all EMS had already compared to Mahatma Gandhi. But the vigilant voters realized the plot at once and neutralized it before it exploded. Later Pinarayi and his party too realized the blunder and as usual confessed to the comrades.

  Then came the Panjayath elections. Then the "to be or not to be" conundrum arose again. This time it was: To play the majority card or not to? Then again, the party decided to play it. If VS was not at ease with Pinarayi when he played the minority card at Panjayath elections, this time around VS was too happy to participate in the minority bashing since his DNA had it in him all along. But again, all the communities together checkmated the ugly move by the “progressive revolutionaries".

  The party supremos are now being haunted by the puzzling question: What to be or what not to be for the coming elections?

  Are the readers and comrades confused now? Frankly speaking, I would say I am.

  Note: Needless to say that the UDF is gleefully looking forward to take over the power, well knowing the fact that it is not their merit so much as the LDF’s blunders that make the voters helpless and opt for them.

  ReplyDelete
 33. http://oliyambukal.blogspot.com/

  ReplyDelete
 34. ശ്രീ. കരുണകരന്റെയും, കുടുംബത്തെയും അവഹേളിച്ചതുപോലെ ഒരു കുടുംബത്തെയും കേരളരാഷ്ടിയത്തില്‍ അവഹേളിച്ചിട്ടില്ല. അദ്ദേഹവും കുടുംബവും കേസുകൊടുക്കുകയായിരുന്നെങ്ങില്‍ ‍ എന്താവുമായിരുന്നു കേരളത്തിലെ കോമഡിപ്രോഗ്രാം ആര്‍ട്ടിസ്റ്റുകളുടെയും ചാനലുകളുടെയും അവസ്ഥ.

  ReplyDelete
 35. പുതിയ സൈബര്‍ ലോ അനുസരിച്ച് ഇമെയില്‍ അയക്കുന്ന ആള്‍ അതിന്റെ ഉള്ളടക്കത്തിന് പൂര്‍ണമായും ഉത്തരവാദിയാണ്‌. വെറുതെ കാണുന്ന മെയിലുകള്‍ മുഴുവന്‍ ഫോര്‍വേഡ് ചെയ്യാന്‍ നില്കരുത്. അവസാനം പോലീസ് പിടിക്കുമ്പോള്‍ ഞാന്‍ ഫോര്‍വേഡ് ചെയ്തിട്ടല്ലേ ഉള്ളൂ എന്ന് ന്യായം പറഞ്ഞിട്ട് കാര്യമില്ല. ഓരോ മെയിലും ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് അത് പൂര്‍ണമായും വായിച്ചു മനസ്സിലാക്കിയിരിക്കണം. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളോടും പൂര്‍ണമായി യോജിക്കുന്നുന്ടെങ്കില്‍ മാത്രം ഫോര്‍വേഡ് ചെയ്യുക. അല്ലാതെ മെയില്‍ വായിച്ചു നോക്കുക പോലും ചെയ്യാതെ ഫോര്‍വേഡ് കളിച്ചാല്‍ ഇതൊക്കെത്തന്നെ സംഭവിക്കും.

  പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനൊന്നുമല്ല. പക്ഷേ വിമര്‍ശിക്കുമ്പോള്‍ മിമിക്രിക്കാര്‍ ചെയ്യുന്നതുപോലെ പിണറായിക്ക് പകരം 'പിണങ്ങാരായി' എന്നോ മറ്റോ ഉപയോഗിക്കുന്നതാണ് ബുദ്ധി.....

  ReplyDelete
 36. വല്ലവന്റെ വീട്ടിലുള്ളവരെ കുറിച്ച് പരദൂഷണം പറഞ്ഞു നടക്കുമ്പോള്‍ കിട്ടുന്ന ഒരു തരം ആത്മ രതി ..ലോകത്ത് വെച്ചേറ്റവും കൂടുതല്‍ അനുഭവിക്കുന്ന മാന്യന്‍മാരാണ് മലയാളികള്‍ എന്നത് എല്ലാവര്ക്കും അറിയാം.... സ്വന്തം മുഖത്തേക്ക് വരുന്നത് വരെ വെള്ളിടി വെട്ടല്‍ കാണാന്‍ എല്ലാവര്ക്കും ചേലാണ് ....

  ReplyDelete
 37. അടുത്ത ഇലക്‌ഷന്‍ കഴിയുന്നതുവരെയെങ്കിലും വള്ളിക്കുന്നിന്‍റെ 'മൊറൊട്ടോറിയം' നിലനിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഡോ.ആര്‍ .കെ.തിരൂരിനെപ്പോലുള്ള അരസിക ശിരോമണികള്‍ വീടും അഡ്രസ്സും കണ്ടുപിടിച്ചു വരും. ജാഗ്രതൈ!
  (ഞാന്‍ ഈ എഴുതിയതില്‍ എന്തെങ്കിലും അപാകതയുണ്ടോ ബഷീറേ? ഉണ്ടെങ്കില്‍ നമ്മുടെ ഡോകടര്‍ സാര്‍ വായിക്കുന്നതിനു മുമ്പ് ഡിലീറ്റിയേക്കണേ ഡിയര്‍. നമ്മള്‍ ഈ ലോക്കോളേജില്‍ ഒന്നും പഠിക്കാത്തതുകൊണ്ട് ലോപ്പോയിന്‍റ് ഒന്നും അറിയില്ലേയ്.)

  ReplyDelete
 38. ഞമ്മനു എല്ലാവരേയും കൃമി,കീടം എന്ന് പറഞ്ഞ് അഭിനന്ദിക്കാം.. പക്ഷേ ഞമ്മളെക്കുറിച്ച് എന്തേലും പറഞ്ഞാല്‍ അവന്റെ എല്ലൂരും :)

  ReplyDelete
 39. സഖാവു ഇത്രത്തോളം ചെറുതാവും എന്ന് കരുതിയില്ല..ഇതെന്താ..രാജ ഭരണമൊ..ഞാ‍ന്‍ കണ്ടിട്ടുള്ള ആ മെയില്‍ ആണെങ്കില്‍ അതില്‍ അതില്‍ അത്ര മാത്രം ഒന്നുമില്ല..ഇതുപൊലെ എത്ര മെയിലുകള്‍ ഇന്റെര്‍നെറ്റില്‍ കറങ്ങുന്നുണ്ട്.പിന്നെ സഖാവിനെ വിമര്‍ശിച്ചവരെ വളരെ വികാര ഭരിതനായി നെരിടുന്ന പ്രജകളെയും ഇവിടെ കണ്ടു.ഇങ്ങനെയുള്ള അന്ധമായ വ്യക്തി ആരാധനകളും മലയാളിയുടെ ശാപമാണു.

  ReplyDelete
 40. കുറച്ചു ദിവസം മക്കയില്‍ ഹാജിമാരോടോത്തായിരുന്നു. ഇത് വഴി തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ശ്രദ്ധേയമായ പല കമന്റുകളോടും എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ഷമിക്കുമല്ലോ. എന്റെ കുറിപ്പിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ മാന്യ വായനക്കാരോടായി പറയട്ടെ.

  @ Sumil
  @ Regunath
  @ ഡോ.ആര്‍ .കെ.തിരൂര്‍
  @ പാവപ്പെട്ടവന്‍

  ആര്‍ക്കെങ്കിലും എതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ ഞാന്‍ ഒട്ടും ന്യായീകരിക്കുന്നില്ല. സഖാവ് പിണറായിക്കും മനുഷ്യാവകാശം ഉണ്ട്. ഉയര്‍ത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് ചില നൈതിക അടിത്തറകള്‍ ഉണ്ടാവണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ മറ്റുള്ളവരെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ എന്ന നിലക്കും പൊതുപ്രവര്‍ത്തകര്‍ എന്ന നിലക്കും വിമര്‍ശനങ്ങളോട് തീര്‍ത്തും സഹിഷ്ണുതാപരമായ ഒരു സമീപനം പിണറായി അടക്കമുള്ളവര്‍ കാണിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ കാലമായി വിമര്‍ശനങ്ങളെ വളരെ അസഹിഷ്ണുതയോടെ കാണുന്ന ഒരു സമീപനം പിണറായി വെച്ചു പുലര്‍ത്തുന്നു. കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും അങ്ങേയറ്റം താറടിച്ചു കാണിക്കുന്ന വിമര്‍ശങ്ങള്‍ നിരന്തരം നടത്തുന്ന ഒരു നേതാവാണ്‌ പിണറായി. ബഹുമാന്യ ബിഷപ്പുകളെ പ്പോലും നികൃഷ്ട ജീവികള്‍ എന്ന് വിളിച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ട്. അങ്ങനെ ഒരാള്‍ തീര്‍ത്തും ഹാസ്യാത്മകമായി എടുക്കേണ്ട ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്ത ഒരു പാവം മനുഷ്യനെ പോലീസിനെക്കൊണ്ട് അറെസ്റ്റ്‌ ചെയ്യിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?. ഇല്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

  ReplyDelete
 41. Sayed എഴുതിയ താഴെ കൊടുത്ത വരികള്‍ എന്റെ മുകളിലെ കമന്റിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

  തന്നെ സ്ഥിരമായി കാര്‍ട്ടൂണിലൂടെ കളിയാക്കി വരച്ചിരുന്ന യേശുദാസന്‍(അദ്ദേഹം മനോരമയില്‍ ആയിരുന്നപ്പോള്‍,ഇപ്പോള്‍ അദ്ദേഹം പിണറായിയുടെ സ്വന്തം പത്രത്തിലാണ്)ഒരു ദിവസം തന്നെ കാണാന്‍ വീട്ടില്‍ വരുന്നുണ്ടെന്നു അറിയിച്ചപ്പോള്‍ "അപ്പൂപ്പനെ എന്നും കളിയാക്കുന്ന ഒരാള്‍ വരുന്നുണ്ട്,അത് കൊണ്ട് നിങ്ങളാരും സ്കൂളില്‍ പോകണ്ട,അയാളെ കണ്ടിട്ട് പോയാല്‍ മതി"എന്ന് കൊച്ചു മക്കളോട് പറഞ്ഞ കേരളത്തിന്റെ സ്നേഹമായിരുന്ന ഇ കെ നായനാരുടെ പാരംബര്യമെങ്കിലും പിണറായി വിജയന് ഉയര്‍ത്തിപ്പിടിക്കമായിരുന്നു".

  ReplyDelete
 42. CPM nethavu vimarshanam istapedunnilla; ennal adhehathinu ellavareyum vimarshikkan avakasham undennu adheham vicharikkunnu!!!

  ReplyDelete
 43. Sakhavine vimarshikkaruthu; sakhavinu ellavareyum vimarshikkam!!! ... Ayimathikkaranallennu swayam paranjal athu kodathi angeekaricholanam!! ... pattillel podei

  ReplyDelete
 44. ബഷീര്‍ക്കാ കലക്കി,
  ബഷീര്ക മുന്നറിയിപ്പ് തന്നതിനാല്‍ ഇന്നത്തോടെ ഫോര്വര്ദ് പരിപാടി നിര്‍ത്തി.

  ReplyDelete
 45. സൈബര്‍ സഖാവ് ഈ കമ്പ്യൂട്ടറിന്റെ ഐശ്വര്യം എന്ന ഒരു വാക്കു വച്ചിരുന്നെങ്കില്‍....

  ReplyDelete
 46. sthalaperukondu thangal oru ethil kanniyanennu manasilaayi

  ReplyDelete
 47. മനുഷേനെ പേടിപ്പിക്കുന്നതിനും അതിരുണ്ട്ട്ടാ...

  ReplyDelete