ഒരു ജ്യോത്സ്യന് നിര്‍ദ്ദേശിച്ചതനുസരിച്ച് കെ മുരളീധരന് ഇനി മുതല്‍ കോഴിക്കോട്ടുള്ള തന്റെ വീട്ടിലേക്ക് പിന്നാമ്പുറത്ത് കൂടി മാത്രമേ പ്രവേശിക്കൂ എന്നാണ് ദീപിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ഭാവിയുടെ രാശിചക്രം തിരുത്താന്‍ വീടിന്റെ മുഖം തെക്ക് നിന്ന് പടിഞ്ഞാറോട്ട് മാറ്റുന്ന തിരക്കിലാണ് മുരളിയെന്നും ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ വക എരിവോ പുളിയോ കൂട്ടി എന്ന പരാതി വേണ്ട. ദീപികയില്‍ നിന്ന് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്യാം. (സോറി, കട്ട് ആന്‍ഡ് പേസ്റ്റ് നടക്കുന്നില്ല. ഫോണ്ട് വഴങ്ങുന്നില്ല. റീ ടൈപ്പ് ചെയ്യാം.)
March 29, 2010
March 27, 2010
ഭൂമിക്കായി ഒരു മണിക്കൂര്‍
ഭൂമിക്കായി ഒരു മണിക്കൂര്‍ നീക്കി വെക്കുകയാണ് ഇന്ന് ലോകം. രാത്രി എട്ടര മുതല്‍ ഒമ്പതര വരെ വൈദ്യുതി ഉപയോഗം നിര്‍ത്തി വെച്ചുകൊണ്ട് ഭൂമിയുടെ നിലവിളി കേള്‍ക്കാന്‍ കാതോര്‍ക്കണം എന്നാണു വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ മണ്ണിന്റെ, മരങ്ങളുടെ, ജീവ ജാലങ്ങളുടെ അവകാശങ്ങളെ ഓര്‍ക്കാന്‍ ഒരു മണിക്കൂര്‍ വിളക്കണക്കൂ എന്നാണ് അഭ്യര്‍ത്ഥന. നൂറോളം രാജ്യങ്ങളോടൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം ഇന്ന് ഒരു മണിക്കൂര്‍ വിളക്കണക്കും. വൈദ്യുതിയുടെ സ്വിച്ചുകള്‍ ഓഫ് ചെയ്തു മനസ്സിന്റെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യുവാനുള്ള ഈ ആഹ്വാനത്തിന് ലോകം മുഴുക്കെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
March 22, 2010
പോളിറ്റ് കൂറോക്ക് ഒരു തുറന്ന കത്ത്.
കേരളത്തിലെ കാര്യങ്ങളൊക്കെ ഇപ്പോള്‍ തീരുമാനിക്കുന്നത് പോളിറ്റ് കൂറോ ആണല്ലോ. അതുകൊണ്ടാണ് ഞങ്ങള്‍ ഈ കത്ത് അങ്ങോട്ട് വിടുന്നത്. അടിയന്തിരമായി ഞങ്ങള്‍ക്ക് ഒരു അംബാസഡര്‍ വേണം. ബാക്കി കാര്യങ്ങളൊക്കെ ഇവിടെ ഓകെയാണ്. അംബാസഡര്‍ ഉണ്ടെങ്കില്‍ ഉടനെ കേരളം സന്ദര്‍ശിക്കാം എന്ന് നൂറ്റി പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.
ഓരോ കവലയിലും മിനിമം പത്ത് വായ്നോക്കികള്, എല്ലാ ടോയ്ലറ്റിലും മൊബൈല്‍ ക്യാമറ വിത്ത് ബ്ലൂ ടൂത്ത്, ഓരോ പത്ത് കിലോമീറ്ററിലും രണ്ട് മോര്ഫിംങ്ങിന് സ്റ്റുഡിയോ തുടങ്ങി ടൂറിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം
March 20, 2010
ബച്ചനെ ആരാണ് സിക്സര്‍ അടിച്ചത്?
ബച്ചന് പലരെയും ഇടിച്ച് മലര്ത്തിയിട്ടുണ്ട്. പത്തോ പതിനഞ്ചോ മല്ലന്മാര് തോക്കും കോപ്പുമായി വന്നാലും ബച്ചന് പുല്ലു പോലെ നേരിടും. നൂറ് വെടിയേറ്റാലും ഒരു തുള്ളി ചോര പൊടിയില്ല. ‘പോടാ മോനേ ദിനേശാ’ എന്നൊരു ലൈനില്‍ ഏത് കൊമ്പനേയും ഇടിച്ച് പത്തിരിയാക്കി ഒരു പാനും തിന്നു സ്ഥലം വിടും. ആ ബച്ചനെയാണ് നമ്മള് കേരളീയര്‍ ഒറ്റയടിക്ക് ബൌണ്ടറി കടത്തിയിരിക്കുന്നത്. ഇത് കുറച്ച് കടന്ന കയ്യായിപ്പോയി എന്നാണ് പലരും പറയുന്നത്. എനിക്കങ്ങിനെ അഭിപ്രായമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയോട് ജീവിതത്തില്‍ ആദ്യമായി എനിക്ക് സ്നേഹം തോന്നിയത് ഇന്നലെയാണ്.
March 16, 2010
അസ്ന പരീക്ഷ എഴുതുകയാണ്.
അസ്നയെ ഓര്‍ക്കാന്‍ ഒരവസരവും കൂടി വന്നിരിക്കുന്നു. അവള് ഇപ്പോള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുകയാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായി കാല് മുറിച്ച് മാറ്റപ്പെട്ട ആ കൊച്ചു കുഞ്ഞ് വേച്ച് വേച്ച് നടന്ന് പത്താം ക്ലാസ്സുകാരിയായിരിക്കുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവളുടെ വലതു കാല് ബോംബേറില്‍ നഷ്ടപ്പെട്ടത്. പൂവത്തൂരിലെ പഞ്ചായത്ത് തെരെഞ്ഞുടുപ്പില്‍ ബൂത്ത് പിടുത്തം നടന്നു എന്ന് ആക്രോശിച്ചു ഒരു കൂട്ടം മനുഷ്യ മൃഗങ്ങള്‍ അവള് കളിച്ചു കൊണ്ടിരുന്ന വീട്ടു മുറ്റത്തേക്ക് ബോംബു എറിയുകയായിരുന്നു. "അരുത്, കുട്ടികളുണ്ട് "എന്ന് അമ്മ ശാന്ത അലമുറയിട്ടെങ്കിലും ആര് കേള്‍ക്കാന്‍?. ബൂത്ത് പിടിച്ചവര്‍ ആ വീട്ടുമുറ്റത്ത് കൂടിയായിരുന്നത്രേ ഓടിപ്പോയത്!!!
March 14, 2010
ടോയ്ലറ്റുണ്ടോ ഒരു ക്യാമറയെടുക്കാന്‍ ?
പുറത്തിറങ്ങുമ്പോള്‍ ബേഗും കുടയും എടുക്കുന്നതിനോടൊപ്പം ഒരു ടോയ്ലറ്റ് കൂടെ എടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വഴിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ അതുപകാരപ്പെടും. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും. വഴിയില്‍ കാണുന്ന ടോയ്.ലെറ്റുകളില്‍ കേറിയാല്‍ സാഗര്‍ ടോയ്ലിയാസ് ജാക്കി എന്ന ലേറ്റസ്റ്റ് മൊബൈല്‍ സിനിമയില്‍ കാള്‍ഷീറ്റ് ഒപ്പിടാതെ തന്നെ അഭിനയിക്കേണ്ടി വരും. സാഗറില്‍ കയറിയവര്‍ക്ക് ജാക്കി വെക്കുന്ന ഒരു മുഴുനീള മൂത്രപ്പുര സിനിമയാണ് സാഗര്‍ ടോയ്ലിയാസ് ജാക്കി.. പൂര്‍ണമായും ഒളിക്ക്യാമറയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളാണ് മലയാളികളുടെ ലേറ്റസ്റ്റ് ഓസ്കാര്‍ എന്‍ട്രി.
March 11, 2010
ഇത് അനീതി. ആണുങ്ങള്‍ക്കും വേണം സംവരണം
പുരുഷന്മാര് അസംഘടിതരായത് കൊണ്ട് അവരുടെ മേല്‍ ആര്‍ക്കും കുതിര കയറാവുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. പുരുഷന്മാര്ക്ക് ഒരു പ്രശ്നം വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ഒരു പട്ടി പോലും ഉണ്ടാവില്ല എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. (പട്ടിയും സ്ത്രീവര്‍ഗ പ്രതിനിധി ആണല്ലോ). ഇന്ത്യയിലെ അറുപതു കോടി പുരുഷന്മാര്ക്ക് വേണ്ടി വാദിക്കാന്‍ ഞാന്‍ ഒരാള്‍ മാത്രമാണല്ലോ ഉള്ളത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും അതോടൊപ്പം രോമാഞ്ചവും ഒരുമിച്ച് വരുകയാണ്. ഞാന്‍ മാത്രമല്ല, ഒരാള്‍ കൂടി എന്നോടൊപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന സ്ത്രീ സംവരണ വോട്ടെടുപ്പില്‍ നൂറ്റി എണ്പത്താറു പേര് അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ എതിര്‍ത്തു വോട്ടു ചെയ്ത ഒരാളുണ്ട്. അയാള്‍ ആരാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കണ്ടെത്തി ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് എന്റെ കൂടെ കൂട്ടണം എന്ന് മനസ്സില്‍ ഒരാഗ്രഹമുണ്ട്.
March 9, 2010
തിലകന് വട്ടുണ്ടോ ?
തെറ്റിദ്ധരിക്കരുത്, തെറ്റായ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമല്ല ഇത്. തലയില്‍ വട്ട് വെക്കുന്ന ഒരു പരിപാടി അറബികള്‍ക്കിടയില്‍ ഉണ്ട്. അതവരുടെ പരമ്പരാഗത വസ്ത്ര ധാരണരീതിയുടെ ഭാഗമാണ്. തൂവെള്ള പ്രതലത്തില്‍ കറുത്ത കള്ളികളുള്ള ശിരോവസ്ത്രത്തിന് ‘ശിമാഗ്’ എന്നാണ് അറബിയില്‍ പറയുക. ശിമാഗിന് മേല്‍ ‘ഇഗാല്‍’ എന്ന കറുത്ത വട്ട് കൊണ്ട് രണ്ട് തവണ ചുറ്റും. ഈ ശിരോവസ്ത്രവും വട്ടും അറബികളുടെ ട്രേഡ് മാര്‍ക്കാണ്. ഇത് ധരിക്കാതെ ഒരു അറബി വന്നാല്‍ അയാള്‍ വള്ളിക്കുന്നുകാരനാണോ എന്ന് പോലും നിങ്ങള്‍ സംശയിക്കും. ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ ഉള്ള പല ഗള്‍ഫ് നാടുകളിലും അറബികളെക്കാള്‍ കൂടുതല്‍ വിദേശികളാണുള്ളത്. അത് കൊണ്ട് തന്നെ ശിമാഗും വട്ടും ധരിക്കുന്ന സ്വദേശികളായ അറബികള്‍ക്ക് പലപ്പോഴും പ്രത്യേക പരിഗണന ലഭിക്കും. അതില്‍ വിദേശികള്‍ ആരും പ്രത്യേകിച്ച് എതിര്‍പ്പോ മുറുമുറുപ്പോ കാണിക്കാറില്ല. കാരണം അതവരുടെ നാടാണ്. വഴറ്റുപ്പിഴപ്പിന് ജോലി തേടി വന്നവരാണ് വിദേശികള്‍ .
March 7, 2010
എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്ഗ്രസ്സുകാര് ആരൊക്കെ?

March 6, 2010
കൃഷ്ണയ്യര്‍ ക്ലീന്‍ ബൌള്‍ഡ്, അഴീക്കോട് റണ്‍ ഔട്ട്.

March 1, 2010
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?

Subscribe to:
Posts (Atom)