March 7, 2010

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ആരൊക്കെ?

ഹൈബി ഈഡന്‍ കാണാന്‍ കൊള്ളാവുന്ന ഒരു വിദ്യാര്‍ത്ഥി നേതാവാണ്. കാണാന്‍ കൊള്ളാവുന്ന പലര്‍ക്കും ‘വെവരം’ കുറയാറാണ് പതിവ്. പക്ഷെ ഹൈബി ഈഡനെ കാണാനും കൊള്ളാം. തലയില്‍ അല്പം വെവരവും ഉണ്ട്. ഇന്നലെ ഹൈബി ഒരു വെടിക്കെട്ട്‌ പ്രസ്താവനയാണ് നടത്തിയത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ദയവ് ചെയ്ത് പുതിയ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്ന് ഹൈബി പറഞ്ഞപ്പോള്‍ സുരേഷ്ഗോപി സ്ലോ മോഷനില്‍ വരുമ്പോള്‍ അടിക്കുന്ന പോലെ നീട്ടി ഒരു വിസില്‍ അടിക്കാനാണ് എനിക്ക് തോന്നിയത്. കോഴിയെ പിടിക്കുന്ന കുറുക്കനെ ഒറ്റയടിക്ക് തച്ചു കൊന്ന എന്റെ കൂട്ടുകാരന്‍ അദിര്‍മാനെ നോക്കി പണ്ട് അവന്റെ വല്യുപ്പ പറഞ്ഞ വാചകം എനിക്കോര്‍മയുണ്ട്. “ഇജ്ജാണെടാ ഹമുക്കെ ആണ്‍കുട്ടി” ഹൈബിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഞാനും അറിയാതെ പറഞ്ഞു പോയി. “ഇജ്ജാണെടാ ഹമുക്കെ ആണ്‍കുട്ടി”

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ കടകളില്‍ കണ്ടാല്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ കട സീല്‍ ചെയ്യും. അതുപോലെ ഒരു സംവിധാനം നമ്മുടെ പാര്‍ട്ടികളില്‍ ഇല്ല. കേരളത്തിലെ കോണ്ഗ്രസ്സില്‍ തീരെയില്ല. ചാകുന്നെങ്കില്‍ മന്ത്രിക്കസേരയില്‍ ഇരുന്നു ചാകണം എന്നതാണ് ഇവിടത്തെ ഒരു കോണ്ഗ്രസ്സ് ചിന്താരീതി. വാര്‍ഡു മെമ്പര്‍ മുതല്‍ കെ പി സി സി പ്രസിഡന്റ്‌ വരെ ഈ ആഗ്രഹം ഉള്ളവരാണ്. (പ്രസിഡന്റ്‌ സ്ഥാനം വലിച്ചെറിഞ്ഞു മന്ത്രിയാകാന്‍ പോയ പുള്ളി ഇപ്പോള്‍ എവിടെയാണാവോ?) പുതുതലമുറയുടെ ഊര്‍ജവും ആവേശവുമെല്ലാം കടല്‍ കിഴ്വന്മാരായ ചിലര്‍ തച്ചു കെടുത്തുന്നു എന്നത് കോണ്‍ണ്ഗ്രസ്സിലെ തുണിയുടുക്കാത്ത യാഥാര്‍ത്ഥ്യം ആണ്. വായ്ത്തല വളഞ്ഞ അവരെ വലിച്ചു താഴെയിടാന്‍ കഴിയാത്ത യുവകേസരികള്‍ കാലനില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു. അനന്തമായി ഈ കാത്തിരിപ്പുകള്‍ നീളുന്നതിനിടയിലാണ് ഒന്ന് വഴിമാറിത്തരൂ, പ്ലീസ് എന്ന് ഹൈബി പറഞ്ഞിരിക്കുന്നത്.

ഇത്തരമൊരു വെടി നേരവും കാലവും നോക്കാതെ പൊട്ടിക്കാന്‍ മാത്രം പൊട്ടനാണ് ഹൈബി എന്ന് ഞാന്‍ കരുതുന്നില്ല.  രാഹുല്‍ ഗാന്ധിയുടെ മൊബൈലില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന കേരളത്തിലെ ഏക നമ്പര്‍ ഹൈബിയുടെതാണ്. (ഇതൊക്കെ താനെങ്ങനെ അറിഞ്ഞു എന്ന് എന്നോട് ചോദിക്കരുത്. അതൊക്കെ ഒരു ട്രേഡ്‌ സീക്രട്ടാണ്. പുറത്തു പറയില്ല). കഴിഞ്ഞ തവണ കേരളത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ രാഹുല്‍ വിളിച്ചത് ഹൈബിയെ മാത്രമാണ്. കെ പി സീ സി പ്രസിഡന്റ്‌ പോലും വിവരം അറിഞ്ഞില്ല എന്ന് പത്രങ്ങള്‍ വരെ എഴുതി. ഒന്നും കാണാതെ നമ്പൂതിരി കുളത്തില്‍ ചാടില്ല എന്ന് പറഞ്ഞ പോലെ ഹൈബി ഇത് ഒന്നും കാണാതെ പറഞ്ഞതല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. രാഹുല്‍ ഗാന്ധി പറയിപ്പിച്ചതാകാനാണ് കൂടുതല്‍ സാധ്യത.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്ന് കൂടെ ഹൈബി ചെയ്യേണ്ടതുണ്ട്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ആരൊക്കെയെന്നുകൂടി പറയണം. സോണിയാജിയുടെ ഇടത്തെ കസേരയില്‍ നിന്ന് തുടങ്ങി ചെന്നിത്തലജിയുടെ വലത്തെ കസേരയില്‍ അവസാനിക്കുന്ന ഒരു ലിസ്റ്റ് പെട്ടെന്നുണ്ടാക്കണം. ദല്‍ഹിയില്‍ നിന്ന് ചേര്‍ത്തല, പുതുപ്പള്ളി, വയലാര്‍ വഴി ഗുരുവായൂരിലേക്ക് ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ എത്തുന്നതിനു മുമ്പ് തന്നെ കാലാവധി കഴിഞ്ഞ ഉരുപ്പടികള്‍ എടുത്തു മാറ്റുന്നതാണ് ബുദ്ധി. പടച്ചോനെ, ഹൈബിയെ കാത്തോളണമേ..

23 comments:

 1. കുതിര വട്ടം പപ്പുവിന്റെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു :ദാ ഇപ്പം ശരിയാക്കിത്തരാം ......

  ReplyDelete
 2. എക്സ്പയറി ഡേറ്റ് കഴിഞ്ഞവരെ പുറത്താക്കിയതിനു ശേഷം, കൈ നനയാതെ മീന്‍ പിടിക്കുന്നവരേയും (പ്രാദേശികമായൊ മറ്റൊ ഒരു പ്രവര്‍ത്തനവും ചെയ്യാതെ കുടുംബ പാരാമ്പര്യം കൊണ്ടും മാത്രം നേതൃ സ്ഥാനങ്ങള്‍ വഹിക്കുന്നവരേയും) കണ്ടെത്തുമെന്നു പ്രതീക്ഷിക്കാമൊ?

  ReplyDelete
 3. ഹൈബി ചുള്ളാ നേതാവേ(?) ധീരതയോടെ നയിച്ചോളൂ...

  ReplyDelete
 4. sLet me first appreciate your promptness. We heard it last night in Television channels. In Print media today morning only.. within few hours your blog post.. good
  He should not have made such a comment. He is very young and need not be in a hurry to become M.L.A or minister.

  best wishes

  Azeez

  ReplyDelete
 5. അധികാര വിലോചിതനായി
  അതിലേറെ മോഹിതനായി
  യൂത്തിന്‍റെ പടിയില്‍ നില്‍ക്കും
  ഹൈബിയേ....... എന്തിനീ തിടുക്കം.

  ReplyDelete
 6. Varunna Pacncahyathu electionilum thudarnnu varunna niyamasabha therenjeduppilum thante silbandikalkku sthamanangal urappakkanum athu pole thantethaya oru group undakkanum koodi anu hybie eaden srumikkunnathu. Allathe ee oruthan mathram vicharichal congrressine nannakkan pattumo?????

  ReplyDelete
 7. സത്യം തന്നെ .. പയ്യന്‍ പൊളപ്പനാണ് .. ഇനി എന്തേലുമൊക്കെ നടക്കും

  ReplyDelete
 8. ബഷീര്‍ മാഷേ.... ഇതില്‍ രാഹുലും ,ഹൈബി ഈഡന്‍ ,പിന്നെ ഒരു പ്രവര്‍ത്തകയും നില്‍ക്കുന്ന ഫോട്ടോയും പിന്നെ താങ്കള്‍ പറഞ്ഞ കഴിഞ്ഞ തവണ രാഹുല്‍ കേരളത്തില്‍ വന്നപ്പോള്‍ ഹൈബിയെ മാത്രമേ വിളിച്ചോളു......എന്ന് പറയുന്നതുമായി വല്ല ബന്ധവും മുണ്ടോ ....? ചിലപ്പോള്‍ തോന്നുന്നതായിരിക്കും അല്ലെ ....?

  ReplyDelete
 9. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്ഗ്രസ്സുകാര് ആരൊക്കെ?
  എന്നു നോക്കുന്നതിനെക്കാളും എക്സ്പെയറി ഡേറ്റ് കഴിയാത്തവരുടെ ലിസ്റ്റ് എടുക്കുന്നതായിരിക്കും എളുപ്പം

  ReplyDelete
 10. നാട്ടിലെന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്നറിയാന്‍ ഞാനിപ്പോള്‍‌ പത്രം വായിക്കുന്നത്‌ നിര്‍‌ത്തി ബഷീര്‍‌. പകരം സമകാലീന സംഭവങ്ങളെടുത്ത്‌ അതില്‍ പൊടിപ്പും, തൊങ്ങലും ചേര്‍ത്ത്‌, പിന്നെ‌ മേമ്പൊടിക്കിത്തിരി ‌ നര്‍‌മ്മവും ചാലിച്ച താങ്കളുടെ ഡോട്ട് കോം @ വള്ളിക്കുന്നാണിപ്പോള്‍‌ വായിക്കുന്നത്‌.

  ReplyDelete
 11. അക്ബര്‍,
  അധികാര വിലോചിതനായി
  അതിലേറെ മോഹിതനായി
  ആ പ്രയോഗം നോമിന് ശ്ശി പിടിച്ചു ട്ടോ.അമ്പലത്തേക്കാള്‍ വലിയ ശാന്തിയോ?പോസ്റ്റിനേക്കാള്‍ വലിയ കമന്റോ?

  ReplyDelete
 12. പടച്ചോനെ, ഹൈബിയെ കാത്തോളണമേ.

  ReplyDelete
 13. ഇതേ വേദിയില്‍ ലിജു സര്‍ ലീഗിനിട്ടും ഒന്ന് കൊട്ടി
  ഇനി ചില പ്രസ്താവനകള്‍ :
  രാജ്യസഭാ സീറ്റ് നിര്‍ണായകം: കുഞ്ഞാലിക്കുട്ടി, സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭയില്‍ ലീഗിനുള്ള ചരിത്രപരമായ പ്രധാന്യം നഷ്ടമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭാ സീറ്റ് ലീഗിന് നിര്‍ണായകമാണ്. രാജ്യസഭയില്‍ ലീഗിന് എന്നും ചരിത്രപരമായ പ്രതിനിത്യമുണ്ട്. ഇപ്പോള്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഈ സ്വാധീനം നഷ്ടമാകും.
  രാജ്യസഭ [^]യില്‍ മുസ്ലീം ലീഗിന് പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥാ പാര്‍ട്ടി അണികള്‍ക്ക് അംഗീകരിയ്ക്കാനാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്് വാര്‍ത്താ സമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

  ദില്ലി: യുഡിഎഫിലെ രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉപേക്ഷിച്ചു. ഇതോടെ കേരളത്തില്‍ യുഡിഎഫിന് ലഭിയ്ക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ കേന്ദ്ര മന്ത്രി എകെ ആന്റണി തന്നെയായിരിക്കും മത്സരിയ്ക്കുക.

  മുകളില്‍ പറഞ്ഞ നിര്‍ണായകവും, ചരിത്രപരമായ പ്രാധാന്യവും , അണികളുടെ അന്ഗീകാരവും എല്ലാം വിഴുങ്ങുമോ,

  രാഹുല്‍ജി ലിജു സര്‍ മുഖേന ലീഗിനെയും ഒന്ന് ഞെട്ടിച്ചോ?

  സോണിയാജി എന്തും പാണക്കാട്ടു വിളിച്ചു ചോദിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കല്‍ എന്നാണ് പറഞ്ഞു കേള്‍വി ഇതിപ്പോള്‍ ചെള്ള്‌ പയ്യന്മാര്‍ ഡല്‍ഹിയില്‍ നിന്ന് ചാനെല്‍ വഴി തീരുമാനിക്കാന്‍ തുടങ്ങിയോ ?

  ReplyDelete
 14. @-നാസു
  രാജ്യ സഭയില്‍ സീറ്റ് ലഭിച്ചാല്‍ ലീഗിന്റെ "ചരിത്ര പരമായ പ്രാധാന്യം" OK ആയി. ഇനി ആകെക്കൂടി അതെ ബാക്കി യുള്ളൂ .അതൂടെ കാക്ക കൊത്തിയാല്‍..!! സുകൃത ക്ഷയം..!!!
  എല്ലാവര്ക്കും "സന്ധ്യാ വിഷന്‍" വെച്ച് പ്രാര്‍ത്തിക്കാം

  ReplyDelete
 15. ഈ അക്ബറിനെ കൊണ്ട് തോറ്റു എന്തൊരു കമ്മെന്റ്റ് എന്തൊരു കമ്മെന്റ്റ്, ബഷീറ് മാഷേ ഈ അക്ബറിനെ ബ്ലൊക്ക് ചെയ്തോളു ഇല്ലെങ്കില് വായനക്കാര് ബ്ലോഗ് വായന നിറ്ത്തി അക്ബറിന്റ്റെ കമ്മെന്റ്റ് വായന മാത്രം ആക്കും

  ReplyDelete
 16. നരാണത്തും പീ ഡിയും പറഞ്ഞത് ശരിയാണ്. അക്ബര്‍ കവിത എഴുതി എന്റെ ഫാന്‍സിനെ മുഴുവന്‍ ചാലിയാറില്‍ എത്തിക്കും.

  @ പാവപ്പെട്ടവന്‍ : അങ്ങനെയൊരു പോയിന്റ്‌ അതില്‍ ഉണ്ട് അല്ലെ. ഞാന്‍ ഒരു ശുദ്ധന്‍ (പൊട്ടന്‍ എന്നും പറയാം) ആയതു കൊണ്ട് ലത് ശ്രദ്ധിച്ചില്ല.

  @ Vayady : പത്ര വായന നിറുത്തിയത് നന്നായി. ഡോട്ട് കോം വള്ളിക്കുന്ന് ഒരു സായാഹ്ന പത്രമാക്കി ഇറക്കിയാലോ. സ്കോപ്പുണ്ടോ ?

  @ നാസു : കുറെ കാലമായല്ലോ ഈ വഴി കണ്ടിട്ട്.

  ReplyDelete
 17. ബഷീറേ, ഇങ്ങിനെയാണ്‌ അക്‌ബറിന്റെ പോക്കെങ്കില്‍‌ ഞാന്‍‌ ചിലപ്പോള്‍‌ അക്‌ബറിന്റെ ഫാനായി മാറും! പിന്നെ എന്നെ കുറ്റം പറയരുത്‌...

  ReplyDelete
 18. പ്രിന്സാദ് വളരെ പ്രാക്ടിക്കല്‍ ആണ് അല്ലെ.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. ലീഗും രാജ്യ സഭാ സീറ്റും :- ഒരു കഥ പറഞ്ഞോട്ടെ.

  ഒരിടത്ത് ഒരു കര്‍ഷകന്‍ താമസ്സിച്ചിരുന്നു. അയാളുടെ പ്രധാന വരുമാനം അയാളുടെ പശുവില്‍ നിന്നും കിട്ടുന്ന പാല്‍ വിറ്റ് കിട്ടുന്നതായിരുന്നു. ഒരു ദിവസം ഒരു തല തെറിച്ച കള്ളന്‍ ആ പശുവിനെ അടിച്ചോണ്ട്റ്റു പോയി. പാവം കര്‍ഷകന്‍, അയാള്‍ ബഹളം വെച്ചു. ആളുകള്‍ ഓടിക്കൂടി നാട്ടുകാരോട്റ്റായി അയാള്‍ പറഞ്ഞു. “രണ്ട് ദിവസത്തിനകം എന്റെ പശുവിനെ തിരിച്ച് തന്നില്ലെങ്കില്‍ എന്റ അച്ചന്‍ ചെയ്തത് എനിക്കും ചെയ്യേണ്ടി വരും” എന്ന്. ഇക്കാര്യം നാട്ടിലാകെ പാട്ടായി, ബഹളമായി. എന്താണ് ടിയാന്‍ ചെയ്യാന്‍ പോകുന്നത് എന്നറ്രിയാന്‍ ആളുകളില്‍ ആകാംക്ഷയും മറ്റൊരു കൂട്ടരില്‍ ഭയവുമായി. കാര്യങ്ങള്‍ കള്ളനും അറിഞ്ഞു. എന്ത് പൊല്ലാപ്പാണ് ഉണ്ടാവുക എന്നറിയാതെ .പശുവിനെ അടിച്ചു മാറ്റാന്‍ തോന്നിയ നിമിശത്തെ മനസ്സാശപിച്ചു. ഒടുവില്‍ കള്ളന്‍ അന്നു തന്നെ ആരും അറിയാതെ കര്‍ഷകന്റെ തൊഴുത്തില്‍ തന്നെ തിരികെ കൊണ്ട്റ്റു പോയി കെട്ടി. പിറ്റേന്ന് രാവിലെ കര്‍ഷകന്‍ ആഹ്ലാദത്തോടെ ജനങ്ങളോട്പശുവിനെ ത്രിരീച്ചു കിട്ടിയ കാര്യം പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷമായി. കൂട്ടത്തില്‍ കള്ളനും ഉണ്ട്റ്റായിരുന്നു. അയാള്‍ സൂത്രത്തില്‍ ചോദിച്ചു “ പശുവിനെ കിട്ടിയില്ലെങ്കില്‍ , നിങ്ങളുടെ അച്ചന്‍ ചെയ്തത് ചെയ്യും എന്ന് നിങ്ങള്‍ പറഞ്ഞല്ലോ “ എന്താണ് അച്ചന്‍ ചെയ്തത്.

  കര്‍ഷകന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. “ എന്ത് ചെയ്യാന്‍ അച്ചന്‍ വേറൊരു പശുവിനെ വാങ്ങിച്ചു അല്ലാതെന്ത് ‍, അച്ചനും ആകെയുള്ള ഒരു വരുമാനം പശു ആയിരുന്നു “

  ഇത് കേട്ട കള്ളനടക്കമുള്ള ജനം വിരല്‍ കടിച്ചു. കൌശലക്കാരനായ കര്‍ഷകനെ ബുദ്ധി സാമര്‍ഥ്യം സമ്മതിച്കു.

  മ്യാവൂ :കഥയില്‍ ചോദ്യമില്ല. അല്ലെങ്കിലും തങ്ങള്‍ മരിച്ചതിന് ശേഷം ചോദ്യത്തിന് വലിയ പ്രസക്തിയുമില്ല.

  ReplyDelete
 21. ചോക്ലേറ്റും ഹോര്‍ലിക്‌സും കഴിച്ചു നടക്കുന്ന പയ്യന്‍മാര്‍ക്ക്‌ ബാറ്റണ്‍ കൈമാറിയിട്ട്‌ കാര്യമില്ലെന്ന്‌ കെപിസിസി ജനറല്‍ സെക്രട്ടറി അജയ്‌ തറയില്‍ പറഞ്ഞു. യുവാക്കള്‍ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിയ്‌ക്കുന്നില്ലെന്ന പരാതിയുയരുന്ന സാഹചര്യത്തിലാണ്‌ തറയിലിന്‍റെ പ്രതികരണം. ഓടിത്തളര്‍ന്ന നേതാക്കള്‍ ബാറ്റണ്‍ കൈമാറണമെന്നാണു ചിലര്‍ പറയുന്നത്‌. ഓടിത്തളര്‍ന്ന നേതാക്കളേക്കാള്‍ വേഗത കുറഞ്ഞവരാണു പിന്നാലെ ഓടിവരുന്നതെങ്കില്‍ ബാറ്റണ്‍ കൈമാറിയിട്ടു കാര്യമില്ല.

  ReplyDelete
 22. പണ്ട് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ക്ക് എതിരേ സമരം ചെയ്യ്തു അകത്തു കയറിയ യുവാക്കള്‍ ആ ഇപ്പോഴും എക്സ്പെയര്‍ ആകാതേ ഇരിക്കുന്നത്,
  പത്തു മുപ്പതു കൊല്ലം കഴിഞ്ഞു ഹൈബിയേ പറ്റിയും ഞങ്ങടേ പിള്ളേര്‍ ഇതു തന്നേ പറയും.....!!

  ReplyDelete