September 30, 2011

റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം

നികേഷ് കുമാറിന്റെ ചാനല്‍ ഇത് വരെ ക്ലച്ച് പിടിച്ചിട്ടില്ല. വലിയ ബഹളങ്ങളോടെ തുടങ്ങിയെങ്കിലും മൂന്നാല് മാസം കഴിഞ്ഞിട്ടും പ്രേക്ഷകന്‍ അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ല എന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്ത് വൃത്തികേട്‌ ചെയ്താണെങ്കിലും ഒന്ന് ഇടിച്ചു കയറാന്‍ നികേഷ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലകൃഷ്ണപിള്ള മൊബൈലില്‍ സംസാരിച്ചതുമായി ഉയര്‍ത്തിയിരിക്കുന്ന വിവാദം. മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്.

September 27, 2011

ഐസ്ക്രീം പൂജപ്പുരയിലെത്തുമോ?

ടി വി യില്‍ പലപ്പോഴും കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സീനുണ്ട്.  തലയിണയും പായയുമായി പോലീസ് സ്റ്റേഷനില്‍ വന്നു 'എന്നെ ലോക്കപ്പിലടക്കൂ സാര്‍ ' എന്ന് പറയുന്ന സീന്‍. ഐസ് ക്രീം കേസിന്റെ പുതിയ പോക്ക് കണ്ടിട്ട് എനിക്ക് ആ രംഗമാണ് മനസ്സിലെത്തുന്നത്. ജഗതി ചെയ്തത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റോസ്‌ലിന്‍, സിന്ധു എന്നീ 'പീഡിത' കളുടെ ലേറ്റസ്റ്റ് മൊഴികളുടെ വരവോടെ കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല, മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.

September 25, 2011

ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു

രഞ്ജിനി ഹരിദാസ് ആളൊരു മഹാ സംഭവം തന്നെയാണ്. മലയാളത്തിന്റെ ഗാനഗന്ധര്‍വനായ ദാസേട്ടനെ വളച്ചെടുത്ത് കളഞ്ഞല്ലോ. ഇന്ന് വരെ കാര്യമായ ചീത്തപ്പേരൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത ദാസേട്ടനെ ഇവളെങ്ങിനെ വളച്ചെടുത്തുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. തെറ്റിദ്ധരിക്കരുത്. ഞാന്‍ പറഞ്ഞു വരുന്നത് ഇന്നലെ നടന്ന ഐഡിയ സ്റ്റാര്‍ സിംഗറിന്റെ സീസന്‍ ഫൈവ് ഗ്രാന്‍ഡ്‌ ഫിനാലെയുടെ കാര്യമാണ്. നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക് കിട്ടേണ്ട പെര്‍ഫോര്‍മന്‍സ് ആണ് ഇന്നലെ രഞ്ജിനി കാഴ്ച വെച്ചത്.

September 17, 2011

മലയാളിയുടെ കക്കൂസ് സാഹിത്യം!!!

കഴിയുന്നത്ര തീവണ്ടിയില്‍ സഞ്ചരിക്കുവാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. രണ്ടാണ് കാരണങ്ങള്‍ . ഒന്ന് കാശ് കുറവ്. മറ്റൊന്ന് സൗകര്യം കൂടുതല്‍ . പക്ഷെ കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം. മലയാളികള്‍ ഏറ്റവും കൂടുതല്‍ 'സാഹിത്യം' എഴുതാറുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ കക്കൂസുകളില്‍ ആണ്. കേരളത്തിലൂടെ കടന്നു പോകുന്ന തീവണ്ടികളില്‍ ഇത്തരം സാഹിത്യം ഇല്ലാത്ത ഏതെങ്കിലും കക്കൂസ് കണ്ടു പിടിച്ചു തരുന്നവര്‍ക്ക് എന്റെ വക നൂറ്റൊന്നു ഉറുപ്പിക സമ്മാനമുണ്ട്.