September 25, 2011

ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു

രഞ്ജിനി ഹരിദാസ് ആളൊരു മഹാ സംഭവം തന്നെയാണ്. മലയാളത്തിന്റെ ഗാനഗന്ധര്‍വനായ ദാസേട്ടനെ വളച്ചെടുത്ത് കളഞ്ഞല്ലോ. ഇന്ന് വരെ കാര്യമായ ചീത്തപ്പേരൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത ദാസേട്ടനെ ഇവളെങ്ങിനെ വളച്ചെടുത്തുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. തെറ്റിദ്ധരിക്കരുത്. ഞാന്‍ പറഞ്ഞു വരുന്നത് ഇന്നലെ നടന്ന ഐഡിയ സ്റ്റാര്‍ സിംഗറിന്റെ സീസന്‍ ഫൈവ് ഗ്രാന്‍ഡ്‌ ഫിനാലെയുടെ കാര്യമാണ്. നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക് കിട്ടേണ്ട പെര്‍ഫോര്‍മന്‍സ് ആണ് ഇന്നലെ രഞ്ജിനി കാഴ്ച വെച്ചത്.

യേശുദാസ് പാട്ട് നിര്‍ത്തേണ്ട കാലമായി എന്ന്  ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു . അദ്ദേഹം പ്രസംഗവും നിര്‍ത്തേണ്ട കാലമായി എന്ന് പറയാനാണ് ഈ പോസ്റ്റ്‌. സ്റ്റാര്‍ സിംഗര്‍  ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ഇന്നലെ മുഖ്യാതിഥി യേശുദാസ് ആയിരുന്നു!!. റിയാലിറ്റി ഷോകള്‍ക്കെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്ന ഒരാളാണ് അദ്ദേഹം. എസ് എം എസ്സിന് വേണ്ടി കുട്ടികളെ തെണ്ടിക്കുന്ന പരിപാടിയാണ് ഇത്തരം റിയാലിറ്റി ഷോകളെന്ന് വരെ ദാസേട്ടന്‍ പറഞ്ഞിട്ടുണ്ട്. ആ പ്രസ്താവന വായിച്ചു അറിയാതെ കയ്യടിച്ചു പോയിട്ടുണ്ട്. സത്യം തുറന്നു പറയാന്‍ ദാസേട്ടന്‍ കാണിച്ച ചങ്കൂറ്റത്തെ ആദരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ അദ്ദേഹം ചെയ്ത പണി കണ്ടു ഞാന്‍ അന്തം വിട്ടു പോയി. ഏഷ്യാനെറ്റിന്റെ അടുത്ത 'എസ് എം എസ് തെണ്ടല്‍ പരിപാടി'യായ (പ്രയോഗം ദാസേട്ടന്റെത് )  സ്റ്റാര്‍ സിംഗര്‍ സീസന്‍ സിക്സ്  തംബുരു മീട്ടി ഉദ്ഘാടനം ചെയ്തു കളഞ്ഞു ഗാന ഗന്ധര്‍വന്‍ !!!. നേരത്തെ അടിച്ചുപോയ കയ്യടി തിരിച്ചെടുക്കാന്‍ വല്ല വകുപ്പുമുണ്ടോ?


ഇതൊന്നു കേട്ട് നോക്കൂ..

ഇവരുടെയൊക്കെ തൊലിക്ക് എത്ര കിലോ കട്ടിയുണ്ടാവും?. ദാസേട്ടന്റെ പ്രസ്താവന പത്രങ്ങളില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. ശുദ്ധ സംഗീതത്തെ നശിപ്പിക്കുന്ന പരിപാടികള്‍ ആണ് ഇതെന്ന് പല തവണ പല വേദികളില്‍ പറഞ്ഞിട്ടുള്ള ദാസേട്ടന് ഐഡിയ സീസന്‍ സിക്സ് ഉദ്ഘാടനം നിര്‍വഹിക്കാനുള്ള തൊലിക്കട്ടി എവിടുന്നു കിട്ടി?.  തന്റെ പാട്ടുകള്‍ മാത്രമേ ജനങ്ങള്‍ ഓര്‍മിക്കൂ, പ്രസംഗിച്ചത് നാട്ടാര്‍ക്ക് ഓര്‍മയുണ്ടാവില്ല എന്നെങ്ങാനും ദാസേട്ടന്‍ കരുതിയോ?. ഈ റിയാലിറ്റി ഷോ ആറല്ല, അറുപതല്ല ആറായിരം സീസന്‍ പിന്നിടട്ടെ എന്നും ഗന്ധര്‍വന്‍ പറഞ്ഞു കളഞ്ഞു!!. ആറായിരം വരെ പോണോ ഗന്ധര്‍വേട്ടാ, ഒരു അയ്യായിരത്തില്‍ നിര്‍ത്തികൂടെ എന്ന് ചോദിക്കാന്‍ വേദിയില്‍ ഒരു ജഗതി ശ്രീകുമാര്‍ ഉണ്ടായില്ല എന്നതിലാണ് എന്റെ സങ്കടം. ഇത്തരം വിഷയങ്ങളിലൊക്കെ ചൂടോടെ പ്രതികരിക്കാരുള്ള 'രായപ്പന്‍ ' വേദിയിലുണ്ടായിരുന്നു എങ്കിലും   പുള്ളി ഇന്നലെ മഹാ മര്യാദക്കാരനായി നിന്ന് കളഞ്ഞു!!. BBC വാര്‍ത്തകള്‍ സ്ഥിരമായി കേട്ട് ആളല്പം നന്നായ മട്ടുണ്ട്. അഞ്ചു സീസന്‍ കഴിഞ്ഞപ്പോഴേക്ക് തന്നെ പ്രേക്ഷകര്‍ കുറഞ്ഞ് ഒരു വഴിക്കായ പ്രോഗ്രാമാണ് അറുപതിനായിരം പിന്നിടുവാന്‍ ഗന്ധര്‍വ രാജന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്നത്. ഇനി സ്റ്റാര്‍ സിംഗറിന് വെച്ചടി വെച്ചടി കേറ്റമായിരിക്കും. അറുപതിനായിരം സീസണും രഞ്ജിനി തന്നെ ആങ്കര്‍ ചെയ്യട്ടെ എന്നും നമുക്ക് ആശംസിക്കാം.

മറ്റൊന്ന് കൂടി ദാസേട്ടന്‍ പറഞ്ഞു കളഞ്ഞു. ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല, അങ്ങ് അമേരിക്കായില്‍ ജനിക്കേണ്ടവളാണ് എന്ന്. മുജ്ജന്മ പാപം കൊണ്ടാണ് അവള്‍ ഈ മണ്ണില്‍ പിറന്നതത്രേ!!. അമേരിക്കയില്‍ ജനിച്ചിരുന്നെങ്കില്‍ അവള്‍ വലിയ ഗായിക ആയി പേരെടുത്തേനെ എന്ന് !! ലതായത് നമ്മള്‍ മലയാളികള്‍ സംഗീതം അറിയാത്തവരാണെന്നും  കഴിവുള്ളവരെ അംഗീകരിക്കാന്‍ പഠിച്ചിട്ടില്ല എന്നും!!. ദാസേട്ടന്‍ തന്നെ ഇത് പറയണം. ഗാനഗന്ധര്‍വന്‍ എന്നൊക്കെ വിളിച്ചു നമ്മള്‍ സംഗീതം അറിയാത്ത  മലയാളികള്‍ വളര്‍ത്തി വലുതാക്കിയ മഹാഗായകന്‍ തന്നെ ഇത് പറയണം. തൃപ്തിയായി!!. ഞാന്‍ ആലോചിച്ചു പോയി, ദാസേട്ടനെങ്ങാനും അങ്ങ് അമേരിക്കായില്‍ ജനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന്? പെട്ടെന്ന് എന്റെ മനസ്സില്‍ എത്തിയത് വാക്കിംഗ് സ്റ്റിക്ക് മുന്നിലും ഒരു പട്ടി പിന്നിലുമായി ഹൗസിംഗ് ലോണിന് വേണ്ടി തെക്ക് വടക്ക് നടക്കുന്ന ദാസേട്ടന്റെ ചിത്രമാണ്!!! (എന്റെയൊരു കാര്യം.)


ഇന്നലത്തെ വേദിയില്‍ മറ്റൊരു അബദ്ധവും ദാസേട്ടന്‍ ചെയ്തു. ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ ഏറ്റവും നന്നായി പാടിയത് തന്റെ കുട്ടിക്കാല സ്നേഹിതന്റെ മകളാണെന്ന് - കല്പന രാഘവേന്ദ്ര - പറഞ്ഞു കളഞ്ഞു!!. മറ്റു നാല് മത്സരാര്‍ത്ഥികളുടെയും മുഖത്തടിച്ച പോലെയാണ് പുള്ളി അത് പറഞ്ഞത്. അവള്‍ക്കാണ് സമ്മാനം കൊടുക്കേണ്ടത് എന്ന് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തു. ദാസേട്ടന്റെ ഡയലോഗ് കേട്ടിട്ടാവണം, സമ്മാനം ഏഷ്യാനെറ്റ്‌ അവള്‍ക്കു തന്നെ കൊടുത്തു. കൂടുതല്‍ എസ് എം എസ് കിട്ടിയ മറ്റു രണ്ടു മത്സരാര്‍ത്ഥികളും ഔട്ട്‌.  വേദിയില്‍ വെച്ച് ഗന്ധര്‍വ ശാപം ഏല്‍ക്കാതിരിക്കാന്‍ ഏഷ്യാനെറ്റ് പ്രേക്ഷകരെ കുരുതി കൊടുത്തു എന്നര്‍ത്ഥം. ഇതിനു മുമ്പൊരു ലൈവ് പരിപാടിയില്‍ ജഗതീ ശ്രീകുമാര്‍ 'രഞ്ജിനീ വധം' നടത്തിയത് പോലെ സംഗതി കുളമാമായില്ല എങ്കിലും എസ് എം എസ് അയച്ചവരൊക്കെ പൊട്ടന്മാരായി. ഇനി ഏഷ്യാനെറ്റിനു എസ് എം എസ് അയച്ചു കാശ് കളയണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

കാശിനു കൊതി അല്പം കൂടുതലുള്ള ആളാണ്‌ ദാസേട്ടനെന്നു ചിലര്‍ പറയാറുണ്ട്‌. തന്റെ പഴയ പാട്ടുകള്‍ സ്റ്റേജില്‍ ആലപിക്കണമെങ്കില്‍ പുതിയ പാട്ടുകാര്‍ ടാക്സ് കൊടുക്കണം എന്നൊരു നിബന്ധന കൊണ്ട് വരാന്‍ അദ്ദേഹം ശ്രമിച്ചത് ഉദാഹരണമായി അവര്‍ പറയാറുമുണ്ട്. ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നില്ല. നാല് തലമുറയ്ക്ക് കഴിയാനുള്ളത് അദ്ദേഹം പാടി ഉണ്ടാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്‌ കൊടുക്കുന്ന നക്കാപിച്ചക്ക് വേണ്ടി തന്റെ അഭിപ്രായം മാറ്റിപറയേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ല. ദാസേട്ടനെക്കൊണ്ട് ഇങ്ങനെയൊരു കടും കൈ ചെയ്യിക്കാന്‍ എന്ത് 'ഐഡിയ'യാണ്  രഞ്ജിനി പ്രയോഗിച്ചിരിക്കുക? അതാണ്‌ ഞാന്‍ തുടക്കത്തിലേ പറഞ്ഞത്. രഞ്ജിനി ഹരിദാസ് ആളൊരു മഹാ സംഭവം തന്നെയാണ്!!

മ്യാവൂ 1) :- പാവം ശരത് അണ്ണാച്ചി. അടുത്ത സീസണിലെ ജഡ്ജിംഗ് പാനലില്‍ നിന്ന് പുള്ളിയെ ഏഷ്യാനെറ്റ് പുറത്താക്കി. ആ പരിപാടിയിലെ ഒരു നല്ല കൊമേഡിയന്‍ ആയിരുന്നു കക്ഷി. വളരെ നന്നായിട്ടുണ്ട് മോളെ എന്ന് ആദ്യ ശ്വാസത്തില്‍ പറയുകയും അഞ്ചു കാശിനു കൊള്ളില്ല എന്ന് ശ്വാസം വിട്ട ശേഷം പ്രഖ്യാപിക്കുകയും ചെയ്യുന്ന മഹാ മനസ്കന്‍ . ഷഡ്ജവും ശ്രുതിയും തെറ്റാതെയുള്ള ആ അപാര പെര്‍ഫോമന്‍സ് കാണാന്‍ നമ്മളിനി എവിടെ പോകും?

മ്യാവൂ 2) :- കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ അമ്പതു ലക്ഷം കൊടുത്തു എന്നാണ് എന്റെ ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത്.  അമ്പതു ലക്ഷം കിട്ടിയാല്‍ വാക്കല്ല അപ്പന്റെ പേര് വരെ മാറ്റിപ്പറയുന്നവരുടെ നാടാണിത്!!.

Recent Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
പ്രവാചകനോ അതോ സിനിമയോ വലുത്?
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?

Related Posts
കിഴവന്മാരേ വഴി മാറൂ (കിഴവികളോടും കൂടിയാണ്)
കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന്‍ കുങ്കുമം 
കക്കൂസിലിരുന്ന് പാടാന്‍ റോയല്‍റ്റി കൊടുക്കണോ?.
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു

113 comments:

 1. nannayittund basheerkaaaa.....njan ningaley 100% support cheyyunnu

  ReplyDelete
 2. ranjinikethire parayan jagathike kazhiyu ...

  ReplyDelete
 3. ഞാന്‍ അറിയാതെ കയ്യടിച്ചു പോയി

  ReplyDelete
 4. പ്രതേകിച്ചു ഒരു കാരണവുമില്ല ബഷീര്‍ക
  കായി , പൈസ പൈസ അത് തന്നെ കാരണം ...
  ദാസേട്ടനെന്താ അത് കയ്ച്ചോ ..
  പിന്നെ മറ്റൊന്ന് ഇനി അദ്ദേഹം താടിയും മുടിയും dye ചെയ്യില്ല എന്ന് ഒരു interview വില്‍ പറയുന്നത് കേട്ടു ...
  അതും ഇതുപോലെ ഒക്കെ തന്നെ ആവും .
  കാത്തിരുന്നു കാണാം ...

  ReplyDelete
 5. അഭിപ്രായം എന്താ ഇരുമ്പുലക്കയാണോ .. മാറ്റാതിരിക്കാന്‍ ..? ഹല്ലാ പിന്നെ

  ReplyDelete
 6. പരിപാടി ഞാനും കണ്ടു.ഉറക്കം വന്നപ്പോള്‍ ടി.വി.ഓഫ് ആക്കി.താങ്കളുടെ ബ്ലോഗ് വായിച്ചപ്പോഴാണ് ബാക്കിയുണ്ടായത് പിടി കിട്ടിയത്.പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നല്ലേ?

  ReplyDelete
 7. പാവം ' സംഗതിയെ'' ഔട്ടാക്കിയിട്ടാണല്ലോ ഗന്ധര്‍വ്വന്റെ രംഗപ്രവേശം!!

  ReplyDelete
 8. ആളുകളുറെയൊക്കെ പുറം പുച്ച് വെളിവാകുന്ന അപൂര്‍വം അവസരങ്ങള്‍.....സ്വന്തക്കാരന്‍ പീഡനത്ത്തിനു അമേരിക്കയില്‍ അകത്തായപ്പോഴാണ് ദാസേട്ടന്റെ പൌരാവകാശബോധം സട കുടഞ്ഞത്....

  ReplyDelete
 9. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പറയാനും , ഇന്നലെ തെറ്റെന്നു പറഞ്ഞതിനെ ഇന്ന് പുകഴ്തി പറയാനും ഒന്നും ഇവരെ പോലുള്ളവര്‍ക്ക് ഒരു പ്രയാസവും ഇല്ല , കായ് നല്ലോണം കിട്ടി കാണും

  ReplyDelete
 10. എന്റര്‍ടെയിന്മെന്റ് ചാനല്‍ അല്ലേ?
  ഇതെല്ലാം ഒരു കോമഡിയായി കണ്ട് എന്റര്‍ടെയിമെന്റ് ആയിക്കൂടെ വള്ളിക്കുന്നിന്?

  അപ്പോള്‍ കഥയില്‍ ചോദ്യമില്ല....

  (പുതിയ കലാകാരന്മാരെ കൈപിടിച്ചെഴുന്നേല്പിക്കുന്ന സ്റ്റാര്‍ സിംഗര്‍ ഒരു പിന്നണി ഗായികയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക കൂടി ചെയ്യുകയായിരുന്നുവെന്ന് പറയാം. കല്‍പ്പനയുടെ മുഖം ഇന്നലെ ഞാന്‍ കണ്ടപ്പോള്‍ സെന്റിമെന്റ്സ് കൊണ്ട് ഞാന്‍ ചാനല്‍ മാറ്റിക്കളഞ്ഞു. സഹിക്കാന്‍ കഴിയുന്നില്ലാരുന്നു. എന്താ‍യാലും ഈ പോസ്റ്റ് കൊണ്ട് കാര്യങ്ങള്‍ കൂടുതലറിഞ്ഞു നന്ദി)

  ReplyDelete
 11. "IDEA" can change 'yesudaas' too.

  ReplyDelete
 12. @Ashraf അഭിപ്രായം ഇരുമ്പുലക്കയല്ല, പക്ഷെ ഇങ്ങനെ മാറ്റിപ്പറയുമ്പോള്‍ ഇരുമ്പുലക്ക കൊണ്ട് അടി കിട്ടാതെ നോക്കണം. :)

  ReplyDelete
 13. Progaram nhanum kandu ,,,,,,,,,
  Aavesham moottappol daseettande nakkukal red signal cut cheythoo ennoru samshayam?

  ReplyDelete
 14. വള്ളിക്കുന്ന് ഈ പോസ്റ്റിനു യോജിച്ച തലക്കെട്ടാണ് മുകളില്‍ ഹിഫ് സുല്‍ പറഞ്ഞത്...
  സൂപ്പര്‍..

  ReplyDelete
 15. @Hifsul
  Yes. An Idea can change Yesudas too..

  ReplyDelete
 16. ഇപ്രാവശ്യത്തെ പിള്ളാരെ കണ്ടിട്ട് മിക്കവാറും പാതിവഴിയില്‍ നിര്‍ത്തിപോകേണ്ടിവരുന്നതിന്റെ എല്ലാ ലക്ഷണവും ഉണ്ട്... ഒറ്റൊന്നും ഒരു ഉഷാറില്ല്യ..

  ReplyDelete
 17. ഗന്ധര്‍വന്റെ സംഗീതം കൊള്ളാം.... പക്ഷെ ഗന്ധര്‍വന്‍ എന്ന വ്യെക്തിക്ക് ഫുള്‍ മാര്‍ക്ക്‌ കൊടുക്കാന്‍ കഴിയില്ല...

  ReplyDelete
 18. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിയമമുണ്ട് എന്നാ പുള്ളിക്കാരിയുടെ ഡയലോഗില്‍ വല്ലോം വീണതാണോ.ചുമ്മാ ഒരു ഡൌട്ട് അത്രേ ഒള്ളൂ.

  ReplyDelete
 19. യേശുദാസ്‌ സ്പോണ്‍സര്‍ ചെയ്ത ഒരു കോടി രൂപയുടെ വില്ല നേടിയ കല്‍പ്പനക്ക് അഭിനന്ദനങ്ങള്‍ !

  ഒരു ലൈവ് മല്‍സരത്തില്‍ വിധി നിര്‍ണ്ണയം നടക്കും മുന്നേ ഒരു പ്രത്യേക മത്സരാര്‍ഥി മികച്ച പ്രകടനം നടത്തി എന്ന് ലോകം മുഴുവന്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഗാനഗന്ധര്‍വ്വന്‍ ഉദ്ഘോഷിച്ചത് ജഡ്ജിംഗ് പാനലിനെ സമ്മര്‍ദ്ദത്തില്‍ ആക്കുന്ന വിലകുറഞ്ഞ രീതി ആയിപ്പോയി........

  പിന്നെ ശരത് അണ്ണാച്ചിയെ ജഡ്ജിംഗ് പാനലില്‍ നിന്ന് മാറ്റിയത് ഒരു സ്ഥിരമായ കാര്യം ഒന്നും ആകില്ല - ആദ്യത്തെ മൂച്ചോക്കെ തീര്‍ന്നു ഹരിഹരന്‍ സ്ഥലം വിടുമ്പോള്‍ അണ്ണാച്ചിയെ തന്നെ കൊണ്ടുവരും .

  ReplyDelete
 20. ക്ഷമി..ക്ഷമി...വാക്കല്ലേ മനുഷ്യന് മാറ്റാന്‍ കഴിയൂ.അല്ലാതെ കൈയും കാലും (രഞ്ജിനിയെയും)ഒന്നും മാറ്റാന്‍ കഴിയില്ലല്ലോ.

  ഓരോരോ കാലത്ത്‌ ഓരോരോ തോന്നലുകള്‍.....

  ReplyDelete
 21. നല്ല പ്രതികരണം.... ആളുകൾ മാറുന്നതിനൊന്നും പ്രത്യേകിച്ച് സ്മയമൊന്നും വേണ്ട...

  രാഷ്ട്രീയക്കാരായലും മറ്റുള്ളവരായാലും...

  ReplyDelete
 22. ദാസേട്ടാ.. അവസാനം താങ്കളും !

  ReplyDelete
 23. യേശുദാസ് ആളാകെ മാറിയത് ബഷീര്‍ ഭായ് അറിഞ്ഞ മട്ടില്ല. ഇനി വെളുത്ത താടിയും തലമുടിയുമായെ നടക്കൂ എന്ന പ്രഖ്യാപനത്തിനൊപ്പം 'ഐഡിയ'യും മാറ്റിയിരിക്കും. എങ്കിലും താങ്കള്‍ പോസ്റ്റ്‌ ചെയ്ത യേശുദാസിന്റെ മുടിയും താടിയും കറുത്തത് തന്നെ. പുതിയത് കിട്ടാഞ്ഞിട്ടായിരിക്കാം.

  ReplyDelete
 24. ശരത് പോയി... ഇനി ഹരിഹരന് വരുന്നു ജഡ്ജിംഗ് പാനലിലേക്ക്... ഹരിഹരന് എന്തു പാപമാണ് ചെയ്തത് ഐഡിയ സ്റ്റാര് സിംഗറിന്റെ ജഡ്ജാകാന്.

  ReplyDelete
 25. ആദ്യം രണ്ജിനിയെ തിരുത്തി, പിന്നെ പൃഥ്വിരാജ് ഇപ്പോള്‍ യേശുദാസും...വിമര്‍ശനങ്ങള്‍ കടുക്കട്ടെ, നാല് പാടും വിമര്‍ശിക്കുക...

  തിരക്കൊഴിയുമ്പോള്‍ ഒരു സ്വയം വിലയിരുത്തല്‍ ആവാം.

  വിമര്‍ശനം ആര്‍കും ആരെ കുറിച്ചും നടത്താം. പൊതുവേ വിമര്ഷികപെടുന്നവര്‍ വിമര്ഷിക്കുനവരെക്കാള്‍ ഉന്നതിയില്‍ ആയിരിക്കും. ഒരു ഉദാഹരണത്തിന് ഈ കമന്റ്‌ തന്നെ മതി അല്ലോ

  ReplyDelete
 26. Vaakkalle maattan pattoo,,,,halla pinne,,,

  ReplyDelete
 27. ശരിയാണ് ബ്ശീര്കാ... ഇവര്കൊക്കെ മറ്റൊരു മുഖം കൂടിയുണ്ട് http://ftpayyooby.blogspot.com/2011/09/miracle-of-prophet-sallallahu.html

  ReplyDelete
 28. അതിനും കുറ്റം രഞ്ജിനിയ്ക്ക് !
  ഈ 'രഞ്ജിനി ഹരിദാസ് ഫോബിയ'യ്ക്ക് വല്ല മരുന്നും കിട്ടുമോ?

  ശരിയാണ് -- ഈ പരിപാടി ഇത്രയും വലിയ വിജയമായതില്‍ രഞ്ജിനിയ്ക്കുള്ള പങ്ക്‌ ചെറുതല്ല. എത്രയോ anchor-മാര്‍ ഇപ്പോള്‍ രഞ്ജിനിയെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഇന്നലെ തന്നെ രണ്ടാമത്തെ anchor വായ തുറക്കുമ്പോഴെല്ലാം നമ്മള്‍ രഞ്ജിനിയെ നമിച്ചുപോവും.

  ReplyDelete
 29. വൃദ്ധര്‍ രണ്ടു വട്ടം കുട്ടികളാണ് എന്നല്ലേ ചൊല്ല്!
  അദ്ധേഹവും ഇപ്പൊ കുട്ടിത്തം വിളംബുന്നതാവും...

  ReplyDelete
 30. HIFSUL said...
  "IDEA" can change 'yesudaas' too.

  അതെ... രസികൻ കമന്റ്... അതിലപ്പുറം ഒന്നും പറയാനില്ല.....

  അല്ലേലും യേശുദാസിനൊക്കെ എന്തും ആവാല്ലോ....

  ReplyDelete
 31. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ Season 6ലേക്കുള്ള Contestantsനെയും ആ വേദിയില്‍ പ്രഖ്യാപിച്ചു. എല്ലാ ജാതി, മത, വര്‍ഗ, വികലാംഗ, അന്ധ (എന്റെ വികലാംഗ, അന്ധ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കണം) സംവരണ ചേരുവകള്‍ ചേര്‍ത്ത മറ്റൊരു നിരയാണ് ഇത്തവണയും എന്ന് കാണാം.

  പ്രതീക്ഷിക്കുന്ന പുതിയ പാട്ടുകാര്‍ ഇപ്രകാരമാവാം: ഉന്നത കുല ജാതര്‍:14, മറ്റു പിന്നോക്ക സമുദായം:6,മുസ്ലിം: 4, ക്രിസ്ത്യന്‍: 4, അന്ധര്‍:1, വികലാംഗര്‍:1

  What a marketing IDEA!!!!

  ReplyDelete
 32. >> ഇന്നലത്തെ വേദിയില്‍ മറ്റൊരു അബദ്ധവും ദാസേട്ടന്‍ ചെയ്തു. ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ ഏറ്റവും നന്നായി പാടിയത് തന്റെ കുട്ടിക്കാല സ്നേഹിതന്റെ മകളാണെന്ന് പറഞ്ഞു കളഞ്ഞു!!. <<
  അപ്പോള്‍ മറ്റു നാല് മത്സരാര്‍ത്ഥികള്‍ ആരായി? നാലില്‍ മൂന്നുപേര്‍ യുവാക്കളായതിനാല്‍ ശശിമാര്‍ എന്ന് വിളിക്കാം? നാലാമത്തെ സ്ത്രീജനത്തെ എന്ത് വിളിക്കും? പാട്ടുകേട്ട് വിലയിരുത്താന്‍ കാതും കൂര്‍പ്പിച്ചിരുന്ന ജഡ്ജസ് ആരായി..? പിന്നെ, നമ്മുടെ കാര്യം...അത് വിധി എന്ന് കൂട്ടിയാല്‍ മതി. ഞെക്കി മാറ്റാന്‍ റിമോട്ട് കയ്യിലുള്ളപ്പോള്‍ ആദ്യം നമുക്ക് അത് ചെയ്യാം.

  ReplyDelete
 33. ങേ................
  രായപ്പന്‍ ഇപ്പോല്‍ BBC മാത്രമേ കാണൂ

  മൊത്തം കള്ളത്തരങ്ങള്‍
  എന്നാലും എല്ലാവര്‍കും ജീവികണ്ടേ സ്നേഹിതാ

  ReplyDelete
 34. യേശുദാസ് കളം മാറ്റി ചവിട്ടി നോക്കിയതായിരിക്കും.. പിന്നെ എല്ലാരും പറയുന്നത് പോലെ വാക്കല്ലേ മാറ്റാന്‍ പറ്റൂ..(ഏളുപ്പം‌)

  അല്ല ബഷീര്‍ ഭായ്.. യേശുദാസ് ഐഡിയ മാറ്റിയതിനു ആ അമ്മച്ചി എന്ത് പിഴച്ചു ?

  ReplyDelete
 35. യേശുദാസിനെപ്പോലുള്ള ഒരപൂര്‍‌വ്വ പ്രതിഭചെയ്യുന്ന ഇത്തരം പോഴത്തരങ്ങള്‍ കണ്ടില്ലെന്നു നടിക്കണം ബഷീര്‍ ഭായ്. തുല്യതയില്ലാത്ത ആ അനുഗൃഹീത പ്രതിഭ മലയാളികള്‍ക്ക് നല്‍കിയ സംഭാവനയ്ക്കു മുമ്പില്‍ ഇതെല്ലാം തുലോം നിസ്സാരം. പാട്ടുപാടാനല്ലാതെ വേറെ ഒന്നിനും അദ്ദേഹത്തെക്കൊണ്ട് കഴിയില്ല എന്ന് പല പ്രാവശ്യം അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. വിട്ടുകള ഭായ്.

  ReplyDelete
 36. ഇത്റേം തൊലിക്കട്ടിയുള്ളവര്‍ കലാ രംഗത്ത് ഒതുങ്ങിപ്പോയത് രാഷ്ട്രീയ കേരളത്തിന്റെ മഹാ നഷ്ടം ...

  ReplyDelete
 37. MALAYALIYUDE DHURITHANGAL THEERUNNILLA SEASSON 6TH VARUNNU...
  KANDU KANDANGIRIKKUM JANANGALE ....

  ReplyDelete
 38. കലക്കി കയ്യില്‍ കൊടുത്തു ബഷീര്ക. പതിവിനു വിപരീതമായി ഇവിടെ വലിയ വിമര്‍ശകര്‍ കാണുന്നില്ല. യേശുദാസിന് ആരാധകര്‍ കുറവാണെന്ന് തോന്നുന്നു.

  ReplyDelete
 39. യേശുദാസിനെ മിക്കവാറും സീസണ്‍ സെവനില്‍ ( അങ്ങനെയൊന്നുണ്ടെങ്കില്‍ )ഒരു ജഡ്ജിയായി പ്രതീക്ഷിക്കാം . അതിനുള്ള ഒരുക്കമായിരിക്കാം ഇത് . വേറെ പണിയൊന്നുമില്ലാതെ ഇരിക്കുകയല്ലേ...

  ReplyDelete
  Replies
  1. yesudass vere paniyonnum illathe irikkukayanallae..........Shareef mon Direct cheyyunna cinimayil padan vilikkannae..............

   Delete
 40. Yesudas is spoiling his reputation. such a great singer should not have compromised his views for any monitory benefits. Good post.

  ReplyDelete
 41. "ഇവരില്‍ പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടെ.. " പോസ്റ്റുകള്‍ നിറയട്ടെ..ദാസേട്ടന്‍ ഒരു കള്ളനാണയമാണെന്നാണോ? മലയാളികളുടെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം താങ്കള്‍ കണ്ടെത്തിയ പരിപൂര്‍ണ്ണന്‍മാര്‍ക്ക്‌ ഉണ്ടാകുമോ..?

  ReplyDelete
 42. Well done Basheer
  It was a simple deal
  The legendary artist was purchased by Asianet, for a silly amount- Fifty Lakhs per day
  It's just half a villa !
  But his speech was quiet boring and worthless

  AP Ahammed

  ReplyDelete
 43. "മറ്റു നാല് മത്സരാര്‍ത്ഥികളുടെയും മുഖത്തടിച്ച പോലെയാണ് പുള്ളി അത് പറഞ്ഞത്"

  രണ്ട് പേർ നാലും അഞ്ചും വാങ്ങി പുറത്തായിരുന്നു... ബാക്കിയുള്ള രണ്ട് പേരുടെ മുഖത്തടിച്ചാണ് യേശുദാസ്...

  ടി.വി. കണ്ട ഉടനെ ഞാനൊരു ബസ്സുമാക്കിയിരുന്നു...

  https://plus.google.com/102470328790117053902/posts/inuSj7VvFxq

  ഔദ്യോഗികഫലപ്രഖ്യാപനത്തിന്‌ മുൻപ് തന്നെ ഗാന ഗന്ധർവൻ യേശുദാസന്റെ “ഫലപ്രഖ്യാപനം” ശരിയായില്ല...

  കല്പനയുടെ ഗാനം കഴിഞ്ഞപ്പോൾ യേശുദാസ് എഴുന്നേറ്റ് നിന്ന്‌ കയ്യടിച്ചത്‌ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു... ഉൽഘാടപ്രസംഗത്തിൽ കല്പനയ്ക്ക്‌ നല്കിയ കോമ്പ്ലിമെന്റും താങ്ങൾക്ക് സംഗീതലോകം കല്പിച്ചുനല്കിയിരിക്കുന്ന സ്ഥാനത്തിന്‌ അനുയോജ്യമായില്ലായെന്ന് കരുതുന്നു...

  ഇത് പോസ്റ്റ് ചെയ്യുമ്പോഴും ഔദ്യോഗികപ്രഖ്യാപനം നടത്തിയിട്ടില്ല...

  ReplyDelete
 44. പറയേണ്ടത് തന്നെ. ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് രഞ്ജിനി എന്ന 'ബീജവാഹിനിയെ '
  തളക്കാന്‍ കഴിഞ്ഞെങ്കില്‍..........

  ReplyDelete
 45. @ AP Ahammed
  അമ്പതു ലക്ഷം വാങ്ങിക്കാണുമല്ലേ. വെറുതെയല്ല അറുപതിനായിരം സീസന്‍ പിന്നിടട്ടെ എന്ന് അനുഗ്രഹിച്ചത്. ഈ കുട്ടികളൊക്കെ അമേരിക്കയില്‍ ജനിക്കേണ്ടതായിരുന്നു എന്നൊരു ഡയലോഗും. ഒരു ലക്ഷം ഡോളര്‍ കയ്യില്‍ തടഞ്ഞതിന്റെ ആവേശം നോക്കണേ.

  ReplyDelete
 46. @ കാക്കര kaakkara
  ചൂടാറാതെ പ്രതികരിച്ചു അല്ലേ. Good

  ReplyDelete
 47. യേശുദാസ് അടുത്തിടെയായി തന്റെ ഇമേജ് നോക്കാതെ ശ്രദ്ധിക്കപ്പെടാനും വിവാദമുണ്ടാക്കാനും ശ്രമിക്കുന്നതു കാണാം.മലയാളികള്‍ അടുത്ത എസ്.എം.ഏസ് ഹീറോ അക്കുമോ എന്ന് സംശയമില്ലാതില്ല.

  ReplyDelete
 48. Innale ellaarkkum thonniyathaanu thankal ivide paranjathu. Aashamsakal.

  ReplyDelete
 49. പണത്തിന്റെ മുകളിൽ പരുന്തും പറക്കുകയില്ല, ബഷീറേ, ഇന്നലെ ഇത്രയൊക്കെ പറഞ്ഞതിനു എന്തു കിട്ടിക്കാണും, യ്യേശുദാസിനു. തമിഴ് നാട്ടിൽ ഏഷ്യാനെറ്റ് ഒന്നു പച്ച പിടിച്ചോട്ടേ. സൺ റ്റി വി യുടെ കുത്തക പൊളിക്കാൻ ഉള്ള ഒരടവല്ലേ കല്പനയ്ക്കുള്ള സമ്മാനം, അല്ലെങ്കിൽ ഒന്നാം സ്ഥാനം മ്രുദുലയ്ക്കൊ ഇമ്മാനുവലിനോ ആവുമായിരുന്നു. ഇതൊക്കെ ‘അപ്പച്ചന്റെ ഒരു തമാശ’ പിന്നലാതെന്തു പറയാൻ.

  ReplyDelete
 50. Reghu Mash ദാസേട്ടന്‍ വന്നില്ല എങ്കിലും സ്റ്റാര്‍ സിങ്ങര്‍ തുടരും !
  നമ്മള്‍ അനുഭവിക്കും !
  കണ്ടിരുന്നു പുറം ചൊറിയും !!!!
  പന്നെ ദാസേട്ടനെ കുറ്റം പറയാന്‍ കിട്ടിയ അവസരവും
  ആഘോഷിച്ച് ചിലര്‍ അത്മരതിയടയും !!!

  ReplyDelete
 51. Reghu Mash ദാസേട്ടന്‍ വന്നില്ല എങ്കിലും സ്റ്റാര്‍ സിങ്ങര്‍ തുടരും !
  നമ്മള്‍ അനുഭവിക്കും !
  കണ്ടിരുന്നു പുറം ചൊറിയും !!!!
  പന്നെ ദാസേട്ടനെ കുറ്റം പറയാന്‍ കിട്ടിയ അവസരവും
  ആഘോഷിച്ച് ചിലര്‍ അത്മരതിയടയും !!!

  ReplyDelete
 52. (((യേശുദാസ് പാട്ട് നിര്‍ത്തേണ്ട കാലമായി എന്ന് ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു . അദ്ദേഹം പ്രസംഗവും നിര്‍ത്തേണ്ട കാലമായി എന്ന് പറയാനാണ് ഈ പോസ്റ്റ്‌.)))
  ഹ..ഹ..ഹ..ഹ.. ഹ.. പിന്നെയും ഒരു പത്തിരുപതഞ്ചു ഹ..
  ഇത് ഇങ്ങളെങ്കിലും പറഞ്ഞല്ലോ.. സമാധാനായി. ചെറുപ്പം മുതലേ, സ്വന്തം മനസ്സില്‍ ആരാധിച്ചു താലോലിച്ചു കൊണ്ട് നടന്ന മഹാ ഗായിക ലതാജി ക്ക് വയസ്സായി, ഇനി പാടരുത് എന്ന് ഈ ഗാന ഗന്ധര്‍വന്‍ പറഞ്ഞപ്പോ തുടങ്ങിയ എന്റെ നെഞ്ചിലെ ഒരു പിടച്ചില്‍... അതിപ്പോ, ഇതാ, ഇവിടെ മാറി. സുഖായി. ഹാവൂ..

  ദാസേട്ടന്റെ പ്രസംഗം പണ്ടാരോ പറഞ്ഞ പോലെയാ.. ആട്ടുന്നോനെ പിടിച്ചു നെയ്യാന്‍ ആക്കിയാല്‍ എങ്ങിനെയിരിക്കും!! ആട്ടുന്നവര്‍ ആട്ടട്ടെ അല്ലെ ള്ളിക്കുന്നെ.. നെയ്യാന്‍ ഇവിടെ വേറെ പണി അറിയാവുന്ന പിള്ലാരുണ്ട്. ഹല്ല പിന്നെ..

  രാജപ്പന്‍ ദാസേട്ടന്‍ പറഞ്ഞതിനെ എതിര്‍ത്തില്ലെന്നു പറഞ്ഞത് ഫലിതമായി. ബഷീര്‍ക്കാക്ക് അറിയാഞ്ഞിട്ടാവും. ഇവര്‍ രണ്ടു പേരും തുല്യ ദുഖിതരാ.

  സ്വന്തം ഫീല്‍ഡില്‍ തകര്‍ത്ത് പെര്‍ഫോം ചെയ്തു അരങ്ങു കീഴടക്കിയവരാ രണ്ടു പേരും. പക്ഷെ സ്വന്തം തൊഴില് ചെയ്യുമ്പോള്‍ അല്ലാതെ വാ എങ്ങാനും തുറന്നാല്‍ അപ്പൊ ചെരുപ്പൂരും മലയാളി.
  ഗാനഗന്ധര്വ്വനെ ജീവന് തുല്യം ആരാധിക്കുന്നവരാ കോഴിക്കോട്ടുകാര്‍.. എന്നാല്‍ ദാസേട്ടന്‍ കച്ചേരിക്ക് വരുമ്പോ സാരോപടെഷത്തിനായി വാ തുറന്നപ്പോഴെല്ലാം അവര്‍ കസേര എടുത്തെറിഞ്ഞിട്ടുണ്ട്.

  ReplyDelete
 53. @ Malathi and Mohandas
  ഏഷ്യാനെറ്റ്‌ അമ്പതു ലക്ഷം കൊടുത്തു എന്നാണ് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എ പി അഹമ്മദ് മുകളിലെ കമന്റില്‍ പറഞ്ഞിരിക്കുന്നത്.

  ReplyDelete
 54. സ്റാര്‍ സിങ്ങറിന് എസ്സ് എം എസ്‌ അയക്കുന്നവരെയാണ് ,ആദ്യം തലക്കടിക്കേണ്ടത് ..ഇന്നലെ കല്‍പ്പന എന്ന ഗായിക ക്ക് ലഭിച്ചത് ,മൃദുല എന്ന മത്സരാര്‍ത്ഥിനി ക്ക് കിട്ടിയ ആകെ എസ്സ് എം എസിന്റെ പകുതി മാത്രമാണ് ,അതായത് ജനഹിതം നോക്കുപോള്‍ ഇന്നലെത്തെ രണ്ടാം സ്ഥാനക്കരിക്കാണ് ആദ്യസ്ഥാനം നല്‍കേണ്ടിയിരുന്നുത് ,,എസ് ,എം എസ് മാനദണ്ഡമല്ലങ്കില്‍ പിന്നെയന്തിനു ഇങ്ങെന്നെ പ്രേക്ഷകരെ പിഴിയണം ? അതല്ലാ രണ്ടാം സ്ഥാനക്കാരി അത്രയും മോശമായി പാടീ എന്നാണോ മനസ്സിലാക്കേണ്ടത് ? അപ്പോള്‍ നാല് മണിക്കൂറിലധികം ഈ പരിപാടി കണ്ടു നിന്നവര്‍ വെറും വിഡ്ഢികളോ ?
  =====================================================================================
  ഒരു കാര്യത്തില്‍ സമാധാനിക്കാം ,,നാട്ടുകാര്‍ക്കൊക്കെ വിവരം വെച്ചു, ,കഴിഞ്ഞതവണ ഫൈനലില്‍ ഓരോരുത്തര്‍ക്കും കിട്ടിയത്‌ ലക്ഷങ്ങള്‍ ക്ക് മുകളില്‍ എസ് എം എസ് ആയിരുന്നു എങ്കില്‍ ,ഇന്നലെ അത് വെറും മുപ്പതിനായിരത്തില്‍ താഴെയാണ് ,,ദാസേട്ടന്‍ പറഞ്ഞ പോലെ സീസണ്‍ അറുപതു ആകുമ്പോള്‍ ചിലപ്പോള്‍ ഇത് കാണാന്‍ ചിലപ്പോള്‍ ഐഡിയ ക്കാര്‍ ഇങ്ങോട്ട് കാശു തരുമായിരിക്കും ഈ പരിപാടി കാണാന്‍ ,എന്നിട്ട് വേണം പ്രാവസം നിര്‍ത്തി പോകാന്‍ ,,പ്രവാസി പെന്‍ഷന്‍ ഏതായാലും നടപ്പിലാകില്ല ,,ഐഡിയ പെന്‍ഷന്‍ കിട്ടിയാലോ ? ""ഏന്‍ ഐഡിയ കാന്‍ ഗിവ് യു എ പെന്‍ഷന്‍ ""
  ഓഫ് ടോ : ഐഡിയ സ്റാര്‍ സിങറിലെ ഇന്നലത്തെ പരി പാടിയെ വിമര്‍ശിച്ചപ്പോള്‍ കൂട്ട് കാരന്റെ കമന്റു ,,"ആരാ നിങ്ങളെ കാണാന്‍ നിര്‍ബ്ബന്ധിച്ചത് ? വേണേല്‍ കണ്ടാപോരെ ? ഫ്രീ യായി കിട്ടിയാലും കുറ്റം പറയും ""

  ReplyDelete
 55. ബഷീറേ, ഖബറില്‍ പോകുന്നത് വരേയും മനുഷ്യന്‍ പഠിച്ചു അറിവ്‌ വര്‍ദ്ധിപ്പിക്കണമെന്ന ഹദീസ്‌ ദാസന്‍ ഓതിയതിന്റെ കാര്യം മനസ്സിലായില്ലേ. അന്ന് പറഞ്ഞത്‌ അന്നത്തെ അറിവ്‌. ഇന്നലെ പറഞ്ഞത്‌ പുതിയ അറിവ്‌.

  ReplyDelete
 56. നല്ല പാട്ട് തപ്പിച്ചെല്ലുമ്പോള്‍ ഇപ്പോഴും ആ തിരച്ചില്‍ യേശുദാസില്‍ അവസാനിക്കുന്നത് കൊണ്ട് ഞാനൊന്നും പറയുന്നില്ല...! .

  ReplyDelete
 57. എല്ലേലും ദാസ്‌ ചേട്ടന്‍ന്‍റെ പാട്ട് കേള്‍ക്കുന്നവര്‍ വാക്ക്കേള്‍ക്കും എന്ന്തോന്നുന്നില്ല

  ReplyDelete
 58. reality shogal sudha thattippanennum...manassakhiyode cheyyunna vanjanayanennum nhan ithil ninnu pinvangumennum qatarile madhyma prravarthakrodu parnjathanu nammude gana kokilam K S CHITHRA. athu chaithillennu mathramalla season 6 lum kokilam judge aanu...ivarokke parayunnathu onnu..pravarthi vere..what an IDEA....

  ReplyDelete
 59. പ്രായമാവുമ്പോള്‍ കുട്ടികളെപ്പോലെ എന്നല്ലേ പറച്ചില്‍.... അദ്ദേഹവും അങ്ങിനെയാവും എന്ന്‌ കരുതി ക്ഷമിക്കാമെന്നെ....

  ReplyDelete
 60. ഗതികെട്ടാല്‍ അംബാനി വരെ രേച്ചര്‍ഗെ കൂപന്‍ വില്കാന്‍ ഇറങ്ങും മോനെ പിന്നെയല്ലേ ഒരു യേശുദാസ് , എന്തിരായാലും കൊള്ളാം ചെല്ലകിളി ഇ യേശുദാസ് മുന്പ് ചര്ടിച്ചതിന്റെ വീഡിയോ ക്ലിപ്പ് കിട്ടിയുരുനെങ്ങില്‍ ഒന്ന് അയച്ചുകൊടുകംയിരുനു ബഷീര്ക , അത് കണ്ടാല്‍ മൂപരും പറയും ഹോ എന്നെ സമ്മധികണം രാഷ്ട്രീയത്തില്‍ എനികൊരു ഭാവി ഉണ്ട് ,

  ReplyDelete
 61. I have added one more paragraph to the post.
  മറ്റൊന്ന് കൂടി ദാസേട്ടന്‍ പറഞ്ഞു കളഞ്ഞു. ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല, അങ്ങ് അമേരിക്കായില്‍ ജനിക്കേണ്ടവളാണ് എന്ന്. എങ്കില്‍ അവള്‍ വലിയ ഗായിക ആയി പേരെടുത്തേനെ എന്ന് !! ലതായത് നമ്മള്‍ മലയാളികള്‍ സംഗീതം അറിയാത്തവരാണെന്നും കഴിവുള്ളവരെ അംഗീകരിക്കാന്‍ പഠിച്ചിട്ടില്ല എന്നും!!. ദാസേട്ടന്‍ തന്നെ ഇത് പറയണം. ഗാനഗന്ധര്‍വന്‍ എന്നൊക്കെ വിളിച്ചു നമ്മള്‍ സംഗീതം അറിയാത്ത മലയാളികള്‍ വളര്‍ത്തി വലുതാക്കിയ മഹാഗായകന്‍ തന്നെ ഇത് പറയണം. തൃപ്തിയായി!!. ഞാന്‍ ആലോചിച്ചു പോയി, ദാസേട്ടനെങ്ങാനും അങ്ങ് അമേരിക്കായില്‍ ജനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന്? പെട്ടെന്ന് എന്റെ മനസ്സില്‍ എത്തിയത് വാക്കിംഗ് സ്റ്റിക്ക് മുന്നിലും ഒരു പട്ടി പിന്നിലുമായി ഹൗസിംഗ് ലോണിന് വേണ്ടി തെക്ക് വടക്ക് നടക്കുന്ന ദാസേട്ടന്റെ ചിത്രമാണ്!!! (എന്റെയൊരു കാര്യം.)

  ReplyDelete
  Replies
  1. എന്റെ ബഷീര്‍കാ ......ഒരാള കുറ്റം പറയണം എന്ന് വിചാരിചിത്റ്റ് എന്തെങ്കിലും പറയാന്‍ പടുണ്ടാ ........അമേരിക്കേല ഭാഷ ഇംഗ്ലീഷ് ആണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലെ ?ആ ഭാഷയില്‍ എയ്തിയാലും പാടിയാലും ലോകത്തില്‍ മുക്കാല്‍ ഭാഗം ആള്‍ക്കാര്‍ക്കും മനസിലാവും ........ആ കാര്യം നിങ്ങളെ ചെറിയ ബുദ്ധി കൊണ്ട് മനസിലാക്ക്.മലയാളം വെടക്കാനുന്നും പറയുന്ന നമ്മള് മോസനുന്നും അതിനെ കൊണ്ട് അര്‍ഥം ഇല്ല ,,,,,,ഈ ബ്ലോഗില്‍ കമന്റ്‌ ഇടുന്ന പാവങ്ങളുടെ സപ്പോര്‍ട്ട് കണ്ടിട്ട ഇങ്ങള് വലിയ ആളാനെന്നൊന്നും വിചാരിച്ചു പോല്ല.ഇങ്ങളും നമ്മളും ഒന്നും ഒന്നും അല്ല .......

   Delete
 62. കടിച്ച പാമ്പിനെ ക്കൊണ്ട് തന്നെ വിഷമിറപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ അമ്പതു ലക്ഷം കൊടുത്തു എന്നാണ് എന്റെ ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത്. അമ്പതു ലക്ഷം കിട്ടിയാല്‍ വാക്കല്ല അപ്പന്റെ പേര് വരെ മാറ്റിപ്പറയുന്നവരുടെ നാടാണിത് :))

  ReplyDelete
 63. ദാസേട്ടനെ വളരെ ആദരിക്കുന്ന വ്യക്തിയാണ് ഞാന്‍...പക്ഷെ അദേഹത്തിനു എന്തോ കുഴപ്പം എവിടെയോ പറ്റിയ പോലെ തോന്നുന്നു...ആത്മാര്‍പണം ചെയ്ത ഒരു കലാകാരനാണ് അദ്ദേഹം...വളരെ വേദനയോടെയാണ് ആ ഫിനാലെ കണ്ടുകൊണ്ടിരുന്നത്‌...

  ReplyDelete
 64. ഒരു രാജ്യത്തിണ്റ്റെ ഏറ്റവും വലിയ സംബത്ത്‌ ആ രാഷ്ട്രത്തിലെ യുവ ശക്തിയാണു. ആ യവ്വ്വനം ഇന്നു പാടാനും ആട്ടം ആസ്വദിക്കാനും മാത്രമറിയുന്ന , പ്രതികരണ ശേഷിയോ ക്രിയാത്മകതയോ ഇല്ലാത്ത ഒരു പറ്റം നീര്‍കുമിള കളെപ്പോലെ നിസ്സാരന്‍മാരും അലസന്‍മാരും ഒരു തരത്തില്‍ ഈ മാതിരി പരിപാടികളിലൂടെ പകര്‍ന്നു കിട്ടിയ ആഭാസങ്ങളുടെ മാറാപ്പുകളുമായാണു ഒഴുകുന്നതു എന്നു തോന്നിപ്പോകുന്നു. ഇതൊക്കെ ഇങ്ങനെ നിലനില്‍ക്കല്‍ പലരുടേയും നിലനില്‍പ്പിണ്റ്റെ പ്രശ്നവും.

  ReplyDelete
 65. ബഷീർക്കാ, ഞാൻ അതു കണ്ടില്ല. പക്ഷെ അത് നന്നായി എന്ന് ഇപ്പൊ തോന്നുന്നു. കാരണം ദാസേട്ടൻ, ബഷീർക്ക പറഞ്ഞപോലുള്ള ആ ടൈപ്പ് കമന്റ്സ് ഒക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തോട് എനിക്കൊരു ബഹുമാനം തോന്നിയതായിരുന്നു. അത് മുഴുവൻ അദ്ദേഹം കളഞ്ഞ് കുളിച്ചു. ഇപ്പൊ ഇത്രയും കാലം ആ 'ഗന്ധർവ്വസ്മൃതി' മനസ്സിലേറ്റി നടന്ന നമ്മളൊക്കെ ഇപ്പൊ ആരായി ?


  അദ്ദേഹത്തിന്റെ നല്ല ഒരുപാട് പാട്ടുകൾ ലാളനയോടെ മനസ്സിൽ കൊണ്ട് നടക്കുന്ന നമുക്ക് ഈ ഒരു പിഴവ് കണ്ടില്ലെന്ന് നടിക്കാം. അല്ലാതെയിപ്പോ എന്താ ചെയ്യ്വാ ?

  ReplyDelete
 66. വല്ലാതെ നോവുന്ന സമയത്ത് നമുക്ക് അദ്ദേഹത്തിന്റെ തന്നെ പഴയ പാട്ടുകൾ കേട്ടിരിക്കാം. ഇനിയിപ്പോ അദ്ദേഹത്തിനെയല്ലേലും നോ പ്രോബ്ലം.
  നഷ്ട്ടസ്വർഗങ്ങളേ നിങ്ങളെനിക്കൊരു
  ദു:ഖ സിംഹാസനം നൽകി....നൽകി..

  ReplyDelete
 67. ഇതൊക്കെ കാണാന്‍ ഇരിക്കുന്നത് കൊണ്ടല്ലേ ഈ കുഴപ്പങ്ങള്‍? ഞാന്‍ ഈ കോപ്രായങ്ങള്‍ കാണാറില്ല. അതുകൊണ്ട് എനിക്കൊരു പ്രശ്നവും ഇല്ല.

  ReplyDelete
 68. ശ്രീമാൻ യേശുദാസിന്റെ പാട്ടേ കൊള്ളൂ....

  ReplyDelete
 69. കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്ന വിദ്യ പണ്ട് അംബാനി ഉപയോഗിച്ചെന്നു സിനിമയില്‍ കണ്ടു.ഇന്നിപ്പൊ ഏഷ്യാനെറ്റും :)

  ReplyDelete
 70. This comment has been removed by the author.

  ReplyDelete
 71. This comment has been removed by the author.

  ReplyDelete
 72. വലിയ ആള്‍ എന്ന് നമ്മള്‍ കരുതുന്ന പലരും ചില നേരങ്ങളില്‍ “തറ” നിലവാരത്തില്‍ പ്രതികരിക്കാറുണ്ട്. അപ്പോള്‍ ഈ വലിപ്പം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ അവരില്‍ ഉള്ളതാണോ അതോ ആള്‍ക്കൂട്ടം കെട്ടിവെക്കുന്നതാണോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്. വിധി വരുന്നതിന് മുന്നേ കല്പനയ്ക്ക് അനുകൂലമായി യേശുദാസ് പ്രതികരിച്ചത് എന്ത്കൊണ്ടും “തറ”യായിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയാവാന്‍ ധാരാളം പൊടിക്കൈകളും കല്പന പ്രായോഗിച്ചിട്ടുണ്ട് എന്ന് കാണാം. അതേ സമയം യേശുദാസ് തന്നെ പറയാറുള്ള ശുദ്ധസംഗീതം മൃദുല വാര്യരില്‍ കാണാനും കഴിയുന്നുണ്ട്. കല്പന സകലകലാവല്ലഭ തന്നെയാണ്. എന്നാലും മൃദുലയെ അവഗണിച്ച് കല്പനയെ പൊക്കി പറഞ്ഞത് ശുദ്ധസംഗീതത്തോടുള്ള പ്രതിബദ്ധത കൊണ്ടല്ലെന്ന് വ്യക്തം.

  ReplyDelete
 73. VALARE NANNAYITTUNDU - SORRY ENIKKU MALAYALAM TYPE CHEYYAN PATTUNILLA

  ReplyDelete
 74. yesudas ithrakku thara aakumennu viswasikkan kazhiunnilla.

  ReplyDelete
 75. ബ്രിട്ടാസിന്റെ കൂടുമാറ്റം ദാസേട്ടന്റെ എഴുന്നെള്ളതിനു
  കാരണമായിട്ടുണ്ട് ...........

  ReplyDelete
 76. Annalum ithuvendiyirunnilla,vakkalla mattan pattuka mappukodukkam Dasettan

  ReplyDelete
 77. ബോളടിക്കുന്നിടത്ത് പോസ്റ്റ് വയ്കൂക എന്ന് കേട്ടിടുണ്ട്.. അത് ഇന്നലെ കണ്ടു! ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള ഫൂഷന്‍ പാടിയാല്‍ മാര്‍ക്കിടുന്നവന്റെ കാര്യം കട്ടപൊക! കല്പന പാടിയപ്പോള്‍ രണ്ടണ്ണന്മാരും ചൊറികുത്തിയിരിക്കുന്നരാനച്ചന്തമായിരുന്നു!...ദാസേട്ടന്‍ വന്ന് ഗോളടിച്ചപ്പോള്‍ വിശിഷ്ടാതിതിയെ മാനിച്ച് കല്പനക്ക് കൊടുത്തതാണെന്നെ എനിക്ക് തോന്നുന്നത്... പിന്നെ അന്തോണിക്കാ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത്! വോട്ട് ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍... പത്ത് രൂപ പോയത് മിച്ചം!

  ReplyDelete
 78. വയസ്സായില്ലേ ഇനി പാട്ട് പാടാന്‍ കഴിഞ്ഞില്ലെങ്കില്‍ വല്ല റിയാലിറ്റി ഷോയിലും സംഗതികള്‍ നോക്കാന്‍ പോകാല്ലോ എന്തേ അതെന്നെയാണ് ദാസിനെ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത് എന്തേ (ദാസേട്ടന്‍ ഇനി ഇല്ല വെറും യേശുദാസ്‌ മാത്രം )

  ReplyDelete
 79. >>മറ്റൊന്ന് കൂടി ദാസേട്ടന്‍ പറഞ്ഞു കളഞ്ഞു. ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല, അങ്ങ് അമേരിക്കയില്‍ ജനിക്കേണ്ടവളാണ് എന്ന് << അത് പറഞ്ഞു കഴിഞ്ഞ ഉടനെ അബദ്ധം മനസിലാക്കിയുള്ള ഉരുളല്‍ നന്നായിരുന്നു. ഒരു സുഹൃത്തിന്റെ മകളെ പുകഴ്ത്താന്‍ തന്നെ ഗാനഗന്ധര്‍വനാക്കിയ നാടിനെ തന്നെ ഇടിച്ചു താഴ്ത്തണമായിരുന്നോ?

  ReplyDelete
 80. നാലഞ്ച് കൊല്ലമായി നടക്കുന്ന ഈ പറ്റിക്കൽ പരിപാടിയെക്കുറിച്ച് രാവും പകലും പ്രസംഗിച്ചും ബ്ലോഗെഴുതിയും കമന്റടിച്ചും നടന്നവരെല്ലാം ഉറക്കമിളച്ച് വീണ്ടും വടിയായല്ലേ? നല്ല തമാശ! എന്നിട്ട് ഒരു ജമണ്ഡൻ ബ്ലോഗും അമേരിക്കൻ ആനമുട്ടയും. കൊള്ളാം. പകൽ വിമർശനവും അന്തിക്ക് ആസ്വാദനവും.

  ReplyDelete
 81. ഒടുക്കം ദാസേട്ടനും...

  ReplyDelete
 82. വിമര്‍ശകന് എന്തും പറയാം. അതിനു വല്ല്യ ചെലവില്ലല്ലോ. യേശുദാസ് എന്ന കലാകാരന്‍ മലയാളത്തിനു നല്‍കിയ സംഭാവന ചെറുതല്ല.
  നിന്നെ പോലുള്ള ഊളകള്‍ ഉള്ളതോണ്ടാണ് കല്പനക്ക് ഇവിടെ സ്കോപ് ഇല്ല എന്ന് പുള്ളി പറഞ്ഞത്. ദാസെട്ടനേം ആ കൂതറ രണ്ജിനിയെയും കൂട്ടി പറയാന്‍ തോന്നിയ തന്നോട് എന്ത് പറയാനാണ് !! കുഞ്ഞാലിക്കുട്ടിയുടെ വീരകൃത്യങ്ങള്‍ പറഞ്ഞു നടക്കുന്ന തന്നെക്കൊണ്ട് ഇതൊക്കെയേ പറ്റൂ.. Do an introspection before you delete this comment.

  ReplyDelete
 83. ഫ്രോഡേശ്വരന് ഇപ്പോള് മകനെ പുകഴ്ത്തുന്നവരോടാണ് സ്നേഹം. അതറിയാവുന്ന രായപ്പന്‍ മകനെ നന്നായി പൊക്കി പറഞ്ഞു.

  ReplyDelete
 84. ഹും അവള്‍ അമേരികയില്‍ ജനിക്കെണ്ടാവള്‍ ആയിരുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഒരു മലയാള സ്നേഹിയെയും കണ്ടില്ലല്ലോ ... അഭിനന്ദനങ്ങള്‍ ബഷീര്‍ക്കാ

  ReplyDelete
 85. I think that yesudas lost his sense and he also got villa from asianet.

  ReplyDelete
 86. പാവം ശരത് അണ്ണാച്ചി. അടുത്ത സീസണിലെ ജഡ്ജിംഗ് പാനലില്‍ നിന്ന് പുള്ളിയെ ഏഷ്യാനെറ്റ് പുറത്താക്കി. ആ പരിപാടിയിലെ ഒരു നല്ല കൊമേഡിയന്‍ ആയിരുന്നു കക്ഷി. വളരെ നന്നായിട്ടുണ്ട് മോളെ എന്ന് ആദ്യ ശ്വാസത്തില്‍ പറയുകയും അഞ്ചു കാശിനു കൊള്ളില്ല എന്ന് ശ്വാസം വിട്ട ശേഷം പ്രഖ്യാപിക്കുകയും ചെയ്യുന്ന മഹാ മനസ്കന്‍ .

  well said :)

  ReplyDelete
 87. ബഷീര്‍ ഭായ്, ദാസേട്ടനെ പോലെ ദാസേട്ടന്‍ മാത്രമേയുള്ളൂ. പക്ഷെ അദ്ദേഹം സംഗീതം മാത്രം ആയി ചുരുക്കിയാല്‍ നന്ന്..പല സന്ദര്‍ഭങ്ങളിലും അദ്ദേഹം കാട് കയറാറുണ്ട്..ഇവിടെയും അതാകാം..പ്രസംഗം ദാസേട്ടന് പറ്റിയ പണിയല്ല എന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞതാണ്..ലതാ ദീദിയോട് പാട്ട് നിര്‍ത്താന്‍ ആജ്ഞാപിച്ചു നാണംകെട്ട ഈ മാന്യ ദേഹം സ്വന്തം പുത്രനെ പ്രതിഷ്ഠിക്കാന്‍ പെടുന്ന പാട് കണ്ടാല്‍ ചിരി മാറില്ല.പോസ്റ്റ്‌ കലക്കി..

  ReplyDelete
 88. അവരവരൊഴിചു ആരു എങനെ എപ്പൊ എവിടൊക്കെ പറയണം പെരുമാറണം എന്നു തീരുമാനിക്കാന്‍ മലയാളിക്കു നല്ല കഴിവാണു.

  അതു നാലു പേരു ബഹുമാനിക്കുന്ന ആളെ ആണു ചീത്ത പറയാന്‍ കിട്ടുന്നതെങ്കില്‍ പരമാനന്ദവും ആയി!!

  ReplyDelete
 89. കുറച്ച് ദിവസം മുന്‍പ് മനോരമയുടെ നേരെ ചൊവ്വേയില്‍ സക്കറിയ വിമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് യേശുദാസ് മറുപടിപറഞ്ഞത് - വിമര്‍ശിക്കുന്നവര്‍ പേരുടുക്കാന്‍ ചെയ്യുന്നതാണത്രെ, അതുവരെ ആരും അറിയാതിരുന്ന സക്കറിയ എന്ന വ്യക്തിയെ അതിനുശേഷം (വിവാദത്തിനു ശേഷം)എല്ലാവരും അറിഞ്ഞില്ലെ എന്ന്‌. യേശുദാസിന്റെ അല്‍പ്പത്തം വെളിപ്പെടുന്നതായിപ്പോയി ആ പരാമര്‍ശം. സക്കറിയ ആരാണെന്നും മലയാള സാഹിത്യം എന്താണെന്നും നമ്മുടെ ദാസേട്ടന് ഒരു ചുക്കും അറിയില്ലെന്ന്‌ മനസ്സിലായി. അദ്ദേഹം സ്വയം കെട്ടിയ കൊക്കൂണിനകത്ത് ചുരുണ്ടിരിക്കുകയാണ്. ലോകം അതാണെന്ന് അദ്ദേഹം കരുതുന്നു. യേശുദാസ് ദാസേട്ടനായി മലയാളികള്‍ നെഞ്ചിലേറ്റിയതിനെ വലിച്ചെറിയാതിരിക്കണമെങ്കില്‍ അദ്ദേഹം പ്രസംഗം നിര്‍ത്തുന്നതായിരിക്കും നല്ലത്.

  “ദാസേട്ടനെങ്ങാനും അങ്ങ് അമേരിക്കായില്‍ ജനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന്? പെട്ടെന്ന് എന്റെ മനസ്സില്‍ എത്തിയത് വാക്കിംഗ് സ്റ്റിക്ക് മുന്നിലും ഒരു പട്ടി പിന്നിലുമായി ഹൗസിംഗ് ലോണിന് വേണ്ടി തെക്ക് വടക്ക് നടക്കുന്ന ദാസേട്ടന്റെ ചിത്രമാണ്” ഹ ഹ ഹ...എന്തുനല്ല ഭാവന!

  ശരതിനെ മനോരമ റിയാലിറ്റി ഷോയിലേയ്ക്ക് ശ്രീകണ്ഠന്‍ നായര്‍ ചാക്കിട്ട് കൊണ്ട്പോയതാകുമോ?

  ReplyDelete
 90. രഞ്‌ജിനി ഹരിദാസിനെ കാടടച്ച് വെടിവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രകടനം ആവശ്യപ്പെടുന്ന വേദിയില്‍ രഞ്‌ജിനി കാണിക്കുന്നത് പൊറുക്കപ്പെടവുന്നതേയുള്ളൂ. അതല്ല തെറിപറയണമെങ്കില്‍ ആദ്യം നമ്മുടെ സാഹിത്യ സാംസ്ക്കാരിക നായകന്മാര്‍ക്ക് നേരെയല്ലേ ആദ്യം വേണ്ടത്. നമ്മുടെ “അവസാനത്തെ മഹാകവി” ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷിനേക്കാള്‍ അസഹിനീയമൊന്നുമല്ല രഞ്‌ജിനിയുടേത്.

  ReplyDelete
 91. ho,ithilum valya ethrayo karyangalu nadakkunnu.
  abhiprayam entha mattan pattuvele.

  ReplyDelete
 92. @A.K. Saiber
  സക്കറിയയെക്കുറിച്ച് യേശുദാസ് അങ്ങനെ പറഞ്ഞുവല്ലേ. മലയാള സാഹിത്യത്തെക്കുറിച്ച് ദാസേട്ടന് നല്ല വിവരമുണ്ട്!!!. പാട്ട് നിറുത്തണം, പ്രസംഗം നിറുത്തണം എന്ന് പറഞ്ഞതിന്റെ കൂടെ ഇനി വായ തുറക്കരുത് എന്ന് കൂടെ പറയേണ്ടി വരുമോ? :)

  ReplyDelete
 93. എന്നെ നിരാശപെടുത്തിയത് ഒരേ ഒരു കാര്യമേയുള്ളൂ. "കുട്ടികളെ തെണ്ടിക്കരുത്" എന്ന് ഇവിടെ പറഞ്ഞില്ല.
  കല്പനയുടെ പാട്ട് ഏതോ ഒരു മൃഗത്തിന്റെ കരച്ചില്‍ ആയിട്ടാണ് എനിക്ക് തോന്നിയത്. പക്ഷെ ഗാനഗന്ധര്‍വന്‍ എണീറ്റ് നിന്ന് കൈ അടിക്കണമെങ്കില്‍ അതില്‍ സംഗീതം ഉണ്ട് എന്നുറപ്പ്. അവരെ റിസള്‍ട്ട്‌ വരുന്നതിനു മുന്പ് അനുമോദിച്ചത്‌ ഒരു തെറ്റാണോ? പിന്നെ അമേരിക്ക. അത് നമ്മള്‍ എല്ലാരും ഉപയോഗിക്കുന്ന ഒരു പ്രയോഗം മാത്രം. ദാസേട്ടന്റെ അഹിംസ, എന്നാ ആല്‍ബം കേട്ടാലും നമ്മള്‍ ഈ പ്രയോഗം ഉപയോഗിക്കും.
  ഇങ്ങനയൊക്കെ ഞാന്‍ വിചാരിക്കുന്നത് എനിക്ക് അദ്ധേഹത്തെ ഒരു പാട് ഇഷ്ടംമുള്ളത് കൊണ്ടാകാം. എന്തായാലും എനിക്ക് അങ്ങേരുടെ പാട്ടില്ലാതെ വയ്യ

  ReplyDelete
 94. http://www.yuvog.com/play/News__Politics/Dr_KJ_Yesudas_on_Reality_Shows

  See the link.. What Das says about so called Reality Shows!

  ReplyDelete
 95. @ മലയാളിസ്‌
  Thank you. ആ വീഡിയോ ഞാന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

  ReplyDelete
 96. It was utter ridiculous... and i was totaly surprised to see that faty bitch recieve the 1 crore worth gift!! What was she done in the stage!!? Simply monging like a bitch.. Is it music? was it singing? anyway let it not happen again.

  ReplyDelete
 97. പണത്തിനു പണത്തിനു മീതെ ഒരു ഗന്ധര്‍വനും പറക്കില്ല !!!
  ജഗതി ശ്രീകുമാര്‍ ഇപ്പൊ ആരായി?

  ReplyDelete
 98. ഏഷ്യാനെട്ടിനെതിരെ കോടതി കയറാന്‍ ആളില്ലാത്തത് അവരുടെ ഭാഗ്യം.

  ReplyDelete
 99. ശരത് കോമഡിയുമായി വരുന്നുണ്ട്... മഴവില്‍ മനോരമയില്‍ ഉടന്‍ കാണാം.... വേറൊരു ബോറന്‍ റിയാലിറ്റി ഷോയുമായി മനോരമ എങ്ങനെ രക്ഷപെടുമോ ആവോ?

  ReplyDelete
 100. ഒരു വ്യക്തിയെ 'ആരാധിക്കുന്നു' എന്ന് പറയുമ്പോള്‍ നാം പലപ്പോഴും വ്യക്തിയെ അല്ല അയാളിലെ ഏതെങ്കിലും പ്രതെകതയെയോ അല്ലെങ്ങില്‍ കഴിവിനെയോ ആണ് ആരാധിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്... ഇത് സത്യമാണെന്ന് ദാസേട്ടന്റെ കരണം മറിചിലിനെ കേരളം നേരിട്ട രീതിയില്‍ നിന്നും വ്യക്തമാണ്.. അമേരിക്കയില്‍ പോയി ദാസെട്ടനെന്താനവോ ഒരു ഇംഗ്ലീഷ് പാട്ട് പാടി നോക്കാത്തത്..? അമേരിക്കയില്‍ എത്ര മാത്രം പാട്ടുകാരുണ്ട്..എന്നിട്ട് എല്ലാവരും ഭയങ്കര 'പോപ്പുലര്‍' ആണോ..? വളരെ കുറച്ചു പേര് മാത്രമല്ലേ നിലനില്‍ക്കുന്നുള്ളൂ..? ഒരു ജെസ്ടിസ് ബിബെര്‍ അല്ലെങ്ങില്‍ ജക്ക്സേന്‍ പോലെ എല്ലാവരും എന്തെ ആവാത്തെ..? എന്തിനതികം, ജക്സേന്‍ എന്നാ പ്രതിഭയുടെ ഒന്നിച്ചു പാടി പഠിച്ചുവന്ന അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പോലും എവിടെയും എത്താത്തത് എന്തെ..? ജാനെറ്റ് ജാക്ക്സണ്‍ ഒരു വിധം പോപ്പുലര്‍ ആയതു ലൈവ് പരിപാടിയില്‍ ഉടുപ്പൂരിയതിനാല്‍ അല്ലെ..?.. എവിടെ ജനിച്ചു എന്നല്ല, കഴിവിനെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിലാണ് കാര്യം... പിന്നെ അമേരികയില്‍ ഒരു വലിയ പാട്ടുകാരന്‍ ആയികിട്ടിയാല്‍ ഡോളറ്കള്‍ വാരം എന്ന് മാത്രം.. കണ്ടതിനും തൊട്ടതിനും ഒക്കെ അമേരിക്ക എന്ന് പറയുന്നത് അല്ലെങ്കിലും നമ്മുക്ക് ഒരു സ്റ്റൈല്‍ ആണ്...ഇതെന്തായാലും മോശമായി പോയി.. ദാസേട്ടാ..!

  ReplyDelete
 101. Dear vallikkunnu... Amritha TV yude Super Star Paripaadiyil Enikku Malayaalam ezhuthanum vaayikkaanum Ariyilla ennu paranju Vijay Yusudasum thante part clear aakki. Naattukaare... namukku lajjikkam... nammude swantham ennu naam karuthiya Daasettante ororo vivarakkedorth...

  ReplyDelete
 102. ഇത്രയും വിമര്‍ശിക്കാന്‍മാത്റം എന്താണ് ഇതിലുള്ളത്? ഫൈനലില്‍ പാടിയ കുട്ടികളില്‍ നന്നായി പാടിയത് കല്‍പ്പന തന്നെ.പിന്നെ റിയാലിറ്റിഷോ ഷോയോടുള്ള എതിര്‍പ്പാണെന്കില്‍ ഏത് ചാനലിലാണ് ഇതൊന്നും ഇല്ലാത്തത്. എല്ലാവര്‍ക്കും ഇതുതന്നെ പരിപാടി. പ്റശസ്തരെ വിമര്‍ശിച്ച് പ്രശസ്തിയുണ്ടാക്കുന്നതും, കാശ്കൊടുത്താല്‍ പരസ്യം വാര്‍ത്തയായിവരുന്നതുമായ ഈ കാലത്ത് എന്തെല്ലാം കാരൃങ്ങള്‍ വിമര്‍ശനം അര്‍ഹിക്കുന്നത് ഈ മലയാളി സമൂഹത്തിലുണ്ട്.

  ReplyDelete
 103. Ennnaaaalum Ente Daasa....nee B.Com Thanne sammathicchu...Pakshe kureyathikam SSLC kal ividundaaayirunnu.

  ReplyDelete
 104. His name is Yeshudas he prays to ayyappan? That is his identity and integrity.??

  ReplyDelete
 105. This comment has been removed by the author.

  ReplyDelete
 106. I read the awed expression of undivided opinion with felicity. congratulations.

  ReplyDelete
 107. http://annyann.blogspot.in/2011/11/blog-post_17.html
  chumma, vaayichappo ormma vannatha

  ReplyDelete
 108. ഐഡിയ സ്റ്റാര്‍സിങ്ങര്‍ നിര്‍ത്തിയത് വളരെ നന്നായി

  ReplyDelete
 109. അഭിപ്രായം ആർക്കും പറയാം .സ്വന്തം കാര്യം വരുമ്പോൾ ,അവർ അതങ്ങ് മറക്കും .അത് ,ഓ ,സോറി ,അവർ മറക്കും .പ്രശസ്തർ പ്രത്യേകിച്ചും .അത് ദാസേട്ടനയാലും ശരി.

  ReplyDelete