കക്കൂസിലിരുന്ന് ഉറക്കെ പാട്ട് പാടുന്ന ഒരു അയല്‍വാസി എനിക്കുണ്ട്. ഒരുമാതിരി പാട്ടുകളൊക്കെ ഞാന്‍ ബൈഹാര്‍ട്ട് ചെയ്തിട്ടുള്ളത് പുള്ളിയുടെ സംഗീതക്കച്ചേരിയില്‍ നിന്നാണ്. രാവിലെ കൃത്യം ആറേ മുക്കാലിനും ഏഴുമണിക്കും ഇടയിലാണ് ഗാനമാരുതന്‍ അടിച്ചുവീശാറുള്ളത്. ഒരു പാട്ട് ഏകദേശം ഒരാഴ്ച ഓടും. ഒരാഴ്ചയിലധികം ഓടിയാല്‍ സംഗതി ഹിറ്റാണെന്ന് മനസ്സിലാക്കിക്കോളണം. ‘ആദിയുഷസ്സന്ധ്യ’ മൂന്നാഴ്ചയോടി. ചില പാട്ടുകള്‍ നാലാം വാരത്തിലേക്കും കടക്കും. പിന്നെയും നീളുകയാണെങ്കില്‍ എന്റെ ഭാര്യ എന്നെയൊന്നു തോണ്ടും. ഉടനെ ഞാന്‍ വിളിച്ചു പറയും. ‘ഏട്ടാ കാസറ്റൊന്നു മാറ്റിയിട്’. പിറ്റേന്ന് പുതിയ പാട്ടെത്തും..
ചാനലുകാരോടും കേസറ്റ് കച്ചവടക്കാരോടും കാശ് വാങ്ങുന്നത് മനസ്സിലാക്കാം. അവരുടെ കയ്യില്‍ ഇഷ്ടം പോലെ കാശ് കാണും. പക്ഷെ വയറ്റുപ്പിഴപ്പിനു കച്ചേരി നടത്തി ജീവിക്കുന്ന പാവങ്ങളും കപ്പം കൊടുക്കണമെന്ന് പറയുന്നത് ഒരു കടന്ന കയ്യല്ലേ.. പണ്ട് ബാബുരാജും ദേവരാജന്‍ മാഷും സംഗീതം കൊടുത്തിരുന്ന കാലത്താണ് ഈ നിയമം വന്നിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. കലാകാരന്മാര് പട്ടിണി കിടന്നിരുന്ന കാലം. ഇന്ന് സ്ഥിതി മാറി. സിനിമയും സംഗീതവും കോടികളുടെ വിളനിലമാണ്. ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന കവികളും സംഗീത സംവിധായകരും ഒട്ടും ശ്രുതി തെറ്റാതെ ഈ നിയമത്തിനു കോറസ്സ് പാടി. പാര്‍ലിമെന്റില്‍ എം പി മാരുടെ ശമ്പള വര്‍ധനവിന്റെ ബില്ല് വരുമ്പോള്‍ കാണുന്നത് പോലുള്ള ഒരു ഐക്യം ഇവര്ക്കിടയില്കണ്ടു. വയറ്റത്തടിച്ചു പാടി ഗാനമേള നടത്തുന്ന ഒരാളെയും അഭിപ്രായം പറയാന്‍ ചാനലുകള്‍ വിളിച്ചു കണ്ടില്ല.
കേന്ദ്രസർക്കാരിനോട് ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ട്രെയിനിലും തെരുവിലും പാടുന്നവരുടെ കയ്യീന്നും എന്തേലും വാങ്ങിച്ച് പാട്ടെഴുതിയവന് കൊടുക്കണം. കാരണം അവന് പട്ടിണിയിലാണ്. ഒരു പാട്ടെഴുതിയാല്‍ ഇപ്പോഴത്തെ നിലവാരമനുസരിച്ച് പതിനയ്യായിരമോ ഇരുപതിനായിരമോ മാത്രമേ കിട്ടൂ. മാസത്തില്‍ നാലഞ്ചു പാട്ടെഴുതിയാല്‍ കിട്ടുന്നത് വെറും അന്‍പതിനായിരം ഉലുവയാണ്. ഏറിയാല്‍ ഒരു ലക്ഷം. ഇത് കൊണ്ടൊക്കെ എങ്ങനെ ജീവിച്ചു പോകാനാ. . ഒരു നല്ല കാറിനു കൊടുക്കണം രൂപ പത്ത് ലക്ഷം. !!!.
ഇനി റോട്ടിലൂടെ മൂളിപ്പാട്ട് പാടി നടക്കുന്നവരൊക്കെ സൂക്ഷിച്ചോണം. "റോയല്‍റ്റി കൊടുത്ത കടലാസുണ്ടോടാ കയ്യില്‍.. നടക്കടാ സ്റ്റേഷനിലോട്ട് .. ?".. പോലീസിന്റെ പിടി ഏത് നിമിഷവും പിരടിക്ക് വീഴാനുള്ള സാധ്യതയുണ്ട്. ജാഗ്രതൈ..
Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
ഇന്നലെ പത്രം വായിച്ചത് മുതല്‍ പുള്ളിയുടെ പാട്ടിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇനി മുതല്‍ പാട്ട് പാടുന്നവരൊക്കെ അതെഴുതിയ ആള്‍ക്കും സംഗീതം കൊടുത്തയാള്‍ക്കും കപ്പം കൊടുക്കണമെന്നാണ് കേന്ദ്രന് പറയുന്നത്. നിയമം ഉടന്‍ പാസാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രന്.
ചാനലുകാരോടും കേസറ്റ് കച്ചവടക്കാരോടും കാശ് വാങ്ങുന്നത് മനസ്സിലാക്കാം. അവരുടെ കയ്യില്‍ ഇഷ്ടം പോലെ കാശ് കാണും. പക്ഷെ വയറ്റുപ്പിഴപ്പിനു കച്ചേരി നടത്തി ജീവിക്കുന്ന പാവങ്ങളും കപ്പം കൊടുക്കണമെന്ന് പറയുന്നത് ഒരു കടന്ന കയ്യല്ലേ.. പണ്ട് ബാബുരാജും ദേവരാജന്‍ മാഷും സംഗീതം കൊടുത്തിരുന്ന കാലത്താണ് ഈ നിയമം വന്നിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. കലാകാരന്മാര് പട്ടിണി കിടന്നിരുന്ന കാലം. ഇന്ന് സ്ഥിതി മാറി. സിനിമയും സംഗീതവും കോടികളുടെ വിളനിലമാണ്. ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന കവികളും സംഗീത സംവിധായകരും ഒട്ടും ശ്രുതി തെറ്റാതെ ഈ നിയമത്തിനു കോറസ്സ് പാടി. പാര്‍ലിമെന്റില്‍ എം പി മാരുടെ ശമ്പള വര്‍ധനവിന്റെ ബില്ല് വരുമ്പോള്‍ കാണുന്നത് പോലുള്ള ഒരു ഐക്യം ഇവര്ക്കിടയില്കണ്ടു. വയറ്റത്തടിച്ചു പാടി ഗാനമേള നടത്തുന്ന ഒരാളെയും അഭിപ്രായം പറയാന്‍ ചാനലുകള്‍ വിളിച്ചു കണ്ടില്ല.
നമ്മുടെ അയല്‍വാസി പാര്‍ട്ടി കക്കൂസിലിരുന്നാണ് പാടുന്നതെങ്കിലും നിയമ വശങ്ങള് നോക്കി വരുമ്പോള്‍ അതും ഒരു കച്ചേരിയുടെ വകുപ്പില്‍പെടുത്താവുന്ന കേസായി വന്നേക്കും. കൃത്യമായ സമയവും സംവിധാനവും ഉണ്ട്. ഇടയ്ക്കു മ്യൂസിക്കും ഉണ്ടാവും. പിന്നെ നാട്ടുകാരൊക്കെ കേള്‍ക്കുന്നുമുണ്ട്. സ്റ്റേജില്‍ അല്ല എന്ന ഒറ്റ വ്യത്യാസമേയുള്ളൂ.. നിയമം വരുന്നതൊന്നും പുള്ളി അറിഞ്ഞിട്ടില്ല. ഇന്ന് കാലത്തും കച്ചേരി പൊടി പൊടിച്ചു.
ഇനി റോട്ടിലൂടെ മൂളിപ്പാട്ട് പാടി നടക്കുന്നവരൊക്കെ സൂക്ഷിച്ചോണം. "റോയല്‍റ്റി കൊടുത്ത കടലാസുണ്ടോടാ കയ്യില്‍.. നടക്കടാ സ്റ്റേഷനിലോട്ട് .. ?".. പോലീസിന്റെ പിടി ഏത് നിമിഷവും പിരടിക്ക് വീഴാനുള്ള സാധ്യതയുണ്ട്. ജാഗ്രതൈ..
Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
പാട്ടിലും സംഗീതത്തിലും എനിക്കത്ര താല്പര്യമൊന്നും ഇല്ല. മഅദനിയും തീവ്രവാദവുമൊക്കെയായി ഈ ബ്ലോഗ് കുറെ നാളായി പുകയുകയാണ്. അതൊന്നു തണുപ്പിക്കാനാണ് ഈ വിഷയം മാറ്റല്‍. വെറുതെചുമ്മാ..
ReplyDeleteനമ്മുടെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയേ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നിരിക്കെ. നിയമം അംഗീകരിക്കുക..
ReplyDeleteഎങ്കിലും ഒരാത്മഗതം : പണ്ട് നാട്ടില്‍ സര്‍ക്കസ്സ് കളി നടക്കുമ്പോള്‍ അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പൊയി കണ്ട ത്രില്ല് ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിലും ഇപ്പൊ അതാര്‍ക്ക് മനസ്സിലാകും..? നന്നായി ആഹാരമൊക്കെ കൊടുത്ത് സര്ക്കസ്കാരു വളര്‍ത്തിയ മൃഗങ്ങളേയും ഇന്ന് നമ്മുടെ സര്‍ക്കാര്‍ മൃഗശാലകളില്‍ കിടക്കുന്ന മൃഗങ്ങളേയും ഒന്ന് താരതമ്യം ചെയ്തു നോക്കണം :)
അത് പോലാകാതിരുന്നാല്‍ ഭാഗ്യം നമ്മുടെ മലയാള ഗാനങ്ങള്‍ക്കും..
ഈ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമാണ് നീലത്താമര റീലീസ് ചെയ്തിരുന്നതെങ്കില്‍ "അനുരാഗവിലോചനന്നായി" എന്നാ ഗാനം എത്രെപേര് കേള്‍ക്കുമായിരുന്നു. അപ്പോ ആ സിനിമയുടെ അവസ്ഥ ഇതിലും പരിതാപകരമായേനേ...
ഈശ്വരോ രക്ഷിതു
വയറ്റുപ്പിഴപ്പിനു കച്ചേരി നടത്തി ജീവിക്കുന്ന പാവങ്ങളും കപ്പം കൊടുക്കണമെന്ന് പറയുന്നത് ഒരു കടന്ന കയ്യല്ലേ
ReplyDeleteറോയലും റോയല്‍റ്റിയും തമ്മില്‍ പേരില്‍ അടുത്ത ബന്ധം ഉള്ളതുകൊണ്ട് റോയല്‍റ്റി കൊടുക്കുന്നതും ഒരു ക്രെഡിറ്റ് ആണ്. എന്തായാലും മൂളിപ്പാട്ട് പാടുന്നവരും സ്റ്റാര്‍ singer നടത്തുന്നവരും കുടുങ്ങിയത് തന്നെ.
ReplyDeleteസീസേറിയനിലൂടെ പിറന്ന കുഞ്ഞിന്റെ അവകാശം അതിന്റെ അച്ചനും അമ്മയ്ക്കും പോരാഞ്ഞ്, ഓപറേഷന് ചെയ്ത ഡോക്ടര്‍ക്ക് കൂടി കൊടുക്കാന്‍ പറയുന്ന പോലെയായിപ്പോയി! വിലപ്പോവില്ല.
ReplyDeleteഇന്നിതാ ചിത്ര പറയുന്നു റോയല്‍റ്റി പാട്ടുകാര്‍ക്കും വേണമെന്ന്..!! പണ്ട് നമ്മുടെ ദാസേട്ടന് ഇത് പറഞ്ഞു കുടുങ്ങിയത് ചിത്ര മറന്നു കാണും. പാവങ്ങള്‍ ഒരു ചില്ലി കാശില്ലാതെ തെണ്ടി നടക്കുകയല്ലേ.
ReplyDelete:)
ReplyDeleteഞമ്മക്ക് പാടാന്‍ നിച്ചല്യാത്തതൊന്ട് പ്രസ്നല്യ......
ReplyDelete:)
അവശത കൊണ്ട് അദ്ധ്വാനിക്കാന്‍ കഴിയാത്ത പാവം ഒരു പട്ടിണികുന്തം ഗതികേടുക്കൊണ്ട് വിഷം വാങ്ങികഴിച്ചു ചത്തില്ലങ്കില് ആത്മഹത്യ കുറ്റത്തിന് കേസെടുക്കുന്ന നമ്മുടെ രാജ്യത്ത് അവനു കഞ്ഞി കൊടുക്കാന്‍ നിയമമില്ല
ReplyDeleteThis comment has been removed by the author.
ReplyDeleteഅല്പം സാംകെതികമായി പറഞ്ഞാല്‍ ഒരു സാധനം പ്രസിദ്ധീകരിച്ച്ചാല് (publish) അത് പൊതു സ്വത്താണ്.( public property) . അതുകൊണ്ടു പാടുന്നതിനു മുമ്പ്, ഈ പാട്ട് ആദ്യം പാടിയത് യേശുദാസ് ആണ് എന്നൊന്ന് പറഞ്ഞ്ഞ്ഞാല് മതി, ആരുടെ ആണെന്ന് പറയണമെന്ന് മാത്രം. മെല്ലെ പറഞ്ഞാലും മതി. "അശ്വ ത്ത്ഹാ മാ ഹത: " എന്ന് ധര്‍മ പുത്രര്‍ പറഞ്ഞത്പോലെ.
ReplyDeleteപബ്ലീഷ് ചെയ്യുന്നതെന്തും പബ്ലിക്കിനുള്ളതാണ്. പബ്ലിക്കിന്റെ വോട്ടുവാങ്ങി സര്‍ക്കാര്‍ പബ്ലിക്കിനെതിരായി മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ പറ്റാത്തത് ഏകാധിപത്യ ഭരണത്തിലാണ്. നമുക്ക് ജനാധിപത്യമാണല്ലോ. കമ്പനികള്‍ക്ക് പണം കൊടുക്കാതെ ജനാധിപത്യപരമായി പ്രതികരിക്കുക.
ReplyDeleteനിയമപരമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.
http://mljagadees.wordpress.com/2009/12/25/new-copyright-law/
ഇനി റോട്ടിലൂടെ മൂളിപ്പാട്ട് പാടി നടക്കുന്നവരൊക്കെ സൂക്ഷിച്ചോണം. "റോയല്‍റ്റി കൊടുത്ത കടലാസുണ്ടോടാ കയ്യില്‍.. നടക്കടാ സ്റ്റേഷനിലോട്ട് .. ?".. പോലീസിന്റെ പിടി ഏത് നിമിഷവും പിരടിക്ക് വീഴാനുള്ള സാധ്യതയുണ്ട്. ജാഗ്രതൈ..
ReplyDeleteഞാന്‍ പണ്ടേ പാടാറില്ല, ഇതു വായിച്ചതിന് ശേഷം ഉറപ്പിച്ചു "ഇനിമേലാല്‍ പാടുകയും ഇല്ല അമ്മച്ചിയാണേ സത്യം".
ReplyDeleteഒരു സംശയം ഇവറ്റകള് എഴുതി ലവന്മാരൊക്കെ പാടി കുളമാക്കിയ പാട്ടുകള്‍ സ്വന്തം പൈസ മുടക്കി സിനിമയില്‍ അവതരിപ്പിക്കണ പ്രൊഡ്യൂസര്‍ അണ്ണന് അവകാശം ഒന്നും ഇല്ലേ?
സംഗീത സംവിധായകന്മാര് സ്വയം പാട്ടെഴുതി വംവിധാനം ചെയ്തു സ്വയം പാടിക്കേട്ടു പണ്ടാരമടങ്ങട്ടെ. പാട്ട് പുറത്തു വരുന്നത് കൊണ്ടല്ലേ മറ്റുള്ളവര്‍ പാടുന്നത്. എന്തിനു എന്തിനു പാവം പാട്ടുകാരെ ഉപദ്രവിക്കുന്നു
ReplyDeleteകോപ്പിറൈറ്റും റോയൽറ്റിയുമൊക്കെ എവിടെ പ്രയോഗിക്കണം എന്നതാണ് ഇതിലെ ഒരു പ്രധാനപ്രശ്നം.
ReplyDeleteഉത്സവപ്പറമ്പുകളിലും മറ്റും ഗാനമേളകളിൽ പാടി വയറുനിറയ്ക്കുന്ന പാവം ട്രൂപ്പുകളേയാണ് ഇത് കാര്യമായി ബാധിക്കുക. ഒന്ന് നീട്ടിയാൽ ബസിൽ വയറ്റത്തടിച്ച് പാടുന്ന പാവങ്ങളെപ്പോലും റോയൽറ്റിയുടെ പേരിൽ അകത്താക്കാനോ പിഴയടപ്പിക്കാനോ (അത്രയും പണം ഒപ്പിക്കാമെങ്കിൽ!!) സാധിക്കും, വള്ളിക്കുന്ന് പറഞ്ഞതുപോലെ.
നഗ്നമായി കോപ്പിയടിക്കുന്നവരേയും റീമിക്സ് വിദ്വാന്മാരേയും ഒതുക്കാനായിരിക്കണം ഇത്തരം നിയമങ്ങൾ, അതിനപ്പുറം ഇത് കൊണ്ടുപോകുന്നത് മേൽപ്പറഞ്ഞതരം സാധാരണക്കാരോടുള്ള ക്രൂരതയാണ്. പരസ്പരപരിചയത്തിന്റെ പേരിൽ ഒരുപക്ഷെ ചില വരേണ്യർ ഇതിൽ നിന്ന് രക്ഷപ്പെട്ടേയ്ക്കും. ഉദാഹരണത്തിന്, മോഹൻലാൽ സ്റ്റേജ്ഷോയിൽ ഒരു പാട്ടുപാടിയാൽ ജയചന്ദ്രനോ ശരത്ചന്ദ്രവർമ്മയോ എംജി ശ്രീകുമാറോ വന്ന് റോയൽറ്റി ചോദിക്കുമോ? പക്ഷെ പാവങ്ങൾ പാടിയാൽ ചോദിച്ചേയ്ക്കും.
ഇത്തരം റോയൽറ്റി നോക്കി കാര്യങ്ങൾ തീരുമാനിച്ചാൽ എം ജയചന്ദ്രനും ബേണിഇഗ്നേഷ്യസുമൊക്കെ എത്ര റോയൽറ്റി കൊടുക്കേണ്ടിവരും? ഹിന്ദിയിലേയ്ക്ക് കടന്നാൽ റോയൽറ്റിയുടെ ഒരു കേസുകെട്ട് തന്നെ വേണ്ടിവരും.
ഇനി, ജയചന്ദ്രൻ തന്റെ തന്നെ ഒരു ഗാനമേള പരിപാടി നടത്തുന്നുവെന്ന് വെയ്ക്കുക. അപ്പോൾ ഗാനരചയിതാവിന് റോയൽറ്റി കൊടുത്തുവേണ്ടിവരും സ്വന്തം പാട്ടുകൾ പാടാൻ. യേശുദാസിനുപോലും ഒരു പൊതുപരിപാടിയിൽ പാടണമെങ്കിൽ എത്രപേർക്ക് റോയൽറ്റി കൊടുക്കേണ്ടിവരും?
അപ്പുട്ടന് പറഞ്ഞതില്‍ കാര്യമുണ്ട്. ഇനി യേശുദാസിനും കച്ചേരി നടത്താന്‍ കാശ് കൊടുക്കണം. താന്‍ പാടിയ പാട്ടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എഴുതിയവനും സംഗീതിയുംവേറെയാണല്ലോ.
ReplyDeletevery nice blogg.Dear blogger and visitters pls visit our village site pernthattiri.com
ReplyDeleteThank u
Salim Padinharethil
my blog.spadinharethil.bloogg.spot
നാട്ടില്‍ പാടിയാലെല്ലേ പോല്ലാപ്പുള്ളൂ .. ഇവിടെ സൌദീലിരുന്നു പാടിയാല്‍ ഇന്റര്‍ പോള്‍ പിടിക്കുമോ? ഒരു കാര്യം ചെയ്യാം...നമുക്കൊരു 'ബാത്രൂം പാടുകാരുടെ സംഘടന ഉണ്ടാക്കിയാലോ..?
ReplyDeleteഈ ചര്‍ച്ച ബില്ലിനെപ്പറ്റി ശരിയായി മനസ്സിലാക്കിയാണോ?http://www.thehindubusinessline.com/2009/12/25/stories/2009122553001400.htm ഈ ഹിന്ദു റിപ്പോര്‍ട്ട് ഒന്ന് വായിച്ചുനോക്കൂ. ഞാന്‍ മനസ്സിലാക്കിയത് വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി ഒരു റെക്കൊര്‍ഡ് ചെയ്ത ഗാനം ഉപയോഗിക്കുമ്പോള്‍ ഗാനത്തിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്കും ഒരു ചെറിയതുക കിട്ടുന്നവിധത്തില്‍ നിയമം ഭേദഗതി ചെയ്തു എന്നാണ്. ഇതില്‍ radio,tv,internet,album etc എന്നിവയൊക്കെപ്പറ്റിയാണ് പറയുന്നത്. എന്താണതില്‍ ഇത്ര അന്യായം? സാധാരണ ഗാനാസ്വാദകനെ ഇതെങ്ങനെ ബാധിക്കും? ഗാനം സൃഷ്ടിച്ചവര്‍ക്ക് കൊടുക്കുന്ന royaltyയില്‍ ഗായകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ചിത്ര പറഞ്ഞതില്‍ എന്താണ് തെറ്റ്?
ReplyDeleteഗാനമേള, മൂളിപ്പാട്ട്, സ്റ്റേജ് ഷോകള്‍ ഇവയെയൊക്കെ ഇവിടെ പരാമര്‍ശിക്കുന്നത് അല്പം കടന്ന കയ്യായിപ്പോയില്ലെ?
Malathi and Mohandas said... "അല്പം സാംകെതികമായി പറഞ്ഞാല്‍ ഒരു സാധനം പ്രസിദ്ധീകരിച്ച്ചാല് അത് പൊതു സ്വത്താണ് " ആണോ?
വായിക്കുക പുലരിയില്‍
ReplyDeleteപര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും
വാസ്തവത്തിൽ പർദ്ദയെ അല്ല എതിർക്കുന്നവർ ലക്ഷ്യം വെക്കുന്നത്, മറിച്ച് ഇസ്ലാമിക മൂല്യങ്ങളെ തന്നെയാണു
കുഞ്ഞു ഗായകരോക്കെ വംശ നാശം വന്നു പോകുമല്ലോ ദൈവമേ...
ReplyDeletewe need royalty for hearing the songs.
ReplyDelete"സംഗീതത്തെ എങ്ങനെ കൊല്ലാം..... ഹൃദയത്തില്‍ എന്നും മായാതെ നില്ക്കുന്ന ഒരുപാട് പാട്ടുകള്‍....അറിയാതെ മൂളി നടക്കുന്നത് പോലും എങ്ങനെ തടയാം....ഇതൊക്കെ ചിന്തിക്കുന്ന മാനസിക കുഷ്ഠം ബാധിച്ചവര്‍ ആണ് ഇതിനു പിന്നില്‍......അണ്ഉകുടുംബവും..... അതുമൂലം ഒറ്റ പെട്ടുപോയവരും ഏകാന്തത അനുഭവിക്കുന്നവരും.....ഒരു മൂളി പാട്ട് പാടി ആനന്ദിക്കുന്നവര്‍ ഉണ്ട്...ഇത്തരക്കാര്‍ക്ക് ഇനി റോയല്‍റ്റി അടച്ച രസീതുമായെ മോല്ലാന് പറ്റു...."
ReplyDelete"അര്‍ഹത ഇല്ലാത്തവരുടെ അവിവേകം" അല്ലാതെ എന്ത് പറയാന്‍....