വേണുവിനു ഇനി ചാടാന്‍ അധികം ചാനലുകള്‍ ബാക്കിയില്ല. ഏതാണ്ടെല്ലാ ചാനലുകളും പരീക്ഷിച്ചു കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഊഴമാണ്. അവിടെ എത്ര കാലം ഉണ്ടാവുമോ ആവോ? വേണു എവിടെപ്പോയാലും വേണ്ടില്ല നന്നായി വരട്ടെ എന്നാണു പ്രാര്‍ത്ഥന. കാരണം വാര്‍ത്താവതരണത്തെ ഒരു ലോകമഹായുദ്ധത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നവരില്‍ ഒരാള്‍ വേണുവാണ്. മുമ്പൊക്കെ വാര്‍ത്താ വായന എല്‍ കെ ജി കുട്ടികള്‍ പദ്യം ചൊല്ലുന്നത് പോലുള്ള ഒരഭ്യാസമായിരുന്നു. അതിനൊരു മാറ്റം വന്നത് നികേഷും വേണുവുമൊക്കെ വന്നതിന് ശേഷമാണ്. വായിക്കുന്ന അവര്‍ക്കും ഹരം, കേള്‍ക്കുന്ന നമ്മള്‍ക്കും ഹരം!. (ഇടയില്‍ കിടന്ന് പിടക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്ക്ക് മാത്രമാണ് അല്പം ഹരത്തിനു കുറവുണ്ടായിരുന്നത്). അതുകൊണ്ടൊക്കെത്തന്നെ വേണുവിനോട് അല്പം ഇഷ്ടമുണ്ടെന്നു പറയാതെ വയ്യ. പക്ഷെ എവിടെയും കാലുറപ്പിക്കാതെ ഇങ്ങനെ ചാടിക്കൊണ്ടിരുന്നാല് അവസാനം വേണുവിന്റെ ഗതിയെന്താകും എന്നൊരു ഫയമുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതുന്നത്.
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളി കേട്ടവരൊക്കെ കുടുങ്ങിയിട്ടുണ്ട്. ഭഗത്തിന്റെ (ഭഗത് ചന്ദ്രശേഖരന്) യും ഗോപി കൃഷ്ണന്റെയുമൊക്കെ സ്ഥിതി നമുക്കറിയാവുന്നതാണ്. ഇന്ത്യാവിഷനില്‍ വെള്ളിനക്ഷത്രങ്ങള്‍ പോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് രണ്ടു പേരും പുതിയ ലാവണങ്ങള്‍ തേടിപ്പോയത്. ഭഗത്ത് പോയത് കെ മുരളീധരന്റെ കൂടെയാണ്. ഗോപികൃഷ്ണന് കുഞ്ഞാലിക്കുട്ടിയുടെ കൂടെയും!. (നല്ല പുള്ളികളെയാണ് രണ്ടുപേര്‍ക്കും കിട്ടിയത്). ഇരുവരുടെയും കാര്യം ഇപ്പോള്‍ കട്ടപ്പൊകയാണ്.
ഒന്നര വര്‍ഷം മുമ്പ് ഭഗത്തിനെ ജിദ്ദയില്‍ വെച്ചു കണ്ടു. കൂടെ മുരളിയുമുണ്ടായിരുന്നു. 'ജനപ്രിയ'യുടെ കാര്യം എന്തായി. വല്ലതും നടക്കുമോ? എന്ന് ഞാന്‍ ചോദിച്ചു. 'ഓ ഉടന്‍ തുടങ്ങും.. എല്ലാം റെഡിയായിട്ടുണ്ട്' എന്നായിരുന്നു രണ്ടു പേരുടെയും മറുപടി. ഇപ്പോള്‍ ചാനലുമില്ല, മുരളിയുമില്ല. രണ്ടു മൂന്നു കൊല്ലം ലീഗ് ചാനലിന്റെ പിറകെ നടന്നപ്പോള്‍ ഗോപികൃഷ്ണന് സംഗതി മനസ്സിലായി. ജീവിതം തുലയാന്‍ പോവുകയാണ് എന്ന്. ഉടനെ നികേഷിനെ സോപ്പിട്ടു റിപ്പോര്‍ട്ടറില്‍ കയറിക്കൂടി. അതുകൊണ്ട് കഞ്ഞിക്കു മുട്ടില്ലാതെ പോകുന്നു.(പുതിയ ലാവണങ്ങള്‍ തേടിപ്പോയ ശ്രീകണ്ഠന് നായരുടേയും ജോണ്‍ ബ്രിട്ടാസിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. ചാനല്‍ മാറിയതോടെ പല്ല് പോയ പുലി പോലെയായിരിക്കുകയാണ് ഇരുവരും!!). ഇങ്ങനെ ചാടിച്ചാടിപ്പോകുന്നവര് അളകനന്ദയെ കണ്ടു പഠിക്കണം. എത്ര ഓഫര്‍ വന്നതാണ്. എങ്ങോട്ടും പോയില്ല. അതുകൊണ്ട് തന്നെ ഉള്ള ചാനലില്‍ രാജകീയമായി തുടരാന്‍ കഴിയുന്നു. അതാണ് അതിന്റെ ഒരു ഇത്.
പ്രിയ വേണൂ, ഉപദേശിക്കുകയാണെന്ന് കരുതരുത്. വളരെ സൂക്ഷിച്ചു വേണം ഓരോ സ്റ്റെപ്പും എടുക്കാന്‍. നിങ്ങളെപ്പോലൊരാള്‍ വഴിയാധാരമാകുന്നത് കാണാനുള്ള കരുത്തില്ല. ഇന്നത്തെ കാലമാണ്. ചുറ്റുപാടുംപാറകളാണ് പാരകളാണ്. ബീ കെയെര്ഫുള്. ദു:ഖിച്ചാല്‍ സൂക്ഷിക്കേണ്ട എന്നാണല്ലോ!!. മാതൃഭൂമിയിലെങ്കിലും ഒരു രണ്ടു വര്‍ഷം പിടിച്ചു നില്‍ക്കണം. ഗള്ഫുകാര് നാട്ടിലെത്തിയാല്‍ കാണുന്നവരൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നാ പോകുന്നത് എന്ന്?. ചിലവിനു കൊടുക്കേണ്ടി വരുമെന്ന് പേടിച്ചിട്ടല്ല ഈ ചോദ്യം. കുറച്ചു ദിവസം അടിപൊളിയായി നിന്നിട്ട് പെട്ടെന്നൊരു ദിവസം മുങ്ങുന്ന പ്രകൃതമാണ് അവരുടേത് എന്നറിയാവുന്നതു കൊണ്ടാണ്. താങ്കളെക്കാണുമ്പോള് ചാനലിലെ സഹപ്രര്‍ത്തകര്‍ ഇങ്ങനെ ചോദിക്കുന്ന ഒരവസ്ഥയുണ്ടാക്കരുത്!
വേണൂ, പോകുന്നത് മാതൃഭൂമിയിലേക്കാണ്. ശമ്പളക്കാര്യത്തില്‍ മനോരമയോളം വരില്ലെങ്കിലും കിട്ടുന്നത് മുടങ്ങാതെ കിട്ടും. ഇന്ത്യാവിഷന്കാരെപ്പോലെ പച്ച മാങ്ങ പറിച്ചു തിന്നു വിശപ്പടക്കേണ്ട ഗതികേടുണ്ടാവില്ല. എന്നിരുന്നാലും നികേഷിന്റെ കയ്യില്‍ നിന്നും കിട്ടാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ (കാശാണ് ഞാന്‍ ഉദ്ദേശിച്ചത്) അത് എത്രയും പെട്ടെന്ന് വാങ്ങണം. കാര്യം നിങ്ങള്‍ രണ്ടാളും ഒരുമിച്ചു ജോലി ചെയ്തു തുടങ്ങിയവരാണ്. സുഹൃത്തുക്കളാണ്. എല്ലാം ശരിയാണ്. പക്ഷെ നികേഷിപ്പോള്‍ ഒരു മൊയലാളിയാണ്. ടാറ്റ, ബിര്‍ള, ഗോയങ്കെ തുടങ്ങിയവരുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ഉള്ളത്. കിട്ടാനുള്ളത് എത്രയും പെട്ടെന്ന് വാങ്ങുന്നുവോ അത്രയും നല്ലത്.
ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ആ പഴയ ഹാര്‍മോണിയം വായന പോലെയുള്ള വല്ലതും കയ്യിലുണ്ടെങ്കില്‍ അപ്ലോഡ് ചെയ്യണേ. ഞാന്‍ താങ്കളുടെ ഒരു വലിയ ഫാന്‍ ആയി മാറിയത് ആ ക്ലിപ്പോട് കൂടിയാണ്. ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ന്യൂസ് അവര്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ള നേരം. ക്യാമറയും ലൈറ്റുമൊക്കെ ഓണ്‍ ആണ്. പക്ഷ താങ്കള്‍ തകൃതിയായി താളം പിടിക്കുന്നു. മദ്ധളം കൊട്ടുന്നു. ക്ലൈമാക്സില്‍ ലാപ്ടോപ് എടുത്തു ഹാര്‍മോണിയം വായിക്കുന്നു!!. പരീക്ഷ ഹാളിലേക്ക് കടക്കും മുമ്പ് കുട്ടികള്‍ പുസ്തകം മറിച്ചു നോക്കും പോലെ ഒരുമാതിരി വാര്‍ത്താ വായനക്കാരൊക്കെ തകൃതിയായി ഒരുക്കങ്ങള്‍ നടത്താറുള്ള സമയത്താണ് താങ്കളുടെ കൂളായ സംഗീതക്കച്ചേരി. ആളുകള്‍ പലരൂപത്തില്‍ എടുത്തെങ്കിലും നിറഞ്ഞു തുളുമ്പുന്ന ആത്മവിശാസത്തിന്റെ പ്രതീകമായിട്ടാണ് ഞാന്‍ അതിനെ വിലയിരുത്തിയത്. അക്കാലത്ത് യൂടൂബില്‍ അതൊരു ഹിറ്റായിരുന്നു. (സന്തോഷ് പണ്ടിറ്റൊക്കെ വരുന്നതിനു മുമ്പാണ്!!). ഒരിക്കല്‍ കൂടി പറയുന്നു. ബീ കെയെര്ഫുളേ.
മ്യാവൂ: ഇനിയും ചാടണമെന്നു തോന്നിയാല്‍ രണ്ടു ചാനലുകള്‍ വേറെയുണ്ട്. ഒന്ന് സുന്നികളുടെ ദര്‍ശനയും മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും!.. രണ്ടും ഒന്നിനൊന്നു മെച്ചമാകാനുള്ള സാധ്യതയുണ്ട്!. ഒരിക്കല്‍ ചാടിയാല്‍ പിന്നെ എങ്ങോട്ടും ചാടേണ്ടി വരില്ല!!!.
Related Posts
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളി കേട്ടവരൊക്കെ കുടുങ്ങിയിട്ടുണ്ട്. ഭഗത്തിന്റെ (ഭഗത് ചന്ദ്രശേഖരന്) യും ഗോപി കൃഷ്ണന്റെയുമൊക്കെ സ്ഥിതി നമുക്കറിയാവുന്നതാണ്. ഇന്ത്യാവിഷനില്‍ വെള്ളിനക്ഷത്രങ്ങള്‍ പോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് രണ്ടു പേരും പുതിയ ലാവണങ്ങള്‍ തേടിപ്പോയത്. ഭഗത്ത് പോയത് കെ മുരളീധരന്റെ കൂടെയാണ്. ഗോപികൃഷ്ണന് കുഞ്ഞാലിക്കുട്ടിയുടെ കൂടെയും!. (നല്ല പുള്ളികളെയാണ് രണ്ടുപേര്‍ക്കും കിട്ടിയത്). ഇരുവരുടെയും കാര്യം ഇപ്പോള്‍ കട്ടപ്പൊകയാണ്.
ഒന്നര വര്‍ഷം മുമ്പ് ഭഗത്തിനെ ജിദ്ദയില്‍ വെച്ചു കണ്ടു. കൂടെ മുരളിയുമുണ്ടായിരുന്നു. 'ജനപ്രിയ'യുടെ കാര്യം എന്തായി. വല്ലതും നടക്കുമോ? എന്ന് ഞാന്‍ ചോദിച്ചു. 'ഓ ഉടന്‍ തുടങ്ങും.. എല്ലാം റെഡിയായിട്ടുണ്ട്' എന്നായിരുന്നു രണ്ടു പേരുടെയും മറുപടി. ഇപ്പോള്‍ ചാനലുമില്ല, മുരളിയുമില്ല. രണ്ടു മൂന്നു കൊല്ലം ലീഗ് ചാനലിന്റെ പിറകെ നടന്നപ്പോള്‍ ഗോപികൃഷ്ണന് സംഗതി മനസ്സിലായി. ജീവിതം തുലയാന്‍ പോവുകയാണ് എന്ന്. ഉടനെ നികേഷിനെ സോപ്പിട്ടു റിപ്പോര്‍ട്ടറില്‍ കയറിക്കൂടി. അതുകൊണ്ട് കഞ്ഞിക്കു മുട്ടില്ലാതെ പോകുന്നു.(പുതിയ ലാവണങ്ങള്‍ തേടിപ്പോയ ശ്രീകണ്ഠന് നായരുടേയും ജോണ്‍ ബ്രിട്ടാസിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. ചാനല്‍ മാറിയതോടെ പല്ല് പോയ പുലി പോലെയായിരിക്കുകയാണ് ഇരുവരും!!). ഇങ്ങനെ ചാടിച്ചാടിപ്പോകുന്നവര് അളകനന്ദയെ കണ്ടു പഠിക്കണം. എത്ര ഓഫര്‍ വന്നതാണ്. എങ്ങോട്ടും പോയില്ല. അതുകൊണ്ട് തന്നെ ഉള്ള ചാനലില്‍ രാജകീയമായി തുടരാന്‍ കഴിയുന്നു. അതാണ് അതിന്റെ ഒരു ഇത്.
പ്രിയ വേണൂ, ഉപദേശിക്കുകയാണെന്ന് കരുതരുത്. വളരെ സൂക്ഷിച്ചു വേണം ഓരോ സ്റ്റെപ്പും എടുക്കാന്‍. നിങ്ങളെപ്പോലൊരാള്‍ വഴിയാധാരമാകുന്നത് കാണാനുള്ള കരുത്തില്ല. ഇന്നത്തെ കാലമാണ്. ചുറ്റുപാടും
വേണൂ, പോകുന്നത് മാതൃഭൂമിയിലേക്കാണ്. ശമ്പളക്കാര്യത്തില്‍ മനോരമയോളം വരില്ലെങ്കിലും കിട്ടുന്നത് മുടങ്ങാതെ കിട്ടും. ഇന്ത്യാവിഷന്കാരെപ്പോലെ പച്ച മാങ്ങ പറിച്ചു തിന്നു വിശപ്പടക്കേണ്ട ഗതികേടുണ്ടാവില്ല. എന്നിരുന്നാലും നികേഷിന്റെ കയ്യില്‍ നിന്നും കിട്ടാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ (കാശാണ് ഞാന്‍ ഉദ്ദേശിച്ചത്) അത് എത്രയും പെട്ടെന്ന് വാങ്ങണം. കാര്യം നിങ്ങള്‍ രണ്ടാളും ഒരുമിച്ചു ജോലി ചെയ്തു തുടങ്ങിയവരാണ്. സുഹൃത്തുക്കളാണ്. എല്ലാം ശരിയാണ്. പക്ഷെ നികേഷിപ്പോള്‍ ഒരു മൊയലാളിയാണ്. ടാറ്റ, ബിര്‍ള, ഗോയങ്കെ തുടങ്ങിയവരുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ഉള്ളത്. കിട്ടാനുള്ളത് എത്രയും പെട്ടെന്ന് വാങ്ങുന്നുവോ അത്രയും നല്ലത്.
വേണുവിന്റെ News Hour കച്ചേരിയുടെ വീഡിയോ (കാണാത്തവര്‍ക്കായി മാത്രം)
മ്യാവൂ: ഇനിയും ചാടണമെന്നു തോന്നിയാല്‍ രണ്ടു ചാനലുകള്‍ വേറെയുണ്ട്. ഒന്ന് സുന്നികളുടെ ദര്‍ശനയും മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും!.. രണ്ടും ഒന്നിനൊന്നു മെച്ചമാകാനുള്ള സാധ്യതയുണ്ട്!. ഒരിക്കല്‍ ചാടിയാല്‍ പിന്നെ എങ്ങോട്ടും ചാടേണ്ടി വരില്ല!!!.
Related Posts
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
നികേഷ് പോയാല്‍ ഇന്ത്യാവിഷന് പൂട്ടുമോ?
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
ഒരു മാധ്യമ ഗുണ്ടയുടെ പരിവേഷമല്ലേ യഥാര്‍ത്ഥത്തില്‍ വേണുവിനുള്ളത്? ഈ നിലക്കാത്ത ചാട്ടവും ആ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയല്ലേ? (വാര്‍ത്തകള്‍ ഭംഗിയായി വായിക്കും എന്നു സമ്മതിക്കുന്നു.)
ReplyDeleteസ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശമ്പളം, കരിയര്‍ എന്നിവ നോക്കി തന്നെയാണ് കൂട് മാറുക..വാര്‍ത്ത വായനയും ഒരു ജോലി തന്നെ ആയി കണ്ടാല്‍ പോരെ വെട്ടതാന്‍ സാറേ ?
Deleteപിന്നെ മാധ്യമ ഗുണ്ട എന്ന വാക്ക്.. ...ചാനലിന്റെ ടി ആര് പി കൂട്ടാന്‍ ജോലി ഭംഗിയായി ചെയ്യുന്നത് കൊണ്ടാണല്ലോ പലയിടത് നിന്നും ഓഫറുകള്‍ വരുന്നത് !
@ ബഷീര്‍ ഭായ്...ഒരു വാതില്‍ അടയുമ്പോള്‍ ഏഴു വാതില്‍ തുറക്കും ഭായി..വേണുവിനും, താങ്കള്‍ക്കും എനിക്കും അത് ബാധകമാണ് !
പ്രത്യേക വിരോധം കൊണ്ട് പറഞ്ഞതല്ല സുഹൃത്തെ.പൊതുവേ ടി.വി.അഭിമുഖങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.വേണുവിനെപ്പോലെ ചിലര്‍ ആളുകളെ ഇന്റിമിഡേറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.നികേഷ്കുമാര്‍ പോലും അത്രക്ക് പോകുന്നതു കണ്ടിട്ടില്ല.എത്ര അപ്രിയമായ ചോദ്യങ്ങളും അലോസരപ്പെടുത്താതെ ചോദിക്കുന്നവരെയും കാണാറുണ്ടല്ലോ.
Deleteവാര്‍ത്താ അവതാരകരില്‍ ഏറ്റവും നന്നായി അവതരിപ്പിക്കു ന്നത് വേണുവും നികെശുമല്ല, റിപ്പോര്‍ട്ടലെ സ്മൃതി പരുത്തിക്കാട് ആണ്. പക്ഷെ അവര്‍ക്ക് Editor HOur നികേഷ് കൊടുക്കുന്നില്ല.
Deleteസംഘടനാ ശത്രുത വള്ളിക്കുന്ന് ഇവിടെയും കാട്ടി.. മുജാഹിദുകാരന് ആയാല്‍ ഇങ്ങിനെയാ... അത് ബഷീര്‍ ബായിയും ചെയ്തു... അവസാനം ജമാഅത്തിനും സുന്നികള്‍ക്കും ഒരു കൊട്ട്.... പിളര്‍ന്നു പിളര്‍ന്നു തളരുന്ന, പിളരല്‍ തന്നെ ഒരു മുഖ്യ വിഷയമായി മാറിയ ഒരു സംഘടനയുടെ ആളായ വള്ളിക്കുന്നിന്നു മറ്റുള്ളവരുടെ വളര്‍ച്ചയില്‍ തോന്നുന്ന ഈര്‍ഷ്യ മനസ്സിലാക്കാന്‍ പറ്റുന്നതെയുള്ളൂ... ഒരു പത്രം തുടങ്ങി അതിലെ പണിക്കാര്‍ക്ക് ശമ്പളം തന്നെ കൊടുക്കാന്‍ കാഴിയാത്ത ഈ സംഘടനക്കാര്ക്ക് മറ്റുള സംഘടനകള്‍ പത്രങ്ങള്‍ പുഷ്പം പോലെ നടത്തി കൊണ്ട് പോവുന്നതും, അതും കഴിഞ്ഞു ഒരു പടി കൂടി മുന്നോട്ടു പോയി ചാനലും കൂടി കൈകാര്യം ചെയ്യാന്‍ പോവുന്നു എന്നു കാണുമ്പോള്‍ ദേഷ്യം പിടിക്കുന്നതും മനസ്സിലാക്കാവുന്നതെ ഉള്ളൂ...
ReplyDeletecorrect
Deleteതാങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. മാസ ശമ്പളം കിട്ടാത്തതിന് സമരം നടത്തിയ 'വര്‍ത്തമാനം' പത്ര ജീവനക്കാരെയും, അണികളില്‍ നിന്നും പത്ര നടത്തിപ്പിനായി പിരിച്ച ഷെയര്‍ പണം മര്യാതക്ക് തിരിച്ചു കൊടുക്കാന്‍ കഴിയാത്തതിന് കോടതിക്ക് മുന്പില് വരെ പോകേണ്ടി വന്നവരേയും നമുക്ക് കാണിച്ചു തന്ന ഒരു പ്രസ്ഥാനത്തിന്റെ ആള് ഇങ്ങനെ ഒക്കെ പറയുന്നതില്‍ സങ്കടമുണ്ട്. ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. അത് ചെയ്യാന്‍ കഴിയാത്തവര്‍ ഇങ്ങനെ മറ്റുള്ളവരുടെ മെക്കിട്ടു കേറും. അതും ഒരു പ്രകൃതി നിയമമാണ്.
DeleteThis comment has been removed by the author.
Deleteമ്യാവൂ:വര്‍ത്തമാനം എന്ന പത്രത്തെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ ? അവര്‍ ഒരു ചാനല്‍ തുടങ്ങും..അന്ന് വേണുവിനു അങ്ങോട്ടും ചാടാം..ജിന്ന് വിഷയത്തില്‍ വേണുവിനു കുറച്ചു പരിജ്ഞാനം ഉണ്ടായിരിക്കണം എന്ന് മാത്രം..മുജാഹിദ് പ്രസ്ഥാനത്തിന്റെ എണ്ണമറ്റ പിളര്‍പ്പുകളും അതിന്റെ ചരിത്രത്തെ കുറിച്ചും സാമാന്യ അവബോധവും വേണം..വര്‍ത്തമാനം ലൈന്‍ ഇങ്ങനെയാണ് "ശമ്പളമൊന്നും തന്നില്ലെങ്കിലും പണിയെടുത്താല്‍ മതി"
ReplyDeleteനൂറു ശതമാനം ശരി..!
Deleteമ്യാവൂ: ഇനിയും ചാടണമെന്നു തോന്നിയാല്‍ രണ്ടു ചാനലുകള്‍ വേറെയുണ്ട്. ഒന്ന് സുന്നികളുടെ ദര്‍ശനയും മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും!.. രണ്ടും ഒന്നിനൊന്നു മെച്ചമാണ്!>>>>>>>>>>>>>>>>>>>>>>>മീഡിയ വന്‍ ചാനല്‍ ട്രയല്‍ ഓടാന്‍ തുടങ്ങിയോ ?? ജിദ്ദയില്‍ കിട്ടുന്നുണ്ടായിരിക്കും ഇവിടെ [ദമ്മാമില്‍]]]] ]കിട്ടുന്നില്ല...
ReplyDeleteഭഗത്തിന്റെ ചാനലിനു പക്ഷം പിടിക്കാന്‍ ആരുമില്ലേ സോറി ഗോപി കൃഷ്ണന് കൂടിയുണ്ട് മീഡിയ വന്‍ ഉണ്ടാവുമോ ആവൊ
Deleteശിശുപാലന്
പുതുതായി വരാന്‍ പോകുന്ന മീഡിയ വണ്‍, ദര്‍ശന എന്നീ ചാനലുകള്‍ക്ക് എന്റെ വക ഒരു പബ്ലിസിറ്റി കൊടുത്തതാണ്. അതും തെറ്റായി വായിച്ചു. ഹെനിക്കു വയ്യ..
ReplyDeleteഅത് കൊണ്ടെന്താ ചുളിവില്‍ 'വര്‍ത്തമാനത്തിനും' പബ്ലിസിറ്റി കിട്ടിയല്ലോ .. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും കിടക്കട്ടെ :)
Deleteഅസൂയക്ക് മരുന്നില്ല
Deleteവേണുവേ ഒന്ന് വെറുതെ വിട്ടോടെ
മ്യാവൂ...എല്ലാവരേയും പരിഹസിക്കുന്പോള് ബഷീറ് വള്ളിക്കുന്നിന് ഒരു ആത്മ സംതൃപ്തി തോന്നുന്നുണ്ടല്ലേ... ഒരു ദിവസം ജീവിതം കോഞാട്ടയാകുന്ന ഒരു സമയം എല്ലാവര്ക്കും ഉണ്ടാകുമല്ലോ, അന്ന് ബഷീറിനോട് ഇവരൊക്കെ എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.
Deleteചാനല്‍ തുടങ്ങാന്‍ പറ്റിയില്ലെങ്കില്‍ തുടങ്ങാന്‍ പോകുന്ന ചാനലിനെ തെറി പറഞ്ഞെങ്കിലും ശ്രദ്ധ പിടിച്ചു പറ്റുക എന്ന തറ വേല സൂപ്പര്‍ ബ്ലോഗ്ഗര്‍ക്ക് ചേര്‍ന്നതല്ല. മാധ്യമത്തിന്റെ വളര്‍ച്ച കണ്ടിട്ട് ഒരു 'മുജാഹിദ് പത്രം' തുടങ്ങിയതിന്റെ ആഘാതം താങ്ങാനാവാതെ തളര്‍ന്നു പിളര്‍ന്നു കിടക്കുമ്പോള്‍ മാധ്യമം അവിടുന്നും വളര്‍ന്നു ചാനല്‍ രംഗത്ത് കൂടി കൈ വെക്കുമ്പോള്‍ ഉണ്ടാവുന്ന അസൂയ മനസ്സിലാക്കാവുന്നതെ ഉള്ളൂ..ബഷീര്‍ കുറഞ്ഞ പക്ഷം മടവൂര്‍ മുജാഹിദ്കളുടെ വീക്കിലി എങ്കിലും വായിക്കണം. നിങ്ങളുടെ നേതാവ് വളരെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്ന ഒരു ചാനലാണ് Media 1
ReplyDeleteന്കേഷ് കുമാര്‍ ഇന്ത്യാവിഷന് വിട്ടപ്പോള്‍ "പാലമരം വീണ ചെകുത്താന്റെ അവസ്ഥയില്‍" ആയതു നമ്മുടെ റവൂഫ് അളിയന്നാണ്. അളകനന്ദയ്ക്ക് സ്ഥായിയായ ഒരു ഒഴുക്കുണ്ട്. ചാഞ്ചാട്ടം ഇല്ല. ചാട്ടത്തിന്റെ കാര്യത്തില്‍ നാണം വേണ്ടെ, പണം മതിയെന്ന് വേണു. ശ്രീകണ്ഠന് നായര്‍ മറു കണ്ടം ചാടിയെങ്കിലും തുള്ളല്‍ അറിയാവുന്നത് കൊണ്ട് പിടിച്ചു നില്ക്കും. ബ്രിട്ടാസിന്റെ കാര്യമാണ് കഷ്ടം. കൈരളിയിലെ പുലി ഏഷ്യാനെറ്റിലെ പൂച്ചയായത് വര്‍ത്തമാന ചാനല്‍ വിശേഷം. എല്ലാം കണ്ടു സഹിക്കാന്‍ പ്രേക്ഷകരുടെ ജീവിതം പിന്നെയും ബാക്കി. എഴുതാന്‍ വള്ളിക്കുന്നിന്റെയും.
ReplyDelete@Mr. Akbar, You are absolutely right..
Deleteഹൌ സമാധാനപ്പെടൂ കുട്ടികളെ വാര്‍ത്താവതരണ ക്കാര്‍ക്ക് ഒരു പത്ത് വര്‍ഷത്തേക്ക് അടിയന്തിരാവസ്ഥ കൊണ്ട് വരണമെന്നും സര് സി പി യുടെ ഭരണ മായിരുന്നെകില് ഇങ്ങിനെ അവതാരകര്‍ പുല് ചാടികളെ പോലെ ചാടി നടക്കാതെ നാവടക്കി( നാവിട്ടടിച്ചു ) പണിയെടുക്കുമായിരുന്നു എന്നൊന്നും എഴുതിയിട്ടില്ലല്ലോ
ReplyDeleteഹി ഹി ഹി .. ഒരു അവാര്‍ഡ് കൂടി കൊടുത്തു ബഹുമാനിക്കണം
Deleteഈ ജമ'അതുകാര്കിതെന്തു പറ്റി? എന്തിനാ ഇത്ര അരിശം? ജമ'അതു മാധ്യമം തുടങ്ങിയത് കൊണ്ടാണോ മുജാഹിദ് വര്‍ത്തമാനം തുടങ്ങിയത്? എന്തോരല്പതരം. നിങ്ങടെ പത്രത്തിന്റെ വരിക്കാരില്‍ എത്ര മുജഹിടുകലുണ്ടാവും എന്നൂഹിക്കാമോ? മുജാഹിടുകളില്‍ നല്ലൊരു ശതമാനവും ഇപ്പോഴും മാധ്യമത്തിന്റെ വരിക്കാരാനു. പിന്നെ ഇവിടെ എന്തിനാണ് മുജഹിട് പ്രസ്ഥാനത്തെ വലിച്ചിഴക്കുന്നത്. ബഷീര്‍ സാഹിബ് ഇവിടെ സുന്നികളുടെയും ജമാതുകാരുടെയും ചാനലിനെ താരതമ്യം ചെയ്യുന്നത് മര്ടോകിന്റെയും മനോരമയുടെയും കൂടെയാണ്, അതു കൊണ്ടാണങ്ങനെ പറഞ്ഞത്. എന്തായാലും അവരുടെ അത്രേം വരില്ലല്ലോ നിങ്ങടെ പ്രൊഫൈല്‍.
ReplyDelete"കൈ തന്നെ ഇല്ലാത്തവന് വിരലിലെ ചെറിയ മുറിവ് ഉള്ളവനെ" പരിഹസിച്ചു മതി മറക്കുന്നത് കാണുമ്പോള്‍ പ്രതികരിച്ചു പോവും
Deleteചണ്ഡാല ഭിക്ഷുകി എന്തു പറ്റിയെന്ന് സൂപ്പര്‍ ബ്ലോഗറോട് ചോദിക്ക്..
Deleteഅങ്ങേര്ക്കല്ലേ ചൊറിച്ചില്‍ .ഹല്ല പിന്നെ വല്ല കാര്യോണ്ടായിരുന്നോ വര്‍ത്താനം പറയിക്കാന്‍.
വടികൊടുത്തു അടിവാങ്ങിച്ചന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ പോധ്യായി.
ഒരു പത്രം തുടങ്ങി അതിലെ പണിക്കാര്‍ക്ക് ശമ്പളം തന്നെ കൊടുക്കാന്‍ കാഴിയാത്ത ഈ സംഘടനക്കാര്ക്ക് മറ്റുള സംഘടനകള്‍ പത്രങ്ങള്‍ പുഷ്പം പോലെ നടത്തി കൊണ്ട് പോവുന്നതും, അതും കഴിഞ്ഞു ഒരു പടി കൂടി മുന്നോട്ടു പോയി ചാനലും കൂടി കൈകാര്യം ചെയ്യാന്‍ പോവുന്നു എന്നു കാണുമ്പോള്‍ ദേഷ്യം പിടിക്കുന്നതും മനസ്സിലാക്കാവുന്നതെ ഉള്ളൂ..
ReplyDeleteവ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് സുഖമുള്ള കാര്യമേ അല്ല.
ReplyDeleteചെമ്മീൻ ചാടിയാൽ മുട്ടോളം, അവിടുന്നും ചാടിയാൽ ചട്ടിയോളം എന്ന് പണ്ട് വല്ലിപ്പ (ഉപ്പാന്റെ ഉപ്പ) പറഞ്ഞു കേട്ടിട്ടുണ്ട്.
ReplyDeleteപക്ഷേ, വേണു ചാടിയാൽ..... സോറി സർ... നോ ഐഡിയ! :)
ഐഡിയ ഇല്ലാത്തോര് കമന്റാന്‍ നിക്കരുത്.
Deleteവേണുവിനെന്താ കുറവ് നല്ല ബാര്‍ത്ത വായനക്കാരന്
അങ്ങേര് കാരണം ബഷീര്‍ ഭായിക്ക് ഒരു പോസ്റ്റും ഒത്തു.
അങ്ങേര് എവിടെങ്കിലും ബാര്‍ത്ത ബായിക്കട്ടെന്നേ.
നിങ്ങക്കൊന്നും പറ്റാത്ത പണിയല്ലേ.അറിയണോര് ചെയ്യട്ടന്നേ.
മീഡിയാ വൺ ' തുടങ്ങാതെ എങ്ങിനെ ആണ് താങ്കൾക്ക് 'മെച്ചം 'എന്ന് മനസിലായത് ? പല വലിയ പത്രങ്ങളിൽ നിന്നും ചാടിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി വർത്തമാനം പത്രത്തിലെത്തിച്ച് സാലറി നൽകാതെയിരുന്നത് പോലെയാകില്ല “ജമാ അത്തെ ഇസ്ലാമിയുടെ” മീഡിയവൺ ൽ എത്തിയാൽ....മാധ്യമം മജീദിയ വേജ് ബോർഡ് നടപ്പാക്കിയത് താങ്കൾ അറിഞ്ഞില്ലയോ ആവോ.....സുന്നികളെ കളിയാക്കുൻപോൾ എന്തൊക്കെ കുറവുണ്ടായാലും നിങ്ങളെക്കാൾ നല്ലപോലെ “സിറാജ്” നടത്തിക്കൊണ്ട് പോകുന്നത് മറക്കരുത്
ReplyDeleteഅതെ ഷാനവാസ് അതാണ്.
Deleteഇങ്ങേര് പോസ്റ്റിട്ട് ആള്‍ക്കാരെകൊണ്ട് പറയിക്കും.
കമന്റടിടിക്കാര് വിഷയം വേണുവില്‍ നിന്ന് മാറ്റി മ്യാവൂവില്‍ കിടന്നു കറക്കുകയാണല്ലോ.
ReplyDeleteവേണു കൂടി പോയതോടെ നികേഷിന്റെ ചാനല്‍ അടുത്തു തന്നെ പൂട്ടും. പിന്നെ ടാറ്റായുടെയും ബിര്ലയുടെയും വീട്ടുപണിക്ക് പോകാം.
ReplyDeleteMe too a fan of Venu. A good news presenter. Wish him all the best in Mathrubhumi.
ReplyDeleteകഷ്ടമാണ് ഈ വള്ളിക്കുന്നിന്റെ കാര്യം...നല്ല ഒരു ആര്ടിക്ല് എഴുതി അവസാനം ഒരു കൊട്ട് വേണ്ടായിരുന്നു എന്ന് തോന്നുന്നു...എന്തൊക്കെ തന്നെ എതിര്പ്പുന്റെന്കിലും മാധ്യമം പത്രം നടത്തിക്കൊണ്ടു പോകുന്നതില്‍ ജമാത് കാണിച്ച മാന്യതയും അന്ഗീകരിക്കെട്ടത് തന്നെയാണ്...ഒരല്പം ആ ഫീല്‍ഡില്‍ ജോലി ചെയ്ത ആളെന്ന നിലയില്‍ മജീടിയ വെജ് നടപ്പാക്കി എന്നത് സ്തുത്യര്‍ഹം തന്നെ...(അതിനെക്കുറിച്ച് ഒരു ആര്ടിക്ല് താങ്കളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു). പിന്നെ താങ്കളൊക്കെ പിന്തുണയ്ക്കുന്ന വര്‍ത്തമാനം അപ്പുറത്തുള്ള സ്ഥിതിക്ക് വെറുതെ ആ കൊട്ട് വേണ്ടായിരുന്നു...
ReplyDeleteമാധ്യമത്തെയും ജമാഅത്തെ ഇസ്ലാമിയേയും പറഞ്ഞാലേ വള്ളിക്കുന്നിലേക്ക് ബ്ലോഗ് റീഡേഴ്സ് ഒഴുകിവരികയുള്ളൂ... അതിത്രകാലമായിട്ടും ആര്‍ക്കും മനസ്സിലായില്ലേ....
Deleteസംശയമുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ കമന്റ്സ് വന്ന പോസ്റ്റുകള്‍ എടുത്തുനോക്കിയാല്‍ മതി...
വേണുവിനെ ഉപദേശിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്...?
ReplyDeleteഈ ചോദ്യം ചോദിക്കുന്ന നിങ്ങളുടെ അതേ യോഗ്യത
Deleteexcellent post. that video is too funny. thank you for sharing it
ReplyDeleteithu munpum iyalude postil kayari kalichatahnu
Deleteചര്‍ച്ചക്കിടെ ജയ സന്കര് എന്നൊരുത്തന്‍ അസഭ്യം വിളിച്ചു പറയുമ്പോള്‍ ചിരിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ മഹാന്
ReplyDeleteതിരുവഞ്ഞൂരിനെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും ഇവന് തല്‍ സ്വഭാവം കാണിച്ചു
മറ്റുള്ളവര്‍ വിളിക്കുന്നു എന്നത് വേണുവിന്റെ കഴിവ് തന്നെയല്ലേ....
ReplyDeleteതിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്്,.., വേണുവിനും...
വേണുവിനെ കൊച്ചാക്കുന്നതിനോട് യോജിപ്പില്ലെങ്കിലും എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു...
വേണുവിനെ കൊചാക്കിയതായി എവിടെയും കണ്ടില്ലല്ലോ ഈ പോസ്റ്റില്‍. വെറുതെ എന്തെങ്കിലും പറയുന്നോ
Deleteമാധ്യമത്തെയും ജമാഅത്തെ ഇസ്ലാമിയേയും പറഞ്ഞാലേ വള്ളിക്കുന്നിലേക്ക് ബ്ലോഗ് റീഡേഴ്സ് ഒഴുകിവരികയുള്ളൂ... അതിത്രകാലമായിട്ടും ആര്‍ക്കും മനസ്സിലായില്ലേ....
ReplyDeleteസംശയമുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ കമന്റ്സ് വന്ന പോസ്റ്റുകള്‍ എടുത്തുനോക്കിയാല്‍ മതി...
വള്ളിക്കുന്നു സാറേ, മാധ്യമ രംഗത്തെ വിശേഷങ്ങള്‍ പലപ്പോഴും അറിയുന്നത് നിങ്ങളുടെ ബ്ലോഗിലൂടെയാണ്. രാഷ്ട്രീയം എഴുതുന്നതിനെക്കാള്‍ നല്ലത് ഇത്തരം വിഷയങ്ങള്‍ എഴുതുന്നതാണ്.
ReplyDeleteവേണുവിനു നല്ല ഒരു ഓഫർ വന്നപ്പോൾ അങ്ങോട്ട് പോയി.....അതിൽ ഇത്ര ആനക്കാര്യമായി ചർച്ച ചെയ്യാൻ എന്തിരിക്കുന്നു....വേണുവും നികേഷും ചാനൽ വിട്ടതിനെക്കുറിച്ചും വെറുതെയല്ല ഭാര്യയിലെ മത്സരാർത്തിയെ പോലീസ് പിടിച്ചതിനെക്കുറിച്ചുമൊക്കെയെഴുതി ഒരു “മനോരമ”യാവാൻ ശ്രമിക്കാതെ സീരിയസായ ഒരു ടോപ്പിക്കുമായി വരൂ......
ReplyDeleteചില കമന്റുകള്‍ കണ്ടപ്പോള്‍ പോസ്റ്റ് ഒന്നും കൂടി വായിച്ചു നോക്കി, ചില കമന്റുകാര്‍ പറയുന്ന കുഴപ്പങ്ങളൊന്നും കണ്ടില്ല - ഇങ്ങള് പോസ്റ്റ് എഡിറ്റു ചെയ്തോ?
ReplyDelete"വള്ളിക്കുന്ന് ചാനല്‍" തുടങ്ങുമ്പോള്‍ ഇവിടുന്നും Paul Henri -യെ അങ്ങ് കൂട്ടിക്കോ തെറിവിളിയില്‍ ജയരാജന് ടീമിനോടൊക്കെ കട്ടക്ക് പിടിക്കും എന്നതിന് പുറമേ പുതിയ വിവാദങ്ങള്‍ ഒന്നുമില്ലെങ്കില്‍ സ്വയം വിവാദം ഉണ്ടാക്കി ചാനല്‍ പൂട്ടാതെ നോക്കും എന്നൊരു ഗുണവുമുണ്ട്.
ഇല്ല, എഡിറ്റിങ്ങോന്നും വരുത്തിയിട്ടില്ല :). എന്റെ പോസ്റ്റുകളില്‍ പലപ്പോഴും വിഷയത്തിലല്ല കമന്റുകള്‍ വരാറുള്ളത്. മനസ്സില്‍ എന്തൊക്കൊയോ സങ്കല്പിച്ചു എഴുതി വിടുന്നൂന്നു മാത്രം. പാവങ്ങളാണ്.
Deleteതാങ്കളുടെ ഈ കമന്റ് ഒന്ന് വായിച്ചു നോക്ക്.."മ്യാവൂ: ഇനിയും ചാടണമെന്നു തോന്നിയാല്‍ രണ്ടു ചാനലുകള്‍ വേറെയുണ്ട്. ഒന്ന് സുന്നികളുടെ ദര്‍ശനയും മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും!.. രണ്ടും ഒന്നിനൊന്നു മെച്ചമാണ്!. ഒരിക്കല്‍ ചാടിയാല്‍ പിന്നെ എങ്ങോട്ടും ചാടേണ്ടി വരില്ല!!!.""
Deleteഇവിടെ മീഡിയ 1 തുടങ്ങിയിട്ട് പോലുമില്ല...എന്നിട്ടും താങ്ങള്അതിന്റെ മെച്ചം മനസ്സില്ലക്കിയത് വല്യ കാര്യം തന്നെ...എന്നിട്ടും ഇങ്ങനെയൊക്കെ എഴുതണമെങ്കില്‍ ആരാണ് എന്ടോക്കെയോ സങ്ങല്പിച്ചു എഴുതുന്നത് എന്ന് മനസ്സിലാക്കാന്‍ വല്യ വിവരമൊന്നും വേണ്ട.....
പിന്നെ...ജോലി മാറുക എന്നത്...കെട്ടിയോളെ ഒഴിവാക്കി വേറെ കേട്ടുന്നതുപോലെയല്ല..അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി പാര്‍ടി മാറിക്കളിക്കുന്ന്ന രാഷ്ട്രീയ കാരെ പോലയല്ല....നല്ല ശമ്പളത്തിന് വേണ്ടിയും satisfaction ഉ വേണ്ടിയും ഇങ്ങനെ മാറുന്നത് സര്‍വ സാധാരണമാണ്...ഇതാണോ താങ്കളുടെ മഹാ 'വിഷയം'...
സര്,ഈ പാവങ്ങള്‍ മെച്ചപ്പെട്ടവര്‍ തന്നെയാണ്.ബര്‍ത്താനം പറഞ്ഞോണ്ടു നടന്നാലൊന്നും കാര്യൂല്ല സായിബേ..
Deleteഅതിനിത്തിരി പുത്തി ബേണം,മാത്രോല്ല കുറച്ച് ആത്മാര്ത്തെ വേണ്ണം.അല്ലാണ്ട് ബലിയ ബലിയാ ഗാര്യങ്ങള് എളുതി വിട്ടതോണ്ടായില്ല..
മനസ്സിലായോ.. ഇല്ല.. അതാണ്..
ReplyDeleteവേണുവോ അത് പോലെയുള്ള ചാനല്‍ ജീവനക്കാര്‍ അവരുടെ കരിയര്‍ നോക്കി പല സ്ഥാപനങ്ങളിലും ജോലിക്ക് കയറി എന്ന് വരും, പ്രേഷകര്‍ക്ക് അതില്‍ എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്, (അക്ബറിന്റെ മറുപടിയില്‍- എല്ലാം കണ്ടു സഹിക്കാന്‍ പ്രേക്ഷകരുടെ ജീവിതം പിന്നെയും ബാക്കി) ഇതു കേട്ടാല്‍ മിസ്റ്റര്‍ വള്ളിക്കുന്ന് ഉപജീവനം മാര്‍ഗ്ഗം തുടങ്ങിയത് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ തന്നെ ആണെന്ന് തോന്നുന്നല്ലോ, ഇനി സമാനമായ മറ്റൊരു കമ്പനിയില്‍ നിന്ന് നല്ലൊരു ഓഫര്‍ വന്നാല്‍ അങ്ങോട്ട് പോകില്ലായിരിക്കും, സ്വന്തം കാര്യത്തില്‍ പോലും ഇല്ലാത്ത ഈ ശുഷ്കാന്തി വേണുവില്‍ വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്, കഞ്ഞി കുടി മുട്ടാതെ കഴിയുന്നു എന്ന ആക്ഷേപം കണ്ടു, അവനവന്റെ ജീവിതത്തെ കുറിച്ച് മറ്റാരെക്കാളും അവര്‍ക്ക് തന്നെയാണ് വ്യക്തത ഉള്ളത്, കഞ്ഞി കുടി മുട്ടാതെ നോക്കാന്‍ അവര്‍ക്ക് കഴിയും, പ്രത്യേകിച്ച് പ്രോഫെഷണലുകള്ക്ക്, പ്രക്ഷേപണമില്ലാതിരുന്ന സമയത്ത് കാണിച്ച ഒരു നേരംപോക്ക് താങ്കളെ അദ്ധേഹത്തിന്റെ ആരാധന പാത്രമാക്കി എന്നത് തന്നെ ആ ക്ളിപ്പിങ്ങിലൂടെ താങ്കള്‍ അദ്ധേഹത്തെ ആക്ഷേപിക്കുകയാണ്, (എന്നിട്ട് സന്തോഷ് പണ്ടിറ്റിനോട് ഒരു ഏച്ചു കെട്ടലും ) ഒഴിവു സമയങ്ങളില്‍ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള നേരമ്പോക്കുകള്‍ കാണാം, അത് താങ്കള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ആണെങ്കിലും, അത് വഴി അവരെ ആരാധിക്കപെടാന്‍ മാത്രം താങ്കള്‍ അധ:പതിചെന്നു ഞാന്‍ കരുതുന്നില്ല. വേണുവിനെ ചാനലില്‍ നിത്യം കാണുന്നത് കൊണ്ടാണല്ലോ അദ്ദേഹം സ്ഥാപനം മാറിയ വിവരം അറിഞ്ഞത്, മറ്റുള്ള പ്രസ്ഥാനങ്ങളില്‍ നിന്ന് മാറി ജോലി നോക്കുമ്പോള്‍ നാം അത് അറിയുന്നില്ല, പ്രവാസിയായി ജോലി കിട്ടിയതിന്റെ അന്ന് തന്നെ മോണ്സ്റ്റരിലും, നൌക്കരിയിലും അപ്ഡേറ്റ് ചെയ്തവര്‍ വേണുവിന് ഉപദേശം കൊടുക്കുന്നതിലെ വിരോധാഭാസം ആര്‍ക്കും മനസ്സിലാകും. എന്തിനാണ് വ്യെക്തിഹത്യ ചെയ്യുന്നത്. എന്നിട്ട് ഉപദേശമാണ് പോലും ഉപദേശം, എന്നിട്ട് അങ്ങനെ കരുതരുതെന്നു ഒരു മുന്നറിയിപ്പും.
അത് കലക്കി...... വള്ളിക്കുന്നിന്റെ അഹങ്കാരതിന്നു ഒരു കൊട്ട്....... കൊട് ജ്വാലെ കൈ....
DeleteWell,
Deleteകിട്ടേണ്ടടുത്തു തന്നെ കിട്ടി
ഇതിനൊന്നും തന്നെ മരുപടിയുണ്ടാകില്ല ഈ വല്ലിക്കുന്നിനു
മാന്യനായ വേണു പാട്ട് പടി വീണ മീട്ടുന്നത് കാണാന്‍ നല്ല രസമുണ്ട് എപ്പോള്‍ ഞാനുമൊരു ഫാന്‍ ആയി
Deleteജ്വാല യുടെ ശരിക്കുള്ള മുഖം കണ്ടു അഭിനന്തനങ്ങള്
Deleteഎനിക്ക് നേരെ മറിച്ചാണ് തോന്നിയത്.. വേണുവിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചാണ് ആ video യെ പറ്റി പറയുന്നത്.
Deleteസന്തോഷ് പണ്ടിടിനെ പറ്റി പറഞ്ഞത് ആ video ക്ക് youtube ഇല് ഉണ്ടായിരുന്ന popularity കാണിക്കുവാനും.
ജ്വാല ശരിക്കും ജ്വലിച്ചല്ലോ...?
DeleteWell said. Vallikkunnu is boasting and giving advices to many just because he had few thousand hits in his page. I am smart and all others are fools... As if like if venu loses his job vallikkunnu will take care of him.. No job is secure in modern world.. This is applicable for you also...
Deletethank you jwala...
Deleteഅഭിനന്ദനങ്ങള്‍..
അഭിനന്ദനങ്ങള്‍.. ജ്വാല.
Deleteവള്ളിക്കുന്ന് ജീ
ReplyDeleteഇത് വരെ പ്രക്ഷേപണം തുടങ്ങാത്ത media one നെ കുറിച്ചുള്ള പരാമര്‍ശം കടന്ന കൈ ആയിപ്പോയി
വേണമെങ്കില്‍ തങ്ങള്‍ക് ഒരു അവസ്സരം കിട്ടുമോ നോക്ക്.. ഇന്ത്യ വിഷന്‍ പത്രവ്ര്ത്താന്തം മോഡല്‍
നല്ല ചെമ്പു തടയും,
പൊട്ടക്കിണറ്റിലെ തവള
ReplyDeleteപൊട്ടനാണന്നു കരുതരുത്.
കേരളത്തിലെ അറിയപ്പെടുന്ന ന്യൂസ് രീദര് വേണു ക്ലച് പിടിക്കാത്ത റിപ്പോര്ത്ടര് ചാനലില്‍ നിന്നും പുതിയ കേമറയും പത്തു പുത്തനും തേടി വേണു പോകുന്നതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചതിന് ഭാവുകങ്ങള്‍
ReplyDeleteനല്ലൊരു ആക്ഷേപഹാസ്യം...അഭിനന്ദനങ്ങള്‍
ReplyDeleteഅത് താങ്കള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ആണെങ്കിലും, അത് വഴി അവരെ ആരാധിക്കപെടാന്‍ മാത്രം താങ്കള്‍ അധ:പതിചെന്നു ഞാന്‍ കരുതുന്നില്ല. വേണുവിനെ ചാനലില്‍ നിത്യം കാണുന്നത് കൊണ്ടാണല്ലോ അദ്ദേഹം സ്ഥാപനം മാറിയ വിവരം അറിഞ്ഞത്, മറ്റുള്ള പ്രസ്ഥാനങ്ങളില്‍ നിന്ന് മാറി ജോലി നോക്കുമ്പോള്‍ നാം അത് അറിയുന്നില്ല, പ്രവാസിയായി ജോലി കിട്ടിയതിന്റെ അന്ന് തന്നെ മോണ്സ്റ്റരിലും, നൌക്കരിയിലും അപ്ഡേറ്റ് ചെയ്തവര്‍ വേണുവിന് ഉപദേശം കൊടുക്കുന്നതിലെ വിരോധാഭാസം ആര്‍ക്കും മനസ്സിലാകും. എന്തിനാണ് വ്യെക്തിഹത്യ ചെയ്യുന്നത്. എന്നിട്ട് ഉപദേശമാണ് പോലും ഉപദേശം, എന്നിട്ട് അങ്ങനെ കരുതരുതെന്നു ഒരു മുന്നറിയിപ്പും.
ReplyDeleteഇത് വരെ പ്രക്ഷേപണം തുടങ്ങാത്ത media one നെ ക്കുറിച്ച് “ജിന്ന്” അറിയിച്ച് കൊടുത്തിട്ടുണ്ടാവും.....
ReplyDeleteവല്ലിക്കുന്നിന്റെ ഈ ബ്ലോഗിലെ എല്ലാ കുറിപ്പുകളും താല്പര്യത്തോടെ വായിക്കാറുണ്ട്.. താങ്കള്‍ പറയുന്ന പല കാര്യങ്ങളോടും യോജിപ്പും തോന്നാറുണ്ട്.. പക്ഷെ ജമാതിനെയും മുജഹിദിനേയും അവസാനം ഒന്ന് കൊട്ടിയത് ശരിയായില്ല. കോമെന്റുകള്‍ വയിച്ചപോഴാണ് താങ്കള്‍ മുജഹിടുകരന്നെന്നു മനസ്സിലായത്.. എല്ലാ മുജഹിടുകര്കും (ബ്ലോഗെഴുതുന്ന കുറച്ചു പുരോഗമന ചിന്ത ഒക്കെ ഉള്ളവര്‍ക്കും) ഈ അന്ധമായ സങ്കടന്‍ പക്ഷ പതിത്വം ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി
ReplyDeleteവള്ളിക്കുന്നിന്റെ ഈ ബ്ലോഗില്‍ മുമ്പ് മുജാഹിടുകരുടെ ഒരു വന്‍ പട തന്നെ ഉണ്ടായിരുന്നു ഇപ്പോള്‍ ഇവന്മാരെല്ലാം എവിടെ പോയി പരിഹാസ്യം പറഞ്ഞു പറഞ്ഞു മടുത്തുകാണും
ReplyDeleteഅല്ലങ്കില്‍ എല്ലാവരെയും ജിന്ന് പിടിച്ചുകാന്നും
ഈ കസര്‍ത്തിനിടയില്‍ മറന്ന ഒരാളുണ്ട്...മനോരമയില്‍ നിന്നും നമ്മടെ നികേഷിന്റെ മാളത്തിലേക്ക് ചാടിയ സോണി ഭട്ടതിരിപ്പാട്!! കാണാതായിട്ട് വര്‍ഷം 3 ആകാന്‍ പോകുന്നു!!ഒടുക്കത്തെ ത്വര ഉപയോഗിച്ച് ബ്രേക്കിംഗ് ന്യൂസുകള്‍ കണ്ടെത്താന്‍ പേടാപാട് പെടുന്ന സകല സംഗതിവാര്ത്താഹേക്കാരും പാവം സോണിയെ മറന്നു!! “ആടിക്കളിക്ക് കുട്ടിരാമാ ചാടിക്കളിക്ക് വാര്ത്തരാമാ...“!!
ReplyDeleteസുഖിപ്പിക്കല്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായ ബഷീര്‍ക്ക തന്നെ ഇത് പറഞ്ഞല്ലോ! ഒരാള്‍ അയാള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ അയാളുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അയാള്‍ക്ക് കഴിയും. അതില്‍ ബഷീര്‍ക്കാക്ക് എന്ത് കാര്യം? എഴുതാന്‍ വിഷയമില്ലെന്കില് വെറുതെ ഇരിക്കൂ...അല്ലാതെ മറ്റുള്ളവരെ ചെളിവാരി എരിയരുത്.
ReplyDeleteപാവങ്ങള്‍ ജീവിച്ചു പൊക്കോട്ടെ
ReplyDeleteതീര്‍ച്ചയായും മീഡിയാ വണ്‍ ചാനല്‍ ഒരു സംഭ വമായിരിക്കും
ReplyDeleteകഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം കൊണ്ടു ഗള്‍ഫിലും കേരളത്തിലും പത്രം വിജയിചിട്ടുന്ടെങ്കില്
മീഡിയാ വണ്‍ ചാനലും അവര്‍ നന്നായി നടത്തി കൊണ്ടു പോകും..ചാനല്‍ തുടങ്ങാന്‍
വൈകിയെന്നെ യുള്ളൂ.. ഈവൈകല് ചാനല്‍ ലോകത്തിനു മാറ്റം
വരുത്തുകയും ചെയ്യും..ചാനല്‍ മുഖ്യ ധാരയിലേക്ക് എണ്ണ പ്പെടുകയും ചെയ്യും!..
വേണു മാറുന്നുണ്ടെങ്കില്‍ അത് ചെയ്യുന്ന ജോലിയില്‍ സംതൃപ്തി കിട്ടാ ത്തത് കൊണ്ടായിരിക്കും..
സ്വന്തമായി വീടോ ഭാര്യയോ ഇല്ലാത്തയാള്‍ മകന് പേരിട്ടതുപോലെയായി കാര്യം..
ReplyDelete"അത്തള പിത്തള തവളാച്ചി
ReplyDeleteചുക്ക് മരിക്കണ ചൂളാപ്പ
ബസീര്‍ ബന്നു വിളക്കൂതി
മിണ്ട പ്രാണി സാരാപ്പു"
വള്ളിക്കുന്ന് എഴുതുന്നത് ഇതുപോലെയാണ് അതില്‍ വലിയ കാര്യമൊന്നും ഇല്ല സുഹൃത്തുക്കളെ!!!
കുറെ കമന്റ് കിട്ടാന്‍ വേണ്ടി തന്നെയാണ് അദ്ദേഹം മാഷ്പണിക്കിടക്കു കുട്ടികളെ പഠിപ്പിക്കാതെ ഈ ബ്ലോഗു എഴുതുന്നത്.
അതിനു കുറച്ചു എരിവും പുളിയും കിട്ടാനാണ് ജമ - സുന്നികളെ പറയുന്നത്.അല്ലാതെ സീരിയസ്സായി വായിക്കുന്നവര്‍ക്ക് എന്തെല്ലാം കിടക്കുന്ന്.
ഈ ചവറു വായിച്ചു സമയം കളയണോ.?????
സത്യം.. പിന്നെ ഒഫീസില്‍ ഇരുന്ന് പൈങ്കിളി വായിക്കാന്‍ മുന്‍പ് ബെര്‍ളി മാത്രമെ ഉണ്ടായിരുന്നുള്ളൊ... ബെര്‍ളിക്ക് കാര്യ ബോധം വന്നപ്പോള്‍ ഇപ്പൊ വള്ളിക്കുന്നുകാരന്‍ മാത്രം ആശ്വാസം.
Deleteസ്വന്തമായി വീടോ ഭാര്യയോ ഇല്ലാത്തയാള്‍ മകന് പേരിട്ടതുപോലെയായി കാര്യം....
ReplyDelete"ന്റെ പോസ്റ്റുകളില്‍ പലപ്പോഴും വിഷയത്തിലല്ല കമന്റുകള്‍ വരാറുള്ളത്...................." അതെ അത് വായിക്കാനാണ് രസവും . പലപ്പോഴും വിഷയത്തിന്റെ പഞ്ഞിംഗ് പലര്‍ക്കും പിടികിട്ടുന്നത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടായിരിക്കും .....:)
ReplyDeleteനിങ്ങടെ വേണുവിനെ പറ്റിയുള്ള , ഇന്നത്തെ എഴുത്ത് ... അങ്ങോട്ട് വല്ലാതെ ഇഷ്ടപെട്ടിരിക്കുന്നു..എഴുത്തിന്റെ ശൈലിയെ !..എല്ലാ ഭാവുകങ്ങളും നേരുന്നു...എല്ലാവരും, ഇപ്പോഴും, നന്നായിരിക്കട്ടെ...നമ്മുടെ വേണു ഉള്‍പ്പടെ....നിങ്ങളും ..ഈ ഞാനും....എല്ലാവരും....!
ReplyDeleteസംഘടനാ ശത്രുത വള്ളിക്കുന്ന് ഇവിടെയും കാട്ടി.. മുജാഹിദുകാരന് ആയാല്‍ ഇങ്ങിനെയാ... അത് ബഷീര്‍ ബായിയും ചെയ്തു... അവസാനം ജമാഅത്തിനും സുന്നികള്‍ക്കും ഒരു കൊട്ട്.... പിളര്‍ന്നു പിളര്‍ന്നു തളരുന്ന, പിളരല്‍ തന്നെ ഒരു മുഖ്യ വിഷയമായി മാറിയ ഒരു സംഘടനയുടെ ആളായ വള്ളിക്കുന്നിന്നു മറ്റുള്ളവരുടെ വളര്‍ച്ചയില്‍ തോന്നുന്ന ഈര്‍ഷ്യ മനസ്സിലാക്കാന്‍ പറ്റുന്നതെയുള്ളൂ... ഒരു പത്രം തുടങ്ങി അതിലെ പണിക്കാര്‍ക്ക് ശമ്പളം തന്നെ കൊടുക്കാന്‍ കാഴിയാത്ത ഈ സംഘടനക്കാര്ക്ക് മറ്റുള സംഘടനകള്‍ പത്രങ്ങള്‍ പുഷ്പം പോലെ നടത്തി കൊണ്ട് പോവുന്നതും, അതും കഴിഞ്ഞു ഒരു പടി കൂടി മുന്നോട്ടു പോയി ചാനലും കൂടി കൈകാര്യം ചെയ്യാന്‍ പോവുന്നു എന്നു കാണുമ്പോള്‍ ദേഷ്യം പിടിക്കുന്നതും മനസ്സിലാക്കാവുന്നതെ ഉള്ളൂ... good-like-this
ReplyDeletesang parivaarin kuda choodi maduthaan venu asianet news vitt odiyath chennath vaartha vaayana oru mimikri aayi avatharipikkunna nikesh kumaar annante chaanalil moppan thinnukayum theettikkukayumilla pinne venu enthu cheyyum
ReplyDeleteഈ ബ്ലോഗില്‍ ആദ്യമായി വരുകയാണ്. മാധ്യമ രംഗത്തെ ചലനങ്ങളെ സരസമായി വിലയിരുത്തുന്ന ചില പോസ്റ്റുകള്‍ വായിച്ചു. i like your style of writing. I am subscribed to your posts. expecting more such posts in future.
ReplyDelete"...മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും!."
ReplyDeleteബഷീര്‍, താങ്കളുടെ എഴുത്തിന്റെ ശൈലിയും വിഷയങ്ങളും നല്ലത് തന്നെ. പക്ഷെ അവയില്‍ ചിലതിനെ താങ്കള്‍ തന്നെ നശിപ്പിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണി നെ ഒന്നു മാന്താന്‍ വേണ്ടിയാണ് ഇതൊക്കെ എഴുതിയതെന്ന രൂപത്തില്‍ ആയി അതിന്റെ അവസാനം ആ വിമര്‍ശനം ഒഴിവാക്കാനായിരിക്കും ദര്‍ശനയെ കൂടെ ചാരിയത് ! ഒരു വരുന്നതിനു മുമ്പ് തന്നെ അതിനെ വിലയിരുത്തിയ രീതി താങ്കള്‍ക്കു ഒട്ടും യോജിച്ചതായില്ല. അതൊരു അല്പതരമായി പോയെന്നു താങ്കള്‍ക്ക് പോലും എഴുതി വന്നപ്പോള്‍ മനസ്സിലാകാഞ്ഞതു അത്ഭുതം തന്നെ !
'വേണുച്ചാട്ടം' രസകരമായി അവതരിപ്പിച്ച പോസ്റ്റ് .. ഇതില്‍ ഏറ്റവും രസകരമായത് മ്യാവൂ.. ഇട്ടു എഴുതിയ വരികളാണ്. പി ജി വോട്ഹൌസ് , വി കെ യെന്‍ ടച്ചുണ്ട്.
ReplyDeleteഒരിക്കല്‍ കൂടി പറയുന്നു. ബീ കെയെര്ഫുളേ.
മാധ്യമങ്ങള്‍ സൂക്ഷ്മായി ഫോളോ ചെയ്യുന്ന ഒരു സാധാരണ പ്രേക്ഷകന് എന്നാ നിലയില്‍ പറയട്ടെ..വേണുവിനെ പോലെ വേണു മാത്രമേ ഉള്ളു. മറ്റുള്ളവരില്‍ നിന്നും പല കാതം മുന്നില്‍..ഇത്ര കുശാഗ്രതയും ധൈര്യവും, presence of mind -ഉം ഉള്ള ന്യൂസ് റീടെര്‍ മലയാളത്തില്‍ വേറെ ഇല്ല..വേണു ചാനല്‍ മാറുന്നു എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആ ചാനല്‍ ആഡ് ചെയ്യുക എന്നത് മാത്രമാണ്. കുറച്ചു കാലമായി നികേഷ് 9 മണി സ്ലോട്ട് വേണുവിനെ ഒഴിവാക്കുന്നതായി അനുഭവപ്പെട്ടിടുണ്ട്; പ്രത്യേകിച്ചു സംഭവബഹുല ദിവസങ്ങളില്‍..ഇനി റിപ്പോര്‍ട്ടര്‍ ചാനല്‍ താഴോട്ട്....
ReplyDeleteപലരും 'വര്‍ത്തമാനം'പത്രത്തിന്റെ ചെവിയില്‍ പിടിച്ചു തിരുമ്മുന്നത് കണ്ടത് കൊണ്ട് ചോതിക്കുവ
ReplyDelete'വര്‍ത്തമാനം'പത്രത്തിനു എന്നാത്തിന്റെ കുറവാടോ ഉള്ളത് ?ദുനിയാവില് ഇറങ്ങിയ ഒരു പത്രത്തിനും ഇതുപോലെ സഹികേണ്ടി വന്നിട്ടുണ്ടാകില്ല.എന്നിട്ടും അതിപോഴും പിടിച്ചു നില്ക്കുന്നു.മുകളില്‍ 'പിരി'യിളകിയവനോക്കെ 'വര്‍ത്തമാനം'ദിനപത്രത്തിന്റെ ചങ്കുരപിനു മുന്നില്‍ കീടങ്ങള്‍ മാത്രമാണ്.മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പില്‍ മുതല കണ്ണീര് ഒഴുക്കുകയും നാഴിക നാല്‍പ്പത്തു വട്ടം 'ഗ്രൂപ്പ് 'കളിയുടെ എക്സ്ക്ലൂസീവ് വിറ്റ് 'മഹ്ശറയി'ലേക്കുള്ള ഭാരം കൂട്ടുകയും ചെയ്യുന്ന 'മാധ്യമ'ധ്ര്മ്മത്തിനാണ് വര്‍ത്തമാനം നേരിട്ടതുപുലുള്ള അവസ്ഥ വന്നിരുന്നുവെങ്കില്‍ ഇപോ 'ഇഹലോകവാസം'വെടിഞ്ഞു നിമഞ്ജനം ചെയ്യാന്‍ ചാരം പോലും കിട്ടില്ലായിരുന്നു..ത്ഫൂ .
ജോണ്‍ ബ്രിട്ടാസിനെ പോലെ 'മര്‍ഡോക്കിനും മാധ്യമകുത്തകകള്ക്കു'മെതിരെ കുട്ടിസഖാക്കളോട് അധരവ്യായാമം നടത്തിയ തരത്തിലുള്ള പൂര്വചരിത്രമൊന്നും വേണുവിനില്ലാത്തിടത്തോളം, ഈ കൂടുമാറ്റം പ്രൊഫഷനല്‍ രംഗത്തെ ഒരു പുതിയ പ്രവണത മാത്രമായി കണ്ടാല്‍ മതിയാകും. തികച്ചും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം മാത്രം.
ReplyDeleteഎങ്കിലും വേണുവിനെ മഹത്വവല്‍ക്കരിക്കുന്നതിനോട് യോജിക്കാനാവുന്നില്ല. മലയാളം ചാനലുകളില്‍ ഇന്ന് ഏറ്റവും നന്നായി വാര്‍ത്ത അവതരിപ്പിക്കുന്നത് ഇന്ത്യാവിഷനിലെ വീണ ജോര്‍ജാണ്. വിഷയങ്ങള്‍ പഠിക്കുന്നതിലും അവ സമര്‍ത്ഥമായ രീതിയില്‍ ആരായുന്നതിലും പ്രകോപനപരമായ ചോദ്യങ്ങള്‍ പോലും പ്രസന്നവദനയായി ഉന്നയിക്കുന്നതിലും എല്ലാം... വേണുവും ഷാനി പ്രഭാകരനുമടക്കമുള്ളവര് വീണയില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.
വേണുവിനെ ഒരു പ്രസന്ന ഭാവത്തില്‍ ഇന്നുവരെ മിനി സ്ക്രീനില്‍ കണ്ടിട്ടില്ല,(പഴയ youtube ഹിറ്റ് വീഡിയോ ഒഴിച്ച്). ഒരുതരം ശത്രുതാ മനോഭാവത്തിലാണ് സ്റ്റുഡിയോയില്‍ അദ്ദേഹം മറ്റുള്ളവരെ നേരിടുന്നത്. close encounter പോലുള്ള അഭിമുഖ പരിപാടികളില്‍ ഒരു മുരടന്‍ ന്യായാധിപനെ ഓര്‍മ്മിപ്പിക്കുന്നു. മോഹന്‍ലാലുമായി ഈ ഓണക്കാലത്ത് നടത്തിയ അഭിമുഖം പോലും ലാലിനെ അനാവശ്യമായി നിരന്തരം പ്രകോപിപ്പിച്ച് വിരസമാക്കിക്കളഞ്ഞു വേണു.
അഭിമുഖത്തിനായി വിളിച്ചിരുത്തി ധാര്‍ഷ്ട്യം കാണിച്ചു അതിഥികളെയും എന്നെ പോലെയുള്ള കാണികളെയും വെറുപ്പിക്കുന്ന ശൈലി ആണ് വേണുവിന്റെത് .വേണു പോയിട്ടും എഷ്യനെട്ടും മനോരമയും ചാനല്‍ റെറ്റിങ്ങില്‍ താഴുകയല്ല..ഉയരുകയാണ് ചെയ്തത് ..റിപ്പോര്‍ട്ടര്‍ ചാനലിനും ഇതേ അനുഭവം തന്നെ ആയിരിക്കും.
Deleteവിഷയ ദാരിദ്ര്യം..!!!
ReplyDeleteവേണു ഒരു നല്ല പ്രഫഷണല്‍ ആണ് സൊ വേണുവിനെ വിലക്ക് വാങ്ങാന്‍ ആളുകള്‍ ക്യൂ നില്ക്കും...
ബഷീര്‍ പറഞ്ഞ ഒന്ന് ശരിയാണ് ലീഗിന്ടെതും മുരളിയുടെതും അടക്കം പല ചാനലുകളും കോഴിക്ക് മുല വരാന്‍ കാത്തുനില്ക്കയാണ് വേണു വിനെപ്പോലെ ഒരാള്‍ കട്ടപ്പുറത്ത് ഇരുന്നുകൂടാ ..!!
വേണു മാറുന്നതിന് ഒപ്പം ചാനല്‍ മാറ്റുന്ന പല ആളുകളെയും എനിക്കറിയാം.തീര്‍ച്ചയായും ഇന്നല്ലേല്‍ നാളെ വേണു മീഡിയ ഒന്നില്‍ ഉണ്ടാകും ആര്‍ക്കും ഒരു സംശയവും വേണ്ട...
ബഷേരിനെപ്പോലെ വല്ലിയ ആളുകളുടെ ഉപദേശം കേട്ടു തന്ടെ കരിയര്‍ നശിപ്പിച്ചു കളയാന്‍ അദ്ദേഹം ഒരുക്കമല്ലേല് മാധ്യമം അദ്ദേഹത്തിനു വിലപറയും അത് അവരുടെ ആവശ്യമാണ് ...!
വേണു ചോദിക്കുന്ന പല ചോദ്യങ്ങളും സാമാന്യ മലയാളിയുടെ ഉള്ളില്‍ ഉള്ള ചോദ്യങ്ങള്‍ ആണ്..
chEck Out mY wOrLd!
കാര്യങ്ങള്‍ ബഹാഉദ്ദിന്‍ ചുരുക്കി പറഞ്ഞു...അപ്പൊ അതാണ് വള്ളിക്കുന്നേ കാര്യം!
Deleteഒരു വ്യക്തി ഏത് ചാനലില്‍ വര്‍ക്ക് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ് . ഏവിടെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു ചാനലില്‍ നിന്നും മറ്റു ചാനലുകളിലേക്ക് പോകുന്നത് അത്ര വലിയ കാര്യമാണോ ? പുതിയ ന്യൂസ് ചാനല്‍ തുടങ്ങുമ്പോള്‍ നിലവിലുള്ള ചാനലുകളില്‍ നിന്നും പലരും പുതിയ ചാനലിലേക്ക് പോകും അത്ര മാത്രം . ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അപര്‍ണ്ണ എന്ന മാധ്യമ പ്രവര്‍ത്തക ഏഷ്യനെറ്റില്‍ നിന്നും രാജിവച്ചു മാതൃഭൂമി news ല്‍ ചേര്‍ന്നിരുന്നു . ഇങ്ങനെ പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകും . എന്നാല്‍ വേണു മാത്രം മാറുമ്പോള്‍ എല്ലാവരും ഇത്ര ആഘോഷമാക്കണ്ട കാര്യമെന്താ? ഇങ്ങനെ വേണു രാജിവെച്ചു എന്ന് പറഞ്ഞു ആഘോഷിക്കുന്നവര്‍ പലരും മറ്റു ചാനലില്‍ നിന്നും രാജിവച്ചു നിന്നും വന്നവരാണ് അവരില്‍ ചിലര്‍
ReplyDelete1. VENU :- ASIANET , MANORAMA , REPORTER , MATHRUBHUMI
2. SREEKANTAN :- AIR , DD , ASIANET , MANORAMA
3. BRITTAS : AIR , DD , KAIRALI , ASIANET
4. MOHANAN ; DD , ASIANET , JAIHIND
5. BANESH : KAIRALI , JEEVAN
6. GOPAKUMAR : DD , ASIANET
7. NIKESH : INDIAVISION . REPORTER
8 .MAYA : DD , ASINET , AMRITA
9. RANJINI : KAIRALI , ASIANET
10. PRIYA : KAIRALI , ASIANET
11. SWAPNA ; ASIANET , AMRITA
12. LALLU : INDIAVISION , ASIANET
13 ANOOP : KAIRALI , INDIAVISION , MATRUBHUMI
14 .APARNNA : ASIANET , MATHRUBHUMI
ഇങ്ങനെ പോകുന്നു ലിസ്റ്റ് ഞാന്‍ ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്ങിലും തെറ്റ് ഉണ്ടെങ്കില്‍ ഷമിക്കുക. ഞാന്‍ ഈ പറയുന്ന സമയത്ത് എത്ര പേര് രാജി വെച്ച് എന്ന് എനിക്കറിയില്ല . അല്ലെങ്കില്‍ ഇനി രാജിവെക്കാന്‍ പോകുന്നു . നമുക്ക് കണ്ടറിയാം .
Good research.. ഇനി ആര്‍ക്കെങ്കിലും ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ നമുക്കെല്ലാം കൂടി ചേര്‍ത്തു മറ്റൊരു പോസ്റ്റാക്കാം. Thank you Ajith. it is a nice comment
Deleteഇന്ത്യാവിഷന് വഴി റിപ്പോര്ടരില് എത്തിയ ശ്രീജിത്ത്,കൈരളിയില്‍ എത്തിയ സുഭാഷ് ചന്ദ്രന്.. അങ്ങിനെ പലരും ലിസ്ടിനു പുറത്തുണ്ട്...
Deleteഅല്ല ഇതിലിപ്പോ എന്താ കുഴപ്പം..???
7. NIKESH :[ASINET] INDIAVISION . REPORTER_
Deleteഎവിടെ പോയാലും വേണുവിന്റെ അവതരണം നമുക്ക് കാണാമല്ലോ...നമ്മള് ആരും ഒരു ചാനല്‍ മാത്രം കാനുന്നവരല്ലല്ലോ ബഷിരിക്ക...എപ്പോഴും റിമോട്ടിന്റെ ഫോര്‍വേഡ് ബട്ടണില്‍ തന്നെ ആയിരിക്കില്ലേ വിരല്‍...
ReplyDeleteതാങ്കള്‍ പണ്ട് മനോരമ പൂട്ടാറായിരിക്കുന്നു , പിന്നീട് ഇന്ത്യാ വിഷന്‍ പൂട്ടാറായിരിക്കുന്നു എന്നൊക്കെ എഴുതി വിട്ടപ്പോള്‍ അതിലൊക്കെ എന്തൊക്കെയോ ആധികാരികത ഞങ്ങള്‍ക്ക് തോന്നിയിരുന്നു.. ഒരു വായനാ സുഖത്തില്ക്കവിഞ്ഞ് മറ്റൊന്നും അത്തരം ലേഖനങ്ങളില്‍ ഉണ്ടായിരുന്നില്ല എന്ന് പിന്നീട് പിന്നീട് ഞങ്ങള്‍ക്ക് ബോധ്യമായി.ഇപ്പോള്‍ താങ്കള്‍ വേണുവിനെ കുറിച്ച് പറയുമ്പോഴും അതിലെ എന്റര്‍ടൈന്‍മെന്റ് അംഗീകരിക്കുന്നു..അതില്ക്കവിഞ്ഞു അസ്വാവാഭികം ആയ മറ്റൊന്നും വേണുവിന്റെ ചാട്ടത്തില്‍ ഇല്ല...മുകളിലുള്ള കമന്റില്‍ പറഞ്ഞത് പോലെ ജോലി ചെയ്യുന്നവര്‍ അവര്ക്കിഷ്ട്പെട്ട സ്ഥാപനങ്ങളിലേക്ക് മാറുന്നത് പുതുമയുള്ള കാര്യമല്ല ...അങ്ങനെ മാറാന്‍ സാധ്യമാകുന്ന കരാര്‍ അടിസ്ഥാനത്തിലായിരിക്കും അവര്‍ ജോലി ചെയ്യുന്നതും
ReplyDeleteമനോരമയും ഇന്ത്യാവിഷനും പൂട്ടാറായിരിക്കുന്നു എന്ന് ഞാന്‍ എവിടെയും എഴുതിയിട്ടില്ല. മനോരമയെ പൂട്ടിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നത് നേരാണ് :) പക്ഷെ അത് എന്നെക്കൊണ്ട് ഒറ്റയ്ക്ക് നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ കൂടി സഹകരിക്കുമെങ്കില്‍ ഒരു കൈ കൂടി നോക്കാം.
Deleteഞാന്‍ താങ്കളുടെ ഒരു വലിയ ഫാന്‍ ആയി മാറിയത് ആ ക്ലിപ്പോട് കൂടിയാണ്.
ReplyDeleteവേണു തികഞ്ഞ ഒരു പ്രൊഫഷണലാണ് എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്.. മിടുക്കുകാണുമ്പോള് ഓഫര്‍ വരുന്നത് സ്വാഭാവികം. കൂടുതല്‍ ശമ്പളവും വലിയ പോസ്റ്റും നല്കാന് മീഡിയകള്‍ മത്സരിക്കുന്നത് കഴിവുകണ്ടിട്ടാണ്. വേണു ചാടുന്നതില്‍ പ്രേക്ഷഷകനെന്തിന് ഇത്ര ദുഖം. അയാളുടെ കാര്യം അയാള്‍ നോക്കിക്കോളും.. പിന്നെ ഭഗതിനും ഗോപീകൃഷ്ണനും ചാടിയെങ്കില്‍ തിരിച്ചു ചാടാനും അവര്‍ക്ക് കഴിയും... കഴിവുണ്ടെന്ന് ഉറപ്പുള്ളവരേ ചാടാന്‍ മുതിരൂ.. മാതൃഭൂമി മറ്റാരേക്കാളും ശമ്പളമാണ് ഇതുവരെ ചാടിയവര്‍ക്കെല്ലാം (ട്രെയിനി അടക്കമുള്ളവര്‍ക്ക്) നല്‍കുന്നത്. അപ്പോള്‍പിന്നെ വേണുവിന് മാത്രമെന്താ ഒരു അയിത്തം.. വേണുവിനെ കാണണമെന്നുള്ളവര്‍ മാതൃഭൂമി കാണൂ.. നികേഷിന്റെ ഇഷ്ടക്കാര്‍ റിപ്പോര്‍ട്ടര്‍ കാണൂ,.. അതെല്ലാം ഓരോരുത്തരുടെ ഇഷ്ടമല്ലേ? അല്ലെങ്കിലും വല്ലവന്റേം ജോലിക്കാര്യത്തില്‍ ചേട്ടനെന്താ ഇത്ര വിഷമം??? ഇപ്പോ കിട്ടുന്നതിന്റെ ഇരട്ടി തരാമെന്നു പറഞ്ഞാല്‍ നിങ്ങള്‍ പോവൂലേ?? കഴിവുണ്ടെങ്കില്‍ നിങ്ങളേം വിളിക്കും.
ReplyDeleteജ്വാലയുടെ കമന്റിന്റ് താഴെ എന്റെ ഒരൊപ്പ്. അല്ല പിന്നെ..
ReplyDeleteവേണുവിന് വേണു ആവാനല്ലെ പറ്റൂ..
ചാടിക്കോട്ടെന്ന്..
വേണു ചാടുന്നത് നമ്മുടെ തലന്റെ മോളിക്കൂടെ ഒന്നും അല്ലല്ലോ..
അല്ല പിന്നെ..
പോസ്റ്റ് വായിക്കാന്‍ രസംണ്ട്.
അങ്ങനെ ഒരു രസത്തില്‍ മാത്രം ഈ പോസ്റ്റിനെ ഞാന്‍ കാണുന്നുള്ളൂ..
സോറീട്ടാ...
കസ്റ്റടിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വേണുവിന്റെ അഭിമുഖങ്ങള്‍ എനിക്ക് രസിക്കാറില്ല..
മാധ്യമങ്ങള്‍ സൂക്ഷ്മായി ഫോളോ ചെയ്യുന്ന ഒരു സാധാരണ പ്രേക്ഷകന് എന്നാ നിലയില്‍ പറയട്ടെ..വേണുവിനെ പോലെ വേണു മാത്രമേ ഉള്ളു. മറ്റുള്ളവരില്‍ നിന്നും പല കാതം മുന്നില്‍..ഇത്ര കുശാഗ്രതയും ധൈര്യവും, presence of mind -ഉം ഉള്ള ന്യൂസ് റീടെര്‍ മലയാളത്തില്‍ വേറെ ഇല്ല..വേണു ചാനല്‍ മാറുന്നു എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആ ചാനല്‍ ആഡ് ചെയ്യുക എന്നത് മാത്രമാണ്. കുറച്ചു കാലമായി നികേഷ് 9 മണി സ്ലോട്ട് വേണുവിനെ ഒഴിവാക്കുന്നതായി അനുഭവപ്പെട്ടിടുണ്ട്; പ്രത്യേകിച്ചു സംഭവബഹുല ദിവസങ്ങളില്‍..ഇനി റിപ്പോര്‍ട്ടര്‍ ചാനല്‍ താഴോട്ട്....
ReplyDeleteoru asahishnutha enthinanu ?:))
ReplyDeleteHA HA CHETTA KOLLAM, KALAKKI
ReplyDeleteവേണു പ്രവൃത്തി പഥം മാറുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഇത് എഴുതുന്ന ലേഖകനടക്കം ജോലി ചെയ്യുന്നത് രാജ്യത്തെ സ്നേഹിക്കാനോ സമൂഹത്തോടുള്ള പ്രതിബദ്തത മൂ ത്തി ട്ടോ ഒന്നുമല്ലല്ലോ. ഒന്നു തന്റെ അഭിരുചി കള്‍ക് യോജിച്ച പ്രവര്‍ത്തന സാഹചര്യം, രണ്ടു സാമ്പത്തികം. ഇതു രണ്ടും നോക്കി തന്നെയല്ലേ ആളുകള്‍ പ്രവൃത്തി പഥം തെരഞ്ഞെടുക്കുന്നത്. ആ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നത് ശുദ്ധ അല്പ്പത്തരമല്ലെ? വേണുവിനെ ഉപദേശിയ്ക്കാന്‍ ഇദ്ദേഹം ആര്? അല്പ സ്വല്പം മലയാളം എഴുതാന്‍ അറിയുമെങ്കില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ ഇന്നു ഏതു പിച്ചക്കാരനും പറ്റും. വാര്‍ത്താ അവതരണം അങ്ങിനെയല്ല.
ReplyDeleteഅല്ല ഇവര്‍ ചാടി ചാടി നടക്കുന്നതിനു ആര്‍ക്കാണിത്ര കടി....നാലു ചക്രം കൂടുതല്‍ കിട്ടിയാല്‍ ഈ പറയുന്ന ലേഖകനും ചാടും.......പിന്നെ നികേഷിനെ ഒന്ന് ആക്കി വിടുന്ന കണ്ടു.....എടൊ ലേഖകാ തനിക്ക് ആരോടെങ്കിലും വ്യക്തിവൈരാഗ്യം ഉണ്ടെങ്കില്‍ അതിങ്ങനല്ല തീര്‍ക്കേണ്ടത്.....തന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയ ഒരു കാര്യം പറയാം.........ഏതോ ഒരു ജീവി എന്തോ ഒന്ന് മോങ്ങി തീര്‍ക്കും എന്ന് കേട്ടിട്ടില്ലേ...അതുതന്നെ..........
ഈ മരുനാടന്റെ ഒരു കാര്യം ,വേറെ എന്തല്ലാം വാര്‍ത്തകള്‍ ഉണ്ട് ,ഇതുപോലുള്ള വാര്‍ത്തകള്‍ കൊടുത്തു നിങ്ങള്‍ ഇത്ര തരം താഴരുത്.
ഒരു മാതിരി ചളി നിരീക്ഷണം.
ബഷീര്‍ വള്ളിക്കുന്ന് ഇത്ര തറയാകുമോ...ഒരുമാതിരി സിനിമാ താരങ്ങളെ വെച്ച് ഗോസിപ്പ് ഇറക്കി സര്‍ക്കുലേഷന്‍ കൂട്ടുന്ന ഇക്കിളി മാസികകളുടെ നിലവരാരത്തിലും താഴെ........അല്ലങ്കില്‍ ആലോചിച്ചാല്‍ അറിഞ്ഞൂടെ, ഏതെങ്കിലും വ്യക്തികളെ കണ്ടിട്ടാണോ ആരെങ്കിലും ഒരു സ്ഥാപനം തുടങ്ങുന്നത്. വേണു എന്നല്ല, നികേഷ് കുമാര്‍ തന്നെ മരണപ്പെട്ടു എന്ന് സങ്കല്പിക്കുക. എന്നാ പിന്നെ ചാനല്‍ തുറക്കണ്ടേ. തീരെ അന്തമില്ലാതായാല് എന്താ ചെയ്യാ...
ReplyDeleteഫാമിലി ഫേസ്ബുക്ക് എന്നാ മാസികയില്‍ ഒരു അഭിമുഖത്തില്‍ അയാള്‍ പറഞ്ഞത്
ReplyDeleteതാന്‍ ഇന്റര്‍വ്യൂ നടത്തുന്നതിന് മുമ്പ് അതിഥിയുമായി ഒരക്ഷരം പോലും സംസാരിക്കില്ല എന്നാണു ..ഒരു സവ്ഹൃധങ്ങളും അവരുമായി ഉണ്ടാക്കില്ല
അതുകൊണ്ടാണ് അയാളുടെ സംസാരം വളരെ ജെനുവിന് ആകുന്നതു ;പക്ഷെ പുള്ളിക്ക് സാമാന്യ മര്യാദ ഇല്ല എന്നത് ശരി തന്നെ
പുളിക്കണേ പൊന്നും വിലക്ക് കൊണ്ട് പോയതിനു പിന്നാലെ വേണുവിനെയും തട്ടി കൊണ്ട് പോകുന്നതോടെ മാതൃഭൂമി ന്യൂസ് അടിപൊളി ആയിരിക്കും എന്നുറപ്പ്
ഈ വാര്‍ത്ത പറഞ്ഞ ബഷീര്‍ ചേട്ടന് നന്ദി
എന്റെ ബ്ലോഗ് കൂടി വല്ലപ്പോഴും നോക്കണേ ;നിങ്ങളെ പോലെ വലിയ ആളുകളുടെ നിര്ധേഷങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ഞാന്‍ കാത്തിരിക്കുന്നു
www.blog.nijool.com
An excellent article about a news reader's inconsistent behavior of changing jobs. I have changed jobs every year. I didn't fail in any interview except for the first one even though I poached jobs after my resignation.
ReplyDeleteI am running own company when I understood the fact that changing workplace doesn't give any reputation (the so called reputation is not undivided) and now stick to one company where I belong to and I'm gaining reputation in terms of credibility, honesty and business ethics which I follow and even my competitors vouch these merits.
Rolling stone seldom gather ???? gather?? what?? gather moss. Rolling stone seldom gather moss.. that is the truth.. it doesn't gather any lasting reputation other than a title inconsistent. It doesn't have any credibility.. it doesn't have nothing.. but.. a rolling stone will become polished due to the worst circumstances, experiences, turbulent climate where it went through.. .. Can't we learn from others experience rather than inventing a wheel once again.. good article
വള്ളിക്കുന്ന് കാരന് ഞാന്‍ രണ്ടു ലിക് അയച്ചതരാം ,,എന്നിട്ട് അതൊന്നു വായിക്ക്..
ReplyDeleteഇത് എഴുതിയത് ജമാഅത് കാരന് അല്ല സുന്നിക്കരന്നു അല്ല മുജാഹിട് കാരന് അല്ല
വിമര്ശനഗല് മതസ്നേഹം കൊണ്ടാണെന് എനിക്ക് തോന്നുന്നില്ല , നിങ്ങളുടെ ഈ അസുഖത്തിന്നു ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല
http://www.shradheyan.com/2012/01/blog-post.html
1blogan.blogspot.com/2013/01/blog-post_26.html