February 6, 2012

വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍ നല്ല ഹിറ്റായിരുന്നു.  അത് ഹിറ്റാകാനുള്ള പ്രധാന കാരണം ന്യൂസ്‌ റൂമില്‍ ഇത്തരം കലാപരിപാടികള്‍ ഒന്നും പാടില്ല എന്ന ഒരു പൊതു വിശ്വാസം ഉള്ളത് കൊണ്ടാണ്. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാനോ കരയാനോ പാടുണ്ടോ എന്നത് ഒരു വലിയ പ്രശ്നമാണ്. ഏത് തരം വാര്‍ത്തയായാലും വേണ്ടില്ല ഒരു തരം ജീവച്ഛവം പോലെ വായിച്ചങ്ങു പോകണം എന്നുള്ളതാണ് നമ്മുടെ ഒരു പരമ്പരാഗത ലൈന്‍. ദുഃഖ സൂചകമായ വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. 'ആഫ്രിക്കയില്‍ ഭൂകമ്പം അയ്യായിരം പേര്‍ മരിച്ചു' എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിക്കുമ്പോള്‍ ങ്ങ്യാ ഹ. ഹ.. എന്ന കലാഭവന്‍ മണിയുടെ ചിരി ചിരിച്ചാല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസ് ചിരിച്ചത് പോലെ ആകെ കുളമാകും.

എന്നാല്‍ ദുരന്ത വാര്‍ത്തകള്‍ വായിച്ച ശേഷം പൊട്ടിക്കരയാന്‍ പാടുണ്ടോ?. അഥവാ കരഞ്ഞാല്‍ എന്ത് ചെയ്യണം. അതുവരെയുള്ള ശമ്പളം കൊടുത്ത് പറഞ്ഞു വിടണോ? ഇതാണ് ചോദ്യം. പണ്ട് ഷാഹിന വാര്‍ത്ത വായനക്കിടയില്‍ നിര്‍ത്താതെ ചുമച്ചു. അതോടെ ഏഷ്യാനെറ്റ്‌ അവളുടെ വാര്‍ത്ത വായന നിര്‍ത്തി. ഹാര്‍മോണിയം വായനക്ക് ശേഷം വേണുവും ഏഷ്യാനെറ്റില്‍ വല്ലാതെ നിന്നിട്ടില്ല. വേണുവിന്റെ വായന മുമ്പ് കണ്ടിട്ടില്ലാവര്‍ക്ക് വേണ്ടി ഒന്ന് കൂടെ ഇവിടെ ചേര്‍ക്കുന്നു. അവസാന ഭാഗത്താണ് വേണു ഫുള്‍ ഫോമില്‍ എത്തുന്നത്
.

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം വാര്‍ത്ത വായിക്കുന്നതിനിടയില്‍ സൗദിയില്‍ നിന്നുള്ള 'അല്‍ അഖ്ബാരിയ' ചാനലിന്റെ വാര്‍ത്താ വായനക്കാരി ഫൗസ് അല്‍ഖംഅലി വിതുമ്പിക്കരഞ്ഞു. കുടുംബാധിപത്യത്തിനെതിരെ സിറിയയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ ഫിദാ അല്‍ ദിയാ എന്ന കൊച്ചു കുഞ്ഞിനെ സര്‍ക്കാര്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന ഫൂട്ടേജ് കാണിക്കുന്നതിനിടെയാണ് ഫൗസ് നിയന്ത്രണം വിട്ടു കരഞ്ഞത്. പിതാവിന്റെ ഓരം ചേര്‍ന്ന് ഒളിച്ചിരുന്ന മുഹമ്മദ്‌ ദുറയെന്ന ഫലസ്തീനി ബാലനെ രണ്ടായിരം സെപ്റ്റംബര്‍ മുപ്പതിന് ഇസ്രാഈല്‍ സേന ദാരുണമായി വെടിവെച്ചു കൊന്നിരുന്നു. അതിനു സമാനമായി പിതാവിന് അരികില്‍ വെച്ചു തന്നെയാണ് ഈ കുഞ്ഞും കൊല്ലപ്പെട്ടത് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ വരുന്നതിനിടയില്‍ അവര്‍ക്ക് വാചകങ്ങള്‍ മുഴുവിപ്പിക്കാനായില്ല. തുടര്‍ന്ന് മറ്റൊരു വാര്‍ത്തയിലേക്ക് നീങ്ങിയെങ്കിലും തേങ്ങി തേങ്ങിയുള്ള കരച്ചില്‍ നിന്നില്ല. അവസാനം ചാനലിനു കൊമേര്‍ഷ്യല്‍ ബ്രേക്ക് കൊടുത്ത് വാര്‍ത്താ സംപ്രേഷണം നിറുത്തിവേക്കേണ്ടി വന്നു!.
വീഡിയോ കാണുക

ഈ വീഡിയോ അറബ് ലോകത്ത് ഇപ്പോള്‍ നല്ല ഹിറ്റായിട്ടുണ്ട്‌. ഈ ഒറ്റ കരച്ചിലോടെ ഫൗസ് അല്‍ഖംഅലി പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയങ്കരി ആയിക്കാണും എന്നതുറപ്പാണ്. ഏഷ്യാനെറ്റ് ചെയ്തത് പോലെ അഖ്ബാരിയ ചാനലുകാര്‍ ഫൗസിനെ പിരിച്ചു വിടുകയില്ല എന്നതും ഉറപ്പ്. വാര്‍ത്താ വായനക്കാരും മനുഷ്യരാണ്. അവര്‍ക്കും വിചാരങ്ങളും വികാരങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പോഴും അത് പ്രകടമാകുന്നത് വലിയ അപരാധമല്ല. വാര്‍ത്ത വായിക്കുമ്പോള്‍ സ്റ്റുഡിയോയില്‍ റൊബോട്ട് പോലെ ഇരുന്നാലേ നല്ല അവതാരകന്‍ / അവതാരക ആവൂ എന്ന ധാരണയാണ് നമ്മുടെ ചാനലുകളില്‍ ഉള്ള പലര്‍ക്കുമെന്നു തോന്നുന്നു. കൊന്നാലും മുഖത്തൊരു ഭാവഭേദം വരാന്‍ പാടില്ല.( ന്യൂസ് അവര്‍ ഫുലികളെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്)   ബി ബി സി അടക്കമുള്ള പല വിദേശ ചാനലുകളിലും അവതാരകര്‍ അല്പം കൂടെ സജീവമായി വാര്‍ത്ത വായിക്കുന്നത് കാണാം. രണ്ടു പേര്‍ ഇരുന്നു അവതരിപ്പിക്കുന്ന വാര്‍ത്തയാണെങ്കില്‍ ചിരിക്കാനും അല്‍പ സ്വല്പം തമാശകള്‍ പറയാനും അവര്‍ തയ്യാറാകാറുണ്ട്. അവ വാര്‍ത്തകള്‍ക്ക് കുറേക്കൂടി സജീവത നല്‍കുന്നു.

സ്വാതന്ത്രത്തിന്റെ അര്‍ദ്ധ രാത്രിയില്‍ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയപ്പോള്‍ (Tryst with Destiny) നെഹ്‌റുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്ന് ചരിത്രത്തിലുണ്ട്. ഗാന്ധിജിയുടെ മരണം ഓള്‍ ഇന്ത്യ റേഡിയോയിലൂടെ പ്രഖ്യാപിച്ചപ്പോഴും നെഹ്‌റു വിതുമ്പിയിട്ടുണ്ട്. എത്ര മാനസിക ശക്തിയുള്ള ആളുകളെയും ചില നേരങ്ങളില്‍ വികാരങ്ങള്‍ കീഴടക്കും. ഞാന്‍ പറഞ്ഞു വരുന്നത് ഇനി മുതല്‍ വാര്‍ത്ത വായിക്കുന്നവര്‍ കരച്ചിലും പിഴിച്ചിലുമായി ഒരു സീരിയല്‍ പരുവത്തില്‍ വാര്‍ത്ത വായിക്കണം എന്നല്ല. മുഖത്തു ഇച്ചിരിയൊരു ഭാവം ഉണ്ടായാല്‍ വായിക്കുന്നത് മനുഷ്യനാണ് എന്ന് ഒരു തോന്നലുണ്ടാക്കാന്‍ പറ്റും. വാര്‍ത്ത തുടങ്ങുമ്പോഴെങ്കിലും ഒന്ന് പുഞ്ചിരിച്ചാല്‍ അത്രയും നന്ന്. വാര്‍ത്താ വായനക്കും ഒരു ഹൃദയമുണ്ടെന്നു ഫൗസ് അല്‍ഖംഅലിയുടെ കരച്ചില്‍ ഓര്‍മപ്പെടുത്തുന്നു.

Latest Story വാര്‍ത്തവായനക്കിടയില്‍ ഓടിയെത്തിയ മകള്‍. പതറാതെയമ്മ

Related Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്? 

61 comments:

 1. നമ്മുടെ ചാനലുകളിലെ "വാര്‍ത്തകള്‍" കണ്ടാല്‍ പ്രേക്ഷകരായ നമ്മള്‍ക്കാ ബഷീര്‍ക്കാ കരച്ചില്‍ വരിക.

  ReplyDelete
 2. വാർത്താ വായനക്കാരി കരയരുത് ചിരിക്കരുത് തുമ്മരുത്,

  വാർത്താ അവതാരക കരയണം ചിരിക്കണം തുമ്മണം...

  എങ്കിലേ നാലാൾ ശ്രദ്ധിക്കൂ....

  റിയാലിറ്റി ഷോകളിലെ എലിമിനേഷൻ റൗണ്ടിൽ കരയിക്കാൻ അവർ പെടുന്ന പാടുകളും ഇതോടു കൂട്ടി വായിക്കാം!

  ReplyDelete
 3. നല്ല തെരഞ്ഞെടുപ്പ്..

  ReplyDelete
 4. പല വാര്‍ത്തകളും വായിക്കുന്നവര്‍ (അവരുടെ ചാനലുകള്‍) തന്നെ സൃഷ്ടിക്കുന്നവയല്ലേ...അല്ലങ്കില്‍ വാര്‍ത്തയില്‍ അവര്‍ക്ക് വേണ്ട ഭാഗം മാത്രം അവതരിപ്പിക്കുന്നു,പൈഡ് ന്യുസും, പൈഡ് ന്യുസ്അവറുകളും....കൂടാതെ വാര്‍ത്തവായിക്കുകയല്ലല്ലോ അവതരിപ്പിക്കുകയല്ലേ....

  ReplyDelete
 5. കരയേണ്ട വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കരയാന്‍ അനുവദിക്കണം. അത് ആളുകളെ കാണാനും. പക്ഷെ ഭാവിയില്‍ അതൊരു ശൈലിയാകുകയും, കൃത്രിമമായി കരയുകയും ചിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യരുത്. എന്റെ ഒരു ആഗ്രഹം പറഞ്ഞതാണ്.

  ReplyDelete
 6. 1983 ല്‍,ഓള്‍ ഇന്ത്യ റേഡിയോ അവരുടെ പ്രശസ്തനായ ന്യൂസ് റീഡറെ പിരിച്ചു വിട്ടു.ഞാനന്ന് സ്കൂള്‍ വിദ്യാര്‍ഥിയാണ് ബാപ്പയുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒന്നും മനസ്സിലാകാതെ ഇംഗ്ലീഷ്/ഹിന്ദി ന്യൂസ് കേള്‍ക്കാന്‍ വിധിക്കപ്പെട്ട കാലം. രാവിലെ എട്ടേ പത്തിന്‍റെ ഇംഗ്ലീഷ് ന്യൂസ് ആരംഭിക്കുന്നു, ദിസ് ഇസ് ഓള്‍ ഇന്‍ഡ്യാ റേഡിയോ ദി ന്യൂസ് റെഡ്‌ ബൈ വി.ജെ. ഡാന്യൂസ് എന്ന് പറഞ്ഞ് ഹെഡ്ലൈന്‍സ് വായിച്ചു. പിന്നീട് കുറെ ബഹളം.. ഡാന്യൂസ് പക്ഷേ വാര്‍ത്ത മുഴുമിപ്പിച്ചു. എനിക്കാകാംക്ഷയായി, എന്ത് സംഭവിച്ചിരിക്കാം. പിറ്റേന്ന് പത്രത്തിന്‍റെ മൂലയില്‍ ഒരു വാര്‍ത്ത കണ്ടു. സംഭവിച്ചത് ഇതായിരുന്നുവത്രേ, വാര്‍ത്ത നടന്നു കൊണ്ടിരിക്കെ സിഖ്‌ വേഷത്തിലൊരാള്‍, അന്ന് സിഖുകാര്‍ തീവ്രവാദികളാണ്, ന്യൂസ് റൂമില്‍ പ്രവേശിച്ച് ബഹളമുണ്ടാക്കി. കൂസലില്ലാതെ ഡാന്യൂസ് വാര്‍ത്ത വായിച്ചു എന്നതായിരുന്നു കുറ്റം. അവിടെ മനുഷ്യന്‍റെ കൂടെപ്പിറപ്പായ ഭയം എന്ന വികാരം പ്രകടിപ്പിച്ചില്ല എന്നത് കുറ്റമായി.
  വാര്‍ത്തകളെ സന്ദര്‍ഭം ആവശ്യപ്പെടുന്ന ശബ്ദ ക്രമീകരണങ്ങളോടെ വായിച്ചിരുന്ന ശങ്കര നാരായണനും ഗോപനും ഹിന്ദിയിലെ അശോക്‌ ബാജ്പേയിയുമെല്ലാം റേഡിയോ കാലത്തെ നല്ല ഓര്‍മകളാണ്. നന്ദി ബഷീര്‍ ഇത്തരം ഒരു പോസ്റ്റിനു.

  ReplyDelete
 7. നമ്മുടെ സാമൂഹ്യ കാഴ്ചപാടുകള്‍ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, പണ്ടാരൊക്കെയോ തുടങ്ങിവെച്ച രീതിശാസ്ത്രങ്ങളുടെ യുക്തി പുനര്‍ വിചിന്തനം ചെയ്യേണ്ട കാലം അതിക്രമിക്കുന്നു. പക്ഷേ പൂച്ചയ്ക്ക് ആര്‌ മണികെട്ടും??

  ReplyDelete
 8. മനുഷ്യത്വമുള്ള വാർത്താ അവതാരക... എന്നേ പറയാനുള്ളൂ...

  BBC റേഡിയോയിൽ മുൻപ് (പണ്ട്) അമേരിക്കൻ പ്രസിഡണ്ട് (തന്നെ ആണോ എന്ന് സംശയം) വെടിയേറ്റ് മരിച്ച വാർത്ത വായിക്കുന്നതിനിടയിൽ ."ഒരു പ്രധാനപ്പെട്ട വാർത്ത .എന്നു തുടങ്ങിക്കൊണ്ട്.. ........ൻ പ്രസിഡണ്ട് എന്നു പറഞ്ഞ ശേഷം 10 സെക്കന്റ് ശ്വാസം എടുത്ത ശേഷം ആണു മുഴുമിപ്പിച്ചത് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു... ആ ശ്വാസമെടുപ്പ് ലോകത്താകമാനം അന്ന് വാർത്ത കേട്ടുകൊണ്ടിരുന്ന പര ശതം ആളുകളുടെ ശ്വാസവും അൽപ്പം നേരത്തേക്ക് അതോടൊപ്പം നിന്നു എന്ന് ഇതോടൊപ്പം പറയപ്പെടേണ്ടതായി കാണുന്നു... വാർത്താവതാരണത്തിലെ മാനുഷിക മുഖം തന്നെയാണിതു കാഴ്ച വെക്കുന്നത്...

  ReplyDelete
 9. @Arif Zain
  രസകരമായ ഒരു ഓര്‍മയാണ് നിങ്ങള്‍ പങ്കു വെച്ചത്. റേഡിയോ ജീവിതത്തിലെ ഒരു വല്ലാത്ത അനുഭവമായിരുന്ന ആ പഴയ കാലത്തേക്ക് ഓര്‍മ്മകള്‍ പോയി. ഞായറാഴ്ചയിലെ നിങ്ങള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ എന്ന ഉച്ചക്ക് ഒരു മണിക്കുള്ള പരിപാടി കേള്‍ക്കാന്‍ റേഡിയോക്ക് മുന്നില്‍ സമയം നോക്കി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഖാന്‍ കാവിലിന്റെ നാടകങ്ങള്‍.. സമയം തെറ്റാതെ വരുന്ന വാര്‍ത്തകള്‍.. സുഷമ, വെണ്മണി വിഷ്ണു, പ്രതാപന്‍, ഗോപന്‍, പിന്നെ സമ്പ്രതി വാര്താഹാ ശൂയങ്ങ്താം.. :)

  ReplyDelete
 10. വാര്‍ത്താ വായനയില്‍ നിര്‍മ്മമത തന്നെയാണ് ഭൂഷണം.ഒരു വാര്‍ത്തയുടെ ആഘാതത്തില്‍ വായനക്കാരന്‍ വികാരഭരിതനാകുന്നത് സ്വാഭാവികം.പക്ഷേ പതിവാക്കിയാല്‍ ബോറാകും.

  ReplyDelete
 11. ഇന്ത്യാവിഷനിലെ ഒരു മൂക്കു കുത്തിയ പെണ്ണ് ഉണ്ടല്ലോ അവർ വാർത്ത വായിക്കുന്നത് കണ്ടാൽ തോന്നും പ്രേക്ഷകർ നിർബന്ന്ധിച്ച് വാർത്ത വായിപ്പിക്കുന്നതാണെന്നു.....

  ReplyDelete
 12. ഇതി വാര്‍ത്താഹ, ഹ, ഹ ഹ ഹ.

  ReplyDelete
 13. വള്ളിക്കുന്ന് ഉയർത്തുന്ന ന്യായം ആക്സപ്റ്റ് ചെയ്യാൻ തോന്നുമെങ്കിലും വാർത്ത വായിക്കുന്നവരുടെ രൂപവും, ഭംഗിയും, വസ്ത്രവും പോലെ ഒന്നായി മാത്രമേ സെൻസേഷണൽ വിഷയങ്ങളിലുള്ള ഇമോഷൻസിനെയും കാണാൻ കഴിയൂ. എന്നും നന്നായി കക്ഷം വിയർക്കുന്ന ജീവൻ ടിവിയിലെ സുബിത സുകുമാറും, മേൽ ചുണ്ടിൽ ചെറുതായി വിയർപ്പ് പൊടിയുന്ന അളകനന്ദയും, മറ്റൊരു ചാനലിലെ ചുണ്ട് നക്കുന്ന മറ്റൊരു അവതാരകയും തുടങ്ങി, ഒട്ടനവധി ആൾക്കാരുണ്ട്, ചിലർക്ക് ഇഷ്ടപ്പെടുകയും മറ്റുള്ളവർക്ക് അനിഷ്ടമാവുകയും ചെയ്യുന്നവർ. അവരൊക്കെ ഇങ്ങനെ വേണം വാർത്ത വായിക്കുവാൻ എന്നൊരു നിർദ്ദേശം, വള്ളിക്കുന്നിന്റെ സ്ഥിരമുള്ള സർക്കസിന്റെ മറ്റൊരു അഭ്യാസം എന്ന് മാത്രമെ കാണാൻ കഴിയൂ...

  ReplyDelete
 14. ഇത് കേട്ടപ്പോള്‍ രാജീവ്‌ ഗാന്ധി മരണപ്പെട്ട സമയത്ത് വിതുമ്പി റേഡിയോയില്‍ വാര്‍ത്ത വായിച്ച രാമചന്ദ്രനെ ഓര്‍മിച്ചു പോകുന്നു...നമ്മുടെ വാര്‍ത്തകള്‍ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..ഒരു അല ജസീറയുടെ കുറവ് മലയാള പ്രേക്ഷകര്‍ക്ക്‌ ഉണ്ട് എന്തേ അതെന്നെ

  ReplyDelete
 15. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു അവതാരിക ,ഇപ്പോള്‍ അറബ് രാജ്യങ്ങളില്‍ നടക്കുന്നത് രാഷ്ട്രീയ കലാപം മാത്രം അല്ല എന്നുള്ളത് പച്ചയായ സത്യം ആണ്. ഷിയാ-സുന്നി കലഹത്തെ കൂട്ടുപിടിച്ച് നടക്കുന്ന അക്രമങ്ങള്‍ ആണ്. ....പിന്നെ വേണു പാടിയില്ലെന്കിലെ അല്ത്ബുതമുള്ളൂ ..
  മലയാളി അവതാരിക കരഞ്ഞതല്ല മെയ്‌ക്കപ്പു കൂടിയിട്ടു കണ്ണില്‍ നിന്നും വെള്ളം വന്നതായിരിക്കും

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. ......എത്ര മാനസിക ശക്തിയുള്ള ആളുകളെയും ചില നേരങ്ങളില്‍ വികാരങ്ങള്‍ കീഴടക്കും.......
  @ Basheer Ikkaa....
  രാജേഷ് വിഷയത്തില്‍ തകര്‍ത്തു ബ്ലോഗ്‌ എഴുതിയപ്പോള്‍ ഈ വാചകം അവിടെ കണ്ടില്ലല്ലോ ബഷീര്‍ ഇക്കാ....!!!

  ReplyDelete
 19. Rajeev Shankar PS, CochinFebruary 6, 2012 at 12:18 PM

  ഒരാഴ്ച മുമ്പാണ് നിങ്ങളുടെ ബ്ലോഗ്‌ കണ്ടത്. പല ലേഖനങ്ങളും വായിച്ചു. വൈവിധ്യമാര്‍ന്ന വിഷയങ്ങളും വളരെ രസകരമായ ശൈലിയും. പത്രങ്ങളും മാസികകളും സ്ഥിരമായി വായിക്കുന്ന എനിക്ക് അവയിലൊന്നും കാണാത്ത ഒരു കൌതുകം നിങ്ങളുടെ എഴുത്ഹില്‍ കാണാന്‍ പറ്റുന്നു. തുടര്‍ന്നും എഴുതുക.
  I am subscribed to your posts

  ReplyDelete
 20. ഇസ്തിരിയിട്ട വാർത്താവായനയിൽ നിന്നു മാറി ഒരു രഞ്ചിനി ഹരിദാസ് ടച്ച് കൊടുത്താൽ കൊച്ചുകുട്ടികൾ മുതൽ മുതു കിഴവന്മാരെവരെ വാർത്തകൾക്കുമുന്നിൽ പിടിച്ചിരുത്താം :)

  ReplyDelete
 21. ശ്രീരാജ്February 6, 2012 at 12:43 PM

  വള്ളിക്കുന്നിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം പറഞ്ഞാല്‍ വാര്‍ത്ത വായിക്കുന്നവര്‍ കരയാന്‍ പാടില്ല എന്നാണ്. ഒരു വാര്‍ത്ത വായനക്കാരനെ സംബന്ധിച്ച് വായിക്കുന്നത് എല്ലാം വാര്‍ത്ത ആണ്. അത് കൃത്യമായി ജനങ്ങളെ അറിയിക്കുക, നന്നായി അവതരിപ്പിക്കുക എന്ന രണ്ടു കാര്യങ്ങള്‍ മാത്രം ആയിരിക്കണം മനസ്സില്‍ ഉണ്ടാവേണ്ടത്.

  വാര്‍ത്തകള്‍ വായിക്കുന്നത് ഒരു പാഷന്‍ ആവണം ഇമോഷന്‍ ആവാന്‍ പാടില്ല. ഏഷ്യാനെറ്റ്‌ പറയുന്ന പോലെ നേരോടെ നിര്‍ഭയം നിരന്തരം ആവണം വാര്‍ത്ത അവതരിപ്പിക്കേണ്ടത്. (ഏഷ്യാനെറിനെ സപ്പോര്‍ട്ട് ചെയ്യുക അല്ല കേട്ടോ). നല്ല ബുദ്ധി ശക്തിയും സൂഷ്മ നിരീക്ഷണവും നേതൃ പാടവവും അത്യാവശ്യം വേണ്ട ഒരു രംഗം ആണ് വാര്‍ത്ത വായിക്കുക എന്ന ജോലി. അവര്‍ക്ക് എല്ലാം 'സിമ്പ്ലി നോ പ്രോബ്ലം' ആവണം. പ്രേക്ഷകരോട് ബഹുമാനം വേണം. ജോലി ചെയ്യുന്ന ചാനലിനോടും തന്റെ ജോലിയോടും ബഹുമാനം ഉണ്ടാവണം. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാം വായിച്ചു കഴിയണം.

  വാര്‍ത്ത വായിക്കാന്‍ ഇരുന്നു കരയുന്നതോ അല്ലെങ്കില്‍ എന്തെങ്കിലും അനാവശ്യ ഗോഷ്ടികള്‍ കാണിക്കുന്നതോ ആയ ഒരാള്‍ ഒരിക്കലും തന്റെ പ്രേക്ഷകരോട് നീതി പുലര്‍ത്തുന്നില്ല. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ചാനലിനു കൊടുത്ത ഉറപ്പുകള്‍ ലങ്ഖിക്കപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് വിഷയത്തെ അല്ലെങ്കില്‍ വാര്‍ത്തയെ വാര്‍ത്ത ആയി മാത്രം കാണാന്‍ കഴിയുന്നില്ല. സിംപതിയും ഇമോഷനും അവരെ പിടികൂടിയിരിക്കുന്നു. പ്രേക്ഷക ബഹുമാനം മാറി മനസ്സില്‍ ഭയം അല്ലെങ്കില്‍ ദുഃഖം ഉടലെടുക്കുന്നു.

  സിമ്പിള്‍ ആയി പറഞ്ഞാല്‍ "എന്ത്" എന്ന് മാത്രം അവതരിപ്പിക്കുക... "എങ്ങനെ" എന്ന് അവതരണം കഴിഞ്ഞു ആലോചിച്ചോളൂ ... ആവശ്യമെങ്കില്‍ കരഞ്ഞോളൂ.... എങ്കിലും ചാനലിന്റെ റേറ്റിംഗ് കൂട്ടാനോ പ്രേക്ഷകരെ കയ്യില്‍ എടുക്കാനോ ഒരു കരച്ചിലിന് കഴിഞ്ഞാല്‍ നിങ്ങള്‍ ഭാഗ്യം ഉള്ള അവതാരകന്‍ ആയി മാറാം....

  ReplyDelete
 22. 'ആഫ്രിക്കയില്‍ ഭൂകമ്പം അയ്യായിരം പേര്‍ മരിച്ചു' എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിക്കുമ്പോള്‍ ങ്ങ്യാ ഹ. ഹ.. എന്ന കലാഭവന്‍ മണിയുടെ ചിരി ചിരിച്ചാല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസ് ചിരിച്ചത് പോലെ ആകെ കുളമാകും. ഒരു വഴിക്ക് പോകുകയല്ലേ കിടക്കെട്ടെ വീയെസിനും ഒരു കൊട്ട് അല്ലെ ബഷീര്‍ക്ക?

  ReplyDelete
 23. ഇതെവിടുന്നു എടുത്തോണ്ട് വരുന്നു കോയ ഓരോ വിഷയങ്ങള്‍..

  ReplyDelete
 24. വാര്‍ത്ത വായിക്കുന്നവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ വിരോധമില്ല. ഒരു ശീലമാക്കാതിരുന്നാല്‍ മതി.

  ReplyDelete
 25. മനുഷ്യത്വമുള്ള വാർത്താ അവതാരക... എന്നേ പറയാനുള്ളൂ...

  ReplyDelete
 26. @Riz
  >>എന്നും നന്നായി കക്ഷം വിയർക്കുന്ന ജീവൻ ടിവിയിലെ സുബിത സുകുമാറും, മേൽ ചുണ്ടിൽ ചെറുതായി വിയർപ്പ് പൊടിയുന്ന അളകനന്ദയും, മറ്റൊരു ചാനലിലെ ചുണ്ട് നക്കുന്ന മറ്റൊരു അവതാരകയും തുടങ്ങി, ഒട്ടനവധി ആൾക്കാരുണ്ട്, ചിലർക്ക് ഇഷ്ടപ്പെടുകയും മറ്റുള്ളവർക്ക് അനിഷ്ടമാവുകയും ചെയ്യുന്നവർ << ha..ha..താങ്കളുടെ സൂക്ഷ്മ നിരീക്ഷണം ഏറെ രസകരമായി. ഇത്തരം എടാകൂടങ്ങളല്ല ഞാന്‍ ഉദ്ദേശിച്ചത് :) ഒരു പ്രതിമ പോലെ തോന്നുമ്പോള്‍ വാര്‍ത്തയുടെ ജീവന്‍ ഇല്ലാതാവുന്നു എന്നതാണ്

  ReplyDelete
 27. @ ശ്രീരാജ്
  താങ്കളുടെ വിശകലനത്തെ വില മതിക്കുന്നു. എന്നാല്‍ പ്രേക്ഷകരോട് പുഞ്ചിരിക്കുന്നതും അവരോടു ഇത്തിരി 'ജീവത്തായി' ഇടപെടുന്നതും പ്രേക്ഷകരോടുള്ള ബഹുമാനക്കുറവായി എനിക്ക് തോന്നുന്നില്ല. നേരെ തിരിച്ചാണ് എന്നാണ് എന്റെ പക്ഷം. വിദേശ ചാനലുകളിലെ വാര്‍ത്ത അവതരണത്തിന്റെ ശൈലി നമ്മുടെതുമായി താരതമ്യപ്പെടുത്തിയാല്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്നു എളുപ്പത്തില്‍ പിടികിട്ടും.

  ReplyDelete
 28. This comment has been removed by a blog administrator.

  ReplyDelete
 29. All news readers should present the news with some acceptable expressions on the face. But currently only Europians have this presentation talent, copying which will only help inviting troubles. Totally Kulam Aakum!

  ReplyDelete
 30. ശ്രീരാജ്February 6, 2012 at 2:59 PM

  @താങ്കളുടെ വിശകലനത്തെ വില മതിക്കുന്നു. എന്നാല്‍ പ്രേക്ഷകരോട് പുഞ്ചിരിക്കുന്നതും അവരോടു ഇത്തിരി 'ജീവത്തായി' ഇടപെടുന്നതും പ്രേക്ഷകരോടുള്ള ബഹുമാനക്കുറവായി എനിക്ക് തോന്നുന്നില്ല.

  എന്ന് ഞാനും ഉദ്ദേശിചിട്ടിലല്ലോ? വെറും ഒരു ജീവച്ചവം പോലെ ഇരിക്കണം എന്ന് അല്ല ഞാന്‍ ഉദ്ദേശിച്ചത്. ചെറു പുഞ്ചിരിയും ചെറിയ ദുഃഖ ഭാവവും ഒക്കെ വാര്‍ത്തക്ക് അനുസരിച്ച് ആവാം. പക്ഷെ പൊട്ടിച്ചിരിയും പോട്ടിക്കരചിലും ഒക്കെ അരോചകം ആവില്ലേ?

  "അവസാനം ചാനലിനു കൊമേര്‍ഷ്യല്‍ ബ്രേക്ക് കൊടുത്ത് വാര്‍ത്താ സംപ്രേഷണം നിറുത്തിവേക്കേണ്ടി വന്നു!."

  മുകളില്‍ പറഞ്ഞ പോലെ ആയാല്‍ വാര്‍ത്ത കാണാന്‍ ഇരുന്നവരെ ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ കൊണ്ടുപോകില്ലേ?

  എന്താണ് അധിക expressions വേണ്ട എന്ന് പറയുന്നത് എന്ന് നോക്കാം...

  വാര്‍ത്തകള്‍ കാണുന്നത് പല പല ആളുകള്‍ ആണ്.. അവരുടെ വിചാരങ്ങളും ചിന്തകളും പലതു ആയിരിക്കും. ഒരാള്‍ക്ക്‌ ചിരി വരുന്ന ഒരു കാര്യം ചിലപ്പോള്‍ മറ്റു ചിലരെ സങ്കടപ്പെടുതുന്നത് ആയിരിക്കും. അത് പോലെ സങ്കടം വരുന്ന കാര്യങ്ങളും. വ്യക്തി പരമായി വാര്‍ത്ത വായിക്കുന്ന ആള്‍ക്ക് പ്രധാനപ്പെട്ട ഒരു കാര്യം മറ്റനേകം പേര്‍ക്ക് അപ്രധാനം ആയിരിക്കും. എന്നാല്‍ ചാനലിനു എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തണം. ഇവിടെ വിട്ടു വീഴ്ച ചെയ്യാന്‍ കഴിയുന്ന ഒരേ ഒരാള്‍ വാര്‍ത്ത വായനക്കാരന്‍ അല്ലെ? സുഖവും ദുഖവും ഒരുപോലെ കാണണം എന്ന് മഹാന്മാര്‍ ഉപദേശിച്ചത് പോലെ എല്ലാ വാര്‍ത്തകളും വായനക്കാരന്‍ ഒരുപോലെ 'കണ്ടാല്' ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാവില്ല. ‍

  ReplyDelete
 31. വാര്‍ത്താ വായനക്കാര്‍ കരയാന്‍ പാടുണ്ടോ ചിരിക്കാന്‍ പാടുണ്ടോ എന്നു എനിക്കറിയില്ല.

  എന്നാല്‍ തുടക്കത്തില്‍ ഇന്ത്യാ വിഷന്‍ ചാനലിലെ വാര്‍ത്താ വായനക്കാരുടെ മുഖത്തു പലപ്പോഴും ഒരു വിഷാദ ഭാവം ഞാന്‍ കണ്ടിരുന്നു. ഏതാണ്ട് കരയുന്ന പോലെ. പിന്നീടാണ് മുനീറിന്റെ ഒരു ലേഖനത്തില്‍ അവര്‍ മാസങ്ങളോളം ശമ്പളം കിട്ടാതെ ടെറസിലേക്ക് ഞാന്നു നില്‍ക്കുന്ന മാവിലെ പച്ച മാങ്ങ തിന്നു വിഷപ്പടക്കിയാണ് വാര്‍ത്ത വായിച്ചിരുന്നത് എന്നു അറിഞ്ഞത്. അവരും മനുഷ്യരല്ലേ. വികാര വിചാരങ്ങള്‍ ‍ ഉള്ള പച്ച മനുഷ്യര്‍.

  പക്ഷെ ഇപ്പൊ ആ ദാരിദ്ര്യം മാറി എന്നു തോന്നുന്നു. ഇപ്പൊ വാര്ത്താ വായിക്കുന്ന സ്ത്രീ അല്‍പം കട്ടി കൂട്ടിയാണ് വായിക്കുന്നത്. ഉദാഹരണം ആക്ഷേപം എന്നതിന് ആഷ്ക്ഷേപം എന്നും ബാദ്ധ്യത എന്നതിന് ഭാദ്ധ്യത എന്നൊക്കെ വായിക്കുന്നത് കേള്‍ക്കാം. എന്തായാലും പോസ്റ്റ് കലക്കി.

  ReplyDelete
 32. വാര്‍ത്താ വായനക്കിടെ പരിധി വിട്ട വൈകാരിക പ്രകടനങ്ങള്‍ നന്നെന്നു അഭിപ്രായമില്ല ..
  പക്ഷെ അതിന്റെ പേരില്‍ ശിക്ഷ നടപടി സ്വീകരിക്കുന്നത് മാനുഷിക ഭാവങ്ങളോടുള്ള കടന്നാക്രമണം എന്നേ പറയാന്‍ പറ്റൂ .
  അളകനന്ദ യുടെ വാര്‍ത്താ വായനയാണ് എനിക്കിഷ്ടം ..
  അത് ആകാരസൌഷ്ടവം മാനദണ്ഡമാക്കിയല്ല . മലയാളം സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്ന അപൂര്‍വ്വം ചില വാര്‍ത്താ വായനക്കാരികളില്‍ ഒരാളാണ് അവര്‍.
  ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ഓര്‍ക്കുന്നു .
  'നിങ്ങളുടെ ഏറ്റവും നല്ല ഗുണമായി നിങ്ങള്‍ കാണുന്നത് എന്താണ്? എന്ന ചോദ്യത്തിന് അളകനന്ദയുടെ കൃത്യമായ മറുപടി 'മലയാളം അക്ഷരസ്ഫുടതയോടെ പറയാന്‍ കഴിയുന്നു എന്നത് തന്നെ !'
  മലയാളത്തെ കൊന്നു കൊലവിളിക്കുന്ന ചാനല്‍ പെണ്ണുങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു അളക നന്ദ ഉണ്ടായത് മലയാളത്തിന്റെ ഭാഗ്യം !
  'നിര്‍ഭയം നിര്‍ലജ്ജം നിര്‍വികാരം ' ഈ മൂന്ന് 'ഗുണങ്ങള്‍ ' ആണ് ഇന്ന് ചാനല്‍ അവതാരകര്‍ക്ക് കാര്യമായും വേണ്ടത്.. അല്ലെങ്കില്‍ അവരെങ്ങാനും ഒന്ന് തുമ്മിയാല്‍ മൂക്ക് മാത്രമല്ല ജോലിയും തെറിക്കും ..!!!

  ReplyDelete
 33. ഭാവഭേദങ്ങൾക്ക് റേറ്റ് കൂടുതൽ കിട്ട്ട്ടുമെന്നറിഞ്ഞാൽ നമ്മുടെ ചാനലുകാര് കഥകളി വാർത്തായനം തുടങ്ങും :D
  ഭാവഭേദങ്ങളൊക്കെ വികാരവിചാരങ്ങളുള്ളവർക്കല്ലെ..

  ReplyDelete
 34. News reader must not express emotions..if she/he cries she/he is not bold enough to be a reader...otherwise its like Kathakali, different expressions according to Raudram,Dukham,Santhosham,..........

  ReplyDelete
 35. Dear Basheer, Venu peformance really enjoyed. Thank you for sharing it. I agree with your observations. Malayalam newsreaders to learn a lot from western Media.

  ReplyDelete
 36. ആഫ്രിക്കയില്‍ ഭൂകമ്പം അയ്യായിരം പേര്‍ മരിച്ചു' എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിക്കുമ്പോള്‍ ങ്ങ്യാ ഹ. ഹ.. എന്ന കലാഭവന്‍ മണിയുടെ ചിരി ചിരിച്ചാല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസ് ചിരിച്ചത് പോലെ ആകെ കുളമാകും. very funny :)

  ReplyDelete
 37. ഞാന്‍ പറഞ്ഞു വരുന്നത് ഇനി മുതല്‍ വാര്‍ത്ത വായിക്കുന്നവര്‍ കരച്ചിലും പിഴിച്ചിലുമായി ഒരു സീരിയല്‍ പരുവത്തില്‍ വാര്‍ത്ത വായിക്കണം എന്നല്ല. മുഖത്തു ഇച്ചിരിയൊരു ഭാവം ഉണ്ടായാല്‍ വായിക്കുന്നത് മനുഷ്യനാണ് എന്ന് ഒരു തോന്നലുണ്ടാക്കാന്‍ പറ്റും. വാര്‍ത്ത തുടങ്ങുമ്പോഴെങ്കിലും ഒന്ന് പുഞ്ചിരിച്ചാല്‍ അത്രയും നന്ന്.

  ഇതി വാര്‍താഹെ..

  ReplyDelete
 38. എന്റെ ബഷീര്‍ക്കാ.. ബി.ബി.സിയെ അത്ര പൊക്കണോ? പണ്ട് Barbara Plett എന്ന റിപ്പോര്‍ട്ടര്‍ യാസര്‍ അരാഫത്തിന്റെ ശവസംസ്കാര ചടങ്ങിനിടയില്‍ കരഞ്ഞത് കൊണ്ടുണ്ടായ പുകിലുകളൊക്കെ മറന്നോ?

  http://news.bbc.co.uk/2/hi/entertainment/4471494.stm

  ReplyDelete
 39. "ഇനി മുതല്‍ വാര്‍ത്ത വായിക്കുന്നവര്‍ കരച്ചിലും പിഴിച്ചിലുമായി ഒരു സീരിയല്‍ പരുവത്തില്‍ വാര്‍ത്ത വായിക്കണം എന്നല്ല."
  lol.

  ReplyDelete
 40. This article is very well portrayed how unprofessional Malayalam channels are. I'm sure they've got a long away ahead to go.

  Malayalam channels go to be a lot of constructive, informative and creative rather than just killing time on the 'abuses' made by different politico blokes.

  ReplyDelete
 41. @Akbar
  ഇന്ത്യാവിഷന്‍ വായനക്കാരുടെ മുഖത്തെ ചുളിവ് വിശപ്പടക്കാന്‍ പച്ചമാങ്ങ തിന്നതിന്റെതാണെന്ന തിയറി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു :)

  @Usman Iringattiri
  അതെ, അളകനന്ദ നല്ല വായനക്കാരിയാണ്. നിങ്ങള്‍ സൂചിപ്പിച്ച പോലെ ശബ്ദവും ഉച്ചാരണ സ്ഫുടതയും തന്നെയാണ് അവരുടെ ഏറ്റവും വലിയ ആകര്‍ഷണീയത. വാര്‍ത്തകള്‍ക്കിടയില്‍ അഭിമുഖം നടത്തുമ്പോള്‍ മാത്രമാണ് വാര്‍ത്തയുടെ ഒഴുക്ക് അവര്‍ക്ക് നഷ്ടപ്പെട്ടു കാണാറുള്ളത്‌.

  >>'നിര്‍ഭയം നിര്‍ലജ്ജം നിര്‍വികാരം'<< :)))

  ReplyDelete
 42. ഫൗസ് അല്‍ഖംഅലിയുടെ മനസ് കല്ലുകൊണ്ടുള്ളതല്ലെന്നു മനസിലായില്ലേ..? മാനുഷികമായ വികരങ്ങൾ പ്രകടിപ്പിക്കുന്നത് നന്മയുള്ള മനസുള്ളതുകൊണ്ടാണ്..

  ReplyDelete
 43. സാമ്പ്രദായിക രീതിയില്‍ നിന്നും കാര്യമായ മാറ്റമൊന്നും വരാത്ത മേഖലയാണിന്നും വാര്‍ത്താവായന...

  ന്യൂസ് റീഡറെ മാത്രം ഫുള്‍ സ്ക്രീനില്‍ കാണിച്ചിരുന്നിടത്തു ഇപ്പോള്‍ റീഡിംഗ് റൂമിന്‍റെ ചടുല (വൃഥാ..?)ചലനങ്ങളും മറ്റും കാണിച്ചു തുടങ്ങിയിട്ടുള്ളത് മാറ്റമായി കാണാമെന്ന് തോന്നുന്നു.

  നിര്‍വികാരതയോടെയല്ലാതെയും അതിവൈകാരികതയിലെത്താതെയും വാര്‍ത്തയുടെ സ്വഭാവത്തി നനുസൃതമായി മുഖത്ത് സ്വാഭാവികമായ ഭാവ വിത്യാസങ്ങള്‍ വരുത്തിയുള്ള വായന തന്നെയാകും കൂടുതല്‍ അഭികാമ്യമെന്നു തോന്നുന്നു....

  (വായനക്കാരന്‍റെ\ക്കാരിയുടെ ചന്തവും, ചലനവും അക്ഷരസ്ഫുടതയും ഒരു പ്രധാനഘടകം തന്നെ...)

  ഇനി അളകനന്ദമാര്‍ കരഞ്ഞാല്‍ തന്നെ ആ "വീണതിന്‍റെ" പുനസംപ്രേഷണങ്ങള്‍ നടത്തി റേറ്റിംഗ് ഉയര്‍ത്താനുള്ള "വിദ്യ" നമ്മുടെ ചാനലുകള്‍ക്കറിയാം...

  ReplyDelete
 44. എന്ടെ അഭിപ്രായത്തില്‍ നമ്മുടെ ടീ വീ മാധ്യമങ്ങള്‍ വാര്‍ത്ത‍ വായിക്കുന്നത് തന്നെ അഭിപ്രായമാണ് .എങ്കിലേ കേരളം രക്ഷപ്പെടുകയുള്ളൂ

  ReplyDelete
 45. വാര്‍ത്തകള്‍ക്കു വേണ്ടി വാര്‍ത്ത‍ വായിക്കുന്ന കേരളത്തിലെ ദൃശ്യ മാധ്യമങ്ങളും അപകടങ്ങലിം മറ്റും പെടുന്നവരുടെ വികാരങ്ങള്‍ മനസിലാക്കാതെ വാര്‍ത്തകള്‍ക്കു മാറ്റു കൂട്ടാന്‍ മരിക്കാത്തവരെ വാര്‍ത്ത‍ വായിച്ചു കൊല്ലുകയും ചെയ്യുന്ന കേരളത്തില്‍ ഇനി വാര്‍ത്ത വായനക്കാര്‍ വികാരം കൂടി കാണിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ സ്ഥിരം വാര്‍ത്തകളായ ബാലസങ്ങതിന്ടെയും പെന്‍ വനിഭാതിന്ടെയും കൊട്ടേഷന്‍ കൊലപാതകങ്ങളുടെയും വാര്‍ത്ത‍ വായിക്കുന്നവരെ പട്ടി ഒന്ന് ആലോചിച്ചു നോക്കുക

  ReplyDelete
 46. നിറ്വികാര ബ്രഹ്മം ആയി വാറ്ത്ത വായിക്കണം എന്നു ആരോ പറഞ്ഞതു പോലെ തോന്നുന്നു. ഏതു വിഡിയോയിലും പോലെ സ്വാഭാവികം ആയാൽ മതി. പക്ഷേ നമ്മുടെ ചാനലുകൾക്കു മസിലു പിടിച്ചുള്ള വായനയാണു ശീലം. എന്താ ചെയ്യുക.
  Just be natural , it will be worth seeing.

  ReplyDelete
 47. വാറ്ത വായിക്കുമ്പോഴും സ്വാഭാവികമായ പ്രതികരണങ്ങൾ കാണിക്കുന്നതു നല്ലതാണു. പക്ഷേ നമ്മുടെ ചാനലുകാറ്ക്കു, എല്ലാം കൃത്രിമം ആണല്ലോ. നിറ്വികാര ബ്രഹ്മം ആകുക എന്നതാണു മിനിമം യോഗ്യത.

  ReplyDelete
 48. സൗദിയില്‍ നിന്നുള്ള 'അല്‍ അഖ്ബാരിയ' ചാനലിന്റെ വാര്‍ത്താ വായനക്കാരിയുടെ കരച്ചില്‍ ഹിറ്റായ കാര്യമൊന്നും നമ്മുടെ ചാനലുകാരെ അറിയിക്കല്ലേ ...നമ്മള്‍ തന്നെ അനുഭവിക്കേണ്ടി വരും ....

  ReplyDelete
 49. it will be alright as long as the news readers don't fake it.

  ReplyDelete
 50. @ Vinod Raj
  Sorry, I overlooked your comment. Thank you for reminding in my Facebook wall.

  രാജേഷിന്റെ കരച്ചില്‍ വേറെയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ തരം താണ വ്യക്തിഹത്യാ ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചു സായൂജ്യമടഞ്ഞിരുന്ന ഒരു വേന്ദ്രന്‍ വളരെ ലോലമായ ഒരു ആരോപണം തനിക്കെതിരെ വന്നപ്പോള്‍ 'എനിക്കും കുടുംബമുണ്ടേ' എന്ന് ആര്‍ത്തു കരയുകയായിരുന്നു. ഒരു കുഞ്ഞിനെ നടുറോട്ടില്‍ വെടിവെച്ചു കൊല്ലുന്ന ഹൃദയ ഭേദകകമായ കാഴ്ച്ചയോടുള്ള ഒരു വാര്‍ത്താ വായനക്കാരിയുടെ കരച്ചിലിനെ രാജേഷിന്റെ കരച്ചിലുമായി താരതമ്യപ്പെടുത്താന്‍ ഞാനൊരു സഖാവല്ല :) അതുകൊണ്ടാണ് ആ പോസ്റ്റില്‍ അങ്ങനെയൊരു വാചകം ഇല്ലാതിരുന്നത്.

  ReplyDelete
 51. http://www.varthamanam.com/index.php/koottu/7179-2012-02-01-07-18-39

  ReplyDelete
 52. ഇതൊക്കെ ആണേലും രണ്ടു ദിവസം മുമ്പ് തുടര്‍ച്ചയായി ഓരു "പ്രമുഖ വാര്‍ത്താ ചാനല്‍ " എന്നാവകാശപെടുന്ന മലയാളത്തിലെ ഓരു ചാനല്‍ രണ്ടു ദിവസം തുടര്‍ച്ചയായി എല്ലാ വാര്‍ത്തകളിലും ഏകദേശം അഞ്ചു മിനുട്ടോളം ചിലവയിച്ചത്‌ ഒരു പാര്‍ട്ടി സെക്രട്ടറിയുടെ കൊച്ചു മകന്‍റെ കുസൃതികള്‍ മാത്രം നാടുകരെ കാണിക്കാനാണ്.....വാര്‍ത്തകളുടെ നിലവാര തകര്‍ച്ച അല്ലെങ്കില്‍ വാര്‍ത്താ ആഭാവം..പക്ഷെ ഇതൊക്കെ കാണുമ്പോള്‍ പ്രേക്ഷകരാവും കരയുക....

  ReplyDelete
 53. ഏഷ്യാനെറ്റില്‍ വാര്‍ത്ത വായിക്കുന്ന ശാലിനി എന്നൊരാള്‍ ഉണ്ട്.വാര്‍ത്താ പാരായണ സമയത്തെ അവരുടെ മുഖത്തെ ചലനങ്ങള്‍ പശു ചാണകം ഇടുന്ന നേരത്തുള്ളത് പോലെ ആണ്.അതിലും ഭേതം റോബോട്ട് പോലെ ഇരുന്നു വായിക്കുന്നത് തന്നെയാണ്.

  ReplyDelete
 54. അച്ചായന്‍February 8, 2012 at 8:03 AM

  എടൊ കൂതറ ബഷീരെ, എന്റെ കസിന്‍ സിസ്റെരുടെ ഫോട്ടോ ബ്ലോഗില്‍ നിന്നും എടുത്തു മാറ്റിക്കോ ഇല്ലെങ്കില്‍ ഞാന്‍ അങ്ങ് വരും വല്ലിക്കുന്നിലേക്ക്....

  ReplyDelete
 55. ബഷീരക്ക പറയുംപോലെ ഒരു ഭാവ വ്യത്യാസം വന്നാല്‍ വാര്‍ത്തയുടെ ഗൌരവം ചോര്‍ന്നു പോക്കും ഇന്നലെ പൊതു ധാരണ അപ്പൊ പിന്നെ എങ്ങനെ ഇതൊകെ നടക്കും ഹും

  ReplyDelete
 56. /////ഒരു കുഞ്ഞിനെ നടുറോട്ടില്‍ വെടിവെച്ചു കൊല്ലുന്ന ഹൃദയ ഭേദകകമായ കാഴ്ച്ചയോടുള്ള ഒരു വാര്‍ത്താ വായനക്കാരിയുടെ കരച്ചിലിനെ രാജേഷിന്റെ കരച്ചിലുമായി താരതമ്യപ്പെടുത്താന്‍ ഞാനൊരു സഖാവല്ല :////

  യുദ്ധം നടക്കുന്ന ഇടങ്ങളിലേക്ക് കുഞ്ഞുങ്ങളെ ചാവേറുകളാക്കി കൊണ്ടുപോയി കൊലക്ക് കൊടുക്കുന്ന വിനോദം  ഇസ്ലാമിക ലോകത്ത്, പ്രത്യേകിച്ച് അറബിലോകത്ത് മാത്രം കാണുന്ന കലാപരിപാടിയാണ്.

  ReplyDelete
 57. അയ്യേ ഇതിലൊക്കെ എന്തിരിക്കുന്നു ഇതിലും വലുത് ചിലതൊക്കെ ദേ കിടക്കുന്നു : http://www.youtube.com/watch?feature=player_embedded&v=PmQMP_Hzw-0

  ReplyDelete
 58. എനനാണ് മലയാളി ഇതില് നിന്നൊക്കെ മോചിതനാവുക..കഴിഞ്ഞ ദിവസം ക്ളബില് പരാക്രമം കാണിച്ച സൈഫ് അലിഖാന്റം കൂടെ കരീന കപൂറും ഉണ്ടായിരുന്നുവെന്ന വാര്ത്ത വലിയ ചലനമൊന്നും ബോളിവുഡില് ഉണ്ടാക്കിയിട്ടില്ല..ഇത് വല്ല കാവ്യമാധവനോ മമ്മൂട്ടിയോ ആണെങ്കില് ഹോ എനിക്കോര്ക്കാനെ വയ്യ ...ന്നാ പ്പോ ഇവരൊന്നും മലക്കല്ലല്ലോ..

  ReplyDelete
 59. Nice topic for discussion

  ReplyDelete
 60. നമുക്ക് ചുറ്റും പലേ സംഭവങ്ങള്‍ അരങ്ങേരികൊണ്ടിരിക്കുന്നു .അവ പലതരത്തിലുള്ള
  സ്വഭാവങ്ങളും പുലര്‍ത്തുന്നു .വാര്‍ത്തകളുടെ ഈ സ്വഭാവം അനുസരിച്ച് വാര്‍ത്ത‍ വായിക്കുന്ന
  ആള്‍ക്ക് ചെറിയ ഭാവമാറ്റങ്ങള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല എന്ന് പലരും അഭിപ്രയപെട്ടിട്ടുണ്ട് .
  എന്നാല്‍ വാര്‍ത്തകളെ തരം തിരിക്കുമ്പോള്‍ അവ ചിരിപ്പിക്കുന്നവയും കരയിപ്പിക്കുന്നവയും
  മാത്രമല്ലല്ലോ ?ഇക്കിളിപ്പെടുത്തുന്നവയും കുളിരുകൊരിക്കുന്നവയും ഉണ്ടാകും .അപ്പോള്‍
  അതിനു അനുസരിച്ച് വാര്‍ത്ത വായനക്കാരുടെ ഭാവ പ്രകടങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് വളരെ മോശമല്ലേ ? വാര്‍ത്തകള്‍ എതുമായികൊള്ളട്ടെ നിര്‍വികരിയായി ഇരുന്നു വായിച്ചാലും പ്രാധാന്ന്യം
  ഉള്ളവയാണെങ്കില്‍ ജനം തീര്‍ച്ചയും വീക്ഷിക്കും .വാര്‍ത്ത‍ വായനക്കാരുടെ ബോഡി ലാംഗ്വേജ് വിലയിരുത്തി അല്ലല്ലോ
  ചാനല്‍ റേറ്റിംഗ് നടത്തുക .

  ReplyDelete