November 30, 2010

ഷാഹിന തീവ്രവാദി തന്നെ!!!

ഏഷ്യാനെറ്റില്‍ നിന്ന് പോയ ശേഷം ഷാഹിനയെ വല്ലാതെ കണ്ടിട്ടില്ല. ഒരിക്കല്‍ വാര്‍ത്തവായനക്കിടയില്‍ ചുമച്ച് ചുമച്ച് ഒരു പരുവമായ ഷാഹിനയാണ് എന്റെ ഓര്‍മയില്‍ ഉള്ളത്. അതിനു ശേഷമാണോ എന്തോ ഷാഹിനയെക്കൊണ്ട് ഏഷ്യാനെറ്റുകാര്‍ അധികം വാര്‍ത്ത വായിപ്പിച്ചിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. ഒരു നല്ല റിപ്പോര്‍ട്ടര്‍ ആയിരുന്നു ഷാഹിന. അവര്‍ ഏഷ്യാനെറ്റ് വിട്ടതാണോ അതല്ല ഏഷ്യാനെറ്റ് അവരെ വിട്ടതാണോ എന്നറിയില്ല.ഏതായാലും എന്റെ വിഷയം അതല്ല. ഷാഹിന ഇപ്പോള്‍ ഒരു വിവാദ നായിക ആയിരിക്കുന്നു.

നെറ്റിലും ഇമെയിലുകളിലും ഷാഹിനയാണ് പുതിയ താരം. ഇന്ന് തന്നെ പത്തോളം ഇമെയിലുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മൊയ്തുവിന്റെ അനുഭവം വരേണ്ട എന്ന് കരുതി ഞാന്‍ എല്ലാം ഡിലീറ്റ് ചെയ്തു!!. (എന്റെ ഇമെയില്‍ ബോക്സില്‍ നിന്ന് ഫോര്‍വേഡ് ബട്ടന്‍ ഒഴിവാക്കിത്തരണം എന്ന് ഞാന്‍ ജിമെയിലിനോട് ആവശ്യപ്പെടാന്‍ പോവുകയാണ്!!) കര്‍ണാടക പോലീസ് ഉണ്ടാക്കിയ ഇഞ്ചിത്തോട്ടം കേസില്‍ മഅദനിക്കെതിരെ 'സാക്ഷി പറഞ്ഞ' രണ്ടു പേരെ ഷാഹിന ഇന്റര്‍വ്യൂ ചെയ്തു. രണ്ടു പേരും സാക്ഷി മൊഴികള്‍ നിഷേധിച്ചു. മഅദനി കുടകില്‍ എത്തിയത് കണ്ടു എന്ന് മൊഴി കൊടുത്തത് പോലീസ് സമ്മര്‍ദ്ദത്താലാണെന്ന് 'പ്രധാന സാക്ഷിയായ' റഫീഖ് പറഞ്ഞതായി ഷാഹിന തെഹല്‍കയില്‍ എഴുതി.  തന്നെ വൈദ്യുതി  ഷോക്കടിപ്പിച്ചു പറയിപ്പിച്ചതായിരുന്നു അതെന്നാണത്രേ റഫീഖ് പറഞ്ഞത്!!!. മറ്റൊരു സാക്ഷിയായ യോഗാനന്ദിന് താന്‍ മഅദനി കേസില്‍ സാക്ഷിയാണെന്ന  കാര്യം പോലും അറിയില്ലെന്നും ഷാഹിന എഴുതി. (Tehelka, Dec 4, 2010)

കര്‍ണാടക പോലീസിനു ചൂടാകാന്‍ വേറെ വല്ല കാരണവും വേണോ?..സമാവറില്‍ വെള്ളം തിളക്കുന്നത്‌ പോലെ  അവര്‍ തിളച്ചു മറിഞ്ഞു. ഷാഹിനയെത്തന്നെ ടെററിസ്റ്റ് ആക്കാനുള്ള പരിപാടിയിലാണത്രേ അവരിപ്പോള്‍‍. ഐ പി സി 506 വകുപ്പ് പ്രകാരം തനിക്കെതിരെ കര്‍ണാടക പോലീസ് കേസ് ഫയല്‍ ചെയ്തതായി ഷാഹിന ഇന്നലെയാണ് ഫേസ് ബുക്കില്‍ എഴുതിയത് . അതിനെത്തുടര്‍ന്ന് ഷാഹിനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സന്ദേശങ്ങളും മെയിലുകലുമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പറന്ന് നടക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാവുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്‌.

ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന എഴുതിയിട്ടുണ്ട്. The heaviness of a Muslim name could make life miserable in Delhi. No matter whether you follow religion, religion will definitely follow you. എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ഒരു ലേഖനത്തില്‍  ഷാഹിന പറഞ്ഞത്. 'നാട്ടുപച്ച'  ഈ ലേഖനം  മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (വിജയന്‍ പുല്‍പള്ളി) നല്‍കിയിട്ടുണ്ട്. മുസ്ലിം ഐഡന്റിറ്റി തനിക്കില്ലെന്നു കാണിക്കാന്‍ ഒരു ശബാന ആസ്മി ലൈനില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്‌ ഷാഹിന. വേഷത്തിലോ രൂപത്തിലോ 'മുസ്‌ലിം ടച്ച്' വരാതിരിക്കാന്‍ പരമാവധി അവര്‍ ശ്രമിക്കാറുണ്ട്.  "കൗമാര കാലത്ത് തന്നെ മതപരമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തി നേടിയവളാണ്" താനെന്നാണ്  ഷാഹിന പ്രഖ്യാപിച്ചത് . ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ആണ് ഷാഹിന ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയത്.

ഭീകരവാദികളെ  എന്ത് വില കൊടുത്തും അടിച്ചമര്‍ത്തണം എന്ന വിഷയത്തില്‍ തര്‍ക്കമില്ല. നമ്മുടെ മണ്ണിന്റെ സമാധാനം കവരാന്‍ ആരെയും അനുവദിച്ചു കൂട. അത് ഏതു മതത്തിന്റെ പേരിലായാലും ശരി. (ഈ ബ്ലോഗില്‍ തന്നെ ഈ വിഷയകമായി നിരവധി പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്). പക്ഷെ സമാധാന കാംക്ഷികളെപ്പോലും അസ്വസ്ഥരാക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഉരുളക്കിഴങ്ങ് പൊതിഞ്ഞു കൊണ്ട് പോകുന്നവനും ഉള്ളിക്ക് തൂറുന്നവനും ഭീകരവാദിയായി ചിത്രീകരിക്കപ്പെടുന്ന ഒരു കാലമാണ് ഇത്. സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്ത് അവര്‍ പറയുന്നത് പ്രസിദ്ധീകരിക്കുക എന്നത് ഭീകരവാദമാണെങ്കില്‍ ഷാഹിന ഭീകരവാദി തന്നെയാണ്!!. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ മാധ്യമ രംഗത്ത് ഭീകര വാദികളെ മാത്രമേ നമുക്ക് കാണാന്‍ കിട്ടൂ. കുല്‍ദീപ്‌ നയ്യാര്‍ മുതല്‍ നളിനി ജമീല വരെ ആ വകുപ്പില്‍ പെടും. കര്‍ണാടക പോലീസിന്‍റെ മഹത്തായ കണ്ടുപിടുത്തങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതാണ് പത്രപ്രവര്‍ത്തനമെങ്കില്‍ ഷാഹിന ആ പണിക്ക് ഒട്ടും കൊള്ളാത്തവളാണ്. ഈ പൊറാട്ട് നാടകത്തില്‍ കര്‍ണാടക പോലീസിനോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ജയ്‌ ജയ്‌ കര്‍ണാടക പോലീസ്.. ഷാഹിനയെ കല്ലെറിയുക! അവളെ അറസ്റ്റ്‌ ചെയ്യുക!! അവളെ ജയിലിലടക്കുക!!!.

മ്യാവൂ:  ഇന്ത്യന്‍ മാധ്യമ രംഗത്തെ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ആയിരുന്ന വീര്‍ സാംഗ്വിയും ബര്‍ക്ക ദത്തയും അധികാരത്തിന്റെ ഇടനാഴികകളില്‍ നടത്തിയ നാണം കേട്ട പിമ്പ് പണി മറച്ചു വെക്കാന്‍ ഏറെ പാടുപെട്ടവരാണ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ . കുരച്ച് ശൌര്യം കാണിക്കേണ്ട കാവല്‍ നായ്ക്കള്‍ കള്ളന്റെ കാലു നക്കുന്നത് കാണുമ്പോഴുള്ള സങ്കടമായിരുന്നു അത്തരമൊരു തമ്സകരണം എന്റെ മനസ്സില്‍ സൃഷ്ടിച്ചത്. ഷാഹിനയുടെ കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്താതെ മൗനം പാലിക്കുന്ന മാധ്യമസമൂഹത്തെ കാണുമ്പോഴും അത്തരമൊരു സങ്കടമുണ്ട്. കണ്ണേ മടങ്ങുക... Follow up Story: ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം.

 (ഈ പോസ്റ്റ്‌ പുനപ്രസിദ്ധീകരിച്ച ചന്ദ്രിക (2 Dec 2010) ദിനപത്രത്തിന് നന്ദി)

88 comments:

 1. മുസ്ലിം നാമം ഉള്ളത് കൊണ്ട് മാത്രം വേട്ടയാടപെടുന്ന അനേകം പേരില്‍ ഒരാള്‍ തന്നെയാണ് ഷാഹിന..!

  ഇനിയും എത്ര നാള്‍....?

  ReplyDelete
 2. പോലീസിനോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ജയ്‌ ജയ്‌ കര്‍ണാടക പോലീസ്.. ഷാഹിനയെ കല്ലെറിയുക! അവളെ അറസ്റ്റ്‌ ചെയ്യുക!! അവളെ ജയിലിലടക്കുക!!!
  എന്തിനു..? ആര്‍ക്കു വേണ്ടി..?

  ReplyDelete
 3. ഷാഹിന എഴുതി. (Tehelka, Dec 4, 2010)......???? Today Nov 30 Only....

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. മറ്റൊരു സാക്ഷിയായ യോഗാനന്ദിന് താന്‍ മഅദനി കേസില്‍ സാക്ഷിയാണെന്ന കാര്യം പോലും അറിയില്ലെന്നും ഷാഹിന എഴുതി. (Tehelka, Dec 4, 2010)

  datil oru achadipishaash kadannu koodiyo ennoru samshayamillaathillaathilla.

  excellent article

  ReplyDelete
 6. ബഷീര്‍ക്കാ ...ഇവിടെ കമെന്റ്റ്‌ ഇട്ടാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവോ ???..പോയി പോയി ആര്‍ക്കും ഒസിക്ക് തീവ്രവാദി ആവാം എന്നായി ...കലി കാലം .........നല്ല ലേഖനം .

  ReplyDelete
 7. ഏറ്റവും ഭയാനകം ഭരണ ഭീകരതയാണ്.

  പുറത്ത് നടക്കേട്ണവരെ അകത്തിടാനും അകത്താക്കേണ്ടവരെ പുറത്ത് വിലസാനും ഭരണ ഭീകരതക്ക് മാത്രമേ കഴിയൂ…

  തീവ്രവാദത്തിന്റെ പേരിൽ പൌരന്മാർക്ക് പലതും നഷ്ടപെടുന്നു. പൌരനനുവദിച്ചിട്ടുള്ള മിനിമം അവകാശങ്ങൾ പോലും നിഷേധിക്കപെടുന്നു!!

  ReplyDelete
 8. മിശ്ര വിവാഹിതയും മതേതര ജീവിതം നയിക്കുന്ന വ്യക്തിയും അറിയപ്പെടുന്ന മാദ്ധ്യമ പ്രവര്‍­ത്തകയും നിലവില്‍ തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറും ആയിട്ടുകൂടി ഷാഹിനയെ തീവ്രവാദിയാ­ക്കി അവതരിപ്പിക്കാനാണ് പൊലീസ് ഭാഷ്യം അപ്പടി വിഴുങ്ങിയ ചില പത്ര ങ്ങള്‍ തയ്യാറായ­ത്

  ReplyDelete
 9. http://www.countermedia.in/?p=345

  ReplyDelete
 10. മതപരമായ എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ചു എന്ന് പറയുന്ന, അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയായ ശാഹിനക്ക് ഈ ഗതിയാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും.

  ഈ കര്‍ണാടക സര്‍കാരിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മഅദനിയുടെ കാര്യം ഏതാണ്ട് ഊഹിക്കാം ഇപ്പോള്‍! :(

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. ഷാഹിനയോട് ഐക്യം പ്രകടിപ്പിക്കാന്‍ ഫേസ് ബുക്കില്‍ ഒരു ഗ്രൂപ്പ്‌ തന്നെ തുറന്നിട്ടുണ്ട്. ഇവിടെ എഴുതിയ പോലെ ധാരാളം ആളുകള്‍ അതില്‍ പ്രതികരിക്കുന്നുമുണ്ട്. ഏഷ്യാനെറ്റ്‌ വാര്‍ത്ത ചുമച്ചു കൊണ്ട് വായിച്ചത് ഞാനും കണ്ടിരുന്നു. ഷാഹിന നല്ല ഒരു റിപ്പോര്‍ട്ട്‌ ആയിട്ടാണ് ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തോന്നിയത്. ഇപ്പോഴാണ് അറിയുന്നത് തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ആണെന്ന്.

  അതോടൊപ്പം അവരെക്കുറിച്ച് ഞാന്‍ അടക്കമുള്ള പലര്‍ക്കും തോന്നിയ ഷാഹിനയോടുള്ള അനിഷ്ടം വെളിപ്പെടുത്താന്‍ ഈ പോസ്റ്റ്‌ ഉപകരിക്കുന്നു. എയര്‍പോര്‍ട്ടില്‍ പത്ര റിപ്പോര്‍ത്ടരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന പേരില്‍ പത്ര പ്രവര്‍ത്തക യുണിയന്‍ നടത്തുന്ന പ്രതിഷേധത്തിന്നിടെ മീറ്റിംഗ് കഴിഞ്ഞു ഇറങ്ങി വരുന്ന രണ്ടു നേതാക്കളില്‍ ഒരാളുടെ മുഖത്തേക്ക് ഷാഹിന കരിങ്കൊടി എറിയുന്നത് കണ്ടപ്പോള്‍ ഈ തലക്കെട്ട്‌ ശരിക്കും അന്വര്തമാക്കുന്നതാണോ എന്ന് തോന്നാതിരുന്നില്ല.

  എന്ത് തന്നെയായാലും പത്ര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ പോലിസ് നടത്തുന്ന കയ്യേറ്റത്തിനു എതിരെ എല്ലാവരും പ്രതിഷേധിക്കണം. ഷാഹിനക്ക് വന്ന പോലെ ഭാവിയില്‍ ആര്‍ക്കും ഇനി വരാന്‍ പാടില്ല. അത് പ്രതിഷേധാര്‍ഹമാണ്.

  ReplyDelete
 13. ഭീകരവാദികളെ എന്ത് വില കൊടുത്തും അടിച്ചമര്‍ത്തണം അതു ശരിയാണു പക്ഷെ നിരാപരാധികളെ അടിച്ചമര്‍ത്തണം എന്നൊരു നിയമം ഈ അടുത്തിടെ കർണാടകയിൽ ഉണ്ടായി ബഷീർ അറിഞ്ഞില്ലേ?
  കർണാടകയിലെ ഓരൊ കാര്യങ്ങളും പറയുന്നതു അതാണു മാഷെ...
  ഇക്കാര്യത്തിൽ ഷഹിനയുടെ പക്ഷത്തു നിക്കുന്നവർ സൂക്ഷിക്കുക നിങ്ങളും ഭീകരവാദിപട്ടികയിൽ പെടാം

  ReplyDelete
 14. @ Basheer PP & Backer
  Tehelka, Dec 4, 2010 എന്നെഴുതിയത് ശരി തന്നെയാണ്. ഡിസംബര്‍ നാലിന്‍റെ ലക്കം മാര്‍ക്കറ്റില്‍ ഇറങ്ങിക്കഴിഞ്ഞു. ഞാന്‍ കൊടുത്ത ലിങ്കില്‍ പോയാല്‍ തെഹല്‍ക്കയുടെ Dec 4 ലക്കം കാണാം.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. 'ഉരുളക്കിഴങ്ങ് പൊതിഞ്ഞു കൊണ്ട് പോകുന്നവനും ഉള്ളിക്ക് തൂറുന്നവനും ഭീകരവാദിയായി ചിത്രീകരിക്കപ്പെടുന്ന ഒരു കാലമാണ് ഇത്'.

  ബഷീര്ക എഴുതിയ ഈ വരികള്‍ വായിച്ചു കുറെ ചിരിച്ചു. ചിരിക്കനുല്ലതല്‍ അതൊരു സത്യം കൂടിയാണ് എന്ന് മനസിലാക്കുന്നു. മാധ്യമങ്ങള്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്ന ഈ വിഷയം പോസ്ടക്കിയത്തിനു നന്ദി.

  ReplyDelete
 17. മഅ്ദനി ക്യാംപില്‍ പങ്കെടുത്തതിനു സാക്ഷിപറഞ്ഞവരെ അഭിമുഖീകരിക്കാനാണല്ലോ ഷാഹിന പോയത്. അങ്ങനെ സാക്ഷികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ മൊഴിമാറ്റി പറഞ്ഞാല്‍ മഅ്ദനി നിരപരാധിയായി പോവുമെന്നു പേടിച്ചാണോ പോലിസ് തടഞ്ഞത്? മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളെ കാണുന്നത് പുതിയ കാര്യമൊന്നുമല്ല. പക്ഷേ, വളരെ നിര്‍ണായകമായ ഒരു കേസില്‍ ഷാഹിന എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം ഒരു സംഘം ആളുകള്‍ സാക്ഷികളെ കണ്ടത് ഗൗരവമായെടുക്കാതെ പറ്റില്ലെന്നാണ് പോലിസ് പറയുന്നത്. അതുകൊണ്ടു തന്നെ സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ കേസുകളാണ് പോലിസെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. സാക്ഷികളുടെ മൊഴി തെഹല്‍ക്കയില്‍ വരുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഈ കേസെടുത്തത്. അത് അവരുടെ സാങ്കേതികപരമായ ആവശ്യവും രക്ഷപ്പെടലുമായിരുന്നു.
  താങ്കള്‍ തീവ്രവാദിയാണോ? എന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ചോദിച്ചതുകൊണ്ടു മാത്രം ഷാഹിന തീവ്രവാദിയാവില്ല. കേസെടുത്തത് ശരിയായ നടപടിയല്ല. പക്ഷേ, അതിനേക്കാള്‍ ഇപ്പോള്‍ ഷാഹിന ശ്രദ്ധിക്കേണ്ടത് അവളെ ഒരു പാളയത്തില്‍ കെട്ടാന്‍ വേണ്ടി ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന ശ്രമമാണ്. ഷാഹിന മുസ്‌ലിം ജേര്‍ണലിസ്റ്റല്ല, മുഴുവന്‍ മലയാളിക്കും അഭിമാനിക്കാവുന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് അതുകൊണ്ട് വിവാദത്തിനിടെ ചിലര്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് തടയണം. ഷാഹിനയ്‌ക്കെതിരേയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിയ്ക്കാനാണ് സാധ്യത. ഒരിക്കല്‍ കൂടി പറയട്ടെ മാധ്യമപ്രവര്‍ത്ത അവരുടെ കടമയാണ് ചെയ്തത്...അതിനു പിന്നില്‍ ഹിഡന്‍ അജണ്ട കാണാന്‍...ഷാഹിനയുടെ കാര്യത്തില്‍ നമുക്ക് സാധിക്കില്ല...ചുരുക്കത്തില്‍ ഷാഹിനയെ തീവ്രവാദിയാക്കുന്നുവെന്ന് മുറവിളി കൂട്ടാതിരിക്കൂ.. പകരം അവര്‍ക്കെതിരേ കേസെടുത്ത നടപടിക്കെതിരേ പ്രതികരിക്കൂ...

  ReplyDelete
  Replies
  1. You are right!...kaaryangal mattoru bhaagathekku aaro manapporvam thirichuvidunnu!

   Delete
 18. @ബഷീര്‍ വള്ളിക്കുന്നു..ഷാഹിന പറയുന്നത് സ്ത്യമാനെങ്ങില്‍ താങ്കളുടെ പാവം സൂഫിയ എന്ന പോസ്റ്റിലെ ഇ പരാമര്‍ശം പിന്‍വലി കേണ്ടി വരുമല്ലോ ബഷീര്ക.."കളമശ്ശേരി ബസ്സ്‌ കത്തിച്ച ദിവസവും ബംഗ്ലൂരില്‍ സ്ഫോടനം നടന്ന ദിവസവും പ്രതികളാണെന്ന് കരുതുന്നവര്‍ സൂഫിയയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചത് രാവിലെ ചായ കഴിച്ചോ എന്ന് ചോദിക്കാനാണ്!!. അവരില്‍ പലരും മഅദനിയുടെ വീട്ടില്‍ എത്തിയത് മുറ്റത്തെ പുല്ലു പറിച്ചു വൃത്തിയാക്കി കൊത്തങ്കല്ല് കളിക്കാനും!!!!"

  ReplyDelete
 19. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉന്നതമാതൃകയാണ് തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ആയ ഷാഹിന പ്രകടിപ്പിച്ചത്. പപ്പരാസി സംസ്ക്കാരത്തിലേക്ക് ആണ്ടു മുങ്ങുന്ന നമ്മുടെ മീഡിയകള്‍ക്ക് അന്യമായ മാധ്യമസംസ്ക്കാരം.
  മഅദനി പുണ്യവാളനോ മിശിഹയോ ആയതല്ല ഇവിടത്തെ പ്രശ്നം.
  അയാളുടെ പൊതുരംഗപ്രവേശം ഇവിടെ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു എന്നതും മറക്കുന്നില്ല.
  അത് പക്ഷെ വ്യാജതെളിവുകളും സാക്ഷികളും സൃഷ്ടിച്ചു കള്ളക്കേസുണ്ടാക്കി അയാളെ ബോംബ്‌ സ്ഫോടനക്കേസില്‍ തുരുങ്കിലടയ്ക്കാന്‍ ന്യായമല്ല.
  അങ്ങനെ ചെയ്തതിനു പിന്നില്‍ വ്യക്തമായ സംഘപരിവാര്‍ അജണ്ട ഉണ്ടായിരുന്നു എന്ന് കരുതാന്‍ ന്യായമുണ്ട്.
  അതിന്റെ സത്യാവസ്ഥ തേടി പോയ ഒരു പത്രപ്രവര്‍ത്തക, താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ട് വരുമ്പോള്‍ പ്രതിരോധത്തിലാകുന്ന കര്‍ണ്ണാടക പോലീസും സംഘപരിവാര്‍ ഭരണകൂടവും അവരെ നിശബ്ധയാക്കാന്‍ പ്രയോഗിച്ച തരം താണ അടവായിരുന്നു നമ്മുടെ ലോജിക്കിനെ തന്നെ വെല്ലുവിളിക്കുന്ന ഈ കേസ് നാടകം.
  തങ്ങളുടെ ഒരു സഹപ്രവര്‍ത്തകയെ ബാധിക്കുന്ന ഒന്നായിട്ടു പോലും കര്‍ണ്ണാടക പോലിസ് ഭാഷ്യം, പരമസത്യമായി അവതരിപ്പിച്ചത് വഴി മാതൃഭൂമി, തങ്ങള്‍ സംഘപരിവാര്‍ കുഴലൂത്തുകാര്‍ ആണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് തീര്‍ത്തിരിക്കുന്നു.

  ReplyDelete
 20. ഷാരൂഖ് + സല്‍മാന്‍ + ഇപ്പോള്‍ ഷാഹിന...ഇവരൊക്കെ ഇസ്ലാമിന്‍റെ ലാബെലില്‍ വന്നത് പേര് കൊണ്ട് മാത്രമാണല്ലോ നോട്ട പ്പുള്ളികളായത് ....അതിനാല്‍ മനസ്സില്‍ ഇല്ലാത്ത ഇസ്ലാമിനെ പേരില്‍ നിന്നും കൂടി മാറ്റുക..രൂഖ് + മാന്‍ + ഹിന എന്നൊക്കെയുള്ള മതേതര നാമങ്ങള്‍ ആക്കാവുന്നതാണ്.... !
  ഹൈന്ദവ വര്‍ഗീയത രാഷ്ട്ട്രീയാധികാരം നേടുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ പൊതുവെയും ഈ സ്ഥിതിവിശേഷമായിട്ട് ഇത്തിരി നാളായി..കോടതികള്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കാണോ..?

  ReplyDelete
 21. @bachoo..you are right. see the words of shahina.. "­മാ­തൃ­ഭൂ­മി­ എഡി­റ്റര്‍ ശ്രി കേ­ശ­വ­മേ­നോ­നെ വി­ളി­ച്ചു ഇക്കാ­ര്യം സം­സാ­രി­ച്ച­പ്പോള്‍ അദ്ദേ­ഹം വള­രെ മാ­ന്യ­മാ­യി പ്ര­തി­ക­രി­ക്കു­ക­യും ഖേ­ദം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്തു.എല്ലാ വാര്‍­ത്ത­ക­ളും എല്ലാ ദി­വ­സ­വും ചീ­ഫ് എഡി­റ്റര്‍ കാ­ണ­ണ­മെ­ന്നി­ല്ല എന്ന് നമു­ക്ക­റി­യാം. പ്ര­സ്തുത റി­പ്പോര്‍­ട­റെ വി­ളി­ച്ചു സം­സ­രി­ക്കു­ന്നു­ണ്ടെ­ന്നും ഇന്ന­ത്തെ പത്ര­ത്തില്‍ തി­രു­ത്ത്‌ കൊ­ടു­ക്കു­മെ­ന്നും അദ്ദേ­ഹം ഉറ­പ്പു നല്‍­കി. തു­ടര്‍­ന്ന് മാ­തൃ­ഭു­മി­യു­ടെ ബം­ഗ്ലൂര്‍ ലേ­ഖ­കന്‍ ബി­ജു­രാ­ജ് എന്‍­റെ വശം കേള്‍­ക്കു­ക­യും ചെ­യ്തു. തലേ­ന്ന് എന്‍­റെ ഫോണ്‍ നമ്പര്‍ കി­ട്ടി­യി­ല്ലെ­ന്നാ­യി­രു­ന്നു അദ്ദേ­ഹ­ത്തിന്‍­റെ വി­ശ­ദീ­ക­ര­ണം. ഫോണ്‍ നമ്പര്‍ കി­ട്ടാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് 'സ­മ്മര്‍­ദ്ദം' മൂ­ലം വാര്‍­ത്ത‍ കൊ­ടു­ക്കേ­ണ്ടി വന്നു­വ­ത്രേ­,ആ­രു­ടെ സമ്മര്‍­ദ്ദം എന്ന ചോ­ദ്യ­ത്തി­ന് അദ്ദേ­ഹ­ത്തി­ന് മറു­പ­ടി ഉണ്ടാ­യി­രു­ന്നി­ല്ല. കര്‍­ണാ­ടക പോ­ലീ­സിന്‍­റെ സമ്മര്‍­ദ്ദ­മാ­ണോ അതോ ഡെ­സ്കില്‍ നി­ന്നു­ള്ള സമ്മര്‍­ദ്ദ­മാ­ണോ എന്ന­റി­യി­ല്ല, എന്താ­യാ­ലും രണ്ടാ­മ­ത്തെ­താ­വി­ല്ല എന്ന് ഞാന്‍ കരു­തു­ന്നു. കാ­ര­ണം ക്രോ­സ് ചെ­ക്ക്‌ ചെ­യ്യാന്‍ കഴി­യാ­ത്ത ഒരു ­വാര്‍­ത്ത തര­ണ­മെ­ന്ന് ഒരു ന്യൂ­സ്‌ ഡെ­സ്കും നിര്‍­ബ­ന്ധി­ക്കി­ല്ല എന്നാ­ണു ഇത്ര കാ­ല­ത്തെ പത്ര­പ്ര­വര്‍­ത്തന പരി­ച­യ­ത്തില്‍ നി­ന്നു ഞാന്‍ മന­സ്സി­ലാ­ക്കു­ന്ന­ത്‌"

  ReplyDelete
 22. ഞാന്‍ ഈ വിഷയത്തില്‍ ഒന്നും പറയുന്നില്ല. കാരണം ഞാനിപ്പോള്‍ വാസം പത്രക്കാരൊക്കെ പറയുമ്പോലെ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും തീരെയില്ലാത്ത കേരളത്തിലല്ല. അത് ഒരുപാടുള്ള മറ്റൊരിടത്താണ്. എവിടെയാണെന്ന് ചോദിച്ചാല്‍ ഒരു ക്ലൂ തരാം. ബംഗ്ലാവിലുണ്ട്, കുടിലില്ല......

  ReplyDelete
 23. ഇങ്ങനെ ഒരു സാഹസിക ദൌത്യ്ടതിനു ശഹിനയെ പ്രേരിപിച്ചത് എന്ത്?
  "പി­ഡി­പി നേ­താ­വ് അബ്ദില്‍ നാ­സ്സര്‍ ­മ­ദ­നി­ കു­ട­കി­ലെ ലക്കേ­രി എസ്റെ­റ്റില്‍ വെ­ച്ച് തടി­യ­ന്റ­വി­ടെ നസീ­രു­മാ­യി കൂ­ടി­ക്കാ­ഴ്ച നട­ത്തി എന്നും ബം­ഗ്ലൂര്‍ സ്ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്തു എന്നും ആണ് പ്ര­ത്യേക അന്വേ­ഷണ സം­ഘം സമര്‍­പ്പി­ച്ച ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്ന­ത്. കൊ­ച്ചി­യില്‍ വാ­ട­ക­യ്ക്ക് താ­മ­സി­ച്ചി­രു­ന്ന വീ­ട്ടില്‍ വെ­ച്ചും കൂ­ടി­ക്കാ­ഴ്ച നട­ത്തി­യ­താ­യി ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്നു­ണ്ട്. കൊ­ച്ചി­യില്‍ മദ­നി താ­മ­സി­ച്ചി­രു­ന്ന വീ­ടി­ന്റെ ഉട­മ­സ്ഥ­നാ­യ, ആലുവ സ്വ­ദേ­ശി ജോ­സ് വര്‍­ഗീ­സി­ന്റെ­താ­ണ് ഇക്കാ­ര്യ­ത്തില്‍ പോ­ലീ­സു ഹാ­ജ­രാ­ക്കിയ സാ­ക്ഷി­മൊ­ഴി. ഇങ്ങ­നെ ഒരു മൊ­ഴി താന്‍ ആര്‍­ക്കും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് പറ­ഞ്ഞു ജോ­സ് നേ­ര­ത്തെ തന്നെ കോ­ട­തി­യെ സമീ­പി­ച്ചി­രു­ന്നു. മറ്റൊ­രു സാ­ക്ഷി­മൊ­ഴി മദ­നി­യു­ടെ സഹോ­ദ­ര­നും അന്‍­വാ­ര­ശ്ശേ­രി മത­പ­ഠന കേ­ന്ദ്ര­ത്തി­ന്റെ നട­ത്തി­പ്പു­കാ­ര­നും ആയി­രു­ന്ന മു­ഹ­മ്മ­ദ്‌ ജമാ­ലി­ന്റെ­താ­ണ്. സ്ഫോ­ട­ന­ത്തി­നു ശേ­ഷം അതില്‍ പങ്കെ­ടു­ത്ത ചി­ല­രെ അന്‍­വാ­ര­ശ്ശേ­രി­യില്‍ ഒളി­വില്‍ താ­മ­സി­ക്കാന്‍ സഹാ­യി­ച്ചു എന്നും അതു­മാ­യി ബന്ധ­പ്പെ­ട്ടു മദ­നി തനി­ക്കു നിര്‍­ദേ­ശം നല്‍­കി­എ­ന്നും ജമാല്‍ മൊ­ഴി നല്‍­കി­യ­താ­യാ­ണ് ചാര്‍­ജ് ഷീ­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്.

  എന്നാല്‍ താന്‍ അങ്ങ­നെ ഒരു മൊ­ഴി­യെ നല്‍­കി­യി­ട്ടി­ല്ലെ­ന്നും അന്വേ­ഷണ ഉദ്ധ്യോ­ഗ­സ്ഥര്‍ തന്നെ കണ്ടി­ട്ട് പോ­ലു­മി­ല്ലെ­ന്നും കാ­ണി­ച്ചു മു­ഹ­മ്മ­ദ്‌ ജമാല്‍ കൊ­ല്ലം ശാ­സ്താം­കോ­ട്ട കോ­ട­തി­യില്‍ പരാ­തി നല്‍­കി­യി­രു­ന്നു. ഇതി­നെ­ല്ലാം പു­റ­മേ കഴി­ഞ്ഞ പത്തു വര്‍­ഷ­ക്കാ­ല­ത്തി­നി­ടെ അബ്ദുല്‍ നാ­സ്സര്‍ മദ­നി­യു­ടെ രാ­ഷ്ട്രീയ കാ­ഴ്ച­പ്പാ­ടു­ക­ളില്‍ ഉണ്ടായ വ്യ­താ­സ­വും ശ്ര­ദ്ധേ­യ­മാ­ണ്. ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളാ­ണ് 'കു­ട­ക് കഥ'­യു­ടെ നി­ജ­സ്ഥി­തി അന്വേ­ഷി­ക്കാന്‍ എന്നെ പ്രേ­രി­പ്പി­ച്ച­ത്"

  ReplyDelete
 24. ബഷീര്‍ക്ക, പണ്ട് ഞാനും കുടകില്‍ പോയിട്ടുണ്, ഇഞ്ചികൃഷി കണ്ടിരുന്നു, ഇപ്പോള്‍ ഇവിടെ കമെന്റും ഇട്ടു, എന്നെയും കര്‍ണാടക പോലീസ്‌ പൊക്കുമോ???

  ReplyDelete
 25. ശാഹിനാ ധൈര്യമായി സത്യം തുറന്നു പറയുക..."ഭയപ്പെടുത്തലുകള്‍" കണ്ടു പതറരുത്.. കൂട്ടത്തില് ഒന്നുകൂടി.. മുസ്ലിം ആണെന്നരിയതിരിക്കാന്‍ വല്ലാതെ ശ്രമിക്കണോ.. അറിഞ്ഞലെന്താ? .. ഇസ്ലാമിനെ കുറിച്ചും പഠിക്കാന്‍ ശ്രമിക്കക... ആശംസകള്‍..

  അസ്ലം കിഴൂര്‍
  സലാല

  ReplyDelete
 26. നമ്മുടെ മാധ്യമങ്ങളുടെ ഒരു ലൈന്‍ അതാണ്‌. പോലീസ്‌ ഒരാളെപ്പറ്റി ഭീകരവാദി എന്നു പറഞ്ഞാല്‍, അയാള്‍ ഭീകരവാദി തന്നെ. അധികൃത ഭാഷ്യത്തിനപ്പുറത്തേക്ക്‌ തെരഞ്ഞു ചെല്ലാനുള്ള ഊറ്റവും ചങ്കുറപ്പുമുള്ള ഒരു ജേണലിസ്റ്റിനെയും മലയാളത്തിലിന്ന്‌ തിരിയിട്ടു തെരഞ്ഞാല്‍ കാണില്ല.
  ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേണലിസമൊന്നും ഇപ്പോഴില്ല; ഉള്ളത്‌ വല്ല പാവത്തിന്റെയും കഞ്ഞീല്‍ പാറ്റയെ പിടിച്ചിടുന്ന 'കൈനനയാതെ മീന്‍പിടിക്കല്‍ ജേണലിസ'മാണ്‌. ഭീകരവാദം, ഭീകരവാദി എന്നൊക്കെയുള്ള വാക്കുകള്‍ എത്ര ലാഘവത്തോടെയാണ്‌ നമ്മുടെ ചാനലുകള്‍ ഇടതു വലതു നോക്കാതെ എടുത്തുപയോഗിക്കുന്നത്‌.
  Accused, Suspected തുടങ്ങിയ വാക്കുകള്‍ക്ക്‌ നാമുപയോഗിക്കുന്ന മലയാള പദം "പ്രതി" എന്നാണ്‌. പ്രതി എന്നാല്‍ നമുക്ക്‌ കുറ്റവാളിയാണ്‌. അതിന്‌ എത്രയെത്ര ഉദാഹരണങ്ങള്‍.
  ജൂലിയന്‍ അസഞ്ചെ ഇന്ത്യയിലെങ്ങാനും ഒരു ചോര്‍ത്തല്‍ പ്ലാന്‍ ചെയ്‌തിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

  ReplyDelete
 27. ഫൂഉ....... മാധ്യമ കൂതരകള്‍ .....ഇവര്‍ക്ക് എവിടെ ഈ വാര്‍ത്തക്ക് എതിരെ സംസാരിക്കാന്‍ നേരം?എന്തായിരുന്നു കോലാഹലം..മദനിയെ അറസ്റ്റു ചെയ്യാന്‍ പോകുന്ന സമയത്ത് ,ഈ പറയുന്ന കുത്തക ,സാമ്രാജ്യതത്തിനു കൂട്ടികൊടുപ്പ് വേല ചെയ്യുന്ന സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍ .മദനിയുടെ വേലിക്ക് ചുറ്റും ലൈവ് ടെലി കാസ്ടിനു വേണ്ടി കൂടാരവും കെട്ടി ഇരുന്നത് നാം കണ്ടിരുന്നു.അതേ മാധ്യമങ്ങള്‍ മലെഗാവ് സ്ഫോടനങ്ങളില്‍ ഉള്‍പെട്ട കള്ള സ്വാമിയെയും ,കേണലിനെയും അറ്റസ്റ്റു ചെയ്തപ്പോള്‍ ആ വാര്‍ത്തകള്‍ ചരമ കൊളത്തിന്റെ അടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും നാം കണ്ടതാണ്...നാം കണ്ടു വിശ്വസിച്ചു പോയ ബരക്ക ദത്തുമാരും ...മറ്റും ചെയ്യുന്നത് അമേരിക്കയുടെയും ..ഈ ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെയും കാശ് വാങ്ങി ,തങ്ങള്‍ക്കു കൂടി അനുകൂലമാകുന്ന സര്‍ക്കാരുകളെ പ്രതീക്ഷിക്കാന്‍ നടത്തുന്ന "രാഷ്ട്രീയ ഉപജാപങ്ങളുടെ കൂട്ടിക്കൊടുപ്പുകാരുടെ ജോലി "മാത്രമാണ് എന്ന് അറിയുമ്പോള്‍ ,യഥാര്‍ത്ഥത്തില്‍ നഷ്ട്ടപ്പെടുന്നത് ,സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ അനേകം മാധ്യമങ്ങളുടെ സല്പേര് കൂടിയാണ് എന്ന് ഓര്‍ക്കുന്നത് നന്ന് ..

  ReplyDelete
 28. ഷാഹിന എന്ന പത്ര പ്രവര്‍ത്തകയെ മലയാളിക്ക് പരിചയം ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതാരിക എന്ന നിലയിലാണ് .മികച്ച റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ കുറെ കാലം ഏഷ്യാനെട്ടിലുണ്ടായിരുന്ന ഷാഹിന വാര്‍ത്താവതാരിക എന്ന നിലയില്‍ ഒരു ചെറിയ കാലമേ നമ്മള്‍ കണ്ടിട്ടുള്ളൂ

  ഷാഹിന റെഹലക യുടെ കര്രെസ്പോന്റെന്റാനെന്നു അറിയുന്നത് തന്നെ ഈ വിവാദം ഉയര്‍ന്നതിന് ശേഷമാണ്

  ഈ ഇഷ്യൂ വില്‍ മാധ്യമ രംഗത്തെ മൌനം അത്ഭുതപ്പെടുത്തുന്നു .എന്തിനും ഏതിനും ആവിഷ്കാര മാധ്യമ സ്വാതന്ത്രത്തിന്റെ വാളെടുക്കുന്നവര്‍ ഇന്നെവിടെ ?
  തെഹല്‍ക്കയുടെ നിലപാട് എന്ത്താണ് ?

  ReplyDelete
 29. And...Now the link to Shahina's face book has been blocked? Showing 'THIS CONTENT IS CURRENTLY UNAVAILABLE'

  ReplyDelete
 30. നാട്ടിലപ്പോൾ പേരിനുപോലും ഭീകരതയുടെ മുഖം ചാർത്തിവരുന്ന പ്രവണത വന്നുതുടങ്ങിയോ...?

  ReplyDelete
 31. പേരിന്റെ പേരില്‍ ആരും ആക്രമിക്കപ്പെടാന്‍ പാടില്ല. പോലീസിന് സാക്ഷികളുടെ വിശ്വാസ്യത കോടതിയ്ക്കു മുന്നില്‍ തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ സാക്ഷികള്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെട്ടിട്ടായിരിക്കുമോ ഷാഹിനയുടെ മാധ്യമം പ്രസിദ്ധീകരിക്കുക.(ഏഷ്യാനെറ്റില്‍നിന്നും വന്നതായതുകൊണ്ട് ചിന്തിച്ചുപോയതാ.!). അതു ഭീകരവാദത്തിനു വളംവയ്ക്കുന്നതാകാതെയും ഇരിക്കണം. സ്കൂപ്പിനുവേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുന്നവരുള്ളപ്പോള്‍ എന്തു മാധ്യമധര്‍മം!!!

  ReplyDelete
 32. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തിരസ്കരിച്ച ഈ വാര്‍ത്ത‍ പോസ്റ്റിയതില്‍ അഭിനന്ദങ്ങള്‍ പക്ഷെ എന്ത് കൊണ്ടാണ് മീഡിയ ഈ വാര്‍ത്ത‍ ഒഴിവാകിയത് .. പരസ്പരം ചളി വാരി എറിയുന്ന ചാനലുകള്‍ ഈ വിഷയത്തില്‍ ഒരുമിചിരിക്കുന്നു .. ഒരു ചാനലിലും ഒരു ചെറിയ വാര്‍ത്ത‍ പോലും ഇല്ല... ഷാഹിന യെ പ്പോലെ ഇനിയും എത്രയോ പേര്‍ക്ക് ഭീകര വാദികള്‍ എന്ന പേര് വീഴാന്‍ കിടക്കുന്നു .. ഉപയോഗിക്കുന്ന വാക്കുകള്‍ പോലും ഒരാളെ തീവ്രവാദികള്‍ ആക്കിയെകാം .. ഭരണകൂടങ്ങള്‍ക്ക് അനിഷ്ടമുള്ളവരെ പ്രത്യേകിച്ച് അവര്‍ മുസ്ലിമാനെങ്കില്‍ തീവ്രവാദികലാക്കുന്ന ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തെ ജനങ്ങളെ വര്‍ഗീയമായി ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ വിദൂരമല്ല .... ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ ഒരുമിപ്പിച് നിര്‍ത്താന്‍ ആര്‍ക്ക് കഴിയുന്നുവോ അവനാണ് യഥാര്‍ത്ഥ നായകന്‍ .. കേരളത്തിനാവശ്യം അങ്ങനെത്തെ ഒരു നായകനെയാണ് ..

  ReplyDelete
 33. ഒരാഴ്ച മുമ്പ് FACEBOOKE ചാറ്റ് കോളത്തില്‍ വച്ചു കണ്ടപ്പോള്‍ ഷാഹിനയെ പോലുള്ള ഒരു മാധ്യമ പ്രവര്‍ത്തക ഏറെ ശ്രദ്ധിക്കണം എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.അറം പറ്റിയ പോലെ...
  മുസ്ലിം നാമം ഉള്ളത് കൊണ്ട് മാത്രം വേട്ടയാടപെടുന്ന അനേകം പേരില്‍ ഒരാള്‍ തന്നെയാണ് ഷാഹിന..!മിശ്ര വിവാഹിതയും മതേതര ജീവിതം നയിക്കുന്ന വ്യക്തിയും അറിയപ്പെടുന്ന മാദ്ധ്യമ പ്രവര്‍­ത്തകയും നിലവില്‍ തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറും ആയിട്ടുകൂടി ഷാഹിനയെ തീവ്രവാദിയാ­ക്കി അവതരിപ്പിക്കാനാണ് പൊലീസ് ഭാഷ്യം അപ്പടി വിഴുങ്ങിയ ചില പത്ര ങ്ങള്‍ തയ്യാറായ­ത്

  ശക്തമായി നാം പ്രതികരിക്കണം ...

  ReplyDelete
 34. ജയ്‌ ജയ്‌ കര്‍ണാടക പോലീസ്.. ഷാഹിനയെ കല്ലെറിയുക! അവളെ അറസ്റ്റ്‌ ചെയ്യുക!! അവളെ ജയിലിലടക്കുക!!!.

  ReplyDelete
 35. @masters ഷാഹിനയെ കല്ലെറിയുക,,,,അവളെ ജയിലിലടയ്ക്കുക.. അവളെന്തു ചെയ്തു...കര്‍ണാടക പോലിസ് അവരുടെ പണിയെടുത്തു,,, ഷാഹിന അവളുടെ ജോലിയെടുത്തു...കര്‍ണാടക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത് ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലായിരുന്നു....കാര്യവും കാരണവും പറഞ്ഞു പോവൂ...മാസ്‌റ്റേര്‍സ്...എന്നാലല്ലേ..രസമുള്ളൂ...മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളെ കണ്ടാല്‍ പോലിസ് കേസെടുക്കാന്‍ തുടങ്ങിയാല്‍.....മാധ്യമങ്ങള്‍ നാലാം തൂണാണ്..എല്ലാം ഒരു തൂക്കത്തില്‍ പോവണ്ട സഖാവേ...

  ReplyDelete
 36. മുഖ്യധാരാ ദൃശ്യാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പൂര്‍ണമായും തമസ്കരിച്ചു എന്ന് വേണം പറയാന്‍. വാര്‍ത്താ ചാനലുകള്‍ ഞാന്‍ സര്‍ഫ് ചെയ്തു. ഒന്നിലും ഒരു വാക്ക് പോലും കണ്ടില്ല. ഷാഹിന റിപ്പോര്‍ട്ടറും വാര്‍ത്താ വായനക്കാരിയും ആയി ജോലി ചെയ്ത ഏഷ്യാനെറ്റ് പോലും ഒരു മിനുട്ട് നീക്കി വെച്ചില്ല. വല്ലാത്ത മാധ്യമ ധാര്‍മികത തന്നെ !!!

  ReplyDelete
 37. @ master (Shinod)ഷാഹിനയെ ഏതെങ്കിലും സംഘടനകള്‍ ഹൈജാക്ക് ചെയുമെന്നു ഞാന്‍ കരുതുന്നില്ല. അല്പം പിന്തുണയും മാധ്യമ ശ്രദ്ധയും കിട്ടുന്നതിനു വേണ്ടി താല്‍ക്കാലികമായി ആരോടെങ്കിലും ഒരു സോഫ്റ്റ്‌ അപ്പ്രോച് ഷാഹിന കാണിച്ചു എന്ന് വരാം. ഒരു മതേതര ഐഡന്റിറ്റി കിട്ടാന്‍ എന്ത് കടുംകയ്യും ചെയ്യുന്ന കൂട്ടത്തിലാണ് അവര്‍ എന്നാണു എന്റെ കണക്കു കൂട്ടല്‍.

  @ Arafath Kochilappalli
  ഒരു മാധ്യമ പ്രവര്‍ത്തകയോടുള്ള പോലീസ് നിലപാടിനെ എതിര്‍ക്കുന്നു എന്ന് കരുതി മഅദനിയുടെ നയനിലപാടുകലോട് ഞാന്‍ യോജിക്കുന്നു എന്ന് വായിച്ചെടുക്കരുത്. മഅദനിയെക്കുറിച്ചും സൂഫിയയെക്കുരിച്ചും ഞാന്‍ എഴുതിയ പോസ്റ്റുകള്‍ പിന്‍വലിക്കേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. തീവ്രവാദ നിലപാടുകള്‍ ആരെടുത്താലും അതിനെ എതിര്‍ക്കേണ്ടതുണ്ട്.

  ReplyDelete
 38. മാധ്യമ ധാര്‍മികത എന്നേ കുഴിച്ചു മൂടി....ഇപ്പൊ അധികാര വര്‍ഗ്ഗത്തിന്റെ"രാജ" വഴികളില്‍ ബ്രോക്കെര്‍ പണിയുമായി നടപ്പാണ് മാധ്യമ പ്രഭുക്കള്‍ .... എന്തായാലും ബഷീര്‍ക്ക താങ്കള്‍ പേര് മാറ്റാന്‍ സമയമായി ....ബി. എ. ഷീര്‍ എന്നിട്ടോളൂ

  ReplyDelete
 39. ലോകത്തിന്റെ പോക്കെ.. ഒന്നും പറയാനും അന്വേഷിക്കാനും പറ്റാത്ത അവസ്ഥയാണല്ലോ ഈശ്വരാ..

  ReplyDelete
 40. ഷാഹിന ആള് മോശമില്ല
  ഉഗ്രന്‍ റിപ്പോര്‍ട്ടര്‍ ............ഇപ്പോള്‍ റെഹല്‍കയില്‍ (ഇത് ചര്‍ച്ച ആയതില്‍ പിന്നെയാ അത് മനസ്സിലായത്.)മതമില്ലാത്ത ജീവനാണ് ഷാഹിനക്കെന്നു വാര്‍ത്ത‍ വായിക്കുന്ന കാലത്ത് തോന്നിയിരുന്നു.അല്ലെ പേര് മുസ്ലിം ആയതാകും ഇവിടെയും പ്രശ്നം
  ഷാഹിനയുടെ കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്താതെ മൗനം പാലിക്കുന്ന മാധ്യമസമൂഹത്തെ എന്താ പറയുക.

  ReplyDelete
 41. മുസ്ലിം നാമം ഷാഹിനക്കൊരു ഭാരം ആക്കുന്നത്‌ ഈതു സ്ഫോടനവും ഏറ്റെടുത്തു പ്രസ്തവന ഇറക്കുന്ന മുസ്ലിം നാമാധാരികളാണ്.
  ബഷീറിന്റെ പോസ്റ്റില്‍ ഷാഹിനാ ഒരു മതേതരക്കറിയാവന്‍ നടത്തിയ മുന്നൊറുക്കങ്ങ എന്നു പറഞ്ഞു അവരുടെ വെക്ത്ി ജീവിതത്തെ കൊറുന്നുണ്ട്‌ . ഉദ്ദേഷ്യം വെക്താമാണ്‌. മോളേ പോരേ നച്മ്മന്റെ കൂട്ടത്തിലേക്ക്.
  ആമുസ്ലിമിനെ കല്യാണം കഴിക്കുന്നതും , മകനു അന്‍പ്‌ എന്നു പേരീടുന്നതും, വേഷത്തില്‍ മുസ്ലിം ടച്ച് വരാതിരിക്കാന്‍ ശ്രമിക്കാലുമെല്ലാം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്‌. ഇതിനെ തിരിച്ചു വായിച്ചാല്‍, ഒരു മുസ്ലിമിനെ കല്യാണം കഴിക്കുന്നതും, മകനു മൊയ്തീന്‍ എന്നു പേരീടുന്നതും, മുസ്ലിം വേഷം ധരിക്കുന്നതും എല്ലാം മുസ്ലിം ടച്ചിന് വേണ്ടി മാത്രമെന്നു പറയേണ്ടി വരും. അല്ലാതെ ഇതില്‍ ഒരാളുടെ വിശ്വാസമോ, നിലപാടുകളോ ഇല്ലെന്നും പറയേണ്ടി വരും.

  ReplyDelete
 42. നശ്വരമായ ഈ ജീവിതത്തെ അവനവന്‍റെ ആത്മാവിനോട് നീതി പുലര്‍ത്തും വിധം സാര്‍ത്ഥകമാക്കി ജീവിക്കാന്‍ കൊതിക്കുന്ന നിരപരാധികളാണ് മത-വിശ്വാസ-പ്രത്യയശാസ്ത്ര ഭേതമന്യേ ഭൂരിഭാഗം മനുഷ്യരും. സത്യം ഇങ്ങിനെയെന്നിരിക്കിലും, എല്ലാ കാലത്തും, എല്ലാ ദേശത്തും ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പടര്‍ത്തി സ്വാര്‍ത്ഥ നേട്ടം ലക്‌ഷ്യം വെച്ച് നീങ്ങുന്ന ഒരു വിഭാഗം എല്ലാ ചേരിയിലും എന്നും ഉണ്ടായിട്ടുണ്ട്. സമൂഹത്തില്‍ അവര്‍ക്ക് മേല്‍കൈ കിട്ടുന്നത് വരെ നമ്മള്‍ നിദ്ര കൊള്ളുകയോ, നിദ്ര നടിക്കുകയോ ചെയ്തിട്ട് സ്വന്തം വീടിന്‍റെ മോന്തായവും കത്തിയാളാന്‍ തുടങ്ങുന്നേരം പിടഞ്ഞെഴുന്നേല്‍മ്പോള്‍ തിങ്ങി നിറഞ്ഞ പുകയിലും ഉറക്കച്ചടവിലും നാം അന്ധാളിച്ചു നില്‍കേണ്ടി വരും. ആ നില്‍പിലായത് കൊണ്ടാണ് പലര്‍ക്കും ഷാഹിനക്കെതിരായ കേസിന്‍റെ ദൂരവ്യാപകമായ മാനങ്ങളെ കണ്പാര്‍ക്കാന്‍ കഴിയാതെ വരുന്നത്. മറക്കരുതാത്തത് ഇത് ഏതെങ്കിലും ഒരു മതത്തിന്‍റെയോ-വിശ്വാസത്തിന്‍റെയോ മാത്രമല്ല, മറിച്ച് ഒരു ദേശത്തിന്‍റെ തന്നെ കഥയാണ് എന്നുള്ളതാണ്.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. BASHEER VALLIKKUNNU,HAPPY BIRTHDAY!!!!

  ReplyDelete
 45. @HARIS
  I feel sad to read your comment above. You are deviating from a serious issue here to bring back that tired-old polemics of those who find happiness always in seeking only the negatives in whatever they come across. What you are saying is out of context here. It may have its own relevance at certain avenues where these kinds of topics are debated. But here it sounds like seeking to snatch away the precious belongings from a man who is dying in a road accident.

  ReplyDelete
 46. theerchayayum shahina oru muslim naamadhariyayathu kondaanu peril ingane natapati edukkunnathum nammyde malayalam fascist channel kal okke mounam viddikum bhooshanam enna avasthayil nilkunnathum.spit on them harshly if we are conscientious enough

  ReplyDelete
 47. This comment has been removed by the author.

  ReplyDelete
 48. This comment has been removed by the author.

  ReplyDelete
 49. Let's remind again again the so called (in) dependent journalists who are ablivious of their duties and responsibitlites...
  There are some clear principles that journalists in a democratic society agree on and that citizens have a right to expect:
  • Journalism’s first obligation is to the truth.
  • Its first loyalty is to citizens.
  • Its essence is a discipline of verification.
  • Its practitioners must maintain an independence from those they cover.
  • Journalism must serve as an independent monitor of power.
  • It must provide a forum for public criticism and compromise.
  • It must strive to make the significant interesting and relevant.
  • It must keep the news comprehensive and proportional.


  Here are some useful questions for evaluating whether you have chosen the right source or the best source for your story.
  • How does this source know what he or she knows? (Is this person in a position to know these things, either personal or professional?)
  • How can I confirm this information through other sources or through documents?
  • How representative is my source’s point of view? (Is this just one person who complains loudly about the landlord, because they have a personal problem? Or is this the most articulate voice speaking for an entire group of tenants who have serious, legitimate problems?)
  • Has this source been reliable and credible in the past?
  • Am I only using this source because it’s the easy way to go or because I know I’ll get something I can use?
  • What is the source’s motive for providing information? (Is this person trying to make himself look good, or to make his boss look bad? Why is he or she talking to me in the first place?)
  Good reporters “work” their sources regularly, contacting them to ask if anything interesting is happening.

  Courtesy :Handbook of Independent Journalism by Deborah Potter

  Side note :Feel free to invite application from Journalists to take a test @ Vallikkunnu based on these notes .

  Let's hope that Shahina will be the first to take the test...Please don't charge them any fee

  ReplyDelete
 50. Basheerka, awesome presentation as usual. Kudos

  This is undoubtedly a little too much! It’s indeed obnoxious o have booked a journo U/S IPC 506 because she interviewed a witness in a case. Looks like it’s a jolt to the Karnataka Police as they got gulled Shahina as a Muslim protagonist which is contrary.

  Also read: Gulled Karnataka Police – Jeering the fundamental right
  http://oasiskerala.wordpress.com/

  ReplyDelete
 51. ........ഞാന്‍ മട ങ്ങി യെ ത്തി രണ്ടു ദി വ സ ത്തി ന് ശേ ഷം ഹോ സ തോ ട്ട സര്‍ ക്കിള്‍ ഇന്‍ സ്പെ ക്ടര്‍ എന്നെ വി ളി ച്ചു കൂ ടെ വ ന്ന വ രു ടെ വി ശ ദാം ശ ങ്ങള്‍ വേ ണ മെ ന്ന് ആവ ശ്യ പ്പെ ട്ടു .

  അത് നല്കാന്‍ ഒരു ക്ക മ ല്ലെ ന്നും വേ ണ്ടി വന്നാല്‍ കോ ട തി യില്‍ പറ ഞ്ഞു കൊ ള്ളാ മെ ന്നും ഞാന്‍ വ്യ ക്ത മാ ക്കി .
  തു ടര്‍ ന്ന് രണ്ടു ദി വ സ ങ്ങള്‍ ക്കു ശേ ഷം കര്‍ ണാ ട ക യി ലു ള്ള ചില സു ഹൃ ത്തു ക്കള്‍ പറ ഞ്ഞാ ണ് കേ സ് എടു ത്തു എന്ന (പ ത്ര) വാര്‍ ത്ത ഞാന്‍ അറി യു ന്ന ത് . കേ ര ള ത്തി ലെ ചില പത്ര സു ഹൃ ത്തു ക്കള്‍ പോ ലീ സില്‍ വി ളി ച്ച പ്പോള്‍ ഇക്കാ ര്യം അവര്‍ സ്ഥി രീ ക രി ച്ചു ......

  ഇങ്ങനെ സംഭവിച്ചു എങ്കില്‍ ഇതില്‍ എന്താണ് പോലീസിന്റെ തെറ്റ് ?
  താങ്കള്‍ കോടതിയില്‍ വിശദീകരിക്കാം എന്ന് പറഞ്ഞു, പോലീസ് അതിനുള്ള സൗകര്യം ഒരുക്കി. അല്ലെ ?

  ReplyDelete
 52. തങ്ങളുടെ താല്പര്യതിന്നെതിരെ നില്‍ക്കുന്നവരെ എങ്ങിനെ തീവ്ര വാതികളാക്കി ഇല്ലാതാക്കാം എന്ന് ബീ .ജെ.പീ ഭരിക്കുന്ന ഗുജറാത്തിലെ സംഭവങ്ങള്‍ നമ്മള്‍ വായിച്ചതാണ് ഷാഹിന യുടെ യും മദനിയുടെയും കാര്യങ്ങള്‍ അതെ പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകയിലും സംഭവിക്കുന്നതില്‍ ആശ്ച്ചര്യപെടാനില്ല.
  ഇത്തരം സംഭവങ്ങളോടുള്ള നമ്മുടെ മുഖ്യ ധാര മാധ്യമങ്ങളുടെ സമീപനം അവരെ ബാധിച്ച കൊണ്ടിരിക്കുന്ന paid news (http://tinyurl.com/33l62lr) രോഗത്തിന്റെ ലക്ഷണമായി കാണാം.

  ReplyDelete
 53. ഏതെങ്കിലും രീതിയില്‍ “തീവ്രവാദ” ചിന്തയുമായി ബന്ധപ്പെടുന്നത് കൊണ്ടല്ല നമ്മുടെ രാജ്യത്ത്‌ ഒരാള്‍ തീവ്രവാദിയായി മുദ്രകുകുത്തപ്പെടുന്നത് എന്നത് മനസ്സിലാക്കാന്‍ ഷാഹിന ഇഷ്യൂ ഒരു നിമിത്തമായിരിക്കയാണ്.
  പിറന്ന മണ്ണില്‍ സ്വന്തം മാതൃഭാഷയില്‍ ആശയ വിനിമയം നടത്തിയാല്‍ വരെ തീവ്രവാദിയായി മുദ്രകുത്തി പീഡിപ്പിക്കുന്ന സംഭവങ്ങളും പുതിയതല്ല.
  നൂറുല്‍ഹുദ എന്ന വയോധികനായ ദയൂബന്ത് പണ്ഡിതന്‍ ഒരു യാത്രക്കാരിയുടെ സംശയം കാരണം ഭീകരമുദ്ര ചാര്‍ത്തി ജയിലില്‍ പോകേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നെഹ്‌റു ട്രോഫി കാണാന്‍ ആലപ്പുഴയില്‍ വന്ന ബോംബെയില്‍ നിന്നുള്ള രണ്ടു ടൂറിസ്റ്റ്‌കള്‍ ഹിന്ദിയില്‍ ആലപ്പുഴയുടെ മാപ്പ് അന്വേഷിക്കുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ രണ്ടു ഭീകരര്‍ പിടിക്കപ്പെട്ട ഫ്ലാഷ് ന്യൂസ്‌ ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ബോംബെ എയര്‍പോര്‍ട്ടില്‍ കാമുകിയെ കാണാന്‍ വേഷം കെട്ടി വന്ന കാമുകനെ പിടിച്ച പാടെ ബോംബെ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിക്കപ്പെട്ട പ്രഖ്യാപനം ബന്ടപ്പെട്ടവര്‍ക്ക് ഉടനെ മാറ്റിപ്പറയേണ്ടിവന്നു.

  ഇസ്രത്ത്‌ ജഹാന്‍ എന്ന കോളെജ് വിദ്യാര്‍ത്ഥിനീയെയും, ബട്ള ഹൌസില്‍ രണ്ടു മുസ്ലിം വിദ്യാര്‍ഥികളെയും നിഷ്ടൂരം വെടിവെച്ചു കൊന്നതും കേവലം സംശയത്തിന്‍റെ പേരില്‍ മാത്രം. തീവ്രവാദിയായി മുദ്രകുത്തി ജയിലില്‍ പോയവര്‍ക്ക് വേണ്ടി കേസ്സ് വാദിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരും പേടിച്ചു പിന്മാറിയവരും നിരവധി.

  പാനായിക്കുളത്തു “സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്കു” എന്ന വിഷയം ചര്‍ച്ച ചെയ്തു നടത്തിയ സെമിനാറില്‍ പങ്കെടുത്തവര്‍ ഇന്ന് കേരളത്തിലെ കൊടുംഭീകരരായി മുദ്രകുത്തിക്കഴിഞ്ഞു. തിരുവന്തപുരത്തെ മുഹ്സിന്‍, അക്ബര്‍ രാജ്, വയനാട്ടിലെ കബീര്‍, ചാവക്കാട്ടെ കളിത്തോക്ക്‌ കച്ചവടക്കാരന്‍ തുടങ്ങിയവരെ മീഡിയ ആഘോഷിച്ചതും നാം മറന്നു കാണില്ല.

  എന്നാല്‍ വ്യാജ ബോംബു ഭീഷണി മുഴക്കിയും ലെറ്റര്‍ ബോംബു അയച്ചും കിംഗ്‌ ഫിഷര്‍ വിമാനത്തില്‍ ബോംബു വെച്ചവരും, ആയിരംനാക്കുമായി വര്‍ഗീയ ഭീകര വിഷയങ്ങള്‍ മാത്രം പ്രസംഗിക്കുകയും എഴുതുകയും അനുയായികളെ അതിനുവേണ്ടി പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ നമ്മുക്കിടയില്‍ സസുഖം “സാംസ്കാരിക പ്രവര്‍ത്തകരായി” വിലസുന്നു.
  താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവില്‍ നിന്നോ, ജോലിചെയ്യുന്ന വകുപ്പില്‍ നിന്നോ പ്രമോഷനും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കാന്‍, അല്ലെങ്കില്‍
  മീഡിയകളില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടി ഒരു കൂട്ടര്‍ നിരപരാധികളെ പിടിച്ചു തീവ്രവാദിയാക്കുമ്പോള്‍ മറ്റൊരു വിഭാഗം തങ്ങളുടെ പത്ര/വാരിക വാറോലകള്‍ക്ക് മാര്‍ക്കറ്റ് കിട്ടാന്‍ ചെയ്യുന്ന തറവേലകളാണിതൊക്കെ..

  അതിനാല്‍ സാഹിനയുടെ സങ്കടങ്ങള്‍ പങ്കുവെക്കുന്നവര്‍ അതേപോലെ സംശയ രോഗത്തിന്റെ ഇരകളായി ജയിലും കോടതിയും കയറിഇറങ്ങി ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെ സഹായിക്കാനും ഇത്തരം അനീതിയും പീഡനങ്ങളും അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നവരെ പിന്തുണക്കാനും തയ്യാറാകുമോ?
  ഒരു ബുക്കര്‍ പ്രൈസ്‌ ജേതാവയിരുന്നില്ലെങ്കില്‍ അരുന്ധതി റോയ്‌ എന്നോ തീവ്രവാദിയായി മുദ്രകുത്തപ്പെടുമായിരുന്നില്ലേ?

  ReplyDelete
 54. This comment has been removed by a blog administrator.

  ReplyDelete
 55. പത്രപ്രവര്‍ത്തക യൂണിയന്റെ ഒരു വഴിപാടു പ്രസ്താവന എവിടെയോ കണ്ടു. അവര്‍ക്കും പ്രതിഷേധം ഉണ്ട് പോലും..!! ഏതായാലും അവരുടെ കടമ അവര്‍ കഴിച്ചു. ഇനി ഷാഹിനയായി അവളുടെ പാടായി..

  ReplyDelete
 56. അന്‍വരെ,

  തീവ്രവാദി ആയി കേസുടക്കപ്പെട്ടാല്‍ സത്യം തെളിയിക്കേണ്ടത് ആരോപണ വിധേയനായ വ്യക്തിയുടെ ബാധ്യത ആണ്. അതിനാലല്ലോ പുതിയ പുതിയ നിയമങ്ങള്‍ ചുട്ടെടുക്കുന്നത്.

  പല സ്ഫോടനങ്ങളും നടന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലതെതും മുമ്പേ അല്ലായിരുന്നോ പ്രതികളെ പ്രക്യപിചിരുന്നത്. ഇപ്പോഴിതാ എല്ലാ പ്രമാദമായ സ്ഫോടനങ്ങളും സന്കപരിവാരം നടത്തിയതായിരുന്നുവെന്നു എല്ലാ വിധ തൊണ്ടികള്‍ സഹിതം തെളിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴും മേല്‍ പറഞ്ഞ നിയമങ്ങളുടെ പിന്‍ബലത്തില്‍ മുമ്പ് പിടിക്കപ്പെട്ട നിരപരാദികള്‍ ജയിലില്‍ തന്നെ.

  ഇവക്കു മറയിടാന്‍ മദനിയെ പോലെയുള്ളവരെ ഇങ്ങിനെ എങ്കിലും തെളിവുണ്ടാക്കി അകത്തിട്ടു, അത് മാക്സിമം വാര്‍ത്ത ആക്കി സഹായിക്കല്‍ യെടിരുപ്പയുടെയും സഹായാത്രികരുടെയും ബാധ്യത അല്ലെ?

  നമ്മള്‍ കഥ അറിയാതെ ആട്ടം കണ്ടു കൊണ്ടിരിക്കുന്നു.

  ReplyDelete
 57. ഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?

  http://dillipost.in/?p=2615

  ReplyDelete
 58. ഇപ്പം ലേശേച്ച തിരിഞ്ഞ്‌ ബര്ന്നുണ്ട്.
  അല്ലെ ബഷീര്‍ക്കാ.

  ReplyDelete
 59. തീവ്രവാദികളെ സൃഷ്ടിക്കുന്ന ജനാധിപത്യം ! ഷാഹിനയുടെ അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. മതേതരത്വം ഇതിനൊന്നും പരിഹാരമാകില്ല. മത നിരപേക്ഷത്വമാണ് വേണ്ടത്. കേരളത്തിന്‌ പുറത്ത് പല സ്ഥലങ്ങളിലും പ്രത്യേഗിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതൊക്കെത്തന്നെയാണ് സ്ഥിതിയെന്ന് അനുഭവപരിചയമുണ്ട്.

  ReplyDelete
 60. മദനി വിഷയത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന അഭിപ്രായമാണു ഉള്ളത്.ഷാഹിന വിഷയത്തിൽ ആർക്കും എപിസോഡുകൾ തീർക്കാനില്ല എന്നു തോനുന്നു.കാള പെറ്റാൽ കയറെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് ഇതൊരു വാർത്തയെ ആയില്ല...

  ReplyDelete
 61. http://malappuraththukaaran.blogspot.com

  ReplyDelete
 62. ഷാഹിനയുടെ പ്രശ്നം നാടിന്‍റെ ഭാസുരമായൊരു ഭാവി സ്വപ്നം കാണുന്നവരുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന ഗുരുതരമായൊരു സംഭവമാണ്. രാജാവ് നഗ്നനാണെന്നു വിളിച്ചു പറയുവാന്‍ നട്ടെല്ല് പോയിട്ട്, നട്ടെല്ലിന്റെ ഫോട്ടോസ്റ്റാറ്റു പോലുമില്ലാത്തവരാണ് മാധ്യമപ്രവര്ത്തകരില്‍ സിംഹഭാഗവും.
  നട്ടെല്ലുണ്ടെന്നു കരുതിയ സിംഹങ്ങളും, സിംഹിണികളും സിംഗ് വികളായി അഴി(മതി)യില്‍ കുരുങ്ങിക്കിടക്കുന്നു.

  തീര്‍ച്ചയായും, അധികാരി വര്‍ഗത്തിന്റെ താളത്തിനൊത്ത് ചെണ്ടകൊട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ബദല്‍ മീഡിയയാണ് പ്രതീക്ഷയുടെ ഒരു മിന്നലാട്ടം ചിലപ്പോഴെങ്കിലും സൃഷ്ടിക്കുന്നത്. തമസ്സ് മൂടിയ സംഭവലോകത്ത് പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങിന്‍ നുറുങ്ങു വെട്ട മെങ്കിലുമാവാന്‍ അവക്കാവുന്നുണ്ട്. വെളിച്ചത്തെ ഭയപ്പെടുന്ന ഇരുട്ടിന്‍റെ ശക്തികള്‍ എന്നും ആ വെളിച്ചം ഊതിക്കെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശാഹിനയുടെത് ഈ സില്‍സിലയിലെ അവസാനത്തെയല്ലേ, ഒടുവിലത്തെ ഉദാഹരണമാണ് എന്ന് പറയുവാനെ സാധിക്കൂ!

  പ്രമാദമായൊരു കേസിലെ ഗുരുതര സ്വഭാവമുള്ള ഗൂഡാലോചനയാണ് ഷാഹിന പുറത്തുകൊണ്ടു വന്നത്. paid news ന്‍റെ ഇക്കാലത്ത് Investigative Journalism ത്തിന്‍റെ സാധ്യത പ്രൊഫഷണല്‍ വൈദഗ്ധ്യത്തോടെ , അതിനപ്പുറം തന്നിലെ സാമൂഹ്യ പ്രതിബദ്ധതയുടെ സ്വാധീനത്തോടെ ഷാഹിന പുറത്തുകൊണ്ടുവന്നു. തീര്‍ച്ചയായും Establishment നടപടിയെടുക്കും, വിരുദ്ധ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഹിറ്റ്ലറിന്റെ ആദര്‍ശം 'സുന്നത്ത്' ആയി കൊണ്ട് നടക്കുന്ന സംഘ പരിവാറിന്റെ മാലാഖമാരാണല്ലോ കര്‍ണ്ണാടകയുടെ ചെങ്കോല്‍ വഹിക്കുന്നത്! രാഷ്ട്രീയ പ്രബുദ്ധതക്ക് സമ്മാനം വാങ്ങുന്ന കേരളത്തിലും നവാബ് പത്രം നടത്തിയ നവാബ് രാജേന്ദ്രനും, ക്രൈം നന്ദകുമാറും പീഡിപ്പിക്കപ്പെടുകയും, പേടിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (Cont.)

  ReplyDelete
 63. ബഷീര്‍ മാഷ്‌ ഇവിടെ ഉയര്‍ത്തിക്കാട്ടിയ ഈ പോയിന്റിലാണ് കാര്യത്തിന്‍റെ മര്‍മ്മം കിടക്കുന്നത്: "ഭീകരവാദികളെ എന്ത് വില കൊടുത്തും അടിച്ചമര്‍ത്തണം എന്ന വിഷയത്തില്‍ തര്‍ക്കമില്ല. നമ്മുടെ മണ്ണിന്റെ സമാധാനം കവരാന്‍ ആരെയും അനുവദിച്ചു കൂട. അത് ഏതു മതത്തിന്റെ പേരിലായാലും ശരി. (ഈ ബ്ലോഗില്‍ തന്നെ ഈ വിഷയകമായി നിരവധി പോസ്റ്റുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്). പക്ഷെ സമാധാന കാംക്ഷികളെപ്പോലും അസ്വസ്ഥരാക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഉരുളക്കിഴങ്ങ് പൊതിഞ്ഞു കൊണ്ട് പോകുന്നവനും ഉള്ളിക്ക് തൂറുന്നവനും ഭീകരവാദിയായി ചിത്രീകരിക്കപ്പെടുന്ന ഒരു കാലമാണ് ഇത്. സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്ത് അവര്‍ പറയുന്നത് പ്രസിദ്ധീകരിക്കുക എന്നത് ഭീകരവാദമാണെങ്കില്‍ ഷാഹിന ഭീകരവാദി തന്നെയാണ്!!. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ മാധ്യമ രംഗത്ത് ഭീകര വാദികളെ മാത്രമേ നമുക്ക് കാണാന്‍ കിട്ടൂ. കുല്‍ദീപ്‌ നയ്യാര്‍ മുതല്‍ നളിനി ജമീല വരെ ആ വകുപ്പില്‍ പെടും."

  തീര്‍ച്ചയായും ഇതൊരു മുസ്ലിം ഐഡന്റിറ്റിയുമായി ബന്ധപ്പെടുത്തിയല്ല വിലയിരുത്തപ്പെടെണ്ടത്. അധികാരികള്‍ നല്‍കുന്ന ബ്രീഫിങ്ങിനപ്പുറത്താണ് സത്യം എന്ന് ബോധ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന അന്വേഷണങ്ങള്‍ പുറത്തുവിടുന്നത് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ തീര്‍ച്ചയായും സഹായിക്കും. ഇതിന്റെ പേരില്‍ ശാഹിനയോ, അല്ലെങ്കില്‍ മറ്റൊരു നാളില്‍ സിന്ധു സൂര്യകുമാറോ, സന്ധ്യയോ പീഡിപ്പിക്കപ്പെട്ടുകൂട. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരുടെ നാക്ക് ചെത്തുന്ന ഇത്തരം പ്രവണതകള്‍ സ്വതന്ത്രമായ പത്രപ്രവര്ത്തനത്തെ കൊലക്കുകൊടുക്കുമെന്ന ഭീതിതമായൊരു പ്രശ്നം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മാധ്യമപ്രവര്തകരുടെ മൂന്നാം കണ്ണിന്റെ സാന്നിധ്യമില്ലാത്തിടത്ത് കൊലചെയ്യപ്പെടുന്നത് മാനവികതയും, നീതിന്യായവുമായിരിക്കും.

  ഷാഹിനയുടെ whereabouts സൂചിപ്പിച്ചത് തീര്‍ത്തും ഔചിത്യപൂര്‍ണ്ണമായി. അതില്‍ നല്ലൊരു ലോജിക്ക് കിടക്കുന്നുണ്ട്. "The heaviness of a Muslim name could make life miserable in Delhi. No matter whether you follow religion, religion will definitely follow you." എന്ന ഷാഹിനയുടെ വാക്കുകള്‍ ഉദ്ധരിച്ചതിനു ശേഷമാണ് ബഷീര്‍ ഷാഹിനയുടെ വ്യക്തിപരമായ കാര്യങ്ങള്‍ സദുദ്ദേശപൂര്‍വ്വം സൂചിപ്പിച്ചത്. മതപരമായ കെട്ടുപാടുകളില്‍ നിന്നും രക്ഷപ്പെട്ടു എന്നത് ബഷീറിന്റെ വാക്കുകളല്ല; അദ്ദേഹം ഷാഹിനയെ ഉദ്ധരിക്കുകയായിരുന്നു. ഇത്തരമൊരു സെക്കുലര്‍ മാധ്യമ പ്രവര്ത്തകക്കുപോലും ഇവിടെ രക്ഷയില്ലാതെ വരുന്നതിലെ അപായ സൂചനകള്‍ ബഷീര്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അദ്ദേഹം സൂചിപ്പിച്ച ശബാന ഹാഷ്മിക്ക് മുസ്ലിമായതിന്‍റെ പേരില്‍ മുംബായില്‍ ഫ്ലാറ്റ് ലഭിക്കാതെ വന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിലും രൂപപ്പെട്ടുവരുന്ന ഇസ്ലാമോഫോബിയയുടെ ഉദാഹരണമായി എടുക്കാവുന്നതാണ്.
  (Cont.)

  ReplyDelete
 64. ഒരു മുസ്ലിം നാമം പീഡിപ്പിക്കപ്പെടുന്നതിനുള്ള ലൈസന്‍സ് ആയി മാറിക്കൂടാ. ഷാഹിന തന്റെ പേരിന്റെ പേരില്‍ പീഡനത്തിനിരയായിക്കൂട. ഒരു മുസ്ലിം പേര് അവരെപ്പോലെയുള്ള മാധ്യമപ്രവര്ത്തകര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അവര്‍ എഴുതുമ്പോള്‍ പ്രശ്നത്തിലെ സങ്കീര്‍ണ്ണതകളുടെ ആഴം വര്‍ദ്ധിക്കുന്നു.

  എന്‍. എസ്. മാധവന്‍റെ 'മുംബായ്' എന്ന കഥ മുംബൈയില്‍ കുടിയേറിപ്പാര്‍ത്ത മലപ്പുറത്തെ അസീസ്‌ എന്ന ഒരു വ്യക്തി ജയിലിലടക്കപ്പെടുന്ന കഥയാണ്. ബോംബയില്‍ സ്ഥിരതാമസമാക്കിയ അസീസ്‌ ജയിലിലടക്കപ്പെടുന്നത്, അദ്ദേഹം റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചതിന്റെ പേരിലാണ്. അപേക്ഷകന്റെ പേര് അസീസ്‌!!! ജനിച്ചത്‌ മലപ്പുറത്തെ 'പാന്‍ഗ്' എന്ന സ്ഥലത്ത്. ഓഫീസര്‍ തന്റെ ചുമരിലുള്ള മാപ്പില്‍ പാന്ഗ് എന്ന സ്ഥലം കാണിച്ചു തരുവാന്‍ പറഞ്ഞു. പങ്ഗ് ഭൂപടത്തില്‍ കണ്ടില്ല. അപ്പോള്‍ അസീസ്‌ നുഴഞ്ഞു കയറിയ അയാള്‍ രാജ്യക്കാരനാണ്‌!!

  ഷാഹിന ചെയ്തത് അവരുടെ കര്‍ത്തവ്യമാണ്. അതിന്റെ പേരില്‍ കേസെടുക്കുന്നത്‌ വിരുദ്ധ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന്റെ പേരിലാണെങ്കില്‍ അതിനെതിരെ ശബ്ദിക്കല്‍ മാനവികതയുടെ പക്ഷം പിടിക്കുന്നവരുടെ ബാധ്യതയാണ്. ഒരു മുസ്ലിം പ്രശ്നമായി ഇതിനെ കാണാതെ ഒരു പൊതു പ്രശ്നമായി കണ്ടു എന്നിടത്താണ് ബഷീര്‍ വള്ളിക്കുന്നിന്റെ പ്രതിഭയുടെ തിളക്കം വര്‍ദ്ധിക്കുന്നത്. മില്‍മയുടെ പാല്‍ പാക്കറ്റിന് ചുറ്റുപോലും ചോരയന്വേഷിക്കുന്ന കൊതുകുകള്‍ ഇവിടെയും മൂളിപ്പാട്ട് പാടിയിട്ടുണ്ട്; ആ പാട്ടിനൊപ്പിച്ച് മിഷേല്‍ ഒബാമയെക്കാള്‍ ചടുലമായി നൃത്തം ചെയ്യുവാന്‍ മറ്റുചിലരും ഒപ്പം കൂടിയിട്ടുണ്ട്. അവരുടെ രോഗം മറ്റു പലതുമാണ്. ഗള്‍ഫു ഗേറ്റിനു സ്ത്രോത്രം; അവര്‍ കഷണ്ടിക്ക് പരിഹാരം കണ്ടില്ലേ?

  അഭിനന്ദനങ്ങള്‍ ബഷീര്‍ സാബ്!!! ശാഹിനക്ക് സോളിഡാരിറ്റി

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. salam pottengal @ It was not ME but the ORINAL post was deviating from the actual spirit of the subject referring her personal life. Religion has NOTHING to do in this case.

  ReplyDelete
 67. Basheerkka, Congrads..
  ഈ ആര്‍ട്ടിക്ക്‌ള്‍ ഇന്ന്‌ ചന്ദ്രികയുടെ എഡിറ്റ്‌ പേജില്‍ കണ്ടല്ലോ....

  ReplyDelete
 68. ഷാഹിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പറഞ്ഞ മഹാന് തെറ്റി.. പേരില്‍ ആണ് എല്ലാം ഉള്ളത്. സെകുലര്‍ ആയി ചിന്തിക്കുന്ന എല്ലാര്‍ക്കും അവരുടെ പേര് ഒരു ശാപം തന്നെ ആകും എന്ന് തീര്‍ച്ച!!

  ReplyDelete
 69. @ നൌഷാദ് കുനിയില്‍
  മൂന്നു കമന്റുകളില്‍ ആയി താങ്കള്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പുനര്‍വായന ആവശ്യപ്പെടുന്നതാണ്..
  "തീര്‍ച്ചയായും ഇതൊരു മുസ്ലിം ഐഡന്റിറ്റിയുമായി ബന്ധപ്പെടുത്തിയല്ല വിലയിരുത്തപ്പെടെണ്ടത്. അധികാരികള്‍ നല്‍കുന്ന ബ്രീഫിങ്ങിനപ്പുറത്താണ് സത്യം എന്ന് ബോധ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന അന്വേഷണങ്ങള്‍ പുറത്തുവിടുന്നത് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ തീര്‍ച്ചയായും സഹായിക്കും. ഇതിന്റെ പേരില്‍ ശാഹിനയോ, അല്ലെങ്കില്‍ മറ്റൊരു നാളില്‍ സിന്ധു സൂര്യകുമാറോ, സന്ധ്യയോ പീഡിപ്പിക്കപ്പെട്ടുകൂട. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരുടെ നാക്ക് ചെത്തുന്ന ഇത്തരം പ്രവണതകള്‍ സ്വതന്ത്രമായ പത്രപ്രവര്ത്തനത്തെ കൊലക്കുകൊടുക്കുമെന്ന ഭീതിതമായൊരു പ്രശ്നം ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മാധ്യമപ്രവര്തകരുടെ മൂന്നാം കണ്ണിന്റെ സാന്നിധ്യമില്ലാത്തിടത്ത് കൊലചെയ്യപ്പെടുന്നത് മാനവികതയും, നീതിന്യായവുമായിരിക്കും. " എന്ന വരികള്‍ ഞാന്‍ ഏറെ വിലമതിക്കുന്നു. ഈ വരികളുടെ അന്തസ്സത്ത തന്നെയാണ് എന്റെ പുതിയ പോസ്റ്റിലും ( ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം ) ഉള്ളത്. വന്‍ കിട മാധ്യമങ്ങള്‍ തിരസ്കരിച്ച ഈ വാര്‍ത്ത അന്തരീക്ഷത്തില്‍ ആവിയായി ലയിക്കാന്‍ അനുവദിച്ചു കൂടാ.

  ReplyDelete
 70. ഈ പോസ്റ്റ്‌ പുനപ്രസിദ്ധീകരിച്ച ചന്ദ്രിക പത്രത്തിനു നന്ദി. 2 Dec 2010 ഷാഫിക്കു പ്രത്യേക നന്ദി.

  ReplyDelete
 71. ഷാഹിനക്ക് കാക്കരയുടെ പിന്തുണ...

  മുസ്ലീം നാമധാരിയായതുകൊണ്ടാണ്‌ ഷാഹിനയെ വേട്ടയാടിയത്‌ എന്നതിനോട് യോജിക്കുന്നില്ല.

  ReplyDelete
 72. This comment has been removed by the author.

  ReplyDelete
 73. ഷാഹിനയെ മാത്രം പോര, ബരാക് ഹുസൈന്‍ ഒബാമയെയും, നമ്മുടെ അബുല്‍ കലാമിനെയുമൊക്കെ ഈ തീവ്രവാദി ലിസ്റ്റില്‍ പെടുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്.

  ReplyDelete
 74. ബഷീര്‍ വല്ലിക്കുന്നിനു ഉറക്കത്തില്‍ പോലും ഉറപ്പുള്ള കൊടും ഭീകരന്‍ മദനിയുടെ നിരപരാധിട്വും അല്ലെങ്കില്‍
  കര്‍ണാടക പോലീസിന്റെ ആ കേസില്‍ മദനിയെ കുട്ടവാളിയക്കാനുള്ള ശ്രമത്തിനെതിരെയാണ്
  ഈ ഷാഹിന എന്ന അറബി പെരുകാരി ഇറങ്ങി പുറപ്പെട്ടത്‌
  ഭീകരനെ സഹായിച്ചാല്‍ പിന്നെ അവരെ ഒമെനിക്കുകയാണോ വേണ്ടത് ?
  എന്താ ഇപ്പൊ ഇങ്ങിനെ ?
  ഓരോ പോസ്റ്റിലും മടനിക്കതിരെ ഒരു വരിയെങ്കിലും എഴുതാന്‍ ശ്രമിച്ചു
  മതേതര സര്‍ട്ടിഫിക്കറ്റ് വാങ്ങി വിലസുന്ന ബഷീര്‍ വള്ളിക്കുന്ന് വളരട്ടെ
  ഷാഹിനയുടെ പേര് വിറ്റിട്ടോ അല്ലെങ്കില്‍ പുതിയ പേര് കണ്ടെതിയിട്ടോ
  മാധ്യമ രതി വ്യവസായത്തിന് കൂപ്പു കൈ

  ReplyDelete
 75. മാതൃഭൂമി നിര്‍ത്തുന്നില്ല
  http://www.mathrubhumi.com/story.php?id=144530

  ReplyDelete
 76. ഷാഹിനയെ കുടുക്കാൻ അമ്മെരിക്ക ഏഷ്യാനെറ്റ്‌ വഴി ബി ജെ പി ക്കു പണം കൈമാറിയട്ടുണ്ടന്നാന്നു അറിവ്‌.

  ReplyDelete
 77. Coodum pukayum kettadangi Shahinayum Vismridhiyilekku?

  ReplyDelete
 78. എന്തോ എനികിതങ്ങു സുഗിച്ചു.......

  ReplyDelete
 79. ഇതൊക്കെ ഒരു സാമ്പിള്‍ വെടിക്കെട്ടല്ലേ ബഷീര്‍ക്ക. ഇനി എത്ര ശഹിനമാര്‍ക്കുവേണ്ടി ഇവടെ താങ്കള്‍ക്ക് കുറിക്കാമെന്നു കാത്തിരുന്ന് കാണാം. Dr സെബാസ്റ്റ്യന്‍പോല്‍ അകനന്നു അടുത്ത സാദ്യത.
  പിന്നെ ഷാഹിനയുടെ ഏഷ്യാനെറ്റില്‍ നിന്നുള്ള പോക്കും, കര്‍ണാടകയിലെ BJP മുതലാളിയുടെ കൈവശമുള്ള ആ ചാനല്‍ അവരെ ഇതിനെക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് കൊടുക്കുനതും നിര്‍വികാരതയോടെ നോക്കിനിപ് നമ്മള്‍ തുടരും.

  ReplyDelete
 80. Ηmm it apреаrs lіke yοur websіte
  ate mу fіrst сomment (іt waѕ super
  lοng) ѕo I guess I'll just sum it up what I wrote and say, I'm
  thorοughly enjoуіng уour blοg.
  I as well am an аѕpiгіng blοg ωriteг but I'm still new to everything. Do you have any recommendations for beginner blog writers? I'd genuinely аpprесiate it.


  Herе iѕ my wеb blоg :: Devis Travaux

  ReplyDelete
 81. Remarkable issues here. I'm very happy to peer your article. Thanks a lot and I'm taking a look ahead to contact you.
  Will you kindly drop me a e-mail?

  Here is my web page - voyance

  ReplyDelete
 82. Thank you, I've recently been searching for info about this topic
  for ages and yours is the greatest I've discovered so
  far. But, what about the bottom line? Are you positive in regards to the source?


  Feel free to visit my web page diy improvements ()

  ReplyDelete