July 18, 2010

നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?

എം വി രാഘവന്‍ പോയിട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൂട്ടിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ മകന്‍ നികേഷ്‌ പോയാല്‍ ഇന്ത്യാവിഷനും പൂട്ടില്ല എന്ന് ഒറ്റ ശ്വാസത്തില്‍ പറയുന്നവര്‍ ഉണ്ടാവും. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് അവസാനം ചാടേണ്ടയാളാണ് കപ്പിത്താന്‍. അയാള്‍ ആദ്യം ചാടിയാല്‍ ബാക്കിയുള്ളവരുടെ കാര്യം വെള്ളത്തിലാവും. എം വി നികേഷ്‌ കുമാര്‍ ഇന്ത്യാവിഷനില്‍ നിന്ന് രാജി വെച്ചു പുതിയ ചാനലിന്‍റെ പരിപാടിയുമായി മുന്നോട്ടു പോവുകയാണ്. പുതിയ വാര്‍ത്താ ചാനല്‍, ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്, ആനിമേഷന്‍ സ്കൂള്‍ തുടങ്ങി വലിയ സ്വപ്നങ്ങളുമായാണ് പുള്ളി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  അദ്ദേഹത്തിനു വേണ്ടി പണം മുടക്കാന്‍ വന്‍ കിട മുതലാളിമാര്‍ തയ്യാറായതായും വാര്‍ത്തയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും അല്ലെങ്കിലും  ഇന്ത്യാവിഷനില്‍ കുറെ ദിവസമായി നികേഷിനെ കാണാനില്ല!!. അദ്ദേഹം ചാടിയിരിക്കുന്നു എന്നത് ഉറപ്പാണ്!.

അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞ പോലെ ഇന്ത്യാവിഷനെക്കാള്‍ വലിയ പ്രതിഷ്ഠയായി നികേഷ്‌  വളര്‍ന്നു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിനെ കൈവിട്ടപ്പോഴും  നികേഷിനെയും  റജീനയെയും കൈ വിടാതിരുന്ന ഡോക്ടര്‍ മുനീര്‍ സാഹിബാണ് ഇനി ശരിക്കും വെള്ളം കുടിക്കാന്‍ പോകുന്നത്. നികേഷിനെ സംബന്ധിച്ചിടത്തോളം പുതിയ ഒരു വാര്‍ത്താ ചാനല്‍ ഉണ്ടാക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനു വേണ്ട കൈ മെയ്‌ വഴക്കങ്ങള്‍ ഈ ചെറുപ്പക്കാരന്‍ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഒരു വാര്‍ത്ത കിട്ടിയാല്‍ അത് കൊണ്ട് എങ്ങിനെ ഒരു ദിവസം കഴിച്ചു കൂട്ടാമെന്ന് നന്നായി അറിയാവുന്ന ആളാണ്‌ നികേഷ്‌. ടോം വടക്കന്‍ ഡല്‍ഹിയിലും വി ഡി സതീശന്‍ തിരുവനന്തപുരത്തും ഉള്ളിടത്തോളം കാലം ന്യൂസ്‌ നൈറ്റിന് ഒരു മുടക്കവും വരില്ല. അവര്‍ക്ക് വയറ്റീന്ന് പോക്കോ മറ്റോ ഉണ്ടാവുന്ന ദിവസം സ്റ്റെപ്പിനിയായി പന്ന്യന്‍ രവീന്ദ്രനോ ആര്യാടനോ കോഴിക്കോടും കാണും. ആരെയും കിട്ടിയില്ലെങ്കില്‍ മാധ്യമത്തില്‍ വിളിച്ചാല്‍ ഒ അബ്ദുറഹിമാനും വരും. ഞാന്‍ പറഞ്ഞു വരുന്നതിന്റെ ലൈന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. നികേഷിനു ഒരു വാര്‍ത്താ ചാനല്‍ വിജയിപ്പിച്ചെടുക്കാനുള്ള മിടുക്കുണ്ട്. ഇന്ത്യാവിഷന്റെ കാര്യത്തില്‍ മാത്രമാണ് എനിക്കല്പം ആശങ്കയുള്ളത്.

വി എസ് പ്രസംഗം നോക്കി വായിക്കുന്ന പോലെ ഒരു മാതിരി ച്യൂയിംഗം അഭ്യാസമാണ് വാര്‍ത്താ വായന എന്ന ധാരണക്ക് മാറ്റം വരുത്തിയത് നികേഷാണ്. മുന്നിലെത്തുന്നവരെ മുഴുവന്‍ കടിച്ചു കീറി കുടലെടുക്കുന്ന ഒരു കടുവയായിരിക്കണം വാര്‍ത്താ വായനക്കാരന്‍ എന്ന് മലയാളിയെ പഠിപ്പിച്ചതില്‍ നികേഷിന് വലിയ പങ്കുണ്ട്. അത്തരമൊരു ശൗര്യമാണ് വന്‍കിട ചാനലുകളില്‍ നിന്ന് ശ്രോതാക്കളെ ഇന്ത്യാവിഷനിലേക്ക് എത്തിച്ചത്. രാത്രി ഒമ്പത് മണിക്ക് എത്തുന്ന കടുവകളില്‍ ഏത് കടുവക്കാണ്  ശൗര്യം കൂടുതല്‍ എന്ന് നോക്കിയാണ് ഇന്ന് ശ്രോതാക്കള്‍ ന്യൂസ്‌ അവറിന്റെ ചാനല്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരമൊരു കടുവാ മാനിയ സൃഷ്ടിച്ചതിന്റെ പേറ്റന്റ് നികേഷിന് കൂടി അവകാശപ്പെട്ടതാണ്. ബ്രേക്കിംഗ് ന്യൂസുകളുടെ ചാനലായി ഇന്ത്യാവിഷനെ മാറ്റിയെടുത്തതിലും ഈ ചെറുപ്പക്കാരന് വലിയ പങ്കുണ്ട്.

ഇനി നികേഷ്‌ പുതിയൊരു ചാനല്‍ തുടങ്ങി പൊട്ടിയാലും കുഴപ്പമില്ല. അതിനു കാശ് മുടക്കുന്ന ലീല ഗ്രൂപ്പോ അറ്റ്ലസോ ലുലുവോ ആരുമാകട്ടെ അവര്‍ക്കൊക്കെ മൂക്കില്‍ വലിക്കാനുള്ള പൊടിയുടെ കാശേ പോകൂ. ഇന്ത്യാവിഷന്റെ കാര്യം അതല്ല. പതിനായിരക്കണക്കിന് ആളുകളുടെ ഷെയര്‍ അതിലുണ്ട്. എനിക്ക് ഷെയര്‍ ഇല്ലെങ്കിലും എന്റെ സുഹൃത്തുക്കളില്‍ പലരും അതില്‍ കാശ് മുടക്കിയവരാണ്. ആയിരത്തി ഇരുനൂറ് റിയാല്‍ ശമ്പളമുള്ള കുഞ്ഞസ്സന്‍ കുട്ടിയും അതില്‍ ഉള്‍പെടും. ഞാന്‍ ഷെയര്‍ കൂടിയ സംഗതികളൊക്കെ ഏറിയാല്‍ ആറു മാസത്തിനുള്ളില്‍ പൂട്ടാറാണ് പതിവ്. അതുകൊണ്ട് തന്നെ എന്റെ സുഹൃത്തുക്കള്‍ ഷെയര്‍ എടുത്തപ്പോള്‍ അവരുടെ ഭാവിയോര്‍ത്താണ് ഞാന്‍ വിട്ടു നിന്നത്. കൊല്ലം എട്ടു കഴിഞ്ഞെങ്കിലും നാളിതു വരെ ഒരു നയാപൈസ അവര്‍ക്കാര്‍ക്കും തിരിച്ചു കിട്ടിയിട്ടില്ല. ആ പാവങ്ങളുടെ വിയര്‍പ്പിന്റെ വിലയറിയാവുന്നത് കൊണ്ടാണ് ഇന്ത്യാവിഷനില്‍ എന്ത് നടക്കുമ്പോഴും ഞാനിത്ര ശുഷ്കാന്തി കാണിക്കുന്നത്.

 വര്‍ത്തമാനം - 19 July 2010

ഇന്ത്യാവിഷന്‍ കൊണ്ട് നന്നായത് നികേഷ്‌ മാത്രമാണ്. മുനീര്‍ സാഹിബിനെ സംബന്ധിച്ചിടത്തോളം പ്രഷറിന്റെ ഗുളികയുടെ ഡോസ് കൂട്ടാന്‍ മാത്രമേ ഈ ചാനല്‍ ഉപകരിച്ചിരിക്കൂ എന്നാണു എന്റെ വിശ്വാസം. ചീഫ്  എക്സിക്യൂട്ടീവ് സ്ഥാനം രാജി വെച്ചു പോകുമ്പോള്‍ നികേഷ്‌ ആരെയൊക്കെ കൂടെ കൊണ്ട് പോകും എന്നറിയില്ല. നന്നായി വാര്‍ത്ത വായിച്ചിരുന്ന ഒരുത്തിയെ താലി കെട്ടി നേരത്തെ തന്നെ പൊക്കിയിട്ടുണ്ട്‌. ഇനിയാരെയൊക്കെ പൊക്കും എന്ന് കണ്ടറിയണം. ആരു പോയാലും ഇന്ത്യാവിഷന്‍ പൊളിയാതെ നോക്കേണ്ടത് കാശൊക്കെ പിരിച്ചെടുത്ത മുനീര്‍ സാഹിബിന്‍റെ ഉത്തരവാദിത്വമാണ്. ചാനലുകളുടെ പ്രളയ കാലമാണ് ഇനി കേരളത്തില്‍ വരാന്‍ പോകുന്നത്. കേരള കൌമുദിയുടെ ചാനല്‍ വരുന്നു. മാതൃഭൂമിയുടെത് റിലീസിന് തയ്യാറായിക്കഴിഞ്ഞു. സുന്നികളുടെ ചാനലിന്റെ പണി തകൃതിയായി നടക്കുന്നു. ജമാഅത്തുകാരുടെ ചാനലിന് വേണ്ടി സോളിക്കുട്ടികളുടെ ഫ്രീഡം പരേഡ്‌ തുടങ്ങിക്കഴിഞ്ഞു. എന്തിനധികം തെക്ക് വടക്ക് നടക്കുന്ന മുരളി വരെ ചാനല്‍ തുടങ്ങുകയാണ്. പുറത്തിറങ്ങിയാല്‍ ചാനലില്‍ തട്ടി വീഴുന്ന കാലമാണ് വരാന്‍ പോകുന്നത് എന്ന് ചുരുക്കം. എല്ലാവരെയും വിജയിപ്പിച്ചു കൊടുക്കണമെങ്കില്‍ ഒരു വീട്ടില്‍ ചുരുങ്ങിയത് നാല് ടീവിയെങ്കിലും വേണ്ടി വരും. ആരു പൊളിഞ്ഞാലും കുഞ്ഞസ്സന്‍ കുട്ടിയുടെ ഷെയറുള്ള ഇന്ത്യാവിഷന്‍ പൊളിയരുതേ എന്നാണു എന്റെ പ്രാര്‍ത്ഥന.

കൂട്ടി വായിക്കാന്‍ ചിലത്
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു 
ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു. 
ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !

76 comments:

 1. ആര് പൂട്ടിയാലും തുറന്നാലും ശരി
  ചാനലുകള്‍ക്ക് ശരാശരി മലയാളി ഒരു മാര്‍ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ നല്‍കിയ മാര്കിന്‍റെ നാലില്‍ ഒന്ന് മാത്രമാണിത്!!
  വരും വര്‍ഷങ്ങളില്‍ ഇത് വട്ട പൂജ്യമാകാനും സാധ്യത. ആഗോളവല്‍കരനതിനെതിരെ ചങ്ക് കീറുന്നവര്‍ അതിന്റെ മുഴുവന്‍ കീടങ്ങളെയും
  ചാനലുകള്‍ വഴി ഇറക്കുമതി ചെയ്യുന്നു.
  കാര്‍ഷകനെയും ഭൂമിയെയും സംരക്ഷിക്കേണ്ടവര്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെ വമ്പന്‍ പരസ്യങ്ങള്‍ നല്‍കുന്നു.അന്ധ വിശ്വാസങ്ങളുടെ മൊത്തവ്യാപാര പരസ്യങ്ങള്‍ നമ്മുടെ വായിലേക്ക് തിരുകുന്നു.
  അടക്കട്ടെ... തുറക്കട്ടെ... നടക്കട്ടെ...

  ReplyDelete
 2. നികേഷിനു
  ഇന്ത്യാവിഷന്‍ യാത്രയയപ്പു നല്‍കി.
  മുനീര്‍ നിറഞ്ഞു ചിരിക്കുന്നു.
  (എന്താവും ആ ചിരിയുടെ അര്‍ഥം?!)

  ചിലപ്പോള്‍
  നികേഷിന്റെ പോക്ക്
  ഇന്ത്യാവിഷന് ഗുണമായേക്കാം.
  മുനീറിന്റെ 'ആരോഗ്യ'ത്തിനും.!

  വാര്‍ത്തകള്‍ തിരസ്കരിക്കുന്ന
  മാധ്യമ സംസ്കാരം
  ഇന്ത്യാവിഷന്‍
  തിരുത്തിയെന്ന്
  നികേഷ് കുമാര്‍
  യാത്രയയപ്പു യോഗത്തില്‍...

  പുതിയ ചാനല്‍ യുദ്ധത്തില്‍

  നിലനില്പ്പ്
  നികേഷുണ്ടേലും ഇല്ലേലും
  കണ്ടറിയുക തന്നെ വേണം.

  കുഞ്ഞസ്സന്‍ കുട്ടിമാരുടെ ഷെയറുകള്‍ സ്വാഹ!

  ReplyDelete
 3. കാര്യമെന്തായാലും നികേഷ് പോയ ശേഷം ന്യൂസ്‌ നൈറ്റ് കാണാന്‍ ഒരു ഹരം പോരാ. കടുവാ മാനിയ എന്നെയും പിടികൂടിയിട്ടുണ്ട്.

  ReplyDelete
 4. ജനങ്ങൾക്കുപകാരപ്രദമായ ചാനലുകൾ ഏതെങ്കിലുമുണ്ടോ ഒന്ന് വോട്ടിടാൻ?? വാർത്ത ചാനലായാലും എന്റെർടൈന്മെന്റ് ചാനലായാലും അപൂർവ്വം ചില പ്രോഗ്രാമുകൾ ഒഴിച്ച് എല്ലാം തമ്മിൽ കൊത്തിനും ആഭാസത്തിന്റെ പടിഞ്ഞാറിലേക്കുള്ള സാംസ്കാരിക പരിവർത്തനവുമാണ്. തുടങ്ങാനിരിക്കുന്നതിലും ആർക്കെങ്കിലും പ്രതീക്ഷയുണ്ടോ? സ്വന്തം വീക്ഷണങ്ങളിൽ ജനങ്ങൾക്കിടയിൽ മേൽകോയ്മ സൃഷ്ടിക്കുക, പോകറ്റ് വീർപ്പിക്കുക, ധാർമ്മികതയും ഐക്യവും തകർക്കുക തുടങ്ങിയ പരിമിത ലക്ഷ്യത്തിനപ്പുറം എന്തുണ്ട് !!

  കുഞ്ഞസ്സന്‍ കുട്ടിയുടെ ഷെയറുള്ളത് കൊണ്ട് ഇന്ത്യാവിഷൻ ന്യൂസവിടെ നിൽകട്ടെ.. വൃത്തികേടിന്റെ പര്യായമായ എന്റർടൈന്മെന്റൊ?

  ReplyDelete
 5. വെബ്ദുനിയയില്‍ മാതൃഭൂമി യുടെ പുതിയ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ചുള്ള വാര്‍ത്തയില്‍ "ന്യൂസ്‌ ചാനലിന്‌ മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമപ്രവകനായിരിക്കും നേതൃത്വം നല്‍കുക" എന്ന് കണ്ടു നികെഷിനെയാണോ ആ ഉദ്ദേശിച്ചത് .. നികേഷ് പോയാലും VARANTHYAM,KALEIDOSCOPE,24 FRAMES,VOTE 'N' TALK,KALEIDOSCOPE,POLITRICS
  എന്നീ നല്ല പരിപാടികള്‍ ഇന്ത്യവിഷനില്‍ ഉല്ലോടുത്തോളം കുഞ്ഞസ്സന്‍ കുട്ടിമാരുടെ ഷെയറുകള്‍ ക്ക് ഒരു പ്രശ്നവും ഉണ്ടാവൂല .

  ReplyDelete
 6. കുറച്ച് കാലമായല്ലോ ബഷീര്‍ ഇന്ത്യാവിഷന്റെ പുറകെ നടക്കുന്നു.

  കേരളത്തിലെ മറ്റേതൊരു ചാനലിനെക്കാളും, ഇന്നും എനിക്കിഷ്ടം ഇന്ത്യാവിഷന്‍ തന്നെ.

  ഭഗത്ത് നന്നായി നടത്തുമെന്ന് കരുതാം....

  ചിലപ്പോള്‍ ഞങ്ങളോക്കെ കളത്തില്‍ ഇറങ്ങും കേട്ടോ......

  ReplyDelete
 7. ഒരു തരം നിര്‍വികാരതയോടെ തന്നെ പറയട്ടെ ഇതു ചാനല്‍ ഉണ്ടായാലും പൂട്ടിയാലും ഇപ്പൊ നമുക്കൊന്നും തോന്നില്ല , കാരണം ഇതൊന്നും നമുക്കു അത്യാവശ്യം പോയിട്ട് ആവശ്യം പോലുമല്ലതായിരിക്കുന്നു. അതുകൊണ്ട് പൂട്ടിയാല്‍ പൂട്ടട്ടെ, ഇതു പൂട്ടിയില്ലെങ്കിലും അവരുടെ ആ entertainment പൂട്ടനെ എന്നാണ് എന്റെ പ്രാര്‍ത്ഥന, പാവം മുനീര്‍ പിന്നെ നികേഷ് പിന്നെ അയ്യോ പാവം നികെഷിനെ ഇനി ഏട്ടെടുക്കുന്നവര്‍

  യാത്രയയപ്പില്‍ മുനീര്‍ ചിരിച്ചു , അതിനും മുന്‍പ് വേറെ ആരെക്കൊയോ ചിരിച്ചു ഇനി നമുക്കും ചിരിക്കാം "ആരാന്റെ അമ്മക്ക് പിരാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസമല്ലേ

  ReplyDelete
 8. ഇന്ത്യാവിഷന്‍ കണ്ടു അന്തം വിട്ടു പോയത് ഷെയര്‍ കൊടുത്ത ലീഗുകാര്‍ തന്നെയാണ്. മുനീറിന് ചാനല്‍ കൊണ്ട് പ്രഷര്‍ മാത്രം കിട്ടി എന്ന് പറയുന്നത് ശരിയല്ല. വെറും പതിനായിരം രൂപയുടെ ഒരു ഷെയര്‍ കൊണ്ട് ഒരു ചാനല്‍ മുതലാളി ആയില്ലേ. വിയര്‍പ്പിന്റെ വിലയായി ഏഴു കോടി ഇനിയും മുനീറിന് വരാനിരിക്കുന്നു. വിയര്‍പ്പു വറ്റിയ കുഞ്ഞസ്സന്‍ കുട്ടിമാര്‍ ഉണങ്ങുന്ന ചാനല്‍ മരം നോക്കി നെടുവീര്‍പ്പിടുന്നു. കാശും പോയി മാനവും പോയി. മുക്താര്‍ പറഞ്ഞ പോലെ സ്വാഹ.

  വിശപ്പ്‌ സഹിക്കാതെ പച്ചമാങ്ങ തിന്നു ന്യൂസ്‌ വായ്ച്ചത് കൊണ്ടാവും പലപ്പോഴും വാര്‍ത്തകള്‍ പുളിച്ചു പോയത്. ("പച്ചമാങ്ങ" മുനീറിന്റെ ലേഖനത്തില്‍ നിന്ന്).

  ReplyDelete
 9. ഏഷ്യാനെറ്റിലെ രഞ്ജിനി മോളെപ്പോലെ (സ്റ്റാര്‍ സിംഗര്‍) നമ്മുടെ പഴയ 'റജിന' മോളെ അവതാരികയാക്കിയാല്‍ നികേഷ് പോയ കുറവ് നികത്താം. ചാനലും രക്ഷപ്പെടും.

  ReplyDelete
 10. ഇന്ത്യവിഷനെ നല്ലരീതിയില്‍ ആക്കിയത് നികഷ് ആണ് എന്ന് കേട്ടു, ഇന്ത്യവിസിഒന്‍ വരുന്നതിനു മുന്പ് നികേഷ് എവിടെ ആയിരുന്നു, നികെഷിനെ നികേഷ് ആക്കിയത് ഇന്ത്യവിഷന്‍ അല്ലേ? ഇനിയം പുതിയ നികേഷ് വരും അല്ലെങ്കില്‍ പുതിയ നികെഷിനെ വര്തെടുക്കും

  ReplyDelete
 11. ലൈവ് പ്രോഗ്രാം ആണെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒന്‍പതു മണി വാര്‍ത്തകളാണ് മുന്‍ നിര ചാനലുകളുടെ ജീവന്‍ . അവിടെ ഇന്ത്യ വിഷന്റെ ഭഗത്തും മനോരമയുടെ പ്രമോദും ,വേണുവും കൈരളിയിലെ ഒരു ചെറുപ്പക്കാരനും കഴിഞ്ഞാല്‍ പിന്നെ ജീവന്‍ ടി വിയിലെ ഡ്യൂപ്ലിക്കേറ്റ്‌ നികെഷും മാത്രമേ എന്തെങ്കിലും കാര്യമായിട്ടു വിളമ്പാന്‍ അറിയാവുന്നവരുള്ളൂ ..മനോരമയിലെ പല നാരീമണികളും വാര്‍ത്ത വായിക്കുന്നതു കേട്ടാല്‍ ഉറക്കം വരും . നികേഷ്‌ ഏതായാലും പണി അറിയാവുന്ന ആളായിരുന്നു ..

  ഡ്യൂപ്ലിക്കേറ്റ്‌ നികേഷ്‌ മാരുടെ എണ്ണം കൂടുന്നത് അതിനു തെളിവാണ് .
  നഷ്ടം ഏതായാലും ഇന്ത്യ വിഷന് തന്നെ . ഇനി എല്ലാവരും ഏഷ്യാനെറ്റ് നു പിന്നാലെ കൂടാന്‍ സാദ്ധ്യതയുണ്ട് . അവിടെയാണല്ലോ മുസ്ലിം ഭീകരതെക്കിതിരില്‍ കണ്ണിമ ചിമ്മാതെ സന്ധ്യയും കൂട്ടരും ഉണര്‍ന്നിരിക്കുന്നത് .


  >>>കുഞ്ഞസ്സന്‍ കുട്ടിമാരുടെ ഷെയറുകള്‍ സ്വാഹ! <<< മുക്താര്‍ പറഞ്ഞത് നൂറു ശതമാനം സത്യമാകുമെന്നു തന്നെയാണ് ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ തോന്നുന്നത്

  ReplyDelete
 12. എന്തായാലും നിഖേഷ് കുമാറിന്റെ ആ ഒരു ഇത്‌ ഏത്?..അത് മറ്റാര്‍ക്കും ഇല്ല എന്നാണു തോന്നുന്നത്..പണ്ടത്തെ പോലെ അല്ല ഇപ്പോള്‍ ചാനല്‍ തോടങ്ങനും മറ്റും ഉള്ള ചിലവുകള്‍ ഗണ്യമായി കുറഞ്ഞ സ്ഥിധിക്ക് പുതിയ ചാനലുകള്‍ വന്നു കൊണ്ടേ ഇരിക്കും ..ഇനി ഇപ്പോള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ചാനലുകള്‍ ഉണ്ടാവട്ടെ ..സ്വയം ന്യായീകരിക്കാന്‍ ഒരു മാധ്യമം കൂടി ..കൈരളിയെപ്പോലെ ഏതു?.

  --

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. @ MT Manaf : "അടക്കട്ടെ... തുറക്കട്ടെ... നടക്കട്ടെ..."
  എത്ര ഈസിയായി താങ്കള്‍ ഇത് പറയുന്നു. കാശ് കൊടുത്ത് അണ്ടി കുടുങ്ങിയവര്‍ക്ക് ഇങ്ങനെ പാടാന്‍ കഴിയില്ല. ശ്രുതി തെറ്റും.

  @ നട്ടപിരാന്തന്‍ : "കുറച്ച് കാലമായല്ലോ ബഷീര്‍ ഇന്ത്യാവിഷന്റെ പുറകെ നടക്കുന്നു"

  കുഞ്ഞസ്സന്‍ കുട്ടിയുടെ ഷെയര്‍ അതിനുള്ളില്‍ ഉള്ളിടത്തോളം കാലം എനിക്ക് പുറകെ നടന്നല്ലേ പറ്റൂ..

  @ Shihab: അതെ മാതൃഭൂമിക്കും പുള്ളിയുടെ മേല്‍ ഒരു കണ്ണുണ്ട്. ശരിക്കുള്ള പൂരം കാണാന്‍ പോകുന്നതെയുള്ളൂ..

  @ »¦മുഖ്‌താര്‍¦udarampoyil¦: നികേഷിനു
  ഇന്ത്യാവിഷന്‍ യാത്രയയപ്പു നല്‍കി.മുനീര്‍ നിറഞ്ഞു ചിരിക്കുന്നു.(എന്താവും ആ ചിരിയുടെ അര്‍ഥം?!)"

  സൈക്കിളില്‍ നിന്ന് വീണവന്റെ ചിരിയുടെ കൂടെ പാമ്പ് കടിച്ചവന്റെ ചിരി കൂടി ചേര്‍ത്താല്‍ ആ ചിരിയുടെ ഏതാണ്ട് അര്‍ത്ഥം പിടി കിട്ടും.

  ReplyDelete
 15. @ Akbar : "വിയര്‍പ്പു വറ്റിയ കുഞ്ഞസ്സന്‍ കുട്ടിമാര്‍ ഉണങ്ങുന്ന ചാനല്‍ മരം നോക്കി നെടുവീര്‍പ്പിടുന്നു. കാശും പോയി മാനവും പോയി. മുക്താര്‍ പറഞ്ഞ പോലെ സ്വാഹ"
  ഞാന്‍ പറയാന്‍ മടിച്ചത് താങ്കള്‍ വളച്ചു കെട്ടാതെ പറഞ്ഞു. സ്വാഹ പറയാനുള്ള സമയം ആയിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 16. Who's going to cry even if India vision vanishes into thin air? Perhaps, even those Kunhassans would enjoy a sigh of relief.

  With all the respect to Nikesh and his team, one cannot forget how they made the I.V break into the scene. Desperate to taste success, Nikesh and his team telecasted scandalous details of Rajeena's escapades and her experiments with being a "call" girl while using the same for blackmailing public personas to get rich quick. I.V fed on this sleaze like a mosquito get red bellied squeezing the blood of a sleeping fellow.
  Character assassination of all kind was the hallmark of that episode.

  What's the difference between Asianet, Manorama and IV or whatever, where all of them are so bigmouthed on one kind of terrorism while keeping mum on the broader national spectrum of it.

  Do we have a media figure like Tharun Thejpal of Tehelka or Vinod Mehtha of Outlook? Look at the exposures they are making? That's the real stuff. These Nikesh, Venu, John britas all are just run of the mill products. Do they have the guts to have an out and out interview with say Arundhati Roy or Teesta Setalvad? Hardly they have the inclination for that. They are comfortable with the Tom Vadakkans, Sreedharan pillai or CPM humbugs.

  Of course it doesn't mean IV is a complete flop. I always enjoy Adv Jayashankar's Vaaranthyam. But then as they say, one swallow doesn't make a summer.

  ReplyDelete
 17. വി എസ് പ്രസംഗം നോക്കി വായിക്കുന്ന പോലെ ഒരു മാതിരി ച്യൂയിംഗം അഭ്യാസമാണ് വാര്‍ത്താ വായന എന്ന ധാരണക്ക് മാറ്റം വരുത്തിയത് നികേഷാണ്.


  :)

  ReplyDelete
 18. നികേഷ് ......
  നല്ല പോലെ കാളപൂട്ട്‌ അറിയുന്നവന്‍
  പക്ഷെ പാവം പാടം ഇല്ലായിരുന്നു
  മുനീര്‍ .......
  പൂട്ടാനറിയില്ല
  പക്ഷെ പലരോടും കടം വാങ്ങിയ കാശിനു പൂട്ടുകന്ടം വാങ്ങിയവന്‍

  പൂട്ടാനറിയുന്ന നികെഷിനു
  പോത്തിനെയും പാടത്തെയും
  ഒരുമിച്ചു കിട്ടിയപ്പോള്‍
  അവന്‍ ഉഴുതു മറിച്ചു
  അതില്‍ പല കളകളും വിളകളും ഒന്നിച്ചു നശിച്ചു അല്ല നശിപ്പിച്ചു

  ഇനി ഈ പാടത്തുനിന്നും
  കിട്ടാന്‍ ഒന്നുമില്ല ബാകി

  അപ്പോള്‍ പൂട്ടുകാരന്‍ വേറെ
  പാടം നോക്കുന്നു
  പാവം പോത്ത്
  അടുത്ത ഉഴവുകാരനെ തേടുന്നു
  ഇനിയും ഉഴവുകാര്‍ വരും
  പോത്തിന് നുകം കെട്ടും
  ഉഴുതു മറിക്കും

  എല്ലാം സഹിക്കാന്‍
  പാവം പോത്തിന്റെ ജന്മം ഇനിയും ബാകി

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. @ salam pottengal : I am totally in line with your arguments. We dont have any media figures like thejpal or Barkha Dutt. Or I would rather say, we do not have any media group to accommodate journalists of that caliber.

  The only industry that flourish in our land is the industry of controversies. that doesn't require even a meager amount of ethical approach, let alone professionalism!!. (BTW, I can't give any positive rating to Adv. Jayasankar's - or better say Rajeswari's - serial in Indiavision. it highly represents the sicken side of our media culture!)

  ReplyDelete
 21. Dear Basheer

  "Jama'atinte Channelinuvendi Solikkuttikaludey Paredu thudangikkazhinhu"
  You mentioned Mathrubhoomi and Sunni channels in the same line but why there is a chnge in your tone when you are writing about the channel of Jama'at??.
  Is it from your Jealassy or Feelings about "Varthamanam"???

  ReplyDelete
 22. bhagath chandrashekhar nikeshinu pakaramakumo?

  ReplyDelete
 23. മടിയില്‍ എന്തെങ്കിലും ഉള്ളവന്‌ എവിടേയും രക്ഷപ്പെടാം.നികേഷിന്‌ ഈ രംഗത്ത്‌ നിന്ന് മാറിനില്‍ക്കാനാകില്ല.അതിനാല്‍ എവിടെയെങ്കിലും പൊങ്ങുമെന്നുറപ്പാണ്‌.ഒരു ചാനല്‍ പൂട്ടിയെന്നോര്‍ത്ത്‌ മലയാളിക്ക്‌ ഒന്നും നഷ്ടപ്പെടാനില്ല.

  ReplyDelete
 24. @ Basheer Vallikkunnu

  If you insist, yes, I would have to agree with you that "Varaantaym" too has many shortcomings as a program. Yet, somehow, that's the only program on IV I watch now and then. Even if it has a sickening tint as you rightly mentioned, some of his observations are funny as well as revealing.

  ReplyDelete
 25. http://paarppidam.blogspot.com/ ബ്ലോഗിൽ
  http://mljagadees.wordpress.com/ ജഗദീശ് പറഞ്ഞ കമാന്റ് ഇവിടെ പേസ്റ്റാമോ?

  "80 കളില്‍ ആഗോള താപനത്തേയും കാലാവസ്ഥാ മാറ്റത്തേയും പറ്റി പറഞ്ഞിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ അവഗണിക്കുകയോ കളിയാക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി. പരിസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.

  എന്നാല്‍ ഈ പ്രശ്നത്തിലെ മുഖ്യ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്. നാം എപ്പോഴത്തേയും പോലെ കക്ഷി രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റപ്പെടുത്തി പഴയതു പോലെ ജീവിച്ചു പോരുന്നു.

  ജനങ്ങളുടെ ജീവിത രീതി നിശ്ചയിക്കുന്നത് സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളാണ്. പണം ഉണ്ടാക്കുള്ള അവരുടെ ശ്രമത്തില്‍ തെറ്റായ ജീവിത വീക്ഷണങ്ങളോ വീക്ഷണമില്ലായ്മയോ ആണ് പ്രചരിക്കുന്നത്. അവര്‍ മന്ദരായ സെലിബ്രിറ്റികളെ ഉണ്ടാക്കുന്നു. പിന്നീട് ആ സെലിബ്രിറ്റികളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.

  ഇതിന് എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറയണം.

  അത് വളരെ നിസാരമാണ്. സിനിമ, ചാനല്‍, പരസ്യങ്ങള്‍ കാണാതിരിക്കുക. കാണണമെങ്കില്‍ കോപ്പിചെയ്ത് കാണുക. കുറഞ്ഞ പരസ്യങ്ങളോ, സെലിബ്രിറ്റികളില്ലാത്ത പരസ്യങ്ങളോ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക"

  ReplyDelete
 26. നല്ല ആണിന്റെ കയ്യില്‍ കിട്ടിയാല്‍ മണ്ണും പെണ്ണും നന്നാവും എന്നൊരു ചൊല്ലുണ്ട് അതെ പോലെ നികേഷ്‌ എവിടെയെങ്കിലും പൊങ്ങും ആ ചാനെല്‍ ക്ലിക്കാവുകയും ചെയ്യും.ഇന്ത്യാവിഷനെ ഒരു കരക്കടുപ്പിച്ചാണല്ലോ പോകുന്നത്,ഇനി ചാനലിനെ മുനീറിന്റെ വഴിക്ക് കൊണ്ടുവരാം,ലീഗിന് സന്തോഷിക്കാം.

  ReplyDelete
 27. Dear Basheer bhai,

  Let all Malayalam channels go to hell. It's good for Keralites. As you mentioned, none of them is doing good journalism. It's all replica of either BBC or CNN. All news channels across the globe follow the Same format. You can find similar entertainment prigrammes in all commercial chennels. (which alone could survive) The Muslim channels no doubt will waste millions they collected from Gulf. Or it may have few audience like the catholic propagation channels have.
  Let me add one more point about the contribution od glorified malayalee channels. Whether at Vallikunnu, Feroke, Calicut or. Vatakara you cannot find gathering of people adter 7pm. The entire scenario has changed. It was not so before the launch of these private channels. People rush to their hmes to watch live (recorded) telecasts of news hour or whatever rubbish stories. Many People including journalists believe it's because of India vision and Nikesh the Calcut sex cream story got exposure. Plese just go through pages of Mangalam, deeika and Janmabhumi of mid 90's. You can find the truth. At that time, blue print for India vision were not prepared. The three dailies mentioned here carried investigative stories regularly about the scandal.
  Let me conclude. I am bothered more about the Rs.100 crore investment of the proposed channel.
  I heard just rs. 10 crores is sufficient for new channel nowadays. enough scope for misapropration. best wishes

  C.O.T Azeez

  ReplyDelete
 28. Salem Pottengal said
  "Do they have the guts to have an out and out interview with say Arundhati Roy or Teesta Setalvad?"

  See below interview of Brittas Teesta.

  http://www.youtube.com/watch?v=PenINDB0lnk&feature=fvw

  ReplyDelete
 29. ബഷീര്‍ നീങ്ങള്‍ ചെയ്യുന്നത് കൊലച്ചതിയാണ് ഷെയര്‍ വാങ്ങിയവരൊക്കെ നാളെ മുതല്‍ നമ്മുടെ മുനീര്സഹിബിന്റെ വീട്ടു പടികാല്‍ ചെന്ന് നിക്കുമോ ...? നികേഷ് കളംമാറ്റി ചവിട്ടിയ സാഹചര്യത്തില്‍ വേറെ പുലികള്‍ ഇറങ്ങാതിരിക്കില്ല

  ReplyDelete
 30. നട്ടെല്ലുള്ള ഒരു ചാനല്‍ ഇനിയും
  ഇവിടെ പ്രേക്ഷകന്‍ മുന്നില്‍
  നടുനിവര്‍ത്തി നില്‍ക്കാന്‍
  തുടങ്ങീട്ടില്ല! നിലവിലെ സര്‍വ്വചാനലുകളും
  ഏതെങ്കിലുമൊക്കെ പാര്‍ട്ടിക്കാരുടേയോ വമ്പന്‍
  പണച്ചാക്കുകാരുടെയോ,കയ്യിലെ പാവകളാണ്‍.
  ഇവയൊക്കെയും സ്വതന്ത്രവും സത്യസന്ധവും
  നിഷ്പക്ഷവുമായല്ല പ്രക്ഷേപണം നിര്‍വ്വഹിച്ച്
  കൊണ്ടിരിക്കുന്നത്.
  അത്കൊണ്ട് പുതിയൊരു ചാനലിന്‍റെ പ്രസക്തി
  എന്ത്കൊണ്ടും ഒരനിവാര്യതയാണ്‍.ഇങ്ങനെ
  സ്വതന്ത്രമായ നിലപാട്തറകളിലുറച്ച് നില്‍ക്കാന്‍
  സാദ്ധ്യമാവുന്നവരാരെങ്കിലും ഒരു ചാനല്‍
  തുടങ്ങിയെങ്കില്‍...എന്ന് വല്ലാതെ
  മോഹിച്ചുപോയെന്ന് മാത്രം!
  അത്തരം പുതിയ ചാനലുകളും അന്നേരം
  പുതിയ"നികേഷ്‌"മാരും ഉണ്ടാവട്ടെ...

  ReplyDelete
 31. ടോം വടക്കന്‍ ഡല്‍ഹിയിലും വി ഡി സതീശന്‍ തിരുവനന്തപുരത്തും ഉള്ളിടത്തോളം കാലം ന്യൂസ്‌ നൈറ്റിന് ഒരു മുടക്കവും വരില്ല. അവര്‍ക്ക് വയറ്റീന്ന് പോക്കോ മറ്റോ ഉണ്ടാവുന്ന ദിവസം സ്റ്റെപ്പിനിയായി പന്ന്യന്‍ രവീന്ദ്രനോ ആര്യാടനോ കോഴിക്കോടും കാണും. ആരെയും കിട്ടിയില്ലെങ്കില്‍ മാധ്യമത്തില്‍ വിളിച്ചാല്‍ ഒ അബ്ദുറഹിമാനും വരും...അത് കലക്കി ....

  ReplyDelete
 32. ഈ ബ്ലോഗില്‍ വായിച്ചതില്‍ എനിക്കേറ്റവും ഇഷ്ട്ടപെട്ട പോസ്റ്റുകളില്‍ ഒന്ന്...

  ഏറ്റവും ഇഷ്ട്ടപെട്ടത്‌ .
  "ടോം വടക്കന്‍ ഡല്‍ഹിയിലും വി ഡി സതീശന്‍ തിരുവനന്തപുരത്തും ഉള്ളിടത്തോളം കാലം ന്യൂസ്‌ നൈറ്റിന് ഒരു മുടക്കവും വരില്ല. അവര്‍ക്ക് വയറ്റീന്ന് പോക്കോ മറ്റോ ഉണ്ടാവുന്ന ദിവസം സ്റ്റെപ്പിനിയായി പന്ന്യന്‍ രവീന്ദ്രനോ ആര്യാടനോ കോഴിക്കോടും കാണും. ആരെയും കിട്ടിയില്ലെങ്കില്‍ മാധ്യമത്തില്‍ വിളിച്ചാല്‍ ഒ അബ്ദുറഹിമാനും വരും.."

  ReplyDelete
 33. എവിടെ നഷ്ടം സംഭവിച്ചാലും അതിൽ പാപപ്പെട്ട പ്രവാസിയുടെ (കക്ഷി രാഷ്ട്രീയ ,സംഘടന ഭേതമില്ലാതെ ) കണ്ണുനീരുണ്ടാകും. ലാഭത്തിൽ അവർ പങ്ക് ചേർക്കപ്പെടാറില്ല.

  ReplyDelete
 34. ബഷീർ സാഹിബേ,മുനിർ സാഹിബുംഇന്ത്യാ വിഷൻ വിടുകയാണത്രെ..

  അപ്പോൾ എല്ലാം സ്വാഹ. ?

  ReplyDelete
 35. ചാനൽ ഇനിയും വരും ... നികേഷുമാരും ഉണ്ടാകട്ടെ ഇനിയുമിനിയും ധാരാളം ആശംസകൾ നികേഷിനും ,ഇന്ത്യാവിഷനും ,എഴുതുകാരനും

  ReplyDelete
 36. ന്യൂസ്‌ നൈറ്റ് കാണാനുള്ള കാരണം നികേഷായിരുന്നു,എങ്കിലും കാണും ആ പഴയ താല്പര്യത്തോടെ അല്ലെങ്കിലും.
  മറ്റൊരു നികേഷു വരും.
  ഇന്ത്യവിഷന്‍ പൂട്ടാതിരിക്കെട്ടെ.....

  ReplyDelete
 37. oru nikesh poyannu vechu india vishanu anthenkilum sabhavikkumennu thonunnilla.

  ReplyDelete
 38. @ C.O.T Azeez:

  "Let all Malayalam channels go to hell" ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്ക് ദൃശ്യ മാധ്യമങ്ങളോട് താങ്കള്‍ക്കു അല്പം കുശുംബുണ്ടോ എന്ന് ഒരു സംശയം എനിക്കില്ലാതില്ല. എന്നിരുന്നാലും താങ്കള്‍ സൂചിപ്പിച്ച വസ്തുതകളെ അംഗീകരിക്കുന്നു.

  തൊണ്ണൂറുകളില്‍ മംഗളവും ദീപികയും നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഐസ് ക്രീം കേസ് പുറത്തു കൊണ്ടുവരുന്നതില്‍ സഹായിച്ചിരിക്കാം. അക്കാലത്ത് താങ്കള്‍ മംഗളത്തില്‍ ഉണ്ടായിരുന്നു എന്നാണു എന്റെ വിശ്വാസം. ഒരു സ്വകാര്യം ചോദിച്ചോട്ടെ, ആ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ താങ്കള്‍ ആയിരുന്നോ?

  @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : "മുനിർ സാഹിബും ഇന്ത്യാ വിഷൻ വിടുകയാണത്രെ.."

  ആ വാര്‍ത്ത ഞാനും കണ്ടു. ഒള്ളതാണോ ബഷീറേ? ഏതായാലും എന്റെ കുഞ്ഞസ്സന്റെ കാര്യം സ്വാഹ തന്നെ. .

  ReplyDelete
 39. From Post:
  "...ചാനലുകളുടെ പ്രളയ കാലമാണ് ഇനി കേരളത്തില്‍ വരാന്‍ പോകുന്നത്. കേരള കൌമുദിയുടെ ചാനല്‍ വരുന്നു. മാതൃഭൂമിയുടെത് റിലീസിന് തയ്യാറായിക്കഴിഞ്ഞു. സുന്നികളുടെ ചാനലിന്റെ പണി തകൃതിയായി നടക്കുന്നു. ജമാഅത്തുകാരുടെ ചാനലിന് വേണ്ടി സോളിക്കുട്ടികളുടെ ഫ്രീഡം പരേഡ്‌ തുടങ്ങിക്കഴിഞ്ഞു. എന്തിനധികം തെക്ക് വടക്ക് നടക്കുന്ന മുരളി വരെ ചാനല്‍ തുടങ്ങുകയാണ്..."

  അല്ല ബഷീര്‍ ഭായ്‌, സുന്നികളൂം ജമാഅത്തുകാരും എന്തിനു തെക്ക്‌ വടക്ക്‌ നടക്കുന്ന മുരളീയും വരെ ചാനല്‍ തുടങ്ങുന്നു എന്ന് താങ്കള്‍ പറയുന്നു. ഒരു സംശയം ചോദിച്ചോട്ടെ മുജാഹിദുകള്‍ക്ക്‌ ചാനല്‍ ഹറാമാ?! അതോ ഒരു വര്‍ത്തമാന പത്രം നടത്തിയത്‌ തന്നെ 'പട്ടി കലത്തില്‍ തലയിട്ട'പോലെ ആയതുകൊണ്ടാണോ?! എന്തായാലും അവരോടും കൂടി ഇങ്ങട്ട്‌ തുടങ്ങാന്‍ പറയീം. നമുക്കീ മത്സരം ഒന്ന് കൊഴുപ്പിക്കാമല്ലോ! ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന എല്‍ സി ഡി പ്രദര്‍ശനങ്ങളൊക്കെ 'ലൈവാ'യി തന്നെ നടത്തുകേം ചെയ്യാം എന്തേ? എല്ലാറ്റിനെയും പറ്റി വാചാലനാകുന്ന ബഷീര്‍ ഭായ്‌ അതുംകൂടി പരാമര്‍ശിക്കും എന്ന് കരുതിയ നമുക്ക്‌ തെറ്റി. ഹ ഹ

  ReplyDelete
 40. off topic: ഒരു തുടക്കക്കാരനാണ്. വള്ളിക്കുന്നിലാവുമ്പോള്‍ എല്ലാവരെയും ഒന്നിച്ച് കിട്ടുമല്ലോ. എല്ലാവരുടെ അനുഗ്രഹം മൊത്തത്തില്‍ മുന്‍കൂറായി വാങ്ങി വരവില്‍ വെച്ച് തുടങ്ങാമെന്ന് കരുതി ഈ പാവം ഐവ!! .....അനുഗ്രഹിച്ചാലും ദൈവനാമത്തില്‍

  ReplyDelete
 41. കുരുതന്‍ കേട്ടവന്‍ ..നോട് .
  പേരിനെ പോലെ കൊറച്ചു കുരുത്ത കേടു ഉണ്ട് എന്ന് മനസ്സിലായി.. അല്ലെങ്കില്‍ ചക്കയെ കുറിച്ച് പറയുമ്പോള്‍ മാങ്ങയെ കുറിച്ച് പറയണം എന്ന് പറയുന്നത്പോലെ താങ്കള്‍ ചോദിക്കില്ല .
  ടീ വീ ചാനെലുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ .. അത് തുടങ്ങാന്‍ പോകുന്നില്ലതവരെ കുറിച്ച് ബഷീര്‍ പറയണം എന്ന് പറയുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല .... അങ്ങിനെയാണെങ്കില്‍ സന്ഗ്ഗടന കള്‍ക്ക് പഞ്ഞമില്ലാതെ കേരളത്തിലെ ചാനെല്‍ തുടങ്ങാന്‍ പോകുന്നവരുടെഒരു സാധ്യത ലിസ്റ്റ് ഒന്ന് ബഷീര്‍ന്നു അയച്ചു കൊടുത്തെ ...
  അത് മല്ലങ്കില്‍ ...ബഷീര്‍ പറഞ്ഞതില്‍ താങ്കള്‍ക്കു വല്ലെടുതും കൊണ്ട് ട്ടുണ്ട് എങ്കില്‍ തികച്ചും യാദൃശ്ചികം മാകനെ സാദ്യതയുള്ളൂ .. കാരണം എല്ലാവരെയും പ്രീനിപിച്ചു ഒരു ബ്ലോഗ്ഗെര്‍ക്കും ഒന്നും എഴുതാന്‍ കഴിയില്ല .

  ReplyDelete
 42. off topic: ഒരു തുടക്കക്കാരനാണ്. വള്ളിക്കുന്നിലാവുമ്പോള്‍ എല്ലാവരെയും ഒന്നിച്ച് കിട്ടുമല്ലോ. എല്ലാവരുടെ അനുഗ്രഹം മൊത്തത്തില്‍ മുന്‍കൂറായി വാങ്ങി വരവില്‍ വെച്ച് തുടങ്ങാമെന്ന് കരുതി ഈ പാവം ഐവ!! .....അനുഗ്രഹിച്ചാലും

  Hey all. Check out ദൈവനാമത്തില്‍!

  ReplyDelete
 43. പറയു ബഷീര്ക
  എന്തൊക്കെയാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്
  ഇന്ത്യ വിഷനില്‍ ഇനി ആരെങ്കിലും ബാക്കിയുണ്ടോ ?
  കുഞ്ഞാലികുട്ടിയുടെ പ്രതികരണം അറിവായോ
  "കുഞ്ഞസ്സന്‍"സാഹിബിന്റെ ഇപോഴത്തെ അവസ്ഥയെന്താണ്.ബ്ലോഗേഴ്സ് പ്രതിനിധി അച്ചുമാമാനുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയോ
  പറയു...ബഷീര്ക..ഇന്ത്യ വിഷനില്‍ സ്ഥിതിഗതികള്‍
  ശന്തമാണോ.......
  ശെരി ബഷീര്ക താങ്കളിലേക്ക് തിരിച്ചുവരാം
  ഇന്ത്യ വിഷനെ കുറിച്ച് നമ്മോട്‌ ബ്ലോഗിലൂടെ പോസ്ടടിച്ചു കൊണ്ടിരിക്കുനത് ബ്ലോഗര്‍സ്റ്റാര്‍ ബഷീര്‍ വല്ലികുന്നാണ്...ഇനിയൊരു ബ്രേക്ക്‌ ബ്രെകിനു ശേഷം കമന്റടി തുടരും

  ReplyDelete
 44. Rena:"....ബഷീര്‍ പറഞ്ഞതില്‍ താങ്കള്‍ക്കു വല്ലെടുതും കൊണ്ട് ട്ടുണ്ട് എങ്കില്‍ തികച്ചും യാദൃശ്ചികം മാകനെ സാദ്യതയുള്ളൂ ....."

  ഞാന്‍ കമണ്റ്റിയതില്‍ വല്ലതും താങ്കള്‍ക്ക്‌ 'കൊണ്ടിട്ടുണ്ടെങ്കില്‍' അതും തികച്ചും യാദ്രശ്ചികം മാത്രമാണു. ഹീ ഹീ.

  ReplyDelete
 45. ഈ പോസ്റ്റ്‌ ഇന്ന് (19 July 2010) പുനപ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിന് നന്ദി..

  ReplyDelete
 46. ബഷീര്‍സാബ്.... വര്‍ത്തമാന പത്രത്തിന്‍റെ 'ആ ലിങ്ക്' ഒന്ന് തരുമോ?

  ReplyDelete
 47. @ aiwatharangal: ലിങ്ക് ഇല്ല. അതിന്റെ കോപ്പി ഞാന്‍ ഈ പോസ്റ്റില്‍ update ചെയ്യാം.
  താങ്കളുടെ പുതിയ ബ്ലോഗിന് ആശംസകള്‍

  ReplyDelete
 48. @ navas bin adam: running commentary കൊള്ളാം. ചാനലുകാര്‍ അറിഞ്ഞാല്‍ താങ്കളെ ഉടനെ പൊക്കും..

  ReplyDelete
 49. Indiavision always creates history, it is a lesson to be adopted by all medias. IV give a warm sendoff to their CEO mr. nikesh on their 7th anniversary celebration. Totally a different picture from all other changeover of media personnel. No allegations, no foul stories...
  Let us wish all success in future endeavor of nikesh and to the new CEO of Indiavision.
  video link of nikesh's sendoff function here:
  http://www.indiavisiontv.com/video/Nikesh%20sentoff/video.html

  ReplyDelete
 50. This comment has been removed by the author.

  ReplyDelete
 51. നികേഷ് കുമാര്‍ IV വിട്ടുപോയത്തിന് എന്തിനാ ഇത്ര പുകില്. കണ്‍വെട്ടോം വേണുവും പിന്നെ ആരാണ്ടൊക്കെയോ പല ചാനലുകളും വിട്ടുപോയി വേറെ പലേടത്തും ചേക്കേറിയിട്ടുണ്ട്. ധാര്‍മികത എന്നത് ഇവര്‍ക്കൊക്കെ ക്യാമറക്ക്‌ മുമ്പില്‍ മാത്രമേയുള്ളൂ പിന്നെയൊക്കെ എല്ലാം ഒരു ബിസിനെസാ.
  "പണത്തിനു മീതെ എന്നാ ധാര്‍മികത ....എന്നാ കോപ്പ്"!!

  ReplyDelete
 52. @aiwatharangal

  "ധാര്‍മികത എന്നത് ഇവര്‍ക്കൊക്കെ ക്യാമറക്ക്‌ മുമ്പില്‍ മാത്രമേയുള്ളൂ"

  ഒരു മീഡിയ person നിലവിലുള്ള സ്ഥാപനം വിടുന്നതില്‍ ധാര്‍മികതയുടെ പ്രശ്നമൊന്നുമില്ല. ആ പ്രശ്നം വരുന്നത് അവര്‍ എങ്ങിനെ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നു എന്നിടത്താണ്. ഇവിടെയാണ്‌ നമ്മുടെ ചാനലുകള്‍ below average ഇല്‍ നില്‍ക്കുന്നത്.

  മലയാളം ചാനലുകളെ BBC യുടെയും മറ്റും replica എന്ന് ഒരു സുഹൃത്ത് വിശേഷിപ്പിച്ചു കണ്ടു. അങ്ങിനെയായിരുന്നെങ്ങില്‍ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.

  I would rather say these news channels are pathetically trying to ape the BBC and Al Jezeera etc. That’s how it becomes a disaster.
  Our journalists neither have the intellectual depth to rise to that level, worse, nor do their bosses wish them to become so. That may explain why the likes of Sakkariya, BRP Baskar etc left Asianet immediately after its ownership was changed.

  ReplyDelete
 53. ഹലോ Mr. രാഘവന്‍ പുനലൂരില്‍ താങ്കളുടെ പരാജയം മുന്‍കൂട്ടി കണ്ടിരുന്നോ? എന്ന് ചോദിയ്ക്കാന്‍ നിഖേഷിനല്ലാതെ ആര്‍ക്കു കഴിയും ?

  ReplyDelete
 54. @ Kappooraan: I watch that function - farewell to Nikesh in IV - through the link u have provided. Thank you.

  ReplyDelete
 55. ഹഹാ.അപ്പോ ബഷീര്‍ക്ക ഐസ്ക്രീം വിഷന്‍ മുക്കാന്‍ തന്നെ തീരുമാനിച്ചൂലേ ?

  പാവം കുഞ്ഞസ്സങ്കുട്ടിമാര്‍ :(

  ReplyDelete
 56. Dear Basheer sb

  Glad to note that Varthamanam daily has published your blog. As you know, Leading Malayalam dailies ( Mathrubhumi and Manorama) were not interested to publish ice cream stories in the beginning. Chandrika being the mouthpiece of IUML they never published. In the first episode, Madhyamam did for just one or two days. Then thought about the interests of the community and stopped. CPM organ Deshabhimani could not carry stories. One Thomas of Deepika ( Now in U.S I think. He was later transderred to Thodupuzha) Rajeev of Janmabhumi (now in Keralakaumudi) and Udayan of Mangalam ( Now in Manorama) did a good job. Being bureau chief of Mangalam I just co-ordinated the syndicate. Of course expoited my own sources in police, intelligence, judiciary and emigration.
  But in the second episode ( post 2000 AD) there were several media outlets including India vision, Madhyamam and Deshabhimani. Some of them interested to make political capital out of rejeena's
  outbirst.
  I am not against visual media. I know that it will never be a threat to ever growing print media industry. Viewers wont treat it as
  a serious mode of communication. It's a medium of entertainment.. comedy ..reality shows and pulp fiction serials etc.

  love n regards
  best wishes
  Azeez

  ReplyDelete
 57. ²øáÉÞ¿í µáETzÞøáæ¿ µÞÖí ÕÞBß Äá¿BßÏ §LcÞÕß×X ¥ÕçøÞ¿á ÉøEßøâK çÉÞæÜdÉÕVJߺîÞW §ÈßÏᢠ¥ÕV ØÙÞÏßAá¢, Õß¼ÏßAáµÏᢠæºÏîá¢. fÎßAÞÈᢠØÙÞÏßAÞÈᢠÕÜßÏ ÎÈTáUÕøÞ ¨ 1200 ÕÞBáK µáETzÞV. ¥Õøáæ¿ ÎÈTßÈßÃBáK øàÄßÏßW §LcÞÕß×X ÎÞùâ. §æÜïCßW §ÈßÏᢠºßÜ Èßçµ×áÎV ÎÞdÄ¢ ¼ÏßAá¢, ¥Õæø ÉßøßæÕ¿áAæÄ ÄæK ºÞÈW È¿JáÕÞX ÉxáKÕV æµÞJßæAÞIá çÉÞÕáµÏᢠæºÏîá¢.å ¥LßÎ Éø޼Ϣ ÎáÈàV ØÙßÌßçaÄáÎÞÕá

  ReplyDelete
 58. സ്വാഗതം,ഇന്ന് നമ്മുടെ അതിധിയായി എത്തിയിരിക്കുന്നത് കേരളത്തിന്റെ യൗവനശബ്ദവും പ്രഗല്‍ഭ വാമൊഴി ഗുസ്തിക്കാരനുമായ നമ്മുടെ പ്രിയപ്പെട്ട നുകേഷ്ജിയാണ് നമുക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം
  നുഗേഷ്ജി നമസ്കാരം
  നമകാരം
  താങ്കള്‍ മണ്ടലൂഷന്‍ ചാനലില്‍ നിന്നും ചാടാനുണ്ടായ കാരണത്തെ കുറിച്ച് ഒന്നു വിശതീകരിക്കാമോ
  ചാടിയതല്ല ഞാന്‍ എന്റെ ഉച്ചിഷ്ടവും അമേദ്ദ്യവും വാരിക്കൊടുത്ത് എല്ലുന്തിയ ചാനലിനെ ജീവ ടോണ്‍ കരുത്തും പിയര്‍ലസ് മുഘവും നല്‍കി സ്വന്തം കാലില്‍ നില്‍കാന്‍ കരുറത്തുണ്ടാകിയാണ് ഞാനവിടെ നിന്ന് പടിയിറങുന്നത് എനിക്ക് അവിടെ സ്വാതന്ത്ര്യനഷ്ടപ്പെട്ടുകൊണ്ടിരിക്കയായിരുന്നു ,ഒരു കാര്യം ഞാന്‍ പറയാം ചാനല്‍ ആര് തുടങിയാലും ശരി ഞാന്‍ അവിടെ ജോലി ചെയ്യണമെങ്കില്‍ ആ ചാനലില്‍ എന്ത് വറനം എന്ന് ഞാന്‍ തീരുമാനിക്കും
  നുകേശ്ജി മണ്ടലൂഷന്‍ ചാനല്‍റ്റ്ല്തുടങാനുള്ള പനം കണ്ടെത്തിയത് കുറെ ആദിവാസികള്‍ കാട് കയറി കാട്ടുതേന്‍ ശേകരിച്ച് വിറ്റും നാടിറങി പാടം കൊത്തിയും ശേകരിച്ച പണം കോണ്‍ടാണെന്ന് താന്‍ക്കള്‍ക്കും അറിയാമല്ലോ അവര്‍ പ്രതീക്ഷിച്ചത് അവരുടെ വിശപ്പും ദാഹവും മാളോരോട് പറയാന്‍ ഉച്ചത്തില്‍ കേള്‍കുന്ന ഒരു ശബ്ദം അതിന് താങ്കള്‍ക്ക് സാദിച്ചിട്ടുണ്ടോ
  നോകൂ മിസ്റ്റര്‍ ലാല്‍ പുത്ര് ഒരു ചാനലിന്റ്റെ പ്റവര്‍തനത്തിനും എന്റെ ഉറച്ച പക്ഷപാത നിലപാടുകള്‍കും ശരിയെന്ന് തോന്നുന്ന നിലപാടുകളില്‍ ഞാന്‍ ഉറച്ചു നിന്നിട്ടുണ്ട് ഒരു കാര്യം താങ്കള്‍ തിരിച്ചറിയാതെ പോകരുത് തന്തയെ തല്ലിയാല്‍ നാലില്‍ മൂനുപെരും തല്ലിയവന്റെ കൂടെ നില്‍കുന്ന ഈ കാലത്ത് നാലു പേരെയും കൂടെ നിറുത്താനുള്ള പുതിയൊരു ഫോര്‍മുല ഞാനാണ് പരീക്ഷിച്ച് വിചയിപ്പിച്ച്ത്
  താങ്കള്‍ പരഞത് ആരെ ഉദ്ദേശിച്ചാണെന്ന് മനസിലായി അത് പോട്ടെ പുതിയൊരു ചാനല്‍ പ്രവര്‍തനവുമായി മുന്നോട്ടു പൊകുന്നു എന്ന് കേട്ടല്ലോ
  ശരിയാണ് തികച്ചും വേറ്പെട്ട ഒന്ന് ഇതുവരെ എന്നിലെ പക്ഷപാത നിലപാടുകളെ ശരിക്കും പ്രതിഫലിപ്പിക്കാനുള്ള അവസരം കിട്ടിയിട്ടില്ല പുതിയൊരു ചാനല്‍ എന്നൊരാശയം മണ്ടലൂഷന്‍ ചാനലിലേക്ക് പോകുന്നതിനു മുന്‍പെ എന്റെ മനസിലുള്ളൊരാശയമായിരുന്നഉ ദേശീയവും അന്തര്‍ ദേശീയവുമായ പല പ്രഗല്‍ഭ കമ്പനികളും ഞാനുമായി ബന്തപ്പെടുന്നുണ്ട് മണ്ടലൂഷന്ഇല്‍ ഞാ സ്വീകരിച്ച നിലപാടുകള്‍ക്ക് ശരിയായ പ്രതിഫളം ഇനി കിട്ടിത്തുടങും എന്നാണ് എന്റെ പ്രതീക്ഷ
  അങിനെ ഒരു ചാനല്‍ ആരമ്പിക്കുകയും അധികാരം താങ്കളില്‍ നിക്ഷിപ്തമാവുകയും ചെഇതാല്‍ ഈ ദേശീയ അന്തര്‍ ദേസീയ മുതലാളിമാരുടെ ദുഷ്ചെഇതികളെ താങ്കള്‍ എങിനെ കാണും
  മിസ്റ്റര്‍ ലാല്പുത്ര് ആശയങളുടെ പോരാട്ടമാണ് പ്രശ്നങളുണ്ടാകുന്നത് എന്റെ ആശയങള്‍ അവരുടെതില്‍ നിന്ന് വ്യതിചലിക്കുമ്പോയല്ലെ അങിനെ ഒന്നുണ്‍ടാവുക എന്റെ ഇതുവരെയുള്ള പക്ഷപാത നിലപാടുകള്‍ നോക്കുമ്പൊള്‍ താങ്കള്‍ക് തോന്നുന്നുണ്ടോ അങിനെയൊന്നുണ്ടാവുമെന്ന്
  എന്നാലും താങ്കളെയും ചിലയിനം പാമ്പുകളേയും ചേര്‍ത് പഴയ പാളയത്തിനു പുറത്തും പലതും പറഞു കേള്‍ക്കുന്നുണ്ട് താങ്കളതില്‍ വിശമിക്കുണ്ടോ
  മിസ്റ്റര്‍ പുത്ര് പുതിയ ചാനലിന്റെ ആവശ്യവുമായി വന്ന ചില സേട്ടുമാരും അങിനെയൊരു കദ പറഞ്ഞതു കേട്ടു സത്ത്യത്തില്‍ അതി പുത്തിപൂത്തുലഞു നില്‍കുന്നവനായിട്ടും എനിക്കൊന്നും പിടികിട്ടുന്നില്ല
  അതു നന്നായി മറ്റൊന്ന് ചോദിക്കാട്ടെ എന്തു കോണ്ട് മണ്ടലൂഷന്‍ പോലെ ബക്കറ്റ് പിരിവില്‍ ഒരു ചാനല്‍ താങ്കള്‍കും ആരമ്പിച്ചുകൂടാ
  മൂക്കളയും ചൊറിയിം എന്റെ ഇന്നത്തെ സ്റ്റാറ്റസിനു പറ്റില്ല പിന്നെ അതിരുകടന്നും പന്തലിച്ച എന്റെ വിശാലമായ സൗഹ്ര്ദ കൂട്ടായ്മ ഒട്ടും തിരിച്ചറിയാത്ത താങ്കള്‍ ഇങിനെ ഒരു മണ്ടന്‍ ചോദ്യം ചോദിക്കുമെന്ന് ഒട്ടും ഞാന്‍ പ്രദീക്ഷില്ല താങ്കള്‍ കാത്തിരിക്കുക തികച്ചും പക്ഷപാതമഅയ എന്റെ നിലപാടുകളിലൂടെ ഞാന്‍ പടുത്തുയര്‍തിയ സാമ്രാജ്യം താങ്കള്‍ തിരിച്ചറിയാന്‍ പോകുന്നതെയുള്ളൂ അവിടെ ഞാനെന്റെ കാല്‍കീഴില്‍ മുതലാളിമാരെ കിടത്തി എണ്ണയും കുഴമ്പും വേണ്ടവണ്ണം തടവുന്നതും ഞാന്‍ തളര്‍ന്നു വീഴുന്നതുവരെ അവര്‍ക്ക്
  വീശറിവച്ച് വീശി സുഗിപ്പിക്കുന്നതും നിങള്‍ കാണും
  താങ്കള്‍ക്ക് എല്ലാ ഭാവുകങളും ഇത്രയും നേരം ഞങളുമായി സഹരിച്ചതിനു നന്ദി

  ReplyDelete
 59. @ C.O.T. Azeez: പത്രപ്രവര്‍ത്തന രംഗത്തെ ആ പഴയ സംഭവങ്ങള്‍ വിശദമായി എഴുതിയതിനു നന്ദി.

  nuhamujeeb: ഈ ഫോണ്ട് ഏതാണ്?. ഇംഗ്ലീഷ്, മംഗ്ലീഷ് അല്ലെങ്കില്‍ യൂണികോഡ് please.

  @ ktahmed mattanur : commentary കൊള്ളാം. ഭാവിയുണ്ട്.

  ReplyDelete
 60. This comment has been removed by the author.

  ReplyDelete
 61. This comment has been removed by the author.

  ReplyDelete
 62. @ ബഷീര്‍ Vallikkunnu,

  nuhamujeeb എഴുതിയ കമന്റ് ഞാനൊന്നു യൂണീകോഡീകരിക്കാൻ ശ്രമിക്കാം :)

  ***-***-***

  nuhamujeeb said...

  ഒരുപാട്‌ കുഞ്ഞസ്സന്മാരുടെ കാശ്‌ വാങ്ങി തുടങ്ങിയ ഇന്ത്യാവിഷന്‍ അവരോടു പരഞ്ഞിരൂന്ന പോലെപ്രവര്‍ത്തിച്ചാല്‍ ഇനിയും അവര്‍ സഹായിക്കും, വിജയിക്കുകയും ചെയ്യും. ക്ഷമിക്കാനും സഹായിക്കാനും വലിയ മനസ്സുള്ളവരാ ഈ 1200 വാങ്ങുന്ന കുഞ്ഞസ്സന്മാര്‍. അവരുടെ മനസ്സിനിണങ്ങുന്ന രീതിയില്‍ ഇന്ത്യാവിഷന്‍ മാറണം. ഇല്ലെങ്കില്‍ ഇനിയും ചില നികേഷുമര്‍ മാത്രം ജയിക്കും, അവരെ പിരിവെടുക്കതെ തന്നെ ചാനല്‍ നടത്തുവാന്‍ പറ്റുന്നവര്‍ കൊത്തിക്കൊണ്ടു പോവുകയും ചെയും. അന്തിമ പരാജയം മുനീര്‍ സാഹിബിന്റേതുമാവും

  ***-***-***

  @ nuhamujeeb, ശരിയല്ലേ?

  ReplyDelete
 63. അധികം വൈകാതെ ഇനി ഭീകരന്മാരും ചാനല്‍ തുടങ്ങുമോ? കറുത്ത മുഖമൂടിയൊക്കെ ഇട്ട് തോക്ക് ഒക്കെ പിടിച്ച് വാര്‍ത്താവായനയും ഒക്കെ കാണേണ്ടിവരുമോ?

  നികേഷ് മറ്റൊരു ചാനലില്‍ വരും. അത്യാവശ്യം സെറ്റപ്പുള്ള ഒരു ചാനലില്‍ അങ്ങേരു വന്നാലേ കുറച്ചുകൂടെ ഉഷാറായ വാര്‍ത്തക്ക് വകയുള്ളൂ.
  എന്തായാലും നവംബര്‍- 1 നു ആളെ സ്ക്രീനില്‍ കാ‍ണാ‍ാമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 64. കേരളത്തിലെ ഏറ്റവും മിടുക്കരായ വാര്‍ത്താ അവതാരകര്‍ , വേണു ബാലകൃഷ്ണനും (ഏഷ്യാനെറ്റിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ഉണ്ണീ ബാലകൃഷ്ണന്റെ അനുജനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബുവിന്റെ മരുമകനുമാണ് വേണു), പ്രമോദ് രാമനും ഇന്ന് മനോരമയുടെ പിടിയിലാണല്ലോ. നികേശ് മാതൃഭൂമിയിലെത്തുന്നതോടെ ഒരു കോഴിക്കോട് , കോട്ടയം യുദ്ധത്തിനു കളമൊരുങ്ങിയേക്കാം. എങ്കിലും ഇന്ത്യാ വിഷനില്‍ നികേഷിനു ലഭിച്ച സ്വാതന്ത്ര്യം മാതൃഭൂമി നല്‍കുമോ എന്നത് കണ്ടറിയണം. ഏഷ്യാനെറ്റ് നല്‍കിയ സ്വാതന്ത്ര്യം സുധീരനായൊരു അവതാരകനായി വേണുവിനെ മാറ്റിയിരുന്നു. മനോരമയിലെ വേണുവിന്റെ അവതരണം വല്ലാതെ മെലിഞ്ഞു പോയിട്ടുണ്ടല്ലോ. കൌണ്ടര്‍ പാര്‍ട്ടിനോട് എന്ത് ചോദിക്കണമെന്നും എന്ത് ചോദിക്കരുതെന്നും മാധ്യമ മുതലാളി തീരുമാനിക്കുന്ന സംഭാവകാല ചാനല്‍ പരിത സ്ഥിതിയില്‍ 'തന്റെ സ്വപ്‌നങ്ങള്‍ നികെഷിനെയും പേടിപ്പെടുത്തുമോ എന്ന് കണ്ടറിയണം... ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ഒരു അനുഭവമാക്കി മാറ്റിയ രവീന്ദ്രന്‍ 'കണ്ടതും കേട്ടതുമായി' നടക്കുമ്പോള്‍ വേണു വിനെയും, പ്രമോദിനെയും പോലെയുള്ള പ്രതിഭാധനരെ ഏഷ്യ നെറ്റ് വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. ഇന്ത്യാ വിഷനും നികേഷിന്റെ ഗ്യാപ്പ് നികത്തുവാന്‍ സാധിക്കട്ടെ. ‌

  ReplyDelete
 65. @ മലയാ‍ളി: നുഹയുടെ കമന്റ് യൂണീകോഡീകരിച്ചതിന് നണ്ട്രി

  @ Noushad Kuniyil: മാധ്യമ ചലനങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട് അല്ലേ. തിളക്കമുള്ള അഭിപ്രായങ്ങള്‍.

  ReplyDelete
 66. ചാനൽ രംഗത്ത് തരംഗം തന്നെയായിരുന്നു ഇന്ത്യാവിഷൻ.ന്യൂസ് ചാനൽ എന്ന മുനീർ സാഹിബിന്റെ സ്വപ്നം പൂവണിഞ്ഞു എന്ന് പറയാം.സ്വപനത്തോടൊപ്പം കണ്ണുനീരും എന്നുകൂടെ കൂട്ടിവായിക്കേണ്ടിവരും.ഞാൻ അറിയുന്ന ഒരുപാട് ലീഗുകാർ പാവപ്പെട്ട പ്രവാസികൾ അടക്കം 1000 ദിർഹത്തിനു പണി എടുക്കുന്നവർ വരെ പാർട്ണർമാരാ...കാരണം സി ചിന്റെ പുത്രൻ മുനീർ സാഹിബ് ഒരു ചാനൽ തുടങ്ങുന്നു സഹായിക്കാം സഹകരിക്കാം എന്ന മനോഭാവത്തിൽ .ലീഗിന്റെ ശബ്ദമായിരിക്കും എന്ന തോനൽ ഇല്ലെങ്കിലും ലീഗ് വാർത്തകൾ തമസ്കരിക്കുന്ന ചാനൽ ആയിരിക്കില്ല എന്ന ഒരു വിചാരം ഉണ്ടായിരുന്നു.എന്നാൽ എല്ലാ സംശയങ്ങളും ദൂരീകരിച്ചു ലൈവിന്റെ തുടക്കക്കാരല്ലേ അങ്ങാടി വെടിയേയും കൂട്ടി പുലമ്പുപറച്ചിൽ ലൈവ് ..പക്ഷപാതമില്ലാ എന്നു ജനങ്ങളെ ബോധ്യപ്പെടുത്തലും ആയി.ഇപ്പോൾ മുനീർ കരയുന്നു കൂടെയുള്ളവരുടെ കരച്ചിൽ കാണാതെ....നികേഷ് പോയാലെന്ത് ?നികേഷിനെ നികേഷാക്കിയത് ഇന്ത്യാവിഷൻ ആണ് മുനീർ പറഞ്ഞത് പോലെ പച്ചമാങ്ങ തിന്നതല്ലേ നികേഷ് അതിന്റെ പുളി ഉണ്ടാകാം

  ReplyDelete
 67. This comment has been removed by the author.

  ReplyDelete
 68. ചാനൽ രംഗത്ത് തരംഗം തന്നെയായിരുന്നു ഇന്ത്യാവിഷൻ.ന്യൂസ് ചാനൽ എന്ന മുനീർ സാഹിബിന്റെ സ്വപ്നം പൂവണിഞ്ഞു എന്ന് പറയാം.സ്വപനത്തോടൊപ്പം കണ്ണുനീരും എന്നുകൂടെ കൂട്ടിവായിക്കേണ്ടിവരും.ഞാൻ അറിയുന്ന ഒരുപാട് ലീഗുകാർ പാവപ്പെട്ട പ്രവാസികൾ അടക്കം 1000 ദിർഹത്തിനു പണി എടുക്കുന്നവർ വരെ പാർട്ണർമാരാ...കാരണം സി ചിന്റെ പുത്രൻ മുനീർ സാഹിബ് ഒരു ചാനൽ തുടങ്ങുന്നു സഹായിക്കാം സഹകരിക്കാം എന്ന മനോഭാവത്തിൽ .ലീഗിന്റെ ശബ്ദമായിരിക്കും എന്ന തോനൽ ഇല്ലെങ്കിലും ലീഗ് വാർത്തകൾ തമസ്കരിക്കുന്ന ചാനൽ ആയിരിക്കില്ല എന്ന ഒരു വിചാരം ഉണ്ടായിരുന്നു.എന്നാൽ എല്ലാ സംശയങ്ങളും ദൂരീകരിച്ചു ലൈവിന്റെ തുടക്കക്കാരല്ലേ അങ്ങാടി വെടിയേയും കൂട്ടി പുലമ്പുപറച്ചിൽ ലൈവ് ..പക്ഷപാതമില്ലാ എന്നു ജനങ്ങളെ ബോധ്യപ്പെടുത്തലും ആയി.ഇപ്പോൾ മുനീർ കരയുന്നു കൂടെയുള്ളവരുടെ കരച്ചിൽ കാണാതെ....നികേഷ് പോയാലെന്ത് ?നികേഷിനെ നികേഷാക്കിയത് ഇന്ത്യാവിഷൻ ആണ് മുനീർ പറഞ്ഞത് പോലെ പച്ചമാങ്ങ തിന്നതല്ലേ നികേഷ് അതിന്റെ പുളി ഉണ്ടാകാം

  ReplyDelete
 69. ചാനലില്‍ മുനീര്‍ തന്‍റെ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിചില്ലെന്നത് തന്നെ
  അദ്ധേഹത്തെ വ്യതസ്തനാക്കുന്നു., മാത്രമാല്ല രാഷ്ട്രീയമായി വിരുദ്ധ
  പക്ഷത്തു നില്‍കുന്നവര്‍ പോലും അദ്ധേഹത്തെ പറ്റി സ്വഭാവ ദൂഷ്യം
  പറയാന്‍ സാധ്യത ഇല്ല റോഡ്‌ പൊട്ടി പോളിങ്ക്ന്ഹത് അദ്ധേഹത്തിന്റെ
  തെറ്റ് കൊണ്ടാവണം എന്നുമില്ല .
  rafeek uae

  ReplyDelete
 70. ആര്‍ക്ക്‌ ബാധ കൂടിയാലും ജാമാഅത്തെ ഇസ്ലാമിക്കും സോളിക്കുട്ടികള്‍ക്കും കിടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. പോകുന്ന പോക്കിന്‌ വെറുതേ അതിനൊരു ഞോണ്ട്‌ കൊടുക്കല്‍ എല്ലാവര്‍ക്കും ഹരമാണ്‌. അത്‌ വളളിക്കുന്നയാലും..

  ReplyDelete
 71. ഇന്ത്യാവിഷന് വിടുന്ന കാര്യം മുനീറും ആലോചിക്കുന്നു

  മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീര് ഇന്ത്യാവിഷന് വിടുന്നു. പാര്ട്ടി നിര്ദേശപ്രകാരമാണു തീരുമാനം. വൈകാതെ അദ്ദേഹം ഇന്ത്യാവിഷന് ചെയര്*മാന് സ്ഥാനം രാജിവയ്ക്കും. ഇതോടെ ചാനല് പൂര്ണമായും മുത്തൂറ്റ് ഗ്രൂപ്പിന്റെ അധീനതയിലാകും.
  ഒന്നുകില് പാര്ട്ടി അല്ലെങ്കില് ചാനല് എന്ന് ലീഗ് നേതൃത്വം, പ്രത്യേകിച്ചു സംസ്ഥാന ജനറല് സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുനീറിന് അന്ത്യശാസനം നല്കിയ സാഹചര്യത്തിലാണു ചാനല് വിടുന്നത്. തീരുമാനം പാര്ട്ടി നേതൃത്വത്തെ അറിയിച്ചതായാണു സൂചന. നേരത്തേ ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്* തങ്ങളുടെ പ്രത്യേക അനുമതി വാങ്ങിയാണ് മുനീര് ഇന്ത്യാവിഷന് ചെയര്മാന് സ്ഥാനമേറ്റത്.
  അതേസമയം തനിക്കെതിരെയുള്ള വിജിലന്സ് കേസുകള് പാര്ട്ടി ഏറ്റെടുത്തു നടത്തുമെന്ന് ഉറപ്പു നല്കണമെന്ന മുനീറിന്റെ ആവശ്യത്തില് ഇതുവരെ തീരുമാനമായിട്ടില്ല. ആദ്യം ചാനല് വിടുക പിന്നീട് മറ്റുകാര്യങ്ങള് ചര്ച്ച ചെയ്യാം എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചിരിക്കുന്നത്. ലീഗിന്റെ നേതൃത്വത്തില് പുതിയ ടിവി ചാനല് തുടങ്ങുന്നതുകൊണ്ടു കൂടിയാണ് പാര്ട്ടി നേതാവ് മറ്റൊരു ചാനലിന്റെ തലപ്പത്തിരിക്കുന്നതിനെ എതിര്ക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗം വിശദീകരിക്കുന്നത്. അമൃത ടിവിയില് സ്നേഹ സമാഗമം പരിപാടി അവതരിപ്പിക്കാമെന്നു സമ്മതിച്ച ശേഷമാണ് പാര്ട്ടിയുടെ അനുമതി വാങ്ങിയതെന്ന പരാതിയും നിലവിലുണ്ട്.
  ഇന്ത്യാവിഷനെ ഉപയോഗിച്ച് മുനീര് ഇതുവരെ നടത്തിയത് മുസ്ലിം സമുദായത്തിനും ലീഗിനും യുഡിഎഫിനും ഗുണകരമായ കാര്യങ്ങളായിരുന്നില്ല എന്ന വിമര്ശനമാണ് മുനീര് വിരുദ്ധര് ഉന്നയിക്കുന്നത്. അത് പലതവണ ചൂണ്ടിക്കാണിച്ച ശേഷവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില് മുനീര് കൈമലര്ത്തുകയായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരേ റജീന നടത്തിയ വെളിപ്പെടുത്തലുകള് ആദ്യം പുറത്തുവിടുകയും പിന്നീട് ആ പ്രശ്നം ഏറ്റവും വലിയ വിവാദമാക്കുകയും ചെയ്ത്ത് ഇന്ത്യാവിഷനാണ്. അതു ക്ഷമിച്ച് കുഞ്ഞാലിക്കുട്ടി പിന്നീട് ഇന്ത്യാവിഷന് അഭിമുഖം നല്കുകവരെ ചെയ്തിരുന്നു. എന്നാല് ചാനലിന്റെ മുസ്ലിം വിരുദ്ധ- ലീഗ് വിരുദ്ധ സ്വഭാവത്തിന് ഇപ്പോഴും മാറ്റമില്ലെന്നാണ് പാര്ട്ടിയുടെ വിമര്ശനം. ചാനല് സിഇഒ എം.വി.നികേഷ്കുമാര് രാജിവച്ചതോടെ അവശേഷിക്കുന്നവര് ഈ നിലപാട് കൂടുതല് ശക്തിപ്പെടുത്തുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. അതു തടയാന് മുനീറിനു കഴിയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില് പാര്ട്ടി കണക്കുകൂട്ടുന്നു. അതുകൊണ്ട് പര്ട്ടിയില് തുടരണമെങ്കില് ചാനല് വിടുകതന്നെ വേണമെന്നാണ് ആവശ്യം. എന്നാല് ചാനലില് സാമ്പത്തിക പങ്കാളിത്തം നിലനിര്ത്തുന്നതിനെ പാര്ട്ടി എതിര്ക്കില്ല. അതിനാകട്ടെ മുനീറിനു താല്പര്യവുമില്ല. പൂര്ണമായും ഇന്ത്യവിഷന് ബന്ധം വിടാനാണ് ആലോചന.
  കഴിഞ്ഞ യുഡിഎഫ് സര്ക്കാരില് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീര് നടത്തിയ അഴിമതികളുമായി ബന്ധപ്പെട്ട് അഞ്ച് വിജിലന്സ് കേസുകളാണുള്ളത്. ടെന്ഡര് വിളിക്കാതെ റോഡ് നിര്മാണ കരാറുകള് നല്കിയതിലുള്പ്പെടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് സംസ്ഥാന സര്ക്കാരിന്റെ വിലയിരുത്തല്. ഇടതുമുന്നണി സര്ക്കാര് വന്ന ശേഷം ധനമന്ത്രി തോമസ് ഐസക് ആദ്യം അവതരിപ്പിച്ച ബജറ്റിന്റെ ആമുഖ പ്രസംഗത്തില് തന്നെ മുനീറിന്റെ കാലത്തു പൊതുമരാമത്തു വകുപ്പില് നടന്ന അഴിമതിയുടെ വ്യാപ്തി വിശദീകരിച്ചിരുന്നു. പിന്നീട് ഒന്നിനു പിന്നാലെ മറ്റൊന്നായി കേസുകള് വരുകയും ചെയ്തു. സംസ്ഥാന സഹകരണ ബാങ്കില് നിന്ന് ഇന്ത്യാവിഷനു വേണ്ടി വായ്പയെടുത്തു തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട വേറെ കേസുമുണ്ട്. ചെയര്മാന് സ്ഥാനം ഒഴിഞ്ഞാലും കേസ് നിലനില്ക്കും.
  സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ പണമിടപാടുകാരായ മുത്തൂറ്റ് ഗ്രൂപ്പിനാണ് ഇപ്പോള് ഇന്ത്യാവിഷനില് മുഖ്യ സാമ്പത്തിക പങ്കാളിത്തം. പ്രതിസന്ധി ഘട്ടത്തില് മുനീറിന്റെയും നികേഷ് കുമാറിന്റെയും അഭ്യര്ത്ഥന മാനിച്ച് മുത്തൂറ്റ് ഗ്രൂപ്പ് സഹായിക്കുകയായിരുന്നു.

  ആര് പോയാലും സംഗതി പൂട്ടൂല

  ReplyDelete
 72. ഇന്ത്യവിഷന്‍ പൂടിയാല്‍ കാഞ്ചി കുടിമുട്ടുന്ന
  ചിലരുണ്ട് വാരാന്ത്യം അവതരിപ്പിക്കുന്ന
  പോട്ടകണ്ണന്‍....പൊളി തൃക്സിലെ താടിക്കാരന്‍
  ആരെ കൂട്ടിയാലും നികേഷ് ഇവരെ കൂടെ കൂടില്ല

  ReplyDelete
 73. കെ.എസ്,ആര്‍.ടി.സി. യെക്കാള്‍ നഷ്ടത്തില്‍ ഓടുന്ന ഇന്ത്യാവിഷന്‍ ചാനല്‍ നികേഷ്‌ കുമാറിന്റെ അഭാവത്തില്‍ കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തും. മലയാളത്തിലെ നല്ല വാര്താവനക്കാര്‍ മിക്കവാറും ഇന്ത്യാവിഷനില്‍ നിന്നും മറുകണ്ടം ചാടി. ഇന്ത്യാവിഷന്റെ ആകെ ഉള്ള ഒരു നികേഷ്‌ കുമാറും പോയാല്‍... രാഘവന്‍ പോയപ്പോള്‍ സി.പി.എമ്മ-നു ഒന്നും സംഭവിച്ചില്ല. രാഘവനെക്കള്‍ അനുഭവസ്തരും, പ്രഗല്‍ഭരും ആയ നേതാക്കള്‍ സി.പി.എമ്മില്‍ ഉണ്ടായിരുന്നു. ഇവിടെയോ, നികേഷ്‌ പോയാല്‍ പിന്നെ ആര്... ഇന്ദ്യവിഷനെ സംബന്ധിച്ച് പറഞ്ഞാല്‍ അടച്ചുപൂട്ടല്‍ ഭീഷണി !!!

  ReplyDelete
 74. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കളഞ്ഞിട്ടു ഡി.ഐ.സി പ്രസിഡന്റ് ആകാന്‍പോയ കെ. മുരളീധരന്റ്റേ അവസ്ഥ വരാണ്ടിരുന്നാ മതിയാരുന്നു...

  ReplyDelete
 75. Basheerkka...You are making us proud...

  ReplyDelete