November 17, 2009

ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !

ഒടുവില്‍  അതും സംഭവിച്ചു, അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കും വഴിത്തിരുവുകള്‍ക്കും ഇടയില്‍ നായകനെ അടിച്ചു ചമ്മന്തിയാക്കി വില്ലന്‍ കഥയുടെ നിയന്ത്രണം ഏറ്റെടുത്തു !!. ഇനി അറിയാനുള്ളത്  ഐ സീ യൂവില്‍ കിടക്കുന്ന നായകന്‍ എഴുന്നേറ്റു വരുമോ എന്ന് മാത്രമാണ്. കണ്ടു പഴകിയ രീതി അനുസരിച്ച് ക്ലൈമാക്സില്‍ നായകന്‍ തിരിച്ചു വരും, തീപ്പൊരി ചിതറുന്ന സംഘട്ടനം നടക്കും, വില്ലന്റെ എല്ലും പല്ലും നടു റോട്ടില്‍ പുല്ലു പോലെ കിടക്കും. എന്നാല്‍ മറ്റൊരു സാധ്യതയും ഇല്ലാതില്ല, 
അതായത്  ദുരന്ത കഥയിലെ ക്ലൈമാക്സ് പോലെ നിലവിളിക്കുന്ന വീണക്കമ്പി നാദത്തിന്റെ പാശ്ചാത്തല സംഗീതത്തോടെ ഞൊണ്ടി ഞൊണ്ടി നടന്നു പോകുന്ന ഒരു നായകന്‍ !!! ഇതിലേതാണ് നമുക്ക് കാണേണ്ടി വരിക .. ? അല്പം കൂടെ കാത്തിരിക്കുക.

ഇന്ത്യാവിഷന്‍ കഥയിലെ വില്ലനായിരുന്നു ഹസ്സന്‍ ചേളാരി. ഡോ: മുനീറിന്റെ ലേഖനം വായിച്ചപ്പോള്‍ പാണന്മാര്‍ പാടി നടന്നിരുന്ന വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന്റെ ഇമേജാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.  പക്ഷെ മാതൃഭൂമിയുടെ നവംബര്‍  1-7 ലക്കത്തില്‍ ചതിയന്‍ ചന്തു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിച്ചേകവരായി  മാറുന്നതാണ് നാം കാണുന്നത്. ഹസ്സന്‍ ചേളാരി തന്റെ ലേഖനത്തിലൂടെ ഡോ മുനീറിനെ അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു പരത്തി ചമ്മന്തിയാക്കിയിരിക്കുന്നു.

ഹസ്സന്റെ അഭിപ്രായത്തില്‍ ഇന്ത്യാവിഷന്റെ ജീവാത്മാവും പരമാത്മാവും ഹസ്സന്‍ തന്നെയാണ്. ഡോ: മുനീര്‍ വെറുമൊരു മധ്യവര്‍ത്തി മാത്രം. ഇന്ത്യാവിഷന്‍ എന്ന ആശയം മുന്നോട്ടു വെച്ചത്, അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്, നല്ല ശമ്പളമുള്ള  ജോലി രാജി വെച്ച് ജിദ്ദയില്‍ നിന്ന് നാട്ടിലെത്തിയത്, പിരിവിനായി ഗള്‍ഫില്‍ കറങ്ങിയത്, അതിനായി വിയര്‍പ്പു ഒഴുക്കിയത്.. ഹസ്സന്റെ കരളലിയിക്കുന്ന കദന കഥകള്‍ വായിച്ചാല്‍ ആരുടെയും ഹൃദയം പതിനാറു കഷണമായി നുറുങ്ങും. ഇത്രയും ശുദ്ധനായ ഒരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നിട്ട് നാലാള്‍ അറിയാതെ പോയതെങ്ങിനെ..ശ്ശോ .. മദര്‍ തെരേസ പോലും ഇദ്ദേഹത്തിന്റെ പിറകിലെ ബെഞ്ചില്‍ ഇരിക്കേണ്ടി വരും.. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.. ഒടുവില്‍ ഹസ്സന്‍ പുറത്ത്.. മുനീര്‍ ചെയര്‍മാന്‍.. ഇന്ത്യാവിഷനെ നാലാള്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ കഥയിലെ മമ്മൂട്ടിയായി മുനീര്‍, ബാലന്‍ കെ നായരുടെ റോളില്‍ പാവം ഹസ്സന്‍ ചേളാരിയും..  ആര് സഹിക്കും ഈ കൊടും പാതകങ്ങള്‍... !!!

ഹസ്സന്‍ സാഹിബിന്റെ വരികള്‍ ഉദ്ധരിക്കാം.. "ഇന്ത്യാവിഷന്‍ എന്റെ ആശയമാണ്, ശിശുവാണ്, വര്‍ഷങ്ങള്‍ നീണ്ടു നിന്ന എന്റെ പ്രയത്നത്തിന്റെ സാഫല്യമാണ്. വ്യാജ ജന്മ രേഖ ചമച്ച് സീ എച്ചിന്റെ പുത്രന്‍ അതിന്റെപിതൃത്വം  അവകാശപ്പെട്ടിരിക്കുന്നു" ഹസ്സന്‍ ചേളാരിയുടെ (അതോ ഹസ്സന്‍ ചേകവരോ) ലേഖനത്തിന്റെ ആകെത്തുക ഈ വരികളിലുണ്ട്. അതിനെ സ്ഥാപിക്കാന്‍ പര്യാപ്തമായ ഒട്ടേറെ സംഭവ വികാസങ്ങള്‍ ഹസ്സന്‍ വിശദീകരിക്കുന്നുണ്ട്. ഹസ്സന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ കൊടിയ ചതി തന്നെയാണ് മുനീര്‍ സാഹിബ് അദ്ദേഹത്തോട് കാണിച്ചിരിക്കുന്നത്.

ലേഖനത്തിനിടയില്‍ ചില ബോംബുകളും ഹസ്സന്‍ പൊട്ടിക്കുന്നുണ്ട്.. ഒരു ബോംബ്‌  ഇതാ..  'കുഞ്ഞാലിക്കുട്ടിയുമായി ചാനല്‍ കാര്യം കൂടിയാലോചിക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തു അദ്ദേഹത്തിന്റെ സമയം വാങ്ങി. ഈ വിവരം മുനീറിനെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്ന് രാത്രി ഒരു നാടകീയ സംഭവമുണ്ടായി. മാരുതി 800 സ്വയം ഓടിച്ച് (മുനീര്‍ ) ചേളാരിയിലെ എന്റെ വീട്ടിലെത്തി, വികാരവിവശനായി പറഞ്ഞു "കുഞ്ഞാലിക്കുട്ടിയെ ഇതില്‍ സഹകരിപ്പിച്ചാല്‍ മൂപ്പര്‍ ഇത് ഹൈജാക്ക് ചെയ്യും. അയാള്‍ രാഷ്ട്രീയമായി ഇല്ലാതാക്കും, ഞാന്‍ യത്തീമാണ് ഹസ്സന്ക്ക, എന്നെ കൈവിടരുത്".. മുനീര്‍ എന്നെ ആലിംഗനം ചെയ്തു പൊട്ടിക്കരഞ്ഞു'.

മറ്റൊരു ബോംബ്‌ ഇങ്ങനെ " ചെയര്‍മാന്‍ സ്ഥാനത്തേക്ക്  ഒരാളെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, എം ടി, വ്യവസായ പ്രമുഖരായ ക്യാപ്റ്റന്‍ കൃഷന്‍ നായര്‍, ഗള്‍ഫാര്‍ മുഹമ്മദ്‌ അലി, പീ വീ അബ്ദുല്‍ വഹാബ്, യൂസഫലി തുടങ്ങി കേരളീയ സമൂഹത്തില്‍ സ്വീകാര്യരായ പല പേരുകളും ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പാശ്ചാത്തലത്തിലാണ് തന്റെ നേതൃത്വത്തില്‍ പുതിയൊരു ടീ വീ ചാനല്‍ സംരംഭം വരുന്നു എന്ന വാര്‍ത്ത ഒരു പ്രമുഖ മലയാള പത്രത്തില്‍ (മുനീര്‍) 'പ്ലാന്റ്' ചെയ്തത്.".. ചെയര്‍മാന്‍ പദവി തട്ടിയെടുക്കാന്‍ മുനീര്‍ കളിച്ച കളികള്‍ പച്ചയായി വിവരിക്കുന്നുണ്ട് ഹസ്സന്‍.  മുനീര്‍ക്ക, ഇതൊക്കെ ശരിയാണോ മുനീര്‍ക്കാ?..   

ചാനലിനു പണം സമാഹരിക്കാന്‍ പീ വീ അബ്ദുല്‍ വഹാബിനെ കാണാന്‍ ഹസ്സന്‍ പോയി.. "കാര്യശേഷി കുറഞ്ഞ മുനീറിനെ വെച്ചു വന്‍ സാമ്പത്തികം ആവശ്യമായ ഇത്തരമൊരു സാഹസത്തിനു താനില്ലെന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു".. ഹസ്സന്റെ വെടികള്‍ എവിടെയൊക്കെയാണ് കൊള്ളുന്നത്‌ എന്ന് നോക്കിയേ...

ഇനി വരുന്നത് നാടന്‍ തോക്കിലെ ഉണ്ടയല്ല, ശരിക്കും എ കെ ഫോര്‍ട്ടി സെവെന്‍.. "31 കോടി സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ ചെയര്‍മാന്‍ അര ലക്ഷം രൂപ ശമ്പളം പറ്റുന്നു. എന്നിട്ട് ചാനലിലെ ജീവനക്കാര്‍ക്ക് വിശപ്പടക്കാന്‍ അയല്‍ക്കാരന്റെ മാവിനെ ആശ്രയിക്കേണ്ടി വന്നതിനെപ്പറ്റി മാലോകരെ അറിയിക്കുന്നു" ഞങ്ങളീ കേള്‍ക്കുന്നത് ശരിയാണോ മുനീര്‍ സാഹിബ്? ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ അര ലക്ഷം മാസ ശമ്പളം താങ്കള്‍ പറ്റുന്നുണ്ടോ?.. അതോ ഇതൊക്കെ ഇതിയാന്റെ വെറും ഉണ്ടായില്ല വെടികളോ ?.". 

ഹസ്സന്‍  ചേളാരി എഴുതുന്നതെല്ലാം അപ്പടി വിഴുങ്ങുവാന്‍ നമുക്കാവില്ല. ഇങ്ങനെ ഒരാള്‍ ഇന്ത്യാവിഷന് പിറകില്‍ ഉണ്ടെന്നത് തന്നെ ഡോ: മുനീറിന്റെ ലേഖനം വായിച്ചപ്പോളാണ് മാലോകര്‍ അറിയുന്നത്. (പുള്ളിക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുത്തത് മുനീര്‍ സാഹിബ് തന്നെ.. തല വര നോക്കണേ... ) എങ്കിലും ഒരു കാര്യം ഉറപ്പാണ്. മുനീര്‍ സാഹിബ് പറഞ്ഞ കാര്യങ്ങളും അപ്പടി വിഴുങ്ങാന്‍ കുറച്ചു പ്രയാസമുണ്ട്. എവിടെയൊക്കെയോ ചില കല്ല്‌ കടികള്‍. ഹസ്സന്‍ ചേളാരിയെ വെറും വില്ലനെന്നു പറഞ്ഞു തള്ളാനാവില്ല.

കുടുംബ ചാനല്‍ തുടങ്ങാനാണ് താന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌ എന്ന് ഹസ്സന്ക പറയുന്നുണ്ട്. പക്ഷെ ഒരു വാര്‍ത്താ ചാനല്‍ ആയാണ് അത് പുറത്തു വന്നത്. ചെയര്‍മാന്‍ ആകാനായിരുന്നു ഉള്ളിലെ പൂതി. ഇപ്പോള്‍ പടിക്ക് പുറത്തായി.  'എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ' എന്ന് പറഞ്ഞത് പോലെ ഹസ്സന്കായുടെ ഒരു പ്ലാനിങ്ങും ശരിയാം വണ്ണം നടന്നിട്ടില്ല. മാത്രമല്ല പൊതുവേ സ്വഭാവദൂഷ്യമോ വഞ്ചനയോ ആരും ആരോപിച്ചിട്ടില്ലാത്ത ഡോ മുനീറിനെപ്പോലെ ഒരു സൌഹൃദ വ്യക്തിത്വത്തെ ശത്രുവാക്കി മാറ്റണമെങ്കില്‍ ഹസ്സന്കായുടെ കയ്യിലിരുപ്പും തനി തങ്കമാവാന്‍ ഇടയില്ല.. ഉവ്വോ..?..

20 comments:

 1. സത്യം പറഞ്ഞാല്‍ ഈ വിഷയം ഒന്നവസാനിപ്പിച്ചിട്ടു മറ്റു വല്ലതും എഴുതണമെന്നുണ്ട്. അതിനു ഈ മാതൃഭൂമി സമ്മതിച്ചിട്ട് വേണ്ടേ.. ഓരോ ലക്കങ്ങളില്‍ ഓരോപുകില്..

  ReplyDelete
 2. ഇന്ത്യാ വിഷന്‍റെ ഈ പുതിയ അവകാശിയെ അറിയില്ല. ഹസ്സന്‍ ചേളാരി എന്ന പേര് ഇതിനു മുമ്പ് എവിടെയും കേട്ടിട്ടില്ല . ആദ്യ പോസ്റ്റില്‍ ബഷീര്‍ സൂചിപ്പിച്ച പോലെ മുനീര്‍ ഇങ്ങിനെ പലരോടും മറുപടി പറയേണ്ടിവരുന്ന ഗതികേടിലെത്തി. അത് കര്‍മ്മഫലം. നാല് ഇന്ത്യാവിഷന് വേറെ തുടങ്ങാന്‍ പ്രാപ്തിയുള്ള ചേളാരി പക്ഷെ ഒരു ലേഖനമാല്ലാതെ മറ്റൊന്നും ഇത് വരെ തുടങ്ങിയതായി കേട്ടിട്ടില്ല. ‍

  "ചെയര്‍മാന്‍ ആകാനായിരുന്നു ഉള്ളിലെ പൂതി. ഇപ്പോള്‍ പടിക്ക് പുറത്തായി. 'എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ' എന്ന് പറഞ്ഞത് പോലെ ഹസ്സന്കായുടെ ഒരു പ്ലാനിങ്ങും ശരിയാം വണ്ണം നടന്നിട്ടില്ല"

  ബഷീര്‍വള്ളിക്കുന്ന് ഇതില്‍ താങ്കളുടെ ഏറു എങ്ങോട്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല

  ReplyDelete
 3. ഹസ്സന്‍ ചേളാരി മുന്‍പും ചില പത്രസമ്മേളനം ഒക്കെ നടത്തിയത് ഈ യുള്ളവന്‍ കണ്ടിട്ടുണ്ട്, അത് കൈരളി ചാനലില്‍ ആയിരുന്നോ എന്നറിയില്ല,
  "മാത്രമല്ല പൊതുവേ സ്വഭാവദൂഷ്യമോ വഞ്ചനയോ ആരും ആരോപിച്ചിട്ടില്ലാത്ത ഡോ മുനീറിനെപ്പോലെ ഒരു സൌഹൃദ വ്യക്തിത്വത്തെ" ഈ പറഞ്ഞത് കോടതി അലക്ഷ്യം ആവുമോ എന്നാണു എനിക്ക് പേടി, ഈ സ്വഭാവ സര്‍ടിഫിക്കറ്റ് നല്‍കിയ മുനീര്‍ സാഹിബിനെ തന്നെ അല്ലെ കോടതി വഞ്ചന കുറ്റത്തിന് 3 മാസം തടവിനു ശിക്ഷിച്ചത്, അതോ അങ്ങിനെ ഒരു വാര്‍ത്ത കൈരളി പടച്ചു വിട്ടതോ മറ്റോ ആണോ?

  ReplyDelete
 4. verry good

  my google transelation is not working, thats y only in this MANGLISH

  HASSAN CHELARI ARANENNULLATHU NALLATHU POLE ARIYANAMENKIL IPPOL SHARJAYILULLA JB. SHAJAHAN MADAMPATTINE BANDAPPEDUKA.

  KARANAM SHAJAHANUM CHELARIYUDE NAKKINTE MOORCHA KONDU INDIA VISION VITTU IRANGIYA AALANU

  CHELARI ITHRAYUM BALYA PULLIYANENKIL SWNATHMAAYI VERE ORU CHANL THUDANGAN CHANKOOTAM KANIKKATTE APPOL ARIYAM, "MORILE PULI"

  INI CHELARI ADIKAM PARANJAM ADUTHU SHAJAHAN MADAMPATTINE KODU EZHUTHIKKENDI VARUM

  ENTHAYALUM SHAJAHANTE KATHIKKU CHELARIYUDETHINEKKAL MOORCHA KOODUTHALAVUM

  ReplyDelete
 5. Riyas said...
  verry good

  my google transelation is not working, thats y only in this MANGLISH
  For you
  മംഗ്ലീഷ് മലയാളത്തില്‍ ആകിയിട്ടുണ്ട്
  ഹസ്സന്‍ ചേളാരി ആരാനെന്നുള്ളത് നല്ലത് പോലെ അറിയണമെങ്കില്‍ ഇപ്പോള്‍ ഷാര്‍ജയിലുള്ള JB. ഷാജഹാന്‍ മദാമ്പട്ടിനെ ബന്ദപ്പെടുക .

  കാരണം ഷാജഹാനും ചെളാരിയുടെ നാക്കിന്റെ മൂര്‍ച്ച കൊണ്ട് ഇന്ത്യ വിഷന്‍ വിട്ടു ഇറങ്ങിയ ആളാണ്

  ചേളാരി ഇത്രയും വലിയ പുള്ളിയാണെങ്കില്‍ സമാനമായ വേറെ ഒരു ചാനല്‍ തുടങ്ങാന്‍ ചങ്കൂറ്റം കാണിക്കട്ടെ അപ്പോള്‍ അറിയാം , "മോരിലെ പുളി "

  ഇനി ചേളാരി അദികം പറഞ്ഞാല്‍ അടുത്തത് ഷാജഹാന്‍ മദാമ്പട്ടിനെ കൊട് എഴുതിക്കേണ്ടി വരും

  എന്തായാലും ഷാജഹാന്റെ കത്തിക്ക് ചെലരിയുടെതിനെക്കാള്‍ മൂര്‍ച്ച കൂടുതലാവും

  ReplyDelete
 6. Thanks basheer bhai, well done. I've been reading all your posts.
  I liked the Vallikunnu Railway station story, shashi tharoor Malayalam domain etc. etc. They were all excellent. Imstead of wasting your time by debating the India vision channel, it could have been utilized for better purposes. Your writing skills have improved a lot.

  best wishes

  ReplyDelete
 7. സത്യം പറഞ്ഞാല്‍ ഇന്ത്യ വിഷന്‍ ഒരു സംഭവം ആണെന്ന് പിടി കിട്ടി. വള്ളിക്കുന്നിന് നന്ദി.
  പിന്നെ ലീഗിന്റെ ചാനല്‍ എന്നാണു വരുന്നത്.
  ഇന്ത്യ വിഷന്‍ മുനീറിന്റെ ചാനല്‍ മാത്രമാണോ?

  ReplyDelete
 8. ഹസ്സന്‍ ചെളാരിയെ വ്യക്തിപരമായി അറിയാവുന്നഒരാളാണ് ഞാന്‍. രണ്ടു മാസം മുമ്പും ഞങ്ങള്‍ നാട്ടില്‍ നിന്ന് കണ്ടിരുന്നു. മുനീര്‍ സഹിബിനെയും എനിക്കറിയാം. സത്യത്തില്‍ മുനീര്‍ സഹിബിനെക്കുരിച്ചു ഹസ്സന്‍ എഴുതിയ അഴിമതിയുടെയും സ്വജനപക്ഷപാതതിന്റെയും കഥകല്‍ മുനീര്‍ സാഹിബ്‌ ഹസ്സനെക്കുറിച്ച് എഴുതിയതിനു മാത്രം മേനഞ്ഞെടുതതാണ് എന്നതാണ് ശരി. ഹസ്സന്റെ വാക്കുകള്‍ കടുത്തതും സി.എച്ചിന്റെ പുത്രനെ അപമാനിക്കുന്നതുമായി. ഹസ്സന് ശരിയെന്നു തോന്നുന്നത് എഴുതുമ്പോഴും വാക്കുകളില്‍ മിതത്വം പാലിക്കംമയിരുന്നു. മുനീറിന്റെ ദൈവ വിശ്വാസവും ഭയഭക്ടിയും നമുക്കൊന്നുമില്ലെന്നു ഹസ്സനും സമ്മതിക്കും, തീര്‍ച്ച.

  ReplyDelete
 9. എന്റെ ഏറു എങ്ങോട്ടാണ് എന്നാണു അക്ബറിന്റെ ചോദ്യം. തുറന്നു പറയട്ടെ, ആരുടേയും പക്ഷം പിടിക്കാന്‍ ഞാനില്ല. മുനീര്‍ എഴുതിയപ്പോള്‍ അദ്ദേഹം പറയുന്നതാണ് ശരി എന്ന് കരുതി. നിര്‍മല്‍ ചിലത് പറഞ്ഞപ്പോള്‍ അതിലും അല്പം ശരിയില്ലേ എന്ന് തോന്നി. ഇപ്പോള്‍ ഹസ്സന്‍ക്കയുടെത് വായിച്ചപ്പോള്‍ അതിലും കാര്യമുണ്ടെന്നു തോന്നുന്നു. ചുരുക്കത്തില്‍ ചന്തയില്‍ കുടുങ്ങിയ പട്ടിയെപ്പോലായി. എവിടേക്ക് ഓടണം എന്ന് ഒരു പിടിയും ഇല്ല. ഒരു വിധി പറഞ്ഞു ഈ കേസിനൊരു ഫുള്‍ സ്ടോപ്പിടാന്‍ ആരേലും സഹായിക്കണം.

  ReplyDelete
 10. മൂന്നു മാസം മുനീറിനെ തടവില്‍ ശിക്ഷിച്ചു എന്ന് നാസ് പറയുന്നു. ശരിക്കും ഉള്ളതാണോ നാസേ.. സത്യമാണെങ്കില്‍ ഞാന്‍ പറഞ്ഞത് പിന്‍വലിച്ചിരിക്കുന്നു.

  ReplyDelete
 11. റിയാസ്, ഷാജഹാന്‍ മാടമ്പാട്ട് ഇപ്പോള്‍ ഷാര്‍ജയില്‍ ഉണ്ട് അല്ലെ.. അദ്ദേഹം ജെ എന്‍ യൂവില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട്ടു വെച്ച് ഒരിക്കല്‍ കണ്ടു സംസാരിച്ചത് ഓര്‍ക്കുന്നു. ഈ വിഷയത്തില്‍ ആധികാരികമായി ചിലത് പറയാന്‍ ഷാജഹാന് കഴിയുമെന്ന് തോന്നുന്നു. അദ്ദേഹത്തെ കൊണ്ട് വല്ലതും എഴുതിപ്പിക്കൂ.. അല്ലേല്‍.. വേണ്ട.. കൂടുതല്‍നാറ്റിക്കണ്ട..

  ReplyDelete
 12. സമദ് കാരാടന്‍, ഹസ്സനെ നേരിട്ടറിയുന്ന താങ്കള്‍ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നു. 'കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ'.. "മുനീറിന്റെ ദൈവ വിശ്വാസവും ഭയഭക്ടിയും നമുക്കൊന്നുമില്ലെന്നു ഹസ്സനും സമ്മതിക്കും, തീര്‍ച്ച" എന്ന താങ്കളുടെ വരികള്‍ക്കിടയില്‍ചിലത് വായിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. നന്ദി

  ReplyDelete
 13. കലക്ക വെള്ളത്തില്‍ ഒരു മീന്‍ പിടുത്തം. പക്ഷെ ഹസ്സന്‍ ചേളാരി കോരിയത്‌ വെറും ചെളി മാത്രമായിപ്പോയി.

  ഈ ലേഖനം വെച്ച് ഹസ്സന്‍ ചെളാരിയെ വിലയിരുത്തിയാല്‍ ഇദ്ദേഹം ചാനല്‍ ചെയര്‍മാനായിരുന്നെങ്കില്‍ അത് മറ്റൊരു ദുരന്തമായേനെ.

  ReplyDelete
 14. എന്ത് പറ്റി വള്ളിക്കുന്നെ ? വിഷയ ദാരിദ്ര്യം ആണോ ? അല്ലെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.. ഈ ഇന്ത്യവിശന്റെ വാര്‍ത്തകള്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍.. ഒരു മാതിരി low grade tabloid വായിക്കുന്ന ഫീലിംഗ്.. ഗോസ്സിപ്പ് .. ചെളിവാരി എറിയല്‍ .. കിടപ്പറ രഹസ്യങ്ങള്‍..എന്നിങ്ങനെ ഉള്ള ചൂടന്‍ വാര്‍ത്തകള്‍ വായിക്കാന്‍ എത്രയോ മൂന്നാംകിട പത്രങ്ങളും വാരികകളും ഉണ്ട്.. ആ പണി ഏറ്റെടുക്കണോ വള്ളികുന്നെ ?? മലബാരികളുടെ നേതാവായ വള്ളിക്കുന്ന് എഴുതുന്നത് വായിച്ചു ജയ് വിളിക്കാന്‍ വരുന്ന എന്നെപോലെ ഉള്ളവരെ നിരാശപെടുതരുത് ..

  ReplyDelete
 15. ട്രുത്തെ, ഞാന്‍ നിര്‍ത്തി. തുടങ്ങിയ സ്ഥിതിക്ക് ഇതെവിടെയെങ്കിലും കൊണ്ടൊന്നു അവസാനിപ്പിക്കണം എന്നെ കരുതിയുള്ളൂ. ഒരു പക്ഷം മാത്രമെഴുതിയാല്‍ അത് പക്ഷം പിടിക്കലാവുമെന്നു പലരും പറഞ്ഞു. അവസാനം ഞാന്‍ പുലി വാല് പിടിച്ചു.

  ReplyDelete
 16. പൊതുവേ സ്വഭാവദൂഷ്യമോ വഞ്ചനയോ ആരും ആരോപിച്ചിട്ടില്ലാത്ത ഡോ മുനീറിനെപ്പോലെ ഒരു സൌഹൃദ വ്യക്തിത്വത്തെ ശത്രുവാക്കി മാറ്റണമെങ്കില്‍ ഹസ്സന്കായുടെ കയ്യിലിരുപ്പും തനി തങ്കമാവാന്‍ ഇടയില്ല.. ഉവ്വോ..?..

  പാവം മുനീര്‍ ചെക്കു കേസില്‍ ശിക്ഷിക്കപ്പെട്ടത് പണമില്ലാത്തതുകൊണ്ടല്ലെ പണമില്ലാത്തത് കുറ്റമാണോ? പിന്നെ വിജലന്‍സ് അന്വേഷണം കഴിഞ്ഞ് കുറ്റപത്രവും വാങ്ങി കോടതിയില്‍ കേസു നടക്കുന്നുണ്ട്. രാഷ്ട്രീയക്കാരായാല്‍ പിന്നെ കേസുണ്ടാകാതിരിക്കുമോ . അല്ല പിന്നെ.

  ഇന്ത്യാവിഷന്‍ എന്നൊരു ചാനലുള്ളതുകൊണ്ട് മുനീര്‍ സാഹിബിന്റെ കഥകള്‍ മുക്കാന്‍ പറ്റുന്നുണ്ട്

  ReplyDelete
 17. ഒരു വിധി പറഞ്ഞു ഈ കേസിനൊരു ഫുള്‍ സ്ടോപ്പിടാന്‍ ആരേലും സഹായിക്കണം.

  ReplyDelete
 18. "പൊതുവേ സ്വഭാവദൂഷ്യമോ വഞ്ചനയോ ആരും ആരോപിച്ചിട്ടില്ലാത്ത ഡോ മുനീറിനെപ്പോലെ ഒരു സൌഹൃദ വ്യക്തിത്വത്തെ ശത്രുവാക്കി മാറ്റണമെങ്കില്‍ ഹസ്സന്കായുടെ കയ്യിലിരുപ്പും തനി തങ്കമാവാന്‍ ഇടയില്ല.. ഉവ്വോ..?"

  സൌഹൃദ വ്യക്തിത്വം എന്ന മുഖം മൂടിക്കിടയില്‍ ഒരു കൌശലക്കാരനുണ്ട്. നിര്‍മാണം കഴിഞ്ഞു അധിക കാലമാവും മുന്‍പ് പൊളിഞ്ഞ റോഡുകള്‍ സംസാരിക്കും മുന്‍ പൊതുമരാമത്ത് മന്ത്രീടെ കൊണം.ബഷീര്‍ക്ക നാട്ടില്‍ വന്നിട്ടെത്ര കാലമായി?വിജിലന്‍സ് അന്വേഷണവും അഴിമതിയാരോപണവുമൊക്കെ പത്തര മാറ്റ് സ്വഭാവശുദ്ധി കൊണ്ട് തന്നെ.

  ReplyDelete
 19. ബഷീര്‍ കുറെ ശ്രമിച്ചു വില്ലനെ നായകനാക്കാന്‍, പക്ഷെ വീണ്ടും മുനീറും ഇന്ത്യവിശ്യനും ചതിച്ചു.

  ReplyDelete
 20. Dera vallikkunnu

  assalamu alaikum

  Kuprasidhi nadiyavarku madhyam vedi nalki manyathayude parivesham nalkanulla india veshaneppolulla chanalukalude tharthrappadinte rahasyam ellawarkum ariyamallo

  thizhillath yuvakkale bathikkunna psc niyamanam annuvenda samoohathinnu avashya maya ethra vishayangal genengale bothwanmarakkendthundu athonnum cheyyathe kuzhappalku mathram shramikunna ee madhyam neethiya thirichariyandiyirikunnu.

  Aboobacker
  Kuniyil - Areacode

  ReplyDelete