November 9, 2009

ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു.
"The idea that is not dangerous is not worthy of being called an idea at all"

Elbert Hubbard എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചാണ് ഡോ : എം കെ മുനീര്‍ മാതൃഭൂമി വാരികയില്‍ "അസാധാരണമായ" ഒരു ലേഖനമെഴുതുന്നത്. (ലക്കം ഒക്ടോബര്‍  11-17) "കാത്തിരിക്കുന്നവനിലേക്ക് നീതി വരും, വൈകിയാണെങ്കിലും" എന്ന Austin O' Malley യുടെ വാക്കുകള്‍ ഉദ്ധരിച്ചു തനിക്കു നീതി ലഭിക്കുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. ഈ രണ്ടു ഉദ്ധരണികള്‍ക്കിടയില്‍ പറയുന്നത് ഇന്ത്യാവിഷന്‍ ചാനല്‍ തുടങ്ങി പുലിവാല് പിടിച്ച കഥയാണ്.  

ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മനോരമ .. കേരളത്തിലെ ഈ മുന്‍നിര ടീ വി ചാനലുകളില്‍ കേമനാര് എന്ന ചോദ്യത്തിന് വിവിധ റേറ്റിംഗ് കണക്കുകളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ഉത്തരങ്ങള്‍ കിട്ടിയേക്കും. പക്ഷെ ദിവസക്കൂലിക്കാരായ നിരവധി സാധാരണക്കാരുടെ പണം കൊണ്ട് കൂടി ഉണ്ടാക്കപ്പെട്ട ഒരു ചാനല്‍ എന്ന നിലക്ക് ഇന്ത്യാവിഷന് മറ്റു രണ്ടു ചാനലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ജനകീയാടിത്തറയുണ്ട്. കൈരളി ചാനലിനും ഇത് അവകാശപ്പെടാമെങ്കിലും ഏകപക്ഷീയ വാര്‍ത്തകളുടെ ഒരു പരിമിത വൃത്തം അതിന്റെ നിഷ്പക്ഷാടിത്തറയെ ദുര്‍ബലപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ.  

പണം മുടക്കിയവരുടെ താല്പര്യങ്ങള്‍ വാര്‍ത്തകളില്‍ പ്രതിഫലിച്ചില്ല എന്ന് മാത്രമല്ല അവരുടെ താല്പര്യങ്ങള്‍ക്കെതിരായിക്കൂടി വാര്‍ത്തകള്‍ വന്നു എന്നതാണ് ഇന്ത്യാവിഷനെ റേറ്റിങ്ങിലും വിവാദങ്ങളിലും പിടിച്ചു നിര്‍ത്തിയത്. കടിച്ചിറക്കിയ വേദനകളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും ഒരുവേള നിസ്സഹായാവസ്ഥകളുടെയും സത്യസന്ധമായ വെളിപ്പെടുത്തല്‍ നടത്തുക വഴി ഡോ മുനീര്‍ ഒരു രാഷ്ട്രീയക്കാരന്റെ മേക്കപ്പില്ലാത്ത മുഖമാണ് കാണിക്കുന്നത്. 

"ടീവിയില്‍  റെജീനയുടെ പുലമ്പലുകള്‍, സ്തംഭിച്ചു പോയി, കുഞ്ഞാലിക്കുട്ടി സാഹിബുമായുള്ള ദീര്‍ഘ കാല ബന്ധവും തലേന്ന് നടന്ന സമാഗമവും മനസ്സില്‍ മിന്നി മറഞ്ഞു. ആകെ ഒരവ്യക്തത, എന്ത് ചെയ്യണമെന്നറിയാതെ കുറെ നിന്നു" തികച്ചും വൈകാരികമായ ഇത്തരം മുഹൂര്‍ത്തങ്ങള്‍ മുതല്‍ പട്ടിണിയിലായ ഇന്ത്യാവിഷന്‍ ജീവനക്കാര്‍ ഓഫീസിലെ ടെറസിനു മുകളിലെ മാങ്ങ പറിച്ചു തിന്നു വിശപ്പടക്കുന്നത് വരെ ഡോ: മുനീര്‍ വിവരിക്കുന്നുണ്ട്. (ഇപ്പോഴും ജീവനക്കാര്‍ മാങ്ങ പറിച്ചു തിന്നു തന്നെയാണോ  വിശപ്പടക്കുന്നത് എന്ന് വ്യക്തമല്ല . നികേഷിന്റെയും മറ്റും രൂപം കണ്ടിട്ട് മാങ്ങ തിന്നു ജീവിക്കുന്ന മട്ടില്ല. !!) ഇന്ത്യാവിഷന്റെ ലോഗോ പ്രകാശന ചടങ്ങില്‍ മുന്‍ നിരയില്‍ ഇരുന്ന തന്റെ ഉമ്മയെയും സഹോദരിയെയും എഴുനേല്‍പിച്ച്  പിറകിലേക്ക് മാറ്റിയിരുത്തിയ ഹസ്സന്‍ ചേളാരിയെന്ന മുന്‍ലീഗ് പത്രപ്രവര്‍ത്തകനെക്കുറിച്ചും ഡോ. മുനീര്‍ എഴുതിയിട്ടുണ്ട് !!!.. (എന്തിനുള്ള പുറപ്പാടാണാവോ ?..)

വാര്‍ത്തകളുടെ കാര്യത്തില്‍ ഇടപെടില്ല എന്ന് എം വീ നികേഷ്‌ കുമാറിനും സ്റ്റാഫിനും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കൊടുത്ത വാക്ക് റെജീന ചാനലില്‍ അഴിഞ്ഞാടിയ ദിവസം പോലും പാലിച്ചു എന്ന് സൂചിപ്പിക്കുന്നിടതാണ് ഇതൊരു അസാധാരണമായ ലേഖനമാകുന്നത്. രാഷ്ട്രീയ ഭാവിയെയും അതിലെ വരും വരായ്കകളെയും ചിന്തിക്കാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്റെ ചിത്രമാണ് ഡോ: മുനീര്‍ വരച്ചിടുന്നത്. വിവാദങ്ങള്‍ ചുട്ടെടുത്തും കത്തിച്ചുണ്ടാക്കിയും വാര്‍ത്തകളില്‍ ഇന്ത്യാവിഷനെ നിറച്ചു നിര്‍ത്തി നികേഷും സഹപ്രവര്‍ത്തകരും ചിരിച്ചപ്പോഴും ഒരു മാധ്യമ (മാദ്ധ്യമമെന്നും പറയാം കെട്ടോ..!!) മുതലാളിയുടെ ചാട്ടവാര്‍ വീശിയടിച്ചില്ല ഡോ: മുനീര്‍. പകരം മന:സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി കണ്ണുകളില്‍ നിന്നു രക്തം വരുന്നത് വരെ കരഞ്ഞു തീര്‍ത്തു..!! (ഒരു ചാനല്‍ നടത്തി കൊണ്ട് പോകാനുള്ള പുകിലുകള്‍ നോക്കണേ.. )  ടൈയ്യും കെട്ടി വാര്‍ത്ത വായിക്കുന്നവന് ഇതൊന്നും അറിയേണ്ടല്ലോ, അവനു മാങ്ങ തിന്നു ജീവിച്ചാല്‍ മതിയല്ലോ.   

ഒരു കാര്യം ഉറപ്പാണ്. ഈ ലേഖനം വഴി മറ്റൊരു പുകിലാണ് മുനീര്‍ സാഹിബ്‌ തലയില്‍ കയറ്റിയിരിക്കുന്നത്. ഒരു പാട് പേരോട് മറുപടി പറഞ്ഞു കുഴങ്ങും. തനിക്കോ പാര്‍ട്ടിക്കോ തൊഴിലാളികള്‍ക്കോ ഓഹരി ഉടമകള്‍ക്കോ ആര്‍ക്കും ഒരുപകാരവും ഈ ചാനല്‍ കൊണ്ട് ഇല്ലെങ്കില്‍ പിന്നെയെന്തിന് ഈ വയ്യാവേലിക്ക് നിന്നു?. വാര്‍ത്തകള്‍ എങ്ങനെ വരണമെന്ന് പോലും തീരുമാനിക്കാന്‍ കഴിയാതെ കത്തിയും കഴുത്തുമൊക്കെ ആരാനെ ഏല്പിച്ചു  സാമ്പത്തികം എന്ന മരക്കുരിശ് മാത്രം ചുമലില്‍ എല്ക്കുവാന്‍ ആര് പറഞ്ഞു?. ചോദ്യങ്ങള്‍ നിരവധിയുണ്ടാവും.   


ഡോ: മുനീറിന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്കായി അതിവിടെ ചേര്‍ത്തിട്ടുണ്ട്. പഴയ ലക്കം ആയതിനാല്‍ കോപ്പിറൈറ്റ് പുലിവാലുമായി മാതൃഭൂമി വരില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ ..
(പിന്‍കുറിപ്പ്: ഡോ: മുനീറിന് മറുപടിയുമായി ഹസ്സന്‍ ചേളാരിയും മറ്റും  മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലായതിനാല്‍  കോപ്പി കിട്ടാന്‍ വൈകും. അത് വായിച്ചു കഴിഞ്ഞിട്ട് വല്ലതും പറയണമെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാം.)

For latest update of this story Click here ഇന്ത്യാവിഷന്‍ : ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി

38 comments:

 1. Yes, he can proud in his nuts.

  After Mr. Sasikumar, Mr. Muneer have his own seat in kerala media world.

  ReplyDelete
 2. എം കെ മുനീര്‍ എന്ന എഴുത്തുകാരനെ എനിക്ക് ഇഷ്ടമാണ്. ഫാഷിസവും സംഘ്പരിവാറും എന്ന പുസ്തകമാണ് ആ ഇഷ്ടത്തിന് പ്രധാന കാരണം.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. എം.കെ. മുനീര്‍ എന്ന നിഷ്കളങ്കനും നല്ലവനും നിസ്വാര്‍ത്ഥനുമായ മനുഷ്യന്റെ വേദനയും ആത്മ നൊമ്പരങ്ങളും അള്ളാഹു വേഗത്തില്‍ മാറ്റിക്കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ചാനല്‍ തുടങ്ങുന്നവര്‍ കൂടുതല്‍ ശ്രദ്ധയും നിയന്ത്രണങ്ങളും എടുക്കണമെന്ന സന്ദേശവും മുനീര്‍ സാഹിബ്‌ നല്‍കുന്നു

  ReplyDelete
 5. വാര്‍ത്തകളുടെ ചുമതല ഏല്പിക്കുമ്പോള്‍ നികേഷ്‌ കുമാര്‍ ഒന്നേ ആവശ്യപ്പെട്ടുള്ളു "തീര്‍ത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി വേണം" എത്ര ന്യായമായ ആവശ്യം. മഹാബലി യോട് വാമനന്‍ വെറും മൂന്നടി മണ്ണ് മാത്രമല്ലേ ആവശ്യപ്പെട്ടുള്ളു. നികേഷിനു അത്ര പോലും വേണ്ടായിരുന്നു. ഇവിടെ നീതിമാനായ മുനീര്‍ മൂന്നാമത്തെ അടി ആവശ്യപ്പെട്ടപ്പോള്‍ നികേഷിനു ചവിട്ടി താഴ്ത്താന്‍ തല താഴ്ത്തിക്കൊടുത്തു. സ്വന്തം തലയല്ല. കുഞ്ഞാലിക്കുട്ടിയുടെ തല യാണെന്ന് മാത്രം. ശില്‍പം വാഴ്ത്തപ്പെടുമ്പോള്‍ ശില്പി വിസ്മരിക്കപ്പെടുന്നു എന്നതാണ് ലോക നീതി

  ReplyDelete
 6. ശില്‍പം- ഇന്ത്യ വിഷനും അതിന്റെ വ(ത) ളര്‍ച്ചയും
  ശില്‍പി- പണം മുടക്കിയ ഒട്ടേറെ സാധാരണക്കാരും അവരുടെ താല്പര്യങ്ങളും

  ReplyDelete
 7. Akbar@
  വാമനനെ പ്പോലെ ഭൂമിയല്ല നികേഷ്‌ ആവശ്യപ്പെട്ടത്‌. "മാനമാണ്". അത് ഇഷ്ടം പോലെ അളന്നെടുത്തോളാന്‍ മുനീറിന്‍റെ പൂര്‍ണ സമ്മതം. യേത് ..

  ReplyDelete
 8. നിങ്ങളാ ലേഖനം ശരിക്കും വായിച്ചോ?
  അതോ ചുമ്മാ കമന്റടിച്ചു കളിക്കയാണോ?

  ഹാ...
  അമ്മേതല്ലിയാലും രണ്ടൂ പക്ഷമുണ്ടാകുമല്ലൊ!

  ഇനി എന്തൊക്കെ കാണാന്‍ കേള്‍ക്കാന്‍ കിടക്കുന്നു....
  വരുന്നുണ്ടല്ലോ ‘ദര്‍ശന’‘സുഖ’വുമായി മ്മറ്റൊന്നുകൂടി...!

  ReplyDelete
 9. Dr. MK Muneer Sahibinodulla adarav koodunne ulloo

  ReplyDelete
 10. ഇന്ത്യാവിഷന്‍ എന്ന ചാനലിന്‌ ക്രഡിബിലിറ്റി നേടിക്കൊടുത്തത് റെജീനയുടെ വെളിപ്പെടുത്തല്‍ സംപ്രേക്ഷണം ചെയ്തു എന്നതായിരുന്നു. ഈ സംഭവം കേരള മാധ്യമ ലോകത്ത് ഇന്ത്യാവിഷന്‌ നേടിക്കൊടുത്തത് വിശ്വാസീയത എന്നല്‍ ഉമ്മാക്കി അല്ല എന്ന ഇമേജായിരുന്നു. ഇന്നും ഇന്ത്യാവിഷന്‌ നിഷ്‌പക്ഷമുഖം ഉണ്ട് എന്ന് ബഹുഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത് ഈ ഒറ്റ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌. ഏഷ്യനെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ തമസ്ക്കരിച്ച് ഈ വാര്‍ത്ത വെളിച്ചം കണ്ടതും അതു വരെ ഒരു മന്ത്രി എന്ന് മാത്രം മുഖ്യധാര മാധ്യമങ്ങള്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പൊള്‍ പറഞ്ഞിരുന്നത് കുഞ്ഞാലിക്കുട്ടി എന്നായതുമൊക്കെ ഈ വാര്ത്ത ഇന്ത്യാവിഷനില്‍ വന്നതിന്‌ ശേഷമാണ്‌. എന്നാല്‍ ഇന്ന് മുനീര്‍ സാഹിബ് പറയുന്നു റജീനയുടെ പുലമ്പലുകള്‍ എന്ന്. അപ്പോള്‍ ആരാണ്‌ സാര്‍ പ്രതി കുഞ്ഞാലിക്കുട്ടി അല്ല റജീന അതോ നികേഷ് കുമാര്‍ അതോ എം.പി. ബഷീറോ. പൊട്ടന്‍ കളിക്കാം അത് പറ്റുന്നവരുടെ മുന്നില്‍ പക്ഷെ എല്ലാവരും പൊട്ടന്മാരാണ്‌ എന്ന് ധരിക്കുമ്പോഴാണ്‌ പ്രശ്നം . കുഞ്ഞാലിക്കുട്ടി അത്രക്ക് പൊട്ടനല്ല കഴിഞ്ഞ വാരത്തിലെ നേരേ ചൊവ്വെ കണ്ടാല്‍ എല്ലാം മനസിലാകും. കാണാത്തവര്‍ ഇവിടെ ക്ലിക്കൂ

  ReplyDelete
 11. മുനീറിനെ പോലെ ഉള്ള നേതാക്കന്‍മാര്‍ ലീഗിന് ( കുഞ്ഞാലിക്കുട്ടിയും ശിങ്കിടികളും) ആവശ്യം ഇല്ല എന്നാണ് പലപ്പോഴും എനിക്ക് തോന്നിയത്‌ .. അവര്‍ക്ക് പണ്ട് പണ്ടേ ഉള്ള.. ''ന്റെ ചിന്ഹം ഏണി.. ചോര പച്ച '' എന്നാ നിലയിലുള്ള തലയില്‍ വെളിച്ചം ഇല്ലാത്ത അണികളെയും നേതാക്കന്മാരെയും ആണ് വേണ്ടത് .. എന്നലെ അവരുടെ കച്ചവടം നടക്കൂ ! മുനീറിനെ പോലെ ഉള്ള പുരോഗമന വാദികളായ നേതാക്കന്മാരെയും അണികളെയും അവര്‍ അടിച്ചമര്‍ത്തും എന്നതിന് .. ജലീല്‍ ഒരു ഉദാഹരണം മാത്രം. ലീഗില്‍ ഉള്‍ പാര്‍ടി ജനാതിപത്യം ഉണ്ടോ എന്ന് കുഞ്ഞാലിക്കുട്ടിയോടു ചോദിക്കേണ്ടി വരും..മുതിര്ന്ന നേതാവായ E. Ahmed നെ ഡല്‍ഹി യിലെക് അയച്ച മൂലക്കിരുതന്‍ ശ്രമിക്കുന്നു.. പാര്‍ട്ടിയുടെ പ്രധാന തീരുമങ്ങളില്‍ പുള്ളിക്ക് എന്തെങ്കിലും Influence ഉണ്ടോ എന്നാ കാര്യത്തില്‍ സംശയം ഉണ്ട്..
  വല്ലിക്കുന്നിന്റെ ഈ പോസ്റ്റില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് എനിക്ക് തീര്‍ത്തു പറയാന്‍ കഴിയില്ല.. പക്ഷെ മുന്‍പ് പോസ്റ്റ്‌ ചെയ്ത പല പോസ്റ്റുകളിലും ഉണ്ട് എന്ന് എനിക്ക് തോന്നി ..
  പാവപെട്ടവന്റെ കാശ്‌ എടുത്തു ചാനല്‍ തുടങ്ങി എന്നത് ശരിയാണ് .. ഈ ചാനലിനു തീര്‍ത്തും ഒരു മുസ്ലിം ലീഗ് ഇമേജ് നല്‍കിയില്ല എന്നതാണ് മുനീര്‍ ചെയ്ത കുറ്റം എന്ന് വല്ലികുന്നും ഇവിടെ കമന്റ്‌ ഇട്ട പലരും പറയുന്നു... ഇപ്പോള്‍ ഒരു നിക്ഷപക്ഷ സ്വഭാവം ഉള്ള ചാനല്‍ ആയിരുന്നിട്ടു കൂടി ഇന്ത്യവിസഷന്‍ നഷ്ടത്തില്‍ ആണ് ഉള്ളത്‌.. പിന്നെ ഇത് തീര്‍ത്തും മുസ്ലിം ലീഗ് ചാനല്‍ ആക്കിയാല്‍ എന്തായിരിക്കും സ്ഥിതി? ഈ ചാനല്‍ കൊണ്ട് പാര്‍ട്ടിക്ക് എന്ത് നേട്ടം ? ഇന്ത്യവിസഷന്‍ എന്നതിന് പകരം ചന്ദ്രിക എന്ന് പേര്‍ നല്‍കി ടെലികാസ്റ്റ്‌ തുടങ്ങട്ടെ ...എത്ര പേര്‍ ഇത് കാണും എന്ന് കണ്ടറിയാം.. നികേഷും കൂടരും നല്‍കുന്ന വാര്‍ത്തകള്‍ കാണാന്‍ വേണ്ടി മാത്രം എത്ര മുസ്ലിം ലീഗ് വിരോധികള്‍ ചാനല്‍ കാന്നുണ്ട് എന്നത് ഒരു സത്യം ആണ് ..ഇന്ത്യവിസഷന്‍ പാര്‍ട്ടി ചാനല്‍ ആകിയാല്‍ എത്ര പുതിയ പാര്‍ട്ടി മെമ്പര്‍ മാരെ കിട്ടും ? കൈരളി കണ്ടിട്ടാണോ മാര്‍കിസ്റ്റ്‌ പാര്‍ടിയിലേക്ക് പുതിയ ആളുകള്‍ ചേരുന്നത് ? കൈരളി ചാനലിന്റെ പോലെ എത്ര മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ത്യവിസഷന്‍ കാണും? അത്ര്യയും ജനകീയ അടിത്തറ മുസ്ലിം ലീഗ് നു ഉണ്ടോ ?

  ReplyDelete
 12. hassan chelari vaalum parichayumaayi vannu....
  ellavarum koodi indiavision poottikkumennu thonnunnu.... vethyasthamaya oru channel thanne yaanu indiavision ithupolonnu enna choice namukkilla ennathu sathyam!

  ReplyDelete
 13. "ഈ ചാനലിനു തീര്‍ത്തും ഒരു മുസ്ലിം ലീഗ് ഇമേജ് നല്‍കിയില്ല എന്നതാണ് മുനീര്‍ ചെയ്ത കുറ്റം എന്ന് വള്ളിക്കുന്നും ഇവിടെ കമന്റ്‌ ഇട്ട പലരും പറയുന്നു..." എന്ന Turthaboutlies-ന്റെ അഭിപ്രായം കണ്ടു. എന്റെ പോസ്റ്റിനെ അല്പം തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഇന്ത്യാവിഷനെ ലീഗ് വല്‍കരിക്കാതിരുന്നതാണ് ഡോ: മുനീറിന്റെ ഏറ്റവും വലിയ കരുത്ത് എന്ന് തന്നെയാണ് Turthaboutliesനെ പ്പോലെ എന്റെയും അഭിപ്രായം. ഈ ലേഖനം വഴി ഡോ: മുനീര്‍ നേരിടാനിടയുള്ള ചില ചോദ്യങ്ങളെ ക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഒരു ചന്ദ്രിക ചാനലായി ഇതിനെ മാറ്റിയിരുന്നെങ്കില്‍ ഒരു തനി രാഷ്ട്രീയക്കാരനായി
  അദ്ദേഹം മാറുമായിരുന്നു.

  ReplyDelete
 14. കിരണ്‍ തോമസ്‌, താങ്കള്‍ കൊടുത്ത ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ല. അത് എന്റെ ബ്ലോഗില്‍ തന്നെ കിടന്നു കറങ്ങുകയാണ്.

  ReplyDelete
 15. "നിങ്ങളാ ലേഖനം ശരിക്കും വായിച്ചോ?
  അതോ ചുമ്മാ കമന്റടിച്ചു കളിക്കയാണോ?" എന്ന മലയാളിയുടെ ചോദ്യം ആര്‍ക്കു നേരെയാണ് എന്ന് വ്യക്തമായില്ല.

  ReplyDelete
 16. മലയാ‍ളി said...
  നിങ്ങളാ ലേഖനം ശരിക്കും വായിച്ചോ?
  അതോ ചുമ്മാ കമന്റടിച്ചു കളിക്കയാണോ?

  Dear Malayali.
  ഈ ചോദ്യം എന്നോടാനെന്നു തോന്നുന്നു
  ലേഖനം പൂര്‍ണമായും വായിചു തന്നെയാണ് കമന്റ്‌ ഇട്ടതു. എന്നും ഞാന്‍ ആദരിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരില്‍ ഒരാളാണ് മുനീര്‍ സാഹിബ്‌. ഡോക്ടര്‍ ബിരുദം നേടിയ മുനീര്‍ ലീഗിന്റെ യുവ ശബ്ധമായപ്പോള്‍ അതൊരു മക്കള്‍ രാഷ്ട്രീയത്തിന്റെ ആനുകൂല്യമായി കണ്ടവര്ക് പിന്നീട് തിരുത്തി പറയേണ്ടി വന്നു. അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ആദര്‍ശ ധീരത കൊണ്ടും മുനീര്‍ രാഷ്ട്രീയത്തിന് അപ്പുറം സ്വന്തമായ ഒരു ഐടന്റിടി കാത്തു സൂക്ഷിക്കുന്നു. എന്‍ ഡീ എഫ്‌ മായി ഒരു അവിശുദ്ധ ബന്ധത്തിന് ലീഗ് പഴുത് തേടുന്ന ഘട്ടത്തില്‍ എന്‍ ഡീ എഫ്‌ തീവ്രവാദ സംഘടനയാണെന്ന് ഉറക്കെ പറഞ്ഞ ഒരേ ഒരു ലീഗ് നേതാവ്. ഇടതു പക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അഴിമതി ആരോപണത്തിന് മറുപടിയായി മുനീര്‍ പറഞ്ഞത് "രാഷ്ട്രീയം എനിക്ക് ഒരു ഉപജീവനമാര്‍ഗം അല്ലെന്നാണ്." ആരോപണത്തിന് മറുപടിയായി മുനീര്‍ പറഞ്ഞത് " എനിക്ക് രാഷ്ട്രീയം ഒരു ഉപജീവനമാര്‍ഗം അല്ലെന്നാണ്." അതെ ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറം മുനീര്‍ ജന സമ്മതനാകുന്നതു ഇവിടെയാണ്‌.
  ഇതൊക്കെ അംഗീകരിച്ചു കൊണ്ട് പറയട്ടെ ഈ ലേഖനത്തിലെ പലതിനോടും എനിക്ക് വിയോജിപ്പുണ്ട്. തന്‍റെ ചാരിത്ര്യം മോഷണം പോയ വിവരം റജീന ആദ്യം പറയുന്നത് ഇന്ത്യ വിഷനോടല്ല. ഇന്ത്യ വിഷന്‍ ജനിക്കുന്നതിനു മുമ്പേ കോടതിയില്‍ എത്തിയ ഒരു കേസാണത്. ന്യായന്യാങ്ങള്‍ പലകുറി ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ പുതുതായി ഒരു ടവലപ്മെന്റും ഇല്ലാത്ത ഒരു സമയത്ത് ആരോപിതനായ വ്യക്തി വിദേശത്തായിരിക്കെ ‍ ഒരു പുലംബലിനെ ഏകപക്ഷീയമായി ആഖോഷിക്കുന്നതാണോ അന്വേഷണാത്മക മാധ്യമ പ്രവത്തനം? സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് മറ്റു ചാനെലുകള്‍ ആദ്യം കാണിക്കാഞ്ഞത് എന്ന മുനീറിന്റെ വാക്കുകള്‍ ഇന്ത്യാവിഷന്റെ മേന്മയായി അംഗീകരിക്കുന്നു. എന്നാല്‍ മറ്റൊരു ചാനലിലെ ദീപയുടെ അടുത്തെത്തിയ ഈ സംഗതി അവര്‍ മറ്റു വാര്‍ത്തകളുടെ കൂട്ടത്തില്‍ ഒരു വാര്‍ത്തയായി കൊടുത്തപ്പോള്‍ ഇന്ത്യാവിഷന്‍ ഇതു മാത്രം ഒരു വാര്‍ത്തയായി ആഖോഷിച്ചു എന്നതാണ് സത്യം. ലീഗ് മന്ത്രി ചെയെര്മാനായ ചാനലില്‍ അതെ പാര്‍ടിയിലെ മറ്റൊരു മന്ത്രിക്കെതിരെ വാര്‍ത്ത വന്നു എന്നതാണ് ഇതിനു ഒട്ടേറെ വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തത്. രജിനയുടെ ഏകപക്ഷീയ വെളിപാടുകളല്ലാതെ ഒരു ചര്‍ച്ച പോലും വളരെ വൈകിയാണ് ഇന്ത്യാ വിഷനില്‍ വന്നത്. ഏഷ്യാനെറ്റ്‌ ആ കാര്യത്തില്‍ മാന്യത കാണിച്ചു. നികേഷിനു കൊടുത്ത സ്വാതന്ത്ര്യം അയാള്‍ ദുരുപയോകപ്പെടുത്തിയപ്പോള്‍ മൌനം പാലിച്ച മുനീര്‍ സാഹിബ്‌ ഇപ്പോള്‍ രജിനയുടെ പുലമ്പല്‍ എന്ന് ആ വാര്‍ത്തയെ വിശേഷിപ്പിക്കുന്നു. താങ്കളുടെ കണ്ണീര്‍ മാത്രം താങ്കള്‍ കാണുന്നു. എല്ലാം ചെയ്തത് ഞാനല്ല. എന്‍റെ കയ്യിലെ കോടാലിയാണ് എന്ന് കുറ്റ സമ്മദം നടത്തുന്നു . മിനുട്ടിന് മിനുട്ടിന് വാക് മാറ്റി പറയുന്ന ഒരുത്തിയുടെ പിന്നാലെ നടന്നു സമയം കളയുകയാണോ കേരളത്തിലെ മാദ്യമങ്ങള്‍ എന്ന് സുകതകുമാരി ടീച്ചര്‍ ചോദിച്ചത് ശ്രദ്ധേയമാണ്. ഗള്‍ഫില്‍ കടിനാദ്വാനം ചെയ്യുന്ന പാവങ്ങള്‍ സംഭാവനയായിട്ടല്ല ചാനലിനു പണം തന്നത്. നിശ്ചിത സംഖ്യയുടെ ഓഹരികളാണ്. ചാനല്‍ നഷ്ടത്തില്‍ ഓടി അഭിമാനിക്കുമ്പോള്‍ എന്തുണ്ട് ഈ പാവങ്ങള്ക് തിരുച്ചു കൊടുക്കാന്‍ . അവരാരും തിരിച്ചു പ്രദീക്ഷിച്ചത് പച്ചമാങ്ങയാവാന്‍ ഇടയില്ല . ശൂന്യതയില്‍ നിന്ന് ഒരു ചാനല്‍ സ്വപ്നം യധാര്‍ത്യമാകാന്‍ സാദിച്ചത് അങ്ങേയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. അത് സമ്മതിച്ചേ മതിയാകൂ. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ആപ്പീസ് പൂട്ടിച്ചു എന്നതൊഴിച്ചാല്‍ മറ്റു ചാനലുകളെക്കാള്‍ എടുത്തു പറയാവുന്ന എന്ത് മേന്മയാണ് ഈ ചാനലിനു ഉള്ളത്. "നഷ്ട്ടത്തില്‍ ഓടുന്നു" എന്നതോ ?

  ReplyDelete
 17. Vanthya pithavineple allengil athilere needimanum neethyude mothakkachavadam thanne etteduth nhan IndiaVision oru sambava makkum enna mattilayirunnille thudakkathil....Ethayalum ippo IndiaVisionu munnil kathu ninnal muneerine oru mannyaprekshakanayi parikanichal aduthanne oru valiya neethi alle...?

  ReplyDelete
 18. Truthaboutlies said...
  പാവപെട്ടവന്റെ കാശ്‌ എടുത്തു ചാനല്‍ തുടങ്ങി എന്നത് ശരിയാണ് .. ഈ ചാനലിനു തീര്‍ത്തും ഒരു മുസ്ലിം ലീഗ് ഇമേജ് നല്‍കിയില്ല എന്നതാണ് മുനീര്‍ ചെയ്ത കുറ്റം എന്ന് വല്ലികുന്നും ഇവിടെ കമന്റ്‌ ഇട്ട പലരും പറയുന്നു...

  സുഹൃത്തെ
  ചില സത്യങ്ങള്‍ കാണാതിരുന്നു കൂടാ. പാവപെട്ടവന്റെ കാശ്‌ എടുത്തു ചാനല്‍ തുടങ്ങി എന്നത് പാവപ്പെട്ട ലീഗുകാരുടെ എന്ന് തിരുത്തുക. മുനീര്‍ ഒരു ലീഗുകാരന്‍ അല്ലായിരുന്നു എങ്കില്‍ ലീഗുകാരുടെ പണം കൊണ്ട് ഇങ്ങിനെ ഒരു ചാനല്‍ തുടങ്ങുവാന്‍ കഴിയുമായിരുന്നില്ല. ലീഗ് നേതാവായ മുനീര്‍ ഒരു ചാനല്‍ തുടങ്ങുന്നു എന്ന് പറഞ്ഞാണ് ഗള്‍ഫില്‍ പണപ്പിരിവ് (ഷെയര്‍) നടത്തിയത്. മുനീര്‍ തന്നെ പറഞ്ഞ പോലെ കഫ്തീരിയയിലും പൊരിവെയിലെത്തും പണിചെയ്തു പാവങ്ങള്‍ ഒപ്പിച്ചു കൊടുത്ത പണം കൊണ്ട് തുടങ്ങിയ ചാനല്‍ അവരുടെ പാര്ട്ടിക്കിട്ടു പണിയുമ്പോള്‍ അതില്‍ നീതി കേടുണ്ട്. ചാനല്‍ നിറം മാറിയപ്പോള്‍ പിന്നെ സഖാക്കകള്‍ അടക്കം പലരും ഷെയര്‍ വാങ്ങിയിരിക്കാം.

  ലീഗ് അല്ലാത്തവര്‍ ഈ ചാനലിനെ ഇപ്പോള്‍ സ്നേഹിക്കുന്നത് അത് കൊണ്ടാണ്. ചാനലിന്റെ നിഷ്പക്ഷത തെളിയിച്ച റജീന പലര്കും പിറക്കാതെ പോയ മകള്‍ ആയതും അത് കൊണ്ടാണ്

  ReplyDelete
 19. ഉവ്വ്.ഉവ്വേ..
  ആദര്‍ശ ധീരനാം മുനീര്‍ സാഹിബ് ചാനലിന്ന് സമ്ബൂര്ണ സ്വാതന്ത്ര്യം കൊടുത്തത് ശരി തന്നെ ഏമാനേ..
  അതു കൊണ്ടാണേമാനേ മുനീര്‍ സാഹിബിനെ വണ്ടിച്ചെക്ക് കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയപ്പോള്‍ മുനീര്‍വിഷന്‍ 2 ആഴ്ച തുടര്ച്ചയായി ചര്ച്ചകളും കോലാഹങ്ങളും ലൈവ് രിപ്പോര്ട്ടുകളുമായി ആഘോഷിച്ചത്.
  തമ്ബുരാന്‍ പറഞ്ഞത് പോലെ..

  ReplyDelete
 20. aju said...
  ഉവ്വ്.ഉവ്വേ..
  ആദര്‍ശ ധീരനാം മുനീര്‍ സാഹിബ് ചാനലിന്ന് സമ്ബൂര്ണ സ്വാതന്ത്ര്യം കൊടുത്തത് ശരി തന്നെ ഏമാനേ..

  Aju
  who is your തമ്ബുരാന്‍.? u r talking to whom ? please mention the name

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. അക്ബറിന്റെ നിരീക്ഷണങ്ങള്‍ വിഷയത്തിന്റെ മറ്റൊരു തലം വെളിവാക്കുന്നുണ്ട്. "ലീഗ് അല്ലാത്തവര്‍ ഈ ചാനലിനെ ഇപ്പോള്‍ സ്നേഹിക്കുന്നത് അത് കൊണ്ടാണ്. ചാനലിന്റെ നിഷ്പക്ഷത തെളിയിച്ച റജീന പലര്കും പിറക്കാതെ പോയ മകള്‍ ആയതും അത് കൊണ്ടാണ്" എന്ന വാചകത്തില്‍ അക്ബര്‍ പലതും ഒളിപ്പിച്ചു വെച്ചിരിക്കുന്നു.

  ReplyDelete
 23. ഒക്ടോബര്‍ 25 ന്റെ മാതൃഭൂമി കവര്‍സ്റ്റോറി .. “അത് മുതലാളിയുടെ കരച്ചില്‍, ഇതാ പ്രേക്ഷകന്റെ കണ്ണുനീര്‍ “ (പ്രേക്ഷകന്‍ എന്ന നിലയില്‍ കെ.പി. നിര്‍മല്‍ കുമാര്‍ എഅം.കെ. മുനീറിനേയും ഇന്ത്യാ വിഷനേയും രൂഅക്ഷമായി വിമര്‍ശിക്കുന്നു ).)പേജ് 8-13)

  ഈ ലക്കത്തിലെ വായനക്കാര്‍ എഴുതുന്ന എന്ന പേജില്‍ “എന്നെ കൈരളി റാഞ്ചിയില്ല!” എന്ന് ‘വെങ്കിടേഷ് രാംകൃഷ്ണന്‍. ഡെപ്യൂട്ടി എഡിറ്റര്‍ , ദി ഹിന്ദു.‘ (പേജ് 4)

  നവംബര്‍ 1 :: “ഇന്ത്യാവിഷന്‍ കഥയിലെ ‘വില്ലന്‍’ പറയുന്നതു കേള്‍ക്കൂ” (ഹസന്‍ ചേളാരി: - ഇന്ത്യാവിഷന്‍: മുനീറിന്റേത് വ്യാജരേഖ, പേജ്52-57) .

  ReplyDelete
 24. ഷിബു, ഇങ്ങനെ ഒരു ലേഖനവുമായി ഇറങ്ങി പുറപ്പെടുമ്പോള്‍ തന്നെ മുനീര്‍ സാഹിബ്‌ ഇതെല്ലാം മുന്‍കൂട്ടി കാണണമായിരുന്നു. അദ്ദേഹത്തിന്റെ മറുപടിയും മാതൃഭൂമി കൊടുക്കുമായിരിക്കും. .

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. എം.കെ മുനീറിന്റെ വെളിപ്പെടുത്തലുകളില്‍ ചിലത് തന്ത്രപൂര്‍വ്വം ഒളിച്ചു കടത്തുന്നുണ്ട്. മുനീര്‍ പണം വാങ്ങി ചെക്ക് കേസില്‍ നില്‍ക്കുന്ന പലരും പൊതുമരാമത്ത് കോണ്ട്രാകടര്‍മാരാണ്‌. പൊതുമരാമത്ത് മന്ത്രി പൊതുമരാമത്ത് കോണ്ടാക്ടര്‍മാര്‍ എന്ന സമവാക്യം ശ്രദ്ധിക്കുക. മാത്രവുമല്ല മുനീറിന്റെ ഭരണകാലത്ത് 500 കോടിയിലധികം നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ണ്ടറില്ലാതെ നല്‍കി എന്ന് സി.എ.ജിയും അതില്‍ ക്രമക്കേടുണ്ട് എന്ന് വിജിലന്‍സും കണ്ടെത്തിയിട്ടുണ്ട്. (നിഷ്‌പക്ഷ ചാനലായ ഇന്ത്യാവിഷന്‍ ഈ വാര്‍ത്ത മുക്കി മുനീറിനോട് കടപ്പാട് രേഖപ്പെടുത്തി എന്നത് മറ്റൊരു രസകരമായ സംഗതിയാണ്‌. കുഞ്ഞാലിക്കുട്ടിക്ക് ഒരു നീതി മുനീറിന്‌ മറ്റൊരു നീതി)

  ReplyDelete
 27. @ കിരണ്‍ തോമസ് തോമ്പില്‍

  ലേഖനം വായിച്ചാല്‍ മുനീര്‍ ആരെന്നു എളുപ്പം പിടി കിട്ടും. ശമ്പളം കൊടുക്കാനില്ലാതെ ചാനല്‍ ജീവനക്കാര്‍ പച്ച മാങ്ങ തിന്നുമ്പോഴും ചാനലില്‍ നിന്ന് വയര്‍പ്പിന്റെ വിലയായി ഏഴു കോടി മുനീറിന് വെച്ച് നീട്ടുന്നു. തന്റെ ത്യാകത്തിനു വെറും ഏഴു കോടി കൊണ്ട എന്താകാനാണെന്നു പണം മുടക്കാതെ ചെയര്‍മാനായ ഈ ത്യാകി ചോദിക്കുന്നു. പിന്നെ ചാനലിന്‍റെ നിഷ്പക്ഷതയെപറ്റി പറഞാലും പറഞ്ഞാലും തീരില്ല. വണ്ടി ചെക്കുകള്‍ കൊടുക്കുമ്പോഴും ചാനല്‍ നഷ്ടത്തില്‍ ഓടുമ്പോഴും ചെയര്‍മാന്‍ എന്ന നിലയില്‍ Muneer അഭിമാനിക്കുന്നു.

  ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇട്ടതിനു ബഷീര്‍ വള്ളിക്കുന്നിനെ അഭിനന്ദിക്കാതെ വയ്യ. പ്രത്യേകിച്ചും ഈ ചോദ്യങ്ങള്‍ക്ക്
  "തനിക്കോ പാര്‍ട്ടിക്കോ തൊഴിലാളികള്‍ക്കോ ഓഹരി ഉടമകള്‍ക്കോ ആര്‍ക്കും ഒരുപകാരവും ഈ ചാനല്‍ കൊണ്ട് ഇല്ലെങ്കില്‍ പിന്നെയെന്തിന് ഈ വയ്യാവേലിക്ക് നിന്നു?. വാര്‍ത്തകള്‍ എങ്ങനെ വരണമെന്ന് പോലും തീരുമാനിക്കാന്‍ കഴിയാതെ കത്തിയും കഴുത്തുമൊക്കെ ആരാനെ ഏല്പിച്ചു സാമ്പത്തികം എന്ന മരക്കുരിശ് മാത്രം ചുമലില്‍ എല്ക്കുവാന്‍ ആര് പറഞ്ഞു?."

  .

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. "അതിൽ ഞാൻ മലബാറികളെ കളിയിക്കിയിട്ടില്ല സാറെ."

  മലബാറികള്‍.
  തിരുവിധാംകൂറുകാര്‍ .
  തെക്കര്‍ .
  വടക്കര്‍.
  ദൈവമേ...കേരളീയരാവാന്‍ നാം ഇനി എത്ര മുന്നോട്ടു പോകണം. ഇനി എത്ര ഉയരത്തില്‍ ചിന്തിക്കണം.

  "ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം"
  .

  ReplyDelete
 30. Muneer karayatte, kunhalikutty chirikkatte
  Uppu thinnavan vellam kudikkanam
  Kunhalikutty Kure vellam kudichu
  eni alppam chiriyakam, athu ahamkaramakaruthu.
  arum angine nalla pilla chamayanda

  ReplyDelete
 31. ottum saamoohya prasakthiyillaattha oru swakaarya vishayatthil (rajeena issue) dharma moorthiyaayi aadiya muneerum india visionum muslim leagukaar allaatha mattu valiya jana samoohatthinte kayyadi vaangi koottiyattoo?! Avarkku athu mathi. Ippol Kairali chanalile Muneerinte Jihad sambandicha va'ad kandille? Athum thadaiva. "Love Jihad" ennu vilicchavare naam enthinu ethirkkanam??!!

  ReplyDelete
 32. ee chanal nammalellam nokkikandathu.oru leeg chanal enna nilakku.athinte karanam oru maha swapnathinu chiraku mulakkum ennathu thanneyayirunnu.pavappetta ethrayoo leegukarude panam kondanu ee chanal undakkiyathu athinte karanam muneer nerittuvannu chanal karyam paranjappol athil oru angamakan oro leegukarum agrahichu ennathanu sathyam.oru veshyaye kondu iruthiyathu kond ee chanal kalankapettirikkunnu.

  ReplyDelete
 33. (ഒരു ചീത്ത ഉപമ:)

  ആദ്യരാത്രിയിൽ ഭർത്താവ് ഭാര്യക്ക് വാക്ക് കൊടുത്തു:
  നിന്റെ സ്വാതന്ത്ര്യത്തിൽ ഞാൻ ഇടപെടില്ല.
  കുറച്ച് മാസങ്ങൾക്കകം അവൾ മറ്റ് പുരുഷന്മാരെ ക്ഷണിച്ച് വരുത്തി, ഭർത്താവിന്റെ സ്വാതന്ത്ര്യത്തിൽ തന്നെ സുരതവും തുടങ്ങി.
  കണ്ട് നിന്ന ആദർശവാനും നീതിബോധമുള്ളവനുമായ ഭർത്താവ് തന്റെ അല്ലൽ ഉള്ളിലൊതുക്കി; കണ്ണീർ വാർത്തു:
  മിണ്ടാൻ പറ്റുമോ? തന്റെ വാക്ക് പാഴ്വാക്കായി പോകില്ലേ; വാക്ക് പാലിക്കാത്തവൻ എന്ന് ഭാര്യ ധരിച്ച് വശായിപ്പോയാലോ?!

  ReplyDelete
 34. Dr.M.K Muneer is a great leader and we have to appreciate his courages to give freedom to India Vision channel, but channel is not public media to revenge others by considering normal view why because channel is focusing their coverage ,but if existing the sincearity both human beings and medias he ( muneer) has to give minimum guarantee to the india vision to analys what will be the outcom of public harrasment of a man and his family with alleged a case .

  ReplyDelete
 35. ചാനൽ രംഗത്ത് തരംഗം തന്നെയായിരുന്നു ഇന്ത്യാവിഷൻ.ന്യൂസ് ചാനൽ എന്ന മുനീർ സാഹിബിന്റെ സ്വപ്നം പൂവണിഞ്ഞു എന്ന് പറയാം.സ്വപനത്തോടൊപ്പം കണ്ണുനീരും എന്നുകൂടെ കൂട്ടിവായിക്കേണ്ടിവരും.ഞാൻ അറിയുന്ന ഒരുപാട് ലീഗുകാർ പാവപ്പെട്ട പ്രവാസികൾ അടക്കം 1000 ദിർഹത്തിനു പണി എടുക്കുന്നവർ വരെ പാർട്ണർമാരാ...കാരണം സി ചിന്റെ പുത്രൻ മുനീർ സാഹിബ് ഒരു ചാനൽ തുടങ്ങുന്നു സഹായിക്കാം സഹകരിക്കാം എന്ന മനോഭാവത്തിൽ .ലീഗിന്റെ ശബ്ദമായിരിക്കും എന്ന തോനൽ ഇല്ലെങ്കിലും ലീഗ് വാർത്തകൾ തമസ്കരിക്കുന്ന ചാനൽ ആയിരിക്കില്ല എന്ന ഒരു വിചാരം ഉണ്ടായിരുന്നു.എന്നാൽ എല്ലാ സംശയങ്ങളും ദൂരീകരിച്ചു ലൈവിന്റെ തുടക്കക്കാരല്ലേ അങ്ങാടി വെടിയേയും കൂട്ടി പുലമ്പുപറച്ചിൽ ലൈവ് ..പക്ഷപാതമില്ലാ എന്നു ജനങ്ങളെ ബോധ്യപ്പെടുത്തലും ആയി.ഇപ്പോൾ മുനീർ കരയുന്നു കൂടെയുള്ളവരുടെ കരച്ചിൽ കാണാതെ....നികേഷ് പോയാലെന്ത് ?നികേഷിനെ നികേഷാക്കിയത് ഇന്ത്യാവിഷൻ ആണ് മുനീർ പറഞ്ഞത് പോലെ പച്ചമാങ്ങ തിന്നതല്ലേ നികേഷ് അതിന്റെ പുളി ഉണ്ടാകാം

  ReplyDelete
 36. enthu thanney charcha cheyathaalum charcha cheyyaathey pokunna onnund. Leagiley groupisavum thammiladiyum. ee vivaadhangaludeyokkey adiveru avideyaanu. enthu parannaalum Muneeriney nirthi tholpichath adheham marakkilla. Leagiley E. Ahmad, Kunnalikkutty group kaliyum nilakkilla. thammil thallum paarayum nilakkilla. pinney chaanalukaarudey pidalikku kayariyittu enthu kaaryam...?

  ReplyDelete