എന്റെയൊരു കണക്ക് കൂട്ടല്‍ അനുസരിച്ച് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൌഡര്‍ ഇടുന്നത് ശ്രീനിവാസനാണ്. എത്ര പൌഡര്‍ ഇട്ടാലും ശ്രീനിവാസന് വെളുക്കുന്നതിന് ഒരു ലിമിറ്റുണ്ട്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ ദാസാ എന്ന് മോഹന്‍ലാല്‍ ചോദിച്ചത് അത് കൊണ്ടാണ്. കളറിന്റെ കാര്യത്തില്‍ ഡബിള്‍ കോട്ട് ആയതിനാല്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക്
പിന്നിലാണ് തമിഴന്മാര്. എന്നാലും നമ്മള് വാരിത്തേക്കുന്ന അത്രയും പൌഡര്‍
അവര്‍ തേക്കാറില്ല. കുട്ടിക്കൂറ പൌഡര്‍ ഇറങ്ങിയ കാലം മുതല്‍ കേരളത്തിലാണ്
അത് ഏറ്റവും കൂടുതല്‍ ചിലവാകുന്നത്. (തോമസ് ഐസക്ക് ലോട്ടറിയുടെ കണക്ക്
പറയുന്ന പോലെ ഇതൊക്കെ എന്റെയൊരു മനക്കണക്കാണ് കെട്ടോ. ഒബ്ജക്റ്റ് യുവര്‍
ഓണര്‍ എന്ന് പറഞ്ഞു ആരും ചാടി വീഴരുത്).
മലയാളികളെപ്പോലെ പൊട്ടന്മാര് അല്ലാത്തത് കൊണ്ട് പൌഡര്‍ തേച്ചാല്‍ കളര്‍ കൂടില്ല എന്ന് അണ്ണാച്ചികള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ കിട്ടിയ കറുപ്പുമായി അഡ്ജസ്റ്റ് ചെയ്തു പോകാനുള്ള ശ്രമത്തിലാണ് അവര്‍. ഈ അഡ്ജസ്റ്റ്മെന്റിന് വേണ്ടി ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളര്‍’ എന്ന ഒരു പാട്ട് തന്നെ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. കളറിനെക്കൊണ്ട് പറഞ്ഞ പോലെ നമ്മള് മലയാളികളുടെ ഉയരത്തിനും ഒരു ലിമിറ്റുണ്ട്. ബുദ്ധിയുടെ കാര്യവും വ്യത്യസ്തമല്ല. ഒരു ശരാശരി ബുദ്ധിയേ പടച്ചവന് നമുക്ക് തന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണ് സകല പിശാചുക്കളും മലയാളികളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
മൂവായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് രൂപ കൊടുത്ത് കുബേര്‍ കുഞ്ചി വാങ്ങി വെച്ചിരിക്കുന്നത് ആറായിരം ‘മലയെലി’കളാണ്. അതായത് രണ്ടേകാല്‍ കോടിയുടെ കുഞ്ചിയാണ് കേരളത്തില്‍ വിറ്റിരിക്കുന്നത്. ഇന്‍ഡോറില്‍ കുടില്‍ വ്യവസായമായി ഉണ്ടാക്കുന്ന ഉരുപ്പടിയാണ് ഈ കുഞ്ചി. അതുക്കുണ്ടാക്കുന്നവന് തന്നെ പട്ടിണി കിടക്കുമ്പോഴാണ് ചുളുവില്‍ കുബേരനാവാന്‍ മഹാ ബുദ്ധിശാലികളും ‘സാച്ചര’രുമായ നമ്മള് ശ്രമിക്കുന്നത്. കുബേര്‍ കുഞ്ചി വാങ്ങി അലമാരയില്‍ വെച്ചു പൂട്ടിയാല്‍ നാല്പത്തിയഞ്ചാം ദിവസം അംബാനിയാവുമെന്നാണ് നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വരുന്ന പരസ്യം. (അംബാനിയായത് വാങ്ങിയവനല്ല, വിറ്റവനാണ്!!) ഈ പരസ്യം കണ്ടാണ് ആറായിരം മലയെലികള് ഇത് വാങ്ങി വെച്ചിരിക്കുന്നത്. അതില്‍ ഒരു എലിയാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി കൊടുത്തത്. ഇത്തരം പരാതികളുമായി പോലീസ് സ്റ്റേഷനില്‍ വരുന്ന മുഴുവന്‍ എണ്ണത്തിന്റെയും ആസനത്തില്‍ കുബേര്‍ കുഞ്ചി കേറ്റണം (ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രം) എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാലേ ഇവറ്റകള് പഠിക്കൂ.
ജപ്പാന് നിര്‍മിത മാഗ്നറ്റ് ചെരുപ്പ് ധരിച്ചാല്‍ തൊണ്ണൂറ് ദിവസം കൊണ്ട് പതിനഞ്ചു സെന്റീമീറ്റര്‍ ഉയരം വെക്കുമത്രേ..(ജപ്പാന് എന്ന് പറയുന്നത് ഏതാണ്ട് തൃശൂരിനും ഗുരുവായൂരിനും ഇടയിലായി വരും, വിവരം കെട്ട ഗൂഗിള്‍ മേപ്പുകാര് ജപ്പാന് നേരെ കുന്നംകുളം എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്). ടെലി മാര്‍ക്കറ്റിംഗ് പരസ്യം കണ്ട് ഈ ചെരുപ്പ് ധരിച്ച് നടക്കുന്ന നിരവധി ആളുകളെ കേരളത്തിലെ റോഡുകളില്‍ കാണാം. ഇവരെ തിരിച്ചറിയാന്‍ ഒരെളുപ്പവഴിയുണ്ട്. മോഹന്‍ലാലിനെപ്പോലെ ഇടത് വശത്തേക്ക് അല്പം ചെരിഞ്ഞായിരിക്കും നടത്തം. മാഗ്നറ്റ് വര്‍ക്ക് ചെയ്യാന്‍ വേണ്ടി ആഞ്ഞ് ചവിട്ടുന്നത് കൊണ്ടാണ് ഈ ചെരിച്ചില്‍ വരുന്നത്. ഈ ‘ജപ്പാന് നിര്‍മിതം’ കാലിലിട്ടു കഴിഞ്ഞാലുടനെ അതിനടിയിലെ കാന്തം ചില പ്രത്യേക ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും. അതോടു കൂടി ആട്ടിന്‍ കാഷ്ഠം കിട്ടിയ ശീമക്കൊന്ന പോലെ ശരീരം കുത്തനെ ഒരു കയറ്റമാണ്. പതിനഞ്ചു സെന്റീമീറ്റര്‍ കയറിയാല്‍ അവിടെ നിക്കും. തൊണ്ണൂറ് ദിവസത്തോട് കൂടി ഈ ചെരുപ്പിലെ കാന്തം തീരും!!. പിന്നെയും പതിനഞ്ചു സെന്റീമീറ്റര്‍ കൂടണമെങ്കില് പുതിയ ഒരെണ്ണം വാങ്ങിച്ചു ഇട്ടാല്‍ മതി.
മൂവായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് രൂപ കൊടുത്ത് കുബേര്‍ കുഞ്ചി വാങ്ങി വെച്ചിരിക്കുന്നത് ആറായിരം ‘മലയെലി’കളാണ്. അതായത് രണ്ടേകാല്‍ കോടിയുടെ കുഞ്ചിയാണ് കേരളത്തില്‍ വിറ്റിരിക്കുന്നത്. ഇന്‍ഡോറില്‍ കുടില്‍ വ്യവസായമായി ഉണ്ടാക്കുന്ന ഉരുപ്പടിയാണ് ഈ കുഞ്ചി. അതുക്കുണ്ടാക്കുന്നവന് തന്നെ പട്ടിണി കിടക്കുമ്പോഴാണ് ചുളുവില്‍ കുബേരനാവാന്‍ മഹാ ബുദ്ധിശാലികളും ‘സാച്ചര’രുമായ നമ്മള് ശ്രമിക്കുന്നത്. കുബേര്‍ കുഞ്ചി വാങ്ങി അലമാരയില്‍ വെച്ചു പൂട്ടിയാല്‍ നാല്പത്തിയഞ്ചാം ദിവസം അംബാനിയാവുമെന്നാണ് നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വരുന്ന പരസ്യം. (അംബാനിയായത് വാങ്ങിയവനല്ല, വിറ്റവനാണ്!!) ഈ പരസ്യം കണ്ടാണ് ആറായിരം മലയെലികള് ഇത് വാങ്ങി വെച്ചിരിക്കുന്നത്. അതില്‍ ഒരു എലിയാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി കൊടുത്തത്. ഇത്തരം പരാതികളുമായി പോലീസ് സ്റ്റേഷനില്‍ വരുന്ന മുഴുവന്‍ എണ്ണത്തിന്റെയും ആസനത്തില്‍ കുബേര്‍ കുഞ്ചി കേറ്റണം (ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രം) എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാലേ ഇവറ്റകള് പഠിക്കൂ.
ജപ്പാന് നിര്‍മിത മാഗ്നറ്റ് ചെരുപ്പ് ധരിച്ചാല്‍ തൊണ്ണൂറ് ദിവസം കൊണ്ട് പതിനഞ്ചു സെന്റീമീറ്റര്‍ ഉയരം വെക്കുമത്രേ..(ജപ്പാന് എന്ന് പറയുന്നത് ഏതാണ്ട് തൃശൂരിനും ഗുരുവായൂരിനും ഇടയിലായി വരും, വിവരം കെട്ട ഗൂഗിള്‍ മേപ്പുകാര് ജപ്പാന് നേരെ കുന്നംകുളം എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്). ടെലി മാര്‍ക്കറ്റിംഗ് പരസ്യം കണ്ട് ഈ ചെരുപ്പ് ധരിച്ച് നടക്കുന്ന നിരവധി ആളുകളെ കേരളത്തിലെ റോഡുകളില്‍ കാണാം. ഇവരെ തിരിച്ചറിയാന്‍ ഒരെളുപ്പവഴിയുണ്ട്. മോഹന്‍ലാലിനെപ്പോലെ ഇടത് വശത്തേക്ക് അല്പം ചെരിഞ്ഞായിരിക്കും നടത്തം. മാഗ്നറ്റ് വര്‍ക്ക് ചെയ്യാന്‍ വേണ്ടി ആഞ്ഞ് ചവിട്ടുന്നത് കൊണ്ടാണ് ഈ ചെരിച്ചില്‍ വരുന്നത്. ഈ ‘ജപ്പാന് നിര്‍മിതം’ കാലിലിട്ടു കഴിഞ്ഞാലുടനെ അതിനടിയിലെ കാന്തം ചില പ്രത്യേക ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും. അതോടു കൂടി ആട്ടിന്‍ കാഷ്ഠം കിട്ടിയ ശീമക്കൊന്ന പോലെ ശരീരം കുത്തനെ ഒരു കയറ്റമാണ്. പതിനഞ്ചു സെന്റീമീറ്റര്‍ കയറിയാല്‍ അവിടെ നിക്കും. തൊണ്ണൂറ് ദിവസത്തോട് കൂടി ഈ ചെരുപ്പിലെ കാന്തം തീരും!!. പിന്നെയും പതിനഞ്ചു സെന്റീമീറ്റര്‍ കൂടണമെങ്കില് പുതിയ ഒരെണ്ണം വാങ്ങിച്ചു ഇട്ടാല്‍ മതി.
സ്പെയിനിലെ കുങ്കുമം ആണ് മലയാളിയുടെ കണ്ണിലുണ്ണിയായ മറ്റൊരു ടെലി ബ്രാന്‍ഡ്. കറുപ്പ് വെളുപ്പാക്കുന്ന പരിപാടിയാണ് പുള്ളിയുടെത്. ഇത് വായിലിട്ട് ചവച്ചരച്ചു തിന്നാല്‍ ഏതു കരിങ്കുരങ്ങും സ്പെയിന്കാരികളെപ്പോലെ ചുവന്നു തുടുക്കും. നാല്പത്തിയഞ്ചാം ദിവസം കണ്ണാടിയില്‍ നോക്കിയാല്‍ മാത്രം മതി. ജാസിഗിഫ്റ്റ് നാളെ തരൂര്‍ജിയുടെ കളറില്‍ വന്നാലും ഞെട്ടരുത് എന്ന് ചുരുക്കം. കുങ്കുമം പ്രവര്‍ത്തിച്ചു തുടങ്ങി എന്ന് കരുതിയാല്‍ മാത്രം മതി. നമ്മള് മലയാളികളെ വെളുപ്പിക്കാന്‍ ആ പാവം സ്പെയിനുകാര്‍ എന്തുമാത്രം കഷ്ടപ്പെടുന്നു എന്നോര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം.
അധികം വളച്ചു കെട്ടുന്നില്ല. മറ്റെല്ലാ പരസ്യ ഉത്പന്നങ്ങളെയും പോലെ ഇത്തരം തട്ടിപ്പ് ഉത്പന്നങ്ങളുടെയും ഏറ്റവും വലിയ മാര്‍ക്കറ്റായി കേരളം മാറിയിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ചവയ്ക്ക് പുറമേ നസര്‍ സുരക്ഷാ കവചമടക്കമുള്ള നിരവധി ഉരുപ്പടികള്‍ നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ വിറ്റു പോകുന്നുണ്ട്. കഞ്ഞിക്ക് വകയില്ലാത്തവര്‍ താലിമാല വിറ്റിട്ടാണെങ്കിലും ഇവക്കൊക്കെ പണം കണ്ടെത്തുന്നുമുണ്ട്. ദോഷം പറയരുതല്ലോ, ഇത്തരം തട്ടിപ്പ് ഉത്പന്നങ്ങള്‍ക്കെല്ലാം ആളെ പിടിച്ചു കൊടുക്കുന്നതില്‍ വളരെ സ്തുത്യര്‍ഹമായ പങ്കാണ് നമ്മുടെ മാധ്യമങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. കൂട്ടിക്കൊടുപ്പുകാരന്റെ പണി വളരെ ഭംഗിയായും കൃത്യമായും ചെയ്യുന്ന എല്ലാ മാധ്യമങ്ങള്‍ക്കും അഭിമാനിക്കാം. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. !!
മ്യാവൂ: ഭൂട്ടാന് ലോട്ടറി പോലെ കുബേര്‍ കുഞ്ചിയുടെ പരസ്യവും ഏറ്റവും കൂടുതല്‍ കാണിക്കുന്നത് നമ്മുടെ സ്വന്തം കൈരളിയാണ്. ഒരു ജനതയുടെ തികഞ്ഞ ആത്മാവിഷ്കാരം തന്നെ. കൈരളി ചാനലിന്റെ അലമാരയിലും ഒരു കുബേര്‍ കുഞ്ചി ഉണ്ടെന്നു തോന്നുന്നു. ഇപ്പോള്‍ വെച്ചടി വെച്ചടി കയറ്റമാണ്. അഴിച്ചു പണിക്കാരാ, ആ കുഞ്ചിയില്‍ തൊട്ടുള്ള അഴിച്ചുപണി വേണ്ട കെട്ടോ...
Related Posts
കുഞ്ചി കുഞ്ചി എന്നത് അക്ഷര തെറ്റ് ഒന്നും അല്ലല്ലോ അല്ലെ ??
ReplyDeleteദോഷം പറയരുതല്ലോ..ഇത്രേം വർഷമായിട്ടും ആ പരസ്യത്തിൽ കൊച്ചിയിലുള്ള അമ്മായിയുടെ കഥ മാത്രം മാറിയിട്ടില്ല...മറ്റേ കണ്ണീന്ന് ലേസർ രശ്മി പുറപ്പെടുവിക്കുന്ന ആ അമ്മായി...
ReplyDeleteഎന്തായാലും ഞാനൊരെണ്ണം മേടിക്കാൻ പോവാ..വലിയ കുഞ്ചി കഴുത്തിലുമിട്ട് ചെറിയകുഞ്ചി പേഴ്സിലും വക്കാം..1000 ദിർഹത്തിന്റെ നോട്ടെങ്ങാന്നും ഇരട്ടിച്ചാലോ.. മുട്ടൻ ലാഭമായില്ലേ ..
ഈ അത്ഭുതസാധനം 3000 രൂപയ്ക്ക് വിക്കുന്നത് വെറും ചീപ്പാണ് ഒരു 30000 വരെ ഒക്കെയാകാം..
:)
ReplyDeleteഎന്നെയും മമ്മൂട്ടിയേയും പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ച് നിര്‍ത്തിയാല്‍ മൊത്തത്തില്‍ മലയാളികള്‍ക്ക് ഒരു നെരോലാക്ക് ലുക്കാണ്...
ReplyDeleteലാല്‍ ഫാന്‍സുകാര്‍ ബഷീര്ക്കാനെ കാണേണ്ട കണ്ടാല്‍ ..ഈ കളര്‍ വല്ല ഉഗാണ്ടയിലെ ആള്‍ക്കാരെപ്പോലെ ആക്കിക്കളയും ഹ...
നല്ല ലേഖനം ..കുബെര്‍ കുഞ്ചി വാങ്ങി കുബേരന് ആയില്ലെങ്കില്‍ മലയാളി മക്കളെ കുബെര്‍ കുഞ്ചി വിറ്റു കുബെരനാകൂ..നാടോടുമ്പോള്‍ നടുവേ ഓടൂ..
എല്ലാറ്റിനും പറ്റിയ മാര്‍ക്കറ്റ് ആണ് കേരളം. നമ്മളോ ബഷീര്‍ എഴുതിയ പോലെ സൂത്രത്തില്‍ കോടീശ്വരന് ആകാനുള്ള ആഗ്രഹത്തില്‍ ഏതിലും പോയി കുടുങ്ങും. രാവിലെ ടി.വി. തുറന്നാല്‍ കാണുന്നത് ഇത്തരം പരസ്യങ്ങളും. പിന്നെ എങ്ങിനെ ആളുകള്‍ വീഴാതിരിക്കും? ഈ മാര്‍ക്കറ്റ് കണ്ടിട്ടാണ് അധികം തേച്ചിട്ട് കാര്യമില്ലെന്ന് കരുതുന്ന അണ്ണാച്ചിയും നമ്മുടെ നാട്ടിലേക്കു വിശിഷ്യാ മലബാറിലേക്ക് വരുന്നത്. അമ്പതും അറുപതും രൂപ ദിവസക്കൂലിക്ക് പണിക്കു വന്ന അണ്ണാച്ചിക്ക് ഇപ്പോള്‍ മുന്നൂറ്റി അമ്പതും നാനൂറും ആണ്. രാവിലെ എട്ടൊമ്പത് മണിക്കേ വരൂ. ഭക്ഷണവും വിശ്രമാവുമായി ഒന്നൊന്നര മണിക്കൂര്‍. നമസ്ക്കരിക്കാത്ത അവനും അസര്‍ ബാങ്ക് ആണ് ജോലി നിര്‍ത്താനുള്ള സമയം. അതാണ് ഞാന്‍ ആദ്യം എഴുതിയത് നമ്മുടെ നാടാണ് എല്ലാം ചിലവാക്കാന്‍ പറ്റിയ മാര്‍ക്കറ്റ് എന്ന്. ബഷീറിന്റെ ലേഖനം വളരെ നന്നായി. പക്ഷെ ഇതൊന്നും കേട്ടിട്ട് നമ്മള് പഠിക്കില്ലെന്നത് മറ്റൊരു കാര്യം.
ReplyDelete'ഇത്തരം പരാതികളുമായി പോലീസ് സ്റ്റേഷനില്‍ വരുന്ന മുഴുവന്‍ എണ്ണത്തിന്റെയും ആസനത്തില്‍ കുബേര്‍ കുഞ്ചി കേറ്റണം (ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രം) എന്നാണ് എനിക്ക് പറയാനുള്ളത്'
ReplyDeleteഭരണ ഘടന പ്രയോഗം വായിച്ചു ഒരു പാട് ചിരിച്ചു. കലക്കി മാഷേ.
ഭരണഘടന അനുവദിച്ചില്ലെങ്കിലും അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല
ReplyDeleteജിക്കുമോന് | നല്ല തങ്കപെട്ട മോനാ said...
ReplyDeleteകുഞ്ചി കുഞ്ചി എന്നത് അക്ഷര തെറ്റ് ഒന്നും അല്ലല്ലോ അല്ലെ ??
അതെ. മലയാളി 'മലയെലി' ആവുമ്പോള്‍ ഇതുപോലെ പല അക്ഷരത്തെറ്റുകളും നമ്മള് സഹിക്കേണ്ടി വരും. കുബേര്‍ കുഞ്ചി നീണാള്‍ വാഴട്ടെ.
കാശ് ക്ട്ടിയാല്‍ മാര്‍ക്സിസ്റ്റ് ചാന്നെല്‍ ആയ കൈരളിയും കൊണ്ഗ്രെസ്സ് ചാന്ണേല്‍ ആയ ജയ് ഹിന്ദും പിന്നെ ആഷ്യാനെറ്റ് ഉം ഇന്ത്യ വിഷന്‍ ഉം എല്ലാ ഇത്തരം നെറി കെട്ട പരസ്യവും കൊടുക്കും അവര്‍ക്കും ജനസെവനമല്ല മറിച്ചു അത് ഒരു ബിസിനസ് ന്റെ ഭാഗ മാണു.
ReplyDeleteകുബെര്‍ കുഞ്ചി ഉപയോഗിച്ചാല്‍ കിട്ടുന്നതു എന്തൊക്കെ എന്നും "install " ചെയ്യേണ്ടത് എങ്ങിനെ എന്ന് , അവരുടെ വെബ്സൈറ്റ് പറയുന്നത്
1. When Lord Kuber is pleased then bless the person with material success and wealth.
2. The chances of coming into wealth unexpectedly and suddenly through lotteries etc increase.
3. No matter how much one spends money keeps flowing in provided the wealth is used for constructive purposes and not for destructive or antisocial activities
How To Install
Kuber Sadhana ritual shall be performed on Amavasya day (day preceding the moonless night) or a Sunday morning, before sunrise.
1. One should take a bath and wear clean yellow clothes.
2. Sit on a yellow mat or cloth facing north because North is the direction of Lord Kuber.
3. Cover a wooden seat with yellow cloth.
4. Take a steel plate and draw a Swastik with Vermilion.
5. Light the lamp and incense
6. On swastik, make a mound of rice grains.
7. On the rice grains place a Kuber Idol given in the pack.
8. Around the Idol place all the other things given in the pack.
9. Offer the thali to your isht devata & close your eyes and concentrate on the deity to bless you with wishes. Now with all sincerity, ask God to grant you the desire of your life that you wanted to be fulfilled in your own language.
10.Now chant the kuber mantra 108 times. If you don’t know then use the mantra pustika & CD given in the pack.
11.Now takes the different things placed in the thali & put them in the places explained above.
ഇങ്ങിനെ ചെയ്യുന്ന മലയെലി കളെ "മലയാളി പോട്ട്നമാരുടെ" category യില്‍ ഉള്‍കൊള്ളിക്കാവുന്നതാണ് .
ആട്,തേക്ക്, മാഞ്ചിയം.....
ReplyDeleteകുബേര്‍ കുഞ്ചി , മാഗ്നെറ് ചെരുപ്പ്, സ്പെയിന് കുങ്കുമം ......വെയ്..... രാജാ വെയ് .....
ചൈനയില്‍ നിന്ന് ഇറങ്ങുന്ന ഒരു തരം ഉരുപ്പടിയുണ്ട്. അത് വീട്ടിന്റെ മൂലയില്‍ വച്ചാല്‍ സര്‍വ്വ ഐശ്വര്യവും കളിയാടും.
ReplyDeleteതാങ്കളുടെ ലേഖനത്തിന് താഴെ ഈ പറയുന്ന കാര്യവും കൂടി ചേര്‍ത്താല്‍ നന്നാവും-
"ഈ ലേഖനം നാനൂറു പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ അവനു നാല് കോടിയുടെ ലോട്ടറി അടിക്കും (ടിക്കറ്റ് എടുതില്ലേല് പോലും!). ഇത് ഡിലീറ്റ് ചെയ്താല്‍ അവന്റെ കുടുംബം നാല് മാസത്തിനകം കുളം തോണ്ടും. ഇതില്‍ നല്ല കമന്റ് ഇട്ടാല്‍ ഇടുന്നവന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇട്ടില്ലേലും നൂറുക്കണക്കിന് ഫോല്ലോവേഴ്സും കമന്റുകളും വന്നു നിറയും.)
ഗുജറാത്തില്‍ നിന്ന് ഒരു വീട്ടമ്മ പറയുന്നത് നോക്കൂ
ReplyDelete"ജഞ്യാന തപോവന്‍ ആശ്രമത്തിന്റെ സൂത്രം വാങ്ങി രണ്ടാം നാള് നാലു വയസ്സുള്ള അവരുടെ മകന് IAS നു സെലക്ഷന് കിട്ടി. മാത്രമല്ല അവരുടെ ഭര്‍ത്താവിനു ചൊവ്വയിലെ ഒരു ബാങ്കില്‍ നിന്ന് 8 ലക്ഷത്തിന്റെയും
ചന്ദ്രനിലെ മറ്റൊരു ബാങ്കില്‍ നിന്ന് 11 ലക്ഷത്തിന്റെയും ഓഫറു കിട്ടി..... "
ടി വി തുറന്നാല്‍ നേരം വെളുക്കുന്നതുമുതല്‍ ഈ എരപ്പുകളുടെ ഇത്തരത്തിലുള്ള കാറല്‍ കേള്‍ക്കണം
ഇതിനുമാത്രം എന്തു തെറ്റാണ് നമ്മളൊക്കെ ചെയ്തത് എന്നറിയില്ല.ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പരസ്യത്തി ലും ഇമ്മാതിരി സകല പാണ്ടാറങ്ങളുടെയും വിപണനത്തിലും 'വിപ്ലവ പര്‍ട്ടി'യുടെ ചാനലാണല്ലോ മുന്‍പന്തിയില്‍
അഴിച്ചു പണിക്കാരനും സാക്ഷിയുമൊക്കെ ചുരുങ്ങിയ പക്ഷം കോങ്കണ്ണിനുള്ള മരുന്നെങ്കിലും തേക്ക്.
അല്ലെങ്കില്‍ കട്ടികൂടിയ ആ ചര്മങ്ങള് പൊട്ടിപ്പോകും
വട്ട് കേസുകള്‍!!
ആർത്തിയാണിതിന്റെയൊക്കെ അടിസ്ഥാനം. എങിനെയും പണമുണ്ടാക്കുക.. അതിനെന്ത് വഴി തുറന്ന് കണ്ടാലും അവിടെ ചാടി വീഴും ..ബാക്കി ചിന്ത നഹി... :)
ReplyDeleteഎത്രയായാലും മലയാളി പഠിക്കില്ലെന്നാ തോന്നുന്നത്. അതിനുള്ള വഴി വള്ളിക്കുന്ന് പറഞ്ഞപോലെ -കുബേർ കുഞ്ചി പ്രയോഗം തന്നെ വേണമെന്നാ തോന്നുന്നത് :)
ReplyDeleteഈ പോസ്റ്റിനു അഭിനന്ദനങ്ങൾ
@ skp
ReplyDeleteകമന്ററി സഹിതം എഴുതിയതിനു നന്ദി. ഒരെണ്ണം നിങ്ങളും വാങ്ങിച്ചുവോന്ന് സംശയം.. ഹി.. ഹി..
@ ഇസ്മായില്‍ കുറുമ്പടി shaisma
ഈ ക്ലൂ കുറച്ചു നേരത്തെ തന്നിരുന്നെങ്കില്‍ മ്യാവൂ ഞാന്‍ മാറ്റി എഴുതിയേനെ.. കലക്കീന് പറഞ്ഞാല്‍ പോര.. കക്കലക്കി..
@ MT Manaf
ഈയ്യിടെയായി ഫുള്‍ ഫോമിലാണ് എന്ന് കമന്റ് കണ്ടപ്പോള്‍ മനസ്സിലായി. ഗുജറാത്തിലെ വീട്ടമ്മക്ക് സുഖം തന്നെയല്ലേ.
This comment has been removed by the author.
ReplyDeleteഇവന്മാരെയൊക്കെ ഇഞ്ചികുത്ത് കൊടുത്ത് കുഞ്ചി ഇളക്കണം. വികസിതരെന്നോ അവികസിതരന്നോ വ്യത്യാസമില്ലാതെ ഈവൻ ഉഗാണ്ടക്കാര്‍ വരെ നോട്ടമിടുന്നത് ഈ കൊച്ചുകേരളത്തിലേക്കാണെന്ന് വെച്ചാൽ… ഞമ്മളാരാ !!
ReplyDeleteആ സല്‍കര്‍മ്മം ചെയ്യുവാനുള്ള ഭരണഘടനാപരമായ അധികാരം വള്ളിക്കുന്നിന് ഇതിനാല്‍ തീറെഴുതികൊടുക്കുകയാണ്. അത് ഈ പോസ്റ്റിന്റെ പ്രാധാന്യം ഒന്ന് മാത്രം കണക്കിലെടുത്താണ്. അതുകൊണ്ട് ഈ പോസ്റ്റ് വായിച്ചവരും കേട്ടറിഞ്ഞവരും എല്ലാ വീടുകളും അരിച്ചുപൊറുക്കി കുബേര്‍ കുഞ്ചി സൂക്ഷിച്ചുവെച്ചവരെ ചെവിക്കു പിടിച്ചുകൊണ്ട് വന്ന് വള്ളിക്കുന്നിന്റെ മുന്നില്‍ ഒരു 45°യില്‍ കുനിച്ചു (യെസ്, പൊസിഷന്‍ മാറ്റര്‍) നിര്‍ത്തണമെന്ന് അപേക്ഷിക്കുകയാണ്. എല്ലാ കുഞ്ചിയും ആ പറഞ്ഞ സ്ഥലത്തോട്ട് കേറ്റിക്കഴിഞ്ഞാല്‍ ഈ പരമാധികാരം തിരിച്ചെടുക്കുന്നതായിരിക്കും എന്ന് കൂടി ഓര്‍മിപ്പിക്കുന്നു.
ReplyDeleteവല്ലവനും വിറ്റിട്ടോ വാങ്ങിയിട്ടോ കാശുണ്ടാക്കട്ടെന്നെ... പൊസിഷന്‍ മാത്രമല്ല ഈ കാശും ഇന്നത്തെ കാലത്ത് ഒരു മാറ്ററാ!! ടേക്ക് ഇറ്റ് ഈസി മാന്‍.
ഒബ്ജക്ഷന് യുവര്‍ ഓണര്‍.
ReplyDeleteബഷീര്‍ ഇങ്ങള് കുബേര്‍-കുന്ചീനെ അങ്ങനെ അങ്ങട്ട് വിമര്‍ശിക്കാന്‍ വരട്ടെ. എന്റെ അനുഭവം കേള്‍ക്കൂ.
ഞാന്‍ വളരെ ദരിദ്രനായി ബൂലോകത്ത് ഗതി കിട്ടാതെ നടന്ന ഒരു സാധു അനോണി ആയിരുന്നു.ആ സമയത്താണ് കുബേര്‍ കുഞ്ചിയെ പറ്റി കേള്‍ക്കാന്‍ ഇടയായത്. ഞാനും ഒരെണ്ണം ഉടനെ വാങ്ങി. ഇപ്പോള്‍ എനിക്ക് നാല് ബ്ലോഗും മൂന്നു ഇമെയില്‍ ഐഡിയും സ്വന്തമായുണ്ട്. ഇങ്ങിനെ ആര്‍ക്കൊക്കെ എന്തെല്ലാം അനുഭവങ്ങള്‍. എല്ലാം കുബേര്‍ കുഞ്ചിയുടെ അനുഗ്രഹം.
.
Dear Basheer Bhai,
ReplyDeleteI am Living at a "talibanised" flat in Faizaliya district of Jeddah. Though ours is a three storyed building, opposite to our location, there is a huge tower (some experts say, it belongs to Zain telecommunications and other Mallu experts are of the view it has nothing to do with Zain, It's of the local telecom company's internet tower) which is higher than ours. Anyway, it disrupts telecasts of all Malayalam channels. And I've not been getting these channels for the past two years and I read your post like an illiterate Keralite whom lived in the state before E.K Nayanar regime. Thanks to the Afghan students union, We are living in darkness.. better than many mallus in Jeddah whom regularly watch all TV channels.
Beware of Sukumar kozhikode.. He may note the comparison of your
charming look to that of Mammootty.
best wishes
C.O.T Azeez
ഈ മുടിഞ്ഞ അന്ധവിശ്വാസവും ആര്‍ത്തീം വിവരക്കേടും എന്ന് നമ്മുടെ നാട്ടില്‍ നിന്ന് പോകുമോ അന്നേ ഈ നാട് നന്നാകൂ. നമ്മുക്ക് കേരളത്തിന്റെ കുഞ്ചിയിലും ഒരു കുബേര്‍ കുഞ്ചി പരീക്ഷിച്ചാലോ
ReplyDeleteഈ വിഷയത്തില്‍ ..ഈ എളിയവനും കൂടി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് സമയം ഉണ്ടെങ്കില്‍ എല്ലാരും വായിക്കുക
ReplyDeleteഒന്ന് വെച്ചാല്‍ രണ്ട് പത്തു വെച്ചാല്‍ നൂറ് വെയ് രാജാ വെയ് .
http://aacharyan-imthi.blogspot.com/2010/10/blog-post_10.html
Aiwa!! നമ്മക്കെന്കില് കഞ്ചാവ് കൃഷിയും കല്ലവാട്ടും ഇത്തിരി പെണ്‍വാണിഭവും അങ്ങ് തുടങ്ങിയാലോ നല്ല വരുമാനമാ... കാശു കിട്ടിയാല്‍ മതിയല്ലോ
ReplyDeleteനാണംകെട്ടും പണം നേടണം നാണക്കേടാ പണം മാറ്റും എന്നാണല്ലോ ചൊല്ല്
ഭരണഘടന
ReplyDeletecan't control my laugh. well written.
"കൂട്ടിക്കൊടുപ്പുകാരന്റെ പണി വളരെ ഭംഗിയായും കൃത്യമായും ചെയ്യുന്ന എല്ലാ മാധ്യമങ്ങള്‍ക്കും അഭിമാനിക്കാം. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. !!"
ReplyDeleteസത്യം :)
ശബരിനാഥ് ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആളുകളെ പറ്റിച്ചു എന്ന് ഒരു വാര്‍ത്ത കേള്‍ക്കുന്നുണ്ട്.ഇത്രയൊക്കെ വലിയ തട്ടിപ്പുകാരന് ആണ് എന്നറിഞ്ഞിട്ടും വീണ്ടും ചെന്ന് വീഴുന്നത് അത്ഭുതമുണ്ടാക്കുന്നു. അതും ഒരു ചാനലില്‍ പോലും പരസ്യം കൊടുക്കാതെയാണ് ആ വീരന് ഇത് സാധിക്കുന്നത് എന്നോര്‍ക്കണം. അപ്പോള്‍ വള്ളിക്കുന്നെ പരസ്യം ഒന്നും വേണ്ട മലയാളിക്ക്.
ReplyDeleteSuper Duper ...Aavoooolam chirichu.
ReplyDeleteബഷീര്‍ ഇക്ക ഇത് പുതിയ്ഹ കാര്യം ഒന്നും അല്ല , മലയാളികളുടെ മാത്രം പ്രത്യേകതയും അല്ല . ഈ കുബേര്‍ കുഞ്ഞി മറ്റു സംസ്ഥാനംഗളില്‍ എത്ര വിട്ടിടുണ്ട് എന്നാ കണക്ക് ലഭ്യമാണോ ?
ReplyDeleteഎല്ലുപത്തില് കാര്യം സാധിക്കാനുള്ള മനുഷ്യരുടെ ത്വര മുതലെടുകുക മാത്രമാണ് ഇവര്‍ ചെയ്യുനത് . അമ്പലത്തിലെയും, പള്ളിയിലെയും നേര്ച്ചണകള് പോലെ തന്നെ ഇതും .
ഹാസ്യ സാഹിത്യകാരനായ സഞ്ജയന്റെ ഹിമാലയ രുദ്രക്ഷത്തെ എന്നാ ഒരു കഥ തന്നെ ഉണ്ട്. നമ്മുടെ സ്റ്റേറ്റ് സിലബസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്മ .
പിന്നെ തമിഴാന്മാര് പൌഡര്‍ ഇടില്ല എന്ന് പറയുന്നത് മിഥ്യ ധാരണ ആണ്. ശ്രീനിവാസന് തമിഴാന് മാര്‍ ഇട്ടുനത് പോലെ ആണ് പൌഡര്‍ ഇടുനത്
@ Pony Boy
ReplyDeleteഅതെ കൊച്ചിയിലുള്ള അമ്മായി എല്ലാ പരസ്യത്തിലും ഉണ്ട്. കര്‍ണാടകയില്‍ എത്തുമ്പോള്‍ അത് ബാംഗ്ലൂരിലെ അമ്മായിയായി മാറും.
@ Aiwa
"ആ സല്‍കര്‍മ്മം ചെയ്യുവാനുള്ള ഭരണഘടനാപരമായ അധികാരം വള്ളിക്കുന്നിന് ഇതിനാല്‍ തീറെഴുതികൊടുക്കുകയാണ്"
അസ്സിസ്ടന്റായി നിങ്ങള്‍ ഉണ്ടാകുമെങ്കില്‍ ആ അധികാരം ഞാന്‍ ഏറ്റെടുക്കാം.
@ Akbar
അത് ശരി. അപ്പോള്‍ കുബേര്‍ കുഞ്ചിയുടെ പവറില്‍ ആണല്ലേ ബൂലോകത്ത് രാജാവായി വിലസുന്നത്.
@ COT Azeez
Darling, Powerful LNB's are available in the market to overcome this problem. I had this problem earlier. അല്പം കാശ് ചിലവാക്കൂ..
shajiqatar said...
ReplyDeleteശബരിനാഥ് ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആളുകളെ പറ്റിച്ചു എന്ന് ഒരു വാര്‍ത്ത കേള്‍ക്കുന്നുണ്ട്
അതാണ് ഷാജി ഞാന്‍ പറഞ്ഞത് 'നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് !!' എന്ന്.
@ Anoop Pattat
മറ്റു സംസ്ഥാനങ്ങളിലെ കണക്കൊന്നും ഞാന്‍ നോക്കിയിട്ടില്ല. 'സാച്ചര കേരള'ത്തിന്റെ കണക്കു കണ്ടപ്പോള്‍ തന്നെ അതിന്റ ലൈന്‍ പിടികിട്ടി. താങ്കളുടെ കയ്യിലുണ്ടെങ്കില്‍ ഒന്ന് കമന്റൂ..
ചെറുപ്പം മുതലേ മായാവിയിലൂടെയും, ശക്തി മരുന്നിലൂടെയും, ഡിങ്കനിലൂടെയും മറ്റും പരിശീലനം കിട്ടി - ബുദ്ധിയുറക്കുമ്പോള്‍ ആത്മ ശാന്തിയും, ബറ്ക്കത്തും തേടി ചൂഷക പൌരോഹിത്യ കേന്ദ്രങ്ങളുടെ കോലായി നിരങ്ങുന്ന എതാണ്ടെല്ലാ മലയാളിയുടെയും അരക്കെട്ടിലോ മറ്റോ ആയി ഒരു കുഞ്ചിയെങ്കിലും കാണാതിരിക്കില്ല. ISRO വരെ 13 നെ മുക്കിയ ലോകത്ത് നീരാളികളും, മണി തത്തകളും നീണാള്‍ വാഴും... സഹതപിക്കുക തന്നെ.
ReplyDelete@-മുജീബ് റഹ്മാന് ചെങ്ങര
ReplyDeleteExactly,
You said the reality.
Good comment.
.
ബഷീറിക്കാ, നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു പേജ് തുടങ്ങിക്കൂടേ, ബെര്ളിത്തരങ്ങള് പോലെ
ReplyDeleteനല്ല അലക്ക്.
ReplyDeleteകുബേർ കുഞ്ചി, നസർ സുരക്ഷാ കവച്, മാഗ്നറ്റ് ചെരുപ്പ്, രുദ്രാക്ഷമാല, തുടങ്ങി പറ്റിക്കൽ പ്രസ്ഥാനം നടത്തുന്നവരുടെ അരമണിക്കൂർ നീളുന്ന പരസ്യം വിശ്വാസയോഗ്യമായി പ്രാധാന്യത്തോടെ കാണിക്കുന്ന ചാനലുകാരെയാണ് ആദ്യം തല്ലേണ്ടത്. ജനങ്ങളെ പറ്റിക്കാൻ കൂട്ട് നിൽക്കുന്ന ചെറ്റകൾ എന്ന് വേണം ഈ ചാനൽ പണ്ടാരങ്ങളെ വിളിക്കാൻ.
നല്ല അലക്ക്.
ReplyDeleteകുബേർ കുഞ്ചി, നസർ സുരക്ഷാ കവച്, മാഗ്നറ്റ് ചെരുപ്പ്, രുദ്രാക്ഷമാല, തുടങ്ങി പറ്റിക്കൽ പ്രസ്ഥാനം നടത്തുന്നവരുടെ അരമണിക്കൂർ നീളുന്ന പരസ്യം വിശ്വാസയോഗ്യമായി പ്രാധാന്യത്തോടെ കാണിക്കുന്ന ചാനലുകാരെയാണ് ആദ്യം തല്ലേണ്ടത്. ജനങ്ങളെ പറ്റിക്കാൻ കൂട്ട് നിൽക്കുന്ന ചെറ്റകൾ എന്ന് വേണം ഈ ചാനൽ പണ്ടാരങ്ങളെ വിളിക്കാൻ.
hanim said...
ReplyDeleteബഷീറിക്കാ, നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു പേജ് തുടങ്ങിക്കൂടേ, ബെര്ളിത്തരങ്ങള് പോലെ
thank you for the suggestion. in fact, i started a page 2 days back. this is the link.
Vallikkunnu
കുഞ്ചിയമ്മക്കഞ്ചു മക്കളാനേ....അഞ്ചാമന് ഓമന കുന്ച്ചുവനെ..
ReplyDeleteഈ കുഞ്ചുവിന് മാത്രമേ മലയാളീ മനസ്സില്‍ സ്ഥാനമുള്ളൂ..മറ്റുള്ള 'കുന്ച്ചുകള്' ഒക്കെ ഇങ്ങനെ വരും പോകും.
'ആട്-തെക്ക്- മാഞ്ചിയം' സ്റ്റൈലില്‍ ഉള്ള ആ ഹെഡിംഗ് ഇഷ്ട്ടപെട്ടു. നല്ല ആക്ഷേപഹാസ്യം..
This comment has been removed by the author.
ReplyDeletedan q.. blogukal mudangaathe update cheyyum ennu pratheekshikkunnu
ReplyDeleteതീട്ടം പൊതിഞ് വറ്ണകടലാസ് ഒട്ടിച് പരസ്യം ചെയ്താലും വാങ്ങാന്‍ ആളുണ്ട്. പ്രത്യേകിച്ച് മലയാളി.
ReplyDeleteകുങ്കുമത്തിലെ വിശ്വാസവും അതിന്റെ ഉപയോഗവും ഒരു പരസ്യത്തിന്റെ പ്രചോതനവും ഇല്ലാതെ തന്നെ വളരെ നേരത്തേ ഗള്‍ഫ് മലയാളികളുടെ ഇടയില്‍ പടര്‍ന്നിട്ടുണ്ട്. മല്ലുവായ നാം നാട്ടില്‍ പോവുമ്പോള്‍ അല്ലെങ്കില്‍ പോവുന്നവരുടെ അടുത്ത് കൊടുത്തയക്കുന്ന 'പഞ്ഞി'യില്‍ ഒരു കുങ്കുമത്തിന്റെ പാക്കെറ്റെങ്കിലും വെച്ചില്ലെങ്കില്‍ നമുക്ക് ഉറക്കം വരില്ല. ജന്മം കൊടുത്തവര്‍ കരിക്കട്ടയെ പോലെയിരിക്കും, പക്ഷെ അവര്‍ക്ക് പിറക്കാന്‍ പോവുന്ന കുഞ്ഞിന് കയ്യും കാലും ഇല്ലെങ്കിലും പാലിന്റെ നിറം വേണം എന്ന മിനിമം ദുരാഗ്രഹമാണ് അതിനു പിന്നില്‍.
ReplyDeleteഗള്‍ഫിനെ ആശ്രയിക്കാതെ കേരളത്തില്‍ ജീവിക്കുന്ന സമൂഹത്തിലേക്ക് ഈ വിശ്വാസം പടരാന്‍ ഇതും ഒരു കാരണമായിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സായിപ്പന്മാരുടെ അമ്മമാര്‍ ഗര്‍ഭകാലത്ത് ദിനേന അഞ്ചു നേരം 'കുങ്കുമ സാന്‍വിച്ച്'തിന്നുന്നത് കൊണ്ടാ അവരിങ്ങനെ വെളുവെളഎന്നിരിക്കുന്നത്!
ReplyDeleteമണ്ടന്മാരായ ഗള്ഫുകാര് നാട്ടിലേക്ക് അയക്കുന്നത് ഒക്കെ വൈക്കോല്കുങ്കുമം അഥവാ made in Kunnamkulam ആണ്.
@ Afsar Ali Vallikkunnu
ReplyDeleteഞാന്‍ കാശ്മീരില്‍ പോയപ്പോള്‍ ദാല്‍ തടാകത്തില്‍ ഒരു തോണിക്കാരന് എത്തി. ഒറിജിനല്‍ കാശ്മീര്‍ കുങ്കുമം എന്ന് പറഞ്ഞു എന്നെ തള്ളിയിട്ടു. ഒരു പാക്കറ്റ് ഞാനും വാങ്ങി. ഇപ്പോഴും പെട്ടിയിലുണ്ട്. പൊളിച്ചിട്ടില്ല. ആവശ്യക്കാരുണ്ടെങ്കില്‍ പറയണം. കൂടുതല്‍ പേര് വന്നാല്‍ ലേലം വിളിച്ചു തീരുമാനിക്കും.
@ഇസ്മായില്‍ കുറുമ്പടി shaisma.co.cc:
ReplyDeleteസായിപ്പുമാര് ഈ കാര്യത്തില്‍ പ്രാക്റ്റിക്കലാണ്. വെളുക്കാനായി ഒരു കുങ്കുമത്തിന്റെ പിന്നാലെയും അവര്‍ പോയിട്ടില്ല, മറിച്ച് അല്പം ചൂടാവാനും ശരീരം കറുക്കാനും ഉടുതുണിയില്ലാതെ നമ്മുടെ കേരളത്തിലെ കടപ്പുറത്തും വന്ന് കിടക്കുന്നുണ്ട്.
ഇവിടെ അതാണോ കാര്യം.. തിന്നുന്നത് വൈക്കോലാണ് എന്നറിഞ്ഞിട്ടും പിന്നെയും തീറ്റിക്കുകയല്ലേ കുങ്കുമം വെളുക്കാനായ്!! ഒരു മാസം മുടങ്ങാതെ നോമ്പ് നോറ്റാല്‍ കുട്ടി വെളുക്കും എന്ന് പറഞ്ഞാല്‍ ഇവിടെ ആരെങ്കിലും എടുക്കുമോ?
@ബഷീര്‍ Vallikkunnu:
കാശ്മീര്‍ കുങ്കുമത്തിനു നല്ല ഡിമാണ്ടാണ്, നല്ല വിലയും കിട്ടും. ഞാന്‍ ജിദ്ദയില്‍ ആയിരുന്നെങ്കില്‍.....!!!
Alas, all the best for your auction :(
പറ്റാന്‍ 'മലയെലികളായ' നമ്മള് ഉള്ളപ്പോള്‍ ഇങ്ങനത്തെ ഷോയെ പറഞ്ഞിട്ടെന്താ കാര്യം? പോസ്റ്റ് കാലികപ്രസക്തമായി.
ReplyDeleteഅതുക്കുണ്ടാക്കുന്നവന് തന്നെ പട്ടിണി കിടക്കുമ്പോഴാണ് ചുളുവില്‍ കുബേരനാവാന്‍ മഹാ ബുദ്ധിശാലികളും ‘സാച്ചര’രുമായ നമ്മള് ശ്രമിക്കുന്നത്. കുബേര്‍ കുഞ്ചി വാങ്ങി അലമാരയില്‍ വെച്ചു പൂട്ടിയാല്‍ നാല്പത്തിയഞ്ചാം ദിവസം അംബാനിയാവുമെന്നാണ് നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വരുന്ന പരസ്യം. (അംബാനിയായത് വാങ്ങിയവനല്ല, വിറ്റവനാണ്!!)
ReplyDeleteHi Basheer Sab...I enjoyed it very much...well said...
Nothing is more humiliating than to see idiots succeed in enterprises we have failed it.
Keep the ghadi moving on...Chalne dho chalne dho...
regards
Shakeeb Kolakadan
This comment has been removed by the author.
ReplyDeleteപണ്ടു മാഞ്ചിയം ഇപ്പൊ കുഞ്ചി അത്ര തന്നെ. പിന്നെന്താ എണ്ണ തേച്ചു തടി കുറയ്ക്കുന്ന പരിപാടി മറന്നു പോയോ. ഒരൊറ്റ തുള്ളി ഉപയോഗിച്ചു തറ വെളുപ്പിക്കുന്നതും ഹാര്‍പിക്കിന്റെ ഗുണവും എല്ലാം. നമ്മുടെ പെണ്ണുങ്ങളെ കളിപ്പിക്കാനും ആണുങ്ങളെ വെളുപ്പിക്കാനും എത്ര എത്ര പരസ്യങ്ങള്‍. മാധ്യമങ്ങള്‍ ശരിക്കും കൂട്ടിക്കൊടുക്കല്‍ തന്നെ ചെയ്യുന്നത്. കലക്കി ആ പ്രയോഗം!!!
ReplyDelete'കുബേര്കുഞ്ചിക്കാര്ക്ക്' പണികിട്ടിത്തുടങ്ങി [ഒക്ടോബര്‍ 16 ലെ മാതൃഭൂമി വാര്‍ത്ത]
ReplyDeleteപണം പെരുകുമെന്ന് പരസ്യം നല്കി 'കുബേര്‍കുഞ്ചി' എന്ന ധനാകര്‍ഷണയന്ത്രം വിറ്റ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന നാലംഗസംഘത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം. ബഷീര്‍ ഉത്തരവിട്ടു. ഫോര്‍ട്ട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജി.ടി.എം. ടെലിഷോപ്പിങ് കമ്പനി മാനേജിങ് ഡയറക്ടര്‍, എറണാകുളം ഫ്രാഞ്ചൈസി നടത്തിപ്പുകാരനായ മോഹന്‍ദാസ് (42), ജീവനക്കാരായ സേതുമാധവന് (61), സോളമന് (31) എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവ്.
തട്ടിപ്പുസംഘം രണ്ടുകോടി രൂപയുടെ 6000 തട്ടിപ്പുയന്ത്രങ്ങള് മാസംതോറും സംസ്ഥാനത്ത് വില്‍ക്കുന്നതായി പരാതിയില്‍ പറയുന്നു.
എറണാകുളത്ത് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പോലീസ് മോഹന്‍ദാസ്, സേതുമാധവന്, സോളമന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
link : http://goo.gl/1Q5b
കെ പി | KP :
ReplyDeleteവളരെ നന്നായി , ഇത്തരത്തിലുള്ള നൂറു കണക്കിനു തട്ടിപുകാര് കേരളത്തില്‍ നിന്നും കോടികള്‍ കൊണ്ട് പോവുന്നു അതിനെതിരെ നടപടികള്‍ വരുന്നു എന്ന് കേള്‍ക്കുന്നതില്‍ സന്തോഷിക്കുന്നു
@ Shakeeb kolakadan
ReplyDeleteyes, it is shame to the so-called 'most literate and educated people' of Kerala.
@ Malathi and Mohandas
മാഞ്ചിയവും കുഞ്ചിയുമെല്ലാം ഒരമ്മയുടെ മക്കള്‍ തന്നെയാണ്. എല്ലാം ഏറ്റുവാങ്ങാന്‍ ഈ പാവം സാക്ഷര 'ചന്തു'മാരുടെ ജീവിതം ഇനിയും ബാക്കി.
@ KP & Shibab
പോലീസിനും എന്തേലും പണി വേണ്ടേ..
"കൈരളി ചാനലിന്റെ അലമാരയിലും ഒരു കുബേര്‍ കുഞ്ചി ഉണ്ടെന്നു തോന്നുന്നു"
ReplyDeleteഇതിന്റെയൊക്കെ പരസ്യം ഒരു ഉളുപ്പുമില്ലാതെ വീണ്ടും വീണ്ടും കാണിക്കുന്ന ഇവന്മാരുടെയൊക്കെ "കുബേര്‍ കു...." നോക്കി അടിക്കണം
കരളിത്തൊടി ഉസ്മാൻ മുസ്ലിയാർ ഏലസ് http://www.youtube.com/watch?v=PAouyaFypf4
ReplyDeleteഇന്നലെയാണ് "കളരിത്തൊടി"യുടെ "ഹൈക്കലുസ്സിഹാം" ജയ്ഹിന്ദ് ചാനലില്‍ കണ്ടത്. ഗള്‍ഫ് കാരന് തന്റെ ഭാര്യയെ ആ നീചന്റെ കരാള ഹസ്തത്തില്‍ നിന്ന് തിരികെ ലഭിച്ചത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. ആ നീചന് ഇനി പോയി വല്ല "കാമാകര്‍ഷണ യന്ത്രവും" ധരിച്ച് വീണ്ടും വരുമോ എന്നാണെന്റെ പേടി.
ReplyDelete