നൈജീരിയക്കാരന്റെ ഇമെയില്‍ കണ്ടു ബര്കിനോഫാസയിലേക്ക് നാല്പതു ലക്ഷം അയച്ചു കൊടുത്തു ഒരു മലയാളി പൊട്ടന്. മലയാളികളില്‍ ഇത്തരം പോഴത്തക്കാര്‍ ഉണ്ടാവില്ല എന്നായിരുന്നു എന്റെ ധാരണ. പീ കെ ഷെരീഫ് അത് തെറ്റാണെന്ന് തെളിയിച്ചു. ആള് പൊട്ടനാണെങ്കിലും പോലീസില്‍ പരാതി പറയാനുള്ള ധൈര്യം കാണിച്ചു. പ്രതിയെ പിടിക്കാനുള്ള മിടുക്ക് നമ്മുടെ പോലീസും കാട്ടി. ആഫ്രിക്കയില്‍ നിന്നും ചുളുവിനു കാശടിച്ചു കോടീശ്വരന് ആയിക്കളയാമെന്ന് മോഹിച്ചാണ് ഈ 'എന്‍ ആര് ഐ മലയാലി' കാശ് കൊടുത്തത്. ഇത്തരക്കാരുടെ കാശ് പോകുന്നതില്‍ എനിക്ക് പെരുത്ത് സന്തോഷമാണ്. പോയാലേ ഇവറ്റകള് പഠിക്കൂ..
ആഫ്രിക്കയിലെ ഏതോ ഒരു കോടീശ്വരന് (അവിടെയും കോടീശ്വരന്മാരോ?) നാല്പത്തിയഞ്ച് മില്യണ്‍ ഡോളര്‍ തലയണക്കടിയില്‍ വെച്ച് ചത്തു. അത് ഞാന്‍ നിങ്ങളുടെ അക്കൌണ്ടില്‍ ഇടാം. അതിന്റെ ചിലവുകളിലേക്ക് ആയിരം ഡോളര്‍ അയച്ചു തരണം എന്നൊക്കെ ഇമെയില്‍ വന്നാല്‍ കാശ് അയച്ചു കൊടുക്കുന്നവനെ നമ്മള് എന്തോ വിളിക്കണം?. പൊട്ടനെന്നു വിളിച്ചാല്‍ പൊട്ടന്മാര് കേസ് കൊടുക്കില്ലേ.
ഇപ്പോള്‍ വരുന്ന മെയിലുകള്‍ വേറെ തരത്തിലാണ്.
"എന്റെ പേര് റോസി,
21 വയസ്സ്, വെളുത്ത് സുന്ദരി,
ഞാന്‍ ഇപ്പോള്‍ ആഫ്രിക്കയിലെ കോത്താഴത്താണ് താമസം.
എന്റെ വടിയായിപ്പോയ അപ്പൂപ്പന്റെ പേരില്‍ അറുപതു മില്യണ്‍ ഡോളര്‍ ഉണ്ട്. അത് പുഴുങ്ങി തിന്നാന്‍ ഇവിടെ ആളില്ല. ഞാന്‍ ഇന്ത്യയിലേക്ക് വന്നു നിങ്ങളുടെ കൂടെ കഴിയാം.
നിങ്ങള്‍ സുന്ദരനാണോ?.. ഇല്ലേലും കുഴപ്പമില്ല , ഇന്ത്യയില്‍ പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും എനിക്ക് കൊതിയാവുന്നു. വീട് ചെറുതാണേലും സാരമില്ല, ഞാന്‍ വരാന്തയില്‍ കിടന്നോളാം. നിങ്ങളുടെ അക്കൌണ്ട് നമ്പര്‍ തന്നാല്‍ ഞാന്‍ ഈ പണം ആ നമ്പരിലേക്ക് പണ്ടാരമടക്കാം. നമ്പര്‍ തരില്ലേ പൊന്നേ.. ?
എന്റെ ഫോട്ടോ ഇതോടൊപ്പമുണ്ട്. കണ്ടാല്‍ ഹോളിവുഡ് നടിയെപ്പോലെ ഇല്ലേ. ഇന്നലെ ഉറങ്ങി എണീറ്റ ഉടനെ എടുത്തതാണ്. ശരിക്കും ഇതിന്റെ ഇരട്ടി സൌന്ദര്യം ഉണ്ട്. പിന്നെ, ഒരു കാര്യം. അറുപതു മില്യണ്‍ ഡോളര്‍ അങ്ങയുടെ പേരില്‍ ചാമ്പുവാന് ബാങ്ക് ചിലവുകളിലേക്ക് ഉടനെ 500 ഡോളര്‍ ഈ നമ്പരില്‍ അയക്കണം.
എന്ന് സ്വന്തം റോസി "
ഞരമ്പ് രോഗം അതിന്റെ അങ്ങേത്തലക്കല്‍ എത്തിയാല്‍ കിഡ്നി വര്‍ക്കു ചെയ്യില്ല. അപ്പോള്‍ 500 അല്ല 1000 ഡോളറും അയച്ചു കൊടുക്കും. കൊടുത്തു കൊടുത്തു ഒരു നാല്പതു ലക്ഷം കയ്യീന്ന് പോയാല്‍ ഫ്യൂസ് ആയ കിഡ്നി ഇടക്കൊന്നു മിന്നി കത്തും. അങ്ങിനെ കത്തിയതാണ് നമ്മുടെ ഷെരീഫിന്റെ കിഡ്നി.

പിടിയിലായ കഴുവേറിയുടെ നോട്ടം കണ്ടില്ലേ..
കണ്ണ് പിന്നെയും കോഴിക്കൂട്ടിലേക്കാണ് .. ജാഗ്രതൈ..
കണ്ണ് പിന്നെയും കോഴിക്കൂട്ടിലേക്കാണ് .. ജാഗ്രതൈ..
ഷെരീഫെ, ക്ഷമിക്കണം. എഴുതിയപ്പോള്‍ പൊട്ടനെന്നു പറഞ്ഞെങ്കിലും 60 മില്യണ്‍ ലഭിച്ചാല്‍ ഞങ്ങളെയൊക്കെ ഒന്ന് പരിഗണിക്കണേ..
ReplyDeleteമേലനങ്ങാതെ ചില്ലാനം ഉണ്ടാക്കാം എന്ന് കാത്തിരിക്കുന്ന മല്ലൂസിന് ഒരു പാഠമാകട്ടെ ഇത്.....കഷ്ടം.... എന്നാലും ഇനിയും ഇവരൊക്കെ ചെന്ന് ചാടുകയും ചെയ്യും....
ReplyDeleteThis comment has been removed by the author.
ReplyDeleteബഷീറെ....നിങ്ങള്‍ക്കങ്ങനെ പറയാം.....കുറച്ച് നാള് മുന്‍പ് ഇത്തരം മെയിലൊക്കെ നമ്മുടെ ഇന്‍ബോക്സില്‍ കണ്ടാല്‍ ഉണ്ടാകുന്ന അവസ്ഥ.
ReplyDeleteഇങ്ങനെ ഒരു മെയില്‍ കണ്ട് ഞാനും ഒരിക്കല്‍ കണ്ണും തള്ളി ഇരുന്നു പോയി ദേ ഇവിടെ
“പിടിയിലായ നൈജീരിയക്കാരന്റെ നോട്ടം കണ്ടില്ലേ..
ReplyDeleteഅവന്റെ കണ്ണ് പിന്നെയും കോഴിക്കൂട്ടിലെക്കാണ് .. ജാഗ്രതൈ.”.
ബഷീര്‍ ജി ഗംഭീരം.
ഐശ്വര്യ റായ് യുടെ പേര് പറഞ്ഞു
വിദേശിയില്‍ നിന്നും പണം തട്ടിയ ഒരു
ഇന്ത്യ കാരനെ പറ്റി മുമ്പ് കേട്ടിരുന്നു..
നമ്മളും മോശമല്ലെന്നര്‍ത്ഥം....!!!
:)
ReplyDeletenEraththe e-mail vazhiyaaN~ iththaram thaTTippukaL vannirunnath.
ReplyDeleteippOL iththaram offers
SMS aayi niRaye varunnunT.
Beware these SMS offers!!
:) :)
ReplyDeleteവാർത്ത കണ്ടിരുന്നു :)
ReplyDeletesuuper.....good fun in your style of slangs
ReplyDelete:):)
ReplyDeleteOne year before I'm replied to a mail which told my selection for online lottery for a sum of 5 million pound. For a joke I put my mobile number also in that reply. Just after three hours one guy called me from the city itself (Jeddah) and told me that my packet is ready with him and to be paid 400/- SR as courrier charge. I told him to claim it from the source who gave him the packet. After that there is no response.
ReplyDeleteAnother mail saying that there are some unclaimed funds in their bank account which is to be frozen by his bank and he is the legal adviser of the bank. He need to transfer this money to my account on the basis of sharing 60:40. He needs some money for processing the papers. I replied him by appreciating his good heart and told him to bear the expenses by himself and deduct it from my share. Then there was no reply.
ഇവനൊക്കെ പൊട്ടന് തന്നെയാ ബഷീര്‍ക്കാ...അല്ല പിന്നെ.
ReplyDeleteവെറുതെ പോട്ടനെന്നു വിളിക്കരുത് ഏതെന്കിലും പൊട്ടന് കേട്ടാല്‍ അവന് തന്തക്ക് തന്നെ വിളിക്കും
Delete:)
ReplyDeleteന്റെ ബശീറിക്കാ ഓന് ന്നേയും പറ്റിക്കാന്‍ നോക്കി, അതിന് മുന്‍പ് ഓളും നോക്കി, നുമ്മ ആരാ മോന്, ഞമ്മള് ബിട്ട്കൊടുക്കോ, ഇയ്യ് ബല്ല്യ പുള്ളിയാച്ചാല് ന്റെ കമ്മീശന് കയിച്ച് ബാക്കി ബാക്കി അയച്ചാമതീന്ന് ഓന് മനസ്സിലായി നുമ്മ പുയ്യാപ്ല ആണെന്ന്. " അവനവന്റെ വിയര്‍പ്പില്‍ നിന്നും അപ്പം ഭക്ഷിക്കു"
ReplyDeletehahahahha...I liked the post...tongue-in-cheek
ReplyDeletesimple matter . but your language make readers think with brain . i like it ...
ReplyDeleteഎന്നാ ഞാന്‍ ഒരു സത്യം പറയാം... ആരും ഒറ്റ് കൊടുക്കരുത്..
ReplyDeleteഞാന്‍ മിനിയാന്ന് ഗണപതീടെ പടം കാണിച്ച് ഒരു സായിപ്പിനോട് മോന്റെ മൂക്കിന്റെ ഓപ്പറേഷന് കാശ് വേണംന്ന് പറഞ്ഞ് കൊറേ ഡോളര്‍ സംഘടിപ്പിച്ചു....
ഏങ്ങനുണ്ട് ... ഞ്യാനാരാ മ്യോന്‍ ...!!!
വൈറ്റ് ഹൗ സ് വിറ്റ പാര്‍ട്ടികളുണ്ട് പിന്നെയാണൊ ഇത്
ReplyDelete@ Kalpak S : "ഞാന്‍ മിനിയാന്ന് ഗണപതീടെ പടം കാണിച്ച് ഒരു സായിപ്പിനോട് മോന്റെ മൂക്കിന്റെ ഓപ്പറേഷന് കാശ് വേണംന്ന് പറഞ്ഞ് കൊറേ ഡോളര്‍ സംഘടിപ്പിച്ചു....".. നേരോ... ഇജ്ജാണെടാ ആണ്‍കുട്ടി
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാ൦ ഒറ്റ അടിക് അകതാകണം എന്നാ മലയാളിയുടെ അതിമോഹമാണ് സ്ഥിരമായി പെടാന്‍ കാരണം .
ReplyDeleteആട്, തേക്,ഫ്ലാറ്റ് ,NET മാര്‍ക്കറ്റ് ...... പോവുന്നു ...
This comment has been removed by the author.
ReplyDeleteഈ വക മെയിലിന്റെ പിന്നാലെ പോയി എഴുപത്തിയഞ്ച് ലക്ഷം രൂപ കളഞ്ഞ ഒരു അച്ചായനെ എനിക്ക് നേരിട്ടറിയാം
ReplyDeleteഈവക ഐറ്റംസിന് കാശ് അയച്ചുകൊടുക്കുന്ന മലയാളി കോണാപ്പന്മാർ ഇപ്പൊഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. "ടോട്ടൽ ഫോർ" ഊമ്പിക്കൽ കഴിഞ്ഞ് ചൂടാറും മുമ്പേ മണിചെയിനിൽ കൊണ്ട് തലവച്ചുകൊടുത്ത ഉണ്ണാക്കന്മാരുള്ള നാടാകുന്നു ഈ സുന്ദരകേരളം..
ReplyDelete@ നിലാവ്
ReplyDeleteCool down!! Cool down!!. 'മലയാലി' സാഹസ കഥകള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളൂ..
ethra pattiyalum malayali padikkilla, pinneyum ethinteyokke purake pokum, valare nannayittundu.
ReplyDeleteഅഥവാ ബിരിയാണി കിട്ടിയാലോ എന്നൊരു സംശ്യം ഇപ്പോ ഇല്ലാതില്ല...
ReplyDelete