June 8, 2011

പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)

പേര് തെസ്സ. വയസ്സ് പതിനാറ്. പെണ്‍കുട്ടി. തത്ക്കാലം ഇത്രയും മനസ്സില്‍ ഓര്‍ത്ത്‌ വെക്കുക. ബാക്കി ഞാന്‍ വഴിയെ പറയാം. ഫേസ്ബുക്കില്‍ കയറിയാല്‍ പലര്‍ക്കും ഒടുക്കത്തെ വെപ്രാളമാണ്.  രണ്ടു ദിവസം പട്ടിണി കിടന്ന ശേഷം ബുഫേ ഡിന്നറിനു കയറിയത് പോലുള്ള ഒരു ആക്രാന്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കൊത്തും. കണ്ടവന്റെയൊക്കെ മെക്കിട്ടു കയറി മെസ്സേജു വിടും, കമന്റടിക്കും. പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിചയമുള്ളവള്‍ക്കും ഇല്ലാത്തവള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യും. അഡ്രസ്‌ ചോദിക്കും. മൊബൈല്‍ നമ്പരും ഫോട്ടോയും കൈമാറും. വായില്‍ വരുന്നതൊക്കെ എഴുതി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. ചുരുക്കത്തില്‍ ഫേസ്ബുക്കിലെത്തിയാല്‍ ഒരു സെക്കന്റ്‌ ഒഴിവില്ല. മുടിഞ്ഞ ബിസി.

ജര്‍മന്‍കാരിയായ  നമ്മുടെ കഥാനായികയും ഏതാണ്ട് ഈ വകുപ്പില്‍പ്പെട്ട ഒരു ആക്രാന്തക്കാരിയാണെന്നാണ്‌ എന്റെ വിശ്വാസം. പുള്ളിക്കാരത്തി ബെര്‍ത്ത്‌ഡേ ആഘോഷിക്കാന്‍  തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കുള്ള ഇന്‍വിറ്റേഷന്‍ ഫേസ്ബുക്കിലൂടെ നല്‍കി. മുടിഞ്ഞ ബിസിക്കിടയില്‍ ഒരു ചെറിയ അബദ്ധം കാണിച്ചു. ഇന്‍വിറ്റേഷന്‍ പ്രൈവറ്റ് ആക്കുന്നതിനു പകരം പബ്ലിക്‌ ആക്കി.അബദ്ധം പറ്റിയ വിവരം അറിയാതെ ഫേസ്ബുക്ക് പൂട്ടി നമ്മുടെ മധുരപ്പതിനാറ് സുഖമായി കിടന്നുറങ്ങി!. ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി!. പെണ്‍കുട്ടിയാണ്!. പതിനാറ് വയസ്സാണ്!!. ബെര്‍ത്ത്‌ഡേ 'ആഘോഷിക്കാന്‍' വിളിച്ചു വരുത്തുകയാണ്!!!. പോരാത്തതിന് ഭൂമി ഉരുണ്ടതുമാണ്!!!!. പിന്നെ പറയണോ?.. പതിനയ്യായിരം പേര്‍ 'ഒറ്റയടിക്ക്' ഇന്‍വിറ്റേഷന്‍ സ്വീകരിച്ചു. (മോളെ നിന്റെ ബെര്‍ത്ത്‌ ഡേ ഞങ്ങള്‍ അടിച്ചു പൊളിക്കും കെട്ടാ)..


പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!.  ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെയാണ് ഏറ്റവും ശക്തമായി ഈ ഗ്രാവിറ്റി അനുഭവപ്പെടുന്നത്. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ് . (ഗൂഗിളില്‍ നിന്ന് ഏതെങ്കിലും ഒരു വരട്ട് ചെല്ലക്കിളിയുടെ ഫോട്ടോ ഇട്ടു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നെങ്കില്‍ എനിക്കെപ്പോള്‍ ജ്ഞാനപീഠം കിട്ടീന്നു ചോദിച്ചാല്‍ മതി!!.. ആ ഫുദ്ധി അന്ന് തോന്നിയില്ല, ഇനി പറഞ്ഞിട്ട് കാര്യവുമില്ല)

കഥാനായിക അപകടം തിരിച്ചറിഞ്ഞപ്പോഴേക്ക് സംഗതി പിടിവിട്ടു പോയിരുന്നു.  പലരും കേക്ക് ഓര്‍ഡര്‍ ചെയ്തു. ചിലര്‍ ബെര്‍ത്ത്‌ ഡേ പ്രസന്റേഷനുകള്‍ക്ക് അഡ്വാന്‍സ് കൊടുത്തു. വേറെ ചിലര്‍ 'വേറെ ചിലതൊക്കെ' കയ്യില്‍ കരുതി. ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതാണല്ലോ. സംഗതി പിടിവിട്ട വിവരം മാതാപിതാക്കള്‍ അറിഞ്ഞു. (തെറ്റിദ്ധരിക്കരുത്. ജര്‍മനിയിലും മാതാപിതാക്കള്‍ ഉണ്ട് !!!) പാര്‍ട്ടി ക്യാന്‍സല്‍ ചെയ്തതായി പെങ്കൊച്ചു ഫേസ്ബുക്കിലൂടെ കരഞ്ഞു പറഞ്ഞു. ആര് കേള്‍ക്കാന്‍. നാക്കീന്നു പോയ വാക്കും ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും  ഒരുപോലെയാണെന്ന് വെറുതെയല്ല പണ്ടുള്ളവര്‍ പറഞ്ഞത്. കഥയുടെ ബാക്കി ഞാന്‍ പറയണം എന്നില്ല. താഴെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി.

ഇവരൊക്കെ ബെര്‍ത്ത്‌ ഡേ ആഘോഷിക്കാന്‍ എത്തിയതാണ്!!. പാര്‍ട്ടി ക്യാന്‍സല്‍ ചെയ്തു എന്ന് അറിയിച്ചിട്ടും 1500 പേര്‍ എത്തി എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 1500 ന്റെ കൂടെ ഒരു പൂജ്യവും കൂടെ ചേര്‍ക്കേണ്ടി വരുമോ? ഫോട്ടോ കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. 

 പാര്‍ട്ടിക്ക് ക്ഷണിച്ച ആള്‍ മുങ്ങിയപ്പോള്‍ ചിലര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പെണ്ണിന്റെ ചിരിയല്ല, താടിക്കാരന്റെ കയ്യിലെ കുപ്പി ശ്രദ്ധിക്കൂ. 

ക്ഷണിച്ചു വരുത്തി അപമാനിക്കുന്നോ? ഇറങ്ങി വാടീ താഴോട്ട്. അല്ലേല്‍ ഈ മതില്‍ ഞങ്ങള്‍ പൊളിക്കും.
  
 ഗതികെട്ട വീട്ടുകാര്‍ പോലീസിനെ വിളിച്ചു.

 ഇത് തെസ്സക്ക് കൊടുക്കണേ.. 

കഥാന്ത്യം : വീട്ടിലേക്കു അതിക്രമിച്ചു കടക്കാനൊരുങ്ങിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു!.

എല്ലാം ലൈവായി കണ്ടാലേ വിശ്വസിക്കൂ എങ്കില്‍ ദാ അല്പം ഇവിടെയുണ്ട്.


AlJazeera English കുറേക്കൂടി വിശദമായി സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത് കാണുക.


ജര്‍മനിക്കാര്‍ ഡീസന്റായത് കൊണ്ട് പെങ്കൊച്ചു രക്ഷപ്പെട്ടു. ഗോവിന്ദച്ചാമിമാര്‍ വിലസുന്ന നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ കഥ മാറിയേനെ.   അവിടെ ആയതു കൊണ്ട് തെസ്സയുടെ സഹായത്തിനു പോലീസും എത്തി. ഇവിടെയായിരുന്നുവെങ്കില്‍ ഇമ്മാതിരി ഏടാകൂടം ഉണ്ടാക്കി വെച്ചതിനു പരാതിക്കാരന്‍ പൂജപ്പുരയില്‍ എത്തും!!. എല്ലാ കഥയിലും ഒരു ഗുണപാഠം ഉള്ളത് പോലെ തെസ്സയുടെ കഥയിലെ ഗുണപാഠം ഇതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അല്പം സുബോധത്തോടെ പെരുമാറുക. പ്രൈവസി സെറ്റിങ്ങുകള്‍ ശരിക്ക് ശ്രദ്ധിച്ചു ചെയ്യുക. വീട്ടുകാരോട്, അടുത്ത സുഹൃത്തുക്കളോട്, നാട്ടുകാരോട് എന്നിങ്ങനെ ഓരോ വിഭാഗത്തോടും പറയാന്‍ പറ്റുന്നത് അവരോടു മാത്രം പറയുക. (most importantly ഭാര്യയോടു പറയേണ്ടത് ഭാര്യയോട്‌  മാത്രം പറയുക) ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആക്രാന്തം കാണിച്ച് കുളം തോണ്ടരുത്!. ഇത്രയും എഴുതിയതിനു എന്റെ മേക്കിട്ടു കയറുകയും ചെയ്യരുത്!. 

മ്യാവൂ: അന്ന് മുങ്ങിയ തെസ്സ പിന്നെ പൊങ്ങിയിട്ടില്ല. പെങ്കൊച്ചിനു എന്ത് പറ്റിയാവോ?.. എനിക്കൊരു ടെന്‍ഷന്‍..  Latest Post  സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

Related Posts 
ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് (തമാശ ഒഴിവാക്കി ഇച്ചിരി സീരിയസ്സായി ഈ വിഷയം വായിക്കണം എന്നുള്ളവര്‍ക്ക് മാത്രം!. അല്ലാത്തവര്‍ക്ക് ഗുഡ് ബൈ)

92 comments:

 1. ആള്‍ കൂട്ടത്തില്‍ ബഷീര്കയെ പോലെ ഒരാള്‍ ....

  ReplyDelete
 2. Afandi അക്ക AvanthikaJune 8, 2011 at 9:54 AM

  എന്തായാലും ഈ ബ്ലോഗില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ ഞാന്‍ എന്റെ പേരിനു ചെറിയ മാറ്റം വരുത്തുന്നു .. :P
  ആളുകളുടെ ബാഹുല്യം കണ്ടിട്ട് അവിടെ പരിപ്പ് വട , ഉപ്പിലിട്ടത് , ചുരണ്ടി എന്നിങ്ങനെ എന്തെങ്ങിലും വില്‍ക്കുന്ന നമ്മുടെ നാട്ടുകാര്‍
  ഉണ്ടാവാനുള്ള സാധ്യത കാണുന്നുണ്ട് ....

  ReplyDelete
 3. ഒന്നുമനസ്സിലായി... ഇവന്മാരൊക്കെ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കാണ് ആഘോഷിക്കാന്‍.

  ('പെണ്ണിന്റെ ചിരിയല്ല, താടിക്കാരന്റെ കയ്യിലെ കുപ്പി ശ്രദ്ധിക്കൂ.')

  അത് പറഞ്ഞത് നന്നായി... അത് കേട്ടപ്പളാ ഞാനും ഓന്റെ കയ്യിലേക്ക് നോക്കിയത്... ;)

  ReplyDelete
 4. അപ്പോൾ ന്യൂട്ടന്റെ 'കുന്ത്രാണ്ട'ങ്ങളാണ് എല്ലാത്തിനും കാരണം! :) നർമ്മത്തിൽ പൊതിഞ്ഞ അവതരണം നന്നായിരുന്നു ... ആശംസകൾ

  ReplyDelete
 5. ബഷീര്‍ സാഹിബ്, കുറിക്കു കൊള്ളുന്ന പോസ്റ്റ്‌. ഇത് വായിക്കുമ്പോള്‍ പലര്‍ക്കും ചൊറിച്ചില്‍ വരാന്‍ സാധ്യത ഉണ്ട്. സത്യസന്ധമായ അഭിപ്രായം ആണ് താങ്കളുടേത്.
  ഞാന്‍ പിന്നെ നരച്ചു കൊരച്ച് ഇരിക്കുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്ന് തോന്നുന്നു.

  ReplyDelete
 6. എന്റെ ഫെയ്സ്ബുക്ക് ഫെയ്ക്കായ ലക്ഷ്മി മേനോനോട് സ്ഥിരം രഹസ്യചാറ്റ് നടത്തുന്ന പകൽ മാന്യനാണീ ബസീർ...എന്നിട്ടാ ..

  എന്നാലും അവൾ ഒരിയ്ക്കലും ആ ബെർത്ത്ഡേ മറക്കില്ല..

  ReplyDelete
 7. അതെ..
  ഇത് സംഭവിച്ചത്..
  നമ്മുടെ കേരളത്തിലായിരുന്നെങ്കിലെന്ന് ഒന്നു സങ്കല്പ്പിച്ച് നോക്കി...
  ഹൊ! എന്തോരം സാധ്യതകളുള്ള ഒരു ഒന്നാന്തരം പോസ്റ്റിടാനുള്ള വകയുണ്ടെന്നോ അതിനകത്ത്!!

  ReplyDelete
 8. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അല്പം സുബോധത്തോടെ പെരുമാറുക. പ്രൈവസി സെറ്റിങ്ങുകള്‍ ശരിക്ക് ശ്രദ്ധിച്ചു ചെയ്യുക. ഈ സാരോപദേശം നന്നായിട്ടുണ്ട്

  ReplyDelete
 9. അപ്പൊ ഈ പറഞ്ഞ അസുഖം സര്‍വ്വ വ്യാപി ആണല്ലേ... ടക ടക..

  ReplyDelete
 10. നര്‍മ്മത്തോടെ അവതരിപ്പിച്ച വിഷയത്തില്‍ തികച്ചും ഗൌരവതരമായ ചില കണ്ടെത്തലുകള്‍ ഉണ്ട്.
  അഭിനന്ദനങ്ങള്‍

  ReplyDelete
 11. ഹ ഹ ഹ
  നന്നായി ബഷീര്‍ക്ക.. എന്നെയും താങ്കളെയും പോലെ എല്ലാവരും ഡീസന്റ് ആകട്ടെ... എന്നാലെ ഫേസ്ബുക്ക്‌ രക്ഷപ്പെടുകയുള്ളൂ.
  :-)

  ReplyDelete
 12. @ Pony Boy
  ഉവ്വ് ഉവ്വ്.. അല്പം പൊള്ളിയോ? :)

  ReplyDelete
 13. എന്തൊക്കെ പ്രതീക്ഷകളുമായി ഓടിവന്നതായിരുന്നു ആ ജനങ്ങൾ... ആ പെങ്കൊച്ച് എല്ലാം തകർത്തില്ലേ!!

  ReplyDelete
 14. തമാശയിലൂടെ നല്ല കാര്യ്ങ്ങൾ പറഞ്ഞു....വളരെ നന്നായി...ആശംസകൾ

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. "പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ്." അത് കലക്കി!

  ReplyDelete
 17. ആ കൂട്ടം കൂടി നില്‍ക്കുന്നവന്മാരുടെ ശുഷ്ക്കാന്തി കണ്ടിട്ട് കണ്ണ് നിറയുന്നു....

  ReplyDelete
 18. ഹ ഹ ഇത് കലക്കീ......നമ്മുടെ എല്ലാ മല്ലൂസും ഇത് വായിക്കുന്നത് നന്ന് ..ഇന്നലെ എന്റെ ഒരു ചേച്ചി അവരുടെ ലിസ്റ്റില്‍ നിന്നും വെട്ടിമാട്ടിയത് 2000 ലേറെ മല്ലൂസിനെ ഒരു രേഖ്‌സ്റ്റ് സ്വീകരിച്ചാ തുടങ്ങും പിന്നെ മെസ്സാജ് കളുടെ പടയോട്ടം ..ശല്യം സഹിക്കാതെ വന്നപ്പോ പുള്ളികാരി ചെയ്തതാ....നമ്മള്‍ നന്നാവുമോ ബഷീര്‍ക്കാ ...

  ReplyDelete
 19. ഞാന്‍ ആരെയും ഇങ്ങിനെ പോസ്റ്റിട്ടു ബിളികില്ലാ.....കുടുംബം കുളമാകും....:))

  ReplyDelete
 20. പെണ്ണുങ്ങളുടെ ബ്ലോഗില്‍ മാത്രം കമന്റിടുന്ന ഒരു മാന്യനെ എനിക്കറിയാം !  പരിപ്പുവട ബ്ലോഗ്‌...അഞ്ചാം വര്ഷ ത്തിലേക്ക് http://villagemaan.blogspot.com/2011/03/blog-post_22.html

  ReplyDelete
 21. @ Shanavas
  >>ഇത് വായിക്കുമ്പോള്‍ പലര്‍ക്കും ചൊറിച്ചില്‍ വരാന്‍ സാധ്യത ഉണ്ട്<<
  ചൊറിയട്ടെന്നെ.. അറിഞ്ഞു ചൊറിയുന്നതിനു ഒരു സുഖമുണ്ട്.

  @ Sadath Kh
  ചേച്ചി വെട്ടിനിരത്തിയ കൂട്ടത്തില്‍ എന്റെ പേരുണ്ടോന്ന് നോക്കണേ..

  ReplyDelete
 22. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്..
  ബ്ലോഗ്ഗര്‍ വള്ളിക്കുന്നിന്റെ ഈ അഭിപ്രായത്തോടെ തീരെ യോജിപ്പില്ല.ബ്ലോഗ്ഗിണിമാരുടെ ബ്ലോഗില്‍ കമെന്റുന്നത് മഹാ മോശമാണെന്ന ധാരണ പലബ്ലോഗ്ഗേര്‍സിനും കാണുന്നു.( നേരായി പറഞ്ഞാല്‍ മുസ്ലിംസ്) .ഇതൊരു മോശം പ്രവണതയാണെന്നാണ് എനിക്ക് തോന്നുന്നത്..കപട സദാചാരം... !!

  ReplyDelete
 23. "പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ്."
  ഹായ് കൂയ് പൂയ് എന്നല്ലല്ലോ..  ഞാനെന്റെ ബര്‍ത്ത് ഡേ ആഘോഷം ഫൈസ് ബുക്കിലും ട്വിറ്ററിലും
  കണ്ണില്‍ ക്ണ്ട സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൊക്കെ
  പോസ്റ്റിയിട്ടും ഒരുത്തനും വന്നില്ലല്ലോ...


  പോസ്റ്റ് കലക്കി.
  നര്‍മത്തില്‍ കാര്യം പറഞ്ഞു.
  കാര്യമല്ല, കാര്യങ്ങള്‍..

  ReplyDelete
 24. അടുത്ത "ബ്ലോഗ്‌ ജന്മത്തിലെങ്കിലും " ഒരു പെണ്ണായി പിറക്കാന്‍ പറ്റിയിരുന്നെങ്കില്‍ !!!

  ReplyDelete
 25. @ Jazmikkutty പിണങ്ങല്ലേ. ജാസ്മിക്കുട്ടിയെപ്പോലുള്ള നല്ല ബ്ലോഗര്‍മാരെയല്ല ഞാന്‍ ഉദ്ദേശിച്ചത്. ജാസ്മി നന്നായി എഴുതുന്നു. എല്ലാ ഭാവുകങ്ങളും. (ഒരു തമാശ ആയിട്ട് എടുത്താല്‍ മതി കെട്ടോ)

  @ »¦മുഖ്‌താര്‍¦udarampoyil¦«
  അതെഴുതുമ്പോള്‍ നിങ്ങളുടെ 'ഹായ് കൂയ് പൂയ്' ഓര്‍ത്തിരുന്നു. ദേശാഭിമാനിയില്‍ വന്നു അല്ലേ, Congrats..

  ReplyDelete
 26. അവള്‍ ഇത്രമാത്രം പ്രതീക്ഷിച്ച് കാണില്ല. പ്രൈവസി ഓണ്‍ ചെയ്ത് പ്രൈവറ്റായി 20 പേരെ വിളിച്ച് 'കേക്ക് മുറിക്കാമെന്നായിരിക്കും' അവളു വിചാരിച്ചത്. പക്ഷേ സംഭവം പബ്ളിക്ക് ആയതോടെ കേക്ക് മുറിക്കാന്‍ ഇത്രയും പേര്‍ ഒന്നിച്ചങ്ങ് ചെല്ലുമെന്ന് ആര് കണ്ടു? കേക്ക് മുറിക്കയ്ക്കല്‍ സ്വപ്നം കണ്ട് പറന്നെത്തിയവന്മാര്‍ ഇപ്പോ ആരായി???

  ReplyDelete
 27. http://www.pattayadailynews.com/en/2011/06/07/where-is-thessa-facebook-blunder-sends-gate-crashers-to-birthday-party/

  ReplyDelete
 28. പതിനാറിന്റെ പരക്കം‌പാച്ചിലിലാ ഫേസ്ബുക്ക്..!
  തോണ്ടിയും ചൊറിഞ്ഞുമൊക്കെയുള്ള അതിന്റെ പോക്ക് കുറിക്ക് കൊള്ളുംവിധം നര്‍മ്മത്തില്‍ പറഞ്ഞത് ഏറെ ഇഷ്ടമായി..
  ഗൌരവതരമായ ചിന്തയ്ക്ക് അഭിനന്ദനങ്ങള്‍..!

  ReplyDelete
 29. ഇതില്‍ ഇപ്പോള്‍ കൂടുതലും കൌമാരക്കാരെയാണ് കാണുന്നത്...നമ്മുടെ കേരളത്തില്‍ ആയിരുന്നെങ്കില്‍ ശതമാനവും കിളവന്‍മാരായിരിക്കും വരുന്നത്...രസകരമായി എഴുതി ബഷീര്‍ ഭായ്....കൂടെ മുന്നറിയിപ്പും ....വെരി ഗുഡ്

  ReplyDelete
 30. എഴുത്തിനെ പെണ്ണെഴുത്ത്,ആണെഴുത്ത് എന്നിങ്ങനെ തരം തിരിക്കുന്നത് എന്തിനാണു ബഷീര്‍ സാഹിബേ. നല്ലതാണെല്‍ ആരെഴുതിയാലും നല്ലത് എന്നു പറയുക. താങ്കളുടെ പോസ്റ്റ് വായിച്ചാല്‍ തോന്നുക ഞങ്ങളെഴുതുന്നതൊക്കെ വെറും ചവറുകളാണെന്നും അതൊക്കെ കയറി വായിച്ച് കമന്റുന്നത് നിങ്ങള്‍ പുരുഷന്മാരുടെ വെറും ഔദാര്യമാണെന്നുമാണു. പെണ്ണുങ്ങളുടെ ബ്ലൊഗില്‍ കമന്റിയാണോ ഇവിടത്തെ പുരുഷന്മാര്‍ കാമം തീര്‍ക്കുന്നത്? കഷ്ടം.
  കുന്നത്ത് ഫാര്‍മസിക്കാര്‍ക്ക് കമ്പനി പൂട്ടേണ്ടി വരില്ല !!

  ReplyDelete
 31. എനിക്ക് ഇതുപോലെ ഒരു അബദ്ധം പറ്റി. പറ്റീന്നു പറഞ്ഞാല്‍ മതിയല്ലോ.

  ഞാന്‍ എന്റെ birth day ക്ക് ഫേസ്ബുക്ക്‌ വഴി എല്ലാവര്ക്കും ഇതുപോലെ request അയച്ചു. വീട്ടിനു മുമ്പില്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍. ഒടുവില്‍ ഞാന്‍ മുഖം കാണിക്കാന്‍ തീരുമാനിച്ചപ്പോള്‍ പോലീസ് പറഞ്ഞു. "സംഗതി പന്തിയല്ല. പലരുടെ കയ്യിലും മുട്ടന്‍ വടി ഉണ്ട്. പുറത്തിറങ്ങിയാല്‍ അവര്‍ ശീട്ട് കീറുമെന്ന്".

  അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്. അവരില്‍ പലരും എന്റെ ബ്ലോഗ്‌ വായിച്ചു എന്നെ തിരഞ്ഞു നടന്നവരായിരുന്നു എന്ന്. വായനക്കാരുടെ ക്ഷമക്കും ഉണ്ടാകുമല്ലോ ഒരു ലിമിറ്റ്.

  ബഷീര്‍ ജി, പോസ്റ്റിലെ പല വരികളും ചിരിപ്പിച്ചു എന്ന് മാത്രമല്ല സംഗതി പലതും ഉള്ളതാ കേട്ടോ.

  >>>>പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!.<<<<

  ഹ ഹ ഹ ഇതു ന്റെ ഫോര്‍ത്ത് ലോ അല്ല, മലയാളീസ് ബെര്‍ത്ത് ലോ ആണ്.

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. അഷ്‌റഫ്‌ മേലേവീട്ടില്‍June 8, 2011 at 3:25 PM

  most importantly ഭാര്യയോടു പറയേണ്ടത് ഭാര്യയോട്‌ മാത്രം പറയുക......??? എന്നാപ്പിന്നെ അടുക്കളയില്‍ തന്നെ ചൊറിയുംകുത്തി അങ്ങു ഇരുന്നാല്‍ പോരെ..ആവശ്യത്തിന് പറയേം ചെയ്യാം ആവശ്യത്തിലധികം കേള്‍ക്കേം ആവാം.... ഒരു ചെയ്ഞ്ചിനു വേണ്ടിയല്ലേ ഇവിടെ കുത്തിയിരുന്ന് പണിയുന്നത്.....ഏതായാലും നനഞ്ഞു,ഒന്നു കുളിച്ചു കയറിക്കൊള്ളാം..ന്താ..

  ReplyDelete
 34. @ മുല്ല & ജാസ്മിക്കുട്ടി.
  ബഷീര്‍ "വായ് നോക്കികള്‍" എന്നല്ലേ പറഞ്ഞുള്ളൂ. വായനക്കാര്‍ എന്നല്ല ഉദ്ദേശിച്ചത് എന്നാണു എനിക്ക് തോന്നുന്നത്. പോസ്റ്റ് വായിക്കാതെ ഈ 'ഹായ് പൂയ്' പറയുന്നവര്‍ തീരെ ഇല്ല എന്ന് തീര്‍ത്ത്‌ പറയാനാവില്ല.

  ഈ പറഞ്ഞ സംഭവം തന്നെ എടുക്കൂ. ഇവിടെ കഥാ നായികക്ക് പകരം ഒരു പുരുഷന്‍ ആയിരുന്നുവെങ്കില്‍ ഈ കണ്ട ജനക്കൂട്ടം അവിടെ കൂടാന്‍ ഇടയില്ല. ഈ ഒരു യാഥാര്‍ത്ഥ്യം ബഷീര്‍ നര്‍മ്മം കലര്‍ത്തി പറഞ്ഞു എന്നെ ഉള്ളൂ. സത്യമല്ലേ.

  ReplyDelete
 35. ബഷീർക്കാ...പതിനാറുകാരിയാണ്‌, ടെൻഷൻ കാണും :)

  @മുഖ്താറ്‌ : ഫേസ് ബുക്കിലെ ഫോട്ടോ ഫോട്ടൊഷോപ്പ് കൊണ്ടൊരൂ പർദ്ധയിടുപ്പിച്ച് കാണിച്ചാൽ മതി... തല്ല് സമ്മാനമായി ആരെങ്കിലും തന്നാൽ വാങ്ങിവെച്ചേര്‌..

  ReplyDelete
 36. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും

  ബഷീർ പതിവായി പറയുന്നത് പോലല്ല ഇതിലൽ‌പ്പം സത്യാവസ്ഥയുണ്ട് ..വളരെനല്ല ബ്ലോഗെഴുത്തുകൾക്ക് തീരെയും കെമാന്റില്ലാതെ തരിശായി കിടക്കുന്നതു കണ്ടിട്ടുണ്ട്.എന്നാൽ ചില “ചെല്ലക്കിളികളുടെ“ ബ്ലോഗിലെ ചവറ് പോസ്റ്റിനു കിട്ടിയ കെമാന്റുകണ്ടീട്ട് നാണിച്ച് നിന്നിട്ടുണ്ട് ഞാൻ.
  മാത്രവുമല്ല പെൺബ്ലോഗർമാരുടെ ആവലാതികളെകുറീച്ചും,അനുഭവങ്ങളെകുറിച്ചും .ആൺബ്ലോഗർമാർ ആകെയും പോക്കാണന്നും,ആഭാസൻമാരാണന്നും പറഞ്ഞു സമീപകാലത്തു ചിലപോസ്റ്റുകളും ചിലർ നിരത്തി പെണ്ണുങ്ങളുടെ കയ്യിൽ നിന്നു കയ്യടിവാങ്ങി. സത്യസന്ധമായി എഴുത്തിനെയും ,വായനയും കാണാത്തിടത്തോളം ബ്ലോഗിൽനിന്നും നല്ല എഴുത്തുക്കാരുണ്ടാകും എന്നു പ്രതിഷിക്കാൻ കഴിയില്ല.

  ReplyDelete
 37. ബഷീറിക്ക.... വിഷയ ദാരിദ്ര്യം ഈയിടെയായി അങ്ങയെ അലട്ടുന്നുണ്ടോ ? ഒരു സംശയം - കഴിഞ്ഞ രണ്ടു മൂന്ന് പോസ്റ്റുകള്‍ കണ്ടപ്പോള്‍...എന്റെ തോന്നലായിരിക്കാം..അതോ WRITERS ബ്ലോക്ക്‌ പിടിപെട്ടോ? ചതിക്കല്ലേ ....

  ReplyDelete
 38. @mallikarjunan
  ഈ വിഷയത്തില്‍ ദാരിദ്ര്യം എവിടെയാണാവോ............ ഒന്ന് വിശദീകരിക്കാമോ?

  NB: എന്റെ അമ്മായീടെ വീട് വള്ളിക്കുന്നിലാണ് എന്നൊന്നും തെറ്റിദ്ധരിക്കരുത്.

  ReplyDelete
 39. കാര്യം പറഞ്ഞു...
  നന്നായി തന്നെ ...

  ReplyDelete
 40. ഇങ്ങനെ ഒരു നാലാമത്തെ ലോ ഉണ്ടെന്നുള്ള കാര്യം ഇപ്പോളാ അറിയുന്ന്യ്യേ...

  ReplyDelete
 41. ഇടക്ക് ബഷീന്റെ പോലെ ഒരു മുഖം കണ്ടോ എന്നൊരു സംശയം.... സംശയം ആവാം അല്ലെ ...? എന്തായാലും ഒരു കാര്യത്തില്‍ സല്യൂട്ടു.... കാലികമായ വിഷയന്ങ്ങള്‍ കണ്ടു പിടിക്കുന്നതിലും അത് വായനാസുഖം പകര്‍ത്തി മനസ്സിലേക്ക് നേരിട്ട് എത്തിക്കുന്നതിലും ഉള്ള കഴിവിനെ എത്ര സ്ലാഖിച്ചാലും മതിവരില്ല...

  ReplyDelete
 42. പ്രിയപ്പെട്ട ബെസീറിക്ക..

  കൊച്ചിന്‍റെ കാര്യം കഷ്ട്ടമാണെങ്കിലും, ഈ പോസ്റ്റ്‌ ബഹുകേമം. നര്‍മ്മത്തില്‍ മുക്കി നല്ല കാര്യങ്ങള്‍ പറഞ്ഞു. ഈ പോസ്റ്റിന് ഒരു സൂപ്പര്‍ ലൈക്ക്.. ആശംസകള്‍. :)

  ReplyDelete
 43. @ mallikarjenan ഇത്രയും പ്രസക്തമായ വിഷയത്തെ വിഷയ ദാരിദ്ര്യം എന്ന് വിളിക്കണമെങ്കില്‍ നിങ്ങളുടെ തൊലിക്കട്ടി അഭാരം തന്നെ. ഒരു വലിയ എഴുത്തുകാരനാണ്‌ എന്ന് കാണിക്കാന്‍ ഇങ്ങനത്തെ ജാടകല്‍ വേണമോ സഖാവെ.

  ReplyDelete
 44. നിക്ക് നന്നായി ഇഷ്ടപ്പെട്ടു..
  നല്ല അവതരണം..

  ReplyDelete
 45. വികിലീക്സ് പറഞ്ഞത് പോലെ ഫേസ് ബുക്ക്‌ അമേരിക്കയുടെ ചാര സംഘടനയുടെതാണോ ? 300 ഓളം ബ്ലോഗുകള്‍ http://bloggersworld.forumotion.in/forum

  ReplyDelete
 46. ബലേഭേഷ്.
  കൈവിട്ട വാക്കും FB lഇട്ട കമന്റും.
  ഹു ഹു ഹു

  ReplyDelete
 47. a good advice to malayali youths

  ReplyDelete
 48. @ മുല്ല
  നിങ്ങളുടെ വാക്കുകളില്‍ അടങ്ങിയ ന്യായമായ പ്രതിഷേധവികാരം ഞാന്‍ മനസ്സിലാക്കുന്നു. സ്ത്രീ എഴുത്തുകാരെ അപമാനിക്കുവാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഇന്റര്‍നെറ്റ്‌ സോഷ്യല്‍ മീഡിയകളില്‍ വഞ്ചിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ വര്‍ധിച്ചു വരുന്ന എണ്ണം എല്ലാ രാജ്യങ്ങളിലും ഇന്നൊരു വലിയ സാമൂഹ്യ പ്രശ്നമായി മാറിയിട്ടുണ്ട്. തെസ്സ സംഭവത്തെ ഒരു കാരണമാക്കി അത്തരമൊരു പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു എന്റെ പോസ്റ്റിന്റെ ആത്യന്തിക ലക്‌ഷ്യം. ഈ വിഷയത്തെക്കുറിച്ച് കുറേക്കൂടി ഗൌരവ സ്വഭാവത്തില്‍ ഞാന്‍ മുമ്പ് എഴുതിയ പോസ്റ്റ്‌ ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അധികം ശ്രദ്ധിക്കപ്പെടാതെ പോയി. മുല്ലയും ജാസ്മിക്കുട്ടിയുമൊക്കെ അത് വായിച്ചുവോ എന്നറിയില്ല. കൂടുതല്‍ വായനക്കാരിലേക്ക് എത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കുറേക്കൂടി ഹ്യൂമര്‍ ടച്ച്‌ നല്‍കി തെസ്സ സംഭവത്തെ ഉപയോഗപ്പെടുത്താന്‍ കാരണം. മലയാളികളായ ചില പെണ്‍ബ്ലോഗ്ഗര്‍മാരുടെ പിറകെകൂടി ചില പൂവാലന്മാര്‍ ഒപ്പിച്ച വേലകള്‍ മലയാള ബ്ലോഗുകളില്‍ ഈയിടെ വലിയ വിവാദമായത് മുല്ലയും ശ്രദ്ധിച്ചു കാണുമല്ലോ. അത്തരം ബ്ലോഗുകളെയും ദുഷ്ടലാക്കോടെ അവിടങ്ങളില്‍ കറങ്ങുന്ന പൂവാലന്മാരെയുമാണ് ഞാന്‍ പ്രധാനമായും ഉദ്ദേശിച്ചത്. മുല്ലയെപ്പോലെ പ്രിന്റ്‌ ഇലക്ട്രോണിക് മീഡിയകളില്‍ സ്വന്തമായി ഇടം കണ്ടെത്തിയ എഴുത്തുകാരികളെ പരോക്ഷമായെങ്കിലും അപമാനിക്കുവാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. നര്‍മത്തിന്റെ ചില സ്വാഭാവിക പ്രയോഗങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു ധ്വനി വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 49. ഫൈസ്ബൂക്കില്‍ ഫെയ്ക്ക് ഐഡികളുടെ എണ്ണം കൂടുന്നതും അതുകൊണ്ടാവാം.

  ReplyDelete
 50. ശ്രീ.പാവപ്പെട്ടവന്‍ പറഞ്ഞു :
  ".........മാത്രവുമല്ല പെൺബ്ലോഗർമാരുടെ ആവലാതികളെകുറീച്ചും,അനുഭവങ്ങളെകുറിച്ചും .ആൺബ്ലോഗർമാർ ആകെയും പോക്കാണന്നും,ആഭാസൻമാരാണന്നും പറഞ്ഞു സമീപകാലത്തു ചിലപോസ്റ്റുകളും ചിലർ നിരത്തി പെണ്ണുങ്ങളുടെ കയ്യിൽ നിന്നു കയ്യടിവാങ്ങി...."

  പാവപ്പെട്ടവന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്..ചില കുതന്ത്രക്കാര്‍ അങ്ങനെയൊരു വേല ഒക്കെ ഇതിനിടെ ഒപ്പിച്ചത്രേ!.എഴുതാനും വരക്കാനും പടം പിടിക്കാനുമറിയാത്ത ആ ഫയങ്കരനെപ്പോലുള്ളവര്‍ ബ്ലോഗ്ഗില്‍ സജീവമായതോടെ മലയാള ബ്ലോഗ്ഗ് കുലമറ്റു പോവുമോ എന്നു കൂടി ഞാന്‍ ഭയപ്പെടുന്നു.
  പിന്നെ ആകെ ഒരാശ്വാസം സത്യസന്ധമായ് എഴുത്തിനെ കാണുന്ന,ചില സ്ത്രീ ബ്ലോഗ്ഗറുടേതില്‍ സ്ഥിരമായ് " വളരെ മോശം" എന്ന് കമന്റിടുന്ന പാവപ്പെട്ടവനെപ്പോലുള്ളവര്‍ ഈ രംഗത്ത് ഉണ്ടല്ലോ എന്ന ആശ്വാസമാണ്..

  NB : കയ്യടി വാങ്ങാന്‍ ആ ഫയങ്കരന്‍ മറ്റൊരു വേല കൂടി ഒപ്പിക്കുന്നുണ്ടത്രേ..
  ചാറ്റ് സ്ക്രീന്‍ ഷോട്ടും മെയില്‍ അയച്ച കോപ്പിയും സഹിതം മൂരി ‌ശൃംഗാരവുമായ് നടകുന്നവരുടെ പൊയ്മുഖം വലിച്ചു കീറാനാണത്രേ അടുത്ത പോസ്റ്റിലൂടെ പുറപ്പാട്....
  അതിനും കൂടെ പെണ്ണുങ്ങളുടെ കയ്യടി വാങ്ങിയിട്ട് വേണമത്രേ ആ പറഞ്ഞ ഫയങ്കരനു എഴുതാനും വരക്കാനും പടം പിടിക്കാനും!

  ശിവ ശിവ!! ഇനി എന്തൊക്കെ കാണണം ഈ ബൂലോകം!!

  ReplyDelete
 51. ഏതായാലും തെസ്സ ഞൊടിയിടയില്‍ പ്രസിദ്ധയായി.
  അവള്‍ക്ക് അങ്ങനെ ഒരു 'അബദ്ധം ' പറ്റിയില്ലായിരുന്നെങ്കില്‍ അവള്‍ 'അവളുമാരില്‍ ഒരുവള്‍ ' മാത്രമായേനെ.. ഇപ്പോള്‍ തെസ്സയെ നാമൊക്കെ അറിഞ്ഞു. വള്ളിക്കുന്നിന് ഒരു പോസ്റ്റിനു 'വഹ'യുമായി.
  ഓട്ടോറിക്ഷ തിരിക്കുന്നതും പ്രശസ്തി വരുന്നതും എവിടെ വെച്ചാണ്‌ ; എപ്പോഴാണ് എന്നൊന്നും
  പറയാന്‍ പറ്റില്ല..!
  മുന്‍പ് ഒരു സൂപ്പര്‍ ബ്ലോഗറുടെ ജന്മദിനം ഫേസ് ബുക്കും ബൂലോകവും കൊണ്ടാടിയത് 'ഓര്‍മ്മകളുണ്ടായിരിക്കണം' അന്ന് 'ഓടിക്കൂടിയ' ജനങ്ങളെ പിരിച്ചു വിടാന്‍ ആകാശത്തേക്ക് മൂന്ന് റൌണ്ട് 'വെടി' വെച്ചെന്നാണ് കേള്‍വി..
  പിന്നെ 'ചെല്ലക്കിളികളും വായ്‌ നോക്കികളും' അവരെ അവരുടെ പാട്ടിനു വിട്ടേക്കൂ ..
  കിളികള്‍ പറക്കട്ടെ ; വായ്നോക്കികള്‍ 'കമന്റടിക്കട്ടെ'.. ആരെന്തു പറഞ്ഞാലും എഴുതിയാലും അത് അഭംഗുരം തുടരും.. കമന്റടി അന്ന് അങ്ങനെ , ഇന്ന് ഇങ്ങനെ , നാളെ കൊങ്ങനെ..
  ലോകാവസാനം വരെ കമന്റും വായ്‌ നോക്കികളും ഉണ്ടാകും.. പണ്ടത്തെ വായ്‌ നോക്കികളല്ലേ ഇന്നത്തെ 'താഴേക്ക്‌ നോക്കികള്‍ '..
  സത്യത്തില്‍ ഈ വായ്‌നോക്കികള്‍ വായിലേക്ക് ആണോ നോക്കുന്നത്?

  ReplyDelete
 52. വളരെ നന്നായിരിക്കുന്നു. ഐന്‍സ്ടീനും, ന്യുട്ടനും ശേഷം ബഷീറിന്‍റെ പേരും ആ നിലയില്‍ പരിഗണിക്കപ്പെടെട്ടെ . ആശംസകള്‍.

  ReplyDelete
 53. ഓഹോ അപ്പൊ പെണ്ണെഴുത്ത് എന്നും ആണെഴുത്ത് എന്നും തരം തിരിവുണ്ടല്ലേ .@ജസ്മികുട്ടീ, മുല്ല ബഷീര്‍ സാഹിബ് പറഞ്ഞത് മനസ്സിലായില്ലേ പെണ്ണിന്റെ പേര് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്ന വായി നോക്കികളെ പറ്റിയാ അതിനു നമ്മള്‍ എന്തിനു ചൂടാകണം.പല ആണ്‍ പുലികളും പെണ്ണുങ്ങളുടെ ബ്ലോഗില്‍ വന്നു കംനെടു പറയാത്തതിന്റെ കാരണം ഇപ്പോളാ മനസ്സിലായത്‌ മറ്റുള്ളവര്‍ കണ്ടാല്‍ എന്ത് വിചാരിക്കും എന്ന എന്തോ ഒരിത് .കമെന്റിലൂടെയും വൈറസ്‌ പകരും അല്ലെ... എഴുത്തിനെ ലിംഗം നോക്കി വായിക്കാതെ എഴുത്തിന്റെ കാമ്പും കാതലും ഉള്‍ക്കൊണ്ടു അതിലെ തെറ്റുകള്‍ പോരായ്മകള്‍ ചൂണ്ടി കാണിക്കുന്നതും ചവര് പോസ്റ്റില്‍ പോയി ഇതാണ് തുറന്നെഴുത്ത് എന്ന് പറയുന്നതും ഒക്കെ പലയിടത്തും കാണാറുണ്ട് അപ്പൊ പെണ്ണായതു കൊണ്ടാണല്ലേ കമെന്റുകളുടെ എണ്ണം കൂടുന്നത്.ഇവിടുത്തെ പലരുടെ കമേന്ടിലും പെണ്ണിനെ മാത്രം പരിഹസിക്കുന്നത് കാണാം "പെ" ഏന് കേള്‍ക്കുമ്പോഴേക്കും ചാടി എത്തിയ മുഖം നോക്കികള്‍ ഇവിടെയും മാഹാന്മാര്‍ ... ('പെണ്ണിന്റെ ചിരിയല്ല, താടിക്കാരന്റെ കയ്യിലെ കുപ്പി ശ്രദ്ധിക്കൂ.')ഇത് എടുത്തു പറയേണ്ടി വന്നതും ആണുങ്ങളുടെ സ്വഭാവ മഹത്വം അറിയുന്നത് കൊണ്ടല്ലേ..

  ReplyDelete
 54. @ നൗഷാദ് അകമ്പാടം
  >>>ചാറ്റ് സ്ക്രീന്‍ ഷോട്ടും മെയില്‍ അയച്ച കോപ്പിയും സഹിതം മൂരി ‌ശൃംഗാരവുമായ് നടകുന്നവരുടെ പൊയ്മുഖം വലിച്ചു കീറാനാണത്രേ അടുത്ത പോസ്റ്റിലൂടെ പുറപ്പാട്....<<<
  ആ ഫയങ്കരന്റെ വരവ് കാത്തിരിക്കുന്നു. അടുത്ത് തന്നെ ഉണ്ടാകും അല്ലേ.

  @ ഉസ്മാന്‍ ഇരിങ്ങാട്ടിരി
  ha..ha.. "സത്യത്തില്‍ ഈ വായ്നോക്കികള്‍ നോക്കുന്നത് വായിലേക്ക് തന്നെ ആണോ?". ഒരു പോസ്റ്റിനു പറ്റിയ തലക്കെട്ടാണ്.

  ReplyDelete
 55. FB യില്‍ ആക്റ്റീവ് അല്ലത്തതിനാല്‍ അതിനെ പറ്റി അറിയില്ലാ.

  ബ്ലോഗിലെ ഇത്തരം അടിപോളി/ഒലിപ്പീര്‍/സൂപ്പര്‍ കമന്റുകളും മറ്റും കാണുന്നത് പെണ്ണെന്നോ ആണെന്നോ വിത്യാസമില്ലാതെ തന്നെ ആണ്. കൂട്ടുകെട്ടിന്റെ മനോഭാവത്തില്‍ നിന്ന് മാത്രം ഇത്തരം ഇത്തരം സുഖിപ്പീര്‍ കമന്റുകള്‍ ലേഖകനും ഇവിടെ കമന്റിയവര്‍ക്കും (എനിക്കുള്‍പ്പെടെ) കിട്ടുന്നില്ലെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ എനിക്കാവില്ലാ.

  എഴുത്തിനെ കാണാതെ എഴുതിയവനെ കാണാന്‍ ശ്രമിക്കുന്ന ഇത്തികുഞ്ഞന്മാരെ ഒഴിവാക്കിയാല്‍ ബ്ലോഗില്‍ നല്ല ചര്‍ച്ചകള്‍ നടക്കുന്നതായി തന്നെ എനിക്കനുഭപെട്ടിട്ടുണ്ട്.

  നല്ലതിനെ നല്ലതെന്ന് പറയാന്‍ ആണെന്നോ പെണ്ണെന്നോ നോക്കേണ്ടതില്ലാ... വായിക്കപ്പെടുന്ന മോണിറ്ററിനു ലിംഗ വിത്യാസം ഇല്ലെന്ന് തന്നെ വിശ്വസിക്കുന്നു

  ചീത്തതിനെ പൊട്ട എന്ന് പറയാന്‍ ഗൂഗിളിനെ വരെ പേടിക്കേണ്ടെന്ന് എന്റെ മതം

  ReplyDelete
 56. ഒരു കുറിപ്പ് കൂടി:

  FB യെ പറ്റി പറഞ്ഞതിനാല്‍ തന്നെ പറയട്ടെ,
  'ഫേസ് ബുക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്' ഇവയില്‍ നിന്ന് വിത്യസ്തമാണോ എന്ന് ലേഖകന്‍ കൂടി അംഗമായ ഗ്രൂപ്പ് മെമ്പേഴ്സ് ഒന്നാലോചിക്കുന്നത് നന്നായിരിക്കും.

  ReplyDelete
 57. എന്റെ ബലമായ സംശയം .......!
  സത്യം ഇയാളെ കുറച്ചു ദിവസം കാണാറില്ലായിരുന്നു

  ReplyDelete
 58. @ ഉമ്മു അമ്മാര്‍
  പെണ്‍പുലികളെല്ലാം എന്റെ നേര്‍ക്കാണല്ലോ. മുല്ലയോടു പറഞ്ഞത് തന്നെയാണ് ഉമ്മു അമ്മാറിനോടും പറയാനുള്ളത്. നിങ്ങളൊക്കെ പ്രതിഭ തെളിയിച്ച എഴുത്തുകാരാണ്. അതുകൊണ്ട് കത്തിയൂരരുത്.

  >>>('പെണ്ണിന്റെ ചിരിയല്ല, താടിക്കാരന്റെ കയ്യിലെ കുപ്പി ശ്രദ്ധിക്കൂ.')ഇത് എടുത്തു പറയേണ്ടി വന്നതും ആണുങ്ങളുടെ സ്വഭാവ മഹത്വം അറിയുന്നത് കൊണ്ടല്ലേ..<<< അത് അറിയുന്നത് കൊണ്ട് തന്നെയാണ് ഈ പോസ്റ്റും വന്നത് :)

  ReplyDelete
 59. ഉമ്മു അമ്മാറിന്റെ കമന്റിലെ അവസാന വരികള്‍ ശ്രദ്ധേയം
  >>> ... ('പെണ്ണിന്റെ ചിരിയല്ല, താടിക്കാരന്റെ കയ്യിലെ കുപ്പി ശ്രദ്ധിക്കൂ.')ഇത് എടുത്തു പറയേണ്ടി വന്നതും ആണുങ്ങളുടെ സ്വഭാവ മഹത്വം അറിയുന്നത് കൊണ്ടല്ലേ.. <<<

  ReplyDelete
 60. Basheer bhai. It's when you write like this, you come to your true form. exhilarating post.
  "പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!. "
  i love this line. wish if i had the talent to write a line like this. all the humor apart, a timeless message shines too through the laughter.

  ReplyDelete
 61. Mulla is a really talented blogger and i'm a regular at Mulla's. She doesn't have to feel offended by this post. perhaps, she happened to see it from an incorrect angle.

  ReplyDelete
 62. വളരെ കാലിക പ്രസക്തമായ വിഷയങ്ങള്‍ അവസരോചിതമായി ഉപയോഗപെടുത്തി, നര്‍മം ചാര്‍ത്തി ജനങ്ങളിലെത്തിക്കാന്‍ കഴിയുക എന്നത് പ്രതിബദ്ദതയുള്ള മാധ്യമ പ്രവര്‍ത്തകന്റെ കഴിവാണ്. ബഷീര്‍ക്ക പലപ്പോയും അതില്‍ വിജയിക്കുന്നു. വളരെ നര്‍മം കലര്‍ന്ന കമ്മെന്റ്കളും നന്നായിട്ടുണ്ട്.
  സോഷ്യല്‍ നെറ്റ്വര്‍ക്സ് കരുതലോടെ ഉപയോകിക്കാന്‍ ഇത് ഏല്ലാവര്‍ക്കും ഒരു പാഠമാണ്; പ്രത്യകിച്ച് പതിപ്രായക്കര്‍ക്ക്.
  തെസ്സയുടെ പാര്‍ട്ടിക്ക് വന്നവരില്‍ ഏറെക്കുറെ എല്ലാവരും പതിപ്രായക്കാരാ; അതില്‍ തന്നെ മൂന്നിലൊരു ഭാഗം പെണ്‍കുട്ടികള്‍:
  http://thedailywh.at/tag/thessas-birthday-party/
  http://nakedsecurity.sophos.com/2011/06/07/how-facebook-ruined-thessa-16th-birthday-party/
  അപ്പോ ഇതിനെ തീര്‍ത്തും negative positive ആകര്‍ഷണ സിദ്ദാന്തത്തില്‍ ഒതുക്കേണ്ട. മിക്കവരും ഇതൊരു തമാശയായെടുത്തതാവാം. ഒരു പക്ഷെ ഒരേ സ്ഥാപനത്തില്‍ പഠിക്കുന്ന പലരും ഒരു രസത്തിനു ഗ്രൂപ്കളായി ഒന്നിച്ചു വന്നതാവാം; പതിപ്രായക്കാരല്ലെ, എന്തിനെയും പാതി ബുദ്ദിയോടെ തീര്‍ത്തും ലാഘവത്തോടെ കാണുന്ന പ്രായം! എന്തായാലും തെസ്സ പ്രശസ്ത്തയായി; FB ക്ക് നല്ല mileage ഉം കിട്ടി!

  ReplyDelete
 63. @ Salam Pottengal
  Yeah.. they have looked at it in an incorrect angle, it seems. Glad to know that you are impressed with the Fourth Law of Motion :)

  @ കൂതറHashimܓ
  Yes, I agree. സൗഹൃദങ്ങളും കമന്റുകളും തമ്മില്‍ എഴുതുന്ന വിഷയത്തിന്റെ പ്രാധാന്യത്തേക്കാള്‍ ബന്ധമുണ്ട്. (നെഞ്ചില്‍ കൈ വെക്കാതെ തന്നെ പറയാം, that is one of the point I was trying to highlight it in this post!.) ഇന്റെര്‍നെറ്റിലെ പ്രൈവസി സെറ്റിങ്ങുകള്‍ ആണ് ഈ കുറിപ്പിന്റെ പ്രധാന വിഷയം. അത് പറയുന്ന കൂട്ടത്തില്‍ സ്വാഭാവികമായും പെണ്‍കിളികള്‍ കടന്നു വന്നു. ഞാന്‍ കൂടി മെമ്പര്‍ ആയ ഫേസ്ബുക്ക് ബ്ലോഗേഴ്സ് ഗ്രൂപ്പുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല.

  ReplyDelete
 64. @ കൂതറ ഹാഷിം.
  താങ്കള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനു" ഇങ്ങനെ പബ്ലിസിറ്റി ഉണ്ടാക്കരുത്. അമ്പതോളം റിക്വസ്റ്റുകളാണു ഇപ്പോഴും ഞങ്ങളുടെ ഗ്രൂപ്പിന്റെ കസ്റ്റംസ് ക്ലിയറന്‍സ് കാത്ത് കിടക്കുന്നത്.അത് താങ്കള്‍ പറഞ്ഞ് പരത്തുന്ന "ഒലിപ്പീര്" ഗ്രൂപ്പ് ആണോ എന്നതിനുള്ള തക്ക മറുപടി തന്നെയാണു.എന്തായാലും താങ്കള്‍ ഇങ്ങനെ ചെലവില്ലാതെ പി.ആര്‍.ഓ.പണി ചെയ്യുന്നതില്‍ എനിക്ക് വലിയ താല്പര്യമില്ല.

  ReplyDelete
 65. @ നൗഷാദ് അകമ്പാടം.

  എന്റെ വരികള്‍ ശ്രദ്ധിക്കൂ
  >>> FB യെ പറ്റി പറഞ്ഞതിനാല്‍ തന്നെ പറയട്ടെ,
  'ഫേസ് ബുക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്' ഇവയില്‍ നിന്ന് വിത്യസ്തമാണോ എന്ന് ലേഖകന്‍ കൂടി അംഗമായ ഗ്രൂപ്പ് മെമ്പേഴ്സ് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. <<<

  അഡ്മിന്‍ എന്ന നിലയില്‍ ഗ്രൂപ്പിനെ പറ്റി ഞാന്‍ പറഞ്ഞവയെ കുറിച്ചുള്ള ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ ഞാന്‍ തുടരാം

  (ഇവിടെ തുടരാന്‍ ബഷീര്‍ വള്ളിക്കുന്ന് സമ്മതിക്കുകയാണെങ്കില്‍ മാത്രം)

  ReplyDelete
 66. "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനേതിരെയുള്ള ഏത് പരാമര്‍ശത്തിനും
  മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്..

  പക്ഷേ വൃഥാ വാക് വ്യായാമത്തിനു എനിക്ക് സമയമില്ല എന്നുകൂടിപറയുന്നു..
  അത് ഹാഷിമിനോടായത് കൊണ്ട് കാരണം
  ഹാഷിമിന്റെ പ്രാഥമിക വിമര്‍ശനത്തിനു പലപ്പോഴായ് പലയിടത്തും ഞാന്‍ മറുപടി തന്നതാണല്ലോ..."

  ReplyDelete
 67. @ നൗഷാദ് അകമ്പാടം & മാ ഗ്രൂപ്പ് അഡ്മിന്‍സ്

  സമയം അനുവദിക്കുമെങ്കില്‍ ആമുഖം എന്ന പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചവയെ കുറിച്ചാവാം ചര്‍ച്ചകള്‍..
  (പിന്നെ ചര്‍ചക്കിടെ ഗ്രൂപ്പിലെ അഡ്മിനുകളേയും ഗ്രൂപ്പ് മെമ്പേഴ്സിനേയും പേരെടുത്ത് തന്നെ പരാമര്‍ശിക്കെണ്ടി വന്നേക്കാം..!! സഹകരണം കൂടിയേ തീരൂ)

  ReplyDelete
 68. ഹാഷിമിന്റെ പാരാമര്‍ശങ്ങള്‍ക്ക് മേല്‍ പോസ്റ്റില്‍ ശ്രീ.നൗഷാദ് വടക്കേല്‍ കൊടുത്ത മറുപടി:

  "ശരിയാണോ ഹാഷിം ഭായ് ഈ പ്രയോഗം ...?ഞാനല്ലാതവര്‍ക്കൊന്നും ബോധമില്ല എന്ന ഈ പ്രയോഗം ...?
  ഞങ്ങളും കഞ്ഞീം ചമ്മന്തീം തന്നെയാ കഴിക്കുന്നത്‌ ...ഹ ഹ ഹ ;)"

  വളരെ വ്യക്തമായ് അദ്ദേഹം താങ്കളുടെ ഈ വിമര്‍ശനത്തിനു മറുപടി തന്നിട്ടുണ്ടല്ലോ..
  ഞാനെത്ര വിശദീകരിച്ച് എഴുതിയാലും അതിന്റെ ആകെത്തുക മേല്പറഞ്ഞത് തന്നെയായിരിക്കും ഹാഷിം.
  അതിനാല്‍ തന്നെ ഒരു വൃഥാവ്യായാമത്തിനു പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല..

  ReplyDelete
 69. ചര്‍ച്ച അങ്ങോട്ട് ആക്കനാ ലിങ്ക് കൊടുത്തെ

  ഈ പോസ്റ്റില്‍ ഈ ചര്‍ച്ച വെണ്ടെന്ന് വെച്ചാ അങ്ങോട്ട് വഴികാണിച്ചെ.

  പഴയപടി ഇവിടേയും ഒഴിഞ്ഞ് മാറല്‍ തന്ന പര്യവസാനം. ഈ ഒഴിഞ്ഞ് മാറല്‍ കൊണ്ടാ ഇതുമായി ബദ്ധപ്പെട്ട വിഷയങ്ങളില്‍ എനിക്ക് വീണ്ടും പറയേണ്ടി വരുന്നത് ഒലിപ്പീര് ഗ്രൂപ്പിനെ പറ്റി.

  ReplyDelete
 70. ബഷീര്‍ക്കക്ക് തെറ്റി....Bithrday invitation ഇട്ടാല്‍ മലയാളികള്‍ ആരും പോവില്ല,... പക്ഷെ, കല്ല്യാണത്തിന്റെ invitation ആണെങ്കില്‍ മല്ലൂസ് പോവും... ഓസിനു ബിരിയാണി തട്ടാമല്ലോ...?????.....

  ReplyDelete
 71. @ Nasar Mahin
  അതെ, പെണ്‍കുട്ടികളും ധാരാളമായി എത്തിയിട്ടുണ്ട്. അവരുടെ മുഖ്യ ആകര്‍ഷണം തെസ്സ ആയിക്കൊള്ളണമെന്നില്ല. അടിച്ചു പൊളിക്കാന്‍ ഒരവസരം!!. നിങ്ങള്‍ നല്‍കിയ അല്‍ജസീറ വാര്‍ത്തയുടെ യുടുബ്‌ ക്ലിപ്പ് കുറേക്കൂടി നന്നായി കവര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അത് പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്തു. Thank you.

  ReplyDelete
 72. @ നൗഷാദ് അകമ്പാടം
  ഹാഷിമിന് മറുപടി കൊടുത്ത് സമയം കളയേണ്ട. ബ്ലോഗിങ്ങ് നിര്‍ത്തി കയ്യിലുള്ള ഒന്ന് രണ്ടു സ്ഥിരം ഡയലോഗുകളുമായി കറങ്ങുകയാണ് പുള്ളിയുടെ ഇപ്പോഴത്തെ പ്രധാന പണി. പേരില്‍ തന്നെ കൂതറയുണ്ടല്ലോ.. ജാത്യാലുള്ളതു തൂത്താല്‍ പോകില്ല :)

  ReplyDelete
 73. എന്റെ ആദ്യ കമന്റിനു വള്ളിക്കുന്ന് തന്ന മറുപടി ഒന്നൂടെ നോക്കൂ സാഹബ്
  >>> @ കൂതറHashimܓ
  Yes, I agree. സൗഹൃദങ്ങളും കമന്റുകളും തമ്മില്‍ എഴുതുന്ന വിഷയത്തിന്റെ പ്രാധാന്യത്തേക്കാള്‍ ബന്ധമുണ്ട്. (നെഞ്ചില്‍ കൈ വെക്കാതെ തന്നെ പറയാം, that is one of the point I was trying to highlight it in this post!.)..... <<<

  ഇനി അകമ്പാടത്തിനു കൊടുത്ത മറുപടി മുകളില്‍ നോക്കൂ....

  അപ്പോ കൂട്ടുകെട്ടിനു എന്തും ആ‍ാവാം ല്ലേ.... പുറത്തുള്ളവര്‍ മിണ്ടരുത്...! കൊള്ളാം നല്ലത്.

  ദിപ്പോ...
  .... ചിരിക്കണോ കരയണോ

  ReplyDelete
 74. Wonderful!Shows ur good home work.Keep it up..Maintain the same standard on Kerala politics also.Pinne Pidichal Kittoolla sahibe...!

  ReplyDelete
 75. കുതിര എന്ന് കേട്ടിട്ടുണ്ട് പക്ഷെ കൂതറ എന്ന് കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. കൂതറയുടെ meaning ഒന്ന് പറയാമോ?.
  കനകം മൂലം... കാമിനി മൂലം....ശിവ... ശിവ...ഒരു ചെല്ലക്കിളിയുടെ Birthday കാരണം വള്ളിക്കുന്ന് ബ്ല്ലോഗില്‍ തല്ലാണല്ലോ എന്‍റെ കര്‍ത്താവേ....
  കലികാലം.... കലികാലം.....

  ReplyDelete
 76. അനിയാ,
  എനിക്കങ്ങു സുഖിച്ചു!
  നല്ല അവതരണം.ഭേഷായിട്ടുണ്ട്; അഭിനന്ദനങ്ങള്‍!

  ReplyDelete
 77. എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന സംഭവം. നന്നായി എഴുതി ബഷേര്‍ക്ക. ഇത് പ്രതെയ്കിച്ചും നമ്മുടെ വീടുകളിലെ പെണ്‍കുട്ടികള്‍ വായിചിരിക്കെണ്ടാതാണ്.

  ReplyDelete
 78. ഇത്രയും നിസ്സാര കാര്യത്തിന് വേണ്ടി ഇങ്ങനെ ഒത്തു ചേരുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കാം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ...
  ... വെത്യസ്തമായ എന്തെങ്കിലും കാണാനാണ് "വള്ളികുന്നില്‍" കയറുന്നത്...അതിരൂപിന്റെ സൈക്കിള്‍പോലെ മറ്റൊന്ന്, നന്നായിട്ടുണ്ട്.. നന്ദി.

  ReplyDelete
 79. This comment has been removed by the author.

  ReplyDelete
 80. എന്റെ ഒലിപ്പീര്‍ ആരോപണം ഇവിടെ (http://malayalamblogacademy.blogspot.com/2011/04/blog-post.html) ചര്‍ച്ച ചെയ്യാതെ
  ഞാനില്ലെന്ന് അറിയാവുന്ന ‘മ ഗ്രൂപില്‍‘ ഈ ചര്‍ച്ച നടക്കുന്നതായി അറിഞ്ഞു. എന്റെ ഭാഗത്ത് നിന്നുള്ള മറുപടി ലഭിക്കാതിരിക്കാനുള്ള ഈ ‘വണ്‍വേ ഗോള്‍’ തികച്ചും ബോറായി. ഗ്രൂപ്പിന്റെ ധാര്‍മികത അടിപൊളി.

  ഗ്രൂപിലെ ബഷീര്‍ വള്ളികുന്നിന്റെ ഒരു പോസ്റ്റ്
  >>> Basheer Vallikkunnu
  നമ്മുടെ ഈ ഗ്രൂപ്പ് ഒരു 'ഒലിപ്പീരു' ഗ്രൂപ്പാണെന്ന് ചില 'കൂറ'കള്‍ പലയിടത്തായി ചൊറിഞ്ഞ് നടക്കുന്നുണ്ട്. എന്താണ് അവരുടെ പ്രശ്നം?. മെമ്പര്‍ഷിപ് കൊടുക്കാത്തതാണോ? ഈ 'ഒലിപ്പീരു' എന്ന് പറഞ്ഞാല്‍ എന്താണ്?
  വെള്ളിയാഴ്ച 9:27pm-ന് <<<

  അതില്‍ വന്ന കമന്റുകള്‍ കണ്ടു. ഒരു കമന്റ് ഇങ്ങനെ
  >>> Basheer Vallikkunnu വെറുതെ എവിടെയെങ്കിലും ഓരിയിട്ടാല്‍ കണ്ടില്ലെന്നു നടിക്കാം. എന്റെ ബ്ലോഗില്‍ വന്നാണ് ഓരിയിടുന്നത്. മറുപടി കൊടുക്കാതിരുന്നാല്‍ ഓരിയിടുന്നതില്‍ കാര്യമുണ്ടെന്നു വായനക്കാരും കരുതില്ലേ?. ഞാനൊരു ശുദ്ധന്‍ ആയതു കൊണ്ട് അതിവിടെ വന്നു പറഞ്ഞു. ഇനി പറയില്ല. :)
  18 മണിക്കൂര്‍ മുമ്പ് · 8 പേര്‍ <<<<

  അല്ലയോ ബഷീര്‍ സാഹബ്... ഈ വണ്‍വേ ഗോളുകള്‍ അസ്സലായിട്ടുണ്ട്.

  ReplyDelete
 81. @ കൂതറHashim
  താങ്കള്‍ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിനെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്. അത് ആ ഗ്രൂപ്പിലെ മെമ്പര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തി എന്നേ ഉള്ളൂ. താങ്കള്‍ പറയുന്നിടത്തോക്കെ വന്നു ഇതിനു പറയാന്‍ സമയം ഇല്ല സുഹൃത്തെ. ഇനി ഇതൊരു ഇഷ്യൂ ആക്കി അല്പം പബ്ലിസിറ്റി വേണം എന്നുണ്ടെങ്കില്‍ അതായിക്കൊള്ളൂ. വിരോധമില്ല.

  ഞാന്‍ ഇട്ട ആ പോസ്റ്റിനു അവിടെ ഇങ്ങനെ ഒരു വിരാമം ഇട്ടിട്ടുണ്ട്.

  Basheer Vallikkunnu
  ‎@ Sabu : ആരു പറഞ്ഞു എന്ത് പറഞ്ഞു എന്നതൊക്കെ എന്റെ ബ്ലോഗിലുണ്ട്. ഒരേ ആരോപണം പല തവണയായി കേട്ടത് കൊണ്ട് ഇവിടെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം. ഇത്ര ഗൌരവമായ ഒരു ചര്‍ച്ചക്ക് വേണ്ടി ഇട്ട പോസ്റ്റല്ല ഇത്. സ്വന്തമായി ബ്ലോഗ്‌ എഴുതി ശ്രദ്ധിക്കപ്പെട്ടവരാണ് താങ്കളടക്കം ഇവിടെയുള്ള ഏതാണ്ട് എല്ലാവരും എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ അങ്ങനെ എഴുത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ കോപ്പില്ല എന്ന് സ്വയം ബോധ്യമുള്ളവര്‍ ആരെയെങ്കിലുമൊക്കെ ചൊറിഞ്ഞ് അറിയപ്പെടാന്‍ ശ്രമിക്കുന്നു. അവര്‍ അങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. ബ്ലോഗര്‍ എന്ന മേല്‍വിലാസം നിലനിര്‍ത്താന്‍ കാണിക്കുന്ന ചില തത്രപ്പാടുകള്‍ മാത്രമായി അതിനെ കണ്ടാല്‍ മതി.

  ReplyDelete
 82. @ ബഷീര്‍ Vallikkunnu,

  ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മറു ആരോപണങ്ങള്‍ക്കും ഏകപക്ഷീയ വിലയിരുത്തലുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം കൊള്ളാം.
  ഈ പോസ്റ്റില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഞാന്‍ തുടക്കത്തിലേ ഉദ്ദേഷിചിട്ട് തന്നെയാണ് ഈ ലിങ്ക് (http://malayalamblogacademy.blogspot.com/2011/04/blog-post.html) കൊടുത്തത്.

  മറുപടി ഇല്ലാത്തതിനാലാവാം അവിടെ ചര്‍ച്ചകള്‍ കണ്ടില്ലാ.

  ഏകപക്ഷീയ ചര്‍ച്ചകള്‍ ഗ്രൂപില്‍ ഇനിയും നടക്കട്ടെ.
  സെല്‍ഫ് ഗോളുകളുടെ വക്താക്കള്‍ക്ക് അഭിവാദ്യങ്ങള്‍

  ReplyDelete
 83. രണ്ടു വിഡ്ഢികള്‍ തല്ലുകൂടുന്നു. ഷെയിം ഷെയിം.

  ReplyDelete
 84. FOSA Jeddah conducting a Seminar on "Networking Safety & Common Pitfalls". (June 24, 2011). For Details http://fosajeddah.org/Events_view.aspx?Eventid=41

  ReplyDelete
 85. parasparam parayum ahambavam anyonyam pankuvaykalum anoo blogukare ningalude dauthyam....monsoon prayogathe kayyadichum,aa haasyathe rasichum pukazhthiyum palarum blogichukandu...kashttam..athu aarude kadameduthathanennu ivarodu parayanulla sathyasndada enkilum basheer kaanikkuu pls..ariyalo athezhuthiya aale.

  ReplyDelete
 86. എഴുതിയ ആളെ അറിയാം. ബഷീര്‍ വള്ളിക്കുന്ന്. വേറെ ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ മഹാനവര്‍കള്‍ ഒന്ന് പറഞ്ഞു തരണം. (പലര്‍ക്കും കമന്റ് ഇടുന്നതിനു സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നത് കൊണ്ടാണ് അനോണി ഓപ്ഷന്‍ ഓപ്പണ്‍ ആക്കിയത്. അതിന്റെ മറവില്‍ ഇത്തരം മഹാ കണ്ടുപിടുത്തങ്ങള്‍ നടത്തരുതേ..)

  ReplyDelete
 87. ഇത് വരെ പഠിക്കാന്‍ പോയിട്ട് ഇപ്പോഴും 3 law കളും അറിയില്ല ......

  എന്തായാലും ഇനി "ഫോര്‍ത്ത് ലോ" മറക്കില്ല ............

  ReplyDelete
 88. ഈ സംഭവത്തെ കുറിച്ച് ഇതിനു മുന്പ് താങ്കള്‍ എഴുതിയ സീരിയസ് ബ്ലോഗ്‌ വേണ്ട രീതിയില്‍ ശ്രദ്ദിക്കപ്പെടാതെ പോവുകയും പിന്നീട് കൂടുതല്‍ ശ്രദ്ടിക്കപ്പെടാന്‍ വേണ്ടി ഈ രൂപത്തില്‍ എരിവും പുളിയും ചേര്‍ത്ത് മസാല ചുവയില്‍ എഴുതേണ്ടി വരികയും ചെയ്തു എന്ന്നതു വിരല്‍ ചൂണ്ടുന്നത് ഈ ബ്ലോഗ്‌ വായിച് വന്‍ വിജയമാക്കിയ അധികം പേരും താങ്കള്‍ ഈ ബ്ലോഗിലൂടെ പറഞ്ഞ തരക്കാരില്‍ പെട്ടവരാണോ യെന്ന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നാ സത്യത്തിലേക്കാണ് .

  ReplyDelete
 89. മ്യാവൂ: അന്ന് മുങ്ങിയ തെസ്സ പിന്നെ പൊങ്ങിയിട്ടില്ല. പെങ്കൊച്ചിനു എന്ത് പറ്റിയാവോ?.. എനിക്കൊരു ടെന്‍ഷന്‍..

  evideyum

  ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി!

  ReplyDelete
 90. നര്‍മത്തില്‍ കാര്യം പറഞ്ഞു.
  ആശംസകൾ

  ReplyDelete