പിന്നെ ചാറ്റായി, കൊച്ചു വര്‍ത്തമാനങ്ങളായി. ആശുപത്രി > പാലുകാച്ചല്‍ , പാല് കാച്ചല്‍ > ആശുപത്രി എന്ന് പറഞ്ഞ പോലെ ബ്ലാക്ക് ബെറി > ലാപ് ടോപ്, ലാപ് ടോപ് > ബ്ലാക്ക് ബെറി. ഭര്‍ത്താവിന്റെ ഉള്ളിലിരുപ്പ് അറിയാനായി ബ്ലാക്ക് ബെറിയില്‍ നിന്ന് ഒരു ചോദ്യം പറന്നു. 'ഭാര്യ എങ്ങിനെയുണ്ട്?. കൊള്ളാമോ?'. ഒരു സെക്കന്റില്‍ മറുപടിയെത്തി. ഭര്‍ത്താക്കന്മാരുടെ ടിപ്പിക്കല്‍ മറുപടി. "കെട്ടിക്കുടുങ്ങി! അഞ്ചു കാശിനു കൊള്ളില്ല"!!. സമ്മൂസക്ക് ഉള്ളി അരിയുന്ന പോലെ പഹയനെ അരിഞ്ഞു നുറുക്കാന്‍ കൈ തരിച്ചെങ്കിലും ബ്ലാക്ക് ബെറി നിയന്ത്രണം വിടാതെ പ്രതികരിച്ചു. 'അയ്‌വ, കുവൈസ്!!'. ദിവസങ്ങള്‍ കടന്നു പോയി. ചാറ്റ് മൂത്ത് മീറ്റിനുള്ള സമയമായി. സമയവും സ്ഥലവും നിശ്ചയിച്ചു. കുളിച്ചൊരുങ്ങി അത്തറ് പൂശി പുറപ്പെട്ട ഫര്‍ത്താവ് ഫേസ്ബുക്ക് പ്രണയിനിയെ കണ്ട് ബോധം കെട്ട് വീണു!!. നാല് ഓപ്പറേഷന്‍ ചെയ്ത ശേഷമാണ് പുള്ളിക്ക് ബോധം തെളിഞ്ഞതത്രേ! (അറബ് ന്യൂസ് സ്റ്റോറിയോട് 'ഇത്തിരി' എന്റെ വക കൂട്ടിയിട്ടുണ്ട് കെട്ടോ).
ഫേസ്ബുക്കില്‍ കളിക്കുമ്പോള്‍ ശ്രദ്ധിച്ചു കളിക്കണമെന്ന് ഇതിനും മുമ്പും പറഞ്ഞിട്ടുണ്ട്. പതിനാറുകാരി തെസ്സ പിടിച്ച പുലിവാലിന്റെ കഥയും മുമ്പ് എഴുതിയിട്ടുണ്ട്. പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍ . മണ്ണില്‍ കാലു കൊണ്ട് ചക്രം വരച്ചു 'നാണ്‍ വന്നു' നില്‍ക്കുന്ന ഭാര്യമാരുടെ കാലമൊക്കെ കഴിഞ്ഞു. ഭര്‍ത്താവ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോള്‍ നാലെണ്ണം ഉണ്ടാക്കുന്ന ലവളുമാരുടെ കാലമാണിത്. ലവന്‍ നൂറു ഫ്രണ്ട്സ് തികക്കാന്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ലവള്‍ കൂളായി ആയിരം ഒപ്പിച്ചിരിക്കും. അതാണ് കാലം, യു നോ..അതുകൊണ്ടാണ് ഭാര്യയുടെമേല്‍ ഒരു കണ്ണ് വേണം എന്ന് പറയുന്നത്. അവളും ഫേസ്ബുക്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ബോധം വെച്ചു വേണം കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങാന്‍.
ഫേസ്ബുക്കില്‍ രസകരമായ പലതും നടക്കുന്നുണ്ട്. സഊദി പെണ്ണ് ഉണ്ടാക്കിയ പോലുള്ള വ്യാജ ഐഡികളും പ്രൊഫൈലുകളും കൊണ്ട് അറബിക്കടല്‍ പോലെ പരന്നു കിടക്കുകയാണ് ഫേസ്ബുക്ക്. പഴയ കാര്‍ട്ടൂണ്‍ കഥാപാത്രം ലോലനെപ്പോലെ രാവിലെ എഴുന്നേറ്റു കണ്ണ് തിരുമ്മി ഞരമ്പ് രോഗികള്‍ എഴുന്നേല്‍ക്കുന്നത് തന്നെ ചെല്ലക്കിളികളുടെ പ്രൊഫൈലിലേക്കാണ്. ഇത്തരം പ്രൊഫൈലുകളില്‍ തൊണ്ണൂറു ശതമാനവും മെയിഡ് ഇന്‍ കുന്നംകുളം ആണ്. ഈ കുന്നംകുളം പ്രൊഫൈലിന് പിറകിലാണ് പല പൊട്ടന്മാരും വായിൽ തേനൊലിപ്പിച്ച് നടക്കുന്നത്. പ്രണയാഭ്യർത്ഥന നടത്തുന്നത്. ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകും എന്നാണു പറയാറ്. കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ ഫേസ്ബുക്കില്‍ ഒരാളെപ്പോലെ എഴുനൂറു പേരുണ്ടാകും. ചില ഉദാഹരണങ്ങള്‍ കാണാം. (എന്റെ കണ്ടുപിടുത്തങ്ങള്‍ അല്ല. പലപ്പോഴായി മെയിലുകളില്‍ വന്നവയാണ്)
ഇത്തരം പ്രൊഫൈലുകളുടെ പിറകെ പോയി അവരുടെ പോസ്റ്റിനു ലൈക് അടിച്ചു നടക്കുകയാണ് ഫേസ്ബുക്ക് പൂവാലന്മാരുടെ പ്രധാന പണി. 'രാവിലെ കട്ടന്‍ ചായ കുടിച്ചു' എന്നൊരു സ്റ്റാറ്റസ് ഒരു ചെല്ലക്കിളി ഇട്ടു എന്നിരിക്കട്ടെ. പത്തു മിനുട്ടിനുള്ളില്‍ മിനിമം ഇരുനൂറു പൂവാലന്മാര്‍ ലൈക് അടിച്ചിരിക്കും!. ഓണത്തിനു ബീവറേജ് സ്റ്റോറിനു മുന്നിലെന്ന പോലെ പിന്നെ ഒടുക്കത്തെ തിരക്കായിരിക്കും അവിടെ. കമന്റോട് കമന്റ്. അവിടെ അടി നടക്കുമ്പോള്‍ സ്റ്റാറ്റസ് ഇട്ട 'ചെല്ലക്കിളി' കട്ടന്‍ ചായ കുടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പില്‍ താടി വടിക്കാന്‍ പോയിട്ടുണ്ടായിരിക്കും!!. അവനറിയാം സ്വന്തം ഫോട്ടോ വെച്ചു "രാവിലെ ഞാനൊരു ആറ്റം ബോംബു വിഴുങ്ങി" എന്ന് സ്റ്റാറ്റസിട്ടാല്‍ പോലും ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന്!. ഇവിടെ ഒറ്റ കട്ടന്‍ചായ കൊണ്ടാണ് ഒരു പൂരത്തിനുള്ള ആളുകള്‍ എത്തിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ശരിക്കുള്ള ശൃംഗാരം കാച്ചിയാലത്തെ കഥ പറയാനുണ്ടോ? ഇത്തരം അലമ്പ് പൂവാലന്മാരെ മാത്രമല്ല ചിലപ്പോള്‍ നമ്പര്‍ വണ്‍ കില്ലാഡികളെയും ഫേസ്ബുക്കില്‍ കാണാറുണ്ട്.

പാവം പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രൊഫൈലുകള്‍ കണ്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ചുരുങ്ങിയത് ഇക്കാര്യം ഫേസ്ബുക്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനെങ്കിലും നമുക്ക് സാധിക്കും. ഒരു മിനുട്ട് പോലും വേണ്ട ഇത് റിപ്പോര്‍ട്ട് ചെയ്യുവാന്‍. അവരുടെ പ്രൊഫൈലില്‍ പോവുക. ഇടതു സൈഡ് ബാറില്‍ ഏറ്റവും താഴെയുള്ള Report/Block എന്ന ലിങ്കില്‍ ക്ലിക്കുക. അനുയോജ്യമായ കാരണങ്ങള്‍ക്ക് നേരെ ടിക്ക് മാര്‍ക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. കൂടുതല്‍ പേരുടെ റിപ്പോര്‍ട്ടിംഗ് ലഭിച്ചാല്‍ ബാക്കി പണി ഫേസ്ബുക്ക് ചെയ്തു കൊള്ളും.
കൂടുതല്‍ ഗുരുതരമായ ഞരമ്പ് ആണെന്ന് തോന്നിയാല്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് ബന്ധപ്പെട്ട സൈബര്‍ സെല്ലിന് ഒരു ഇമെയില്‍ അയക്കാനും കഴിയും. (തന്റെ മകളുടെ ഫോട്ടോ വെച്ചു പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ ഒരു രക്ഷിതാവ് കൊടുത്ത പരാതിയില്‍ കോഴിക്കോട്ടു നടക്കാവ് പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചതായ ഒരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ കണ്ടു. അത്രയും നല്ലത്). പക്ഷെ അധികമാരും ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ചെയ്യാന്‍ മിനക്കെടാത്തത് കൊണ്ട് ഞരമ്പുകള്‍ കൂളായി വിലസുന്നു എന്ന് മാത്രം.
ഭര്‍ത്താവിനെ കയ്യോടെ പിടിച്ച സൗദി പെണ്ണിന് എന്റെ അഭിനന്ദനങ്ങള്‍ .. ഇത് വായിക്കുന്ന ഭാര്യമാരില്‍ /കാമുകിമാരില്‍ ഇനിയും ഐ ഡി ഉണ്ടാക്കിയിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്നുണ്ടാക്കി ഫര്‍ത്താവിനു/കാമുകന് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. ഞരമ്പ് ഞരമ്പേന സ്വാഹ.
Related Posts
രമ്യാ നമ്പീശൻ കുളിക്കുന്നു, എല്ലാവരും ഓടി വരൂ.
ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ബഷീറിക്കയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന അനുഭവ കഥയുടെ ഒരു ഏട് ആണ്.... ട്വയിംഗ്... :-)
ReplyDeleteഓഹോ അപ്പൊ കാര്യങ്ങള്‍ എത്ര വരെ ഒക്കെ ആയി അല്ലെ,,,
ReplyDeleteഎന്തായാലും അവസാനം പറഞ്ഞ കാര്യങ്ങള്‍ വളരെ ഉപകാരപ്രദം ആണ് ...
പടച്ചോനെ ഞാന്‍ നിര്‍ത്തി പെണ്ണുങ്ങളെ ആട് ചെയ്യല്‍
ReplyDeleteanubhavangal paalichakal remake as basheerka's blog ("സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.")
ReplyDeleteകമ്പ്യൂട്ടറും ഇന്റെനെറ്റും അറിയാത്തെ വല്ല പെണ്‍കുട്ടികള്‍ കെട്ടിക്കാന്‍ പ്രായമായത് ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കണം നമ്പര്‍ അവശ്യമള്ളവര്‍ക് തരാം
ReplyDeleteഎന്ന്
ഒരു പെണ്ണ്കെട്ടാത്ത പ്രവാസി
This comment has been removed by the author.
ReplyDeleteഫേസ്ബുക്ക് ലോലന്മാര്‍ക്ക് ആരോഗ്യപ്രദമായ ഒരു പ്രതിജ്ഞ.
ReplyDelete'ഇന്നുമുതല്‍ ഏഴുദിവസത്തേക്ക് (കുറച്ച് കൂടുതലാണല്ലേ?) പെണ്‍കുട്ടികളില്‍നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ ഞങ്ങള്‍ സ്വീകരിക്കുന്നതല്ല'
വളരെ നന്നായിരിക്കുന്നു എന്നു പറയാതെ വയ്യ
ReplyDeleteനല്ല ലേഖനം. പെണ്‍ മുഖങ്ങളെ സൂക്ഷിക്കുക. അത് ബസ്സിലായാലും, ട്രെയിന്‍ലായാലും, ഫ്ലൈറ്റ്ലായാലും ഇനി FB യിലായാലും.
ReplyDeleteഎല്ലാരും പെൺവിഷയം മാത്രം ചർച്ചിച്ചോണ്ടിരി..
ReplyDeleteഫേസ് ബുക്കുകാർ നമ്മുടെ കമ്പ്യൂട്ടർ ഉപയോഗത്തിന്റെ സകല വിവരങ്ങളും (നമ്മൾ ഓഫ് ലൈനായിക്കുമ്പോഴുള്ളതു പോലും) ചോർത്തിക്കൊണ്ടു പോകുന്നതിനേക്കുറിച്ച് വല്ലതും പറ!
ബഷീര്‍ക്കാ....... വളരെ നല്ല ലേഖനം.... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു..
ReplyDeletegive me please the link of Arab news.
ReplyDeleteThank You
സംഗതി കൊള്ളാം സാര്‍,
ReplyDeleteഎന്നാല്‍ സൗദി ആണ്‍ പൌരന്മാരുടെ ഒരു ശരാശരി രീതി വെച്ച് നോക്കിയാല്‍, ഭര്‍ത്താവ് ബോധം കേട്ട് വീഴുന്ന ആ രംഗത്തോടെ കഥ ക്ലൈമാക്സില്‍ എത്തിയെന്നു കരുതണ്ട. കഥ അവിടെ നിന്നും കൂടുതല്‍ ക്രൂരമായി പുരോഗമിക്കുക തന്നെ ചെയ്യും. കാരണം അത്ര വലിയ ഓപചാരികതയോ കമ്മിറ്റ്മേന്റോ ഒന്നും ഒരു ശരാശരി സൗദി ദമ്പതികള്‍ക്കിടയില്‍ ഇല്ല എന്നത് തന്നെ.
രണ്ടു രീതിയില്‍ പുരോഗമിക്കാന്‍ ഈ കഥയ്ക്ക് സ്കോപ്പ് ഉണ്ട്.
ഒന്ന്: 'ചില്ലി കാശിനു കൊള്ളൂല' എന്നാ ഡയലോഗ് മുതല്‍ തന്നെ ബ്ലാക്ക് ബെറി ഓഫ് ആവും. പിന്നെ ഭര്‍ത്ത്താവിന്റെ വീട്ടു ചെലവു കുത്തനെ വര്‍ദ്ധിക്കും. ചുരുക്കി പറഞ്ഞാല്‍ ഫോണ്‍ ബില്‍ അടക്കാന്‍ വരെ കാശുണ്ടാവില്ല. അതിനു വേണ്ടതെല്ലാം ചെയ്യാന്‍ ഉള്ള ട്രെയിനിംഗ് ഒരു സൗദി ഭാര്യക്ക് വിവാഹത്തിനു മുമ്പ് തന്നെ കിട്ടുന്നു എന്ന് വേണം കരുതാന്‍. (പുരുഷനെ സംബന്ധിച്ചേടത്തോളം ഉള്ള സാമ്പത്തിക സമവാക്യം അവര്‍ക്ക് നേരത്തെ അറിയാം: സമ്പന്നത ഈസ് ഈക്കുവല്‍ റ്റു ഹൈ പോസ്സിബിലിട്ടി റ്റു ആന്‍ അഡീഷനല്‍ മാരേജ്).
രണ്ടു: കള്ളി പുറത്തായ സ്ഥിധിക്ക് പേടി തീര്‍ന്ന ഭര്‍ത്താവ്. ഇനി തനിക്ക് തോന്നിയ പോലെ ജീവിക്കാമല്ലോ എന്ന സന്തോഷത്തോടെ (ഭാര്യയുടെ തന്നെ പണം കൊണ്ട്) ഒന്നോ രണ്ടോ അഡീഷനല്‍ ഡിവൈസ് കൂടി വാങ്ങുന്നു. ഫോണോ പാഡോ പീസിയോ എന്തായാലും. തുടര്‍ന്ന് പുതിയ വിവാഹം, പഴയതിനെ ഡൈവോഴ്സ്... എന്തും സംഭവിക്കാം. അതാണ് ഒരു സൗദി ദാമ്പത്യത്തിന്റെ ആവറേജ് സേഫ്റ്റി.. :D
ഫേസ് ബുക്കില്‍ കയറി പലര്‍ക്കും ഫേസ് ഇല്ലാതായി.
ReplyDeleteലേഖനം ചിരിപ്പിച്ചു ട്ടോ.
അസ്സലായിട്ടുണ്ട് ബഷീര്‍ക്ക....
ReplyDeleteഭര്‍ത്താക്കന്മാര്‍ ജാഗ്രത..കാന്നിക്കുക,,
അസ്സലായിട്ടുണ്ട് ബഷീര്‍ക്ക....
ReplyDeleteഭര്‍ത്താക്കന്മാര്‍ ജാഗ്രത..കാന്നിക്കുക,,
അസ്സലായിട്ടുണ്ട് ബഷീര്‍ക്ക....
ReplyDeleteഭര്‍ത്താക്കന്മാര്‍ ജാഗ്രത..കാന്നിക്കുക,,
സൗദിയില്‍ സ്ത്രീകള്‍ക്ക് ഫേസ്ബുക് ഉപയോഗിക്കാന്‍ വിലക്കൊന്നുമില്ലേ?
ReplyDeleteമുഖമില്ലാത്തവരുടെ മുഖപുസ്തകം!
ReplyDeleteഫയ്ക് ആണെങ്കിലും ഒര്‍ജിനല്‍ ആണെന്ന് കരുതി ആട്ടുക തന്നെ വല്ല കുരുത്തക്കേടും ഒപ്പിക്കുമ്പോ ചെവിക്കു പിടിച്ചു പുറത്താക്കി പിണ്ഡം വെക്കാം....പിന്നെ ഭാര്യമാരെ സൂക്ഷിക്കുക..അവര്‍ക്ക് ഫയ്സ്ബൂക് ഐ ഡി ഇല്ലന്നു ഉറപ്പു വരുത്തുന്നത് തടി കേടാവാതിരിക്കാന്‍ നല്ല മരുന്നാ....:)..
ReplyDeleteചിരിച്ചു ചിരിച്ചു ചിന്തിക്കണോ അതോ ചിന്തിച്ചു ചിന്തിച്ചു ചിരിക്കണോ...ഒരു പിടിയും ഇല്ല......നമോ വാകം....
ReplyDeleteഞാനും ഭാര്യയും കൂടി ഒരു ഐഡിയാണ് ഉപയോഗിക്കുന്നത്. ലത് കൊണ്ട് കുഴപ്പമില്ല.
ReplyDeleteഅപ്പോള്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട അല്ലെ?! ലേഖനം ചിരിയോടൊപ്പം ചിന്തയും പകരുന്നു.
ReplyDeleteഇക്കാ.... പണി പാളുന്ന ലക്ഷണമാണല്ലോ...
ReplyDeleteഅനുഭവം ഗുരു. ബഷീര്‍ ഇപ്പോള്‍ സൌദിയില്‍ ആണോ? ഇപ്പം എങ്ങനെ ഭാര്യയുടെ തല്ല് ഒക്കെ ശീലമായോ? ഇനി എങ്കിലും ഫേസ്ബുക്കില്‍ ഒരു അക്കൌന്റ് മാത്രമേ ഉണ്ടാക്കാവൂ കേട്ടോ....
ReplyDeleteകൊള്ളാം ഇഷ്ടമായി ബഷീര്‍ക്ക..
ReplyDeleteബ്ലോഗിലും നാലാള്‍ കൂടുന്നിടത്തും സദാചാരം പ്രസംഗിക്കുന്നവരാണ് ചാറ്റിലും ടോക്കിലുമൊക്കെ പഞ്ചാരച്ചാക്കുമായി നടക്കുന്നത്. ഒരു ക്യാമറകൂടി കിട്ടിയാല്‍ ഇവന്മാര്‍ കോണകം വരേ അഴിച്ച് ഓണ്‍ലൈന്‍ വ്യഭിചാരം നടത്താനും മടിക്കില്ല. സ്വന്തം അമ്മയോട് പ്രണയാഭ്യര്‍ഥന നടത്തിക്കുടുങ്ങിയ ജര്‍മ്മങ്കാരന്റെ കഥ നാമെല്ലാം വായിച്ചതാണല്ലോ?
ReplyDeleteThis comment has been removed by the author.
ReplyDelete/ /ഞരമ്പ് ഞരമ്പേന സ്വാഹ/ / അത് ശരിയല്ല കെട്ടാ .... ഉഷ്ണം ഉഷ്ണേന ശാന്തതേ എന്ന് പണ്ടെപ്പോഴോ പറഞ്ഞുവരുന്നു എന്ന് വെച്ച് :-)
ReplyDeleteസ്മൈലി ശ്രദ്ധിക്കുമല്ലോ
കളിയല്ല,കാര്യമായിത്തന്നെ എടുക്കേണ്ട ഒരു വിഷയം.രസകരമാക്കി.
ReplyDeleteനെറ്റില്നിന്നും നിര്‍ലോഭം ലഭിക്കുന്ന പാക്/കശ്മീരി
ReplyDeleteപെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചാണ് വിരുതന്മാര്‍
ഫെയിക്ക് ഐഡി ഉണ്ടാക്കുന്നതും ശ്രദ്ധനേടുന്നതും.
ഇതറിയാതെ അത്തരം ഫോട്ടോകള്‍ക്ക് കീഴെ സൂപ്പര്‍ കിടിലന്‍
ക്യൂട്ട് എന്നൊക്കെ കാച്ചുന്ന ആണ്‍ കോന്തന്മാരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു!
പോസ്റ്റ് ഒരൊന്നൊന്നര രണ്ട് രണ്ടരയായി!
(പെണ്ണിന്റെ ശബ്ദംകേട്ട് ഉറപ്പുവരുത്തിയിട്ടേ കണ്ണൂരാന്‍ ചാറ്റ്നു നില്‍ക്കാറുള്ളൂ.
ഹും. എന്നോടാ അവ(ന്മാരുടെ)ളുമാരുടെ കളി!)
സൌദിപ്പെണ്ണുങ്ങൾ ഇത്രേം ബോൾഡ് ആണോ.. ഹഹ.. നല്ല ലേഖനം
ReplyDeleteഞാന്‍ ആ ടൈപ്പല്ല !
ReplyDeleteതള്ളെ ഇ വല്ലികുന്നിനെ കൊണ്ട് തൊട്ടു സമാദാനമായി ചാറ്റ് ചെയ്യാനും സമധികില്ല , ഞാന്‍ അറിയമെലഞ്ഞു ചോധികുവ താന്‍ ആരുവ ഫസിബൂകിലും ഗൂഗിള്‍ പ്ലുസിലും അക്കൗണ്ട് ഉണ്ടന്ന് കരുതി എല്ലാവര്ക്കും വിവരം കൈമാറാന്‍ തങ്ങള്‍ ആരു എന്സിക്ലോപെഡിയ ആണോ ചുമ്മാ ടൈം പസ്സിനുള്ള വകുപ്പായിരുന്നു അതും ഇല്ലാതാക്കി അല്ലാവരും ഒറിജിനല്‍ id നോക്കുകയനങ്ങില്‍ ഒരു വള്ളികുന്നും സക്കര്‍ ബര്‍ഗും മാത്രമേ ഫസിബൂകിലുണ്ടാക്, കുറച്ചു പേരുടെ നരമ്പ് രോഗം മാറുന്നത് ഇ ചികിത്സരീതിയിലൂടെയാണ് അവര്‍ തുടര്‍ന്ന് കൊണ്ടിരിക്കട്ടെ അവര്കെതിre സംസാരിക്കാന്‍ വല്ലികുന്നുമാരും ഉണ്ടാവട്ടെ എന്നാ പ്രാര്‍ത്ഥന മാത്രം നിര്ത്തുന്നു എന്ന് ഒരു ഞരമ്പ് രോഗി ഒപ്പ് ( ചുമ്മാ പറഞ്ഞതാട്ടോ ഒരു വരൈട്ടി കമന്റ് കിടനോട്ടെ എന്ന് കരുതി അടിച്ചതാ )
ReplyDelete@Gladnews
ReplyDeleteനിങ്ങള്‍ ഈ വിഷയത്തില്‍ ഒരു ഗവേഷണം തന്നെ നടത്തി അല്ലേ?.
ചുരുങ്ങിയചിലവില്‍ "ആകര്‍ഷകമായ" ഫേസ്ബുക്ക് ഐഡികള്‍ തയ്യാറാക്കി കൊടുക്കുന്നു.സമീപിക്കുക. ഒലിപ്പീ'സ് അനോണി ബ്യൂറോ....(NB:അഥവാ വാല്‍കഷ്ണം:ഇപ്പോള്‍ "കുടംബശ്രീകള്‍ക്ക്" പ്രത്യേകം സെക്സ്'ഷന്‍)
ReplyDeleteബാക്കിയുള്ളവന്റെ കഞ്ഞിയില്‍ പാറ്റ ഇടാനുള്ള ബഷീരിക്കയുടെ ശ്രമത്തെ പരാജയപെടുത്തുക..... അഖില ലോക പഞ്ചാര യൂണിയന്‍ സിന്ദാബാദ് ..:)
ReplyDeleteഗംഭീരമായി..ബഷീര്‍ക്ക....ഇനി ഞരമ്പ് രോഗികളായ "ഫര്തക്കന്മാര്‍" ശരിക്കും ആലോചിച് കളിച്ചാല്‍ മതി...
ReplyDeleteസൂക്ഷിക്കുക .... കാര്യങ്ങള്‍ ഉപകാരപ്രദം
ReplyDeleteഞാന്‍ എത്ര ഞരമ്പന്മാരെ ബ്ലോക്കി ... ഇതൊരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ,,, അത്ര പെട്ടന്നൊന്നും ഒരാളെ ഫെയ്ബുക്ക് ബ്ലോക്കില്ല ... പിന്നെ അശീലപടങ്ങള്‍ വേണേല്‍ ബ്ലോക്കും .. അത് ഉറപ്പാണ് അത് അപ്ലോഡ് ചെയ്തവന് 15 ദിവസം ബ്ലോക്കുണ്ടാവും അത്ര തന്നെ (കാര്യം നമ്മളൊരു അനോണിയാണെങ്കിലും ചെറ്റത്തരം കാണിക്കാറില്ല ,എന്നാണ് എന്റെ വിശ്വാസം . പണ്ട് മതങ്ങളെ വിമര്‍ശിക്കുവായിരുന്നു ഇപ്പൊ അതും ഇല്ല )
ReplyDeleteവളരെ വിജ്ഞാനപ്രദം. കള്ളന്മാര്‍ക്ക് ഇനി മറ്റു പണികള്‍ നോക്കേണ്ടിയിരിക്കുന്നു.. :)
ReplyDeleteഞാനും ഫേസ് ബുക്കിനെ കുറിച്ച് അല്പം എഴുതിയിരുന്നു.
http://swanthamsuhruthu.blogspot.com/2011/11/blog-post_13.html
Ithil Kanicha FAKE ID muyuvanm Basheerkantay anu!! he hee..
ReplyDeleteഅവിടെ അടി നടക്കുമ്പോള്‍ സ്റ്റാറ്റസ് ഇട്ട 'ചെല്ലക്കിളി' കട്ടന്‍ ചായ കുടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പില്‍ താടി വടിക്കാന്‍ പോയിട്ടുണ്ടായിരിക്കും!!. അവനറിയാം സ്വന്തം ഫോട്ടോ വെച്ചു "രാവിലെ ഞാനൊരു ആറ്റം ബോംബു വിഴുങ്ങി" എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ പോലും ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന്!.
ReplyDeleteബഷീര്ക, ആയിരം ലൈക് അടിക്കുന്നു.
ഫേസ് ബുക്കില്‍ ഒരു പെണ്‍കുട്ടി ഇഡലി തിന്നു എന്നൊരു സ്റ്റാറ്റസ് ഇട്ടിരുന്നു അതിനു എത്രയ കമന്റ്സ് വന്നത് ...ഒരു കുട്ടിക്ക് അത്യാവശ്യം ആയി ഒരു കുപ്പി രക്തം വേണം എന്ന് ഒരു സ്റ്റാറ്റസ് ഇട്ടാല്‍ ഒരു ലൈക് കൂടി അടിക്കാത്ത പഹയന്മാര്‍ ആണ് പെണ്‍കുട്ടിയുടെ ഇഡലി തിന്നുന്നതിന് കമന്റ്സ് എഴുതാന്‍ പോകുന്നത് ..
ReplyDeleteബഷീര്‍ക്ക ഒരേ സമയം "ഫൈക് ഐ.ഡി."യെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നല്ലോ...?
ReplyDeleteഇടതു സൈഡ് ബാറില്‍ ഏറ്റവും താഴെയുള്ള Report/Block എന്ന ലിങ്കില്‍ ക്ലിക്കുക. അനുയോജ്യമായ കാരണങ്ങള്‍ക്ക് നേരെ ടിക്ക് മാര്‍ക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. കൂടുതല്‍ പേരുടെ റിപ്പോര്‍ട്ടിംഗ് ലഭിച്ചാല്‍ ബാക്കി പണി ഫേസ്ബുക്ക് ചെയ്തു കൊള്ളും.
അത് പോട്ടെ. ഭര്‍ത്താവിനെ കയ്യോടെ പിടിച്ച സൗദി പെണ്ണിന് എന്റെ അഭിനന്ദനങ്ങള്‍ .. ഇത് വായിക്കുന്ന ഭാര്യമാരില്‍ /കാമുകിമാരില്‍ ഇനിയും ഐ ഡി ഉണ്ടാക്കിയിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്നുണ്ടാക്കി ഫര്‍ത്താവിനു/കാമുകന് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങള്‍ ഇതില്‍ ഏതിനെ അനുകൂലിക്കണം?
ഇനിയെങ്കിലും ചിന്തിച്ചു പ്രവര്‍ത്തിക്കൂ...
ReplyDeleteലേഖനം നന്നായീ ട്ടോ...
(((ഞാനും ഭാര്യയും കൂടി ഒരു ഐഡിയാണ് ഉപയോഗിക്കുന്നത്. ലത് കൊണ്ട് കുഴപ്പമില്ല.)))
ReplyDeleteഇക്കാര്യം ഡിസ്ക്ലോസ് ചെയ്യണ്ടായിരുന്നു.
ഇനിയിപ്പോ ഒരു കമന്റ് കണ്ടാല്‍ അത് ഫാര്യയാണോ ഫര്‍ത്താവാണോ എന്ന് എങ്ങിനെ മനസ്സിലാവും.. !!
ആകെ കണ്ഫൂഷനായല്ലോ... :)
humourous post. i shared with my friends.
ReplyDelete:-)
ReplyDelete. ഉഷ്ണം ഉഷ്ണേന ശാന്തി. ഞരമ്പ് ഞരമ്പേന സ്വാഹ.
ReplyDeleteസമ്മതിച്ചിരിക്കുന്നു.പല പേരുകളില്‍ അക്കൌന്റ് ഉണ്ടാക്കിയ ലലനാമണികളുടെ പേരും ഫോട്ടോയും കണ്ടെത്തിയതിനു.സ്വന്തം ഫോട്ടോ ഇട്ടാല്‍ കാണുന്നവന്‍ ബോധം കേടുമെന്നുറപ്പു കാണും ആ മങ്കമാര്‍ക്ക്.ഇനി മന്കികളാകുമോ ഇതിനു പിറകില്‍!?
ReplyDeleteഫെയിസ് ബുക്ക് റ്റോയ്‌ലറ്റ് സഹിത്യം പോലെയാണെന്നു പറഞ്ഞതിന്, ഇന്ദു മേനോനെ കൊല്ലാക്കൊല ചെയ്ത വള്ളിയുടെ ബോധോദയം!!!!
ReplyDeleteനല്ല ലേഖനം. ഇനി പ്രൊഫൈല്‍ ഫോട്ടോ കണ്ട് കംമെന്റെല്‍ നിര്‍ത്താം. പിന്നെ ചെറിയൊരാശ്വാസം ഭാര്യക്ക് ഫേസ്‌ബുക്ക് അക്കൌണ്ട് ഇല്ല എന്നതാണ്. ഏതായാലും ലേഖനം ഇഷ്ടമായി. പക്ഷെ ഒരു കാര്യം തുറന്നു പറയട്ടെ സൌദിയിലെ ദാമ്പത്യ ബന്ധങ്ങള്‍ക്ക് ഒരാള്‍ നല്‍കിയ വിശദീകരണത്തെ എനിക്ക് തീരെ ഇഷ്ടമായില്ല അതിനു ബഷീര്ക സപ്പോര്‍ട്ട് ചെയ്യരുതായിരുന്നു. ഒരുപക്ഷെ ആ പറയുന്നതില്‍ അല്പം ശരിയൊക്കെ ഉണ്ടാകാം. എന്നാല്‍ പോലും മൊത്തം സൌദീ ദാമ്പത്യത്തെ അവഹേളിക്കുന്ന പോലെ എനിക്ക് ഫീല്‍ ചെയ്യുന്നു. പൊതുവേ സൌദിയില്‍ വിവാഹ മോചനം ഏറെയാണെങ്കില്‍ പോലും അതിനെ അവിടുത്തെ പത്രങ്ങള്‍ പോലും വാര്തയാക്കുക വഴി സൌദി എന്നാ രാജ്യത്തിനോ അല്ലെങ്കില്‍ അവിടുത്തെ ജനങ്ങള്‍ക്കോ അല്ല അതിന്റെ ദോഷം. ഓക്കേ ഞാന്‍ ലേശം സെന്റിയായി. സോറി.
ReplyDeleteവള്ളിക്കുന്നെ..സൂക്ഷിക്കുക! ഭാര്യ ഫേസ്ബുക്കിലുണ്ടാകും.
ReplyDeletebasheer,ellavarum duplicate alla, njangal kurachu originalum undu. hi..
ReplyDeleteനല്ല ലേഖനം ...കത്തി കൊണ്ട് ആപ്പിള്‍ മുറിക്കാം
ReplyDeleteആളെ കൊല്ലാം....അത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാന മാക്കിയാണ് .....നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പറ്റട്ടെ എന്ന് നമുക്ക് ആത്മാര്‍ത്ഥ മയി തന്നെ പ്രാര്‍ത്ഥിക്കാം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ബശീർ വള്ളിക്കുന്ന് എന്തായാലും ഈ ലിങ്ക് നോക്കണം!
ReplyDeleteപെട്ടെന്ന്!! ഡില്ലീറ്റ് ചെയ്യുന്നതിനു മുൻപ്!
മറ്റുള്ളവർ നോക്കണം എന്നില്ല. :-) http://www.facebook.com/groups/malabarisgroup/193078910775763/
@ മലയാളി
ReplyDeleteഹ..ഹ.. ഞാന്‍ കണ്ടു. കയ്യോടെ പിടിച്ചു അല്ലേ. അവിടെ ഇടപെട്ടതിനും ഇവിടെ അറിയിച്ചതിനും നന്ദി.
ആരെയും വെറുതെ വിടാത്ത വള്ളിക്കുന്ന് ഹ ഹ ഹ ഹ ഹ ?
ReplyDeletethanks
ReplyDeletethanks
ReplyDeleteബഷീര്‍ Vallikkunnu said...
ReplyDeleteഞാനും ഭാര്യയും കൂടി ഒരു ഐഡിയാണ് ഉപയോഗിക്കുന്നത്. ലത് കൊണ്ട് കുഴപ്പമില്ല.
ഉവ്വ ഉവ്വ ഞങ്ങ വിശ്വസിച്ച്...
ദാമ്പത്യ ബന്ധങ്ങള്‍ ശിഥിലമാകുന്നതില്‍ അമിതമായ എഫ്ബീ ഉപയോഗം സാക്ഷ്യം വഹിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്.മനുഷ്യരുടെ സമയം നഷ്ട്ടപ്പെടുത്തുന്ന മുഖ്യോപാധിയായി ഇതിനെ കാണാം... അല്ല കോയാ അറബി പെണ്ണുങ്ങള്‍ക്ക് ബുദ്ധിയില്ലെന്നാ കരുതിയെ? അവര്‍ക്കാണ് നമ്മളെയോക്കെക്കാള്‍ കാര്യപ്രാപ്തി എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
ReplyDeleteകഥയുടെ ഗുണപാഠം ഭാര്യക്ക് ബ്ലാക്ക്ബെറി വാങ്ങി കൊടുക്കരുത്
ReplyDelete@ജിക്കുമോന് - Thattukadablog.com
ReplyDeletetesting the reply button
http://a3.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/312745_114751785302445_100003028720840_98323
ReplyDeletea3.sphotos.ak.fbcdn.net
Click Here to Enter a Magical World
ReplyDeleteഭാര്യമാര്‍ക്ക് ഇങ്ങനെ ഐഡിയ പറഞ്ഞു കൊടുത്ത് പാവം ഭര്‍ത്താക്കന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ഈ വല്ലിക്കുന്നനു ഉള്ള പാര സ്വന്തം ഫാര്യയില്‍ നിന്നും കിട്ടട്ടെ എന്ന് ശപിക്കുന്നു...!
ReplyDeleteസാധനം കയ്യിലുണ്ടോ?
ReplyDeleteസൂക്ഷിക്കുക ഫേസ് ബുക്ക് ഭാര്യയിലുമുണ്ട്
ബഷീര്‍അണ്ണാച്ചീ, ഇത് നാങ്കെ മുന്നാടി വായിച്ചിരുക്ക്, എതുക്ക് ഇന്ത പളസ്സു പൊടി തട്ടിയെടുത്തു? പുതുസ്സ് ഒന്നുമേ കെടയാത്?
ReplyDeleteബഹു. വള്ളികുന്നു. കേരള പോലിസ് തന്നെ ചെയ്യുന്ന സൈബര്‍ കുറ്റകൃത്യത്തെ കുറിച്ച് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വിജു വി നായരുടെ ലേഖനം വായിച്ചുവോ? ഇന്റെല്ലിജെന്‍സ് സൂപ്രണ്ട് കെ.കെ. ജയമോഹന് തുറന്നു വായിക്കുന്ന 268 പേരുടെ ഇമെയില്‍ അക്കൗണ്ട് ലിസ്റ്റില്‍ ഒരു പക്ഷെ നിങ്ങളും ഉള്പെടാം ഒരു പക്ഷെ ജയലക്ഷ്മി മോഹന്‍
ReplyDeleteഎന്നൊക്കെ പേരിലുള്ള വനിതകളുടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ചും പോലീസുകാര്‍ക്ക് ജനങ്ങളെ വട്ടം കറക്കം. കൈ നിറയെ കൈകൂലി ഇതു പോലീസുകാരന്‍ ആണ് ആഗ്രഹിക്കാത്തത്.!
വീട്ടുജോലിയും കുട്ടികളുടെ കാര്യവുംനോക്കി കാലക്ഷേപംകഴിക്കുന്ന നമ്മുടെനാട്ടിലെ ഇതിനൊക്കെയെവിടെയസമയം .ഇത്തരത്തില് കുടുംബംനോക്കി കഴിയുന്നവരെ നമുക്ക് സ്ത്രീ എന്നു ഉറപ്പിച്ചു വിളിക്കാം . അല്ലാതെ കക്കൂസില് പോകുന്നതുമുതല് കിടപ്പറരംഗംവരെയുള്ള രംഗങ്ങള്
ReplyDeleteഫോട്ടോ എടുത്ത് മുഖപുസ്തകത്തില് പകര്ത്തി പെണ്ണെന്നു കേട്ടാല് വായിലൂടെ തുപ്പലും ഒലിപ്പിച്ചു നടക്കുന്ന തൊലിയന്മാരുടെ കമന്റിനു കാത്തിരിക്കുന്ന മൂടും മുലയും ഉള്ളതുകൊണ്ടുമാത്രം സ്ത്രീ എന്ന പേര് വിളിക്കാവുന്ന സ്ത്രീയുടെ ഒരു ലക്ഷണവുമില്ലാത്ത കുറച്ചുജീവികള് അത് താലികെട്ടിയതിന്റെ പേരില് മാത്രം ഭര്ത്താവെന്നവകാശപ്പെടാവുന്ന ഷണ്ഢന്റെ അറിവോടെ ആകാം.അല്ലെങ്കില് രാവന്തിയോളം പണിയെടുക്കാന് പോയവനറെ അറിവോടോയല്ലാതെയാകാം .എന്തായാലും ഇത്തരം സോഷ്യല് സൈറ്റുകള്ക്ക് ഇന്ത്യയില് നിയന്ത്രണം കൊണ്ടുവരുന്നത് സ്വാഗതാര്ഹമാണ്.
Your this post has made my day up! I was down with the weekend jangover. But why silent on the current 'Email' scoop..? Are you writing? [Aboo Ameen]
ReplyDeleteഅപ്പീ വേറെ ഒന്നുമില്ലേ കൊറേ നാളോണ്ട് ഇതു തന്നല്ല.ഒന്ന് മാറ്റിപ്പിടി എന്തരോ എന്തോ
ReplyDeleteവിജു നായരെ പരിഹസിച്ചു മാതൃഭുമിയുടെ എന്‍ പി രാജേന്ദ്രന്‍ (ഇന്ദ്രന്‍, വിശേഷാല്‍ പതിപ്പ് )എഴുതിയ ലേഖനത്തിനോടുള്ള എന്റെ പ്രതികരണം ഇവിടെ വായിക്കുക. "മാതൃഭുമിയില്‍ 'ബോംബ്' നിര്‍വീര്യമാക്കി
ReplyDeletevalliparinjavanu vaartha daaridryam ! pazhayathu okke podi thatti edduthu re post cheyyunnu. email chorthiyathum maaradu anweshanam churutti kettiyathum onnum arinjitteyilla pulli
ReplyDeleteHafif
വെറെഎന്തെങ്കിലുമൊക്കെ എഴുത് വിഷയങ്ങളല്ലേഉള്ളൂ കുഞ്ഞാപ്പയുടെ തനിനിറം കേരളത്തിന് കാട്ടിക്കൊടുത്ത മാധ്യമം ദിനപത്രം, അല്ലെങ്കില്
ReplyDeleteഅച്ചുമാമന്റെ ഭൂമികുഭംകോണം കേസ്
najanum nererthe pannumngala adde chiunnathu
ReplyDeletevery good
ReplyDelete