February 27, 2012

ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം

കൊലവെറിയെ കടത്തിവെട്ടി യുടൂബില്‍ ഒരു ഇടിവെട്ട് ഹിറ്റ് വന്നിട്ടുണ്ട്. ഒരച്ഛനും പതിനഞ്ചു വയസ്സുകാരി മകളും തമ്മിലുള്ള ഫേസ്ബുക്ക്‌ യുദ്ധമാണ് സംഗതി. 3 കോടിയിലേറെ ഹിറ്റാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഈ ക്ലിപ്പ് നേടിയിരിക്കുന്നത്. കഥ നടന്നത് അമേരിക്കയില്‍ . മമ്മൂട്ടിയെപ്പോലെ കഷ്ടി മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ - ടോമി ജോര്‍ഡന്‍ - പുല്‍ത്തകിടിയിലെ കസേരയില്‍ ഇരുന്നു ഒരു കടലാസ് വായിക്കുന്നു. തന്റെ മകള്‍ ഹേന (Hannah) അവളുടെ ഫേസ്ബുക്ക് ചുമരില്‍ എഴുതിയ ഒരു പോസ്റ്റാണ് അത്. അച്ഛനെയും അമ്മയെയും പുളിച്ച തെറി പറഞ്ഞുള്ള ഒരു പോസ്റ്റ്‌. അമേരിക്കക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന (സുരേഷ് ഗോപി വല്ലപ്പോഴും ഉപയോഗിക്കുന്ന) രണ്ടു പദങ്ങള്‍ ഒരു പത്തു പതിനഞ്ചു തവണ ആ പോസ്റ്റില്‍ ഉണ്ട്.

ഹേനയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആരംഭിക്കുന്നത് ഇങ്ങനെയാണ്. "അച്ഛനും അമ്മയും അറിയാന്‍. ഞാന്‍ നിങ്ങളുടെ അടിമയല്ല. നിങ്ങളുടെ s**t. വൃത്തിയാക്കുകയല്ല എന്റെ പണി. അതിനൊരു വേലക്കാരിയുണ്ട്. അവളുടെ പേര് ലിന്റ എന്നാണ്, ഹേന എന്നല്ല".. കസറിയ തുടക്കം,  അല്ലേ?. പിന്നെയങ്ങോട്ട് ശരിക്കും പാര്‍ലിമെന്റിലെ ഭാഷയാണ്‌. അതിവിടെ എഴുതാന്‍ കൊള്ളില്ല. അതിനെ സോപ്പിട്ടു കഴുകി ഒന്ന് വൃത്തിയാക്കിയെടുത്താല്‍ ഏതാണ്ട് ഈ ആശയം കിട്ടും. "സ്കൂള്‍ വിട്ടു വന്നാല്‍ മുടിഞ്ഞ പണിയാണ്. പത്തു മണിയാവും കിടന്നുറങ്ങാന്‍. രാവിലെ അഞ്ചിന് എഴുന്നേല്‍ക്കണം. തന്തേ, കാപ്പി വേണേല്‍ നിങ്ങള്‍ക്ക് തന്നെ അതങ്ങുണ്ടാക്കി കുടിച്ചൂടെ? പൂന്തോട്ടം വേണേല്‍ നിങ്ങള്‍ക്ക് തന്നെ അതങ്ങ് നനച്ചൂടെ?. ഒരു ജോലി നോക്കണമെന്ന് പിറുപിറുത്തുകൊണ്ടേയിരിക്കുന്നു!!. ജോലി ഞാന്‍ വീട്ടില്‍ ചെയ്യുന്നുണ്ടല്ലോ. അതിനു കൂലി തരരുതോ? വയസ്സ് കാലത്ത് നിങ്ങളുടെ s**t എടുക്കാന്‍ എന്നെക്കിട്ടില്ല, പറഞ്ഞേക്കാം" your pissing kid Hannah എന്ന് പറഞ്ഞാണ് അവള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്!!.

മാതാപിതാക്കള്‍ക്ക് എതിരെ ഇത്തരമൊരു ആറ്റം ബോംബ്‌ പരസ്യമായി ഫേസ്ബുക്കില്‍ ഇടാന്‍ മാത്രം മണ്ടത്തിയാണ് നമ്മുടെ കഥാപാത്രം എന്ന് കരുതേണ്ട.  എല്ലാ പഴുതുകളും അടച്ചിട്ടു തന്നെയാണ് ഹേന ഈ പോസ്റ്റ്‌ ഇട്ടത്. ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള ഫാമിലി അംഗങ്ങളെ മുഴുവന്‍ അവള്‍ ഈ പോസ്റ്റ്‌ കാണുന്നതില്‍ നിന്നും ബ്ലോക്കി. കൂട്ടുകാര്‍ക്കിടയില്‍ അച്ഛനെയും അമ്മയെയും ഒന്ന് കൊച്ചാക്കുക എന്നതായിരുന്നു പ്ലാന്‍.  പിന്നെ ഇതെങ്ങിനെ അച്ഛന്റെ കയ്യിലെത്തി എന്ന് ചോദിക്കും. അതാണ്‌ ഫേസ്ബുക്കിന്റെ കളി. അത് വഴിയേ പറയാം. അച്ഛന്റെ കയ്യില്‍ കിട്ടിയ ശേഷമുള്ള സംഭവമാണ് വീഡിയോയില്‍ ഉള്ളത്. അവിടെയാണ് ക്ലൈമാക്സ് കിടക്കുന്നത്. കസേരയില്‍ ഇരുന്നു അയാള്‍ കത്ത് വായിക്കുന്നു. മകള്‍ കത്തില്‍ പറയുന്ന ജോലിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളൊക്കെ ശുദ്ധ ഭാവനകള്‍ മാത്രമാണെന്ന് വിശദീകരിക്കുന്നു. അഞ്ചു മിനുട്ടില്‍ ചെയ്തു തീര്‍ക്കാവുന്ന പണികള്‍ മാത്രമേ ഒരു ദിവസം അവള്‍ക്കു ചെയ്യേണ്ടാതായിട്ടുള്ളൂ. അവ തന്നെ അവളുടെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ടവയാണ്. അവയെല്ലാം രസകരമായി പറഞ്ഞു കഴിഞ്ഞ ശേഷം പുള്ളി കീശയില്‍ നിന്നും .45 കൈത്തോക്ക് കയ്യിലെടുക്കുന്നു. പിന്നെ പുല്ലില്‍ കിടക്കുന്ന മകളുടെ ലാപ്ടോപിനു നേരെ തുരുതുരാ വെടിയാണ്. അവളുടെ ഫേസ്ബുക്കിന്റെ പണി ഇന്നത്തോടെ ഞാന്‍ തീര്‍ക്കും എന്നാണ് ഡയലോഗ്. വീഡിയോ കാണുക.


ഇനി കഥയുടെ ട്വിസ്റ്റിലേക്ക്. അമേരിക്കയില്‍ മിക്ക പട്ടികള്‍ക്കും ഫേസ്ബുക്ക്‌ ഉണ്ട്. ടോമി ജോര്‍ഡന്റെ പട്ടിക്കുമുണ്ട് ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌. അവള്‍ കുളിക്കുന്നത്, കിടക്കുന്നത്, കാലു പൊക്കി മൂത്രമൊഴിക്കുന്നത് (അമേരിക്കയാണെന്നു പറഞ്ഞിട്ട് കാര്യമില്ല, സംഗതി അവിടെയും അങ്ങനെത്തന്നെയാണ്) .. എല്ലാം ഫേസ്ബുക്കില്‍ അപ്പപ്പോള്‍ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. ഹേനയുടെ ഫ്രണ്ട് ലിസ്റ്റില്‍ ഈ പട്ടിയുണ്ട്!!. ഈ പോസ്റ്റിന്റെ ഗ്രൂപ്പില്‍ നിന്നും പട്ടിയെ മാറ്റാന്‍ ഹേന മറന്നു!!!. ലവിടെയാണ് സംഗതി ലീക്കായത്. പുതിയ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നതിന് വേണ്ടി പട്ടിയുടെ അക്കൌണ്ടില്‍ ജോര്‍ഡന്‍ നുഴഞ്ഞു കയറിയപ്പോഴാണ് മകളുടെ ഭരണിപ്പാട്ട് ചാടി വീണത്‌. ശേഷം സ്ക്രീനില്‍ നാം കണ്ടു. ഞാന്‍ പല തവണ പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണ്. ഫേസ്ബുക്ക് നമ്മള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല. സൂക്ഷിച്ചു കളിക്കണം!!!.

യുടൂബ് എപ്പിസോഡിലെ ഗുണപാഠം കൂടി പറഞ്ഞു അവസാനിപ്പിക്കാം. 1) ആറ്റംബോംബ്‌ പൊട്ടിക്കുമ്പോള്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും വിട്ടു നിന്ന് വേണം പൊട്ടിക്കാന്‍. ചീള് തെറിക്കാന്‍ സാധ്യതയുണ്ട്. 2) ഫ്രണ്ട് ലിസ്റ്റില്‍ ആളെ ചേര്‍ക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. പ്രത്യേകിച്ച് 'പട്ടി'കളെ  3) കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ അവരെ ശിക്ഷിക്കരുത്. പകരം ലാപ്ടോപ്പിനെ വെടിവെച്ചു കൊല്ലുക. 4) ടീനേജുകാര്‍ ബേജാറാവേണ്ട!. ബുള്ളറ്റ് പ്രൂഫ്‌ ലാപ്ടോപ്പിന്റെ പണി ചൈനക്കാര്‍ തുടങ്ങിക്കഴിഞ്ഞു!

Related Posts
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!. 

52 comments:

 1. പോസ്റ്റ്‌ കലക്കി ബഷീര്ക. പത്രങ്ങളില്‍ ഒന്നും കാണാത്ത വാര്‍ത്തകള്‍ ഇങ്ങക്ക് ആരാണപ്പാ എത്തിച്ചു തരുന്നത്?. ക്വട്ടേഷന്‍ സംഗം ഉണ്ടോ?

  ReplyDelete
 2. അതു സരി... ഒരു ബെടിയൊച്ച ഞമ്മളും കേട്ട് !

  ReplyDelete
 3. അതു സരി... ഒരു ബെടിയൊച്ച ഞമ്മളും കേട്ട് !

  ReplyDelete
 4. “To my parents,

  I’m not your damn slave. It’s not my responsibility to clean up your s**t. We have a cleaning lady for a reason. Her name is Linda, not Hannah.

  If you want coffee, get off your ass and get it yourself. If you want a garden, shovel the fertilizer yourself, don’t sit back on your ass and watch me do it. If you walk in the house and get mud all over the floor that I just cleaned, be my guest, but clean it up after you are done getting s**t everywhere.

  I’m tired of picking up after you. You tell me at least once a day that I need to get a job. You could just pay me for all the s**t that I do around the house. Every day when I get home from school, I have to do dishes, clean the counter tops, all the floors, make all the beds, do the laundry and get the trash. I’m not even going to mention all the work I do around your clinic.

  And if I don’t do all that every day, I get grounded. Do you know how hard it is to keep up with chores and schoolwork? It’s freaking crazy.

  I go to sleep at 10 o’clock every night because I am too tired to stay up any longer and do anything else. I have to get up at five in the morning, to get ready for school. On the weekends, I have to sleep with my door locked so my little brother won’t come get me up at six.

  I’m tired of this bulls**t. Next time I have to pour a cup of coffee, I’m going to flip s**t. I have no idea how I have a life. I’m going to hate to see the day when you get too old to wipe your ass and you call me, asking for help. I won’t be there.

  Signed,

  Your Pissed Kid,

  Hannah”

  ReplyDelete
 5. സമ്പവം കുറച്ച് മുമ്പ് ഒരിക്കല്‍ കണ്ടിടുണ്ട്

  ReplyDelete
 6. ഈ വെടിക്ക് എന്തൊരു ഒച്ചയാണ്‌,..!

  ReplyDelete
 7. lokatthu facebook nirodhikkunna kaalam athaanu nammude swapnam..enthey

  ReplyDelete
 8. വെടി ലാപ്ടോപ്പിനിട്ടല്ലേ പറ്റൂ.

  ReplyDelete
 9. ഹോ ഇതാണോ വലിയ കാര്യം? അമേരിക ആയതു കൊണ്ടാവും...

  ReplyDelete
 10. ചീള് പോസ്റ്റ്‌.

  ReplyDelete
 11. അമേരിക്കയില്‍ ഇങ്ങനെ കുട്ടികളെ നിര്‍ബന്ധിക്കനാവുമോ? തന്തയും തള്ളയും എപ്പോം അകത്തായെന്നു പറഞ്ഞാല്‍ മതിയല്ലോ, ഈ വാര്‍ത്ത‍ വന്നതില്‍ പിന്നെ അവരുടെ കാര്യം കട്ടപ്പോഹയായിക്കാനും

  ReplyDelete
 12. I dont support what this father did. as a father he is a failure.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. എന്നെ ഞാനോളിപ്പിച്ചു വച്ച
  നാല് ചുമരുകള്‍ക്കുള്ളില്‍
  എത്ര കണ്ണുകള്‍ കാതുകള്‍
  ഒന്നും ഒളിപ്പിക്കളല്ല
  പരസ്യം പരസ്യം മാത്രം

  ശിവപ്രസാദ്‌ പാലോട്
  www.kavibhasha.blogspot.com

  ReplyDelete
 16. അണ്ണാ വണക്കം... മേലാല്‍ ഇമ്മാതിരി ചവറു പോസ്റ്റുകള്‍ വരില്ലെന്ന് പ്രതീക്ഷിച്ചോട്ടെ? വെറുതെ സമയം കളഞ്ഞു.

  ReplyDelete
 17. Hilariously incredible!!!

  ReplyDelete
 18. പ്രിയ കമന്റ്‌ര്‍ മാരെ ..ഇതില്‍ മുസ്ലിം ലീഗിന് യാതൊരു പങ്കുമില്ല..ദയവു ചെയ്തു ഈ പോസ്റ്റില്‍ എങ്കിലും ഞങ്ങളെ വെറുതെ വിട്ടേക്കൂ ...

  ReplyDelete
 19. @Jikkumon
  ആ കത്ത് അപ്പടി കൊടുക്കേണ്ട എന്ന് കരുതിയാണ് പോസ്റ്റില്‍ ഇടാതിരുന്നത്. ഏതായാലും നിങ്ങള്‍ ഇട്ട സ്ഥിതിക്ക് ഞാന്‍ എതിര്‍ക്കുന്നില്ല. വായിക്കാന്‍ താത്പര്യം ഉള്ളവര്‍ വായിച്ചോട്ടെ :)

  ReplyDelete
  Replies
  1. അതൊരു മയക്ക് വെടി പൊട്ടിച്ചത് അല്ലെ ഇക്കാ :)

   Delete
 20. Thank you for 'starring' and not completely spelling out the 's' word. Basheerkka can certainly influence other writers to refrain from using such 'bad' words in the open.
  Btw, in December while in Kerala I was surprised and disturbed to see a color picture of a group of youngsters with one displaying a raised middle finger in Mathrubhoomi newspaper (December 6, 2012, Kazhcha page 2). You will not see such a thing in a family newspaper in the US. (If Mathrubhoomi is not considered a family newspaper anymore, I apologize for my ignorance.)
  We are eager to copy the west, just to show that we are hip too. In that frenzy we seem to ignore all decency and go beyond what is acceptable even in the 'civilized' west.
  Not to digress from your subject, but I appreciate your thoughtfulness.

  ReplyDelete
  Replies
  1. 'Raised middle finger in a Mathrubumi Ad', I too literally surprised to see that. 'പത്രത്തോടൊപ്പം ഒരു സംസ്കാരവും' എന്ന അവരുടെ പരസ്യ വാചകം എന്റെ തലയില്‍ കിടന്നു കറങ്ങുകയും ചെയ്തു :). Thanks for your comments.

   Delete
 21. സ്ഥിരം 'കുഞ്ഞാലി മാഹാത്മ്യം' പോസ്റ്റുകളുടെ നിലവാരം പോലും ഇതിനില്ലെന്ന് പറഞ്ഞാല്‍ ആരാധകര്‍ സമ്മതിക്കില്ലെങ്കിലും വള്ളിക്കുന്ന് സമ്മതിക്കുമെന്ന് ഉറപ്പാണ്. എന്തുചെയ്യാം, നമുക്ക് നമ്മുടെ ലാപ്പിനെ വെടിവയ്ക്കാനാവില്ലല്ലോ.....!

  ReplyDelete
 22. ഇങ്ങനെയും ഇതിനപ്പുറവും സംഭവിക്കാം.എഴുനൂറ് കോടി മുഖങ്ങൾക്ക് എത്ര കോടി മനസ്സുണ്ടാവാം ?

  ReplyDelete
 23. സാമ്പത്തിക മാന്ദ്യം പ്രമാണിച്ച് youtube വഴി ഡോളര്‍ വാരാന്‍ അച്ഛനും മകളും കൂടെ നടത്തിയ ഒരു നാടകം ആവാനേ തരമുള്ളൂ.. അഞ്ചു വയസ്സ് കഴിഞ്ഞ മക്കള്‍ക്ക്‌ എപ്പോ വേണേലും ഇവിടെ 911 - ഇല്‍ വിളിച്ചു എന്റെ അച്ഛന്‍ എന്നെ കൊണ്ട് നിലത്തു വീണ പത്രം എടുപ്പിച്ചു ടാബിളില്‍ വെപ്പിച്ചു... എന്ന് പറഞ്ഞു വിളിക്കേണ്ടൂ ഉള്ളൂ... അച്ഛനും അമ്മയും അകത്താകും – ബാലവേലക്ക് . സ്കൂളില്‍ ഇവര്‍ ആദ്യം പഠിപ്പിക്കുന്നത്‌ ABCD ഒന്നും അല്ല... മാതാപിതാക്കള്‍ ജോലി തന്നു പീഡിപ്പിച്ചാല്‍ എങ്ങനെ 911 ഡയല്‍ ചെയ്യണം എന്നാണ്!

  ReplyDelete
  Replies
  1. നിങ്ങള്‍ പറഞ്ഞ പോലെ ഒരു നാടകം ആയിക്കൂടാനും ഇല്ല. അത്തരം വാദഗതികള്‍ മീഡിയകളില്‍ വരുന്നുണ്ട്. ഏതായാലും പുള്ളി ഇതോടെ ഒരു സ്റ്റാര്‍ ആയിക്കഴിഞ്ഞു. >> എന്റെ അച്ഛന്‍ എന്നെ കൊണ്ട് നിലത്തു വീണ പത്രം എടുപ്പിച്ചു ടാബിളില്‍ വെപ്പിച്ചു...<< ha..ha..

   Delete
 24. ടീനേജുകാര്‍ ബേജാറാവേണ്ട!. ബുള്ളറ്റ് പ്രൂഫ്‌ ലാപ്ടോപ്പിന്റെ പണി ചൈനക്കാര്‍ തുടങ്ങിക്കഴിഞ്ഞു!

  ReplyDelete
 25. @ പ്രതികരണൻ
  asooyakkum kashandikkum marunnilla

  ReplyDelete
 26. ബഷീര്‍
  താങ്കള്‍ക്ക് യോജിക്കുന്നത് ഇതുപോലുള്ള എഴുത്തുകളാണ്. ഇനിയും എഴുതണം.കീപിറ്റ് അപ് .

  ReplyDelete
 27. i can't believe it. must be fake. iVeedu.Com

  ReplyDelete
 28. ശ്രീരാജ്February 28, 2012 at 10:47 AM

  ബഷീരെ ഈ 'പട്ടി' പ്രയോഗം അധികം വേണ്ട കേട്ടോ.. പ്രത്യേകിച്ചു സെക്കന്റ്‌ ലാസ്റ്റ് പരഗ്രഫ് വായിച്ചപ്പോള്‍ എന്തോ ഒരു ഇത്... "അമേരിക്കയില്‍ മിക്ക പട്ടികള്‍ക്കും ഫേസ്ബുക്ക്‌ ഉണ്ട്." ഇങ്ങനെ ഒക്കെ എഴുതുമ്പോള്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്ന എല്ലാ അമേരിക്കക്കാരെയും പട്ടി എന്ന് വിളിച്ച പോലെ ഉണ്ട്.. ഹ ഹ...

  'പട്ടി' എന്നതിന് പകരം 'നായ' എന്നാണു അച്ചടി ഭാഷയില്‍ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. ചിലപ്പോള്‍ തോന്നല്‍ മാത്രം ആവാം. രണ്ടും ഒരേ ജന്തു ആണെങ്കിലും 'നായ' എന്ന് ഉപയോഗിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് കുറച്ചു കൂടി ബഹുമാനം തോന്നാം. നിസ്സാരം! പക്ഷെ......

  ReplyDelete
  Replies
  1. പട്ടി പ്രയോഗത്തിനു പിന്നില്‍ ദുരുദ്ദേശം (double meaning) ഇല്ലായിരുന്നു. പക്ഷെ എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെയൊരു ശങ്ക വരാതിരുന്നില്ല. പിന്നെ കിടന്നോട്ടെ എന്ന് കരുതി :)

   Delete
 29. ha ha .. i think, he made it fr faebook parenting. anyhow teen must take the message from thim... think always, ther are loopholes, especially if the parent know IT :D

  ReplyDelete
 30. ചില ദേശങ്ങളില്‍ പട്ടി എന്ന് പറഞ്ഞാല്‍ പെണ്‍ പട്ടി നായ എന്ന് പറഞ്ഞാല്‍ ആണ്‍ പട്ടി അങ്ങിനെ ഉണ്ട്, ഈ സംഭവം വച്ച രസകരമായി ഒരു ഭാഗം അമ്മിണി അമ്മാവന്‍ എന്നാ നോവലില്‍ പമ്മന്‍ എഴുതിയിട്ടുണ്ട് പട്ടിയല്ല നായ ആണ് എന്ന് ഒരു കൈമള്‍ തര്‍ക്കിക്കുമ്പോള്‍ അമ്മാവന് ദേഷ്യം വരുന്നതാണ് ആ ഭാഗം ചിരിച്ചു മണ്ണ് കപ്പും

  ReplyDelete
 31. ഈയിടെയായി ഇങ്ങനെ ഒരോന്നു കാണാന്‍ തുടങ്ങുന്നു. ഇന്നലെ ഒരു മലയാളി പെണ്‍ കുട്ടിയുടെ യൂ ട്യൂബ് വീഡിയോകളില്‍ കാണാനിടയായി. ഓളും അമേരിക്കയില്‍ തന്നെ. ക്യാമറ ഓണ്‍ ചെയ്തു പലതും വിളിച്ചു പറഞ്ഞു യൂ ട്യൂബില്‍ കയറ്റുന്നു. ഞാനും ചിലപ്പോള്‍ കോഴികളെയും മറ്റും വീഡിയോയാക്കി ഈ “ വളഞ്ഞ കുഴലില്‍ ” കയറ്റാറുണ്ട്!. ഹിറ്റുകള്‍ കിട്ടിയാല്‍ സന്തോഷ് പണ്ഠിറ്റാവാമല്ലോ? .പിന്നെ ഫെസ് ബുക്കിന്റെ കാര്യം അവിടെയും ഇവിടേയും നോക്കി ക്ലിക്കിയില്ലെങ്കില്‍ ,ലൈക്കിയില്ലെങ്കില്‍ പണിയാവും. സൂക്ഷിക്കുക!.

  ReplyDelete
 32. പോസ്റ്റ്‌ നന്നായിട്ടുണ്ട്. പക്ഷേ, കിട്ടുന്ന എതവസരവും അമേരിക്കക്കാരെ ഇടിച്ചു കാണിക്കുന്ന പരിപാടി അത്ര രസകരം അല്ല. പിന്നെ വേറൊരു കാര്യം,
  "അമേരിക്കക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന (സുരേഷ് ഗോപി വല്ലപ്പോഴും ഉപയോഗിക്കുന്ന) രണ്ടു പദങ്ങള്‍" , ഈ രണ്ടു പദങ്ങള്‍(ഒരു "S word", ഒരു "F word" ) മാത്രമേ അമേരിക്കക്കാരുടെ
  തെറി നിഖണ്ടുവില്‍ കാര്യമായി ഉള്ളൂ. എന്നാല്‍ നമ്മുടെ മലയാളിയുടെ കാര്യം എടുത്തു നോക്ക്. നമ്മുടെ നാട്ടില്‍ തെറി പ്രയോഗങ്ങള്‍ സ്കൂളില്‍ വച്ച് തന്നെ തുടങ്ങുന്നു. നമ്മള്‍ രണ്ടു പേരും പഠിച്ച വിദ്യാലയത്തിന്റെ മുന്നില്‍ രണ്ടു വര്ഷം മുന്‍പ് ഒരു പത്തു മിനുട്ട് നേരം ബസ്സ് കാത്തു നില്‍ക്കേണ്ട ഗതികേട് ഉണ്ടായി. ആ പത്തു മിനുട്ടിനകത്തു കേട്ട തെറി വാക്കുകള്‍ക്കും കമന്ടടികള്‍ക്കും കണക്കില്ല. നമ്മുടെ നാട്ടില്‍ ഒരു സ്ത്രീക്ക് ബസ്സ് യാത്രയിലും, ജോലിസ്ഥലത്തും എന്ന് വേണ്ട എന്ത് മാത്രം അനാവശ്യ പദങ്ങളും, നോട്ടങ്ങളും , നുള്ളലും, പിച്ചലും സഹിക്കണം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ അത്തരത്തില്‍ ഒരൊറ്റ അനുഭവം ഉണ്ടായിട്ടില്ല. ഈ നാട്ടില്‍ എവിടെയും ഏതു സമയത്തും സുരക്ഷിതമായി ഒരു സ്ത്രീക്ക് സന്ജരിക്കാം. എന്റെ ജോലിയില്‍ ഇവിടത്തെ സാധാരണക്കാരും ആയി ഒരുപാടു ഇടപെടാന്‍ അവസരം കിട്ടാറുണ്ട്. വളരെ മാന്യമായ പെരുമാറ്റം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.
  ആശംസകളോടെ മറ്റൊരു വള്ളിക്കുന്നുകാരി.

  ReplyDelete
  Replies
  1. അയ്യോ അങ്ങനെ പറയല്ലേ. 'അമേരിക്കക്കാരെ ഇടിച്ചു കാണിക്കുന്ന പരിപാടി' എനിക്കില്ല. പ്രത്യേകിച്ചും ഈ പോസ്റ്റില്‍ അങ്ങനെയൊരു ധ്വനിയേ ഇല്ല. ഒരല്പം തമാശ കലര്‍ത്തി പറയുന്നു എന്ന് മാത്രം. അതൊന്നും സീരിയസ് പരാമര്‍ശങ്ങള്‍ അല്ല. അമേരിക്കന്‍ പൊതുജീവിതത്തിന്റെ പല നല്ല വശങ്ങളോടും ബഹുമാനവും ആദരവുമുണ്ട്. അതോടൊപ്പം വിയോജിപ്പുള്ള ഒട്ടേറെ മേഖലകളുമുണ്ട്‌. എല്ലാ സംസ്കാരത്തിലും അത്തരം ഇഷ്ടാനിഷ്ടങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. നമ്മുടെ സ്കൂളിന്റെ മുന്നില്‍ നിന്ന് പത്തു മിനുട്ടിനുള്ളില്‍ ഇത്രയധികം തെറി കമന്റുകള്‍ കിട്ടി എന്ന് കേട്ടതില്‍ എനിക്കും വിഷമമുണ്ട്. ശരിക്കും അങ്ങനെ ഉണ്ടായോ?.. വള്ളിക്കുന്നുകാര്‍ പൊതുവേ ഡീസന്റ് പാര്‍ട്ടികളാണല്ലോ :)

   Delete
  2. Facebook avasanam Fightbook akathirunna mathiyayirunnu ( sukkerburge aloru valanna pulliyanna kekkunne)

   Delete
 33. This comment has been removed by the author.

  ReplyDelete
 34. ശ്രീരാജ്March 1, 2012 at 1:17 PM

  @Angadi Raju

  അയ്യോ നമ്മുടെ നാടിനെ അത്രക്ക് അങ്ങ് കൊച്ചാക്കരുതെ... മലയാളത്തിലെ എല്ലാ തെറിക്കും ഇംഗ്ലീഷ് വാക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ ക്രിമിനല്സിന്റെ
  കാര്യം ലോകത്ത് ഒന്നാം സ്ഥാനം തന്നെ അമേരിക്കക്ക് സ്വന്തം. പക്ഷെ ഇന്ത്യ ആറാം സ്ഥാനത്ത് തന്നെ ഉണ്ട്. മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യത്തിലും അമേരിക്ക തന്നെ ഒന്നാമത്. ഇനി സ്ത്രീകളുടെ സുരക്ഷയുടെ കാര്യം... rape ചെയ്യുന്ന കാര്യത്തില്‍ അമേരിക്കകാര്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യക്കാര്‍ അറുപത്തി എട്ടാം സ്ഥാനത്തും ഉണ്ട്. പെന്‍ ക്രിമിനലുകള്‍ 183 % അമേരിക്കയില്‍ കൂടുതല്‍ . fraud പരിപാടി കളുടെ കാര്യത്തില്‍ അമേരിക്ക രണ്ടാം സ്ഥാനത്തും ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തും. എല്ലാത്തിനും ഉപരി ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊല്ലുന്നതും അമേരിക്കക്കാര്‍ തന്നെ അല്ലെ? മൊത്തത്തില്‍ പറഞ്ഞാല്‍ ഇന്ത്യയില്‍ നടക്കുന്നതിന്റെ ആറ് ഇരട്ടി ക്രിമെസ് അമേരിക്കയില്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ തന്നെയാ സ്തീകള്‍ സുരക്ഷിതര്‍. താങ്കള്‍ ഈ വിവരങ്ങള്‍ ഒന്നും അറിഞ്ഞു കാണില്ലെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. rape ചെയ്യുന്ന കാര്യത്തില്‍ അമേരിക്കകാര്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യക്കാര്‍ അറുപത്തി എട്ടാം സ്ഥാനത്തും ഉണ്ട്
   ഇന്ത്യയില്‍ റേപ്പ് ചെയ്യപ്പെട്ട സ്ത്രീക്ക് പരാതി കൊടുക്കാവുന്ന ഒരു സാഹചര്യം ഉണ്ടോ , അഥവാ പീഡനസംഭവങ്ങളില്‍ എത്ര ശതമാനം രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നു കൂടി ആലോചിക്കുക

   Delete
 35. അങ്ങിനെയും ഒരു ഫേസ്ബുക്ക്‌ കഥ!

  ReplyDelete
 36. ശ്രീരാജ്March 3, 2012 at 10:25 AM

  @Anony

  rape ചെയ്യപ്പെട്ടാലും സാരമില്ല പരാതി കൊടുക്കാന്‍ കഴിഞ്ഞാല്‍ മതി എന്നാണോ? എങ്കില്‍ എനിക്ക് ഉത്തരം ഇല്ല.

  ReplyDelete
 37. Dear Friend,
  Good Morning!
  This is an unpleasant and rare incident. The need of the hour is value based education. Prevention is always better than cure.
  Thanks for the awareness you've brought through the post. No social network is trustworthy!
  Each and everyone should be very careful before a word is typed.
  Sasneham,
  Anu

  ReplyDelete
 38. Facebook avasanam Fightbook enna perilayirikkum loghath ariyappeduka. Eppo thanne facebook kure pere vayyadharamakky ennanu thonunnath

  ReplyDelete
 39. avarayim avarude padayi nammalonnu marinjilley ramanarayana

  ReplyDelete