വാർത്തകളുടെയും വിശകലങ്ങളുടെയും 'ഇ' സാധ്യതകളെ തിരിച്ചറിഞ്ഞ് കൊണ്ട് ഇലക്ട്രോണിക് മീഡിയകളിൽ ഇന്ന് വൻതരംഗങ്ങൾ ഉയർത്തുന്നവയാണ് ന്യൂസ് പോർട്ടലുകളും അനുബന്ധ ഓണ്‍ലൈൻ സൈറ്റുകളും. മൾട്ടി നാഷണൽ കമ്പനികൾ മുതൽ നാടൻ 'തട്ടുകട വ്യവസായി'കൾ വരെ ന്യൂസ് പോർട്ടലുകൾ തുടങ്ങുന്നുണ്ട്. രണ്ട് പേരുള്ളിടത്ത് നാല് പേർ വന്നാൽ മത്സരമുണ്ടാകുമെന്നത് കട്ടായം. ആ നാല് പേർ പത്ത് പേരായാൽ മത്സരത്തിന് ഒന്നുകൂടെ കടുപ്പം കൂടും. ആള് കൂടുന്നതിനനുസരിച്ച് മത്സരത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിക്കുമെന്നതും സ്വാഭാവികം. വിഷ്വൽ മീഡിയകൾക്കിടയിലെന്ന പോലെ അത്തരമൊരു മത്സരമാണ് വെബ്ലോകത്തും ഇപ്പോൾ നടക്കുന്നത്. കൂണ് പോലെ മുളച്ച് പൊന്തുന്ന ന്യൂസ് പോർട്ടലുകൾ.. വായനക്കാരെ ആകർഷിക്കാൻ അവർ ഇറക്കുന്ന നമ്പറുകൾ.. കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ. സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നവർക്ക് ഈ വിഷയത്തിൽ ഏറെ പറയാനുണ്ടാവുമെന്നത് തീർച്ചയാണ്.
ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കിയെടുക്കുക, ഉള്ള വാർത്തകളെ അടിച്ചു പരത്തി രൂപം മാറ്റുക, ഭാവനയിൽ വാർത്തകൾ വിരിയിക്കുക തുടങ്ങി ഇത്തരം ന്യൂസ് പോർട്ടലുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഹിറ്റ് വിദഗ്ദ്ധർക്ക് പിടിപ്പത് പണിയാണ്. ആധികാരികതയുടെ ഒരു ശതമാനം പോലും പിൻബലമില്ലാതെ എന്തും എഴുതാനും പ്രചരിപ്പിക്കുവാനുമുള്ള ആഗോള ലൈസൻസ് കയ്യിലുള്ള മട്ടിലാണ് മിക്ക പോർട്ടലുകളുടെയും പ്രവർത്തന രീതി. ഒരു പത്രമോ ചാനലോ ആണെങ്കിൽ അവിടെ ചോദിക്കാനും പറയാനും ആളുണ്ടാവും. നിരവധി കൈകളിലൂടെയാണ് ഒരു വാർത്ത ജനിക്കുന്നതും പ്രചരിക്കുന്നതും. ഇവിടെ പോർട്ടലുകാർക്ക് മുകളിൽ ആകാശം, താഴെ ഭൂമി. അതിനിടയിൽ അതിരുകളില്ലാതെ പറന്ന് നടക്കുന്ന ലക്ഷക്കണക്കിന് വായനക്കാർ.
2013 ജൂണ്‍ പതിനാറിന് ഫേസ്ബുക്കിൽ പലരും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നെൽസൻ മണ്ടേലക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. (മണ്ടേല മരിക്കുന്നതിന് ഏതാണ്ട് ആറ് മാസങ്ങൾക്ക് മുമ്പ്. 2013 ഡിസംബർ ആറിനാണ് അദ്ദേഹം മരിക്കുന്നത്) അച്ഛൻ മരിച്ചിട്ട് പോലും എനിക്കിത്രയും സങ്കടം വന്നിട്ടില്ല എന്നൊക്കെ ചിലർ അടിച്ചു കാച്ചി. മണ്ടേലയുടെ ചിത്രങ്ങളും റീത്തുകളും കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞു. പാവം മണ്ടേല ആശുപത്രിയിൽ കഞ്ഞിയും പയറും കഴിച്ച് പത്രം വായിച്ചു കൊണ്ടിരിക്കുകയാണപ്പോൾ. പണി പറ്റിച്ചത് നമ്മുടെ ഒരു ന്യൂസ് പോർട്ടലാണ്. മണ്ടേല അന്തരിച്ചതായി അവർ ബ്രേക്കിംഗ് കൊടുത്തു. വാർത്തയുടെ ആധികാരികത അറിയുന്നതിന് വേണ്ടി ഭേദപ്പെട്ട ന്യൂസ് ഏജൻസികൾ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. മണ്ടേലക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ ആരോ ആഹ്വാനം ചെയ്ത ഒരു വാർത്തയുണ്ട്. പച്ച മലയാളം തന്നെ വായിച്ചാൽ മനസ്സിലാകാത്ത നമ്മുടെ പോർട്ടലുകാരൻ മണ്ടേല, പ്രാർത്ഥന എന്നൊക്കെ കണ്ടപ്പോൾ വടിയായിക്കാണും എന്ന നിഗമനത്തിൽ വെച്ച് ചാമ്പിയതാണ്. വേറെയാരെങ്കിലും ബ്രേക്ക് ചെയ്യുന്നതിന് മുമ്പ് ചെയ്താലേ ഇത്തിരി ഹിറ്റ് കിട്ടൂ.. ആ ലിങ്ക് കാണേണ്ട താമസം ഫേസ്ബുക്ക് മല്ലുമാരുടെ കൂട്ടക്കരച്ചിലും തുടങ്ങി.
സിൽമാനടി കനകയുടെ മരണവും ഇതുപോലുള്ള ഒരു വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ആ വാർത്തയും കൂടുതൽ പ്രചരിച്ചത്. ഫേസ്ബുക്കിൽ ആദരാഞ്ജലി വിദഗ്ദരുടെ സ്റ്റാറ്റസുകൾ കണ്ട ഉടനെ കൈരളി, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകൾ വെണ്ടയ്ക്ക നിരത്തി. പാവം വിക്കിപീഡിയയും ടൈംസ് ഓഫ് ഇന്ത്യയും വരെ കനകയെ കൊന്നു. വാർത്ത കണ്ട് അമ്പരന്ന സിൽമാ പെങ്കൊച്ചിന് കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ തോന്നിയത് കൊണ്ട് ശവസംസ്കാരം കഴിയാതെ രക്ഷപ്പെട്ടു.
മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് എന്ന ടൈറ്റിലിൽ രാവിലെ പത്ത് മണിക്ക് ഒരു ന്യൂസ് പോർട്ടലുകാരന്റെ പോസ്റ്റ്. മമ്മൂട്ടി വാർത്ത നിഷേധിച്ചു എന്ന പേരിൽ ഉച്ചക്ക് രണ്ട് മണിക്ക് അവന്റെ തന്നെ വേറൊരു പോസ്റ്റ്. മമ്മൂട്ടിയുടെ രാഷ്ട്രീയ വാർത്ത സോഷ്യൽ മീഡിയയിൽ ഹിറ്റായി എന്ന് രാത്രി പതിനൊന്ന് മണിക്ക് വേറൊരെണ്ണം. ലക്ഷ്യം ഒന്ന് മാത്രം. ഇത്തിരി ഹിറ്റ്. മമ്മൂട്ടി രാഷ്ട്രീയത്തിൽ വന്നോ, വരുമോ, അദ്ദേഹം വല്ലതും പറഞ്ഞോ, പറഞ്ഞില്ലയോ എന്നതൊന്നും ഇതെഴുതി വിടുന്ന എമ്പോക്കികൾക്ക് പ്രശ്നമല്ല. ആരെക്കുറിച്ചും എന്തും എഴുതും. രാത്രിയാവുമ്പോഴേക്ക് ഒരു പതിനായിരം ഹിറ്റ് ഒപ്പിക്കണം. അതിന് സ്വന്തം തന്തയെയും തള്ളയെയും കൊല്ലണമെങ്കിൽ അതിനും റെഡി.
ഹിറ്റ് കൂട്ടാനുള്ള മറ്റൊരു വഴി ഞെട്ടിപ്പിക്കുന്നതോ ജിജ്ഞാസയുണർത്തുന്നതോ ആയ തലക്കെട്ടുകൾ നല്കി വാർത്ത നല്‍കുക എന്നതാണ്. 'എല്ലാവരും ഓടി വരൂ, അല്പം ഹിറ്റ് തരൂ' എന്നാണ് ഇത്തരം തലക്കെട്ടുകൾ ആക്രാന്തത്തോടെ വിളിച്ചു കൂവുന്നത്. 'പൃഥ്വിരാജിന് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ' എന്നൊരു തലക്കെട്ട് ഫേസ്ബുക്കിൽ കണ്ടെന്നിരിക്കട്ടെ. മിനുട്ടുകൾക്കുള്ളിൽ ആയിരക്കണക്കിന് ഹിറ്റുകൾ ആ ലിങ്കിലേക്ക് പ്രവഹിക്കും. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ നായകന് വെട്ടേൽക്കുന്നതും ഗുരുതരാവസ്ഥയിലാകുന്നതും ചിത്രീകരിക്കുന്ന ഷൂട്ടിംഗ് റിപ്പോർട്ട് ആയിരിക്കുമത്. അബദ്ധം തിരിച്ചറിഞ്ഞ വായനക്കാരൻ ഒരു വളിച്ച ചിരിയുമായി തിരിച്ചു പോകും. 'വി എസിനെ പുറത്താക്കി' എന്ന തലക്കെട്ട് കണ്ട് പോയി നോക്കിയാൽ കോത്താഴത്തെ എട്ടാം വാർഡ് മെമ്പർ വി എസ് കോരപ്പനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായ വാർത്തയാവും കാണുക. താഴെ ഇതൊന്ന് ഷെയർ ചെയ്യണേയെന്നുള്ള അഭ്യർത്ഥനയും. ഷെയറുകയല്ല, കയ്യെത്തും ദൂരത്താണെങ്കിൽ ചെകിടടക്കി ഒരെണ്ണം പൊട്ടിക്കാനാണ് തോന്നുക.
ഇക്കിളി സൈറ്റുകളാണ് ഈ ജനുസ്സിൽ പെടുത്താവുന്ന മറ്റൊരു കൂട്ടർ. ലോകത്ത് ഏറ്റവും കൂടുതൽ ഞരമ്പുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കേരളമാണെന്നാണല്ലോ പറയപ്പെടുന്നത്. (ആരു പറഞ്ഞു എന്ന് ചോദിക്കരുത്. ഇപ്പോൾ ഞാനാണ് പറഞ്ഞത്). അപ്പോൾ ആ ഞരമ്പ് ദാഹത്തിന് അനുഗുണമായ ഐറ്റംസ് ദിവസം നാല് നേരം വിളമ്പുകയെന്നതാണ് ഇവരുടെ പണി. അതിൽ വരുന്ന ടൈറ്റിൽസ് ഇവിടെ എഴുതാൻ കൊള്ളില്ല. ഫേസ്ബുക്കിൽ ഇത്തരം ലിങ്കുകൾ പറന്ന് നടക്കുന്നത് കാണാം. അത്തരം ലിങ്കുകളുടെ മാർക്കറ്റിംഗ് ഏജന്റുമാർക്ക് ലൈക്കോ കമന്റോ കൊടുത്താൽ ആജീവനാന്തം ഞരമ്പ് നിങ്ങളുടെ ഹോം പേജിൽ വന്നു വീണുകൊണ്ടിരിക്കും.
സങ്കടമതല്ല, ഇത്തരം പോർട്ടലുകളുടെയും ഫേസ്ബുക്ക് പേജുകളുടെയും ബഹളത്തിനിടയിൽ ശ്രദ്ധിക്കപ്പെടേണ്ട നിരവധി 'ഇ' ഇടങ്ങൾ തമസ്കരിക്കപ്പെടുന്നു എന്നതാണ്. നേരത്തെ സൂചിപ്പിച്ച പോലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളോ പ്രചാരണ വിദ്യകളോ ഉപയോഗിക്കാത്തത് മൂലം അവ കാഴ്ചയുടെയും വായനയുടെയും 'പരിധിക്ക് പുറത്താ'വുന്നു. മനോഹരമായ ലേ ഔട്ടിന്റെയും കബളിപ്പിക്കപ്പെടുന്ന തലക്കെട്ടിന്റെയും അഭാവത്തിൽ ഉയർന്ന ബൗദ്ധിക നിലവാരം പുലർത്തുന്ന രചനകളും ശ്രദ്ധിക്കപ്പെടേണ്ട സാമൂഹ്യ ഇടപെടലുകളും പുറം തള്ളപ്പെടുന്നു. തട്ടിപ്പ് തരികിട വിദ്വാന്മാർക്കാകട്ടെ ഹിറ്റോട് ഹിറ്റും!. ഇത്രയും പറഞ്ഞതിൽ നിന്ന് തെറ്റിദ്ധരിക്കരുത്. പുതുമയുള്ള തലക്കെട്ടുകൾ നല്കുന്നതോ വായനക്കാരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിക്കുന്നതോ അല്ല ഇവിടെ ചർച്ച ചെയ്യുന്നത്. അത്തരം മാർക്കറ്റിംഗ് നീക്കുപോക്കുകൾ തീർത്തും അനിവാര്യമായ ഒരു സൈബർ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നാൽ അവയൊന്നും തന്നെ വായനക്കാരെ പൂർണമായും കബളിപ്പിക്കുന്ന ഒരു തലത്തിലേക്ക് കടക്കുവാൻ പാടില്ല എന്ന് മാത്രം. ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന 'ഇ' ഇടങ്ങളെ കണ്ടെത്താനും അവയെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നതോടൊപ്പം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് 'ക്ലിക്കു'കളെ നിയന്ത്രിക്കാനും സാധിക്കേണ്ടതുണ്ട്. സൈബർ ലോകത്ത് ഒരു ബ്രൗസിങ്ങ് സാക്ഷരത ആവശ്യമുണ്ട് എന്ന് ചുരുക്കം.അത്തരമൊരു സാക്ഷരത ഇലക്ട്രോണിക് മീഡിയകളിൽ വളർത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ എല്ലാ തലങ്ങളിലും നടക്കേണ്ടിയിരിക്കുന്നു.
ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ഈ പോസ്റ്റിന്റെ തലക്കെട്ടിലേക്ക് വന്നില്ലല്ലോ എന്ന് മാത്രം ചോദിക്കരുത്. ഞാനിത്രയും പറഞ്ഞത് അത്തരം തലക്കെട്ടുകളെക്കുറിച്ച് മാത്രമാണ്.
Related Posts
കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
ലോകത്ത് ഏറ്റവും കൂടുതൽ ഞരമ്പുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കേരളമാണെന്നാണല്ലോ പറയപ്പെടുന്നത്. ഹ ഹ ഹ
ReplyDeleteവളരെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്കുള്ള ചൂണ്ടു പലക ..
ആകാംഷ കുറച്ചു കൂടുതല്‍ ആണെന്നെ ഉള്ളു.... അത്ര പ്രശ്നക്കാരല്ല!!!
DeleteRamya Nambeesan Maathre kulikkathollo...vere silma nadimaronnum kulikkille? Raavile kuli kaanan vannittu kili poleyayi
ReplyDelete"സൈബർ ലോകത്ത് ഒരു ബ്രൗസിങ്ങ് സാക്ഷരത ആവശ്യമുണ്ട് എന്ന് ചുരുക്കം.അത്തരമൊരു സാക്ഷരത ഇലക്ട്രോണിക് മീഡിയകളിൽ വളർത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ എല്ലാ തലങ്ങളിലും നടക്കേണ്ടിയിരിക്കുന്നു."
ReplyDeleteഅതെ... അനിവാര്യമായിരിക്കുന്നു.... !!
തലക്കെട്ട് നൽകി ആളെ 'പറ്റിച്ചു' എന്നു പറയാനാവില്ല.... ഇറച്ചിക്കു പകരം നാടൻ സദ്യ വിളമ്പിയതു പോലെ .. :)
"""ബ്രൗസിങ്ങ് സാക്ഷരത """ എന്തോന്നാടൈ ഇതൊക്കെ? ഇതൊക്കെ ഉള്ളത് തന്നെ??
Deleteഅതെ...
ReplyDeleteമാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും നല്ല മേമ്പൊടി ഇക്കിളി തന്നെ. എത്ര തൊലിക്കട്ടിയുള്ളവനും അവിടെ വഴുതി വീഴുന്നു.
ReplyDeleteഫേസ് ബുക്കിലും കാണാം ഇത്തരത്തില്‍ പോസ്റ്റുകള്‍. ബുഷിന്റെ മകള്‍ ഇസ്ലാം സ്വീകരിച്ചു. മോഡിയുടെ വല്യപ്പന് ഹജ്ജിന് പോയി എന്നെല്ലാം പറഞ്ഞു കുറെ ലൈക്ക് മോഹികള്‍. ഇതിനെല്ലാം മുന്നും പിന്നും നോക്കാതെ ലൈക്കും ഷെയറും നല്‍കാനും, മാഷാ അള്ളാ കമന്റ് ഇടാനും വേറെ കുറെ വട്ടന്മാരും.
ReplyDeleteഇത്തരക്കാരെ നിയന്ത്രിക്കുക എളുപ്പമല്ല. ചുരുങ്ങിയ പക്ഷം ഇതെല്ലം ലൈക്കുന്നതിനു മുന്‍പ് നിജ സ്ഥിതി ഉറപ്പാക്കാനെങ്കിലും നമ്മള് ശ്രമിക്കണം
നല്ല പോസ്റ്റ്. മത്സരം മുറുകുമ്പോൾ ഇനിയും പലതും വരും.
ReplyDeleteബഷീര്ക ഇപ്പോൾ പോസ്റ്റുകളുടെ എണ്ണം കുറച്ചോ. രാഷ്ട്രീയ വിഷയങ്ങൾ പലതും ഉണ്ടായിട്ടും പോസ്റ്റ് കാണുന്നില്ല. പിണറായി ജമാതുകാരെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു.
ReplyDelete(ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ഈ പോസ്റ്റിന്റെ തലക്കെട്ടിലേക്ക് വന്നില്ലല്ലോ എന്ന് മാത്രം ചോദിക്കരുത്. ഞാനിത്രയും പറഞ്ഞത് അത്തരം തലക്കെട്ടുകളെക്കുറിച്ച് മാത്രമാണ്.
ReplyDeleteFeeling: ശ്ശോ, ഒരു കുളിസീന്‍ കാണാന്‍ വേണ്ടി ഓടി വന്നിട്ടിപ്പോ ആകെ ശശിയായി...! വെറും ശശി. :)
***************
വള്ളിക്കുന്ന് പറഞ്ഞതുപോലെ ഒരു സൈബര്‍ സാക്ഷരത അനിവാര്യമായിരിക്കുന്നു. ഒപ്പം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ടകാലവും അതിക്രമിച്ചിരിക്കുന്നു. തലതിരിഞ്ഞ, വക്രീകരിച്ചു വികൃതമായ കാഴ്ചപ്പാടുകളെ തിരുത്താത്തിടത്തോളം കാലം മലയാളിയുടെ ഭ്രാന്ത് ശതഗുണീഭവിക്കുമെന്നല്ലാതെ മാറ്റം പ്രതീക്ഷിച്ചിട്ടു കാര്യമില്ല.
ഇത്തരം സൈറ്റുകളെ നിയന്ത്രിക്കേണ്ടതും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതും സര്‍ക്കാരാണ്. പരാതികള്‍ വരുമ്പോള്‍ സൈബര്‍ സെല്‍ മുഖേന നടപടികള്‍ എടുക്കുന്നു എന്നതൊഴിച്ചാല്‍ ഈ രംഗത്ത് കാര്യമായ ജാഗ്രത സര്‍ക്കാര്‍ തലങ്ങളില്‍ ഇല്ല. ഈ ജാഗ്രതക്കുറവിനെ മുതലെടുത്തു കൊണ്ടാണ് ഇത്തരം സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
DeletePeethambarakkuruppu Swethayude evideyo pidichennu TV yil flash kandayudane blog ezhuthiya aalaanu vallikkunnu....
Delete@ Sound thoma..athu kalakki..kallan kappalil thanne
Deleteശരിയാണ് എവന്മാരുടെ തലക്കിട്ടാണ് ഹിറ്റ് കൊടുക്കേണ്ടത്.
ReplyDeleteഹിറ്റ് കിട്ടാൻ തുണി പറിക്കാൻ മടിയില്ലാത്ത ഇവർ ശരിക്കും ചെയ്യുന്നത് പിമ്പുകളുടെ പണിയാണ്- വഷളന്മാർ
ഓണ്‍ലൈൻ മാധ്യമങ്ങളെ ഇക്കിളി മാധ്യമങ്ങൾ എന്നു വിളിക്കേണ്ടിയിരിക്കുന്നു .യൂറോപ്യൻ പോർട്ടലുകളിലെ സെക്സ് സംബന്ധമായ വാർത്തകൾ തിരഞ്ഞു പിടിച്ചു മലയാളത്തിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്ന കുറെ നാടൻ പോർടലുകൾ ഒരു വശത്ത് നില്ക്കുന്നു . മലയാള ബ്ലോഗിങ്ങിനെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും തുടങ്ങിയ "ഭൂലോക'ത്തു ഇന്നു വായിക്കാൻ കഴിയുന്നത് പാശചാത്യ നാടുകളിലെ ലൈഗിക അരാചകത്വത്തിന്റെ ഇക്കിളി ഭാഗങ്ങൾ മാത്രം .ഇതെല്ലാം സൂചിപ്പിക്കുന്നത് അത്തരം വാർത്തകൾക്കേ വായനക്കാർ കൂടുതലുള്ളൂ എന്നല്ലേ? ഇതുപോലുള്ള ലിങ്കുകളിലുള്ള ക്ലിക്കിംഗ് എല്ലാവരും നിർത്തിയാലേ ഇതിനൊരു പരിഹാരമാകൂ ..പക്ഷെ..ആരൊക്കെ തയ്യാറാവും ?
ReplyDeleteExactly.. പടിഞ്ഞാറൻ സൈറ്റുകളിൽ കാണുന്ന ഞരമ്പ് വാർത്തകളെ മാത്രം തിരഞ്ഞു പിടിച്ച് കുറേക്കൂടി മസാലകൾ ചേർത്ത് അവതരിപ്പിക്കുകയാണ് പതിവ്. അവിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന നല്ല വാർത്തകളെയും ഉപകാരപ്രദമായ ലേഖനങ്ങളെയും അബദ്ധത്തിൽ പോലും തൊടാതിരിക്കാനും ഇവന്മാർ ശ്രദ്ധിക്കാറുണ്ട്.
Deleteചാനലുകള്‍ക്കും വെബ് പോര്‍ട്ടലുകള്‍ക്കും ഒരു വിശ്വാസ്യതയുമില്ല എന്നതാണു ദുഖകരമായ സത്യം.
ReplyDeleteഛെ ചുമ്മാ കൊതിപ്പിച്ചു...
ReplyDeleteഅയ്യോ അല്ല അല്ല, ഹാ ബഷീര്‍ക്ക പറഞ്ഞത് ശരിയാണ്. ഇന്നത്തെ നവമാധ്യമരംഗം ഇത്തരം തെറ്റായ പ്രവണതകളിലേക്ക് കൂപ്പുകുത്തുന്ന അതിധാരുണവും ഉല്പ്രേക്ഷാലങ്ക്രുതവുമായ ഒരു കാഴ്ചയാണ് ഇന്ന് ദ്രിശ്യമായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ധാര്‍മിക പ്രതിരോധം ഉയര്തിക്കൊണ്ടുവരെണ്ടത് ഈ കാലഘട്ടത്തിന്റെ അസഗ്നിധമായ അനിവാര്യതയായി നാം തിരിച്ചറിയണം...
ബൈ ദി ബൈ ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം ഇന്ന് വരുമോ അതോ നാളെയോ?
thanks for this post!
ReplyDeleteVery good post
ReplyDeleteഫേസ് ബുക്ക് പേജ് തുറന്നു വെച്ച് അടുത്ത കാബിനിലേക്ക് പോയിട്ട് തിരിച്ചു വന്നപ്പോൾ ചുളിഞ്ഞ മുഖത്തോടെ നില്ക്കുന്ന ചില സുഹൃത്തുക്കളെയാണ് . എന്തുവാടെ ഇതൊക്കെ എന്നൊരു ചോദ്യം ? ഇത് ഫേസ് ബുക്ക് .
ReplyDeleteഇതാണോ ഫേസ്ബുക്ക് എന്ന് ചോദിച്ചു അയാൾ വിരൽ ചൂണ്ടിയത് ഫേസ് ബുക്കിന്റെ വലതു വശത്തുള്ള അശ്ളീല പരസ്യത്തിലേക്ക് .
എങ്ങാനും നമ്മുടെ ഫേസ് ബുക്ക് പേജിൽ ഏതെങ്കിലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുള്ള 'കുളിരുള്ള ' ലിങ്കിൽ അയാള്‍ ക്ലിക്ക് ചെയ്താൽ എന്താവും അവസ്ഥ ..
ബഷീർക്ക വീണ്ടും കാലികമായി എഴുതി .. നന്ദി
ഫേസ്ബുക്കില്‍ നിങ്ങള്‍ പറഞ്ഞ പോലുള്ള അനുഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.. സ്പാം വീഡിയോ ലിങ്കുകളും ഫോട്ടോകളും ഗ്രൂപ്പുകളില്‍ കൂടി വ്യാപകമാകുന്നുണ്ട്. അത്തരം ഗ്രൂപ്പുകളില്‍ നിന്ന് Leave Group ചെയ്ത് പോരുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.
Deleteഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ടകാലവും അതിക്രമിച്ചിരിക്കുന്നു!!
ReplyDeleteതെറിനാടന് മലയാളി, കമ്പി മലയാളി, പൂലോകം അങ്ങനെ അങ്ങനെ സ്വന്തം അമ്മയുടെയും പെങ്ങന്മാരുടെയും അടിപാവാടാ ജേര്‍ണലിസം നടത്തുന്ന എമ്പോക്കികള് ആണ് ഇന്ന് ഫേസ് ബുക്ക് മുഴുവന്‍.
രമ്യ നമ്പീശന് കേസ് കൊടുക്കാനും താങ്കള്‍ മാപ്പ് പറയാനും അവര്‍ കേസ് പിന്‍വലിക്കാനും സാധ്യത കാണുന്നു .
ReplyDeleteബഷീര്‍ എഴുതിയ നല്ലൊരെഴുത്ത്. സംഘടനാ താല്പര്യങ്ങള്ക്കപ്പുറത്ത് ബഷീര്‍ എഴുതിയ കനമുള്ള എഴുത്ത് എന്നര്ഥത്തില് അഭിനന്ദനങ്ങള്‍.
ReplyDeleteHi Basheerbhai, You are double correct. It (IT) became too fast than what one section (Kerala njaramb group) wanted/absorbed. They have to undergo for training so that they can attain power to deal on 'daily noos' in news portals. In history it is given that the demise news of Prez.Abraham Lincoln reached London after a full week's time. Things have changed totally now. Last day only bcos of IT progress Kerala police could manage Prince's visit to Athirampilly smoothly. But lion share of its users are coming under the herd of what you have explained.
ReplyDeleteI think, I have wrote you earlier about some northern vernacular news papers' tricky idea of giving unrealistic news items from time to time. After some time they may change the place of 'happening'. Mostly news are on 'yellow' paper line and connected with college lady's hostel or working women's hostels.
Now it is reaping season for cartoonists in Kerala. Daily scope is on the rise w.r.t. political happenings here. Hope you may look into the present political scenario and write on the same shortly.
“ഭാര്യയെ ആറു റുപ്പികയ്ക്ക് വിറ്റ് മുന്‍ മന്ത്രി മേനോന് കാശിക്കു പോയി, കാര്യം വിഷമസ്ഥിതി”
ReplyDeleteപത്തു മിനിട്ട് കൊണ്ട് പത്രം മുഴുവനും വിറ്റു, കാര്യം മുഴുവന്‍ വായിച്ചു നോക്കിയപ്പോഴാണ് ചിലര്‍ക്ക് മനസ്സിലായത് പഹയന് പറ്റിച്ചു എന്ന് , വാര്‍ത്തകള്‍ വാസ്തവം തന്നെ ആയിരുന്നു, സൂറത്തില്‍ ഒരാള്‍ തന്റെ ആദ്യ ഭാര്യയെ ആറു റുപ്പികയ്ക്ക് വിറ്റു എന്നായിരുന്നു ഒരു വാര്ത്തഹ , മുന്‍ മന്ത്രി മേനോന് കാശിയില്‍ തീര്ത്ഥാ ടനത്തിനു പുറപെട്ടു പോയിരിക്കുന്നു എന്നായിരുന്നു മറ്റൊരു വാര്‍ത്ത് , കുറുപ്പ് ഈ രണ്ടു വാര്‍ത്താകളും ഒരേ സമയത്ത് വിളിച്ചു പറഞ്ഞു എന്ന് മാത്രം,
കുറുപ്പ് – പത്രം വില്പനക്കാരന്
എസ്. കെ. പൊറ്റക്കാടിന്റെ "ഒരു തെരുവിന്റെ കഥ" – 1960
അത് കലക്കി. പണ്ട് കോഴിക്കോട് പാളയം സ്റ്റാൻഡിൽ 'ഉച്ച വെടി' പത്രങ്ങൾ വിറ്റിരുന്ന വികലാംഗനായ ആ ചേട്ടന്റെ 'നമ്പരുകളിൽ' നിന്നാവണം പൊറ്റെക്കാട് ഇതെഴുതിയത്.
Deleteഎന്തിനു ഇവരെ കുറ്റം പറയുന്നു, ഇന്നത്തെ യുവാക്കള്‍ക്ക് നൈമിഷികമായ ആനന്ദം മതി, ഒരു ചോത്രം , ഒരു വിഡിയോ ക്ലിപ്പ്, ഒരു അടിപൊളി പാട്ട്, ഒരു വളിപ്പ് അങ്ങനെ. ചാനലുകാരും പത്രക്കാരും അത് മുതലെടുക്കുന്നു. അവനവന് പ്രസിദ്ധീകരണമായ ബ്ലോഗിലും ഫെയ്സ്ബുക്കിലും ഇത് തന്നെ പ്രസിദ്ധീകരിക്കുന്നു. ആലോചനാമൃതമായ അല്പം ചിന്തിച്ചു ആനന്ദിക്കാന്‍ കഴിയുന്ന ഒന്നും ആര്‍ക്കും വേണ്ട ,അതാണ് സ്ഥിതി. കളി കാല വൈഭവം !!!!
ReplyDeleteമറ്റുള്ളവരിൽ കുറ്റം കണ്ടു പിടിക്കാനുള്ള മലയാളികളുടെ ശീലം മോഹന ദാസിന്റെ പോസ്റ്റിൽ കാണുന്നു
Deleteഇതിനു പ്രായം ഒരു ഘടക മല്ല .
താൻ മാത്രമേ എല്ലാം തികഞ്ഞവാൻ ഉള്ളു എന്നാ ചിന്താ വെടിയൂ മോഹന...
സമ്മതിച്ചിരിക്കുന്നു പക്ഷെ,'രമ്യ നമ്പീശന് കുളിക്കുന്നു. എല്ലാവരും ഓടി വരൂ'!! എന്ന റ്റയ്റ്റില്‍ കാണുന്ന ആള്‍ക്കും ഇതേ ഫീലിംഗ് തന്നെ അല്ലെ ആദ്യം ഉണ്ടാവുക അതിന്റെ ഉദ്ധേശശുദ്ധി മറ്റൊന്നാനെങ്കിലും?
ReplyDeleteBJP NETHAV SURENDRANE GENERATER ROOMIL KIDATHIYA KURE CHANALUKALK MODIYUDE PATEL PRATHIMAYUDE PARASYA VARUMANAM UPAKARASMARANAYAYI KODUTHATHINE PATTIYUM SAMANAMAYA KURE CHANNEL TRICKSNE PATTIYUM KOODI ORU REPORT VENAM
ReplyDeleteവള്ളിക്കുന്നിനു വരെ ബ്ലോഗിൽ ആളെക്കേറ്റാൻ ഇമ്മാതിരി തൽക്കെട്ട് ഉപയീഗിക്കാമെങ്കിൽ പിന്നെ നമ്മക്കെന്താ ;))))
ReplyDeleteനല്ല വിഷയം.നന്നായി പറഞ്ഞു.
പോസ്റ്റുകൾ വായിച്ച് റിയാദിൽ നിന്നും സ്ഥിരമായി വിളിക്കുന്ന ഒരു സുഹൃത്താണ് മനോജ്. മനോജ് ഇന്ന് വിളിച്ചു പറഞ്ഞു. നിങ്ങളുടെ ഇന്നലത്തെ പോസ്റ്റിൽ ചേർക്കാൻ പറ്റിയ ഒരു പുതിയ ഉദാഹരണം ഇന്നുണ്ട്. ഒരു വെബ് പോർട്ടലിലെ ഇന്നത്തെ ഐറ്റംസിന്റെ തലക്കെട്ട് ഇങ്ങനെ "ആഷിക്ക് അബുവിനെ വിവാഹം കഴിച്ച റീമ കല്ലിങ്കല്‍ കഴുത്തിലിട്ടത് വേലിയില്‍ കിടന്ന പാമ്പിനെ". ചെന്ന് നോക്കിയപ്പോൾ കണ്ടത് 'എസ്കേപ് ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിന് വേണ്ടി ആഫ്രിക്കയിൽ പെരുംമ്പാമ്പിനെ കഴുത്തിലിട്ട് നടത്തിയ ഷൂട്ടിംഗ് റിപ്പോർട്ടാണ്. ആഷിക്ക് അബുവുമായി അതിന് യാതൊരു ബന്ധവുമില്ല. ഇവറ്റകളെയൊക്കെ എന്താണ് ചെയ്യേണ്ടത് ബഷീർ ഭായ് എന്നാണ് മനോജ് ചോദിച്ചത്.
ReplyDeleteആഷിക്ക് അബുവിനെ വിവാഹം കഴിച്ച റീമ കല്ലിങ്കല്‍ കഴുത്തിലിട്ടത് വേലിയില്‍ കിടന്ന പാമ്പിനെ ഈ ലിങ്ക് ഞാന്‍ കമന്റാന്‍ തുടങ്ങുകയായിരുന്നു
DeleteThirumanasse
ReplyDeleteNjarambodhharanikalum samudayathinakath visha kalakkunna angu nalam kida manyanmare polum tholppikkunnathil njangal abhimanikkunnu.
Rate koottan avidunnu kanikkunna jumbo circus njangal vismarikkam
'Rate mohikal'cheyyunnath chettarama angu kanikkunnath mahaneeya pathrapravarthanathinte udath matrka!
Maha blogger neenal vayatte!!
You are right anonymous
Deleteനല്ല പോസ്റ്റുകൾ ഇടാൻ ശ്രമിക്കുന്നവർ ഹിറ്റ് കുറയുമ്പോൾ പതുക്കെ വലിയുന്നു, അല്ലെങ്കിൽ അടവ് മാറ്റി ഹിറ്റ് കൂട്ടുന്നു.
ReplyDeleteസക്ഷരത വേണം എന്ന ഒബ്സർവേഷൻ വളരെ കാലികം തന്നെ.
ഇന്നലെ കണ്ടത്: "ബാലഭാസ്കര്‍ സംഗീതജീവിതം അവസാനിപ്പിച്ചു"
ReplyDeleteറിപ്പോര്‍ട്ട് ചെയ്തത്: ഈ.കോ. ഡെയിലി എന്ന ന്യൂസ് പോര്‍ട്ടല്‍
സംഭവിച്ചത്: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, എന്നിട്ട് "ഞാന്‍ വിരമിക്കുന്നു" എന്നൊരു വ്യാജപോസ്ടും പോസ്റ്റി. ഇതുകണ്ട ഈ.കോ.ഡെയിലി മറ്റൊന്നും അന്വേഷിക്കാന്‍ നില്‍ക്കാതെ അതിനെ അങ്ങ് മഹാസംഭവമാക്കി. വിജയന് വെറും ശശിയായി എന്നുപറഞ്ഞാല്‍ മതിയല്ലോ!
മറ്റൊരിക്കല്‍ കണ്ടത്: "സനുഷയ്ക്ക് ഗര്‍ഭിണിയാകണം"
സത്യം: സനുഷയ്ക്ക് ഗര്‍ഭിണി ആയി അഭിനയിക്കാന്‍ ആഗ്രഹം.
വളളിക്കുന്ന് ബ്ലോഗെഴുത്ത് നിര്‍ത്തി. !!!!!!!!!!!!!!!!!!!!!!!!!!!
ReplyDeleteഈ പോസ്റ്റ് ഓണ്‍ലൈനില്‍ ഇടപെടുന്ന പലരും പലപ്പോഴായി മനസ്സില്‍ എഴുതിയതാണ്. പല വേദികളിലും ചര്‍ച്ച ആയതുമാണ്. പലരും മനസ്സില്‍ കാണുംബോഴേക്കും വള്ളിക്കുന്ന് അത് പോസ്റ്റാക്കി ഇടുന്നു എന്നിടത്താണ് താങ്കളുടെ വിജയം.
ReplyDelete'കേരളമെന്ന് കേട്ടാലോ... തിളയ്ക്കണം കാമം ഞെരമ്പുകളില്‍' എന്ന് തിരിത്തേണ്ടി വരുമോ...?
http://www.reporterlive.com/2013/08/02/39149.html ഈ ലിങ്ക് നോക്ക്...റിപ്പോർട്ടർ ചാനാലിന്റെ വെബ്സിറെൽ വന്ന ന്യൂസ് ... തലകെട്ടും റിപ്പോർട്ടും വായിച്ച നോക്ക്...
ReplyDeleteവള്ളിക്കുന്നിന്റെ പല പോസ്റ്റും ഇയാൾ കുറ്റപെടുത്തിയ വെബ്സൈറ്റ് ൽ വരാറുമുണ്ട്
THAN PUNYALAN CHAMAYANDA. KAZHINJA POSTOKKE KOLLAMALLO !!
ReplyDelete'ഫ്രാഞ്ചിയെട്ടനിൽ' ഫ്രാഞ്ചിയെ ക്ലബ് മീറ്റിംഗ് + എലെക്ഷനിൽ ജോസ് (സിദ്ദിക്ക്) തോല്‍പ്പിച്ചത് ഒരു ഞരമ്പ് വാക് കൊണ്ടാണെന്ന് നമ്മൾ കണ്ടു. അതാണ് പറഞ്ഞത്.... ആ ഒരു വാക്കില്ൽ എല്ലാം മറക്കും.. പ്രസംഗത്തിന് കരുതി വെച്ചിരുന്ന തൃശൂർ പൂരവും, ആശാന്റെ കവിതാ ശകലവും. ഫ്രാഞ്ചിയുടെ മുന്നില്‍ എട്ടംക്ലസ് ഉ കാരന്റെ കണ്ണിലെ കറവക്കാരി ചേടത്തി മാത്രം. പിന്നെയും പറയട്ടെ 'കുളി' എന്ന് കേട്ടാല പിന്നെ കളി നിര്ർത്തി വെച്ചുപിടിച്ചത് തന്നെ. കോഴിക്കോട്ടെ ഉച്ച വെടി പത്ര വില്‍പ്പന കാരന് വിവരം ഉണ്ട്.
ReplyDeleteAvalde kuli kazhinjenkil adutha postidu....
ReplyDeletehttp://www.reporterlive.com/2013/11/25/65885.html
ReplyDeleteസത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുന്ന , കച്ചവട വല്‍ക്കരിക്കാത്ത
ReplyDeleteപുതിയ ഒരു മാധ്യമത്തിനായി കാതോര്‍ക്കാം ..ഒഴിക്കിനെതിരെ
നീന്താൻ ആരും പടിചില്ലല്ലോ .....
സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുന്ന , കച്ചവട വല്‍ക്കരിക്കാത്ത
ReplyDeleteപുതിയ ഒരു മാധ്യമത്തിനായി കാതോര്‍ക്കാം ..ഒഴിക്കിനെതിരെ
നീന്താൻ ആരും പടിചില്ലല്ലോ .....
Ippam entha paraya alle
ReplyDeleteതലക്കെട്ട് കണ്ടു തന്നെ വായിചവർ തന്നെയാണ് ഈ കമ്മന്റന്മാർ.....അപ്പൊ തലക്കെട്ട് തന്നെ പ്രധാനം....ഇത് പക്ഷെ നല്ല information നല്കി എന്ന് മാത്രം....ബോറടിക്കാതെ
ReplyDeleteവിവരം അറിയിക്കാൻ ഇതിലും നല്ല ബാഷയില്ല.
ReplyDeleteബ്രേഇക്കിങ്ങ് ന്യൂസ് കൊടുത്തു സ്ട്രൊൾ ചെയ്യുന്ന ചാനൽകാരെ അനുകരിക്കുന്ന സാധാരണക്കാരുടെ തന്ത്രമാണ് പൊതു സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാകുന്നത് തെറ്റായ വാർത്ത കൊടുത്ത് ശ്രദ്ധ പിടിച്ചു പറ്റി അശ്രദ്ധമായ ഒരു മാപ്പ് എന്നാ കോപ്പ് തന്ത്രം
E blogunna kaaryangal swantham makkalkum family yilum padipichu koduthaal nallath....aadyam swayam nannavuka,,pinne kudumbam nannakkuka,samoohavum lokavum thaniye nannayikkolum....
ReplyDeleteVinaasha kaale vipareetha buddhi...
Ee blog innathe keralathinte aavasyamaanu. Ningal dhyriamaayi munnottu pokvuka. Alavalaathikalum party adimakalum enthum parayatte. Abhinandanangal !
ReplyDelete