June 25, 2013

'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..

ഏഷ്യാനെറ്റിന്റെ ചുറുചുറുക്കുള്ള റിപ്പോർട്ടറാണ് ഷാജഹാൻ. കോഴിക്കോട്ട് നിന്ന് പല ബ്രേക്കിംഗ് ന്യൂസുകളും അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ നല്കിയിട്ടുണ്ട്. വളരെ ചടുലമായി വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ദൃശ്യമാധ്യമ പ്രവർത്തകർക്കിടയിൽ മാന്യമായ ഇമേജും അദ്ദേഹത്തിനുണ്ട്. പക്ഷേ അതൊന്നും ഇന്നലെ കാണിച്ച കടുംകൈക്കുള്ള ന്യായീകരണമല്ല. അല്ലറ ചില്ലറ വാർത്തകൾ ആയിരുന്നെങ്കിൽ 'ഏത് പോലീസുകാരനും ഒരബദ്ധം പറ്റും' എന്ന ആഗോള തിയറി അപ്ലൈ ചെയ്ത് നമുക്കത് അവഗണിക്കമായിരുന്നു.  പക്ഷേ ഷാജഹാൻ ബ്രേക്കിയത് ഇച്ചിരി കടന്ന ബ്രേക്കായിപ്പോയി. മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെ ചന്ദ്രികയിൽ നിന്ന് പുറത്താക്കിക്കൊണ്ടാണ് ഷാജഹാൻ ന്യൂസുണ്ടാക്കിയത്. മാതൃഭൂമി ബ്ലൂ ഫിലിം എക്സ്ക്ലൂസീവാക്കി ലൈവ് കാച്ചിയപ്പോൾ പ്രേക്ഷകരൊക്കെ അങ്ങോട്ട്‌ ഓടിയതാണ്. പിന്നെ ആരും ചാനൽ മാറ്റിയിട്ടില്ല. ഉടനെ എന്തെങ്കിലും ബ്രേക്കിയിട്ടില്ലെങ്കിൽ നമ്മുടെ കാറ്റ് പോകുമെന്ന് ഏഷ്യാനെറ്റ് ഹെഡ് ആപ്പീസിൽ നിന്ന് എല്ലാ ബ്യൂറോകൾക്കും കമ്പി സന്ദേശം പോയി.

റിമോട്ടും കസേരയുമെടുത്ത് സ്ഥലം വിട്ട പ്രേക്ഷകരെ തിരിച്ചു ഇങ്ങോട്ട് തന്നെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പാവം ഷാജഹാൻ ചന്ദ്രികയിൽ നിന്ന് ഹൈദരലി ശിഹാബ് തങ്ങളെ പുറത്താക്കിയത്. 'തങ്ങൾ ചന്ദ്രിക വിട്ടു' എന്ന ബ്രേക്കിംഗ് ന്യൂസ് അങ്ങനെയാണ് പിറക്കുന്നത്‌.  കെ പി മുഹമ്മദ്‌ ഷാഫി ചന്ദ്രിക ഓണ്‍ലൈനിൽ എഴുതിയ രസകരമായ ലേഖനത്തിൽ ഈ ബ്രേക്കിംഗ് ന്യൂസ് വന്ന വഴിയും അതിന്റെ വഴിത്തിരുവുകളും വിശദമായി പറയുന്നുണ്ട്.

ചന്ദ്രികയോടും ശിഹാബ് തങ്ങളോടും ഇത്തിരി കെറുവുള്ള ആരോ ചെന്ന് ഷാജഹാന് ഒരു സ്കൂപ്പ് കൊടുത്തു. പത്രത്തോടും പാർട്ടിയോടുമുള്ള അഭിപ്രായ വ്യത്യാസം മൂലം ശിഹാബ് തങ്ങൾ ചന്ദ്രികയുടെ പ്രിൻറർ & പബ്ലിഷർ സ്ഥാനത്തു നിന്ന് രാജി വെച്ചു. അതിന് തെളിവായി അവസാന പേജിൽ പ്രിൻറർ & പബ്ലിഷർ സ്ഥാനത്ത് ശിഹാബ് തങ്ങളുടെ പേരുള്ള ഒരു പഴയ പത്രവും പേരില്ലാത്ത ഒരു പുതിയ പത്രവും കാണിച്ചു കൊടുക്കുകയും ചെയ്തു.. അടിച്ചു മോളേ.. എന്ന് ഇന്നസന്റ് പറഞ്ഞത് പോലെ ബ്രേക്കിംഗ് കിട്ടിയ സന്തോഷത്തിൽ മുന്നും പിന്നും നോക്കാതെ ഷാജഹാൻ കാച്ചി. 'തങ്ങൾ ചന്ദ്രിക വിട്ടു'. ഇ കെ സുന്നി വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് രാജിയെന്നു തുടങ്ങിയ ചില മസാലകളും കൂടെ ചേർത്തു. ചന്ദ്രികയുടെ ഒന്നാം പേജിൽ മാസ്റ്റർ ഹെഡ്ഡിന് തൊട്ടു താഴെ മാനേജിംഗ് ഡയരക്ടർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് എഴുതി വെച്ചിട്ടുള്ളത്‌ ലോട്ടറി അടിച്ച സന്തോഷത്തിൽ ഷാജഹാൻ ശ്രദ്ധിച്ചില്ല. 

ഷാഫിയുടെ ലേഖനത്തിൽ പറയുന്നു. മുപ്പത് വർഷത്തിലധികം പ്രിൻറർ & പബ്ലിഷർ സ്ഥാനം വഹിച്ചിരുന്നത് സി കെ താനൂർ അയിരുന്നു. അദ്ദേഹം വിരമിച്ചപ്പോൾ ആ ചുമതല പി കെ കെ ബാവയെ ഏല്പിച്ചു. ആ നിയമനത്തിന് ന്യൂസ് പേപ്പർ രെജിസ്ട്രാർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിൽ മാനേജിംഗ് ഡയരക്ടർ എന്ന നിലക്ക് ശിഹാബ് തങ്ങൾ ആ ചുമതല കൂടി വഹിച്ചു. പി കെ കെ ബാവയുടെ നിയമനത്തിന്റെ രേഖകൾ ശരിയായി വന്നതോടെ അദ്ദേഹത്തിൻറെ പേര് എഴുതിത്തുടങ്ങി.

തമാശയതല്ല, മുസ്‌ലിം ലീഗിലെ ഉരുൾപൊട്ടൽ ഏഷ്യാനെറ്റ്‌ പുറത്തു വിട്ടതോടെ മറ്റു മാധ്യമങ്ങൾ അതേറ്റു പിടിച്ചു. ഷാഫിയുടെ വാക്കുകൾ ഉദ്ധരിക്കാം. "പ്രായാധിക്യം മൂലമാണ് തങ്ങൾ സ്ഥാനമൊഴിഞ്ഞതെന്നു 'ലീഗ് നേതൃത്വം വ്യക്തമാക്കി' എന്ന് ഇന്ത്യാവിഷൻ അവകാശപ്പെട്ടു. ഇ കെ വിഭാഗം സുന്നികൾ സമസ്ത എന്ന പുതിയ പത്രം തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം എന്ന് കേരള കൗമുദി കണ്ടെത്തി. ചന്ദ്രികയുടെ പ്രിൻറർ ആൻഡ്‌ പബ്ലിഷർ സ്ഥാനത്ത് തങ്ങൾ കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ എത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്‌ എന്ന ഹിമാലയൻ അബദ്ധം കൗമുദി, ദീപിക എന്നിവയുടെ വാർത്തയിലുണ്ട്. തങ്ങൾ നാല് വർഷമായി ചന്ദ്രികയുടെ പ്രിന്ററും പബ്ലിഷറും ആയിരുന്നുവെന്ന് മംഗളവും കണ്ടു പിടിച്ചു".

നോക്കൂ നിങ്ങൾ.. ഇങ്ങനെയാണ് ഈ പഹയന്മാർ വാർത്തകൾ ഉണ്ടാക്കുന്നത്‌. എവിടെ നിന്നെങ്കിലും എന്തെങ്കിലും കിട്ടിയാൽ ബാക്കിയൊക്കെ ഊഹിച്ചങ്ങു ഒരു കാച്ച് കാച്ചുകയാണ്. വാർത്തയുടെ അബദ്ധം പെട്ടെന്ന് പുറത്തറിഞ്ഞത് കൊണ്ട് പത്രങ്ങളുടെ പ്രിന്റ്‌ എഡിഷനുകൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവയിലും ഈ ബ്രേക്കിംഗ് ന്യൂസ്‌ ഇടം പിടിച്ചേനെ.. മിക്കവാറും പത്രങ്ങളിൽ പഴയ പോലെ ഫീൽഡ് റിപ്പോർട്ടർമാർ കുറവാണ്. ചാനലിന് മുന്നിൽ കുത്തിയിരുന്ന് വാർത്ത കോപ്പിയടിക്കുകയാണ് ഇപ്പോഴത്തെ രീതി. വെറുതെ വെയില് കൊള്ളേണ്ടല്ലോ. ഈ വാർത്ത ഒരു വമ്പൻ അബദ്ധമായിരുന്നു എന്ന് നമുക്കിപ്പോൾ അറിയാവുന്നത് കൊണ്ട് വിവിധ മാധ്യമങ്ങൾ ഷാജഹാന്റെ വാർത്തയെ അധികരിച്ചുണ്ടാക്കിയ തമാശകൾ നമുക്കാസ്വദിക്കാൻ പറ്റി. അല്ലായിരുന്നെങ്കിൽ അതൊക്കെയും സത്യമാണെന്ന് കരുതി നാം വിഴുങ്ങിയേനെ. ഗൾഫ് യുദ്ധകാലത്ത് ദുബായിലെ ഫ്ലാറ്റിലിരുന്ന് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ലൈവ്‌ കൊടുത്തിരുന്ന വീരമോഹനൻമാർ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. എ സി റൂമിലിരുന്ന് ചിക്കൻ സാന്ഡ്വിച്ച് കടിച്ചു വലിക്കുമ്പോഴാണ് പുള്ളി എന്റെ ഒരു മീറ്റർ അപ്പുറത്ത് ബോംബ്‌ പൊട്ടി എന്ന് ലൈവ് കൊടുത്തിരുന്നത്!. ജീവൻ പണയം വെച്ചുള്ള റിപ്പോർട്ടിംഗിന് അവാർഡും ഫലകങ്ങളും കിട്ടുകയും ചെയ്തു. ഇതാണ് മാധ്യമ ലോകം.

കാര്യമെന്തായാലും മീഡിയ വണ്‍ അന്തസ്സ് കാട്ടി. പ്രായം കുറവാണെങ്കിലും അല്പം പക്വത കാണിച്ചു. ഷാജഹാന് ഈ 'വാർത്ത' എത്തിച്ചു കൊടുത്ത വീരന്മാർ ആദ്യ പരീക്ഷണം നടത്തിയത് മീഡിയ വണ്ണിന്റെ അടുത്തായിരുന്നു. ബ്രേക്കിംഗ് വെണ്ടക്ക കൊടുക്കുന്നതിന് മുമ്പ് ചന്ദ്രികയിൽ വിളിച്ചു ചോദിക്കാനുള്ള മാന്യത അവർ കാണിച്ചു. അതുകൊണ്ട് തന്നെ ബ്രേക്ക് ചെയ്തു കാലൊടിക്കേണ്ട ഗതികേടുണ്ടായില്ല. 

ഭാഗ്യത്തിന് 'തങ്ങൾ ചന്ദ്രിക വിട്ടു' എന്ന് പറയാനേ ഷാജഹാന് തോന്നിയുള്ളൂ.. പടച്ചോൻ കാത്തതാണ്. 'തങ്ങൾ ലീഗ് പിരിച്ചു വിട്ടു മക്കത്തു പോയി' എന്നെങ്ങാനും പറഞ്ഞിരുന്നുവെങ്കിലോ?..  ഉടൻ മാതൃഭൂമിയിൽ ബ്രേക്കിംഗ് ന്യൂസ് വരും. 'തങ്ങൾ മക്കത്തെത്തി, ഇനി നാട്ടിലേക്കില്ല'. വൈകാതെ ഇന്ത്യാവിഷനിൽ മത്തങ്ങ. 'നാട്ടിൽ പിരിച്ചു വിട്ട ലീഗിന് മക്കത്ത് യൂനിറ്റുണ്ടാക്കും'. മനോരമ വിടുമോ? 'ലീഗിന് ആദരാഞ്ജലി, മലപ്പുറത്ത് കണ്ണീർ പ്രവാഹം' ഒപ്പം തങ്ങൾ മക്കത്തേക്ക് മുങ്ങിയ റൂട്ട് മാപ്പും പോയ വിമാനത്തിൽ കഴിച്ച ചപ്പാത്തിയുടെ എണ്ണവും വെച്ചൊരു കിടിലൻ ക്ലിപ്പിംഗും.. പിന്നെ കൗമുദി, മംഗളം, ദീപിക തുടങ്ങിയ പരാന്ന ഭോജികൾ മക്കയിൽ നിന്നുള്ള എസ്ക്ലൂസീവ് കൊണ്ട് ഒരു അയ്യര് കളി തന്നെ നടത്തും. അതാണ്‌ ഞാൻ പറഞ്ഞത്. എല്ലാം പടച്ചോൻ കാത്തതാണ്.

Related Posts
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
ഷാജഹാനേ, ഇത് കണ്ണൂരാ.. 

79 comments:

 1. ഉത്തരാധുനിക മഹാ വാര്‍ത്താ പ്രവര്‍ത്തകര്‍..............

  ReplyDelete
 2. അത് കലക്കി, ശരിക്കും ഒരു പണി കിട്ടി, പക്ഷെ ഷാജഹാനെ തല്ലണ്ടമ്മാവാ അയാള് നന്നാവില്ല

  ReplyDelete
 3. വാര്‍ത്ത അല്പം വൈകി കിട്ടുകയാണ് നല്ലത്, പത്രങ്ങള്‍ മതി. രതി വൈകൃതങ്ങള്‍ കൊണ്ട് ന്യൂസ് അവര്‍ കളിക്കുന്ന ചാനല്‍ വാര്‍ത്തകള്‍ വീടിനകം മലിനമാക്കും. മക്കള്‍ മാതാപിതാക്കളുടെ ബെഡ് റൂമില്‍ കേമറ വെക്കും.

  ReplyDelete
 4. Sasi Lal, ChennaiJune 25, 2013 at 10:16 AM

  ഗള്‍ഫ് യുദ്ധകാലത്ത് ഗള്‍ഫിലെ ഫ്ലാറ്റിലിരുന്ന് ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് ലൈവ്‌ കൊടുത്തിരുന്ന വീരമോഹനന്‍മാര്‍ ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്നു. എ സി റൂമിലിരുന്ന് ചിക്കന്‍ സാന്ഡ്വിച്ച് കടിച്ചു വലിക്കുമ്പോഴാണ് പുള്ളി എന്റെ ഒരു മീറ്റര്‍ അപ്പുറത്ത് ബോംബ്‌ പൊട്ടി എന്ന് ലൈവ് കൊടുത്തിരുന്നത്!. ജീവന്‍ പണയം വെച്ചുള്ള റിപ്പോര്‍ട്ടിംഗിന് അവാര്‍ഡും ഫലകങ്ങളും കിട്ടുകയും ചെയ്തു. ഇതാണ് മാധ്യമ ലോകം. ha.ha.

  ReplyDelete
  Replies
  1. Annu Asianet Undo Basheerkka
   1990-1991IL alle yudham

   Delete
  2. Anonymous
   What i referred was US invasion of Iraq in 2003 and consequent war.

   Delete
 5. കലക്കി പൊളിച്ചു ബഷീര്കാ. ഇങ്ങനെയുള്ള റിപ്പോർട്ടർമാരെ മുക്കാലിയിൽ കെട്ടി അടിക്കണം. ഏഷ്യാനെറ്റ്‌. ഫൂ

  ReplyDelete
 6. ഇതാണ് മാധ്യമ ധർമം

  കലക്കീട്ടുണ്ട് ഷാജഹാനെ !!

  ReplyDelete
 7. ഇത് ഷാജഹാന്റെ ഫേസ്ബുക്ക്‌ വാളിൽ കോപ്പി ചെയ്യട്ടെ?

  ReplyDelete
 8. WHO TOLD U DEEPIKA IS A PARANNA FOJI??

  ReplyDelete
 9. അയാളെ തല്ലിയിട്ടു കാര്യമില്ല...പണ്ട് സൌദാബാദിൽ നിന്നും UUC ആയി വിജയിപിച്ച നമ്മളെ വേണം തല്ലാൻ

  ReplyDelete
 10. ഈ ഷാജഹാനെ പണ്ട് ഒറ്റ കയ്യാൻ ജയരജാൻ അടിച്ചത് വെറുതെയല്ല ..
  മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു ബ്രീക്കിംഗ് ന്യൂസ്‌ കൊടുത്താൽ ജനങ്ങള് തെരുവില നേരിടും

  ReplyDelete
 11. എല്ലാം പടച്ചോൻ കാത്തതാണ്....

  ReplyDelete
 12. ഷാജഹാന്‍,സത്യം എന്താണെന്ന് അന്യോഷിക്കാതെ വാര്ത്ത കൊടുക്കുന്നതു ആദ്യമൊന്നുമല്ല. പ്രായം കൂടുന്നുവെങ്കിലും വെപ്രാളം കാരണം കോമണ്‍സെന്‍സ് ഇപ്പൊഴും എവിടെയോ പൂട്ടിവെച്ചിരിക്കയാണ്.

  ReplyDelete
 13. Sidhik Anapra KondottyJune 25, 2013 at 11:00 AM

  പോലീസ് ഒഫീസർമാരുമായി മുൻ‌കൂർ അട്ജസ്റ്മെന്റ്റ് നടത്തി ഫോണ്‍ വഴി സന്ദേശം കൈമാറി പോലീസ് വാഹനത്തെ ഫോള്ലോ ചെയ്തു അറസ്റ്റ് നാടകം ലൈവായി പിടിച്ചപ്പോൾ ഇതേ ഷാജഹാന്റെ കളി കയ്യടിച്ചു പ്രോൽസാഹിപ്പിച്ചവർക്ക് അതുപോലൊരു കളി അയാൾ തിരിച്ചു കൊടുത്തു, ക്ഷമിക്കുക.

  ReplyDelete
 14. Kalakki basheerkka. Enthenkum kittumpoyekkum. Onnum. Chindikkadey vartha. Kodukkunna. Evarey. Orukalathum. Vishyasikkan. Pattilla. shajahante kidilan. News. Hehehe. Swantham veettiley. Live. Seenumum ratinginu. Vendi. Evar. Kodukkum

  ReplyDelete
 15. Kalakki basheerkka. Enthenkum kittumpoyekkum. Onnum. Chindikkadey vartha. Kodukkunna. Evarey. Orukalathum. Vishyasikkan. Pattilla. shajahante kidilan. News. Hehehe. Swantham veettiley. Live. Seenumum ratinginu. Vendi. Evar. Kodukkum

  ReplyDelete
 16. അധികമായാല്‍ അമൃതും വിഷം എന്നല്ലേ നാം പറയാറുള്ളത്‌ . അതു തന്നെയാണ് മാധ്യമ ലോകത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത് .നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്ളത്ര ചാനലുകളും പത്രങ്ങളും വാരികകളും വേറെ ഏതെന്കിലും സംസ്ഥാനത്തോ ഭാഷയിലോ ജനസംഖ്യാനുപാതമായി ഇല്ല എന്നാണു ഞാന്‍ കരുതുന്നത് . അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന കിടമല്സരങ്ങള്‍ ഇത്തരം ആഭാസങ്ങള്‍ക്ക് വഴിവെക്കുന്നു . ഇനി നമുക്ക്‌ വേണ്ടത്‌ കൃത്യമായ ഒരു മാധ്യമ മോണിട്ടറിംഗ് സംവിധാനമാണ് . തെറ്റായതും വ്യക്തമല്ലാത്തതുമായ വാര്‍ത്തകള്‍ നല്‍കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ കൂടി നമുക്ക്‌ സംവിധാനമുണ്ടാകണം.

  ReplyDelete
 17. എന്തും വിളിച്ചു പറയനുള്ളതല്ലയോ ചാനലും,പത്രവും......നമ്മളത് കണ്ടു കൊണ്ടിരിക്കുകയല്ലേ....പാവം പഹയന്‍ സാജഹാന്‍ അത്രയേ കരുതിയുള്ളൂ.....വേറൊന്നും പറഞ്ഞില്ലല്ലോ അല്‍ഹംദു ലില്ലാഹ്.

  ReplyDelete
 18. Asianet is a very reputed media in South India. Therefore they should cross check the credibility of such news stories before it goes to air. I feel very sorry for them for airing such scraps. they should publicily apologize for that. Sam Mathew, Maldives

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. <<<<<<<<>>>>>>>.അത് കലക്കി ബഷീര്ക്കാ...........

  ReplyDelete
 21. ആര്യയില്‍ തുടങ്ങി ചന്ദ്രികയില്‍ എത്തി ഇനി എന്താണാവോ നേരോടെ നിര്‍ഭയ്മ് നിരന്തരം

  കാണാടിയിലൂടെ പുറത്തു വരിക

  ReplyDelete
 22. After Election In PSMO I still remember Shajahaan Diologe against MSF "Panakkatte chettakale " That was a reason for a SFI-MSF clash there.He still against Panakkad ...But he is good reporter except this case .

  ReplyDelete
 23. വാര്‍ത്തകള്‍ ഉണ്ടാകുകയല്ല ഉണ്ടാക്കപ്പെടുകയാണ്...ആധുനിക യുഗത്തില്‍ !
  പാവം പ്രേക്ഷകന്‍ മലവും വിഴുങ്ങേണ്ട ഗതികേടിലും !!
  അതാ ഞാന്‍ ടി വി കാണാത്തെ....രണ്ടു വര്‍ഷമായി ബഹിഷ്കരിച്ചിട്ടു !!
  .
  .
  .
  .

  ReplyDelete
 24. ബഷീര്‍ വള്ളിക്കുന്ന് അക്കാര്യം ശരിക്കും പറഞ്ഞു. ഒരായിരം പ്രാവശ്യം പിന്താങ്ങുന്നു. വേശ്യാനെറ്റിന്‍റെ കഷ്ട കാലം ഇനിയും നീളും. കുറെ കളിച്ചതല്ലേ. പിടിച്ചു നില്‍ക്കാനുള്ള വെപ്രാളത്തില്‍ പറ്റുന്നതാണിതൊക്കെ.

  ഡോക്ടര്‍ രേജിത് കുമാറിന്‍റെ പിന്നാലെ കുറെ നടന്നു. അത് കഴിഞ്ഞു ഒരു മുഴു വേശ്യക്ക് വേണ്ടി വാദിക്കാന്‍ നോക്കി. ഇപ്പോള്‍ ചന്ദ്രികയുടെയും പാണക്കാട്ട് തങ്ങന്മാരുടെയും പിന്നിലാണ്. അതെന്തെങ്കിലുമാകട്ടെ. അവനവന്‍റെ ഹിതം പോലെ നോക്കട്ടെ.

  പക്ഷെ, ഷാജഹാനെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വന്തം വീട്ടില നിന്നാണെങ്കിലും ആരെങ്കിലും 'വേലി ചാടിയാല്' ഇത്തരം പുഴുങ്ങിയ 'റിപ്പോര്‍ട്ട്' അയക്കുന്നതിനു മുമ്പ് ഒന്നന്വേഷിക്കുന്നതു നന്നാവും.

  ReplyDelete
 25. മീഡിയ വണ്‍. നേര് നന്മ !
  ഫെബ്രുവരി 10 മുതൽ മലയാള ടെലിവിഷൻ മുമ്പത്തെപ്പോലെ ആയിരിക്കില്ല!!
  ഇവ ചിരിച്ച് തള്ളിയവർക്കായി ഈ post ഞാൻ ടെഡിക്കേറ്റ് ചെയ്യുന്നു

  ReplyDelete
  Replies
  1. അതെ ...അതെ .. അത് നമ്മള്‍ കണ്ടതാ ... മലപ്പുറം ജില്ലയില്‍ പാലങ്ങളുടെ എണ്ണം എടുത്ത് കുഞ്ഞപ്പാന്റെ വീട്ടിലേക്ക് .. ഉണ്ടാക്കിയത് മ്മടെ മീഡിയ ഒന്ന് .........

   Delete
 26. This comment has been removed by the author.

  ReplyDelete
 27. shame on Asianet + other channels carried that story without verfiying the facts

  ReplyDelete
 28. തങ്ങള്‍ ശരിക്കും ചന്ദ്രികയില്‍ വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്തം ഒഴിഞ്ഞു എന്നത് ശരിയല്ലേ? പെരുന്ന നായരുടെ കേസിച്ചിരി കട്ടിയാണ്. ചന്ദ്രിക പറഞ്ഞ മാപ്പും കോപ്പും നയര്‍ സ്വീകരിക്കുന്ന മട്ടില്ല. യോഗമുണ്ടെങ്കില്‍ തങ്ങള്‍ക്ക് കോടതി വരാന്ത കയറിയിറങ്ങാം.കയ്യിലിരിപ്പ് നല്ലതായതുകൊണ്ട് പലതും  വരാനുള്ള സ്കോപ്പുമുണ്ട്. ഇനി വരാന്‍ പോകുന്ന കേസുകളില്‍ നിനും ഊരിപ്പോകാന്‍ ഉള്ള എളുപ്പവഴി തങ്ങള്‍ തേടി. പ്രസാദക സ്ഥാനം ഒഴിഞ്ഞു. ഇനി അതൊക്കെ ബാവയുടെ തലയില്‍ ഇരിക്കും. ചന്ദ്രികയില്‍ ഉള്ളവര്‍ക്കൊക്കെ ബോധം  കുറെ കൂടുതലുള്ളതുകൊണ്ട് ഇനിയും പടനായര്‍ ലെവലില്‍ പലതും പടച്ചു വിടാനുള്ള സ്കോപ്പുണ്ട്. പണ്ടത്തെ തങ്ങള്‍ക്ക് കുറച്ചു കൂടെ വിവേകമുണ്ടായിരുന്നു. ഇന്നത്തെ തങ്ങള്‍ക്ക് അതും കമ്മിയാണ്. ഏടാകൂടങ്ങള്‍ ഒഴിവാക്കി പണക്കാട്ടു തന്നെ ഇരിക്കണമെങ്കില്‍  മറ്റാരെയെങ്കിലും പ്രസാദക സ്ഥാനത്ത് കയറ്റി വയ്ക്കണം. തങ്ങള്‍ അത് ചെയ്തു. ഷാജഹാനും  ലീഗ് കളരിയില്‍ കളിച്ച് വളര്‍ന്നതുകൊണ്ട് അതിനല്‍പ്പം എരിവും പുളിയും ചേര്‍ത്തു. വള്ളിക്ക് എഴുതാന്‍ പറ്റിയ വിഷയം തന്നെ.

  ReplyDelete
  Replies
  1. athaanu vasthavam alle? asianetneppole valliyum janangalude kannil podiyidukayanu

   Delete
  2. ഭയങ്കര കണ്ടുപിടുത്തമാണല്ലോ കാളിദാസാ... പെരുന്ന നായര്‍ കേസ് കൊടുത്തത് ആര്‍ക്കെതിരെയാ? അങ്ങേരോട് ചോദിക്ക്. പി.കെ.കെ ബാവക്കെതിരെ. ആ വാര്‍ത്ത അന്നും അതിന്റെ എത്രയോ മുമ്പും പി.കെ.കെ ബാവയാണ് പബ്ലിഷര്‍. അല്ലാതെ കാളിദാസന്‍ പറയുംപോലെ കോടതി വരാന്ത കേറിയിറങ്ങാനുള്ള മടിക്ക് തങ്ങളങ്ങട് മാറിയതല്ല.

   Delete
 29. ഗൾഫ് യുദ്ധകാലത്ത് ദുബായിലെ ഫ്ലാറ്റിലിരുന്ന് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ലൈവ്‌ കൊടുത്തിരുന്ന വീരമോഹനൻമാർ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. എ സി റൂമിലിരുന്ന് ചിക്കൻ സാന്ഡ്വിച്ച് കടിച്ചു വലിക്കുമ്പോഴാണ് പുള്ളി എന്റെ ഒരു മീറ്റർ അപ്പുറത്ത് ബോംബ്‌ പൊട്ടി എന്ന് ലൈവ് കൊടുത്തിരുന്നത്!. ജീവൻ പണയം വെച്ചുള്ള റിപ്പോർട്ടിംഗിന് അവാർഡും ഫലകങ്ങളും കിട്ടുകയും ചെയ്തു. ഇതാണ് മാധ്യമ ലോകം.

  ReplyDelete
 30. ഫൌസിയ പണ്ട് ഇന്‍ഡ്യ വിഷനിലൂടെ പറഞ്ഞ കാര്യം സത്യമായി വരുന്നല്ലോ വള്ളി. ഇപ്പോളിതാ 16 വയസില്‍ നടന്ന മുസ്ലിം വിവാഹങ്ങളൊക്കെ നിയമാനുസൃതമാക്കാന്‍ ലീഗ് ഭരിക്കുന്ന തദ്ദേശ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. ഇതുപോലെ അനേകം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. അതൊരു സമൂഹ്യ പ്രശ്നമായി മാറന്‍ തക്ക തരത്തില്‍ വ്യാപകമായി ഉണ്ട്. അതുകൊണ്ടണ്, സര്‍ക്കുലര്‍ ഇറക്കുന്നത് എന്നാണു മുനീര്‍ പറഞ്ഞത്. മലപ്പുറം ജില്ലയില്‍ അങ്ങനെ ഒനില്ല എന്നായിരുന്നല്ലോ വള്ളിയുടെയും കൂടെയുള്ള ചവേറുകളുടെയും  ശാഠ്യം. പ്രത്യേകസര്‍ക്കുലര്‍ ഇറക്കി പരിഹരിക്കാന്‍ തക്ക വിധം  എണ്ണക്കൂടുതലുണ്ടെന്ന് ഭരിക്കുന്ന മന്ത്രി തന്നെ പറഞ്ഞിരിക്കുന്നു.

  തങ്ങള്‍ ചന്ദ്രിക വിട്ടു എന്നൊക്കെ ആരെങ്കിലും പറയുന്നതിനേക്കാള്‍ പ്രധാനപ്പെട്ട വിഷയം ഇതൊക്കെ അല്ലേ വള്ളി.

  ReplyDelete
  Replies
  1. valliyude kalasam azhichu kalayathe kaalidasaa.... :) ..

   Delete
  2. athepposhe ashinju poyirikkunnu

   Delete
  3. ( "valliyude kalasam azhichu kalayathe kaalidasaa.... " )

   ( "athepposhe ashinju poyirikkunnu" )

   ( "Boomarang ne kurichu valli munpengo paramarsichirunnallo... athanno ithu?" )

   ( "ഈ കാളിയുടെ കാര്യം രസകരം തെന്നെ !!" )

   ആ തെന്നെ..തെന്നെ... കാളിയദാസന്റെ കമന്റ്സ് എല്ലാം 'ബല്ല്യെ ഫുത്തിഫൂർവ്വകവും, ശിന്താമഗ്നവുമാണ്' എന്ന് വരുത്തിത്തീർത്തുകൊണ്ടുള്ള പ്രതികരണങ്ങൾ കണ്ടില്ലേ?!!.. എല്ലാം Anonymous.!!!..

   ഇതിൽനിന്നും ബുദ്ധിയുള്ളവർക്ക് സംഗതി പിടികിട്ടിയല്ലോ..? ഹി...ഹി..

   Delete
 31. ഫൌസിയ പണ്ട് ഇന്‍ഡ്യ വിഷനിലൂടെ പറഞ്ഞ കാര്യം സത്യമായി വരുന്നല്ലോ വള്ളി. ഇപ്പോളിതാ 16 വയസില്‍ നടന്ന മുസ്ലിം വിവാഹങ്ങളൊക്കെ നിയമാനുസൃതമാക്കാന്‍ ലീഗ് ഭരിക്കുന്ന തദ്ദേശ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. ഇതുപോലെ അനേകം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. അതൊരു സമൂഹ്യ പ്രശ്നമായി മാറാന്‍ തക്ക തരത്തില്‍ വ്യാപകമായി ഉണ്ട്. അതുകൊണ്ടണ്, സര്‍ക്കുലര്‍ ഇറക്കുന്നത് എന്നാണു മുനീര്‍ പറഞ്ഞത്. മലപ്പുറം ജില്ലയില്‍ അങ്ങനെ ഒന്നില്ല എന്നായിരുന്നല്ലോ വള്ളിയുടെയും കൂടെയുള്ള ചാവേറുകളുടെയും  ശാഠ്യം. പ്രത്യേകസര്‍ക്കുലര്‍ ഇറക്കി പരിഹരിക്കാന്‍ തക്ക വിധം  എണ്ണക്കൂടുതലുണ്ടെന്ന് ഭരിക്കുന്ന മന്ത്രി തന്നെ പറഞ്ഞിരിക്കുന്നു.

  തങ്ങള്‍ ചന്ദ്രിക വിട്ടു എന്നൊക്കെ ആരെങ്കിലും പറയുന്നതിനേക്കാള്‍ പ്രധാനപ്പെട്ട വിഷയം ഇതൊക്കെ അല്ലേ വള്ളി.

  ReplyDelete
  Replies
  1. Boomarang ne kurichu valli munpengo paramarsichirunnallo... athanno ithu?

   Delete
  2. ( "valliyude kalasam azhichu kalayathe kaalidasaa.... " )

   ( "athepposhe ashinju poyirikkunnu" )

   ( "Boomarang ne kurichu valli munpengo paramarsichirunnallo... athanno ithu?" )

   ( "ഈ കാളിയുടെ കാര്യം രസകരം തെന്നെ !!" )

   ആ തെന്നെ..തെന്നെ... കാളിയദാസന്റെ കമന്റ്സ് എല്ലാം 'ബല്ല്യെ ഫുത്തിഫൂർവ്വകവും, ശിന്താമഗ്നവുമാണ്' എന്ന് വരുത്തിത്തീർത്തുകൊണ്ടുള്ള പ്രതികരണങ്ങൾ കണ്ടില്ലേ?!!.. എല്ലാം Anonymous.!!!..

   ഇതിൽനിന്നും ബുദ്ധിയുള്ളവർക്ക് സംഗതി പിടികിട്ടിയല്ലോ..? ഹി...ഹി..

   Delete
 32. print mediankalude ethra report kalanu chavattu kuttayil veenath che ath eragiyirunnegil world cupine kurcih sport masikayil parajathum world cup kazhiju athu vayikkunnathu pole athum valiya thamasa ayene

  ReplyDelete
 33. ഷാജഹാനെ പണ്ട് സഖാവ് പി.ജയരാജന്‍ കൈവെച്ചപ്പോള്‍ എന്തായിരുന്നു പുകില്? ഇപ്പം കാര്യം മനസ്സിലായില്ലേ?

  ReplyDelete
 34. ഈ കാളിയുടെ കാര്യം രസകരം തെന്നെ !!

  ReplyDelete
  Replies
  1. ( "valliyude kalasam azhichu kalayathe kaalidasaa.... " )

   ( "athepposhe ashinju poyirikkunnu" )

   ( "Boomarang ne kurichu valli munpengo paramarsichirunnallo... athanno ithu?" )

   ( "ഈ കാളിയുടെ കാര്യം രസകരം തെന്നെ !!" )

   ആ തെന്നെ..തെന്നെ... കാളിയദാസന്റെ കമന്റ്സ് എല്ലാം 'ബല്ല്യെ ഫുത്തിഫൂർവ്വകവും, ശിന്താമഗ്നവുമാണ്' എന്ന് വരുത്തിത്തീർത്തുകൊണ്ടുള്ള പ്രതികരണങ്ങൾ കണ്ടില്ലേ?!!.. എല്ലാം Anonymous.!!!..

   ഇതിൽനിന്നും ബുദ്ധിയുള്ളവർക്ക് സംഗതി പിടികിട്ടിയല്ലോ..? ഹി...ഹി..

   Delete
  2. anonymous kaali thaneyakanemennillallo

   Delete
 35. Chandrika Readers ForumJune 25, 2013 at 3:42 PM

  തന്നെ വിമര്‍ശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ലേഖകന്‍
  - web desk
  Posted On: 6/25/2013 5:00:00 PM

  കോഴിക്കോട്: 'ഹൈദരലി തങ്ങള്‍ ചന്ദ്രിക വിട്ടു' എന്ന എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ചമച്ച ഏഷ്യാനെറ്റ് കോഴിക്കോട് ലേഖകന്‍ ഷാഹജാന്‍ കാളിയത്ത്, തന്നെ വിമര്‍ശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി രംഗത്ത്. വ്യാജ വാര്‍ത്ത ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പ്രൈവറ്റ് മെസ്സേജ് അയച്ച അലി പുളിയക്കോട് എന്നയാള്‍ക്കാണ് 'സൈബര്‍ ലോ ആക്ട്' പ്രകാരം തനിക്ക് കേസ് ഫയല്‍ ചെയ്യാന്‍ കഴിയുമെന്ന് മറുപടി ലഭിച്ചത്.

  ഏഷ്യാനെറ്റ് തുടങ്ങിവെക്കുകയും മറ്റു ചാനലുകള്‍ ഏറ്റെടുക്കുകയും ചെയ്ത വാര്‍ത്ത സംബന്ധിച്ച് ചന്ദ്രിക വെബ്‌സൈറ്റ് തിങ്കളാഴ്ച 'വ്യാജന്‍ വീണ്ടും; ചാനലുകള്‍ ഹൈദരലി തങ്ങളെ ചന്ദ്രികയില്‍ നിന്നു മാറ്റി' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത പ്രമേയമാക്കി ബഷീര്‍ വള്ളിക്കുന്ന് തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു. പോസ്റ്റിലെ ചില വാചകങ്ങളും മറ്റുമാണ് അലി പുളിയക്കോട് ഷാജഹാന് അയച്ചത്. ഇതിനുള്ള മറുപടിയിലാണ് സൈബര്‍ ലോ ആക്ട് പ്രകാരമുള്ള കേസിനെക്കുറിച്ച് പറയുന്നത്.

  കെ.എം.സി.സി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ അലി പുളിയക്കോട് മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഏഷ്യാനെറ്റ് ലേഖകന്റെ ഭീഷണി അവതരിപ്പിച്ചത്. http://www.chandrikadaily.com/contentspage.aspx?id=26298

  ReplyDelete
 36. ഇതാണ് ഇവന്മാരുടെയൊക്കെ മാത്രകാ പത്രപ്രവർത്തനം, ഒരാൾ ചർദ്ദിച്ചത് മറ്റുള്ളവർ വെട്ടി വിഴുങ്ങുന്നു, യാതൊരു ഉളുപ്പും ഇല്ലാതെ . ഷെയിം

  ReplyDelete
 37. തന്നെ വിമര്‍ശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ്‌ ലേഖകന്‍ ഷാജഹാന്‍!!. ഞാന്‍ എഴുതിയ ബ്ലോഗിലെ ചില വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഒരു വായനക്കാരന്‍ ഷാജഹാന് അയച്ച മെസ്സേജിനു മറുപടിയായിട്ടാണത്രേ ഷാജഹാന്റെ ഭീഷണി.
  തന്നെ വിമര്‍ശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ്‌ ലേഖകന്‍

  ReplyDelete
  Replies
  1. സംഭവിച്ചത് ഇത്രയുമാണ്. Ali Puliyakkode എന്ന ഒരു വായനക്കാരൻ ഈ പോസ്റ്റിലെ ഒരു ഭാഗം ഷാജഹാന് മെസ്സേജ് അയച്ചു. ആ ഭാഗം ഇതാണ്

   "ഭാഗ്യത്തിന് 'തങ്ങൾ ചന്ദ്രിക വിട്ടു' എന്ന് പറയാനേ ഷാജഹാന് തോന്നിയുള്ളൂ.. പടച്ചോൻ കാത്തതാണ്. 'തങ്ങൾ ലീഗ് പിരിച്ചു വിട്ടു മക്കത്തു പോയി' എന്നെങ്ങാനും പറഞ്ഞിരുന്നുവെങ്കിലോ?.. ഉടൻ മാതൃഭൂമിയിൽ ബ്രേക്കിംഗ് ന്യൂസ് വരും. 'തങ്ങൾ മക്കത്തെത്തി, ഇനി നാട്ടിലേക്കില്ല'. വൈകാതെ ഇന്ത്യാവിഷനിൽ മത്തങ്ങ. 'നാട്ടിൽ പിരിച്ചു വിട്ട ലീഗിന് മക്കത്ത് യൂനിറ്റുണ്ടാക്കും'. മനോരമ വിടുമോ? 'ലീഗിന് ആദരാഞ്ജലി, മലപ്പുറത്ത് കണ്ണീർ പ്രവാഹം' ഒപ്പം തങ്ങൾ മക്കത്തേക്ക് മുങ്ങിയ റൂട്ട് മാപ്പും പോയ വിമാനത്തിൽ കഴിച്ച ചപ്പാത്തിയുടെ എണ്ണവും വെച്ചൊരു കിടിലൻ ക്ലിപ്പിംഗും.. പിന്നെ കൗമുദി, മംഗളം, ദീപിക തുടങ്ങിയ പരാന്ന ഭോജികൾ മക്കയിൽ നിന്നുള്ള എസ്ക്ലൂസീവ് കൊണ്ട് ഒരു അയ്യര് കളി തന്നെ നടത്തും. അതാണ്‌ ഞാൻ പറഞ്ഞത്. എല്ലാം പടച്ചോൻ കാത്തതാണ്".

   അതിനു താഴെ ഇത്രയും കൂടി എഴുതി.
   "കൊടുക്കുന്നെങ്കിൽ ഇങ്ങിനത്തെ ന്യൂസ് തന്നെ കൊടുക്കണം.!!! നീയാണ് മോനെ റിപ്പോർട്ടർ. നിനക്ക് ഒരവാർഡ് ഞമ്മൾ തരണ് ണ്ട് !! നിന്റെ മുതുകത്ത് തട്ടീട്ട് ഞമ്മൾ പറയാണ് . ജ്ജ് ഷാജഹാൻ അല്ല പഹയാ.... ഹനുമാനാണ്..."

   അതിന് ഷാജഹാൻ പറഞ്ഞ മറുപടി
   mind ur language mr. ali
   i can a file a case against you under cyber law act. plz remember while posting such comments.

   വെള്ളാനകളുടെ നാട്ടിലെ പപ്പുവിന്റെ വളരെ പ്രസിദ്ധമായ ഡയലോഗിന്റെ ഒരു അനുകരണമാണ് അലിയുടെ കമന്റ്. ഇതിനൊക്കെ കേസ് കൊടുക്കാൻ പോയാൽ അതിനേ നേരം കാണൂ. മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചു കൂടി മെച്യൂറിറ്റി കാണിക്കണം. തങ്ങള്‍ക്കു ആരെക്കുറിച്ചും എന്തും വിളിച്ചു കൂവാമെന്ന് വിശ്വസിക്കുകയും തങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടിപ്പോകരുതെന്നു വാശി പിടിക്കുകയും ചെയ്യുന്നത് ഫാസിസമാണ്. ഇതുപോലുള്ള പരാമർശങ്ങൾക്ക് കേസ് കൊടുക്കാമെങ്കിൽ ഒരുദിവസം ഞാൻ പത്തു കേസെങ്കിലും കൊടുക്കേണ്ടി വരും.

   Delete
  2. ചന്ദ്രിക ഓണ്‍ലൈനാണ് അലിയോടുള്ള ഷാജഹാന്റെ ഭീഷണി പരസ്യപ്പെടുത്തിയത്.

   എന്റെ ഫേസ് ബുക്ക്‌പേജിൽ മറ്റൊരാൾ എഴുതിയ കമന്റ്‌.
   Mohammed Ali Kiliyamannil · 46 mutual friends
   10:55am
   വല്ലിക്കുന്റെ ബ്ലോഗ്ഗ് ലിങ്ക് -ഞാന്‍ അയച്ചു കൊടുത്തു pm ലൂടെ അതിനു - ഷാജഹാന്‍ കാളിയത്ത് ന്റെ മറുപടി
   mr muhamed ali..this was not the isue i raised in that news...league follwers like u can enjoy that post..better u see my report first and read his diahreal writng
   thnku

   Delete
  3. എന്റെ പോസ്റ്റ്‌ പുള്ളിക്ക് diahreal writng ആയാണ് തോന്നിയത്. പടച്ചു വിട്ട കള്ളക്കഥയിൽ ഒരല്പം പോലും കുറ്റബോധം തോന്നിയില്ല എന്നർത്ഥം. കഷ്ടം!!

   Delete
  4. Athu Vallikkunninodu enthina chodikkunathu ... Muneerinodu alle chodikkende Kaaldaasaa...

   Delete
  5. ennal pinne vallikku shajahante karyathil mindathirunnooode??/ valliyara shajahane vimarsikkan??

   Delete
  6. Shajahan atleast should have the guts to continue his case against P jayrajan for the slap, before filing any other cases!!

   Delete
  7. Shahjahan should at least have the guts to continue his case against P jayarajan for the slap before he files other cases!!

   Delete
 38. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14375218&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

  ReplyDelete
 39. ഈ ഖുർആനികായത്ത് ഇവിടെ ഫിറ്റ് ആണെന്ന് തോന്നുന്നു.
  " വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും."

  ReplyDelete
 40. ഏഷ്യാനെറ്റിൽ വാർത്ത‍ കണ്ടപ്പോഴേ പറഞ്ഞതാ..
  ഷാജഹാന്റെ പൂതി തല്ക്കാലം നടക്കില്ലാ എന്ന്.

  മിഡിയ വണ്‍ പ്രക്ഷേപണം ചെയ്യുന്ന
  'മീഡിയ സ്കാൻ'ഏറെ സമകാലിക പ്രസക്തിയുള്ളതാണ്.

  പുതിയ എപ്പിസോഡ് കണ്ടു നോക്കൂ..
  http://www.youtube.com/watch?v=VEsGGXUcucQ

  ReplyDelete
 41. കാര്യമെന്തായാലും മീഡിയ വണ്‍ അന്തസ്സ് കാട്ടി. പ്രായം കുറവാണെങ്കിലും അല്പം പക്വത കാണിച്ചു. ഷാജഹാന് ഈ 'വാർത്ത' എത്തിച്ചു കൊടുത്ത വീരന്മാർ ആദ്യ പരീക്ഷണം നടത്തിയത് മീഡിയ വണ്ണിന്റെ അടുത്തായിരുന്നു. ബ്രേക്കിംഗ് വെണ്ടക്ക കൊടുക്കുന്നതിന് മുമ്പ് ചന്ദ്രികയിൽ വിളിച്ചു ചോദിക്കാനുള്ള മാന്യത അവർ കാണിച്ചു. അതുകൊണ്ട് തന്നെ ബ്രേക്ക് ചെയ്തു കാലൊടിക്കേണ്ട ഗതികേടുണ്ടായില്ല.

  ReplyDelete
 42. കാലം മാറിയത് അറിയാത്ത മാധ്യമ പ്രവര്‍ത്തകനാണോ ഷാജഹാന്‍വിമര്‍ശിക്കാനും കള്ള വാര്‍ത്ത പടച്ചു വിടാനും മാത്രം പഠിച്ചാല്‍ പോര താന്‍ വായുവിലേക്ക് വിടുന്ന വിമര്‍ശനങ്ങളുടെ ഒരു %എങ്കിലും മറ്റുള്ളവരില്‍ നിന്നും ഏറ്റു വാങ്ങാനെങ്കിലും തയ്യാറാവണം മിസ്റ്റര്‍ ഷാജഹാന്‍ .
  മര്‍ഡോക്ക് മുതലാളിയുടെ മൈക്രോഫോണ് [ഷാജഹാന്‍ ] ഊതുന്നതും കേട്ട് മിണ്ടാതിരിക്കാന്‍ ഇന്നത്തെ തലമുറക്ക് ആവില്ല .......

  ReplyDelete
 43. തങ്ങൾ വിമർശനങ്ങൾക്കോ , മറുപടികൽക്കോ അതീതരാണ് എന്ന് മാധ്യമ പ്രവർത്തകർ കരുതുന്നുണ്ട് എന്ന് കരുതുന്നില്ല . അലി മുകളിൽ എടുത്തുദ്ധരിച്ച വാചകങ്ങളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് ബ്ലോഗിലെ പോസ്റ്റിലെ വരികളാണ് .അതേ ബ്ലോഗിൽ തന്നെ ഉള്ള കവർ സ്റ്റോറിക്കാരീ ഓടരുത് എന്ന പോസ്റ്റ്‌ ഷാജഹാൻ ഒന്ന് വായിക്കണം . പ്രധാന മന്ത്രിയെ വരെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ഷാജഹാനേ നമ്മൾ ജീവിക്കുന്നത് . വസ്തുതകൾ നിരത്തി ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കുമ്പോൾ അത് ആസ്വദിക്കാനും വിമർശനങ്ങളോട് സഹിഷ്ണുത കാട്ടുവാനും സാധാരണക്കാരന് പോലും കഴിയും .കഴിയണം .അവിടെ ഷാജഹാന്റെ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായത് കൊണ്ട് നഷ്ടം ഷാജഹാന് തന്നെ .മാധ്യമ പ്രവർത്തനം സമൂഹത്തെ നിരീക്ഷിക്കുന്ന , പഠിക്കുന്ന മനസ്സുള്ള സത്യസന്ധത ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഏതൊരാൾക്കും ഒരു വെല്ലുവിളി പോലെ മാത്രം ഏറ്റെടുക്കാൻ കഴിയുന്ന മേഖലയാണ് . ഷാജഹാൻ ആ മേഖലയിൽ കഴിവ് തെളിയിച്ച ഒരാളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു . അത് കൊണ്ട് പറയട്ടെ പണിയെടുക്കുന്ന മാധ്യമത്തിന്റെ റെറ്റിങ്ങ് കൂട്ടാനുള്ള ശ്രമത്തിനിടയിൽ സത്യസന്ധത ചോർന്നു പോകരുത് ..


  ReplyDelete
 44. ഇത് പണ്ട് നടന്ന ഒരു ഏഷ്യാനെറ്റ് നാടകം
  https://www.facebook.com/photo.php?fbid=584849944866679&set=a.584819314869742.1073741827.187306067954404&type=1&theater

  ReplyDelete
 45. when you fabricate conclusions where was all this ethics. Your recent posts contradicts what you are preaching. Calling abusive words to an entity is also under the IT law. When you call Mathrubhumi with some title you beware that. Living in Saudi Arabia is not the license for abusing people here.

  ReplyDelete
  Replies
  1. i second it. ngal ingottu vaa...

   Delete
 46. ഓ വല്യ കാര്യമായിപോയി, തങ്ങള് ഉണ്ടെങ്കിലും ഇല്ലെങ്കിലും ചന്ദ്രികയുടെ കാര്യം പോക്കാ. സുകുമാരാൻ നായരെയും നായർ സമുദായത്തെയും കുറിച്ച് തെമ്മാടിത്തരം എഴുതിയപ്പോഴാണ് ഇങ്ങനെ ഒരു പത്രം ഉണ്ടെന്നു തന്നെ നാട്ടുകാർ അറിയുന്നത്. എത്രയും വേഗം രണ്ട് കോടി എടുത്ത് വച്ചേക്ക്. മാന്യത ഇല്ലാത്ത പത്രം.

  ReplyDelete
  Replies
  1. O ee parenna Nairkku bhayangar manyathaya..... mannathu padmanabhanum narayanapanikkarum irunna kaserayilirunnu kaashtichu koodu vrithikedakkunna oru pakshi... athanu s nair

   Delete
  2. സുകുമാരാൻ നായര് വല്ല വൃത്തികേടുകളും ചന്ദ്രിക പോലുള്ള ഏതെങ്കിലും മഞ്ഞ പത്രത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ തനിക്കും കൊടുക്കാം കേസ്സ്. രണ്ടു കോടിയോ അഞ്ചു കോടിയോ നഷ്ടപരിഹാരം ചോദിച്ചോ. എന്തായാലും ഈ രണ്ടുകോടി എടുത്തു വച്ചേക്ക്.

   Delete
  3. pathrathiloru lekhanam ezhuthiyathinu 2 kodi kodukkan ithentha vellarikka pattanamalle.... ithum avishakara sathandryathil pedum.

   Delete
  4. ഓ അത് ശരി, ഒരാളെയും ഒരു സമുദായത്തെയും തെറി വിളിച്ചുകൊണ്ട് തന്നെ വേണം ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കാൻ. നാളെ തങ്ങളുടെ തന്തക്ക്‌ വിളിച്ച് ഒരു ലേഖനം ഏതെങ്കിലും പത്രത്തിൽ വന്നാൽ ഓലപ്പാമ്പും കാട്ടി വരില്ലേ മലപ്പുറം രാജ്യത്തെ കുട്ടിക്കുരങ്ങന്മാർ.

   Delete
 47. CHANDRIKA ennu paranjal magazine aano??? First time I am Hearing...

  ReplyDelete
  Replies
  1. ഇത് താങ്കളുടെ പൊതു വിജ്ഞ്ഹാനത്ത്തിന്റെ ആഴം വ്യക്തമാക്കുന്നു. കഴിഞ്ഞ 60 കൊല്ലമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഒരു ദിനപത്രത്തെ അറിയില്ലെന്ന് പറയുന്നത് !!

   Delete
  2. ee varshathe ettavum koothara thamasakkulla award thankalkku thannirikkunnu... aahladippin, ahladippin....

   Delete
  3. chandrika malappurathu mathre ullo ? atho keralathil ellayidathum available ano?

   Delete
 48. മുസ്ലിം ലീഗ് പവിത്രമായ മുത്ത് കൊട്ടാരമാണ് മുസ്ലിം ലീഗില്‍ ഒരു കടുമണിതൂക്കം താഴെ വീണാല്‍ അതിനെ ശ്രദ്ദിക്കാന്‍ ആളുകള്‍ ഉണ്ടാവും അതാണ് ഈ സംഘടനയുടെ വളര്‍ച്ചയുടെ കാരണവും വിമര്‍ശികുന്നവര്‍ തന്നെയാണ് ഈ സംഘടനയുടെ കരുത്തും

  ReplyDelete