March 10, 2013

അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌

അവാര്‍ഡ് കിട്ടിയിട്ടില്ല, ഉടനെ കിട്ടും. നോമിനേഷന്‍ പോയിട്ടുണ്ട്. ജൂറി തകൃതിയായി വീഡിയോകള്‍ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ വെച്ച് അമൃത എന്ന പെണ്‍കുട്ടി ഏതാനും പൂവാലന്മാരെ ഒറ്റയ്ക്ക് നേരിട്ടു എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച സൂപ്പര്‍ ഡൂപ്പര്‍ ആക്ഷന്‍ ത്രില്ലറിനാണ് അവാര്‍ഡ് ലഭിക്കാന്‍ പോകുന്നത്. ലോകത്തെ എല്ലാ ചാനലുകളേയും ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റിന്റെ ഈ ക്ലിപ്പ് ഫൈനല്‍ ലിസ്റ്റില്‍ കടന്നു കഴിഞ്ഞതായാണ് പോസ്കാര്‍ കമ്മറ്റിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയിരിക്കുന്ന വിവരം. അവാര്‍ഡ് ലഭിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലല്ല, മറിച്ച് കോമഡി വിഭാഗത്തിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത!!.

കരാട്ടെ, കുങ്ഫൂ, കളരി എന്നീ അഭ്യാസ മുറകളിലൂടെ നാല് പുരുഷ കേസരികളെ അമൃത ഒറ്റയ്ക്ക് ഇടിച്ചു പരത്തി എന്നാണ് ഏഷ്യാനെറ്റ് പ്രഖ്യാപിച്ചത്. ബ്രേക്കിംഗ് ന്യൂസായി അത് അവതരിപ്പിക്കുക മാത്രമല്ല പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലും ന്യൂസ് അവറിലും അമൃതയെ സ്റ്റുഡിയോയില്‍ കൊണ്ട് വന്ന് സംഭവ വികാസങ്ങളുടെ ഒരൊന്നൊന്നര അവതരണം നടത്തുകയും ചെയ്തു. ബ്ലാക്ക്‌ ബെല്‍റ്റ്‌. കരാട്ടെ. കുങ്ഫൂ.. കളരിപ്പയറ്റ്.. എന്നിവയെപ്പറ്റി മാറി മാറിയുള്ള വിശദീകരണങ്ങള്‍.. ഇടിച്ചു ചമ്മന്തിയാക്കിയതിന്റെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍..പിന്നെ മോമ്പൊടിക്ക് ഇച്ചിരി സ്ത്രീ ശാക്തീകരണവും. ഹോ.. നമ്മുടെ  കവര്‍ സ്റ്റോറിക്കാരിയുടെ ആവേശം കാണേണ്ടത് തന്നെയായിരുന്നു. (മുമ്പ് നടന്ന മറ്റൊരു കവര്‍ സ്റ്റോറി ആരും മറന്നു കാണില്ല എന്ന് കരുതട്ടെ) വാര്‍ത്ത ക്ലിക്കായതോടെ മാറ്റു ചാനലുകളും പത്രങ്ങളും അതേറ്റു പിടിച്ചു. ഒരു പോത്ത് മുന്നില്‍ പോയാല്‍ മറ്റു പോത്തുകള്‍ പിറകെ പോകും എന്നാണല്ലോ..ഒറ്റ രാത്രി കൊണ്ട് അമൃത താരമായി. സോഷ്യല്‍ മീഡിയകളിലും പത്രങ്ങളിലും ജ്വലിച്ചു നിന്നു. എങ്ങും അമൃത ഫാന്‍സുകളുടെ ബഹളമായി. കരീന കപൂറിന് പോലും ഇത്രയും ആരാധകരെ കിട്ടിയിട്ടുണ്ടാവില്ല. കരാട്ടെയിലൂടെ സ്ത്രീ ശാക്തീകരണം എന്ന  മുദ്രാവാക്യം പോലും പിറന്നു വീണു.

വീരശൂര നായികാ പരിവേഷത്തില്‍ നിന്നും ഒരു കോമഡി താരമായി അമൃത മാറിയത് മനോരമ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു ക്ലിപ്പോട് കൂടിയാണ്. എന്ത് പറയുമ്പോഴും ചെയ്യുമ്പോഴും മുകളിലൊരാള്‍ കണ്ടിരിക്കുന്നുണ്ട് എന്ന ഓര്‍മ വേണം. അമൃതയുടെ ഈ ജാക്കി ചാന്‍ സാഹസങ്ങളൊക്കെ മുകളിലൊരാള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. ബേക്കറി ജംഗ്ഷനിലെ കോര്‍പ്പറേഷന്റെ ലൈവ് ക്യാമറ!!. വിവരാവകാശ നിയമ പ്രകാരം മനോരമ ന്യൂസാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ കൈക്കലാക്കി പുറത്തു വിട്ടത്. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റും അമൃതയും പറഞ്ഞ കാര്യങ്ങളും തമ്മില്‍ പുലബന്ധം പോലുമില്ല. തല്ലുന്നതും തല്ലു കൊള്ളുന്നതും പുരുഷ കേസരികളാണ്. അമൃതയുടെ അച്ഛനും സുഹൃത്തും ചേര്‍ന്നാണ് പൂവാലന്മാരെ കൈകാര്യം ചെയ്തത്. അമൃതയുടെ കാരാട്ടയുടെയോ കുങ്ഫുവിന്റെയോ പൊടി പോലും ദൃശ്യങ്ങളില്‍ ഇല്ല. ആ തിരക്കിനിടയില്‍ അമൃത ആരോയോ ഉന്തുന്നുണ്ട്‌. അതാണ്‌ ഏഷ്യാനെറ്റ്‌ പൊലിപ്പിച്ചു കടത്തനാട്ട് മാക്കത്തിന്റെ കളരിപ്പയറ്റാക്കി മാറ്റിയത്.ഏഷ്യാനെറ്റ്‌ പറഞ്ഞത് ഇങ്ങനെ 


സംഭവിച്ചത് ഇങ്ങനെ 

തന്നെ പരിഹസിച്ചവര്‍ക്കെതിരെ പ്രതികരിക്കുന്നതിനു അമൃത മുന്‍കൈ എടുത്തു എന്നത് ശരി തന്നെ. അതിനവര്‍ അഭിനന്ദനം അര്‍ഹിക്കുകയും ചെയ്യുന്നു. പക്ഷെ നാല് പുരുഷന്മാരെ ഒറ്റയ്ക്ക് അടിച്ചു നിലം പരിശാക്കി എന്നൊക്കെ ചാനലില്‍ വന്നു വിളിച്ചു കൂവിയിട്ടു വേണമോ അഭിനന്ദനം ഏറ്റു വാങ്ങാന്‍. വാര്‍ത്തയുണ്ടാക്കുന്നതും അല്പം സെന്‍സേഷന്‍ ചേരുവകള്‍ ചേര്‍ക്കുന്നതും കൊള്ളാം. പക്ഷെ ഇതുപോലുള്ള ഡ്രാമകള്‍ ഉണ്ടാക്കി അവതരിപ്പിക്കരുത്. കേരളത്തിലെ പൊതു സമൂഹത്തെയും പ്രേക്ഷകരെയും ഒരു പോലെ പൊട്ടന്മാരാക്കുകയാണ് അമൃത എപ്പിസോഡിലൂടെ ഏഷ്യാനെറ്റും അതിന്റെ ചുവട് പിടിച്ചു മറ്റു മാധ്യമങ്ങളും ചെയ്തിട്ടുള്ളത്. പൂവാലന്മാരെ കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടികളോട് വലിയ ആദരവുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ചുണയും തന്റേടവുമുള്ള പെണ്‍കുട്ടികളാണ് ഇപ്പോഴത്തെ വിദ്യാലയങ്ങളിലും ക്യാമ്പസുകളിലുമുള്ളത്. ശല്യം ചെയ്യുന്ന പൂവാലന്മാരെ കൈകാര്യം ചെയ്യാനും വേണ്ടി വന്നാല്‍ ചെരുപ്പൂരി അടിക്കാനും അവര്‍ക്കറിയാം. അങ്ങനെ ചെയ്യുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇന്നുണ്ട്. പക്ഷെ അവരൊന്നും ഇതുപോലുള്ള കള്ളക്കഥകള്‍ ഉണ്ടാക്കി ഹീറോ ചമയാന്‍ ശ്രമിക്കാറില്ല. സ്വയ രക്ഷക്ക് വേണ്ടി പൊരുതാനുള്ള പെണ്‍കരുത്തിനെ പ്രോത്സാഹിപ്പിക്കുവാനല്ല, അത്തരം ശ്രമങ്ങളെ അപഹസിക്കാനാണ് ഇത്തരം തിരക്കഥ നാടകങ്ങള്‍ ഉപകരിക്കുകയുള്ളൂ.

മ്യാവൂ : അധികമായാല്‍ അമൃതയും വിഷം.

Related Posts
കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !!
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല  

79 comments:

 1. ഒളികേമറകൾ സ്ത്രീത്വത്തെ അവഹേളിക്കാൻ വല്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട്.
  അത് സ്വകാര്യമായാലും പൊലീസിന്റേതായാലും.....

  'മറുതാ കരാട്ടെ'യുടെ തൊലിയുരിയാൻ കാരണമായ വീഡിയോ പുറത്തു വിട്ടത് കടുത്ത സ്ത്രീവിരുദ്ധവും മനുഷ്യാവകാശ (നുണ പറയാനുള്ള ലിംഗപരമായ അവകാശത്തിന്റെ) ലംഘനവുമാണ്.

  .

  pu

  ReplyDelete
 2. ഇരുത്തം വന്ന ചാനലിനെ മൂലക്കിരുത്തും വിധം വാര്‍ത്തകള്‍ കൊടുക്കുന്ന പൊട്ടിയ കവറും കണ്ണാടിയും മാറ്റുവാതില്ലെങ്കില്‍ പക്ഷം പിടിക്കുന്ന വ്യാജ വാര്‍ത്തകളുടെ തമ്പ്രാക്കാന്‍മാരായി നിങ്ങള്‍ക്കിനിയും വാഴാം

  ReplyDelete
 3. ഈ കഥ ഇങ്ങിനെ തല തിരിഞ്ഞോ ?.

  എഷ്യാനെറ്റ് ഈ "സ്റ്റോറി കവറി"ലാക്കിയത് മനോരമ പുറത്തെടുത്തു അല്ലെ.

  വിവരാവകാശ നിയമം നിരോധിച്ചു പെണ്കരുത്തിനെ വീണ്ടെടുക്കണം.

  ReplyDelete
 4. കെ.സുധാകരന്‍ പറഞ്ഞപ്പോള്‍ നമുക്കും തോന്നി അല്‍പ്പം ഓവറായി എന്നു. പക്ഷേ സംഗതി സത്യമാണല്ലോ.

  ReplyDelete
  Replies
  1. സുധാകരന്‍ പറയുന്നതിലും ചില കാര്യങ്ങളുണ്ട്. അതെ കാര്യങ്ങള്‍ തന്നെ ഒന്ന് കൂടി മയപ്പെടുത്തി പറയാനുള്ള പരിശീലനമാണ് അങ്ങേര്‍ക്കു വേണ്ടത് :)

   Delete
  2. പറയുന്നത് സ്ട്രോങ് ആയിട്ട് തന്നെ പറയണം... യേത്..

   Delete
 5. എന്തോ ഒരു പ്രശ്നത്തില്‍ അവിടെ അടി നടന്നു ,ചിലപ്പോള്‍ പെണ്‍കുട്ടിയെ ശല്യ പ്പെടുത്തിയ കാര്യത്തില്‍ ആകാം പാര്‍ക്കിംഗ് പ്രശ്നത്തില്‍ ആകാം അച്ഛനും കൂട്ടുകാരനും പെങ്കൊച്ചും കൂടെ അവന്മാരെ എടുതിട്ടടിച്ചു ,ശല്യപ്പെടുത്തിയവരെ പെണ്‍കുട്ടി കൈകാര്യം ചെയ്തു എന്ന് പറഞ്ഞു മീഡിയ ഹീടിങ്ങും കൊടുത്തു. ഇപ്പോള്‍ ആ പെണ്‍കുട്ടിയുടെ വാദം സംശയത്തിന്റെ നിഴഴില്‍ ആണ് ,ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട ഒന്ന് ഒരു പെണ്‍കുട്ടിയുടെ കംപ്ലൈന്റ്റ്‌ അതെ പോലെ വിശ്വസിച്ചു കേസ് എടുക്കേണ്ടതുണ്ടോ.എന്തായാലും പ്രശ്നം ഈ വിധ മാക്കിയ മാധ്യമങ്ങള്‍ ആണ് ഇതിനുത്തര വാദികള്‍ .മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം കാരണം ആണ് ഇതിങ്ങനെയൊക്കെ ആയതു എന്ന് വ്യക്തമാണ്‌ .പൂര്‍ണമയും ശെരി ആണെന്ന് ഉറപ്പുള്ള കാര്യങ്ങളെ മാധ്യമങ്ങള്‍ വാര്‍ത്ത‍ ആക്കാവൂ.എന്നാല്‍ ഇവിടെ ഇപ്പോള്‍ ചറിയ കാര്യങ്ങള്‍ പോലും ഊതി വീര്‍പ്പിക്കുകയാണ് ചെയ്യുന്നത് .രജത് കുമാറിന്റെയും ഷാജിയുടെയും വിവാദ പ്രസംഗങ്ങള്‍ ഉദാഹരണമാണ്‌ .അവരുടെ പ്രസംഗത്തിലെ ഒന്നോ രണ്ടോ വരികള്‍ എടുത്തു വിവാദമാക്കുകയും ഒരു മണിക്കൂര്‍ ചാനെല്‍ ചര്‍ച്ച സന്ഖടിപ്പിക്കുക്കയും ആണ് നടക്കുന്നത് .വാര്‍ത്ത‍ ഉണ്ടാകുന്നതിനു പകരം ഉണ്ടാക്കപ്പെടുകയാണ് ഇവിടെ .എന്തായാലും ഇത്രയും ആക്കിയ മാധ്യമങ്ങള്‍ തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് പറയുവാനുള്ളത് .

  ReplyDelete
 6. ക്യാമറയ്ക്കെതിരേ കേസ് കൊടുക്കണം :)

  ReplyDelete
 7. ഇതിനിടയില്‍ ഒരു ന്യായാധിപന്റെ കഥാപാത്രം ഉണ്ടായിരുന്നു അങ്ങേരുടെ സ്ഥിതി എന്താ ?

  ReplyDelete
  Replies
  1. അയ്യാളെ സ്ഥലം മാറ്റി ... ഈ കേസ് അന്വേഷിക്കാന്‍ ഉത്തരവ് ഇറക്കിയതാണ് മുഖ്യ കാരണം . .അദ്ദേഹം അനെഷികാന്‍ പറഞ്ഞത് കൊണ്ട് സത്യങ്ങള്‍ അറിയാന്‍ പറ്റി.ഒരു ഗുണ്ട ഫാമിലിയെ കുറിച്ചും മനസിലാകി......

   Delete
  2. Ismail, മാധ്യമ വികാരവും പൊതു താത്പര്യവും പരിഗണിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റി. പൊതുവികാരം എങ്ങോട്ടു തിരിയുന്നു എന്ന് നോക്കിയാണല്ലോ ഇപ്പോള്‍ തീരുമാനങ്ങള്‍ വരുന്നത്. ലൈവ് ക്യാമറ അന്ന് കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തിനു പ്രൊമോഷന്‍ കിട്ടുമായിരുന്നു :)

   Delete
 8. ഇന്ക് ഒര്‌ സംസ്യം ണ്ട് , ഓള് ഐടിങ്ങള അടിചീലെങ്കില്‍ പിന്നെന്തിനാ ആ ചെങ്ങയ്മാര് ഓക്കെതിരെ കേയ്സ് കൊടുത്തത് ?

  ReplyDelete
  Replies
  1. ഓക്ക് എതിരല്ല കേസ്‌ കൊടുത്തത്. ഓളുടെ കൂടള്ള ആണുങ്ങള്‍ തച്ച് എന്ന കേസ് എന്ന് ആരോ എവിടെയോ പറയുന്നത് കേട്ട്.

   Delete
 9. സി സി ടിവിയുടെ സ്ത്രീവിരുദ്ധ റെക്കോര്‍ഡിങ്ങിനെതിരെ കേസെടുക്കണം ...ഹല്ലാ പിന്നെ ..കി കി കി

  ReplyDelete
 10. വാളെടുക്കാൻ നിക്കട്ടെ, ഏഷ്യാനെറ്റിന് മനോരമ കൊടുത്ത ഒരു അരപ്പണിയാണിതെന്നാണ് ഈയുള്ളവന് സംശയം.
  ഈ കുട്ടി പിടിച്ചു തള്ളിയിട്ട് മാത്രമേയുള്ളുവെങ്കിൽ പിന്നെന്തിന് കുട്ടിക്കെതിരെ കേസ് കൊടുക്കണം? അവരെ അടിച്ച പുരുഷന്മാരെക്കെതിരെയല്ലേ കോടതിയിൽ പോകേണ്ടിയിരുന്നത്?

  ReplyDelete
  Replies
  1. അടിച്ച പുരുഷന്മാര്കെതിരെ ആണ് അവര് കേസ് കൊടുത്തത് അല്ലാതെ അമൃതയ്ക്ക് എതിരെ അല്ല. അവര്‍ വ്യക്തമായ് പറയുന്നുണ്ട്, അമൃത അല്ല, കൂടെ ഉണ്ടായിരുന്ന പുരുഷന്മാരാണ് അടിച്ചതെന്ന്

   Delete
 11. i agree with u. there is a media war that is brewing. lets wait for aisanet's version to see what turn it takes.

  ReplyDelete
 12. Laly O positve
  പ്രിയപ്പെട്ട അമൃതാ.. എന്തിനായിരുന്നൂ ഇതൊക്കെ... ? ഒരു ചെറിയ കൈയ്യബദ്ധം പോലും സ്ത്രീകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനു മേല്‍ കനത്ത പോറലുകള്‍ വീഴ്ത്തുമെന്ന് നീയറിയേണ്ടതായിരുന്നു.. ഇപ്പോള്‍ വരുന്ന പ്രതികരണങ്ങള്‍ നീയറിയുന്നുണ്ടോ..? പെണ്ണുങ്ങള്‍ കള്ളികളാണെന്ന്.. അവരുടെ ശത്രു അവര്‍ തന്നെയാണെന്ന്.. ഇതറിഞ്ഞ് ഐക്യദര്‍ഡ്യവുമായ് വന്ന പുരുഷകേസരികള്‍ തങ്ങള്‍ ചെയ്തതോര്‍ത്ത് ലജ്ജിക്കുന്നൂവെന്ന്.. സ്ത്രീകളൊന്നും നന്നാവില്ലെന്ന്..
  ഞാനും കരുതിയിരുന്നു നീയൊരു പ്രതീകമായി നമ്മുടെ സ്ത്രീകളുടെ മുന്‍പില്‍ ഉയര്‍ന്നു വരണമെന്ന്... ആര്യ് ഒരു കൂവല്‍ കൊണ്ട് തങ്ങളെ അടക്കിയിരുത്താന്‍ ശ്രമിക്കുന്ന, ഗര്‍ഭപാത്രമെന്ന മഹത്തായ പാത്ര സംരക്ഷണത്തിനു വേണ്ടി ശരീരത്തിന്റ്റെ ചോദനകളെ ഉപേക്ഷിക്കാന്‍ പറയുന്ന സാമൂഹ്യ് മനസ്ഥിതിക്കു കാര്‍ക്കിച്ച് തുപ്പിയപ്പോള്‍ നീ ഒരു പടി കൂടി കടന്ന് അവരെ ശാരീരികമായി കയ്യേറ്റം ചെയ്തൂവെന്നറിഞ്ഞപ്പോള്‍ അനീതിക്കു നേരേ ഉയരാന്‍ മടിക്കുന്ന ഒരായിരം കൈകള്‍ക്കാണത് കരുത്തു പകര്‍ന്നത്.. ഒരായിരം മനസ്സുകള്‍ക്കാണത് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചത്..
  സാരമില്ല.. തീര്‍ച്ചയായും അര്‍ഹിക്കാതെ കിട്ടിയ ഈ അംഗീകാരത്തില്‍ ഒരു നിമിഷം നീ നില മറന്നിരിക്കാം, പ്രശസ്തിയുടെ വെള്ളിവെളിച്ചം നിന്നിലെ ഹൃദയശുദ്ധിക്കുമേല്‍ തിരശ്ശീലയിട്ടിരുന്നേക്കാം... സാരമില്ല.. ഉയര്‍ത്തിപ്പിടിക്കാനൊരു പ്രതീകത്തെ സ്ത്രീകളെപ്പോഴും തേടുന്നുണ്ട്.. നമ്മുടെ പുരാണങ്ങളും സാഹിത്യവും പൊതു ബോധവും മുതലാളിത്തവും സൃഷ്ടിച്ച ഉത്തമ സ്ത്രീയെന്ന ക്ലിഷേക്കപ്പുറം സ്വന്തം കഴീവിലും പ്രവര്‍ത്തിയിലും ചിന്തകളിലും അഭിമാനമുള്ള തന്റേടിയായൊരു പ്രതീകത്തെ.. ആ തന്റേടമെന്നത് നമ്മുടെ സഹജീവികളോട് സ്നേഹവും ബഹുമാനവും കാണിക്കാതിരിക്കുന്നതല്ല, കാര്യമറിയാതെ ഏത് പ്രശ്നങ്ങളിലും എടുത്തു ചാടുന്നതല്ല, ആരേയും വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ മുറിവേല്‍പ്പിക്കുന്നതല്ല.. പുരുഷനില്‍ ഡോമിനേറ്റ് ചെയ്തിരിക്കുന്ന ഒരായിരം ദുര്‍ഗ്ഗുണങ്ങളെ അനുകരിച്ചു കൊണ്ടു മല്ല...
  ഒരു മനുഷ്യന്‍ മനുഷ്യനാകേണ്ടത് അവര്‍ തന്റെ മാനവീകതാബോധത്തെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ ഉപയോഗിച്ചാണ്.. ലോകത്തിനു മുഴുവന്‍ സ്നേഹം പകര്‍ന്നാണ്.

  സാരമില്ല .. എനിക്ക് നിന്നോട് ക്ഷമിക്കാനാകും.. നിരവധി കള്ളങ്ങളും ചതികളും നിറഞ്ഞൊരു ലോകത്ത് പക്വതയെത്താത്ത നിന്നെ പ്പോലൊരു പെണ്‍കുട്ടിയോട്.. ആ സംഭവത്തില്‍ ആര്‍ക്കും നിന്നില്‍ നിന്നും ഒരനീതിയും നേരിടേണ്ടി വന്നിട്ടില്ലെങ്കില്‍. മറിച്ചോന്ന് അറിയാനിട വരില്ലായിരിക്കാം...
  എന്നാലും പ്രിയപ്പെട്ട അമൃതാ... നിന്നെ എനിക്കിപ്പോഴും ഇഷ്ടമാണ്... . കള്ളമായിരുന്നെങ്കിലും നീ പലര്‍ക്കും നല്‍കിയത് അപാരമായൊരു ആത്മവിശ്വാസമാണു...

  ReplyDelete
  Replies
  1. Laly O positive
   >> ആ സംഭവത്തില്‍ ആര്‍ക്കും നിന്നില്‍ നിന്നും ഒരനീതിയും നേരിടേണ്ടി വന്നിട്ടില്ലെങ്കില്‍. മറിച്ചോന്ന് അറിയാനിട വരില്ലായിരിക്കാം...<<

   അനീതി നേരിടേണ്ടി വന്ന കുറെ പേരുണ്ട്. സ്ഥലം മാറ്റപ്പെട്ട ജഡ്ജി. പൂവാലന്‍മാര്‍ എന്ന ലേബല്‍ ലഭിച്ച് മാനം പോയവര്‍, ജോലി നഷ്ടപ്പെട്ടവര്‍. അവര്‍ ശരിക്കും പൂവാലന്മാര്‍ തന്നെയായിരുന്നോ അതോ പാര്‍ക്കിംഗ് സംബന്ധമായ തര്‍ക്കമായിരുന്നോ കാരണമെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഉള്ളത് പറയാമല്ലോ, തിരക്കഥകള്‍ ഉണ്ടാക്കി അവതരിപ്പിച്ച ചാനലുകാരെയും ചുളുവില്‍ താരമാകാന്‍ ശ്രമിച്ച കാരാട്ടക്കാരിയെയും അല്പം വിശ്വാസക്കുറവുണ്ട്.

   Delete
 13. ലാലി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. അമൃത കള്ളിയാണെങ്കിലും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അവളുടെ കഥ ഉപകരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന് കൊടുക്കാനുള്ളത് ബഷീര്ക കൊടുത്തതില്‍ സന്തോഷം.

  ReplyDelete
  Replies
  1. ഒരു ന്യായാധിപന് സ്ഥലം മാറ്റം വാങ്ങികൊടുത്തും 2-3 ചെറുപ്പക്കാര്‍ക്ക് പൂവാലന്‍ എന്ന പേരും പിന്നെ ജോലി നഷ്ട്ടവും ഇതൊക്കെ കൊണ്ട് വേണോ ഈ പറഞ്ഞ സ്ത്രീ ശാക്തീകരണം???!!!

   Delete
 14. <<< ഒരു പോത്ത് മുന്നില്‍ പോയാല്‍ മറ്റു പോത്തുകള്‍ പിറകെ പോകും എന്നാണല്ലോ .>>>

  ReplyDelete
 15. ഞാനും വിചാരിക്കുവായിരുന്നു, കരാട്ടെക്കും ഒരു ലിമിറ്റൊക്കെയില്ലേ എന്ന്

  ReplyDelete
  Replies
  1. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ എന്ന് മോഹന്‍ലാല്‍ ശ്രീനിവാസനോട് ചോദിച്ച ഡയലോഗ് ഓര്‍മ വന്നു.

   Delete
  2. @ vazhipokkan,

   karate യുടെ സ്തിഥി എനിക്കറിയില്ല പക്ഷെ കുങ്ങ്ഫു പഠിച്ചവര്‍ മഹാ അപകട കാരികളാണ് . ഒരിക്കല്‍ ഒരു കുങ്ങ്ഫു കാരനുമായി വെറുതെ ഒന്ന്റ്റ്റു മുട്ടി . എന്റമ്മോ ആലോചിക്കുംബോഴേ വയറൊന്നു കാളും !!!

   Delete
 16. Channel avatharakanmarya kosavanmarkku enthum parayamennayirikkunnu... aarumilley ivide chodikkan....attavum moolayumeduthu vivadamundakkan irangiyirikkunnu.... 2 divasam munpu suryanelli penkuttiyeyum kudumbatheyum vechu catholica sabhakkethire oru vedimarunnittu nokki pakshe pottiyilla cheettippoyi...

  ReplyDelete
 17. ജോണ് കൂനമ്മാവ്March 10, 2013 at 3:15 PM

  പോട്ട് സാരമില്ല ഒരബദ്ധമൊക്കെ ഏതു പോത്തു വ്യാപാരിക്കും പറ്റും

  ReplyDelete
 18. ചാനലുകള്‍ ധാര്‍മികതയേയും സത്യസന്ധതയേയും മറച്ചുവെച്ച് പകരം പ്രേക്ഷകര്‍ക്ക്‌ താല്പര്യമുള്ള പൊങ്ങച്ചങ്ങളില്‍ എരിവും പുളിയും ചേര്‍ത്ത് വിളമ്പുന്ന കാലമാണിത്. വാര്‍ത്താവതരണം വെറും കോമഡി കാഴ്ച്ചകളായി മാറി.

  ReplyDelete
 19. ഒരു പെണ്ണ് എന്ത് പോക്ക്രിത്തരവും കാണിച്ചിട്ട് അവസാനം അപമര്യാദയായി പെരുമാറി എന്നോ കമന്റ് അടിച്ചു എന്നോ പറഞ്ഞാല്‍ അവളുടെ കാര്യം സുരക്ഷിതമാവും.ഈ തല്ലു കിട്ടിയ രണ്ടു പേരില്‍ ഒരാളുടെ ഭാര്യ ഈ പ്രശനത്തിന്റെ പേരില്‍ പിണങ്ങി പോയി .തല്ലു കിട്ടിയതും പോരാഞ്ഞു,പൂവാലന്‍ എന്ന പേര് ചാര്‍ത്തി കിട്ടിയതും മൂക്കിന്റെ പാലവും ജോലിയും പോയി കിട്ടിയത് മിച്ചം. ബൈക്കില്‍ വന്നു ഇറങ്ങിയ ഈ പര്‍വതാകാരിയെ ഒരു കാര്യവും ഇല്ലാതെ ഇവന്മാര്‍ തെറിയില്‍ മുക്കിയ കമന്റടിച്ചു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുവാന്‍ ചിലപ്പോള്‍ കവര്‍ സ്ടോരിക്കു മാത്രമേ കഴിയൂ.തെറ്റായ ആരോപണം ഉന്നയിച്ച ഇവരുടെ പേരില്‍ ആ ചെറുപ്പക്കാര്‍ മാന നഷ്ടത്തിന് കേസ് കൊടുക്കണം.അന്വേഷണത്തിന് ഉത്തരവിട്ടത്തിന്റെ പേരില്‍ സ്ഥലം മാറ്റപെട്ട ജഡ്ജിയെ തിരിച്ചു ആ സ്ഥാനത്ത് തന്നെ കൊണ്ട് വരാനുള്ള നടപടി ഉണ്ടാവണം.സ്ത്രീ ശക്തി..കരാട്ടെ..കോപ്പ്..ത്ഫൂ..

  ReplyDelete
 20. പര്‍ക്കിങ്ങിനെ ചൊല്ലി അടി നടന്നിട്ടുണ്ടാവും, ഗവണ്മെന്റ് സ്റ്റാഫ്‌ ആണെന്ന് മനസ്സിലായപ്പോള്‍ സ്ത്രീ സംരക്ഷണ നിയമം, സ്ത്രീ പീഡനം, പിന്നെ കുറച്ചു പേരും പ്രസസ്തിയും...................................................

  ReplyDelete
 21. നേരോടെ.... നിര്‍ഭയം.... നിരന്തരം... ഒലത്തുന്നത് എന്താണെന്നു ഇപ്പോള്‍ എല്ലാര്‍ക്കും മനസ്സിലായില്ലേ ??????

  ReplyDelete
 22. കാള പെറ്റെന്നു കേട്ടെപോയേക്കും കവര്‍ സ്റ്റോറി കാരി കയറെടുത്തു ...............

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. ഒരു വാര്‍ത്ത സത്യം എന്ന് തോന്നിയപ്പോ കൊടുത്തു.അതിനിത്ര മാത്രം കുതിരകയറണോ....? പാ‍വം ഇടികുട്ടിയുടെ കാര്യം കരോട്ടയായി അത്രമാത്രം. എങ്കിലും, കാഴ്ച്ചയില്‍ ഒരു ബോക്സിംങ്ങ് ലുക്ക് ഉണ്ട് പ്രസ്തുത കഥാപാത്രത്തിന്.

  ReplyDelete
  Replies
  1. ആ ചെറുപ്പക്കാരുടെ ജീവിതം ജോലി ,, അഭിമാനം ഇതൊന്നും തനിക്കൊരു പ്രശ്നവുമല്ലേ??? കഷ്ടം,, ചിലപ്പോള്‍ ഇവര്‍ വീട്ടില്‍ സ്വന്തം പെറ്റ തള്ളയുടെ മുഖത്ത് പോലും നോക്കാന്‍ കഴിയാതെ തല കുമ്പിട്ടു നിന്നിട്ടുണ്ടാവും

   Delete
  2. This comment has been removed by the author.

   Delete
  3. ലൈക്ക്‌ ബട്ടന്‍ ഉണ്ട്ടയിരുന്നെങ്കില്‍ ഒന്ന് ലൈക്കാമായിരുന്നു, അനോണിയുടെ കമെന്റ്.

   Delete
 25. പത്ര വാര്‍ത്തകളെയും ചാനല്‍ വാര്‍ത്തകളെയും പ്രധമാദൃഷ്ട്യാല്‍ വിശ്വസിക്കാന്‍ പാടില്ല എന്ന് അമൃതയുടെ വീര സാഹസിക ( നുണ ) കഥകള്‍ നമ്മെ വീണ്ടും ബോധ്യപ്പെടുത്തുന്നു. പ്ത്രവര്തകളുടെയും ചാനല്‍ ന്യൂസുകളുടെയും വിശ്വാസ്യതക്ക് പ്രഹരം ഏല്പിച്ചതിന്റെ പേരില്‍ അമൃതക്ക് പുതിയ എന്തെങ്കിലും അവാര്‍ഡു കൊടുക്കുന്നതിനെപ്പറ്റി കപട ഫെമിനിസ്ടുകളും അവരുടെ പൃഷ്ടം താങ്ങുന്ന പെങ്കോന്തന്മാരും ആലോചിക്കേണ്ടതാണ്

  ReplyDelete
 26. ബഷീര്‍ സാഹിബ്‌ , കലക്കന്‍ പോസ്റ്റായി പോയി, ഇനി ഏഷ്യനെറ്റ് നാണിച്ചു പൂട്ടിയിടുമോന്നാ എന്റെ പേടി ..ഇത്തരം കോമഡികള്‍ ജനങ്ങള്‍ ആസ്വദിക്കുന്നുണ്ട്.അത്രക്കാര്‍ക്കും ബഷീര്‍ക്ക പണികൊടുക്കരുതുട്ടോ.
  ഒരു നല്ല സദ്യ ഉണ്ണാന്‍ പോയാല്‍ ഒരു കുറവില്ലെങ്ങിലും പഴം വലുപ്പം കൂടി പോയി എന്ന് കുറ്റം പറയുക കേരള മര്യാദയാണല്ലോ? അതെ പോലെ ഒന്ന് ഞാന്‍ ഈ പോസ്റ്റിനെ കുറിച്ച് പറയട്ടെ.
  " നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇന്നുണ്ട്. പക്ഷെ അവരൊന്നും ഇതുപോലുള്ള കള്ളക്കഥകള്‍ ഉണ്ടാക്കി ഹീറോ ചമയാന്‍ ശ്രമിക്കാറില്ല"
  ഇതില്‍ ഹീറോ എന്നുള്ളത് ഹീറോയിന്‍ എന്നാക്കാമായിരുന്നു... ഹി ഹി

  ReplyDelete
  Replies
  1. എന്തൊരു സന്തോഷം...

   Delete
 27. ഒരു വീഡിയോ ക്ളിപ്പിംഗ് വച്ച് ഈ പെണ്‍കുട്ടി പൂവാലന്‍മാരെ ഇടിച്ചിട്ടില്ല എന്നെങ്ങനെ തീരുമാനിക്കും.

  ഈ സംഭവം നടന്നപ്പോള്‍ ഇതൊക്കെ കണ്ടു നിന്ന അനേകം  പേരവിടെ ഉണ്ടായിരുന്നു. ഇത് വാര്‍ത്ത ആയപ്പോള്‍ ഇവരിലാരും ഈ പെണ്‍കുട്ടിയുടേ അവകാശവാദത്തെ ചോദ്യം ചെയ്തുമില്ല. ഇവരൊക്കെ വള്ളിക്കുന്നന്‍മാരാണെന്ന് ആരും കരുതുന്നില്ല.

  അമൃത ഒറ്റക്കാണാ പൂവാലന്‍മാരെ തല്ലിയോടിച്ചതെന്ന് അവര്‍ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. ഏഷ്യാനെറ്റും പറഞ്ഞില്ല. അമൃതയുടേ അച്ഛന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ പൂവാലന്‍മാര്‍ മര്‍ദ്ദിച്ചു എന്നാണ്, അമൃത പറഞ്ഞത്. അതല്ലേ ഇപ്പറയുന്ന ക്യാമറയിലുമുള്ളു. ഒരാള്‍ മാത്രമായിരുന്നു അമൃതയെ അസഭ്യം പറഞ്ഞതെന്നാണവര്‍ പറയുന്നതും. അയാളെ അമൃത കൈകാര്യം ചെയ്യുന്നത് ഇപ്പോഴത്തെ വീഡിയോയില്മുണ്ട്. പിന്നെ ഓടിക്കൂടിയ മറ്റാളുകളും അമൃതക്കൊപ്പം പൂവാലന്‍മാരെ നേരിട്ടു എന്നാണ്, ഏഷ്യാനെറ്റും പറയുന്നത്. ഇതിലപ്പുറം മറ്റൊന്നും അമൃത പറഞ്ഞിട്ടുമില്ല. പിന്നെ വള്ളി എന്താണു തെളിയിക്കാന്‍ ശ്രമിക്കുന്നത്?

  ഏതായാലും ഇതിപ്പോള്‍ കേസായി. പോലീസ് ക്യാമറയില്‍ ഇവരില്‍ പലരുടെയും മുഖം പതിഞ്ഞിട്ടുണ്ടാകുമല്ലോ. അവരെയൊക്കെ വിസ്തരിച്ചാല്‍ സത്യം പുറത്തു വരും.

  പെണ്ണിന്റെ തല്ലു കൊള്ളുന്നത് നാണക്കേടാണെന്ന് മനസിലായ പൂവാലന്‍മാര്‍ ്‌, ആ പെണ്‍കുട്ടിയല്ല തല്ലിയതെന്നും, അവളുടെ അച്ഛനാണെന്നും പറഞ്ഞിപ്പോള്‍ കേസുകൊടുത്തു. ഭാര്യയുടെ തല്ലുകൊണ്ടത് കേമത്തമെന്നും പറഞ്ഞ് കേരളം ഭരിക്കുന്ന മന്ത്രി നടക്കുന്നു. ഇതാണു ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്. ഏത് ദൈവത്തിന്റേതെന്നേ സംശയമുള്ളു.  ReplyDelete
  Replies
  1. ഭാര്യയുടെ തല്ലുകൊണ്ട മന്ത്രിയെകുറിച്ചൊന്നും ബഷീർ എഴുതില്ല. ലീഗു കുണ്ടന്മാർക്ക് തരിപ്പൂണ്ടാകുന്നതെ ബഷീറ് എഴുതു. അതുമാത്രമെ എഴുതിയിട്ടുള്ളു ഇന്നു വരെ...

   ഹരീഷ്, പറവൂർ

   Delete
  2. ഹല്ല പിന്നെ...
   ഈ കമന്റടിക്കാരെല്ലാം വള്ളിക്കുന്ന് പറഞ്ഞ പോലെ കവര്‍ സ്റ്റോറിക്കാരി ഏഷ്യാനെറ്റില്‍ നടത്തിയ അഭിമുഖം കേട്ടവരാണ്.
   പിന്നെ പോലീസിന്റെ രഹസ്യക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടവരുമാണ്.
   എന്നിട്ടും ഈ അഭിമുഖത്തില്‍ പറഞ്ഞതും മഹാകവി കണ്ടതുമായ ഇടികളൊന്നും ഇവിടത്തെ കമന്റടിക്കാരെന്തേ കാണാഞ്ഞത്?

   ഇവരോടൊക്കെ പോക്കിരിരാജയിലെ ഈ ഡയലോഗ് തന്നെയാണ് പറയേണ്ടത്..

   ടെന്‍ഷന്‍ അടിക്കേണ്ട സാറേ... ആ അടി നോര്‍മല്‍ സ്പീഡില്‍ ആലോചിച്ചാല്‍ കാണാന്‍ പറ്റില്ല.
   സാറൊന്ന് റിവൈന്റ് ചെയ്തിട്ട്, സ്ലോമോഷനില്‍ ആലോചിച്ച് നോക്ക്...


   ഇപ്പോ കണ്ടോ... എന്നിട്ട് ആലോചിച്ചേ... പാര്‍ക്കിങ്ങായിരുന്നോ പ്രശ്നം കമന്റടിയായിരുന്നോ പ്രശ്നം..

   Delete
  3. >>>>ഇപ്പോ കണ്ടോ... എന്നിട്ട് ആലോചിച്ചേ... പാര്‍ക്കിങ്ങായിരുന്നോ പ്രശ്നം കമന്റടിയായിരുന്നോ പ്രശ്നം..<<<

   ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന ഒരു കശപിശ ആയിരുന്നു അവിടെ നടന്നത്.

   ശബ്ദമൊന്നുമില്ലാത്ത ഈ ഒന്നര മിനിറ്റുള്ള വീഡിയോ ക്ളിപ്പിംഗില്‍ നിന്നും പാര്‍ക്കിംഗ് ആയിരുന്നു പ്രശ്നമെന്നും, കമന്റടി ഉണ്ടായില്ല എന്നും, ആ പെണ്‍കുട്ടി ആരെയും ഇടിച്ചില്ല എന്നും എങ്ങനെയാണു താങ്കള്‍ മനസിലാക്കിയതെന്ന് ഒന്നു പറഞ്ഞു തരാമോ?

   എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല.

   ഏതായാലും ഈ സംഭവം നടന്ന സമയം മുഴുവന്‍ പോലീസ് ക്യാമറ പ്രവര്‍ത്തിച്ചിരുന്നല്ലോ. ആ വീഡിയോ റെക്കോര്‍ഡിംഗ് മുഴുവനായി എന്തുകൊണ്ട് പോലീസിനു കാണിച്ചു കൂടാ?

   ഏതായാലും ഈ പെണ്‍കുട്ടി ഒരാളെ തട്ടുകടയുടെ പിന്നില്‍ നിന്നും വലിച്ചു കൊണ്ടു വന്ന് റോഡിലേക്കിടുന്നത് വീഡിയോയില്‍ ഉണ്ടല്ലോ. തട്ടുകടയുടെ പിന്നില്‍ എന്തു സംഭവിച്ചു എന്നതിന്റെ വീഡിയോ വല്ലതും ആരുടെയെങ്കിലും കയ്യിലുണ്ടോ?

   പോലീസുകാര്‍ വഴിയെ പോകുന്നവനെ എടുത്തിട്ട് പിടച്ചാലും  അയാളുടെ പേരില്‍ അവര്‍ കേസെടുക്കും. അതൊരു വക മുന്‍കൂര്‍ ജാമ്യമാണ്. ഭാവിയില്‍ ഉണ്ടാകാവുന്ന കേസിനെ പ്രതിരോധിക്കാനുള്ള ജാമ്യം. അതേ ഇതിലും നടന്നിട്ടുള്ളു. സ്ത്രീ പീഢനം ഗൌരവതരമായ കുറ്റമാണ്. ഭവിയില്‍ ഈ പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പ്രശ്നം  ഗുരുതരമാകും. പ്രത്യേകിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിയാകുമ്പോള്‍. അപ്പോള്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നെ ഉള്ള ഏറാണിത്. വളരെ നേരം നീണ്ടുനിന്ന ഒരു സംഭവത്തിന്റെ ഒന്നര മിനിറ്റു മാത്രം  ഉള്ള ഒരു വീഡിയോ ക്ളിപ്പിംഗ് മാത്രം തെളിവായി പോലീസ് ശേഖരിച്ചതും പുറത്തു വിട്ടതും അതിന്റെ ഭാഗമാണ്.

   Delete
 28. അങ്ങനെ പവനായി .........
  ബേക്കറി ജങ്ങ്ഷന്‍ , അടി, അമൃത.... എന്തായിരുന്നു

  ReplyDelete
 29. വെറുതെ ആ പെണ്ണിന്റെ മേല്‍ മെക്കിട്ടു കേറരുത്...തല്ലു വാങ്ങിയവന്മാര്‍ തല്ലു ചോദിച്ച് വാങ്ങിയത് തന്നെ ആണു ...ഇവിടെ തെറി എഴുതി സായൂജ്യമടയുന്നവരുടെ പെങ്ങന്മാര്ക്കാണീ അവസ്ഥ എങ്കില്‍ എന്ത് പറയുമായിരുന്നു...ഡെല്ഹി പെണ്‍ കുട്ടി കെരളത്തിലായിരുന്നെങ്കില്‍ ആ കുട്ടിയെ ഈ നാട്ടുകാര്‍ എത്ര അപമാനിച്ചെനെ എന്ന് ഓര്ത്തുപോകുന്നു ...ഒരു പിന്ചു കുരുന്നിനെ അപമാനിച്ചതിന്റെ പ്രതികരണം കന്ട് അറപ്പ് തൊന്നുന്നു...സാക്ഷര കേരളം പോലും ...ഫൂ....പന്ന രാഷ്ട്രീയത്തിന്റെയും മത തീവ്രവാദത്തിന്റെയും കൂടാരം .

  ReplyDelete
 30. I was looking through all Blog Lions once the video was released, none responded, except you. Bravo Basheer. It is high time to chain these stupid channels. Just a small spark and they made it a wild fire, none cared about the status & feelings of those young men. All on a sudden, whole media started to sing the same song and cursing the men. This is stupid and Micky mouse system. Anyway, thank you Bahseer Bhai for responding again. I urge all males to enlighten your family that may be today or tomorrow our names could pop in such stupid stories and our family should know that this a circus and we are made to be play the role of clowns. " All that you see on that idiot box is not that true". Hats off for this statement, whoever made it.

  ReplyDelete
  Replies
  1. Jhonmelvin, The so called 'Progressive & Feminist' writers/bloggers are in the 'image prison'. if you criticize anything, you will be labelled as'Taliban', of which they are afraid of :)

   Delete
  2. Basheer, appreciate your concern:), got your point, thanks a million, not to worry. I trust in freedom of expression. Keep the good work going Basheer.

   Delete
 31. അമൃത പൂവാലന്മാരെ അടിച്ച് നിലംപരിശാക്കി.
  ഡയാന രാജകുമാരി മരിച്ചു എന്ന് റിപ്പോര്‍ട്ട് എഴുതി പിന്നെയും ജീവിച്ചു.
  നീല്‍ ആംസ്ട്രോങ് ഇസ്‌ലാം സ്വീകരിച്ചു.
  സംജ്ഹോത മക്ക മസ്ജിദ്‌ സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍ ആണ്.
  പില്‍ട്ട് ഡൌണ്‍ മാന്‍ എന്ന ഒരു തരം ജീവികള്‍ കുരങ്ങിനും മനുഷ്യനും ഇടയില്‍ കണ്ണിയായി ജീവിച്ചിരുന്നു.
  ആദ് സമൂഹത്തിന്‍റെതെന്ന് കരുതുന്ന ഭീമാകാരന്‍ അസ്ഥികള്‍ കണ്ടെടുക്കപ്പെട്ടിരിക്കുന്നു.
  ലോകത്ത് പട്ടിണി കുറയുന്നു.
  ചാരവര്‍ണ്ണമുള്ള കോട്ടിന്‍റെ നിറം പച്ചയാണ്.
  സ്കൂള്‍ തുറക്കാന്‍ കുട്ടികള്‍ സമരം ചെയ്യുന്നു.
  പറക്കുന്ന മൂട്ടകള്‍ കൌതുകമുണര്‍ത്തുന്നു.

  എന്നാല്‍ നിങ്ങള്‍ക്കൊന്നല്ലേ കേള്‍ക്കേണ്ടത്? ഞാന്‍ ഇനിയും പത്രം വായിക്കും, ചാനലും കാണും. ആര് തടുക്കും കാണട്ടെ.

  ReplyDelete
  Replies
  1. അദ്ദ്യത്തെത് മാത്രം ഞാന്‍ വിശ്വസിക്കുന്നു.

   Delete
  2. Arif Zain
   നവമാധ്യമ സംസ്കാരത്തിന്റെ ഗീബല്‍സിയന്‍ എത്തിക്സിനു ഈ 'കത്തുന്ന തമാശകള്‍' പ്രഹരമേല്പിക്കുന്നു.. <<എന്നാല്‍ നിങ്ങള്‍ക്കൊന്നല്ലേ കേള്‍ക്കേണ്ടത്? ഞാന്‍ ഇനിയും പത്രം വായിക്കും, ചാനലും കാണും. ആര് തടുക്കും കാണട്ടെ.<< :)

   Delete
  3. ബഷീര്‍ സര്‍, അമൃതയുടെ അച്ഛനെയോ കൂട്ടുകരനെയോ കുറ്റം പറയാന്‍ വരട്ടെ.സ്വന്തം മകളെ കമന്റടിച്ച അച്ഛന്‍ അതില്‍ പ്രതിഷേധിച്ചുവെങ്കില്‍ അതില്‍ ഒരു തെറ്റും കാണാന്‍ പറ്റില്ല. ഒരച്ഛന്റെ കടമയാണ് അത്. പിന്നെ മാധ്യമങ്ങള്‍ അവരുടെ rating കൂട്ടാന്‍ എന്തൊക്കെ പൊടിപ്പും തൊങ്ങലും കേറ്റിയിട്ടുണ്ടെന്നു മനോരമയുടെയോ ഏഷ്യാനെറ്റിന്റെയോ പാതി മാത്രമുള്ള വീഡിയോ ക്ലിപ്പിംഗ് വച്ച അഭിപ്രായം പറയാതിരിക്കുകയാണ് ഭേദം. അമൃത എന്നാ പെണ്‍കുട്ടി അതിനു കൂട്ട് നിന്നിട്ടുന്ടെങ്കില്‍ ഈ മാധ്യമങ്ങള്‍ ചെയ്തതിനെക്കാള്‍ ഒക്കെ വലിയ തെറ്റാണ്

   Delete
  4. Alma Jay
   >>അമൃതയുടെ അച്ഛനെയോ കൂട്ടുകരനെയോ കുറ്റം പറയാന്‍ വരട്ടെ.സ്വന്തം മകളെ കമന്റടിച്ച അച്ഛന്‍ അതില്‍ പ്രതിഷേധിച്ചുവെങ്കില്‍ അതില്‍ ഒരു തെറ്റും കാണാന്‍ പറ്റില്ല. ഒരച്ഛന്റെ കടമയാണ് അത്.<<
   Don't get me wrong. കമന്റടിയന്‍മാരെയും പൂവാലന്മാരെയും ചെരിപ്പൂരി അടിക്കണമെന്ന പക്ഷക്കാരന്‍ തന്നെയാണ് ഞാന്‍. ഇത്തരം പ്രചാരണ ഡ്രാമകളോട് മാത്രമേ വിയോജിപ്പുള്ളൂ..

   Delete
 32. അമൃത ചേച്ചി ഇത് ഞങ്ങളോട് വേണ്ടായിരുന്നു. ശല്യം ചെയ്യാന്‍ വരുന്ന പൂവാലന്മാരെ നിങ്ങളെ പോലെ കരാട്ടെ ഒക്കെ പഠിചു തിരിച്ചടിക്കണം എന്നൊക്കെ ചിന്തിച്ചിരുന്ന ദിവസങ്ങലിലൂടെയായിരുന്നു കടന്നു പോയിരുന്നത്. ഇതിപ്പം വല്ലാത്ത അവസ്ഥയായി പോയി.

  ReplyDelete
  Replies
  1. അപ്പോ തന്നെ ഏഷ്യാനെറ്റ് വിളിച്ച് ഒരു അവാര്‍ഡ് തന്നു...
   അന്നോ??!!
   അന്നല്ല, അവിടന്ന് രണ്ടീസം കഴിഞ്ഞിട്ട്....

   Delete
  2. ha ha !! athu kollam..

   Delete
  3. man.. u rock...

   Delete
 33. സത്യത്തില്‍ ആരാ കരാട്ടെ പഠിച്ചത്?
  അമൃതയോ അതോ അച്ഛനോ?

  പെണ്മക്കള്‍ കരാട്ടെ പഠിച്ചാല്‍, അച്ഛന്‍മാര്‍ക്ക് തല്ലാന്‍ കഴിവ് കിട്ടുന്ന ആ കരാട്ടെ കോഴ്സ് പഠിപ്പിക്കുന്നത്‌ എവിടെയാ..?
  പേര് പോലും ഇട്ടിട്ടില്ലാത്ത എന്‍റെ മോള്‍ക്ക്‌ ഒരു സീറ്റ്‌ കിട്ടുമോ എന്ന് നോക്കാനാ...

  --ഗ്രിഗറി.
  (പ്രോക്സിയുടെ കരാള ഹസ്തം മൂലം അനോണിയായി പോസ്റ്റുന്നു. )

  ReplyDelete
 34. അല്ലേലും കായികമായി നേരിടുന്നത് എങ്ങിനെ ഒരു പരിഹാരമാകും.

  അവളെക്കാള്‍ വലിയ അഭ്യാസിയാണ് അവനെങ്കില്‍ അവളുടെ പരിപ്പെളകില്ലേ..

  ReplyDelete
 35. പൈങ്കിളിയെഴുതാൻ ചേട്ടനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.

  ReplyDelete
 36. നാടെങ്ങും അമൃത ആഘോഷിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരെണ്ണം അടിയന്‍ എഴുതിയിരുന്നു <a href="http://1blogan.blogspot.com/2013/02/blog-post_19.html> അമൃതമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍ ....... </a>

  ReplyDelete
 37. കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !! ... ഇനിയും വഴികൾ പലതുണ്ട് ... നേരോടേ നിർഭയം നിരന്തരം ശ്രമിക്കൂ....

  ReplyDelete
 38. മേലാല് നിന്റെയീ കയ്യ് ഒരാണിന്റെ നേര്ക്കും ഉയരില്ല അതറിയാഞ്ഞിട്ടല്ല
  പക്ഷേ നീ ഒരു പെണ്മായിപോയി വെറും പെണ്ണ്....രജ്ഞി പണിക്കര് ദി കിങ്ങ് എന്ന
  ചിത്രത്തില് മമ്മൂട്ടിയെക്കൊണ്ട് പറയിച്ച ഈ ഡയലോഗ് കേരളത്തിലെ എല്ലാ
  നട്ടെല്ലുള്ള ആണുങ്ങല്ക്കു വേമ്ടിയും ഡെഡിക്കേറ്റ് ചെയ്യുന്നു

  ReplyDelete
 39. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത വലിയ ഹിറ്റ്‌ ആയപ്പോള്‍ മറ്റവന് പിടിച്ചില്ല. സത്യം അന്വേഷിച്ചു ഇറങ്ങിയ മനോരമ ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു അതില്‍ അമൃത തല്ലുന്നില്ല എന്ന് പറയുന്നു. യടാര്തത്തില്‍ അമൃത തല്ലിയാലും ഇല്ലെങ്കിലും അത് ക്യാമറയില്‍ പതിയണം എന്നില്ല. വീഡിയോയില്‍ ഇല്ലെങ്കില്‍ അമൃത തല്ലിയില്ല എന്ന് അര്‍ത്ഥമില്ല. പിന്നെ അടച്ചിട്ട സ്വകാര്യ മുറിയില്‍ ഒന്നും അല്ലല്ലോ സംഭവം നടന്നത്? പൊതു സ്ഥലത്ത് അല്ലെ? അവിടെ കുറെ പേര്‍ കണ്ടു നിന്നിരുന്നല്ലോ? ഒരു പെണ്ണോ ആണോ മാധ്യമങ്ങള്‍ വഴി കള്ളത്തരം ആയിരുന്നു വിളിച്ചു പറയുന്നത് എങ്കില്‍ അവിടെ കണ്ടു നിന്നവന്മാര്‍ കിഴങ്ങന്മാര്‍ ആണോ? ഇവര്‍ ആരും പ്രതികരിക്കാത്ത സ്ഥിതിക്ക് സംഗതി സത്യം ആകാനെ തരമുള്ളൂ. എന്തായാലും അന്വേഷണം നടക്കട്ടെ, അത് വരെ ക്ഷമിക്കാം. അതുപോലെ, ഇതുപോലെ ഒരു വാര്‍ത്ത മനോരമ പുറത്തു വിടുന്നതിനു മുന്‍പേ ചിലര്‍ ഫേസ്ബുക്ക് പോലുള്ള മീഡിയകള്‍ വഴി അമൃതയെ ചെളി വാരി എറിയാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. ഇവന്മാരുടെ തലയ്ക്കു എന്തിന്റെ ഓളം ആണെന്ന് അന്വേഷിച്ചാല്‍ ആദ്യം എത്തുന്നത് മതത്തില്‍ ആകും. ഒരു പെണ്ണ് ആള്ലാകുന്നത് ഒട്ടും പിടിക്കാത്ത ഒരുപാട് പുരുഷ ഞാഞ്ഞൂലുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അതുപോലെ ഉള്ള ഞാഞ്ഞൂലിന്റെ ശീല്‍ക്കാരം ആണ് ഫേസ്ബുക്കില്‍ കാണുന്നത്.

  ReplyDelete
  Replies
  1. ഒന്ന് പോടര്‍ക്കാ.....

   Delete
  2. alla pinney !!

   Delete
  3. you are not malak..you are sataan

   Delete
  4. ഓ! വരവ് വച്ചിരിക്കുന്നു അനോണി ഞാഞ്ഞൂൽസ്...

   Delete
 40. ഉപ്പു തിന്നിട്ടുന്ടെങ്കില്‍ വെള്ളം കുടിക്കും..

  ഇപ്പോള് പാടത്തു പണിയും വരമ്പത്ത് കൂലിയും ആണ്...അതാണ് ആ പെണ്ണിന് കിട്ടിയത്

  ReplyDelete
 41. സര്‍വ രാജ്യ പുരുഷന്മാരെ സംഘടിക്കുവിന്‍ ....അമ്രുതമാരുടെ പേരില്‍ മൂക്ക് അടിച്ചു പരതുന്നതിന്നു മുമ്പ് ..... :) :)

  ReplyDelete
 42. Mr: Basheer please do not write contradictory blogs. You have shown many time suspicion over the authenticity MM news. But today to defame a girl who courageously fought against someone, you believe the story. I don't think anybody can get a conclusion on that video except Manorama. I remember the Manglore flight crash which Manorama reported early morning that the flight is fired before landing with their state of the art demonstrations. Pity on Manorama and they news are seldom credible. Asianet is much better than that.

  ReplyDelete
 43. Aval adi koduthenkil aval midukky thanne aval abhinanthanam arhikunnu

  ReplyDelete
 44. ഇവൾക്ക് ഉള്ളിക്ക് തുറാൻ പൊയികുടെ കളവ് പറയാൻ മടിയില്ലത്ത വളിച്ച ജന്മം

  ReplyDelete