March 3, 2013

ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു

'ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞു വെള്ളം തൊടാതെ തിരിച്ചു വന്നു' എന്ന് പറയുന്നത് പോലെ ബ്രിട്ടാസ് വീണ്ടും കൈരളിയിലേക്ക് തിരിച്ചു വരികയാണ്. അവനിത് തന്നെ വേണം എന്ന് പറയുന്നവരാണ് കൂടുതലും. തമിഴ് സിനിമയില്‍ എം ജി ആറിനെപ്പോലെ കത്തിനില്‍ക്കുന്ന സമയത്താണ് ബ്രിട്ടാസ് കൈരളി വിട്ടത്. ഇപ്പോള്‍ വടിവേലുവിന്റെ അവസ്ഥയിലാണ് തിരിച്ചു വരുന്നത്. ഏഷ്യാനെറ്റില്‍ ചിലവഴിച്ച രണ്ട് വര്‍ഷങ്ങള്‍ ബ്രിട്ടാസിന്റെ മാധ്യമ ജീവിതത്തിലെ പൂച്ചയും നായയും ഒരു പോലെ നക്കിയ  വര്‍ഷങ്ങളാണെന്ന്  വിശ്വസിക്കുന്നവരാണ് ഏറെയും. മമ്മൂട്ടിയുടെയും പിണറായി സഖാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് മര്‍ഡോക്കിനെ തലാഖ് ചെല്ലുന്നത് എന്നാണു പുള്ളിക്കാരന്‍ ഇപ്പോള്‍ പറയുന്നത്. ഞാന്‍ വിശ്വസിച്ചു!!. നിങ്ങളുമത് വിശ്വസിക്കണം!!!. തെളിവിനായി മമ്മൂട്ടിയുടെ ലെറ്റര്‍ പാഡില്‍ ഒരു കത്തും ടൈപ്പ് ചെയ്തു വെച്ചിട്ടുണ്ട്. അതെന്തോ ആവട്ട്.. ഈ തിരിച്ചു വരവ് എല്ലാവര്‍ക്കും ഒരു പാഠമാണ്. ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളി കേള്‍ക്കുന്ന എല്ലാവര്‍ക്കും.

ഏഷ്യാനെറ്റുകാര്‍ സത്യത്തില്‍ ഒരു വലിയ ട്രാപ്പിലാണ് ബ്രിട്ടാസിനെ വീഴ്ത്തിയത്. ബിസിനെസ്സ് ഹെഡെന്ന് പേരു നല്‍കി ഒരു തിരിയുന്ന കസേരയും കൊടുത്ത് മൂലക്കിരുത്തി. കൈരളിയില്‍ സര്‍വ്വാധിപനായി വിലസിയിരുന്ന ബ്രിട്ടാസ് സ്റ്റാര്‍ ഗ്രൂപ്പിന്റെ താപ്പാനകള്‍ക്കിടയില്‍ ഒരെലിയെപ്പോലെ ജീവിക്കേണ്ടി വന്നു. ബ്രിട്ടാസിന്റെ ട്രേഡ് മാര്‍ക്കായിരുന്ന അഭിമുഖങ്ങള്‍ക്ക് ഏഷ്യാനെറ്റില്‍ ഇടമുണ്ടായില്ല. ശ്രീകണ്ഠന്‍ നായര്‍ സൂപ്പര്‍ ഡൂപ്പറായി കൊണ്ടുപോയിരുന്ന 'നമ്മള്‍ തമ്മി'ലാകട്ടെ ബ്രിട്ടാസിനെ സംബന്ധിച്ചിടത്തോളം വാട്ടര്‍ ലൂ ആയി മാറി എന്നും പറയാം.  താരപദവിയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്വാഭാവിക മരണം സംഭവിച്ചു കൊണ്ടിരിക്കവെയാണ് പാവം കൈരളി ഓക്സിജന്‍ വാള്‍വുമായി രക്ഷക്കെത്തിയത്.

ബ്രിട്ടാസ് എന്തൊക്കെപ്പറഞ്ഞാലും കൈരളി ചാനലിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകന്മാരെ  സംബന്ധിച്ചിടത്തോളം ബ്രിട്ടാസ് ഒരു ബ്രൂട്ടസാണ്. നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങളും ഇടതുപക്ഷ ഹൃദയവും നാല് വെള്ളിക്കാശിനു വേണ്ടി മര്‍ഡോക്കിന്റെ കാല്‍ക്കീഴില്‍ അടിയറവു പറഞ്ഞ് പാര്‍ട്ടിയെയും അതിന്റെ ചാനലിനെയും വഞ്ചിച്ചു കടന്ന് കളഞ്ഞ ബ്രൂട്ടസ്. കൈരളി പാര്‍ട്ടിയുടെ ചാനലല്ല എന്ന് എത്ര തവണ ആവര്‍ത്തിച്ചാലും അത് പാര്‍ട്ടിയുടെത് അല്ലാതാവുന്നില്ല. ബൂര്‍ഷ്വാസിയുടെയും കുത്തക മുതലാളിമാരുടെയും മാധ്യമ സംസ്കാരത്തിനെതിരെ തൊഴിലാളിവര്‍ഗ പാര്‍ശ്വവത്കൃത ജനതയുടെ ആത്മാവിഷ്കാരമായിട്ടാണ് കൈരളി ജനിക്കുന്നത്. പാര്‍ട്ടിയോട് അനുഭാവമുള്ള ശത കോടീശ്വരന്‍മാരുടെ ഷെയറുകള്‍ക്കൊപ്പം കൂലി വേല ചെയ്തും പാടത്ത് പണിയെടുത്തും വിയര്‍പ്പൊഴുക്കിയ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ നാണയത്തുട്ടുകളും അതിന്റെ അസ്ഥിവാരങ്ങളില്‍ കാണാം. ആ നാണയത്തുട്ടുകളിലാണ് കൈരളിയുടെ ജീവനും ആത്മാവുമുള്ളത്.  മാധവന്‍കുട്ടിയും ഭാസുരേന്ദ്ര ബാബുവുമടക്കമുള്ള ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകര്‍ കേരളീയ സമൂഹത്തെ പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നതുമതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു മാധ്യമ സംസ്കാരത്തിന്റെ ജീവിക്കുന്ന പ്രതീകമായിട്ടാണ്‌ ബ്രിട്ടാസിനെ ഇടതുപക്ഷ കേരളം നെഞ്ചേറ്റിയത്.

ഒരു ബദല്‍ മാധ്യമ സംസ്കാരത്തിന്റെ വക്താവ് എന്ന നിലയിലാണ് ബ്രിട്ടാസ് വളര്‍ന്നതും ബ്രിട്ടാസിനെ കൈരളി  വളര്‍ത്തിയതും. (കൈരളിയെ ബ്രിട്ടാസ് വളര്‍ത്തിയത് എന്നും പറയാം) മര്‍ഡോക്കിന്റെ ചാനലില്‍ നിന്നും ആയിരത്തിന്റെ ചില നോട്ടുകള്‍ പിടപിടക്കുന്നത് കണ്ടപ്പോള്‍ തൊഴിലാളി വര്‍ഗ നിലപാടുകളും അതുയര്‍ത്തിപ്പിടിക്കുന്ന മാധ്യമ സംസ്കാരവും വിട്ടേച്ച്‌കൊണ്ട് ഓടിപ്പോയതാണ് ബ്രിട്ടാസ്. സാധാരണ മാധ്യമ പ്രവര്‍ത്തകര്‍ കൂടുമാറുന്ന പോലുള്ള ഒരു മാറ്റമായി ഇടതുപക്ഷ മനസ്സുകള്‍ക്ക് അതിനെ കാണാനാവുമായിരുന്നില്ല. അവിടെയാണ് ബ്രിട്ടാസ് കൈരളിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയ പാവങ്ങള്‍ക്ക് വര്‍ഗവഞ്ചകനായത്. അത് പരസ്യമായി തുറഞ്ഞു പറഞ്ഞ നേതാക്കളുണ്ട്. പാര്‍ട്ടി വേദികളിലും പുറത്തും പ്രസംഗിച്ചവരുണ്ട്‌. ലേഖനമെഴുതിയവരുണ്ട്. മര്‍ഡോക്കിന്റെ ചാനലില്‍ ക്ലച്ചു പിടിക്കാനാവാതെ ഇപ്പോള്‍ ബ്രിട്ടാസ് തിരിച്ചു വരുമ്പോള്‍ പഴയ ബ്രിട്ടാസായി ഇനിയവര്‍ക്ക്  കാണാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. അതവരുടെ കുഴപ്പമല്ല. ബ്രിട്ടാസിന്റെ കയ്യിലിരുപ്പിന്റെ കൂടി പ്രശ്നമാണ്.

പിണറായിയെ സംബന്ധിച്ചിടത്തോളം തനിക്കൊരു ഇമേജ് മാനേജരെ അത്യാവശ്യമുണ്ട്‌. ഏത് സമരമുഖത്തെയും കൂളായി ഇമേജ് ബില്‍ഡിങ്ങിന് ഉപയോഗപ്പെടുത്തുന്ന വി എസ്സിന്റെ മിടുക്കിനു തടയിടുവാന്‍ ഒരു പെയിഡ് മാനേജര്‍. ബ്രിട്ടാസിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ അത്തരമൊരു ഇമേജ് രാഷ്ട്രീയത്തിന്റെ തന്ത്രം കാണാന്‍ പറ്റും. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇനി മക്കളും പേരമക്കളുമായി ടി വി യും കണ്ടിരിക്കേണ്ട സമയമാണ് വരുന്നത്. ന്യൂ ജനറേഷന്‍ പിള്ളേര്‍ സിനിമയെ അടിച്ചെടുത്തു കൊണ്ടുപോയി. ബ്രിട്ടാസിനെപ്പോലൊരാള്‍ കൈരളിയിലെ തലപ്പുത്താണ്ടാകുന്നത് അങ്ങേര്‍ക്കും ശിഷ്ടകാലത്ത് ഗുണം ചെയ്തേക്കും.

ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ബ്രിട്ടാസിനെ നമുക്കാര്‍ക്കും എഴുതിത്തള്ളാനാവില്ല. കഴിവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് ബ്രിട്ടാസ്. കൈരളിയെ ഇനിയും ഉയര്‍ച്ചയിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. കഴിയണം. കേരളത്തിലെ മാധ്യമ രംഗം ഇപ്പോള്‍ കടുത്ത മത്സരത്തിലാണ്. മാതൃഭൂമിയും മീഡിയ വണ്ണും കടന്നു വന്നതോടെ ആ മത്സരം കുറച്ചു കൂടി മുറുകിയിട്ടുണ്ട് . എന്നാലും കൈരളിക്കു അതിലൊരിടമുണ്ട് . മാതൃഭൂമി പതിയെ പതിയെ ക്ലച്ച് പിടിച്ചു വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. മീഡിയ വണ്ണിനെ സംബന്ധിച്ചിടത്തോളം ഒന്നും പറയാറായിട്ടില്ല. ചാനല്‍ തുറക്കുമ്പോഴൊക്കെ 'ഞാന്‍ സ്ത്രീ' 'ഞാന്‍ സ്ത്രീ' എന്ന് മാത്രമാണ് കേള്‍ക്കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍  നൃത്തവും പാട്ടും നാടകവും.  ജമാഅത്തുകാര്‍ മാറിയപ്പോള്‍ വല്ലാതങ്ങ് മാറിപ്പോയത് പോലെ. നന്നായാല്‍ അവര്‍ക്ക് നന്ന്.. (നേരത്തെ എഴുതിയ പോസ്റ്റ്‌ പിന്‍വലിക്കേണ്ടി വരുമോ എന്ന സംശയവും ഇല്ലാതില്ല).

സെലിബ്രിറ്റികളുടെ കല്യാണം പോലെ അധികം നീണ്ടുനില്‍ക്കാത്ത ബാന്ധവങ്ങളാണ് മീഡിയ രംഗത്ത് ഇപ്പോള്‍ ഏറെയുള്ളത്. എന്‍ഗേജ്മെന്‍റ് കാലത്തെ സല്ലാപ ഫോട്ടോകളും താലികെട്ട് ഫോട്ടോകളും കണ്ടു കണ്ണെടുക്കുന്നതിനു മുമ്പ് തന്നെയെത്തും ഡൈവോഴ്സ് പേപ്പറുമായി കോടതി വരാന്ത നിരങ്ങുന്നതിന്റെ സചിത്ര റിപ്പോര്‍ട്ടുകള്‍.. ഇതൊക്കെ കണ്ടു ശീലിച്ച പ്രേക്ഷകര്‍ സെലിബ്രിറ്റികളുടെ കല്യാണമെന്ന്‌ കേള്‍ക്കേണ്ട താമസം മനസ്സില്‍ ചോദിക്കും. ഡൈവോഴ്സിന്‍റെ ഡേറ്റ് നിശ്ചയിച്ചിട്ടുണ്ടോ എന്ന്?. ഏതാണ്ട് അതേ അവസ്ഥയാണിപ്പോള്‍ മാധ്യമ രംഗത്തെ പുലികള്‍ക്കുമുള്ളത്. "എടേ എത്ര ദിവസം കാണുമിവിടെ?" എന്ന് അറിയാതെ ചോദിച്ചു പോകുന്ന അവസ്ഥ. ഐ ടി കമ്പനിക്കാര്‍ നിശ്ചിത കാലത്തേക്ക് ബോണ്ടെഴുതി ഒപ്പിടിവിക്കുന്ന പോലെ മാധ്യമരംഗത്തും ബോണ്ടെഴുത്ത് വന്നു കൂടായ്കയില്ല. പുതിയ നായികമാരെ അഭിനയ രംഗത്തിറക്കുമ്പോള്‍ ഇനി പതിനാറു വര്‍ഷം കഴിഞ്ഞു മാത്രമേ മറ്റൊരു പടത്തില്‍ അഭിനയിക്കാവൂവെന്ന് ചില നിര്‍മാതാക്കള്‍ കരാറ് വെക്കാറുള്ളത് പോലെ മാധ്യമ രംഗത്തും അതുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ചുരുക്കത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരോടുമായി പറയാനുള്ളത് ഇത്രയുമാണ്. അക്കരെപ്പച്ച എന്നത് ഒരു തിയറി മാത്രമല്ല ഒരു യാഥാര്‍ത്ഥ്യം കൂടിയാണ്. ബ്രിട്ടാസ് ഡ്രാമയുടെ ആത്യന്തിക പാഠമതാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ചാടുമ്പോള്‍ കാലൊടിയാതെ നോക്കണം. അന്നന്ന് കാണുന്നവനെ അപ്പാ എന്ന് വിളിച്ച് ശീലിക്കരുത്. തോന്നുമ്പോള്‍ ഇട്ടെറിഞ്ഞ്‌ പോകാനും തോന്നുമ്പോള്‍ കയറി വന്ന് എം ഡി യാകാനും എല്ലാവര്‍ക്കും ഒരു കൈരളി ഉണ്ടായിക്കൊള്ളണമെന്നില്ല. സി പി എം നേതൃത്വത്തിന് സംഭവിച്ചത് പോലെ അത്തരമൊരു നിവൃത്തികേട് മറ്റു മാധ്യമ മുതലാളിമാര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നുമില്ല. ജസ്റ്റ് റിമംബര്‍ ദാറ്റ്‌!!. Story Update ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

Related Posts
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
മീഡിയ വണ്‍ : തുടക്കം കസറി
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍

68 comments:

 1. ഓൻ ഇത്ര വലിയ പഹയനായിരുന്നോ!!!!!


  ReplyDelete
  Replies
  1. ഇതൊക്കെ വായിച്ചപ്പോഴാ ബൈജുവേട്ടനു അങ്ങിനെ തോന്നിയത് അല്ലേ ?? എനിക്കും !!!

   Delete
 2. ആർക്കു മുന്നിലും ഒന്നും പണയം വെച്ച് ഓച്ചാനിച്ചു നിൽക്കേണ്ടതില്ലെന്ന രീതിയാണിവിടെ ബ്രിട്ടാസ് കാണിച്ചു തന്നിരിക്കുന്നത്... ദോഷൈക ദൃക്കുകൾക്ക് പിണറായി, മമ്മൂട്ടി, ലെറ്റർ പാഡ് എന്നൊക്കെ പറയാമെങ്കിലും ബ്രിട്ടാസിന്റെ നിലം എന്നും മലയാളം ചാനൽ സംവിധാനത്തിൽ സുരക്ഷിതം തന്നെ... (എന്ന് പറയെപ്പെടുന്നു...)

  അവലോകനം നന്നായി; ബഷീർ സാഹിബ് !!

  ReplyDelete
 3. കൈരളിയില്‍ ശേയരെടുത്ത ഒരു സഖാവാണ് ഞാന്‍. ബ്രിട്ടാസിനെപ്പോലെ ഒരു ജൂതാസിനെ അന്ഗീകരിക്കാന്‍ ഇനി പ്രയാസമാണ്. പാര്‍ട്ടിയും ആദര്‍ഷവുമാണ് പണതെക്കള്‍ വലുത് എന്നാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്. Ramesh Karippath

  ReplyDelete
  Replies
  1. കൈരളിയില്‍ എടുത്ത് ശേയരൊക്കെ അങ്ങ് പിന്‍വലിച്ച് മീഡിയ വണ്‍ ലേക്ക് മാറ്റരുതോ? സി പി എം  പാര്‍ട്ടിയില്‍ ഇപ്പോള്‍  ആദര്‍ഷമിത്തിരി കുറവാണ്. ആദര്‍ഷം നിറഞ്ഞു നില്‍കുന്ന മുസ്ലിം ലീഗില്‍ ചേരുന്നതാവും നല്ലത് എന്റെ റഹ്‌മാന്‍ കരിപ്പത്തെ.

   Delete
 4. 'ശ്രീകണ്ഠന്‍ നായര്‍ സൂപ്പര്‍ ഡൂപ്പറായി കൊണ്ടുപോയിരുന്ന 'നമ്മള്‍ തമ്മി'ലാകട്ടെ ബ്രിട്ടാസിനെ സംബന്ധിച്ചിടത്തോളം വാട്ടര്‍ ലൂ ആയി മാറി എന്നും പറയാം." ബ്രിട്ടാസ് ആ പ്രോഗ്രാം ബോറാക്കി എന്നു തന്നെ പറയണം. ഏഷ്യാനെറ്റിലേക്ക് പോകുമ്പോഴും ബ്രിട്ടാസ് പിണറായിക്ക് പ്രിയപ്പെട്ടവന്‍ തന്നെ.പ്രധാന ചാനല്‍ സി.പി.എം ലൈനിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശം. അത് നടന്നില്ല. ഇപ്പോള്‍ ചിലര്‍ക്കൊക്കെ പണി കൊടുക്കാന്‍ തിരിച്ചു കൊണ്ടുവരുന്നു.

  ReplyDelete
  Replies
  1. നമ്മള്‍ തമ്മില്‍ അല്ല മാഷെ, തമ്മില്‍ തല്ലു എന്നാണ് ആ പരിപാടിക്ക് യോജിച്ച പേര്. ശ്രീകണ്‍ഠന്‍ നായരുടെ പരിപാടി അത്ര നന്നായി തോന്നിയിട്ടില്ല. അയാള്‍ ആരെയും മുഴുവന്‍ സംസാരിക്കാന്‍ അനുവദിക്കില്ല. ഒരാള്‍ രണ്ടു വാചകം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ അയാള്‍ കയറി ഇടപെട്ടു സംസാരം വേറെ വഴിക്ക് ആക്കും.

   വെട്ടത്താന്‍ പറഞ്ഞ രണ്ടാമത്തെ കാര്യം ശരിയാണെന്ന് തോന്നുന്നു. അല്ലാതെ ആളുകള്‍ പറയുന്നത് പോലെ പിടക്കുന്ന നോട്ടുകള്‍ കണ്ടു ഏഷ്യാനെറ്റില്‍ പോയതല്ല ബ്രിട്ടാസ്.

   Delete
 5. മീഡിയ വണ്ണിനെ സംബന്ധിച്ചിടത്തോളം ഒന്നും പറയാറായിട്ടില്ല. ചാനല്‍ തുറക്കുമ്പോഴൊക്കെ 'ഞാന്‍ സ്ത്രീ' 'ഞാന്‍ സ്ത്രീ' എന്ന് മാത്രമാണ് കേള്‍ക്കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ നൃത്തവും പാട്ടും നാടകവും. ജമാഅത്തുകാര്‍ മാറിയപ്പോള്‍ വല്ലാതങ്ങ് മാറിപ്പോയത് പോലെ. 100 like

  ReplyDelete
 6. ഞാന്‍ വിശ്വസിച്ചു!!!

  ReplyDelete
 7. ബ്രിട്ടാസിന്റെ യാത്രയയപ്പില്‍ പിണറായി പറഞ്ഞതോര്‍ക്കുക...
  ഒരു ഉപരിപഠനത്തിനായാണ് ബ്രിട്ടാസിനെ അയക്കുന്നത്...
  മര്‍ഡോക്കിന്റെ ചാനല്‍ തന്ത്രങ്ങളും മറ്റും വിശദമായി പഠിച്ചു
  രണ്ടുവര്‍ഷം കൊണ്ട് അതുപൂര്‍ത്തിയായി..
  ഇനി തിരിച്ച് കൈരളിയിലേക്കു തന്നെ...
  അല്ലാതെ വേണു കളിക്കുന്നതുപോലെ മരഞ്ചാട്ടമല്ല...

  ReplyDelete
 8. He is a professional, who changed his job. Now he has a better offer from his original company, and he is moving back. Nothing wrong in it. How can you call him a Judas? He has all the rights to change his job every year, as long as somebody is willing to take him.

  Kairali would not have given him this offer, if they were not sure of his capabilities. In these days, changing a job, moving back again, all these are part of the game, especially in high level corporate jobs.

  ReplyDelete
  Replies
  1. Flair, I did not call him Judas. As i have elaborated in my post, joining in a Murdoch venture as a chief executive for a person of his caliber and ideology, is bit hard to digest for the common people in the left platform. If you look at the ideological struggles left movement put forward against bourgeoisie culture and the materialist interpretations of alternative media for which John Brittas advocated and stand for for more than a decade, you cant say that he can join in any capitalist venture as such. it is not a matter of merely changing the job, it is a matter of ideological credibility.

   Delete
  2. I do agree with Basheer. If he is there to proclaim the ideology of leftists, he should not have migrated to other channel for a cup of peanuts. He has been degrated over there and nailed him well. Over and above, he was not abled to handle "Nammal Thammi", where the giant Sree kandan Nayar was embellished.

   Now, the returning of Brittas can not be termed as professionalism. He was suffocated inside the chamber of Asianet, so he was trying his level best by praising (I do not want to use the right word here) the politician to save his skin. This act is nothing but cheating of common man's wishes.

   Vinu Dubai.

   Delete
 9. @ vallikkunnu

  എന്താണാവോ കൈരളിക്കു ഇത്രയും മഹത്വം. അതില്‍ നിന്ന് ഒരാള്‍ പുറത്തു പോയാല്‍ മത പരിത്യഗി ആകുമോ ? വലിയ ഒഫെര്‍ ലഭിച്ചാല്‍ താങ്കളും ഇപ്പോഴത്തെ ജോബ്‌ ഒഴിവാക്കില്ലെ ?അതേ ബ്രിട്ടാസും ചെയ്തുള്ളൂ . മറ്റേതൊരു പാര്‍ടിയെയും പോലെയാണ് സിപിഎം ഉം . അതിനെ പവിത്രതയോടെ കാണുന്ന കാലമൊക്കെ അവസാനിച്ചു മാഷെ.

  ReplyDelete
 10. ജോണ്‍ ബ്രിട്ടാസ് ...
  എതിര്‍ സീറ്റില്‍ ഇരിക്കുന്നവര്‍ തനിക്കു കടിച്ചു കീറാന്‍ പറ്റിയവര്‍ ആണെങ്ങില്‍ ആളങ്ങു പുലിയാവും (ഉദാഹരണത്തിന് : - അനന്യ - ഭര്‍ത്താവ് , സന്തോഷ്‌ പണ്ഡിറ്റ്‌ )
  അതല്ല എതിര്‍ സീറ്റില്‍ ഇരിക്കുന്നത് തന്നെക്കാള്‍ വിവരവും ലോക പരിജയവും ഉള്ള ആലാനെങ്ങില്‍ വെറും പൂച്ചയവും ((ഉദാഹരണത്തിന് : - ലാല്‍ - രഞ്ജിത് , മന്‍മോഹന്‍ സിംഗ് ) മന്‍മോഹന്‍ സിംഗിനെ പോലുള്ള ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യം മാത്രം പോരാ എന്ന് തെളിയിച്ച ആളാണ്‌ ജോണ്‍ ബ്രിട്ടാസ്.

  പിന്നെ ജനാധിപത്യതിന്റ്റ് നാലാം തൂണുകള്‍ക്കു ആശയം അല്ല പ്രശ്നം ... ആമാശയം ആണ് പ്രശ്നം

  ReplyDelete
 11. പിണരായീക്ക് നല്ലത്, ബ്രിട്ടാസിനും - ടിവി കാണാത്ത എനക്കോന്‍ എങ്ങൊട്ട് തുള്ളിയാലും കല്ലി വല്ലി.

  ReplyDelete
 12. Sasi Lal, ChennaiMarch 3, 2013 at 1:04 PM

  അക്കരെപ്പച്ച എന്നത് ഒരു തിയറി മാത്രമല്ല ഒരു യാഥാര്‍ത്ഥ്യം കൂടിയാണ്. ബ്രിട്ടാസ് ഡ്രാമയുടെ ആത്യന്തിക പാഠമതാണ്. ithu correct

  ReplyDelete
 13. സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ വികാരങ്ങള്‍ ഇപ്പോഴെങ്കിലും ബഷീറിക്ക മനസ്സിലാക്കിക്കളഞ്ഞല്ലോ....
  .
  ബ്രിട്ടാസ് കൂടുമാറിയത് പാര്‍ട്ടി നേത്രുത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്,അല്ലേ ?
  അങ്ങനെയെങ്കില്‍ അതുപോലൊരു ടീമിനെ തിരിചെടുക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല....

  ReplyDelete
 14. 'ഒന്നിന് പോയവന്‍ രണ്ടും കഴിഞ്ഞു വെള്ളം തൊടാതെ തിരിച്ചു വന്നു'

  ReplyDelete
 15. Basheer and Vinu.. thanks for the reply..

  But surely John Britas was never a communist leader.. He was a paid executive who worked for Kairali, and who was hired for his work- skills..(If not, Kairali would have just kept any of their red flag waving idiots as the key person)..

  He was paid to do a job, and he did that ..Now again he is hired to do a job..He is not working out of any kind of ideological fervor..

  Do not equate this with a political leader leaving a party , joining somewhere else, and then coming back..It is two totally different things..If Kairali goes bankrupt, and stop paying salaries, do you think anybody will work there out of ideology??

  Note: Malayalam somehow does not work in my PC, else I would have loved to type this is Malayalam..And Basheer, I may not agree with you on everything, but I will never miss a post of yours..:)

  ReplyDelete
  Replies
  1. >>Basheer, I may not agree with you on everything, but I will never miss a post of yours..:)<< ഇതിഷ്ടപ്പെട്ടു :)

   Delete
 16. ഞാന്‍ മനസ്സിലാക്കുന്നത്‌ നാട്ടില്‍ അധ്യാപകന്‍ ആയിരുന്ന താങ്കള്‍ കൂടുതല്‍ ശമ്പളം കിട്ടിയപ്പോള്‍ ഗള്‍ഫിലേക്ക് പോയി നല്ല ജോലി സ്വീകരിച്ചു എന്നാണ്.അങ്ങനെയുള്ള താങ്കള്‍ക്കു ബ്രിട്ടാസിനെ വിമര്‍ശിക്കാന്‍ ധാര്‍മികമായി എന്താണ് അവകാശം.
  ഇനി എന്റെ അറിവ് ശരി അല്ല എങ്കില്‍ ക്ഷമിക്കുക
  -രജി

  ReplyDelete
  Replies
  1. കേരളത്തില്‍ നടക്കുന്ന ഏറ്റവം വലിയ സംഭവമല്ലേ ഇത്. കുര്യന്റെയും ഗണേശന്റെയും  പ്രശ്നങ്ങളൊന്നും ഇതിലും വലിയതല്ലല്ലൊ.

   Delete
  2. Reji lal,
   I highly recommend you to read the post once again.

   Delete
  3. ഇനിയും വായിക്കാന്‍ പറഞ്ഞത് റജിയോടാണെങ്കിലും, അത് കേട്ട് ഞാനും ഒന്നുകൂടി വായിച്ചു നോക്കി, പക്ഷേ എന്താ ഇപ്പോ അതിലും കൂടുതല്‍ ഇതിലുള്ളത്... വേണുവിന്റെ ചാട്ടത്തെ പറ്റിയുള്ള പോസ്റ്റിനു ശേഷം അത്രത്തോളമില്ലെങ്കിലും അപ്രസക്തമായ മറ്റൊരു പോസ്റ്റ്, അതിലുമപ്പുറം ഇതില്‍ മറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല.

   അബ്ദുറഹ്മാന്‍

   Delete
 17. ഈ നമ്പരൊക്കെ നമ്മള്‍ എല്ലാവരും പയറ്റിയതല്ലേ വള്ളികുന്നേ ?? പുതിയ നമ്പര്‍ വല്ലതും ഉണ്ടെങ്കില്‍ എട്,,, ബ്രിട്ടാസ് വന്നാലും പോയാലും ഇവിടെ പാര്‍ട്ടിയെയും പാര്‍ട്ടികാരെയും സംബധിച്ചിടത്തോളം ഒന്നുമില്ല.. ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ഈ എഴുത്ത് പാര്‍ട്ടിക്കര്‍ക്കിടയില്‍ വില പോകുകയുമില്ല ,, കാരണം ഈ നമ്പറൊക്കെ ഞങ്ങളും പണ്ട് കുറേ പഴറ്റിയതാ,, ഞങ്ങള്‍ക്ക് ദേശാഭിമാനി എന്ന ഒരു പത്രം ഉള്ളത് അറിയില്ലേ???

  ReplyDelete
  Replies
  1. അതൊരു പത്രമാണൊ,

   Delete
 18. മാധ്യമ രംഗത്ത് കഴിവു തെളിയിച്ച ഒരു പ്രതിഭ മര്‍ഡോക്കിന്റെ ചൂടന്‍ ഓഫറില്‍ വീണ് ഉണങ്ങേണ്ട കാര്യം ഉണ്ടായിരുന്നില്ല!. വള്ളിക്കുന്നിന്റെ ഈ പോസ്റ്റ് ഒരു പോസിറ്റീവ് ശകാരമായിട്ടേ തോന്നുന്നുള്ളൂ.

  ഏതായാലും തിലകന്റെ ചോദ്യം കാതില്‍ മുഴങ്ങുന്നു

  എവിടെ....?
  എന്ത്..... ?
  കാറ് ...കാറ്....
  എനിക്ക് വെശക്കുന്നൂൂൂൂൂൂൂൂൂ

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. <<< നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങളും ഇടതുപക്ഷ ഹൃദയവും നാല് വെള്ളിക്കാശിനു വേണ്ടി മര്‍ഡോക്കിന്റെ കാല്‍ക്കീഴില്‍ അടിയറവു പറഞ്ഞ് പാര്‍ട്ടിയെയും അതിന്റെ ചാനലിനെയും വഞ്ചിച്ചു കടന്ന് കളഞ്ഞ ബ്രൂട്ടസ് >>>

  ഈ പ്രയോഗത്തില്‍ എനിക്ക് തോന്നിയ ഇരട്ടത്താപ്പിനെ കുറിച്ച് മാത്രം ആണ് എന്റെ കമന്റ്. ബ്രിട്ടാസ് നെ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ആയി മാത്രം കണ്ടാല്‍ പോരെ.അദ്ധേഹത്തെ പോലുള്ള മറ്റുള്ളവര്‍ ചെയ്യുന്ന ജോലി മാറ്റം എന്ന സാധാരണ കാര്യത്തില്‍ ഇത്ര മാത്രം വിമര്‍ശിക്കേണ്ടതുണ്ടോ ? അദ്ദേഹം അത്ര 'ഭീകരന്‍' ആയ ഇടതുപക്ഷക്കാരന്‍ ആണെന്ന അഭിപ്രായവും എനിക്കില്ല.ആ നിലക്ക് പുള്ളി പോയതും വന്നതും അത്ര വലിയ 'സംഭവം' ആണോ

  ReplyDelete
 21. ഞാന്‍ വിശ്വസിക്കൂ‍ല്ലാ‍....സത്യം ;)

  ReplyDelete
 22. തോന്നുമ്പോള്‍ ഇട്ടെറിഞ്ഞ്‌ പോകാനും തോന്നുമ്പോള്‍ കയറി വന്ന് എം ഡി യാകാനും എല്ലാവര്‍ക്കും ഒരു കൈരളി ഉണ്ടായിക്കൊള്ളണമെന്നില്ല. സി പി എം നേതൃത്വത്തിന് സംഭവിച്ചത് പോലെ അത്തരമൊരു നിവൃത്തികേട് മറ്റു മാധ്യമ മുതലാളിമാര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നുമില്ല. ജസ്റ്റ് റിമംബര്‍ ദാറ്റ്‌.....!!. .............

  ReplyDelete
 23. Dear Basheerbhai,

  You are correct. We observed some missed shining in Britas in 'Nammal Thammil'. First thought it was due to his 'site movement'. Site movement is a usage of chemical plant contractors. His saturn sign started with interview against VS in favour of that Singaporean. Pinarayi justified his leaving that time as others started shown their dissatisfaction.

  Just one hour back a retired NGO told me that he completed 34 yrs. b4 retirement. Now one can not see IT people with more than 3 yrs. service in a firm. It is shorter than that with media ppl. Again you told it. Some time we check channel emblem when new face jumps from channel to channel.

  ReplyDelete
 24. ബിസോയ്ച്ച്, അല്ലാണ്ടെന്താ ചെയ്യാന്നേയ്! :)

  ReplyDelete
 25. ജോണ്‍ ബ്രിട്ടാസ് വീണ്ടും കൈരളിയില്‍ എത്തുന്നത്‌ വി.എസ്. അച്ചുതാനന്ദന്റെ കാപട്യം വെളിച്ചത്ത് കൊണ്ടുവന്ന് പിണറായി ഗ്രൂപ്പിന് ശക്തി പകരാനാണ്.

  ReplyDelete
 26. ബ്രിട്ടാസ് എന്നാ പുലിയെ പറഞ്ഞു തോല്പിക്കാന്‍ മാത്രം വലിയ ഒരു ഇന്റര്‍വ്യൂ ആരുന്നു ഇത് എന്ന് ഇത് കണ്ട എനിക്ക് തോന്നുന്നില്ല .ഇതില്‍ വിജയി ബ്രിട്ടാസ് തന്നെ ആണ് . കരണം ചോദ്യം ചോദിക്കുന്നവന് എന്തും ചോദിക്കാം അതില്‍ നിന്നും വിദക്തമായി രക്ഷപെട്ട ബ്രിട്ടാസ് തന്നെ ആണ് പുലി.

  ReplyDelete
 27. ഹ ഹ. ജോണ്‍ ബ്രിട്ടാസ് ഈ പറയുന്നത്ര മഹാന്‍ ആണോ?
  അഭിമുഖത്തിനു മുന്‍പില്‍ വന്നിരിക്കുന്നവരോട് ഇത്രയധികം ആദരവില്ലാതെ സംസാരിക്കുന്ന ഒരു വ്യക്തിയെ ഇത് വരെ കണ്ടിട്ടില്ല.
  വേണു നാഗവള്ളിയോട്‌ "താങ്കള്‍ അന്ന് സീമയുമായി ബന്ധപ്പെടാന്‍ ശ്രമിക്കാഞ്ഞത് താങ്കളുടെ ആണത്തത്തില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ?" എന്ന് ചോദിക്കാന്‍ മാത്രം തരാം താണ ഒരേയൊരു മാധ്യമപ്രവര്‍ത്തകനെ മാത്രമേ കേരളം കണ്ടിട്ടുള്ളു. അതാണ്‌ ബ്രിട്ടാസ്.

  പൃഥ്വിരാജിന്‍റെ ഭാര്യ പറഞ്ഞതിനെ 'സൗത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു നടന്‍"' എന്ന് ദുര്‍വ്യാഖ്യാനം നല്കിയതും മറ്റാരുമല്ല.

  മൂപ്പരുടെ യഥാര്‍ത്ഥ നിലവാരം അറിയണം എങ്കില്‍ കമല്‍ഹാസനും കുറെ പെണ്‍കുട്ടികളും കൂടിയുണ്ടായിരുന്ന ഒരു ടോക്ക് ഷോ അവതരണം കണ്ടാല്‍ മതി. പെണ്‍കുട്ടികള്‍ കമലിനോട് ചോദിക്കുന്ന ചോദ്യത്തിനൊക്കെ ഉത്തരം പറയുന്നത് ബ്രിട്ടാസ് ആണ്. അതും അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമ്മര്‍ പോലും തെറ്റിച്ച് കൊണ്ട്.

  മൂപ്പര്‍ വല്ല്യ പഠിപ്പ് ഒക്കെയുള്ള ആളാണ്‌ എന്ന് കേട്ടിട്ടുണ്ട്."He need, She need" എന്ന് പറയാനാണോ ഈ പഠിപ്പൊക്കെ മൂപ്പര്‍ പഠിച്ചത്.
  ഇന്നസന്റ് ചോദിച്ച പോലെ "നീയൊക്കെ എന്തിനാ പഠിക്കുന്നെ..?" എന്ന് നേരിട്ട് ചോദിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്.

  ബെര്‍ളി ഒരു പേര് പറഞ്ഞത് വെറുതെയല്ല... "ജോണ്‍ പൊട്ടാസ്"

  --ഗ്രിഗറി.

  ReplyDelete
  Replies
  1. I have always found it surprising that Kamal, who never studied beyond primary school, speaks better English than most of our south indian actors, including college educated guys like Mamootty and Mohanlal, yes, even better than the "only English speaking south indian actor"..plus he speaks excellent Malayalam and Hindi..sometime life and experiences is the best teacher..

   Delete
  2. Dear Anony...

   You might have not noticed. Neither Prithvi, nor his wife told that Prithvi is the "only actor" who speaks english in South India in that interview.
   What she told was Prithvi was selected from the list of South Indian actors who speak English. It is none other than great Britas, who misinterpreted that to "only actor who speaks English"

   Many fools took it in that meaning, and a video Prithvirajappan was created & was given wide publicity.
   Even you told the same "only actor" in your comment.

   That interview is available in youtube. Please check whether Mr. or Mrs Prithvi told "Prithvi is the only actor who speaks english in South India. "

   About Kamal, its true. He speaks good English than Mammootty or Mohanlal.
   But Its a fact that Prithvi speaks English much better than other other actors in South India.

   *-I'm not a Prithvi fan

   --ഗ്രിഗറി.

   Delete
  3. You may be right about Prithvi..
   that was not my point anyway..

   Delete
  4. ജോണ് ബ്രിട്ടാസ് പ്രഗത്ഭനായ ഒരു മാധ്യമ പ്രവര്ത്തകന് തന്നെ സംശയമില്ല...കൈരളിവിട്ടുപോയപ്പോള് കോണ്ഗ്ര.ചാനല് മനോരമ അത് ഉത്സവം പോലെ കൊണ്ടാടി...ചെന്നു കയറിയതോ സീരിയലിന്റെ മറവില് തനി പിംമ്പ് പണി ചെയ്ത് കാശുണ്ടാക്കുന്ന ഒരു കൂട്ടികൊടുപ്പ് ചാനലിലേയ്ക്ക് ഈ ചെയ്തികള് സഹിക്കവയ്യാതെ പലരും പലവട്ടം വേ(ഏഷ്യാവിഷം)വിട്ടോടിയിട്ടുണ്ട്. അന്ന് ശ്രീകണ്ഠന് നായര് ഇന്ന് ബ്രിട്ടാസ് നാളെ കാത്തിരുന്നു കാണാം.......

   Delete
  5. മുന്‍പില്‍ വന്നിരിക്കുന്നവര്‍ എല്ലാം വെറും ഏഴാം കൂലികള്‍ ആണെന്ന് മൂപ്പര്‍ക്ക് ഒരു ധാരണ ഉണ്ട്. എന്നാല്‍ ചാനലിന് വേണ്ടപ്പെട്ടവരെ പൊക്കാനും മൂപ്പര്‍ മറക്കുന്നില്ല.
   അതൊരു മാതിരി മറ്റേടത്തെ പ്രാഗത്ഭ്യം ആണ്.

   എഷ്യാനെറ്റ്, ഇന്ന് സാംസ്കാരിക കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആണ്.
   കാണിക്കുന്ന സീരിയലുകളെ കുറിച്ച് സത്യസന്ധമായ അഭിപ്രായം പറഞ്ഞാല്‍ സഭ്യത ലംഘിക്കലാവും.
   റിയാലിറ്റി ഷോകളെപ്പറ്റി കൂടുതലൊന്നും പറയാനില്ല.

   --ഗ്രിഗറി.

   Delete
  6. To Anony1
   I have referred to your point also.

   --ഗ്രിഗറി.

   Delete
  7. @ഗ്രിഗറി - ശ്രീമാന്‍ ജോണ്‍ ബ്രിട്ടാസ് ആത്യന്തികമായി ഒരു മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹം തന്റെ പത്രപ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പ് ഒരു SFI നേതാവായിരുന്നു.പിന്നീട് ദേശാഭിമാനിയുടെ ദില്ലി ലേഖകനായിരുന്നു. (ഇതാണ് അദ്ദേഹത്തിന്റെ പ്രധാന ഇടതു പക്ഷ ബാക്ക് ഗ്രൌണ്ട് )പ്രധാനമായും BJP യോഗങ്ങള്‍/സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഇത് ഒരു തരാം ബോറടി പ്പിക്കുന്ന പരിപാടിയായിരുന്നു എന്നദ്ദ്ദേഹം പിന്നീട് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടിടുണ്ട്.
   (എല്ലാവരും കാശിനു വേണ്ടി തന്നെ പണിയെടുക്കുന്നത്?)
   ദേശാഭിമാനിയില്‍ നിന്ന് അദ്ദേഹം കൈരളിയുടെ അമരത്ത്‌ എത്താനുള്ള പ്രധാന കാരണക്കാരന്‍ ശ്രീമാന്‍ പിണറായിയും ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി യും ആയിരുന്നു. ബ്രിട്ടാസ് തന്റെ കഴിവ് അവിടെ തെളിയിച്ചു തന്നെയാണ് ഏഷ്യ നെറ്റില്‍ ബിസിനസ്‌ ഹെഡ് ആയി ചുമതലയേറ്റത്. അല്ലാതെ മര്‍ഡോക് ഒരു ദിവസം ഉള്‍വിളി കൊണ്ടൊന്നുമല്ലല്ലോ ആ ശ്രീകണ്ഠന്‍ നായരേ പോലുള്ളവര്‍ പോയപ്പോള്‍ ഇദ്ദേഹത്തെ എടുത്തത്‌ ?

   താങ്കള്‍ക്ക് അദ്ദേഹത്തിന്റെ ചില ഇന്റര്‍വ്യൂകള്‍ ഉള്‍ക്കൊള്ളാന്‍ പറ്റില്ലായിരിക്കും, പക്ഷെ ഒരു പാട് നല്ല ഇന്റര്‍വ്യൂ കളും അതില്‍ ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ ആ പരിപാടിക്ക് ഏതോ ഒരു ചാനല്‍ അവാര്‍ഡും കിട്ടിയിട്ടുണ്ട്.
   അതുകൊണ്ട് തന്നെ കൈരളിയെ ചാനല്‍ rating ല്‍ മുന്‍ നിര ചനെലുകലോടൊപ്പം എത്തിച്ചതില്‍ തീരച്ചയയും ജോണ്‍ ബ്രിട്ടാസിന്റെ പങ്ക് വിസ്മരിക്കതക്കതല്ല.

   പിന്നെ ആ ജയരാജന്‍ സഖാവ പറഞ്ഞ പോലെ ചായയും പരിപ്പുവടയും തിന്നുന്നതും കാണിചോണ്ട് ഇരുന്നാല്‍ ഇന്നത്തെ കാലത്ത് ഒരു പട്ടി പോലും ആ ചാനല്‍ തിരിഞ്ഞു നോക്കത്തില്ല അമ്മയാണെ സത്യം.എല്ലാവര്ക്കും വേണ്ടേ ഒരു change ..........

   Delete
  8. @അനോണീ.
   ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം എന്ന് ചിന്തിക്കുന്നവര്‍ക്ക് അഭിമുഖം എന്ന പേരില്‍ നടത്തുന്ന അവഹേളനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആവുമായിരിക്കും.
   പാര്‍ട്ടി നിലപാടും, ചായയും പരിപ്പ് വടയുമൊന്നും ഞാന്‍ പറഞ്ഞിട്ടേയില്ല.
   പാര്‍ട്ടിക്ക് ഇമേജ് വര്‍ധിപ്പിക്കാന്‍ വേണ്ടപ്പെട്ട കുറെ ആള്‍ക്കാരെ പൊക്കുക. അല്ലാതെ കയ്യില്‍ കിട്ടുന്നവനെ എന്ത് വൃത്തികേടും പറഞ്ഞു കീറി ഒട്ടിക്കുക. ഇതാണ് മൂപ്പരടെ സ്ഥിരം പരിപാടി. അത് നന്നായി ചെയ്യും... അതേ നന്നായി ചെയ്യൂ..
   .കൊള്ളാവുന്ന ഒരുത്തന്‍ മുന്‍പില്‍ വരുമ്പോള്‍ ബബ്ബബ്ബ അടിക്കുന്നതും കാണാം.

   ഇംഗ്ലീഷ് പോട്ടെ, മലയാളത്തിലെ ശ്രദ്ധ എന്ന വാക്ക് പോലും വൃത്തിയായി ഉച്ചരിക്കാന്‍ അറിയാതെ "സ്രദ്ദ" എന്ന് പറയുന്ന ഈ മികച്ച മാധ്യമ പ്രവര്‍ത്തകന്‍. ഏത് ചാനലിന് വേണ്ടി ജോലി ചെയ്യുന്നു? എവിടുന്നു രാജി വെച്ചു എന്നൊന്നും അന്വേഷിച്ചു മെനക്കെടേണ്ട ആവശ്യം സാധാരണ പ്രേക്ഷകര്‍ക്കില്ല. പരിപാടിക്ക് നിലവാരം ഉണ്ടോ എന്ന് നോക്കിയാല്‍ മതി. മൂപ്പര്‍ അവതിരിപ്പിക്കുന്നതില്‍ അതില്ല..

   --ഗ്രിഗറി.

   Delete
  9. @ ഗ്രിഗറി.
   I used to note your comments appearing in this blog. very sensible comments indeed. therefore pls use Name/URL option and type your name (ഗ്രിഗറി) on it instead of commenting on Anonymous option. it will help to get more attention to your comments.

   Delete
  10. സാംസ്കാരിക കേരളവും വളര്ന്നുവരുന്നൊരു തലമുറയും നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഏഷ്യാനെറ്റും അതില് സംപ്രേക്ഷമം ചെയുന്ന പരിപാടികളും അതില് സീരിയലുകളും റിയാലിറ്റിഷോയും മുഖ്യ പങ്കുവഹിക്കുന്നു. കുടുംബസമേതം വൈകുന്നേരങ്ങളില് ലൈംഗീകതയും പരപുരുഷബന്ധവും കൂട്ടികലര്ത്തി പുഴുങ്ങിയെടുക്കുന്ന തനിഅഭാസപരപമായ മെഗാപരന്പരകള് കണ്ടുരസിക്കേണ്ട അവസ്ഥയാണിപ്പോള് മലയാളികള്ക്ക്.ഈ സീരിയലിനു മറവില് പ്രവര്ത്തിക്കുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് വാര്ത്തകള് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. സോറി വിഷയം ഇതല്ല എങ്കിലും പറയാതെ വയ്യ എഷ്യാനെറ്റില് നിന്നും ചാടിയതിന് ജോണിന് 100 ല് 150 ആണ് മാര്ക്ക്.. (Rakhu Kadambattukonam)

   Delete
  11. ഗ്രിഗറിMarch 4, 2013 at 5:37 PM

   @വള്ളിക്കുന്ന്ജി.... Done

   Delete
  12. @ഗ്രിഗറി - അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ലോകോത്തരം ആണ് എന്ന് ഞാന്‍ പറഞ്ഞില്ല. അതില്‍ നല്ലതും ഉണ്ടായിരുന്നു എന്നെ പറഞ്ഞുള്ളൂ. ഞാന്‍ പ്രധാനമായും ഉദ്ദേശിച്ചത്, കൈരളിയുടെ എല്ലാ പരിപാടികളിലും ചാനല്‍ rating ഉയര്‍ത്തുന്നതിലും ഒരു CEO എന്ന നിലയില്‍ ബ്രിട്ടാസിന്റെ സംഭാവന ഉണ്ടായിരുന്നു എന്നതാണ്. പിന്നെ ഇന്നത്തെ കാലത്ത് നല്ല ഓഫര്‍ കിട്ടിയാല്‍ ചാടാത്ത അഭിമാനികള്‍ എത്ര പേരുണ്ട്?? എനിക്ക് താങ്കള്‍ ഏതു ജോലിയാണ് ചെയ്യുന്നത് എന്നറിയില്ല - ഒരു ഓഫര്‍ എന്നാല്‍ നമ്മുടെ കഴിവിനെ അന്ഗീകരിക്കുക എന്ന അര്‍ഥം കൂടിയുണ്ട്.പ്രത്യേകിച്ച് IT മേഖലയില്‍.ഒരു പ്രൊഫഷണല്‍ എന്നാ രീതിയില്‍ ബ്രിട്ടാസ് അത് ചെയ്തു എന്നാ അഭിപ്രായം മാത്രമേ എനിക്കുള്ളൂ.

   Delete
  13. ഗ്രിഗറിMarch 5, 2013 at 5:19 PM

   ബ്രിട്ടാസ്‌ ജോലി മാറിയതിനെപ്പറ്റി ഞാന്‍ യാതൊരു അഭിപ്രായവും പറഞ്ഞില്ലല്ലോ. മൂപ്പര്‍ക്കിഷ്ടമുള്ള ചാനലില്‍ ജോലി ചെയ്യാന്‍ മൂപ്പര്‍ക്ക് അവകാശമുണ്ട്.ഞാന്‍ മൂപ്പരുടെ ഇന്റര്‍വ്യൂ രീതിയെ ആണ് വിമര്‍ശിച്ചത്. നല്ല അഭിമുഖങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ, പലരോടും പറയുന്ന മ്ലേച്ഛത്തരത്തിന് അതൊരു ന്യായീകരണം അല്ലല്ലോ.

   Delete
 28. ജോണ്‍ ബ്രിട്ടാസ് എന്ന ആള്‍ ഒരു പാര്‍ട്ടിക്കാരന്‍ അല്ല. തികഞ്ഞ ഒരു പ്രൊഫഷനല്‍ ആണ് അദ്ദേഹം. പക്ഷെ ഒരു ഇടതു പക്ഷ ചായവ് ഉണ്ട്. കൈരളി ചാനല്‍ വിടുമ്പോള്‍ വലിയ ഒച്ചപ്പാട് ഒന്നും ഉണ്ടാക്കാതെ ആരെയും പിണക്കാതെ ആണ് അദ്ദേഹം പുതിയ വഴി തേടിയത്. മുരളീധരന്റെ പുതിയ ചാനല്‍ അല്ലെങ്കില്‍ മമ്മൂട്ടിയുടെ അമേരിക്കന്‍ ചാനല്, തുടങ്ങിയ ഗോസിപ്പുകള്‍ കേട്ടിരുന്നു. ഒന്നും നടന്നില്ല, അവസാനം ഏഷ്യാനെറ്റ്‌ ബിസിനെസ്സ് ഹെഡ് ആയി ജോയിന്‍ ചെയ്തു. ഒരുപക്ഷെ അദ്ദേഹം ആ ജോലി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതന് ആയതാവാം. കൈരളി ചാനല്‍ കൊടുത്തിരുന്ന കാറും മറ്റു സൌജന്യങ്ങളും തിരികെ കൊടുത്തു ആണ് അദ്ദേഹം പോയത്. ഒരു പ്രോഫഷനലിനെ സംബന്ധിച്ചു ഇതൊക്കെ സ്വാഭാവികം. തനിക്കു ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോള്‍ തിരുച്ചു വരണം എന്ന് തോന്നിയപ്പോള്‍ തിരിച്ചു വന്നു. അതും സ്വാഭാവികം. അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് താന്‍ ഒരിക്കലും കൈരളിയെ ഒരു പാര്‍ട്ടി ചാനല്‍ ആയി കണ്ടിരുന്നില്ല എന്നാണ്.

  യദാര്‍ത്ഥ പ്രശ്നം കൈരളി ഒരു പാര്‍ട്ടി ചാനല്‍ ആണോ എന്നതാണ്. പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ക്ക് വേണ്ടി ബ്രിട്ടാസിന് വാര്‍ത്തകള്‍ വളച്ചൊടിക്കേണ്ടി വന്നിരുന്നോ അതിനു അദ്ദേഹം നിര്‍ബന്ധിതന്‍ ആയിരുന്നോ എന്നത് അദേഹത്തിന് മാത്രം അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ തിരിച്ചു വരുമ്പോള്‍ അന്ന് ബ്രിട്ടാസ് നേരിട്ട സന്ദര്‍ഭങ്ങള്‍ക്ക്‌ അദ്ദേഹം വഴങ്ങി കൊടുക്കുമോ അതോ പാര്‍ട്ടി ഒരു കോമ്പ്രമൈസ് അനുവദിച്ചു കൊടുത്തോ എന്നത് ഒരു ചോദ്യമാണ്. അദ്ദേഹം പോകുന്നതിനു മുന്‍പ് കൈരളി ചാനലിനെ ഒരു മുഖ്യ ചാനല്‍ ആക്കി മാറ്റിയതില്‍ ബ്രിട്ടാസിന് വലിയ പങ്കുണ്ട്. ഇപ്പോള്‍ തിരിച്ചു വരുമ്പോഴും കൈരളി അദേഹത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. കൈരളിയുടെ എതിരാളി ആണ് ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ ബിസിനെസ്സ് ഹെഡ് ആയി ജോലി ചെയ്ത അദേഹത്തിന് ആ ചാനലിന്റെ ബിസിനസ് രഹസ്യങ്ങള്‍ കൂടി ഇന്ന് അറിയാം. അതിനാല്‍ ബ്രിട്ടാസിന്റെ തിരിച്ചു വരവ് കൈരളിക്കു ഗുണമേ ചെയ്യൂ... (പാരകള്‍ ഇല്ലെങ്കില്‍ മാത്രം)...

  ReplyDelete
  Replies
  1. I have always found it surprising that Kamal, who never studied beyond primary school, speaks better English than most of our south indian actors, including college educated guys like Mamootty and Mohanlal, yes, even better than the "only English speaking south indian actor"..plus he speaks excellent Malayalam and Hindi..sometime life and experiences is the best teacher..

   Delete
  2. >> കൈരളിയുടെ എതിരാളി ആണ് ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ ബിസിനെസ്സ് ഹെഡ് ആയി ജോലി ചെയ്ത അദേഹത്തിന് ആ ചാനലിന്റെ ബിസിനസ് രഹസ്യങ്ങള്‍ കൂടി ഇന്ന് അറിയാം. അതിനാല്‍ ബ്രിട്ടാസിന്റെ തിരിച്ചു വരവ് കൈരളിക്കു ഗുണമേ ചെയ്യൂ. <<

   @ മലക്ക്
   ഏഷ്യാനെറ്റിന്റെ ബിസിനസ് രഹസ്യങ്ങള്‍ മാത്രമല്ല അവരുടെ രോഗവും കൈരളിയിലേക്ക് പകരാനുള്ള സാധ്യതയുണ്ട് :)

   Delete
 29. ന്നാലും മുരളീധരന്റെ അവസ്ഥ ആയിപ്പോയി

  ReplyDelete
 30. ഞാന് പോസ്റ്റ് വായിക്കുന്നില്ല ബ്രിട്ടാസച്ചായനേയും പിണറായി മാമനേയും മമ്മൂഇക്കയേയും കണ്ടപ്പോള് മതേതരം ഊട്ടി ഉറപ്പിക്കുന്ന എന്തോ ഒന്നാണെന്ന് അനുമാനിക്കുന്നു...നിക്ക് തെറ്റ് പറ്റില്ല്യ

  ReplyDelete
 31. In my openion John Brittas is a brilliant and educated guy but he doest listen when he speaks english. That's why he gets mistake. John Brittas was the youngest correspondent to get the Central Hall pass in the Parliament. He has covered parliamentary proceedings for both Kairali TV and Desabhimani. He did first hand reporting for the general elections between 1991 and 1999. He also covered the general election in Nepal soon after the death of King Birendra. He was physically present in Ayodhya during the Babri Masjid demolition. He was the first journalist from India to reach Baghdad during the recent war in Iraq. From there he not only reported for his channel but also wrote for various newspapers.

  He got the Journalism Educational Award from the Goenka Foundation for his research on "The Impact of Globalization in Print Media".

  ReplyDelete
 32. എന്റെ ബഷീര്‍ക്കാ.. ലോകത്ത് എന്തോരം കാര്യങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍ .. പറഞ്ഞു പറഞ്ഞ് താങ്കളും ഇപ്പോള്‍ വായനയും ചിന്തകളും ഒക്കെ വിട്ട് നാല് മലയാളം ചാനലുമായി ചുറ്റിക്കളി തുടങ്ങിയോ..? 2008- 2009 തുടക്കത്തിലൊക്കെ നിങ്ങളുടെ പോസ്റ്റുകള്‍ വിഷയ വൈവിധ്യം കൊണ്ടും സ്വന്തമായ ഒരു ശൈലീ വിശേഷം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു എന്നാണെനിക്കു തോന്നിയിട്ടുള്ളത്. എന്തോ ഇപ്പോള്‍ സകല സ്ഥലത്തും നടക്കുന്ന ഉപശാലകളിലെ പരദൂഷണങ്ങളും, മിനി സ്ക്രീന്‍ പിന്നാമ്പുറ കഥകളുമായി താങ്കളും ഒതുങ്ങിപ്പോയോ? ആരൊക്കെ ചാനല്‍ മാറുന്നു എന്ന് ചാനല്‍ മാറ്റി മാറ്റി നോക്കി ഇരിക്കാതെ ഒന്ന് പുറത്തേക്കു കണ്ണ് തുറന്നു നോക്കിയാല്‍ വായനക്കാര്‍ക്ക് ഉപകരിക്കും. അല്ലാതെ ഏതെങ്കിലും പോസ്റ്റിനു ആരെങ്കിലും ഇടുന്ന "സൂപ്പര്‍" "ഗംഭീരം" കമന്റ് മാത്രം നോക്കി അമ്മാതിരി ഒന്നൂടെ.. പിന്നൊന്നൂടെ ...
  ഞാനൊന്നും പറഞ്ഞിട്ടില്ലേ ..
  ബ്രിട്ടാസ് എന്നല്ല ആര്‍ക്കും കാണില്ലേ പോകാനും വരാനും അവരവരുടെ ന്യായങ്ങള്‍? എന്തിനാ സൈക്കിളെടുത്ത് പിന്നാലെ കൂടുന്നേ..

  ഉസ്മാന്‍ എടത്തില്‍.
  ജിദ്ദ

  ReplyDelete
 33. ബ്രിട്ടാസും നികേഷുമുളള റിപ്പോര്ട്ടറിലെ (അണ്ടിയോ മാങ്ങയോ മൂത്തത് എന്ന രീതിയിലുളള)ഇന്റ്റര് വ്യൂ വിനെക്കുറിച്ച് വളളിക്കുന്ന് പരാമര്ശിച്ചു കണ്ടില്ല..

  ReplyDelete
 34. John Brittas is not an excellent journailist. I have seen some of his interviews, all showing low level presenation and style. And he is also just running after money. No wonder!

  ReplyDelete
 35. ഈ കൂത്തി നിടയില്‍ ഒരു കൃതാവു നരച്ച മാന്യന്‍ ഇരുന്നു ചിരിക്കുന്നുണ്ട്. അവനെ അങ്ങനെ അങ്ങ് മറക്കനോക്കുമോ? അവനെ ഈ വിധം രക്ഷിച്ചൊരു നിലയില്‍ ആക്കിയ മറ്റൊരു പുരാവസ്തു മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് അതിന്റെ തലപ്പത്തും. ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല.വെറുതെ ഓര്‍മ്മിക്കുവാന്‍ ഒരു മോഹം. അത്ര മാത്രം.

  ReplyDelete
 36. ഒരു ബ്രിട്ടസിനെ പറ്റി ഇത്രയും ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ????? അങ്ങേരു രാജി വയ്കുകയോ ഗള്‍ഫില്‍ പോകുകയോ എന്തെങ്കിലുമൊക്കെ ചെയ്യട്ടെ.....അല്ല പിന്നെ.....

  ReplyDelete
 37. മീഡിയ വണ്ണിനെ സംബന്ധിച്ചിടത്തോളം ഒന്നും പറയാറായിട്ടില്ല. ചാനല്‍ തുറക്കുമ്പോഴൊക്കെ 'ഞാന്‍ സ്ത്രീ' 'ഞാന്‍ സ്ത്രീ' എന്ന് മാത്രമാണ് കേള്‍ക്കുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ നൃത്തവും പാട്ടും നാടകവും. ജമാഅത്തുകാര്‍ മാറിയപ്പോള്‍ വല്ലാതങ്ങ് മാറിപ്പോയത് പോലെ

  brother....media one is news cum info entertainment channel ...not news channel...so it can see programs...and also compare that channel with other news info entertainment channels ....not islamic channels . it is easy to make islamic channel with full time islamic programs ....but the aim of pushing justice and truth will work with a channel only this way in plural society like kerala as channel need to notice common public and also without loosing morality

  ReplyDelete
  Replies
  1. സത്യം പറയാലോ, മീഡിയ വണ്‍ ആദ്യമായി കാണുന്നത് ഒരു സുഹൃത്തിന്റെ മുറിയി വെച്ചാണ്. അവനോട് മീഡിയ വണ്‍ വെക്കാന്‍ പറഞ്ഞപ്പോള്‍ അവന്റെ മറുപടി 'അതിലും നല്ലത് കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്നതാ' എന്നായിരുന്നു. എന്റെ വാശിപ്പുറത്ത് ചാനല്‍ വെച്ചപ്പോഴേക്കും അതാ വരുന്നു ഒരു കാര്‍ടൂണ്‍, തല്ലു കൊള്ളാഞ്ഞത് എന്റെ ഭാഗ്യം...

   Delete
 38. മീഡിയ വണ്‍ ചാനലിനെ എന്തെങ്കിലും ഒരു കുത്ത് കുത്തിയില്ലെന്കില്‍ ബഷീറിന് ഉറക്കം വരില്ലെന്നായി അല്ലേ ? അപ്പോ ആ ചാനല്‍ വിജയ വീഥിയില്‍ തന്നെ എന്ന് വിശ്വസിക്കാം. ജമാഅത്തും അതിന്റെ സംരംഭങ്ങളും എന്നും ബഷീറിന് ഇഷ്ട ഭോജനം ആയിരുന്നല്ലോ..

  ReplyDelete
 39. Dear Basheer, when ever you touched jamathe related issues, you blindly making negative touches, why ?....really I like your blog and I do not want miss your writings which is informative and interesting .....also I would like to say,,, I am not a Jamath worker, but I like to read IPH books,, in the same spirit, I like to read books from Markazu daewa...Ialso i use to read VARTHAMANAM daily.....As brothers we do not under estimate... I hope you got me....

  ReplyDelete