ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ത്തു കൊണ്ടും അവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവരുടെ കയ്യിരുപ്പ് വെച്ചു നോക്കിയാല്‍ ഇനിയും എഴുതാനുള്ള സാധ്യതയുമുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്. മീഡിയ വണ്‍ ചാനലിന്റെ ഉദ്ഘാടന പരിപാടിയും അവരുടെ പ്രഥമ വാര്‍ത്താ
ബുള്ളറ്റിനും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍
ഒട്ടും നിരാശപ്പെടുത്തിയില്ല. എന്ന് മാത്രമല്ല, എന്റെ പ്രതീക്ഷയെക്കാള്‍ ഇത്തിരി അപ്പുറമെത്തുകയും ചെയ്തു. ഒരു പക്ഷെ അല്പം മാത്രം പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം എനിക്കങ്ങനെ
തോന്നിയത്. മാതൃഭൂമിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചത് കൊണ്ട് തുടക്കം മുതല്‍
അവര്‍ നിരാശപ്പെടുത്തി. ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. തികച്ചും പ്രൊഫഷണലായി അതവര് സംപ്രേഷണം ചെയ്യുകയും ചെയ്തു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന് എന്നാണ് അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്. മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നത് രാത്രി ഒമ്പത് മണിക്കാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.
ആ സമയത്ത് എല്ലാ ചാനലുകളും ഞാനൊന്നോടിച്ചു നോക്കി. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ .. എല്ലായിടത്തും സ്ത്രീ
പീഡനം തന്നെ വിഷയം. പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെയും ബി ജെ
പിയിലെയും ചേരിപ്പോരും തമ്മില്‍ തല്ലും വറുത്തു പൊരിച്ചെടുക്കുകയാണ്
എല്ലാവരും. പതിവ് വിഷയം, പതിവ് മസാലകള്‍, പതിവ് പ്രതികരണ വ്യവസായികള്‍..
ഒന്നിലും ഒരു മാറ്റവുമില്ല. പക്ഷെ മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല് ഗുരുവിന്റെ
വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും
കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.
ഗോപീകൃഷ്ണനും രാജീവ് ശങ്കറും ഒന്നിച്ചാണ് സ്പെഷ്യല്‍ എഡിഷന് അവതരിപ്പിച്ചത്. ഇന്ത്യാവിഷനില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ പച്ച കണ്ടു ഇറങ്ങിപ്പോയ ശേഷം വഴിയാധാരമായ ഗോപീകൃഷ്ണനെ നികേഷിന്റെ കൂടെ റിപ്പോര്‍ട്ടറില്‍ ഒരു നോക്ക് കണ്ടിരുന്നു. പക്ഷെ മീഡിയ വണ്ണില്‍ തികച്ചും ഒരു സര്‍പ്രൈസ് അപ്പിയറന്‍സാണ് ഗോപീകൃഷ്ണന് നടത്തിയത്. (മുരളിയുടെ കൂടെ ജനപ്രിയക്ക് വേണ്ടി ഇറങ്ങിപ്പോയി വഴിയാധാരമായ ഭഗത്ത് ചന്ദ്രശേഖരനെയും മീഡിയ വണ്ണിന് ഉപയോഗപ്പെടുത്താവുന്നതാണ്) അവതരണത്തിലെ ആ പഴയ ശക്തി ഗോപീകൃഷ്ണനില്‍ നിന്ന് ഒട്ടും ചോര്‍ന്നു പോയിട്ടില്ല. രാജീവ് ശങ്കറും തികഞ്ഞ തന്മയത്വത്തോടെയാണ് ചര്‍ച്ച മുന്നോട്ടു കൊണ്ട് പോയത്. അത് മാത്രമല്ല, പോലീസ് നിരീക്ഷണത്തിലുള്ള കാശ്മീരിലെ മാധ്യമപ്രവര്ത്തകന് ഇഫ്തിഖര്‍ ഗീലാനിയെയും പാര്‍ലിമെന്റ് സ്ഫോടനക്കേസില്‍ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് എ ആര് ഗീലാനിയെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. റോണ വിത്സന്, എ കെ രാമകൃഷ്ണന് തുടങ്ങി കേരള ടി വി പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാത്ത ചില പ്രഗത്ഭരെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. അഫ്സല് ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് ഹിന്ദു ദിനപത്രത്തില്‍ അരുന്ധതി റോയ് എഴുതിയ ലേഖനം (A perfect day for Democracy) ഒരു പ്രത്യേക സെഗ്മെന്റായി കാണിക്കുകയും ചെയ്തു. ഒരു പുതിയ ചാനലിനെ സംബന്ധിച്ചിടത്തോളം ഇത്രയും പ്രൊഫഷണലായ ഒരു രീതി അതിന്റെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനില്‍ തന്നെ ഉള്കൊള്ളിക്കാന് സാധിച്ചത് തികച്ചും അഭിന്ദനാര്‍ഹമാണ്. തുടക്കം കസറിയെന്ന് പറയാതെ വയ്യ.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. വാര്‍ത്തകള്‍ക്കു ശേഷം വന്ന പരിപാടികള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയതായി തോന്നിയില്ല. ഡോ . യാസീന്‍ അഷ്റഫ് അവതരിപ്പിച്ച മീഡിയ സ്കാന്‍ പണ്ടെന്നോ റെക്കോര്‍ഡ് ചെയ്തു വെച്ചതാണെന്നു തോന്നി. ഏറെ പഴകിയ വാര്‍ത്തകളെയാണ് അദ്ദേഹം സ്കാന്‍ ചെയ്തു കൊണ്ട് വന്നത്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ പംക്തിയുടെ സുഖം ദൃശ്യമാധ്യമത്തില്‍ പ്രകടമായില്ല എന്ന് തന്നെ പറയാം.
നൈതികത നഷ്ടപ്പെട്ട നിലവിലെ ദൃശ്യമാധ്യമ സംസ്കാരത്തിനും വിവാദങ്ങള്‍ ഉണ്ടാക്കുകയും അവയ്ക്ക് പിറകെ ഓടുകയും ചെയ്യുന്ന വൃത്തികെട്ട സെന്‍സേഷണല്‍ രീതികള്‍ക്കും അല്പമെങ്കിലും അറുതി വരുത്തുവാന്‍ ഇത്തരം പുതിയ സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. റേറ്റിംഗ് ചാര്‍ട്ടില്‍ ഇടം പിടിക്കുവാന്‍ ഒരുതരം ഭ്രാന്തമായ ഓട്ടമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ജസ്റ്റിസ് ബസന്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവങ്ങള്‍ അയാളുടെ 'വിശ്വരൂപം' പൊതുജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുവാന്‍ സഹായിച്ചു എന്നത് ശരി തന്നെ. എന്നാല്‍ അതോടൊപ്പം ഒരു വ്യക്തിയുടെ സ്വകാര്യസംഭാഷണത്തെ അയാളറിയാതെ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുക എന്ന ഒരു വലിയ പാതകം അവിടെ നടന്നിട്ടുണ്ട്. തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയോട് സംസാരിപ്പിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ അത് പരസ്യമാക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ടി വിയും ചെയ്തത് മറ്റൊന്നല്ല.
മാധ്യമ രംഗത്ത് ഒരല്പമെങ്കിലും നേരും നെറിയും വേണ്ടതുണ്ട്.
ദിവസവും വിവാദങ്ങള്‍ പുഴുങ്ങിയെടുത്തു വിളമ്പുന്നതിനു പകരം ഈ നാടിന്റെയും
മണ്ണിന്റെയും ജീവത് പ്രശ്നങ്ങളെയും വികസന വിഷയങ്ങളെയും ഗൗരവമായ
ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പെണ്ണ്
കേസുകളും പീഡനങ്ങളും റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടണം.
പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദിക്കുകയും വേണം.
പക്ഷെ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ഇതേ വാര്‍ത്തകള്‍ കൊണ്ട് ജീവിച്ചു
പോകാം എന്ന് കരുതരുത്. ഒരു സമൂഹത്തെ മുഴുവന്‍ ഇത്തരം വാര്‍ത്തകളുടെ അഡിക്റ്റുകളായ ഞരമ്പ് രോഗികളാക്കി മാറ്റുവാനും ശ്രമിക്കരുത്. വിവാദ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് വളര്‍ന്നു വരേണ്ടത്.
മാധ്യമ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു മീഡിയവണ്‍ ഒരു പ്രചോദനമാകുമോ എന്നെനിക്കറിയില്ല. ഭാവിയില്‍ അവരെന്തു സമീപനം സ്വീകരിക്കുമെന്നും ഉറപ്പു പറയാനാവില്ല. ക്രിയാത്മകകായ ഒരു മാധ്യമ സംസ്കാരത്തിന് വേണ്ടി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന. പിടിച്ചു നില്ക്കാന് വേണ്ടി സാമുദായികതയുടെയും വര്‍ഗീയതയുടെയും കാര്‍ഡുകള്‍ അവര്‍ പരീക്ഷിക്കില്ല എന്നും പ്രത്യാശിക്കുന്നു. മഅദനിയുടെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ തീവ്രവാദ നീക്കങ്ങള്‍ക്ക് ഏറെ പിന്തുണ നല്കിയ ഒരു ചരിത്രം മാധ്യമം പത്രത്തിനുണ്ട്. ആ ചരിത്രം മീഡിയ വണ്ണില്‍ അവര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. പരസ്യത്തിലെന്ന പോലെ പ്രവൃത്തിയിലും നേരും നന്മയും തന്നെയാവട്ടെ ഈ ചാനലിന്റെ മുഖമുദ്ര.
Latest Posts
ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍
Related Posts
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. തികച്ചും പ്രൊഫഷണലായി അതവര് സംപ്രേഷണം ചെയ്യുകയും ചെയ്തു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന് എന്നാണ് അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്. മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നത് രാത്രി ഒമ്പത് മണിക്കാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.

ഗോപീകൃഷ്ണനും രാജീവ് ശങ്കറും ഒന്നിച്ചാണ് സ്പെഷ്യല്‍ എഡിഷന് അവതരിപ്പിച്ചത്. ഇന്ത്യാവിഷനില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ പച്ച കണ്ടു ഇറങ്ങിപ്പോയ ശേഷം വഴിയാധാരമായ ഗോപീകൃഷ്ണനെ നികേഷിന്റെ കൂടെ റിപ്പോര്‍ട്ടറില്‍ ഒരു നോക്ക് കണ്ടിരുന്നു. പക്ഷെ മീഡിയ വണ്ണില്‍ തികച്ചും ഒരു സര്‍പ്രൈസ് അപ്പിയറന്‍സാണ് ഗോപീകൃഷ്ണന് നടത്തിയത്. (മുരളിയുടെ കൂടെ ജനപ്രിയക്ക് വേണ്ടി ഇറങ്ങിപ്പോയി വഴിയാധാരമായ ഭഗത്ത് ചന്ദ്രശേഖരനെയും മീഡിയ വണ്ണിന് ഉപയോഗപ്പെടുത്താവുന്നതാണ്) അവതരണത്തിലെ ആ പഴയ ശക്തി ഗോപീകൃഷ്ണനില്‍ നിന്ന് ഒട്ടും ചോര്‍ന്നു പോയിട്ടില്ല. രാജീവ് ശങ്കറും തികഞ്ഞ തന്മയത്വത്തോടെയാണ് ചര്‍ച്ച മുന്നോട്ടു കൊണ്ട് പോയത്. അത് മാത്രമല്ല, പോലീസ് നിരീക്ഷണത്തിലുള്ള കാശ്മീരിലെ മാധ്യമപ്രവര്ത്തകന് ഇഫ്തിഖര്‍ ഗീലാനിയെയും പാര്‍ലിമെന്റ് സ്ഫോടനക്കേസില്‍ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് എ ആര് ഗീലാനിയെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. റോണ വിത്സന്, എ കെ രാമകൃഷ്ണന് തുടങ്ങി കേരള ടി വി പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാത്ത ചില പ്രഗത്ഭരെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. അഫ്സല് ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് ഹിന്ദു ദിനപത്രത്തില്‍ അരുന്ധതി റോയ് എഴുതിയ ലേഖനം (A perfect day for Democracy) ഒരു പ്രത്യേക സെഗ്മെന്റായി കാണിക്കുകയും ചെയ്തു. ഒരു പുതിയ ചാനലിനെ സംബന്ധിച്ചിടത്തോളം ഇത്രയും പ്രൊഫഷണലായ ഒരു രീതി അതിന്റെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനില്‍ തന്നെ ഉള്കൊള്ളിക്കാന് സാധിച്ചത് തികച്ചും അഭിന്ദനാര്‍ഹമാണ്. തുടക്കം കസറിയെന്ന് പറയാതെ വയ്യ.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. വാര്‍ത്തകള്‍ക്കു ശേഷം വന്ന പരിപാടികള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയതായി തോന്നിയില്ല. ഡോ . യാസീന്‍ അഷ്റഫ് അവതരിപ്പിച്ച മീഡിയ സ്കാന്‍ പണ്ടെന്നോ റെക്കോര്‍ഡ് ചെയ്തു വെച്ചതാണെന്നു തോന്നി. ഏറെ പഴകിയ വാര്‍ത്തകളെയാണ് അദ്ദേഹം സ്കാന്‍ ചെയ്തു കൊണ്ട് വന്നത്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ പംക്തിയുടെ സുഖം ദൃശ്യമാധ്യമത്തില്‍ പ്രകടമായില്ല എന്ന് തന്നെ പറയാം.
നൈതികത നഷ്ടപ്പെട്ട നിലവിലെ ദൃശ്യമാധ്യമ സംസ്കാരത്തിനും വിവാദങ്ങള്‍ ഉണ്ടാക്കുകയും അവയ്ക്ക് പിറകെ ഓടുകയും ചെയ്യുന്ന വൃത്തികെട്ട സെന്‍സേഷണല്‍ രീതികള്‍ക്കും അല്പമെങ്കിലും അറുതി വരുത്തുവാന്‍ ഇത്തരം പുതിയ സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. റേറ്റിംഗ് ചാര്‍ട്ടില്‍ ഇടം പിടിക്കുവാന്‍ ഒരുതരം ഭ്രാന്തമായ ഓട്ടമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ജസ്റ്റിസ് ബസന്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവങ്ങള്‍ അയാളുടെ 'വിശ്വരൂപം' പൊതുജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുവാന്‍ സഹായിച്ചു എന്നത് ശരി തന്നെ. എന്നാല്‍ അതോടൊപ്പം ഒരു വ്യക്തിയുടെ സ്വകാര്യസംഭാഷണത്തെ അയാളറിയാതെ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുക എന്ന ഒരു വലിയ പാതകം അവിടെ നടന്നിട്ടുണ്ട്. തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയോട് സംസാരിപ്പിക്കുകയും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ അത് പരസ്യമാക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ടി വിയും ചെയ്തത് മറ്റൊന്നല്ല.

മാധ്യമ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു മീഡിയവണ്‍ ഒരു പ്രചോദനമാകുമോ എന്നെനിക്കറിയില്ല. ഭാവിയില്‍ അവരെന്തു സമീപനം സ്വീകരിക്കുമെന്നും ഉറപ്പു പറയാനാവില്ല. ക്രിയാത്മകകായ ഒരു മാധ്യമ സംസ്കാരത്തിന് വേണ്ടി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന. പിടിച്ചു നില്ക്കാന് വേണ്ടി സാമുദായികതയുടെയും വര്‍ഗീയതയുടെയും കാര്‍ഡുകള്‍ അവര്‍ പരീക്ഷിക്കില്ല എന്നും പ്രത്യാശിക്കുന്നു. മഅദനിയുടെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ തീവ്രവാദ നീക്കങ്ങള്‍ക്ക് ഏറെ പിന്തുണ നല്കിയ ഒരു ചരിത്രം മാധ്യമം പത്രത്തിനുണ്ട്. ആ ചരിത്രം മീഡിയ വണ്ണില്‍ അവര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. പരസ്യത്തിലെന്ന പോലെ പ്രവൃത്തിയിലും നേരും നന്മയും തന്നെയാവട്ടെ ഈ ചാനലിന്റെ മുഖമുദ്ര.
Latest Posts
ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍
Related Posts
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
തുറന്നെഴുത്തിന് അഭിനന്ദനങ്ങള്‍...
ReplyDeleteതാന്കളുടെ ഇന്നത്തെ മീഡിയ സ്കാ൯ കസറി...
ReplyDeleteകണ്ണടച്ച വിമർശനമല്ല താന്കളുടെ രീതിയെന്ന് അവർ മനസ്സിലാക്കട്ടെ....സുഖിപ്പിക്കൽ മാത്റം പ്റതീക്ഷിക്കുകയുമരുത്...
"മാധ്യമ രംഗത്ത് ഒരല്പമെങ്കിലും നേരും നെറിയും വേണ്ടതുണ്ട്. ദിവസവും വിവാദങ്ങള്‍ പുഴുങ്ങിയെടുത്തു വിളമ്പുന്നതിനു പകരം ഈ നാടിന്റെയും മണ്ണിന്റെയും ജീവത് പ്രശ്നങ്ങളെയും വികസന വിഷയങ്ങളെയും ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്." തികച്ചും വാസ്തവം. മീഡിയ താഴാവുന്നതിലും അപ്പുറം താണിരിക്കുന്നു. വിവാദം വെച്ചു വിളമ്പുന്ന മാനസിക രോഗികളില്‍ നിന്നു അതിനെ മോചിപ്പിക്കേണ്ടതുണ്ട്.
ReplyDeleteമുഖത്ത് മേക്കപിട്ടു തേച്ചു മിനുക്കിയെടുത്ത വാക്കുകള്‍ക്കു വേണ്ടിയായിരുന്നില്ല ആ ഇന്റര്‍വ്യൂ. ഇന്ത്യ വിഷന്‍ ലേഖിക ജസ്റ്റിസ് ബസന്തിനെ എക്സ്ക്ലൂസിവ് ആക്കി !
ReplyDelete'ഉള്ളിലുല്ലതല്ല' പറയേണ്ടത്' എന്നതാണ് നമ്മുടെ മാധ്യമ നൈതികതയുടെ ഇതുവരെയുള്ള വ്യാഖ്യാനം ! ഇന്ത്യാ വിഷന്‍ തിരുത്തി ! യഥാര്‍ത്ഥത്തില്‍ ഇതല്ലേ നഷ്ടപെട്ടുപോയ നൈതികത !
Dear Naj.. അകത്തുള്ളതെന്ത് പുറത്തു പറയുന്നതെന്ത് എന്നുള്ളതല്ല, ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുക എന്നതാണ്. നമ്മുടെയൊക്കെ സ്വകാര്യ സംഭാഷണങ്ങളില്‍ പലതും കടന്നു വരാം. പക്ഷെ അതൊരു പബ്ലിക് ഡൊമൈനില്‍ ആവുമ്പോള്‍ അതിനു ചില അതിര്‍വരമ്പുകള്‍ നാം സ്വയം കല്പിക്കും. ഒരാളുടെ സംഭാഷണം അയാളറിയാതെ വീഡിയോയില്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുമ്പോള്‍ അതിലൊരു നൈതികതയുടെ പ്രശ്നമുണ്ട്. മോഷ്ടിക്കുന്നതോ കൈക്കൂലി വാങ്ങുന്നതോ ക്യാമറയില്‍ പകര്‍ത്തുന്ന പോലെയല്ലല്ലോ അത്. (ബസന്തിന്റെ പ്രസ്താവനയോടുള്ള അങ്ങേയറ്റത്തെ അമര്‍ഷം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്)
Deleteഒരു ന്യായാധിപന് താന്‍ വെര്‍ഡിക്റ്റ് നല്കിയ കേസിനെ കുറിച്ച് ഒരു തേര്‍ഡ് പാര്‍ടിയോട് സംസാരിക്കാന്‍ തന്നെ പാടില്ല! ഇനി സംസാരിച്ചാല്‍ തന്നെ, ഒരു ജനതയുടെ നീതിയുടെ ഹയസ്റ്റ് ബോടിയെ കുറിച്ച് തരം താഴ്ന പ്രസ്താവും വരാന്‍ പാടില്ല. മോര് ഓവര്‍, ഇരയെ കുറിച്ച് ബാലിശ മായ ഒരു പ്രസ്താവവും കോടതിക്ക് പുറത്തു ഒരു മൂന്നാം പാര്‍ടിയോട് നടത്താന്‍ പാടില്ല. ഒരു ന്യായാധിപന് 'എങ്ങിനെയുള്ള ആളാകാന്‍ പാടില്ല' എന്നാ ഒരു സന്ദേശമാണ് 'ഇത് വരെ മൂടിവേക്കപെട്ട ഒരു പൊതു ധാരണയെ' മാറ്റും വിധം സമൂഹത്തില്‍ കണ്ടത്.
Deleteമാധ്യമ നൈതികതയുടെ ഇന്റര്പ്രെറ്റെഷന് വെച്ച് കൊണ്ട് ഇതൊക്കെ പബ്ലിസൈസ് ചെയ്തത് തെടാനെന്നു പറയാം. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ "ബാല വേശ്യ എന്നാ പ്രയോഗം' പൊതു സമൂഹത്തില്‍ ഇരയെ വേദനിപ്പിക്കാതെ അവരില്‍ തന്നെ ഒതുങ്ങുമായിരുന്നു. പക്ഷെ ഇര തന്നെ നീതി വ്യവസ്ഥയില്‍ നിന്നും നീതി കിട്ടിയിട്ടില്ലെന്ന് പറയുമ്പോള്‍ അതിനേക്കാള്‍ വലുതല്ലല്ലോ ഏതു വേദനയും !!!
Well said Mr Naj
Delete"ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുക എന്നതാണ്"
Deleteആ സ്വകാര്യത പോകട്ടെ, ബാല്യവും, കൌമാരവും, യവ്വനവും ഒക്കെ പിന്നിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഭൂതകാലം പുറത്തിട്ടു ഇരയുടെ സ്വകാര്യതയെ അവിടെ കൂടിയിരുന്നവര്‍ക്ക് മുമ്പില്‍ വിളമ്പിയത് ! അത് തെറ്റാണെന്ന് ഡിക്റ്റെറ്റ് ചെയ്യേണ്ടവര്‍ ആണ് ഇത് ചെയ്തത് എന്നത് ഏറ്റവും വലിയ തമാശ !
This comment has been removed by the author.
DeleteBasheer, നല്ലൊരു രീടബിളിട്ടിയും, ഡിസ്കഷനും ഉണ്ടാകേണ്ട ഒരു ഗൗരവമായ വിഷയത്തെ ഒരു പോസ്റ്റു ഇടാതെ താങ്കള്‍ ചെറുതായി കണ്ടത് എന്ത് കൊണ്ടെന്നറിയില്ല !
Deleteno comment
ReplyDeleteനാടോടുമ്പോള്‍ നടുവേ ഓടണം... ഓടിയേ തീരൂ....വരും ദിവസങ്ങളും കൂടെ നോക്കിയിട്ട് അഭിപ്രായം പറയുന്നതല്ലേ ബുദ്ധീ ? കാരണം "പുത്തനച്ചി പുരപ്പുറവും തൂക്കും" എന്നാ ചൊല്ലും ഓര്‍മയില്‍ വരുന്നു....
ReplyDeleteതുടക്കത്തില്‍ കണ്ടത് തുടക്കത്തില്‍ തന്നെ പറഞ്ഞു എന്ന് മാത്രം. ബാക്കിയൊക്കെ നമുക്ക് വഴിയെ പറയാമല്ലോ
Deleteതീവ്രവാദികളെ തൊടുമ്പോള്‍ മനുഷ്യസ്നേഹം പറഞ്ഞു മതസ്നേഹം ആളിക്കത്തിക്കുക എന്നതാണല്ലോ മാധ്യമം പത്രത്തിന്റെ യഥാര്‍ത്ഥ പരിപാടി.
ReplyDeleteഉത്ഘാടന ദിവസം തന്നെ അവര്‍ ആ നിലവാരം കാണിച്ചു എന്നതാണ് സത്യം.
"നേരിന്റെ മിഴി തുറക്കുന്നു" എന്ന് പറയുന്നുണ്ട്. മതത്തിന്റെ മിഴിയില്‍ കൂടി കാര്യങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കും വിധം പരിപാടികള്‍ വലിയ താമസമില്ലാതെ വരും എന്ന് പ്രതീക്ഷിക്കുന്നു.
-ഗ്രിഗറി.
അവര്‍ ചെയ്ത കുഴപ്പമെന്താണ്. തുറന്നു പറയൂ ഗ്രിഗരി
Deleteആര്?
Deleteമാധ്യമമോ? അതോ മീഡിയ വണ്ണോ?
-ഗ്രിഗറി.
മാധ്യമം എന്നാ പത്രത്തെപ്പറ്റിയാണെങ്കില്, തീവ്ര നിലപാടുകളെയും, തീവ്രവാദികളെയും പരമാവധി അനുകൂലിക്കാനും വാഴ്താനും അവര്‍ യാതൊരു മടിയും കാണിക്കാറില്ല.
Deleteഏറ്റവും നല്ല ഉദാഹരണം ഇന്നലെ "ശാന്തനായി അഫ്സല് മരണം വരിച്ചു" എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത തന്നെയാണ്.
അതിലെ ഒരു വരി കണ്ടോളൂ.."അഫ്സലിന് കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തണമെന്ന അഭിപ്രായമുണ്ടായിരുന്നില്ല. ഇന്ത്യയെ അഴിമതിമുക്തമാക്കണമെന്നാണ് അഫ്സല് ആഗ്രഹിച്ചത്."
ഒരേ മതം ആണ് എന്നുള്ള ഒറ്റക്കാരണം കൊണ്ട് ഒരാളെ ഇങ്ങനെ പുകഴ്ത്താന്‍ ഉള്ളുപ്പും മാനവും അശേഷം ഇല്ലാത്ത ഒരു പത്രത്തിനെ കഴിയൂ...
ഇത്തരം നൂറു കണക്കിന് ചവറു ലേഖനങ്ങള്‍ ഈ പത്രത്തില്‍ വരുന്നുണ്ട്.
ഒന്നും പോരാഞ്ഞ്, ഒരു മോടരെട്ടര്‍ ഉണ്ട്. തീവ്രവാദ അനുകൂല കമന്റുകള്‍ സ്വാഗതം ചെയ്യുകയും, പത്രത്തെ വിമര്‍ശിക്കുന്ന കമന്റുകള്‍ മുക്കുകയും ചെയ്യുന്ന ഒരുവന് (ഒന്നോ അതില്‍ കൂടുതലോ.)
കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ യുവാക്കളില്‍ ഉണ്ടോ എന്നറിയാന്‍ ഇതില്‍ വരുന്ന കമന്റുകള്‍ മാത്രം വായിച്ചാല്‍ മതി.
ആവശ്യത്തിനു വളവും വെള്ളവും വെയിലും ഈ പത്രം നല്‍കുന്നുമുണ്ട്.
മീഡിയ വണ്‍ ചാനല്‍ തുടങ്ങിയതല്ലേ ഉള്ളൂ... വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ വഴിയെ കാണാം. അതിന്റെ ഉത്ഘാടനം എന്ന നിലയില്‍ ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന സീരിയലിന്റെ മലയാളം വേര്‍ഷന്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങുന്നുണ്ട്.
ടിപ്പു ധീരനായ പോരാളി ആയിരുന്നെന്നും കഴിവുള്ള രാജാവാണെന്നും എന്നുള്ളത് സത്യം തന്നെ. പക്ഷെ അല്പം ചരിത്രം വായിച്ചാല്‍ ടിപ്പു എന്ന മതഭ്രാന്തനായ, മറ്റു മതങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുത കാണിച്ചിരുന്ന വ്യക്തിയോടുള്ള ബഹുമാനം അപ്പാടെ പോയിക്കിട്ടും.
-ഗ്രിഗറി
http://www.prabodhanam.net/detail.php?cid=1873&tp=1
DeleteU r absolutley Correct
Deleteമാധ്യമ തമ്പ്രാക്കളുടെ അന്ത പുരങ്ങളില്‍ മരിക്കുന്ന വാര്‍ത്തകള്‍ ജനത്തിനാവശ്യമുണ്ട്. പതിവു കെട്ട് കാഴ്ചകളില്‍ നിന്നും 'കൊഞ്ചലുകളില്‍ നിന്നും' മുക്തമായി മുന്നേറാന്‍ കഴിഞ്ഞാല്‍ Media One- ന് അതിന്റെ ഇടമുണ്ടാകും. കാണേണ്ട കാഴ്ചകളും ഉയരേണ്ട ശബ്ദങ്ങളും; അതാണ് നല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ReplyDeleteഞാനും എന്റെ തിരയും നിങ്ങളുടെ ഈ തുറന്ന മനസ്സിനെ അഭിനദ്ധിക്കുന്നു ,ഒപ്പം എല്ലാവിത ആശംസകളും മീഡിയവന്നിനു നേരുന്നു
ReplyDeleteമലയാള ദൃശ്യമീഡിയത്തിലെ ഒരു സ്പെയ്സ് നികത്തുക എന്നൊരു ദൗത്യം മീഡിയ വണിനുണ്ട്. സംഘടനാ താല്പര്യങ്ങളില് നിന്നും മാനവികതാല്പര്യം എന്ന തലത്തിലേക്ക് വികസിച്ചുനിന്നാല് തീര്‍ച്ചയായും മീഡിയ വണിന് ജനഹൃദയങ്ങളെ സ്വാധീനിക്കുവാന്‍ സാധിക്കും. അപ്പോഴാണ് മീഡിയ വണ്‍ Media 'Won' ആവുക.
ReplyDeleteഎല്ലാ ഭീകര വാദികളെയും മാധ്യമത്തിനു ഒന്നാം ദിവസം തന്നെ കിട്ടി.അവരുടെ ബന്ധങ്ങള്‍ അതിനു സഹായിച്ചു കാണും.
ReplyDelete"നേര് നന്മ" - ഈ സ്വഭാവം എന്നും നില നിര്‍ത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDelete'എല്ലാ ഭീകര വാദികളെയും മാധ്യമത്തിനു ഒന്നാം ദിവസം തന്നെ കിട്ടി.അവരുടെ ബന്ധങ്ങള്‍ അതിനു സഹായിച്ചു കാണും'.. എ. കെ ആന്റണി , ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന് .. എന്നിവരെ ആണോ ഉദ്ദേശിച്ചത് ?
ReplyDeleteNO, ഇഫ്തിഖര്‍ ഗീലാനി & എസ് എ ആര് ഗീലാനി
Deleteഇവര്‍ നിങ്ങളുടെ കണ്ണില്‍ മാത്രമാണ് ഭീകരവാദികള്‍., സുപ്രീം കോടതി വരെ വെറുതെവിട്ട എസ് എ ആര് ഗീലാനിയെ കുറിച്ചാണ് താങ്കള്‍ ഈ വിധം പറയുന്നത്.
DeleteBasheerrkka Thanks for your appreciation from the heart
ReplyDeleteവര്‍ഗീയ വാദികള്‍ ഈ ചാനലില്‍ നുഴഞ്ഞു കയറുന്നത് വരെ നല്ല ചാനല്‍ ആയിരിക്കും എന്നാണു എനിക്ക് തോന്നുന്നത്. ലീഗിന് സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കട്ടെ.
ReplyDeleteമീഡിയ one- നെ കുറിച്ചുള്ള ബഷീര്‍ വള്ളിക്കുന്നിന്റെ ഈ തുടക്ക പോസ്റ്റ് കസറി.
ReplyDeleteആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരത്തില്‍ നിന്ന്
വഴിമാറി നടക്കാന്‍ കഴിഞ്ഞാല്‍ മീഡിയ one നമ്പര്‍ വണ്‍ ആകും. ചാനലിനു എല്ലാ ആശംസകളും.
മീഡിയവണ്‍ ചാനലിന് ആയിരക്കണക്കില്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. എന്റെ പല സുഹൃത്തുക്കളും അതിന്റെ അണിയറ പ്രവര്‍ത്തകരാണ് എന്നതും കലവറയില്ലാത്ത ഈ ആശംസക്ക് കാരണമായിട്ടുണ്ടാകാം. അതിന്റെ മുതലാളിമാരായ ജമാഅത്തെ ഇസ്ലാമിയും ഈ ഞാനും സമാന്തരമായാണ് സഞ്ചാരം. എന്നാല്‍ മാധ്യമം പത്രം സമൂഹത്തില്‍ ഒരുപാട് മോശം പ്രവണതകള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ടെങ്കിലും അവര്‍ ഉണ്ടാക്കിയെടുത്ത ഒരിടമുണ്ട്, അതാകട്ടെ മറ്റു പത്രങ്ങള്‍ക്ക് മാതൃകയാവുകയും ചെയ്തു. മറ്റൊരു പത്രത്തിന്റെ അധിപനായിരുന്നു കൊണ്ട് കമല്‍റാം സജീവ് അത് തുറന്നു പറയുകയും ചെയ്തു. മീഡിയവണ്‍ അവര്‍ അവകാശപ്പെട്ടത് പോലെ ഒരു വേറിട്ട ചാനലായി മാറട്ടെ. ഒന്നാമത്തെ പരിപാടി കാണാന്‍ സാധിച്ചില്ല. നല്ല അവതരണമായിരുന്നു എന്ന് കണ്ടവര്‍ പറഞ്ഞു ഇപ്പോള്‍ വള്ളിക്കുന്നും പറഞ്ഞു-(പിന്നെ വിശ്വസിക്കാതിരുന്നു കൂടല്ലോ. എന്നാല്‍ ഞാന്‍ ഇന്ന് (തിങ്കളാഴ്ച) ഒരു മണിയുടെ വാര്‍ത്ത കണ്ടു. അവതാരകനെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല എന്ന് തോന്നുന്നു എന്നാല്‍ അവതരണത്തില്‍ ഒരു വേറിടലും അനുഭവപ്പെട്ടതുമില്ല. 'പ്രദാന വാര്‍ത്തകള്‍' എന്ന് പതുക്കെ മൊഴിഞ്ഞ് തുടങ്ങി 'പ്രസിദ്ദ'കവി വിനയചന്ദ്രന്റെ 'വിദഗ്ദ' ചികിത്സക്കു ശേഷമുള്ള മരണവും കഴിഞ്ഞ് തപ്പിത്തടഞ്ഞു മനസ്സിനൊപ്പം നാവ് സഞ്ചരിക്കാതെ മുന്നോട്ടു നീങ്ങിയ വായന പ്രത്യേകിച്ചൊരു മാറ്റവും അവകാശപ്പെടാനില്ലാതെ അദ്വാനിച്ചും ബാരം വലിച്ചും അങ്ങനെ ഒരു വിധം അവസാനിപ്പിച്ചു; ഒരു യന്ത്രം പോലെ. നോക്കട്ടെ ഇനിയും സമയമുണ്ടല്ലോ. വീണ്ടും ആശംസകള്‍
ReplyDeletehello harif zain sir, താങ്കള്‍ അധ് മാത്രമേ ശ്രധിച്ചുള്ളൂ ,കുറച്ചു ട്ടെക്കിനിക്കള് പ്രശ്നഗലും ഉണ്ടായിരുന്നു ,ദയവു ചയ്തു ആശംസ പ്രസംഗത്തില്‍ ka സിധീഖ് ഹസ്സന് സാഹിബു സംസാരിച്ചത് നോക്കുക ,പിറന്നു വീണ കുഞആണ് mediaone .ചിലതൊക്കെ പഠിക്കാനുണ്ട് ,അതുപോലെ എഡിറ്റര്‍ ഒ . അബ്ദുറഹിമാന് സംസാരിച്ചതും കേള്‍ക്കുക പിഴവുകള്‍ പറ്റും.അത് തിരുത്തി മുന്നോട്ടു പൊകും .ഇത് സമയത്തോട് മല്ലിടുഗയനെല്ലോ .
DeleteArif Zain..അതേ, പ്രൈം ടൈം വാര്‍ത്താ അവതരണത്തെക്കുറിച്ചും അതിനു തിരഞ്ഞെടുത്ത വിഷയത്തിന്റെ ഔചിത്യത്തെക്കുറിച്ചുമാണ് പ്രധാനമായും ഞാന്‍ പരാമര്‍ശിച്ചത്.. തുടര്‍ന്ന് വന്ന മീഡിയ സ്കാന്‍ അല്ലാതെ മറ്റ് പരിപാടികളൊന്നും ഞാന്‍ കണ്ടിട്ടില്ല. പല തവണ നോക്കിയപ്പോഴും ഏതോ ഒരു നാടകത്തിന്റെ കേസറ്റ് റിപ്ലേ ചെയ്യുന്നതാണ് കണ്ടത്.. നന്നായി കൊണ്ട് പോയാല്‍ അവര്‍ക്ക് നന്ന്. അതല്ലെങ്കില്‍ ഇപ്പറഞ്ഞ ഞാന്‍ തന്നെ മാറ്റി എഴുതേണ്ടി വരും:)
Deletegood comment mr. arif zein
DeleteWhatsoever their intentions were, 'Madhyamam' played a key role to develop fury in Kerala Muslims through internalisation of world issues. Fortunately, MediaOne has got a perfect bait, Afsal Guru,to 'celebrate' Inauguration. In addition, an evergreen topic, Madani, will help them keep the spirit and 'professionalism' for the time being. I'd rather appreciate wasting news-hour on rape stories than focusing on issues that facilitate ripening extremism in young generation. I'm not denying the reality, however, showing only one side of the reality is not professionalism. Let's hope MediaOne will not follow the footprints of Madhyamam. All the very best MediaOne!
ReplyDeleteYK, I do understand your concerns.. Hope Media one will not feed the extremist groups directly or indirectly, the tactics they played in Madhyamam in the initial years. Hope you have noted the same concern I raised in the last paragraph.
Deleteകാലത്തിനൊത്ത് കോലം കെട്ടി കോലക്കേടാവാതിരിക്കട്ടെ..
ReplyDeleteകാലത്തിനു മുമ്പേ നടക്കുന്നവരാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. .അവ്ര്ക്കെതിരിലുള്ള ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്ന് അവരോടടുക്കുന്നവര് മനസ്സിലാക്കുന്നുമുണ്ട്. മീഡിയ വണ്‍ നു ആശംസകള്‍
ReplyDeleteകേൾക്കാനും കാണാനും സാധിച്ചില്ലെങ്കിലും ഈ വിലയിരുത്തൽ വിലയിരുത്തുമ്പോൾ തുടക്കത്തിലെ വാർത്തെങ്കിലും മുൻപത്തേ പോലെ ആവില്ല / ആയില്ല എന്നത് പ്രശംസനീയം തന്നെ..
ReplyDeleteആശംസകൾ !!!
റേഡിയോവിന്റെ കാലം കയിഞ്ഞുന്ന ധാരണ തെറ്റാണെന്ന് എഷ്യനെറ്റിലെ സുരേഷ് തെളിയിച്ചു
ReplyDeleteമാധ്യമത്തില്‍ നിന്നൊരു പുതിയ-വേറിട്ട ചാനല്‍ എന്നൊക്കെ കേട്ടപ്പോള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. ടിവി തുറന്ന് ആകാംക്ഷയോടെ നോക്കി. ഒരു സീരിയലിന്റെ പരസ്യം, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ[അതിലെ പ്രമുഖ മാപ്പിളപ്പാട്ട് തട്ടത്തിന് മറയത്തെ ഗാനമായിരുന്നു:)], സ്ത്രീ സ്ത്രീ എന്ന പേരിലോ മറ്റൊ ഒരു വനിതാ പ്രോഗ്രാം എന്നിവയുടെയൊക്കെ പരസ്യം കാട്ടുന്നത് കണ്ടു. അതിനിടയില്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം കൂടി കണ്ടപ്പോള്‍ വേറിട്ട ചാനല്‍ എന്തായിരിക്കുമെന്ന് പിടികിട്ടി. ഇതാണോ മാധ്യമത്തിന്റെ വാര്‍ത്താ ചാനല്‍? സ്ത്രീകളെ കച്ചവടചരക്കാക്കുന്നു എന്നുപറഞ്ഞ് അവര്‍ പ്രിന്റ് മീഡിയയില്‍ ഒഴിവാക്കിയിരുന്ന പരസ്യങ്ങള്‍ക്ക് ടിവിയില്‍ വലിയ സ്വീകരണമാണല്ലൊ! അപ്പോള്‍ “മാധ്യമ”ത്തിന്റെ ആദര്‍ശമൊക്കെ വെറും അവസരവാദമായിരുന്നോ?
ReplyDeleteഇന്ന് ടിവിയില്‍ മീഡിയ വണ്‍ നോക്കുമ്പോള്‍ അവരുടെ പരിപാടിയുടെ ഒരേ പരസ്യം തന്നെ മൂന്നും നാലും പ്രാവശ്യം തുടര്‍ച്ചയായി കാട്ടുന്നത് കണ്ടു് സഹികെട്ട് ചാനല്‍ മാറ്റിപ്പോകേണ്ടിവന്നു. ഇത്രയും ഹോംവര്‍ക്ക് ചെയ്തു എന്നവകാശപ്പെടുന്ന ഒരു ചാനലിന് ഇത്രയ്ക്കും അമേച്വറിഷ് ആകാമോ?
നമുക്കിവിടെ യേശുദാസ് ഉള്ളപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്നവരുടെ ആവശ്യമില്ലല്ലൊ. പുതിയ ശബ്ദം വരട്ടെ, അതിനായി കാത്തിരിക്കുന്നു.
U said it
Deleteകാലത്തിനു മുന്‍പേ നടക്കുന്നവരാണ് എന്നു കാലം തെളിയിക്കട്ടെ. ആദ്യ ദിവസം തന്നെ അഫ്സല് ഗുരുവിനെ പറ്റിയുള്ള പരിപാടി പ്രതീക്ഷിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണത്തെ ന്യായീകരിക്കുന്നവരുടെ കൂടെ കിടക്കുന്നത് മാധ്യമം ആയതു കൊണ്ട് തന്നെ. ഇനി വരുന്ന ദിവസങ്ങളില്‍ ജിന്നിനെ കുറിച്ചുള്ള ചര്‍ച്ചകളും പരിപാടികളും ഓ അബ്ദുല്ലമാരുടെ ആടിനെ പട്ടിയാക്കലും കാണാവുന്നതാണ്.
ReplyDeleteഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിനു ശേഷം എന്തായിരിക്കും മീഡിയ വൺ കൊണ്ടു വരുന്ന മാറ്റം എന്നറിയാനായിരുന്നു ആകാംഷയോടെ കാത്തിരുന്നത്. ഒമ്പതു മണിക്കുള്ള ആ വാർത്താ പരിപാടി തന്നെയായിരുന്നു ആ മാറ്റം.ഒരേ വാർത്തകളും വിവാദങ്ങളും ബ്രേക്കിംങ്ങും ഫ്ലാഷിങ്ങുമാക്കെയാക്കി പതിവു ചാനൽ പരിപാടി അരങ്ങേറുമ്പോഴാണ് രാജ്യത്തെ പ്രധാനവാർത്തയും ചർച്ചയുമായി മീഡിയ വൺ വേറിട്ടു നിന്നത്..ഈ ആർജ്ജവവും വ്യത്യ്സ്ഥതയും വരും ദിവസങ്ങളിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഒരു കൊടും ഭീകരനെ തൂക്കിലേറ്റിയതിന്റെ പ്രതികരനംഗല് മറ്റു കൊടും തീവ്രവാദികളായ ഇഫ്തിഖര്‍ ഗീലാനി , എസ് എ ആര് ഗീലാനി തുടഗിയവരുടെ വര്‍ഗീയ ജല്പ്പനംഗല് എത്രത്ഹോളം എത്തിക്കാമോ അതല്ലേ മീഡിയ വന്‍ ചെയ്തതു. അതിനാണോ വല്ലിക്കുന്നിന്റെ മാര്‍ക്ക് ? കഷ്ടം .
ReplyDeleteമാധ്യമം എപ്പോഴും ഉപയോഗിക്കുന്ന പദമാണ് "ഇരകളും വേട്ടക്കാരനും" . പക്ഷെ അതിലെ ഇര എപ്പോഴും വേട്ടക്കാരനും വേട്ടക്കാരന് ഇപ്പോഴും ഇരയും ആയിരിക്കും. നസ്രേതില് നിന്ന് ആരാണ് നന്മ പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍.
Deleteമാധ്യമങ്ങള്‍ അങ്ങനെ പലരെയും തീവ്രവാദികളും കൊടും തീവ്ര വാദികലുമൊക്കെയാക്കിയിരുന്നു. ഇനി അതിനൊരു തിരുത്തായി മീഡിയ വന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും
Deleteinnalathe pragramme kandilla..but innunchakk oru news kandu....malayala varatha charithrathil adhyamayitarikkum oru maftha itta penkutti vartha vayikunnath(ente arivil) avatharanam nannayirunnu...basheerkka paranja pole pradheekshichadilum alppam nannayirunnu...baki namuk vellithirayil kanam....
ReplyDeleteGood Criticism.. Carry on..
ReplyDeleteഉത്തരവാദിത്വമുള്ള ഒരു എഴുത്തുകാരന്റെ ധര്‍മം നിങ്ങള്‍ നിറവേറ്റി. മുന്‍വിധികളില്ലാതെയുള്ള ഈ വിലയിരുത്തിയതിനു നന്ദി. ജമാത് ഇസ്ലാമിക്കാര്‍ ആയതു കൊണ്ട് ലീഗിനെതിരെയുള്ള വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. എന്നാലും ഒരു ഇങ്ങനെയൊരു ചാനല്‍ ആവശ്യമാണ്.
ReplyDeleteമീഡിയ വണ്‍ കസറും, തീര്‍ച്ച ..
ReplyDeletego ahead...media one...
ReplyDeleteക്രിയാത്മകമായ വിമര്‍ശനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് മീഡിയ വണ്‍ ചാനലിന് മുന്നേറാന്‍ കഴിയട്ടെ
ReplyDeleteഈ പോസ്റ്റ് നന്നായി...
ReplyDeleteചാനല്‍ ചര്‍ച്ചകള്‍ ഏറെ അറപ്പുളവാക്കുന്ന ഒന്നായി മാറിയ , പ്രത്യേകിച്ചും എല്ലാ ദിവസവും സ്ത്രീ പീഡനങ്ങള്‍ ചര്‍ച്ചയാക്കുന്ന ഒരു അവസ്ഥക്കും കൂടുതല്‍ അറിയപ്പെടാതെ പോകുന്നതും എന്നാല്‍ പ്രസക്തവും ആയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് നന്നായിരിക്കും .പുതിയ ചാനല്‍ ഒരു തിരുത്തല്‍ ശക്തിയാവട്ടെ .
ReplyDeleteമാധ്യമവും മ അദനിയുമായുള്ള ആദ്യ കാല ബന്ധത്തെ പറ്റി ലേഖനത്തില്‍ പറഞ്ഞത് അബദ്ധമാണ്. അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെ മാധ്യമം ശക്തമായി എതിര്‍ത്തിരുന്നു. അന്ന് പി.ഡി.പി. ഐ.എസ്.എസ് ആയിരുന്നു. നല്ല വേരോട്ടവും യുവാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു താനും . മാധ്യമത്തിന്റെ വിമര്‍ശം കണ്ട് മ അദനി അതിനെ ചെറുക്കാന്‍ ഫത്വാ ഇറക്കി. തുടര്‍ന്ന് മാധ്യമം പത്രകെട്ടുകള്‍ തട്ടിക്കൊണ്ട് പോവുക, മാധ്യമം കൊല്ലം ബ്യൂറോയില്‍ ടാര്‍ കത്തിച്ച് ഒഴിക്കുക, അനുയായികളായുള്ള ഇമാമുകളെ കൊണ്ട് ഖുതുബായില് മാധ്യമം പത്രം ബഹിഷ്കരണം ആഹ്വാനം ചെയ്യിക്കുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. മ അദനി ജെയിലില്‍ ആയി കഴിഞ്ഞ് മ അദനിയായാലും നീതി വേണം എന്നോ മറ്റോ തലക്കെട്ടോടെ അന്യായ തടങ്ങലിനെ കുറിച്ച് മാധ്യമത്തില്‍ എഴുതിയ എഡിറ്റോറിയലിനെ വിമര്‍ശിച്ച് “മ അദനിയായാലും “ എന്ന പ്രയോഗത്തെ കുറിച്ച് അന്നത്തെ ആക്റ്റിംഗ് പി.ഡി.പി.ചെയര്മാന് വിമര്‍ശിച്ച് ആ പത്രത്തില്‍ തന്നെ കത്തെഴുതുകയും ചെയ്തു. ആദ്യകാലത്ത് മ അദനിയെ മാധ്യമം പത്രം അനുകൂലിച്ചു എന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും കുറിച്ചത്. ഇപ്പോള്‍ മ അദനിക്ക് വേണ്ടി നാക്ക് തുറക്കുന്ന പ്രധാന പത്രം മാധ്യമം മാത്രം.
Delete>>>>പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്.<<<< ഈ വാക്കുകളെ അന്വര്‍ത്ഥമാക്കിയ ലേഖനം. അഭിനന്ദങ്ങള്‍.
@ഷെരീഫ്, മഅദനി വന്ന സമയത്ത് മാധ്യമം അദ്ദേഹത്തെ ആവോളം പുകഴ്ത്തി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ കസെറ്റുകള്‍ വീട്വീടാന്തരം കൊണ്ട് നടന്നു ഫ്രീയായി വിതരണം ചെയ്തു ജമാഅത്ത് സുഹൃത്തുക്കള്‍., പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് താങ്കള്‍ പറഞ്ഞ തെറ്റിപ്പിരിയാലുണ്ടായത്. കൃത്യമായി പറഞ്ഞാല്‍ മാധ്യമം വ്യാജ സിദ്ധന്മാരെ (വ്യാജ സിദ്ധന് ഒറിജിനല്‍ സിദ്ധന് എന്ന തരം തിവിവൊന്നും വാസ്തവത്തില്‍ ഇല്ല സിദ്ധാന്മാരയി വരുന്നവരെല്ലാം കള്ളന്മാരാണ് അഥവാ കൊള്ളക്കാരാണ്) ക്കുറിച്ച് പരമ്പര തുടങ്ങിയപ്പോഴായിരുന്നു അത്.
Delete@ ഷെരീഫ് കൊട്ടാരക്കര
Deleteതാങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. മാധ്യമം അതിന്റെ തുടക്കകാലം മുതല്‍ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. മഅദനിയുടെ തീ തുപ്പും പ്രസംഗങ്ങളുടെ തുടക്കകാലത്ത് അദ്ദേഹത്തിനു വേണ്ടി മാധ്യമം പത്രം നീക്കിവെച്ചയത്രയും പേജ് സ്പേസ് മറ്റൊരു പത്രവും നീക്കിവെച്ചിട്ടില്ല. പ്രത്യക്ഷമായും പരോക്ഷമായും അവര്‍ നിര്‍ലോഭം പിന്തുണച്ചു കൊണ്ടിരുന്നു. തെക്കന്‍ ഭാഗങ്ങളില്‍ പത്രത്തിനു വേരോട്ടം ഉണ്ടാക്കാനുള്ള ഒരു സ്ട്രാറ്റജിയുടെ ഭാഗമായിരിക്കാം അത്. കാര്യങ്ങള്‍ കൈ വിടുന്നു എന്ന് മനസ്സിലാവുകയും തീവ്രവാദത്തിന്റെ അപകടങ്ങളെ മുസ്ലിം സംഘടനകള്‍ തന്നെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ തുടങ്ങുകയും ചെയ്ത അവസരത്തില്‍ മാധ്യമത്തിനും വിവേകം ഉദിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെയുണ്ടായ ചില കുറിപ്പുകളാകാം താങ്കള്‍ പറഞ്ഞ സംഭവങ്ങളിലേക്ക് എത്തിച്ചത്. പത്രത്തെ വളര്‍ത്തുക എന്ന മിനിമം പരിപാടിക്കപ്പുറം സമൂഹത്തോടും സമുദായത്തോടും പ്രതിബദ്ധതയുള്ള സമീപനം മാധ്യമത്തില്‍ നിന്ന് പലപ്പോഴും നഷ്ടമായിട്ടുണ്ട്. അത്തരം സമീപനങ്ങള്‍ ഈ ചാനലിലും ആവര്‍ത്തിക്കരുത് എന്ന സദുദ്ദേശപരമായ അഭിപ്രായ പ്രകടനമാണ് ഇവിടെ നടത്തിയത്. പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്ക് 'ശബ്ദം' ലഭിക്കുന്നതിലും അത്തരം സംരംഭങ്ങള്‍ വളര്‍ന്നു വരുന്നതിലും സന്തോഷം മാത്രമേയുള്ളൂ..
ഹനീഫ മുഹമ്മദിന്റെ വാക്കുകള്‍ തന്നെ,,കാലത്തിനു മുമ്പേ നടക്കുന്നവരാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. .അവ്ര്ക്കെതിരിലുള്ള ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്ന് അവരോടടുക്കുന്നവര് മനസ്സിലാക്കുന്നുമുണ്ട്. ,,,,ആശംസകള്‍ മീഡിയ വണ്‍ മീഡിയകളില്‍ ഒന്നാമാനാകും... തീര്‍ച്ച,,,, ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍ ..........
ReplyDeleteMEDIA ONE (WON)
ReplyDelete2nd day (11 Feb 2013)evening programs are unique, all viewers comments with healthy criticism are welcome
Hi Dear,
ReplyDeletewe liked your blog..
Pls visit www.worldmalayalinews.com
This free website for news, ads and pics.
Today we have shared your post from facebook.
This is only demo
Thanks for your co-operations
Sajin Thiruvallam
WMN
Adelaide, Australia
Email- contact@worldmalayalinews.com
ഏതെങ്കിലും ഒരു മലയാള ചാനലിന് ഒരു exclusive കിട്ടിയാല്‍, അത് പരാമര്‍ശിക്കുമ്പോള്‍ ഇതര മലയാളം ചാനലുകള്‍ ഇങ്ങിനെയാണ് സാധാരണ പറയാറുള്ളത്. "ഇന്നയിന്ന വിഷയത്തില്‍ "ഒരു ചാനലിന്" , "ഒരു പത്രത്തിനു" നല്കിയ അഭിമുഖത്തിലാണ് ഇന്നയാള് ഇത് വെളിപ്പെടുത്തിയത്."
ReplyDeleteഇതിന്റെ footage കാണിക്കുമ്പോള്‍ ഈ exclusive ഒപ്പിച്ച ഒറിജിനല്‍ ചാനലിന്റെ പേര് കാണാതിരിക്കാന്‍ വേണ്ടി അതിന്റെ പേരിനു മീതെ കരി തേക്കുകയും ചെയ്യും. ഇത് കാണുമ്പോഴെല്ലാം ആലോചിക്കാറുണ്ട്: ഇതിന്റെ ആവശ്യമെന്താണ് എന്ന്. ആ വാര്‍ത്തയുടെ ക്രെഡിറ്റ് ഒളിച്ചു വെക്കാതെ ആ ചാനലിന് തന്നെ വക വെച്ച് കൊടുത്തുകൂടെ, അതിന്റെ പേരും പറഞ്ഞു കൂടെ!
പി.ജെ കുര്യനെതിരെ ധര്മരാജന് കൊടുത്ത exclusive വന്നത് മാതൃഭൂമി ചാനലിലാണ്. അത് Mediaone ചാനല്‍ വാര്‍ത്തയാക്കിയപ്പോള്‍ മാതൃഭൂമി ചാനലിന്റെ പേര് അവര്‍ വ്യക്തമായി പറഞ്ഞു, അതിന്റെ footage കാണിച്ചപ്പോള്‍ മാതൃഭൂമിയുടെ പേര് അവര്‍ പൊത്തിപ്പിടിച്ചതുമില്ല. ഇത് കണ്ടെങ്കിലും മറ്റുള്ള മലയാളം ചാനലുകള്‍ തങ്ങളുടെ അല്പത്തരത്തിനു വിരാമമിടുമോ? മറ്റൊരു ചാനലിന് അവരര്‍ഹിക്കുന്ന ക്രെഡിറ്റ് വക വെച്ച് കൊടുത്താല്‍ തകര്‍ന്നു വീഴുന്നതാണോ ഈ rating, rating എന്ന അണ്ഢകടാഹം?
ബഷീറിന്റെ വിലയിരുത്തല്‍ അസ്സലായി.
Salam, തീര്‍ത്തും ഗുണപരമായ ഒരു മാറ്റമാണത്. മറ്റു ചാനലുകളുടെ ഫൂട്ടേജ് കാണിച്ചു പോയാലോ അവരുടെ പേര് പറഞ്ഞാലോ തങ്ങളുടെ ഇമേജ് നഷ്ടപ്പെടുമെന്ന് കരുതുന്നത് ആത്മവിശ്വാസക്കുറവാണ്. കൊച്ചു കൊച്ചു മാറ്റങ്ങളിലൂടെ മാധ്യമ സംസ്കാരങ്ങള്‍ പരിവര്ത്തിക്കപ്പെടട്ടെ.
DeleteMedia one mattangal kond vann thudangi.avar mathrubhumiyude peru eduthu parayaan thayyraayi.media one-in vijayam nerunnu
Deleteമാധ്യമ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു മീഡിയവണ്‍ ഒരു പ്രചോദനമാകുമോ എന്നെനിക്കറിയില്ല. ഭാവിയില്‍ അവരെന്തു സമീപനം സ്വീകരിക്കുമെന്നും ഉറപ്പു പറയാനാവില്ല.
ReplyDeleteIthilaanu enikkulla oru samshayam..
UGRAN .. WRITING..
Dear Thrithala,
ReplyDeleteI came to read your comment on the Media one channel - inaugural ceremony. I find it reasonable and serous. I could not write one like that, even though I had the same opinion in the matter.
Anyhow I appreciate you in your straight forwardness in the matter and your "nasweehah" in the social affairs.
wassalam - sincerely
Prof. Muhamed Ali, Kodungallur
Dear professor Muhammed Ali, which comment you are referring to?.. Who is this thrithala?
Deleteഒരു സാധാരണ വായനക്കാരന്റെ,അല്ലെങ്കില്‍ കാഴ്ച്ചക്കാരന്റെ മനസ്സ് പലപ്പോഴും താങ്കളുടെ ഇങ്ങനെയുള്ള ചില വാക്കുകളിലൂടെ പുറത്തുവരുന്നുണ്ട്.ആശംസകള്‍
ReplyDeleteDear Basheerbhai,
ReplyDeleteThanks for your new word 'Prathikarana.....". Like that Mr.N P Rajendran of Mathrubhumi can claim for his word 'Bandharthal'. He made chemistry with Bandh and Harthal.
I too keep your opinion w.r.t. new entrant Media One. I expect more on AgriBiz items from them. Now it is there.
I have some 'Madhyamam' cuttings on the subject.
As you opined no channel can survive with 'rape' news. Rather, later on it rape the channel itself .
"""""ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല."""""
ബഷീര്‍ സാഹിബിനു അഭിനന്ദനങ്ങള്‍ ... ഈ തുറന്നെഴുതിനു ...
ReplyDeleteകൂടുതല്‍ പ്രതീക്ഷിക്കുന്നു - കാരണം - ഒരു എഴുത്തുകാരന്, വാര്‍ത്താ മാധ്യമങ്ങളെ കുറിച്ച് ധാരാളം എഴുതാന്‍ കഴിയും - കൂട്ടത്തില്‍ അരുന്ധതി റോയി അഫ്സല് ഗുരുവിനെ കുറിച്ച് എഴുതിയതുമായി ബന്ധപ്പെട്ടു ഒരു ലെഖനം എഴുതുക - പ്ലീസ് .
good criticism
ReplyDeleteബഷീര്‍ വള്ളിക്കുന്നിന്റെ നോട്ട് സസൂക്ഷ്മം വായിച്ചു. ആദ്യ ദിവസത്തെ പ്രോഗ്രാമിന്റെ ഒരു അവലോകനം എന്നാ നിലക്ക് വളരെ സമഗ്രമായ ഒരു നല്ല നിരീക്ഷണം . ഇനി media one നെ കുറച്ചു കാലം പ്രേക്ഷകര്‍ അനുഭവിക്കട്ടെ. രണ്ടോ മൂന്നോ മാസം കഴിഞ്ഞു നമ്മുക്ക് ഒന്ന് കൂടി അവലോകനം ചെയ്യാം. അതല്ലാതെ ഓരോരുത്തരും അഞ്ഞോ പത്തോ മിനിറ്റൂ മാത്രം ഏതെങ്കിലും ഒരു ഭാഗം കണ്ടു വന്നു അഭിപ്രായം പറയുന്നത് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. വള്ളിക്കുന്നിനോടും കൂടിയാണ് ഈ പറഞ്ഞത്.
ReplyDeletehope for a good future....
ReplyDeleteഞാന്‍ മനസ്സിലാക്കിയിടത്തോളം 'മാധ്യമം' പത്രത്തിണ്റ്റെ റിപ്പോര്‍ട്ടിംഗ് ശൈലി തന്നെ 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എത്തിക്കുക്ക എന്നരീതിയാണൂ. ആ ഒരു ആനുകൂല്യം മഅദനിക്ക് കിട്ടിയിരുന്നു. എല്ലാവരും 'തീവ്രവാദി' എന്ന് മുദ്രകുത്തി മഅദനിയുടെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോള്‍ (തൊഗാഡിയ ഉള്‍പ്പെടെയുള്ള 'മൊതലുകളൂടെ' പ്രസ്താവനകള്‍ യഥേഷ്ടം പ്രസിദ്ദീകരിക്കുംബോഴാണിതെന്ന് ഓര്‍ക്കുക) 'മാധ്യമം' അതിനു സ്പേസ് നല്കി. അതാകട്ടെ മഅദനിയെ പിന്തുണക്കലായിരുന്നു 'മാധ്യമ'ത്തിണ്റ്റെ പ്രഖ്യാപിത നിലപാടുകളീല്‍ ഒന്നയിരുന്നു 'ശബ്ദമില്ലാത്തവരെ അഥവാ മുഖ്യധാര അവഗണിച്ചവര്‍ക്ക്' സ്പേസ് നല്‍കുക എന്നത്. മഅദനി മാത്രമല്ല കെ കെ കൊച്ച് ഉള്‍പെടെയുള്ള അനേകം ദലിതരും അതുവഴി സമൂഹത്തില്‍ 'സ്പേസ്' ലഭിച്ചവരാണൂ. അത് മഅദനിക്കുള്ള പിന്തുണയാണെന്നും അങ്ങേരെ പ്രൊമോട്ട് ചെയ്യലാണെന്നും ഒരു പടികൂടി കടന്ന് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ അങ്ങേരുടെ കാസ്റ്റുകള്‍ വീടുവീടന്തരം കയറീ ഇറങ്ങി പ്രചരിപ്പിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ മഅദനി പോലും മൂക്കത്ത് വിരല്‍വെക്കും. കാരണം മഅദനിയുടെ പ്രസംഗത്തില്‍ (പട്ടിക്കാട് ജാമീഅ: നൂരിയ്യയുടെ സന്തതിയായ) പതിവ് സുന്നീവിഭാഗത്തിണ്റ്റെ ആക്ഷേപം ജമാഅത്തിനെതിരില് ഉന്നയിച്ചിരുന്നു. ഐ എസ് എസുകാരെ ജമാഅത്താക്കാന് വേണ്ടിയാണൂ എണ്റ്റെ പ്രസ്താവനകള്‍ 'മാധ്യമം' കൊടുക്കുന്നതെന്നുവരെ പുള്ളി തട്ടിവിട്ടു.
ReplyDeleteചുരുക്കി പറഞ്ഞാല്‍ 'മാധ്യമ'വും മഅദനിയും ശത്രുതയില്‍ ആയിരുന്നു. അദ്ദേഹത്തിണ്റ്റെ പരിപാടികള്‍ക്ക് കവറേജ് നല്കുംബോള് തന്നെ. അതിനിടയിലാണൂ ആ ശത്രുത കൂട്ടികൊണ്ട് മഅദനി വളരെയധികം ആരാധിച്ചിരുന്ന അദ്ദേഹത്തിണ്റ്റെ യതീംഘാനയില് കൊണ്ടുവന്ന പ്രാര്‍ത്ഥിപ്പിച്ചിരുന്ന 'അന്ത്രുപാപ്പ' എന്ന സിന്ദ്നെതിരില് 'മെക്ക'യുടെ സെക്രട്ടറി ആയിരുന്ന സി എ വാഹിദ് ഒരു ലേഖനം 'മാധ്യമ'ത്തില്‍ എഴുതിയത്. ലേഖനത്തിലുടനീളം മഅദനിയെയും സിന്ദനെയും നിശിതമായി വിമറ്ശിച്ചിരുന്നു. അതിനു മറുപടിയായി 'മാധ്യമ'ത്തില്‍ തന്നെ മഅദനി എഴുതിയെങ്കിലും കൂടുതല്‍ വിമര്ശനങ്ങളൂമായി സി എ വാഹിദ് മറുപടി എഴുതി. ഇതോടെ സഹിക്കാനാവാതെ മഅദനി അണികളോട് പത്രകെട്ടുകള്‍ കത്തിക്കാനും പുഴയില്‍ ഒഴുക്കാനും പറഞ്ഞു. 'മാധ്യമം' അന്നത്തെ മുഖ്യമന്ത്രി നായനാരോട് പരാതിപറഞ്ഞു. നായനാര്‍ മഅദനിയെ ശക്തമായി താക്കീത് ചെയ്ത ശേഷമാണൂ പത്രകെട്ടുകള്‍ കത്തിക്കലും മറ്റും നിര്‍ത്തിയത്. പക്ഷേ, പിന്നീടുള്ള എല്ലാ പ്രസംഗത്തിലും 'മാധ്യമം' വായിക്കരുതെന്ന് മഅദനി ഉണര്‍ത്തി. അങ്ങിനെ ശത്രുതയില്‍ നില്ക്കുന്ന സമയത്താണൂ പുള്ളീ അകത്താകുന്നതും, 'മാധ്യമം' മഅദനിയുടെ നിരപ്രാധിത്വം കാണീച്ച് റിപ്പോര്‍ട്ടുകള്‍ എഴുതിയതും , മറ്റു മീഡിയകള്‍ മൌനത്തിലായപ്പോള് തങ്ങളുടെ ശത്രുവിനനുകുലമായി എഴുതിയത് 'മാധ്യമം' മാത്രമാണു. അന്നുമുതല്‍ ഇന്നുവരെ മഅദനി 'മാധ്യമ'ത്തെ കുടം പറഞ്ഞിട്ടില്ല. 'മാധ്യമം' പറനത് ശരിയായിരുന്നു എന്ന് കോടതിവിധിയില്ലൂടെ തെളിയുകയും ചെയ്തു.
thnx for clearing the issue...
DeleteSome what reaching the reality
Delete'മീഡിയാ വണ്ണി'ണ്റ്റെ കാര്യത്തിനിടയില്‍ ഈ ചേനകാര്യം എഴുതിയത് ക്ഷമിക്കുക.
ReplyDelete>>>ദിവസവും വിവാദങ്ങള്‍ പുഴുങ്ങിയെടുത്തു വിളമ്പുന്നതിനു പകരം ഈ നാടിന്റെയും മണ്ണിന്റെയും ജീവത് പ്രശ്നങ്ങളെയും വികസന വിഷയങ്ങളെയും ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
ReplyDelete<<<<
അഫ്സല് ഗുരു എന്ന ഭീകരനെ തൂക്കിക്കൊന്നതാണോ നാടിന്റെയും മണ്ണിന്റെയും ജീവല്‍ പ്രശ്നങ്ങളുടെയും വികസന വിഷയങ്ങളുടെയും പരിഛേദമായി താങ്കള്‍ കണ്ടത്?
അഫ്സല് ഗുരുവിന്റെ വധശിക്ഷ വിവാദമല്ല എന്നാണോ താങ്കളുടെ പക്ഷം? അപ്പോള്‍ ഇതേക്കുറിച്ച് അത്ര പിടിപാടൊന്നുമില്ല അല്ലേ.
സൂര്യനെല്ലി പോലെ വര്‍ഷങ്ങളായി കത്തിനില്‍ക്കുന്ന ഒരു വിവാദ വിഷയമാണ്, അഫ്സല് ഗുരുവിന്റെ വധ ശിക്ഷയും. മുസ്ലിങ്ങളെ പേടിച്ച് ഇത്രനാളും അത് നടപ്പാക്കുന്നത് നീട്ടി വയ്ക്കുകയായിരുന്നു. മീഡിയ വണ്‍ കാര്‍ക്ക് ബുദ്ധിയുണ്ട്. ആരൊക്കെയാണവരുടെ പ്രേക്ഷകര്‍ എന്നവര്‍ക്ക് നല്ല നിശ്ചയമുണ്ട്. പ്രേക്ഷകര്‍ക്ക് രുചിക്കുന്ന വിഷയം തന്നെ ആദ്യ ദിവസം അവതരിപ്പിച്ചു. ഇനിയും അനേകമുണ്ട്. അതൊക്കെ വഴിയെ വരും.
ഇന്ന് കേരളത്തിലെ മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ വള്ളി എന്ന പത്രപ്രവര്ത്തകനറിയില്ലല്ലോ. അതുകൊണ്ട് അതേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നില്ല.
കലക്കി.
DeleteTruth will come one day whether Afzal was trapped by Indian Army or not.
Deletehttp://www.madhyamam.com/news/213082/130212
അഫ്സലിനെ സാധാരണ ജീവിതം നയിക്കാന്‍ സേന അനുവദിച്ചില്ല -ഭാര്യ
ശ്രീനഗര്‍::: തീവ്രവാദത്തിന്‍െറ വഴിയില്‍നിന്ന് പിന്തിരിഞ്ഞ അഫ്സല് ഗുരു സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സുരക്ഷാ സൈനികര്‍ അതിന് അനുവദിച്ചില്ലെന്നും അഫ്സല് ഗുരുവിന്‍െറ ഭാര്യ തബസ്സും. ഡി.എന്‍.എ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കീഴടങ്ങിയതിന് ശേഷം സുരക്ഷാ ഏജന്‍സികളില്‍നിന്ന് അഫ്സല് നേരിട്ട പീഡനങ്ങളുടെ അനുഭവങ്ങള്‍ അവര്‍ പങ്കുവെച്ചത്. വിദ്യാര്‍ഥി കാലഘട്ടത്തില്‍ വിഭജനവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അഫ്സല് ഗുരു അതിര്‍ത്തി കടന്ന് പരിശീലനത്തിന് പോയെങ്കിലും മൂന്നു മാസത്തിനകം തന്നെ മതിയാക്കി തിരിച്ചുവന്ന് പൊലീസിന് കീഴടങ്ങി. തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്‍െറ ഭാഗമായി ചെറിയ കച്ചവടം തുടങ്ങി.
എന്നാല്‍, സുരക്ഷാ ഏജന്‍സികള്‍ക്ക് വേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിച്ച് നല്കാന് നിര്‍ബന്ധിച്ച് ഉദ്യോഗസ്ഥര്‍ അഫ്സലിന്‍െറ പിന്നാലെ കൂടി. അവരുടെ താല്പര്യങ്ങള്ക്ക് വഴങ്ങാത്തപ്പോഴൊക്കെ പിടിച്ചുകൊണ്ടുപോയി. ഒരിക്കല്‍ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ച ഒരു ലക്ഷം രൂപ കൈക്കൂലി തന്‍െറ സ്വര്‍ണാഭരണം വിറ്റാണ് നല്‍കിയത്. കസ്റ്റഡിയില്‍ കടുത്ത പീഡനത്തിന് ഇരയായി. സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു. ഐസ് കട്ടയില്‍ നഗ്നായി കിടത്തി. തലകീഴായി കെട്ടിത്തൂക്കി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ചാരപ്പണി ചെയ്യാന്‍ മടിച്ചതിന്െറ പേരില്‍ നേരിട്ട ഉത്തരം കൊടിയ അനുഭവങ്ങള്‍ അഫ്സല് തന്നോട് പറഞ്ഞിട്ടുണ്ട്.
നിവൃത്തിയില്ലാതെ വന്നപ്പോള്‍ വഴങ്ങേണ്ടി വന്നതാണ് പാര്‍ലമെന്റ് ആക്രമണ കേസില്‍ ഉള്പ്പെടാനിടയാക്കിയത്. താരീഖ്, പാര്‍ലമെന്റ് ആക്രമണത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് എന്നീ രണ്ടുപേരെ ദല്‍ഹിയില്‍ എത്തിക്കാനുള്ള ജോലി അഫ്സലിനെ ഏല്പിച്ചത് ജമ്മുകശ്മീര്‍ പൊലീസിന്‍െറ സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പാണ്. മുഹമ്മദ്, താരീഖ് എന്നിവര്‍ ആരാണെന്ന് പോലും അഫ്സലിന് അറിയില്ലായിരുന്നു. പൊലീസിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി ചെയ്തതാണെന്ന് കോടതിയില്‍ അഫ്സല് പറഞ്ഞിരുന്നു. കോടതി പൊലീസിനെ മാത്രമാണ് വിശ്വസിച്ചതെന്നും തബസ്സും തുടര്‍ന്നു.
അപ്പൊ ജമ്മു കാശ്മീര്‍ പോലീസ് ആണോ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍?
Deleteമാധ്യമം പത്രം കഴിഞ്ഞ ദിവസം നടത്തിയ ഒരു കണ്ടു പിടുത്തം "അഫ്സല് ആഗ്രഹിച്ചിരുന്നത് ഇന്ത്യയെ അഴിമതി വിമുക്തമാക്കണം എന്നാണ്".
ഇനിയും ഇത് പോലെ പലതും വരുമായിരിക്കും.
-ഗ്രിഗറി.
അങ്ങനെ പലതും ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. മലെഗാവിലും സംജൊദ എക്സ്പ്രെസ്സിലും ബോംബ് വെച്ചത് മുസ്ലിം സംഘടനകള്‍ ആണെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പൊ എന്തായി? അരുന്ധതീ റോയി പറഞ്ഞത് വായിച്ചില്ലേ ?
Deletehttp://www.thehindu.com/news/national/a-perfect-day-for-democracy/article4397705.ece
Wait and see...
അരുന്ധതി റോയ് പറയുന്നതെല്ലാം വേദവാക്യമാണ് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകാം. കൂലിയെഴുത്തുകാര്‍ക്ക് ഒരു പഞ്ഞവുമില്ല നമ്മുടെ നാട്ടില്‍. നാലാള് ശ്രദ്ധിക്കാന്‍ വേണ്ടി കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ല എന്നും, അന്ന ഹസാരെ നടത്തിയ നിരാഹാര സമരം ജനാധിപത്യവിരുദ്ധമാണെന്നും പുലമ്പുന്ന സ്ത്രീയുടെ ജല്പനങ്ങള് താങ്കള്‍ക്ക് ദഹിക്കുമായിരിക്കും. പലര്‍ക്കും അങ്ങനെയല്ല.
Deleteസംജോദ, മാലേഗാവ്, മക്ക മസ്ജിദ്.
ഇത് മൂന്ന് നേരം പറഞ്ഞ് ആശ്വാസം കണ്ടെത്തിക്കോളൂ.... നിങ്ങളെക്കൊണ്ടോക്കെ അതേ പറ്റൂ.
-ഗ്രിഗറി.
സത്യം അറിയണം എന്ന് ആഗ്രഹമില്ലാത്തവര്‍ക്ക് പോലീസിന്റെ വാക്കുകള്‍ വേദ വാക്യത്തെക്കാള്‍ വിലപ്പെട്ടതായിരിക്കും. അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് അറിയണ മെന്ന് ആഗ്രഹിക്കുന്നവര്‍ ചിലപ്പോള്‍ കുറെ പ്രാവശ്യം കേട്ടാല്‍ മാറി ചിന്തിചേക്കും...
Deleteസ്വന്തം മതത്തിന്റെ കാര്യത്തില്‍ മാത്രമേ ഉള്ളല്ലോ ഈ സത്യാന്വേഷണം?
Delete-ഗ്രിഗറി.
ഒരിക്കലുമല്ല. അങ്ങനെയാണ് എന്നുള്ളത് താങ്കളുടെ മുന്‍ വിധി മാത്രമാണ്...
Deleteനല്ലത്. :)
Delete-ഗ്രിഗറി.
മീഡിയ വണ്‍ എത്ര തന്നു ദമ്പെ ദമ്പ് എത്ര തടഞ്ഞൂന്ന് :)
ReplyDelete@Shareef Kottarakkara:
ReplyDeleteമാധ്യമവും മ അദനിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകള്‍ ഒ അബ്ദുല്ല തന്റെ ആത്മകഥയില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. മ അദനിക്ക് കവറേജ് നല്കുന്നതിനു പ്രത്യുപകാരമായി അദ്ദേഹം പൊതുയോഗങ്ങളില്‍ മാധ്യമത്തെ പുകഴ്ത്തി പ്രസംഗിച്ചിരുന്നു.
ഐ.എസ്.എസ്. എന്ന തീവ്രവാദ സംഘടന നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലേഖനം എഴുതിയത് ജമാ അത്ത് നേതാവായ കൂട്ടില്‍ മുഹമ്മദലി ആയിരുന്നു.
" അഞ്ച് ലക്ഷം രൂപ ഉണ്ടാക്കുന്നതിനേക്കാള്‍ പ്രയാസമാണ് തമിഴ്നാട്ടില്‍ നിന്നും ഒരു ജിഹാദിയെകിട്ടാന് " മാധ്യമം പത്രത്തിലും വാരികയിലും മതവിരുദ്ധചിത്രമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഓരിയിടുന്ന വിശ്വരൂപത്തിലെ ഡയലോഗാണിത്...ഈ പത്രത്തിന്റെ നിലവാരവും ലക്ഷ്യവും എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും...
Deleteഹോ എന്തൊരു സത്യം !!! നിന്റെ നാവു നീണാള്‍ വാഴട്ടെ !!!
Deleteസൂക്ഷ്മമായി നിരീക്ഷണവും സ്പഷ്ട്ടമായ വിലയിരുത്തും...അഭിനന്ദനങ്ങള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാം വള്ളിക്കുന്നില്‍ നിന്ന് തന്നെ വായിക്കാന്‍ നില്‍ക്കേണ്ട. കുറച്ചൊക്കെ പുറത്തു നിന്നും വായിക്കാം :)
Deleteവളളിക്കുന്ന് ഒരു നിലവാരമുളള ബ്ലോളറാണ്.. മീഡീയാവണിനെപ്പോലെ ഏത്???
Deleteമീഡിയ വണ്‍ കണ്ടിട്ടില്ല.... ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതുകാരണം അറിയാന്‍പറ്റി...
ReplyDeletehttp://www.mediaonetv.in/live.html
ReplyDeleteപിറകിലെ ആ വലിയ സ്ക്രീന്‍ മീഡിയ വണ്‍ ടീവിക്ക് തന്നെ പാരയാകുമോ എന്നാണ് എന്റെ സംശയം. ഇന്നത്തെ ഒമ്പത് മണി വാര്‍ത്തയില്‍ രണ്ടു അവതാരകരും സ്ക്രീനിലേക്ക് നോക്കി പ്രേക്ഷകര്‍ക്ക് പുറം തിരിഞ്ഞിരിക്കുന്നതാണ് കണ്ടത്. അല്പനേരം നോക്കിയിട്ടും ഇവര്‍ രണ്ടു പേരും ആരാണെന്ന് മനസ്സിലാവാത്തത് കൊണ്ട് ഞാന്‍ ചാനല്‍ മാറ്റി. ഇവരുടെ പൃഷ്ടം കാണാനല്ലല്ലോ നമ്മള് ടി വിക്ക് മുന്നിലിരിക്കുന്നത്.
ReplyDeleteഞാനും മാറ്റി ചാനല്‍. മൊത്തത്തില്‍ ഒരു സ്ലോ ആണ്. ശരിയാകുമോ പ്രതീക്ഷകള്‍ വാനോളം എത്തിപ്പിടിക്കാനാവുമോ
Deleteഹയ്യോ !!! നിങ്ങളൊക്കെ ഇങ്ങനെ പെട്ടെന്ന് ചാനല്‍ മാറ്റിയാല്‍ മീഡിയ വന്‍ ശ്വാസം മുട്ടി ചത്ത് പോകും !! നീയൊക്കെ പെറ്റു വീണപ്പോള്‍ തന്നെ ആട് പെറ്റു വീണ പോലെ ആദ്യം തന്നെ ചാടി എഴുനേറ്റു ഓടിയെന്നു നിന്റെ അമ്മ മാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു !!! പാവങ്ങള്‍ (ലമിരാബലെ- വിക്ടര്‍ ഹുഗോ യോട് കടപ്പാട്)
Deleteമാധ്യമത്തിനു മാത്രം എന്താ അഫ്സല് ഗുരു വിനോട് ഇത്ര സ്നേഹം....
ReplyDeleteതീവ്രവാദികള്‍ക്ക് മാത്രം എവിടുന്നു ആനെടോ മനുഷ്യാവകാശം .......പര്‍ലമെന്റ് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ഈ പറഞ്ഞ മനുഷ്യാവകാശം ഇല്ലേ... എല്ലാ തീവ്രവാദികളെയും തൂകണം.....
പറയുന്നതില്‍ സത്യമുണ്ടോ ഇല്ലേ എന്ന് അന്വേഷിച്ചാല്‍ പോരേ? രാജാവ് നഗ്നനാണെന്നു എല്ലാവരും വിളിച്ചു പറഞ്ഞാല്‍ മാത്രമേ വിശ്വസിക്കൂ എന്നുണ്ടോ? സത്യം കാലം തെളിയിക്കും.തീര്‍ച്ച. അന്ന് വിരല്‍ കടിക്കേണ്ടി വരാതിരിക്കട്ടെ.
Deleteprograms no qualjty
ReplyDeleteഇതില്‍ തുണിയുടുത്ത കദാപത്രങ്ങലാനു അതികവും, അതോണ്ട ക്വാളിറ്റി ഇല്ലാത്തതു !! ക്ഷെമിക്ക !! ഹല്ലതന്നെ ....
ReplyDeleteഹയ്യോ !!! നിങ്ങളൊക്കെ ഇങ്ങനെ പെട്ടെന്ന് ചാനല്‍ മാറ്റിയാല്‍ മീഡിയ വന്‍ ശ്വാസം മുട്ടി ചത്ത് പോകും !! നീയൊക്കെ പെറ്റു വീണപ്പോള്‍ തന്നെ ആട് പെറ്റു വീണ പോലെ ആദ്യം തന്നെ ചാടി എഴുനേറ്റു ഓടിയെന്നു നിന്റെ അമ്മ മാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു !!! പാവങ്ങള്‍ (ലമിരാബലെ- വിക്ടര്‍ ഹുഗോ യോട് കടപ്പാട്)ഇതില്‍ തുണിയുടുത്ത കദാപത്രങ്ങലാനു അതികവും, അതോണ്ട ക്വാളിറ്റി ഇല്ലാത്തതു !! ക്ഷെമിക്ക !! ഹല്ലതന്നെ