June 27, 2012

ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍

ഭൂമിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത് രണ്ടു വിഭാഗങ്ങളാണ്. ഒന്ന് ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ .. രണ്ടു സി പി എമ്മിനെ ന്യായീകരിക്കാന്‍ വേണ്ടി ചാനലുകളില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഭാസുരേന്ദ്ര ബാബുമാര്‍ . രണ്ടു കൂട്ടരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. വിശപ്പ്‌ മാറുന്ന ഒരു കാലം വരുമെന്ന് സ്വപ്നം കണ്ടു മരിച്ചു കൊണ്ടേയിരിക്കുന്ന പാവങ്ങളാണ് ആഫ്രിക്കയിലെങ്കില്‍ സി പി എം നന്നാകുമെന്ന് കരുതി അവര്‍ക്ക് വേണ്ടി വായിട്ടലച്ചു കൊണ്ടേയിരിക്കുന്ന ബുദ്ധിജീവികളാണ് കേരളത്തിലുള്ളത്. ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളോട് നമുക്ക് അനുഭാവമുണ്ട്‌. അവരുടെ ദുരിതങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും നമ്മള്‍ വേദനിക്കുന്നുണ്ട്. പക്ഷേ ഭാസുരേന്ദ്ര ബാബുമാരുടെ അവസ്ഥയോര്‍ക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരു മാനസികാവസ്ഥ വന്നു ചേരുകയാണ്

കഴിഞ്ഞ രണ്ടു മാസത്തിനിടക്ക് ഇന്ത്യന്‍ രൂപയ്ക്കു സംഭവിച്ച വിലയിടിവിനെക്കാള്‍ വലുതാണ്‌ സി പി എമ്മിന്റെ സൈദ്ധാന്തിക സംരക്ഷകരായി ദൃശ്യമാധ്യമങ്ങളിലും പത്രത്താളുകളിലും പടച്ചട്ടയണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഭാസുരേന്ദ്ര ബാബുവിനും എന്‍ മാധവന്‍കുട്ടിക്കും സംഭവിച്ച വിലയിടിവ്. ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ സി പി എമ്മിന് പങ്കില്ലെന്നും അത് വലതുപക്ഷ മാധ്യമങ്ങളുടെ കള്ള പ്രചരണമാണെന്നും നൂറ്റൊന്നു ആവര്‍ത്തിക്കാന്‍ വേണ്ടിയാണ്  ഇരുവരും രാത്രി കൃത്യം ഒമ്പത് മണിക്ക് ന്യൂസ്‌ അവര്‍ സ്റ്റുഡിയോകളില്‍ ഹാജരാകുന്നത്. സഖാവ് വി എസ് അടക്കം അരിയാഹാരം കഴിക്കുന്ന കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും ബോധ്യപ്പെട്ട ഒരു കാര്യത്തെ പച്ചയായി നിഷേധിക്കാന്‍  മാത്രം സ്റ്റുഡിയോകള്‍ കയറിയിറങ്ങുന്ന ഈ പാവങ്ങള്‍ നിഷ്പക്ഷരായ മാധ്യമ നിരീക്ഷകരാണത്രേ!

'ഉദര നിമിത്തം ബഹുകൃത വേഷം' എന്നൊരു ചൊല്ലുണ്ട്. കൈരളി ചാനലിന്റെ പ്രധാന ഉച്ചഭാഷിണി എന്ന നിലക്ക്  ഭാസുരേന്ദ്ര ബാബുവിനും ദേശാഭിമാനി പത്രത്തിന്റെ കണ്‍സള്‍റ്റിംഗ് എഡിറ്റര്‍ എന്ന നിലക്ക് മാധവന്‍കുട്ടിക്കും  ഉദര നിമിത്തമായ ചില പരിമിതികള്‍ ഉണ്ട്. പക്ഷേ വയറ്റുപ്പിഴപ്പിനു വേണ്ടിയുള്ള അത്തരം വിധേയത്വങ്ങള്‍ പോലും പൊതുസമൂഹത്തിന്റെ സാമാന്യ ബോധ്യത്തെ പരിഹസിക്കുന്ന ഒരു തലത്തിലേക്ക് താഴാന്‍ പാടുണ്ടോ?  സി പി എമ്മിന്റെ ലോക്കല്‍ കമ്മറ്റി നേതാക്കള്‍ മുതല്‍ ഏരിയ കമ്മറ്റി സെക്രട്ടറി വരെ പിടിയിലായ ഒരു കേസില്‍ മാധ്യമ ഗൂഡാലോചന ആരോപിച്ച് പിടിച്ചു നില്‍ക്കുവാന്‍ ശ്രമിക്കണമെങ്കില്‍ കേരളീയ സമൂഹത്തിന്റെ ബൗദ്ധിക നിലവാരത്തെക്കുറിച്ച് ഇവര്‍ വെച്ചു പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍ എന്തായിരിക്കണം?.

 'മലയാളികളുടെ മാധ്യമ ലോകം' എന്ന പേരില്‍ ഭാസുരേന്ദ്ര ബാബുവിന്റെ ഒരു പുസ്തകമുണ്ട്. പത്രം കടിച്ചു തിന്നുന്ന ഒരു പശുവിന്റെ ചിത്രമാണ് അതിന്റെ പുറം ചട്ടിയിലുള്ളത്. പശുവിനെ സംബന്ധിച്ചിടത്തോളം വാര്‍ത്തക്കും പത്രത്തിനുമുള്ളത് 'പുല്ലുവില'യാണ്. വയറാണ് പ്രധാനം. ഭാസുരേന്ദ്ര ബാബുവിന് ദീപ്തമായ ഒരു ഭൂതകാലമുണ്ട്. വിപ്ലവത്തിന്റെ വഴികളില്‍ പതറാതെ നിന്ന ചരിത്രമുണ്ട്. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ ജയിലില്‍ കിടന്ന പാരമ്പര്യമുണ്ട്. ചുറ്റുപാടുകളിലെ സംഭാവികാസങ്ങളെ ഒരു ഇടതുപക്ഷ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള ബൗദ്ധിക നിലവാരമുണ്ട്. പക്ഷേ അത്തരം കഴിവുകളെ പത്രം തിന്നുന്ന പശുവിന്റെ ഗതികേടിലേക്ക് കൊണ്ടെത്തിക്കുന്നത് എത്രമാത്രം പരിതാപകരമാണ്.

പ്രചരണങ്ങളിലൂടെ വേട്ടയാടി കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഹിറ്റ്ലര്‍ക്ക് പോലും സാധിച്ചിട്ടില്ല എന്ന് പറയുന്ന മാധവന്‍കുട്ടി സത്യത്തെ കുഴിച്ചു മൂടാന്‍ സി പി എം നടത്തുന്ന ഗീബല്‍സിയന്‍ പ്രചാരണങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. മാധ്യമ പ്രവര്‍ത്തനം വേശ്യാവൃത്തിയല്ലെന്നു ഓര്‍ക്കണമെന്നതാണ് ഏതാണ്ട് എല്ലാ ചര്‍ച്ചകളിലും സ്വയം വിറച്ചു കൊണ്ട് മാധവന്‍കുട്ടി പറയാറുള്ളത്. മറ്റുള്ളവന്റെ സുഖത്തിനു വേണ്ടി സ്വന്തം അഭിമാനത്തെ വില്‍ക്കുന്ന വേശ്യയുടെ നിലവാരത്തിലേക്ക് മാധ്യമ നിരീക്ഷകരും മാറരുത് എന്ന് സ്വയം വിറക്കാത്ത പ്രേക്ഷകര്‍ തിരിച്ചങ്ങോട്ടും പറയുന്നുണ്ട്!!. പിണറായി സഖാവിന്റെ പ്രീതിയും സുഖവുമാണ് വര്‍ത്തമാനകാല സത്യങ്ങളെക്കാള്‍ വലുതെന്നു കരുതുന്ന മാധവന്‍കുട്ടിമാര്‍ പക്ഷേ പ്രേക്ഷകരുടെ ശബ്ദം തിരിച്ചറിയുന്നില്ല എന്ന് മാത്രം. അവര്‍ ഉച്ചഭാഷിണി പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുകയാണ്.

  Malayalam News 27 June 2012

പ്രതിഷേധ സ്വരങ്ങള്‍ക്ക് അവസരം കിട്ടുമ്പോഴെക്കെ നൂറ്റൊന്നു പേര്‍ ഒപ്പിട്ട കൂറ്റന്‍ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള സാഹിത്യ സാംസ്കാരിക നായകന്മാര്‍ ബീഭത്സമായ കൊലപാതക രാഷ്ട്രീയത്തിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തു വന്നിട്ടും ദീര്‍ഘമൗനത്തിന്റെ പുറംതോടിനുള്ളിലേക്ക് വാല് ചുരുട്ടിവെക്കുന്നത് നാം കണ്ടു. ഭൂമിക്കു വേണ്ടി നെടുനീളന്‍ ചരമഗീതം രചിച്ചവര്‍ അമ്പത്തൊന്നു വെട്ടു വെട്ടി മനുഷ്യരെ പച്ചക്ക് കൊന്നപ്പോള്‍ ഒരു നാലുവരിക്കവിത പോലും ചൊല്ലിയില്ല. അവാര്‍ഡുകളും പീഠങ്ങളും മുറുകെപ്പിടിച്ച്‌ ഇനി വരാനുള്ള അക്കാദമികള്‍ സ്വപ്നം കണ്ട് അവര്‍ ദീര്‍ഘനിദ്രയിലാണ്. ഇതൊക്കെയാണെങ്കിലും ഇത്തിരി ആശ്വാസമുള്ള ഒരു കാര്യം  അവരൊന്നും പരസ്യമായി വണ്‍ ടൂ ത്രീ  വീരന്മാര്‍ക്കു പിന്തുണയുമായി രംഗത്ത് വന്നില്ല എന്നതാണ്. പക്ഷെ സെബാസ്റ്റ്യന്‍ പോളുമാരും ഭാസുരേന്ദ്ര ബാബുമാരും  കൊലക്കത്തി രാഷ്ട്രീയത്തിന് പരോക്ഷമായി നല്‍കുന്ന പിന്തുണകള്‍ സൂചിപ്പിക്കുന്നത് അവര്‍ അവരുടെ 'ഭാസുരമായ' ഭൂതകാലത്തില്‍ നിന്നും 'ആസുരമായ' ഒരു വര്‍ത്തമാനകാലത്തിലേക്ക് സ്വയമറിയാതെ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ്. വീണപൂവിലെ രണ്ടു വരികള്‍ അവര്‍ക്കായി ഞാന്‍ ഡെഡിക്കേറ്റ് ചെയ്യട്ടെ.    

ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ ?


Related Posts
കുഞ്ഞനന്താ ചതിക്കല്ലേ
ലീഗിലെ ജയരാജന്‍ അഥവാ മലപ്പുറം മണി !.
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)   

73 comments:

 1. ഈ ബാസുരേന്ദ്ര ബാബു രണ്ടു ദിവസം മുമ്പ് റിപ്പോര്‍ടര്‍ ചാനലില്‍ ഇരുന്നു കുഞ്ഞനന്തനെ നായായീകരിക്കുന്നത് കണ്ടപ്പോള്‍ ഇയാളുടെ നിലാവാര തകര്‍ച്ചയില്‍ സഹതാപം തോന്നി. ഒപ്പം തൊലിക്കട്ടിയില്‍ അത്ഭുതവും. ഇങ്ങിനെ ഉണ്ടോ ഒരു മാധ്യമ പ്രവര്‍ത്തനം. ഛെ. നാണക്കേട്

  കുഞ്ഞനന്തന്‍ ഇനി എന്ത് പറഞ്ഞാലും അതെല്ലാം പോലീസിന്റെ ഭേദ്യം ചെയ്യല്‍ കൊണ്ട് പറയുന്നതായിരിക്കും എന്ന ഒരു മുന്‍‌കൂര്‍ ജാമ്യവും ഇയാള്‍ വാങ്ങിക്കൊടുക്കാതിരുന്നില്ല സ്വന്തം യജമാനന്മാര്‍ക്ക്‌ വേണ്ടി.

  ReplyDelete
  Replies
  1. സ്പിരിറ്റ്‌ സിനിമയിലെ മോഹന്‍ ലാലിന്റെ ടീ വീ show പോലെ ഭാസുരേന്ദ്ര ബാബു അല്ല അകത്തു കിടക്കുന്ന സ്പിരിറ്റാണ് സംസാരിക്കുന്നത് , അല്ലാതെ തലയ്ക്കു വെളിവുള്ളവന് ന്യായീകരിക്കാന്‍ പ്രയാസമാണ് കുഞ്ഞനന്തന്മാരെ , ഇവിടെ സാസ്കാരിക ന്യായം പറഞ്ഞു ഇനി ഇവനൊക്കെ കവിത എഴുതുമ്പോള്‍ നമുക്ക് പ്രതികരിക്കാമല്ലോ , പക്ഷെ യു ഡീ എഫിന്റെ K C ജോസഫ് വെറും ഒരു യൂസ്ലെസ്സ് മിനിസ്ടര്‍ ആണ് , സാഹിത്യ അക്കാദമിയില്‍ അയാള്‍ നിയമിച്ച പലരും ഇടതന്‍ മാരാണ് ഈ ലിസ്റ്റ് ഒക്കെ ആര് കൊടുക്കുന്നു ?

   Delete
 2. ബാക്കി രണ്ടു വരി ഞാനും ഡെഡിക്കേറ്റ് ചെയ്യട്ടെ !! :)

  "എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാൻ
  എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
  ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
  എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു? "

  ReplyDelete
 3. Sasi Lal, ChennaiJune 27, 2012 at 11:12 AM

  കലക്കി ബഷീര്‍. ഇവരുടെ മുഖം കാണുമ്പോള്‍ തന്നെ ടി വി എറിഞ്ഞു പൊട്ടിക്കാന്‍ തോന്നാറുണ്ട്. അത്രമാത്രം തരാം താണു പോയി രണ്ടു പേരും.

  ReplyDelete
 4. Shoukath ChetyanthodyJune 27, 2012 at 11:26 AM

  ബാസുരേന്ദ്ര ബാബുമാര്‍ മറുപടി പറയുന്നതിന്റെ പ്രസക്തി, ഉമേഷ്‌ ബാബുവും, n m പിയെര്സനും, അപ്പുക്കുട്ടന്‍ വള്ളിക്കുന്നും മറ്റും പറയുന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് , ബാസുരന്ദ്ര ബാബുമാര്‍ കൊലപാതകത്തെ ന്യയീകരിച്ചില്ല പകരം അതിനോടനുബന്ധിച്ചു നടന്ന ആഘോഷങ്ങളെ തുറന്നെതിര്‍ത്തു അത് ദഹിക്കുന്നവരുണ്ടാവാം അല്ലാത്തവരും,
  'പിന്നെ ഉദര നിമിത്തം ബഹു കൃത വേഷം' അതില്‍ ആരാണ് മോശം, എല്ലാവരും അവരവരുടെ ഇഷ്ടങ്ങളെ ഹൈ ലൈറ്റ് ചെയ്യുന്നു, മറ്റുള്ളവ അവഗണിക്കുന്നു. അത് ഒട്ടുമിക്ക 'പ്രതികരണക്കാരിലും' കാണാം സോഷ്യല്‍ മീഡിയകളിലെ ബ്ലോഗുകളില്‍ പോലും?!.

  ReplyDelete
 5. http://www.deshabhimani.com/newscontent.php?id=169110

  ReplyDelete
 6. ponnu basheer mone, pavam pravaseede picha chattiyil kayyittu varan pokunna sardarjiye kuricho madammaye kuricho onnum paran ille ? kaaryamayi enthenkilum parayum ennu vicharikkunnu

  ReplyDelete
  Replies
  1. പ്രവാസികള്‍ അയക്കുന്ന പണത്തിനു 12% പന്ത്രണ്ടു ശതമാനം നികുതി എന്ന കേരള കൌമുദി വാര്‍ത്ത‍യെക്കുറിച്ചാണ് താങ്കള്‍ സൂചിപ്പിക്കുന്നതെങ്കില്‍ അതിനെക്കുറിച്ച് എഴുതാതെ ഇരിക്കുന്നതാണ് ബുദ്ധി. ആ വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. അങ്ങനെയൊരു നിയമം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയിട്ടില്ല. ദേശാഭിമാനിയുടെ 'പ്രസിദ്ധമായ' Hot Dog വാര്‍ത്ത‍ പോലെ കൌമുദിക്ക് പറ്റിയ ഒരബദ്ധമാണ് ആ വാര്‍ത്ത.

   Delete
  2. http://www.mathrubhumi.com/business/news_articles/service-tax-on-nri-remittances-from-july-282529.html

   Delete
  3. Basheerkka, this news is in almost all news papers. but if you want to cover-up congress govt...... what can i say.

   Delete
  4. Anonymous & Basheer Vallikkunnu : പ്രവാസികള്‍ അയക്കുന്ന പനതിനല്ല നികുതി .. അയക്കുന്ന പണത്തിന്റെ സര്‍വീസ് ചര്‍ജിനാണ്. അതായതു നിങ്ങള്‍ പ്രവാസികള്‍ അയക്കാന്‍ വേണ്ടി വെസ്റ്റേര്‍ണ്‍ യൂണീയനില്‍ ഒക്കെ കൊടുക്കുന്ന പണത്തിന്റെ 12.36%. അങ്ങിനെയാണ് അതേകുറിച്ച് കൂടുതല്‍ വിവരമുള്ള ചില പ്രവാസികളുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത്.

   Delete
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11878515&programId=&BV_ID=@@@

   Delete
  6. http://outspokenman.blogspot.in/2012/06/blog-post_26.html

   Delete
 7. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി.

  അസുഖം മൂലം ഹാജരാകാന്‍ കഴിയില്ലെന്നും 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായിട്ടാണ് പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗത്തിന് അന്വേഷണ സംഘം നോട്ടീസ് നല്‍കുന്നത്.

  ReplyDelete
 8. ഒരു പണിയുമില്ലാത്ത കുറെ 'ബുദ്ദ്‌'ജീവികളും കോട്ടില്ലാ
  വക്കീലുമാരും വരട്ടു പറയുന്ന ഇടമായി നമ്മുടെ വാര്‍ത്താ മണിക്കൂറുകള്‍ അനുദിനം തരം താണു കൊണ്ടേയിരിക്കുന്നു. പൊതുജനം ഇവര്‍ക്കിടുന്ന മാര്‍ക്ക് ഇവരറി ഞ്ഞിരുന്നെങ്കില്‍ എന്നോ വാല് മടക്കി പാഞ്ഞേനെ!

  ഇതുങ്ങളെയൊക്കെ കുടിയിരുത്തുന്ന ചാനലുകാരുടെ നാഭിക്കിട്ടു നാല് ചവിട്ടാന്‍ ഇവിടാരുമില്ലേ?

  ReplyDelete
  Replies
  1. "ഇതുങ്ങളെയൊക്കെ കുടിയിരുത്തുന്ന ചാനലുകാരുടെ നാഭിക്കിട്ടു നാല് ചവിട്ടാന്‍ ഇവിടാരുമില്ലേ?" - ഇതിന്‍റെ വീഡിയോ ക്ലിപ്പ് കിട്ടുമോ? സൂക്ഷിച്ചു വെക്കാനാ, ഫാവിയില്‍ ആവശ്യം വരും. നാട്ടില്‍ പല പാതകങ്ങളും നടക്കുന്നതാണെ!

   Delete
 9. Basheerka,,
  ithu njan May28 postiyathaa

  http://www.facebook.com/photo.php?fbid=10150916932096730&set=a.10150328694616730.368283.522356729&type=1&ref=nf

  ReplyDelete
 10. സംഭവൊക്കെ ശരി തന്നെ ബോസ്സ്.

  ഇക്കാര്യത്തില്‍ യൂഡിഎഫ്‌ പാര്‍ട്ടികള്‍ ആണോ വല്യ മോശക്കാര്‍ .. കൊള്ളാം.

  എല്‍ ഡീ എഫുകാര്‍ യൂ ഡീ എഫിന്‍റെ മേല്‍ ഐസ്ക്രീം ഏറുത്സവം നടത്തിയ സീസണുകളില്‍ ഒക്കെ ഞമ്മളും കുറെ ചൂടിയതല്ലേ ഈ പോപ്പികുട..!!

  ഇപ്പോള്‍ ഭാസുരെന്ദ്രന്‍മാരുടെ വില ഇന്ത്യന്‍ രൂപ്പിയുടെതിനെക്കാള്‍ വേഗതയില്‍ ഇടിഞ്ഞ പോലെ മുമ്പൊക്കെ വള്ളിക്കുന്ന് ബ്ലോഗിന്‍റെ മൂല്യവും കുത്തനെ ഇടിഞ്ഞു എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
  ഇപ്പോള്‍ വള്ളിക്കുന്നിലെ കാറ്റിന്റെ ശരിയായ ദിശ എങ്ങോട്ടാണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അല്ല ഇനി എങ്ങോട്ട് വീഷിയാലും അതൊരു വിഷയമല്ല കേട്ടോ.. വള്ളിക്കുന്നില്‍ മഴ പെയ്യുകയും വെയില്‍ അറക്കുകയും ചെയ്തുകൊണ്ടേ ഇരുന്നാല്‍ മാത്രം മതി. :)

  ReplyDelete
 11. അന്ന വിചാരം മുന്നവിചാരം
  ദീപസ്തംഭം മഹാശ്ചര്യം
  നമുക്കും കിട്ടണം പണം

  ReplyDelete
  Replies
  1. are you talking about Basheer????

   Delete
 12. ബുദ്ധിജീവികളുടെ കസര്‍ത്തുകള്‍ നിര്‍ത്തി എത്രയും വേഗം പാര്‍ട്ടി ബുദ്ധിപരമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്: നല്ലൊരു വക്കീലിനെ പോയി കാണുക, നല്ലൊരു PR കമ്പനിയെയും. ആസ്ഥാന വൈദ്യന്മാര്‍ക്ക്‌ കൂടിയിരുന്നു കൂട്ടാവുന്ന വെട്ടുകളല്ല പുതുജെനറേഷന്‍ ഗുണ്ടകള്‍വഴി നേതാക്കള്‍ സംഘടിപ്പിച്ചത്.. നല്ല പ്ലാസ്ടിക് സര്‍ജന്‍സ് തന്നെ വേണ്ടി വരും.

  ReplyDelete
 13. ഇന്ന് മലയാളം ന്യൂസില്‍ വായിച്ചു. നന്നായിട്ടുണ്ട് ബഷീര്‍ ബായ് siddique vengara

  ReplyDelete
 14. ഇങ്ങിനെ ഉണ്ടോ ഒരു മാധ്യമ പ്രവര്‍ത്തനം. ഛെ. നാണക്കേട്

  ReplyDelete
 15. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം (ഇപ്പോഴുള്ളതൊക്കെ തന്നെ!)

  ReplyDelete
 16. Basheer, while opening your website Virus alert is showing.

  Three potentially dangerous Virus showed in the name of www.xltech.in

  ReplyDelete
 17. യജമാനോട്‌ സ്നേഹം ഉള്ള കുരകുന്ന .............. ആണ് ഇവര്‍ അല്ലെങ്കില്‍ പണി കിട്ടും എന്ന് ഇവര്‍ക്ക് അറിയാം പ്രശ്നം ബഷീര്ക ചാളമാക്കല്ലേ

  ReplyDelete
 18. ഒരാളെ വിട്ടു...!!!

  എസ് ആര്‍ ശശിധരന്‍ ...

  ReplyDelete
  Replies
  1. അതെ. ഭാസുരേന്ദ്ര ബാബു വിനെയും മാധവന്കുട്ടിയെയും പോലെ ഉള്ള ഒരു ഐറ്റം ആണ് ശക്തിധരനും. ജയശങ്കര്‍ ഏതാണ്ട് ഇതേ നിലവാരത്തിലുള്ള ഒരുത്തനാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുഞ്ഞാലികുട്ടിയെ ഐസ് ക്രീം കേസിന്റെ പേരില്‍ അപകീര്‍ത്തി പ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കിഴങ്ങന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഗോപി കോട്ടമുറിക്കല്‍ ചെയ്തത് അത്രയ്ക്ക് തെറ്റായ കാര്യമൊന്നുമല്ല എന്നാണ്.

   Delete
  2. @ Noushad Vadak ഓ എത്ര കണിശം ലീഗിലെ കൊലകൊല്ലി ബഷീറിനെക്കുറിച്ചെഴുതിയപ്പോള് ഈ രാജ്യത്തെ ഇല്ലായിരുന്നല്ലോ .അപ്പോള് ഞമ്മക്ക് അടുപ്പിലുമാകാം

   Delete
 19. "പ്രചരണങ്ങളിലൂടെ വേട്ടയാടി കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഹിറ്റ്ലര്‍ക്ക് പോലും സാധിച്ചിട്ടില്ല"
  പുറത്തു നിന്നുള്ള ആക്രമണങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല, പക്ഷെ ഗോര്‍ബചെവിനെ പോലെയുള്ള അകത്തു നിന്നുള്ളവരുടെ ആക്രമണം പാര്‍ട്ടിയെ തകര്‍ത്തിട്ടുമുണ്ട്. പാതി ചരിത്രം മാത്രം കാണുന്ന ഇന്നത്തെ അണികള്‍ ഈ സത്യം മനസ്സിലാക്കിയാല്‍ നന്ന്!

  ReplyDelete
 20. >>>>>>>>>>>>>>>>>>> ഭൂമിക്കു വേണ്ടി നെടുനീളന്‍ ചരമഗീതം രചിച്ചവര്‍ അമ്പത്തൊന്നു വെട്ടു വെട്ടി മനുഷ്യരെ പച്ചക്ക് കൊന്നപ്പോള്‍ ഒരു നാലുവരിക്കവിത പോലും ചൊല്ലിയില്ല. <<<<<<<<<<<<<<


  ബഷീര്ക അത്രയ്ക് വേണമായിരുന്നോ ??

  ReplyDelete
  Replies
  1. ഇനിയും മരിക്കാത്ത പാര്‍ട്ടി
   നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
   ഇതു നിന്റെ(ഓന്റയും)ചരമശുശ്രൂഷയ്ക്കു
   ഫെയ്സ്ബുക്കിലിന്നേ കുറിച്ച ഗീതം

   ഇനി ബഷീറിനു ഉറക്കം വരതിരിക്കേണ്ട.

   Delete
 21. ORU CHAN VAYARINU VENDI CHEYYUNNA PANIYA ITHOKKE...PAAVANGAL!!

  ReplyDelete
 22. be care, virus alert in you site!!

  ReplyDelete
 23. അതെ. ഭാസുരേന്ദ്ര ബാബു വിനെയും മാധവന്കുട്ടിയെയും പോലെ ഉള്ള ഒരു ഐറ്റം ആണ് ശക്തിധരനും. ജയശങ്കര്‍ ഏതാണ്ട് ഇതേ നിലവാരത്തിലുള്ള ഒരുത്തനാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുഞ്ഞാലികുട്ടിയെ ഐസ് ക്രീം കേസിന്റെ പേരില്‍ അപകീര്‍ത്തി പ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കിഴങ്ങന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഗോപി കോട്ടമുറിക്കല്‍ ചെയ്തത് അത്രയ്ക്ക് തെറ്റായ കാര്യമൊന്നുമല്ല എന്നാണ്.

  ReplyDelete
 24. ഭാസുരേന്ദ്ര ബാബുവും മാധവനും ലൌഡ് സ്പീക്കര്‍ കളാണ് . എ .കെ .ജി സെന്ററുകളില്‍ നിന്നും പറയുന്നത് ശബ്ദം കൂട്ടി പറയുക എന്ന ജോലി മാത്രമാണ് ഇവര്‍ക്കുള്ളത് .പക്ഷെ ഇവര്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അപഹാസ്യരാവുന്നത് ഇവര്‍ക്ക് മാത്രമെന്തേ മനസ്സിലാവാത്തത് .....?

  ReplyDelete
 25. പാര്‍ടിയുടെ പുറത്തു പോയി ശരി ചെയ്യുന്നതിനേക്കാള്‍ പാര്‍ടിയുടെ കൂടെ നിന്ന് തെറ്റ് ചെയ്യുകയാണ് നല്ലതെന്ന് പറഞ്ഞ ആളാണ്‌ മാധവന്‍കുട്ടി. ഇവര്‍ക്ക് എങ്ങനെ നിക്ഷ്പക്ഷരാകാന്‍ കഴിയും?

  ReplyDelete
 26. Adambulan BasheerJune 28, 2012 at 12:08 AM

  സ്വേച്ചാധിപത്യത്തിലേക്ക് നീങ്ങി കഴിഞ്ഞ വ്യക്തികളും പ്രസ്ഥാനവും ഒരു വീണ്ടു വിചാരം നടത്തി പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയ സംഭവം ലോക ചരിത്രത്തിലില്ല. നയിക്കുന്നവരുടെ മസ്തിഷ്കം ഈ വിധത്തില്‍ രൂപപ്പെട്ടു കഴിഞാല്‍ മറ്റൊരാളെ കൊണ്ട് അത് തിരുത്താന്‍ കഴിയില്ല, കഴിഞ്ഞിട്ടില്ല. ഇതാണ് ശരി എന്ന് പറഞ്ഞു, തനിക്കു ശേഷം വരുന്ന ഒരു പ്രളയത്തെ കുറിച്ച് അവര്‍ അശേഷം ആശങ്കപെടുന്നവരല്ല എന്ന് മാത്രമല്ല ഇതിനു വേണ്ടി മരിക്കാന്‍ വരെ അവര്‍ തയ്യാറെടുക്കുകയാണ്. പിറകിലേക്ക് തിരിഞ്ഞു നോക്കിയാല്‍ നംറൂതിന്റെ, ഫിര്‍ഔന്‍, ഹിറ്റ്ലര്‍, മുസ്സോളിനി, ഈദി അമീന്‍, സദ്ദാം, ഖദ്ദാഫി തുടങ്ങിയവരും ജനങ്ങളാല്‍ മാറ്റത്തിന് വിധേയമാക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളും എല്ലാം ഗണത്തില്‍ പെടുന്നവരാണ്. അധികാരം ഇല്ലെങ്കിലും പാര്‍ട്ടിയിലെ മേധാവിത്വം തന്റെ അപ്രമാദിത്യം പുറത്തു കാണിക്കാനുള്ള ഒരു വേദിയായി ഇവിടെ ചിലര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ താന്‍ പറയുന്നതിനപ്പുറം ഒരു ശരിയില്ല എന്ന് ജനം വിശ്വസിക്കണമെന്ന് അവര്‍ ശാട്യം പിടിക്കുന്നു. അച്ചുതാനന്തന്‍ പറഞ്ഞത് പോലെ അരി ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമായ ഒരു വസ്തുത ഇനി ആര്‍ക്കു വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ഒളിപ്പിച്ചു വെച്ച് പരിഹാസ്യരാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മുകളില്‍. ഇതുപോലെ മറ്റൊരു തെറ്റിലെക്കല്ല ആ പാര്‍ട്ടി ആത്യന്തികമായി തങ്ങളെ നയിച്ച്‌ കൊണ്ട് പോകുന്നത് എന്ന് മനസ്സിലാക്കാന്‍ അതിനു പിന്നില്‍ അണി നിരക്കുന്നവര്‍ക്ക് എന്നാണ് മനസ്സിലാകുന്നത്‌ അത് വരെ മാത്രമേ ആ പാര്‍ട്ടിക്ക്‌ ഇനി നിലനില്‍പ്പുള്ളൂ. അതുവരെ ധിക്കാരം നിറഞ്ഞ ഒരു ആള്‍ കൂട്ടം എന്ന് ആ പാര്‍ടിയെ നമുക്ക് വിശേഷിപ്പിക്കേണ്ടി വരും. അപ്പുകുട്ടന്‍ വള്ളിക്കുന്ന് പറയുന്ന പോലെ ഒരു പാര്‍ട്ടിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ അവര്‍ എന്തല്ലാം ചെയ്യേണ്ടതുണ്ടോ അതെല്ലാം കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ ഇന്ന് കണ്ടു വരുന്നുണ്ട്. ഈ ഒരു സാഹചര്യം പാര്‍ട്ടിക്കകത്ത് നില നില്‍ക്കുമ്പോള്‍ തന്നെ ഒരു പ്രതിവിപ്ലവ ശബ്ദം ഉയര്‍ത്തികൊണ്ടു ഇയ്യാം പാറ്റയെപ്പോലെ വി എസ് എന്തിനു ആ പാര്‍ട്ടിയില്‍ തുടരുന്നു എന്ന് ഒരു പിടിയും കിട്ടുന്നില്ല. എള്ള് ഉണങ്ങുന്നതു എണ്ണക്ക് വേണ്ടിയെങ്കില്‍ കുറുംചാത്തന്‍ ഉണങ്ങുന്നതു ചാകാനാണ് എന്ന ഒരു ബോധം പലര്‍ക്കും ഉണ്ടായിരുന്നെങ്കില്‍! 

  ReplyDelete
 27. Ivanmareyokke odichittu choolinu adikkanalilla...Keralathinte gathikedu???

  ReplyDelete
 28. പ്രിയപ്പെട്ട വള്ളിക്കുന്നേ ... ആഴ്ചയിഓലൊരിക്കല്‍ താങ്കളുടെ ആര്‍ട്ടിക്കിള്‍ ഉണ്ടൊന് ചെക്ക് ചെയുന്ന ഒരാളാണ്‍ ഞാന്‍ ..അതിന്റെ കാരണം നമുക്ക് ചുറ്റും കാണുന്ന അപ്രിയ സത്യങ്ങള്‍ക്ക് ഒരു സാധാരണക്കാരന്റെ രോഷം താങ്കളുടെ എഴുത്തിലൂടെ പ്രകടമാകുന്നു എന്നതാണ് ... അത് വായിക്കുമ്പോള്‍ മനസ്സിലെവിടെയോ ഒരു സറ്റീസ്ഫക്ടിഒന്‍ കിട്ടുന്നു... പക്ഷേ ഈയിടെയായായി താങ്കളുടെ വിഷയം എങ്ങനെയും ചുറ്റി പാടി CPM നേ കൂട്ടം പറയുക എന്നു മാത്രം ആകുന്നു ... വേറെ എന്തെല്ലാം വിഷയങ്ങള്‍ ചുറ്റുപാടും നടക്കുന്നു ... man mohan sing 56000 കോടി എഉറോപ്പിന് കൊടുക്കുന്നു ... കേരള്‍ത്തിലെ ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ ... കേരളത്തിലെ പനി മരണങ്ങള്‍ ... അങ്ങനെ എന്തെല്ലാം എന്തെല്ലാം ... താങ്കള്‍ ഒട്ടും ബെയസെഡ് ആകാതെ എഴുത്ത് തുടരുക എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ...

  ReplyDelete
 29. പ്രിയപ്പെട്ട സുഹൃത്തേ
  സ്വന്തം രാഷ്ട്രീയചായ്വുള്ള നിലപാടുകളെ ഏതറ്റം വരെ പോയി വേണമെങ്കിലും ന്യായികരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്.
  പിന്നെ എത്രയോ കുറ്റാരോപിതര്‍ കോടതികളില്‍ നിന്ന് കുറ്റവിമുക്തരായി പുറത്തുവരുന്നു..കോടതി കുറ്റം ചുമത്തി ശിക്ഷിക്കുന്നത് വരെ അവരെ സമൂഹത്തിനു കുറ്റവാളികളായി കാണാന്‍ കഴിയില്ല. അവര്‍ക്ക് അവരുടെ ഭാഗം വാദിക്കാം. കസബിനു വരെ ആ സൗകര്യം ഉണ്ടായിരുന്നു.
  അപ്പോള്‍ പിന്നെ താങ്കള്‍ ഈ പോസ്റ്റില്‍ പറയുന്നതിന്റെ സാങ്ങത്യം എന്താണ്?
  പൊതു സമൂഹത്തിന്റെ സാമാന്യ ബോധത്തെ പരിഹസിക്കുന്ന വിധം അവര്‍ എന്താണ് പറഞ്ഞിട്ടുള്ളത്? അവര്‍ക്ക് താല്‍പര്യമുള്ളവരുടെ പക്ഷം പിടിച്ചു സംസാരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്..കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുന്നത് വരെ അവര്‍ കുറ്റാരോപിതര്‍ മാത്രമല്ലേ സുഹൃത്തേ...

  ReplyDelete
 30. പിന്നെ ഇവ്വിധമുള്ള കളികള്‍ എല്ലാവരും കളിക്കുന്നതാണ്. വലതു പക്ഷത്തെ ചില ചാനല്‍ ജീവികള്‍ സ്ഥിരമായി ഇരുന്നു പല ചോദ്യങ്ങള്‍ക്കും "ബ ബ്ബ ബ്ബ ബ്ബ " എന്ന് പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്...
  അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..

  ReplyDelete
 31. ഇവരൊക്കെ സി.പി.എം കാലാ കാലങ്ങളില്‍ ഇട്ടുകൊടുക്കുന്ന പുല്ലും വൈക്കോലും തിന്നു കൊഴുക്കുന്ന വെറും നാല്‍ക്കാലികളാണ്.

  ReplyDelete
 32. Basheer you talks as if like No one from league justifies what they do. There are many creatures from league does the same blabbering. When TPS assassination was the top most issue, League was harvesting it by appointing top notch bureaucrats from Muslim community and changing the Name of the official home to 'Grace", toppling the government decision and give Aided status to 35 Minority schools. All this will be still justified by your leaders, I would say they are cheaper than Both Basurendra Babu, SR Sakthidharan and Madhavan Kutty. Muslim league talks and practices the worst communal agenda. TPS assassination will not ditch the entire community where what League practices now will ditch Kerala. CONG also has a lesson to learn from this polarization. They will soon become single digit party in Kerala like TN and Hindus polarizes it will be the era change in Kerala.

  ReplyDelete
  Replies
  1. Anonymous,

   Changing the name is not an issue ! If you does not like your name and want to be known as "Anonymous" is not an issue so long as the liberty you enjoy !
   If you focus on this, what is the difference in the view you both portrays !!

   Delete
  2. Anonymous,

   Changing the name is not an issue ! If you does not like your name and want to be known as "Anonymous" is not an issue so long as the liberty you enjoy !
   If you focus on this, what is the difference in the view you both portrays !!

   Delete
 33. ഭാസുരേന്ദ്രനെ സഹിക്കാം , പക്ഷെ ആ മാധവന്‍ കുട്ടി അങ്ങേരെ സഹിക്കന്‍ പറ്റില്ല . എന്ത് ചോദിച്ചാലും വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളുകയാണ് . മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്ന അയാളെ വീണ്ടും വീണ്ടും ചര്‍ച്ചകള്‍ക്ക് വിളിക്കുന്നതെന്തിനാ നികേഷേ ????
  ചിലപ്പോള്‍ നികേഷിന്റെ ആശുപത്രിയിലെ BP മരുന്ന് ചിലവാക്കാന്‍ ആയിരിക്കും

  ReplyDelete
 34. മാധവന്കുട്ടിയുടെ മൂലകുരു പാര്‍ടിക് ഭരണം പോയപോള്‍ പൊട്ടിയത ...എപ്പോ എല്ലാദിവസവും ഒന്‍പതു മണിക് വീടും പൊട്ടും ( അദേഹത്തിന്റെ മുഖം കണ്ടാല്‍ അറിയാം )

  ReplyDelete
  Replies
  1. ആ പറഞ്ഞത് കലക്കി...

   Delete
 35. http://www.facebook.com/photo.php?fbid=321463321273456&set=a.103775206375603.11830.100002293723678&type=1&theater

  ReplyDelete
 36. മലയാളം ചാനല്‍ കിട്ടാത്തതിനാല്‍ എനിക്കൊരു സുരേന്ദ്രനെയും മരേന്ദ്രനെയും അറിയില്ല...

  ReplyDelete
 37. സഖാവ് ടി പി മരിച്ചതിനു മുന്‍പും ഇവിടെ എത്രയോ പേര്‍ രാഷ്ട്രീയ അക്രമത്തിന്റെ പേരില്‍ കൊല്ലപെട്ടിട്ടുണ്ട്.പക്ഷെ ടി പി യുടെ വധം മാത്രമേ കേരളത്തില്‍ ഇത് വരെ ആയി രാഷ്ട്രീയത്തിന്റെ പേരില്‍ നടന്നിട്ടുള്ളൂ എന്ന വിധത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.ടി പി യെ വധിച്ചത് അപലപനീയം ആണ്,പക്ഷെ ടി പി പാര്‍ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ സി പി എമ്മിന്റെ ശത്രുക്കള്‍ ആയ എത്രയോ പേരെ പാര്‍ടി വക വരുത്തിയിട്ടുണ്ട്.അന്നൊന്നും ആര്‍ക്കും ഇല്ലാതിരുന്ന വേദന ഇപ്പോള്‍ എന്തെ?ആര്‍ എസ് എസ്സുകാരല്‍ കൊല്ലപെട്ട എത്രയോ സി പി എം കാര്‍ക്കും കുടുംബവും വീട്ടുകാരും ഇല്ലേ?അവരോടൊന്നും തോന്നാത്ത സ്നേഹം ടിപി യൂട് മാത്രം തോന്നുന്നത് എതിര്‍ പക്ഷത് സി പി എം ആയത് കൊണ്ട് മാത്രമല്ലെ?ഇപ്പോള്‍ സി പി എം നേതൃത്വത്തിനെതിരെ പ്രസ്താവന ഇറക്കുന്ന പുണ്യാളന്‍ വി എസ് സംസ്ഥാന സെക്രട്ടറി ആയിരുന്നപോള്‍ പോലും എതിര്‍ പര്ടിക്കാരെ സി പി എം കൊന്നിട്ടില്ലേ?അന്നൊക്കെ അതിനെതിരെ ഒരക്ഷരം പറയാതിരുന്ന വി എസ്സിനെ താങ്കളെ പോലെയുള്ളവര്‍ ഇപ്പോള്‍ മാല്ഖയായി കന്നുന്നതില്‍ തന്നെ ഉണ്ട് ഹിപ്പോക്രസി.

  ReplyDelete
 38. കപട ബുദ്ധിജീവികളായ ഭസുരചന്ദ്രനും ഒരു മാധവന്‍ കുട്ടിയും. ദയവു ചെയ്തു ഇവരുടെ അഭിപ്രായം ആരും മുഖവിലക്കെടുക്കരുത്.എന്തിനാണു ചാനലുകാര്‍ ഇവരോട് അഭിപ്രായം ചോദിക്കുന്നത്. നിക്ഷ്പക്ഷമായ മറുപടി കിട്ടില്ല.!! കയ്യില്‍ റിമോട്ട് ഉണ്ടല്ലോ? ചാനല്‍ മാറ്റൂ!!

  ReplyDelete
 39. മാധവങ്കുട്ടിയുടെ ഒരു തൊലിക്കട്ടിയേ!!!

  ReplyDelete
 40. 51 വെട്ടുകളുള്ള ആ മുഖം മലയാളി മറക്കില്ല.....

  ReplyDelete
 41. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപച്ചയ്ത്തില്‍ പാര്‍ട്ടിയെ കുറ്റപെടുത്തി കൊണ്ടിരിക്കുനവരുടെ കുട്ടത്തില്‍ പാര്‍ട്ടിയെ സ്നേഹിക്കുനവരും പാര്‍ട്ടി ഇവിടെ തകരണം എന്ന്
  അഗ്രെഹിക്കുനവരും ഉണ്ട്. ഇത് പാര്‍ട്ടി ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്നും തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന നല്ല കംമുനിസ്റ്റുകള്‍ തിരിച്ചറിയണം .

  വള്ളിക്കുന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഇ വരികള്‍ പ്രസക്തമാണ്.
  "ഈ കൊലപാതക രാഷ്ടീയത്തില്‍ നിന്ന് സി പി എം തിരിച്ചു വരേണ്ടതുണ്ട്. അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്‌. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സജീവമായ ഒരു ഇടതുപക്ഷ നിരക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ ഇനിയും ഇടമുണ്ട്"

  ReplyDelete
 42. വായനക്കാരന്‍June 29, 2012 at 8:10 PM

  CPI-M നേതാക്കള്‍ അധോവായു വിട്ടാല്‍ പോലും പോസ്റ്റ്‌കളിടുന്ന വള്ളിക്കുന്നന്‍ മന്ത്രി അബ്ദുറബ്ബിന്റെ ലീലാവിലാസങ്ങളൊന്നും അറിയുന്നില്യോ ആവോ? ഒരു വായനക്കാരന്റെ ന്യായമായ സംശയമാന്നേ... പൊറുക്കണം.

  ReplyDelete
  Replies
  1. വായനകാരന്റെ ഉഗ്ര രോഷത്തില്‍ ഞാന്‍ മനസ്സറിഞ്ഞു ആഹ്ലാദിക്കുന്നു.. :D

   Delete
 43. കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് ഒറ്റയടിയ്ക്ക്അനുവദിച്ച 38 സ്വാശ്രയ കോളേജുകളില്‍ 28 എണ്ണം മുസ്ലിംലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്ക്. വിവാദമായ ഭൂമിദാനത്തിന് പിന്നാലെയാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്റെ കോളേജ് ദാനം. ലഭിച്ച 52 അപേക്ഷകളില്‍ 13 കോളേജുകള്‍ക്കുമാത്രമാണ് അനുമതി നിഷേധിച്ചത്. കോടികളുടെ കോഴ ഇടപാടാണ് കോളേജ് അനുവദിക്കുന്നതില്‍ നടന്നതെന്ന് വ്യക്തം. ലീഗിനെ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സമസ്ത ഉള്‍പ്പെടെ വിവിധ മുസ്ലിം മതസംഘടനകള്‍ക്കും യഥേഷ്ടം സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം 14, കോഴിക്കോട് 14, വയനാട് രണ്ട്, പാലക്കാട് ആറ്, തൃശൂര്‍ രണ്ട് എന്നിങ്ങനെയാണ് പുതിയ കോളേജുകള്‍ അനുവദിച്ചത്. കോഴിക്കോട് ജില്ലയില്‍ അനുവദിച്ച കോളേജുകളില്‍ 10 എണ്ണവും ലീഗ് അനുകൂല മാനേജ്മെന്റിനാണ്. മലപ്പുറത്ത് ലീഗ് നേരിട്ടോ സമുദായ സംഘടനകള്‍ നടത്തുന്നതോ ആയ 13 മാനേജ്മെന്റുകള്‍ക്കാണ് കോളേജ് അനുവദിച്ചത്. ഇ കെ സുന്നി വിഭാഗം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയവയ്ക്ക് ഓരോ കോളേജ് അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരെണ്ണം കോണ്‍ഗ്രസ് മാനേജ്മെന്റിനാണ്.

  ReplyDelete
  Replies
  1. ചുപ്പ് രഹോ... മിണ്ടിപ്പോകരുത്‌.

   Delete
  2. തെക്കേലെ പിള്ളേര്‍ക്കു പഠിക്കാന്‍ ആവശ്യത്തിലധികം സ്കൂളും കൊളേജും അനുവദിച്ചപ്പോല്‍ കണ്ണടച്ച്‌ ഇരുട്ടാക്കിയ വര്‍ഗ്ഗീയ കോമരങ്ങളെ വടക്കേലെ പിള്ളേര്‍ക്ക്‌ ഇനിയെങ്കിലും അത്യാവശ്യമുള്ളതെങ്കിലും നിഷേദിക്കാതിരിക്കുക.കൊടുക്കപ്പെടുന്നവണ്റ്റെ ജാതിയും മതവും പാര്‍ട്ടിയും എന്നതിനപ്പുറം ..ഇങ്ങനെയെങ്കിലും അടിസ്താന വിഷയങ്ങള്‍ക്ക്‌ പരിഹാരമായെങ്കില്‍ എന്ന്‌ ആഗ്രഹിക്കുക..അതിനും സാധിക്കുന്നില്ലെങ്കില്‍ വൈകിയെങ്കിലും അര്‍ഹതപ്പെട്ടത്‌ നേടിയെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക..പല്ലും നകവുമുപയോകിച്ചെതിര്‍ത്തു കൊണ്ട്‌..അതവര്‍ക്കു സ്വത്വം തിരിച്ചറിയാനുള്ള ഉപാധിയാകും..

   Delete
 44. തലയോട്ടി പിളരുന്ന രൂപത്തില്‍ ആദ്യ വെട്ടില്‍ തന്നെ സഖാവ് ടി പി യുടെ ജീവന്‍ എടുത്തവര്‍ ബാക്കി അമ്പതു വെട്ടുകള്‍ ശവത്തില്‍ അല്ലെ വെട്ടിയത് എന്ന് ഈ ചാനല്‍ വാനരന്മാരോട് ചോദിക്കപ്പെട്ടാല്‍ അതിനും അവര്‍ക്ക് മാനിഫെസ്ടോയുടെ നയനിലപാടുകള്‍ ഉണ്ടാവും ന്യായീകരിക്കാന്‍ , വൃത്തി കെട്ട വര്‍ഗം

  ReplyDelete
 45. പി. കെ. ബഷീറിന്റെ ഗുണ്ടകള്‍ കൊല ചെയ്തവരുടെ ശരീരത്തില്‍ അറുപതോളം വെട്ട് ഉണ്ടായിരുന്നു എന്ന് ഒരു മാധ്യമവും എഴ്താത്തത് കൊണ്ടാണോ?

  ReplyDelete
 46. മലപ്പുറം കേന്ദ്രീകരിച്ച് സ്വതന്ത്ര സംസ്ഥാനം വേണമെന്ന് പറഞ്ഞാലും അംഗീകരിച്ചുകൊടുക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
  ഭരണം ലീഗ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലീഗില്‍ തീവ്രവാദി അല്ലാത്തത് കുഞ്ഞാലിക്കുട്ടി മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  ReplyDelete
 47. This Bhasurendra Babu is justifying all the criminals and killings of CPI (M)

  ReplyDelete