May 13, 2012

ബല്‍റാം 'vs' താരാദാസ്

പൊരിഞ്ഞ സ്റ്റണ്‍ഡ് തുടങ്ങിക്കഴിഞ്ഞു. ബല്‍റാമും താരാദാസും അത്യുഗ്രന്‍ ഫോമിലായതിനാല്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ. കാണികളായ നമ്മുടെ കടമ രണ്ടു പേരെയും പരമാവധി പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്. ഒരു ഗോദയുടെ പ്രാഥമിക നിയമം അതാണ്‌. കിടിലന്‍ പ്രകടനം ആര് കാഴ്ച വെച്ചാലും അയാള്‍ക്ക്‌ സപ്പോര്‍ട്ട് കൊടുക്കണം. ഇന്നലത്തെ പത്രസമ്മേളനത്തില്‍ ബല്‍റാം താരാദാസിനെ പുഷ്പം പോലെ മലര്‍ത്തിയടിച്ചു എന്നത് സത്യമാണ്. അതിനൊരു കയ്യടി അപ്പോള്‍ തന്നെ കൊടുത്തിട്ടുണ്ട്. ഞൊണ്ടി ഞൊണ്ടിയാണെങ്കിലും താരാദാസ് ഒരുവിധത്തില്‍ എഴുന്നേറ്റു വന്നിട്ടുണ്ട്. ഇനി പുള്ളിയുടെ പെര്‍ഫോമന്‍സ് കണ്ട ശേഷമേ ബാക്കി പറയാന്‍ പറ്റൂ.

വി എസ് ഈ അടുത്ത കാലത്ത് പൊട്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബോംബാണ് ഇന്നലെത്തേത്. ശക്തിയും വീര്യവും വെച്ചു നോക്കിയാല്‍ ഹിരോഷിമയില്‍ അമേരിക്ക പൊട്ടിച്ച ബോംബിന്റെ ഏതാണ്ട് ഒരളിയനായി വരും ഇത്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും പാര്‍ട്ടിയെ ജനവിരുദ്ധ പക്ഷത്തു നിറുത്തി പിളര്‍പ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്ത ഡാങ്കേയോടാണ് പിണറായി വിജയനെ വി എസ് ഉപമിച്ചത്. വിജയന് ഡാങ്കേയുടെ ഗതി വരുമെന്ന് സൂചിപ്പിക്കാനും വി എസ് മറന്നില്ല. സി  പി എം സ്പോന്‍സര്‍ ചെയ്ത ടി പി ചന്ദ്രശേഖരന്റെ അറുംകൊല കേരളത്തിലുണ്ടാക്കിയ പൊതുവികാരമെന്തെന്ന് വി എസ് തിരിച്ചറിയുകയും താരാദാസിനെ അടിച്ചു വീഴ്ത്താനുള്ള ഒരു അവസരമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് പറയുന്നതാകും ശരി. കിട്ടുന്ന ഗ്യാപ്പിലൊക്കെ തരാദാസിന്റെ മൂക്കിനു ഇടിക്കുക എന്ന മിനിമം പരിപാടിയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല വി എസ് എന്ന ബല്‍റാം.


കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി സഖാവ് പിണറായി ഒട്ടും മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ ദൗത്യമുണ്ട്. വി എസ്സിന് കയ്യടി കിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണത്. ടി പി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്നും ആ കൊലയാളികളെ പറഞ്ഞു വിട്ടത് ആരാണെന്നും കൃത്യമായ ധാരണ പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് പിണറായി സഖാവിനു ഉണ്ടാവാതിരിക്കാന്‍ ഇടയില്ല. ആ അറുംകൊലയെ തുടര്‍ന്ന് സി പി എമ്മിനെതിരെ ഉരുത്തിരിഞ്ഞു വന്ന വമ്പിച്ച ജനവികാരം മനസ്സിലാകാതിരിക്കാന്‍ മാത്രം പൊട്ടനുമല്ല പിണറായി വിജയന്‍. എന്നിട്ടും എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ഒരു തെരുവ് ഗുണ്ടയുടെ ഭാഷയും ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചത്. സഖാവ് ടി പി യുടെ ചിത എരിഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ വീണ്ടും വീണ്ടും കുലംകുത്തിയെന്നു വിളിച്ച് ആക്രോശിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. വി എസിന് ഷൈന്‍ ചെയ്യാനുള്ള ഒന്നാന്തരം അവസരം ഒരുക്കിക്കൊടുക്കുന്ന തന്റെ ചരിത്ര ദൗത്യമാണ് പിണറായി അതുവഴി നിര്‍വഹിച്ചത്.

വി എസ്സിന്റെ നിലപാടുകളെ പഠിക്കുന്ന ആര്‍ക്കുമറിയാവുന്ന ഒരു കാര്യം അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് സ്ഥായിയായ എന്തെങ്കിലും ഒരാശയതലം ഇല്ല എന്നുള്ളതാണ്. കൂടുതല്‍ കയ്യടി കിട്ടുക ഏത് നിലപാടുകള്‍ക്കാണോ ആ നിലപാട് സ്വീകരിക്കുക എന്നുള്ളതാണ് അദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി തുടര്‍ന്ന് വരുന്ന നയം. പാര്‍ട്ടിയും പാര്‍ട്ടിയുടെ ഇമേജുമൊന്നും നോക്കുന്ന പരിപാടി അദ്ദേഹത്തിന് പണ്ടേ ഇല്ല. മാക്സിമം കയ്യടി വാങ്ങി മുന്നോട്ടു പോവുക. അവസരവാദമെന്ന് പച്ച മലയാളത്തിലും വര്‍ഗവഞ്ചന എന്ന് ചൈനീസ് ഭാഷയിലും പറയുന്ന ഈ നയമാണ് വി എസിന്റെ നിലപാടുകളുടെ ആകെത്തുക. അത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഒരു ശരാശരി പോളിറ്റ് ബ്യൂറോക്കാരന്റെ തലച്ചോറ് ഉള്ളവര്‍ക്ക് പോലും  വി എസ്സിന്റെ പൊളിട്രിക്സ് പെട്ടെന്ന് പിടികിട്ടും. അത്തരമൊരു കയ്യടി രാഷ്ട്രീയത്തിന് പരമാവധി അവസരങ്ങള്‍ നല്‍കുന്ന നിലപാടുകളും ശരീരഭാഷയുമാണ്‌ പിണറായിയുടെയും കണ്ണൂര്‍ ജയരാജന്‍മാരുടെതും എന്നുള്ളതാണ് സമകാലീന ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളെ സൃഷ്ടിക്കുന്നത്.

വി എസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാനും ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാനുമുള്ള സാധ്യത വളരെ കുറവാണ്. അതിനു മാത്രമുള്ള നട്ടെല്ലൊന്നും  അദ്ദേഹത്തിനുണ്ട് എന്ന് കരുതുക വയ്യ. ഇനി അഥവാ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയാലും നിരുപാധികം മാപ്പെഴുതിക്കൊടുത്ത് തിരിച്ചു വരാനും അദ്ദേഹം തയ്യാറായേക്കും. ഒരു ദിവസം പുലിയെപ്പോലെ ചാടിവീണാല്‍ പിന്നെ പതിനാലു ദിവസം എലിയെപ്പോലെ ഓടിയൊളിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ ലൈന്‍.  ആ ഒരു ലൈന്‍ തന്നെയായിരിക്കും വരുന്ന ദിവസങ്ങളില്‍ വി എസ് കൈക്കൊള്ളാന്‍ കൂടുതല്‍ സാധ്യത. ഇപ്പൊ പിളരും, ഇപ്പൊ പിളരും എന്ന് കരുതി വായില്‍ വെള്ളമൊലിപ്പിച്ചു കാത്തിരിക്കുന്ന കോണ്ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അവരോടു എനിക്ക് പറയാനുള്ളത് മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗാണ്. ഗോ ടു യുവര്‍ ക്ലാസ്സസ്.. ഗോ ഗോ..

Related Posts
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍? 

82 comments:

 1. താരാദാസ് എന്നാ പിണറായി നല്ല ഒന്നാതരം ഒരു കുലം കുത്തി ആണ്. എങ്ങനെ ഒരു പ്രസ്ഥാനം നഷിപ്പിക്കാം എന്നതിന് അദ്ദേഹം കഴിഞു ഒരു വെയ്ക്തി ഇന്ന് കേരളത്തില്‍ ഇല്ല.

  ReplyDelete
 2. അച്ചു റാം VS വിജയ്‌ ദാസ്‌

  ReplyDelete
 3. രാവിലെ വന്നു നോക്കിയപ്പോള്‍ പോസ്റ്റ്‌ കണ്ടില്ല. വി എസ് ഇത്ര വലിയ ബോംബ്‌ പൊട്ടിച്ചിട്ട് ബഷീര്ക എഴുതിയില്ലല്ലോ എന്ന് കരുതി വിഷമം വന്നു. വീണ്ടും വന്നു നോക്കി പോസ്റ്റ്‌ കണ്ടപ്പോഴാണ് സമദാനമായ്ത്. ഇനി വായിച്ചിട് അഭിപ്രായം പറയാം.

  ReplyDelete
 4. അവസരവാദമെന്ന് പച്ച മലയാളത്തിലും വര്‍ഗവഞ്ചന എന്ന് ചൈനീസ് ഭാഷയിലും പറയുന്ന ഈ നയമാണ് വി എസിന്റെ നിലപാടുകളുടെ ആകെത്തുക.

  ReplyDelete
 5. പിണറായി എന്ന മിത്രത്തെ മാത്രമേ വി.എസ്സിനറിയൂ. വിജയന്‍ എന്ന ശത്രുവിനെ അറിയണമെങ്കില്‍ വി.എസ് പാര്‍ട്ടി വിട്ടു നോക്കണം. ജാഗ്രതൈ.

  കുലംകുത്തി ഈസ്‌ ആള്‍വെയ്സ് കുലംകുത്തി ആന്‍ഡ്‌ ദേര്‍ ഫോര്‍ ഡോണ്ട് ബി എ കുലംകുത്തി മിസ്റ്റര്‍ വിസ്. (ഇവിടെ ഒരു സ്ലോ മോഷന്‍ ആവാം)

  ReplyDelete
 6. കാര്‍ട്ടൂണ്‍ കല്കി ബഷീര്‍ഇക്ക.

  ReplyDelete
 7. ബഷീര്‍ക്കാ ..ഇതൊക്കെ ഒരു ഒന്നാം തരം നമ്പര്‍ അല്ലെ ...ജനങ്ങളെ കഴുതകളാക്കി മാറ്റുന്ന രാഷ്ട്രീയക്കാരുടെ പതിനെട്ടാം അടവ്‌ .. ടി .പി യുടെ കൊലപാതകം കൊണ്ട് അത് വരെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന എത്ര വിഷയങ്ങളില്‍ നിന്ന് രക്ഷപെട്ടു ....ഇനി ടി.പി .ചന്ദ്രശേഖരന്‍ കൊലപാതകവും അതിന്റെ അലകളും ജനങ്ങള്‍ക്കിടയില്‍ നിന്നും ഒഴിവാക്കണം ..അതിനു ഏറ്റവും നല്ല കലാപരിപാടി ഇത് തന്നെയല്ലേ ....നോക്കൂ ഇന്നലത്തെ ദ്രിശ്യമീഡിയകള്‍ , ഇന്നത്തെ പത്രങ്ങള്‍ എല്ലാം ചര്‍ച്ച വഴി മാറി കഴിഞ്ഞു ...രണ്ടു ദിവസം കൊണ്ട് ഇനി വേറെ ഒരു ഇശ്ശ്യൂ വരും...അപ്പോള്‍ ഇതും ഔട്ട്‌ ആകും....ഇതിന്റെയൊക്കെ പിന്നില്‍ ഇപ്പൊ അമ്പിളിമാമനെ കിട്ടും എന്ന് പറഞ്ഞു ഓടുന്ന നമ്മളെ നമ്പര്‍ വണ്‍ കഴുതകളാക്കുകയാണ് രാഷ്ട്രീയക്കാര്‍...

  ReplyDelete
  Replies
  1. യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന ഒരു അഭിപ്രായമാണെങ്കിലും നിലവിലെ ഈ വിവാദം ടി പി കൊലപാതകം കത്തിച്ചു നിർത്തും എന്നതിൽ ശങ്കിക്കേണ്ടതില്ല... കാരണം ഈ വിവാദങ്ങളുടെ ഹേതു ആസംഭവം എന്നതു തന്നെ..... അല്ലെൻകിൽ പിണറായി തന്റെ നിലപാടു തിരുത്തുകയെങ്കിലും വേണം.... അങ്ങിനെ സംഭവിച്ചാൽ പാർട്ടിയിൽ തന്റെ അപ്രമാദിത്യം ബലി കഴിക്കുന്ന രീതിയിലേക്ക് വഴി മാറുകയും ചെയ്യും...

   Delete
 8. 'ധീരതയില്ലാത്ത ഒരു കമ്മുനിസ്റ്റ്‌ '

  ReplyDelete
 9. ഏറെ ചെലവില്ലാത്ത ഒരു "കൊട്ടേഷൻ" കൊണ്ട് തീരാവുന്ന പ്രശ്നമേ ഇന്ന് പാർട്ടിയിൽ നില നിൽക്കുന്നുള്ളൂ.... അത് ദാസനും വിജയനും നന്നായി അറിയാം....
  പോം‌
  എന്തായാലും വീ എസ്സിനെ പീബിയിൽ തിരികെ എടുക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.... സോപ്പിങ് അല്ലാത്ത പോംവഴി തൽക്കാലം ആ ബുദ്ധിയിൽ വരുമെന്ന് തോന്നുന്നില്ല.... കാരണം വീയെസ്സിനു പകരം ആരെങ്കിലും ഇത്തരം പ്രയോഗങ്ങൾ നടത്തിയാൽ ഇരുട്ടിവെളുക്കും മുൻപ് ഉഗാണ്ടയിലേക്ക് നാടുകടത്തിയ കത്ത് വീട്ടിലെത്തിയേനേ.... അതു കൊണ്ട് തന്നെയാ ഞാനെന്നല്ല ഒരു സഖാവും ഒന്നും മിണ്ടരുതെന്ന് "അഭ്യർഥിച്ചതും"

  ReplyDelete
 10. ധീം തരികിട തോം... ദാ കിടക്കണ് സവോള വട.... പറയേണ്ടത് ഒന്നും പറഞ്ഞിട്ടില്ല! ഒലക്കേടെ മൂട്...

  ReplyDelete
 11. കുലം കുത്തികള്‍ വീണ്ടും സൃഷ്ടിക്കപ്പെടുന്നു ....?

  ReplyDelete
 12. ഏതായാലും ബല്‍റാമും താരാ ദാസും കളിച്ച് പാര്‍ട്ടി ക്രൂരതയുടെ ബീഭല്‍സ മുഖം ചര്ച്ചയാവുന്നതില്‍ നിന്ന് രണ്ടു സഖാക്കളും പാര്‍ട്ടിയെ കാത്തു കൊള്ളുന്നുണ്ട് ..പൊതു ജനം വെറും “പാര്‍ട്ടി സഖാവ്” സോറി കഴുത....ആണല്ലോ

  ReplyDelete
 13. ഇപ്പൊ പിളരും, ഇപ്പൊ പിളരും എന്ന് കരുതി വായില്‍ വെള്ളമൊലിപ്പിച്ചു കാത്തിരിക്കുന്ന കോണ്ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അവരോടു എനിക്ക് പറയാനുള്ളത് മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗാണ്. ഗോ ടു യുവര്‍ ക്ലാസ്സസ്.. ഗോ ഗോ..
  ഇത് വല്ലാതെ ഇഷ്ടപ്പെട് ബഷീര്ക

  ReplyDelete
 14. Shoukath ChetyanthodyMay 13, 2012 at 10:52 AM

  അന്വേഷാണോ ദ്യോഗസ്തര്‍ കൊലയാളി സംഘത്തെ പുറത്തു കൊണ്ട് വരുന്നതിനു മുന്‍പേയുള്ള ഈ ഒറ്റതിരിഞ്ഞ ആക്രമണത്തില്‍ v s ഉം പന്കെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല പാര്‍ടി election ല്‍ തോറ്റപ്പോള്‍ കുലുങ്ങിച്ചിരിച്ച മഹാന് കൈവന്ന ഈ അവസരം കളഞ്ഞുകുളിക്കാന്‍ മാത്രം മണ്ടനല്ല v s , പക്ഷെ ഇതിനുമുന്നില്‍ നിസ്സഹായരാവുന്ന നേതൃത്വമാണ് ഇപ്പോള്‍ അപഹാസ്യരാവുന്നത്‌ , ഈ ആവേശം നെയ്യാറ്റിന്‍കര ക്ക് ശേഷം ആര്‍ക്കൊക്കെ ഉണ്ടാവും എന്ന് കാത്തിരുന്നു കാണാം. ഇതിനിടയില്‍കൂടി ആ അരും കൊലയാളികള്‍ ആരായാലും രക്ഷപെടാതിരുന്നാല്‍ അത്രയും നല്ലത്.

  ReplyDelete
 15. വെള്ളമൊലിപ്പിച്ചു കാത്തിരിക്കുന്ന കോണ്ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അവരോടു എനിക്ക് പറയാനുള്ളത് മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗാണ്. ഗോ ടു യുവര്‍ ക്ലാസ്സസ്.. ഗോ ഗോ..

  ReplyDelete
 16. ബഷീര്‍ ഏതെങ്കിലും ഒരു പക്ഷത്തു നില്‍ക്കണം. ഒന്നുകില്‍ വി എസ്സിന്റെ കൂടെ. അല്ലെങ്കില്‍ പിണറായിയുടെ കൂടെ. രണ്ടു തലക്കും കത്തിച്ചു കളിക്കുന്ന ഈ കളിയുടെ അജണ്ട ഞങ്ങള്‍ക്കറിയാം.

  ReplyDelete
  Replies
  1. ഇപ്പറഞ്ഞ രണ്ടാളില്‍ ഒരാളുടെ കൂടെ നില്‍ക്കണം എന്ന് അത്ര നിര്‍ബന്ധമുണ്ടോ സാറേ?. ഏതെങ്കിലും ഒരു ജയരാജന്‍ സഖാവിന്റെ കൂടെ നിന്നാലും പോരെ?

   Delete
  2. അത് ബുദ്ധി എന്നാല്‍ ജീവനോടിരിക്കാം

   Delete
 17. >>> വി എസ്സിന്റെ നിലപാടുകളെ പഠിക്കുന്ന ആര്‍ക്കുമറിയാവുന്ന ഒരു കാര്യം അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് സ്ഥായിയായ എന്തെങ്കിലും ഒരാശയതലം ഇല്ല എന്നുള്ളതാണ്. കൂടുതല്‍ കയ്യടി കിട്ടുക ഏത് നിലപാടുകള്‍ക്കാണോ ആ നിലപാട് സ്വീകരിക്കുക എന്നുള്ളതാണ് അദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി തുടര്‍ന്ന് വരുന്ന നയം. പാര്‍ട്ടിയും പാര്‍ട്ടിയുടെ ഇമേജുമൊന്നും നോക്കുന്ന പരിപാടി അദ്ദേഹത്തിന് പണ്ടേ ഇല്ല. മാക്സിമം കയ്യടി വാങ്ങി മുന്നോട്ടു പോവുക. അവസരവാദമെന്ന് പച്ച മലയാളത്തിലും വര്‍ഗവഞ്ചന എന്ന് ചൈനീസ് ഭാഷയിലും പറയുന്ന ഈ നയമാണ് വി എസിന്റെ നിലപാടുകളുടെ ആകെത്തുക <<<.

  വി.എസിന്‍റെ ഈ ആമാശയ നിലപാട് മനസിലാക്കാതെ ആശയ സമരം എന്ന പേരും പറഞ്ഞു ബലിയാടുകള്‍ ആകാനാണ് സി.പി.എം വിമതരുടെ വിധി. യഥാര്‍ത്ഥ കുലംകുത്തി വി.എസ് ആണെന്ന് തോന്നുന്നു.

  ReplyDelete
 18. ബഷീര്‍ പോലും വി എസ, പിണറായി യുദ്ധമാണ് ഇവിടെ കാണുന്നത്. ഇത് ഒന്നാം തരാം നാടകമാണ്.
  ടി പി ഇഷ്യൂ ചര്‍ച്ചയെ അല്ലാതാവുന്നത് ഒന്ന് രണ്ടു ദിവസത്തിനകം കാണാം.
  ആകെ മൊത്തം ടോട്ടല്‍ പറഞ്ഞാല്‍ "പൊതുജനം കഴുത"

  ReplyDelete
 19. `പാര്‍ട്ടിക്കകത്ത്‌ അച്യുതാനന്ദന്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ആവേശഭരിതമായി രക്‌തം തിളച്ച്‌ കലഹത്തിനു പുറപ്പെട്ട പലരും ഇന്നു പടിക്കുപുറത്താണ്‌.

  എന്നാല്‍ വി.എസ്‌.ഇപ്പോഴും വലിയ കുറ്റബോധമൊന്നുമില്ലാതെ പാര്‍ട്ടി നല്‍കിയ പദവികളില്‍ കൃതാര്‍ഥനായി കഴിയുകയും ചെയ്യുന്നു. അതിനാല്‍ വി.എസ്‌. തുടരുന്നത്‌ ആദര്‍ശപ്രചോദിത പോരാട്ടമാണോ അതല്ല നില ഭദ്രമാക്കാനുള്ള ആമാശയ സമരമാണോ എന്ന്‌ ഇനിയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌,.

  ReplyDelete
 20. വി എസ് പറയുന്നതും കേട്ടു പോയാല്‍ എല്ലാ സി പി എം വിമതന്‍മാര്‍ക്കും ടി പി യുടെ ഗതിവരും. ഈ പൊറാട്ട് നാടകത്തിന് ഒരു മിനിമം അജണ്ടമാത്രമേ ഉള്ളൂ. നെയ്യാറ്റിങ്കരയിലെങ്ങാനും ഒരു വിജയം ഉണ്ടായി, (ഇങ്ങനെ പോയാല്‍ ഗോപി...) പിള്ളയുടെ ശത്രുസംഹാര പൂജയുടെ ഫലമായി ഗണേഷ് കരിഞ്ഞു പോയി, ഒരു അട്ടിമറിയിലൂടെ സര്ക്കാരിനെ മരിച്ചിടാനായാല് വീണ്ടും വരും കൊടിയ ചര്‍ച്ച.....ആര് മുഖ്യമന്ത്രിയാകും. ...? അന്നേരം പിണറായിയുടെ പോസ്റ്ററില്‍ ചാണകം എറിയാതെ, മറ്റ് തെരുവ് പ്രകടനങ്ങള്‍ നടത്താതെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരു മുഴം മുമ്പെ ഉള്ള ഒരു ഏറാണ് ഈ പ്രസ്താവനാ യുദ്ധം. അതുകേട്ട് ആര്‍ എം പി ക്കാര്‍ നുണച്ച് നില്‍ക്കണ്ട. കൂടെ നിന്നവരെ ചാവേറാക്കി സ്വന്തം തടികാക്കാന്‍ ഈ മഹാന്റെ അത്ര മിടുക്കന്‍ വേറെ ഇല്ല...
  http://kambilikettu.blogspot.com/2012/05/blog-post.html

  ReplyDelete
 21. അച്ചുമാമ്മന്‍ വെറും ഒരു അഭിസാരിക(കറിവേപ്പില- "അച്ചുമാമ്മന്‍ നിഗണ്ട്ടു ") അല്ലെന്നു ഇപ്പോള്‍ കുലംകുത്തികള്‍ക്ക് മനസ്സിലായിക്കാണും...ക്ലൈമാക്സില്‍ പത്തി മടക്കുന്ന ബല്‍രമിനെ കാണേണ്ടി വരുമോ ആവോ???

  ReplyDelete
 22. മി.ബഷീര് നിലവാരമുള്ള ഒരു പാട് കാര്ട്ടൂണുഖല് ഉണ്ടായിട്ടും ചന്ദ്രിക പത്രത്തിന്റെ കാര്ട്ടൂണ് പ്രതിഷ്ടിച്ച്
  പത്രത്തിന് പ്രമോഷനന് നല്കിയതില് മ്മട പേരിലും ലീഗിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു
  മ്യാവൂ:ചന്ദ്രികയിലലിയുന്നു ബഷീര്ക്കാ

  ReplyDelete
  Replies
  1. 'ഞാന്‍ ഒരു ചന്ദ്രിക ക്കാരനല്ല' എന്ന് പറഞ്ഞാണല്ലോ തുടങ്ങേണ്ടത്. ഇത് ചന്ദ്രികയില്‍ വന്നതാണെന്ന് താന്കള്‍ പറഞ്ഞപ്പോള്‍ മനസ്സിലായി. ആ കാര്‍ട്ടൂണിലെ മെസ്സേജ് നോക്കിക്കൂടെ? അമ്മയോട് തോറ്റതിന് അങ്ങാടിയിലോ?!

   Delete
  2. ചന്ദ്രികക്ക് ഇങ്ങനെ പബ്ലിസിറ്റി കൊടുക്കല്ലേ മോനേ.

   Delete
  3. Sulthan T P VaithiriMay 13, 2012 at 2:30 PM

   ചന്ദ്രികയിലെ കാര്‍ടൂണ്‍ ആണെങ്കില്‍ തന്റെ അണ്ണാക്കില്‍ കുടുംഗുമോ anoni കോമരമേ?

   Delete
  4. ഛെ വെറുതെ ടോയിലറ്റ് പേപറിന്റെ കാര്യം പറ്ഞ് ചര്ച്ച വഴിതിരിക്കതെ .അച്ചു വിജയന് പോര് തുടരും അതിനൊരന്ത്യം ഇല്ല കാണുന്നില്ല.ഒരു അച്ചു പാര്ട്ടി രൂപപ്പെടുത്താന് അദ്ദേഹത്തിനു കഴിയുമോ കാത്തിരിക്കാം

   Delete
  5. അത് ന്യായം 100000000000000000000000000000000000000.......... like...........................

   Delete
 23. ഈ ബല്‍റാം 'vs' താരാദാസ് എന്തായാലും കുറച്ചു ദിവസം ഓടിക്കാനാണ് അവരുടെ തീരുമാനം..നെയ്യാറ്റിന്‍കര കയരുവോലും ഫാന്‍സുകാര്‍ ആരും അഭിപ്രായം പറയരുതെന്നാ ഉത്തരവ്..ഉത്തരവ് അനുസരിച്ച് കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഹൌറില്‍ നിന്നും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇറങ്ങിപോയി..മാധ്യമ പ്രവര്‍ത്തകന്‍ ആണ് പോലും..അത് കൊണ്ട് സഖാക്കള്‍ ആരും വെറുതെ അഭിപ്രായം പറഞ്ഞു കുലം കുത്തേണ്ട ..

  ReplyDelete
 24. പണ്ടോരാളെ അച്ചുതാനതന്‍ സഖാവ് 'വെറുക്കപ്പെട്ടവന്‍' എന്ന് വിളിച്ചപ്പോള്‍ ചിലര്‍ക്ക് നൊന്തു .
  അവര്‍ ചന്ദ്രശേഖരനെ 'കുലം കുത്തി' എന്ന് വിളിച്ചപ്പോള്‍ അച്ചുതാനന്തനും നൊന്തു .

  ഈ വയസ്സാം കാലത്ത് അച്ചുതാനന്തന്‍ എവിടെ പോകാന്‍ ?
  ഇടയ്ക്കിടയ്ക്ക് തന്റെ വാക്കുകള്‍ കേട്ട് ആദര്‍ശവാദി എന്ന് ആര്‍ത്തു വിളിച്ചവരെ തൃപ്ത്തിപ്പെടുത്തുവാന്‍ ഇങ്ങനൊക്കെ വിളിച്ചു പറയും ..
  അച്ചുതാനന്തന്‍ ധൈര്യമുള്ള ആദര്‍ശവാദി ആണെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് പോയി വേണം
  പിണറായി വിജയന്‍ ഡാങ്കെ ആണെന്ന് പറയാന്‍ ...

  ഗൌരി അമ്മയുടെ ബുദ്ധി പോലും ഇവിടെ ചില സഖാക്കള്‍ക്ക് കാണുന്നില്ല ...
  മറ്റേതൊരു പാര്‍ട്ടി ആണെങ്കിലും പാര്‍ട്ടി നേതൃത്വത്തെ അവഹെളിച്ചാല്‍ നടപടി ഉറപ്പു .
  സി പി എമ്മില്‍ പ്രതിപക്ഷത്ത് നേതൃ സ്ഥാനത്ത് ഉറപ്പിച്ചു ഇരുത്തുന്നു ...!!!!

  കാലം പോയ പോക്കേ ... അല്ല, പാര്‍ട്ടി പോയ പോക്കേ ?!!!

  ReplyDelete
  Replies
  1. @മറ്റേതൊരു പാര്‍ട്ടി ആണെങ്കിലും പാര്‍ട്ടി നേതൃത്വത്തെ അവഹെളിച്ചാല്‍ നടപടി ഉറപ്പു .

   കണ്ണൂരും കാസര്‍ഗോടും നേതാക്കളെ തല്ലുന്നതും തെറി വിളിക്കുന്നതും ഈ അവഹേളനത്തില്‍ പെടുമോ ആവോ? അവര്‍ ഒക്കെ പാര്‍ട്ടിക്ക് പുറത്തു ആയിക്കാണും അല്ലെ?

   Delete
  2. കൊള്ളാം ഒരു പാര്ട്ടിയെ കുറ്റംപറയാനെന്തെങ്കിലും യോഗ്യതയുണ്ടോ വെടക്ക് നൊഷാദ് നിങ്ങള്ക്ക് ചിന്തിക്ക് ജില്ല വിട്ടുപുറത്തിറങ്ങിയാല് ജനം പട്ടിയെപോലെ കാല്കീഴിലിട്ട് ചവിട്ടുന്ന നേതാക്കളെ വാഴ്ത്തിപാടുന്ന നിങ്ങള്ക്ക്
   എന്ത് യോഗ്യതയാണുള്ളത്.? ടി.പി.വധം ആരുടെ തിരകഥയാണെന്ന് മൂളയുള്ള ആര്ക്കും മനസ്സിലാകും പിന്നെ ബിസിനസുകാരനായ
   പിണറായിയും പുന്നപ്രവയലാര് സമരത്തില് കുരുത്ത അച്ചുതാനന്ദനും ഒരിക്കലും ഒരേ തട്ടിലിരിക്കില്ല.....പാര്ട്ടിക്ക് വെളിയില് പോയി
   പാര്ട്ടിക്കെതിരെ സംസാരിക്കുന്നതിനേക്കാള് പാര്ട്ടിയിലെ പാര്ട്ടിക്കുള്ളില്തന്നെ പരിഹരിക്കപ്പെടേണ്ടതാണ്.

   Delete
 25. അതൊരു രാഷ്ട്രീയ കൊലപാതകം ആണോ എന്ന് പോലും തെളിയുന്നതിനു മുമ്പ് പരസ്പരം പഴി ചാരി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും നമ്മുടെ ചിന്തകളെ വഴി തെറ്റിച്ചു വിടുകയല്ലേ മാധ്യമങ്ങള്‍ ചെയ്യുനത്?


  അതിനുപിന്നിലെ മാധ്യമ അജണ്ട എന്തെന്നു തിരിച്ചറിയുക, ആര്‍ക്കുവേണ്ടി ഈ കുഴലൂത്തെന്നു തിരിച്ചറിയുക ഇങ്ങനെ വളഞ്ഞവഴിയില്‍ നിലനിര്‍ത്തുന്ന ഭരണം ആര്‍ക്കുവേണ്ടി എന്തു നന്മ ചെയ്യും എന്നു ചിന്തിക്കുക,

  ഒരു ഗുണവുമില്ലാതെ പാതിരാകൂത്തയി പരിണമിച്ച ജനസമ്പര്‍ക്കം, പൊതുജനങ്ങളെ വഞ്ചിച്ച ഇറ്റാലിയന്‍ വെടി, മുല്ലപ്പെരിയാര്‍ സമരം പൊളിക്കല്‍, വധേരയ്ക്കു വേണ്ടി ഡിസ്റ്റിലറി കേസില്‍ തോറ്റുകൊടുത്തത് ഇവയൊക്കെ വിസ്മ്രിതിയിലാക്കാന്‍ ഒരൊറ്റ കൊലപാതകം, പിന്നെ മുതലക്കണ്ണീര്‍ പ്രളയം.ആലപ്പുഴയില്‍ കുത്തേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കാര്യത്തില്‍ ഒരു അനുശോചനം പോലും അറിയിക്കാത്തവര്‍ പരിവാര സമേതം വടകരയില്‍ മാറത്തടിച്ച് നിലവിളിക്കുന്നു, ഹര്‍ത്താല്‍ നടത്തുന്നു.

  കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കേരള ആഭ്യന്തരമന്ത്രിയും പ്രതികള്‍ ആരെന്നു നിസ്സംശയം പുറത്തു വിടുന്നു, ഇത്ര ദിവസമായിട്ടും പ്രതികളുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍, ഇപ്പോള്‍ കേല്‍ക്കുന്നു പ്രതികള്‍ സംസ്ഥാനം വിട്ടെന്നും, രാജ്യം വിട്ടെന്നും എന്തായാലും ഒന്നുറപ്പ് തിരഞ്ഞെടുപ്പ് കഴിയും വരെ പുകമറ മാറില്ല.

  തിരഞ്ഞെടുപ്പിന്റെ തലേദിവസം ഏതെങ്കിലും പ്രമുഘ സീപിയെം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച് വിഷയം വീണ്ടും ആളിക്കത്തിക്കും - തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്ന ചങ്ങനാശ്ശേരിയിലെ കള്ളന്മാരുടെ വലിയ പതിപ്പുകള്‍

  ReplyDelete
  Replies
  1. >> ഒരു ഗുണവുമില്ലാതെ പാതിരാകൂത്തയി പരിണമിച്ച ജനസമ്പര്‍ക്കം, പൊതുജനങ്ങളെ വഞ്ചിച്ച ഇറ്റാലിയന്‍ വെടി, മുല്ലപ്പെരിയാര്‍ സമരം പൊളിക്കല്‍, വധേരയ്ക്കു വേണ്ടി ഡിസ്റ്റിലറി കേസില്‍ തോറ്റുകൊടുത്തത് ഇവയൊക്കെ വിസ്മ്രിതിയിലാക്കാന്‍ ഒരൊറ്റ കൊലപാതകം << ഹോ.. ഫയങ്കര തലയാണ്. കാറ്റ് കൊള്ളിക്കരുത്. Scotland യാര്‍ഡില്‍ ഒരു പണി കിട്ടുമോ എന്ന് നോക്ക്.. വെച്ചടി വെച്ചടി കേറാം.

   Delete
  2. മുല്ലപെരിയാരില്‍ ഉമ്മന്‍ ചാണ്ടി എന്ത് പിഴച്ചു പിറവം ജയിക്കാന്‍ ഡാം പൊട്ടും പൊട്ടും എന്ന് മുറവിളി കൂട്ടി കെ ടീ തോമസിനെ നിയമിച്ചത് എല്‍ ഡീ എഫ് , അങ്ങേര സത്യം പറഞ്ഞു അവിടെ കുഴപ്പം ഇല്ല ഇപ്പോള്‍ ഇടുക്കിയില്‍ വെള്ളമില്ലാതെ നമ്മള്‍ കുഴപ്പത്തിലായി . ഫില്‍ തോം ഒന്നും ഒരിക്കലും നന്നാവില്ല

   Delete
 26. ഹഹഹ രണ്ട് ലീഗ് ജനറല്‍ സെക്രട്ടറിമാരെ സ്വന്തം അണികള്‍ ഓടിച്ചിട്ട് തല്ലിയത് ലീഗിന്റെ നേതാവ് അറിഞ്ഞില്ലെന്നു തോന്നുന്നു അവ്ര്‍ക്കെതിരേ എന്തെങ്കിലും നടപടി എടുത്തോ ആവോ??

  ReplyDelete
 27. പിണറായി സാറിന്റെ ഇവന്റ് മാനേജ്‌മന്റ്‌ ടീം കൊള്ളാം കേട്ടോ ,,,,ഇവരെ ആണല്ലേ ആളുകള്‍ ഒക്കെ കൊട്ടേഷന്‍ ടീം എന്നും വിളിക്കുന്നത്‌ ,,,,തെറ്റിദ്ധരിക്കപ്പെട്ട ഒരു തൊഴിലാളി സമൂഹം ,,,,,,RMP yude വാള്‍ ഇതുവരെ അച്ചു സാറിന്റെ സൊന്തം ആയിട്ടില്ല ,,തല്‍ക്കാലത്തേക്ക് വേറെ ആരും ഇല്ലാത്തത് കൊണ്ട് എടുത്ത് പയട്യുന്നതാണ്

  ReplyDelete
 28. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡും മുസ്ലിംലീഗില്‍ ശിഹാബ് തങ്ങളുമാണ് അവസാനവാക്ക്. ആ രീതിയല്ല സിപിഐ എമ്മില്‍. CPM ആണ് യദാര്‍ത്ഥ പാര്‍ട്ടി. പിണറായി അല്ലെങ്കില്‍ അച്ചുതാനന്തന്‍ എന്നത് ഒരു അവസാന വാക്ക് ആണെന്ന് കരുതാന്‍ വയ്യ. അങ്ങനെ കരുതിയാല്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും പോലെ അവിഞ്ഞ രാഷ്ട്രീയ ഗ്രൂപ്പ്‌ ആയി CPM മാറും. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ടുക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട്. അച്ചുതാനന്തനും പിണറായിയും പാര്‍ട്ടിയുടെ മാത്രമല്ല കേരള ജനതയുടെ മുഴുവന്‍ സ്വത്തു ആണ്. രണ്ടുപേരെയും ജനത്തിന് വേണം.

  @"വി എസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാനും ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാനുമുള്ള സാധ്യത വളരെ കുറവാണ്. അതിനു മാത്രമുള്ള നട്ടെല്ലൊന്നും അദ്ദേഹത്തിനുണ്ട് എന്ന് കരുതുക വയ്യ."

  ഈ വാചകം വായിക്കുമ്പോഴേ ആറിയാം ആരുടെ വായില്‍ ആണ് മുല്ലപ്പെരിയാര്‍ പണ്ടേ പൊട്ടി ഇരിക്കുന്നതെന്ന്.. ഹ ഹ ഹാ...എന്നിട്ട് കോണ്‍ഗ്രസുകാരെ ഉപദേശിക്കുന്ന പോലെ പറഞ്ഞിരിക്കുന്നു... ഹോ ഹോ ഹോ.... ചിരിച്ചു മണ്ണ് കപ്പി. ഗോ ടു യുവര്‍ ക്ലാസ്സസ്.. ഗോ ഗോ....

  ReplyDelete
 29. Criminal Party of india (Murder) avatharippikkunna kolapathaka nadakam....
  - "KULAM KUTHIYUM pinne DANKEYUM" -

  T P yude kolapathakam marakkanulla rashtreeya nadakam mathramalle ith?

  ReplyDelete
 30. K P Sukumaran Anjarakandy wrote in my facebook page
  "തല്‍ക്കാലം മാര്‍ക്സിസ്റ്റ് പാര്‍ട്ടി വി.എസ്സിനെ പുറത്താക്കുകയില്ല, അദ്ദേഹം സ്വമേധയാ പുറത്ത് പോവുകയില്ല. ഇതാണ് ലേറ്റസ്റ്റ് സ്റ്റാറ്റസ്സ്. ഒന്ന് പുറത്ത് പോയെങ്കില്‍ എന്ന് പാര്‍ട്ടിയും , ഒന്ന് പുറത്താക്കി കിട്ടിയെങ്കില്‍ എന്ന് വി.എസ്സും ഗൂഢമായി ആഗ്രഹിക്കുന്ന നിലയാണ് ഇപ്പോള്‍ ഉള്ളത് :)"

  ReplyDelete
  Replies
  1. kps rocking agai..sorry joking agsin

   Maida is very good..congress too

   Delete
  2. വി എസ് പര്‍ട്ടി അച്ചടക്കം പരസ്യമായി ലംഘിച്ചു.എന്നിട്ടും നടപടി എടുക്കാമുള്ള നട്ടെല്ല്, സി പി എമ്മിനില്ല. ഇത് എത്രാമത്തെ പ്രാവശ്യമാണ്, ഈ വയസന്റെ മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കുന്നത്.

   Delete
 31. അവസരവാദമെന്ന് പച്ച മലയാളത്തിലും വര്‍ഗവഞ്ചന എന്ന് ചൈനീസ് ഭാഷയിലും പറയുന്ന ഈ നയമാണ് വി എസിന്റെ നിലപാടുകളുടെ ആകെത്തുക. അത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട

  GOOD VERY GOOD

  ReplyDelete
 32. പതിവ് പൊറാട്ട് നാടകം കാണാന്‍ എല്ലാവരും സീറ്റില്‍ തന്നെ ഇരിക്കുക...
  കര്‍ട്ടന്‍ എപ്പോള്‍ പൊന്തുമെന്ന് ചോദിച്ചാല്‍ മതി...!

  ReplyDelete
 33. "ചെങ്കൊടി ഏന്തിയ സഖാവിനെ വെട്ടി" എന്നതാണ് ചില കുലംകുത്തികളുടെ പരിഭവം, കൊടിയുടേ നിറം ചുവപ്പെല്ലെങ്കില്‍ നടന്നത് വീരകൃത്യം.
  പിന്നെ ടി.പിയുടെ വധം വിയെസ്സിനും ഒരു പാഠമാണ്,വെട്ടു 51 വേണ്ടി വരില്ലെങ്കിലും.

  ReplyDelete
 34. ചുമ്മാ വെറുതെ.പതിവുപോലെ -ഒരടി മുന്നോട്ട്,രണ്ടടി പിന്നോട്ടു.അത്രമാത്രം.

  ReplyDelete
 35. ബഷീറേ,

  ആ കാർട്ടൂൺ ആരു വരച്ചതാണു്? ഉഗ്രനായിട്ടുണ്ട് അത്!

  ReplyDelete
 36. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി സഖാവ് പിണറായി ഒട്ടും മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ ദൗത്യമുണ്ട്. വി എസ്സിന് കയ്യടി കിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണത്...

  പിണറായി സഖാവ് കയ്യടികള്‍ക്കായി മനഃപൂര്‍വം അവസരമൊരുക്കിക്കൊടുക്കയാണെങ്കിലും അല്ലെങ്കിലും അതിനു പിന്നില്‍ മറ്റൊരു വാസ്തവം കൂടിയുണ്ട്. അതിന്റെയെല്ലാം ഗുണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തന്നെയാണ്. പൊതുജനം ആവേശത്തോടെ വി.എസിന്റെ പാര്‍ട്ടിക്ക് വോട്ടു ചെയ്യും. പിണറായി എഫക്ടും വി.എസ് എഫക്ടും ഗുണം ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു തന്നെ. പക്ഷെ നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന്റെ അവസരവാദ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവരായിരുന്നു ബഹുഭൂരിപക്ഷവും. ഈ അഭിപ്രായക്കസര്‍ത്തുകളും രാഷ്ട്രീയസാഹചര്യങ്ങളും സെല്‍വരാജിന് അനുകൂലമായി വന്നു. കക്ഷിക്ക് ഇപ്പോള്‍ രാജയോഗമാണെന്നു തോന്നുന്നു.

  ReplyDelete
  Replies
  1. സത്യമാണ് Mr. Hari. സെല്‍വരാജ് എട്ടുനിലയില്‍ പൊട്ടണമെന്ന് ആഗ്രഹിച്ച ആളാണ്‌ ഞാനും. ആ ആഗ്രഹം പ്രകടിപ്പിച്ചു ഒരു പോസ്റ്റും എഴുതിയിരുന്നു. പക്ഷെ സി പി എം സ്പോന്‍സര്‍ ചെയ്ത സഖാവ് ടി പിയുടെ അറുംകൊലക്ക് ശേഷം താങ്കള്‍ പറഞ്ഞ പോലെ സെല്‍വരാജിനോടുള്ള ദേഷ്യം അല്പം കുറഞ്ഞിട്ടുണ്ട്.

   Delete
 37. താങ്കളുടെ ബ്ലോഗ്‌ വല്ലാതെ സ്റ്റാന്‍ഡേര്‍ഡ് ആകുന്നുണ്ട്......ഇനി ഈ പ്രവാസമൊക്കെ വിട്ടു നാട്ടില്‍ പൊയ്ക്കൂടെ... മഞ്ഞ പത്രക്കാര്‍ക്ക് നല്ല ഡിമാന്റ ഇപ്പൊ നാട്ടില്‍...

  ReplyDelete
 38. ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്യാന്‍ വി എസ്സിന് ധൈര്യമുണ്ടോ?!!

  ReplyDelete
 39. മാമന് ഒടുക്കത്ത കുരുട്ട് ബുദ്ധിയാ........ആളാവാന് കിട്ടണ ഒരവസരോം പാഴാക്കൂല ഞാഞ്ഞൂല് ......

  ReplyDelete
 40. അത്രക്ക് അങ്ങ് പോകേണ്ട ആവശ്യം ഇല്ല. ഇക്കണക്കിനു പോയാല്‍ അധിക നാള്‍ കൂടി പ്രതിപക്ഷ നേതൃ സ്ഥാനം കയ്യില്‍ കാണും എന്ന് അച്ചുതാനന്തന്‍ കരുതുന്നില്ല. ആ സ്ഥാനവും കൂടി പോയാല്‍ പല്ല് കൊഴിഞ്ഞ സിംഹം ആയി മാറും അദ്ദേഹം. പക്ഷെ പല്ല് കൊഴിഞ്ഞാലും സിംഹം ഗര്ജ്ജിച്ചാല്‍ ശബ്ദം ഉണ്ടാവും. സിംഹം എന്നും സിംഹം തന്നെ. അതിനു തെളിവാണ് ചെന്നിത്തലയും ചാണ്ടിയും സിംഹത്തിനു പല്ലുമായി ഇറങ്ങിയത്‌.

  പക്ഷെ T P ചന്ദ്രശേഘരന്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ വീണ്ടും കുലം കുത്തി എന്ന് വിളിച്ചു അധിഷേപിച്ച പിണറായി ഇത് അര്‍ഹിക്കുന്നത് തന്നെയാണ്. ആ പ്രയോഗം എങ്കിലും അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു. എതിര്‍ പാര്‍ട്ടികള്‍ പോലും ഇതൊന്നും കേട്ട് മിണ്ടാതെ ഇരുന്നപ്പോള്‍ അച്ചുതാനന്തന്‍ വേണ്ടി വന്നു ചുട്ട മറുപടി കൊടുക്കാന്‍. പാര്‍ടി കോണ്‍ഗ്രസില്‍ പോലും വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ ഉള്ള നിര്‍ദ്ദേശം ആണ് മുന്നോട്ടു വന്നിരിക്കുന്നത്. ആ തീരുമാനം അച്ചുതാനന്തന്‍ ഒന്ന് ഒര്മിപ്പിച്ചെന്നു മാത്രം. അതായത് താന്‍ പുരത്താക്കപ്പെട്ടാലും സാരമില്ല വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരണം എന്ന്. എന്താണോ ജനം ആഗ്രഹിച്ചത്‌ അത് അച്ചുതാനന്തന്‍ പറഞ്ഞു. അത്രയെ ഉള്ളു.

  അച്ചുതാനന്തന്‍ എന്ന ഒരു വ്യക്തി പുറത്തു പോയാല്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് കേരളത്തില്‍ ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയില്ലെങ്കിലും പലരെയും തോല്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും. അത് CPM ഇന് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ട് പാര്‍ട്ടി വിട്ടു പുറത്തു പോകാന്‍ പാര്‍ട്ടിക്കാര്‍ സമ്മതിക്കില്ല. പുലി ഉറങ്ങുമ്പോള്‍ നമ്മള്‍ പുലിയെ ഉണര്ത്തിയാലും നമ്മള്‍ ഉറങ്ങുമ്പോള്‍ പുലി നമ്മളെ ഉണര്ത്തിയാലും പണി നമ്മള്‍ക്ക് തന്നെ.

  അച്ചുതാനന്തന്റെ കാര്യം എടുത്താല്‍, വയസ്സും പ്രായവും ഒക്കെ ആയില്ലേ ഇനി എത്രകാലം? പാര്‍ട്ടി വിട്ടുപോയിട്ട് ഇനി എന്ത് ചെയ്യാന്‍? പാര്‍ട്ടി സ്ഥാപകരില്‍ ഒരാള്‍ ആയ താന്‍ പാര്‍ട്ടിയുടെ അനശ്വരനായ നേതാവായി വീര ചരമം പ്രാപിച്ചാല്‍ എന്നും പാര്‍ട്ടിക്കാര്‍ തന്നെ ഓര്‍ക്കും. അതുകൊണ്ട് അച്ചുതാനന്തന്‍ പുറത്തു പോകാനും പോകുന്നില്ല. മക്കള്‍ പിഴച്ചാല്‍ അച്ഛന്‍ ഗുണ്ടകളെ വിട്ടു തല്ലിക്കുമോ? അടിച്ച വഴിയെ പോയില്ലെങ്കില് പോയ വഴിയെ അടിക്കുക.

  ReplyDelete
  Replies
  1. നിരീക്ഷണങ്ങള്‍ കൊള്ളാം.

   Delete
  2. എന്റെ ആഗ്രഹങ്ങള്‍ മാത്രം. ഇനി അച്ചുതാനന്തന്‍ ആയി അദ്ധേഹത്തിന്റെ തീരുമാനം ആയി... പാര്‍ട്ടി ആയി പാര്‍ട്ടിയുടെ തീരുമാനം ആയി... ശേഷം സ്ക്രീനില്‍....

   Delete
 41. സഖാവ് വി യസ് ഒന്നു മനസിലാക്കുന്നത് നല്ലതായിരിക്കും ഇപ്പോള്‍ വര്‍ഗ വഞ്ചകന്‍ ആരാണെന്നും താങ്കള്‍ ഈകളിക്കുന്നത് ആര്‍ക്കു വേണ്ടുയാണ് എന്നും .p c ജോര്‍ജ്ജ് രാത്രിയില്‍ താങ്കളെയും കണ്ടിരുന്നോ പുന്നാര മകന്റെ കാര്യത്തിലും ഭൂമി ഇടപാടിലും ഒരു ഒത്തു തീര്‍പ്പയോ? താങ്കളുടേത് ആശയ സമരമോ അതോ ആമാശയ സമരമോ? പ്രസ്ഥാനത്തിലെ ആയിരങ്ങള്‍ ചോര വിയര്പാക്കി കിട്ടിയ പതവിയില്‍ ഇരുന്നു തലമറന്ന് എണ്ണ തയ്ക്കുകയാണ് താങ്കള്‍.ഇന്നു താങ്കളുടെ പിറകില്‍ കുറച്ചു കുലം കുത്തികളും
  കുറച്ചു പോസ്ടരും ഫ്ലക്സും മാത്രമേയുള്ളു അന്തിയയാത്രയില്‍ പുതപ്പിക്കാന്‍ ഒരു ചുവന്ന തുണിക്ക് പോലും അര്‍ഹത ഇല്ലാതേ തമ്മടികുഴിയിലെക്ക് പോകാനാണോ താങ്കള്‍ ശ്രമിക്കുന്നത്.ജാഗ്രതൈ

  ReplyDelete
  Replies
  1. അപ്പോള്‍ താങ്കള്‍ ഒന്നും അറിഞ്ഞില്ലേ? P C ജോര്‍ജ് വെറും ഒരു നോക്ക് കുത്തി മാത്രം ആണ്. പുറമേ നിന്ന് നോക്കുമ്പോള്‍ കാണിക്കാന്‍ ഉള്ള സാധനം. കളികള്‍ നടന്നതും നടക്കുന്നതും വേറെ ചിലയിടത്ത് ആണ്.

   Delete
 42. ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദേശിച്ചു ..എന്നെ മാത്രം ഉദ്ദേശിച്ചാണ്....വളരെ സന്ദര്‍ബോജിതമായ ലേഖനം

  ReplyDelete
 43. സഗാക്കളെയ് ഇപ്പൊള്‍ നിങള്ക് നല്ലത് വി സ് നെയ് പുരതതാക്കുകയാണ്, എന്നാല്‍ അദുത്ത 4 കൊല്ലം കഴിയുമ്പൊഴക്കു എല്ലം മരക്കും വി സ് ഇല്ലാദെയ് നമുക്കു ഒറ്റക്കു ബരിക്കഡെയ്, എപ്പദി അയ്ദിയാഅ ...........
  റഷീദ് തണല്‍

  ReplyDelete
 44. C P M കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു - വാര്‍ത്ത.. - ചിത്രം ക്ലിയറായി വരുന്നുണ്ട് :)

  ReplyDelete
  Replies
  1. ബഷീര്‍ ഭായി ഇങ്ങനെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാമോ?

   "CPM ജനനം 1964 സ്ഥാപകന്‍ V S അച്ചുതാനന്തന്‍....CPM മരണം 2012 ഘാതകന്‍ V S അച്ചുതാനന്തന്‍..."

   ജനനവും മരണവും ഒരാളുടെ കൈ കൊണ്ട്...

   Delete
 45. കേന്ദ്രനേതൃത്വം ശക്തമായ തീരുമാനങ്ങള്‍ യഥാസമയങ്ങളില്‍ എടുത്തിരുന്നെങ്കില്‍ കേരളത്തിലെ സിപിഎം ഇപ്പോഴും അതിശക്തമായി ജനകീയ പാര്‍ട്ടിയായി നിലകൊള്ളുമായിരുന്നു .വി എസിന്റെ അഭിപ്രായങ്ങള്‍ക്ക് പാര്‍ട്ടി പ്രാധാന്യം കൊടുക്കണമായിരുന്നു.സെക്രടറി സ്ഥാനത്തു നിന്നെങ്കിലും പിണറായിയെ മാറ്റേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു .വ്യക്തി കേന്ദ്രീകൃതമായി പാര്‍ടിയെ ഇങ്ങിനെ മാറാന്‍ അനുവദിക്കരുതയിരുന്നു.പിണറായിക്ക് അനാവശ്യ കാര്യങ്ങളില്‍ പിടിവാശിയും,ദുരഭിമാനവും കൂടുതലാണ്.ഇടതുമുന്നണിയില്‍ നിന്നും കക്ഷികളെ പുറത്താക്കുന്നതില്‍ അത് നാം കണ്ടതാണ്.ഒഞ്ചിയത്ത് പോലും പ്രാദേശിക വികാരം കണക്കാക്കാതെ ജനതാദളിനെ പ്രീണിപ്പിച്ചു.അവസാനം ഒഞ്ചിയവും പോയി ,ജനതാദളും തെറ്റിപോയി.പ്രകാശ്കാരാട്ട് ചങ്കൂറ്റം കാണിക്കണം ,പാര്‍ടിയെ നീരാളി കൈകളില്‍ നിന്നും മോചിപ്പിക്കണം..

  ReplyDelete
 46. സിപിഎമ്മിന്റെ പതനം കോണ്ഗ്രസ്സിന്റനെ രഹസ്യമായ ആവശ്യവും കോണ്ഗ്രസ്സിപ്പോള് കൂട്ടുപിടിച്ചിരിക്കുന്ന മലപ്പുറം ലീഗിന്റെ പരസ്യമായ ആവശ്യവുമാണ്.തല്ലുകൊള്ളി മജീദും ചെന്നിത്തലയും വേട്ടപട്ടികളെ തമ്മിലടിപ്പിച്ച് പന്നി കുന്നുകയറാനുള്ള സ്രമങ്ങള് തകൃതിയായി തുടരുകയാണല്ലോ

  ReplyDelete
 47. ബക്കറ്റില് പിടിച്ചു വെച്ച വെള്ളത്തിനും ഒരു ചരിത്രം പറയാന് ഉണ്ടാകും എന്ന വി എസിന്റെ പഴയ വചനത്തിനു അറം പറ്റും ! അങ്ങിനെ ഒരു ചരിത്രത്തെ മാത്രം ഓര്മിപ്പിക്കാന് വേണ്ടി ബാക്കിയാകേന്ടതല്ല കേരള രാഷ്ട്രീയത്തിലെ കമ്യൂണിസം എന്ന് തീരുമാനിക്കേണ്ടത് അതിനെ നയിക്കുന്നവര് തന്നെയാണ്, Read further..www.viwekam.blogspot.com

  ReplyDelete
 48. This comment has been removed by the author.

  ReplyDelete
 49. കുറ്റം നിഷേധിക്കുന്നതും, മറ്റവന്റെ മേല്‍ ആരോപിക്കുന്നതും ഒക്കെ സാധാരണം. മനസ്സിലാക്കാം, കക്ഷി രാഷ്ട്രീയത്തില്‍ അങ്ങനെയാണല്ലൊ വേണ്ടത്. പക്ഷെ, ധാരാളം പാര്‍ട്ടി അനുഭാവികള്‍ ആത്മാര്‍ഥമായി ഇത് മറ്റാരോ ചെയ്തതാണെന്നൊക്കെ വിശ്വസിക്കുന്നത് പോലെ ചില പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നു. പാര്‍ട്ടി-മത-ആള്‍ദൈവ അനുയായികള്‍ക്ക് ആത്മനിഷ്ഠത കൂടി ഒരു 'പൊട്ടത്തരം' കൈവരുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഇത്രക്ക് കരുതിയില്ല.

  "No country or people who are slaves to dogma and the dogmatic mentality can progress, and unhappily our country and people have become extraordinarily dogmatic and little-minded” - Jawaharlal Nehru

  ReplyDelete
 50. യു ഡി എഫിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്‌ ശേഷം സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

  നെയ്യാറ്റിന്‍കരയില്‍ ബി ജെ പി ഒരു ഘടകമല്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, നെയ്യാറ്റിന്‍‌കരയില്‍ എല്‍ ഡി എഫ് വിജയിക്കുമോ എന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അറിയാമെന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രതികരണം.

  ReplyDelete
 51. ബഷീര്‍ സാഹിബ്, പോസ്റ്റ്‌ മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.. ഒരു വീയെസ്സ് എങ്കിലും ഇല്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ രംഗം വരണ്ടു പോയേനെ.. അതുകൊണ്ട് തന്നെ ആണ് സീപീയെം ഈ മനുഷ്യനെ എടുത്തു പുറത്തു കളയാത്തത്... വിഭാഗീയത ഇപ്പോള്‍ ഒരു പുതിയ പുതിയ പ്രശ്നം ഒന്നും ആല്ലല്ലോ... ഉള്ളിലുള്ള പ്രശ്നങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അതിനെ വലിയ പ്രശ്നമില്ലാതെ പുറത്തേക്കു ചീറ്റിക്കാനുള്ള ഒരു "സേഫ്റ്റി വാല്‍വ്" ആണ് അച്ചുതാനന്ദന്‍.. അത് കൊണ്ടാണ്, ഒന്ന് ചീറ്റിയാല്‍ പിന്നെ കുറെ നാളത്തേക്ക് ഒന്നും കേള്‍ക്കാത്തത്.. പാര്‍ടിയും ഇദ്ദേഹത്തെ അങ്ങനെ തന്നെ ആണ് ഉപയോഗിക്കുന്നത്.. അത് കൊണ്ട് വീയെസ്സ് ഈ രംഗത്ത് ഉള്ള കാലത്തോളം ഈ ചീറ്റല്‍ നമുക്ക് കേള്‍ക്കാം.. പിണറായി ഇദ്ദേഹത്തെ ഒരു മൂലയ്ക്ക് ചാരി വെച്ചിട്ട് എത്രയോ കാലമായി.. അത് കൊണ്ട് , വീയെസ്സ് പോവുകയും ഇല്ല.. എടുത്തു കളയുകയും ഇല്ല..

  ReplyDelete
 52. സംഗതി രസമായിട്ടുണ്ട്...ബഷീര്‍ക്കാ...
  വീഎസ്സിന് പുറത്തേക്ക് പോകാന്‍ വഴി അറിയാഞ്ഞിട്ടാകില്ലാ..
  ആരെങ്കിലും ഒന്ന് തള്ളി പുറത്താക്കി കിട്ടട്ടെ എന്ന് കരുതിയാകണം...
  ഇപ്പൊ പുറത്തു പോയാല്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ നാലാള്‍ ഓരോ പഞ്ചായത്തിലും കാണും
  പക്ഷെ അവരാരും ഇന്നലെ മുതലേ സീപീഎമ്മല്ലാ...
  സീപീഎമ്മിനെ നന്നാക്കാന്‍ പുറത്തിരിക്കുന്നവരാ...
  അകത്തു നിന്നും ഒരു കൊഞ്ഞാണനും ആശാന്ടെ കൂടെ പോകില്ലാ...
  പിന്നെ പുറത്തുള്ളവരോട് ലീഗിനോ ബീ ജെപിക്കോ കൊണ്ഗ്രെസ്സിണോ കുത്താന്‍ പറഞ്ഞാല്‍ പെരടിക്ക് കിട്ടും ...
  ഓല് 916 ആണത്രേ ...???
  അപ്പൊ പിന്നെ പുറത്തു പോയി അട്ടം നോക്കിയിരിക്കേണ്ടി വരും ..
  അത്രയ്ക്ക് പൊട്ടനാകുമോ വയലാര്‍ നായകന്‍...
  ഇനി ഇയാളെ പാര്‍ട്ടിക്ക് പെടിയായിട്ടോന്നും അല്ല പുറത്താക്കാത്തത്
  ഒരടവ് നയം...അത്ര കണ്ടാമതി...
  നാലു വോട്ടു കുലംകുത്തികളുടെത് കിട്ടിയാല്‍ അതായില്ലേ...
  വോട്ടാരുടെതും ഹറാം അല്ലാല്ലോ...


  അടിവര..വീ എസ്സും പിണറായിയുമാല്ലാ സാക്ഷാല്‍ കരാട്ടെ പ്രകാശന്‍ പണി നിര്‍ത്തി കാശിക്കു പോയാലും
  പാര്‍ട്ടിക്ക് ഒരു ചുക്കും പറ്റില്ലാ....
  അതിനു വെള്ളം വെച്ച് കാത്തിരിക്കുന്നവര്‍ പെട്ടെന്ന് അതില്‍ കുറച്ചു ച്ചുക്കിട്ടു കുടിച്ചോളൂ ദാഹം മാറികിട്ടും...

  ReplyDelete
 53. ഇതൊക്കെ അവരുടെ പുതിയ അടവല്ലേ??? ജനങ്ങളുടെ ശ്രദ്ധ ടീ പിയുടെ കൊലപാതകത്തില്‍ നിന്നും തിരിച്ചു വിടാനുള്ള പുതിയ തന്ത്രമാണ്. മാര്‍ക്സിസ്റ്റ്‌ ആണ് മക്കളെ...... അവരെ നമ്പരുത്. പണി പാലിന്‍ വെള്ളത്തിലും കിട്ടും. ജാഗ്രതെ ...................................................

  ReplyDelete
 54. ഒരു അച്ചുമാമന്‍ ഇല്ലാര്ന്നേലല് ബ്ലോഗെഴുതാന്‍ ഈ വള്ളിക്കുന്ന് മാമന്‍ വിഷയം കിട്ടാതെ ഒത്തിരി പാട് പെട്ടേനെ .....

  ReplyDelete
 55. ഐസ്ക്രീമിന്റെ പേരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു
  ചെന്നൈ, ചൊവ്വ, 15 മെയ് 2012( 14:41 IST )
  Share on facebookShare on twitterMore Sharing Services

  PROPRO
  ഐസ്ക്രീമിനെ ചൊല്ലി ഭര്‍ത്താവുമായി പിണങ്ങിയ സ്ത്രീ‍ ആത്മഹത്യ ചെയ്തു. ചെന്നൈ തിരുവികാ നഗറില്‍ നിന്നുള്ള ദേവി(38) ആണ് വീട്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

  മക്കള്‍ക്ക് ഐസ്ക്രീം വാങ്ങി നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് പ്രകാ‍ശ്(40)‌ ദേവിയെ വഴക്കുപറഞ്ഞിരുന്നു. പ്രകാശ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയശേഷമായിരുന്നു വഴക്ക്. ഐസ്ക്രീം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രകാശ് ദേവിയെ ശകാരിച്ചത്. തുടര്‍ന്ന് ദേവി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

  അതേസമയം മരണത്തില്‍ ദൂരൂഹതയുണ്ടെന്നും പ്രകാശ് ഭാര്യയെ കൊലപ്പെടുത്തിയതാവാം എന്നും കാണിച്ച് ദേവിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

  ReplyDelete
 56. മണിക്കൂറില്‍ 12 മിനിറ്റ് പരസ്യം മതി::
  ദില്ലി: രസംകൊല്ലികളാവുന്ന പരസ്യപ്രളയത്തിന് കുരുക്കിടാന്‍ ട്രായി ഒരുങ്ങുന്നു. ടിവി ചാനലുകള്‍ മണിക്കൂറില്‍ 12 മിനിറ്റ് മാത്രമേ പരസ്യം കാണിക്കാവൂ എന്ന് ട്രായിയുടെ നിര്‍ദേശം. സേവനത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളിലാണു ട്രായിയുടെ പുതിയ തീരുമാനം.

  ഏതെങ്കിലും മണിക്കൂറില്‍ പരസ്യത്തിന്റെ സമയം കുറയുന്നപക്ഷം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ സമയം കൂട്ടാന്‍ അനുവാദമില്ല. പരസ്യങ്ങളുടെ ഇടവേള 15 മിനിറ്റില്‍ കുറയാന്‍ പാടില്ലെന്നും ട്രായി നിര്‍ദേശിച്ചു. ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പരസ്യങ്ങള്‍ 30 മിനിറ്റ് ഇടവിട്ടു മാത്രമേ കാണിക്കാവൂ. പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോഴുണ്ടാവുന്ന പരസ്യപ്രളയത്തിന് ഇതോടെ വിരാമമാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

  സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തില്‍ ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. കളിയുടെ ഇടവേളകളില്‍ പരസ്യം കാണിക്കാം. മുഴുസ്‌ക്രീനില്‍ മാത്രമേ പരസ്യം കാണിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ക്രിക്കറ്റ് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് ഈ നിര്‍ദ്ദേശം തിരിച്ചടിയാവുമെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയുടെ ശബ്ദത്തേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പരസ്യം സംപ്രേഷണം ചെയ്യരുതെന്നും ട്രായി നിര്‍ദേശത്തില്‍ പറയുന്നു.

  ട്രായിയുടെ നിയന്ത്രണം വാര്‍ത്താ ചാനലുകളുടെ വരുമാനത്തെ ബാധിയ്ക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിര്‍ദ്ദേശങ്ങളനുസരിച്ച് വാര്‍ത്താ ചാനലുകള്‍ നടത്തിക്കൊണ്ടു പോകുന്നത് ലാഭകരമാവില്ലെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

  ReplyDelete
 57. അനോണി എന്തരു പറയണത്? വെളിവില്ലെ? ആണുങ്ങള്‍ അന്തസായി കാര്യങ്ങള്‍ പറയുമ്പോള്‍ അനോണി ആയി മേയണ തെന്തിനു ?

  ReplyDelete
 58. കമ്മ്യുണിസ്റ്റ് പാര്‍ട്ടി നശിക്കുന്നത് ആപത്താണ്. കുറെ കാര്യങ്ങളിലെങ്കിലും അവരുടെ നില പാടുകള്‍ സമൂഹത്തിനും രാജ്യത്തിനും ഗുണകരമാണ്.മറ്റു പാര്‍ട്ടികള്‍ക്കൊന്നും പല വിശയത്തിലും ഒരു ഉറച്ച തീരുമാനമെടുക്കാന്‍ അത്ര സാധിക്കാറില്ല.

  അതെ സമയം പ്രസ്ഥാനത്തിന് എതിരെ വരുന്നവരെ വക വരുത്തുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
  അല്ലെങ്കില്‍ ഇത്തരത്തില്‍ ചെയ്യുന്ന എല്ലാ തീവ്ര സംഗടനകളെയും ന്യായീകരിക്കേണ്ടി വരും. അവരുടെ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ ഇല്ലാതാക്കി എന്നൊക്കെയായിരിക്കും എല്ലാവര്ക്കും പറയാനുള്ളത് .

  ReplyDelete
 59. വി എസ് അകത്തോ പുറത്തോ എന്നതല്ല ചര്‍ച്ച ആവേണ്ടത് ... മാപ്പര്‍ഹിക്കാത്ത ഈ കൊല ,ഇത് പോലുള്ള നിരവധി കൊലകള്‍ നടത്തിയ സിപിഎം കാരെ ഇനി എന്ത് ചെയ്യണം എന്നുള്ളതാണ് ..കൊലപാതക രാഷ്തൃയക്കാരെ തിരിച്ചറിയാന്‍ ജനങ്ങളെ സഹായിക്കുക .. കൊലപാതകം നടത്തിയിട്ട് എന്‍ ഡി എഫ് ന്റെ യും RSS ന്റെയും തലയില്‍ കെട്ടി വെച്ച് വര്‍ഗീയ കലാപം ഉണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്

  ReplyDelete
 60. സംസ്‌കാരികനായകരുടെ മൗനം അദ്ഭുതകരം: ഉമ്മന്‍ ചാണ്ടി

  തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കാത്തത് അത്ഭുതകരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെറിയ കാര്യങ്ങളില്‍ പ്രതികരിക്കുന്നവര്‍ പോലും ഇതിനോടു പ്രതികരിച്ചില്ല. ഇതു പോലത്തെ നിശബ്ദത മുന്‍പും ഉണ്ടായിട്ടുണ്ട്.

  സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട കാര്യമില്ലെന്നും അത് കേരളത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. യുഡിഎഫ് കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തിന്റെ മറവില്‍ പ്രതികള്‍ രക്ഷപെടുന്ന കാലമാണു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അക്കാലം മാറിയെന്നും ഫസല്‍ വധത്തിലും ചന്ദ്രശേഖരന്‍ വധത്തിലും നടക്കുന്ന അന്വേഷണം അതാണ് വ്യക്തമാക്കുന്നത്.

  സിപിഎം ജനങ്ങളില്‍ നിന്ന് ഇത്രയും ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനു വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  ReplyDelete
  Replies
  1. ""സിപിഎം ജനങ്ങളില്‍ നിന്ന് ഇത്രയും ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനു വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.""

   എന്തിനാണ് ഇങ്ങിനെയുള്ള അവകാശ വാദങ്ങള്‍ ! ഇതൊരു ഫുട്ബാള്‍ മാച്ചല്ലല്ലോ. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീരുമാനിക്കുന്നത്തിനു മുമ്പ് കൊച്ചു കുട്ടികളെ പോലുള്ള ഇത്തരം അവകാശവാധങ്ങലാണ് ഒരു പരിധി വരെ എതിര്‍ ടീമുകളെ പ്രകോപിപ്പിക്കുന്നതും, അവരെ കൊണ്ടു അരുതാത്തത് ചെയ്യിപ്പിക്കുന്നതും ! പ്രവചിക്കെണ്ടാതല്ല ഇത്തരം കാര്യങ്ങള്‍ സാഹചര്യങ്ങളിലൂടെ വ്യക്തമാകെണ്ടാതാണ് !

   Delete
 61. ടി പി വധം: പിണറായിക്ക് പേടിയെന്ന് തിരുവഞ്ചൂര്‍
  തൃശൂര്‍, ചൊവ്വ, 15 മെയ് 2012( 11:09 IST )
  Share on facebookShare on twitterMore Sharing Services

  PROPRO
  ടി പി ചന്ദ്രശേഖരന്റെ വധത്തേത്തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകള്‍ പേടികൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് കലക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

  സംഭവത്തെക്കുറിച്ച് വെറുതെ ഒരു ആക്ഷേപം ഉന്നയിക്കരുത്‌. വെറുതെ സംഭവത്തില്‍ തെളിവുണ്ടെങ്കില്‍ അത് നല്‍കാന്‍ പിണറായി തയ്യാറാകണം. ഇക്കാര്യത്തില്‍ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

  തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജയില്‍ വാര്‍ഡന്‍മാരുടെ പാസിംഗ്‌ ഔട്ട്‌ പരേഡ്‌ പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി.

  ReplyDelete