April 26, 2012

കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍ ?

വലിയ ചുരങ്ങളുടെ ഉച്ചിയില്‍  ആത്മഹത്യാ മുനമ്പുകള്‍ ഉണ്ടാകാറുണ്ട്.  തീവണ്ടിക്കു തലവെക്കാനും കെട്ടിത്തൂങ്ങി ചാകാനും ചങ്കുറപ്പില്ലാത്തവര്‍ക്ക് കണ്ണ് മുറുക്കി ചിമ്മി ഒരൊറ്റ ചാട്ടം വെച്ചു കൊടുത്താല്‍ ക്ലീന്‍ ക്ലീനായി വടിയാകാന്‍ പറ്റും എന്നുള്ളതാണ് ഇത്തരം മുനമ്പുകളുടെ ഒരു പ്രത്യേകത. എന്‍ഡോസള്‍ഫാനോ എലിവിഷമോ വാങ്ങാന്‍ കാശില്ലാത്തവര്‍ക്കും  ആത്മഹത്യാ മുനമ്പുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കാറുള്ളത്. സെല്‍വരാജിന് ചാടാന്‍ വേണ്ടി  യു ഡി എഫിന്റെ ആത്മഹത്യാമുനമ്പ് റെഡിയായിക്കഴിഞ്ഞു. യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുകയാണ് എന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സെല്‍വരാജ് പറഞ്ഞിരുന്നത്. എന്നാല്‍ ലതേ വേന്ദ്രന്‍ തന്നെ  ഇന്നലെ പറഞ്ഞത് യു ഡി എഫിലേക്ക് പോവുന്നതിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിലും അഫിമാനം കൊള്ളുന്നു എന്നാണ്!!. ഈ ഒരൊറ്റ മലക്കം മറിച്ചിലോട് കൂടി തന്നെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് സെല്‍വരാജ് എന്ന കപട രാഷ്ട്രീയക്കാരന്‍ ആത്മാഹൂതി ചെയ്തുകഴിഞ്ഞു.

തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് ആരാണ്ടോ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. അപ്പറഞ്ഞയാളെ കണ്ടുമുട്ടിയിരുന്നെങ്കില്‍ തറവാട് വിറ്റിട്ടാണെങ്കിലും ഒരു പരിപ്പ് വടയും ചായയും വാങ്ങിച്ചു കൊടുക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. വോട്ടു ചെയ്തു അഞ്ചു വര്‍ഷക്കാലത്തേക്ക്‌ എം എല്‍ എ ആക്കിയ പൊതുജനത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയത് പോരാഞ്ഞിട്ടാണ്‌ ഒരു ഉളുപ്പുമില്ലാതെ ഇത്ര പരസ്യമായി വാക്ക് മാറി ആത്മഹത്യാ മുനമ്പിലേക്ക്‌ സെല്‍വരാജ് എത്തിയിരിക്കുന്നത്. വോട്ടു ചെയ്ത പൊതുജനത്തെ കഴുതകളാക്കി കാലുമാറിയും കൂറ്മാറിയും പലരും പല പാര്‍ട്ടിയിലും ചേക്കേറിയിട്ടുണ്ട്. ഇങ്ങനെ ചേക്കേറി വരുന്ന അവസരവാദികള്‍ക്ക് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ അവസരം കൊടുത്തിട്ടുണ്ട്. ഈ കുളിമുറിയില്‍ എല്ലാവരും ഉടുമുണ്ടില്ലാത്തവര്‍ തന്നെയാണ്. എന്നാലും സെല്‍വരാജിന്റെ ആത്മഹത്യാ പ്രസ്താവനയും പെട്ടെന്നുള്ള ഈ കരണം മറിച്ചിലും വല്ലാത്ത അറപ്പും വെറുപ്പും ഉളവാക്കുന്നു എന്നതാണ് സത്യം.


 ഏഷ്യാനെറ്റിന്റെ ജാതിക്കണക്ക്!!.. 
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക..   

ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഒരു പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ഒരു നിലപാട് തറയുടെ സുസ്ഥിരത അത്തരം കൂടുമാറ്റങ്ങളെ സാധൂകരിക്കും. എന്നാല്‍  ആശയപരമായ ഭിന്നതകള്‍ ഒന്നുമില്ലാതെ പാര്‍ട്ടി നേതാക്കള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല എന്ന ഒറ്റ കാരണം പറഞ്ഞാണ് സെല്‍വരാജ് കൂട് മാറിയിരിക്കുന്നത്. കോലുമുട്ടായി തന്നില്ല എന്ന് പറഞ്ഞു കൊച്ചു പിള്ളേര്‍ പിണങ്ങിപ്പോകുന്ന പോലെ.. യു ഡി എഫിന്റെ 'പിന്തിരിപ്പന്‍ മുതലാളിത്ത മൂരാച്ചി' രാഷ്ട്രീയത്തെ ഇത്രകാലവും തൊണ്ട പൊട്ടുമാറുച്ചത്തില്‍ എതിര്‍ത്ത ഒരു തൊഴിലാളി വര്‍ഗ രാഷ്ട്രീയക്കാരന്‍  രായ്ക്കു രാമാനം ആ യു ഡി എഫിലേക്ക് തന്നെ കൂട് മാറുമ്പോള്‍ അതിലൊരു ആത്മഹത്യയുണ്ട്. മുപ്പതു വെള്ളിക്കാശിനു വേണ്ടി സ്വന്തം വ്യക്തിത്വത്തെ തീയിട്ടു ചുടുന്ന ആത്മഹത്യ. യു ഡി എഫില്‍ നിന്ന് കാശ് വാങ്ങിച്ചിട്ടാണ് സെല്‍വരാജ് പോയതെന്ന് ഞാന്‍ പറയുന്നില്ല. കാശ് വാങ്ങിച്ചാലും ഇല്ലെങ്കിലും ഒരു നിലപാടിന്റെയും രാഷ്ട്രീയ സദാചാരത്തിന്റെയും പ്രശ്നമാണ് ഉയര്‍ന്നു വരുന്നത്. ഒരു നിലപാടില്‍ നിന്ന് അതിന്റെ നേര്‍വിരുദ്ധമായ മറ്റൊരു നിലപാടിലേക്ക് കുതിരച്ചാട്ടം ചാടുമ്പോള്‍ ഒരു കോഴിമുട്ട വിരിയാനുള്ള സമയമെങ്കിലും കൊടുക്കണം. അധികാര രാഷ്ട്രീയത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് പിറകെ നാക്ക് നീട്ടി ഓടുന്ന തെരുവുനായ്ക്കളുടെ നിലവാരത്തിലേക്ക് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ക്ക് പോലും രൂപപരിണാമം വരുമ്പോള്‍ പ്രതീക്ഷയുടെ അവസാന തുരുത്തും കടലെടുക്കയാണ് എന്നാണു നാം തിരിച്ചറിയേണ്ടത്.

ഈ തിരഞ്ഞെടുപ്പില്‍ സെല്‍വരാജ് എട്ടു നിലയില്‍ പൊട്ടേണ്ടത്‌ നെയ്യാറ്റിന്‍കരക്കാരുടെ മാത്രം ആവശ്യമല്ല, അത് കേരളക്കരയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കൂടി അനിവാര്യതയാണ്.  

112 comments:

 1. ഉവ്വുവ്വ രാഷ്ട്രീയ സദാചാരം ...മണ്ണാങ്കട്ട ..ജാടക്ക് പറയുന്ന ആദര്ഷമേ ഉള്ളൂ ഈ കംമൂനിസ്ടുകള്‍ക്ക് . എവിടെയും മുതലാളിമാരുടെ ഒശാനക്കാരാണ് ഇവര്‍ . ശെല്‍വ രാജിന് ബദല് സ്ഥാനാര്‍ഥി യു ഡി എഫില്‍ സീറ്റ്‌ കിട്ടാതെ മറു കണ്ടം ചാടിയ ആളും ..ഭേഷ് ... .ശെല്‍വരാജ് പി സി ജോര്‍ജ് പറഞ്ഞത്തിന്റെ അടുത്ത് ഭൂരിപക്ഷത്തില്‍ ജയിക്കും ..നോക്കിക്കോ .. കണ്ണൂര്‍ ലോബി വണ്ടി പിടിച്ചു യാത്ര തുടങ്ങി കഴിഞ്ഞു ...അവരുടെ സാന്നിധ്യം , അത് മാത്രം മതി ശേല്‍വരാജിനു വിജയിക്കാന്‍ ...ബാക്കിയൊക്കെ കോണ്‍ഗ്രസ്‌ നോക്കിക്കോളും ... സഖാക്കളെ പേടിച്ചു ഇങ്ങനെ പോസ്റ്റ്‌ ഇടണമായിരുന്നോ എന്റെ വള്ളിക്കുന്നെ ?!!!

  ReplyDelete
  Replies
  1. നൊഷാദ് നിങ്ങള് സ്ഥിരം അഡ്വര്ട്ടൈസ്മെന്റ് നടത്തുന്ന മലപ്പുറംലീഗ് എന്ന ബിസിനസ്സ് സ്ഥാപനത്തില് ആരാണ് മൊയിലാളിമാരായിട്ടില്ലാത്തത് കാന്തപുരം പറഞ്ഞതുപോലെ പാണക്കാടുതങ്ങള് ഒറു രാഷ്ട്രീയ ബിസിനസ്കാരനാണ് അല്ലാതെ അത്ഭുതസിദ്ധിയുള്ള ദിവ്യനല്ല തലയില് പാകിസ്ഥാന്കൊടിയലല്ാതെ എന്തേലുമുണ്ടെങ്കില് ചിന്തിക്ക്

   Delete
  2. സഖാക്കളെ പേടിച്ചു ഇങ്ങനെ പോസ്റ്റ്‌ ഇടണമായിരുന്നോ എന്റെ വള്ളിക്കുന്നെ ?!!! കേരളത്തിലെ മുസ്ലീം സമുദായത്തെ അടങ്കലെടുത്ത് സമൂഹത്തല് മാനംകെടുത്തിക്കൊണ്ടിരിക്കുന്ന
   നൊഷാദിന്റെ സ്വന്തം മലപ്പുറംലീഗിനെക്കുറിച്ച് നാലുവരികവിതയെഴുത് ബഷീര്ക്ക
   ഓന് സമാധാനമാകും കേരളജനതഅറപ്പോടെ കാണുന്ന ലീഗെന്ന കച്ചവടസ്ഥാപനം
   അധികനാളില്ല

   Delete
  3. അനോണികള്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം എന്നാ ഒരു ബോര്‍ഡ് തൂക്കാറായി വള്ളിക്കുന്നെ ...:)

   Delete
 2. അവിടെ ആര് ജയിച്ചാലും വേണ്ടില്ല.! പൊതു ജനങ്ങളെ വഞ്ചിച്ച, തന്നെ മത്സരിപ്പിച്ചു വിജയിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടിയെ ഒറ്റുകൊടുത്ത ശെല്‍വരാജ് എന്ന "ശവത്തെ" നെയ്യാറ്റിന്‍കരക്കാര്‍ പരാജയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. നമ്പാടന്‍, ടി കെ ഹംസ തുടങ്ങി സകല കൂരുമാരികളെയും അരിവാള്‍ ചിന്നത്തില്‍ മത്സരിപ്പിച്ച സഖാക്കള്‍ക്ക് ഇത് പറയാന്‍ അവകാശമില്ല.

   Delete
  2. Nambadan mashintethu cycle aayirunnu

   Delete
  3. നമ്പാടന്‍ മാഷ് എം പി ആയതു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ്.

   Delete
 3. ആത്മഹത്യ കഴിഞ്ഞ സ്ഥിതിക്ക് ഈ "ശവം" എത്രയും പെട്ടന്ന് സംസ്കരിക്കണം. അല്ലെങ്കില്‍ ചീഞ്ഞു നാറും. ..

  ReplyDelete
 4. തകര്‍ത്തു ബഷീര്‍ഇക്ക.

  ഇവനെഒക്കെ പിന്നെയും ജയിപിച്ചു വിടാന്‍ വിഡ്ഢികളായ ജനങ്ങളും!

  ReplyDelete
 5. ഇതിനെയൊക്കെ പോളിംഗ് ബൂത്തില്‍ ക്യൂ നിന്നു വോട്ടു ചെയ്തു തെരഞ്ഞെടുക്കുന്ന ഇണ്ണാമാന്മാരെ വേണം തല്ലാന്‍ ! ജനങ്ങള്‍ക്ക്‌ അങ്ങിനെ തന്നെ വേണം !! പഴെ മുദ്രാക്യം : ശെല്‍വരാജ് സിന്ദാബാദ്, എല്‍ ഡി എപ് സിന്ദാബാദ് ! പുത്യേ മുദ്രാക്ക്യം ഇന്നാ വിളിച്ചോ: ശെല്‍വരാജ് സിന്ദാബാദ്! യൂ ഡി എപ്, സിന്ദാബാദ് !! ലച്ചം ലച്ചം പിന്നാലെ !!
  __________________

  ഇതിലെ ഒന്ന് കൂടി പോകാം ! മറ്റൊരു സമാന്തര രാജാവ് !! സമൂഹത്തില്‍ നിലകൊള്ളുന്ന തന്റെ നിലപാടുകളും താന്‍ ഉയര്‍ത്തുന്ന മാനവികതക്കും തന്റെ വണ്ടിയില്‍ ഒരേ സമയം യാത്ര ചെയാന്‍ കഴിയുമോ എന്നതാണ് പുതിയ..

  ReplyDelete
 6. പ്രീയപ്പെട്ട നൌഷാദ വടക്കേല്‍ , പറയാതിരിക്കാന്‍ കഴിയുന്നില്ല ,
  ഒരു പുഴുത്ത ശവത്തെ പോലെ സ്വയം തരം താഴതിരിക്കു......
  മിനിമം ചോറ് തിന്നുന്ന വിവേകം കാണിക്കു .................

  ReplyDelete
  Replies
  1. അനോനികലെക്കാള്‍ പുഴുത്തവര്‍ ആരുണ്ട്‌ ..എനിക്ക് ചൂണ്ടി കാണിക്കാന്‍ ഒരു പേരും വിലാസവും എങ്കിലുമുണ്ട്

   Delete
  2. @ Anonymous GREAT !!!!!!!! WELL SAID

   Delete
  3. @ Noushad Vadakkel അനോനികലെക്കാള്‍ പുഴുത്തവര്‍ ആരുണ്ട്‌
   ലീഗുകാര് അല്ലാതാരാ കേരളത്തില്

   Delete
  4. നിന്റെ രോഗം തെറി വിളിച്ചാല്‍ മാറുമെങ്കില്‍ അങ്ങനാവട്ടെ :)

   Delete
  5. നൊഷാദ് താങ്കളുടെരോഗം എന്താണെന്ന് എല്ലാപേര്ക്കും അറിയാം സംഗതി വര്ഗ്ഗീയമാണ്
   താന്പിടിച്ച മുയലിന് മൂന്ന്കൊമ്പ് അതൊരു രോഗമല്ല രോഗാവസാഥയാണ്
   മതംഎന്ന രോഗാവസ്ഥ.ഒരു മനുഷ്യനാവാന് ശ്രമിക്ക് മണ്ണായിതീരുന്ന വെറും മനുഷ്യനാവാന്
   അല്ലാതെ ഇങ്ങനെ

   Delete
 7. ജയിപ്പിച്ചാല്‍ മന്ത്രിയാക്കാമെന്ന ഓഫര്‍ ഉടനേ വരും... അതോടെ നാടാര്‍ സമുദായനേതാക്കന്മാര്‍ ഓകെ. പിന്നെ മണ്ഡലത്തിലുള്ളവര്‍ മന്ത്രിയെ വേണോ, എം എല്‍ എ യേ വേണോന്നാവും തീരുമാനം എടുക്കുക. ഇത് പോലെ ഇനിയും ഇടത് എം എല്‍ എ മാര്‍ ഓഫര്‍ കാത്തിരിപ്പോണ്ട് ന്നാ പിസി പറയുന്നത്. ഇത് ക്ലിക്കായില്ലേല്‍ അടുത്തത് ഉപയോഗിക്കുമെന്ന് സാരം.

  ReplyDelete
 8. അങ്ങനെ ശെല്‍വരാജന്‍ കൈ പത്തി വിടര്‍ത്തി..
  നെയ്യാറ്റിന്‍കരയില്‍ താമര വിരിയാന്‍ മാത്രം ചെളിയുണ്ടെന്ന് കേട്ടു ....
  അങ്ങനെയെങ്കില്‍ ആറ്റിന്കരയില്‍ ആത്മഹത്യക്ക് ശേഷം സന്തുലന സമവാക്യങ്ങള്‍
  സമനില തെറ്റാതിരിക്കും..

  ReplyDelete
 9. ശവം....
  നെയ്യാറ്റിന്‍കരക്കാര്‍ (പൊതു ജനം) കഴുതകളല്ലെന്നു തെളിയിക്കാന്‍ കിട്ടിയ അവസരം..

  ReplyDelete
 10. അവിടെ ശെല്‍വ രാജന്‍ ജയിക്കണം എന്നാണു കണ്ണൂര്‍ ലോബിക്ക് അല്ലെങ്കില്‍ ഇങ്ങിനെ ഒരു കാന്ടിടെടിനെ മാത്രമേ കിട്ടിയുള്ളോ? കഴഞ്ഞ തവണ ആറായിരം വോട്ട പിടിച്ച ബീ ജെ പി ഇത്തവണ ഒരു പതിനഞ്ചു വരെ പിടിക്കാം എന്നാലും ശെല്‍വ രാജന്‍ കഴിഞ്ഞ തവണ പിടിച്ച ഭൂരിപക്ഷം അത് കണ്ടെയിന്‍ ചെയ്യും , ഇത് ഒടുവില്‍ മുന്നോക്ക ഹിന്ദു പിന്നോക്ക നാടാര്‍ ആയി യുദ്ധം പരിണമിക്കും അപ്പോള്‍ ശെല്‍വ രാജന് കുറേക്കൂടി അനുകൂല സാഹചര്യം തെളിയും ഒരു രണ്ടായിരം വോട്ടിനു ശെല്‍വ രാജന്‍ ജയിക്കും , പിള്ളയുടെ മന്ത്രിയെ മാറണമെന്ന ആവശ്യം അപ്പോള്‍ പരിഗണിക്കും , ശെല്‍വ രാജന്‍ അല്ലെങ്കില്‍ ശക്തന്‍ നാടാര്‍ മന്ത്രിയും ആകും , പിന്നെ പത്തനാപുരം ബി ഇലക്ഷന്‍ വേണ്ടി വന്നാല്‍ അപ്പോള്‍ നോക്കാം ഏതായാലും യു ഡീ എഫിന് ഭീഷണി ഇല്ല

  ReplyDelete
 11. രാഷ്ട്രീയത്തിൽ ഇത്തരം "പ്രബുദ്ധത" ഒക്കെയല്ലേ നമുക്ക് പ്രതീക്ഷിക്കാനാവൂ.... പിന്നെ ഇത്തരം ന്യായങ്ങൾക്കും വാദങ്ങൾക്കും താങ്കൾ പറഞ്ഞ പോലെ ഒരു കോഴി മുട്ട വിരിയാനുള്ള സമയം പോലും ആവശ്യമില്ല.... അഭിപ്രായമോ ആശയമോ "ഇരുമ്പുലക്ക" അല്ല... എന്നിരിക്കേ ചാട്ടം എങ്ങോട്ടായാലും അയാൾ പ്രാപ്തനാണോ യോഗ്യനാണോ എന്നതു മാത്രമാവട്ടെ നോട്ടം.... കൈപ്പത്തി ചിഹ്നം സ്വയം വരിക്കുക വഴി ഒരു നേരിയ ഭയം ഉണ്ടായിരുന്നത് ശെ‌ൽവ രാജ് ദൂരീകരിച്ചിരിക്കുന്നു... കോലോത്തിന്നിറങ്ങി അമ്മാത്തെത്തിയുമീല്ല എന്ന ഭയാം മാത്രമാണു ഞാൻ ഉദ്ദേശിച്ചത്... ഇതിപ്പോൾ ടിയാൻ തോല്ക്കേണ്ടത് ഒരു മുന്നണിയുടെയും ബാധ്യത അല്ല.. നെറികേടിന്റെ രാഷ്ട്രീയ മൂല്യങ്ങളുടെ ബലി കഴിക്കലിന്റെ ആദർശ പാപ്പരത്തത്തിന്റെ ആൾരൂപത്തിനു നൽകേണ്ട ചുട്ട മറുപടി തന്നെ... അതിൽ ഞാൻ യുഡിഎഫ് കാരൻ എന്ന നിലയിൽ അനുകൂലിക്കുക വയ്യ.... ഏതവസ്ഥയിലും ശെൽവരാജിനെ താങ്ങേണ്ട ഗതികേട് യുഡിഎഫ്ഫിനുണ്ടായിരുന്നില്ല... ജനം തീരുമാനിക്കട്ടെ....

  ReplyDelete
 12. ഭാരതീയ ജനത പാര്‍ട്ടിയുടെ മനസിലും ഒരു ലഡ്ഡു പോട്ടിയിട്ടുണ്ടേ

  ReplyDelete
 13. തൊട്ടടുത്ത മണ്ഡലമായ കാട്ടാക്കടയിലെ 2011 ചരിത്രം സി പി എം മറന്നു പോയോ ? (അങ്ങനെയെങ്കില്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ ഇടതു സ്ഥാനാര്‍ഥി വേഷം കെട്ടിയ ജയാ ഡാലി എന്ന യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയെക്കാള്‍ അന്തസ്സുള്ളവനാണ് ആര്‍ ശെല്‍വരാജ് എന്ന് സി പി എം സമ്മതിച്ചേ തീരു ..കാരണം ശേല്‍വരാജിനു കിട്ടിയ,ജയിച്ച സീറ്റ് രാജി വെച്ചിട്ടാണ് സി പി എം വിട്ടത് . )

  Read More..>

  നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കും , വിജയിക്കണം

  ReplyDelete
  Replies
  1. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കും , വിജയിക്കണം അന്തോകുന്തോം ഇല്ലാണ് ഗീര് വാണം അടിക്കണണ്ടല്ല് ഇജ് മലപ്പുറം ലീഗ് തന്നെ

   Delete
  2. മതേതര പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസെന്നാണ്‌ വിശ്വാസം. ആ കോണ്‍ഗ്രസാണ്‌ സാമുദായിക അടിസ്ഥാനത്തില്‍ വകുപ്പുകള്‍ വിഭജിച്ചത്‌. ഇതിലൂടെ കൂടുതല്‍ സാമുദായിക വികാരം ഇളക്കിവിടുകയാണ്‌ ലീഗ് ചെയ്തത്‌. അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസില്‍ ശക്തമായ പൊട്ടിത്തെറിയാണുണ്ടായത്.ഇലല്ലേ താലിബാനിസം

   Delete
  3. പിണറായി വിജയന്‍ ഇന്നു അരമണിക്കൂര്‍ വാര്‍ത്ത സമ്മേളനം നടത്തിയതില്‍ മുഴുവന്‍ ലീഗിനെതിരെ കുറെ കാര്യങ്ങള്‍ പറഞ്ഞു,,
   ആ വാര്‍ത്ത സമ്മേളനം കഴിയുമ്പോഴേക്ക് ലീഗ് കേരളത്തില്‍ നിന്ന് ഇല്ലാതാകുമെന്ന് പിണറായി കരുതിയിട്ടുണ്ടാകും,
   ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേരിടാത്ത അത്ര വലിയ എതിര്‍പ്പുകളാണ് ലീഗ് നേരിട്ടത്,
   ഇന്നു നിലവിലുള്ള ചാനലുകള്‍ മുഴുവനും, പത്രങ്ങള്‍,, സിനിമകള്‍,,, സാംസ്കാരിക നായകരുടെ വേഷത്തില്‍ വന്ന കപടന്മാര്‍, ആഗോളമായി സാമ്രാജത്വ ശക്തികള്‍ അവരുടെ എതിരാളികളെ ഇല്ലാതാക്കുന്ന ഒരുതരം അകാരണ ഭയം ലീഗിനെതിരെ പൊതുജന സമൂഹത്തില്‍ ഉണ്ടാക്കാന്‍ ഇവിടെയും ശ്രമങ്ങളുണ്ടായി, അത് പോലെ നിരവധി ലീഗ് പ്രവര്‍ത്തകര്‍ കൊലക്കതിക്കിരയായി,,
   അങ്ങിനെ ഓരോ ദിവസവും പുതിയ എതിര്‍പ്പുകളുമായി,,

   കാലം ചലിച്ചപ്പോള്‍ ശത്രുക്കള്‍ക്ക്‌ മാറ്റമുണ്ടായി,, പല ശത്രുക്കളും കാലയവനികക്കുള്ളില്‍ മറഞ്ഞു, ഒരുപാട് പേര്‍ സത്യം തിരിച്ചറിഞ്ഞു ഈ ഹരിത പതാകയുടെ തണലിലേക്ക്‌ വന്നു, അവശേഷിക്കുന്ന ചിലര്‍,,പുതിയതായി കടന്നു വരുന്നവര്‍ ,,ഇനി വരാനുള്ളവര്‍,, ഇവരെയൊക്കെ ലീഗ് നേരിടുന്നത് അതെ നാണയത്തില്‍ അല്ല, പകരം ഒരു സിനിമ ലീഗ് ഇറക്കിയില്ല, ചാനലുകള്‍ പകരം നിരതിയില്ല, കള്ള കഥകള്‍ മെനഞ്ഞില്ല, തിന്‍മകളെ നന്മ കൊണ്ട് നേരിടാന്‍ ലീഗ് തീരുമാനിച്ചു, ആ തീരുമാനങ്ങളുടെ വിജയമാണ് ഇന്നു ഈ കാണുന്ന ഹരിത വസന്തം,,

   Delete
  4. @ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേരിടാത്ത അത്ര വലിയ എതിര്‍പ്പുകളാണ് ലീഗ് നേരിട്ടത്

   അതെ! സ്വാതന്ത്ര സമരക്കാലത്ത് കോണ്‍ഗ്രസ്സും മറ്റും ഏറ്റ എതിര്‍പ്പുകലെക്കാള്‍ വലിയ എതിര്‍പ്പ് കേരള സംസ്ഥാനം ഉണ്ടാക്കിയപ്പോള്‍ ലീഗ് നേരിട്ടു... ഹോ ഹോ ഹോ.....

   ലീഗുകാര്‍ പൊതുവെ ഭാവനാശാലികളാണ്. നേതാക്കളെ മൃഗങ്ങളായി കാണുന്ന ഭാവന അല്‍പ്പം കൂടും. പീഡനക്കേസില്‍പ്പെട്ട നേതാവിനെ പുലി എന്നല്ല, പുപ്പുലി എന്നുതന്നെ അവര്‍ വിളിച്ചു. നന്നായി ഇഷ്ടപ്പെടുന്നവരെ അവര്‍ പന്നി, പട്ടി എന്നൊക്കെയാണ് വിളിക്കുന്നത്. പട്ടിയുടെ ഉടലും ഇഷ്ടക്കാരന്റെ തലയും ചേര്‍ത്തുവച്ച് ലീഗുകാരന്‍ ചിത്രം വരച്ചിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, സ്നേഹം പെരുത്തു എന്ന്. അങ്ങനെ സ്നേഹം നിറഞ്ഞുകവിഞ്ഞ് ഒഴുകിയപ്പോഴാണ്, ആര്യാടന്‍ സ്നേഹിതനെ കുരയ്ക്കുന്ന പട്ടിയാക്കിയത്. കുറ്റം പറയരുത്. നന്നായി വരച്ചിട്ടുണ്ട്. മലപ്പുറത്ത് ഈ പട്ടി കുരച്ചാല്‍ മുസ്ലിംലീഗിന് പുല്ലാണ് എന്നത്രേ അടിക്കുറിപ്പ്. ആര്യാടന്റെ നാവിന്റെ ചൊറിച്ചില്‍ ഉരച്ചുതീര്‍ക്കേണ്ടത് ലീഗിന്റെ നെഞ്ചത്തല്ലെന്ന പ്രഖ്യാപനവുമുണ്ട്. സീതീഹാജിക്കഥകളില്‍ പോലും കാണില്ല ഇത്ര പുഷ്കലമായ ഭാവന.

   അതെ അതെ നിത്യ ഹരിത വസന്തം തന്നെ. ലീഗിന്റെ ചന്തം കണ്ടാല്‍ ആരാണ് അസൂയപ്പെടാത്തത്. സുന്ദരന്മാരും സല്‍സ്വഭാവികളുമായ നേതാക്കള്‍ അങ്ങനെ നിരന്നുനില്‍പ്പാണ്. കാസര്‍കോട്ട് ഒരു നേതാവിനും ഏകപക്ഷീയമായി തല്ലുകിട്ടിയില്ല. കണ്ണൂരില്‍ തല്ലുമ്പോള്‍ തെറിവിളിയുണ്ടായില്ല. കോഴിക്കോട്ട് തെറിവിളിയും തല്ലും ഒന്നിച്ചല്ല നടന്നത്. ഒരുമ കൂടിയതുകൊണ്ട് മുനീറും കുഞ്ഞാപ്പയും ഉലക്കയ്ക്കു മുകളിലാണ് ഇപ്പോള്‍ കിടപ്പ്.

   Delete
 14. ഇനി ഇവനയൊക്കെ ജയിപ്പിച്ചു വിടുന്ന കഴുതകളെ ഒന്നു കാണണം.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. കാലുമാറി വന്നവര്‍ ‍ തമ്മിലുള്ള പോരാട്ടത്തില്‍ ശെല്‍വരാജ്‌ തോല്‍ക്കണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ എല്ലാ അതിരുകളും ലംഘിച്ച് ജാതിമത ശക്തികള്‍ രാഷ്ട്രീയത്തില്‍ കയ്യിട്ട് വൃത്തികേടാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു പ്രവചനത്തിന് നെയ്യാറ്റിന്‍കരയില്‍ സ്ഥാനമില്ല. അല്ലെങ്കില്‍ വോട്ടര്‍മാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് കിട്ടണം. ആ ഒരു അവസ്ഥയിലേക്ക് രാഷ്ട്രീയം തരം താഴ്ന്നു.

  ഒരു ചെറിയ മ്യാവൂ: ഹോട്ടലില്‍ കയറി ദോശയ്ക്ക് കറി ചോദിച്ചാലും ഇഡ്ഡലിക്ക് കറി ചോദിച്ചാലും കടക്കാരന്‍ തരുന്നത് ഒരേ സാധനമായിരിക്കും. ചട്നി. അതുപോലെയാണ് ഇപ്പോള്‍ ബി ജെ പിയുടെ അവസ്ഥ. പൊതുതെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് , പാര്‍ലമെന്‍റ്, നിയമസഭ..... ആഘോഷങ്ങള്‍ എന്തുമാകട്ടെ.... സ്ഥാനാര്‍ഥി രാജേട്ടന്‍ മാത്രം ... വിടരാന്‍ വെമ്പിനില്‍ക്കുന്ന താമരയ്ക്ക് ഇടത് വലത് സ്ഥാനാര്‍ഥികളുടെ ഓന്തിന്റെ നിറം ഗുണം ചെയ്യുമോ?

  ReplyDelete
 17. അയ്യോ.. അറിഞ്ഞില്ലേ, മത്സരിക്കുന്നത് പുതിയ ആളാണ്‌. കൈപ്പത്തി, യുഡിഎഫ് എന്നൊക്കെ കേട്ടാലുടന്‍ ആത്മഹത്യാ പ്രവണത കാണിക്കുന്ന പാവം നാടരല്ല. രാജമാണിക്യം പോലുള്ള പോത്ത് കച്ചവടക്കാരന്‍ നാടാരുമല്ല. ഇതൊരു പഞ്ച പാവം. ജനപ്രിയന്‍. അയാളുടെ പേരും ശെല്‍വരാജ്. ശുദ്ധ മതേതരന്‍, ഗാന്ധിയന്‍, കളങ്കരഹിതന്‍, പി.സി. ജോര്‍ജച്ചായന്‍റെ ആത്മമിത്രം...!
  (കൈപ്പത്തിയും യുഡിഎഫ് നേതാക്കളെയും കണ്ടയുടന്‍ ആത്മഹത്യ ചെയ്ത മറ്റേ മാന്യ ദേഹത്തിന്‍റെ അടക്കം നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്‍റെ ആചാരവെടിയോടെ ബുധനാഴ്ച വൈകിട്ട് നടന്നു. ബാക്കി കര്‍മങ്ങള്‍ ജൂണ്‍ രണ്ടിന് മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നടക്കും..! അന്ന് വരാന്‍ പറ്റിയില്ലെങ്കില്‍ ജൂണ്‍ എന്തായാലും വരണം. ചിലപ്പോള്‍ അന്ന് കൂട്ട ആത്മഹത്യ കാണാനും അവസരം കിട്ടിയേക്കും. എല്ലാവരും ഇതൊരു അറിയിപ്പായി കണക്കിലെടുക്കണം).

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. അയ്യോ.. അറിഞ്ഞില്ലേ, മത്സരിക്കുന്നത് പുതിയ ആളാണ്‌. കൈപ്പത്തി, യുഡിഎഫ് എന്നൊക്കെ കേട്ടാലുടന്‍ ആത്മഹത്യാ പ്രവണത കാണിക്കുന്ന പാവം നാടരല്ല. രാജമാണിക്യം പോലുള്ള പോത്ത് കച്ചവടക്കാരന്‍ നാടാരുമല്ല. ഇതൊരു പഞ്ച പാവം. ജനപ്രിയന്‍. അയാളുടെ പേരും ശെല്‍വരാജ്. ശുദ്ധ മതേതരന്‍, ഗാന്ധിയന്‍, കളങ്കരഹിതന്‍, പി.സി. ജോര്‍ജച്ചായന്‍റെ ആത്മമിത്രം...!
  (കൈപ്പത്തിയും യുഡിഎഫ് നേതാക്കളെയും കണ്ടയുടന്‍ ആത്മഹത്യ ചെയ്ത മറ്റേ മാന്യ ദേഹത്തിന്‍റെ അടക്കം നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്‍റെ ആചാരവെടിയോടെ ബുധനാഴ്ച വൈകിട്ട് നടന്നു. ബാക്കി കര്‍മങ്ങള്‍ ജൂണ്‍ രണ്ടിന് മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നടക്കും..! അന്ന് വരാന്‍ പറ്റിയില്ലെങ്കില്‍ ജൂണ്‍ 15ന് എന്തായാലും വരണം. ചിലപ്പോള്‍ അന്ന് കൂട്ട ആത്മഹത്യ കാണാനും അവസരം കിട്ടിയേക്കും. എല്ലാവരും ഇതൊരു അറിയിപ്പായി കണക്കിലെടുക്കണം).

  ReplyDelete
 20. അവിടെ ആര് ജയിച്ചാലും വേണ്ടില്ല.! പൊതു ജനങ്ങളെ വഞ്ചിച്ച, തന്നെ മത്സരിപ്പിച്ചു വിജയിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടിയെ ഒറ്റുകൊടുത്ത ശെല്‍വരാജ് എന്ന "ശവത്തെ" നെയ്യാറ്റിന്‍കരക്കാര്‍ പരാജയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 21. കൊണ്ട് നടന്നതും നീയെ ചാപ്പാ.....കൊണ്ട് കൊല്ലിക്കുന്നതും നീയെ ചാപ്പാ......

  നെയ്യാറ്റിന്‍കരയില്‍ യു ഡി എഫു വിജയിക്കണം അത് സെല്‍വരാജ് എന്ന കൂതരയോടുള്ള ലത് അല്ല...പക്ഷെ കേരളത്തില്‍ വേരുറപ്പിക്കുന്ന ജാതി രാഷ്ട്രീയം കളിക്കുന്ന സുകുമാരന്‍ നായരെപ്പോലെ ഉള്ള എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക് ഒരു മറുപടി കിട്ടനമെന്കില്‍ അവിടെ യു ഡി എഫ ജയിക്കണം എന്നാണു എങ്കില്‍ അതാണ്‌ നല്ലത്

  ReplyDelete
 22. ഞാനൊരു UDF അനുഭാവിയാണ് . എന്നാലും പറയട്ടെ ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ആട്ടിയോടിക്കണം എന്നാണെന്റെ പക്ഷം . അനാവശ്യമായ ഒരു ഉപതിരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ കെട്ടിവച് നികുതി പണം ഇത്തരം ആഭാസങ്ങള്‍ക്കായി നീക്കിവെക്കുന്ന സര്‍ക്കാര്‍ നെയ്യാറ്റിന്‍ കരയില്‍ മറുപടി പറയേണ്ടി വരും . അധികാരത്തിന്റെ അപ്പകഷ്ണം കടിക്കാന്‍ വേണ്ടി മറുകണ്ടം ചാടുന്നവര്‍ക്കുള്ള വ്യക്തമായ ഒരു പാഠമാകട്ടെ ശെല്‍വരാജ് . ബഷിര്കാ അഭിനന്ദനങ്ങള്‍ !!!

  ReplyDelete
 23. തങ്ങളെ തെരഞ്ഞെടുത്ത് വിടുന്ന ജനങ്ങളോട് ഉള്ള കടപ്പാട് എന്നും ഉണ്ടായിരിക്കണം. 5 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപെട്ട ആള്‍ രാജിവെച്ചു വേഷം മാറി വീണ്ടും അതെ പദവിക്ക് വേണ്ടി
  ജനങ്ങളുടെ മുന്നില്‍ ചെന്ന് നില്‍ക്കുന്നു. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയല്ലാതെ എന്താനിയാല്‍ ചെയുന്നത്.

  ReplyDelete
 24. റീസൈക്കിള്‍ ബിന്‍ എന്ന നിലക്കാണ് യു.ഡി.എഫ്. വിശിഷ്യ കോണ്ഗ്രസ് മാറിക്കൊണ്ടിരിക്കുന്നത്.

  ReplyDelete
 25. തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് ആരാണ്ടോ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. തെമ്മാടികളുടെയും ഭൂമിക്കള്ളനമാരുടെയും പെണ്ണുപിടിയന്മാരുടെയും കുതുകാല് വെട്ടികളുടെയും അവസാന അഭയ കേന്ദ്രമാണ് കോണ്ഗ്രസ്സ് എന്നു തിരുത്തേണ്ടിവരും

  ReplyDelete
 26. പരാജയ പെടണം എന്ന് തന്നെയാണ് ആഗ്രഹം , പക്ഷെ മാര്‍ക്സിസ്റ്റു പാര്‍ട്ടി , കോണ്ഗ്രസ്സിന്റെ പരാജയം ആഗ്രഹിക്കുനില്ല എന്ന് തോന്നുന്നു , ജയരജന്മാര്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ടീം അവിടേക്ക് യാത്ര തിരിച്ചു , പിറവം തിരഞ്ഞെടുപ്പില്‍ ഇത്രയധികം ഭൂരിപക്ഷം ഉണ്ടാക്കി കൊടുത്തത് , ഈ ജയരജന്മാര്‍ ആണ് , അത് ഇവിടെയും ആവര്തിക്കതിരുന്നാല്‍ ... പ്രാര്‍ത്ഥിക്കുന്നു, പിന്നെ ടി കെ ഹംസയും ... ജലീലും എല്ലാം മലക്കം മാറിചിലുകളിലൂറെ സ്ഥാനമാനങ്ങള്‍ എത്തിപിടിച്ചവര്‍ തന്നെ , ആര്‍ക്കു ആരെയും കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് . ഒരു വിരല്‍ സെല്വരാജിനു നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ ചൂന്റുന്നവന് നേരെതന്നെയാണ് എന്ന് ഓര്‍ക്കുക

  ReplyDelete
 27. രാഷ്ട്രീയവും അതിനു പിന്നിലെ ബുദ്ധിയും ആരുടേതായാലും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ആണ് .. ആയുസ് എത്താതെ രാജിവച്ചു പുതിയ മേച്ചില്‍പ്പുറം തേടിപ്പോയ അവരുടെ എം എല്‍ എ യെ വീണ്ടും തെരഞ്ഞെടുക്കേണ്ട ഗതികേട് അവര്‍ക്കാണ് .അതിനായി വീണ്ടും ഖജനാവില്‍ നിന്ന് കോടികള്‍ വീണ്ടും പാഴാക്കേണ്ട സാഹചര്യം വീണ്ടും ഉണ്ടാക്കി..അതേ സെല്‍വ രാജിന് തന്നെ വീണ്ടും വോട്ടു ചെയ്തു വിജയിപ്പിച്ചാല്‍ഇയാള്‍ അവിടെയും ഉറച്ചു നില്‍ക്കുമെന്ന് എന്താ ഉറപ്പ്‌ ? അഥവാ അദ്ദേഹത്തിനു അത് സംബന്ധിച്ച വല്ല ഉറപ്പും ഉണ്ടെങ്കില്‍ അത് പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എന്ത് ചെയ്തു ??? സെല്‍വ രാജപ്പന്‍ ജയിച്ചാലും ഇല്ലെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു പ്രത്യേകിച്ച് ഗുണവും ഇല്ല ദോഷവും ഇല്ല // അതേസമയം സെല്‍വരാജ് തോറ്റാല്‍ അത് കൊണ്ട് കേരള ജനതയ്ക്ക് അഭിമാനിക്കാന്‍ വകയും ആകും .. ജനങ്ങളെ അനാവശ്യമായി ഇത്തരം ഒരു തെരഞ്ഞെടുപ്പിലേക്ക് തള്ളി വിട്ട സെല്‍വ രാജന്മാര്‍ക്ക് ഒരു പണി കൊടുക്കാന്‍ കിട്ടുന്ന അവസരം എന്ന നിലയില്‍ മാത്രം .അല്ലാതെ ഇടതു പക്ഷത്തെ സഹായിച്ചു എന്ന അര്‍ത്ഥത്തില്‍ ആവില്ല..അവസര വാദം ഇപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി നടക്കുകയല്ലേ ..?

  ReplyDelete
  Replies
  1. @ആയുസ് എത്താതെ രാജിവച്ചു പുതിയ മേച്ചില്‍പ്പുറം തേടിപ്പോയ അവരുടെ എം എല്‍ എ യെ വീണ്ടും തെരഞ്ഞെടുക്കേണ്ട ഗതികേട് അവര്‍ക്കാണ്


   അതാണ്‌ പോയിന്റ്‌.

   Delete
 28. ഈ പെകൂത്‌ ഇനോക്കെ , അവിടുത്തെ ആള്‍ക്കാര്‍ കഷ്ടപെട്ട് വോട്ടു ചെയ്യാന്‍ പോവും ന്നു തോന്നുണ്ടോ ?

  പോളിംഗ് ശതമാനം കുറവാകാന്‍ സാധ്യത ഉണ്ട്

  ReplyDelete
 29. ഇതാണ് ഉമ്മച്ചന് അന്നു തന്നെപറഞ്ഞത് നെയ്യാറ്റിന്കരയില് യുഡിഎഫ് സ്ഥാനാര്ത്ഥി തന്നെ മത്സരിക്കും എന്ന്.എല്ലാം ഒരു മെഗാപ്ലാന്
  ഇവനൊക്കെ കൂട്ടികൊടിപ്പാ കുറച്ചുകൂടി നല്ലപണി

  ReplyDelete
 30. UDF ഇലായാലും LDF ഇലായാലും 'സംഗതി' മുടക്കം കൂടാതെ നടത്താന്‍ പറ്റുമല്ലോ, ലതു മതി.

  വ്യഭിചാര ശാലകള്‍ മാറുന്നു വ്യഭിചാരം തുടരുന്നു

  ReplyDelete
 31. ഇവനൊക്കെ ജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് ജനാധിപത്യമാണ്.
  ഇടതനും കാലുമാറി തന്നെ എന്നാണ് കേട്ടത്.
  എനിക്ക് നെയ്യാറ്റിങ്കരയില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ രാജഗോപാലിനു കുത്തിയേനെ!

  ReplyDelete
 32. നമ്മുടെ ചര്‍ച്ചകള്‍ക്ക് ഇത്രയും ആരോഗ്യം മതിയോ?

  ReplyDelete
 33. എത്രയെങ്കിലും പണവും മനുഷ്യപ്രയത്നവും ചിലവാക്കി പൊരിവെയിലത്തൊ മഴയത്തോ ഒക്കെ ക്യൂ നിന്ന്‍ ജയിപ്പിച്ചുവിടുന്ന ജനങ്ങളുടെ മുഖത്തേയ്ക്ക് തൂറിവാരിയെറിയുന്നതുപോലെ കാണിച്ചിട്ട് ഒരുകൊല്ലം പോലുമാവും മുമ്പേ രാജിവച്ച് എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വീണ്ടും അതേ ജനങ്ങളുടെ മുന്നിലേയ്ക്ക് വരുവാന്‍ ശെല്‍വരാജുമാര്‍ക്ക് കഴിയുന്നുവെങ്കില്‍ അത് ജനങ്ങളുടെ പരാജയമാണു. ഈ നാറ്റം ചുമലില്‍ താങ്ങി സഹിക്കുവാന്‍ ധൈര്യം കാണിക്കുന്ന പാര്‍ട്ടി സത്യത്തില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണു ചെയ്യുന്നത്..എന്താണിവരെല്ലാം ജനങ്ങളെക്കുറിച്ച് കരുതുന്നത്..പഴകിപ്പറഞ്ഞ കഴുതകള്‍ എന്ന വിശേഷണമായിരിക്കുമോ..ആയുഷ്ക്കാലത്തേയ്ക്ക് ഇതിനെപ്പോലുള്ളവരെ "ജനസേവന"ത്തില്‍ നിന്നേ വിലക്കുകയാണു വേണ്ടത്·

  ReplyDelete
 34. ആരും വോട്ട് ചെയാന്‍ പോകരുത് എന്നാണ് എന്റെ അഭിപ്രായം . അല്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പിന്റെ ചെലവ് സെല്‍വരാജ് വഹിക്കട്ടെ , ഖജനാവില്‍ നിന്നും എടുക്കാന്‍ പാടില്ല. അത് അയാള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ UDF ചാണക്യന്‍ പി സി ജോര്‍ജ് വേണ്ടത്ര പണം കൊടുത്തു തന്നെ അല്ലെ അങ്ങേരെ ചാടിചോണ്ട് പോന്നത് . ഇനി വേണമെങ്കിലും പണം കൊടുക്കാന്‍ അവര്‍ ഒരുക്കവും ആണ്

  ReplyDelete
 35. പി.ജി.ജോസഫ് ജോര്ജ്ജിന്റെ വാവിസര്ജ്ജനത്തെ പഴിച്ചുകൊണ്ട് നെയ്യാറ്റിന്കരയിലെ ഇലക്ഷന്ശേഷം ഇടത് തിരിയും എന്നാണ് ലേറ്റസ് ന്യൂസ്.എന്തായാലും കുഞ്ഞാലിക്ക് കുരുത്തക്കേട് കാണിക്കാന് യുഡിഎഫല്ലാതെ മറ്റൊരുപാര്ട്ടി ഇല്ലാത്തതുകൊണ്ട് പണക്കാടന് വലതന് സേവനടത്തും പിന്നെ ഉള്ളത് മാണി രാജ്യസഭയുള്ളതുകൊണ്ട് മൂപ്പര് ഹാപ്പി പിള്ളയുടെ പുത്പദുഖം അപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണ്

  ReplyDelete
 36. അബ്ദുള്ളകുട്ടി കോണ്‍ഗ്രസിലേക്ക്‌ വന്നു കൈപ്പത്തിയില്‍ മത്സരിച്ചപ്പോള്‍ താങ്കളുടെ ഈ വീറുറ്റ അഭിപ്രായമൊന്നും കണ്ടതായി തോന്നിയില്ല.ഇപ്പൊ പിന്നെ ഓടുന്ന ശുനകന് ഒരു മുഴം മുന്‍പേ ഏറു എന്ന് പറഞ്ഞതുപോലെ,എന്തായാലും അവിടെ യു,ഡി,എഫ് മൂന്നാം സ്ഥാനത്താവും. അപ്പൊ പിന്നെ ഇപ്പോഴേ എറിഞ്ഞിടാം. അതാണോ സൂപര്‍ ബ്ലോഗ്ഗെരുടെ മനസ്സിലിരിപ്പ്? അതോ താങ്കളും പെരുന്നയിലെ എട്ടുകാലി മമ്മൂഞ്ഞ് ആവാന്‍ പഠിക്കുകയാണോ?

  ReplyDelete
 37. കഴിഞ്ഞ ഇലക്ഷനില് ശെല്വന് എന്ന ജീവരൂപമില്ലാത്തവന് വോട്ടചെയ്ത ജനങ്ങള്
  ഇത്തവണ അത്തരമൊരു മണ്ടത്തരതിതന് മുതിരില്ല എന്ന് വിശ്വസിക്കാം വിശ്വാസം
  അതെല്ലെ എല്ലാം.

  ReplyDelete
 38. Next is Adv. A.M. Arif, We can Expect an another election soon in Aroor

  ReplyDelete
  Replies
  1. ലീഗിലേയ്ക്കായിരിക്കും ഇന്നലെ തല്ലുകൊള്ളി വിഷ്ണുനാഥ് സൂചന നല്കി കൂട്ടിക്കൊടിപ്പിച്ചു
   ചാക്കിലാക്കാന് കുഞ്ഞാലിയോളം തൊലിക്കട്ടിയുള്ളൊരുത്തന കൂടൊള്ളപ്പോള്
   എന്തും നടക്കും ജനം കഴുത

   Delete
 39. പാര്‍ട്ടി ഭേദമന്യേ അധികാരത്തിന്റെയും സമ്പത്തിന്റെയും അപ്പകഷണങ്ങള്‍ കിട്ടിയാല്‍ മറുകണ്ടം ചാടാത്ത രാഷ്ട്രീയക്കാര്‍ കുറഞ്ഞുവരികയാണ്‌ എന്നതല്ലേ യഥാര്‍ത്ഥ്യം? അതിനെ ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ പാര്‍ട്ടിയിലെ പീഡനം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, കുടുംബവാഴ്ച, മതവിശ്വാസം എന്നിങ്ങനെ പല കാരണങ്ങളും കണ്ടെത്തും. JMM കോഴക്കേസ്, കര്‍ണാടകയിലെ 'operation lotus', എന്നിവയ്ക്ക് കേരള പ്രതിനിധിയായി ഒരു ശെല്‍വരാജ്‌. അത്രയല്ലേ ഈ വിഷയത്തില്‍ ഉള്ളു?.

  ഈ സെല്‍വരാജ് രാജി വെച്ചപ്പോഴേ സാമാന്യബുദ്ധിയുള്ള എല്ലാവരും മനസിലാക്കിയിരുന്നു, ഇത് യുഡിഎഫ് ക്യാമ്പിലേക്കുള്ള വണ്ടിയാണെന്ന്. അന്ധമായ കോണ്‍ഗ്രസ്‌ അനുഭാവം ഉള്ളവര്‍ മാത്രമേ ശെല്‍വരാജ്‌ ചവച്ചുകൂട്ടിയതിനെ പൊക്കിപിടിച്ചു പാര്‍ട്ടി പീഡനം, അഭിമാനബോധം എന്നൊക്കെ പറഞ്ഞു ജനമധ്യത്തില്‍ ഇറങ്ങിയത്. അഞ്ചു വര്‍ഷത്തേക്ക് ജനം തിരഞ്ഞെടുത്ത് അയച്ച ആള്‍, പണത്തിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് വോട്ടുചെയ്ത ജനങ്ങളെ വഞ്ചിച്ച പ്രവൃത്തി ജനാധിപത്യത്തിലെ അശ്ലീലങ്ങളിലൊന്നാണ് എന്നാണെന്റെ അഭിപ്രായം.

  ReplyDelete
 40. Saleem VattapparaApril 26, 2012 at 1:03 PM

  രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറി വരാം.അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു യോജിക്കാന്‍ പറ്റുന്ന മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം...പകയും വിദ്വേഷവും വൈരാഗ്യവും കൊണ്ട് സ്വയം മറന്ന ഒരു കൂട്ടം പൈശാചിക ശക്തികള്‍ കൊലവെറിയുമായി രക്തക്കൊതിപൂണ്ടു നടക്കുമ്പോള്‍... സെല്‍വരാജ്നെ പോലെ ജീവനില്‍ കൊതിയുള്ള ആരും സ്വന്തം തടി സംരക്ഷിക്കാന്‍ നോക്കും...അത്തരത്തില്‍ ഒറ്റപ്പെട്ടവരെ സംരക്ഷിക്കാന്‍ എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മുന്നില്‍ നിന്നിട്ടുണ്ട്... ഒരു സഹ്യ പര്‍വതം പോലെ..അതുപോലെ തന്നെ ജയ ഡോളി, ടീ കെ ഹംസ , കെ ടീ ജലീല്‍ തുടങ്ങിയ നിരവധി പേര്‍ക്ക് എല്‍ ഡീ എഫും സ്ഥാനര്തികാല കിഇയിട്ടുണ്ട് ..കയിന്ച്ച നിയമസഭ തിരെഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാത്തതിന് പാര്‍ട്ടി വിട്ടു എല്‍ ഡി എഫില്‍ ചേര്‍ന്ന ജയ ഡോളിയെ സ്ഥാനാര്തിയാക്കിയപ്പോയുന്നും ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എവിടെയും ഞങ്ങള്‍ കണ്ടിട്ടില്ല .. ഏതായാലും രണ്ടു കാലില്‍ മന്തുല്ളവന ഒരു കാലില്‍ അരിമ്പാറ ഉള്ളവനെ കളിയാക്കുന്നത് പോലെ ഒരു പോസ്റ്റ്‌ ആയിപ്പോയി ഇത് ...!!!

  ReplyDelete
 41. അനോണീ, സ്വന്തം ബ്ലോഗില്‍ മുഴുത്ത ലീഗു ദാസ്യത്തിന്റെ അളിഞ്ഞ പോസ്റ്റിടുകയും, ആ നിലപാടുകളിലെ അപഹാസ്യത തുറന്നു കാണിച്ച് ആരെങ്കിലും കമന്റിട്ടാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അത് മുക്കുകയും ചെയ്യുന്ന ചില വടിക്കോലുകളുടെ മൂലക്കുരു പൊട്ടിയിരിക്കുന്നു. തൂറിയവനെ ആഹ്ലാദ പുരസ്സരം ചുമക്കുന്നവരെ പറ്റി, അറിയപ്പെടുന്ന ലീഗുകാരനായ വള്ളിക്കുന്നിനു പോലും അമര്‍ഷം തോന്നി തുടങ്ങി. എന്നിട്ടും ചുവപ്പു കണ്‍ടാല്‍ കലിയിളകുന്ന ചില മൂരികള്‍ക്ക് കലിയടങ്ങുന്നില്ല.

  ReplyDelete
  Replies
  1. >> അറിയപ്പെടുന്ന ലീഗുകാരനായ വള്ളിക്കുന്നിനു പോലും <<< ha..ha.. ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ വള്ളിക്കുന്ന് എന്ന് എഴുതൂ.. നിര്‍ത്തി നിര്‍ത്തി പാടൂ..

   Delete
  2. അയ്യോ അനോനിമാരുടെ ഉറ്റ തോഴനു നിര്‍ത്തി നിര്‍ത്തി പാടിയാല്‍ നാവു കുഴയും ...ഷാപ്പില്‍ നിന്നും ഇറങ്ങിയ വഴിയെ തെറി പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്തവനാ അവന്‍ പാടട്ടെ വള്ളിക്കുന്നെ ..കൂട്ടിനു കുറെ അനോനികളും ഉണ്ടല്ലോ ...പാടി പാടി കുറച്ചു കഴിയുമ്പോള്‍ വല്ല വഴിയരികിലും കിടന്നു ഉറങ്ങിക്കോളും ...ഹ ഹ ഹ ഹ

   Delete
  3. പേരും മേല്വിലാസവും ഫോട്ടോയു വച്ച് വര്ഗീയം എഴുതി കുത്തിത്തിരിപ്പുണ്ടാക്കുന്ന
   തിനേക്കാള് നല്ലതല്ലേ അനോണിയായി വന്ന് മനുഷ്യനായി എഴുതുന്നത് ചിന്തിക്ക്

   Delete
 42. ആത്മഹത്യാക്കുറ്റത്തിന് ശെല്‍വരാജിനെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെയും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് ശെല്‍‌വരാജ് നേരത്തെ പറഞ്ഞിരുന്നു.

  ReplyDelete
 43. Waaww.. super post... what a wonderful language and narration! You are a wonderful model for blog writing... Pls visit my blog and give your comments..

  ReplyDelete
 44. നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി പരേതാത്മാവാണോയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് നെയ്യാറ്റിന്‍‌കര എം എല്‍ എ സ്ഥാനം രാജിവച്ചയുടന്‍ ശെല്‍‌വരാജ് വ്യക്തമാക്കിയിരുന്നു.

  ReplyDelete
 45. ഈ തന്റെടത്തിന് എന്റെവക ഒരു സ്പെഷ്യല്‍ (കട്ടന്‍) ചായയും പരിപ്പ് വടയും ബഷീര്‍ ഭായ്...

  ReplyDelete
 46. തങ്ങളുടെ ദാര്മിക രോഷം മനസിലാക്കുന്നു ,,,അബ്ദുള്ളകുട്ടിയും ജലീലും അലിയും ഹംസ യും തുടങ്ങി ഒരു വലിയ നിരയിലെ ഒരു ചെറിയ കണ്ണി മാത്രം പ്രതേകിച് വലിയ പ്രത്യ യ ശാസ്ത്രം ഒന്നും ആ പവതിന്‍ വസം ഇല്ല എന്ന് തോനുന്നു പാര്‍ട്ടി ക്ലാസ്സിലും വല്ലാതെ പോയ ലക്ഷണം ഇല്ല ...കാര്യമായ അഴിമതിയും അധെതിനെതിരില്‍ മദ്യ രാജ്യകന്മാരുടെ തോഴന്‍ കടകംപള്ളി ക്ക് പോലും പറയാന്‍ ഇല്ല ...ആ സഹാജര്യ്തില്‍ ജയിച് ആ ഉമ്മച്ചന്‍ ഒരു തണലയിക്കോട്ടേ ...

  ReplyDelete
 47. ലീഗാണെന്നു പറയുന്നത് തന്നെ വള്ളിക്കുന്നിന് അപമാനമായി തോന്നി തുടങ്ങി കണ്ടോ കണ്ടോ... നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്....

  ReplyDelete
  Replies
  1. ലീഗുകാരനാണ്‌ എന്ന് പറയുന്നത് അന്തസ്സും അഭിമാനവുമായി കാണുന്നവരാണ് ഞങ്ങള്‍ ലീഗുകാര്‍ ഒക്കെ

   പകല്‍ മുഴുവം കോണ്‍ഗ്രസ്സും കമ്മ്യുനിസ്ടുമായി നടന്നു രാത്രിയായാല്‍ വര്‍ഗീയ കോമരത്തിന്റെ കുപ്പായം അണിയുന്നവരുടെ കൂട്ടത്തിലല്ല ഞങ്ങള്‍ എന്ന് പറയാന്‍ അഭിമാനമുണ്ട്, സമുദായത്തിന് വേണ്ടത് ഞങ്ങള്‍ ചോദിക്കും, വാങ്ങും. അത് പക്ഷെ മറ്റാരുടെയും ഔദാരിയമായിട്ടല്ല അവകാശം ഉള്ളതുകൊണ്ടുതന്നെ.

   എന്ന് കരുതി നെയ്യാട്ടിന്കരയില്‍ നടക്കുന്നതിനെ അന്ഗീകരിക്കണം എന്നുണ്ടോ?

   Delete
  2. നിങ്ങളുടെ ഒറ്റക്കണ്ണന്‍ കാഴ്ചപ്പാട് പീലി നിവര്‍ത്തി ആടുന്നത് കാണാന്‍ നല്ല രസമുണ്ട്. അതല്ലെങ്കില്‍ ലീഗും ഈ പോസ്റ്റും തമ്മില്‍ ബന്ധമില്ലാതിരുന്നിട്ടും ഇതുപോലെയുള്ള കമന്റ്‌ ഇടുമോ?. ഇത് പോലെ എപ്പോഴും കമന്റ്‌ ഇടണം, എങ്കിലേ വായിക്കുന്നവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാകൂ.

   Delete
 48. Your argument comes from the basic concept that there should be some kind of morality in politics. The major difference I would say between the political parties, left(so called) and the right is that, one side wear "khadi" whereas the other won't. This is also not a mandatory one as many CPM leaders do wear Khadi. The danger of your argument is that, once you started working in a political party, you should not change your affiliations whatever be the situation you are facing. Please do not talk about ideology which is not there anywhere. So, like any other "profession", politicians also look for more better opportunities. It is just that we are not accepting or not ready to accept the fact that it is like any other field. Only because we expect something from us, we can't say that it should be happened.

  ReplyDelete
 49. ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഏത് മോറനേയും ആര്‍ക്കും വിരട്ടാം.
  നാടവിര മുതല്‍ കൃമി വരെ എഴുന്നേറ്റ് നിന്ന് മൂരി നിവര്‍ത്തും.
  ഞാഞ്ഞൂലുകള്‍ തല പൊക്കും.
  ഇരട്ടവാലന്മാര്‍ പഞ്ചാംഗം മുതല്‍ താളിയോലവരെ കരണ്ടു മുടിക്കും.
  അതാണിപ്പോള്‍ നടക്കുന്നത്.

  ReplyDelete
  Replies
  1. അതാണിപ്പോ നമ്മുടെ പെരുന്നയിലെ എട്ടുകാലി മമ്മൂഞ്ഞ് ഇടയ്ക്കിടയ്ക്ക് തുള്ളി പറയുന്നത്

   Delete
 50. b.j.p ജയിച്ചാല്‍ രണ്ടു മുന്നനികല്ലും അപകടം മനസിലാക്കി കുറച്ചുകൂടെ നല്ല പ്രവര്‍ത്തനം കാഴ്ച വക്കാന്‍ സാധ്യധയുണ്ട്‌ു...

  ReplyDelete
 51. ശ്ശെ, നാറുന്നു. വല്ലാതെ നാറുന്നു. എവിടെയെങ്കിലും കൊണ്ടുപോയി കുഴിമാന്തി കുഴിച്ചിട്‌.

  ReplyDelete
 52. സെല്‍വരാജിനെ തെരഞ്ഞെടുപ്പില്‍ തോല്പിക്കാം.
  ഈ രാഷ്ട്രീയ ദുരിതഹാസ്യം സംവിധാനം ചെയ്ത യു ഡി എഫ് നെ എന്ത് ചെയ്യും?

  ReplyDelete
 53. പ്രിയ സുഹ്രത്ത്ക്കളെ ....ഈ പോസ്റ്റും ലീഗും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ എന്നിട്ടും കിട്ടുന്ന അവസരത്തിലൊക്കെ ലീഗിനെ വിമര്‍ശിക്കാനും കളിയാക്കാനും സമയം കളയുന്നവര്‍ ആ പാര്‍ട്ടിയുടെ പക്കലുള്ള വകുപ്പുകള്‍ എത്ര ഭംഗിയായിട്ടാണ് അവര്‍ മുന്നോട്ട് കൊണ്ടുപോകുന്നെന്ന കാര്യം മറക്കരുത്..വിദ്യാഭ്യാസവകുപ്പിന്റെ കാര്യം തന്നെ ആദ്യമെടുക്കാം ...അദ്ധ്യാപകപാകേജ് എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്.ഒരു അദ്ധ്യായനവര്‍ഷം കഴിഞ്ഞത് ആരും അറിഞ്ഞുപോലുമില്ല അത്രയ്ക്ക് പ്രശ്നരഹിതമായിരുന്നു ഈ വര്‍ഷം .അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ മുന്‍കൂറായി റെഡിയാക്കി വെച്ചിരിക്കുകയാ.സ്വയാശ്രയ കോളേജുപ്രശ്നമൊന്നും നാം കേട്ടതേ ഇല്ല...വ്യവസായ വകുപ്പില്‍ 200 ശതമാനത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കിയെന്നാണ് ധനമന്ത്രി പറഞ്ഞത്..സ്മാര്‍ട്ട്സിറ്റി പോലുള്ള നമ്മുടെ സ്വപ്നപദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു..പൊതുമരാമത്ത് വകുപ്പിന്‍റെ കാര്യമെടുക്കുകയാണെങ്കില്‍ 101 ശതമാനം വിജയമാണ് ആ വകുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷം പരാതികളുടെ പ്രളയമായിരുന്നു റോഡുകളെ പറ്റി.കോടതിപോലും പലപ്രാവശ്യം ഇടപെട്ടു എന്നിട്ടും രക്ഷയുണ്ടായിരുന്നില്ല.മഴയെ പറഞ്ഞും കുഴിയെണ്ണിയും നടന്ന കാലം ജനം മറന്നു ...ഈ നേട്ടം വെറും ആറുമാസം കൊണ്ടാണെന്നുള്ള കാര്യം നാം മറക്കരുത്.ഭരണമേല്‍ക്കുമ്പോള്‍ മഴക്കാലത്തിന്റെ തുടക്കമായിരുന്നു..ഇന്ന് ചാനലുകാര്‍ക്കു ഡാഷ്ബോര്‍ഡില്‍ വെള്ളഗ്ലാസ് വെച്ച് നാട് ചുറ്റെണ്ട അവസ്ഥയും മാറി ..സാമൂഹ്യക്ഷേമ വകുപ്പിന്‍റെ കാര്യവും വിഭിന്നമല്ല ..ഇതൊന്നും കാണാതെ ലീഗ് വിരോധം മൂത്ത് തലയ്ക്കു മത്തുപടിച്ചുകണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല ..
  മ്യാവു ...വിവാദ വ്യവസായങ്ങളുടെ കൂടെ പായുന്ന ചാനലുകാരുടെ അജണ്ടയില്‍ നേട്ടങ്ങളുടെ പട്ടികയ്ക്ക് സ്ഥാനമുണ്ടാകില്ലല്ലോ ..ലീഗിന്‍റെതാകുമ്പോള്‍ പ്രത്യേകിച്ച് ....

  ReplyDelete
 54. League is the great party of India, especially of kerala. Unitiy is our power...just remember that..

  ReplyDelete
 55. @ Mohammad Jamal

  http://kaalidaasan-currentaffairs.blogspot.com/2012/04/blog-post_24.html

  please visit this link

  ReplyDelete
  Replies
  1. @അനില്‍ഫില്‍ (തോമാ)...ഇത്തരം ഒരാളുടെ ബ്ലോഗാണോ പരിചയപ്പെടുത്തുന്നത് ....സംസ്കാരം നാലയലത്തുകൂടി പോയിട്ടില്ല ഇയാള്‍ക്ക് ..എല്ലാവരാലും ബഹുമാനിക്കുന്ന പാണക്കാട് തങ്ങളെ അഭിസംബോധന ചെയ്തത് ഇവിടെ എഴുതാന്‍ പോലും കഴിയില്ല ...എന്ത് ആരെഴുതിയാലും സത്യം സത്യമാല്ലാതാവില്ല ....

   Delete
  2. തോമയും, അനിലും കാളിദാസനും ഒക്കെ എന്താണെന്ന് അവരുപയോഗിക്കുന്ന ഭാഷയില്‍ നിന്ന് അറിയാലോ.
   എന്ത് നല്ല സംസ്കാരം

   Delete
  3. @ Mohammed Jamal എല്ലാവരാലും ബഹുമാനിക്കുന്ന പാണക്കാട് തങ്ങള് എന്ന് വേണ്ട
   മലപ്പുറത്തെ ലീഗുകാര് എന്നുപറയുന്നതാവും ശരി.കേരളത്തിലെ മറ്റുജില്ലക്കാര്ക്കും
   അവിടത്തെ ബോധമുള്ള ജനങ്ങള്ക്കും അറിയാം പുള്ളിയെയും ലീഗെന്ന ബിസിനസസ്
   സ്ഥാപനത്തെക്കുറിച്ചും.പച്ചകണ്ടാല് വെറിളിപിടിക്കുന്ന ലീഗുകാര്ക്ക് പുള്ളിക്കാരന്
   ദിവ്യനായിരിക്കാം

   Delete
 56. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് അച്യുതാനന്ദന്‍ എന്താണ് പറഞ്ഞത് ? "എനിക്ക് പല നല്ല കാര്യങ്ങളും ചെയ്യണമെന്നുണ്ടായിരുന്നു പക്ഷെ പാര്‍ട്ടി സമ്മതിച്ചില്ല. അതുകൊണ്ട് എനിക്ക് ഒരവസരം കൂടി തരൂ". ഒരു മുഖ്യ മന്ത്രി ഇങ്ങനെ പറയണമെങ്കില്‍ ആ പാര്‍ടിക്ക് കാര്യമായ കുഴപ്പം കാണുമെന്നു മനസിലാക്കാവുന്നതെ ഉള്ളു. അവിടെ ധാരാളം മെമ്പര്‍ മാര്‍ പാര്‍ട്ടി യുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. അവര്‍ ചിലപ്പോള്‍ പാര്‍ട്ടി വിടും. തനിച്ചു നിന്നാല്‍ അവരെ മാര്‍ക്സിസ്റ്റ്‌ ഗുണ്ടകള്‍ വകവരുത്തും. പിന്നെ അവര്‍ക്ക് രക്ഷ യു ഡി എഫ് ആണ്. ഇങ്ങനെ രാജി വച്ച് വരുന്നവര്‍ക്ക് അവര്‍ക്ക് പഴയ പാര്‍ട്ടി യില്‍ ഉണ്ടായിരുന്ന സ്ഥാനങ്ങള്‍ നല്‍ക്കുന്നത് തെറ്റാണോ ? ഇറക്കുമതി ചെയ്ത കമ്മ്യൂണിസം നടപ്പാക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം നമ്മുടെ കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് വൈകി ആണെങ്കിലും മനസിലായതില്‍ സന്തോഷിക്കുക. പുതിയ തത്വ സംഹിത അവര്‍ തയ്യാറാക്കട്ടെ.

  പിന്നെ സെല്‍വരാജ് കോണ്‍ഗ്രസ്‌ മെംബെര്‍ഷിപ്‌ എടുത്തു കൈപത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്‌ എന്നുവച്ചാല്‍
  സ്വാതന്ത്ര്യ സമരത്തെ നയിച്ച പ്രസ്ഥാനമാണ്‌. മഹാത്മാ ഗാന്ധിയുടെ പ്രസ്ഥാനമാണ്‌.
  ഇന്ത്യയിലെ ഏറ്റവും വലിയ ദേശിയ പ്രസ്ഥാനമാണ്‌.
  മതേതര ഇന്‍ഡ്യ ക്കായി പൊരുതിയ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസ്ഥാനമാണ്‌.
  പൂര്‍ണ സ്വരാജ് ആണ് കോണ്‍ഗ്രസിന്റെ ലക്‌ഷ്യം.
  ഇന്ത്യയുടെ എല്ലാ ഭാഗത്തും വേരുകള്‍ ഉള്ള പ്രസ്ഥാനമാണ്‌. അല്ലാതെ മൂന്നു സ്റ്റേറ്റ് ലോ - ഒന്നോ രണ്ടോ ജില്ലയിലോ മാത്രമുള്ള പ്രസ്ഥാനമല്ല.
  എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളുന്ന പ്രസ്ഥാനമാണ്‌. പവപെട്ടവാണോ പണക്കാരനോ എന്ന വ്യത്യാസമില്ലാതെ ജാതി മത ഭേധമെന്യേ ആര്‍ക്കും അംഗമാകാവുന്ന പ്രസ്ഥാനമാണ്‌. (മേല്പറഞ്ഞ ഗുണങ്ങള്‍ നിങ്ങളുടെ ചായയില്‍ അല്ല പാര്‍ട്ടി യില്‍ ഉണ്ടോ ?)
  മേല്പറഞ്ഞ ഗുണങ്ങള്‍ ഉള്ള ഒരു പാര്‍ട്ടി യില്‍ മെംബെര്‍ഷിപ്‌ കിട്ടുക എന്നത് അഭിമാനകരമായ കാര്യമാണെന്ന് സെല്‍വരാജ് പറഞ്ഞതില്‍ തെറ്റുണ്ടോ ? അഭിപ്രായം ഇരുമ്പുലക്ക അല്ല എന്ന് പറഞ്ഞത് ശ്രീമാന്‍ മാര്‍ക്സ് തന്നെയല്ലേ ?

  ReplyDelete
  Replies
  1. ചെലപ്പ ഈ കമന്റിനു ബെസ്റ്റ് ഗോമടിക്ക് ഉള്ള അവാര്‍ഡ് കിട്ടിവായിരിക്കും

   Delete
  2. എങ്കില്‍ താങ്കളുടെ പ്രസ്തനതെകുരിച്ചു (ലക്‌ഷ്യം, നേതാക്കള്‍ രാജ്യത്തിനും സംസ്ഥാനത്തിനും നല്‍ക്കിയ സംഭാവന, ആര്‍ക്കെല്ലാം മെമ്പര്‍മാരകം, എന്ന് ഞാന്‍ വിവരിച്ച പോലെ ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാമോ ? മുന്‍പ് അച്യുതാനന്ദനെ പൊക്കി എഴുതിയ ഒരാളോട് പുള്ളി നാടിനായി ചെയ്ത പത്തു കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുള്ളിക്ക് വാക്കുകളില്ലായിരുന്നു. താങ്കളുടെ പ്രസ്ഥാനത്തെ കുറിച്ചുള്ള ഒരു വിവരണം ദയവായി നല്‍ക്കുക.

   Delete
 57. കൈപ്പത്തിയുടെ മാനം വിറ്റ് വ്യഭിച്ചരിച്ചവര്‍ക്ക് ചരിത്രം എങ്ങനെ മാപ്പ് കൊടുക്കും?സെല്‍വരാജിനെ പോലുള്ള ഏതു വൃത്തികെട്ടവനും എപ്പോഴും ഓടികയറാവുന്ന വഴി അമ്പലം ആണല്ലോ നമ്മുടെ കൊണ്ഗ്രെസ്സ്...

  ഇന്നും കേരളം മുഴുവന്‍ അനുയായികള്‍ ഉള്ള ഏക കൊണ്ഗ് രെസ്സ് നേതാവായ സാക്ഷാല്‍ കെ കരുണാകരന്റെ മകന്‍ മുരളിക്ക് മാത്രം 3 രൂപാ മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ "മണ്ടത്തല"ക്ക് കൃമി കടിആയിരുന്നു.(ലീഡറുടെഅന്ത്യഅഭിലാഷം ആയിരുന്നിട്ടു പോലും)

  സെല്‍വരാജ് ജയിച്ചാല്‍ ഇനി മുരളിയെ നിയമസഭയുടെ അഞ്ചാം നിരയിലേക്ക് പുതിയ ബഞ്ച് ഇട്ടു തള്ളാനാണ് ലീഗുമായുള്ള ചതിയന്‍ ചന്തുവിന്റെ രഹസ്യകരാര്‍...

  എടൊ പൊട്ടകൊണ്ഗ്രെസ്സ്കരാ അവന്മാര്‍ രണ്ടും കൂടി നമ്മുടെ പാര്‍ട്ടിയെ വിറ്റ് ബിരിയാണി അടിച്ചുകഴിഞ്ഞു...യഥാര്‍ത്ഥ കൊണ്ഗ്രെസ്സ്കാര്‍ ഉണ്ടെങ്കില്‍ ഇന്ദിരയും ലീഡറും രാജീവും ഉയര്‍ത്തിയ ആത്മാഭിമാനം ബാക്കി ഉണ്ടങ്കില്‍ നെയ്യാറ്റിന്‍കരയില്‍ ഇവന്മാര്‍ക്ക് പണികൊടുക്ക്‌...

  ReplyDelete
 58. ഈ എല്ലാ കൊയപ്പത്തിനും കാരണം ലീഗ് അല്ലെ ? ഈ ലീഗ് ഇല്ലങ്കി ഇവിടത്തെ ബരണം നടക്കൂല്ലേന്നു ? ഒക്കെയും കള്ളമ്മാരാ ..അല്ലെ കുഞ്ഞാളിക്കുക്ക്ട്ടി പെണ്ണ് പിടിച്ചു നാരില്ലേ ..കോണ്ഗ്രസ് നല്ല പാര്‍ട്ടി ആണ് ..പക്ഷേങ്കി കംമുന്സിട്ടും അതിലും നല്ല പര്ര്‍ത്ടി ആണ് ..അപ്പൊ സെലുവ രാജിനെ ജയിപ്പിക്കാം പാടില്ലേ ? പക്ഷെ എന്ത് പരനജലും ലീഗിനെ തോപ്പിക്കണം ..ലീഗ് ഞമ്മക്ക് വേണ്ടാ ..അത്രേം നാറ്റം ഒള്ള പാര്‍ട്ടി ഇല്ല ..ബി ജെപി കൊള്ളാം ..ഇനി ഇവിടെ ബിജെപി ബരിക്കട്ടെ ..ഇങ്ങനെ എയുതിയതില്‍ വേഷമം ഉള്ളവര്‍ കൊറച്ചു വേഷമിക്കട്ടെ ..

  ReplyDelete
 59. വള്ളിക്കുന്ന് മാഷ് യൂഡീയെഫ്ഫിനെ കുറ്റപ്പെടുത്തിത്തുടങ്ങി. അതിനര്‍ത്ഥം ലീഗ്, യൂഡീയെഫിനെ വെറുത്തു (കുറഞ്ഞ പക്ഷം, കുഞ്ഞാലിക്കുട്ടി യൂഡീയെഫ്ഫിനെ വെറുത്തു...) എന്നാണോ...?! സെല്‍വനു പകരം ആറാം മന്ത്രിക്കു പറ്റിയ ആരെങ്കിലുമായിരുന്നെങ്കില്‍... എന്തുചെയ്യാം...8% വോട്ട് ആര്‍ക്കു വേണം...??!

  ReplyDelete
 60. "ഈ തിരഞ്ഞെടുപ്പില്‍ സെല്‍വരാജ് എട്ടു നിലയില്‍ പൊട്ടേണ്ടത്‌ നെയ്യാറ്റിന്‍കരക്കാരുടെ മാത്രം ആവശ്യമല്ല, അത് കേരളക്കരയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കൂടി അനിവാര്യതയാണ്"-ഞാനും ഇതേ അഭിപ്രായക്കാരനാണ്

  ഇതൊക്കെ ഒരു ബിസിനസല്ലേ .....നിങ്ങള് ഇതിനെ ഇത്രക്ക് സീരിയസ് ആയി എടുക്കണോ ...?

  ReplyDelete
 61. പോസ്റ്റിന്റെ വിഷയവുമായി ഒട്ടും നീതി പുലര്‍ത്താത്ത കമന്റുകള്‍ നിരന്തരം വരികയും അത് ചര്‍ച്ചയെ വഴിതെറ്റിക്കുകയും ചെയ്യുന്നതിനാല്‍ ഒരു പരീക്ഷണാര്‍ത്ഥം comments moderation വെക്കുന്നു. ഏതു വിഷയത്തിലുള്ള പോസ്റ്റ്‌ ആണെങ്കിലും അവയിലൊക്കെ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ഒരേ തരം കമന്റുകള്‍ ഒരു തരം കൃമികടി ബാധിച്ചവരെപ്പോലെ നിരന്തരം പോസ്റ്റുന്നവരെക്കൊണ്ടുള്ള ശല്യം വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. ഈ ഒരു മണിക്കൂറില്‍ തന്നെ പത്തോളം കമന്റുകള്‍ എനിക്ക് spam ഫോള്‍ഡറിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. :))

  ReplyDelete
  Replies
  1. സെല്വരാജ് നെയ്യാറ്റിന്കരയില് വിജയിക്കണമോ വേണ്ടയോ അത് ജനം തീരുമാനിക്കും
   ജൂണ് 15 അതിന് സാക്ഷ്യം വഹിക്കും.ഒരുപിറവം ഇവിടെ ഇനി ആവര്ത്തിക്കില്ല
   ഇല്ലാത്ത വകുപ്പു കുത്തികേറ്റി ജനത്തെ മുടിക്കുന്ന ഭരണം ജനം മടുത്തുതുടങ്ങി
   നിരന്തരമായി ലീഗിനെതിരെ എന്തുകൊണ്ട് കമന്റ് വരുന്നു എന്ന് താങ്കള്
   ചിന്തിച്ചിട്ടുണ്ടോ ? കേരളരാഷ്ട്രീയതതില് വികസനത്തിന് വിലങ്ങുതടിയായി
   നില്ക്കുന്ന ഒന്നിനെ 13 ജില്ലക്കാര് ഒറ്റക്കെട്ടായി എതിര്ക്കും അതുസ്വാഭാവികം

   Delete
 62. Anonymous, u r culture is !!!!!!!!!!!

  ReplyDelete
 63. കോണ്‍ഗ്രെസ്സ്കാര്‍ ശെല്‍വരാജിനോട് പരസ്യമായി ഇങ്ങനെ പറയും.

  കാലുമാറാന്‍ കാശ്ശു തരും, മാറി കഴിഞ്ഞാല്‍ മത്സരിക്കാന്‍ സീറ്റും തരും. മത്സരിച്ചു ജയിച്ചു കഴിഞ്ഞാല്‍ നാടാര്‍ മന്ത്രി സ്ഥാനത്തെ പറ്റി ആലോചിക്കാം. പക്ഷെ ഇപ്പോള്‍ എടുത്തു തരാന്‍ കയില്‍ മന്ത്രി സ്ഥാനം ഒന്നും ഇല്ല.

  രഹസ്യമായി പറയാതെ പറയുന്നത് ഇങ്ങനെയും.

  കാലുമാറാന്‍ കാശ്ശു തരും, മാറി കഴിഞ്ഞാല്‍ മത്സരിക്കാന്‍ സീറ്റും തരും. എന്നാല്‍ മത്സരിച്ചു തോറ്റാല്‍ ചവിട്ടി ക്കൂട്ടി ഒരു മൂലയ്ക്ക് ഇടും. പിന്നെ സീറ്റ് എന്നൊക്കെ പറഞ്ഞോണ്ട് വന്നേക്കരുത്. വീട്ടില്‍ ചൊരിയും കുത്തി ഇരുന്നോണം.

  കാലുമാരുന്ന എല്ലാവരും ഓര്‍ക്കേണ്ട കാര്യം ആണ് ഇത്.

  എന്തായാലും ശെല്‍വരാജ് തോറ്റാല്‍ ഏറ്റവും സന്തോഷിക്കേണ്ടത് ലീഗ് തന്നെ ആണ്. എങ്കില്‍ അല്ലെ സമ്മര്ധ രാഷ്ട്രീയം മുറക്ക് കൊണ്ടുപോകാന്‍ പറ്റൂ ഇല്ലെങ്ങില്‍ നാളെ അഞ്ചാം മന്ത്രിയും ഉയര്‍ത്തിപ്പിടിച്ചു നാടാര്‍ സമുദായവും ഇറങ്ങും. കൂടെ കോണ്‍ഗ്രസിനും സമാധാനിക്കാം. അങ്ങേര എങ്ങാനും ജയിച്ചു വന്നാന്‍ ഇനിയും എന്തൊക്കെ പുകിലുകള്‍ ഉണ്ടാവുമോ ആവോ? തോറ്റാല്‍ ഒന്നും സംഭവിക്കാത്ത പോലെ മുന്നോട്ടു പോകാം ഉള്ളത് അനുഭവിച്ചാല്‍ മതിയല്ലോ. പിന്നെ LDF ഇന്റെ കാര്യം പറയണ്ടല്ലോ, ശേലവരാജിനെ എങ്ങനെയും തോല്‍പ്പിക്കാന്‍ തന്നെ അവര്‍ ശ്രമിക്കും. എങ്കിലും UDF മണ്ഡലത്തില്‍ ശെല്‍വരാജ് തോല്‍ക്കും എന്നൊന്നും ഉറപ്പു പറയാന്‍ വയ്യ. പക്ഷെ രാജഗോപാല്‍ ഒരു നല്ല സ്ഥാനാര്‍ഥി ആണ്. നമ്മുടെ അദ്വാനിയെ യും സുഷമയും ഒക്കെ NSS ആസ്ഥാനത് ഒന്ന് വരുത്തി നോക്കിക്കേ. എന്തായാലും LDF ഉം UDF ഉം BJP യുടെ മുന്നില്‍ നന്നായി വിയര്‍ക്കും.

  ReplyDelete
 64. ((എന്തായാലും LDF ഉം UDF ഉം BJP യുടെ മുന്നില്‍ നന്നായി വിയര്‍ക്കും.))ദാമാശ പറഞ്ഞതാണോ ആണോ?

  ReplyDelete
 65. ഇലക്ഷന്റെ ചിലവ് മുഴിവനും ശെല്വന് വഹിക്കണം.മിന്നിട്ടിനു മിനിട്ടിനു
  വാക്കുമാറ്റുന്ന ഈ എംബോക്കിയുടെ കയ്യില് പാര്ട്ടിയെ വിറ്റകാശു കാശുണ്ടല്ലോ

  ReplyDelete
 66. അതിവേഗം ബഹുദൂരം എന്നു പറഞ്ഞത് ഇലക്ഷന് നടത്തികളിക്കാനായിരുന്നോ
  പിള്ളയുടെ പുത്രദുഖം ലീഗിന്റെ അഞ്ചാം പുയ്യാപ്പിള മാണിയുടെ രാജ്യസഭാസീറ്റ്
  പൊഡര്കുട്ടപ്പന്റെ സൌന്ദര്യപിണക്കം പിന്നെ പാമോയിലിലും ക്രീമിലും ചവിട്ടി
  വീഴാതെയുള്ള നടത്ത നിയന്ത്രണം ഇതെല്ലാം കഴിഞ്ഞ് എപ്പോഴാ ഉമ്മച്ചാ വോട്ടുകുത്തി
  മന്ത്രിയാക്കിയ കഴുത എന്ന് രാഷ്ട്രീയക്കാര് വിളിക്കുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്ക്ക്
  പരിഹാരം കാണുക നമ്മുടെ നാടും പുരഗോഗമിക്കുന്നുണ്ട്

  ReplyDelete
 67. വീണ്ടും തിരഞ്ഞെടുപ്പ് വര്ഷത്തില് രണ്ടെണ്ണം പോരാ അടുത്തത് ഉടനെ ഉണ്ടെന്ന്
  വിഷ്ണുനാഥന്റെ അശരീരി ഉണ്ടായിരുന്നു.കഴിഞ്ഞ അഞ്ചുകൊല്ലം അച്ചുഹസാരെ
  ഉറങ്ങിതീര്ത്തെന്ന പാരാതിയുമായി മുണ്ടുമുറുക്കി ചാടിയ ഉമ്മനും വേതാളങ്ങളും
  തിരഞ്ഞെടുപ്പു നടത്തിയും ഗ്രൂപ്പിലെ സൌന്ദര്യ പിണക്കങ്ങള് തീര്ത്തും കാലക്ഷേപം
  കഴിക്കും.എന്തൊക്കെയായാലും ഞാനടക്കമുള്ളവര് തെരഞ്ഞെടുപ്പെന്നു കേട്ടാല്
  ചക്കകൂട്ടാന് കണ്ട ഉത്സാഹത്തില് ഓടാറുണ്ട് എന്തിനാണെന്നിപ്പോഴും അറിയില്ല

  ReplyDelete
 68. സെല്വരാജാ നിന്നെ ജനം അങ്ങീകരിച്ചേനെ രാമചന്ദ്രന് മാസ്റ്ററെപോലെ പാര്ട്ടി വിട്ടിരുന്നെങ്കില്
  വിങ്ങുന്നഹൃദയവുമായി ആ തികഞ്ഞ കോണ്ഗ്രസ്സുകാരന് പാര്ട്ടിയില് നിന്നും പടി
  യിറങ്ങിപ്പോള് ഇക്കൂട്ടത്തില് എത്രപേര് അദ്ദേഹത്തിന് വേണ്ടി വാദിച്ചു.?
  മലപ്പുറം ലീഗും മാണിയും യുഡിഎഫിനെയും കോണ്ഗ്ര. മാംസത്തിനും
  രക്തത്തിനും പോലും വിലപറഞ്ഞ് വാങ്ങിയപ്പോള് ഒറ്റപെട്ടുപോയ് രാമചന്ദ്രന്
  ചെയ്തതുപോലെ വീട്ടിലിരിക്കണമായിരുന്നു.പക്ഷേ വൈകുന്നേരങ്ങളില് കുടുംബസമേതം
  സിറ്റിയില് കറങ്ങാനും പള്ള നിറയ്ക്കാനുമുള്ള കാശ് സ്വയം കണ്ടത്തേണ്ടി വരും
  സെല്വന് അത് ശീലമില്ലല്ലോ

  ReplyDelete
 69. ഹേ അടികൂടുന്നവരേ അടിക്കടി തെരഞ്ഞെടുപ്പുനടത്താനുള്ള കാശ് എവിടന്നാണെന്ന് നിങ്ങള്
  ചിന്തിക്കാറുണ്ടോ ? .വലതനും ഇടതനും താമരക്കും മാനം അല്ലാതെ
  മറ്റൊന്നും നഷ്ടപെടാനില്ല .സാധാരണക്കരനോ ഹഹഹഹഹ ചെന്ന് വോട്ട് കുത്തി
  കൊടുക്ക് എന്നിട്ട് വീട്ടില് ചെന്ന് പുഴുവരിച്ച റേഷന് അരികൊണ്ടുണ്ടാക്കിയ കഞ്ഞി
  മോന്ത് ഹഹഹഹഹഹഹഹഹഹഹഹഹ

  ReplyDelete
  Replies
  1. ഷാനവാസ്, ചാലക്കുടി.July 7, 2012 at 8:07 PM

   പ്രിയ സുഹൃത്തേ താങ്കളുടെ വിമര്‍ശനങ്ങള്‍ ഞാന്‍ വായിച്ചു. വിമര്‍ശനങ്ങള്‍ തനി സി പി എം പ്രവര്തകന്റെതാണെന്ന് മനസിലായി. സുഹൃത്തേ താങ്കള്‍ ചരിത്രം വായിക്കുന്നത് നന്നായിരിക്കും പ്രതേകിച്ചു ഇന്‍ഡോ- ചൈനീസ് യുദ്ധ സമയത്തെ കേരള ചരിത്രം. അപ്പോള്‍ മനസിലാകും കേരളത്തിലെ കമ്മുണിസ്റ്റു പാര്‍ട്ടികള്‍ എന്താണെന്ന്. ഇത് വായിച്ചിട്ട് ഞാന്‍ കമ്മുണിസ്റ്റു വിരുധനാണെന്ന് കരുതി എന്റെ ഐ ഡി ഹാക്ക് ചെയ്യരുതേ, എന്‍റെ വീട്ടില്‍ കമ്മുണിസ്റ്റു പാര്‍ട്ടിയുടെ യോഗങ്ങള്‍ കണ്ടും മുദ്രാവാക്യങ്ങള്‍ കെട്ടും ആണ് ഞാന്‍ വളര്‍ന്നത്‌.........

   Delete
 70. അയോഗ്യനാക്കേണ്ടുന്നതിനുപകരം അതേ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ഈ നപുംസകത്തെ രാഷ്ട്രീയ ഭേദമന്യേ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാ‍ാസികളുടെ കടമയാണ്.

  ReplyDelete
 71. ഭിക്ഷയായികിട്ടിയ നാലുസീറ്റ്ഭൂരിപക്ഷത്തില് യുഡിഎഫ് തെണ്ടാനിറങ്ങിയപ്പോഴേ
  ഇതെല്ലാം മുന്നില് കണ്ടതാ കുതിരക്കച്ചടവും കുതികാല് വെട്ടും നടത്തിയാല്
  മാത്രമേ അഞ്ചുവര്ഷം തികക്കാനൊക്കൂ എന്ന് നല്ലവണ്ണംറിയാവുന്നവരാ കോണ്ഗ്രസ്സിലം
  പുദ്ധിജീവികള് കേരളത്തിലെ സകലമാലിന്യങ്ങളേയും ഗ്രൂപ്പായി തിരിച്ച് തോളിലേറ്റി
  നടക്കുന്ന കോണ്ഗ്രസ്സ് പിസിജോര്ജ്ജെന്ന അയാളെ എന്താപറയുക കുപ്പയെ മുന്നില്
  നിര്ത്തി കളിക്കുകയല്ലേ കളിഇനിയും തുടരും....

  ReplyDelete
  Replies
  1. നാല് അല്ല ഒരു സീറ്റ് ഭൂരിപക്ഷം ആയാല്‍ കൂടി ഭരിക്കാന്‍ അത് മതി. ഭരണത്തെ തെണ്ടുക എന്ന് വിളിച്ചാല്‍ കേരളത്തിലെ ഇരു മുന്നണികളും അത് തന്നെ ആണല്ലോ ചെയ്യുന്നത് എന്ന് പറയേണ്ടി വരും. അങ്ങനെ ഉള്ള ആ നാല് സീറ്റ്‌ ആരും ഭിക്ഷ കൊടുത്തത് അല്ല. മത്സരിച്ചു ജയിച്ചത്‌ തന്നെ അല്ലെ? അത് കൊണ്ട് ഇങ്ങനെ തിരുത്തി എഴുതണം.

   "വെറും നാലുസീറ്റ്ഭൂരിപക്ഷത്തില് യുഡിഎഫ് ഭരിക്കാന്‍നിറങ്ങിയപ്പോഴേ
   ഇതെല്ലാം മുന്നില് കണ്ടതാ കുതിരക്കച്ചടവും കുതികാല് വെട്ടും നടത്തിയാല്
   മാത്രമേ അഞ്ചുവര്ഷം തികക്കാനൊക്കൂ എന്ന് നല്ലവണ്ണംറിയാവുന്നവരാ കോണ്ഗ്രസ്സിലം
   പുദ്ധിജീവികള് കേരളത്തിലെ സകലമാലിന്യങ്ങളേയും ഗ്രൂപ്പായി തിരിച്ച് തോളിലേറ്റി
   നടക്കുന്ന കോണ്ഗ്രസ്സ് പിസിജോര്ജ്ജെന്ന അയാളെ എന്താപറയുക കുപ്പയെ മുന്നില്
   നിര്ത്തി കളിക്കുകയല്ലേ കളിഇനിയും തുടരും...."

   Delete
 72. തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനകളിലുള്ളവരാണ് രാഷ്ട്രീയപാര്‍ട്ടികളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള സംഘടനകളില്‍ ഉള്ളവര്‍ കയറ്റിപ്പറ്റിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന്റേതായ ദോഷം സംഭവിച്ചിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.ഇത്തരക്കാരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആര്യാടന്‍ പറഞ്ഞു.

  ReplyDelete
 73. സാത്വികനായിരുന്ന ഒരു രാഷ്ടീയ എതിരാളിയെ കൊല്ലുന്നതില്‍ കവിഞ്ഞ തീവ്രവാദവും ഭീകരതയും എന്താണ്? ഇന്ദിര ഗാന്ധി വ്യക്തിപരമായി ഇടപെട്ട് മരണമൊഴി അടക്കമുള്ള തെളിവുകള്‍ മുക്കി. നിലമ്പൂരിലെ കോണ്‍ഗ്രസ്സുകാരാണു കൊന്നത് എന്ന് ആര്യാടന്‍ പോലും നിഷേധിച്ചില്ല. ആര്യാടനു പങ്കില്ലാതെ നിലമ്പൂരിലെ കോണ്ഗസുകാര്‍ എന്തെങ്കിലും ചെയ്യുമോ
  link: http://www.old2.kvartha.com/comrade-kunjalis-autobiography-will-be-published-as-book-131988.html
  "...............
  ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയായ ആര്യാടന്‍ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാല്‍ ആര്യാടന് കേസില്‍ പങ്കില്ലെന്ന് പറഞ്ഞ് വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് 1980ല്‍ അതെ ആര്യാടനെ സ്ഥാനാര്‍ഥിയാക്കി പാര്‍ട്ടി വോട്ട് പിടിച്ചു. കേരളത്തില്‍ ആദ്യമായി വെടിയേറ്റ് മരിക്കുന്ന എം എല്‍ എയായിട്ടും ഇന്നും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ ഒടുങ്ങിയിട്ടില്ല.കേസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതുമില്ല. അദ്ദേഹത്തിന്റെ മരണമൊഴി സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് മരണമൊഴി കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ജീവചരിത്രത്തില്‍ ആര്യാടനാണ് തന്നെ വെടിവെച്ചതെന്ന് കുഞ്ഞാലി പോലീസിലും നിലമ്പൂര്‍ ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കും നല്‍കിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്........"

  ReplyDelete
 74. ഇങ്ങനെയുള്ള പിതൃശൂന്യരെ തോല്‍പ്പിച്ചാല്‍ പോരാ....
  മുട്ടുകാല്‍ തല്ലി ഒടിക്കണം..
  എന്നാലേ തോന്നുമ്പോള്‍ ഇറങ്ങിപ്പോന്ന കസേരയില്‍ കയറിയിരിക്കാന്‍
  പിന്നില്‍ ഊണും ഉറക്കവും ഇല്ലാതെ പെടാപാട് പെട്ടവണ്ടേ വേദന അറിയൂ...


  .....*

  ReplyDelete
 75. തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് ആരാണ്ടോ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്... by Jawaharlal Nahru

  ReplyDelete
 76. പ്രിയ വള്ളിക്കുന്നെ... ഈ തരം രാഷ്ട്രീയ സദാചാരം തൊട്ടു തീണ്ടിയില്ലാത്ത പിതാരഹിതന്മാരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ നമുക്ക് ഏഴു ജന്മം കഴിഞ്ഞാലും മോക്ഷം കിട്ടില്ല.. പാവം നെയ്യാറ്റിന്‍കരയിലെ ജനങ്ങളെങ്കിലും ഈ സത്യം തിരിച്ചരിഞ്ഞെങ്കില്‍ നന്നായിരുന്നു.....

  ReplyDelete
 77. എന്നിട്ടിപ്പോ എന്തായി ?

  ReplyDelete
 78. selvaraaj what he lold was a real truth>>>

  ReplyDelete