May 21, 2012

ജയരാജനെന്താ കൊമ്പുണ്ടോ?

സി പി എം തീപ്പന്തമാകാന്‍ പോവുകയാണത്രെ! ജയരാജനെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നാണ് ഭീഷണി. അടിപിടി സിനിമകളില്‍ വടിവാളുമായി ചന്തയില്‍ ഇറങ്ങി വെല്ലുവിളിക്കുന്ന തെരുവ് ഗുണ്ടകളുടെ ഭാഷയിലും  ശൈലിയിലുമാണ് സഖാവ് ടി പി വധം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരെ സി പി എം നേതാക്കള്‍ വിരട്ടുന്നത്. ഞങ്ങളുടെ നേതാക്കളെ തൊട്ടാല്‍ പാര്‍ട്ടി ഒരു തീപ്പന്തമായി ആളിക്കത്തും എന്ന സഖാവ് പിണറായിയുടെ പ്രസ്താവന കേട്ടപ്പോള്‍ കീരിക്കാടന്‍ ജോസിനെയാണ് എനിക്കോര്‍മ വന്നത്. വളരെ സിമ്പിള്‍ ആയ ഒരു സ്ട്രാറ്റജിയാണ് കീരിക്കാടന്‍മാര്‍ക്കുള്ളത്‌. കയ്യില്‍ കോപ്പുണ്ടായാലും ഇല്ലെങ്കിലും ആളുകളെ പേടിപ്പിച്ചു നിറുത്തുക. ആര്‍ക്കും കാണാന്‍ പാകത്തില്‍ ഒരു കത്തി അരയില്‍ തിരുകി ചന്തയില്‍ ഇറങ്ങി വെറുതെ ഒന്ന് മീശ പിരിച്ചാല്‍ തന്നെ ഒരുമാതിരിപ്പെട്ട ആളുകളൊക്കെ അതില്‍ വീഴും. അയാളുടെ അരയില്‍ ഉള്ളതിന്റെ രണ്ടിരട്ടി വലിപ്പമുള്ള കത്തി ചന്തയിലെ കടകളില്‍ തൂങ്ങിക്കിടപ്പുണ്ടാകും. പക്ഷേ ആ മീശ പിരിക്കല്‍ ഉണ്ടാക്കിയ ഭയം കാരണം ഒരാളും കീരിക്കാടനുമായി ഏറ്റുമുട്ടാന്‍ തയ്യാറാകില്ല.

സഖാവ് പിണറായി വിജയന്‍ ഇപ്പോള്‍ പോലീസിനു നേരെ പ്രയോഗിക്കുന്നത് ഈ കീരിക്കാടന്‍ തന്ത്രം    തന്നെയാണ്. മീശ പിരിച്ചു പോലീസിനെ വിറപ്പിച്ചു നിറുത്തുക. കൊലപാതകം അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് കൃത്യമായ ഒരു ലക്ഷമണ രേഖ വരച്ചു കൊടുക്കുകയാണ് സഖാവ്. ആരെയൊക്കെ അറസ്റ്റ് ചെയ്യാം ആരെയൊക്കെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന്. അന്വേഷണമൊക്കെ നടത്തിക്കോളൂ പക്ഷേ പാര്‍ട്ടി നേതാക്കളെ തൊട്ടുകളിച്ചാല്‍ വിവരം അറിയും എന്ന മുന്നറിയിപ്പ്. കണ്ണൂരില്‍ മൂന്ന് ജയരാജന്‍മാരുണ്ട്. അതില്‍ ഒരു ജയരാജനിലേക്കും അന്വേഷണം നീളാന്‍ പാടില്ല. സംശയമുണ്ടെങ്കില്‍ പോലും അവരെ വിളിച്ചു വരുത്താനോ ചോദ്യം ചെയ്യാനോ പാടില്ല. സിനിമ കാണുന്നവര്‍ക്കൊക്കെ അറിയാം, കീരിക്കാടനെപ്പോലെ അത്യാവശ്യം നിലവാരമുള്ള വില്ലന്മാര്‍ ഒരു സംഘട്ടന രംഗത്തും ആദ്യമേ ചാടി വീഴില്ല എന്ന്. തുടക്കത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അസിസ്റ്റന്ടുമാരെ അയക്കുകയാണ് പതിവ്. ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് അറസ്റ്റ് ചെയ്ത കൂത്തുപറമ്പ് ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ സമ്മര്‍ദ്ധ തന്ത്രം ചെലുത്തി മോചിപ്പിക്കാന്‍ എം വി ജയരാജനെ എല്പിക്കുകയാണ് സഖാവ് പിണറായി ചെയ്തത്. പരല്‍ മീനുകള്‍ക്കപ്പുറം  വമ്പന്‍ സ്രാവുകള്‍ക്ക് ഈ കൊലപാതകത്തിലുള്ള പങ്ക് വെളിപ്പെടുന്നവിധം നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയും എന്ന് പോലീസ് സംശയിക്കുന്ന  ഒരാളാണ് പാര്‍ട്ടി ഓഫീസിലെ സെക്രട്ടറി.അയാളെയാണ് പേനാക്കത്തി കാട്ടി അസിസ്റ്റന്റ്‌ പോയി മോചിപ്പിച്ചു കൊണ്ട് വന്നത്.


സി പി എം അതിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ഒറ്റപ്പെട്ട ഒരു സംഭവം ഉണ്ടായിട്ടില്ല. സഖാവ് ടി പി ചന്ദ്രശേഖരന്റെ കൊല പാര്‍ട്ടി തീരുമാനം ആയിരുന്നു എന്നത് ഇന്ന് പകല്‍പോലെ വ്യക്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളൊക്കെ സൂചിപ്പിക്കുന്നത് അതാണ്‌. പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ ഒരു സഖാവിനെ അമ്പത്തി രണ്ടു വെട്ടുകള്‍ വെട്ടി ക്രൂരമായി കൊന്ന ശേഷം കൊലയാളികളെ സംരക്ഷിച്ചു നിറുത്തുവാന്‍ ഒരു പാര്‍ട്ടി ശ്രമിക്കുന്നുവെങ്കില്‍ ആ സമീപനം എത്രമാത്രം ജനവിരുദ്ധമാണ്? കോണ്ഗ്രസ്സുകാര്‍ പത്തുകൊല്ലം എല്ലുമുറിയെ പണിയെടുത്താല്‍ കിട്ടാത്ത സി പി എം വിരുദ്ധ തരംഗമാണ് കഴിഞ്ഞ പത്തു ദിവസം കൊണ്ട് സി പി എം നേതാക്കള്‍ സ്വയം ഉണ്ടാക്കിയിരിക്കുന്നത്. പൊതുജനത്തിന്റെ മനസ്സ് വായിക്കാന്‍ കഴിയാത്ത ഈ മുരടന്‍ നേതൃത്വം പതിനായിരങ്ങള്‍ വിയര്‍പ്പും ജീവനും നല്‍കി വളര്‍ത്തിയെടുത്ത ഒരു വലിയ പ്രസ്ഥാനത്തെ കുരുതി കൊടുക്കുകയാണ്. ജനങ്ങളുടെ പള്‍സ് നോക്കി പ്രതികരിക്കുന്നതില്‍ മഹാവിരുതനായ സഖാവ് വി എസ് ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേ തീരൂ എന്ന അദ്ദേഹത്തിന്റെ പുതിയ നിലപാട് ഇത്തരമൊരു പാശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. ക്വട്ടേഷന്‍ സംഘത്തിനു വേണ്ടി തീപ്പന്തമായി ആളിക്കത്താന്‍ എന്നെക്കിട്ടില്ല എന്ന് തന്നെയാണ് വി എസ് പറഞ്ഞിരിക്കുന്നത്.    

എന്തിനാണ് സി പി എം ഗുണ്ടാ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്‌? ഉത്തരം കിട്ടാത്ത ചോദ്യമാണത്. സി പി എമ്മിനെപ്പോലൊരു ജനകീയ പ്രസ്ഥാനത്തിന് നിലനില്‍ക്കാന്‍ ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പിന്തുണ ആവശ്യമുണ്ടോ? ജയിലുകളില്‍ യൂനിറ്റുണ്ടാക്കിയാല്‍ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്‌ ചേരാനുള്ള മെമ്പര്‍മാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തന്നെ സി പി എമ്മിന് കിട്ടും. അത്രമാത്രം രാഷ്ട്രീയ കൊലയാളികളും തടവ്‌ പുള്ളികളുമാണ് പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ ജയിലുകളില്‍ കഴിയുന്നത്‌. ഇത്തരം തടവ്‌ പുള്ളികള്‍ ജയിലുകളിലെ വി ഐ പി കള്‍ ആണെന്നും അവരെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും മുന്‍ ജയില്‍ ഡി ജി പി യായിരുന്ന എം ജി എ രാമന്‍ പറയുകയുണ്ടായിട്ടുണ്ട്‌. ജീവനില്‍ പേടിയുള്ള ജയില്‍ വാര്‍ഡന്മാര്‍ ഇത്തരം തടവുപുള്ളികള്‍ ഉള്ള ഭാഗത്തേക്ക് തന്നെ പോകില്ല എന്നും  അവര്‍ എന്താവശ്യപ്പെട്ടാലും നിവൃത്തി കേടു കൊണ്ട് അത് സാധിപ്പിച്ചു കൊടുക്കാന്‍ തയ്യാറാകുന്ന ദുരവസ്ഥയുണ്ടെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി. നമ്മുടെ നിയമ സംവിധാനങ്ങളെപ്പോലും പാര്‍ട്ടി യന്ത്രങ്ങള്‍ എങ്ങിനെ കീഴടക്കിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് സെന്‍ട്രല്‍ ജയിലുകളില്‍ പോലുമുള്ള പാര്‍ട്ടി ആധിപത്യം.

മലയാളം ന്യൂസ്‌ 21 May 2012

ഗുണ്ടകളുടെ സഹായം ഇല്ലാതെ തന്നെ കേരള രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സി പി എം. ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്ന മഹാ നേതാക്കളും രക്തസാക്ഷികളും വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണത്. കേരളത്തിന്റെ മണ്ണില്‍ ഇനിയും വളരാന്‍ കഴിയും വിധം ഒരു ജനപക്ഷ ആശയാടിത്തറ അവര്‍ക്കുണ്ട്. സമീപനങ്ങളില്‍ ഒരു ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്ന ലക്ഷക്കണക്കിന്‌ ജനങ്ങള്‍ കേരളത്തിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അവരെയെല്ലാം ഒറ്റയടിക്ക് ഇടതു വിരുദ്ധരാക്കാനുള്ള ഭഗീരഥ യത്നത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറിയും ജയരാജന്‍മാരും ഇന്ന് ഏര്‍പ്പെട്ടിട്ടുള്ളത്. സഖാവ് ടി പി വധത്തില്‍ ഏതെങ്കിലും ഒരു ജയരാജന് പങ്കുണ്ടെങ്കില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പാര്‍ട്ടിയാണ് 'അറസ്റ്റ്' ചെയ്യേണ്ടത്. ജനപക്ഷത്തു നില്‍ക്കുന്ന ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനം അതാണ്‌. മറിച്ച് പോലീസിനെയും സര്‍ക്കാരിനെയും ഒരു കലാപത്തിന്റെ മുന്നറിയിപ്പ് നല്‍കി പേടിപ്പിച്ചു നിറുത്തുന്നത് ഏറ്റവും ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ ഗുണ്ടായിസമാണ്.

മ്യാവൂ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാര്‍ ഉപയോഗിക്കുന്ന 'പ്രത്യേക' സ്ഥലം അഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. അവിടെ തൂക്കിയ സി പി എം നേതാക്കളുടെ ചിത്രങ്ങള്‍ മാറ്റുവാന്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി - വാര്‍ത്ത‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സി പി എം സംസ്ഥാന കമ്മറ്റി ഓഫീസ് എന്ന് പേര് മാറ്റേണ്ടി വരുമോ?) Latest update പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

Related Posts
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)

89 comments:

 1. ബംഗാള്‍ നേതാകളെ പോലെ കണ്ണ് കാണാത്തവര്‍ തനെയാണ്‌ കേരളത്തിലുമുള്ള നേതാക്കളെന്ന് സൂചിപ്പികുന്നതാണ് സി പി എമ്മിന്റെ പ്രവര്‍ത്തികള്‍

  ReplyDelete
 2. സഖാവ് ടി പി വധത്തില്‍ ഏതെങ്കിലും ഒരു ജയരാജന് പങ്കുണ്ടെങ്കില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പാര്‍ട്ടിയാണ് 'അറസ്റ്റ്' ചെയ്യേണ്ടത്. ജനപക്ഷത്തു നില്‍ക്കുന്ന ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനം അതാണ്‌. മറിച്ച് പോലീസിനെയും സര്‍ക്കാരിനെയും ഒരു കലാപത്തിന്റെ മുന്നറിയിപ്പ് നല്‍കി പേടിപ്പിച്ചു നിറുത്തുന്നത് ഏറ്റവും ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ ഗുണ്ടായിസമാണ്.

  ReplyDelete
 3. ആരെയും ഇങ്ങോട്ട് കാണാനില്ലല്ലോ! :)

  ReplyDelete
 4. കേരളത്തില്‍ തീവ്രവാദം വളര്ത്തുന്നതില്‍ മൌദൂദിസ്റ്റ്‌ (ജമായത്തെ ഇസ്ളാമി)യുടെ പങ്കു പരിശോധിക്കേണ്ടതാണ്.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 5. shereef vengara, jeddahMay 21, 2012 at 12:16 PM

  ബഷീര്ക, രാവിലെ തന്നെ മലയാളം ന്യൂസില്‍ വായിച്ചു. ബ്ലോഗിലും പത്രത്തിലും ഒരു പോലെ കൊടുത്താല്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ഇല്ലാത്ത ധാരാളം ആളുകള്‍ക്ക് ഉപകാരപ്പെടും.

  ReplyDelete
 6. കണ്ണൂർ ജയിലിലെ കൊലപാതക കേസിൽ പ്രതിയായി ശിക്ഷയനുഭവിക്കുന്ന പാർട്ടി സഖാവിന്റെ വിരട്ടൽ ലഭിക്കാത്ത ജയിൽ വാർഡന്മാർ ചുരുക്കമാണു. നിന്റെ വീട് ഇന്ന സ്ഥലത്തെ ഇന്നയിടത്തല്ലേ; വീട്ടിൽ കയറി വെട്ടിക്കൊല്ലുന്നത് കാണണോ എന്നൊക്കെയാണു ഭീഷണി... ജീവനിൽ കൊതിയുള്ള ആരും അവരെ എതിർക്കാൻ നിൽക്കില്ല... (വാർത്തയ്ക്ക്; ഭീഷണിക്ക് കടപ്പാട്: മനോരമ )

  ReplyDelete
 7. എല്ലാരും സിപിയെമ്മിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് കാണുമ്പോള്‍, അവരെ കൊണ്ട് ഉപദ്രവം ലഭിച്ച ഒരാളായിട്ടു പോലും, അവരോടു ഒരാഭിമുഖ്യം - മുഹബ്ബത് ഇടക്കൊക്കെ വരും. അതു വല്ലാതെ കൂടുമ്പോള്‍ പിണറായിയുടെയും അച്ചു മാമയുടെയും പോട്ടം ഒന്നു കാണും, എന്നിട്ടും ബാധ ഒഴിഞ്ഞില്ലെങ്കില്‍ ഇവരില്‍ ആരെയെങ്കിലും പ്രസംഗങ്ങള്‍ യൂറ്റ്യൂബില്‍ ഒന്ന് കാണും. അതിശക്തമായ ബാധയാണെങ്കില്‍ ജയരാജനാമം ജപിക്കും അതോടെ ബാധ ഒഴിയും.

  ReplyDelete
 8. Shoukath ChetyanthodyMay 21, 2012 at 12:39 PM

  ഇതിലെന്താണ് കൊമ്പിന്റെ പ്രശ്നം, ഒരു പാര്‍ട്ടിയെ ഒറ്റ തിര്ഞാക്രമിക്കുമ്പോള്‍ അതിനെ പ്രധിരോധിക്കുക എന്നാ നേതാക്കന്മാരുടെ ശൈലി അല്ലെ, സമീപകാലത്തു ഒരു ഗുണ്ടാപട യെ പോലിസ് സ്റ്റേഷനില്‍ നിന്ന് വിട്ടു കിട്ടാന്‍ വേണ്ടി സ്റ്റേഷന്‍ ഉപരോധിച്ച നേതാക്കളും ഉള്ള നാട്ടില്‍ ഇതിനു എന്ത് പ്രത്യേകത.

  ReplyDelete
 9. കത്തി, വടി വാള്‍, കൊടു വാള്‍ , ബോംബ്‌ . എന്നിത്യാദി മാരകായുധങ്ങള്‍ പാര്‍ടി ചിഹ്നങ്ങളായും, കൊലപാതകം , കശാപ്പ് , ആക്രമണം , കൊള്ള, കൊള്ളി വെപ്പ് , ഗുണ്ടായിസം , തട്ടിപ്പ് എന്നിവ പാര്‍ട്ടി അജണ്ടക ളായും കൊണ്ട് നടക്കുന്ന കമ്മ്യൂണിസത്തെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുരത്തിയില്ലെങ്കില്‍ ഇനിയും ഒരു പാട് ചന്ദ്ര ശേഖരന്മാരുടെ അതി ധാരുണ മരണത്തിനും , ഒട്ടനവധി സഹോദരിമാരുടെ വൈധവ്യത്തിനും കേരളം സാക്ഷിയാകേണ്ടി വരും. പാര്‍ടി അണികള്‍ തീപന്തമായി മാറും എന്ന വാക്ക് ഒരു പക്വതയുള്ള നേതാവിന്റെതല്ല, ഒരു ഗുണ്ടാ ത്തലവന്റെ ഉമ്മാക്കിയാണെന്നു നാം തിരിച്ചറിയണം

  ReplyDelete
  Replies
  1. കൊള്ളാം, തകര്‍ത്തു.

   Delete
 10. ഇപ്പൊ ഇത്രയല്ലേ ഉണ്ടായിട്ടുള്ളൂ ..കുഞ്ഞപ്പന്റെ ഐസ്ക്രീം ..പതഞ്ഞു പൊങ്ങിയപ്പോ ഇതിനപ്പുറം കണ്ടതല്ലേ നമ്മള്‍ ....

  ReplyDelete
 11. സഖാവ് പിണറായി വിജയന് മീശ പിരിക്കാന്‍ കഴിയില്ല... കണ്ണുരുട്ടാന്‍ കഴിയുമായിരിക്കും....

  ReplyDelete
 12. കുലമല്ല പാര്‍ട്ടി: വി എസിന്റെ കത്തില്‍ മൂന്നിലൊന്ന്‌ 'കുലംകുത്തി'യെപ്പറ്റി
  http://www.scoopindia.com/showNews.php?news_id=24335

  ReplyDelete
 13. അത്‌ പി ജയരാജനും എം മോഹനനും
  http://www.scoopindia.com/showNews.php?news_id=24320

  ReplyDelete
 14. കുലംകുത്തികളെ സൃഷ്ട്ടിക്കുന്ന ജയരാജന്മാര്‍!

  ReplyDelete
 15. Anees KottoppadamMay 21, 2012 at 2:15 PM

  ജയരാജനല്ല ജയരാജന്മാര്‍ അവര്‍ക്ക് ഒരുകൊമ്പല്ല കുറെയുണ്ട്. അതാണ്‌ അവരുടെ ധൈര്യവും.ആ കൊമ്പ് വെട്ടാന്‍ തല്‍ക്കാലം ആര്‍ക്കുമാവില്ല. ആ കൊമ്പുകള്‍ കൊണ്ട് ഇനിയും കുറെ പാവംശുക്ക്‌ുറുമാരെയും,ചന്ദ്രശേഖര്‍മാരെയുംശരിയാക്കാനുണ്ട്.

  ReplyDelete
 16. സി പി ഐ മ എം പോലോത്ത ഒരു പാര്‍ട്ടി തീര്‍ച്ചയായും കേരളത്തിന്‌ വേണം ബട്ട്‌ അതിന്റെ നേതൃത്വം മാറണം കാരണം എല്ലാ നേതാക്കളും വന്യ മൃഗ തുല്യരാണ്

  ReplyDelete
 17. ഇതിപ്പോ "ജീവനില്‍" പേടിയുള്ള ആരെയും ഈ വഴിക്ക് കാണാനില്ലല്ലോ ... അറ്റ്‌ ലീസ്റ്റ് ......രണ്ടു അനോണിയെ എങ്കിലും....
  :)

  ReplyDelete
 18. https://fbcdn-sphotos-a.akamaihd.net/hphotos-ak-prn1/540440_368247559905743_100001615067615_1051494_1516148483_n.jpg

  ReplyDelete
 19. മോനെ ബഷിരെ , ഞങ്ങളുടെ ഹൃദയം ഇരുമ്പുലക്കയല്ല ........

  പണിശാലകളില്‍ ..... പൊതുവഴിയില്‍ ....കലാലയങ്ങളില്‍ ....യുവജനോത്സവ വേദിയില്‍ ....രാവില്‍ പകലില്‍ ...നട്ടപാതിരക്കു ,...... പ്രിയപ്പെട്ടസഖാക്കളുടെ ശരീരം ക്രൂരമായ ആക്രോശത്തോടെ, ഭീഭാത്സതയുടെ പ്രതിരൂപങ്ങളായ ആര്‍ എസ് എസ് ഉം എന്‍ ഡി എഫ് ഉം കോണ്‍ഗ്രസ്‌ കാപാലിക , ഗുണ്ടാ- മാഫിയ സംഘങ്ങളും കഷ്ണങ്ങളായി വെട്ടി നുറുക്കുമ്പോള്‍ ..പ്രിയപ്പെട്ട ചാനലുകാരാ.., പത്ര മുത്തശിമാരെ ..ഞങ്ങളുടെ ഹൃദയം ഇരുമ്പുലക്കയായിരുന്നില്ല ,,,,, ഞങ്ങള്‍ മരവിച്ച മനസ്സുമായി മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിയില്‍ നിന്ന് വെള്ള പൊതികെട്ടുകള്‍ കയ്യിലേക്ക് ഏറ്റുവാങ്ങുമ്പോള്‍, എന്നുമെന്നും കറുത്ത പുലരിയിലേക്ക് ഉണര്‍ന്നെഴുനെല്‍ക്കുമ്പോള്‍ ... ഒരു ചാനലുകാരന്റെയും അടിവയറ്റില്‍ വേദന അനുഭവപെട്ടില്ലേ ,,? അപ്പുക്കുട്ടാതി..... ചേക്കുട്ടി...വീര മാധ്യമ വിശാരദാന്‍മാര്‍ കമ്യുനിസ്ടോ അഗിനിസ്ടോ ..!!! എന്ന കൈവിറയല്‍ രോഗം ബാധിച്ച കിടപ്പിലായിരുന്നോ .....?
  ചന്ദ്രശേഖരന്റെ കൊലയെ ന്യായീകരിക്കുകയല്ല ലക്‌ഷ്യം. ഈ പറയുന്ന ഉണ്ണാമന്മാര്‍ ആരെങ്കിലും കൊല്ലപെട്ട സി പി ഐ(എം) പ്രവര്‍ത്തകന്റെയോ ഡി വൈ എഫ് ഐ കാരന്റെയോ എസ് എഫ് ഐ പ്രവര്‍ത്തകന്റെയോ വെട്ടിനുറുക്കപ്പെട്ട ശരീരം കണ്ടിട്ടുണ്ടോ .? അവരുടെ അമ്മമാരുടെ രോദനം കേട്ടിട്ടുണ്ടോ ? കൂടപ്പിറപ്പുകളുടെ കണ്ണുനീര്‍ കണ്ടിട്ടുണ്ടോ ?......
  സ.കെ വി സുധീഷിന്റെ ശരീരത്തിലെ വെട്ടുകള്‍ ഭീകരമായിരുന്നു...ഇങ്ങനെ പലരുടെയും .....മുഖം വികൃതമാക്കുന്ന അനേകമനേകം വെട്ടുകള്‍ .. പെറ്റഅമ്മയ്ക്ക് മുഖം പോലും കാണാന്‍ ബാക്കിവെച്ചില്ല..
  ഇതാ ഇപ്പോള്‍ പാലക്കാട്ടെ വിനീഷിലെത്തി നില്‍ക്കുന്ന ആരും കൊലകളുടെ, കൊടും പാതകങ്ങളുടെ എത്രയെത്ര ദുഃഖദൂരങ്ങളാണ് ഞങ്ങള്‍ താണ്ടിയത് ....കണ്ണൂരിലെ കണ്ണപുരം എന്ന ഗ്രാമത്തില്‍ ആര്‍ എസ് എസ് കാര്‍ അരിഞ്ഞു വീഴ്ത്തിയ സ.റിജിത്തിന്റെ അമ്മയുടെ തേങ്ങല്‍ മനസ്സിലിപ്പോഴും അലയടിക്കുന്നുണ്ട് .

  നിങ്ങള്‍ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് അച്ചു നിരത്തിക്കോ ....കണ്ണൂര്‍ ലോബിയെന്നും മറ്റും വിളിച്ചു സ്വയം തെറ്റിധരിച്ചോ ... നിങ്ങള്‍ എത്ര ശ്രമിച്ചാലും മാനവികതയുടെ കൊടികൂറയ്ക് കീഴില്‍ ജനങ്ങളെ അണിനിരത്തുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആവില്ല .....കാരണം ഞങ്ങളുടെ ഹൃദയം ഇരുമ്പുലക്കയല്ല

  ReplyDelete
  Replies
  1. പാവം. ഒരു കപ്പു ഓറഞ്ചു ജ്യൂസ് എടുക്കട്ടെ. :)

   Delete
  2. മോനെ അനോണി സഗാക്കള്‍ കൊന്ന ലിസ്റ്റ് എടുത്താല്‍ ഈ ബ്ലോഗിന് മാത്രം ഒരു സെര്‍വര്‍ വെക്കേണ്ടി വരും

   Delete
  3. നിങ്ങളുടെ ഹ്രദയം ഇരുമ്പുലക്ക അല്ലായെങ്കിലും.....മൃഗങ്ങളുടതാവരുത്‌

   Delete
  4. സുജേഷ്May 21, 2012 at 6:43 PM

   പണിയെടുത്തു ജീവിച്ചുടെ മച്ചു ....ടിഫിക്കാര ...

   Delete
  5. >> നിങ്ങള്‍ എത്ര ശ്രമിച്ചാലും മാനവികതയുടെ കൊടികൂറയ്ക് കീഴില്‍ ജനങ്ങളെ അണിനിരത്തുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആവില്ല .....കാരണം ഞങ്ങളുടെ ഹൃദയം ഇരുമ്പുലക്കയല്ല << ഉവ്വ് ഉവ്വ്. ഹൃദയം ഇരുമ്പുലക്കയല്ല, അമ്പത്തൊന്നു വെട്ടിനു ആളെ കൊല്ലുന്ന കൊടുവാളാണ്.

   Delete
  6. അതെട ബഷീരെ നിന്റെയൊക്കോ ഉള്ളിലിരുപ്പ് എന്താണെന്നു അറിയാന്‍ ഉഗാണ്ടാക്കൊന്നും പോകണ്ട... കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കോളം തോന്ടണം ... കുഞ്ഞപ്പക്കും ലീഗ് പരിവരങ്ങള്‍ക്കും കൂടെ കേരളം കട്ട് മുടിക്കനം . കേരളത്തെ മൊത്തം ഒന്ന് പച്ചപ്പിക്കണം . മലപ്പുറം എന്നാ കിണറ്റില്‍ നിന്ന് പുറത്തേക്കു ഇറങ്ങി ഒന്ന് അരമധിക്കണം... നടക്കൂല മോനേ വടി വാളല്ല കൊടുവള് തന്നെ എടുക്കും . വെട്ടി നിരത്തും . അതിനു ഒന്നല്ല ആണായി പിറന്ന നൂറു ജയരാജന്‍ മാരുണ്ട് കണ്ണൂരിലും കേരളത്തിലും ...കയ്യില്‍ കിട്ട്യത് കെട്ടിപിടിച്ചു അടങ്ങി ഒതുങ്ങി ആസനത്തില്‍ വാലും ചുരുട്ടി ഇരുന്നോ ... കൂടുതല്‍ കൊരക്കണ്ട.....

   Delete
  7. ente ponnu Dify chettaa, Kannil Thimiram undengil treatment cheyyunnathe nallatha. Thanthaykkum Thallaykkum kanji kudikkanulla vakayundakkam.

   swentham sakhakkale konnudukkiyavanmar vrdamothunnu. pha..........

   Delete
 20. ക്ഷമിക്കണം - ഇപ്പോള്‍ കിട്ടിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു മ്യാവൂ കൂടി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഇന്നലെ കിട്ടാത്തത് കൊണ്ട് പത്രത്തിലെ ലേഖനത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല :)

  മ്യാവൂ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാര്‍ ഉപയോഗിക്കുന്ന 'പ്രത്യേക' സ്ഥലം അഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. അവിടെ തൂക്കിയ സി പി എം നേതാക്കളുടെ ചിത്രങ്ങള്‍ മാറ്റുവാന്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി - വാര്‍ത്ത‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സി പി എം സംസ്ഥാന കമ്മറ്റി ഓഫീസ് എന്ന് പേര് മാറ്റേണ്ടി വരുമോ?)

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ചോര വീണ മണ്ണില്‍ നിന്നും പൊങ്ങിവന്ന തെളിവുകള്‍
  ചെയ്തു പോയ നൂറു നൂറു പാതകങ്ങള്‍ പറയവേ..
  ഒടുവിന്‍ സഖാക്കളേ..ജീവന്‍ വേണമെങ്കിലായി..
  ആയിരങ്ങള്‍ നല്‍കി കൊന്നു തള്ളിടും മുന്നെയായി
  ലാല്‍ സലാം.....ലാല്‍ സലാം.....

  ReplyDelete
  Replies
  1. @ Akbar കവിത കലക്കി. ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

   Delete
 23. very nice post..ങ്ങള് അങ്ങ് അന്യ രാജ്യതായത് ഭാഗ്യം.അല്ലെങ്കി അബടെ വന്നു വെട്ടിയേനെ ..ഹി ഹി ഹി. പാര്‍ട്ടിയെ എതിര്‍ക്കുന ഫേസ് ബുക്കന്മാരുടെ ഇന്ബോക്സെല്ലാം കായും പൂവും കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു മുല്ലപ്പെരിയാര്‍ പോലെ ആയി.ഈ സൈബര്‍ ഗുണ്ടായിസം ആണ് സഹിക്കാന്‍ വയ്യാത്തത്...ഇവനൊക്കെ എത്ര ഉളുപ്പുണ്ട്.

  ReplyDelete
 24. ബഷീര്‍,

  നന്നായി പറഞ്ഞിട്ടുണ്ട്. ഒരു ജനകീയ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തി ജനങ്ങള്‍ ആണെന്നിരിക്കെ, നേതാക്കളുടെ കൈയില്‍ നിന്ന് , ജീവന്റെയും സ്വത്തിന്റെയും സുരക്ഷ വിലപേശി വാങ്ങേണ്ട ഗതികേട് ജനങ്ങല്‍ക്കുണ്ടാവുന്നു. നേതാക്കള്‍ ഉത്തരവിടുന്ന എന്ത് ക്രൂരതയും ചെയ്യാന്‍ ഭ്രിത്യന്മാരായ പാര്‍ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുന്നു. അവരുടെ ഭ്രുത്യന്മാരാവേണ്ട ഗതികേട് ജനങ്ങള്‍ക്കില്ല. ജനം പ്രതികരിക്കുന്ന ദിവസം മാത്രമേ ഈ നേതാക്കളുടെയൊക്കെ യധാര്ത്ത ക്രയ ശേഷി സമൂഹത്തിനു വേണ്ടി ഉപയോഗിക്കാന്‍ പറ്റൂ. മാധ്യമങ്ങളും ഈ കലക്ക വെള്ളത്തില്‍ നിന്നും മീന്‍ വരുന്നുണ്ടെങ്കിലും അവരെ ഈ അവസരത്തില്‍ കുറ്റം പറയുന്നില്ല. ഏതായാലും അങ്ങനെയൊരു ദിവസത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്നത്തെ തലമുറ ശക്ത്തമാവും എന്നുറപ്പുണ്ട്‌.

  ആശംസകള്‍,
  അപ്പു

  ReplyDelete
 25. നിങ്ങളുടെ ബ്ലോഗ്‌ ഹിറ്റായത് പോലെ ഇനി മലയാളം ന്വൂസും ഹിറ്റവുമോ?. ഇടക്കൊക്കെ ഞമ്മളെ മാധ്യമത്തിലും എഴുതണേ..

  ReplyDelete
 26. എടാ എടാ ..ഞീ..കണ്ണൂര്‍ക്കാരോട് കളിക്ക്ന്ന്യാ..ഇനിക്ക് ഈടത്തെ സെറ്റപ്പ് അറിയാഒടാ...ബേണ്ട മനെ...കളി ഇങ്ങോട്ട് ബേണ്ട ...പോടാ പോ...(സഖാവ് ജയരാജന്‍ ഏഷ്യാനെറ്റ് ശജഹാനോട് പറഞ്ഞത്‌...).....mind it..mhmhmhm...

  ReplyDelete
 27. ചില അടിയന്തിരാവശ്യങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ആഴ്ച നാട്ടില്‍ പോകേണ്ടി വരികയുണ്ടായി. പ്രിയ സുഹൃത്തും അയല്‍ക്കാരനുമായ ദില്ശാദിനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോകുന്ന കാഴ്ച കാണേണ്ടി വന്നു. ഞാന്‍ വരുന്നത് വരെ അവന്റെ വീട്ടിലെ കരച്ചില്‍ അടങ്ങിയിട്ടില്ല. വേറൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ (അവന്റെ പേര് സുരക്ഷാ കാരണങ്ങളാല്‍ ഇവിടെ പറയാന്‍ നിര്‍വാഹമില്ല) അഭിപ്രായ പ്രകാരം പാര്‍ട്ടി ഏല്‍പ്പിച്ച പണിയായിരുന്നു ടി. പി വധമെന്നും 'മുകളില്‍' നിന്നും ഉത്തരവ് വന്നിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. പക്ഷെ കണ്ണൂരിലെ മറ്റേതു രാഷ്ട്രീയ കൊലപാതകത്തെയും പോലെ ടി. പി വധവും മുങ്ങിപ്പോകുമെന്ന കണക്കു കൂട്ടലിലായിരുന്നു ഈ കൃത്യം നിര്‍വഹിക്കപ്പെട്ടത്. വെള്ളിയാഴ്ച കൊല ചെയ്തിട്ടും സുനിയും റഫീഖുമെല്ലാം ഞായറാഴ്ച വരെയും നാട്ടില്‍ തന്നെയുണ്ടായിരുന്നു എന്ന ദൃസ്സാക്ഷികളുടെ അടക്കം പറച്ചിലുകള്‍ അതിനു ബലമേകുന്നു. സുനിയുമായി ബന്ധമുള്ള ദില്ശാദിനെ കണ്ടു സംസാരിച്ചു ഒരു പോസ്റ്റിനുള്ള വക 'ഒപ്പിക്കാ'മെന്നു വിചാരിച്ച ദിവസമാണ് അവന്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. ഞാന്‍ തന്നെ പ്രതിയോ / ജഡമോ ആവാനുള്ള സാധ്യതയുള്ളത് കൊണ്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നില്‍ക്കാതെ ഇങ്ങോട്ട് വിമാനം കയറേണ്ടി വന്നു. എന്റെ ബ്ലോഗ്‌ ഏതോ ഒരു 'വായനാശീലന്'‍ സഖാവ് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയ കാര്യവും ആ സുഹൃത്ത്‌ പറയുകയുണ്ടായി. ഒപ്പം സൂക്ഷിക്കണമെന്ന ഉപദേശ (?)വും.

  ReplyDelete
  Replies
  1. ഡിയർ ഷംസീ.. താങ്കളെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു.... You are Booked !!! wait n see !!!

   കൊട്ടേഷൻ സംഘങ്ങൾക്ക് ദേശ ഭാഷാ വ്യത്യാസമില്ല !!!

   Delete
  2. DYFI Vallikkunnu.... ഈ കൊലയോക്കെ നിര്‍ത്തി ഒന്ന് നന്നായിക്കൂടെ, സമാധനന്തോടെ ജീവിച്ചൂടെ? എല്ലാവര്ക്കും വേണ്ടപെട്ടവരായികൊണ്ട് ... പര്ട്ടിക്കര്‍ക്കല്ല നഷ്ടം; സ്വന്തം കുടുംബത്തിനും കൂടപ്പിരവുകാര്‍ക്കുമാനെന്നു തിരിച്ചറിയുക..

   Delete
  3. @Shamzi നിങ്ങളുടെ ബ്ലോഗ്‌ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ട സ്ഥിതിക്ക് ഇനി ഒരക്ഷരം എഴുതേണ്ട. ഏരിയ സെക്രട്ടറിക്ക് ഒരു മാപ്പെഴുതിക്കൊടുത്തു തടി രക്ഷപ്പെടുത്തൂ.

   Delete
 28. സുജേഷ്May 21, 2012 at 6:52 PM

  ഞമ്മക്ക് തോന്നുന്നത് ടീ. പീ യെ കൊന്നതിനു പിന്നില്‍ സാമ്രാജ്യത ശക്തികളായ അമേരിക്കയും അതിനു പിന്നിലുള്ള സഖ്യ കക്ഷികളാണ് ...
  എങ്ങിനെയുണ്ട്..എങ്ങിനെയുണ്ട് ...ഹും ഹും....
  എങ്ങിനെയുണ്ട്..എങ്ങിനെയുണ്ട് ...ഹും ഹും....

  ReplyDelete
 29. എന്തൊരു ആവേശം വള്ളിക്കുന്നിനു, അതും പോരാത്തതിനു c p m വന്ന് പെട്ട ദുര്യോഗത്തിൽ മുതലക്കണ്ണീരും ഉണ്ട്, കാള വാലുപൊക്കുമ്പഴെ അറിയാം എന്തിനാണെന്ന്. ഈ പരിപ്പ് അടുപ്പത്ത് ഒരുപാട് നേരം ഇടണ്ട അത് കലങ്ങി പോകും വള്ളിക്കുന്നേ ..................

  ReplyDelete
 30. കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ടി കേരളത്തില്‍ ആവശ്യമാണെന്നും കേരള രാഷ്ട്രീയത്തില്‍ അതിന്റെ പങ്ക് വളരെ വലുതാണെന്നും ഏതൊരു സാധാരണക്കാരനും അവബോധമുണ്ട് എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്. കേരളത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതില്‍ മുഖ്യധാര പാര്‍ടികള്‍ ക്കെല്ലാം പങ്കുണ്ടെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളരെ വലിയ ഒരു സ്ഥാനം അര്‍ഹിക്കുന്നു എന്ന് വിസ്മരിക്കാന്‍ കഴിയില്ല എന്നാണ് ഈ വിനീതന്റെ അഭിപ്രായം .
  പ്രത്യയ ശാസ്ത്ര സംഖട്ടനങ്ങള്‍ നടക്കുന്ന സി.പി.എമ്മില്‍ വളരെയധികം കാലഹരണപ്പെട്ട ആശയങ്ങള്‍ വലിച്ചെറിയുകയും കുറെയൊക്കെ വിശാലമായ വികസന കാഴ്ചപ്പാടുകള്‍ ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന നേതൃത്വം വെച്ച് പുലര്‍ത്തുന്നു എന്നത് വളരെ അനുകൂലമായി ചിന്തിക്കുന്നതിനോടൊപ്പം ഇത്തരത്തിലുള്ള കൊലപാതക രാഷ്ട്രീയം ഒരു തരത്തിലും അംഗീകരിക്കാന്‍ ഒരു പാര്‍ടി പ്രവര്‍ത്തകനും കഴിയാന്‍ പാടില്ലാതതാണ് .
  നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്വന്തം തെറ്റ് തിരുത്തുന്നതിനു പകരം കുറ്റക്കാരെ സംരക്ഷിക്കാനാണോ പാര്‍ടി ശ്രമിക്കുന്നത് എന്നത് വളരെ ഖേദകരവും നിരാശാജനകവുമാണ് .
  സത്യം സത്യമായി മനസ്സിലാക്കാനും കൊലയാളികളും ഗൂഡാലോചന നടത്തിയവരും ആരായാലും അവരെ നീതി പീഠത്തിനു വലിച്ചെറിഞ്ഞു കൊടുക്കാനും ഈ പാര്‍ടി അണികള്‍ക്ക് കഴിയട്ടെ എന്ന് നമുക്ക്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം

  ReplyDelete
 31. ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ജമായത്ത് കാരും ആര്‍.എസ.എസുകാരും അല്ലെ? കേരളത്തില്‍ തീവ്രവാദം വളര്ത്തുന്നതില്‍ മൌദൂദിസ്റ്റ്‌ (ജമായത്തെ ഇസ്ളാമി)യുടെ പങ്കു പരിശോധിക്കേണ്ടതാണ്.

  ReplyDelete
 32. ജയചന്ദ്രന്റെ വക കൊലവെറി.

  ReplyDelete
 33. സ്വന്തം തെറ്റ് തിരുത്തുന്നതിനു പകരം കുറ്റക്കാരെ സംരക്ഷിക്കാനാണോ പാര്‍ടി ശ്രമിക്കുന്നത് എന്നത് വളരെ ഖേദകരവും നിരാശാജനകവുമാണ് .

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. ഒരു കത്ത് ഉണ്ടെന്നു പറഞ്ഞാല്‍, അക്കാര്യം സ്ഥിരീകരിക്കുന്നതിനു,അയച്ച ആളെയും ലഭിച്ച ആളെയും ബന്ധപ്പെട്ടാല്‍ മതിയാകുമല്ലോ.ഇക്കാലത്ത് അതിനു വേണ്ട സമയം മിനിട്ടുകള്‍ മാത്രവും. ഒന്നുകില്‍ അത് ചെയ്യാതെ ജനങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ നോക്കി .അല്ലെങ്കില്‍ അത് ചെയ്തിട്ടും പൊതു ജനം വീണ്ടും വീണ്ടും വിഡ്ഢികള്‍ തന്നെയായിരിക്കും എന്ന പുച്ഛത്തോടെ 'മാധ്യമ സൃഷ്ടി'എന്ന് പറഞ്ഞു. എന്തായാലും ഒരു പാര്‍ട്ടി സെക്രട്ടറി ഇത്രത്തോളം നാണം കെടാന്‍ നിന്ന് കൊടുക്കുന്നത് എന്തിനാണ്...?

  ReplyDelete
 36. നാദാപുരം കലാപകാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ചെക്യാട്ടെ മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി അന്തേരി സുരയാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സൂത്രധാരന്‍മാരില്‍ പ്രധാനിയെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണൂരിലെ തളിപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലും സി.പി.എം നേതൃത്വത്തിന് പങ്കുന്നെ ആരോപണവും ശക്തമാണ്. ഇപ്പോഴിതാ ചന്ദ്രശേഖരന്‍ വധവും. എന്നിട്ടും സി.പി. എമ്മിനെ കടന്നാക്രമിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയാറാകുന്നില്ല എന്തുകൊണ്ടാണിത്?

  കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകരയില്‍ മുസ്ലീം ലീഗുകാര്‍ പ്രഖ്യാപിച്ച ജന ജാഗ്രതാസദസ്സ് അവസാന നിമിഷം പിന്‍വലിച്ചത് എന്തിനുവേണ്ടിയാണ്?. രമേശ് ചെന്നിത്തല നടത്തിയ ഉപവാസസമരത്തില്‍ മുസ്ലീം ലീഗിന്റെ പിന്തുണ തണുത്തതാകാന്‍ കാരണം. ഉത്തരം തേടി പോകുമ്പോഴാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ രാഷ്ട്രീയ, വ്യാവസായിക കൂട്ടുക്കെട്ടിന്റെ ചിത്രം വ്യക്തമാകുന്നത്.

  ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രാദേശിക സി.പി.എം പ്രവര്‍ത്തകന്‍മാര്‍ക്കപ്പുറം അന്വേഷണം നീങ്ങാതിരിക്കാനുള്ള കടുത്ത ഗൂഢാലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാടക കൊലയാളികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും പിന്നില്‍ ആര്?. അതാണ് വ്യക്തമാകേണ്ട പ്രസക്തമായ ചോദ്യം. തങ്ങളുടെ വ്യവസായിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് തിരിച്ചറിഞ്ഞ് , ചന്ദ്രശേഖരനെ നേരത്തെ തന്നെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്ന വിവാദ വ്യവസായ കേന്ദ്രങ്ങളിലേക്കും, അവര്‍ക്ക് പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങളിലേക്കുമാണ് ആ ഉത്തരം നീങ്ങുന്നത്.

  അത്തരം വ്യവസായ രാഷ്ട്രീയ കൂട്ടുകച്ചവടം പുറത്ത് വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാക്കള്‍ കേന്ദ്രമന്ത്രി സഭയിലും, സംസ്ഥാന മന്ത്രിസഭയിലും എന്തിന് സംസ്ഥാനത്തെ പ്രതിപക്ഷ നിരയില്‍ തന്നെ ഉള്ളിടത്തോളം പതിവ് രാഷ്ട്രീയ കൊലപാതകമായി ടി.പി. ചന്ദ്രശേഖരന്‍ വധവും കെട്ടടങ്ങുകതന്നെ ചെയ്യും.

  Shibu Lal in Malayalam on line

  Nobody want to conduct further enquiry above Kodi Suni

  ReplyDelete
 37. കുപ്രസിദ്ധ ബി ജെ പി ക്രിമിനല്‍ കാക ഷാജിയെ കുറിച്ച് പാനൂരില്‍ വി സ പറഞ്ഞത് ഓര്‍ത്തു പോവുകയാണ് ""കാക പറന്നു പറന്നു പറന്നു തളരും അപ്പോള്‍ നമുക്ക് കാണാം കാകയുടെ കയുത്തും ഇരുമ്പ് കൊണ്ടല്ലല്ലോ ഉണ്ടാക്കിയത് ""

  ReplyDelete
 38. കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ടി പി വധം വെത്യസ്തമാവുന്നതെന്തു കൊണ്ട് കണ്ണൂരില്‍ കൊല്ല പെട്ടവര്‍ അല്ലെങ്കില്‍ അക്രമിക്കപെട്ടവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അക്രമവുമായി ബന്ധമുല്ലവരായിരിക്കും (ഈല്ലാവരും ഇതില്‍ പെടും എന്നിതിനു അര്‍ത്ഥമില്ല) ഡിസംബര്‍ മാസം ആകുമ്പോള്‍ ആളുകള്ല്കൊരു ഭയമാണ് ഇനി എന്തൊക്കെയാണ് നടക്കാന്‍ പോകുന്നത് ഏതായാലും രാത്രി യാത്രകള്‍ വേണ്ട എന്ന് തന്നെയാകും തീരുമാനം ഇനി എവിടെയങ്കിലും പ്രശ്നം തുടങ്ങിയാലോ പല ഭാഗങ്ങളിലും ചെക്ക് പോസ്റ്റുകള്‍ ഉണ്ടാവും സംശയം വേണ്ട പാര്‍ടി പ്രവര്‍ത്തകരുടെ ചെകിംഗ് തന്നെ ഒരു കൂട്ടര്‍ ഇവിടെയാനെകില്‍ കുറച്ചു മാറി മറ്റു കൂടരുടെത് കാണും, ജന്മിത്തം അവസ്നിപ്പിക്കാന്‍ വേണ്ടി പൊരുതിയ ആളുകള്‍ ഇപോള്‍ നാട് വാഴികളായി വിലസുന്നു എന്നത് മറ്റൊരു വിരോധാഭാസം മാറ്റ് പര്ട്ടികാരും തദൈവ

  ReplyDelete
 39. ഇവറ്റകള്‍ക്ക് ബുന്ദിയില്ല ജനിച്ച ഉടനെ അത് പാര്‍ട്ടി ഓഫീസിലെ ഷെല്‍ഫിലേക്ക്‌ മാറ്റും പിന്നേ എന്തും ചെയ്യുന്ന ഒരു ഭ്രാന്ത്, അതൊക്കെ കണ്ണൂര്‍ മാത്രം സര്‍, വാളടുത്തവന്‍ വാളാല്‍ ഇപ്പോള്‍ പഠിച്ചു കാണും സഗാക്കള്‍, ലാല്‍ സലാം
  rasheed

  ReplyDelete
  Replies
  1. ബുദ്ധിയില്ലാത്ത ഒരു കൂട്ടം ലീഗെന്നപേരില് പച്ചയല്ലാതെ എന്തുകണ്ടാലും കത്തിക്കുന്ന ഒരു വര്ഗ്ഗം കേരളത്തിലുണ്ട് അറിയുമോആവോ

   Delete
  2. malappurathe kinattile puram lokam kanatha manda bhudhikalaya vivaravum vidhyabhasavum illatha mara thavalakal.......

   Delete
 40. അടിയന്ധിരവസ്ഥ ഉണ്ടാക്കും എന്ന പിണറായി ഭീഷണിയോ? രക്ഷപെടാനുള്ള തന്ത്രം മാത്രമാണിത് ...
  vs ന്റെ കത്ത് വിവാതം ഈ വാര്‍ത്തയെ ഇല്ലായ്മ ചെയ്യനുനുള്ള ന്യൂസ്‌ ആണോ എന്നൂ ശംഷയിക്കുന്നു. അതിലേക്കു വലിച്ചയച്ചു മുഖ്യ വിഷയത്തെ കേരള ജനതയില്‍ നിന്നും മരവിപ്പികാനുള്ള തന്ദ്രമായി കരുതുന്നു.. ആരെ പേടിപ്പികനാണ് ഈ വെടി !!! നിരീക്ഷന കാമറ എന്തിനാ ജയിലില്‍ !!!! പാര്‍ട്ടി ഗ്രംമങ്ങള്‍ റൈഡ് ചെയ്താല്‍ അക്രമികളെയും തീവ്രവതികളെയും പിടിക്കപെടും.. അത് തുടരട്ടെ .. ധൈരമുള്ള പോലീസ് കനികേണ്ടത്..പിണറായിയുടെ മൊബൈല്‍ ചോര്തിയാല്‍ യഥാര്‍ത്ഥ കൊലയാളികളെ പിട്ക്കപെടും.. മശഅല്ലഹ് തന്ത്രങ്ങള്‍ വിലവോയില്ല.. രണ്ടുമുന്നു മുസ്ലിങ്ങളെയും ഇതില്‍ കൂട്ടി ലക്ഷ്യം തെറ്റിക്കം എന്നും കരുരുതിയവര്‍ക്ക് തെറ്റി ..!
  വെട്ടിനിരത്തല്‍ നടക്കട്ടെ..... ജയ ജയ രാജ്യം ...

  ReplyDelete
 41. ജോര്ജ്ജ് ചീപ്പ് വീപ്പ്:
  ഒന്നാനാം ശെല്വരാജേ
  എന്റെ കൂടെ പോരുമോ നീ
  ശവരാജന് നിന്റെ കൂടെ പോന്നാലോ
  എന്തെല്ലാം തരുമെനിക്ക്
  ജോര്ജ്ജ് ചീപ്പ് വീപ്പ് : ഉമ്മച്ചന് ഉമ്മതരും
  കുഞ്ഞാപ്പാ ഐസ്ക്രീം തരും
  മാണിച്ചന് കയ്യേല് മുത്തും
  മരുമോനോ ജോലി കിട്ടും
  ഒന്നാനാം ശെല്വരാജേ
  എന്റെ കൂടെ പോരുമോ നീ............ ഇങ്ങനൊയൊരു പാട്ടുംപാടി സഞ്ചിയില് കാശുമായി
  കുതിരകച്ചവടത്തിന് ആളെ ഇറക്കി തൊട്ടിത്തരം കാട്ടുന്ന ഉമ്മനും കൂട്ടരുമാണിപ്പോള് വിലപിക്കുന്നത്
  ഈ വിലാപം ജൂണ് 2 ന് ശേഷം ഉണ്ടായാല് മതി

  ReplyDelete
  Replies
  1. സെല്‍വന് കരയാനുള്ള വകുപ്പുണ്ടായിരുന്നു. അത് പാര്‍ട്ടി വെട്ടിയും v S കത്തയച്ചും ഇല്ലണ്ടാക്കിയില്ലേ.

   Delete
  2. നെയ്യാറ്റിന്‍കരയില്‍ UDF-ന് പിസി ജോര്‍ജ്ജിനെ വേണ്ട!
   യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായ ശെല്‍വരാജിന് വേണ്ടി പ്രചാരണ പരിപാടികള്‍ നടത്താന്‍ തയ്യാറായി യുഡിഎഫ് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് മുണ്ടുമുറുക്കിയെടുത്ത് നില്‍‌പ്പുണ്ടെങ്കിലും കക്ഷിയെ കോണ്‍‌ഗ്രസിനോ ഘടകകക്ഷികള്‍ക്കോ വേണ്ട. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന നേതാക്കളും ഒരു പോലെ ഇദ്ദേഹത്തെ മാറ്റി നിര്‍ത്തുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കാരണം, പിസി ജോര്‍ജ്ജ് പ്രചാരണം നടത്തിയാല്‍ നെയ്യാറ്റിന്‍കരയില്‍ യു‌ഡി‌എഫിന് ക്ഷീണമുണ്ടാകും എന്നാണ് കോണ്‍‌ഗ്രസിന്റെ കണക്കുകൂട്ടല്‍.

   ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന ഉന്നതതല യോഗം തുടങ്ങുന്നതിനു മുന്‍പു തന്നെ പിസി ജോര്‍ജ് ഹാളിനു പുറത്തുപോകാന്‍ നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി കുടുംബയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ചീഫ് വിപ്പുമായി സൗഹൃദ സംഭാഷണത്തിനു പോലും മുതിര്‍ന്നില്ല. നെയ്യാറ്റിന്‍കരയില്‍ പിസി ജോര്‍ജ്ജിനെ ഇറക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതൃത്വം രഹസ്യ തീരുമാനം എടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

   ടിപി ചന്ദ്രശേഖരന്‍ വധവും വി‌എസിന്റെ പടപ്പുറപ്പാടും നെയ്യാറ്റിന്‍കരയില്‍ യു‌ഡി‌എഫ് അനുകൂല തരംഗം ഉണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും കണക്കുകൂട്ടല്‍. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ പ്രചാരണ ഭാഷ മുന്നണിയെ പ്രതിരോധത്തിലാക്കും എന്നാണ് യു‌ഡി‌എഫിന്റെ അനുമാനം. ശെല്‍വരാജിനെ യുഡിഎഫിലെത്തിക്കാന്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന് ജോര്‍ജ്ജ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതിനു മുമ്പുതന്നെ പിസി ജോര്‍ജ്ജിനെതിരേ എല്‍ഡിഎഫ്
   അഭിസാരികയെപോലെ വലിച്ചെറിഞ്ഞു ഈ വാനാറിയെ ഹഹഹഹഹഹഹഹഹഹഹ

   Delete
 42. ഗുണ്ടകളോടി നടക്കുന്നെത്ര മനുഷ്യര്‍ വീണു മരിക്കുന്നു.
  വടിവാള്‍ കത്തികള്‍ നല്‍കി സഖാക്കള്‍ വെട്ടി നുറുക്കും ജന്മങ്ങള്‍..
  "ഇത് കണ്ണൂരാ..." ജയരാജന്‍ പറഞ്ഞൊരു ഭീകര കഥയിലെ കണ്ണൂര്
  "ഇത് കണ്ണൂരാ..." ജയരാജന്‍ പറഞ്ഞൊരു ഭീകര കഥയിലെ കണ്ണൂര്

  ReplyDelete
  Replies
  1. "ഇത് കണ്ണൂരാ..." ജയരാജന്‍ പറഞ്ഞൊരു ഭീകര കഥയിലെ കണ്ണൂര്

   Delete
  2. "ഇത് കണ്ണൂരാ..." ജയരാജന്‍ പറഞ്ഞൊരു ഭീകര കഥയിലെ കണ്ണൂര്

   Delete
 43. കലുഷിത മനസ്സുകളില്‍ മാനവികത ഉണരട്ടെ

  ReplyDelete
 44. കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ വാര്‍ത്ത അറിയുമ്പോള്‍ എപ്പോളും ഹൃദയമിടിപ്പ് കൂടുകയാന്ന്, ഈ കൊലപാതകമെങ്ങിലും കണ്ണൂരില്‍ ആകരുതെന്ന്‍, ഞാനും കണ്ണൂര്‍ നിവാസിയാണ്, ഞങ്ങളെന്തു പിഴച്ചു, കുറച്ചു ജയരാജന്മാര്‍ ഒഴിച്ച് ബാകിയുള്ള കണ്ണൂര്‍കാര്‍ മനസാക്ഷി ഉള്ളവരാണ്, എല്ലാവരും കണ്ണുരിനെ മൊത്തം പഴി ചാരാതെ, ഇത് ഒരു അപേക്ഷയാണ്

  ReplyDelete
 45. കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ പിണറായിസത്തിനു സ്റ്റാലിനിസത്തിന്റെ എല്ലാ സവിശേഷതകളും കൈവന്നു കൊണ്ടിരിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. മലപ്പുറം സമ്മേളനാനന്തരം ഭിന്നാഭിപ്രായമുള്ളവരെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനെ തന്ത്രപരമായി ചെറുത്ത പിണറായി വിജയന്‍ പിന്നീടങ്ങോട്ട് നടന്ന ഓരോ നീക്കങ്ങളിലും ഈ സ്ട്രാറ്റജി തുടര്‍ന്നു. വിമത ശബ്ദങ്ങളെ പാര്‍ട്ടിയില്‍ നിന്നും നിഷ്ക്കാസിതമാക്കുന്ന പണി നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വടക്കന്‍ കേരളം കേന്ദ്രീകരിച്ചു ജയരാജന്മാരും എളമരം കരീമും എം പ്രകാശനും പിണറായി വിജയന്റെ നേതൃത്വത്തില്‍ രൂപം കൊടുത്തിട്ടുള്ള അത്യന്തം പ്രതിലോമകരമായ ഒരു കോക്കസാണ് ഈ പാര്‍ട്ടിയുടെ അന്ത്യകൂദാശ നടത്താനുള്ള ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്.

  ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും കടന്നു കണ്ണൂര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റികളിലേക്കും തുടര്‍ന്നു എ കെ ജി സെന്ററിലേക്കും ചോര പതിഞ്ഞ കാല്പാടുകള്‍ കയറിപ്പോകുന്നത് ജനം ഒരു പേക്കിനാവ് പോലെ കണ്ടു തുടങ്ങിയപ്പോഴാണ് ജയരാജന്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യാനും പിണറായി വിജയന്‍ പാര്‍ട്ടി ഒരു തീപന്തമാകുമെന്നു ഭീഷണിപ്പെടുത്താനുമൊക്കെ തുടങ്ങിയിരിക്കുന്നത്. ഇവനൊക്കെ തീപന്തമാകുമ്പോള്‍ അതിനെ തല്ലിക്കെടുത്താനുള്ള ജലപീരങ്കിയുമായി മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലാത്ത മലയാള മനസ്സാക്ഷി ഉണര്‍ന്നിരിക്കുക തന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാം.

  ഈ പാര്‍ട്ടി ഒരു ഫോസ്സിലായി ചരിത്ര പുസ്തകത്തിലേക്ക് ചേക്കേറാതെ ബാക്കിയാകണമെന്നു ആഗ്രഹിക്കുന്ന വല്ലവനുമുണ്ടെങ്കില്‍ പണ്ട് സ്റ്റാലിന്‍ യുഗം അവസാനിച്ചു ക്രൂഷ്ചേവ് വന്നപ്പോള്‍ സോവിയറ്റ് കവി യെവാഗനി യെവ്തുഷെങ്കോ സ്റ്റാലിന്റെ ശവമടക്കിനെ അധികരിച്ച് എഴുതിയ 'സ്റ്റാലിന്റെ അനന്തരക്കാര്‍' എന്ന കവിതയിലെ ഈ വരികള്‍ ഇടയ്ക്കിടെ ഓര്‍ത്തിരിക്കുന്നതും അതിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതും നല്ലതാണ്.

  എംബാം ചെയ്തു വെച്ച മുഷ്ടികളെ ഉഗ്രമായി ചുരുട്ടി
  അവന്‍ ചത്തത് പോലെ നടിച്ചു കിടക്കുന്നു
  അവന്‍ അകത്തു നിന്നും നിരീക്ഷിക്കുന്നുണ്ടാവും
  അവന്‍ പദ്ധതികള്‍ നെയ്യുകയാവണം
  അവന്റെ മയക്കം കപടമാണ്
  ഞാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു
  ഇവന്റെ കല്ലറയ്ക്ക് കാവലിരിക്കുന്നവരെ
  രണ്ടിരട്ടിയോ മൂന്നിരട്ടിയോ അധികരിപ്പിക്കണം
  സ്റ്റാലിന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു
  ഭൂമിയില്‍ അവതരിക്കുന്നത് തടയാന്‍

  ലാല്‍ സലാം, ശുഭം...

  ReplyDelete
 46. PLEASE SUGGEST HOW TO SAVE COMMUNIST PARTY. IT IS THE NEED OF THE HOUR TO HAVE A STRONG OPPOSITION PARTY. OTHERWISE DEMOCRACY WILL NOT FULLFILL ITS NEEDS.

  PLS COMMENT.

  ReplyDelete
  Replies
  1. സിമ്പിള്‍. കണ്ണൂര്‍ ലോബിയെ (വിജയനും, കാഡസന്‍ ജയരാജന്മാരും) മാറ്റുക.

   Delete
 47. Jemshas MuhammedMay 23, 2012 at 10:36 AM

  അക്ഷര വധം

  അ മുതല്‍
  ഹ വരെ ആയിരുന്നു
  അവര്‍ വെട്ടിയത്

  അതായത്
  അമ്പത്തൊന്നു
  വെട്ടുകള്‍

  അ എന്നതില്‍
  അമ്മേ എന്നു ചുണ്ടനപ്പിക്കാതെ
  ഹ എന്നതില്‍
  ഹയ്യോ എന്നു നിലവിളിപ്പിക്കാതെ
  അവര്‍
  അക്ഷരമാലാ ക്രമത്തില്‍
  കാര്യം തീര്‍ത്തു

  ഒരു സംഗതി,
  മലയാളിയെ
  കൊല്ലുന്നെങ്കില്‍
  അമ്പൊത്തൊന്നക്ഷരാളിയില്‍
  തന്നെ വേണമെന്നു
  മാര്‍ക്സാണോ
  ലെനിനാണോ
  പഠിപ്പിച്ചത്?

  അതോ
  സാക്ഷാല്‍
  മിന്നല്‍പ്പിണരോ?

  ReplyDelete
 48. Some CPM Basterds are distroyed the Kerala's name "God's own country to Evil's own country - arrest this CPM Kannur lobby

  ReplyDelete
 49. തെരുവിലേക്ക് വരൂ
  ഈ രക്തം കാണൂ, വരൂ ഈ രക്തം കാണൂ
  എന്ന് വിലപിച്ചു ഒരു പാബ്ലോ നെരൂദ പിടഞ്ഞ് !
  തിളക്കണം ചോര ഞരമ്ബുകളിലെന്നു പറഞ്ഞൊരു നാട്
  ക്വോട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്ന് !
  തെരുവുകളില്‍ മനുഷ്യരില്ല !
  പകരം കൊലവിളികള്‍ ! കത്തികള്‍, വാളുകള്‍...
  ഇരുട്ടില്‍ അവ ഓടിയൊളിച്ചു
  പകലില്‍ രക്തകറ കഴുകി പ്രാതല്‍ കഴിക്കുന്നു !
  രക്തമൊലിപ്പിച്ച തെരുവ് ശവകച്ചയനിഞ്ഞു
  വീടുകളില്‍ അമ്മമാരെ ഒരേ ഭാഷയില്‍
  കരയിപ്പിക്കുന്നു.
  അജ്ഞാതമായ ആ ഭാഷ കേട്ടു
  കൊലവിളികള്‍, കത്തികള്‍, വാളുകള്‍
  തെരുവില്‍ പൊട്ടിച്ചിരിച്ചു കൊണ്ടേയിരിക്കുന്നു...
  വരൂ ഈ തെരുവിലേക്ക് വരൂ
  ഈ രക്തം കാണൂ, വരൂ ഈ രക്തം കാണൂ
  എന്ന് വിലപിച്ചു വീണ്ടും ആരോ പിടയുന്നു.... !

  naj

  ReplyDelete
 50. നമ്മള്‍ മലയാളികള്‍ ശരിയ്കും പേടിച്ചുതൂറികള്‍. മൂന്നു, നാല് ജോക്കെര്‍മാര്‍ (കണ്ണൂര്‍ ലോബി) കാല്‍ നൂറ്റാണ്ടിലേറെയായി എല്ലാ നെറികേടും ചെയ്തു, വെല്ലുവിളിച്ചും, അട്ടഹസിച്ചും നടക്കുന്നു. ഇനി ഇതിപ്പോ നമ്മള്‍ക്ക് ശീലമായ നിലയ്ക്ക് ഇവരുടെ അപദാനങ്ങള്‍ പാടി അടുത്ത തലമുറയ്ക്ക് കൈമാറാം.

  ReplyDelete
 51. http://www.youtube.com/watch?feature=player_embedded&v=W9arv9IHWt0

  ReplyDelete
 52. ഇവരുടെ തീപ്പന്തം കെടുത്തുന്നതിനു ആവശ്യമായതില്‍ കൂടുതല്‍ കണ്ണീര്‍ കേരള മണ്ണില്‍ ഉണ്ടായി കഴിഞ്ഞു. കേരള മക്കളുടെ കണ്ണീരിന്റെ മലവെള്ള പാച്ചിലില്‍ ഇവര്‍ കുത്തി ഒലിച്ചു പോകാതിരുന്നാല്‍ മതി.

  ReplyDelete
 53. അങ്ങനെ നമ്മളെല്ലാം കൂടെ ആഞ്ഞു പിടിച്ചാല്‍ സി പി എം എന്നാ മൂരാച്ചി, പിന്തിരിപന്‍, അക്രമ രാഷ്ട്രീയ പാര്‍ട്ടിയെ കേരളത്തില്‍ നിന്ന് കേട്ട് കെട്ടികാം. ഹോ പിന്നെ കേരളത്തില്‍ ശാന്തിയും സമാധാനവും വിളയാടും . വികസന തേരിലേറി കേരളം കുതിക്കും. സമാധാനത്തിന്റെ ശാന്തിയുടെ സാഹോദര്യത്തിന്റെ സര്‍വോപരി സ്നേഹത്തിന്റെ പ്രതീകമായ കൊണ്ഗ്രെസ്സും , മുസ്ലിംലീഗും , കേരള കോണ്‍ഗ്രസ്സും ചേര്‍ന്ന് കേരളത്തെ മുന്നോട്ടു നടത്തും . പിന്നെ മനുഷ്യ സ്നേഹം മാത്രം കൈമുതലാകിയ സേവനം മുഖമുദ്രയാക്കിയ ചര്‍ച്ച് കൌന്സിലുകലും, അമൃതയും, എം ഈ എസും , പിന്നെ അങ്ങന അനേകം മനുഷ്യ സ്നേഹികള്‍ നടത്തുന്ന സ്വാശ്രയ സ്ഥാപനഗല്‍ ഇവിടെ ഉയര്‍ന്നു പൊങ്ങും, അവിടെ പഠിച്ചു ആയിരകണക്കിന് പ്രോഫ്ഫഷ്യനലുകള്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാംകിട സംസ്ഥാനം ആകും. ശാന്തിയും നന്മയും വിളയാടുന്ന ഗോഡ്സ് ഓണ്‍ കന്റ്രി. എല്ലാ മാധ്യമങ്ങളും ഒന്നുടെ ഒന്ന് ആഞ്ഞു പിടിക്ക്, കൂടുതല്‍ കമ്മന്റുകളും ല്ല്യ്കുകളും പോരട്ടെ , ആ നല്ല നാളെകായ് നമ്മുക്ക് കച്ച മുറുക്കാം.

  ReplyDelete
  Replies
  1. itthu commentiyavan ethu alavalathi anelum aaanum pennu ketta avanariyan nadino nattarkko enthu sambahavichalum nadu kattumuttichalum arokke enthokke cheythalum enikkonumilla ente pennum kttyolum sugamayirikkanam ennu vicharikkunna oru kootharakke ingane chinthikkan pattu... thurannu parayatte suhruthe veruthe swapnam kananda.... nadakkilla e nattil communist prasthanam athil vishwasikkunna anikal ullidatholam kalam onnum nadakkilla...kendrathilayalum keralathilayalum ellam kattumudichu kanichu koottunna thonnivasangal aanu vikasanam ennu karuthunnenkil thankalodu sahathapam mathrame ullu ennu mathramalla.....ammayem pengalem thookkivittalum athum vikasanam ennu karuthunna thankale polulla hijadakale keralathil ninnu e UDF napumasakangalodu koode arabhikadalil kettithazthiyal keralam chilappol oru gods own country akum. athanu kearalathile sadharana janam manassil pachayum chuvappum kaviyum neelayum onnumillatha "sadharana"janam agrahikkunnathu....

   Delete
 54. ജയരാജന് ഒന്നല്ലാ ആയിരം കൊമ്പുണ്ട്...
  ആ കൊമ്പുകള്‍ വെട്ടിമാറ്റാതെ നിങ്ങള്‍ക്ക് ഒരു തേങ്ങയും ചെയ്യനോക്കില്ലാ...
  അത് ഈ നാട്ടിലെ സാധാരണക്കാരായ ജനതയാണ്...
  കണ്ണൂരില്‍ ചോര ചിന്തി മരിച്ച നൂറുകണക്കിന് ചെറുപ്പക്കാരുടെ കുടുമ്പങ്ങള്‍
  ജയരാജന്ടെയും പാര്‍ട്ടിയുടെയും കൂടെയുണ്ട് ....
  അവരെ അനാഥത്വത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്ന അവരുടെ പോറ്റമ്മയാണ്പാര്‍ട്ടി...
  അതുപോലെ സ്വന്തം ജീവനേക്കാള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന്‌ ധീര സഖാക്കള്‍ വേറെയും...
  പിന്നെ നിങ്ങള്‍ ഉള്ളില്‍ താലോലിക്കുന്ന വര്‍ഗീയ വാദികളുടെ കൊലയാളികളെ
  അതെ നാണയത്തില്‍ ചെറുത്തു നിന്ന് കണ്ണൂരിനെ സംരക്ഷിക്കുന്നതില്‍ ജയരാജന്‍ മുന്നില്‍ ഉണ്ടാകും
  അതില്‍ വയറു കടി തോന്നിയിട്ട് കാര്യമില്ലാ..

  നിങ്ങള്‍ കുറെ ആളുകള്‍ പണക്കാട്ടെ മച്ചില്‍ കേറി ആര്‍ത്തു കുരച്ചാലോന്നും
  സീ പീഎമ്മിന് ഒരു ചുക്കും സംഭവിക്കാന്‍ പോണില്ലാ...

  ജയരാജന്മാര്‍ അത്തര് പൂശി അലക്കി തേച്ച കുപ്പായവുമിട്ട്
  മുത്തുനബിയുടെ അമ്മാവന്ടെ മക്കള്‍ ആണെന്നും പറഞ്ഞു
  നൂലൂതി നേതാവയതല്ലാ...
  ജനങ്ങള്‍ക്കിടയില്‍നിന്നും കൊണ്ടും കൊടുത്തും വന്നതാണ്...
  അതുകൊണ്ട് ഞെട്ടിച്ചു കളയാമെന്നോന്നും ധരിക്കെണ്ടാ..
  ജയിലും കൊലമരവും കംമ്യുനിസ്ടുകാരന് പുത്തരിയുമല്ലാ...
  ചാകുന്ന കുലംകുത്തികള്‍ക്ക് മാത്രമുള്ള എന്തോ ഒരു സാധനമാണ് കുടുമ്പം എന്നാണോ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്...
  മര്കിസ്ട്ടുകാര്‍ ചത്താലും തിരിഞ്ഞു നോക്കാത്ത നിങ്ങളുടെ കപട മനുഷ്യ സ്നേഹം പള്ളീല്‍ പോയി പറഞ്ഞാ മതി...
  ജയരാജനോ പിണറായിയോ അറസ്റ്റു ചെയ്യപ്പെട്ടാല്‍ ഒലിച്ച് പോകുന്ന പാര്‍ട്ടിയാണ്ഇതെന്ന് കരുതിയെങ്കില്‍ തെറ്റി ...
  ഒന്നല്ലാ ഒരായിരം പിണറായിമാര്‍ ഉയര്‍ന്നു വരും ...
  സഖാക്കളെ ഓടിച്ചിട്ട് ആക്രമിക്കുമ്പോള്‍ അട്ടത്ത് ഒളിക്കാന്‍ ഞങ്ങളാരും ലീഗുകാര്‍ അല്ലാ...
  ചങ്കിലെ അവസാന തുള്ളി രക്തവും ഭൂമിയില്‍ വീഴും വരെ ഈ പാര്‍ട്ടിയെ സംരക്ഷിക്കും....


  ..*

  ReplyDelete
  Replies
  1. ente ponne
   vattullavanmare changalaykkidam.
   party entha athra vishamathilano.... samrashikkan
   veettile pillerke kanjiyo payaro medichu kodukk...........
   pinarayiyude chekkan fried riceum burgarum thinnolum...........
   avane pavappetta thozhilali vargathhine patticha kasunde........

   lal salam pottanmaraya saghakkale........

   Delete
 55. ജയരാജന് ഒന്നല്ലാ ആയിരം കൊമ്പുണ്ട്...
  I agree to it. He has such a brave leader, Even his son lost his both hands while making bomb,and RSS cadres tried to kill him and he lost his two fingers, still he is leading all the party's defence department activities.(example: quatation, bomb making, killing renegades and other party members). Really jayarajan has that ability. ജയരാജന് ഒന്നല്ലാ ആയിരം കൊമ്പുണ്ട്...

  ReplyDelete
 56. ഇന്ദിരാ ഗാന്ധി മരണപെട്ടപോള്‍ പോലും തോല്‍വി അറിയാത്ത മണ്ഡലത്തില്‍ നിന്നും ടീ പ്പിയും കൂട്ടരും മാര്കിസ്ട്ടു പാര്ട്ടിലെ വലതു വല്‍ക്കരണം എതിര്തപോള്‍ ഉറക്കം തൂങ്ങി കട്ടിലില്‍ വീണ മുല്ലപള്ളി , അതില്‍ പിന്നെ കണ്ണിലെ കരടായ ടി പി . സതി ദേവിയുടെ തോല്‍‌വിയില്‍ വിരലി പൂണ്ട സഹോതാരന്‍ ജയ രാജന്‍ ,( അല്ല സകാവ് ജയ രാജ ഇലക്ഷനില്‍ തോക്കലും ജയവും സാതരനമല്ലേ ? അച്ചുതാനന്തന്‍ തോട്ടില്ലേ ഇന്ദിര ഗാന്ധി തോറ്റില്ലേ അവരാരെങ്ങിലും തൂല്പ്പിച്ചവരെ കൊന്നോ ?)സതീ ദേവി ഉപകാര സ്മരണക് പ്രതികളെ ജയിലില്‍ പോയി കാണുന്നു .ലജ്ജ്ഹയാല്‍ നമ്ര ശിരസ്കരനായി ക്കൊണ്ട് വായ പടച്ചി റഫീക്ക് എങ്ങനെയോക്യായിട്ടും പാര്‍ടിക്ക് ഈ കൊലപാതക്കത്തില്‍ പങ്ങില്ലെന്നു നേതാക്കള്‍. അരിഭക്ഷണം കയിക്കുന്ന ഞങ്ങള്കൊക്കെ ഇത് മാര്‍കിസ്റ്റ് പാര്‍ടിയുടെ സ്പോണ്‍ സെര്ട് പ്രോഗ്രമാനെന്നുമാനസിലായി എന്നിട്ടും ചില സകാക്കല്ക് ഇതു ബോത്യമാവുന്നില്ല

  ReplyDelete
 57. ee naattil kodathiyum niyamavum ille?chila udf oothanmaarude arappikunna jalapanangal kaanumbol ithonnum ivide venda ennu thonnunnu.ivar ethra kalla casukal undaaki?lavelin,george muthoott,kiliroor penvaanibham.....etc.avasanam athellaam uppu vacha kalam pole aayi.pinaraayiyude peril naadu ottukku flex vechu mathichu,chanel discussions,social network debates....muthalaayava nadathiya ee oothanmaarkku athinte result vannappol onnum parayaanilla.appol oru kaaryam manassilaayi.ivarkokke oru thantha alla ullathu,100 kanakkinu thanthamaar undaavum ennu.paisa kittiyaal swantham bhaarya,penmakkal,amma thudangiyavare kootikoduthu pimping nadathunna atrocious mediakalude help kondum,azhimathi,havaala,smuggling ennivayiloode kittunna 30 vellikaasu kondu goondakale vilaaku vaangi ivar nadathunna ee cultural quotation pacha chaanakam thinnunna veriyanmaarkku manassilaakilla,nere marichu ariyaahaaram kazhikkunna prabhuddar aaya janangalkku manassilaakum.court nadapadikal poorthiyaayalum ee mounam thudarnnu swantham heritagine kurichu nalla bodhyam venom ketto oothanmaare.(cherkkendathu vere word aanu,add cheyyunnilla,ningalude imaginationu vittu tharunnu.)

  ReplyDelete