വെട്ടിയും കുത്തിയും വെടിവെച്ചും കൊന്നിട്ടുള്ളവരാണ് ഞങ്ങള്‍, ആ ഞങ്ങളെ പേടിപ്പിക്കാന്‍ ആരും നോക്കേണ്ട എന്നാണ് മണിയണ്ണന്റെ പ്രഖ്യാപനം. ഒരു എട്ടുകാലി മമ്മൂഞ്ഞ് ശൈലിയില്‍ ആരാന്റെ ഗര്‍ഭം ഏറ്റെടുക്കുകയല്ല മണി ചെയ്തത്. കൊല്ലേണ്ടവരെ കൊല്ലാന്‍ ഞങ്ങളെയാരും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ ധീര വീര സഖാവ് മണിമണി പോലെ ഉദാഹരണങ്ങളും നിരത്തി. പീരുമേട്ടിലെ പാര്‍ട്ടി പ്രവര്ത്തകന് അയ്യപ്പദാസിനെ കൊലപ്പെടുത്തിയ ബാലുവിനെ വകവരുത്തിയ സസ്പെന്‍സ് ത്രില്ലര്‍ സ്റ്റോറി അതിലൊന്ന് മാത്രം. വേറെ മൂന്നാല് പേരെ വെട്ടിയും വെടിവെച്ചും കുത്തിയും കൊന്ന ചരിത്രവും അക്കമിട്ടു നിരത്തി. ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന ചരിത്രപ്രസിദ്ധമായ പിണറായി പ്രയോഗത്തിന് മണിയുടെ വെളിപ്പെടുത്തലുകളിലൂടെ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ കൈവരുകയാണ്. മണി പറഞ്ഞത് ഒരു ഹൈറേഞ്ച് തമാശയായി കണ്ടു കൊണ്ട് സഖാവ് പിണറായി രംഗത്ത് വരില്ല എന്ന് കരുതാം. ഇത്തരമൊരു പ്രസ്താവന നടത്തിയ എം എം മണിയെ തുറുങ്കില്‍ അടക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത് തികഞ്ഞ വിവരക്കേട് കൊണ്ടാണ്. നാളിതു വരെ നടന്ന എണ്ണമറ്റ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെപ്പിടിക്കാന്‍ കഴിയാത്ത അധികാരികള്‍ക്ക് മുന്നില്‍ ജീവിക്കുന്ന തെളിവുമായി രംഗത്ത് വന്ന ഒരാള്‍ക്ക് മിനിമം ഒരു പത്മഭൂഷണെങ്കിലും നല്കുവാന് സര്ദാര്ജിയോടും മാഡത്തോടും ശുപാര്‍ശ ചെയ്യുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്.
വെട്ടിയും കുത്തിയും കൊന്ന ചരിത്രം മണിയുടെ വാക്കുകളില്‍ കേള്‍ക്കാം.
ലോക ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളൂ. അതിലൊരാള്‍ ഹിറ്റ് ലറാണ്. മറ്റൊരാള്‍ സഖാവ് സ്റ്റാലിനും. മനുഷ്യ സംസ്കാരത്തിന്റെ ശത്രുക്കളായ ജൂതന്മാരെ കൊന്നൊടുക്കല്‍ തന്റെ ജീവനിയോഗമാണെന്ന് തുറന്നു പ്രഖ്യാപിച്ചയാളാണ് ഹിറ്റ് ലര്‍. ഈ മഹത്തായ കര്‍മം നിറവേറ്റാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്ന് പോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. 'ആണ്‍കുട്ടികള്‍ക്ക്' ചേര്‍ന്ന ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയത് വഴിയാണ് ഹിറ്റ് ലര്‍ ഹിറ്റ്ലറായത്. സഖാവ് സ്റ്റാലിന്റെ കാര്യവും വ്യത്യസ്തമല്ല. ഇവരുടെ രണ്ടു പേരുടെയും ജനുസ്സിലേക്ക് കേരളത്തിന്റെ അഭിമാന സംഭാവനയാണ് സി പി എമ്മിന്റെ ഇടുക്കി ജില്ല സെക്രട്ടറി. ഇതാദ്യമായല്ല മണിയണ്ണന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. വി എസ് കരിമ്പൂച്ചകളെ മൂന്നാറിലേക്ക് അയച്ച സന്ദര്‍ഭത്തിലും സമാനമായ വെട്ടുകത്തി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പാര്‍ട്ടി യില്‍ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം പിടിച്ചു നില്ക്കുന്നതും ഇത്തരം ധീരമായ സമീപനങ്ങള്‍ കൊണ്ടാണ്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ് സി പി എം നിയോഗിച്ചിട്ടുള്ളത്. ഏതാണ്ട് എല്ലാവര്ക്കും ഒരേ ശരീര ഭാഷ. അതില്‍ മണി സാറിന്റെ ശരീര ഭാഷയ്ക്കാവട്ടെ ചോരച്ചെങ്കൊടിയില്‍ മുക്കിയെടുത്ത ക്ലാരിറ്റിയുണ്ട്. വി എസിന്റെ വാക്ക് കേട്ട് പോളിറ്റ് ബ്യൂറോ പിണറായി സഖാവിനെ തത്ക്കാലം മാറ്റിനിറുത്താന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടറിയാക്കാന്‍ പറ്റിയ ഒരൊന്നാന്തരം ഉരുപ്പടിയാണ് മണിയണ്ണന്. സമകാലിക കേരളത്തിലെ അമ്പത്തൊന്നു വെട്ടിന്റെ സി പി എം രാഷ്ട്രീയത്തിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി.
കേരള രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഫാസിസ്റ്റ് വഴികളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് ടീച്ചര്‍ കണക്കു പഠിപ്പിച്ചു കൊടുക്കുന്ന പോലെ പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ കൃത്യമായ പട്ടിക എണ്ണിയെണ്ണിയാണ് ജില്ലാ സെക്രട്ടറി പുറത്തു വിട്ടിരിക്കുന്നത്. വെട്ടിക്കൊന്നവര്‍ ഇത്ര, കുത്തിക്കൊന്നവര്‍ ഇത്ര, വെടിവെച്ചു കൊന്നവര്‍ ഇത്ര. ആനന്ദലബ്ദിക്കിനിയെന്ത് വേണം?. പൌഡറിട്ട് മുഖം മിനുക്കി നടക്കേണ്ട ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പോലും ഇത്ര പരസ്യമായി പ്രസ്താവനകള്‍ നടത്തുവാന്‍ ധൈര്യം നല്കുന്ന ഒരു പാര്‍ട്ടി സംവിധാനത്തിലേക്ക് സി പി എമ്മിനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പിണറായി സഖാവും ജയരാജത്രയങ്ങളും വിജയിച്ചിരിക്കുന്നു. സഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത്. മണിയുടെ പ്രസംഗം കേട്ട ശേഷവും സംശയം ബാക്കിയുള്ളവരുണ്ടെങ്കില്‍ അവരെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കണം. കഴിയുമെങ്കില്‍ തലച്ചോറ് പുറത്തെടുത്ത് അതിലല്പം പങ്കജ കസ്തൂരിയെങ്കിലും നിറച്ചു തിരിച്ചു വെക്കണം.
Related Posts
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
ഇതൊരു പുതിയ അറിവോന്നുമല്ല.പാര്‍ട്ടി വിട്ടുപോകുന്നവരെ വകവരുത്തുന്നത് അവരുടെ ഒരു പഴയരീതി തന്നെയാണ്.എം.വി.രാഘവനെ അപായപ്പെടുത്താന്‍ എത്ര പ്രാവശ്യം ശ്രമിച്ചു.കണ്ണൂരിലെ ബി.ജെ.പ്പിക്കാര് പലരും സി.പി.എം വിട്ടു ബി.ജെ.പിയില്‍ അഭയം തേടിയവരാണ്.ഇയാള്‍ ഇങ്ങനെ തുറന്നു പറഞ്ഞ സ്ഥിതിക്ക് അയാളുടെ പേരില്‍ കേസ്സെടുക്കണം.
ReplyDeleteഎം വി രാഘവന് ആളു അത്ര മോശമൊന്നുമല്ല...കൂത്ത്പറമ്പ് വെടിവെയ്പ് ഇഷ്ടന്റെ പിടിവാശി കൊണ്ട് സംഭവിച്ചതാണെന്ന് പിന്നീട് ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട് കൊടുത്തത് മറന്നു പോയോ. യുഡിഎഫില്‍ ചേര്‍ന്ന ആദ്യകാലങ്ങളില്‍ അയാള്‍ സിപിഎം കേഡറില്‍ ഉള്ള പോലെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.
Deleteസുഹ്ര്ത്തെ ഒരു മന്ത്രി അയാള്‍ പോകുന്ന വഴി തടയും എന്ന് പ്രഖ്യാപിച്ചാല്‍ എന്നാല്‍ ഒന്ന് കാണട്ടെ , മന്ത്രിക്കു പോകാന്‍ വയ്യെങ്കില്‍ വേറെ ആര് പോകും എന്ന് രാഘവന് പറഞ്ഞു പോയി, അയാള്‍ മാര്ക്സിടു ചോര അല്ലെ, അയാള്‍ പോയി, വയ്ക്കെടാ വെടി എന്ന് പറഞ്ഞു, അതാണോ തെറ്റ്? രാഘവന് പോയ ഗ്യാപ്പില്‍ വന്ന പുലിക്കുട്ടി ആണ് പിണറായി, അന്ന് തടഞ്ഞ അബ്ദുള്ള കുട്ടി പാര്‍ടിയില്‍ അനുഭവിച്ച കാര്യം പിന്നീട അയാള്‍ പറഞ്ഞിട്ടുണ്ട്, കോടിയേരി രാവിലെ വിളിച്ചു പറയുന്നു ഞായറാഴ്ച വച്ച ഉത്ഘാടനം (പരിയാരം മെഡിക്കല്‍ കോളേജ്) നടക്കാന്‍ പാടില്ല , അബ്ദുള്ള കുട്ടി ആളെ കൂട്ടി ഇറങ്ങുന്നു , തടയുന്നു. പിന്നെ മന്ത്രി പേടിച്ചു വീട്ടില്‍ ഇരിക്കണോ?
Deleteനല്ല തിയറി ആണ് മാഷെ,
Delete"മന്ത്രി പോയില്ലെങ്കില്‍ പിന്നെ ആരു പോകും" പോലും.
ജനക്കൂട്ടത്തെ വെടിവെച്ചു കൊന്നാലും എനിക്ക് അവിടെ പോകണം എന്ന് നിര്‍ബന്ധം പിടിക്കുന്നവന് ഫാസിസ്റ്റ് അല്ലാതെ മറ്റാരാണ്. അതിനെ നിങ്ങള്‍ ന്യായീകരിക്കുന്നു എങ്കില്‍ സിപിഎം അക്രമങ്ങളെ വിമര്ശിക്കുവാന് നിങ്ങള്‍ക്ക് എന്ത് അര്‍ഹത ആണുള്ളത്?. :D..
>>> അയാള്‍ മാര്ക്സിടു ചോര അല്ലെ, അയാള്‍ പോയി, വയ്ക്കെടാ വെടി എന്ന് പറഞ്ഞു,<<
ഇത് തന്നെയാണ് ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞത്.അയാള്‍ യു.ഡി.എഫില്‍ വന്നിട്ടും സിപിഎം ശൈലിയില്‍ ആണ് പ്രവര്‍ത്തിച്ചത്. അങ്ങനെയുള്ളവനെ ആരെങ്കിലും ആക്രമിച്ചാല്‍ അതയാളുടെ കര്‍മഫലം എന്ന് കണക്കുകൂട്ടിക്കോളൂ.
ഹോ..ഇയാളെ പോലുള്ളവരെയാണ് രാജ്യം ആദരിക്കേണ്ടത്..ഇയാളൊക്കെ മരിച്ചാലാണ് വെടി പൊട്ടിക്കേണ്ടത്..വെടിയല്ല വെടിക്കെട്ട് തന്നെ നടത്തിയാലും അധികമാവില്ല ഇയാളോടുള്ള ആദരവില്‍..ഇയാള്‍ വെറും വാഴ മാണിയല്ല... നാളെ പൂര്‍വാധികം വിരിഞ്ഞു പഴുക്കാനുള്ള നേന്ത്ര കുലയാണ്...
ReplyDeleteകൊന്നു കുഴിച്ചുമൂടിയ പ്രേതാത്മാക്കള്‍ പിണറായിയെയും സംഘത്തെയും ആവെശിചെന്നു തോന്നുന്നു.
ReplyDeleteസഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത് - ha ha ha good one!
ReplyDeleteമാര്‍ക്സിസം മാനവിക സ്നേഹത്തില്‍ അധിഷ്ഠിതമല്ലേ??? അല്ല അങ്ങനെ അല്ലേ???അങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത്. അത് തെറ്റായിപ്പോയോ? ഇങ്ങനെ പ്രസംഗിക്കാന്‍ കേരളമെന്താ വെള്ളരിക്കാപ്പട്ടണമാണോ?
ReplyDeleteതിയറി വേറെ പ്രാക്ടിക്കല്‍ വേറെ മോനെ, സ്വാതന്ര്യം ജനാധിപത്യം സോഷ്യലിസം ആണ് എസ് എഫ് ഐ മുദ്രാവാക്യം അതിനെ അര്‍ഥം എസ് എഫ് ഐ ആണെങ്കില്‍ ഇതൊക്കെ കിട്ടും ഇല്ലേല് ഇടി കിട്ടും എന്നാണു, മോന് ഇനിയും ഇതൊക്കെ വിശ്വസിച്ചു ഇരിക്കുകയാണോ? പള്ളി വേറെ പാതിരി വേറെ അതാണ് കമ്യൂണിസം , എംഗല്‍സും മാര്‍ക്സും ഭരണാധികാരികള്‍ അല്ലായിരുന്നു ആയിരുന്നെങ്കില്‍ അവരും എം എം മണി തന്നെ
Deleteകപട തൊഴിലാളി സ്നേഹത്തിന്റെ മറവില്‍ കേരളത്തില്‍ അരും കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഈ രാഷ്ട്രീയ ഭീകരരെ ഇന്നിതാ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കൊടും പാതകങ്ങള്‍ക്ക് ഈ കൂട്ടര് മാപ്പര്‍ഹിക്കുന്നില്ല. ഇവര്‍ക്ക് വേണ്ടത്ര വെള്ളവും വളവും നല്കി, ഇവരുടെ ചെയ്തികളെ വെള്ളപൂശികൊണ്ട് ഇക്കാലമത്രയും രാഷ്ട്രീയ മേലലന്മാരായി കൊണ്ട് നടന്ന മതരാഷ്ട്ര സഖാക്കളും, വോട്ട് ബാങ്ക് സഖാക്കളും ഒരു പോലെ ഉത്തരവാദികളാണ്
ReplyDeleteപിണറായിയുടെ മനസ്സറിഞ്ഞ വിശ്വസ്തന് .
ReplyDeleteപിണറായിയുടെ മനസ്സില്‍ ഉള്ള കാര്യം , പിണറായി പരസ്യമായി പറയാന്‍ മടിച്ച കാര്യം
പരസ്യമായി പറഞ്ഞു മാര്‍കിസ്റ്റ് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എട്ടിന്റെ പണി കൊടുത്ത മഹാന് .
ഇനി ഒരു ഉളുപ്പും ഇല്ലാതെ ഈ പറഞ്ഞ കാര്യങ്ങളൊക്കെ മാധ്യമ സൃഷ്ടി ആണെന്ന് വിളിച്ചു പറയും
കേരളത്തിലെ സഖാക്കന്മാര് .........
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍സമ്മാനം സമ്മാനം കൊടുക്കണം ഈ മോന്റെ മോന് .
like
Deleteസഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത്. മണിയുടെ പ്രസംഗം കേട്ട ശേഷവും സംശയം ബാക്കിയുള്ളവരുണ്ടെങ്കില്‍ അവരെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കണം. കഴിയുമെങ്കില്‍ തലച്ചോറ് പുറത്തെടുത്ത് അതിലല്പം പങ്കജ കസ്തൂരിയെങ്കിലും നിറച്ചു തിരിച്ചു വെക്കണം.......ഹ് ഹ് ഹ് ...ഇത് കലക്കി
ReplyDeleteമണി പറഞ്ഞു തീരുന്നതിനു മുമ്പേ നിങ്ങളുടെ ബ്ലോഗു വന്നു. ങ്ങള് ആളൊരു ഒരു പുലി തന്നെ അണ്ണാ..
ReplyDeleteടി . പി വധം, കൊലപാതക രാഷ്ട്രീയം + അഴിമതി , പെട്രോളിന് വില കൂടല്‍ = നെയ്യാറ്റിന് കരയില്‍ കേരള ചരിത്രം വഴിമാറുന്നത് കാണാം
ReplyDeleteഅല്പം പഴം കഥ :
ReplyDeleteഇടുക്കി ജില്ലയിലെ വി എസ്സിന്റെ വിശ്വസ്തനായിരുന്നു മണി ആശാന് .
(ഇനി ധൈര്യമായിട്ട് വിളിക്കാം ആശാന് എന്ന്.
ഹോ ! ആ ആവേശ ഭരിതമായ പ്രസംഗം ഒന്നൊന്നര പ്രസംഗം ആയിരുന്നു .
ആശാന് 'രണ്ടെണ്ണം' വീശിയിട്ടാണ് പ്രസംഗിച്ചത് എന്ന് അസൂയക്കാര് പറഞ്ഞു പരത്തുന്നത് കാര്യമാക്കുന്നില്ല . )
മൂന്നാര്‍ കയ്യേറ്റ കാലത്താണ് ആശാന് 'പിണറായി കുല'ത്തെക്ക് മാറിയത്.
പാര്‍ട്ടിയിലെ പിണറായി പക്ഷത്തെ കരുത്തനും പാര്‍ട്ടിയെ നീണ്ട നാള് ജില്ലയില്‍ നയിക്കുകയും ചെയ്ത സഖാവ് എം സി മാത്യു കഴിഞ്ഞ മാസമാണ് പാര്‍ട്ടി വിട്ടത് .
(മാത്യു വിന്റെ ഭാര്യ പാര്‍ട്ടി സംസ്ഥാന കംമിടി അംഗമാണ് . മുന്‍ എന്‍ ജി ഓ യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ പി മേരി ..!!!)
ഈ മണി ആശാന്റെ കഴിവ് കണ്ടു സ്തംഭിച്ചു പോയ എം സി മാത്യു , പി എം മാനുവല്‍ എന്നിവര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ തൊടുപുഴയിലെ ചില ചോട്ടാ നേതാക്കളുടെ കയ്യിലാണ് പാര്‍ട്ടി .
മണി ആശാന്റെ നേതൃത്വത്തില്‍ പാര്‍ട്ടി 'പടവലങ്ങ' പോലെ വളരുകയാണ് ഇടുക്കി ജില്ലയില്‍ ..
ഇതാ കണക്കുകള്‍ :
ജില്ലാ പഞ്ചായത്തിലെ പതിനാറില്‍ പതിനാറും(16/16) യു ഡി എഫാണ് നേടിയത് ,
(ചരിത്രത്തില്‍ ആദ്യമായി ഇടതിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതും ഇത്തവണയാണ് )
തീര്‍ന്നില്ല ബ്ലോക്ക് പഞ്ചായത്ത് എട്ടില്‍ എട്ടും(8/8) യു ഡി എഫ്ഫ് നേടി
ആകെയുള്ള നഗരസഭയായ തൊടുപുഴയും യു ഡി എഫ് നേടി ...
തീര്‍ന്നില്ല...!!!!
ഗ്രാമ പഞ്ചായത്തുകളില്‍ ആകെയുള്ള അന്‍പത്തി നാലില്‍ നാല്പത്തി ആറും(46/54) യു ഡി എഫു ആണ് ഭരിക്കുന്നത് ..
നമുക്ക് കിട്ടിയ എട്ടില്‍ രണ്ടെണ്ണം നറുക്കിട്ട് കിട്ടിയതാണ് ...
അല്ലെങ്കില്‍ വെറും ആറു പഞ്ചായത്തില്‍ ഒതുങ്ങിയേനെ ... ...!!!
വി എസ്, മണി ആശാന്റെ 'കുലംകുത്ത്' വഴി താങ്കളുടെ നഷ്ടം പാര്‍ട്ടിക്ക് ഉണ്ടാക്കിയ നേട്ടങ്ങളില്‍ അഭിമാനിക്കുക .
ഇടുക്കിയിലെ യു ഡി എഫിന്റെ 'പ്രതീക്ഷാ താര'മായിരുന്ന മണി ആശാന്
ഇപ്പോള്‍ ഇതാ സംസ്ഥാന തലത്തില്‍ തന്നെ യു ഡി എഫ്ഫുകാരുടെ 'ആശാ കേന്ദ്ര'മാകുന്നു ...നന്ദി മണി ആശാനെ.... നന്ദി ... ;)
കണക്കുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ലവനൊരു പുലി തന്നെയാണ്!!.
Deleteനന്ദി മണി ആശാനെ.... നന്ദി ... ;)
Deleteഅങ്ങ് സംസ്ഥാന സെക്രട്ടറി ആയി എ കെ ജി സെന്റെറില്‍ തന്നെ എത്തിപ്പെടട്ടെ.
ഇനിയും വളരെ സത്യസന്ധമായി ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തി രാജ്യത്തെ പോലീസിന്റെ പണി എളുപ്പമാക്കുകയും സി പി എമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക .
നിങ്ങള്‍ക്ക് വേണ്ടി ആയുരാരോഗ്യത്ത്തിനു വേണ്ടി യു ഡി എഫുകാര്‍ മുട്ടിപ്പായി പ്രാര്‍ത്തിക്കുന്നു . അങ്ങയുടെ നാവിനു വേണ്ടിയും ...
ബഷീറിക്ക ഈ ലേഖനത്തിന്റെ ടൈറ്റില്‍ പെരുത്ത് ഇഷ്ടായി നല്ല സ്വാരസ്യം , കണ്ഗ്രാട്സ്
DeleteWhat about Niyamasabha results....Conveniently forgotten by Noushad....
DeleteCPM -2, CPI -1, KCM - 2, Congress - 0
അധികം പഴയതല്ലാത്ത വേറെയും ചില കഥകളുണ്ട്. അതുകൂടി കേട്ടാലേ ചിത്രം പൂര്‍ണ്ണമാകൂ.
Deleteനാല്‍പ്പാടി വാസുവിനെ കൊലപ്പെടുത്തിയതിനു ശേഷം കോണ്‍ഗ്രസ് മേതാവ് സുധാകരന് പ്രസംഗിച്ചത് ഇങ്ങനെ. അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്. വിദ്യാഭ്യാസ സമര കാലത്ത് ലീഗിന്റെ ഗുണ്ടകള്‍ ഒരധ്യപകനെ ഓടിച്ചിട്ട് ചവുട്ടിക്കൊന്നപ്പോള്‍, സീതിഹാജിയുടെ മകന് ലീഗിന്റെ എം എല്‍ എ മൈക്കിനുമുന്നില്‍ നിന്നുകൊണ്ട് ആക്രോശിച്ചത് ഇങ്ങനെ, സാക്ഷിപറഞ്ഞാല്‍ പറഞ്ഞവന്റെ കാലു ഞമ്മള് വെട്ടും.. അഴിമതിക്ക് കോടതി ജയിലില്‍ അടച്ച പിള്ളക്ക് പിന്തുണയുമായി സുധാകരന് കൊട്ടാരക്കരയില്‍ പ്രസംഗിച്ചത് ഇങ്ങനെ. എന്റെ മുന്നില്‍വച്ചാണ് ജഡ്ജിമാര്‍ക്ക് പണം കൊടുത്തത് അതിനു ഞാന്‍ സാക്ഷിയാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രസിഡന്റ് രാമകൃഷ്ണനെ ബന്ദിയാക്കിയപ്പോള്‍, രാമകൃഷ്ണന് അന്ന് വിളിച്ചുപറഞ്ഞ സുധാകരന്റെ കുറ്റകൃത്യങ്ങളും,, കൊലപാതകങ്ങളും, അക്രമങ്ങളും അനവധി ഉണ്ട്. പെണ്ണുപിടിയന്‍ കുഞ്ഞാലി പെണ്ണുകേസ് ഒതുക്കാന്‍ ജുഡീഷ്യറിയെ വ്യഭിചരിച്ച കഥകള്‍ പുറത്താകും എന്ന വിവരം കിട്ടിയപ്പോള്‍. കുഞ്ഞാലി പത്രസമ്മേളനം നടത്തി പറഞ്ഞത് ഇങ്ങനെ, മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തി ആ സ്ഥാനത്തിരുന്നുകൊണ്ട് അളിയന് റൌഫിനു വേണ്ടി വഴി വിട്ട് പലതും ചെയ്തിട്ടുണ്ട്. മണിയേപ്പോലെ ചാനലുകളില്‍ കൂടിയാണവയൊക്കെ വള്ളിക്കുന്നും നൌഷദുമൊക്കെ അറിഞ്ഞിട്ടുള്ളത്. അന്നൊന്നും നൌഷാദിനോ വള്ളിക്കോ ഇല്ലാതിരുന്ന ആത്മരോഷം ഇപ്പോള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസും, ലീഗും ഒക്കെകൂടിയാണ്. മണി അവകാശപ്പെട്ടതൊക്കെ അന്വേഷിക്കട്ടെ. മണി ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കട്ടെ.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടരുത്
Deleteഉത്തരം മുട്ടാത്ത തങ്കള്ക്കും മറുപടി പറയാം. മതസംഘടനയായ മുസ്ലിം ലീഗിന്റെ എം എല്‍ എ ലൈവായി കുട്ടികുരങ്ങന്മാര്‍ക്ക് ഒരാളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് ഈ വീഡിയോയില്‍ കാണാം.
Deleteഇതേക്കുറിച്ച് എന്താണു താങ്കളുടെ അഭിപ്രായം?
കാളിദാസന് ഷെയര്‍ ചെയ്ത വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഉത്തരം മുട്ടി.. അപ്പോള്‍ മണിമാര്‍ എല്ലായിടത്തും ഉണ്ട് അല്ലെ ???
Deleteവരാനിരിക്കുന്ന 10 മറുപടികള്‍
ReplyDelete1. മണിയുടെ പ്രസംഗം മാദ്ധ്യമ ഗൂഡാലോചന.
2. മൂന്നാം മുറയിലൂടെ പോലീസ് പറയിച്ചത്.
3. നെയ്യാറ്റിങ്കര തിരഞ്ഞെടുപ്പു നില്‍ക്കെ മണി ഇങ്ങനെ പറയില്ല.
4. പറഞ്ഞു എന്നറിഞ്ഞു, ഉള്ളടക്കം അറിയില്ല.
5. ഇതിനു മുന്‍പെ എത്ര ജില്ലാ സെക്രടരിമാര് എന്തെല്ലാം പറഞ്ഞു? നിങ്ങളൊന്നും എന്തു കൊണ്ട് പ്രതികരിച്ചില്ല?
6.... എന്തേ മനോരമ ചാനല്‍ മാത്രം ഈ പ്രസംഗം കവര്‍ ചെയ്തു?
7. അതൊരു മൂന്നാര്‍ തമാശ.
8. മണി പറഞ്ഞ ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി ഇതെങ്ങിനെ അറിഞ്ഞു?
9. DYFI കെട്ടിയ ബസ് സ്റ്റോപ് ദിവസവും ഉപയോഗിക്കുന്ന നിങ്ങള്‍ക്ക് പാര്‍ടിയെ കുറ്റം പറയാന്‍ എന്തവകാശം?
10. ഇനിയും നിങ്ങള്‍ ഇതു തന്നെ പറഞ്ഞോണ്ടിരുന്നാല്‍ പാര്‍ടി തീപ്പന്തമാകും
നിങ്ങളെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു :))
Deleteകയ്യും കാലും അനക്കാന്‍ മേലാത്ത പരുവമാകുമ്പോഴല്ലേ പോളിറ്റ് ബ്യുറോയിലേക്ക് എടുക്കുന്നത്. ഇദ്ദേഹത്തിനു അത്രയും വയസായ ലക്ഷണം കാണുന്നില്ലല്ലോ.
Deleteവിവരദോഷം ... കാലക്കേട്...... അല്ലാതെന്താ....
ReplyDeleteപാർട്ടിക്ക് മൊത്തത്തിൽ ശനീടെ അപഹാരമാണെന്നാ പണിക്കർ പറഞ്ഞത്
INDEED THE HEAD AND TAIL OF THE PARTY IS FULL OF CRIMINAL GANG WITH CRIMINAL IDIOLOGY.
ReplyDeleteമണി മണി പോലെ 3,4,5,കൊല കേസ് ഏറ്റടുക്കുകയും അതിന്റെ ആളു നമ്മന്റെ പാര്‍ട്ടി യാണെന്ന് പറയുകയും ചെയുന്ന ധീര സഗാവേ നമോവാകം ' പിണറായി ഇനി എന്താണ് പറയുക
ReplyDeleteകിട്ടിയത് ചരിത് ഇതിലും വലിയത് മാളതിലുണ്ട് സഗാവേ
ചില കാലങ്ങളില്‍,
ReplyDeleteചില നേരങ്ങളില്‍,
സത്യം വെളിപ്പെടുത്താന്‍ ചിലര്‍ വരും..
ആ സത്യമായിരിക്കും നിങ്ങളെ സ്വതന്ത്രരാക്കുക...!!!
This comment has been removed by the author.
ReplyDeleteപ്രതിയോഗികളെ ഒരു ധാക്ഷീണൃവും ഇല്ലാതെ കൊല്ലുകയും അത് ഉളുപില്ലടെ വിളിച്ചു പറയുകയും ചെയ്യുന്ന രാഷ്ട്രീയ കാപാലികന്മാരെ (അവര്‍ ഏതു പാര്‍ട്ടി ആയാലും) ജനം ഒറ്റപെടുത്തുക തന്നെ വേണം
ReplyDelete--------------
വളരെ നല്ല ലേഖനം
ഇനിയെന്തിനാ ആ SUCI, മാവോയിസ്റ്റ്, NDF, നക്ശലുകള് തുടങ്ങിയവരെ ഒക്കെ തീവ്ര വാദികള്‍ എന്നും പറഞ്ഞു നിരോധിച്ചിരിക്കുന്നത്. അവരൊന്നും എന്തായാലും ഈ പാര്ടിയോളം വരുകയില്ല. പാര്ട്ടിക്കാര് നടത്തുന്ന കൊലപാതകങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ പരിധിയില്‍ വരുകയില്ല എന്ന് ഒരു ഭേദഗതി കൂടി നടത്തുകയും വേണം.
ReplyDeleteഈ രാജ്യത്ത് ഒരു സത്യം പറയാനുള്ള സ്വാതന്ത്ര്യമില്ലേ...
ReplyDelete(എം എം മണി ഫാന്‍സ് അസോസിയേഷന്)
പിണറായിക്ക് ഒച്ചയടപ്പാനെന്നു തോന്നുന്നു. ഇത് വരെ കമാ എന്നൊരക്ഷരം പറഞ്ഞില്ല. ദേശാഭിമാനി ഇത്രയും നേരമായിട്ടും ഇതൊരു വാര്‍ത്തയായി പോലും ചേര്‍ത്തിട്ടില്ല. മറ്റു പത്രങ്ങളോ ചാനലുകളോ വാര്‍ത്ത കൊടുത്താല്‍ പരാതി.
ReplyDeleteചന്ദ്രശേഖരന് വധകേസില്‍ ആദ്യം തങ്ങളല്ല ഇത് ചെയ്തതെന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാന്‍ പിന്നെ എന്ത് ചെയ്യും. വേണ്ടി വന്നാല്‍ മൂന്നാം മുറ തന്നെ വേണ്ടി വരും. നേതാക്കളെ ചോദ്യം ചെയ്യാനായി കസ്ട്ടടിയില്‍ എടുക്കുമ്പോള്‍ അധികം പ്രതിഷേധിക്കണ്ട. അല്ലെങ്കില്‍ കേസ് സി ബി ഐ അന്വേഷിക്കുകയും പട്ടാളം വന്നു കേന്ദ്ര സ്ഥാനത് നിന്ന് ഉന്നത നേതാവിനെ തന്നെ അറസ്റ്റ് ചെയ്യും. അങ്ങനെ വന്നാല്‍ ജൂലൈ ഇല് പോലീസെ തന്നെ പുള്ളിയെ മറ്റേ കേസില്‍ കോടതിയില്‍ ഹാജരാക്കേണ്ടി വരും.
ഇനി വോട്ടു ചെയ്യാത്തവർക്കെതിരെയും
ReplyDeleteകൊട്ടേഷൻ കൊടുക്കുന്ന കാലം വിദൂരമല്ല
മോഡി നിയമം കൊണ്ടു വരുമെന്നേ പറഞ്ഞുള്ളു
കണ്ണൂർ ലോബി മോഡിയെയും കടത്തിവെട്ടി
കണ്ണൂര്‍ ലോബിയുടെ കാറ്റുപോയി; ജയരജന്മാര്‍ ഇനി വെറും "പവനായി" .
ReplyDeleteneyyattinkara pokumennu urappayi/ http://keralaletter.com
ReplyDeleteമണിയ്ക്ക് യുഡിഎഫുകാര്‍ 'മണി' കൊടുത്ത് പറയിപ്പിച്ചതോ മറ്റോ ആണോ?
ReplyDeleteരക്തം കൊണ്ട് ഇതിഹാസം തീര്‍ത്തവര്‍
ReplyDelete>>> ഭാഷ പോലെ തന്നെ മുഖവും പ്രസാദാത്മകമാണ്. നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല.<<<<
ReplyDeleteഎന്താ മാഷെ ഇത്തരം ശൈലികള്‍...." തൊലി കറുത്ത നീഗ്രോ ആണ് നിങ്ങളുടെ നേതാവ്, എങ്കില്‍ പോലും അയാളെ അനുസരിക്കണം" എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായി അല്ലേ നിങ്ങള്‍ !!!.
പോസ്റ്റിന്റെ വിഷയം മനസ്സിലാകാതെ അല്ല ഞാന്‍ ഇത് എഴുതുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ ഏതായാലും ശരിയല്ല. അയാള്‍ കള്ളനോ കൊലപാതകിയോ ആകട്ടെ. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയക്കാരും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകള്‍ അല്ലേ?
@ ജോയ് കാവാലം
Deleteതാങ്കളുടെ കമന്റിലെ സദുദ്ദേശത്തെ മാനിക്കുന്നു.
ഒരുത്തനെ ഞങ്ങള്‍ വെട്ടിക്കൊന്നു, മറ്റൊരുത്തനെ വെടിവെച്ചു കൊന്നു, വേറൊരുത്തനെ കുത്തിക്കൊന്നു തുടങ്ങി ഈ മനുഷ്യ മൃഗം പണ്ട് ചെയ്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത് നിങ്ങളും കേട്ടില്ലേ.. അങ്ങനെയൊരു നരാധമനെ ഇതിനേക്കാള്‍ നന്നായി ചിത്രീകരിക്കാന്‍ എനിക്കാവില്ല മാഷേ, സോറി. പ്രസാദാത്മകമായ മുഖം എന്ന ഒരു നല്ല വാക്ക് ഉപയോഗിച്ചത് എന്റെ വിശാലമാനസ്കതയായി കണ്ടാല്‍ മതി.
വള്ളിക്കുന്ന് മാഷെ, മുന്‍പ് ഈ കേരളത്തില്‍ നടന്ന പല സംഭവങ്ങളുടെയുംസമയത്ത് അതെക്കുറിച്ച് പോസ്റ്റ് ഇടണം എന്ന് നിങ്ങളുടെ ബ്ലോഗില്‍ തന്നെ പലരും ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ പറഞ്ഞത് " എനിക്ക് ഓരോ വിഷയങ്ങളും പഠിച്ചേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ, എല്ലാ കാര്യങ്ങളും പഠിക്കാന്‍ സമയം കിട്ടുന്നില്ല " എന്നുള്ള ഒരു തമാശയാണ്.
ReplyDeleteഇപ്പോള്‍ ടി.പി വധത്തിനു ശേഷം മീഡിയ സംഘത്തിന്റെയും, അന്വേഷണ ഉദ്യോഗസ്ഥരുടെയും കൂടെ നിന്ന് എല്ലാം വിശദമായി പഠിച്ച ശേഷമായിരിക്കും അല്ലേ ഓരോ പോസ്റ്റും വരുന്നത്.. :)
മുന്‍പ് പല വിഷയങ്ങളെ കുറിച്ചും മിണ്ടാതിരുന്ന ആള് ഇപ്പോള്‍ പുട്ടിനു തേങ്ങയിടുന്ന പോലെ പോസ്റ്റ് ഇടുന്നത് കണ്ടു ചോദിച്ചു പോയതാ..
പുട്ടില്‍ തേങ്ങ എന്നതിനേക്കാള്‍ പുട്ടില്‍ അരിപ്പൊടി എന്ന പോലെ പോസ്റ്റ് ഇടേണ്ട സമയമാണിത് ..ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന വള്ളിക്കുന്ന് മാഷിനു അഭിനന്ദനങ്ങള്‍ ..ജീവന് വില കല്‍പ്പിക്കുന്ന ഇതൊരു മനുഷ്യ സ്നേഹിയും മുഷ്ടി ചുരുട്ടി പ്രതികരിക്കേണ്ട വിഷയമാണിത് ..ഈ കൊലപാതക രാഷ്ട്രീയ കച്ചവടം ഇതോടെ തീരണം വള്ളിക്കുന്നിന്റെ എല്ലാ പോസ്റ്റിനും 100 likes
Deleteപിണറായി ജയരാജ ന് മാര്‍ എങ്ങാനും ജയിലില്‍ പോയാല്‍ ഈ പ്രസ്ഥാനം അന്യം നിന്ന് പോകുമോ എന്നൊരു ഭയം ഉണ്ടായിരിന്നു ,,,എന്തായാലും ഇന്നത്തോടെ അത് പോയികിട്ടി ,,അങ്ങ് ഹൈരയ്ന്ജില് മണി ആശാന് ഉണ്ടല്ലോ ....കാലിക പ്രസക്തമായ ബ്ലോഗ് ,അഭിനന്തനഗല് ...
ReplyDeleteബഷീര്‍ക്ക,
ReplyDeleteമണിയണ്ണന് ഒരു ഹൈറേഞ്ച് തമാശ പറഞ്ഞതല്ലേ..
അതങ്ങ് കാര്യമാക്കി എടുത്തോ?
നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ ഈ വിപ്ലവ പാര്‍ട്ടിയെ കുറിച്ച് ആള്‍ക്കാരെന്തു വിചാരിക്കും?!!
പിണറായിക്ക് ഒരു പിന്‍ഗാമി പിറന്നിരിക്കുന്നു.....ബലെ ഭേഷ്....
ReplyDeleteകാറ്റ് വിതച്ചു കൊടും-കാറ്റു കൊയ്യുന്നവരായി സി.പി.എം.മാറിയിട്ടുണ്ട് എങ്കില്‍...
ReplyDeleteഅതിനു പിന്നില്‍...ശുക്കൂരിന്റെയും,ടി.പി.യുടെയും,പോലുള്ളവരുടെ മാതൃ-ശാപം..ആയിരിക്കാം..
പാറ പ്പുറ ത്തിരുന്ന പൊട്ടക്ക ണ്ണാടിയില്‍ സ്വന്തം മുഖം നോക്കി ഞെട്ടിച്ചാടുന്ന കുട്ടിക്കുരങ്ങനെ പ്പോലെ ഗുണ്ടാ മണിയുടെ പ്രസംഗം അയാള്‍ തന്നെ ഒരാവര്‍ത്തി കേട്ടാല്‍ ഏതു വിറക്കാത്ത മണിയും ഒന്ന് വിറച്ചു പോവും , അത്രയും ഭീബല്സമല്ലേ പുലമ്പിയത്. ഇത്തരം ഗുണ്ടാ നേതാക്കളുടെ ആസനത്തിലൂടെ പാര കയറ്റി വായിലൂടെ വലിച്ചൂരണം
ReplyDeleteകേരളത്തിലെ SFIക്ക് കുറച്ചെങ്കിലും സ്വാധീനം ഉള്ള ഏതെങ്കിലും കോളേജില്‍ പഠിച്ച ആര്‍ക്കാണ് ഇവരെ ക്കുറിച്ച് ഇതെല്ലാം അറിയാത്തത്? സിപിഎം നടത്തുന്ന കൊലപാതകങ്ങളെ അത് വെറും രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന് പറഞ്ഞു നാം ഇതു വരെ മുഖ്യധാരാ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുക ആയിരുന്നില്ലേ? വണ്ടി തടഞ്ഞതിന് 'ശുകൂറിനെ' വെട്ടിക്കൊന്നപ്പോള്‍ നാം ഇത് പോലെ ശബ്ദിച്ചിരുന്നെകില് TP കൊല്ലപ്പെടുമായിരുന്നില്ല. വൈകിയെങ്കിലും കമ്മ്യൂണിസ്റ്റ് മതത്തിന്റെ ഈ വര്‍ഗീയ മുഖം നാം മനസ്സിലാക്കിയതില്‍ ആശ്വസിക്കാം. ഇതു വരെ വര്‍ഗീയത എന്ന് പറയുന്നത് പ്രശ്നത്തില്‍ 'മതം' കലര്‍ന്നാല്‍ മാത്രം ഉപയോഗിക്കാനുള്ള ഒരു വാക്കായി നാം മാറ്റി വെക്കുക ആയിരുന്നില്ലേ?
ReplyDeleteതങ്ങളുടെ മുഖം മൂടി വലിച്ചു കീറപ്പെടുന്നത് മനസ്സിലാക്കി അതിനുതകുന്ന തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാകാതെ വീണ്ടും ഇത്തരം പ്രസ്താവനകളും ആയി വരുന്നവര്‍ പാര്‍ട്ടിയുടെ നാശത്തിന്റെ വേഗത കൂട്ടാനേ സഹായിക്കൂ എന്ന് തിരിച്ചറിഞ്ഞു അവരെ നന്നാക്കാന്‍ പാര്‍ട്ടിയില്‍ ആളില്ലെങ്കില്‍ സിപിഎം കേരളം ഭരിച്ചത് ഒരു ചരിത്രം മാത്രമായി മാറും!
ഇതിന്റെയൊക്കെ ഗുണം കിട്ടാന്‍ പോകുന്നത് ഒരാള്‍ക്കാണ്, നമ്മുടെ ശെല്‍വരാജിനു...എങ്ങിനെ ജെയിക്കും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള വെടികെട്ടുകള്‍ പൊട്ടിവീഴുന്നത്....
ReplyDeleteമണിയുടെ പ്രസ്താവനയില്‍ കേസെടുത്തു അന്വേഷണം തുടങ്ങിയാല്‍ വി.എസും കൂടി പ്രതിരോധത്തില്‍ ആകാന്‍ സാധ്യത ഉണ്ട്. നമ്മുടെ മണി ചേട്ടന് പിണറായി പക്ഷത്തേക്ക് വന്നിട്ട് അധികം നാളായില്ല. പലരും ഇദ്ദേഹത്തെ പിണറായിയുടെ വിശ്വസ്തന്, മനസാക്ഷി സൂക്ഷിപ്പുകാരന് എന്നൊക്കെ വിളിക്കുന്നത് വെറുതെയാണ്. ഇപ്പോള്‍ ആമാശയ സമരവുമായി ഇറങ്ങിയിരിക്കുന്ന വി.എസ് ആണ് പുള്ളിയുടെ ആശാന്.മൂന്നാറില്‍ ജെ.സി.ബി യും കൊണ്ട് പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ ചെന്നപ്പോള്‍ ആണ് ഇര്‍വരും തമ്മില്‍ തെറ്റിയത്.
ReplyDeleteനമ്മുടെ മണിയണ്ണന് ഒരൊന്നൊന്നര ഖേദ പ്രകടനം നടത്തിയിരുന്നു ഇന്നലെ , ഹോ എന്തായിരുന്നു ഖേദം, കണ്ണ് നീര് ധാര ധാര യായി ഒഴുകുകയായിരുന്നു , പക്ഷെ അപ്പോഴും മൂപ്പര് അച്ചുമാമയെ കുറിച്ച് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു .അല്ല എന്തെ വള്ളിക്കുന്ന് അതിനെ പറ്റിയൊന്നു മിണ്ടാതിരുന്നത് . അച്ചുമാമ യു.ഡി.എഫിന്റെ ആളായതുകൊണ്ടാണോ?
ReplyDelete@ SAAdiq M koya
ReplyDeleteY selvaraj? It will favour O rajagopal as selvaraj being a traitor infront of public. If Killers like pinarayi, kodiyeri, jayarajans can sit inside kerala assembly, If P J Joseph,"Neela"lohithadasan like maniacs can sit inside kerala assembly, O rajagopal can sit inside it even he is from Modi's party.
Tc ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊക്കെ ഇടുക്കിയില്‍ എസ്.എഫ്.ഐ നേതാവ് അനീഷ് കൊല്ലപ്പെട്ട സംഭവവും ചില സഖാക്കള്‍ ആവര്‍ത്തിച്ചു പറയുന്നതു കേട്ടു. അനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവം ഇതാണ്:
ReplyDeleteനെടുങ്കണ്ടത്തിനടുത്ത് കാമാക്ഷിവിലാസത്തെ ഒരു ചായക്കടയില്‍ അനീഷ് വധക്കേസിലെ പ്രതികളായ രൂപേഷും അഭിലാഷും സി.പി.എമ്മുകാരനായ കടയുടമയോടും മറ്റു രണ്ടുപേരോടുമൊപ്പമിരുന്നു മദ്യപിച്ചു. മദ്യം തലക്കു പിടിച്ചപ്പോള്‍ കടയുടമയും രൂപേഷും തമ്മില്‍ തര്‍ക്കമായി. ഇവര്‍ കടയുടമയെ തല്ലി. കടയുടമ ഉടന്‍തന്നെ സ്ഥലത്തെ പ്രധാന സി.പി.എം നേതാവിനെ (കക്ഷി ദേശാഭിമാനി ലോക്കല്‍ ലേഖകനുമാണ്) വിവരമറിയിച്ചു. പുള്ളിയുടെ കളത്തില്‍ സി.പി.എമ്മുകാരനെ മര്‍ദ്ദിച്ചതില്‍ രോഷം പൂണ്ട് കൊല്ലപ്പെട്ട അനീഷ് ഉള്‍പ്പെടുന്ന സംഘവുമായി നേതാവ് ചോദിക്കാനെത്തി. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുകൂട്ടരേയും പിരിച്ചുവിട്ടതാണ്. പക്ഷെ, കുറേക്കഴിഞ്ഞ് സമീപത്തെ ഏലക്കാട്ടിനു നടുവിലെ വഴിയിലൂടെ നടന്നുപോകുകയായിരുന്നു അഭിലാഷിനേയും രൂപേഷിനേയും നമ്മുടെ സഖാക്കള്‍ തടഞ്ഞുനിര്‍ത്തി പകരം ചോദിച്ചു. രൂപേഷ് അടിയേറ്റു വീണ സമയത്താണ് അഭിലാഷ് അനീഷിന്റെ തുടയില്‍ കുത്തുന്നത്. കുത്തിയശേഷം അഭിലാഷ് ഏലക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തുടയില്‍ കുത്തേറ്റ് രക്തം വാര്‍ന്നു കിടന്ന അനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ മെനക്കെടാതെ അഭിലാഷിനെ തേടി പോകുകയാണ് സഖാക്കള്‍ ചെയ്തത്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ ചില നാട്ടുകാര്‍ അഞ്ചെട്ടു കിലോമീറ്റര്‍ അകലെ നെടുങ്കണ്ടത്തു നിന്നു വണ്ടി വിളിച്ചു വരുത്തിയാണ് അനീഷിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ, ശരീരത്തില്‍ നിന്നു രക്തം വാര്‍ന്നു പോയ അനീഷിനെ രക്ഷിക്കാനായില്ല. kadappad:-B.M HARIEFKKA
രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സ്വന്തം രാഷ്ട്രീയം അല്ലാതെ പിന്നെ എന്താ പറയണ്ടേ,അല്ലെ സഖാവെ..? വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത ആള്‍ക്കാരെ പിടിച്ചു വലിയ സ്ഥാനങ്ങള്‍ നല്കിയാല് ഇതല്ല ഇതിന്റെ അപ്പുറവും സംഭവിക്കും.. അകത്തിരിക്കുന്ന നല്ല 'നാടന്‍' ഈ രൂപത്തില്‍ പുറത്തു വന്നു അത്രയേ ഉള്ളു... ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ,ചെയ്തതല്ലേ പറഞ്ഞുള്ളൂ..നിങ്ങള്‍ക്ക് അത് വല്യ പ്രശ്നമായി തോന്നുന്നത് എന്റെ പ്രശ്നമാണോ,എന്നും കൂടി ചേര്‍ത്താലേ അത് പൂര്‍ണമാവു..
ReplyDeleteകൊല്ല്...കൊല്ല്.. ചിരിപ്പിച്ചു കൊല്ല്
DeleteThis comment has been removed by the author.
ReplyDeleteമുന്‍കൂര്‍ ജാമ്യം ഞാന്‍ ഇടതാണോ വലതാണോ അല്ല, രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യവുമില്ല,എന്നാലും ചില ഇഷുസ് വരുമ്പോള്‍ ശ്രദ്ധിക്കാറുണ്ട് എന്ന് മാത്രം, ഇന്നലെ ടിവി യില്‍ മണിയുടെ പ്രസംഗം (വിത്ത് ടെക്സ്റ്റ്) കണ്ടത്കൊണ്ട് പറയുന്നു,
ReplyDeleteബഷീര്‍ക്ക നിങ്ങള്‍ക്കും കണ്ണട വേണ്ടിവരും രാഷ്ട്രീയ തിമിരം നിങ്ങള്‍ക്കും പിടിപെട്ടിരിക്കുന്നു എന്ന് സങ്കടത്തോടെ പറയട്ടെ.
ഇന്നലെ മണി പറഞ്ഞതുമുഴുവന്‍ ടി പിയെ കൊന്നത് സിപിമം അല്ല എന്നു സ്ഥാപിക്കാനാണ്, കൊന്നത് തുറന്നു പറയാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി പി എം എന്നാണു അതിന്റെ രത്നച്ചുരുക്കം. അവരെ എതിര്‍ത്തവരെ വകവരുത്തിയിട്ടുണ്ട്, എന്നാല്‍ ടി. പി. യുടെ കാര്യത്തില്‍ അതുണ്ടായില്ല എന്നാണു മണി പറഞ്ഞത്. ടി.പി യെ കൊന്നത് ഒരുപക്ഷെ സി പി എം തന്നെയായിരിക്കാം, അല്ലന്നോ ആണെന്നോ പറയാന്‍ നിങ്ങളുടെ അടുത്തും എന്റെടുത്തും വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ ഇല്ലല്ലോ, ഊഹങ്ങളും ചില സാഹചര്യത്തെളിവുകളും മാത്രമല്ലെ ഇപ്പോള്‍ കാണുന്നുള്ളൂ, പിടികൂടിയ പ്രതികളുടെ മൊഴികള്‍ പോലീസിനു പുറത്തുപറയാന്‍ പാടില്ല എന്നാ നിയമമുള്ളപ്പോള്‍ പറഞ്ഞു വരുന്ന വാര്‍ത്തകള്‍ എത്രത്തോളം വിശ്വസനീയമാണ്???പിന്നെ എന്തിനാണ് ഒരു പക്ഷം ചേര്‍ന്ന് പറയുന്നത്. ഇത് നിങ്ങളെപോലെയുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല. ഇനി എന്റെ കാഴ്ചപ്പാട് തെറ്റാണെങ്കില്‍ ക്ഷമിക്കുക.
>>>ഞാന്‍ ഇടതാണോ വലതാണോ അല്ല,<<< അത് തന്റെ കമന്റില്‍ നിന്നും മനസ്സിലായി.
Deleteഎന്നാല്‍ ഉറപ്പുള്ള മറ്റൊരു സംഗതി ഉണ്ട്. അത് താന്‍ ആണും പെണ്ണും കെട്ടവനാണ് എന്നതാണ്. എന്ന് വെച്ചാല്‍ ഒരു നപുംസകം. ടി പി വധത്തിലെ ഏറെക്കുറെ പ്രതികള്‍ വലയിലായി. അതില്‍ സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറി മുതല്‍ സാധാ അംഗങ്ങള്‍ വരെ ഉണ്ട്. ഇപ്പോഴും തനിക്കു സംശയം താന്‍ ആണാണോ പെണ്ണാണോ എന്നാണു. ഇനി ശുക്കൂര്‍ വധവും ജയ കൃഷിനന് മാഷേ വഷിച്ചത് സിപിഎം കാരല്ല എന്നാവും തന്റെ വാദം. ഒന്ന് പോടൈ
ഒരു 10 വര്‍ഷം കഴിയുമ്പോള്‍ വേറൊരു മണി വേണ്ടിവരും അളിയാ പറയാന്‍ T.P യെ കൊന്നത് സിപിഎം ആണെന്നും തുറന്നു പറയാന്‍ മടിയില്ല എന്നും...
Deleteഅന്നേരം അന്വേഷിച്ചാല്‍ മതി എന്നാണോ മുന്‍കൂര്‍ ജാമ്യം സഖാവ് പറയുന്നേ?
യൂത്ത് കോണ്‍, വിഷ്ണു നാഥ് പറഞ്ഞ പോലെ, മണി ഇടുക്കിയിലെ കാര്യം തുറന്നു പറഞ്ഞു...ഇനി എല്ലാ ജില്ലകളുടെ നേതൃത്വവും ഇത് പോലെ തുറന്നു പറയട്ടെ..
ReplyDeleteഅപ്പോള്‍ എല്ലാം എല്ലാവര്ക്കും വ്യക്തമാകും !
ലീഗുകാര്‍ക്ക് പറയാന്‍ മലപ്പുറം മാത്രമേ ഉള്ളു എന്നതാണോ താങ്കളുടെ പ്രശ്നം....
Deleteപിണറായിയെ പുകഴ്ത്തി കൊലപാതകങ്ങളുടെ ഉരുക്കഴിച്ചു രോമാഞ്ചം കൊണ്ടത് എന്തിനായിരിക്കണം !!
ReplyDeleteആര്‍ക്കും ഒന്നും മനസ്സിലാവണില്ല !
ടൈറ്റാനിക്ക് മുങ്ങാന്‍ തുടങ്ങുമ്പോള്‍ ലൈഫ് ബോട്ടിന്റെ കൂടി കാറ്റഴിച്ചു വിടുന്ന സഹ കപിതാന്മാര് !!
@HISFUL
ReplyDeleteJust hear the speech carefully again and read your comment carefully. Now see your face on a mirror and say YOU ARE neutral. Even your image won't believe it.
By An ordinary man
ഇത് താങ്കള്‍ക്കും ഭാധകം. വെറുതെ ആ നിഷ്പക്ഷന്‍ എന്ന് പേര് ചീത്തയാക്കാതെ വല്ല ലീഗ് പക്ഷന് എന്നോ യു ഡി എഫ് പക്ഷന് എന്നാക്കുന്നതല്ലേ താങ്കള്‍ക്കും ആ പേരിനും നല്ലത് ... പിന്നെ താങ്കള്‍ കണ്ണാടി നോക്കി പറയേണ്ട കാര്യമില്ല. താങ്കളുടെ ഉള്ളിലുള്ളത് താങ്കള്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളു ...
Delete"UDFന്റെ കപട രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് JSS സംസ്ഥാന സെക്രട്ടറി എ വി താമരാക്ഷന്‍ രാജിവെച്ച് ഇടത്പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കും" ,"തൃശൂര്‍ DCC അംഗവും INTUC വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റുമായ പി ഉണ്ണീകൃഷ്ണന്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് സിപിഎം ല്‍ ചേര്‍ന്നു" വാര്‍ത്ത. എന്നാല്‍ എത്ര പത്രങ്ങളില്‍ ഇത് വന്നു? എത്ര ചാനലുകാര് ഫ്ലാഷ് ന്യൂസ് കൊണ്ടുത്തു? സിപിഎമ്മിലെ ഒരു അനുഭാവി മാറിയെന്ന് കേട്ടാലുടനെ ബ്രേക്കിംഗ് ന്യൂസും യുഡിഎഫ് നേതാക്കളുടെ അഭിപ്രായങ്ങളും അഴിമതിക്ക് വരെ സിപിഎം പുറത്താക്കിയ മുന്‍ പാര്‍ട്ടിക്കാരെയും നിറച്ച് ചര്‍ച്ചകളും കോലാഹലങ്ങളും. മാധ്യമങ്ങള്‍ക്ക് പക്ഷപാതമില്ലെ????????? യുഡിഎഫ് മത ജാതി ശക്തികള്‍ കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്തോറും അനേകം പേര് സിപിഎമ്മിലേക്ക് വരുന്നതിന്റെ തുടക്കം മാത്രമാണിത്. യുഡിഎഫിന്റെ അടിത്തറ ഇളക്കും. ഒരു സംശയവും വേണ്ട...
ReplyDeleteprrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
DeleteThis comment has been removed by the author.
ReplyDeleteമുന്‍പൊക്കെ നുണ പറയുന്നവരെ ബാംഗ്ലൂര്‍ കൊണ്ട് പോയി മയക്കു മരുന്ന് കുത്തി വെച്ച് narco analysis എന്ന് പേരുള്ള ചെലവ് കൂടിയ പരിശോധന നടത്തിയാല്‍ മാത്രമേ അവരില്‍ നിന്നും സത്യം പുറത്തു വരുമായിരുന്നുള്ളൂ. ഈ സഖാക്കള്‍ എന്ത് പാവത്താന്മാരാണ്. മൂന്നാം മുറയും വേണ്ട. വില കൂടിയ മയക്കു മരുന്നും വേണ്ട, കുറെ നാടന്‍ അകത്തു ചെന്നാല്‍ തന്നെ മണി മണി ആയിട്ടല്ലേ സത്യം പുറത്തു വരുന്നത്? ബാക്കി ഉള്ള സഖാക്കളേ കൂടി വിളിച്ചു ഓരോ പയിന്റു വാങ്ങി കൊടുത്തു മൊഴി എടുത്താല്‍ മതി. ഉള്ള സത്യമെല്ലാം മണി മണി ആയി പറഞ്ഞു കൊള്ളും.
ReplyDeleteവിചാരണ നടത്തിയും അല്ലാതെയും എതിരാളികളെ കൊല്ലുന്നതിനേക്കള്‍ പ്രസക്തി അതു പറയുന്നതിനു കൊടുക്കുന്ന നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.
ReplyDeleteAnony,
ReplyDeleteസിപിഎം ല്‍ ചേരുന്നതൊക്കെ 'ഫലിത ബിന്ദുക്കളില്‍' ആണ് കൊടുക്കുക. സാറ് ഒന്നുകൂടെ പോയിനോക്കൂ.
യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗ് ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ സജീവമായി ഇടപെടുന്നില്ലെന്നാണ് ആരോപണം. സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിരോധനിരയുയര്‍ത്താന്‍ ലീഗ് നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്ന പരാതി കോണ്‍ഗ്രസ് നേതൃനിരയിലും അണികള്‍ക്കിടയിലും ശക്തമാണ്. ഇതും രണ്ടും കൂട്ടിവായിക്കുമ്പോള്‍ എന്തെങ്കിലും വ്യക്തമാകുന്നുണ്ടോ?
ReplyDeleteനാദാപുരം കലാപകാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ചെക്യാട്ടെ മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി അന്തേരി സുരയാണ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ സൂത്രധാരന്മാരില് പ്രധാനിയെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണൂരിലെ തളിപറമ്പില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് ഷുക്കൂര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലും സി.പി.എം നേതൃത്വത്തിന് പങ്കുന്നെ ആരോപണവും ശക്തമാണ്. ഇപ്പോഴിതാ ചന്ദ്രശേഖരന് വധവും. എന്നിട്ടും സി.പി. എമ്മിനെ കടന്നാക്രമിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയാറാകുന്നില്ല എന്തുകൊണ്ടാണിത്?
കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകരയില്‍ മുസ്ലീം ലീഗുകാര്‍ പ്രഖ്യാപിച്ച ജന ജാഗ്രതാസദസ്സ് അവസാന നിമിഷം പിന്‍വലിച്ചത് എന്തിനുവേണ്ടിയാണ്?. രമേശ് ചെന്നിത്തല നടത്തിയ ഉപവാസസമരത്തില്‍ മുസ്ലീം ലീഗിന്റെ പിന്തുണ തണുത്തതാകാന്‍ കാരണം. ഉത്തരം തേടി പോകുമ്പോഴാണ് ടി.പി. ചന്ദ്രശേഖരന് വധത്തിന് പിന്നിലെ രാഷ്ട്രീയ, വ്യാവസായിക കൂട്ടുക്കെട്ടിന്റെ ചിത്രം വ്യക്തമാകുന്നത്.
ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രാദേശിക സി.പി.എം പ്രവര്‍ത്തകന്‍മാര്‍ക്കപ്പുറം അന്വേഷണം നീങ്ങാതിരിക്കാനുള്ള കടുത്ത ഗൂഢാലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാടക കൊലയാളികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും പിന്നില്‍ ആര്?. അതാണ് വ്യക്തമാകേണ്ട പ്രസക്തമായ ചോദ്യം. തങ്ങളുടെ വ്യവസായിക താല്പര്യങ്ങള്ക്ക് വിഘാതമാകുമെന്ന് തിരിച്ചറിഞ്ഞ് , ചന്ദ്രശേഖരനെ നേരത്തെ തന്നെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്ന വിവാദ വ്യവസായ കേന്ദ്രങ്ങളിലേക്കും, അവര്‍ക്ക് പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങളിലേക്കുമാണ് ആ ഉത്തരം നീങ്ങുന്നത്.
അത്തരം വ്യവസായ രാഷ്ട്രീയ കൂട്ടുകച്ചവടം പുറത്ത് വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാക്കള്‍ കേന്ദ്രമന്ത്രി സഭയിലും, സംസ്ഥാന മന്ത്രിസഭയിലും എന്തിന് സംസ്ഥാനത്തെ പ്രതിപക്ഷ നിരയില്‍ തന്നെ ഉള്ളിടത്തോളം പതിവ് രാഷ്ട്രീയ കൊലപാതകമായി ടി.പി. ചന്ദ്രശേഖരന് വധവും കെട്ടടങ്ങുകതന്നെ ചെയ്യും.
അതിനു അയാള്‍ ഇത് പറഞ്ഞു മറ്റേ ആള് ലത് പറഞ്ഞു എന്നൊക്കെ മാത്രം കണ്ടുപിടിച്ചു ബ്ലോഗ്ഗുകള്‍ എഴുതിക്കൂട്ടുന്നവര്‍ പാര്‍ട്ടിയും പത്രങ്ങളും ചെയ്യുന്നപോലെ തന്നെ ജനങ്ങളെ വിഡ്ഢി ആക്കുക ആണ്. ലീഗ് CPM നേതാക്കള്‍ക്കിടയില്‍ ഉള്ള പരസ്പര ധാരണ കാണാതെ പരസ്പരം ചെളി വാരി വാരി എറിയുന്ന പമ്പര വിഡ്ഢികളില്‍ ഒരാള്‍ തന്നെ വള്ളിക്കുന്ന് ബഷീറും.
HALLO.. DETCETIVE MALLIK,
Delete"രണ്ടും കൂട്ടിവായിക്കുമ്പോള്‍ എന്തെങ്കിലും വ്യക്തമാകുന്നുണ്ടോ?"
PLEASE EXPLAIN... WITH EVIDENCE.
ഇന്ന് അശോകന് കോടതിയില്‍ മൊഴി നല്‍കിയത് ഇത് തന്നെ. വരും ദിവസങ്ങളില്‍ ഒരു വലിയ ട്വിസ്റ്റ് കാണാം. മുസ്ലീം ലീഗിന് വേണ്ടപ്പെട്ട ഒരാള്‍ ഇതില്‍ ഉണ്ടെന്നുള്ളത് തന്നെ വാസ്തവം. ലീഗ് അധികാരത്തില്‍ ആണല്ലോ അപ്പോള്‍ പോലീസ് 'ശരിക്കും' അന്വേഷിച്ചത് തന്നെ. കോണ്‍ഗ്രസിന് ഇനി ലീഗിനെട്ടു പണി കൊടുക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ കേസ്സ് ഉടന്‍ തന്നെ CBI യെ ഏല്‍പ്പിക്കും. അല്ലെങ്കില്‍ കിട്ടിയവരെ വച്ച് കേസ്സ് തീര്‍പ്പാക്കും. മിണ്ടാപ്പൂച്ച കലം ഉടക്കും എന്ന് പറയുന്നത് ഇത് തന്നെ. കാത്തിരുന്നു കാണാം.
Deleteനിഷ്പക്ഷന്മാര്‍ സംസാരിച്ചു തുടങ്ങിയ സ്ഥിതിക്ക് : ഈ വിഷയം യു ഡി എഫ് കാരും എല്‍ ഡി എഫ് കാരും വളച്ചും തിരിച്ചും എങ്ങോട്ടും കൊണ്ട് പോകരുത്.
ReplyDeleteലളിതമായ ഉത്തരമാണ് ഞങ്ങള്‍ക്ക് ആവശ്യം. ചന്ദ്രശേഖരനെ ആരാ കൊന്നത്? ആരാ കൊല്ലിച്ചത്? ഇവരെ കണ്ടു പിടിച്ച ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാണോ?
നിയമനടപടി അംഗീകരിക്കാനും അക്രമ രാഷ്ട്രീയം കൈവെടിഞ്ഞും ജനങ്ങളോട് മാപ്പ് പറയാന്‍ കുറ്റം ചെയ്തവര്‍ തയ്യാറാണോ? അങ്ങനെയെങ്കില്‍ ഇത്തവണത്തേക്ക് ക്ഷമിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. വെല്ലുവിളിച്ചും കൊഞ്ഞനം കാട്ടിയും ഈ അവസരം പഴാകരുത്.
ഇത്തവണത്തേക്ക് ക്ഷമിക്കാനോ? അത് അങ്ങ് പള്ളി പോയ് പറഞ്ഞാല്‍ മതി. ക്ഷമിക്കാം ചന്ദ്രശേഖരന്റെ ജീവന് തിരിച്ചു കൊട്. എങ്കില്‍ ആലോചിക്കാം...
Deleteകൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. ആശാന് നിന്ന് മൂത്രമൊഴിച്ചാല്‍ ശിഷ്യന്മാര് മരം കയറി ഒഴിക്കും എന്ന് പറഞ്ഞ പോലെയായി അവസ്ഥ. ടി പി വധത്തെ പിണറായി സഖാവും ജാരാജന്സും പരോക്ഷമായി ന്യായീകരിച്ചപ്പോള്‍ കുട്ടി നേതാക്കള്‍ അത് മൈക്ക് കെട്ടി വിളിച്ചു പറഞ്ഞു. അത്രേ ഉള്ളൂ.
ReplyDeleteആ മണ്ടശിരോ'മണി' ഞങ്ങള്‍ കൊന്നു എന്ന് എണ്ണി പറഞ്ഞത് മുന്ന് മനുഷ്യരെക്കുറിച്ചാണ്. ടി പി യെ അല്ലാതെ മറ്റാരെയും പാര്‍ട്ടിക്ക് കൊല്ലം എന്നാണോ ഹിഫ്സുല്‍ മനസ്സിലാക്കിയിരിക്കുന്നത്. കഷ്ടം.
ReplyDeleteആരുണ്ടിവിടെ ചോദിക്കാന്‍....(ഏതോ സിനിമയുടെ പേര് ഓര്മ വരുന്നു.....!)
ReplyDeleteഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിയുമായി ലോകാവസാനം വരെ ഉണ്ടാകില്ലെന്ന് പൊലീസുകാര്‍ തിരിച്ചറിയണമെന്ന് "എളമരം കരീം"...
അതായത് അതാണ് അതിന്റെ ഒരു ഇത്....ഒന്നോര്മിപ്പിച്ചതാ....ഏത്....???
രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി.
"കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും." !!!
ഓടിക്കോ...തിരിഞ്ഞു നോക്കേണ്ട....
കേരളത്തില്‍ ജീവിക്കാന്‍ പേടിയാവുന്നൂന്നു മോഹന്‍ലാല്‍ പറഞ്ഞത് സത്യാണോ...???
പ്രസ്താവനകള്‍ നടത്തുമ്പോള്‍ എല്ലാവര്ക്കും കരുതല്‍ വേണമെന്ന് "പിണറായി".
എന്നെ സ്നേഹിച്ചു സ്നേഹിച്ചു വീര്‍പ്പു മുട്ടിച്ചു ഇങ്ങനെ കഷ്ടപെടുതല്ലേ......
""യോ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്....എടാ മണ്ടന്മാരെ..ഇങ്ങിനെ വായെ തോന്നിയത് വിളിച്ചു പറയാതെടാ....""
ഇങ്ങിനെ എന്തോ വിളിച്ചു പറഞ്ഞത് വിനയാവുന്ന രാജന് പി ദേവിന്റെ ഒരു കഥാ പാത്രത്തെ ഓര്മ വരുന്നൂ...
@Malak, കുറ്റം ചെയ്തവരും കൂട്ടു നിന്നവരും ശിക്ഷിക്കപ്പെടുകയും അതുവഴി അവര്‍ പാര്‍ട്ടിക്ക് പുറത്ത് പോവുകയും ചെയ്ത് ബാക്കി വരുന്ന പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടിക്കും , ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ജനം നല്കുന്ന ഓഫറാണു ഈ മാപ്പ്. മനുഷ്യ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു നന്മയോടൊപ്പം നിന്നിട്ടും, അനുപേക്ഷണീയമായ ഭൌതിക താത്പര്യങ്ങളോട് സമരസപ്പെടേണ്ടി വരുന്ന നിസ്സഹായ അവസ്ഥയില്‍ തിന്മയുടെ ശക്തികള്‍ക്ക് നിയന്ത്രണം വിട്ടു കൊടുക്കേണ്ടി വരുന്ന, അവര്‍ ചെയ്യുന്ന കൊടുംക്രൂരതകളെ പോലും , പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനു വേണ്ടി ന്യായീകരിക്കേണ്ടി വരുന്ന നല്ലവരായ പാര്‍ട്ടിക്കാരോടുള്ള പരിഗണന.
ReplyDeleteLike
DeleteT P വധത്തില്‍ തെറ്റ് ചെയ്തവര്‍ക്ക് മാപ്പ് അര്‍ഹിക്കുന്നില്ല. മാപ്പ് കൊടുക്കാന്‍ ഒരു കയ്യബദ്ധം ഒന്നും അല്ലല്ലോ..?
പിന്നെ തെറ്റ് ചെയ്യാത്തവര്‍ക്ക് എന്തിനു മാപ്പ്? കുറ്റം ചെയ്തവരും കൂട്ടു നിന്നവരും ശിക്ഷിക്കപ്പെടുകയും അതുവഴി അവര്‍ പാര്‍ട്ടിക്ക് പുറത്ത് പോവുകയും ചെയ്ത് ബാക്കി വരുന്ന പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടിക്കും കേരള ജനത മാപ്പ് അല്ല, നന്ദി ആണ് കൊടുക്കേണ്ടത്. പക്ഷെ അവര്‍ അതിനു തയാര്‍ ആകണം.
@പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനു വേണ്ടി ന്യായീകരിക്കേണ്ടി വരുന്ന നല്ലവരായ പാര്‍ട്ടിക്കാരോടുള്ള പരിഗണന.
നല്ല ആളുകള്‍ ഇതുപോലുള്ള കൊലപാതകങ്ങള്‍ ന്യായികരിക്കാന്‍ നിന്നാല്‍ പ്രസ്ഥാനം നിലനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? നില നിന്നാല്‍... അത് പിന്നീട് എന്ത് പ്രസ്ഥാനം ആയി മാറും? കൊലപാതകികളുടെയോ? ക്രിമിനലുകള്‍ പാര്‍ട്ടിയുടെ മറവില്‍ അഴിഞാടെണ്ട. അവരെ പാര്‍ട്ടി തന്നെ പുറത്താക്കുന്നത് അല്ലെ നല്ലത്?
മണിയുടെ വിവാദപ്രസംഗം ഇങ്ങനെ: ‘ കോണ്‍ഗ്രസും പൊലീസും, പൊലീസ് ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂനിയനില്‍നിന്ന് രാജിവെപ്പിച്ചു ഐ.എന്‍.ടി.യു.സി ഉണ്ടാക്കി. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍. മത്തായി എന്ന് പറയുന്ന ഒരു വായ്നോക്കി എസ്.ഐ അവിടെ. ജില്ലാ പൊലീസ് സൂപ്രണ്ട് മറ്റൊരു വായ്നോക്കി. ആഭ്യന്തര മന്ത്രി ഒരു വായ്നോക്കി, വയലാര്‍ രവി. ഇവര്‍ ചെയ്തതാണ്. ഞാനൊരു പ്രസ്താവന ഇറക്കി. 13 പേര്. വണ്‍, ടൂ, ത്രീ, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാണ് കൊന്നത്. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ളേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്. രണ്ടാം പേരുകാരനെ കുത്തിക്കൊന്ന്. മൂന്നാം പേരുകാരനെ തല്ലിക്കൊന്നു...’ മണി പറഞ്ഞു.
ReplyDeleteസി.പി.എം കൊലപാതകം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒളിച്ചിരുന്ന് കൊല്ളേണ്ട ആവശ്യമില്ളെന്നും അതിന് രാഷ്ട്രീയ സംഘട്ടനമുണ്ടാക്കിയാല് മതിയെന്നും മണി വ്യക്തമാക്കി. ‘ഒളിച്ചിരുന്ന് കൊല്ളേണ്ട ആവശ്യമുണ്ടോ? രാഷ്ട്രീയ സംഘട്ടനം ഉണ്ടാക്കിയാല്‍ പോരേ. എന്നിട്ട് ന്യായം പറഞ്ഞാല്‍ പോരേ. ന്യായം പറയാന്‍ നന്നായി അറിയാം ഞങ്ങള്‍ക്ക്. അതുകൊണ്ട് ഞങ്ങളെ ഇതൊന്നും പഠിപ്പിക്കാന്‍ വരേണ്ട’ - അദ്ദേഹം വിവരിച്ചു. ‘ഞങ്ങളെ കൈകാര്യം ചെയ്താല്‍ തിരിച്ചടിക്കും.ശേഷിയുള്ളിടത്ത് അതനുസരിച്ച് ചെയ്യും. ശേഷി കുറഞ്ഞിടത്ത് പ്രതിഷേധിക്കും. പിന്നെ തീരെ വയ്യെന്ന് വരുകയാണെങ്കില്‍ വെളിയില്‍നിന്ന് ആളെ കൊണ്ടുവന്ന് തല്ളേണ്ടിവരു’മെന്നും അദ്ദേഹം പറഞ്ഞു.------
(ഒന്നിനെ തല്ലിക്കൊന്നു)
കുളപ്പനച്ചാല്‍ മുള്ളന്‍ചിറ മത്തായിയെ 1983 ജനുവരി 15 ന് കുറുവടികളും തൂമ്പാക്കൈയും ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. നേരത്തേ സി.പി.ഐ.എമ്മിലായിരുന്ന ഇയാള്‍ യൂണിയന് പ്രശ്നങ്ങള്‍ മൂലമാണു സി.പി.ഐ.എം വിട്ട് കോണ്‍ഗ്രസിലെത്തിയത്. പന്നിപ്പടക്കമെറിഞ്ഞു കൊല്ലാനുള്ള ശ്രമം വിഫലമായതോടെ ഇരുപതോളം പേര് ഒളിച്ചിരുന്ന് ചാടിവീണു തല്ലിക്കൊല്ലുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഈ കേസും തള്ളിപ്പോയി.
(ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്.)
1982 നവംബര്‍ 13 നാണു മേലേ ചെമ്മണ്ണാര്‍ അഞ്ചേരി ബേബി (25)യെ ഏലക്കാടിനുള്ളിലെ വഴിയില്‍ വെടിവെച്ചാണ് കൊന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം കഴിഞ്ഞ് രാത്രിയില്‍ തനിച്ചു വീട്ടിലേക്കു പോകുമ്പോഴാണു വെടിയേറ്റത്. ദൃക്സാക്ഷികളും തെളിവുകളും ഇല്ലെന്ന കാരണത്താല്‍ തന്നെ കേസ് തള്ളിപ്പോയി.
(രണ്ടാം പേരുകാരനെ കുത്തിക്കൊന്ന്) (ഒളിച്ചിരുന്ന് കൊല്ളേണ്ട ആവശ്യമുണ്ടോ? രാഷ്ട്രീയ സംഘട്ടനം ഉണ്ടാക്കിയാല്‍ പോരേ. എന്നിട്ട് ന്യായം പറഞ്ഞാല്‍ പോരേ)
സി.പി.ഐ.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെയാണ് മുട്ടുകാട് നാണപ്പന് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ഏറ്റുമുട്ടല്‍ പതിവായിരുന്ന 1983 കാലയളവിലാണ് ഈ കൊലപാതകം നടന്നത്. ജൂണ്‍ ആറിന് മുട്ടുകാട് ടൗണില്‍ ചിലര്‍ ചേരിതിരിഞ്ഞു പോരടിക്കുകയായരുന്നു. പ്രാദേശിക തലത്തില്‍ മികച്ച നേതൃപാടവം കാഴ്ചവച്ചിരുന്ന കോണ്‍ഗ്രസുകാരനായ നാണപ്പന് സംഘര്‍ഷത്തിനിടെ വെട്ടേറ്റാണു മരിച്ചത്. ഈ കേസും എങ്ങുമെത്തിയില്ല.
an interesting comment from Shabu Thomas
ReplyDeleteഏറ്റവും പുതിയ വാര്‍ത്ത!
"സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തള്ളി. മണി പാര്‍ട്ടി നിലപാടില്‍ നിന്നു വ്യതിചലിച്ചുവെന്നും ഇതു തെറ്റായിപ്പോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു."
പിണറായി വിജയന്റെ ഈ മറുപടിയില്‍ നിന്ന് നിങ്ങള്‍ക്കെന്ത് മനസ്സിലായി? എനിക്ക് മനസ്സിലായത് ഞാന്‍ പറയാം. പാര്‍ട്ടി ചെയ്യിച്ച രാഷ്ട്രീയ കൊലപാതകങ്ങളും ചെയ്ത തോന്നിയവാസങ്ങളും , അതില്‍ ഭാഗവാക്കായ സഖാക്കന്മാര് രഹസ്യമാക്കി വയ്ക്കണം എന്ന നിലപാടില്‍ നിന്ന് മണി വ്യതിചലിച്ചു. അത് ഭയങ്കരമായ തെറ്റായിപ്പോയി!!!
പക്ഷെ മണി പറഞ്ഞത് ശരിയോ തെറ്റോ എന്ന് പിണറായി സഖാവ് എവിടേയും വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിലുള്ള മറുപടിയ്ക്കാണ് രണ്ടും കെട്ട മറുപടി എന്നുപറയുന്നത്.
മണിമോന്‍ പറഞ്ഞതുപോലെ, ആണത്തമുണ്ടെങ്കില്‍ പറയട്ടെ പാര്‍ട്ടി കൊല്ലിച്ചെന്നോ ഇല്ലെന്നോ. അതാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. അല്ലാതെ അങ്ങേര് പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്നല്ല. വ്യതിചലിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ പൊതുജനത്തിന് ഉണ്ടയാണ്.
ജനങ്ങള്‍ക്ക് ഒരു കോപ്പും അറിയാനില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇതോടു കൂടി തകര്‍ന്നു കേരളം മൊത്തം അങ്ങ് പച്ചപ്പിക്കാമെന്ന് കരുതി വായില്‍ വെള്ളം ഇറക്കി ഇരിക്കുന്ന താങ്കളും വള്ളിക്കുന്നും പോലുള്ള ലീഗുകര്ക്ക് എന്തേലും ഒക്കെ അറിഞ്ഞാല്‍ കൊള്ളമെന്നുണ്ടയിരിക്കും
Deleteസഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത്. മണിയുടെ പ്രസംഗം കേട്ട ശേഷവും സംശയം ബാക്കിയുള്ളവരുണ്ടെങ്കില്‍ അവരെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കണം. കഴിയുമെങ്കില്‍ തലച്ചോറ് പുറത്തെടുത്ത് അതിലല്പം പങ്കജ കസ്തൂരിയെങ്കിലും നിറച്ചു തിരിച്ചു വെക്കണം.......ഹ് ഹ് ഹ് ...ഇത് കലക്കി
ReplyDeleteശാന്തന്‍പാറയിലെ അശാന്തികള്‍
ReplyDeletehttp://goo.gl/WCkia
മണി മോന് പിണറായിക്ക് വേണ്ടി ബാലിയാടായതോ ആക്കിയതോ ആണ് എന്നെനിക്കു തോന്നുന്നു.. ഇന്നത്തെ ടി പി വധത്തിനു പിന്നില്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവും സഹായവും ഉണ്ട് എന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.. അതു കൊണ്ട് തന്നെ ഇത് ചെയ്തവരേം ചെയ്യിച്ചവരേം പിടികൂടണം ശിക്ഷിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. അതു ജയരാജന്മാരും പിണറായിയും ഉള്‍പ്പടെ പലര്‍ക്കും അപകടമാവുന്നു..
ReplyDeleteഈ സാഹചര്യത്തില്‍ അതു മുതലാക്കാന്‍ പരസ്യ പ്രതാവനകലുമായി വി എസ് ഇറങ്ങി പാര്ട്ടിക്കിട്ടു പണി കൊടുക്കുന്നു.
ഈ മണി പണ്ട് വി എസിന്റെ അടുത്ത ആളായിരുന്നു..മൂന്നാറിലെ കൈയേറ്റ പ്രശ്നത്തില്‍ തന്റെ ഭൂമിക്കു തട്ട് കേടു കിട്ടുമെന്ന് കണ്ടു മറുകണ്ടം ചാടി പിണറായിയുടെ കൂടെ കൂടിയതാണ്.. അങ്ങനെ വരുമ്പോള്‍ മണി ഈ പറഞ്ഞ കൊല്ലും കൊലയും എല്ലാം നടത്തിയത് വി എസിന്റെ കൂടെ നില്‍ക്കുമ്പോളാണ്.. അപ്പൊ ഈ കാര്യന്ങ്ങള് വി എസിനും അറിയാമായിരുന്നിരിക്കണം.. അദ്ദേഹത്തിന്റെ സഹായവും ഉണ്ടായിരുന്നിരിക്കണം..കുറഞ്ഞ പക്ഷം ഒതുക്കി തീര്‍ക്കാനെങ്കിലും..
ഇനി ഇതിന്റെ അന്വേഷണം മുന്നോട്ടു പോയാല്‍ ഇപ്പോള്‍ പിണറായിയും കൂട്ടരും കുടുങ്ങുന്നത് പോലെ തന്നെ വി എസും കുടുങ്ങും..ഇപ്പൊ കൊലപാതക രാഷ്ട്രീയത്തിനെ കുറ്റം പറയുന്ന വി എസും ഒട്ടും വ്യത്യസ്തന് അല്ല എന്ന് തെളിയുന്ന സാഹചര്യത്തില്‍ വി എസ് താനേ ഒതുങ്ങും.. അതാണല്ലോ പുള്ളീടെ ഒരു ലൈന്‍. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന് പറയുന്നത് പോലെ പണി മണിക്കിട്ടു കിട്ടിയാലും വേണ്ടില്ല വി എസ് ഒതുങ്ങിയാല്‍ മതി എന്ന് പിണറായി ചിന്തിച്ചതാണോ മണിയുടെ ഈ വെളിപ്പെടുത്തലിനു കാരണം എന്ന് ഞാന്‍ സംശയിക്കുന്നു..
വി എസ് എന്നും പിണറായി എന്നും വിളിപ്പേര് പലതാണെങ്കിലും ശാസ്ത്രീയ നാമം കമ്മുനിസ്റ്റ് തന്നെ ആണെന്നും കൊല്ലിനും കൊലക്കും ഉള്ള കാരണങ്ങളിലെ വ്യത്യാസം ഉണ്ടാവു എന്നും കുറേ പേരെങ്കിലും മനസ്സിലാക്കാന്‍ ഇതൊരു കാരണമാവുമെന്ന് കരുതുന്നു.. പിണറായിയുടെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും വില ഇടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്മ്യൂണിസത്തിലെ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനും ഒക്കെ എതിരെ ഡയലോഗ് അടിച്ചു വി എസ് ഹീറോ ആയാല്‍ കൊണ്ഗ്രസ്സിനും ഉണ്ട് നഷ്ടം..വി എസിനെ അങ്ങനെ അങ്ങ് ജനനേതാവായി പൊക്കിയാല്‍ അടുത്ത ഇലക്ഷന് പണി കിട്ടുമെന്ന് ചെന്നിത്തലയും കൂട്ടരും ചിന്തിക്കാതിരിക്കുമോ?
പിണറായിയുടെ വാഗ്ദാനങ്ങള്‍ ആണോ കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങള്‍ ആണോ വെളിപ്പെടുത്തലിനു പിന്നില്‍ എന്ന് കാലം തെളിയിക്കുമായിരിക്കും..വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും കണ്ണും നാട്ടു കാത്തിരിക്കാം നമുക്ക്..
ഇത്തിരി നീണ്ടു പോയല്ലേ..ഒന്ന് ക്ഷമീര്..
This comment has been removed by the author.
Deleteഅത് തന്നെയാണ് എനിക്കും തോന്നുന്നതും......
Deleteപിണറായി ആരാ മോന്? അയാളുടെ നിര്‍ദേശപ്രകാരം തന്നെയാണ് മണി അങ്ങനെ സ്റ്റേജ് കെട്ടി വിളിച്ചു പറഞ്ഞത് എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നതു. പുലിയെപ്പോലെ നിന്ന അച്ചുമാമന് എലിയായി മാറുന്നത് കണ്ടോ? അച്ചുമാമന് ഇനി ഡാങ്കെയെന്നോ, 1964, ഹംസ എന്നോ മിണ്ടാന്‍ സാധ്യതയില്ല. ടി.പി കുലംകുത്തി ആണെന്നോ മറ്റോ നാളെ പ്രസ്താവന ഇറക്കാനും മതി. അയാള്‍ക്ക് വേണ്ടി ജയ് വിളിച്ചവര്‍ പിന്നെയും 'ശശി' ആയി.
അച്ചുമ്മാന് സെക്രട്ടറി ആയിരുന്ന കാലത്തും സിപിഎം കൊണ്ടും കൊടുത്തും തന്നെ വളര്‍ന്നതാണ്.
അച്ചുമാമന്റെ വലംകൈ ആയി നിന്ന് കൊണ്ടുതന്നെ ഒരുപാടു പാര്‍ട്ടി ഓപറേഷന്‍സ് നടത്തിയവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകും. പുള്ളികാരന്റെ ഒരു സ്വഭാവം നോക്കിയാല്‍ അവരെ അഭിസാരികയെപ്പോലെ ( =കറിവേപ്പില) പരിഗണിച്ചു കാണും. മണി അത്തരത്തില്‍ ഒരാള്‍ ആണെന്നാണ് പൊതുജനം മനസ്സിലാക്കേണ്ടത്. കാരണം പൊളിഞ്ഞു പണ്ടാരമടങ്ങിയ മൂന്നാര്‍ ഓപറേഷന് വരെ വി.എസിന്റെ വിശ്വസ്തന് ആയിരുന്നു മണി. പിണങ്ങിപ്പോയ മണി പിന്നെ നിക്കുന്നത് പിണറായി പക്ഷത്താണ്. അതുപോലെതന്നെ തൃശൂര്‍, ആലപ്പുഴ ജില്ലകളിലും വി.എസിനെ അനുകൂലിക്കുന്നവര്‍ തന്നെയാണ് സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിച്ചത്.
ഏഷ്യാനെറ്റ് അമുക്കിതുടങ്ങിയിട്ടുണ്ട്. ഇന്ന് Evening ന്യൂസ് ല്‍ ചര്ച്ചയിലോന്നും വന്നില്ല. നല്ല കൈമടക്ക് എന്തെങ്കിലും ?
Deleteകോഴിയെ കട്ടവന്റെ തലയില്‍ പൂടയിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, കൊലയാളി മണി തലയില്‍ തപ്പി പോയി..... സത്യം എപ്പോഴും ഇങ്ങനെ യാ മൂടിവേക്കാം, മറച്ചുവെക്കാം എന്നാല്‍ അതു ഒരുനാള്‍ പുറത്ത് വരുകതന്നെ ചെയ്യും... കട്ടവന് പോലീസിനെ കണ്ടു കൂടാ... കള്ളാ കള്ളാ എന്ന് വിളിക്കുന്നതും കേട്ട് കൂടാ........... ഹേ ഇത് എന്ത് കഷ്ടം....
ReplyDeleteമണിയും കൂട്ടരും കൊന്നത് കുഴാപ്പമില്ലാ, അതു അതിയാന് അറിയാതെ പറഞ്ഞു പോയത് മാത്രം ആണ് ഇപ്പോള്‍ കുഴപ്പം ആയത് എന്ന് ഡിങ്കന്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം എത്ര പേരേ ഈ കൂട്ടര് കൊന്ന് തള്ളിയിട്ടു ഉണ്ടാവും? ഈ ആരച്ചരന്മാര്ക്ക് തക്ക ശിക്ഷ ലഭിക്കാതെ ആ ആത്മാക്കള്‍ക്ക് എങ്ങനെ ശാന്തി ലഭിക്കും ???
CPIM hands are red with blood of innocent lives, now the blood is turing back on the culprits.
~Macbeth : "blood on you, you become a prime suspect of the dark deed." “Will all great Neptune's ocean wash this blood Clean from my hand? No, this my hand will rather The multitudinous seas in incarnadine, Making the green one red."
തൊഴിലാളി പാര്‍ട്ടി നേതാവിന്റെ ചില തമാശകള്‍ :
ReplyDeleteOn May 12, when the Opposition leader, Mr V.S. Achuthanandan, branded him a Dange, Mr Vijayan found time to preside over a wedding reception in Kozhikode, for full four hours, leaving many wondering whether he could afford the luxury when the party was in a tizzy in Kerala.
Comrades wondered how Mr M.P. Abdul Gafoor, known as Surya Gafoor, came so close to Mr Vijayan that he should leave aside party matters and socialise on a busy evening.
They recall Mr Gafoor’s unsuccessful bid to enroll himself in the party Chelavoor branch committee a few years ago. The branch unanimously rejected a high-level recommendation on his behalf. But Mr Gafoor had the last laugh as he managed to have a branch of his own – East Moozhikkal branch – just before the recent party conference.
ഇതൊന്നു വായിച്ചു നോക്കൂ
ReplyDeleteMadhyamam Editorial Today:
ReplyDeleteസാക്ഷരകേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയെക്കുറിച്ച മലയാളിയുടെ മുഴുവന്‍ കിഞ്ചനവര്ത്തമാനങ്ങളെയും അപ്രസക്തമാക്കുന്നതായിരുന്നു സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം ഇളകിപ്പറഞ്ഞ കിടിലന്‍ വര്‍ത്തമാനങ്ങള്‍. ടി.പി. ചന്ദ്രശേഖരന് കൊലക്കേസിന്റെ കൈയുംകണക്കും ആരുടെ അക്കൗണ്ടില്‍ വരവുവെക്കണമെന്ന ചര്‍ച്ച മുറുകുമ്പോഴാണ് പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് മണി മുഴക്കിയിരിക്കുന്നത്. മാര്‍ക്സിസ്റ്റ്പാര്‍ട്ടിയെ എതിര്‍ത്ത 13 പേരുടെ പട്ടികയുണ്ടാക്കി അവരെ ഒന്നൊന്നായി തല്ലിച്ചതച്ചും കുത്തിവലിച്ചും വെടിവെച്ചും കൊന്ന കഥയാണ് പൈശാചികതയുടെ ഉന്മാദത്തിമിര്പ്പില് മണി ഇളകിപ്പറഞ്ഞത്. രാഷ്ട്രീയപ്രതിയോഗികളെ വകവരുത്തുക തങ്ങളുടെ പതിവല്ലെന്ന വീരവാദം മുഴക്കി ചന്ദ്രശേഖരന് കൊലയുടെ കേസന്വേഷണത്തിനെതിരെ സമ്മര്ദപ്രക്ഷോഭവുമായി സി.പി.എം ഇറങ്ങിത്തിരിച്ച സന്ദര്‍ഭത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെതന്നെ വായടപ്പിച്ചുകൊണ്ടുള്ള മണിയുടെ ഇളകിപ്പറച്ചില്‍.
വെട്ടും തട്ടും പതിവാക്കിയ ക്വട്ടേഷന്‍ സംഘാംഗമൊന്നുമല്ല മുണ്ടക്കല്‍ മാധവന് മണി. 46 വര്‍ഷമായി പാര്‍ട്ടി അംഗത്വം വഹിക്കുന്ന, 27 വര്‍ഷമായി സംസ്ഥാനസമിതിയിലുള്ള, എട്ടു തവണ ഇടുക്കി ജില്ലാ സെക്രട്ടറിയായി റെക്കോഡിട്ട സി.പി.എം നേതാവാണ്. കണ്ടതു പറഞ്ഞും തോന്നിയതു ചെയ്തും തന്നെയാണ് പാര്‍ട്ടിയില്‍ അദ്ദേഹം ഈ നിലയെത്തിയത്; അഥവാ ആ പോക്കിന് എല്ലാകാലത്തും പാര്‍ട്ടി നല്കിയ അംഗീകാരമാണ് എം.എം. മണിയുടെ വളര്‍ച്ച. എന്നിരിക്കെ, ശനിയാഴ്ച ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് മണി നടത്തിയ പ്രസംഗത്തില്‍ ഉള്ളടങ്ങിയ കാര്യങ്ങള്‍ അങ്ങനെയങ്ങ് തള്ളിക്കളയുക സാധ്യമല്ല. പണ്ട് പറ്റാറുണ്ടായിരുന്ന നാക്കുപിഴയോ, ഹംസ മോഡല്‍ ഏറനാടന്‍ തമാശയോ ആയി തള്ളിക്കളയാവുന്ന വെറുമൊരു സ്വതസ്സിദ്ധ ശൈലീ വിശേഷമല്ല മനുഷ്യത്വമുള്ളവര്‍ക്ക് മണിയുടെ ഭീകരവര്ത്തമാനം. പ്രതികരണമരുതെന്നു പാര്‍ട്ടി നേതൃത്വം തീട്ടൂരമിറക്കിയ ശേഷവും തലനരച്ചവര്‍ മറുകണ്ടം ചാടുന്നതെന്തു കൊണ്ട് എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെ മാത്രം അസ്വസ്ഥപ്പെടുത്തേണ്ട കാര്യമാണ്. ഇത്രയും പാരമ്പര്യമുള്ള ഒരു നേതാവില്‍ പോലും ഉള്ളിലുറഞ്ഞ പൈശാചികതയെ വെളിക്കു ചിന്താന്‍ ഉളുപ്പില്ലാത്തവണ്ണം മനുഷ്യത്വത്തെ മരവിപ്പിച്ചു നിര്‍ത്തുന്നത് പ്രത്യയശാസ്ത്രത്തിന്റെ ജനിതകവൈകല്യമോ അനുയായികളുടെ ആദര്‍ശവ്യതിയാനമോ എന്നതും അവര്‍ തീര്പ്പാക്കിക്കൊള്ളട്ടെ. എന്നാല്‍, ഈ ഹിംസ്രരാഷ്ട്രീയത്തെ പനപോലെ വളരാന്‍ വിട്ടാല്‍ നാടിന്റെ ഗതിയെന്താകും എന്ന ആപച്ഛങ്കയാണ് പച്ചമനുഷ്യരില്‍ ബാക്കിയാകുന്നത്.
ReplyDeleteAnonymous said:""ഇത്രയും പാരമ്പര്യമുള്ള ഒരു നേതാവില്‍ പോലും ഉള്ളിലുറഞ്ഞ പൈശാചികതയെ വെളിക്കു ചിന്താന്‍ ഉളുപ്പില്ലാത്തവണ്ണം മനുഷ്യത്വത്തെ മരവിപ്പിച്ചു നിര്‍ത്തുന്നത് പ്രത്യയശാസ്ത്രത്തിന്റെ ജനിതകവൈകല്യമോ അനുയായികളുടെ ആദര്‍ശവ്യതിയാനമോ എന്നതും അവര്‍ തീര്പ്പാക്കിക്കൊള്ളട്ടെ"".
Deleteഈ ഹിംസ്രരാഷ്ട്രീയത്തെ പനപോലെ വളരാന്‍ വിട്ടാല്‍ നാടിന്റെ ഗതിയെന്താകും !!""
Anonymous,
You said it !! This is what the main issue !!!
Anonymous said:""ഇത്രയും പാരമ്പര്യമുള്ള ഒരു നേതാവില്‍ പോലും ഉള്ളിലുറഞ്ഞ പൈശാചികതയെ വെളിക്കു ചിന്താന്‍ ഉളുപ്പില്ലാത്തവണ്ണം മനുഷ്യത്വത്തെ മരവിപ്പിച്ചു നിര്‍ത്തുന്നത് പ്രത്യയശാസ്ത്രത്തിന്റെ ജനിതകവൈകല്യമോ അനുയായികളുടെ ആദര്‍ശവ്യതിയാനമോ എന്നതും അവര്‍ തീര്പ്പാക്കിക്കൊള്ളട്ടെ"".
Deleteഈ ഹിംസ്രരാഷ്ട്രീയത്തെ പനപോലെ വളരാന്‍ വിട്ടാല്‍ നാടിന്റെ ഗതിയെന്താകും !!""
Anonymous,
You said it !! This is what the main issue !!!
രാഷ്ട്രീയരംഗത്ത് പ്രതിയോഗിയാകുന്നത്, സ്വന്തം തട്ടകത്തില്‍ മറ്റൊരു പാര്‍ട്ടിക്ക്, യൂനിയന്‍ രൂപം നല്‍കുന്നത് കൊലവെറിക്കു മതിയായ കാരണമാണെന്നാണ് മണി പറഞ്ഞുവെച്ചത്. അത്തരക്കാരെ മൃഗീയമായി നേരിടുന്നത് അഭിമാനകരമായ കൃത്യമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ചോര തുടിക്കും ചെറുകൈയുകളെ കൊത്തിയരിഞ്ഞ് കൊല്ലം 30 കഴിഞ്ഞും ആ കൊലവെറിയുടെയും 'ശവദാഹ'ത്തിന്റെയും ആവേശം കെട്ടടങ്ങാതെയും 68ലെത്തിയ ഒരു നേതാവ് കത്തിക്കയറുന്നത് എന്തിന്റെ ലക്ഷണമായാണ് കേരളം കാണേണ്ടത്? പാര്‍ട്ടി നയങ്ങളില്‍നിന്നുള്ള വ്യതിയാനമായിക്കണ്ട് ഒരു ശാസനയില്‍ തീരുന്നതാണോ ആ പ്രസ്താവന ഉയര്‍ത്തുന്ന വിഷയങ്ങള്‍? ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അച്ചടക്കപ്രശ്നമായി മാത്രം അടക്കിപ്പിടിക്കാവുന്നതാണോ ഇത്തരം പിത്തലാട്ടങ്ങള്‍?
ReplyDeleteകക്ഷിരാഷ്ട്രീയക്കാര്‍ സ്വന്തം തട്ടകം കെട്ടിയുയര്‍ത്താന്‍ തുടങ്ങിയതു തൊട്ട് ജീവനും രക്തവും കൊണ്ടും കൊടുത്തുമുള്ള ഈ കൊലവെറി രാഷ്ട്രീയവും കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. മനുഷ്യന്റെ തലയും തെങ്ങിന്റെ കുലയും വെട്ടിനിരത്തി മുന്നേറിയ ഈ 'രാഷ്ട്രീയപ്രവര്‍ത്തനം' പക്ഷേ, ഒരു കാലത്തും അതിന്റെ ഉത്തരവാദിത്തം നേര്‍ക്കുനേര്‍ ഏറ്റെടുത്തിരുന്നില്ല. എല്ലാം പ്രാദേശിക രാഷ്ട്രീയസംഘട്ടനങ്ങള്‍ മാത്രമായി ഒതുക്കും. വേട്ടനായ്ക്കളും ഇരകളുമായി എന്നും എറിഞ്ഞുകൊടുക്കപ്പെട്ടത് ചെറുപരലുകളായിരുന്നു. കൊലക്കത്തിക്കും അതല്ലെങ്കില്‍ ജീവപര്യന്തം വരെയുള്ള കഠിനതടവിനും നാട്ടില്‍ രാഷ്ട്രീയക്രിമിനല്‍ എന്ന ചീത്തപ്പേരിനും തലവെച്ചുകൊടുക്കാനായിരുന്നു അവരുടെ യോഗം.
ഏത് ബീഭത്സകൃത്യത്തിന്റെ അന്വേഷണഗതിയും വാണംപോലെ ആദ്യകുതിപ്പു കഴിഞ്ഞാല്‍ പിന്നെ പതിയെ മൂക്കുകുത്തും. ആദ്യമാദ്യം ചേരിതിരിഞ്ഞ് ഒച്ചവെക്കുന്നവര്‍ പയ്യെപ്പയ്യെ വാദിയാര്, പ്രതിയാര് എന്ന് തിരിച്ചറിയാനാവാത്ത പരുവത്തിലേക്ക് ഒന്നായിത്തീരും. ഏറ്റവുമൊടുവില്‍ കണ്ണൂരിലെ പട്ടുവത്ത് ശുക്കൂര്‍ എന്ന മുസ്ലിംലീഗ് പ്രവര്ത്തകന് സി.പി.എം വൈരത്തിനിരയായ സംഭവത്തിലെന്നപോലെ. പാര്‍ട്ടി കോടതിയുടെ വധശിക്ഷയായി മുസ്ലിംലീഗ് അതിനെ ഉയര്‍ത്തിക്കാട്ടിയതാണ്. എന്നിട്ടെന്ത്? യു.ഡി.എഫ് അധികാരത്തിലിരുന്നിട്ടും അഞ്ചാം മന്ത്രിയെ അരിയിട്ടു വാഴിച്ചിട്ടും സ്വന്തം അനുയായിയെ ദാരുണമായി അറുകൊല ചെയ്തവരെ പിടികൂടാന്‍ ശക്തമായി സമരരംഗത്തിറങ്ങിയ മുസ്ലിംലീഗിനെ പിന്നെയാരോ പിറകിലേക്കു കെട്ടിവലിച്ചപോലെ. ഇപ്പോള്‍ ചന്ദ്രശേഖരന് വധക്കേസിലും ഈ ആശങ്ക ഉയര്‍ന്നുകഴിഞ്ഞു, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു ശേഷം കേസിന്റെ ഗതിയെന്താവും എന്ന്.
ReplyDeleteഏതു രാഷ്ട്രീയ കൊലപാതകത്തെയും ചുറ്റിപ്പറ്റി ഉയരുന്ന ഈ ദുരൂഹതയാണ് ഇപ്പോള്‍ മണിയുടെ മണക്കാട് പ്രസംഗം അനാവരണം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആര്, ആര്‍ക്ക്, എന്തിനുവേണ്ടി, എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരണമാണ് മണി നല്‍കിയത്. കക്ഷിരാഷ്ട്രീയ വേതാളങ്ങള്‍ നാടിനെ എങ്ങനെ നാശത്തിലേക്കു കൊണ്ടെത്തിക്കുന്നു എന്നതിന്റെ വസ്തുസ്ഥിതി വിവരം. സ്വന്തം പൈശാചികകൃത്യം ഏറ്റുപറഞ്ഞ ഈ നേതാവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും തങ്ങള്‍ കൊന്നുതള്ളിയെന്ന് അദ്ദേഹംതന്നെ 'സത്യപ്രസ്താവന'യിറക്കിയ സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷിക്കുകയുമാണ് ഭരണകൂടത്തിന്റെ പ്രാഥമികബാധ്യത. നിയമം അതിന്റെ വഴിക്കു നീങ്ങട്ടെ. കേരളത്തില്‍ ഒരു നൂറു കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ച കാപാലിക രാഷ്ട്രീയഭീകരതക്കു പിന്നിലെ സത്യങ്ങളും സത്വങ്ങളും വെളിക്കു വരട്ടെ. നാട്ടുനടപ്പനുസരിച്ച് അവര്‍ ശിക്ഷിക്കപ്പെടുമെന്നു കരുതാന്‍ വയ്യ. എന്നാലും മനുഷ്യപ്പിശാചുക്കളെയും ഹിംസ്ര രാഷ്ട്രീയജീവികളെയും തിരിച്ചറിഞ്ഞ് ജനത്തിനു കരുതി നടക്കുകയെങ്കിലും ചെയ്യാമല്ലോ.
സഖാവ് മണിയുടെ വെളിപ്പെടുത്തലില്‍ എന്തു അത്ബുദമാണ് ഇവിടെ ഉണ്ടായത്? എന്തിനാണ് പത്രങ്ങളും രാഷ്ട്രീയക്കാരും ഇതിന്റെ പേരില്‍ ഇത്രയും പുകിലുണ്ടാകുന്നത്? ഇവിടെ ആര്‍ക് അറിയാത്ത ഏത് സത്യമാണ് മണി തുറന്നു പറഞ്ഞത്? വീരപ്പന്റെ ഭാര്യ വന്നു പറയുകയാണ്, എന്റെ ഭര്‍ത്താവാണ് സത്യമങ്കലം കാടുകളില്‍ നിന്നു ചന്തന മരങ്ങളും ആനകൊമ്പുകളും കട്ട് കൊണ്ടുപോയത് എന്നു പറഞ്ഞാല്‍ ആരാണ് ഞെട്ടുക? അതിന്റെ പേരില്‍ കേസ് എടുത്തിട്ടു എന്തു പ്രയോജനം? മണി പറഞ്ഞത് അന്ന് സി പി എം സെക്രെറ്ററി ആയിരുന്ന വി എസിനെ വെട്ടിലാക്കാനുള്ള ഒരു ചെറിയ ഇടുക്കി തമാശ മാത്രം. കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടത് സി പി എം എങ്ങനെ അവരുടെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നു എന്നതല്ല. അതൊക്കെ ഏത് കൊച്ചുകുട്ടിയോട് ചോദിച്ചാലും കൃത്യമായി പറഞ്ഞു തരും. മറിച്ച്, സ്വന്തം അണികളെ കൊല്ലുന്ന ഒരു രീതിയുണ്ട് സി പി എമ്മിന്. അതാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ഒരു സമരം സൃഷ്ടിക്കുകയും, ആ സമരത്തില്‍ ഇത്ര ഇത്ര രക്ത സാക്ഷികള്‍ സൃഷ്ടിക്കപ്പെടണം എന്നു മുന്‍കൂട്ടി തീരുമാനിച്ചു നടപ്പിലാകുന്ന ഒരു രീതി സി പി എമ്മിന്നുണ്ട്. അതെങ്ങനെയാണ്? അതിന്റെ രഹസ്യം എന്താണ്? അതിനും ലിസ്റ്റ് തയ്യാറാക്കല്‍ ഉണ്ടോ? അതോ യാദൃശ്ചികമായി സമരമുഖത്തുനിന്നും സഖാക്കളെ ഇരയാക്കുന്നതാണോ? ഈ കഥകള്‍ ഏതെങ്കിലും ഒരു തമാശക്കാരന്‍ സഖാവ് പറഞ്ഞുതരികയാണെങ്കില്‍ അതൊരു പുതിയകാര്യമായി പത്രമാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആഘോഷിക്കാമായിരുന്നു. മാതൃക ആഗ്രഹിക്കുന്ന ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്ടിക്കാര് ഉണ്ടെങ്കില്‍ അവര്‍ക്കും ഒരു ഉപകാരമാകും.
ReplyDelete“ലോക ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളൂ. അതിലൊരാള്‍ ഹിറ്റ് ലറാണ്. മറ്റൊരാള്‍ സഖാവ് സ്റ്റാലിനും. മനുഷ്യ സംസ്കാരത്തിന്റെ ശത്രുക്കളായ ജൂതന്മാരെ കൊന്നൊടുക്കല്‍ തന്റെ ജീവനിയോഗമാണെന്ന് തുറന്നു പ്രഖ്യാപിച്ചയാളാണ് ഹിറ്റ് ലര്‍. ഈ മഹത്തായ കര്മംന നിറവേറ്റാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്ന് പോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. 'ആണ്കുതട്ടികള്ക്ക് ' ചേര്ന്നാ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയത് വഴിയാണ് ഹിറ്റ് ലര്‍ ഹിറ്റ്ലറായത്. സഖാവ് സ്റ്റാലിന്റെ കാര്യവും വ്യത്യസ്തമല്ല.”
ReplyDeleteഡിയര്‍ ബഷീര്‍, ഒരാള്‍ കൂടി ഉണ്ട് ലിസ്റ്റില്‍.. സീതിഹാജിയുടെ മോന് ലീഗ് നേതാവ് ബഷീര്‍ പറഞ്ഞത് ഓര്മ്മതയുണ്ടോ?
“സാക്ഷിപറഞ്ഞാല്‍ പറഞ്ഞവന്റെ കാലു ഞമ്മള് വെട്ടും”.
ആനക്കാര്യത്തിനിടയിലാണോ ഒരു ചേനക്കാര്യം..!! 13 പേരില്‍ ഒരുത്തനെ കുത്തികൊന്നു, ഒരുത്തനെ വെടിവെച്ചു കൊന്നു, മറ്റൊരുത്തനെ തല്ലികൊന്നു എന്നു പറയുന്നതിനിടയിലാണോ വെറും ഒരു വെട്ട്? അതും വെറും ഒരു കാല്...!!! ഇതൊക്കെ വെറും ചീളു കേസ്..ബഷീര്‍ ഒരു ഏറനാടന്‍ തമാശ പറഞ്ഞതല്ലെ? എറനാടിന്റെ എം എല്‍ എ അല്ലേ...
Deleteപി കെ ബഷീര്‍ പറഞ്ഞതിങ്ങനെ.
Deletehttp://www.youtube.com/watch?v=_vHg-_oJbWo
"കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശ്ശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത്ലീഗുകാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശ്ശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യം ചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന് എന്ന അധ്യാപകന് തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്നനിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന് ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട"
എം എല്‍ എ ഭീക്ഷണിപ്പെടുത്തുന്നത് കമ്യൂണിസ്റ്റുകാരെ മാത്രമല്ല, പോലീസിനേയും കൂടിയാണ്. ബഷീറിന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ വള്ളിയുടെ പാര്‍ട്ടിയിലെ കുട്ടിസഖാക്കള്‍ കയ്യടിച്ചു പ്രോത്സഹിപ്പിക്കുന്നതു കൂടി കേള്‍ക്കാം.
1) 'ഞങ്ങള്‍ കൊലപാതകങ്ങള്‍ ചെയ്തു', 2) 'നിങ്ങള്‍ (വേണ്ടിവന്നാല്‍) അക്രമം ചെയ്തോളൂ' - ഈ രണ്ടു വാചകങ്ങള്‍ക്കും ഒരേ പ്രാധാന്യമാണോ ഉള്ളത്?
Deleteസത്യത്തില്‍ നിങ്ങള്‍ ഒരു സംഭവം തന്നെ ആണ് ബഷീര്‍ ഇക്ക .
ReplyDelete@kaalidaasan
ReplyDelete"അധികം പഴയതല്ലാത്ത വേറെയും ചില കഥകളുണ്ട്. അതുകൂടി കേട്ടാലേ ചിത്രം പൂര്‍ണ്ണമാകൂ...."
-----------
സുധാകരന്= 80 മാര്‍ക്ക്, സീതി ഹാജി മകന് = 60 മാര്‍ക്ക്, റ്ഊഫ് = 40 മാര്‍ക്ക്, ഹംസ 85 മാര്‍ക്ക്, തീപ്പന്തം 95 മാര്‍ക്ക്, മണി 99.99 മാര്‍ക്ക് ,
റാങ്ക് ഹോള്‍ഡര്‍മാരുടെ പടവും വാര്‍ത്തയും അല്ലേ പത്രത്തില്‍ വരൂ സാറെ,
ഈ വിജയത്തിന്റെ രഹസ്യം എന്തെന്നു പറയൂ
ഇത്രേം മാര്‍ക് എങ്ങനെ നേടി എന്നു പറയൂ, പിന്നല്ലേ മറ്റുള്ളവരുടെ കാര്യം .
അനോണിമസ്,
Delete60% മാര്‍ക്ക് ഫസ്റ്റ് ക്ളാസും, 80% ഡിസ്റ്റിങ്ഷനുമാണ്. സംവരണാനുകൂല്യം കൂടി കണക്കിലെടുത്താല്‍ 40% ഉം 99%ഉം തമ്മില്‍ വലിയ അന്തരമില്ല. പത്രത്തില്‍ പടവും വാര്‍ത്തയും വന്നില്ലെങ്കിലും ഫസ്റ്റ് ക്ളാസുകാരും ഡിസ്റ്റിങ്ഷന്‍ കാരും അത്ര മോശക്കാരൊന്നുമല്ല.
kunjappakku rankum....
Deleteഹലോ..ഹൈരേഞ്ച് മണീ..ഇതു ഞാനാടാ...പിണരായീ..കലക്കി മൊനെ കലക്കി..ഇങ്ങനെ വേണം പാര്‍ട്ടിയെ സേവിക്കാന്‍..ഈ അസമയത്ത് തന്നെ മൂര്‍ദ്ദാവില്‍ നോക്കി നീ വെട്ടിയല്ലോടാ.. പാര്‍ട്ടിക്കു വേണ്ടി ഭിക്ഷ തന്നില്ലെങ്കിലും വേണ്ടില്ല,പട്ടിയെക്കൊണ്ട് കടിപ്പിക്കല്ലെ എണ്റ്റെ മണീ...നിനക്കും വല്ല ഓഫറ് ഉണ്ടോടാ..നെയ്യാട്ടിങ്കര മോടല്..
ReplyDeleteCPI(M)-ന്റെ ചമ്മട്ടിക്ക് കീഴില്‍ മെതിയടിയായി മാറാന്‍ വിധിക്കപ്പെട്ടതാണ് കേരളീയന്റെ ഇപ്പോഴത്തെ വിധി. ജനാധിപത്യത്തിന്റെ ചൂണ്ടയിട്ട് കൊരവള്ളി പൊട്ടിച്ച് ശ്വാസം മുട്ടി ജീവിക്കാന്‍ സമ്മര്ദ്ധപ്പെടുത്തുന്ന രാഷ്ട്രീയവെറി കാറല്‍ മാര്‍ക്സ് വിഭാവന ചെയ്ത ദര്‍ശനങ്ങളില്‍ ഉണ്ടായിരുന്നോ എന്തോ, അറിയില്ല. പക്ഷേ സ്റ്റാലിന് അത് നന്നായി പ്രായോഗികതലത്തില്‍ വിവരിച്ചിട്ടുണ്ട്.
ReplyDelete“Death is the solution to all problems. No man - no problem.” ― Joseph Stalin
"വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട..!" അപ്പോള്‍ ആരാണാവോ ഈ വെടിക്കെട്ടുകാരന്...
ReplyDeleteഇതൊക്കെ അതി ബുദ്ധിയുള്ള .. നേതാക്കന്മാര് .. ബുദ്ധി ശകലം കുറവുള്ള ഒരാളെ കൊണ്ട്... വേറൊരു വിമത ജനകീയ നേതാവിന്റെ വായടപ്പിക്കാന്‍ ചെയ്ത വേലയല്ലേ.... എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ....... അത് കൊണ്ടാണെല്ലോ അദ്ദേഹം അത് കേട്ട പാട് മൌന വ്രതം നിര്‍ത്തി അത് നിഷേദ്ധിക്കാന് ഇറങ്ങിയത്.... ഔദ്യോഗിക പക്ഷം കൊലപാതകങ്ങള്‍ ഇത് വേറെ നിഷേടിച്ചില്ല എന്നതും കൂടെ ഇതിനോട് കൂടി കൂടി വായിക്കണം....... അന്വേഷണം വരും... അപ്പൊ അന്ന് പരി സെക്രടറി ആയിരന്ന ... നമ്മുടെ ജനനായകന് താല്കലിക്മയെന്ക്കിലും കുടുങ്ങാനുള്ള സാദ്യതാ തെളിയുകയും ചെയ്യും.... അങ്ങനെ വല്ലിയ ഒരു പ്രശ്നത്തില്‍ നിന്ന് ഔദ്യോഗിക വിഭാഗത്തിന് തടിയൂരുകയും ചെയ്യാം.... ഇതല്ലേ ഇപ്പോള്‍ ഈ പ്രസ്താവന നടത്താനുള്ള കാരണം..
ReplyDeleteആരെന്തൊക്കെ പറഞ്ഞാലും മണി ഒരു ചുണക്കുട്ടി തന്നെ . അണികള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഉണ്ടാക്കുന്ന ആവേശം ... പറഞ്ഞറിയിക്കാന്‍ വയ്യ...
ReplyDeleteസി പി എമ്മിന്റെ രാഷ്ട്രീയ കായ്ചപ്പാടുകളോടും നിലപാടുകളോടും ഒട്ടുമുക്കാലും യോചിപ്പില്ലാത ഒരാളാണ് ഞാന്‍,എന്നാലും ആ പാര്‍ട്ടി നഷിക്കുന്നത് കാണാന്‍ നൂറു ശതമാനം ഞാനിഷ്ടപ്പെടുന്നില്ല,മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ ആക്രമിക്കുമ്പോള്‍ മുസ്ലിം ഭീകരതയെന്ന നേരമ്പോക്കിനെ ചുറ്റുമിരുന്ന് നേര്കായ്ചപോലെ ഗൗരവത്തോടെ അച്ചുകൂടം നിരത്തുന്ന രീതി ഇവിടെ സ്വീകരിച്ചു കാണുന്നുണ്ട്,പാര്‍ട്ടിയെ ജനം സംശയിക്കുമ്പോള്‍, കുലം കുത്തിയാവുന്ന ഒരു നേതാവ് ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, മണിയേ പോലുള്ളവര്‍ സന്ദര്‍ഭത്തിനൊത്ത് കൂടുതല്‍ ന്യായീകരിക്കുന്നതും സംശയിക്കേണ്ടിയിരിക്കുന്നു,ചെണ്ടയുടെ ശബ്ദം അധികരിക്കുന്നത് മണിയെ പോലുള്ളവര്‍ അതിന്റെ തുകല്‍ വലിച്ചു കെട്ടുമ്പോഴാണ്,വഴിപോകുന്നവര്‍ തട്ടിപ്പോകുന്ന അവസ്ഥയില്‍ തുകല്‍ അഴിച്ചിടുക,പോരായ്മകള്‍ എത്ര തന്നെ നമ്മുടെ കണ്ണിലൂടെ കണ്ടാലും ശരി, നന്മയേ കാംഷിക്കുന്ന ഒരു വലിയ ജനവിഭാഗവും നേതാക്കളും ആ പാര്‍ട്ടിയിലുണ്ട്,അവരുടെ വിശ്വാസത്തെ തകര്‍കുമ്പോള്‍ പകരമൊന്ന് കാണിക്കാനില്ലാതിടത്തോളം അധികം ഉച്ചത്തില്‍ നാം മണി കെട്ടിയ തുകലിലിട്ടടിക്കരുത്,അത് പൊട്ടുകയും ആരവം മുഴങ്ങുകയും ചെയ്യും.അത് മറ്റു ചില താല്പര്യക്കാരേ സന്തോഷിപ്പിക്കും.
ReplyDeleteപി കെ ബഷീര്‍ പറഞ്ഞതിങ്ങനെ.
ReplyDeletehttp://www.youtube.com/watch?v=_vHg-_oJbWo
"കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശ്ശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത്ലീഗുകാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശ്ശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യം ചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന് എന്ന അധ്യാപകന് തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്നനിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന് ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട"
എം എല്‍ എ ഭീക്ഷണിപ്പെടുത്തുന്നത് കമ്യൂണിസ്റ്റുകാരെ മാത്രമല്ല, പോലീസിനേയും കൂടിയാണ്. ബഷീറിന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ വള്ളിയുടെ പാര്‍ട്ടിയിലെ കുട്ടിസഖാക്കള്‍ കയ്യടിച്ചു പ്രോത്സഹിപ്പിക്കുന്നതു കൂടി കേള്‍ക്കാം.
സീതിഹാജിയുടെ മകന് ബഷീറും, ക്വട്ടേഷന്‍ മണിയും തമ്മില്‍ എന്തു വ്യത്യാസം. മണിയുടെ ക്വട്ടേഷനേപ്പറ്റി ബേജാറാകുന്ന വള്ളിക്ക് എന്താണിതേക്കുറിച്ചു പറയാനുള്ളത്?. ഈ ബഷീര്‍ ഇപ്പോള്‍ എം എല്‍ എ അല്ലേ വള്ളി? ഏറനാട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വിചാരണ നടത്തി സാക്ഷി പറഞ്ഞവന്റെ കാലു വെട്ടാന്‍ തീരുമാനമെടുത്തിട്ടുണ്ട് എന്നുതന്നെയല്ലേ ഈ മൃഗവും പറയുന്നത്? ജയകൃഷ്ണന് മാസ്റ്റര്‍ എന്ന അധ്യാപകനെ കൊലപ്പെടുത്തിയതില്‍ ആത്മ രോഷമുള്ളവര്‍ക്ക് മറ്റൊരധ്യാപകനെ കൊല്ലാന്‍ മുസ്ലിം ലീഗിന്റെ എം എല്‍ എ ക്വട്ടേഷന്‍ പരസ്യമായി നല്‍കുന്നതിനേപ്പറ്റി എന്താണു പറയാനുള്ളത്?
ഇതൊക്കെ പറഞ്ഞും പരിഹസിച്ചും ബ്ലോഗ് സമൂഹത്തിന്റെ കയ്യടി നേടുമ്പോള്‍..ഇതിന്റെ പിന്നാമ്പുറത്തു നടക്കുന്ന വര്‍ഗീയമായ കൂട്ടായ്മകളുടെ അട്ടഹസിക്കലുകള് കാണാന്‍ മറന്നു പോകുന്ന പരിഷ്കൃത സമൂഹത്തിന്റെ വക്താക്കളോട് ഒരപേക്ഷയുണ്ട്.
ReplyDeleteഒന്ന് താങ്കളും കൂട്ടരും അവിടെ ഉള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണം.
രണ്ടാമത് ഒന്ചിയത്തിനും വടകരയ്ക്കും ഒരു സത്യത്തിന്റെ മുഖമുണ്ട്...അതില്ലാതാക്കരുത്.
മൂന്നാമത്..ഈ കമന്റ്സ് എഴുതിയ ഭൂരിഭാഗം അള്കാരും ഇതിനോടൊന്നും യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരാണെന്നു ബഷീറും മനസിലാക്കണം.
സഖാവ് ചന്ദ്രശേഖരന് ...പ്രിയപ്പെട്ടവനായിരുന്നു..ഈ കാണിക്കുന്ന ആവേശം ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും മറ്റൊരു സഖാവിന്റെ നേരെയും കാണിച്ചിട്ടില്ല..ഇനി കാണിക്കുകയുമില്ല കാരണം ഇനി നെയ്യട്ടിങ്കരയും ഇതും ക്ലബ് ചെയ്തു വരില്ല.
അബ്ദു റബ്ബ് വിളക്ക് കത്തിക്കാത്തത് ...ബഷീര്‍ അറിഞ്ഞില്ല.
വെള്ളപള്ളി നടേശന്റെ ആക്രോശം ബഷീര്‍ കേട്ടിട്ടില്ല.
ഇതും പ്രബുദ്ധ കേരളത്തില്‍ ഇപോ നടക്കുന്ന പുകിലുകള്
പുലയാണ്പോലും അബദുറബ്ബന് ദീപംകൊളുത്തുവാന് പുലയാണ് പോലും.
ReplyDeleteവിദ്യപകരും ദീപത്തിന് വെളിച്ചം പകരേണ്ടോന്....ഈ വങ്കനെങ്ങനെ മന്ത്രിയായി ഹാ കഷ്ടം
ലജ്ജിക്കുക കേരളീയരെ ഇനിയും പരിഷ്കരിക്കാത്തൊരീ വര്‍ഗ്ഗീയവാദിയെ പേറേണ്ടിവന്നതില്
i want kiss him (mani)ummaaa, ummaaaaaaaaaaaa,
ReplyDeletepls tommarow what u tell my mani ????
pls tell all dist sec like this, then malayalies enjoy
നിത്യഹരിത നായകനായ പ്രേംനസീറിന്റെയും അഭിനയ കുലപതിയായ സത്യന് മാഷിന്റെയും പ്രതികമകള്‍ നിര്‍മിക്കാനായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ച വിവരം ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രേംനസീറിന്റെ പ്രതിമ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിമ നിര്‍മിക്കാന്‍ അനുവദിക്കുകയില്ലെന്നും മുസ്ലീം സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
ReplyDeleteമുസ്ലീം മതവിശ്വാസിയുടെ പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമികം ആണെന്നാണ് മുസ്ലീം മതസംഘടനകളുടെ വാദം. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കൗണ്‍സില്‍ പ്രസിഡന്റ് പി എം എസ് ആറ്റക്കോയതങ്ങളും ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഇ പൂക്കുഞ്ഞും പ്രസ്താവനയില്‍ അറിയിച്ചു.
മുസ്ലീമിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഇസ്ലാം അനുവദിക്കാതിരിക്കെ, സര്‍ക്കാര്‍ നീക്കം സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നസീറിനെ സ്മരിക്കാനാണെങ്കില് സാംസ്കാരിക കേന്ദ്രം ആരംഭിക്കുകയാണ് വേണ്ടത് ജമാ അത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്തായാലും വിവാദം സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ആളിക്കത്തുകയാണ്. മുസ്ലീം സംഘടനകളുടേത് സങ്കുചിത മനോഭാവമാണെന്ന് പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും മികച്ച കലാകാരനായ പ്രേംനസീറിന് മതമില്ല എന്നതിനാല്‍ അദ്ദേഹത്തെ ഒരു മതത്തിന്റെ മാത്രം പ്രതിനിധിയായി ചുരുക്കി കാണരുതെന്നുമാണ് ചിലരുടെ അഭിപ്രായം.
“പ്രതിമ സ്ഥാപിക്കുന്നത് നമ്മുടെ നികുതി കാശില്‍ നിന്ന് വേണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കാക്കയ്ക്ക് തൂറാന്‍ ഒരു കക്കൂസ് പത്തു ലക്ഷം രൂപാ ചെലവഴിച്ചു തന്നെ വേണോ? ആ പണം ഏതെങ്കിലും പാവപ്പെട്ടവന് നസീറിന്റെ പേരില്‍ കൊടുത്താല്‍ അതൊരു സഹായമാവില്ലേ? ഇനി പ്രതിമ തന്നെ വേണം എന്നു നിര്ബന്ധമുള്ളവര് സ്വന്തം ചെലവില്‍ നിര്‍മ്മിക്കട്ടെ” എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും വന്നിട്ടുണ്ട്.
കാക്കയ്ക്ക് അപ്പിയിട്ട് അവഹെളിക്കപെടുന്ന പ്രതിമകള്‍, ഗാന്ധി പ്രതിമ വരെ !!!
Deleteഇനിയൊന്നു കൂടി..
ആ പണിയുന്ന കാശ് കൊണ്ടു ഒരു സാംസ്കാരിക കേന്ദ്രം പണിയട്ടെ ! എല്ലാവര്ക്കും ഉപകാരമാകട്ടെ...
പ്രതിമ സംസ്കാരം ബുദ്ധി ശൂന്യതയാണ്.
പിന്നെ ദീപസ്തംപം മാഹാശ്ചാര്യം നമുക്കും കിട്ടണം പണം !!
പ്രതിമ പുറത്തു മാത്രമല്ലല്ലോ നല്ല മേല്‍ക്കൂരയുള്ള കെട്ടിടത്തിനുള്ളില്‍ ചില്ല് കൂട്ടിനകത്ത് ഒരു കാക്കയുടെയുടെയും കക്കൂസ് ആകാതെ നല്ല ചിരിച്ചു നിക്കുന്ന (ധാ ഇങ്ങനെ) നസീറിന്റെ പ്രതിമ സ്ഥാപിക്കാം ... അങ്ങനെ ചെയ്താല്‍ ആകാശം അങ്ങോട്ട് ഇടിഞ്ഞു വീഴുന്ന വിശ്വാസങ്ങള്‍ ഉണ്ടേല്‍ അതങ്ങ് വീണു തകരട്ടെ....
Deletehttp://www.bbc.co.uk/news/world-asia-india-18232248
ReplyDeleteമണിയെ കുറിച്ച് BBCയില്‍ വന്ന വാര്‍ത്ത
ഇടുക്കിയില്‍ സഖാവ് അയ്യപ്പദാസിനെ യൂത്തന്മാര് കൊന്നു...:(
ReplyDeleteമാധ്യമങ്ങള്‍ക്കോ ബഷീര്ക്കനെപ്പോലുള്ള ഒറ്റക്കണ്ണന്‍ മാര്‍ക്കോ അതൊരു വിഷയമായില്ലാ...:(
പക്ഷെ സഖാവായി എന്നതിന്ടെ മാത്രം പേരില്‍ കൊല്ലപ്പെട്ട അയ്യപ്പദാസിനെ അത്രപെട്ടെന്നു മറക്കാന്‍ സഖാക്കള്‍ തയ്യാറായില്ലാ...
ആ കൊലയാളി ബാലുവിന് പണികിട്ടി....
കോടതിയില്‍ പ്രതികളായ സഖാക്കളേ പാര്‍ട്ടി സ്വാപാവികമായും സഹായിച്ചു..(നിയമപരമായി)
അതിലെ സാക്ഷികള്‍ എല്ലാവരും കൂറുമാറി കേസ് തോറ്റു...
(എല്ലാ സാക്ഷികളും അയ്യപ്പദാസ് കൊലക്കേസ് പ്രതികള്‍ ആണ് ..ജീവനില്‍ കൊതികാണാതിരിക്കുമോ)
പിന്നെ ഇപ്പൊകഴിഞ്ഞ മാസം എസ്എഫ്ഐ നേതാവ് അനീഷ് രാജന് കൊല്ലപ്പെട്ടു...
നിയമം നിയമത്തിണ്ടേ വഴിക്കുപോയാല്‍ നല്ലത്...
അല്ലേല്‍ പടച്ച തമ്പുരാന് പോലും ആ പ്രതികളെ രക്ഷിക്കാന്‍ ആകില്ലാ..
പിന്നെ തൊള്ള കീറി കരഞ്ഞിട്ടൊന്നും കാര്യമില്ലാ...
ആ കേസില്‍ രണ്ടു യൂത്തന്‍ നേതാക്കളെ മാത്രമാണ് പൊക്കിയത്....
(അതില്‍ സംസ്കാര്മില്ലാതെ കഥമെനയാന്‍ ഇറങ്ങുന്നവര്‍ ഓര്‍ക്കുക ഞങ്ങള്‍ പൊട്ടന്മാര് അല്ലാ..)
ഞങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് കൊന്നു കളിയ്ക്കാന്‍ പാകത്തില്‍ ആരുമില്ലാ...
അതിനാല്‍ സഖാക്കളെ കൊന്നിട്ട് ഏതു പാതാളത്തില്‍ ഒളിച്ചാലും പൊക്കിയെടുത്തു കൊണ്ട് വരും...
വേണേല്‍ അതിനു ശേഷം ബഷീര്ക്കാനെ പോലുള്ളവര്‍ പോസ്റ്റിട്ടു കയ്യടി വാങ്ങട്ടെ...
അടിവര ...സഖാക്കളുടെ കൊലപാതകരാഷ്ട്രീയം നിര്‍ത്തൂ...ഞങ്ങള്‍ കൊല തുടര്ന്നോലാം ..
എന്നാണോ ഇപ്പോഴത്തെ മുദ്രാവാക്യം...
...*
ജഡ്ജ് നു കൈക്കൂലി കൊടുക്കുന്നതിനു താന്‍ സാക്ഷിയാണ് എന്ന് പ്രസംഗിച്ച കെ സുധാകരന് എതിരെ കേസ് എടുത്തില്ല..
ReplyDeleteവാളകത്ത് അധ്യാപകനെ കൊല്ലാകൊല ചെയ്തതില്‍ ആരോപണ വിധേയനായ ബാല കൃഷ്ണ പിള്ള, അത് താന്‍ ചെയ്തത് തന്നെ എന്ന മട്ടില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസ് എടുത്തിട്ടില്ല..അഴിയൂരിലെ വ്യവസായിക്ക് ടി പി യോട് പക ഉണ്ടായിരുന്നു എന്നും കൊലപാതകത്തിന് പിന്നില്‍ ഇയാളാണ് എന്നും സി എച് അശോകന് കോടതിയില്‍ പറഞ്ഞപ്പോള്‍ വ്യവസായിക്ക് എതിരെയും കേസ് ഇല്ല.. എം എം മണി പൊതുയോഗത്തില്‍ വിടുവായത്തം പറഞ്ഞപ്പോള്‍ മാത്രം എന്ത് കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ കേസ് എടുക്കുന്നു?
വള്ളി മുങ്ങിയോ.
ReplyDeleteപൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാന്‍. സ്വന്തം മതസംഘടനയായ മുസ്ലിം ലീഗിന്റെ എം എല്‍ എ ലൈവായി കുട്ടികുരങ്ങന്മാര്‍ക്ക് ഒരാളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കുന്നതു കണ്ടപ്പോള്‍ മാളത്തിലൊളിച്ചോ?
മോശം.
മു... മം...മ്.... അത് പിന്നെ ഞമ്മടെ പാര്‍ട്ടിക്ക് എന്തും പറയാമല്ലോ? എത്ര എഴുതിയാലും ഞമ്മള് നന്നാവൂല. പക്ഷെ നിങ്ങള്‍ അങ്ങനെ അല്ലല്ലോ? നിങ്ങള്‍ നന്നാവും എന്ന പ്രതീക്ഷ എങ്കിലും ഉണ്ട്. ഒരു മലപ്പുറം തമാശ ആയി കണ്ടാല്‍ മതി. മൂപ്പര് പറയുകയേ ഉള്ളു.. ചെയ്യാനുള്ള ധൈര്യം ഒന്നും ഇല്ലെന്നെ...
Deleteആദ്യം NDF
ReplyDeleteപിന്നെ പി സി ജോര്‍ജ്
പിന്നീട് വ്യവസായി
ഇനിയാര്?
നെയ്യാറ്റിന്‍കര ഉപതിരെഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിവാദം അവിടെ അവസാനിക്കും. പിന്നെ വെട്ടിയവനും വെട്ടിപ്പിച്ചവനും സ്വാഹ ! കൂടെ പൊതുജനവും....
ReplyDeleteഇതില്‍ കമെന്റു എഴുതുന്നവരെ പോലെ ഉള്ളവരെ പറ്റി ആണ് നേതാവ് പറഞ്ഞത്, 'നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയത്തില്ല'എന്ന്. കമുനിസ്തു പാര്‍ട്ടി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല അവര്‍ ഗാന്ധി മാര്‍ഗം പിന് തുടരുന്നവര്‍ ആണെന്ന്. തോക്കിന് കുഴലിലൂടെ വിപ്ലവം എന്നും മറ്റും പറഞ്ഞ അവരുടെ വല്യ നേതാക്കള്‍ പറഞ്ഞത് 'നെല്ലിനകത്തെ കള പറിച്ചു കളയുമ്പോള്‍ കുറെ നല്ല നെല്ലും കൂടി പിഴുതു പോയേക്കാം, പക്ഷെ അതിനെ ഓര്‍ത്തു ദുഖിക്കേണ്ട, കള പോയി കഴിയുമ്പോള്‍ ബാക്കി ഉള്ള നെല്‍ച്ചെടി തഴച്ചു വളരും' എന്ന്. അവര്‍ വീണ്ടും പറഞ്ഞിട്ടുണ്ട്. നെല്ലിനിടയിലെ കളകള്‍ തനിയെ നശിച്ചു പോകും എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ്. അതിനെ പറിച്ചു കളയാതെ അത് നശിച്ചു പോകില്ല എന്നും. അധികാരം പിടിച്ചു എടുക്കാന്‍ അവര്‍ എന്ത് അടവും എടുക്കും അവര്‍ക്ക് മാര്‍ഗം അല്ല ലക്ഷ്യം ആണ് പ്രധാനം. ജനാധിപത്യത്തില്‍ അധികാരം പിടിചെടുക്കണമെങ്കില് ഇലെക്ഷന് മത്സരിച്ചു ജെയിക്കും. പക്ഷെ അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്ന് എങ്ങും പറഞ്ഞിട്ടില്ല. അവര്‍ക്ക് കോടതികളെയോ മറ്റു ജെനാധിപത്യ സംവിധാനങ്ങളെയോ വിശ്വാസം ഇല്ല. അധികാരത്തിനു വേണ്ടി എന്ത് അടവും പ്രയോഗിക്കും എന്ത് നുണയും പറയും. ഇതൊന്നും മനസിലാക്കാതെ കമുനിസത്തെ പറ്റി പഠിക്കാതെ ആരും അവരെ കുറ്റം പറയരുത്. അവര്‍ ഗാന്ധി മാര്‍ഗത്തില്‍ വിശ്വസിക്കുന്നു എന്നും കൊലപാതക രാഷ്ട്രീയം അവരുടെ രീതിയല്ല എന്നും ഒക്കെ വിശ്വസിച്ചിരിക്കുന്ന നമ്മളൊക്കെ ആണ് വിഡ്ഢികള്‍. അതാണ് പറഞ്ഞത് നിങ്ങള്‍ക്ക് ആര്‍ക്കും ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാ. എല്ലാവരും അവര്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതില്‍ പാവം കമുനിസ്ടുകാര് എന്ത് പിഴച്ചു?
ReplyDeleteതികച്ചും ശെരിയാണ്. മാവോ സുക്തങ്ങള്‍ വായിച്ചവര്‍ ആരും marxist party കേരളത്തില്‍ പറയുന്നത് വിശ്വസിക്കുക ഇല്ല. കേരളത്തില്‍ ജനാധിപത്യ വ്യവസ്ഥിതി ആയതിനാല്‍ അവര്‍ ജനാധിപത്യത്തിന്റെ മുഖം മൂടി അണിഞ്ഞു നടക്കുന്നു. അവര്‍ക്കൊരിക്കലും ജനാധിപത്യത്തിന്റെ ഭാഗം ആകാന്‍ ഒക്കുക ഇല്ല. ഇത് ജെനങ്ങള്‍ തിരിച്ചരിയാതിടത്തോളം നാള് അവര്‍ കൊലപാതക രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കും. നക്സലുകളെ അടിച്ചുതുക്കിയത് പോലെ ഇവരെ മൊത്തമായി അടിചോതുക്കിയില്ലെങ്കില് ഇനിയും ചോര പുഴ ഒഴുകും.
Deleteഏതാനും മുസ്ലീം തീവ്ര വാദികള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് മുസ്ലീം സമുദായത്തെ മുഴുവന്‍ അടിച്ചൊതുക്കുന്ന പോലെ അല്ലേ? ഒരു ഒരു അമേരിക്കന്‍/ഇസ്രയെലിയന് ചിന്താഗതി.
Deleteമലബാറില്‍ കൊണ്ഗ്രസിനു ശക്തനായ ഹിന്ദു നേതാവില്ലതത്തിന്റെ അഭാവം കാനുവാനുദ് ഈ അവസരം തന്നെയാണ് കമ്യുണിസ്റ്റ് പാര്‍ടി കംമ്യുനലായി ഉപയോഗിക്കുവാനുള്ള സാഹചര്യവും മറ്റുള്ളവരെ സംസ്കാരം പഠിപ്പിക്കുന്ന കമ്മ്യുണിസ്റ്റ് പാര്ടിയ്ടെ സംസ്കാരന്‍ തുറന്നു കാണിച്ച സംഭവം കൂടിയാണ് ടി പി വധം
ReplyDelete, മൂന്നാം കക്ഷി
ഒരൊറ്റ പ്രസംഗം കൊണ്ട് മണി കസറി. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലമൊക്കെ കഴിഞ്ഞെന്ന ഓര്‍മ്മപ്പെടുത്തലോടെ ഇ പി ജയരാജനും ശുംഭപ്രയോഗത്തിലൂടെ എം വി ജയരാജനും 'കോലിട്ടുകുത്തി' ആക്ഷനിലൂടെ ടി കെ ഹംസയുമൊക്കെ നേടിയ പെരുമ നിഷ്പ്രഭമാക്കി.
ReplyDeleteഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വരെ മണിയാശാനില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് കേള്‍വി.
കൊന്നിട്ടുണ്ടെങ്കില്‍ അതൊന്നും മറച്ചുവെക്കേണ്ട കാര്യമില്ലെന്നാണ് മണിയുടെ പോളിസി. കണ്ടുപഠിക്കണം ജയരാജന്മാരും പിണറായി വിജയനുമൊക്കെ. എത്ര സത്യസന്ധമായിട്ടാണ് മണിയാശാന് കാര്യങ്ങളവതരിപ്പിച്ചത്. കണ്ണൂരിലെ കൊലകൊമ്പന്മാര് ചെയ്തിട്ടും ചെയ്തില്ലെന്ന് അണികളോടു പോലും വിശദീകരിച്ചു നടക്കുന്ന ഇക്കാലത്ത് മണിയായി താരം. പാര്‍ട്ടിയുടെ കടിഞ്ഞാണേല്പ്പിക്കാന് പറ്റിയ കക്ഷി. കാര്യങ്ങള്‍ സത്യസന്ധമായി പറയും
പിണറായിയുടെ മനസ്സറിഞ്ഞാണ് ആ വിവാദ വാക്കുകള്‍ മണി ഉരുവിട്ടത് എന്ന് ആര്‍ക്കാണ് അറിയാത്തത്!
ReplyDeleteലഹരിപ്പുറത്താവം, വോള്‍ട്ടേജ് അല്പം ഒവറായപ്പോള് കരിഞ്ഞു പോയി എങ്കിലും.
ഇതിലൂടെ പിണറായി പക്ഷം ഇത്രയും കാര്യങ്ങള്‍ സ്ഥാപിച്ചു.
- വി എസ് ന്റെ കപ്പ്ബോര്ഡിലും ഒളിച്ചു വെച്ച അസ്ഥികൂടങ്ങള്‍ ഏറെയുണ്ട്.
- വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ട ദാസാ.
- ചെയ്തികളില്‍ നയമാവുന്നത് വാക്കുകളില്‍ നയവ്യതിയാനമാവാം.
വി എസ്സും അതില്‍ പിന്നെ വല്ലതെയൊന്നും ഹരിശ്ചന്ദ്ര വചനങ്ങള്‍ പുറപ്പെടുവിച്ചു കാണുന്നില്ല.
പൂച്ചയ്ക്കാരു മണി കെട്ടും എന്ന സമസ്യ അങ്ങിനെ ഒരു വിധം "പാര്‍ട്ടി" പരിഹരിച്ചിരിക്കുന്നു.
ഈദി ആമിന് + സദാം ഹുസൈന് +പോള്‍ വാള്‍ട്ട് + half പിണറായി+ quarter ജയരജന്മാര്‍ (3 No's) = one എം.എം .മണി
ReplyDeleteആകെ മൊത്തം ഒരു വിദ്യാഭ്യാസദ്രോഹി,,,,,
bashherkka iyalude Chinnakanal speechine vedioclips undo?? achusagavinekurichullath
ReplyDeleteഅല്ല സാറെ, ഇതിനെതിരെം കേസെടുക്കണ്ടതല്ലെ.....
ReplyDeletehttp://www.youtube.com/watch?v=_vHg-_oJbWo