പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. സി പി എം കേന്ദ്ര പോളിറ്റ് ബ്യൂറോക്കും കണ്ണൂര്‍ പോളിറ്റ് ബ്യൂറോക്കും ഈ ആഴ്ചയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനുള്ളത് ഒരേയൊരു കാര്യമാണ്. ദൈവമേ, സത്യം പറയാതെ പിടിച്ചു നില്ക്കാന് ഞങ്ങളുടെ കുഞ്ഞനന്തന് കരുത്തു കൊടുക്കണമേ എന്ന്. സി പി എമ്മിന്റെ ഭാവി ഇനി പടിഞ്ഞാറേ കുഞ്ഞിക്കാട്ടില്‍ കുഞ്ഞനന്തന്റെ കയ്യിലാണ്. അതായത് ടി പി വധം അന്വേഷിക്കുന്ന പോലീസിനോട് പി കെ കുഞ്ഞനന്തന് എന്ത് പറയുന്നുവോ അതിനനുസരിച്ചായിരിക്കും സി പി എമ്മിന്റെ കൊടി പൊന്തുകയും താഴുകയും ചെയ്യുന്നത്. പാര്‍ട്ടിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് പുറത്താക്കിയ എം എം മണിയുടെ വിവരക്കേടിനെക്കാള്‍ അപകടം പതിയിരിക്കുന്നത് കുഞ്ഞനന്തന് പുറത്തുവിടാന്‍ പോകുന്ന കാര്യങ്ങളിലായിരിക്കും. വി എസ് അടക്കം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.
കഴിഞ്ഞ അമ്പതു ദിവസവും കുഞ്ഞനന്തന് കണ്ണൂര്‍ പോളിറ്റ് ബ്യൂറോയുടെ കസ്റ്റഡിയില്‍ ആയിരുന്നു. പോലീസിനോട് എന്ത് പറയണം എന്ത് പറയരുത് എന്ന് വ്യക്തമായ സ്റ്റഡി ക്ലാസ് നല്കുന്നതിനു വേണ്ടിയാണ് ഇത്രയും ദിവസം കീഴടങ്ങല്‍ പാര്‍ട്ടി വൈകിപ്പിച്ചത്. പക്ഷെ പോലീസിന്റെ കയ്യില്‍ പ്രതിയെ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. അവിടെയാണ് സൈക്കിള്‍ ബ്രാന്‍ഡ് ചന്ദനത്തിരിയും പ്രാര്‍ത്ഥനയുമൊക്കെ അത്യാവശ്യമായി വരുന്നത്. പോലീസിനു അവരുടെതായ ചില മുറകളുണ്ട്. പള്ളക്ക് കുത്ത് കിട്ടിയാല്‍ ഏത് പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശവും അല്പനേരത്തേക്ക് പമ്പ കടക്കും. അത്തരമൊരു ദുര്‍ബല നിമിഷത്തില്‍ കുഞ്ഞനന്തന് ഏതെങ്കിലുമൊരു ജയരാജ മഹാരാജാവിന്റെ പേര് പറഞ്ഞു പോയാല്‍ പെട്ടു. പിന്നെ ബാക്കി കഥകളൊക്കെ 'മണി മണി' പോലെ പോലീസ് പറയിപ്പിക്കും. മുമ്പ് പിടിയിലായ ലോക്കല്‍ കമ്മറ്റി മെമ്പര്‍ക്കും ഒഞ്ചിയം ഏരിയ കമ്മറ്റി സെക്രട്ടറിക്കുമൊക്കെ കണ്ണൂര്‍ ബ്യൂറോയുടെ ക്ലാസ് വേണ്ടത്ര കിട്ടിയതാണ്. പക്ഷെ പോലീസില്‍ നിന്ന് കിട്ടേണ്ട 'ക്ലാസ്' കിട്ടിയപ്പോഴാണ് അമ്പത്തൊന്നു വെട്ടിന്റെ തിരക്കഥകള്‍ പുറത്തു പറഞ്ഞത്. ഇനി കുഞ്ഞനന്തന്റെ ഊഴമാണ്. കാഴ്ചയില്‍ ഏതാണ്ട് ഒരു മണി ലുക്ക് ഉണ്ടെങ്കിലും ഈ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ മണിയെപ്പോലെ പൊട്ടനാകാനുള്ള സാധ്യത കുറവാണ്. മാക്സിമം പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നത് ഉറപ്പാണ്. തിരുവഞ്ചൂര്‍ പോലീസിന്റെ മിടുക്ക് പോലിരിക്കും ഇനിയുള്ള കാര്യങ്ങള്‍ .
ടി പി യെ കൊല്ലാന്‍ ഗുണ്ടകള്‍ക്ക് മാഷാ അല്ലാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാര്‍ കൊടുത്തയച്ച പാര്‍ട്ടി നേതൃത്വം സഖാവ് കുഞ്ഞനന്തനെ സ്റ്റിക്കര്‍ ഒന്നും ഒട്ടിക്കാത്ത ഓട്ടോ റിക്ഷയിലാണ് കീഴടങ്ങാന്‍ കൊണ്ട് വന്നത്. പാര്‍ട്ടി രക്ഷിക്കും എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടായിരിക്കണം സന്തോഷ് പണ്ഡിറ്റിന്റെ ചിരി ചിരിച്ച് കുഞ്ഞനന്തന് കോടതിയില്‍ കീഴടങ്ങിയത്. ആ ചിരി എത്രദിവസം നീണ്ടു നില്ക്കും എന്ന് പറയാന്‍ കഴിയില്ല. രജീഷിനെയും കൊടി സുനിയെയും അറിയില്ല എന്ന് പറഞ്ഞ പിണറായി സഖാവിനു കുഞ്ഞനന്തനെ അറിയില്ല എന്നും പറയാന്‍ കഴിയും. കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുന്ന പോലുള്ള ഒരു സിമ്പിള്‍ പരിപാടിയാണ് ഇത്. സെക്കന്റുകള്‍ക്കുള്ളില്‍ ആളുകകളെ മെമ്മറിയില്‍ കയറ്റുകയും ഇറക്കുകയും ചെയ്യാം. അതൊക്കെ കുഞ്ഞനന്തന്റെ ഫാഗ്യം പോലെ ഇരിക്കും.
അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു ഹീറോ ആയി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ളതിനേക്കാള്‍ ഫാന്‍സ് ഇന്ന് തിരുവഞ്ചൂരിനുണ്ട്. പുള്ളി നമ്മള് വിചാരിക്കുന്ന ജനുസ്സില്‍ പെട്ട ആളല്ല. ഒരു സംഭവം തന്നെയാണ്. ആരെയും പ്രകോപിതരാക്കാത്ത വാക്കും ശൈലിയും. തികച്ചും പക്വതയോടെയുള്ള സമീപനങ്ങള്‍ . ഒരു പച്ചപ്പാവത്തിന്റെ കെട്ടും മട്ടും. പക്ഷേ ചെയ്യുന്ന പണികള്‍ക്കെല്ലാം ഒരു സേതുരാമയ്യര്‍ ടച്ചുണ്ട്, ഇടിവെട്ട് ഗെറ്റപ്പും. അദ്ദേഹം വന്ന ശേഷം പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് മൊത്തത്തില്‍ ഒരു മുസ്ലി പവര്‍ കിട്ടിയിട്ടുണ്ട്. സി പി എമ്മിന്റെ കണ്ണൂര്‍ ലോബി സ്പോന്സര് ചെയ്ത മൂന്നു വധങ്ങളാണ് ഒറ്റയടിക്ക് തിരുവഞ്ചൂര്‍ കൈകാര്യം ചെയ്യുന്നത്. ടി പി വധം, ഫസല്‍ വധം, ഷുക്കൂര്‍ വധം. അതോടൊപ്പം എം എം മണിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് വേറെയും. എല്ലാം അതാതിന്റെ മുറക്ക് നടക്കുന്നു.
സി പി എം പ്രതിക്കൂട്ടില്‍ നില്ക്കുന്ന മൂന്നു സമീപകാല കൊലപാതകങ്ങളും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളാണ്. കുഞ്ഞനന്തന് കീഴടങ്ങിയതിന്റെ തലേ ദിവസമാണ് ഫസല്‍ വധക്കേസിലെ പ്രധാന കണ്ണികളായ 'കാരായി ബ്രദേര്‍സ്' കീഴടങ്ങിയത്. ഇരുവരും സി പി എമ്മിന്റെ ജില്ലാ നേതാക്കള്‍ . ഒരു കൊലപാതകത്തിനപ്പുറം അപകടകരമായ രാഷ്ട്രീയക്കളിയാണ് അവര്‍ നടത്തിയത്. ഫസലിനെ കൊന്നതു ആര് എസ് എസ്സാണ് എന്ന് വരുത്തിത്തീര്‍ത്ത് വര്‍ഗീയ ലഹളക്ക് തിരികൊളുത്താന്‍ ശ്രമിച്ചു. സി പി എം പോലൊരു പാര്‍ട്ടിയില്‍ നിന്ന് കേരള ജനത ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കങ്ങള്‍ . ടി പി വധത്തില്‍ ഉപയോഗിച്ച 'മാഷാ അള്ളാ'യുടെ ദൗത്യവും വര്‍ഗീയ ധ്രുവീകരണം തന്നെയായിരുന്നു. ഷുക്കൂര്‍ വധമാകട്ടെ പാര്‍ട്ടിക്കോടതി വിചാരണ ചെയ്തു നടപ്പിലാക്കിയ അത്യന്തം പ്രാകൃതമായ വെട്ടിക്കൊല. ഈ കൊലപാതക രാഷ്ടീയത്തില്‍ നിന്ന് സി പി എം തിരിച്ചു വരേണ്ടതുണ്ട്. അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന സജീവമായ ഒരു ഇടതുപക്ഷ നിരക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ ഇനിയും ഇടമുണ്ട്. കൊലക്കത്തിയുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും പിടിയില്‍ നിന്ന് ആ പാര്‍ട്ടിയെ അതിന്റെ അണികള്‍ തന്നെ മോചിപ്പിച്ചേ തീരൂ. അതിനു വേണ്ടി എത്ര വലിയ ജയരാജന്മാരെ കഴുത്തിനു പിടിച്ചു പുറത്താക്കേണ്ടി വന്നാലും അത് ചെയ്യുവാനുള്ള തന്റേടം അവര്‍ കാണിക്കണം. 'ചതിക്കല്ലേ കുഞ്ഞനന്താ' എന്ന് വ്യാകുലപ്പെടുന്നതിന് പകരം 'വിളിച്ചു പറയെടാ കുഞ്ഞനനന്താ' എന്നാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പറയേണ്ടത്.
Related Posts
ലീഗിലെ ജയരാജന് അഥവാ മലപ്പുറം മണി !.
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
കഴിഞ്ഞ അമ്പതു ദിവസവും കുഞ്ഞനന്തന് കണ്ണൂര്‍ പോളിറ്റ് ബ്യൂറോയുടെ കസ്റ്റഡിയില്‍ ആയിരുന്നു. പോലീസിനോട് എന്ത് പറയണം എന്ത് പറയരുത് എന്ന് വ്യക്തമായ സ്റ്റഡി ക്ലാസ് നല്കുന്നതിനു വേണ്ടിയാണ് ഇത്രയും ദിവസം കീഴടങ്ങല്‍ പാര്‍ട്ടി വൈകിപ്പിച്ചത്. പക്ഷെ പോലീസിന്റെ കയ്യില്‍ പ്രതിയെ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. അവിടെയാണ് സൈക്കിള്‍ ബ്രാന്‍ഡ് ചന്ദനത്തിരിയും പ്രാര്‍ത്ഥനയുമൊക്കെ അത്യാവശ്യമായി വരുന്നത്. പോലീസിനു അവരുടെതായ ചില മുറകളുണ്ട്. പള്ളക്ക് കുത്ത് കിട്ടിയാല്‍ ഏത് പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശവും അല്പനേരത്തേക്ക് പമ്പ കടക്കും. അത്തരമൊരു ദുര്‍ബല നിമിഷത്തില്‍ കുഞ്ഞനന്തന് ഏതെങ്കിലുമൊരു ജയരാജ മഹാരാജാവിന്റെ പേര് പറഞ്ഞു പോയാല്‍ പെട്ടു. പിന്നെ ബാക്കി കഥകളൊക്കെ 'മണി മണി' പോലെ പോലീസ് പറയിപ്പിക്കും. മുമ്പ് പിടിയിലായ ലോക്കല്‍ കമ്മറ്റി മെമ്പര്‍ക്കും ഒഞ്ചിയം ഏരിയ കമ്മറ്റി സെക്രട്ടറിക്കുമൊക്കെ കണ്ണൂര്‍ ബ്യൂറോയുടെ ക്ലാസ് വേണ്ടത്ര കിട്ടിയതാണ്. പക്ഷെ പോലീസില്‍ നിന്ന് കിട്ടേണ്ട 'ക്ലാസ്' കിട്ടിയപ്പോഴാണ് അമ്പത്തൊന്നു വെട്ടിന്റെ തിരക്കഥകള്‍ പുറത്തു പറഞ്ഞത്. ഇനി കുഞ്ഞനന്തന്റെ ഊഴമാണ്. കാഴ്ചയില്‍ ഏതാണ്ട് ഒരു മണി ലുക്ക് ഉണ്ടെങ്കിലും ഈ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ മണിയെപ്പോലെ പൊട്ടനാകാനുള്ള സാധ്യത കുറവാണ്. മാക്സിമം പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നത് ഉറപ്പാണ്. തിരുവഞ്ചൂര്‍ പോലീസിന്റെ മിടുക്ക് പോലിരിക്കും ഇനിയുള്ള കാര്യങ്ങള്‍ .
ടി പി യെ കൊല്ലാന്‍ ഗുണ്ടകള്‍ക്ക് മാഷാ അല്ലാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാര്‍ കൊടുത്തയച്ച പാര്‍ട്ടി നേതൃത്വം സഖാവ് കുഞ്ഞനന്തനെ സ്റ്റിക്കര്‍ ഒന്നും ഒട്ടിക്കാത്ത ഓട്ടോ റിക്ഷയിലാണ് കീഴടങ്ങാന്‍ കൊണ്ട് വന്നത്. പാര്‍ട്ടി രക്ഷിക്കും എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടായിരിക്കണം സന്തോഷ് പണ്ഡിറ്റിന്റെ ചിരി ചിരിച്ച് കുഞ്ഞനന്തന് കോടതിയില്‍ കീഴടങ്ങിയത്. ആ ചിരി എത്രദിവസം നീണ്ടു നില്ക്കും എന്ന് പറയാന്‍ കഴിയില്ല. രജീഷിനെയും കൊടി സുനിയെയും അറിയില്ല എന്ന് പറഞ്ഞ പിണറായി സഖാവിനു കുഞ്ഞനന്തനെ അറിയില്ല എന്നും പറയാന്‍ കഴിയും. കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുന്ന പോലുള്ള ഒരു സിമ്പിള്‍ പരിപാടിയാണ് ഇത്. സെക്കന്റുകള്‍ക്കുള്ളില്‍ ആളുകകളെ മെമ്മറിയില്‍ കയറ്റുകയും ഇറക്കുകയും ചെയ്യാം. അതൊക്കെ കുഞ്ഞനന്തന്റെ ഫാഗ്യം പോലെ ഇരിക്കും.
അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു ഹീറോ ആയി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ളതിനേക്കാള്‍ ഫാന്‍സ് ഇന്ന് തിരുവഞ്ചൂരിനുണ്ട്. പുള്ളി നമ്മള് വിചാരിക്കുന്ന ജനുസ്സില്‍ പെട്ട ആളല്ല. ഒരു സംഭവം തന്നെയാണ്. ആരെയും പ്രകോപിതരാക്കാത്ത വാക്കും ശൈലിയും. തികച്ചും പക്വതയോടെയുള്ള സമീപനങ്ങള്‍ . ഒരു പച്ചപ്പാവത്തിന്റെ കെട്ടും മട്ടും. പക്ഷേ ചെയ്യുന്ന പണികള്‍ക്കെല്ലാം ഒരു സേതുരാമയ്യര്‍ ടച്ചുണ്ട്, ഇടിവെട്ട് ഗെറ്റപ്പും. അദ്ദേഹം വന്ന ശേഷം പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് മൊത്തത്തില്‍ ഒരു മുസ്ലി പവര്‍ കിട്ടിയിട്ടുണ്ട്. സി പി എമ്മിന്റെ കണ്ണൂര്‍ ലോബി സ്പോന്സര് ചെയ്ത മൂന്നു വധങ്ങളാണ് ഒറ്റയടിക്ക് തിരുവഞ്ചൂര്‍ കൈകാര്യം ചെയ്യുന്നത്. ടി പി വധം, ഫസല്‍ വധം, ഷുക്കൂര്‍ വധം. അതോടൊപ്പം എം എം മണിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് വേറെയും. എല്ലാം അതാതിന്റെ മുറക്ക് നടക്കുന്നു.
സി പി എം പ്രതിക്കൂട്ടില്‍ നില്ക്കുന്ന മൂന്നു സമീപകാല കൊലപാതകങ്ങളും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളാണ്. കുഞ്ഞനന്തന് കീഴടങ്ങിയതിന്റെ തലേ ദിവസമാണ് ഫസല്‍ വധക്കേസിലെ പ്രധാന കണ്ണികളായ 'കാരായി ബ്രദേര്‍സ്' കീഴടങ്ങിയത്. ഇരുവരും സി പി എമ്മിന്റെ ജില്ലാ നേതാക്കള്‍ . ഒരു കൊലപാതകത്തിനപ്പുറം അപകടകരമായ രാഷ്ട്രീയക്കളിയാണ് അവര്‍ നടത്തിയത്. ഫസലിനെ കൊന്നതു ആര് എസ് എസ്സാണ് എന്ന് വരുത്തിത്തീര്‍ത്ത് വര്‍ഗീയ ലഹളക്ക് തിരികൊളുത്താന്‍ ശ്രമിച്ചു. സി പി എം പോലൊരു പാര്‍ട്ടിയില്‍ നിന്ന് കേരള ജനത ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കങ്ങള്‍ . ടി പി വധത്തില്‍ ഉപയോഗിച്ച 'മാഷാ അള്ളാ'യുടെ ദൗത്യവും വര്‍ഗീയ ധ്രുവീകരണം തന്നെയായിരുന്നു. ഷുക്കൂര്‍ വധമാകട്ടെ പാര്‍ട്ടിക്കോടതി വിചാരണ ചെയ്തു നടപ്പിലാക്കിയ അത്യന്തം പ്രാകൃതമായ വെട്ടിക്കൊല. ഈ കൊലപാതക രാഷ്ടീയത്തില്‍ നിന്ന് സി പി എം തിരിച്ചു വരേണ്ടതുണ്ട്. അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന സജീവമായ ഒരു ഇടതുപക്ഷ നിരക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ ഇനിയും ഇടമുണ്ട്. കൊലക്കത്തിയുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും പിടിയില്‍ നിന്ന് ആ പാര്‍ട്ടിയെ അതിന്റെ അണികള്‍ തന്നെ മോചിപ്പിച്ചേ തീരൂ. അതിനു വേണ്ടി എത്ര വലിയ ജയരാജന്മാരെ കഴുത്തിനു പിടിച്ചു പുറത്താക്കേണ്ടി വന്നാലും അത് ചെയ്യുവാനുള്ള തന്റേടം അവര്‍ കാണിക്കണം. 'ചതിക്കല്ലേ കുഞ്ഞനന്താ' എന്ന് വ്യാകുലപ്പെടുന്നതിന് പകരം 'വിളിച്ചു പറയെടാ കുഞ്ഞനനന്താ' എന്നാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പറയേണ്ടത്.
Related Posts
ലീഗിലെ ജയരാജന് അഥവാ മലപ്പുറം മണി !.
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
ഇന്നലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് മരുന്നിനു പോലും ഒരു പാര്‍ട്ടി അനുഭാവിയെ കിട്ടിയില്ല. മാധവന് കുട്ടി പോലും മുങ്ങി. തിരിച്ചു അങ്ങോട്ട് ചോദ്യങ്ങള്‍ വരാത്തത് കാരണം ആണെന്ന് തോന്നുന്നു വോയിസ് ഓഫ് കേരളയില്‍ വന്നു അങ്ങേരു എന്തോ പുലമ്പുന്നുണ്ടായിരുന്നു
ReplyDeleteവേറെ ഒരു തടി വെച്ച കോന്തന് ഉണ്ടല്ലോ.പേര് മറന്നു. അയാള്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഉണ്ടായിരുന്നു.
Deletesorry താടി വെച്ച
Deleteഇന്നലെ ന്യൂസ് ഹൌവരിലും ഇത് തന്നെ ആയിരുന്നു അവസ്ഥ..ആരെയും കിട്ടാത്തത് കൊണ്ട് അവസാനം ന്യൂസ് ANCHOR തന്നെ ''സി പി ഐ എം നേതാക്കള്‍ ചോദിയ്ക്കാന്‍ സാധ്യത ഉള്ള ചോദ്യങ്ങള്‍'' എന്ന് പറഞ്ഞു ചോദിക്കുന്നുണ്ടായിരുന്നു.. :)
Deletelet's hope for the best.....
ReplyDeletebut needs to be waited...... for how long???
ബഷിര്ക്കയുടെ അഡ്രസ് പറ ഒരു ഇന്നോവ ബുക്ക് ചെയ്യാനാ ...
ReplyDelete>>> 'ചതിക്കല്ലേ കുഞ്ഞനന്താ' എന്ന് വ്യാകുലപ്പെടുന്നതിന് പകരം 'വിളിച്ചു പറയെടാ കുഞ്ഞനനന്താ' എന്നാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പറയേണ്ടത്. <<<
ReplyDeleteനൂറു ശതമാനം യോജിക്കുന്നു ....
കേരളം വര്ഗീയവല്ക്കരണത്തിന് പിടികൊടുക്കപ്പെടാതിരിക്കുന്നുന്ടെന്കില് അതിന്റെ കാരണം ഇടത്-വലത് സംതുലനാവസത തന്നെയാണ് . അതുകൊണ്ട് തന്നെ ഇടതു പക്ഷവും വലതു പക്ഷവും വളരെ സജീവമായി കേരള രാഷ്ട്രീയത്തില്‍ നിലനില്ക്കെണ്ടതുണ്ട്. അതുകൊണ്ട് ഇടതു പക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ ശുദ്ധീകരിക്കാന്‍ ആ പാര്‍ടി അണികള്‍ മുന്നോട്ടു വരുമെന്ന് തന്നെ പ്രത്യാശിക്കുന്നു.
അമ്പത്തൊന്ന് വെട്ട് വെട്ടി ടി.പി.യെ ക്രൂരമായിക്കൊന്ന ഗുണ്ടകള്‍ വെറും ഭീരുക്കള്‍ ആണെന്നറിയുന്നു.കൈനിവര്ത്തൊന്ന് കൊടുക്കുമ്പോഴേക്കും മലമൂത്രവിസര്‍ജനം നടത്തി മുറി വൃത്തികേടാക്കുന്നവര്‍.ഇത് പക്ഷേ താപ്പാനയാണ്.പോരെങ്കില്‍ ഹൃദ്രോഗിയും.പോലീസ് ഒന്നു മാറിപ്പിടിക്കേണ്ടി വരും.
ReplyDeleteThis comment has been removed by the author.
ReplyDeleteഇനാ പിടിച്ചോ ഒരു ദേശാഭിമാനി രോദനം ..... http://www.deshabhimani.com/newscontent.php?id=169110 കുഞ്ഞനന്ദന് ഒരു ജനകീയ നേതാവആണെന്ന് ..അദേഹം പോലും അറിഞ്ഞുകാണില ..ഈ ദേശാഭിമാനിയുടെ ഒരു കാരിയം
ReplyDeleteകൊലപാതക രാഷ്ടീയത്തില്‍ നിന്ന് സി പി എം തിരിച്ചു വരേണ്ടതുണ്ട്. അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന സജീവമായ ഒരു ഇടതുപക്ഷ നിരക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ ഇനിയും ഇടമുണ്ട്.
ReplyDeleteസി പി എം മാത്രമല്ല, സ്വന്തമായി Quotation സംഘങ്ങളെ തീറ്റിപ്പോറ്റുന്ന കേരളത്തിലെ മറ്റു പാര്‍ട്ടികളും (Quotation സംഘങ്ങളുടെ എണ്ണത്തില്‍ സിപിഎം നോളം വരില്ലെങ്കിലും) മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളീയ പൊതുസമൂഹം എല്ലാ നിലക്കും പ്രതികരിക്കേണ്ടിയിരിക്കുന്നു.
Deleteവെര്‍തെ ഒന്ന് വിളിച്ചു നോക്കാന്‍ ഒരു ദൈവം പോലും ഇല്ലാത്ത പാര്‍ടി ആയിപോയെല്ലോ എന്ടീശ്വര
ReplyDeleteഅതിഷ്ട്ടായി.....:)
Delete:)
Deleteനാദാപുരം പോലുള്ള സ്ഥലങ്ങളില്‍ സി പി എം ഉള്ളപ്പോള്‍ വേറെ ആര് എസ് എസ്സിന്റെ ആവശ്യമില്ല എന്ന് പറയാറുണ്ട്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നു. എന്തൊക്കെ പറഞ്ഞാലും മത-ജാതി സങ്കുചിത വികാരങ്ങളുടെ മതിലുകള്‍ കൂടുതല്‍ ശക്തിപ്പെട്ടു സമൂഹത്തെ പിറകോട്ടു നടത്താതിരിക്കാന്‍ സി പി എം പോലുള്ള പ്രസ്ഥാനങ്ങള്‍ നല്ല ഒരു റോള്‍ നിര്‍വഹിച്ചിരുന്നു.
ReplyDeleteപക്ഷെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്. പ്രസ്ഥാനം ശക്തിപ്പെടുത്താനുള്ള വഴികള്‍ തേടുമ്പോള്‍ മാര്‍ക്സും ഏങ്കല്സുമൊക്കെ എഴുതി വെച്ച തന്ത്രങ്ങള്‍ കൈയ്യൊഴിഞ്ഞു, മോഡിയും, തൊഗാഡിയയുമൊക്കെ കാണിച്ചു തന്ന തന്ത്രങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ അടാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന അറിവ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണ്.
>>>>അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന സജീവമായ ഒരു ഇടതുപക്ഷ നിരക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ ഇനിയും ഇടമുണ്ട്.<<<<<
ReplyDeleteഇങ്ങനെയൊക്കെ പറയല്ലെ വള്ളി. അഞ്ചരക്കണ്ടി കൈപ്പത്തികൊണ്ട് അടിച്ചുകൊല്ലും.
>> അഞ്ചരക്കണ്ടി കൈപ്പത്തികൊണ്ട് അടിച്ചുകൊല്ലും << അദ്ദേഹം ഇവിടെ അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ ദാസാ.. അദ്ദേഹവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ തന്നെ എഴുതുന്നതല്ലേ ഭംഗി.
Deleteകാളിദാസന്റെ ഓരോ ആഗ്രഹങ്ങള്‍.
Deleteഅഞ്ചരക്കണ്ടി ഈ ബ്ളോഗില്‍ തന്നെ പല പ്രാവശ്യം എഴുതിയ അഭിപ്രായമല്ലേ, ഇടതു പക്ഷത്തിന്, കേരളത്തിലോ ഇന്‍ഡ്യയിലോ പ്രസക്തിയില്ല എന്നത്.
Deleteപോയിന്റ് നില വെച്ച് നോക്കുമ്പോള്‍ സി.പി.എം ഒന്നാം സ്ഥാനത്തയിരിക്കാം. ആര്.എസ.എസ. രണ്ടാം സ്ഥാനത്തും. പക്ഷെ ലീഗും കോണ്‍ഗ്രസും അടക്കം എല്ലാ പാര്‍ട്ടികളും കൊലപാതക രാഷ്ട്രീയത്തില്‍ അവരുടെതായ 'സംഭാവനകള്‍' അര്‍പ്പിച്ചവര്‍ ആണെന്നത് സത്യം.
ReplyDeleteപാര്‍ട്ടിക്കുവേണ്ടി ജീവനെടുപ്പിച്ച ധീര സഖാവ് ...
ReplyDeleteഅങ്ങിനെ മഹാനായ കമാന്‍ഡര്‍ കുഞ്ഞനന്തന് ഓട്ടോറിക്ഷയില്‍ വന്നു കണ്ടു കീഴടങ്ങി,
ഒരു പാട് കമാന്‍ഡര്‍ മാരെ കണ്ടും കേട്ടും വളര്‍ന്ന നാം, ഇപ്പോഴിതാ ഒരു പാര്‍ട്ടി കമാന്‍ഡര്‍, കൊല്ലാന്‍ ഓര്ഡനല്കുന്ന കുഞ്ഞനതനെന്ന, വലിയൊരനന്തന്റെ വീര കഥകള്‍ കേരളം കേള്കുന്നു!..
ഇനിയും തോപ്പില്‍ ഭാസിയെ,പ്പോലെ എകെജിയെ പ്പോലെ ഇ എം എസ്സിനെപ്പോലെ പ്പോലെ മഹാനായ കുഞ്ഞന്തന് വരും തലമുക്ക് വേണ്ടി എഴുതിയ ഒളിവിലെ ഓര്‍മ്മകള്‍ നമുക്ക് വായിക്കാം!...
ചോരയില്‍ മുക്കികൊന്ന, ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന ഈ പൂമരം...
മാസങ്ങളായി കേരളമൊട്ടാകെ വളര്‍ന്നു പന്തലിച്ച ഒരു കമാണ്ടരുടെ ഞെട്ടിപ്പിക്കുന്ന
ഒളിവിലെ ഓര്‍മകളുമായി ഇതാ വരുന്നു കുഞ്ഞനന്തന്!...
പാടാം പാടാം ആരോമല്‍ കുഞ്ഞനന്തന് അങ്കം വെട്ടിയ കഥകള്‍!..
ധീര കഥകള്‍ ,അത്ഭുത കഥകള്‍ പാടാം...
സംഗതി കൊള്ളാം ക്രിമിനലുകളെ അകത്താക്കുക തന്നെ വേണം. പക്ഷെ ഇതേ പോലീസ് തന്നെ ആണല്ലോ മലപ്പുറം മണിയായ ബഷീറിന്റെ രോമത്തില്‍ തൊടാന്‍ കഴിയാതെ ഇരിക്കുന്നത്? ഇതേ പോലീസ് തന്നെ അല്ലെ തിരുവഞ്ചൂരിന്റെ മക്കളുടെ പുറത്തു ചെണ്ട കൊട്ടി പഠിച്ചത്? ഇതേ പോലീസ് തന്നെ അല്ലെ ഐസ്ക്രീം നുണഞ്ഞത് ആരായാലും കൊള്ളാം തെളിവില്ല എന്ന് പറയുന്നത്?
ReplyDeleteഇതുതാന്‍ ഡാ പൊലീസ് എന്ന് ആയിരംവട്ടം പറയണം. പിടിയിലായ പ്രതിയെ ഇടിച്ചുപിഴിഞ്ഞ് ഊറ്റിയെടുത്തതല്ല ഐസ്ക്രീം കേസിലെ തെളിവ്. ഇര നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തി വിളിച്ചുപറഞ്ഞതാണ്, താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന്. പീഡനം എങ്ങനെയെന്ന് വിശദമായിത്തന്നെ പറഞ്ഞു. ആദ്യം ഒരാളാണെങ്കില്‍ പിന്നെ ഇരകളുടെ ജാഥയാണ് വന്നത്. സംഗതി ഗംഭീരമായി നടന്നു; പക്ഷേ കേസില്ല. കേസ് പൊളിച്ചത് കൈക്കൂലി കൊടുത്തും കള്ളക്കളി കളിച്ചുമാണെന്ന് കൂടെക്കൊണ്ടുനടന്ന ചാപ്പന് പിന്നെ വിളിച്ചുപറഞ്ഞു. ആ മൊഴിക്ക് മാപ്പുസാക്ഷിമൊഴിയുടെ കനവും വിലയുമുണ്ട്. തിരുവഞ്ചൂരിന്റെ പൊലീസിന് എന്ത് മൊഴി, എന്ത് തെളിവ്. കുഞ്ഞാലിക്കുട്ടി വേണ്ട; കെ പി എ മജീദ് ഒന്ന് തറപ്പിച്ചുനോക്കിയാല്‍ നിന്നിടത്ത് പെടുത്തുപോകുന്ന പൊലീസേ കേരളത്തിലുള്ളൂ.
തൊപ്പിയും കാക്കിയുമുള്ള നല്ല മിടുക്കന്മാര് കേരള പൊലീസിലുമുണ്ട്. അവര്‍ക്ക് ഓട്ടമുക്കാലിന്റെ വിലപോലുമില്ല. ഒരുകണക്കിന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ പൊലീസുകാരും ആഭ്യന്തരമന്ത്രിയും ഒരുപോലെയാണ്. ഏക ചുമതല കൂറുകാട്ടലാണ്. ഐസ്ക്രീം കേസില്‍ വല്ല പ്രതികൂല റിപ്പോര്‍ട്ടെങ്ങാനും സമര്‍പ്പിച്ചുപോയെങ്കില്‍ ആ നിമിഷം ജോലി പോയേനെ. മന്ത്രിയുടെയല്ല; റിപ്പോര്‍ട്ടു നല്കിയ പൊലീസുകാരന്റെ. കുടുംബവും പ്രാരാബ്ധവുമുള്ള ഒരു പൊലീസുകാരനും സ്വന്തം പണി നഷ്ടപ്പെടുത്താന്‍ ശ്രമിക്കില്ല. അതുകൊണ്ട് വയറ്റിപ്പിഴപ്പിന്റെ പ്രശ്നമായി കണ്ട് അവര്‍ക്ക് മനസ്സ് തണുപ്പിക്കാന്‍ ഓരോ കപ്പ് ഐസ്ക്രീം വാങ്ങിക്കൊടുക്കാവുന്നതാണ്.
കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ വി എസ് പണം കൊടുത്തു ഏല്പിച്ച അന്വേഷണ സംഘമാണ് ഐസ് ക്രീം കേസില്‍ തെളിവില്ല എന്ന് പറഞ്ഞത്. ഇരുപതു കൊല്ലം അന്വേഷിച്ചിട്ടും തെളിവ് കിട്ടാത്ത ഒരു കേസിന്റെ കാര്യം പറഞ്ഞു ഇവിടെ വരന് നാണമില്ലേ മലക്കെ.
Deleteഹ ഹ... നിയമസഭയില്‍ മാത്രമല്ല കേരളത്തിലെ തന്നെ കുബേരന്മാരില്‍ ഒരാളായ കുഞ്ഞാക്കയുടെ പണത്തിനു മുന്നില്‍ V S ഇന്റെ നക്കാപ്പിച്ച പണത്തിനു എന്ത് വില അല്ലേ? ഐ ആം ദി സോറി! ഐ ആം ദി സോറി!....
Deleteമലപ്പുറം മാണി എന്താ കാട്ടിയെ? മലകെ!.പ്രസംഗത്തിലെ ചില വിട് വഴാതമോ ?( ഐസ്ക്രീം നുണഞ്ഞത് ആരായാലും കൊള്ളാം തെളിവില്ല )തെളിവ് കുഞ്ഞാപ നസിപിച്ചതാണോ എങ്കില്‍ അതില്‍ ഇന്നു ഉള്ളവരും മരിച്ചവരും സി പി എം ന്റെ കുറെ പേര് ആഴി കുള്ളില്‍ ആവും അവരില്‍ പലര്‍ക്കും ഇതില്‍ പന്ഗുകാനും! ജഡ്ജിയെ സ്വെധീനിചു അന്നും പിന്നീട് വന്ന ഭരണകൂടത്തെയും നിയമ പാലകരെയും വരുതികുള്ളില് നിര്‍ത്താന്‍ ആ കേസ് സുപ്രീന്കോര്ട്ട് വരെപോയിട്ടും എന്നിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ലങ്കില്‍ അയാള്‍ നിരപരാതി അല്ലങ്കില്‍ പിന്നെ ഇയ്യാളെ നമുക ഇന്ത്യ മഹാരാജിയതിന്റെ രാജവാകാം ഇരുപതു കൊല്ലം അന്വേഷിച്ചിട്ടും തെളിവ് ഇല്ലാത്ത ഒരു കേസിന്റെ കാര്യം പറഞ്ഞു ഇവിടെ വരന് നാണമില്ലേ മലക്കെ.
Deleteതെറ്റ് ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അത് ഏതു പാര്ട്ടിക്കാരന് ആയാലും. ഇല്ലെങ്ങില്‍ ആ തെറ്റ് മറക്കാന്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്തുകൊണ്ടേ ഇരിക്കും. ജനം അവരുടെ തെറ്റിന് മാപ്പ് കൊടുക്കുന്നത് കൊണ്ട് ആണ് വീണ്ടും തെറ്റ് ചെയ്യാന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നത്. അവസാനം എല്ലാ കള്ളന്മാരും ഒന്നിച്ചു ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഇരുന്നു നമ്മളെ ഭരിക്കുമ്പോള്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ എന്ത് ചെയ്യാന്‍?
Delete"പള്ളക്ക് കുത്ത് കിട്ടിയാല്‍ ഏത് പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശവും അല്പനേരത്തേക്ക് പമ്പ കടക്കും. അത്തരമൊരു ദുര്‍ബല നിമിഷത്തില്‍ കുഞ്ഞനന്തന് ഏതെങ്കിലുമൊരു ജയരാജ മഹാരാജാവിന്റെ പേര് പറഞ്ഞു പോയാല്‍ പെട്ടു. പിന്നെ ബാക്കി കഥകളൊക്കെ 'മണി മണി' പോലെ പോലീസ് പറയിപ്പിക്കും." ഇതാണ് സൂപര്‍ ബ്ലോഗ്. കലക്കി ബഷീര്ക
ReplyDeleteവല്ലതും നടക്കുമോ? പിടിക്കപ്പെടുന്നവരില്‍ പലര്‍ക്കും ഹാര്‍ട്ടിന് ബ്ലോക്കും ഹൃദ്രോഗവും മറ്റും ഉണ്ടെന്ന് കേള്‍ക്കുന്നു. അവസാനം കേരളാ പോലീസിന്റെ അക്കൌണ്ടില്‍ ആന്‍ജിയോ ഗ്രാമും ബൈപാസ്സ് സര്‍ജറിയും കഴിഞ്ഞു മിടുമിടുക്കന്‍മാരായി പുറത്തു വരുമോ?
ReplyDelete@malak, ലീഗ് അനുഭാവിയല്ല. പക്ഷെ, പെട്ടെന്ന് ചികിത്സ വേണ്ടതിന് ആദ്യം മരുന്നു കൊടുക്കണം എന്ന് പറയാതെ വയ്യ. വെള്ളാപ്പള്ളി പറഞ്ഞ പോലെ എന്തോ ഒരു ശനിയും ഞായറും ഒക്കെ ഉണ്ട്. താങ്കള്‍ എടുത്തിടുന്ന രണ്ട് കേസിലെ കാര്യങ്ങള്‍ തന്നെ നോക്കണം. ഐസ്ക്രീം കേസ് പറഞ്ഞു പറഞ്ഞു വന്നാല്‍ എവിടെയാണ് മുട്ടുക? ..അന്നത്തെ ഇടതു സര്‍ക്കാരില്‍ ആരോ അയാളെ രക്ഷിച്ചു. തെളിവുകള്‍ നശിപ്പിക്കാനും വലിക്കാനും സഹായിച്ചു. എല്ലാവര്ക്കും അറിയാവുന്ന സത്യം. കേസില്‍ മറ്റെല്ലാത്തിനേയും ദുര്‍ബലമാക്കുന്ന ഘടകം! പിന്നെ വേറെ എന്ത് കസര്ത്തിയിട്ടെന്ത് കാര്യം?
ReplyDeleteകുനിയിലെ കൊലയില്‍ ബഷീറിന് പങ്കില്ലെന്നും അതിന്റെ കാര്യങ്ങള്‍ എന്തെല്ലാമാണെന്നും ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. 'വെറുതെ വിടില്ലെന്നും നോക്കിയിരിക്കില്ലെന്നും" ഒക്കെ പ്രസംഗിക്കാത്ത ഒരു എം . എല്‍. എ യെ കാണിക്കാമോ? പിന്നെ 2008ലേക്ക് കൊണ്ട് പോണം. ഇന്ന് മണിയെ കൈകാര്യം ചെയ്ത പോലെ ചെയ്യേണ്ട കേസായിരുന്നു അത്. A criminal act! പക്ഷെ, അന്നത്തെ ഇടത് സര്‍ക്കാര്‍ എത്ര അമാന്തത്തിലാണ് ആ കേസ് കൊണ്ട് പോയത്? യു.ഡി.എഫ് നേതാവ് പെട്ട കേസ് നടത്തുന്നതില്‍, ഞങ്ങള്‍ ഉഴപ്പി എന്നു വെച്ച് നിങ്ങള്‍ ഉഴപ്പാന്‍ പാടുണ്ടൊ എന്ന് എല്‍. ഡി. എഫ്. നേതാവ് യു.ഡി.ഏഫ്. കാരനോട് ചോദിക്കുന്ന അപഹാസ്യത ടി.വി.യില്‍ കണ്ടു. ചികിത്സ പെട്ടെന്നു വേണം. പക്ഷേ ഡോക്റ്റര്‍ അകത്താണ് ഉള്ളത്.
എല്ലാം ശരിയാണ് സമ്മതിക്കുന്നു. പക്ഷെ കുഞ്ഞാലിക്കുട്ടി ഐസ്ക്രീം നുണന്ജിട്ടുണ്ടോ? ബഷീര്‍ ഭീഷണിപ്പെടുത്തിയോ? രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം ഉവ്വ് എന്ന് തന്നെ അല്ലേ? ജനം അത് നോക്കിയാല്‍ പോരെ?
Deleteഎന്താ മലകെ ഒരിതിരിയെങ്കിലും ഉളുപ്പ് കൂടെ കൊണ്ട് നടന്നു കൂടെ.................പതിരിപതു കൊല്ലം കൊണ്ട് പിടിച്ചു ആലോചിച്ചു മുസ്ലിം രാഷ്ട്രീയ ശക്തിയെ തകര്‍ക്കാന്‍ കണ്ടെന്തിയ ഒരു ഗീബല്‍സിയന്‍ നുണ തന്ത്രം മാത്രമായിരുന്നു ഐസ് ക്രീമെന്നു ഏതു പൊട്ടനും അറിയാവുന്ന പകല്‍ സത്യമെന്നിരിക്കെ ഈ മലക് എന്താ ഈ പിച്ചും പേയും പറയുന്നത്...............ഒരു വൃത്തികെട്ട തിരക്കഥ പ്രകാരം കുഞ്ഞാലിക്കുട്ടിയുടെ പേര് ശ്രീദേവിയുടെ ഡയറിയില്‍ ഏതോ ഒരു കോന്തന് ( ഒന്നുകില്‍ ഇടതന്, അല്ലെങ്കില്‍ ഏതോ ഒരു വലതു മൂരാച്ചി അല്ലെങ്കില്‍ കള്ള മുടി പുത്രന്) എഴുതി ചേര്‍ത്തത് കുഞ്ഞാപ്പ പെജടക്കം കീറിയിട്ടു..........അത് ഈ മലക് ആണെങ്കിലും അങ്ങിനെ തന്നെ അല്ലെ??????? മുള്ള് എടുക്കുക മുള്ള് കൊണ്ട് തന്നെ...................അതിലപ്പുരമോന്നും ഇതില്‍ ഇല്ല..................കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കു......... ഏതു കൊടും കാറ്റിലും പിടിച്ചു നില്ക്കാന് മുസ്ലിം സംഗ ശക്തിക്ക് ആവും എന്നാണ് ഈ കേസിന്റെ അടുത്തിടെ ഉണ്ടായ വിധിയിലൂടെയും തെളിഞ്ഞത്..............മലകെ..............നീ വല്ല പുതിയ കേസുമായി വാടാ മോനെ.....................ഹല്ലാ പിന്നെ......
Deletemuhammed c ozhukoor
അതുശരി അപ്പൊ അതാണ് കാര്യം. കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെട്ടാല്‍ മുസ്ലീം രാഷ്ട്രീയം അപ്പാടെ തകര്‍ന്നു പോകും എന്നാണു പ്രമാണം അല്ലെ? കൊള്ളാം അസ്സലായിട്ടുണ്ട്. ഇനി കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കഴിച്ചിട്ടില്ലെന്നു ജനം മനസിലാക്കിയിട്ടുന്ടെന്നു പറയുന്നവരോട് ഒരു ചോദ്യം... മലപ്പുറം ഒഴിച്ച് കേരളത്തില്‍ എവിടെ എങ്കിലും നിന്ന് ജയിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാര്‍ ആണോ? നിരപരാധി ആണെന്ന് ജനം മനസിലാക്കിയിട്ടുന്ടെങ്ങില് എന്തിനു പേടിക്കണം?
Deleteഅതുശരി അപ്പൊ അതാണ് കാര്യം. കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെട്ടാല്‍ മുസ്ലീം രാഷ്ട്രീയം അപ്പാടെ തകര്‍ന്നു പോകും എന്നാണു പ്രമാണം അല്ലെ? കൊള്ളാം അസ്സലായിട്ടുണ്ട്. ഇനി കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കഴിച്ചിട്ടില്ലെന്നു ജനം മനസിലാക്കിയിട്ടുന്ടെന്നു പറയുന്നവരോട് ഒരു ചോദ്യം... മലപ്പുറം ഒഴിച്ച് കേരളത്തില്‍ എവിടെ എങ്കിലും നിന്ന് ജയിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാര്‍ ആണോ? നിരപരാധി ആണെന്ന് ജനം മനസിലാക്കിയിട്ടുന്ടെങ്ങില് എന്തിനു പേടിക്കണം?
Deleteente comment kaanunnilla....
Deleteഇവിടെ കുഞ്ഞാലിക്കുട്ടി ക്ക് പകരം മലക് ആയാലും ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരും എന്ന് വിഷസിക്കുന്നവരന് കൂടുതലും....... ഇനിയിപ്പോ കുഞ്ഞാലി ക്കുട്ടി കളം മാറി രാഷ്ട്രീയം വിട്ടു മറ്റു പല പണിയും എടുത്താല്‍ ഒരു ഐസ് ക്രീം കേസും പിന്നാലെ വരില്ല...... പിന്നെ മലപ്പുരതല്ലാത്ത മറ്റൊരിടത്ത് മത്സരിച്ചു ജയിക്കാന്‍ കഴിയുമോ എന്ന ചോദ്യം തലക്കുള്ളില്‍ ലവ ലേശം കിഡ്നി ഇല്ല എന്നതിന്റെ തെളിവ് തന്നെ.....എടാ മോനെ..........ലീഗില്ലാത്ത സ്ഥലത്ത് ലീഗുകാര്‍ എങ്ങനെ മത്സരിക്കും...............ഇനിയിപ്പോ മത്സരിച്ചു ജയിച്ചാല്‍ കുഞ്ഞാലി ശുദ്ധനാണ് എന്നതിന് തെളിവകുമോ.............മലക് ശുംബന്‍ ജയരാജന് പഠിക്കുന്നുണ്ടോ??????????അറിയാഞ്ഞിട്ടു ചോദിക്ക്വ......... ഇതിപ്പോ ഖിയമത് നാളിനെ പ്രതി മദ്രസയില്‍ ഉസ്താദ് ക്ലസേടുതപ്പോ, എല്ലാം നശിക്കുമ്പോള്‍ മദ്രസ ഉണ്ടാകുമോ ഉസ്താടെ എന്ന് ചോദിച്ച കുട്ടിയെ പോലെ ആയല്ലോ മലകിന്റെ കുഞ്ഞാലി കുട്ടി വിരോധം........ എടാ മോനെ........കുറച്ചെങ്കിലും ഡാഷ് വേണം ഒരു മനുഷ്യനെ ഇങ്ങനെ ആക്രമിക്കാന്‍........... ഒരു തെളിവും ഇല്ലാതെ ഒരാളെ ഇന്ങ്ങനെ ക്രൂശിക്കരുത് എന്ന് പറഞ്ഞാല്‍ നീ പറയും അളിയന് രഹൂഫ് പറഞ്ഞിട്ടുണ്ടല്ലോ എന്ന്..............അതിനു മറുപടി........അത് തന്നെ ഇപ്പോ വീ എസിന്റെ അന്വേഷണ സംഗം ഒരു തെളിവുമില്ല എന്ന് പറഞ്ഞു തള്ളിയത്................... സുറുമ കോലു സുറുമ പത്രത്തില്‍ ഇറക്കുന്നത് പോലെ കാണാതെ ഒരാള്‍ വ്യബിജാരം മറ്റൊരാളെ പ്രതി ആരോപിച്ചാല്‍ ആ ആരോപിച്ചവനെ ശിക്ഷിക്കണം എന്നാണ് ഇസ്ലാമിന്റെ പ്രവജകാന് പറഞ്ഞത്................മലകുല്‍ മൌത്ത് വരുന്നതിനു മുമ്പ് അതോര്‍ത്തു മിണ്ടാതിരോന്നോ മലകെ....എങ്കില്‍ അനക്ക് നന്ന്..................
DeleteMuhammed C Ozhukoor
എടാ മോനെ..........ലീഗില്ലാത്ത സ്ഥലത്ത് ലീഗുകാര്‍ എങ്ങനെ മത്സരിക്കും ഹഹഹഹ അതാണ് പോയിന്റ് മലപ്പുറത്ത് ഒരു മതപാര്‍ട്ടി ഉണ്ടാക്കി പാകിസ്ഥാന് കൊടി കുത്തി ദേശീയപതാകയ്ക്കു മുകളില്‍ കെട്ടി നടക്കുന്ന കുറേ വിവരദോഷികള്‍ മലപ്പുറം ലീഗ് ജില്ലവിട്ട് പുറത്തിറങ്ങി തൊട്ടിവേല കാണിക്കാന്‍ നോക്കിയപ്പോഴാണ്.മജീദിനും ബഷീറിനും കാസര്‍കോട്ടും കണ്ണൂരും ബേഷാ കിട്ടിയത്.സ്വന്തം മച്ചമ്പിയെ മുറിക്ക് കാവല്‍നിര്‍ത്തി ഐസ്ക്രീം നുണഞ്ഞപ്പോള്‍ ലീഗ്കാരുടെ ഗോഡ്ഫാദര് സ്വപനത്തില്‍ വിചാരിച്ചില്ല മച്ചമ്പി കാലുമാറുമെന്ന്.ഭരണക്കൊതി മൂത്ത് നാണവും മാനവും ഇല്ലാത്ത യുഡിഎഫ് അല്ലാതെ ഈ വിവരമില്ലാത്തവനെയൊക്കെ ആരു ചുമക്കും.
Delete@First Anony
Deleteഅതെ അതെ മലപ്പുറം മുതല്‍ മലപ്പുറം വരെ ഉള്ള രാജ്യത്ത് ലീഗ് തന്നെ നേതാവ്.
സാദാ വാണം എത്രദൂരം പോകുമെന്ന് എല്ലാവര്ക്കും അറിയാം. പുഷ്പുള്‍ സര്‍വീസുപോലെയാണ്. വലിച്ചാലും ഉന്തിയാലും മലപ്പുറത്തുനിന്ന് മലപ്പുറം വരെ. അതിനിടയ്ക്ക് ചൂളംവിളിക്കും, ഓടിക്കിതയ്ക്കും, വിസിലടിക്കും, ബ്രേക്കുചവിട്ടും. ആദ്യം കാണുമ്പോള്‍ ആരും പേടിച്ചുപോകും. അവിടുത്തെ സുല്‍ത്താന്‍ കുഞ്ഞാപ്പ നീണാള്‍ വാഴട്ടെ. ചില പ്രത്യേക യോഗ്യതകള്‍ ഉള്ള ആളുകള്‍ക്ക് ലീഗില്‍ സുല്‍ത്താന്‍ ആകാം. ഉദാഹരണം കയില് ആവശ്യത്തില്‍ കൂടുതല്‍ പണം ഉണ്ടാവണം. അഴിമതിയിലോ പെണ്ണ് കേസ്സിലോ പ്രാഗല്ഭ്യം പ്രകടിപ്പിചിരിക്കണം. സുന്ദരന്മാര്ക്കും സുമുഖന്മാര്ക്കും മുന്‍ഗണന(മണിയെപോലെയോ കുഞ്ഞനന്തനെ പോലെയോ രൂപം ഉള്ളവര്‍ അപേക്ഷിക്കണ്ട). എല്ലാത്തിനും ഉപരി മുസ്ലീം പേര് ഉണ്ടാവണം (യദാര്‍ത്ഥ മുസ്ലീം ആകണമെന്നില്ല).
എതിര്‍ക്കുന്നവരെയും തടസ്സമായി വരുന്നവരെയും വെട്ടിനിരത്തി മുന്നേറുന്ന നേതാക്കളുടെ കേരളത്തില്‍ എന്നും പാരയായി മുന്നിലുണ്ടാകുമെന്നുറപ്പുണ്ടായിട്ടും റജീനയെയും ഏതാനും പെണ്‍കുട്ടികളെയും പണവും വീടും ജീവിതസൗഭാഗ്യങ്ങളും നല്കി അനുഗ്രഹിച്ച കുഞ്ഞാലിക്കുട്ടി തീര്‍ച്ചയായും വലിയവനാണ്. അഞ്ചാംമന്ത്രിയും മതപ്രീണനവും സര്‍വകലാശാലാ ഭൂമിയെടുത്ത് ലീഗുകാരന്റെ തലയില്‍ വച്ചുകൊടുത്തതും ഒക്കെ ഒരു മലപ്പുറം തമാശ മാത്രം.
പറയാന്‍ ആണെങ്ങില്‍ ഒരുപാട് ഉണ്ട് പക്ഷെ നമ്മുടെ വിഷയം അത് അല്ലാത്തത് കൊണ്ട് നിര്‍ത്തുന്നു.
ചില പ്രത്യേക യോഗ്യതകള്‍ ഉള്ള ആളുകള്‍ക്ക് ലീഗില്‍ സുല്‍ത്താന്‍ ആകാം. ഉദാഹരണം കയില് ആവശ്യത്തില്‍ കൂടുതല്‍ പണം ഉണ്ടാവണം. അഴിമതിയിലോ പെണ്ണ് കേസ്സിലോ പ്രാഗല്ഭ്യം പ്രകടിപ്പിചിരിക്കണം. സുന്ദരന്മാര്ക്കും സുമുഖന്മാര്ക്കും മുന്‍ഗണന(മണിയെപോലെയോ കുഞ്ഞനന്തനെ പോലെയോ രൂപം ഉള്ളവര്‍ അപേക്ഷിക്കണ്ട). എല്ലാത്തിനും ഉപരി മുസ്ലീം പേര് ഉണ്ടാവണം (യദാര്‍ത്ഥ മുസ്ലീം ആകണമെന്നില്ല). ഇതാണ് സത്യം ഇതുമാത്രമാണ് സത്യം
Deleteവ്യാജമൊഴിയില്‍ കെട്ടിപ്പൊക്കിയ തിരക്കഥയില്‍ നീങ്ങുന്ന ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ഒരു നിരപരാധിയെകൂടി പ്രതിചേര്‍ത്തു. സിപിഐ എം വേട്ടയുടെ ഭാഗമായി പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെയാണ് പ്രത്യേക അന്വേഷണസംഘം കള്ളക്കേസില്‍ കുടുക്കിയത്. രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് തല്ലിച്ചതച്ച് തയ്യാറാക്കുന്ന വ്യാജമൊഴിയുടെ പേരിലാണ് കുഞ്ഞനന്തന് ഉള്‍പ്പെടെ പലരെയും പ്രതികളാക്കിയത്. കേസിനു സിപിഐ എം ബന്ധം സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ഏതറ്റം വരെയും പോകുമെന്ന് പൊലീസ് വീണ്ടും തെളിയിച്ചു.
ReplyDeletekpm sadiq vazhakkad സഖാവ് ഇപ്പോള്‍ ഉറങ്ങിയെണീറ്റതേയുള്ളൂ അല്ലേ...?
Deleteദേ ഇതാണ് ദേശാഭിമാനി മാത്രം വായിച്ചാലുള്ള കുഴപ്പം. ! :)
Deleteടോയ്ലറ്റ് ടിഷ്യൂവിന് പകരം കേരളത്തിലെ 13 ജില്ലക്കാര്‍ ഉപയോഗിക്കുന്ന ചന്ദ്രികയേക്കാള്‍ നല്ലതാ
Deletegood
ReplyDeleteഇക്കണക്കിനു പോയാല്‍ അടുത്ത സമ്മേളനം നടത്താന്‍ നേതാക്കള്‍ ബംഗാളില്‍ നിന്നും വരേണ്ടി വരും എന്ന് തോന്നുന്നു.
ReplyDeleteവിജയന് മാഷ് (എം എന്‍ ) അത് വളരെ മുമ്പ് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുണ്ടാകും, ജനങ്ങള്‍ ഉണ്ടാകില്ല എന്ന്. പാര്‍ട്ടിയുടെ സെക്രട്ടറിയാണ് , സെക്രട്ടറിയുടെ പാര്‍ട്ടിയല്ല നമുക്ക് വേണ്ടത് എന്ന് മുന്നറിയിപ്പും നല്കി.
Deleteടി.പി. വധം: പ്രതികളെ സി.പി.എം നേതാക്കള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചു
ReplyDeletePublished on Sun, 06/24/2012
തലശ്ശേരി: ടി.പി. ചന്ദ്രശേഖരന് വധത്തിലെ പ്രതികളായ അക്രമി സംഘാംഗങ്ങളെ സി.പി.എം നേതാക്കള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് നേതാക്കള്‍ കോഴിക്കോട് പുതിയറയിലെ ജില്ലാ ജയിലില്‍ എത്തിയത്.
വടകര മുന്‍ എം.പി സതീദേവി, ഒഞ്ചിയം ഏരിയാ സെക്രട്ടറി ഇ.എം. ദയാനന്ദന്, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.ശ്രീധരന് എന്നിവരാണ് പ്രതികളെ സന്ദര്‍ശിച്ചത്. അക്രമി സംഘാംഗങ്ങളായ കൊടി സുനി, ടി.കെ. രജീഷ്, അണ്ണന് സിജിത്ത്, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി, എം.സി. അനൂപ് എന്നിവരുമായും വായപ്പടച്ചി റഫീഖുമായും നേതാക്കള്‍ പത്ത് മിനിറ്റോളം ആശയ വിനിമയം നടത്തി. ആദ്യം ആറ് പേരുമായാണ് സംസാരിച്ചത്. പിന്നീട് വായപ്പടച്ചി റഫീഖിനെ വിളിച്ചുവരുത്തുകയായിരുന്നു. നേതാക്കളുടെ മുന്നില്‍ വരാന്‍ വിസമ്മതിച്ച റഫീഖിനെ മറ്റുള്ളവര്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നു. ടി.പി വധത്തില്‍ ബന്ധമില്ലെന്നുപറഞ്ഞ് പാര്‍ട്ടി ഒഴിയുമ്പോഴാണ് കേസിലെ മുഖ്യ പ്രതികളെ കാണാന്‍ നേതാക്കളുടെ രഹസ്യ സന്ദര്‍ശനം.
Anpathonnu vette, pinne anpathonnu divasathe kathiruppu. Prasam othu vannu alley?
ReplyDeleteപ്രാസം മാത്രമല്ല, അറംപറ്റുന്ന പേരുകളും!
Deleteകാരായി (കയറായി ?) കോട്ടമുറി (പാര്ടിമുറി ?) പിണറായി (പിണമായി ?)......................
ഒരു വെട്ടിന് കൊല്ലാവുന്നവരെ അമ്പത്തെട്ടു വെട്ടി കൊന്നവരാണ് പുള്ളികള്‍....
ReplyDeleteഅതിനാല്‍ ഒരു പള്ളക്കുത്തിനു മുഴുവന്‍ പുറത്തു ചാടുമെന്നു നിനക്കുന്നത് തെറ്റ്...
ബഷീറും കുറെ എഴുതേണ്ടി വരും....
കുഞ്ഞനന്തന് ഇനി വല്ല വല്ല്യനന്തന്റെയും പേര് പറയുമോ എന്റെ മാര്‍ക്സ് ഭഗവാനെ....താജുദീന്. പീ ടി.
ReplyDeleteOru raatri kondu lokam avasaanikkan pokunnilla. Moorkhan paampine novichaal dukhikkendi varum. Ellaathinum athinte samayam undu daasa.. athu vare khami....
ReplyDeleteകൊടകരപുരാണം ബ്ലോഗ് എഴുതിയിരുന്ന സജീവ് എടത്താടന്‍ ഇപ്പോള്‍ വേറെ ഏതെങ്കിലും പേരില്‍ ഇപ്പോള്‍ എഴുതുന്നുണ്ടോ ????അങ്ങിനെ ഉണ്ടെങ്കില്‍ ദയവായി ഇവിടെ ആ ബ്ലോഗിന്റെ ലിങ്ക് ഒന്ന് ഇട്ടു തരിക ,,,,
ReplyDeleteഈ കൊലപാതക രാഷ്ടീയത്തില്‍ നിന്ന് സി പി എം തിരിച്ചു വരേണ്ടതുണ്ട്. അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്
ReplyDeleteകൊട് കൈ,വള്ളിക്കുന്ന് ഈ വരിയിലേക്കെത്തിയതില് സന്തോഷം.
തിരുവഞ്ചുര്‍ രാധാകൃഷ്ണന് അല്ലായിരുന്നു ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി എങ്കില്‍ ടി.പി.വധക്കേസും സി.പി.എം. തിരക്കഥ അനുസരിച്ചു മുന്നോട്ട് പോകുമായിരുന്നു എന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഠിനമായി ജോലി ചെയ്യുന്ന ആളാണെങ്കിലും പിണറായി സഖാവ് ആവശ്യപ്പെട്ടാല്‍ അതദ്ദേഹം നിരസിക്കാന്‍ ഇടയില്ല. ഒന്നുമില്ലെങ്കില്‍ അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരണം വെച്ചുമാറേണ്ടവരല്ലെ എന്നൊരു സോഫ്റ്റ് കോര്‍ണര്‍ കാണും. കേരളത്തില്‍ ഇനി മാര്‍ക്സിസ്റ്റ് വിരുദ്ധരാഷ്ട്രീയത്തിന് പ്രസക്തി ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തെന്നാല്‍ പാര്‍ട്ടി അണികള്‍ തന്നെ ഇപ്പോള്‍ സി.പി.എമ്മിനെ തള്ളി പറയുന്ന നിലയുണ്ട്. (നില എന്നത് പിണറായിയുടെ ഫേവറിറ്റ് പദമാണ്) കേരളം മൊത്തത്തില്‍ ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിനേക്കാളും ജീര്‍ണ്ണിച്ചു പോയി. ജീര്‍ണ്ണിച്ച എന്തും നശിച്ചേ തീരൂ.
ReplyDeleteഇപ്പോഴത്തെ കേരളത്തിലെ CPM നേതാക്കളെ പലരെയും കാണുമ്പൊള്‍ മുസ്സോളിനിയേയും,സ്റ്റാലിനെയും മറ്റുമാണ് ഓര്മ വരുന്നത് ..ഇനിയെങ്കിലും ഈ കൊലവേരി നിറുത്തി കൂടെ ?????????
ReplyDelete@K P Sukumaran
ReplyDelete@കേരളം മൊത്തത്തില്‍ ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വിശദീകരിക്കാമോ?
ഏതാനും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ CPM ഇല്ലാതെ ആകും എന്നാണോ? എങ്കില്‍ പിന്നെ ശേലായി... ഹിന്ദുക്കള്‍ക്ക് ഒരു പാര്‍ട്ടി. മുസ്ലീങ്ങള്‍ക്ക് ഒരു പാര്‍ട്ടി ക്രിസ്ത്യാനികള്‍ക്ക് ഒരു പാര്‍ട്ടി എന്ന സ്ഥിതി ഉണ്ടായാല്‍ അതിലും നല്ലത്. അങ്ങനെ എല്ലാവര്ക്കും കൂടി മതത്തിന്റെ പേരില്‍ അടി കൂടാം. എന്തായാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാകുമല്ലോ ഭാഗ്യം. പിന്നെ നടക്കാന്‍ പോകുന്ന കൊലപാതകങ്ങള്‍ രാഷ്ട്രീയം ആണ് എന്ന് പറയാന്‍ കഴിയില്ലല്ലോ. വര്‍ഗീയം അല്ലേ?
ഇപ്പോള്‍ വര്‍ഷത്തില്‍ നടക്കുന്ന രണ്ടോ മൂന്നോ കൊലപാതകങ്ങള്‍ ഇരുന്നൂറും മുന്നൂറും ആയി കൂടും എന്നല്ലേ ഉള്ളു. സാരമില്ല എത്ര യുദ്ധങ്ങള്‍ കണ്ട നാടാ നമ്മുടെ കൊലപാതകങ്ങള്‍ നമുക്ക് പുല്ലല്ലേ.
ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിച്ചു സംതൃപ്തി അടഞ്ഞിരുന്ന ഒരു കൂട്ടം ജനതയെ പണ്ട് വിവേകാനന്തന്‍ ഭ്രാന്താലയം എന്ന് വിളിച്ചു കളിയാകകിയിരുന്നല്ലോ... CPM ഇന്റെ പതനം ഉണ്ടാവുന്നതോടെ കേരളത്തിന് വീണ്ടും അതിലേക്കു തിരിച്ചു പോകാം. എല്ലാവര്ക്കും സന്തോഷമാകുമല്ലോ. വേണമെങ്ങില്‍ പഴയ രാജ ഭരണം എന്നും പറയാം... കൂടെ കുറെ നാട്ടു രാജാക്കാന്മാരും... ആരൊക്കെ ആണെന്ന് അല്ലെ? പ്രബലന്മാരായ സുല്‍ത്താന്‍ പാണക്കാട് തങ്ങള്‍, ഗ്രേറ്റ് അരമന തിരുമേനി, വെള്ളാപ്പള്ളി നടേശ മഹാരാജന്, സുകുമാരന്‍ നായര്‍ മഹാരാജന് തുടങ്ങിയവര്‍. അങ്ങനെ മൊത്തത്തില്‍ കലങ്ങി നില്ക്കുമ്പോള് കൊണ്ഗ്രെസ്സിനു മീന്‍ പിടിക്കാന്‍ എളുപ്പമാകും പണ്ട് ബ്രിട്ടീഷുകാര്‍ പയറ്റിയ അതേ തന്ത്രം.
@Sukumaaran
ReplyDelete@കേരളം മൊത്തത്തില്‍ ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്.
ഏതാനും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ CPM ഇല്ലാതെ ആകും എന്നാണോ? എങ്കില്‍ പിന്നെ ശേലായി... ഹിന്ദുക്കള്‍ക്ക് ഒരു പാര്‍ട്ടി. മുസ്ലീങ്ങള്‍ക്ക് ഒരു പാര്‍ട്ടി ക്രിസ്ത്യാനികള്‍ക്ക് ഒരു പാര്‍ട്ടി എന്ന സ്ഥിതി ഉണ്ടായാല്‍ അതിലും നല്ലത്. അങ്ങനെ എല്ലാവര്ക്കും കൂടി മതത്തിന്റെ പേരില്‍ അടി കൂടാം. എന്തായാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാകുമല്ലോ ഭാഗ്യം. പിന്നെ നടക്കാന്‍ പോകുന്ന കൊലപാതകങ്ങള്‍ രാഷ്ട്രീയം ആണ് എന്ന് പറയാന്‍ കഴിയില്ലല്ലോ. വര്‍ഗീയം ആണല്ലോ.
ഇപ്പോള്‍ വര്‍ഷത്തില്‍ നടക്കുന്ന രണ്ടോ മൂന്നോ കൊലപാതകങ്ങള്‍ ഇരുന്നൂറും മുന്നൂറും ആയി കൂടും എന്നല്ലേ ഉള്ളു. സാരമില്ല എത്ര യുദ്ധങ്ങള്‍ കണ്ട നാടാ നമ്മുടെ കൊലപാതകങ്ങള്‍ നമുക്ക് പുല്ലല്ലേ.
ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിച്ചു സംതൃപ്തി അടഞ്ഞിരുന്ന ഒരു കൂട്ടം ജനതയെ പണ്ട് വിവേകാനന്തന്‍ ഭ്രാന്താലയം എന്ന് വിളിച്ചു കളിയാകകിയിരുന്നല്ലോ... CPM ഇന്റെ പതനം ഉണ്ടാവുന്നതോടെ കേരളത്തിന് വീണ്ടും അതിലേക്കു തിരിച്ചു പോകാം. എല്ലാവര്ക്കും സന്തോഷമാകുമല്ലോ. വേണമെങ്ങില്‍ പഴയ രാജ ഭരണം എന്നും പറയാം... കൂടെ കുറെ നാട്ടു രാജാക്കാന്മാരും... ആരൊക്കെ ആണെന്ന് അല്ലെ? പ്രബലന്മാരായ സുല്‍ത്താന്‍ പാണക്കാട് തങ്ങള്‍, ഗ്രേറ്റ് അരമന തിരുമേനി, വെള്ളാപ്പള്ളി നടേശ മഹാരാജന്, സുകുമാരന്‍ നായര്‍ മഹാരാജന് തുടങ്ങിയവര്‍. അങ്ങനെ മൊത്തത്തില്‍ കലങ്ങി നില്ക്കുമ്പോള് കൊണ്ഗ്രെസ്സിനു മീന്‍ പിടിക്കാന്‍ എളുപ്പമാകും പണ്ട് ബ്രിട്ടീഷുകാര്‍ പയറ്റിയ അതേ തന്ത്രം.
തിരുവഞ്ചൂര്‍ പോലീസുകാരോട് പിത്രുവാല്സല്യത്തോടെ കുഞ്ഞനന്തനെ ഒന്ന് ചോദ്യം ചെയ്യാന്‍ പറഞ്ഞാല്‍ നന്നായിരുന്നു , തിരുവഞ്ചൂരിന്റെ മക്കള്‍ അമേരികയ്ല് ആണ് അതിനാല്‍ അവരെ ഭീഷണിപ്പെടുത്താനും കിട്നാപ്പ് ചെയ്യാനും പറ്റില്ല , എസ് എഫ് ഐയും ഡിഫിയും ഒക്കെ പോലീസിന്റെ മുന്നില്‍ ചാടി അടിക്കെട കൊല്ലട, ഒരു രക്തസാക്ഷി ഉണ്ടാക്കി താട എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട് പക്ഷെ പോലീസ് അനങ്ങുന്നില്ല
ReplyDeleteഅരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല :D
ReplyDeleteപക്ഷേങ്കില് ഐസ്ക്രീം കഴിക്കുന്നോര്‍ക്ക് ചെറ്യൊരു സംശേണ്ടെ ?
Deleteകൊടി സുനിക്ക് പോലും കുഞ്ഞനന്തനെ പേടിയാത്രേ !!! അപ്പോള്‍ പിന്നെ......
ReplyDeleteഒന്നും പറയാനില്ല ! ഒന്നും പറഞ്ജീട്ടു കാര്യമില്ല...
ഓരോ വെട്ടും ജനത്തിനിട്ടാണ് വെട്ടുന്നത് ! അത് തിരിച്ചറിഞ്ഞാല്‍ മതി !
അപ്പൊ ഇങ്ങിനെയുള്ള പാര്‍ട്ടികള്‍ക്ക് പകരം ജനാധിപത്യ പാര്‍ടികള്‍ വരും !! ജനങ്ങള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കും !
എതാണാവോ ആ ജനാധിപത്യ പാര്‍ട്ടി ? രാജ്യം കട്ടമുടിച്ച് നാമാവിശേഷമാക്കുന്ന കോണ്‍ഗ്രസ്സോ അതോ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ബി.ജെ.പി , മുസ്ലീം ലീഗോ
DeleteWelfare Party of India - Mohammed Ridwan
Deleteവെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
Delete@kaalidasan
ReplyDelete">>ഇങ്ങനെയൊക്കെ പറയല്ലെ വള്ളി. അഞ്ചരക്കണ്ടി കൈപ്പത്തികൊണ്ട് അടിച്ചുകൊല്ലും>>"
Mr kaalidasan, You may change your name becouse of the name is not match for you....you are not kaalidasan but "Kali" Dasan.
സുകുമാരന്‍ എത്തിയിട്ടുണ്ട്. നേരിട്ട് തന്നെ ചോദിക്ക്. ഇടതുപക്ഷത്തിനു കേരളത്തില്‍ പ്രസക്തിയുണ്ടോ എന്നൊന്നു ചോദിച്ചേ.
Deleteപിന്നെ ബാക്കി കഥകളൊക്കെ 'മണി മണി' പോലെ പോലീസ് പറയിപ്പിക്കും............ :)
ReplyDeleteഉമ്മന്റെ പോലീസല്ലേ പറയിപ്പിക്കും പക്ഷേ ചിലകേസുകളിലെ പ്രതികള്‍ക്ക് ഐസ്ക്രീം തൊണ്ടേ കുരുങ്ങും ഇരട്ടക്കൊലയോ റെയില്‍ വേ സ്റ്റേഷനിലെ കൊലയോ പീഡനമോ അങ്ങനെ അങ്ങനെ
Deleteകമ്മ്യുനിസ്റ്റ് പാര്‍ട്ടി ഇന്നു "പാര്‍ട്ടി ഗ്രാമങ്ങളില്‍" നിന്നും "നന്ദിഗ്രാമി" ലേക്കുള്ള യാത്രയിലാണു . അല്ലെ ബഷീര്‍ക്ക ?
ReplyDeleteആര്‍ക്കാണു ഒരു ചയ്ഞ്ച് ഇഷ്ട്ടമില്ലാത്തത്..പാര്‍ട്ടിയും മാറ്റി മുദ്രാവാക്യം :"നഷ്ടപ്പെടാനില്ല ഈ സമത്വ സുന്തര ലോകമല്ലതെ..കിട്ടാനുണ്ട് നമ്മുക്ക് കൈ വിലങ്ങുകളല്ലാതെ.. "
ഏതായാലും..അടിസ്താന വര്‍ഗത്തിണ്റ്റെ വിമോചന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു പാര്‍ട്ടിക്കു നല്ല സ്കോപ്പുണ്ട്..പക്ഷേ..അഭിനവ സ്റ്റാലിനും,മര്ക്സും,എംഗത്സും,ചെഗുവേരയുമെല്ലാം അണി നിരക്കേണ്ടത് നവ കുത്തക സാമ്രാജ്യത്വ ബൂര്‍ഷാ പാര്‍ട്ടിയായി പരിണാമം സംഭവിച്ച കമ്മ്യുനിസ്റ്റ് പാര്‍റ്റിയുടെ എതിര് ചേരിയില്‍ ആണെന്നു മാത്രം.
കുഞ്ഞനന്തന് മനസ്സ് തുറന്നു തുടങ്ങി (Madhyamam 25-6-2012)
ReplyDeleteകോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് കുറേശ്ശ മനസ്സു തുറന്നുതുടങ്ങി. പൊലീസിനോട് ആദ്യദിനത്തില്‍ പൂര്‍ണമായും നിസ്സഹകരിച്ച ഇദ്ദേഹം മറ്റ് പ്രതികളുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ചില കാര്യങ്ങള്‍ ഭാഗികമായി സമ്മതിച്ചത്. എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിട്ടുമില്ല. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ചോദ്യംചെയ്യല്‍ തുടരുന്ന മുറക്ക് രണ്ട് ദിവസത്തിനകം ഗൂഢാലോചനയുടെ പൂര്‍ണചിത്രം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ചന്ദ്രശേഖരന് വധം പൈശാചികവും അതിക്രൂരവുമെന്ന് പറഞ്ഞാണ് കുഞ്ഞനന്തന് തുടങ്ങിയത്. വധത്തില്‍ അതിയായ സങ്കടമുണ്ടെന്നും പറഞ്ഞ ഇയാള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തുടക്കത്തില്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍, കൊടി സുനി, കിര്‍മാനി മനോജ്, എം.സി. അനൂപ് എന്നിവരുടെ സാന്നിധ്യത്തില്‍ പൊലീസ് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇവര്‍ വീട്ടില്‍ വന്നിരുന്നുവെന്ന കാര്യം കുഞ്ഞനന്തന് സമ്മതിച്ചു. എന്നാലത് എന്തിനാണെന്ന് തനിക്കോര്‍മയില്ലെന്നും ഓര്‍ത്തെടുത്ത് പറയാമെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ ചോദ്യങ്ങളോട് സമയമെടുത്ത് ആലോചിച്ചാണ് ഇയാള്‍ മറുപടി പറയുന്നത്. ഇടക്ക് അസുഖമുള്ളതായി പറയുന്നുണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് കുഞ്ഞനന്തന് വിദഗ്ധ പരിശീലനം തന്നെ ലഭിച്ചിട്ടുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍.
നേതൃത്വവും പ്രവര്‍ത്തകരും അകലുന്നു; ലീഗ് ജില്ലാ കമ്മിറ്റികള്‍ നിശ്ചലാവസ്ഥയില്‍
ReplyDeletePublished on Mon, 06/25/2012 - 09:03 ( 8 hours 22 min ago)
ഉമര്‍ പുതിയോട്ടില്‍(+)(-) Font Size ShareThisകോഴിക്കോട്: മുസ്ലിംലീഗ് നേതൃത്വവും പ്രവര്‍ത്തകരും അകന്നതോടെ ജില്ലാ കമ്മിറ്റികള്‍ പലതും നിശ്ചലാവസ്ഥയില്‍. നേതൃത്വത്തില്‍ വിശ്വാസം കുറഞ്ഞ തലമുറ ലീഗില്‍ വളര്ന്നുവരുന്നതുകാരണം മിക്ക ജില്ലകളിലും പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാണ്. മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി, മിക്കയിടത്തും പ്രാദേശികമായി ഗ്രൂപ്പിസം കാണുന്നതാണ് ലീഗിലെ പ്രത്യേകത.
കണ്ണൂരില്‍ മുസ്ലിംലീഗ് ജില്ലാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ കോലം കത്തിച്ച് ഓഫിസ് പൂട്ടിയിട്ടു. കാസര്‍കോട്ട് ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡന്റ് പി.കെ.കെ. ബാവയുടെ വീട്ടിലേക്ക് മാര്‍ച്ച്ചെയ്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കടലിലൊഴുക്കി. മലപ്പുറത്ത് അഞ്ചാം മന്ത്രി പ്രശ്നത്തില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴ ജില്ലാ മുസ്ലിംലീഗ് കൗണ്‍സില്‍ യോഗം വിഭാഗീയതയെ തുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റി. മുസ്ലിംലീഗുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തകളില്‍ ചിലതാണ് ഇത്. പ്രവര്‍ത്തകരുടെ മനോബലം മനസ്സിലാക്കാനോ പുതിയ തലമുറക്കായി മാറിക്കൊടുക്കാനോ തയാറാവാത്തതിന്റെ പരിണതിയാണ് വിവിധ ജില്ലകളില്‍ നേതൃത്വത്തിനെതിരെ നടക്കുന്ന വിഭാഗീയതയും തുറന്ന പോരും വ്യക്തമാക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ രൂക്ഷമായ വിഭാഗീയത മൂലം ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം നിശ്ചലമാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹികളുടെ യോഗം ചേര്‍ന്നത് പൊലീസ് സംരക്ഷണത്തിലാണ്. എറണാകുളത്തും കൊല്ലത്തും ഇടുക്കിയിലും ഇപ്പോഴും പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. വിഭാഗീയത മൂത്ത് രണ്ട് ചേരിയായി മാറിയതിനാല്‍ ആലപ്പുഴ ജില്ലാ ലീഗ് ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗം കൊച്ചിയിലാണ് നടന്നത്.
ഭാരവാഹി പ്രഖ്യാപനത്തെ ചൊല്ലി കോഴിക്കോട് ജില്ലയിലും വിവാദം നിലനില്‍ക്കുകയാണ്. ഗ്രൂപ്പുതര്‍ക്കം കാരണം നിയോജകമണ്ഡല കമ്മിറ്റി രൂപവത്കരിക്കാന്‍ കഴിയാത്ത കൊയിലാണ്ടി മണ്ഡലത്തിലെ പി.കെ.കെ. ബാവയെയും ടി.ടി. ഇസ്മായിലിനെയും ജില്ലാ പ്രസിഡന്റും ട്രഷററുമായി പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്കി. പൊരിഞ്ഞ തര്‍ക്കം കാരണം ഫെബ്രുവരി 22ന് അലസിപ്പിരിഞ്ഞ കൊയിലാണ്ടി മണ്ഡലം ലീഗ് കൗണ്‍സില്‍ വീണ്ടും ചേരാനോ ഭാരവാഹികളെ തെരഞ്ഞെടുക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തുകാരായ പി.കെ.കെ. ബാവക്കും, ടി.ടി. ഇസ്മായിലിനും എങ്ങനെ ഭാരവാഹികളാവാന്‍ കഴിയുമെന്നതാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായാണ് ഇവര്‍ക്ക് ഭാരവാഹിത്വം നല്‍കിയത് എന്നതാണ് ആക്ഷേപം.
കണ്ണൂരിലെ പ്രശ്നങ്ങളും ഇതിന് സമാനമാണ്. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയേയും വി.പി. വമ്പനെയും വീണ്ടും ജില്ലാ പ്രസിഡന്റും ട്രഷററുമായി പ്രഖ്യാപിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. അഴീക്കോട് നിയോജക മണ്ഡലക്കാരായ ഇരുവര്‍ക്കും മണ്ഡലം കൗണ്‍സില്‍ യോഗം ചേരാതെ കൗണ്‍സിലര്‍ പദവി ഉണ്ടാവില്ലെന്നും ഭാരവാഹിത്വത്തിന് അര്‍ഹതയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇവരെ ഭാരവാഹികളാക്കിയതിനുപിന്നില് നാട്ടുകാരനും അഖിലേന്ത്യാ പ്രസിഡന്റുമായ ഇ. അഹമ്മദ് ആണെന്നതിനാലാണ് ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചത്. ലീഗിലെ കുലംകുത്തി നേതാവ് ഇ. അഹമ്മദ് രാജിവെക്കണമെന്നും ഏകാധിപതിയെപ്പോലെ പെരുമാറുന്ന ഇദ്ദേഹം, ഗദ്ദാഫിയെ മറക്കരുതെന്നും പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ മുന്നറിയിപ്പ് നല്കി.
കാസര്‍കോട്ടെ പ്രശ്നം രണ്ടുതവണ ജില്ലാ കൗണ്‍സില്‍ ചേര്‍ന്നിട്ടും തീരാത്തതാണ്. കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനാവാതെ സങ്കീര്ണമായപ്പോള് റിട്ടേണിങ് ഓഫിസര്‍ സി. മമ്മുട്ടി പ്രശ്നം സംസ്ഥാന കമ്മിറ്റിക്ക് വിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ്രപസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭാരവാഹി ലിസ്റ്റ് പ്രഖ്യാപിക്കാന്‍ എത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്ക്കുനേരെയാണ് യോഗത്തില്‍ കൈയേറ്റ ശ്രമമുണ്ടായത്. ഇപ്പോള്‍ ട്രഷറര്‍ സ്ഥാനത്തുനിന്ന് സി.ടി. അഹമ്മദലിയെ മാറ്റി എം. അബ്ദുറഹിമാനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. ചുരുക്കത്തില്‍ മിക്ക ജില്ലകളിലും മുസ്ലിംലീഗില്‍ സംഘടനാ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
This comment has been removed by the author.
ReplyDelete"പോയിന്റ് നില വെച്ച് നോക്കുമ്പോള്‍ സി.പി.എം ഒന്നാം സ്ഥാനത്തയിരിക്കാം. ആര്.എസ.എസ. രണ്ടാം സ്ഥാനത്തും. പക്ഷെ ലീഗും കോണ്‍ഗ്രസും അടക്കം എല്ലാ പാര്‍ട്ടികളും കൊലപാതക രാഷ്ട്രീയത്തില്‍ അവരുടെതായ 'സംഭാവനകള്‍' അര്‍പ്പിച്ചവര്‍ ആണെന്നത് സത്യം."
ReplyDeleteപോയിന്റ് തീരുമാനിച്ചതിന്റെ മാനദണ്ഡം കൂടി വിശദമാക്കിയാൽ നനായിരുന്നു. നമ്മുടെയൊക്കെ അറിവിൽ സി.പി.ഐ.എം അഹിംസാ പാർട്ടിയല്ലെങ്കിലും, സമാധാനം ആഗ്രഹിക്കുന്ന പാർട്ടിയാണ്. അക്രമം മുഖമുദ്രയാക്കാത്ത പാർട്ടിയുമാണ്. അക്രമ സ്വഭാവം ഉപേക്ഷിച്ചാൽ പിന്നെ നില നില്പിതന്നെയില്ലാത്ത ചിലർ താങ്കളുടെ പോയിന്റിടൽ മാന ദണ്ഡം വച്ച് താഴോട്ട് പോയി. ഇന്നലെവരെ മറ്റു പാർട്ടികൾ കൊന്നുകൂട്ടിയതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളും നിസാരങ്ങളുമാക്കാൻ കഴിഞ്ഞു എന്നതാണ് സി.പി.ഐ.എം വിരുദ്ധർക്ക് ചന്ദ്രശേഖരൻ വധം കൊണ്ട് കിട്ടിയ വലിയൊരു ഗുണം. എത്ര പെട്ടെന്നാണ് സി.പി.ഐ.എം ഒഴിച്ചുള്ള പാർട്ടികളെല്ലാം ഗാന്ധിയൻ പാർട്ടികളായി മാറിയത്. കുറ്റാരോപിതരെ കുറ്റം തെളിയുന്നതിനു മുമ്പ് കുറ്റവാളികളായി പ്രഖ്യാപിക്കുന്നനില മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന നില ഉണ്ടായിട്ടില്ല. നേരിനെ കൊല്ലുന്ന നുണകൾ ഇത്രയേറെ അഘോഷിക്കുന്ന നില ഇപ്പോൾ അതിന്റെ പാരമ്മ്യതയിലാണ്. സി.പി.ഐ.എമ്മിനെ ഭയന്ന് ആരും ഇന്നുവരെ ഒരു അഭിപ്രായവും പറയാതിരിക്കുന്ന നില ഉണ്ടായിട്ടില്ല.എന്നാൽ ചില സംഘങ്ങളെ ഭയന്ന് പാഠപുസ്തകമിറക്കാൻ പോലും കഴിയാത്ത നില ഇവിടെയുണ്ടെന്നു മറക്കേണ്ട. സി.പി.ഐ.എമ്മിനെതിരെ അഹിംസാവാദികളായ ആർ.എം.പിക്കാരടക്കം നടത്തിയ കൊടിയ അക്രമങ്ങളൊക്കെ വളരെ സമാധാനപരമായിരുന്നതിനാൽ അവ വാർത്തകൾ പോലുമായിരുന്നില്ല. എന്നാൽ ആ അക്രമങ്ങളിൽ പ്രതിഷേധിച്ച്സി.പി.ഐ.എം നേതാക്കൾ നടത്തിയ പ്രസംഗങ്ങളിലെ സ്വാഭാവിക വൈകാരികപ്രകടനങ്ങൾ വാർത്തകളുമാകുന്നു. അതൊക്കെയാണത്രേ കൊലപാതകത്തിന്റെ തെളിവ്യുകൾ! ഈ കേരളത്തിന്റെ തെരുവായ തെരുവുകളിൽ നിന്ന് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കൻമാർ നടത്തിയ വീമ്പും വിടുവായും നിറഞ്ഞ പ്രസംഗങ്ങൾ വച്ച് കേസെടുക്കാൻ തുടങ്ങിയ പലപാർട്ടികളിലുംപെട്ട നിരവധി നേതാക്കളുടെ പേരിൽ കേസെടുക്കേണ്ടിവരും. പോലീസുമായുണ്ടാകുന്ന ഓരോ വിഷയങ്ങളിൽ പോലീസിനെ ഒലത്തിക്കളയുമെന്ന മട്ടിൽ പോലീസിന്റെ മുന്നിൽവച്ച് പാർട്ടികളൂടെ നേതാക്കൾ മുഴക്കുന്ന ഭീഷണികൾ വച്ച് പോലീസുകാർ കേസെടുത്തിരുന്നെങ്കിൽ തന്നെ ഇപ്പോൾ ജയിലുകൾ നേതാക്കളെക്കൊണ്ടു നിറഞ്ഞേനേ! പലരുടെ കൈയ്യിലും കാണും പല പാർട്ടികളിലെയും വമ്പൻ നേതാക്കളുടെ മണിയാശാൻ സ്റ്റൈൽ വിടുവായത്തങ്ങൾ!
<>
Deleteപച്ച വെള്ളം ചവച്ചു കുടിക്കുന്ന പാര്‍ട്ടി ആണ്. കേരളത്തില്‍ സമാധാനത്തിന്റെ wholesale dealer പാര്‍ട്ടി ആണ്.
സുഹൃത്തേ, പിണറായിയും കോടിയേരിയും ജയരാജന്മാരും, പൊതുജനം കഴുതയാണെന്ന രീതിയില്‍ പറയുന്ന പച്ച കള്ളങ്ങള്‍ കേള്‍ക്കുമ്പോള്‍, കുറ്റം പറയാന്‍ പറ്റില്ല. കാരണം, അത് അവരുടെ രാഷ്ട്രിയ നിലനില്പിന്റെയും സാമ്പത്തിക നിലനില്പിന്റെയും പ്രശ്നമാണ്. ഈ തൊഴിലേ അവര്‍ക്കറിയൂ.. എന്ത് കള്ളത്തരവും പറഞ്ഞും പരമാവധി പിടിച്ചു നില്‍ക്കണം.
അത് പോലത്തെ എന്തെങ്കിലും ഒരു ഗുണം താങ്കള്‍ക്കു ഉണ്ടെന്നു തോന്നുന്നില്ല.. അത് കൊണ്ട് ഞാന്‍ പറയുന്നു, താങ്കളെ പോലെ ഉള്ളവരാണ് CPM ഇന്റെ യഥാര്‍ത്ഥ ശക്തി.
മാന്യമഹാജനങ്ങളെ.....പിണറായി വിജയന് എന്ന വാക്കിന്റെ പര്യായമല്ല സിപിഎം എന്നത്. അതുപോലെ മുസ്ലീം ലീഗെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടുകാര്യവുമല്ല.കള്ളന്മാരാണെങ്കില് അവര്‍ ജയിലിലെത്തട്ടെ.നമ്മുടെ പാര്‍ട്ടിക്കാരനാണെന്ന് കരുതി അവര്‍ ചെയ്യുന്ന മോശം കാര്യങ്ങളെ ന്യായീകരിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല,അവരില്‍ നിന്ന് കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് കൈനീട്ടി നില്ക്കുന്നവര്ക്കൊഴികെ!
ReplyDeleteടി. പി വധവുമായി ബന്ധപെട്ട് ആദ്യഘട്ടത്തില്‍ പോലീസ് നടപടിയും മറ്റും കണ്ടപ്പോള്‍ അത് നെയ്യാറ്റിന് കരയില്‍ മീന്‍ പിടിക്കാനുള്ള ഒരു തന്ത്രമായിട്ടാണ് തോന്നിയത്. പക്ഷെ ഇപ്പോള്‍ പോലീസിനും സര്‍ക്കാരിനും അതിലൊരു ആത്മാര്‍ത്ഥതയുണ്ടെന്നു തോന്നുന്നു.കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയിലാണ്...
ReplyDeleteThis comment has been removed by the author.
ReplyDeleteദേശാഭിമാനി സ്റ്റൈല്‍. :
Deleteവെറുതെ ഞങ്ങളെ കുറ്റം പറഞ്ഞാല്‍ പോര, നിങ്ങള്‍ പോയി കേസ് അന്വേഷിക്കണം.
അന്വേഷിച്ചു കഴിഞ്ഞാല്‍::.., : വെറുതെ അന്വേഷിച്ചാല്‍ പോര, പ്രതികളെ പിടികൂടണം
പ്രതികളെ പിടി കൂടിയാല്‍ : ഇത് കൊണ്ടായില്ല, മൊഴി വേണം.
മൊഴി ആയാല്‍ : കള്ള മൊഴി പോര, തെളിവ് വേണം
തെളിവ് ആയാല്‍ : ഇത് കള്ളതെളിവ്, കേസ് നിലനില്‍ക്കില്ല, കോടതി ശിക്ഷിക്കില്ല.
കോടതി ശിക്ഷിച്ചാല്‍ : പ്രക്ഷോഭം, സകലതും നശിപ്പിക്കും, ജനങ്ങള്‍ ഞങ്ങളുടെ ഭാഗത്താണ്
ജനങ്ങള്‍ election ഇല് തോല്പിച്ചാല് : ജാതി മത വര്‍ഗീയ ധ്രുവീകരണം, പ്രതിക്രിയ വാദികളുടെ അന്തര്‍ധാര.
മാന്യമഹാജനങ്ങളെ.....പിണറായി വിജയന് എന്ന വാക്കിന്റെ പര്യായമല്ല സിപിഎം എന്നത്. അതുപോലെ മുസ്ലീം ലീഗെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടുകാര്യവുമല്ല.കള്ളന്മാരാണെങ്കില് അവര്‍ ജയിലിലെത്തട്ടെ.നമ്മുടെ പാര്‍ട്ടിക്കാരനാണെന്ന് കരുതി അവര്‍ ചെയ്യുന്ന മോശം കാര്യങ്ങളെ ന്യായീകരിക്കേണ്ട ആവശ്യം ആര്‍ക്കുമില്ല,അവരില്‍ നിന്ന് കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് കൈനീട്ടി നില്ക്കുന്നവര്ക്കൊഴികെ!
ReplyDeleteExactly right. This justification politics is the curse of Kerala. Kunhali did out of proportionate help to his brother in Law for suppressing the Ice cream case. Funny thing is that the Victim is a POOR LADY from the same COMMUNITY. The so called community lovers does NOT care about a lady, and same time boasting that they are the saviors of Muslims in Kerala. Pathetic.... Any allegation against Kunhali, he smartly portray as the attack against IUML. Same thing with Pinarayi devotees ... It is disgusting in the 9.00 PM discussions in Kerala TV channels , that with No shame people justify mistakes with pointing others mistakes...
my sign....
DeleteThis comment has been removed by the author.
Deleteബഷീര്‍ താങ്കള്‍ ഇത് കാണുന്നില്ലേ?
ReplyDeletehttp://news.keralakaumudi.com/news.php?nid=e8eac4a518175b9a9331b7831bd23ba3
It is high time that the youth wings of all political parties come forward with corrective actions and bold positions against their spoilt leaderships. League and CPIM need this NOW.
ReplyDeleteYouth league has made a good start, DYFI is yet to rise but I am sure it will not be too late.
It may seem absurd, but Congress had set an example in this few decades ago (antony/chandy generation who boldly questioned and stood against the deviations of the leadership that time), and consequently they could come to a position that the ultimate power rests with a few non-corrupt leaders like antony, chandi etc. i do agree that they do a lot of compromising but that's unavoidable. Afterall, everything is relative, perfection being a myth. There is at least some check and control in congress against the highly michievous and corrupt lot in the second line and local leaders taking over.
CPIM and League once had a high-calibre and clean senior leadership, (even today they do have, but are pushed back or cornered to irrelevant positions) but we all know how things are changed and it is the need of the hour for the young blood to rise to the situation. Come out, revolt.
തിരുവഞ്ചൂരിനെ അങ്ങിനെയങ്ങ് ആക്ഷൻ ഹീറോയൊന്നും ആക്കണ്ടാ .. തത്വത്തിൽ സീ.പീ.എമ്മിൽ ഇപ്പോ നടക്കുന്നത് മൊത്തം പിത്രുശൂന്യ പ്രവ്രുത്തികളാണ് .. പക്ഷേ ഈ ആക്ഷൻ ഹീറോ മന്ത്രി കോൺഗ്രസ് കുഞ്ഞാടുകളുടെ കൈ കൊണ്ട് ചത്ത ഒരു പാവം ചെറുക്കന്റെ കാര്യത്തിൽ ഒരുനടപടിയും എടുത്തുകണ്ടില്ല .. അന്വേഷണത്തെ പ്രോജ്വലിപ്പിക്കാൻ മണ്ടൻ സഖാക്കന്മാർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതുമാത്രം മാധ്യമങ്ങൾക്കും വാർത്ത .. ആ ചെക്കന് വീടും അമ്മയും ഒന്നുമില്ല .. മാനത്തൂന്ന് പൊട്ടിവീണതാ .. ത്ഫൂ ..!!
ReplyDeleteഒന്ജിയം കോമഡി സീരിയല്‍ തുടരുന്നു....
ReplyDeleteഇപ്പൊ കുഞ്ഞനന്തന് നിയമപരമായി കീഴടങ്ങിയിരിക്കുന്നു.
ഇനി മുന്നൂറ്റി മുപ്പത്തിമൂന്നു സഹായികളെ പിടിക്കണം.
ചായകൊടുത്ത ചായക്കടക്കാരന് മുതല്‍ ബീഡി കത്തിക്കാന്‍ തീപ്പെട്ടി കൊടുത്ത സഹയാത്രക്കാരന് വരെ പിടിക്കപ്പെട്ടാല്‍ അടുത്ത എപ്പിസോഡ് തുടങ്ങും..
അപ്പോഴേക്കും തിരുവഞ്ഞൂരനും മുല്ലപ്പല്ലിയുമെഴുതിയ നാടകത്തിലെ ഡയലോഗുകള്‍ കുഞ്ഞനതനെക്കൊണ്ട് പറയിക്കണം.
കുനിച്ചു നിര്‍ത്തി കുത്തിയാല്‍ കുഞ്ഞനന്തന് അല്ലാ വല്യനന്തന് വരെ തത്ത പറയുമ്പോലെ പറയും.
(ഇല്ലാ കഥ മെനയാന്‍ കുനിച്ചു നിര്‍ത്തി കുത്തുന്നവര്‍
ആ കൈ ഒരു കളര്‍ ഫോട്ടോ എടുത്തുവക്കുന്നത് നന്നായിരിക്കും.)
പക്ഷെ കോടതിയില്‍ വരെ ആ മൊഴിക്കായുസ്സുണ്ടാകില്ലാ...
അതാണല്ലോ രാജീഷിന്ടെയും അശോകേട്ടന്ടെയും കാര്യത്തില്‍ കണ്ടത്...
എന്തായാലും നടക്കട്ടെ...
കാലകാലം തിരുവഞ്ഞൂരന് നാടകം നടക്കാനൊന്നും പോണില്ലാല്ലോ..
മുഴിക്കുന്നില് ഒളിച്ചിരുന്ന പാര്‍ട്ടി ഗറില്ലകള്‍ക്ക് മട്ടന്നൂരില്‍നിന്നും കിലോമീറ്റെര്‍ താണ്ടി ചായ കൊണ്ട് കൊടുത്ത കാരായി ശ്രീധരെട്ടനേം പിടിച്ചത്ത്രെ....
അതെന്താ..പാര്‍ട്ടി ഗ്രാമത്തിലെ പാര്ട്ടിക്കാര് ചായ കുടിക്കാരില്ലേ..??
അതോ പാര്‍ട്ടി ഗ്രാമം എന്നാല്‍ പരട്ടിക്കാര്ക്ക് ചായ പോലും കൊടുക്കാത്ത സ്ഥലമാണോ കര്‍ത്താവേ ..??
അതൊക്കെ പോട്ടെ...
ശ്രീധരേട്ടനെ പിടിച്ച കഥ അതിനെക്കാള്‍ കോമഡിയാണ്.നൂറു കണക്കിന് പോലീസ്കാര് വീട് വളഞ്ഞപ്പോള്‍ ശ്രേധരേട്ടന് കുളത്തില്‍ ചാടിയത്രേ ...പോലീസ് കുളവും വളഞ്ഞു പിന്നെ "അരമണിക്കൂര്‍" കഴിഞ്ഞാണ് ശ്രേധരേട്ടന് പൊങ്ങിയതത്രേ...
അള്ളോ ഈ പാര്ട്ടിക്കാര് ഭയങ്കരന്മാര് തന്നെ..!!
(തെറ്റിദ്ധരിക്കരുത് മുബൈ ആക്രമണ കേസിലെ പ്രതി അല്ലാ കൊടി സുനിക്ക് ചായ കൊടുത്ത കേസിലെ പ്രതിയാണ്....)
എന്തായാലും നാടകം നല്ല രസമുണ്ട്..
പത്തു ലക്ഷത്തില്‍ അതികം പാര്‍ട്ടി മെമ്പര്‍ മാര്‍ ഉണ്ട് കേരളത്തില്‍
എല്ലാവരെയും പൊക്കിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ജയിലും മതിയാകാതെ വരും......അമേരിക്കയുടെ സഹായം തേടാം.
അല്ലെലെ ഇപ്പോള്‍ പോകുന്ന പോക്ക് പോയാല്‍ പ്രതികളെ ഒരുമിച്ചു കോടതിയില്‍ ഹാജരാക്കാന്‍ പറ്റാത്ത കോലമാണ്.
സമയമില്ലാ...കുഞ്ഞനതന്‍ മുറുക്കാന്‍ കൊടുത്ത അടുത്ത വീട്ടിലെ മുത്തശ്ശിയെ എത്രയും പെട്ടെന്ന് കസ്റ്റടിയില്‍ എടുക്കണം.
ഒടുക്കം എല്ലവരെയും തൂക്കികൊല്ലും അപ്പൊ പാര്‍ട്ടി നാട്ടില്‍ ഇല്ലാതാകും...എന്ത് നല്ല സ്വപ്നം.
Dear Sakhavu,
DeleteThis Karayi sreedharan is not The one you think. There is another Karayi Sreedharan from mattanur, incidently his son's name is also Sreejith. We also thought it is mattanur sreedharettan. A distant relative of Mattanur Sreedharan. Party sneham karanam ningal vaayil thonniyathu vilichu parayalle Bahauddeene....
ഇവിടെ കൈകാലിട്ടടിക്കുന്ന ഇടതന്മാരും വലതന്മാരും, ഈ കേസ് ഉന്നതങ്ങളില്‍ ഒതുക്കപ്പെടുന്നത് അറിയുന്നില്ലേ? ഒരാള്‍ ധനമന്ത്രിയായപ്പോള്‍ അയാളുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചവര്‍, ഒന്നും കാണാതെ അയാളുടെ പ്രസിഡന്റു പദത്തിനു സപ്പോര്‍ട്ടു ചെയ്യുമോ?
ReplyDeleteകുഞ്ഞനന്തന് ചതിച്ചു. .....വാര്‍ത്ത ഇവിടെ
ReplyDeletehttp://www.mathrubhumi.com/online/malayalam/news/story/1681388/2012-06-27/kerala
സീഎച്ച് അശോകനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ഇന്നലെ കോടതി ചോദിച്ചതിനു പോലീസിന്ടെ മറുപടി...
ReplyDeleteമറുപടി കൊടുക്കാന്‍ ഒരുദിവസം വേണ്ടിവന്നു അത്രയ്ക്ക് വല്യ തെളിവാണ്...
ആരും ചിരിക്കരുത്....
പത്തിരുപതു ദിവസം പതിനെട്ടടവും പയറ്റിയിട്ടു കിട്ടിയതാണത്രേ..
"ചന്ദ്രശേഖരന്ടെ തല പൂക്കുല പോലെ ചിതറു" മെന്നു പൊതുയോഗത്തില്‍ പ്രസങ്കിച്ചത്രേ...
എന്തൊരു തെളിവ് എന്ടമ്മോ...പേടിയാകുന്നു...
വിചാരണ പോലും കൂടാതെ തൂക്കി കൊല്ലേണ്ട തെറ്റാണല്ലോ അശോകേട്ടാ നിങ്ങള്‍ ചെയ്തെ....
നാട്ടാരെ നമ്മളീ വയിട്ടലക്കുന്നതൊക്കെ വെറുതെയാ.. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെങ്കില്‍ ഇനി അങ്ങോട്ട് മേലെയുള്ള നേതാക്കന്മാരെക്കുറിച്ച് ആരും ചോദിക്കണ്ട എന്ന് നമ്മടെ സിപിഎം തമ്പ്രാക്കള്‍ സോണിയക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടാകും...
ReplyDelete