March 5, 2014

ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം. ഒരിക്കൽ പോലും അഭിനന്ദിക്കാതെ എപ്പോഴും വിമർശിച്ചു കൊണ്ടേയിരുന്നാൽ അതൊരു വണ്‍വേ ട്രാഫിക്കായിപ്പോകും. മാത്രമല്ല, ആളുകൾ തെറ്റിദ്ധരിക്കുകയും ചെയ്യും. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ സീനിയർ സബ് എഡിറ്ററായ അനുപമ ഒരിക്കലെന്നോട് ചോദിച്ചത് ഇങ്ങനെയാണ്. "മാധ്യമ പ്രവർത്തകരോട് നിങ്ങൾക്ക് എന്താണിത്ര കലിപ്പ്?. അവരെന്തെങ്കിലും പണി തന്നോ?". സത്യത്തിൽ ഒരു പണിയും ആരും തന്നിട്ടില്ല. ആരോടും ഒരു കലിപ്പുമില്ല. അവരിൽ പലരുമായും സൗഹൃദം കാത്തു കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദർഭങ്ങൾ വളരെ അപൂർവമായാണ് ലഭിക്കാറുള്ളത് എന്ന് മാത്രം. ഇപ്പോൾ അങ്ങനെ ഒരു സന്ദർഭമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഒട്ടും താമസിപ്പിക്കാതെ അതങ്ങ് പറയാമെന്ന് തീരുമാനിച്ചത്. ബ്രിട്ടാസേ, കൊട് കൈ.. ഇജ്ജാണെടാ ആണ്‍കുട്ടി

ബ്രിട്ടാസിനെ അഭിനന്ദിക്കുന്നത് ഗെയിൽ ട്രെഡ് വെല്ലിന്റെ പുസ്തകം ഉയർത്തിയ വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ പുതിയ എന്തെങ്കിലും കണ്ടെത്തലുകൾ നടത്തിയതിനല്ല. കൈരളി ടി വി പുറത്തു വിട്ട വിവരങ്ങളിൽ 'വിശുദ്ധ നരക'ത്തിൽ പറഞ്ഞതിനപ്പുറമുള്ള എന്തെങ്കിലും വന്നിട്ടുമില്ല. എന്നിരുന്നാലും ന്യൂയോർക്കിൽ പോയി വിവാദമുയർത്തിയ എഴുത്തുകാരിയെ മുഖാമുഖം കണ്ട് കേരളീയ സമൂഹം ചോദിക്കാനാഗ്രഹിച്ച ചില ചോദ്യങ്ങൾ നേരിട്ട് ചോദിച്ചതിന് ഒരഭിനന്ദനം കൊടുത്തേ തീരൂ. 'ഹോളി ഹെൽ' പുറത്ത് വന്നതിനെത്തുടർന്ന് ഗെയിൽ ട്രെഡ് വെല്ലിനെതിരെ ഉയർന്ന് വന്ന നിരവധി ചോദ്യങ്ങളുണ്ട്. എന്ത് കൊണ്ട് ഈ വിവരങ്ങൾ ഇത്രകാലവും മറച്ചു വെച്ചു. മഠത്തിൽ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞ ശേഷവും ഒന്നര പതിറ്റാണ്ട് കാലം എന്തുകൊണ്ട് ഈ കാര്യങ്ങളൊന്നും പുറത്തു പറഞ്ഞില്ല. ഇത്ര ധീരയും സ്വതന്ത്ര ചിന്താഗതികളുമുള്ള വ്യക്തിയായിരുന്നിട്ടും എന്തുകൊണ്ടാണ് രണ്ടു പതിറ്റാണ്ട് കാലം ഈ പീഡനങ്ങളൊക്കെ സഹിച്ചു നിന്നത്? അമ്മയെ പല തവണ കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ വസ്തുതയെന്ത്?. ഇന്ത്യൻ ആധ്യാത്മിക രംഗത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള അന്താരാഷ്‌ട്ര കൃസ്തീയ ലോബിയുടെ ഉപകരണമാകുകയായിരുന്നില്ലേ നിങ്ങൾ?. പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഉയർന്നു കേട്ട ചില ചോദ്യങ്ങളാണ് ഇവ. അവ ചോദിക്കേണ്ടത്‌ മറ്റാരോടുമല്ല. ഗ്രന്ഥ കർത്താവിനോടു തന്നെയാണ്. ആ ദൗത്യം ബ്രിട്ടാസ് നിർവഹിച്ചിരിക്കുന്നു. വളരെ മാന്യമായി. വളരെ പക്വതയോടെ. ഒരു പത്രപ്രവർത്തകനിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയോടെ.

കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങൾ സമർത്ഥമായി മുക്കിയ (ഇപ്പോഴും മുക്കിക്കൊണ്ടിരിക്കുന്ന) വാർത്തയെ വീണ്ടും ചർച്ചയാക്കുവാൻ ബ്രിട്ടാസിന്റെ ഈ ശ്രമത്തിന് കഴിഞ്ഞിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്. ഒരു ആരോപണമുയർന്നാൽ അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി അതിൽ ബന്ധപ്പെട്ട കക്ഷികൾക്ക് പറയാനുള്ളത് പൊതുജന മധ്യത്തിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം മാധ്യമ പ്രവർത്തകർക്കാണുള്ളത്. ദൗർഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ മാധ്യമങ്ങൾ (ബ്രിട്ടാസിന്റെ കൈരളിയടക്കം) അവ പാതാളത്തിലേക്ക് താഴ്ത്താനാണ് തുടക്കത്തിൽ ശ്രമിച്ചത്. സോഷ്യൽ മീഡിയയുടെ ജാഗ്രത്തായ കണ്ണുകളും ചുരുക്കം ചില മാധ്യമങ്ങളുടെ ഇടപെടലുകളുമാണ് ഈ വാർത്തയെ വെള്ളവും വായുവും നല്കി നിലനിർത്തിയത്.


ഇപ്പോൾ ആർക്കും പൂഴ്ത്തി വെക്കാൻ സാധിക്കാത്ത വിധം ഈ വാർത്തക്ക് പുതിയ തലങ്ങൾ വന്നു ചേർന്നിരിക്കുന്നു. സത്യമെന്തെന്ന് അറിയാൻ പൊതുജനങ്ങൾക്ക്‌  താത്പര്യമുണ്ട്. മാധ്യമങ്ങൾ ആരുടേയും പക്ഷം പിടിക്കണമെന്നില്ല. ഗ്രന്ഥകർത്താവിനെ കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. അമൃതാനന്ദമയിക്ക് പറയാനുള്ളതും മഠത്തിന്റെ വക്താക്കൾക്ക് വിശദീകരിക്കാനുള്ളതും സൌമ്യതയോടെ കേൾക്കാനും സമൂഹത്തെ കേൾപ്പിക്കാനും അവർക്ക് സാധിക്കണം. വാർത്തകൾ വാർത്തകളായി തന്നെ പുറത്തു വരണം. ഗെയിലിനെ അഭിമുഖം നടത്തിയത് പോലെ മഠത്തിലെ ഉത്തരവാദിത്വപ്പെട്ട ആരെയെങ്കിലും കിട്ടുമെങ്കിൽ (രാഹുൽ ഈശ്വറിപ്പോലെയുള്ള തമാശാക്കാരെയല്ല ഉദ്ദേശിക്കുന്നത്) അവരെയും ഇതുപോലെ അഭിമുഖം നടത്തി പൊതുജനത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്. വിധിയെഴുതേണ്ടത്‌ മാധ്യമങ്ങളല്ല, പൊതുജനത്തിന്റെ സാമാന്യബോധമാണ്. അതവർ ചെയ്തു കൊള്ളും.

ഈ അഭിമുഖം നടത്താൻ ബ്രിട്ടാസ് ഏറെ പാടുപെട്ടിരിക്കും എന്നതുറപ്പാണ്. ഗെയിലിനെ ഒരു തുറന്ന ടെലിവിഷൻ അഭിമുഖത്തിനു സമ്മതിപ്പിക്കാനും അവരെ ഹവായ് ദ്വീപിൽ നിന്ന് ന്യൂയോർക്കിൽ എത്തിക്കാനും അവിടെ പറന്നെത്തി അഭിമുഖം ഷൂട്ട്‌ ചെയ്തു സംപ്രേഷണം ചെയ്യാനും ബ്രിട്ടാസ് ഏറെ കടമ്പകൾ കടന്നു പോയിട്ടുണ്ടാകും. പക്ഷെ അവയൊന്നും വൃഥാവിലാവില്ല. ബ്രിട്ടാസിന്റെ മാധ്യമ ജീവിതത്തിൽ ഈ അഭിമുഖം തങ്ക ലിപികളാൽ രേഖപ്പെടുത്തപ്പെടും. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ആവേശം പകരുന്ന ഒരു മാതൃകയായി ഇത് വിലയിരുത്തപ്പെടും. സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും. ബ്രിട്ടാസിനെ വിഷയമാക്കി ഈ ബ്ലോഗിൽ പല പോസ്റ്റുകളും വന്നിട്ടുണ്ട്. ഒരു 'ജനതയുടെ ആത്മാവിഷ്കാരത്തെ' മർഡോക്കിന്റെ ചാനലിനു വേണ്ടി ബലി കഴിച്ചപ്പോഴും അവിടെ ഗതി കിട്ടാതെ അലഞ്ഞപ്പോഴും തിരിച്ചു കൈരളിയിൽ മടങ്ങി വന്നപ്പോഴും വിമർശനാത്മകമായ കുറിപ്പുകൾ ധാരളം എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം മാറ്റിവെച്ച് മനസ്സ് തുറന്ന് അഭിനന്ദിക്കേണ്ട സമയമാണ്. ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ ഞങ്ങളുടെ നാട്ടുമ്പുറത്തെ ഭാഷയിൽ ഹൃദയം തുറന്ന് പറയുന്ന ഒരു വാക്കുണ്ട്. ബ്രിട്ടാസിനോടും അത് തന്നെ പറയട്ടെ. ഇജ്ജാണെടാ ആണ്‍കുട്ടി.


Related Posts
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ? 
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
മെഹർ തരാർ ഹീ ഹോ ഹൂം.. ക്യാ..
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു

10.03.2014 Note: "മമ്മൂട്ടിയുടെ കൈരളിയും മുനീറിന്റെ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും" ചേർന്ന് വർഗീയത വളർത്തുകയാണ് എന്ന രൂപത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുയർന്ന അപകടകരമായ ആരോപണങ്ങളെക്കുറിച്ച് ബ്രിട്ടാസിന്റെ പ്രതികരണം.

"അഭയ കേസിൽ നാർക്കോ അനാലിസിസ് സി ഡി പുറത്ത് വിട്ടപ്പോൾ ഞാൻ കത്തോലിക്കാ സഭക്കെതിരെ നീങ്ങുകയാണെന്ന് ആരും പറഞ്ഞില്ല. തിരുകേശ വിവാദമുണ്ടായപ്പോൾ എത്രയോ ദിവസം ഞങ്ങളത് ചർച്ച ചെയ്തു. അന്നാരും മമ്മൂട്ടിയുടെ ജാതി ചോദിച്ചില്ല. അമൃതാനന്ദമയി മഠത്തെക്കുറിച്ച ഒരു വാർത്ത‍ റിപ്പോർട്ട്‌ ചെയ്യുമ്പോൾ എന്ത് കൊണ്ട് അതിനെ വർഗീയമായി ചിത്രീകരിക്കുന്നു എന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഗൗരവത്തോടെ ചിന്തിക്കണം - ('മറുനാടൻ മലയാളി'ക്ക് നല്കിയ അഭിമുഖം). 

92 comments:

 1. Congrats Brotas for this interview

  ReplyDelete
  Replies
  1. ബ്രിട്ടാസിന് മാത്രമല്ല, ബഷീര്കക്കും congrats ഇന്റർവ്യൂ കണ്ടു ഫേസ്ബുക്ക്‌ തുറന്നതും ബഷീര്കയുടെ പോസ്റ്റ്‌. ഇതൊക്കെ ഇത്ര പെട്ടെന്ന് എങ്ങനെ ഒപ്പിക്കുന്നു ഇക്കാ..

   Delete
 2. Congrats Brotas for this interview

  ReplyDelete
 3. kazhiyumenkil...ammayumayi oru interview cheyyu, brittasse...ennaale. ee kadha muzhuvan aakooo

  ReplyDelete
 4. എന്റെ അഭിമുഖം കാണലിന്റെ വിവിധ ഘട്ടങ്ങൾ നോം ഫെയ്സ് ബൂക്കിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു പൊസ്റ്റും അതിലെ കമന്റുകളുമായി......

  ReplyDelete
 5. അതെന്നെ ബ്രിട്ട്രാസ് ആണ്‍ കുട്ടി തന്നെ...
  മലയാള വാര്‍ത്തയുടെ,ചാനലുകളുടെ മുഖം മാറിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു...

  ReplyDelete
 6. ഇന്റര്‍നാഷണല്‍ എക്സ്ക്ള്ളൂസിവ് എന്നൊക്കെ കണ്ടപ്പോ തോന്നി ഒരു ലേശം ഓവറല്ലേ ന്നു ?

  ഇന്റര്‍വ്യൂ കണ്ടില്ലെങ്കിലും അതുണ്ടാക്കിയ പ്രതികരണം കണ്ടതില്‍ നിന്നും മനസ്സിലായി, തലക്കെട്ടിനോട് നീതി പുലര്‍ത്തി എന്ന്..

  ഓന്‍ പണ്ടേ ആങ്കുട്ട്യാ....

  ReplyDelete
 7. സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും. Like Like Like

  ReplyDelete
 8. സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും. കിഴങ്ങന്‍മാര്‍ കണ്ടു പഠിക്കട്ടെ !

  ReplyDelete
 9. ബ്രിട്ടാസിന്റെ കരിയറിലെ മാത്രമല്ല, ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയസംഭവം തന്നെയാണ് ഗെയിലുമായിട്ടുള്ള അഭിമുഖം ഒരുക്കുകയും, അത് ചൂടോടെ പ്രേക്ഷകരിൽ എത്തിക്കുകയും ചെയ്തു എന്നുള്ളത്. സോഷ്യൽ മീഡിയയിലും, ചില ചാനലുകളിലും ഈ വിവാദം കത്തിനില്ക്കവേ, പത്രപ്രവർത്തകർ അടക്കമുള്ള പലരും, ഗെയിലുമായി ഈമെയിൽ ബന്ധവും, അഭിമുഖവും നടത്തുകയും ചെയ്തുകൊണ്ടിരിക്കവേ അവരെ നേരിൽ സന്ദർശിച്ചു ഒരഭിമുഖം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും, അത് വിജയകരമായി നടപ്പിൽ വരുത്തുകയും ചെയ്യുക എന്നത് ഒരു മാധ്യമപ്രവർത്തകന്റെ വേറിട്ടചിന്തയുടെയും കഴിവിന്റെയും മികച്ചമാതൃകയാണ്.

  'വിശുദ്ധ നരക'വുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുവന്ന ചില സന്ദേഹങ്ങൾക്ക് വ്യക്തതവരുത്താൻ ആവശ്യമായ ചോദ്യങ്ങൾ ബ്രിട്ടാസ് കരുതിവെച്ചിരുന്നു. അതദ്ദേഹം ഭംഗിയായി, നിഷ്പക്ഷതയോടെ ചോദിച്ചിട്ടുണ്ട്. അഗ്രസീവ് ശൈലിയിലുള്ള ബ്രിട്ടാസിന്റെ അഭിമുഖ രീതി ചിലപ്പോഴെങ്കിലും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ശിഹാബ് തങ്ങളുമായി അദ്ദേഹം നടത്തിയ അഭിമുഖം ചോദ്യത്തിൽ തീക്ഷ്ണത കൂടിപ്പോയി എന്ന ആരോപണത്തിന് കാരണമായിരുന്നു. എന്നാൽ, അതിനെക്കുറിച്ച് ശിഹാബ് തങ്ങൾ അനുസ്മരണ ഗ്രന്ഥത്തിൽ ബ്രിട്ടാസ് യുക്തിസഹമായ ഒരു വിശദീകരണം നല്കുന്നുണ്ട്: "അഭിമുഖങ്ങളെക്കുറിച്ച് നമ്മുടെ പല പ്രേക്ഷകർക്കും ഇന്നും പക്വതയാർന്ന നിലപാടല്ല ഉള്ളത്. ഇതിന് വിധേയരാവുന്ന പലരുടെയും സ്ഥിതിയും ഇതുതന്നെ. അസുഖകരമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പലരും കരുതുന്നു. അഭിമുഖങ്ങൾ അപദാനങ്ങളായി മാറണമെന്ന് ആഗ്രഹിക്കുന്ന പക്ഷക്കാരുണ്ട്. എന്നാൽ തീക്ഷ്ണതയും, തീവ്രതയും ഉള്ള ചോദ്യങ്ങളുടെ പ്രതലത്തിൽ മാത്രമാണ് അഭിമുഖത്തിന് വിധേയരാവുന്ന വ്യക്തികളുടെ മാറ്റ് ഉരക്കപ്പെടുന്നത് എന്നതാണ് സത്യം. ഇതിലൂടെ തന്നെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാനുള്ള അവസരം കൂടിയാണ് ഇവർക്ക് ലഭിക്കുന്നത്"

  ഫാരിസ് അബൂബക്കർ എന്ന വ്യവസായിയുമായി ബന്ധപ്പെട്ട വിവാദം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന അവസരത്തിൽ, വിമർശനങ്ങൾ എത്ര ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടാസ് അയാളെ ചെന്നുകണ്ട് സുദീർഘമായ അഭിമുഖം തയ്യാറാക്കിയ സംഭവം ഓർമയിൽ എത്തി. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ കൈരളീയമായ സ്പെസിമെനുകൾ!

  ഗെയിലിന്റെ സംസാരത്തിലെയും, മുഖഭാവത്തിലെയും, ശരീരഭാഷയിലെയും നിഷ്കളങ്കത്വം ശ്രദ്ദേയമായിത്തോന്നി. അവർ അതിമനോഹരമായി മലയാളം സംസാരിക്കുന്നത് കൗതുകകരമായൊരു അതിശയമായി. പക്ഷെ, ഏറെ അതിശയിപ്പിക്കുന്നത്, കേരളത്തിലെ രാഷ്ട്രീയ - സാംസ്കാരിക ലോകത്തിന്റെ ഇപ്പോഴും തുടരുന്ന കുറ്റകരമായ മൗനമാണ്.

  ReplyDelete
  Replies
  1. നൌഷാദ് ..ഇപ്പോഴാണ് ഈ പോസ്റ്റ്‌ പൂര്‍ണമായത്‌ :)

   Delete
  2. പ്രിയ നൗഷാദ്.. മനോഹരമായി എഴുതി. Right Observations in a bright language..

   Delete
  3. ഫാരിസ് അബൂബക്കർ എന്ന വ്യവസായിയുമായി ബന്ധപ്പെട്ട വിവാദം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന അവസരത്തിൽ, വിമർശനങ്ങൾ എത്ര ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടാസ് അയാളെ ചെന്നുകണ്ട് സുദീർഘമായ അഭിമുഖം തയ്യാറാക്കിയ സംഭവം ഓർമയിൽ എത്തി. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ കൈരളീയമായ സ്പെസിമെനുകൾ!

   The real intention of that meeting is not defame VS and Brittas forgot the ethics and obeyed the Pinaryi vijayans command. He is a coward does not even tried to Interview Pinarayi as he as lot of access to him about TP murder case. There are hundreds of social and financial issues in kerala and he did not interview anyone with real questions. He(Many in private channels
   ) still have to learn it from panel from Doordharshan

   Delete
  4. The real intention of that meeting is TO defame

   Delete
  5. Great comment.
   ബഷീീന്റെ വാക്കുകളില്‍ ഇജ്ജാണെടാ ആണ്‍കുട്ടി എന്ന് എനിക്കും പറയാൻ തോന്നുന്നു. വേറെ എന്ത് കുറവുകൾ ഉണ്ടെങ്കിലും ഇത്തരം ധീരമായ ഒരു മാധ്യമ പ്രവര്ത്തനത്തിന് 100 മാര്ക്ക്. പോസ്റ്റിനു പുറകെ നൗഷാദിന്റെ പക്വമായ കമന്റും വായിച്ചപ്പോൾ സമൂഹത്തിന്റെ നീതിബോധത്തിൽ പ്രതീക്ഷ നഷ്ടപെടാരായിട്ടില്ല എന്ന് ബോധ്യമായി. കമന്റുകളിലും ബ്ലോഗിലും പറഞ്ഞ പോലെ മദവുമായി ബന്ധപെട്ട ഉത്തരവാദിത്തപെട്ട ആളുകളെ കൂടി ഇന്റർവ്യൂ ചെയ്തു സംപ്രേഷണം ചെയ്യും എന്ന് പ്രതീക്ഷിക്കാം. PNR

   Delete
 10. കഠിന ശ്രമങ്ങളെ വലിയ വിജയത്തിലെത്തു ..ഈ അഭിമുഖം ഒരു വലിയ വിജയം തന്നെയാണ് ....Congrats Mr John Britas

  ReplyDelete
 11. ശ്ശെടാ.. അപ്പോ പ്യൂപ്പലിലെ മറ്റേ ചുള്ളന്‍ പറഞ്ഞതും നേരായിരുന്നോ. മേം മെഹര്‍ തരൂര്‍ കാ ഏക് ദോസ്ത് ഹൈ, ഹോ ഹും...( ടിക്കറ്റ് കിട്ടാഞ്ഞിട്ടാ..ല്ലേല്‍ നേരില്‍ പോയി ഷൂട്ടിയേനേം.. )

  എനിവേ...ബ്രിട്ടാസ്...ഒരു റെഡ് സല്യൂട്ട്..

  ReplyDelete
 12. Brittas always shows he is nothing more than a Yellow tabloid journalist where in SEX is important recipe. If you look at his interviews with many, he wanted to probe the personnel issues of the interviewee.

  ReplyDelete

 13. News Feed
  SORT

  Samuel Koodal and 2 other people shared a link.

  വള്ളിക്കുന്ന് : ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
  vallikkunnu.com
  പുതിയ പോസ്റ്റുകള്‍ ഇമെയില്‍ വഴി ലഭിക്കുവാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ ടൈപ്പ് ചെയ്യുക.

  Shibu Memana John shared a link.
  Like · · Share · 1 · 27 minutes ago ·

  Samuel Koodal shared a link.
  Like · · Share · 312 · about an hour ago ·
  See All

  Samuel Koodal shared Paul Panamkunnil's photo.
  പ്രിയ ജോണ്‍ ബ്രിടാസ് വായിച്ചറിയുവാൻ , മാതാ അമ്രിതാനന്ദയുടെ കഴിഞ്ഞകാല തോഴിയായ മതാമ്മയുടെ താങ്കളോടൊത്തുള്ള "അഭിമുഖം" ടീവിയിൽ കണ്ടപ്പോൾ യോഹന്നാൻ സ്നാപകനെ (ജോണ്‍ ദി ബാപ്ടിസ്റ്റ് ),പിന്നെ എൻറെ യേശുവിനെ ഓർത്തുപോയി ഞാൻ ! സത്യം ഉറക്കെ പറഞ്ഞതിനാൽ ജോണ്‍ & ജീസുസ് ഇന്നും ജീീവിക്കുന്നു ! താങ്കളും അതുപോലെ അമരനായി !അഭിനന്ദനങ്ങൾ ...ഒരായിരം .
  കനാന്യ കാത്തോലിക് സിസ്റ്റർ അഭയ, Pius X convent in കോട്ടയം. കിണറ്റിൽ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയപ്പോൾ തുടരന്നേഷണത്തിൽ സിസ്റ്റർ സെഫി യെയും രണ്ടു വൈദികരെയും സിബിഐ അറസ്റ്റ് ചെയ്തു സിസ്റ്റർ സെഫിയെ കന്യാചർമ പരിശോധനക്ക് വിധേയയാക്കിയ സിബിഐ എന്തുകൊണ്ട് ഒരു ഇന്റർനാഷണൽ ക്രിമിനൽ ആയ മാതാ അമ്രുതാനന്ത മയീ യുടെ മേൽ നടപടി എടുക്കാൻ ഭയക്കുന്നു . വെക്തമായ തെളിവുകളും സാക്ഷി മൊഴിയും ഉണ്ടായിട്ടും എന്തുകൊണ്ട് ഇവരെ നാർകോ അനല്യ്സിസ് നു ഇവരെ വിധേയയാക്കുന്നില്ല. എന്തെ ഇവരെ UDF നേതാക്കൾ ഭയക്കുന്നു . ഇവരുമായി പല നേതാക്കൾക്കും ബിനാമി ഇടപാടുകൾ പുറത്തുവരും എന്ന ഭയം? ഉമ്മൻ ചാണ്ടിക്ക് സരിതയും , എ കെ ആന്റണി ക്ക് , അമൃതയും ഒരുപോലെയോ ???? നിങ്ങളുടെ കൈ പരിശുധമേങ്ങിൽ നിങ്ങൾ എന്തിനു ഈ രാജ്യ ദ്രോഹിയെ ഭയക്കണം ?????. എവിടുന്നു ഇവക്കു 1.8 ലക്ഷം കോടിയുടെ സ്വിസ് ബാങ്ക് നിക്ഷേപം ?
  കനാന്യ കാത്തോലിക് സിസ്റ്റർ അഭയ, Pius X convent in കോട്ടയം. കിണറ്റിൽ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയപ്പോൾ തുടരന്നേഷണത്തിൽ സിസ്റ്റർ സെഫി യെയും രണ്ടു വൈദികരെയും സിബിഐ...
  See More
  Like · · Share · about a minute ago ·

  ReplyDelete
 14. john the baptist is the guru 4 john britas പ്രിയ ജോണ്‍ ബ്രിടാസ് വായിച്ചറിയുവാൻ , മാതാ അമ്രിതാനന്ദയുടെ കഴിഞ്ഞകാല തോഴിയായ മതാമ്മയുടെ താങ്കളോടൊത്തുള്ള "അഭിമുഖം" ടീവിയിൽ കണ്ടപ്പോൾ യോഹന്നാൻ സ്നാപകനെ (ജോണ്‍ ദി ബാപ്ടിസ്റ്റ് ),പിന്നെ എൻറെ യേശുവിനെ ഓർത്തുപോയി ഞാൻ ! സത്യം ഉറക്കെ പറഞ്ഞതിനാൽ ജോണ്‍ & ജീസുസ് ഇന്നും ജീീവിക്കുന്നു ! താങ്കളും അതുപോലെ അമരനായി !അഭിനന്ദനങ്ങൾ ...ഒരായിരം .

  ReplyDelete
 15. "മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം." ... well said, nalla article.

  ReplyDelete
 16. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ആവേശം പകരുന്ന ഒരു മാതൃകയായി ഇത് വിലയിരുത്തപ്പെടും. സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും.

  ReplyDelete
 17. ഇജ്ജാണെടാ ആണ്‍കുട്ടി..........

  ReplyDelete
 18. ബഷീറെഴുതിയതിെ൯റ ബാക്കി എഴുതിച്ചേർത്തതിന് എേ൯റയും ഒരു ലൈക് നൗഷൂ "

  ReplyDelete
 19. //സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും.//---You said it!!!

  ReplyDelete
 20. He could have made it more professional, few areas he was stumbling and could not go further from the point of "rape & illicit relations" I would like to emphasis that while doing interviews with a westerner he should have made more preparations. What we wanted is to hear from the lady and not from John. He could have channelized the flow of her thoughts & experiences in a superb way. If she was allowed to speak more things would come. Primarily John should give some time for her to come with her words as she need to translate that in to the regional language, but he intentionally stopped the flow. Looks like there was quite a room for improvement.

  ReplyDelete
  Replies
  1. I do have that opinion Mr. Jhonmelvin.. He should have given her little more space to keep her flow between questions..

   Delete
  2. i agree with you totally...it was a totally unprepared interview...the questions he was asking in malayalam, even i couldn't understand. ...and he was not giving her adequate time for answer...this britas-was he a lawyer before ?

   Delete
 21. ഇന്റർവ്യൂ കണ്ടു ഫേസ്ബുക്ക്‌ തുറന്നതും ബഷീര്കയുടെ പോസ്റ്റ്‌. സമ്മതിച്ചു ഇക്കാ..

  ReplyDelete
 22. ഗെയിലിന്റെ സംസാരത്തിലെയും, മുഖഭാവത്തിലെയും, ശരീരഭാഷയിലെയും നിഷ്കളങ്കത്വം ശ്രദ്ദേയമായിത്തോന്നി. അവർ അതിമനോഹരമായി മലയാളം സംസാരിക്കുന്നത് കൗതുകകരമായൊരു അതിശയമായി. പക്ഷെ, ഏറെ അതിശയിപ്പിക്കുന്നത്, കേരളത്തിലെ രാഷ്ട്രീയ - സാംസ്കാരിക ലോകത്തിന്റെ ഇപ്പോഴും തുടരുന്ന കുറ്റകരമായ മൗനമാണ്. Britas U did a gr8 job...

  ReplyDelete
 23. ഇക്കാ താങ്കളുടെ പോസ്റ്റിന്റെ തലയും വാലും ഒക്കെ കട്ട്‌ ചെയ്തു പല ഗ്രൂപ്പിലും കാണുന്ന്ടല്ലോ എന്നിട്ട് കുറെ ലൈകും sharum വാഗുന്നുണ്ട്

  ReplyDelete
 24. മൂഷികൻ‌March 6, 2014 at 10:42 AM

  ഇറാക്ക് യുദ്ധ സമയത്ത് ബാഗ്ദാദിൽ പോയി റിപ്പോർട്ട്‌ ചെയ്ത ബ്രിട്ടാസ്സിൽ നിന്നും ഇതും ഇതിലധികവും പ്രതീക്ഷിക്കാം....ഓൾ ദി ബസ്റ്റ്

  ReplyDelete
 25. ഈ വിഷയം കേരളം ഏറ്റു പിടിക്കാതിരിക്കാൻ ഒരു വലിയ ശക്തി തന്നെ പ്രവര്ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് ആണ് പുസ്തകം ഇറങ്ങിയത്‌ മുതൽ ബ്രിടാസിന്റെ ഇന്റർവ്യൂ വരെ യുള്ള പ്രമുഖ മാധ്യമങ്ങളുടെ ഈ വിഷയത്തിൽ ഉള്ള നിലപാടിൽ നിന്നും മനസ്സിലാകുന്നത്‌

  ReplyDelete
 26. മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം." ബ്രിട്ടാസ്നിങ്ങൾ തിരിച്ചു വരുന്നൂ...കയ്യിലുള്ള ആ പേന പടവാളാക്കൂ.........ആശംസകൾ

  ReplyDelete
 27. ബ്രിട്ടാസാണ് പുലി :)

  മറ്റൊരു ചാനലിനും തോന്നാത്ത ബുദ്ധി കൈരളിക്ക് തോന്നി. ജന മധ്യത്തിൽ നിന്നും അവർക്ക് വേണ്ടി ശബ്ദമുയർത്തി. പ്യൂപ്പിൾ വോയിസ് :) വെൽഡൺ !!

  ReplyDelete
 28. ജീവിതത്തില്‍ ആദ്യമായി നിങ്ങള്‍ കൈരളി ടി വി യെ അഭിനന്ടിച്ചല്ലോ. ഇനി മരിച്ചാലും വേണ്ടില്ല.

  ReplyDelete
 29. basheerka, ithonnu nokkoo. facebookil kanda comment - Sreechithran Mj
  ജോണ്‍ ബ്രിട്ടാസ് ഗൈല്‍ ട്രെഡ്വലുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാംഭാഗത്തില്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞതില്‍ കൂടുതലായൊന്നും തന്നെ ടെഡ്വല്‍ പറഞ്ഞിട്ടില്ല. എങ്കിലും അത്തരമൊരു ഇന്റര്‍വ്യൂവിനു പ്രാധാന്യമില്ലാതാവുന്നില്ല. കേരളത്തില്‍ നിന്നു പലമാദ്ധ്യമപ്രവര്‍ത്തകരും ട്രെഡ്വലുമായുള്ള മുഖാമുഖത്തിനു ശ്രമിച്ചതായി കേട്ടിരുന്നു. എന്നാല്‍ ആ ഇന്റര്‍വ്യൂവും കൃത്യമായി തന്റേതാക്കിയതിലുള്ള ബ്രിട്ടാസിന്റെ പത്രപ്രവര്‍ത്തകമികവും പ്രശംസനീയം തന്നെയാണ്.

  ഈ അഭിമുഖത്തില്‍, ഞാനാകെ ഒറ്റ ചോദ്യത്തിലും ഉത്തരത്തിലുമാണ് തങ്ങിനില്‍ക്കുന്നത്. “ ആശ്രമത്തിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ തന്നെ താങ്കള്‍ റേപ്പ് ചെയ്യപ്പെടുകയും അമ്മ അവിടെയുള്ള അനേകം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതായും താങ്കള്‍ അറിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് അപ്പൊഴേ പിരിഞ്ഞുപോന്നില്ല?” എന്ന് ബ്രിട്ടാസ് ചോദിക്കുന്നു. അമൃതഭക്തര്‍ പലവട്ടം എടുത്തുപയോഗിച്ച ചോദ്യായുധം. അതിന് ട്രെഡ്വലിന്റെ മറുപടി, “ ഞാന്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടിരുന്നു. ഞാന്‍ റേപ്പ് അനുഭവിച്ചപ്പൊഴും അപ്പുറത്ത് അമ്മയേക്കൂടാതെ എനിക്കു ജീവിക്കാനാവില്ല എന്ന തോന്നലുണ്ടായിരുന്നു. അമ്മ മറ്റു സന്യാസികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവര്‍ അല്ലെങ്കില്‍ വേറെ സ്ത്രീകളെ അന്വേഷിച്ചുപോയേക്കും, അതുപാടില്ല എന്നതുകൊണ്ട് ചെയ്യുന്ന സേവനമായിരിക്കാം എന്നു ഞാന്‍ കരുതി. അത്രകണ്ട് എന്റെ ചിന്തകളെ അവര്‍ ഹൈജാക്ക് ചെയ്തിരുന്നു.”

  ഈ ഉത്തരത്തില്‍ കേരളീയ അമൃതഭക്തരെയും കേരളത്തിന്റെ ഇത്തിരിവട്ടസംസ്കാരത്തിന്റെ മാത്രം വെളിച്ചത്തില്‍ ലോകത്തെ സമീപിക്കുന്നവര്‍ക്കും ഒട്ടും സംവേദനം ചെയ്യപ്പെടില്ല. കാരണം, വിദേശത്തിനിന്ന് ‘ജീവിതത്തിന്റെ അര്‍ത്ഥം തേടി’ ഇവിടെ എത്തിച്ചേരുന്ന പാശ്ചാത്യരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ വിരളമാണ്. അത്തരം മനുഷ്യരുടെ മനോഘടന നാം ആലോചിക്കുന്നതില്‍ നിന്ന് വളരെ വിഭിന്നമായ ഒന്നാണ്. ഏതെങ്കിലും നിലയിലുള്ള അരക്ഷിതാവസ്ഥയില്‍ നിന്നും സാഹചര്യങ്ങളുടെ പ്രേരണകളില്‍ നിന്നും ഒരു ‘സ്വയം അന്വേഷിക്കലി’ല്‍ എത്തിച്ചേരുന്ന ഒരുപാട് പാശ്ചാത്യര്‍ എത്തിച്ചേരുന്നൊരു സ്ഥലമാണ് ഇന്ത്യ. ഇന്ത്യന്‍ മിഥോളജിയും ഇന്ത്യന്‍ ആത്മീയതയുടെ ആത്മാവത്തയിലേക്കു ചുഴിഞ്ഞിറങ്ങാന്‍ പ്രേരിപ്പിക്കുന്ന രൂപഘടനയും വളരെ വേഗം പാശ്ചാത്യരെ ആകര്‍ഷിക്കും. ‘ആദരവ്’, ‘ഗുരു’, ‘സ്വാത്മാന്വേഷണം’ എന്നിവ പരസ്പരപൂരകങ്ങളായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഭാരതീയചിന്തയുടെ ഏതെങ്കിലും പൊടിപ്പുകള്‍ മതി, അവര്‍ ആകൃഷ്ടരാവാന്‍. അവര്‍ നല്‍കുന്ന സമര്‍പ്പണബുദ്ധിയെ വളരെ എളുപ്പം പറ്റിക്കാനാവുമെന്ന് വളരെ നേരത്തേ കണ്ടെത്തിയതാണ് അമൃതാനന്ദമയിയുടെ വിജയം.

  ReplyDelete
 30. bakki
  രണ്ടാം പ്രശ്നം റേപ്പ് ആണ്. റേപ്പ് എന്നത് ഒരിക്കലും പുരുഷന്‍ സ്വന്തം ലൈംഗികസുഖത്തിനായി മാത്രം നിര്‍വ്വഹിക്കുന്ന ഒന്നല്ല. കാമപൂരണത്തിലപ്പുറം ആണ്‍കോയ്മയുടെ അടയാളപ്പെടുത്തലായാണ് റേപ്പ് ഒരു പുരുഷക്രിയയായി നിലനില്‍ക്കുന്നത്. സ്ത്രീ പുരുഷനെ റേപ്പ് ചെയ്യാതിരിക്കുന്നത് ലോകത്തെമ്പാടുമുള്ള മുഴുവന്‍ സ്ത്രീകളും ലൈംഗികസംതൃപ്തിയില്‍ ആണെന്നുള്ളതു കൊണ്ടല്ല. സൂസണ്‍ ബ്രൗണ്‍മില്ലര്‍ എഴുതിയ ‘ Against our will : men, women and rape” എന്ന പുസ്തകം സാമൂഹികശാസ്ത്രപരമായി റേപ്പിന്റെ കാര്യകാരണങ്ങള്‍ പഠിക്കുന്നു. അധികാരത്തിന്റെ ഭാഗമായുള്ള അക്രമത്വരയുടെ പ്രത്യക്ഷമായാണ് പ്രസ്തുതപുസ്തകം റേപ്പിനെ വിലയിരുത്തുന്നത്. ബാലു എന്ന അമൃതസ്വരൂപാനന്ദ ഗൈല്‍ ട്രഡ്വലിനു നേരെ നടത്തിയ റേപ്പ് വിവരണങ്ങളിലൂടെ കടന്നുപോയാല്‍ നമുക്കു വ്യക്തമാവും, അവിടെയും ഇരയുടെ മുകളിലുള്ള അധീശത്വമാണ് കൃത്യമായും നിര്‍വ്വഹിക്കപ്പെടുന്നത്. മേല്‍ത്തട്ടില്‍ ‘അമ്മ’യും അതിനുതാഴെ അമ്മയുടേ ഏറ്റവുമടുത്ത സന്യാസിവൃന്ദവും പിന്നെ അതില്‍ നിന്നകന്ന് ഒരു വലിയ സന്യാസസമൂഹവും അതില്‍ നിന്നുമകന്ന് ലക്ഷക്കണക്കിനു ഭക്തരുമടങ്ങുന്ന ഈ ‘അമ്മവ്യവസ്ഥ’യുടെ ഹൈറാര്‍ക്കി ആണ് പ്രധാനവിഷയം. അവിടെയുള്ള അധീശ്വത്വം പ്രാധാന്യമര്‍ഹിക്കുന്നത് ഈ പോയന്റിലാണ്. അമൃതസ്വരൂപാനന്ദ ഇന്ന് അമൃതമഠത്തിന്റെ കീ പൊസിഷനില്‍ ഇരിക്കുന്നു. ലോകത്തെമ്പാടുമുള്ള അമൃതാനന്ദമയീമഠത്തിന്റെ ശാഖകളിലും അവയുടെ പ്രവര്‍ത്തനങ്ങളിലും ഇന്ന് അമൃതസ്വരൂപാനന്ദ എന്ന ‘ബാലു’വിന്റെ അധീശത്വം ഏതാണ്ടു പൂര്‍ണ്ണമാണ്. ആദ്യകാലം മുതല്‍ നിലനിന്ന റേപ്പുകളേയും അവയിലൂടെ സ്ഥാപിക്കപ്പെട്ട കീഴടങ്ങലും ഇനി വായിച്ചെടുക്കാന്‍ എളുപ്പമാണ്.

  മൂന്നാം പ്രശ്നം, ‘അമ്മ’യുടെ ലൈംഗികജീവിതത്തിന് ട്രെഡ്വല്‍ കണ്ടെത്തിയ അന്നത്തെ ന്യായമാണ്. അതു തികച്ചും സ്വാഭാവികമാണ്. ‘ഗുരു’ അഥവാ ‘യജമാനസ്വരൂപം’ ആയി ഒരാള്‍ അവരോധിക്കപ്പെട്ടുകഴിഞ്ഞാല്‍ അയാളുടെ/അവളുടെ ഏതു കുല്‍സിതപ്രവൃത്തികള്‍ക്കും ന്യായം മനസ്സുനിര്‍മ്മിക്കും. പ്രത്യേകിച്ചും പാശ്ചാത്യലോകത്തു നിന്ന് നമ്മുടെ നാട്ടിലെ ‘ഗുരു- ശിഷ്യ’ ഇമേജിലേക്ക് പറിച്ചു നടപ്പെട്ട ഒരു സ്ത്രീ.

  ഏതായാലും, ഇന്നുവരെ പണിതുയര്‍ത്തിയ ചില്ലുകൊട്ടാരത്തില്‍ കല്ലുകള്‍ വീഴുകയാണ്. പൊട്ടിത്തകര്‍ന്നാല്‍ മലയാളിക്കു കൊള്ളാം. അല്ലെങ്കില്‍ ആ സ്ത്രീയുടെ കാലശേഷം ശബരിമല തീര്‍ത്ഥാടനം പോലുള്ള തീര്‍ത്ഥാടനം വരെ അമൃതമഠത്തിലേക്കു നടന്നേക്കും. അതിനും മലയാളിയെ കിട്ടുകയും ചെയ്യും. Sreechithran Mj

  ReplyDelete
  Replies
  1. ഈ വിഷയത്തിലെ ഏറെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളാണ് Sreechithran Mj എഴുതിയിരിക്കുന്നത്. ഇതിവിടെ പങ്കു വെച്ച താങ്കൾക്കും നന്ദി.

   Delete
 31. സ്വാധീനിക്കാന്‍ അമ്മ ശ്രമിച്ചതിനെ ഒളിക്യാമറ യില്‍ പകര്‍ത്തി ലോകത്തിനു മുമ്പില്‍ എത്തിച്ച സഖാവ് വിജേഷിന്റെ ധീരതയോളം പോലും അഭിനന്ദനം അര്‍ഹിക്കുന്നില്ല ബ്രിട്ടാസിന്റെ ഈ അഭിമുഖം...
  ഗയില്‍ പുസ്തകത്തിലൂടെ പറഞ്ഞത് ഒന്ന് കൂടി മാര്‍കറ്റ്‌ ചെയ്യുവാന്‍ ഒരു മാധ്യമം അവര്‍ അന്വേഷിക്കുകയിരുന്നു......
  ചുരുക്കിപ്പറഞ്ഞാല്‍ മാര്‍കറ്റില്‍ വില്‍ക്കാന്‍ വെച്ചത് കൈരളിയും ബ്രിടാസും നേരത്തെ സ്വന്തമാക്കി...

  ReplyDelete
  Replies
  1. അത് സത്യം ... എന്തായാലും ഒരു ചാനല്‍ m d എന്ന നിലക്ക് നല്ല പെര്‍ഫോമന്‍സ് തന്നെ ...

   Delete
 32. മഠത്തിലെ രണ്ടാം നമ്പര്‍ ആസാമിയുടെ പൂര്‍വാശ്രമത്തെ പറ്റി ഒരു investigation report ഒപ്പിക്കാന്‍ പറ്റുമോ അയാള്‍ ഒരു മണല്‍ മാഫിയ ലീഡര്‍ ആയിരുന്നു എന്ന് കേള്‍ക്കുന്നു

  ReplyDelete
 33. സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും. കിഴങ്ങന്‍മാര്‍ കണ്ടു പഠിക്കട്ടെ !

  ReplyDelete
 34. spreding sex vires all over the world

  ReplyDelete
 35. Nammude Kaalidasan evideppoi!!! chorinjukondu varenda samayam kazhinjalloo

  ReplyDelete
  Replies
  1. മൂഷികൻ‌March 8, 2014 at 1:49 PM

   ആരെങ്കിലും കയ്യും കാലും തല്ലിയൊടിച്ചു ബെഡ് റെസ്റ്റിൽ ആയിരിക്കും...

   Delete
  2. തല്ലിയൊടിക്കണമെന്നു തോന്നുന്ന ജന്മങ്ങളൊക്കെ രാത്രി കാഷ്മീരിലേക്ക് റിക്രൂട്ട്മെന്റും  പകല്‍ കോണിക്ക് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കലുമൊക്കെ ആയി ബിസിയല്ലെ. അതുകൊണ്ട് ഏതായാലും ഇത്തവണ രക്ഷപ്പെട്ടു. ന്റെ റബ്ബെ.

   ബ്രിട്ടാസ് നടത്തിയത് മാദ്ധ്യമ പ്രവര്‍ത്തനം തന്നെ. സാമൂഹ്യ ബോധമുള്ള മാദ്ധ്യമ പ്രവര്‍ത്തനം. പക്ഷെ പത്ര ലേഖകനാണെന്നു പറഞ്ഞ് ഗോസിപ്പെഴുതി വിടുന്നതാണ്, മാദ്ധ്യമ പ്രവര്‍ത്തനം ​എന്നു കരുതി ഇരുന്നവര്‍ക്കൊക്കെ ആദ്യമായി എന്താണു മാദ്ധ്യമ പ്രവര്‍ത്തനം എന്നു മനസിലായതില്‍ സന്തോഷം.

   ഗെയ്‌ലിന്റെ പുസ്തകത്തില്‍ പറഞ്ഞതിനപ്പുറം  മറ്റൊന്നും ഇപ്പോള്‍ അവര്‍ പറഞ്ഞിട്ടില്ല. പൊതു സമൂഹത്തെ ബാധിക്കുന്ന ഒന്നിനേക്കുറിച്ചും ബ്രിട്ടാസ് ചോദിച്ചുമില്ല. സുധാമണിയുടെയും  മറ്റും വഴി വിട്ട ലൈംഗിക ബന്ധം പൊതുസമൂഹത്തെ യാതൊരു തരത്തിലും ബാധിക്കുന്നതുമല്ല. ഗെയ്‌ല്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടതാണെങ്കില്‍ അതിനു നടപടി എടുക്കേണ്ടത് കേരളം ഭരിക്കുന്ന യു ഡി എഫാണ്. കുഞ്ഞാലിയും ഗണേശനുമൊക്കെ അംഗമായ യു ഡി എഫ്. അവര്‍ എന്തെങ്കിലും ചെയ്യുമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ ആരും കരുതുന്നില്ല.

   പക്ഷെ ഇപ്പോള്‍ മറ്റൊന്ന് വന്നിട്ടുണ്ട്. തന്റെ വെളിപെടുത്തലുകള്‍ അറിഞ്ഞാല്‍ കേരള രാഷ്ട്രീയത്തിനു താങ്ങാന്‍ പറ്റില്ല എന്നാണ്, സരിത പറയുന്നത്. ആണുങ്ങളായ പത്ര പ്രവര്‍ത്തകര്‍ക്ക് അവരുടെ ഒരു അഭിമുഖം സംഘടിപ്പിച്ച് ഇപ്പോള്‍ ആര്‍ക്കും അറിയാത്ത ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്താക്ക്. അതാണ്, ആണത്തമെന്നൊക്കെ പറയുനത്.

   വര്‍ഷങ്ങളായി ഗെയ്‌ല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും, ഇപ്പോള്‍ ഒരു പുസ്തക രൂപത്തില്‍ പുറത്തുവന്നതുമായ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി പറയിപ്പിക്കുന്നതില്‍ ഞാന്‍ പുതുമ ഒന്നും കാണുന്നില്ല. മൂഷികര്‍ക്കും മാര്‍ജാരര്‍ക്കും,ശ്വാനന്‍മാര്‍ക്കും അതൊക്കെ ആഘോഷിക്കാം.

   Delete
 36. ഏഷ്യാനെറ്റില്‍ നിന്നും എന്തുകൊണ്ടാണ് പ്രധാനപെട്ട എല്ലാ ജെര്‍ണളിസ്ടുകളും ചാടുന്നത് എന്നതിന്റെ കാരണം ബ്രിടാസ് തെളിയിച്ചു. സ്വതത്രമായി പത്രപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്ന ചാനലുകള്‍ കേരളത്തില്‍ തുടരെ തുടരെ വരുന്നത് ഒരാശ്വാസം തന്നെയാണ്.

  ReplyDelete
 37. ഇന്റർവ്യൂ സംപ്രേഷണം നിർത്തിയില്ലെങ്കിൽ കോടതി കയറ്റുമെന്ന് അമ്മ.. കോടതി പത്തെണ്ണം കയറിയാലും സംപ്രേഷണം നിർത്താൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് കൈരളി :)

  ReplyDelete
 38. വെൽഡൺ വള്ളിക്കുന്നേ! :)

  ReplyDelete
 39. ബ്രിട്ടാസിന്റെ ഇമേജ് തിരികെ കൊണ്ടുവരാൻ ഈ അഭിമുഖം തീർച്ചയായും ഉപകരിക്കും... കൈരളിയുടെ സിഗ്‌നൽ വീക്കായതു കൊണ്ട് അഭിമുഖം കാണുവാൻ സാധിച്ചില്ല... നെറ്റിൽ ലഭ്യമാണോ എന്ന് നോക്കട്ടെ...

  ആശംസകൾ ബഷീർ...

  ReplyDelete
 40. marvellous interiew ...........congrats........

  ReplyDelete
 41. വെളിപാടുകളിൽ നിന്നും പുറന്തള്ളപ്പെടുന്നത് സുധാമണി എന്ന സ്ത്രീയുടെ ജീവിത നിഴൽ നാടകങ്ങളാണ്. അവരിൽ ദൈവത്തെ കണ്ടെത്തുന്നവർ അല്ലെങ്കിൽ ഗുരുവിനെ കണ്ടെത്തുന്നവർ ;............... ഞാൻ ലജ്ജിക്കുന്നു........... സ്വയം തിരിച്ചറിവ് കൈമോശം വന്നവർ.അതിൽ വിദ്യാസമ്പന്നരായ അഡ്വ: രാം കുമാർ മാരും ജസ്റ്റീസ് ഡി . ശ്രീദേവി മാരും നിറഞ്ഞിരിക്കുന്നു.... കഷ്ട്ടമല്ല. വെറും കാഷ്ട്ടം.

  ReplyDelete
  Replies
  1. ആള്‍ദൈവഭക്തി എന്നാല്‍ ഒരുതരം അടിമത്തം തന്നെയെന്നതിന് വേറെ ദൃഷ്ടാന്തമെന്തിന്. ഈ രാം കുമാറും ശ്രീദേവിയുമൊക്കെ പോരേ?

   Delete
 42. Karl Marx, the God of Brittas and BAsheer sexually abused his servant maid and made her pregnent.She was probaly not more than 20 years of age and Comrade was 50+. And then when it became 'evident' the God requested this assistand god, Frederic Engels to own the responsibility, the way Jayarajans asked K.C.Ramachandran to own the responsibility of murdering T.P. So what? We must see whether Pinarayi will resign when the vote share of CPM will be an all time low this time.

  "If Engels were the father, or had taken the rap for Karl, this story would surely have surfaced at some point in the émigré community, since spiteful gossips abounded. Indeed Engels was quite capable of dishing up that sort of thing himself. Writing to Marx in 1846 about their communist contacts near Paris, Engels indulged himself in ribaldry: ‘The best of it is that in the house ... there are 2 women, 2 men, several children, one of them dubious, and despite all this not a thing happens there. They don’t even practise pederasty’ (38 CW 55)."

  from http://marxmyths.org/terrell-carver/article.htm

  ReplyDelete
  Replies
  1. "Karl Marx, the God of Brittas and BAsheer".. ha..ha.

   Delete
 43. ഗെയില്‍ കളവ് പറയുകയാണെന്ന് തോന്നിയില്ല.ബ്രിട്ടാസിന്റെ അഭിമുഖം ഇഷ്ടപ്പെട്ടു.അയാള്‍ക്ക് ഗെയിലിനെക്കൊണ്ട് സത്യം പറയിപ്പിക്കണം.അതേ സമയം വള്ളിക്കാവിലെ അമ്മയ്ക്ക് എതിരാണെന്ന് തോന്നുകയും അരുതു. നല്ല മെയ് വഴക്കം കാഴ്ച്ച വെച്ചു.

  ReplyDelete
 44. ഇനിയിപ്പോള് കൈരളി ടിവിയാണ് ബിബിസിയേക്കാള് വലുതെന്നും ബ്രിട്ടാസ് ധീരനെന്നുമുള്ള പോസ്റ്റുുകള് കൊണട് ഫേസ്ബുക്ക് നിറയും ഷുവര്

  ReplyDelete
 45. https://www.facebook.com/groups/259645197531135/270975676398087/?notif_t=group_comment_reply

  ഈ കമന്റ്‌ അപ്പ്രൂവ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഇത് ഒരു പരസ്യം അല്ല, ബ്ലോഗുകളും വിവിധ ബ്ലോഗുകളില്‍ കൊമ്മേന്റുകളും എഴുതുന്ന ആളുകളെ ഒരു പ്ലാട്ഫോര്മില്‍ എത്തിക്കാനുള്ള ഒരു എളിയ ശ്രമം!

  ReplyDelete
  Replies
  1. https://www.facebook.com/groups/259645197531135/

   അശ്ലീല / വര്‍ഗീയ ചുവ ഇല്ലാത്ത ബ്ലോഗുകള്‍, പത്രവാര്‍ത്തകള്‍, നിരീക്ഷണങ്ങള്‍ അതിലെ കമന്റുകള്‍ എന്നിവ ഇവിടെ ഷെയര്‍ ചെയ്യാവുന്നതാണ്!

   വ്യക്തിപരമായ ആക്രമണങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്!

   ആശയ സംവാദം, നേരംപോക്ക് ഇത് മാത്രം ആണ് ഉദ്ദേശിക്കുന്നത്.

   Delete
 46. മൂഷികൻMarch 9, 2014 at 8:54 AM

  നല്ല തീരുമാനം..... മൊതല മുതലാളി മുതലകളെ വിറ്റൊഴിക്കുന്നു... മൊതലാളിയുടെ വെകളിതരങ്ങളിൽ പണിയെടുത്തിരുന്ന കമന്റ് തൊഴിലാളികൾ പണിയില്ലാതെ ചൊറിയും കുത്തി വീട്ടിലിരിക്കുന്ന സമയത്ത് അവര്ക്കൊരു പണിയാകുമല്ലോ....

  ReplyDelete
 47. അല്ലാ ഒരു സംശയം ദേശീയ പ്രസിഡന്റാണ് അയമു സായിപ് സംസ്ഥാന പ്രസിഡന്റാണ് തങ്ങള് അപ്പോ ഇതാണെന്റെ സംശയം എന്തിനാണ് തങ്ങളുടെ കാല് അയമു സായിപ്പ് പിടിക്കണേ ?????????രണ്ട് സീറ്റുല്ലേയുള്ളൂ പിന്നെങ്ങനെ യുവാക്കള്ക്കു സീറ്റു നല്കുമെന്ന് അയമദ് സായിപ്പ്...ശരിക്കും യുവാക്കള്ക്കെന്തിനാണ് സീറ്റ് അവര് ചാവേറുകളല്ലേ

  ReplyDelete
 48. എന്റെ പേര് അയമ്മദ് സായിപ്പ് പാറമടയിലായിരുന്നു... ഛെ പാര്ലമെന്റിലായിരുന്ന് പണി കാലംകുറേയായി പല പണികളും ചെയ്ത് വിവരം എന്താണന്നറിയാത്ത ചാവേറുകളായ അണികളെ പറ്റിച്ചും കുടുംബത്തെ പോറ്റി വരികയായിരുന്നു അതിനിടയിലാണ് ഇലക്ഷന് വരുന്നത് ഇത്തവണ സീറ്റില്ലെന്ന് പറഞ്ഞ് കുഞ്ഞാപ്പ ഞമ്മളെ ബേജാറാക്കണ്ത് ന്നെ നാറ്റിക്കല്ല് ഇക്ക് വെറെ ഒരു പണീം അറിയൂല ഞമ്മന്റെ പാര്ട്ടിക്ക് 2 സീറ്റേയുള്ളൂ അത് ചാവേരുകളായ അണികള്ക്ക് കൊടുത്ത് എന്നെ വഴിയാധാരമാക്കരുത് .....കരുണയുള്ളവരുടെ കനിവും കാത്ത് !!!!!!!!!!!!

  ReplyDelete
 49. http://malayalam.oneindia.in/news/kerala/gail-tredwell-s-book-edited-by-ghost-writer-who-propagate-against-amma-118876.html

  ReplyDelete
 50. ബിജു രാധാകൃഷ്ണനുമായി പീപ്പിള്‍ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിന് അടുപ്പമുണ്ടെന്നു സംശയിക്കുന്നു. ബിജുവിനു വേണ്ടി അദ്ദേഹം തന്നെ ബ്ലാക്‌മെയില്‍ ചെയ്യുന്ന രീതിയില്‍ സംസാരിച്ചു. പിന്നീട് പല തവണ അദ്ദേഹം വിളിച്ചു. ഒരിക്കല്‍ നേരില്‍ കണ്ടിരുന്നു. സോളാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാനും ബ്രിട്ടാസ് വിളിച്ചിരുന്നു. എന്നാല്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞു പിന്‍മാറുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.

  ReplyDelete
  Replies
  1. ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

   Delete
 51. മാധ്യമങ്ങള്ക്കെതിരെ കേസ് മാധ്യമം,റിപ്പോര്ട്ടര്, ഇന്ത്യാവിഷന്, കൈരളി പിന്നെ തീവ്രവാദപ്രവര്ത്തനത്തിലൂടെ കുപ്രസിദ്ധമായ തേജസ് ഇവയ്ക്കെതിരെയാണ് കേസ് ന്തായാലും തേജസ്സിനതു വേണം അതു നിരോധിക്കണം രാജ്യ നന്മയ്ക്ക്

  ReplyDelete
 52. ജോണ്‍ ബ്രിട്ടാസ് പറയുന്നു: അഭയ കേസിൽ നാർക്കോ അനാലിസിസ് സി ഡി പുറത്ത് വിട്ടപ്പോൾ ഞാൻ കത്തോലിക്കാ സഭക്കെതിരെ നീങ്ങുകയാണെന്ന് ആരും പറഞ്ഞില്ല. തിരുകേശ വിവാദമുണ്ടായപ്പോൾ എത്രയോ ദിവസം ഞങ്ങളത് ചർച്ച ചെയ്തു. അന്നാരും മമ്മൂട്ടിയുടെ ജാതി ചോദിച്ചില്ല. അമൃതാനന്ദമയി മഠത്തെക്കുറിച്ച ഒരു വാർത്ത‍ റിപ്പോർട്ട്‌ ചെയ്യുമ്പോൾ എന്ത് കൊണ്ട് അതിനെ വർഗീയമായി ചിത്രീകരിക്കുന്നു എന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഗൗരവത്തോടെ ചിന്തിക്കണം - ('മറുനാടൻ മലയാളി'ക്ക് നല്കിയ അഭിമുഖം). കേരളീയ പൊതുസമൂഹം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ട ഒരു വിഷയത്തെക്കുറിച്ചാണ് ബ്രിട്ടാസ് സൂചിപ്പിച്ചത്. ആരോപണങ്ങളും വിമർശനങ്ങളും ഉയരുമ്പോൾ ജാതിയും മതവും തിരിച്ച് പ്രതിരോധിക്കാൻ ഇറങ്ങുന്ന ഒരു സംസ്കാരം കേരളത്തിൽ വേരു പിടിക്കുന്നത്‌ എത്ര മാത്രം അപകടകരമാണ്. മതവികാരം വ്രണപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ട് അത്തരമൊരു പ്രവണതക്ക് വളം വെച്ച് കൊടുക്കാൻ നമ്മുടെ കോടതികളും മുന്നോട്ട് വരുന്നത് കാണുമ്പോൾ ഇരുട്ട് പരക്കുന്ന ഒരു ഭാവിയെക്കുറിച്ച് ആകുലപ്പെടാതെ വയ്യ.

  ReplyDelete
  Replies
  1. Enna avanodu, sister jesmide oru interview edukkan para..avaru book keralathil publish cheythitundallo..

   Delete
 53. വള്ളിക്കുന്നിനെയും കൂട്ടു പ്രതി ആക്കുമോ

  ReplyDelete
 54. ഇയാൾ ഇത്ര വലിയ പത്രപ്രവർത്തകൻ ആണ് എന്ന് പറയുവാൻ മത സഹിഷ്ണുത ഇല്ലാത്ത ചില ആളുകൾക്ക് മാത്രമേ കഴിയു. അല്ലെങ്ങിൽ ലക്ഷങ്ങൾ ചിലവാക്കി അവിടെ പോയി ഒരു ഇന്റർവ്യൂ എടുത്തത് എന്ത് ഉദ്ദേശത്തിൽ ആണ് എന്ന് സാമാന്യ ഭുദ്ധി ഉള്ളവര്ക്ക് മനസിലാകും. ഗെയില്‍ ട്രെഡ്ബലിന്റെ ഇപ്പോഴത്തെ മതം ഏതാണ് എന്ന് അറിയുക. അവർ വീണ്ടും ക്രിസ്തു മതം സ്വീകരിച്ചു. അവർ പറയുന്ന പലകാര്യങ്ങളും യുക്തമായ രീതിയിൽ ഉള്ളതല്ല, ഉദാഹരണതിനു സാമ്പത്തിക തിരിമറികൾ നടക്കുന്നു എന്ന്, ആരു നടത്തുന്നു അല്ലെങ്കിൽ നടത്തിയ ആൾ ആ സമ്പത്ത് എന്ത് ചെയ്തു ഇതൊന്നും അല്ലങ്ങിൽ ഇതിനൊന്നും വ്യക്തമായ ഉത്തരം ഇല്ല, . മറ്റ് പ്രധാനപെട്ട കാര്യം അമേരിക്കയിലും ആസ്ട്രേലിയയിലും മാതാ അമൃതനന്ദ മയിക്കുള്ള ജനസമ്മതിയും ഒരു പാട് പേർ ഈ മഠത്തിൽ അംഗങ്ങൾ ആയികൊണ്ടിരിക്കുകയും പലരും വലിയ തുകകളും സ്വത്തുക്കളും സംഭാവന ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നു, ഇതിന് ഉൾകൊള്ളുവാൻ പലര്ക്കും കഴിയുന്നില്ല. അതിന്റെ പ്രതിഫലനം ആണ് 20 വർഷങ്ങൾ കഴിഞ്ഞു ഗെയില്‍ ട്രെഡ്ബലിനു ഇങ്ങനെ ഒരു പുസ്തകം ഇറക്കേട്ണ്ടി വന്നത് . അവർ തന്നെ പറയുന്നു18 വയസു തികയുന്നതിനു മുൻപേ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചതാണ് എന്ന് അതാണ് അവരുടെ ബാക്ക്ഗ്രൌണ്ട് . പിന്നീട് ഒരുപാടു നാളുകൾക്ക്‌ ശേഷം ആണ് അവർ അമൃതനന്ദ മഠത്തിൽ ചേരുന്നത്. മഠത്തിന്റെ പ്രത്യേകത അവിടെ അഭയം അഭ്യർഥിച്ചു വരുന്നവരെ ഒരു കാരണവശാലും മടക്കി അയക്കില്ല എന്നുള്ളതാണ് അത്പോലെ തന്നെ എപ്പോൾ വേണമെങ്കിലും വിട്ടു പോകാം. അവർ പറയുന്നു അവിടെ ചെന്ന് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അവര്ക്ക് അവിടുത്തെ രീതികൾ ഉൾകൊള്ളാൻ കഴിയാതായി തുടങ്ങി എന്ന് എന്നിട്ടും എന്തുകൊണ്ടാണ് ഗെയില്‍ ട്രെഡ്ബൽ ഗായത്രി എന്നാ പേര് സ്വീകരിച്ചു വർഷങ്ങളോളം അവിടെ കഴിഞ്ഞത് ? . എന്തുകൊണ്ടാണ് മാതാ അമൃതനന്ദമയി മഠം ഇത്ര ലോകത്തെല്ലായിടത്തും ഇത്ര മേൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു ? അതിനുള്ള ഏറ്റവും വലിയ ഉത്തരം വർഷങ്ങൾ ആയി അവർ ചെയ്തു കൊണ്ടിരിക്കുന കാരുണ്യ പ്രവർത്തനങ്ങൾ തന്നെ ആണ് അത് ഇന്ത്യയിൽ മാത്രം അല്ല .1- 1992 മഹാരാഷ്ട്രയിലെ ലത്തൂർ ഭൂമികുലുക്കം ഉണ്ടായപ്പോൾ സാമ്പത്തിക സഹായം കൊടുക്കുകയും ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തു 2-ഗുജറാത്തിൽ 2001 ഭൂമികുലുക്കം ഉണ്ടായപ്പോൾ 1200 വീടുകൾ ഉണ്ടാക്കി കൊടുത്തു. 2004 സുനാമി ഉണ്ടായപ്പോൾ ഇന്ത്യയിലും ശ്രീലങ്കയിലും കൂടെ 23 മില്യണ്‍ US ഡോളർ ആണ് മഠം ചിലവഴിച്ചത്. 2005 അമേരിക്കയിലെ കത്രിന കൊടുംകാറ്റു നാശം അവിടെ ഒരു മില്യണ്‍ us ഡോളർ ആണ് കൊടുത്തത് കൂടാതെ ഭക്ഷണവും വസ്ത്രങ്ങളും. 2008 ലെ ബീഹാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 2 കോടി രൂപയുടെ സാമ്പത്തിക സഹായവും 100 മെഡിക്കൽ കാമ്പ് 2 മാസത്തോളം സൗജന്യമായി മരുന്നുകളും നല്കിയിരിന്നു. ജപ്പാനിൽ കഴിഞ്ഞ തവണ ഉണ്ടായ ഭൂമികുലുക്കത്തിൽ വീട് നഷ്ട്ടപെട്ടവര്ക്കായി 100 വീടുകൾ നിർമ്മിച്ച്‌ കൊണ്ടിരിക്കുന്നു. ഇയാൾ ആദ്യം പോയി അന്യേഷികേണ്ടത് 3 സംസ്ഥാനങ്ങളിൽ മാത്രം ഉള്ള പാവപെട്ടവരുടെ പാർട്ടി എന്ന് പറഞ്ഞു നടക്കുന്ന കമ്മുനിസ്റ്റ്‌ കാരുടെ ഇന്ത്യയിലെ ബാങ്ക് ബാലൻസ് 800 കോടി രൂപയ്ക്കു മുകളിൽ മറ്റു ആസ്തികൾ വേറെ ഇത് എങ്ങനെ ഉണ്ടായി എന്നാണ് അതിൽ നിന്നും എത്ര രൂപ അവർ പവപെട്ടവർക്ക് ചിലവാക്കിയിട്ടുണ്ട് എന്നും ആണ് . അല്ലെങ്കിൽ കോണ്‍ഗ്രസ്‌ കാർക്ക് ബാങ്ക് ബാലൻസ് 1200 കോടി രൂപയ്ക്കു മുകളിൽ എങ്ങിനെ എത്തി അതുകൊണ്ട് അവർ എന്തെല്ലാം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്?, മുസാഫിർ കലാപബാധിതരുടെ പേര് പറഞ്ഞു പണം പിര്ച്ചു ലീഗ് ഹൌസിൽ വച്ച് പങ്കിട്ടെടുത്ത മുസ്ലിം ലീഗ്കാരുടെ അടുത്ത് പോയി അവരെ ഇന്റർ വ്യൂ ചെയ്യത് എത്ര പണം ആണ് പിരിചെടുതത് എന്നുള്ള കണക്കു ഇയാളുടെ ചാനലിൽ കാണിക്കാൻ പറയു എങ്കിൽ ഞങ്ങൾ പറയാം ഇയാൾ മിടുക്കൻ ആണ് എന്ന് .

  ReplyDelete
  Replies
  1. onnu podo... vyebhicharam ithinekkal anthassa

   Delete
  2. ഇയാൾ ഇത്ര വലിയ പത്രപ്രവർത്തകൻ ആണ് എന്ന് പറയുവാൻ മത സഹിഷ്ണുത ഇല്ലാത്ത ചില ആളുകൾക്ക് മാത്രമേ കഴിയു. അല്ലെങ്ങിൽ ലക്ഷങ്ങൾ ചിലവാക്കി അവിടെ പോയി ഒരു ഇന്റർവ്യൂ എടുത്തത് എന്ത് ഉദ്ദേശത്തിൽ ആണ് എന്ന് സാമാന്യ ഭുദ്ധി ഉള്ളവര്ക്ക് മനസിലാകും. ഗെയില്‍ ട്രെഡ്ബലിന്റെ ഇപ്പോഴത്തെ മതം ഏതാണ് എന്ന് അറിയുക. അവർ വീണ്ടും ക്രിസ്തു മതം സ്വീകരിച്ചു. അവർ പറയുന്ന പലകാര്യങ്ങളും യുക്തമായ രീതിയിൽ ഉള്ളതല്ല, ഉദാഹരണതിനു സാമ്പത്തിക തിരിമറികൾ നടക്കുന്നു എന്ന്, ആരു നടത്തുന്നു അല്ലെങ്കിൽ നടത്തിയ ആൾ ആ സമ്പത്ത് എന്ത് ചെയ്തു ഇതൊന്നും അല്ലങ്ങിൽ ഇതിനൊന്നും വ്യക്തമായ ഉത്തരം ഇല്ല, . മറ്റ് പ്രധാനപെട്ട കാര്യം അമേരിക്കയിലും ആസ്ട്രേലിയയിലും മാതാ അമൃതനന്ദ മയിക്കുള്ള ജനസമ്മതിയും ഒരു പാട് പേർ ഈ മഠത്തിൽ അംഗങ്ങൾ ആയികൊണ്ടിരിക്കുകയും പലരും വലിയ തുകകളും സ്വത്തുക്കളും സംഭാവന ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നു, ഇതിന് ഉൾകൊള്ളുവാൻ പലര്ക്കും കഴിയുന്നില്ല. അതിന്റെ പ്രതിഫലനം ആണ് 20 വർഷങ്ങൾ കഴിഞ്ഞു ഗെയില്‍ ട്രെഡ്ബലിനു ഇങ്ങനെ ഒരു പുസ്തകം ഇറക്കേട്ണ്ടി വന്നത് . അവർ തന്നെ പറയുന്നു18 വയസു തികയുന്നതിനു മുൻപേ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചതാണ് എന്ന് അതാണ് അവരുടെ ബാക്ക്ഗ്രൌണ്ട് . പിന്നീട് ഒരുപാടു നാളുകൾക്ക്‌ ശേഷം ആണ് അവർ അമൃതനന്ദ മഠത്തിൽ ചേരുന്നത്. മഠത്തിന്റെ പ്രത്യേകത അവിടെ അഭയം അഭ്യർഥിച്ചു വരുന്നവരെ ഒരു കാരണവശാലും മടക്കി അയക്കില്ല എന്നുള്ളതാണ് അത്പോലെ തന്നെ എപ്പോൾ വേണമെങ്കിലും വിട്ടു പോകാം. അവർ പറയുന്നു അവിടെ ചെന്ന് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അവര്ക്ക് അവിടുത്തെ രീതികൾ ഉൾകൊള്ളാൻ കഴിയാതായി തുടങ്ങി എന്ന് എന്നിട്ടും എന്തുകൊണ്ടാണ് ഗെയില്‍ ട്രെഡ്ബൽ ഗായത്രി എന്നാ പേര് സ്വീകരിച്ചു വർഷങ്ങളോളം അവിടെ കഴിഞ്ഞത് ? . എന്തുകൊണ്ടാണ് മാതാ അമൃതനന്ദമയി മഠം ഇത്ര ലോകത്തെല്ലായിടത്തും ഇത്ര മേൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു ? അതിനുള്ള ഏറ്റവും വലിയ ഉത്തരം വർഷങ്ങൾ ആയി അവർ ചെയ്തു കൊണ്ടിരിക്കുന കാരുണ്യ പ്രവർത്തനങ്ങൾ തന്നെ ആണ് അത് ഇന്ത്യയിൽ മാത്രം അല്ല .1- 1992 മഹാരാഷ്ട്രയിലെ ലത്തൂർ ഭൂമികുലുക്കം ഉണ്ടായപ്പോൾ സാമ്പത്തിക സഹായം കൊടുക്കുകയും ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തു 2-ഗുജറാത്തിൽ 2001 ഭൂമികുലുക്കം ഉണ്ടായപ്പോൾ 1200 വീടുകൾ ഉണ്ടാക്കി കൊടുത്തു. 2004 സുനാമി ഉണ്ടായപ്പോൾ ഇന്ത്യയിലും ശ്രീലങ്കയിലും കൂടെ 23 മില്യണ്‍ US ഡോളർ ആണ് മഠം ചിലവഴിച്ചത്. 2005 അമേരിക്കയിലെ കത്രിന കൊടുംകാറ്റു നാശം അവിടെ ഒരു മില്യണ്‍ us ഡോളർ ആണ് കൊടുത്തത് കൂടാതെ ഭക്ഷണവും വസ്ത്രങ്ങളും. 2008 ലെ ബീഹാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 2 കോടി രൂപയുടെ സാമ്പത്തിക സഹായവും 100 മെഡിക്കൽ കാമ്പ് 2 മാസത്തോളം സൗജന്യമായി മരുന്നുകളും നല്കിയിരിന്നു. ജപ്പാനിൽ കഴിഞ്ഞ തവണ ഉണ്ടായ ഭൂമികുലുക്കത്തിൽ വീട് നഷ്ട്ടപെട്ടവര്ക്കായി 100 വീടുകൾ നിർമ്മിച്ച്‌ കൊണ്ടിരിക്കുന്നു. ഇയാൾ ആദ്യം പോയി അന്യേഷികേണ്ടത് 3 സംസ്ഥാനങ്ങളിൽ മാത്രം ഉള്ള പാവപെട്ടവരുടെ പാർട്ടി എന്ന് പറഞ്ഞു നടക്കുന്ന കമ്മുനിസ്റ്റ്‌ കാരുടെ ഇന്ത്യയിലെ ബാങ്ക് ബാലൻസ് 800 കോടി രൂപയ്ക്കു മുകളിൽ മറ്റു ആസ്തികൾ വേറെ ഇത് എങ്ങനെ ഉണ്ടായി എന്നാണ് അതിൽ നിന്നും എത്ര രൂപ അവർ പവപെട്ടവർക്ക് ചിലവാക്കിയിട്ടുണ്ട് എന്നും ആണ് . അല്ലെങ്കിൽ കോണ്‍ഗ്രസ്‌ കാർക്ക് ബാങ്ക് ബാലൻസ് 1200 കോടി രൂപയ്ക്കു മുകളിൽ എങ്ങിനെ എത്തി അതുകൊണ്ട് അവർ എന്തെല്ലാം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്?, മുസാഫിർ കലാപബാധിതരുടെ പേര് പറഞ്ഞു പണം പിര്ച്ചു ലീഗ് ഹൌസിൽ വച്ച് പങ്കിട്ടെടുത്ത മുസ്ലിം ലീഗ്കാരുടെ അടുത്ത് പോയി അവരെ ഇന്റർ വ്യൂ ചെയ്യത് എത്ര പണം ആണ് പിരിചെടുതത് എന്നുള്ള കണക്കു ഇയാളുടെ ചാനലിൽ കാണിക്കാൻ പറയു എങ്കിൽ ഞങ്ങൾ പറയാം ഇയാൾ മിടുക്കൻ ആണ് എന്ന് .

   Delete
  3. Mr. Brittas and the Kairali TV has scooped downed to a level that no respected journalist would ever want to go. It is not called journalism, rather it is called intellectual rapism. People with an ounce of intelligence can very clearly understand that "controversy and sex sells." Poor woman after several years and after receiving star status and unlimited hospitality in the Mutt for a number of years, it is more like spitting in the plate you eat. If something were wrong, how come she continued to stay at the Mutt for a very long time? Why she did not leave or make a secret complaint to a media person like Mr. Brittas?? People of Kerala are much more intelligent that Mr. Brittas and his handlers....!!! What a pathetic fall of a Journalist and TV Company from Hero to Zeroooos.

   Delete
 55. The respective communities were showing the similar kind of attitude in the case of Abhaya Case,Sister Jesmi etc,Thru Kesava Vivadam and Marriage age. Not sure why Britas and Vallikkunnu is not pointing out that.

  Also in one of the semitic religion , the custom of announcing died people as "Saint" is also based of certain "holy" or "wonders" they have performed!!!They are also renowned for performing "wonders" what an "Al Daivam" used to perform!!!

  At the same time, most of the semitic religions seemed to be established by this kind of " Al Daivams"...They had the same kind of "velipad"/"uranju thullal" in a different social environment

  If social and visual media would have been there before 1500 years or 2000 years atleast2 semitic religions would not have been formed

  ReplyDelete
 56. ഈ ഒരു ശുഷ്കാന്തി നാലര വയസ്സുള്ള കുഞ്ഞിനെ പീടിപ്പിച്ച മ്രിഗങളെ ന്യയീകരിച്ചു "ഈ കണ്ട്ട കളിയൊക്കെ കളിചു ബലൂണ്‍ അടിചു കളിക്കാനുണ്ടായ മനോവികാരം " ചോദിച്ച പണ്ടിതണോടും വേണ്ടിയിരുന്നു.

  ReplyDelete