July 28, 2011

ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല

ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ പത്രത്തില്‍ കഴിഞ്ഞ ദിവസം ചാര്‍ളി ബ്രൂക്കര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ. Keep the guesswork out of the news coverage എന്നതാണ് അദ്ദേഹത്തിന്‍റെ ലേഖനത്തിന്റെ കാതല്‍ . മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളെക്കുറിച്ചാണ് ബ്രൂക്കര്‍ തന്റെ ലേഖനത്തില്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നോര്‍വേയില്‍ ഒരു കൂട്ടക്കൊല നടന്നു. 68 പേര്‍ കൊല്ലപ്പെട്ടു. എഴുപത്തിയാറു ലക്ഷം വായനക്കാരുള്ള സണ്‍ ദിനപത്രത്തിന്റെ പിറ്റേ ദിവസത്തെ തലക്കെട്ട്‌ ഇതായിരുന്നു. AL-QAEDA MASSACRE - NORWAY'S 9/11 (അല്‍ഖാഇദ കൂട്ടക്കൊല - നോര്‍വേയുടെ 9/11).

കൂട്ടക്കൊല നടന്ന ഉടനെ തന്നെ മര്‍ഡോക്കിന്റെ പത്രം പ്രതിസ്ഥാനത്ത് അല്‍ഖാഇദയെ നിര്‍ത്തി. മര്‍ഡോക്ക് മാത്രമല്ല ലോകത്തെ പല പ്രസിദ്ധ മാധ്യമങ്ങളും അല്‍ഖായിദയുടെ പിടലിക്ക് പിടിച്ചു അടിച്ചു കസറി. പക്ഷെ ആക്രമണത്തിനു പിന്നില്‍ അല്‍ഖാഇദയുടെ പൊടി പോലും ഉണ്ടായിരുന്നില്ല എന്ന് പിറ്റേന്ന് തന്നെ വ്യക്തമായി. നോര്‍വേക്കാരന്‍ തന്നെയായ ആന്‍ഡേഴ്സ് ബ്രെവിക് എന്ന മുപ്പത്തിരണ്ടുകാരനായിരുന്നു ഭീകരന്‍ !  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവാവ് കുറ്റം സമ്മതിച്ചു.  ഇസ്ലാം മതവിശ്വാസികള്‍ യൂറോപ്പില്‍ അധികരിച്ച് വരുന്നതിനെതിരെയും സാംസ്കാരിക വൈവിധ്യത്തിനെതിരെയും പ്രതിഷേധം പ്രകടിപ്പിക്കാനാണ് കൂട്ടക്കൊല നടത്തിയത് എന്നും വ്യക്തമായി. ജനാധിപത്യ രാജ്യങ്ങളെ അട്ടിമറിക്കുക, ഇസ്ലാം മതത്തിന്റെ പ്രചാരം തടയുക, 'സാംസ്കാരിക മാര്‍ക്സിസ്റ്റ്' ഘടനയെ തകര്‍ക്കുക തുടങ്ങിയവയാണ് ബ്രെവിക്കിന്റെ മാനിഫെസ്റ്റോ. ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളെയാണ്  പുള്ളി മാതൃകയാക്കുന്നത് പോലും!.    


ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അല്‍ഖാഇദക്ക് എതിരെ  വെണ്ടയ്ക്ക നിരത്തിയ മാധ്യമങ്ങള്‍ തലേന്ന് കൊടുത്ത വാര്‍ത്ത അപ്പാടെ വിഴുങ്ങി. മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ്‌ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ സംഭവം നടന്നയുടനെ നടത്തിയ കിടിലന്‍ ചര്‍ച്ചകളുടെ രസികന്‍ വിവരണം ബ്രൂക്കറിന്റെ ലേഖനത്തില്‍ ഉണ്ട്. "എന്തായിരിക്കും അല്‍ഖാഇദ ഇങ്ങനെയൊരു ആക്രമണം നടത്താന്‍ കാരണം?". അവിടത്തെ ന്യൂസ്‌ അവറുകാരന്റെ ചോദ്യം. ഇത്തരം കാര്യങ്ങളിലൊക്കെ ഫയങ്കര വിവരമുള്ള 'എക്സ്പേര്‍ട്ടിന്റെ' മറുപടി. 'പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ കാര്‍ട്ടൂണ്‍ ഒരു നോര്‍വേ പത്രത്തില്‍ വന്നിരുന്നു. അതായിരിക്കാന്‍ സാധ്യതയുണ്ട്!!". ഒരു മുസ്ലിം പണ്ഡിതനെതിരെ നോര്‍വേ കുറ്റപത്രം പുറപ്പെടുവിച്ചതാണ് അല്‍ഖാഇദയെ പ്രകോപിപ്പിച്ചതെന്ന് മറ്റൊരു എക്സ്പേര്‍ട്ട്.. തൊട്ടപ്പുറത്തിരുന്ന വേറൊരു വിദഗ്ദന്‍ അല്‍ഖാഇദയുടെ ബോംബിംഗ് രീതികളുമായി ഇതിനുള്ള സാമ്യം ഒറ്റയിരുപ്പിനു കണ്ടുപിടിച്ചു കളഞ്ഞു!!. ഇതിനിടയില്‍ വെടിവെച്ചത് നോര്‍വേക്കാരന്‍ യുവാവാണെന്ന ബ്രേക്ക്‌ ന്യൂസ്‌ വന്നു. ഉടനെ വിദഗ്ദന്മാര്‍ വിധിയെഴുതി. അല്‍ഖാഇദക്ക് യുവാക്കളെ വിലക്കെടുക്കുന്ന ഫയങ്കര നെറ്റ്‌വര്‍ക്ക് ഉണ്ട്!!. കൊന്നാലും അല്‍ഖായിദയെ വിടാനുള്ള ഒരു പരിപാടിയും അവര്‍ക്കില്ലായിരുന്നു!!. ഇങ്ങനെ ചാനലുകളിലും പത്രങ്ങളിലും ഇന്റര്‍നെറ്റിലും ചര്‍ച്ചകള്‍ പൊടിപൊടിക്കവെയാണ് ഇടിത്തീ പോലെ യുവാവിന്റെ കുറ്റസമ്മതം വന്നത്. അതോടെ വിദഗ്ദന്മാര്‍ മുങ്ങി!!.

മലയാള പത്രങ്ങളിലും മര്‍ഡോക്കിന്റെത് അടക്കമുള്ള നമ്മുടെ ചാനലുകളിലും ഇതുപോലെയൊരു ചര്‍ച്ച ഉണ്ടായിരുന്നുവോ ആവോ?.. മറ്റു ചില തിരക്കുകളില്‍ ആയിരുന്നതിനാല്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റിയിട്ടില്ല. അതെന്തോ ആകട്ടെ. ഇത്തരം പൊട്ടന്‍ വിശകലനങ്ങള്‍ നടത്തുന്ന മാധ്യമ വിശാരദമാരെ Expert എന്ന് വിളിക്കരുതെന്നാണ് ബ്രൂക്കറിന്റെ പക്ഷം. അവരെ വിളിക്കേണ്ടത് Guesser എന്നാണ്. ഭീകാരാക്രമാണങ്ങള്‍ നടന്നു നിമിഷങ്ങള്‍ക്കകം 'പ്രതികളെ' പ്രഖ്യാപിക്കുന്നത് യൂറോപ്പില്‍ മാത്രമല്ല, ഇന്ത്യയിലും പതിവാണെന്ന് ഈ ലേഖനം എഴുതിയ ബ്രൂക്കര്‍ സായിപ്പിന് ഒരുപക്ഷെ അറിയുമായിരിക്കില്ല. ഭീകാരാക്രമണങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും നിറഞ്ഞു നിന്നിരുന്ന പല 'പ്രതി'കളും സംഘടനകളും കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആവിയായിപ്പോയ സംഭവങ്ങള്‍ ഇന്ത്യയിലും നിരവധിയുണ്ട്.

ഈ ആക്രമണം നടത്തിയത് ആന്‍ഡേഴ്സ് ബ്രെവിക് എന്ന ഒരു കൃസ്ത്യന്‍ യുവാവ് ആണെന്നതിനാല്‍ ഇതിനെ ഒരു കൃസ്തീയ ഭീകരാക്രമണം എന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ആ മതവുമായി ഈ തെമ്മാടിക്കു പുലബന്ധം പോലുമില്ല. ഗാന്ധിജിയെക്കൊന്ന നാഥുറാം വിനായക് ഗോദ്സെക്ക് സനാതന ഹിന്ദു ധര്‍മവുമായി എന്ത് ബന്ധമാണുള്ളത്?. രാമമന്ത്രം ഉരുവിട്ടുകൊണ്ടിരുന്ന ഒരു മഹാത്മാവിനെയാണ് അയാള്‍ വെടി വെച്ചു കൊന്നത്. അഞ്ചു നേരം നമസ്കരിക്കുന്ന മുസ്ലിംകടക്കമുള്ള എണ്ണമറ്റ നിരപരാധികളെ ചാവേറുകളെ വിട്ട് കൊല്ലുന്ന അല്‍ഖാഇദ ഭീകരര്‍ക്ക്‌ എന്ത് മതം, എന്ത് ഇസ്ലാം? ഭീകരതയ്ക്ക് മതമില്ല. അവരുടെ മതം ചോരയുടെ 'മദ'മാണ്‌. എവിടെയെങ്കിലും ഏതെങ്കിലും ഭീകരന്‍ ആക്രമണം നടത്തിയാല്‍ ഉടനെ അയാളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ മതം നോക്കി ലൈവ് ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ട ആവശ്യം മാധ്യമങ്ങള്‍ക്കില്ല. കുറ്റവാളികളെക്കുറിച്ച വ്യക്തമായ വിവരം ലഭിക്കാതെ അസംബന്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ട ആവശ്യവുമില്ല. അന്വേഷണങ്ങളെ വഴിതിരിച്ചു വിടാനും യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാനും മാത്രമേ ഇത്തരം പ്രഹസനങ്ങള്‍ ഉപകരിക്കൂ.  നോര്‍വേ കൂട്ടക്കൊല ഉയര്‍ത്തിയ മാധ്യമ ചലനങ്ങളെ മുന്‍നിര്‍ത്തി നമുക്ക് പറയാവുന്നത് ഇതാണ്. അല്പം വകതിരിവും ഔചിത്യ ബോധവും മാധ്യമങ്ങള്‍ക്കുമാവാം.

മാധ്യമ മുതലാളികളോടും ചാനലുകളില്‍ ഇരുന്ന് 'കൂട്ടക്കൊല' നടത്തുന്നവരോടും ചാര്‍ളീ ബ്രൂക്കര്‍ പറയുന്ന രസകരമായ വാചകം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. If anyone reading this runs a news channel, please, don't clog the airwaves with fact-free conjecture unless you're going to replace the word "expert" with "guesser" and the word "speculate" with "guess", so it'll be absolutely clear that when the anchor asks the expert to speculate, they're actually just asking a guesser to guess. Also, choose better guessers.

52 comments:

 1. ഇന്നലെ മര്‍ഡോക്കിന്റെ ചാനലില്‍ വെറുക്കപ്പെടെണ്ടവനുമായി വേദി പങ്കിട്ടതിനെ പറ്റിയായിരുന്നു പ്രൈം ടൈം ചര്‍ച്ച. പി. സി ജോര്‍ജ്ജു ഏതാണ്ടൊക്കെ വിളിച്ചി കൂവി. എന്തായാലും ബഷീര്‍ക്ക കലക്കി.

  വാര്‍ത്ത‍ വരുന്ന ഓരോ വഴിയെ

  ReplyDelete
 2. 'ഒരു മാസം മുന്‍പ്‌ തന്നെ മുസ്ലിം തീവ്ര വാദ ആക്രമണം ഉണ്ടാകുമെന്ന് നോര്‍വേ പോലിസ് മേധാവി സൂചിപ്പിച്ചിരുന്നു' '' മാതൃഭൂമി '' സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെയാണ് ..... ..കൃത്യം ചെയ്തത് മുസ്ലിം അല്ല ക്രിസ്ത്യന്‍ യുവാവ് ആയത് കൊണ്ടാകാം .''.മനോരമ '' തീവ്ര വാദി എന്നോഴിവാക്കി പകരം '' യാഥാസ്ഥിതിക വാദി '' എന്നാക്കി .......

  ReplyDelete
 3. ഇത്തരം മണ്ടത്തരങ്ങള് ആവര്ത്തിക്കുന്ന മാധ്യമങ്ങള്ക്കെതിരെ ഒരു സമാന്തര ചര്ച്ച അത്യാവശ്യമായിക്കഴിഞ്ഞിരിക്കുന്നു.

  ReplyDelete
 4. ബഷീര്‍ക്കാ.. പ്രസക്തമായ പോസ്റ്റ്‌. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒരു വിഭാഗം അത് പൂര്‍ണമായും യാഥാര്‍ത്ഥ്യമാണ് എന്ന് തെറ്റിധരിച്ച് ഏറ്റുപാടുന്നു.

  rasheedtandasseri സൂചിപ്പിച്ച വാര്‍ത്ത‍ ഞാനും വായിച്ചിരുന്നു. മനോരമയിലെ ആ വാര്‍ത്തയെ കുറിച്ച് ഞാന്‍ ഗൂഗിള്‍ ബസ്സില്‍ ഇട്ട ഒരു കമന്റ് ഇവിടെ ചേര്‍ക്കുന്നു..
  "" നോര്‍വെയില്‍ വെടിവെപ്പിലും സ്ഫോടനത്തിലുമായി 92 മരണം" "32കാരനനായ "അക്രമി" പിടിയില്‍". "താന്‍ ക്രിസ്ത്യന്‍ "യാഥാസ്ഥിതിക വാദി" എന്ന് അക്രമി". ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തതിലെ വൈരുദ്ധ്യമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ക്രിസ്ത്യന്‍ യാഥാസ്ഥിതികവാദി (തീവ്രവാദി) എന്ന് സ്വയം അവകാശപ്പെട്ട ഒരാളെ വെറും "അക്രമി" എന്ന് വിളിച്ചാല്‍ മതിയോ? താന്‍ ഒരു മാനവികതാ വാദിയാണ് എന്ന് അയാള്‍ പറഞ്ഞിരുന്നു എങ്കില്‍ ഇതുപോലെ (തലക്കെട്ടായി) റിപ്പോര്‍ട്ട് ചെയ്യുമായിരുന്നോ. സാധാരണ മനോരമയടക്കമുള്ള പത്രങ്ങള്‍ അങ്ങനെയല്ലല്ലോ ചെയ്യാറ്. താന്‍ നിരപരാധിയാണെന്ന് പറയുന്ന ആളുകളെപ്പോലും തീവ്രവാദി പട്ടികയില്‍ പെടുത്തി തലക്കെട്ട്‌ നല്‍കാറാണല്ലോ പതിവ്. ഒരു ചെറിയ ബോംബ്‌ സ്ഫോടനകേസില്‍ പിടിക്കപ്പെട്ട പ്രതിക്ക് പോലും അത്യുല്‍സാഹത്തോടെ തീവ്രവാദിപ്പട്ടം ചാര്‍ത്തി നല്‍കുന്ന മാധ്യമം, പ്രധാനമന്ത്രിയെ വരെ വധിക്കാന്‍ പദ്ധതിയിട്ട, നോര്‍വീജിയന്‍ മാധ്യമങ്ങള്‍ വരെ ചില മത തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്ത ഒരാളെ "മത തീവ്രവാദി" എന്ന് തലക്കെട്ടില്‍ എവിടെയും വിശേഷിപ്പിച്ചത് കണ്ടില്ല."

  ReplyDelete
 5. അക്രമി ബ്രവികിനെ പെട്ടന്ന് തന്നെ പിടികൂടിയ നോര്‍വീജിയന്‍ പോലീസിനെ അഭിനന്ദിക്കാം.

  ഇസ്ലാമിക തീവ്രവാതമെന്നു കൂടുതല്‍ പറയാന്‍ വാര്‍ത്ത വായനക്കാര്‍ക്ക് പറയാന്‍ അധികം അവസരം കൊടുത്തില്ല.

  ReplyDelete
 6. വളരെ പ്രസക്തമായ പോസ്റ്റ്‌ . ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ...
  ആശംസകള്‍

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. തീവ്രവാദത്തിനും ഭീകരവാദത്തിനും മതമുണ്ട്. അത് ഏതെങ്കിലും ഒരു മതം മാത്രമല്ല എന്നാണ് പുതിയ കാലത്തെ ബോംബുകളും തോക്കുകളും പറഞ്ഞുതരുന്നത്. മാത്രമല്ല, മത ഭീകരവാദികള്‍ തമ്മില്‍ ആശയാടിസ്ഥാനത്തിലെങ്കിലും ഒരു അന്തര്‍ധാര ബന്ധമുണ്ടെന്നും വെളിപ്പെടുന്നു. അപ്പോള്‍ മതാനുശാസനകളുടെ പാലാഴമഥനത്തില്‍നിന്ന് നന്മ മാത്രം കാംക്ഷിക്കുന്നവരും കാളകൂട വിഷം മോന്തുന്നവരും എന്ന് രണ്ട് പക്ഷമായി ലോകത്തെ വിലയിരുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന താക്കീതാണ് പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ വാര്‍ത്താവതരണ താഡനങ്ങള്‍ക്ക് ഇരയാകുന്ന ജനങ്ങള്‍ നല്‍കേണ്ടത്. എല്ലാ മുസ്ലിംകളും ഭീകരവാദികളല്ല. എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്ലിംകളാണ് എന്ന പഴയ ഭീകരതക്കെതിരായ ആഗോള യുദ്ധക്കാരന്‍ ബുഷിന്റെ സിദ്ധാന്തത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ മത വിശ്വാസികളും ഭീകരവാദികളല്ല, എന്നാല്‍ എല്ലാ മതത്തിലും ഭീകരവാദം തഴച്ചുവളരാന്‍ അവസരമുണ്ട്, അത് തടയണം എന്നാവണം പുതിയ സിദ്ധാന്തം. ആരോട് പറയാന്‍.....?????

  ReplyDelete
 9. വളരെ അധികം പ്രസക്തമായ ഒരു ലേഖനം ..

  ReplyDelete
 10. നല്ല ഒരു പൊസ്റ്റ്
  മതം ഭീകരതയെ ഒരിക്കലും പിന്താങ്ങുനില്ലാ, ശക്തമായി പറഞ്ഞു
  മാധ്യമങ്ങള്‍ അവര്‍ക് റേറ്റിങ്ങല്ലേ വേണ്ടത്

  ReplyDelete
 11. നന്നായി ഈ പ്രതികരണം.

  ReplyDelete
 12. ഭീകരതയ്ക്ക് മതമില്ല. അവരുടെ മതം ചോരയുടെ 'മദ'മാണ്‌.

  ReplyDelete
 13. നോര്‍വേയില്‍ ആയതു കൊണ്ട് ഇങ്ങനെ ഒക്കെ ഒത്തു,
  ഇന്ത്യയിലായിരുന്നേല്‍ വാര്‍ത്ത തിരുത്തി നാണം കെടേണ്ട അവസ്ഥ പത്രങ്ങള്‍ക്ക് വരില്ലായിരുന്നു.

  ReplyDelete
 14. എല്ലാ മാധ്യമങ്ങൾക്കും ഓരോ മുൻ‍വിധികളുണ്ട്. അതനുസരിച്ചേ വാർത്തകളും ചർച്ചകളും പുറത്തുവരൂ.

  കാലികപ്രസക്തമായ പോസ്റ്റ്!

  ReplyDelete
 15. ഒരു മുസ്ലിം നാമധാരിയാണ് ഇത് ചെയ്തെങ്കിൽ ..എന്തൊക്കെ പൊല്ലാപ്പ് കേൾക്കണം...

  ഒരു തീവ്രവാദിയെന്ന് പോലും വിളിക്കാതെ അക്രമിയായി ഇതിനെ ചുരുക്കി എന്നത് വാസ്തവം...


  ആര് അക്രമം നടത്തിയാൽ അതു വലിയ തെറ്റ് തന്നെ...

  മാധ്യമങ്ങൾ ഒറ്റകണ്ണൻ സാക്ഷിയാക്കരുത് !

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. മാധ്യമങ്ങള്‍ "മുന്തിയ അധമാ"ന്മാരയിക്കൊണ്ടിരിക്കുന്നു..very relevent topic..well said..

  ReplyDelete
 18. അവസാനം ..........


  If anyone reading this runs a news channel, please, don't clog the airwaves with fact-free conjecture unless you're going to replace the word "expert" with "guesser" and the word "speculate" with "guess", so it'll be absolutely clear that when the anchor asks the expert to speculate, they're actually just asking a guesser to guess. Also, choose better guessers.

  അതെനിക്കിഷ്ട്ടപ്പെട്ടു !
  നമ്മുടെ "വേണുവിനു " ഒന്ന് മെയില്‍ ചെയ്യണോ ?

  ReplyDelete
 19. വാര്‍ത്തയിലോ അതോ സിരിയലിലോ bകൂടുതല്‍ entertainment എന്ന് മാത്രം അറിഞ്ഞാല്‍ മതി. വെറുതെ സിരിയല്‍ കാണുന്നത് മുടക്കി വാര്‍ത്തകള്‍ കാണേണ്ടല്ലോ

  ReplyDelete
 20. ഒരു നിരപരതിയെ വധിച്ചാല്‍ മനുഷ്യരാശിയെ മൊത്തം m കൊന്നതിന്റെ ശിക്ഷ ലഭിക്കുമെന്ന് പറഞ്ഞ എന്റെ നേതാവിന്റെ എന്റെ മുതുനബിയുടെ സമാതനതിന്റെ മതത്തില്‍ എവിടെയാണ് അഹിംസക്ക് സ്ഥാനം.ആരു കൊന്നോ അവനെ പിന്നെ എന്റെ മതത്തിന്റെ അനുയായിയായി കാണല്ലേ. .

  ReplyDelete
 21. വളരെ അര്‍ത്ഥവത്തായ പോസ്റ്റ്‌....

  ഇസ്ലാമോഫോബിയയുടെ വക്താക്കളില്‍ തങ്ങള്‍ കൂടി ഉണ്ട് എന്ന് ഉറപ്പു വരുത്തുന്ന പാശ്ചാത്യ മാധ്യമ ധര്‍മം ആണ് സണ്‍ ദിനപത്രത്തിന്റെ AL-QAEDA MASSACRE - NORWAY'S 9/11 എന്ന വാര്ത്തയിലൂടെയും ഫോക്സ് ന്യൂസ്‌ ചര്ച്ചകിലൂടെയും നാം കണ്ടത്. 'ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന ഫാസിസ്റ്റ് മാധ്യമ നയം. അതിലൂടെ ലോകത്തുള്ള സകല മുസ്ലിംകളെയും തീവ്രവാദി എന്ന് മുദ്ര കുത്തുക.
  'ഭീകരതയ്ക്ക് മതമില്ല.....

  Yes...As Charlie Brooker said; its high time to replace the word "expert" with "guesser" and the word "speculate" with "guess" in all news channels in the world including our own malayalam channels...

  ReplyDelete
 22. ഇന്നലെ മര്‍ഡോക്കിന്റെ ചാനലില്‍ വെറുക്കപ്പെടെണ്ടവനുമായി വേദി പങ്കിട്ടതിനെ പറ്റിയായിരുന്നു പ്രൈം ടൈം ചര്‍ച്ച. പി. സി ജോര്‍ജ്ജു ഏതാണ്ടൊക്കെ വിളിച്ചി കൂവി. എന്തായാലും ബഷീര്‍ക്ക കലക്കി.


  Asianet News does not belongs to Rupert murdoch

  ReplyDelete
 23. ഒരു തിരുത്ത്‌..
  >>>ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ പത്രത്തില്‍ കഴിഞ്ഞ ദിവസം ചാര്‍ളി ബ്രൂക്സ് എഴുതിയ ലേഖനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ<<<<

  ആ ലേഖനം ഞാനും വായിച്ചു.. അത് എഴുതിയത് ചാര്‍ളി ബ്രൂക്കെര്‍ (Charlie Brooker) ആണ്.. ചാര്‍ളി ബ്രൂക്സ് (Charlie Brooks) അല്ല..


  ചാര്‍ളി ബ്രൂക്കെര്‍ ബ്രിടനിലെ പ്രശസ്തനായ 'നിരീര്ശ്വര വാദിയായ' പത്ര പ്രവര്‍ത്തകനാണ്..
  ഇവിടെ കാണുക: http://en.wikipedia.org/wiki/Charlie_Brooker

  എന്നാല്‍ ചാര്‍ളി ബ്രൂക്സ് ബ്രിടനിലെ തന്നെ പ്രശസ്തയായ സീരിയല്‍ നടിയാണ്

  ഇവിടെ കാണുക:http://en.wikipedia.org/wiki/Charlie_Brooks

  ബഷീര്‍ക്ക.. ഇവിടെ പേര് ഒരു വിഷയമല്ല എന്നറിയാം..എങ്കിലും ഒന്ന് ചൂണ്ടിക്കാണിച്ചു..അത്രയേ ഉള്ളൂ.

  ReplyDelete
 24. ബഷീര്‍ക്കാക്ക് തെറ്റി. ഇയാള്‍ ഒരു ഭീകരവാദിയോ തീവ്രവാദിയോ അല്ല.ഒരു താടിയോ തൊപ്പിയോ ഇല്ലാത്ത,മുഹമ്മദോ അഹമ്മദോ അല്ലാത്ത ഇയാള്‍ വെറുമൊരു യാഥാസ്ഥിതിക വാദി മാത്രമാണ്.തീവ്രവാദി പോലുള്ള മഹാ വിശേഷണങ്ങള്‍ ചാര്‍ത്തപെടേണ്ട ശതകോടി ജനങ്ങള്‍ വേറെയാണ്.മര്‍ഡോക്കായാലും മാണ്ട്രെക്കായാലും മുന്‍വിധികള്‍ ഇല്ലാതെ സത്യം വിളിച്ചു പറയാന്‍ എന്തിനിത്ര വൈമനസ്യം കാണിക്കുന്നു.അതിനിനി ഒരു രാജാവിനെ നഗ്നനാക്കി കുട്ടിയുടെ മുന്‍പില്‍ കൊണ്ട് വരേണ്ടതുണ്ടോ? ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും തെറ്റ് ചെയ്തത് തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കേണ്ടേ...അക്രമി ആരായാലും അയാളുടെ മുഖം നോക്കാതെയും മതം നോക്കാതെയും നടപടി ഉണ്ടാവട്ടെ...സന്ദര്‍ഭത്തിനനുസരിച്ച് പ്രതികരിച്ച പോസ്റ്റ്‌ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു...

  ReplyDelete
 25. "നോര്‍വേ കൂട്ടക്കൊല, പ്രതി മുസ്ലീം വിരുദ്ധന്‍" - വാര്‍ത്ത. ----

  ഏതെങ്കിലും മുസ്ലീം നാമധാരികള്‍ എവിടെയെങ്കിലും അക്രമം കാണിക്കുമ്പോള്‍ അതിനെ ഇസ്ലാമിന്‍റെ തലയില്‍ വച്ചു കെട്ടി ഇസ്ലാമിക ഭീകരവാദികള്‍ എന്നു വിളിക്കുന്ന നെറികെട്ട മാധ്യമങ്ങള്‍, ഒരു ക്രിസ്ത്യാനി അതു ചെയ്തപ്പോള്‍ എന്ത്യേ ക്രിസ്ത്യന്‍ ഭീകരവാദി എന്നു വിളിക്കാതെ മുസ്ലിം വിരുദ്ധന്‍ എന്നു വിളിക്കുന്നത് ?. അതിനു കാരണമുണ്ട്. ഇസ്ലാമിനെ കുറിച്ച് ആളുകള്‍ പഠിക്കുന്നതും അതിലേക്ക് ആളുകള്‍ പോകുന്നത് തടയുകയും ചെയ്യുക എന്ന സാമ്രാജ്യത്വ, ഫാഷിസ്റ്റ്, ജൂത, പാശ്ചാത്യ തന്ത്രത്തിന്‍റെ ഭാഗമാണത്. കാരണം ഇസ്ലാമിനെ കുറിച്ച് ആളുകള്‍ പഠിക്കുവാനും അതനുസരിച്ച് ആളുകല്‍ ജീവിക്കുവാനും തുടങ്ങിയാല്‍ ലോകത്ത് സമാധാനം ഉണ്ടാവും, സ്ത്രീകളെ കച്ചവടച്ചരക്കാക്കാന്‍ പറ്റില്ല, ആയുധങ്ങള്‍ വിറ്റ് സംബന്നരാവാന്‍ കഴിയില്ല, പലിശയുടെ ഏര്‍പ്പാട് നടക്കില്ല, മദ്യം വിറ്റ് കാശുണ്ടാക്കാന്‍ കഴിയില്ല, അതിലൂടെ ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയില്ല,ഏകദൈവാരാധനയില്‍ നിന്നും ആളുകളെ തെറ്റിച്ച് ആത്മീയതയുടെ പേരിലും ആള്‍ ദൈവങ്ങളായിട്ടും ജനങ്ങളുടെ പോക്കറ്റടിക്കാനും കഴിയില്ല. പൊതു ഖജനാവ് കൊള്ളയടിക്കാന്‍ കഴിയില്ല തുടങ്ങി എല്ലാ അധര്‍മ്മങ്ങള്‍ക്കും ഇസ്ലാം തടസ്സമാണ്. അങ്ങനെ ആളുകള്‍ നന്നാവുന്നത് ഇവിടെയുള്ള "കപട ഭീകരവാദ വിരുദ്ധന്മാര്‍ക്കും, രാഷ്ട്രീയ മുതലെടുപ്പുകാര്‍ക്കും, പിന്നെ എല്ലാ മതത്തിലും പെട്ട (യദാര്‍ത്ഥത്തില്‍ മതമില്ലാത്ത) വര്‍ഗീയ, തീവ്ര വാദികള്‍ക്കും സഹിക്കില്ല. അപ്പൊ പിന്നെയുള്ള ഏക മാര്‍ഗ്ഗം ഇസ്ലാമിനെ കുറിച്ച് ആളുകള്‍ പഠിക്കുന്നതും അതിലേക്ക് ആളുകള്‍ പോകുന്നത് തടയുകയും ചെയ്യുക എന്നതു മാത്രമാണ്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തല്‍ മാത്രമാണ്. അതില്‍ മേല്‍പറഞ്ഞ കൂട്ടര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നു. അതിനു സഹായകമായി ഇസ്ലാം എന്താണെന്നറിയാത്ത കുറെ മുസ്ലീം നാമധാരികളും പിന്നെ കുറെ സ്വാര്‍ത താല്‍പര്യക്കാരും...............

  ഞാന്‍ ഇതൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരാവുന്ന ഒരു ചോദ്യമുണ്ട്. മുസ്ലീങ്ങള്‍ ഭരിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മേല്‍ പറഞ്ഞ രീതിയിലാണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന് ? അവരോട്‌ എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ പാകിസ്ഥാനിലെക്കോ, ,ഇറാനിലെക്കോ , സൌദിയിലെക്കോ അതുപോലുള്ള മറ്റു രാജ്യങ്ങളിലെക്കോ നോക്കിയല്ല ഇസ്ലാമിനെയോ മുസ്ലീങ്ങളെയോ കുറിച്ച് പഠിക്കേണ്ടതും വിലയിരുത്തെന്ടതും. വിശുദ്ധ ഖുര്‍ആനിലെക്കും, മഹാനായ മുഹമ്മദ്‌ നബിയുടെ ജീവിതത്തിലേക്കും നോക്കിയാവണം ഇസ്ലാമിനെയും മുസ്ലിമിനെയും പറ്റി പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും. എല്ലാവരും ഒരു നല്ല മനസ്സോടെ ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ തയ്യാറാവുക .അപ്പോള്‍ ആ മതത്തിന്റെ സത്യവും,ശക്തിയും, മഹത്വവും എല്ലാവര്‍ക്കും ( മുസ്ലീം നാമധാരികള്‍ക്കും ) മനസ്സിലാക്കുവാന്‍ സാധിക്കും. അള്ളാഹു (ദൈവം) അനുഗ്രഹിക്കട്ടെ.

  "അകാരണമായി ആരെങ്കിലും ഒരുത്തന്‍ ഒരു കൊലപാതകം ചെയ്‌താല്‍ അവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നതിനു സമമാകുന്നു" (വിശുദ്ധ ഖുര്‍ആന്‍ )

  ReplyDelete
 26. * മതം ഗുണകാഷയാകുന്നു.
  * മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
  * കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
  * വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
  * വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
  * ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
  * നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
  * നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
  * നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
  * മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
  * നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
  * ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
  * ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
  * പരസ്പരം കരാറുകള്‍ പലിക്കണം.
  * അതിഥികളെ ആദരിക്കണം.
  * അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
  * ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
  * തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
  * വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
  * അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
  * ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
  * മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
  * നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
  * ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം.
  * നിങ്ങള്‍ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവസിംഹാസനം പോലും വിറക്കും
  * സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
  * ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
  * ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
  * അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
  * സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
  * ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
  * ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
  * മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
  * കോപം വന്നാല്‍ മൌനം പാലിക്കുക.
  * നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
  * മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
  * നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
  * നിങ്ങള്‍ക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
  * മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  * ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
  * തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
  * ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
  * മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
  * പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
  * പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
  * മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
  * സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
  * പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

  ReplyDelete
 27. മഹാനായ മുഹമ്മദ് നബി മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങളില്‍ ചിലതാണ് മുകളില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തത്

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 28. @ jailad
  തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞാന്‍ പോസ്റ്റിലെ പേര് തിരുത്തിയിട്ടുണ്ട്. ചാര്‍ളി ബ്രൂക്കര്‍ക്ക് പകരം ചാര്‍ളി ബ്രൂക്സ് എന്ന സീരിയല്‍ നടി എങ്ങിനെയാണ് എന്റെ തലയില്‍ കയറി വന്നത് എന്നറിയില്ല. (ഞാന്‍ സീരിയല്‍ കാണാറില്ല കെട്ടോ .. :)))..

  ReplyDelete
 29. അമേരിക്കന്‍ പ്രതിനിധിസഭയിലെ ഇല്ലിനോയിസില്‍ നിന്നുമുള്ള പ്രതിനിധിയായിരുന്ന പോള്‍ ഫിന്റ്ലി അമേരിക്കന്‍ വിദേശ നയത്തിന്റെ കടുത്ത വിമര്‍ശകനാണ്. മധ്യപൌരസ്ത്യ ദേശത്തോടുള്ള അമേരിക്കന്‍ നയം രൂപീകരിക്കപ്പെടുന്നത് വാഷിങ്ങ്ടനിലല്ല; ഇസ്രായേലിലാണ് എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രണ്ടു, മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് റിയാദിലെ 'വമി' ആസ്ഥാനത്ത്
  വെച്ച് അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കുവാന്‍ ഭാഗ്യമുണ്ടായിരുന്നു.

  . ഫിന്റ്ലിയുടെ 'Silent no more, confronting America's false images of Islam' എന്ന പുസ്തകത്തില്‍ മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ ഇസ്‌ലാം വിരുദ്ധ പ്രോപഗണ്ടയെ വളരെ നന്നായി വിലയിരുത്തിയിട്ടുണ്ട്. പുസ്തകത്തില്‍ ഫിന്റ്ലി ഇങ്ങനെ പറയുന്നു: "ക്രിസ്ത്യാനികള്‍ക്കിടയിലും, മറ്റു മതക്കാര്‍ക്കിടയിലും ഒരുപാട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ആരെങ്കിലും ഉള്‍പ്പെട്ട കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറ്, അവരുടെ മതം വെളിപ്പെടുത്തിക്കൊണ്ടാണ്. എന്നാല്‍ മറ്റു മതക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരുടെ മതം പരാമര്‍ശിക്കാറില്ല!"

  നോര്‍വയിലെ കൂട്ടക്കൊലയോട് മാധ്യമങ്ങള്‍ സ്വീകരിച്ച 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ബഷീര്‍ മാഷിന്റെ കുറിപ്പ് വായിച്ചപ്പോള്‍, 1995 ഏപ്രില്‍ 20 ന് അമേരിക്കയിലെ ഒക് ലഹാമോ സിറ്റിയില്‍ നടന്ന ബോംബ്‌ സ്ഫോടനത്തെ തുടര്‍ന്ന് , മീഡിയയിലൂടെ നടന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും, പ്രവര്‍ത്തനങ്ങളും ഓര്‍ത്തുപോയി. മീഡിയ ഇസ്‌ലാമിനെതിരെ സൃഷ്ടിച്ചെടുത്ത മുന്‍വിധികളുടെയും , വാര്‍പ്പ് രൂപങ്ങളുടെയും സ്വാധീനം എത്രമാത്രം ആഴത്തില്‍ ഉള്ളതായിരുന്നുവെന്നതിന്റെ മികച്ചൊരു സ്പെസിമെന്‍ ആയ ഒക് ലഹാമോ സ്ഫോടനത്തെ തുടര്‍ന്ന്നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഫിന്റ്ലി തന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങിനെ: (cntd.)

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. "ബോംബുസ്ഫോടനം നടന്നു നിമിഷങ്ങള്‍ക്കകം ടി. വി. ചാനലുകളില്‍ സംഭവത്തിനുത്തരവാദികള്‍ മുസ്‌ലിംകള്‍ ആണെന്ന വാര്‍ത്ത വന്നു. മുസ്ലിം വിരുദ്ധ പ്രോപഗണ്ടകളിലൂടെ കുപ്രസിദ്ധനായ സ്റ്റീവന്‍ എമേഴ്സന്‍ സ്ഫോടനത്തിനുത്തരവാദികള്‍ മുസ്‌ലിം ഭീകരരാണെന്ന് CNN ലൂടെ വിളിച്ചു പറഞ്ഞത് സംഭവം നടന്ന അതെ ദിവസമായിരുന്നു. CBS NEWS ല്‍ അയാള്‍ വിളമ്പിയത്, "എനിക്കുറപ്പിച്ചു പറയുവാനാകും, മിഡില്‍ ഈസ്റ്റ് കഴിഞ്ഞാല്‍ ഇസ്ലാമിക മത മൌലികവാദ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ കേന്ദ്രം ഒകലഹാമോ സിറ്റിയാണ്" എന്നായിരുന്നു. (എമേഴ്സന്റെ നുണപ്രചാരണങ്ങളെ 'എമേഴ്സനിസം' എന്നാണ് ഫിന്റ്ലി തന്റെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്‌) എമേഴ്സന്റെയും, മീഡിയയുടെയും ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാനുള്ള നിന്ദ്യമായ ശ്രമം അമേരിക്കയില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപകമായ അതിക്രമത്തിന് കാരണമായി. അവര്‍ സംശയിക്കപ്പെടുകയും, ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്തു. നഗരങ്ങളിലെ ചുവരുകളില്‍ സ്പ്രേപെയിന്റു കൊണ്ട് മുസ്ലിം വിരുദ്ധ സന്ദേശങ്ങള്‍ എഴുതപ്പെട്ടു. മുസ്ലിം യുവാക്കള്‍ കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിക്കപെട്ടു.

  എന്നാല്‍ സ്ഫോടനത്തിനുത്തരവാദിയായ റ്റിമോത്തി മാക് വേയെ അറസ്റ്റു ചെയ്തപ്പോഴാണ് സംഭവത്തിനു പിറകില്‍ മുസ്‌ലിംകള്‍ അല്ലെന്നു ലോകത്തിനു ബോധ്യമായത്. പക്ഷെ, അപ്പോഴേക്കും മുസ്‌ലിംകള്‍ മാനസികമായും, ശാരീരികമായും ഏറെ പീഡിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മാക് വേയുടെ അറസ്റ്റിനെ കുറിച്ച് ഫിന്റ്ലി വികാര നിര്ഭരമായിട്ടാണ് പറയുന്നത്: 'ഭീതിജനകമായൊരു ചുറ്റുപാടില്‍, വിദ്വേഷവും, വെറുപ്പും പ്രചരിപ്പിക്കപ്പെട്ട ഒരു പരിസരത്തില്‍ മാക് വേയെ അറസ്റ്റു ചെയ്യുവാന്‍ മിടുക്ക് കാണിച്ച പോലീസ് ഓഫീസര്‍, ചാള്‍സ് ഹംഗറോട് മുഴുവന്‍ പൌരന്മാരും - പ്രത്യേകിച്ച് മുസ്‌ലിംകള്‍- ഏറെ കടപ്പെട്ടിരിക്കുന്നു. ഒകലഹാമോ സിറ്റിക്ക് എട്ടു മൈല്‍ അകലെ, ഹൈവേയില്‍ പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഹംഗറുടെ കണ്ണില്‍ നമ്പര്‍ പ്ലെയിറ്റില്ലാതെ ഓടിക്കൊണ്ടിരുന്ന കാര്‍ പെട്ടത് അവിചാരിതമായിട്ടായിരുന്നു. അദ്ദേഹം കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിനകത്ത് ഒളിപ്പിച്ചു വെച്ച ആയുധം കണ്ടെത്തി.
  കൂടുതല്‍ ചോദ്യം ചെയ്യലില്‍ സ്ഫോടനത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു. കാറില്‍ ആ ആയുധം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഒരു വാണിംഗ് നല്‍കി മാക് വേയെ ഒരു വിട്ടയച്ചേനെ. അയാള്‍ അറസ്റ്റു ചെയ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ എമേഴ്സനെപ്പോലെയുള്ള സ്വയം പ്രഖ്യാപിത ഭീകരതാ പണ്ഡിറ്റുകള്‍ ഇസ്‌ലാം വിരുദ്ധ പ്രോപഗണ്ടകളുമായി നിറഞ്ഞു നില്‍ക്കുമായിരുന്നുവെന്നു ഉറപ്പാണ്. അത് ദൈവികമായൊരു ഇടപെടലായിരുന്നു."

  മലേഗാവ് സ്ഫോടനത്തിന്റെ പിറകിലെ കറുത്ത കരങ്ങള്‍ വെളിച്ചത്തു കൊണ്ട് വരപ്പെട്ടപ്പോള്‍ , ഇന്ത്യയിലെ സ്ഫോടനങ്ങളെ വളരെപ്പെട്ടെന്നു

  മുസ്‌ലിംകളുമായി ബന്ധപ്പെടുത്തുന്ന ഒരു പതിവിനു അല്പം ആശ്വാസം വന്നിട്ടുണ്ട്. അതുപോലെ, പാതിരാ സൂര്യന്റെ നാട്ടിലെ സ്ഫോടനത്തിനു പിറകിലും മുസ്ലിംകള്‍ ആരോപിക്കപ്പെടുകയും, പിന്നീട് സത്യം വ്യക്തമാകുകയും ചെയ്തത് ലോക മീഡിയയുടെ പ്രോപഗണ്ടകളെ

  അസ്തമിപ്പിക്കുവാന്‍ സാധ്യമാവുമോ എന്നത് കണ്ടറിയണം.

  ReplyDelete
 32. ഇതേ സംഭവം ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത് ആണ് നടന്നിരുന്നുവെങ്കില്‍ ഈ ബ്ലോഗരുടെയും പോസ്റ്റില്‍ കമാന്‍ഡ്‌ പോസ്റ്റ്‌ ചെയ്തവരുടെയും ശൈലി മര്‍ഡോക്കിന്റെ ചാനലുകളെ കടത്തിവെട്ടുമായിരുന്നു..

  ReplyDelete
 33. ബഷീര്ക, പറയേണ്ടത് നല്ല പോലെ പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ നമ്മുടെ പത്രങ്ങളില്‍ വരാത്തത് എന്തുകൊണ്ടാണ്.

  ReplyDelete
 34. വള്ളിക്കുന്നെ, പ്രസക്തമായ പോസ്റ്റ്‌.ആ ചെറുപ്പക്കാരന്‍ സത്യസന്ധമായി തന്റെ ചെയ്തികള്‍ ഏറ്റു പറഞ്ഞത് നന്നായി.അല്ലെങ്കില്‍ യൂറോപ്പിന് അമേരിക്കയുടെ തോളില്‍ കയറി ഇറാന്റെ നെഞ്ചത്ത്‌ കേറാന്‍ ഒരു ഏണി ആയി മാറിയേനെ..ഇവിടെയുള്ള മര്‍ഡോക്ക്‌ ചാനല്‍ കാര്യമായി ആഘോഷിക്കുന്നതിന് മുന്‍പ് പൂച്ച് വെളിയില്‍ ചാടി..പക്ഷെ വടക്ക് കാവി ചായ്‌വ് ഉള്ള ചില ചാനലുകള്‍ പല രീതികളിലും ഒരു മുസ്ലിം പേര് കൊണ്ടുവരാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു..അയാള്‍ കുറ്റം സമ്മതിച്ചിട്ടും ഒരു സത്യ ക്രിസ്ത്യാനിക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യം എന്നാണ് ചര്‍ച്ചകള്‍ പോയത്..മാധ്യമങ്ങളുടെ അവസ്ഥ സീരിയലുകളെ പോലും വെല്ലുന്ന തറ കഥകള്‍ പടച്ചുണ്ടാക്കലാണ്..കഷ്ടം..ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ വേണം യഥാര്‍ത്ഥ 9/11 നെ നോക്കി കാണാന്‍..ഇപ്പോള്‍ സംശയം ഇരട്ടിച്ചു..

  ReplyDelete
 35. @ Noushad Kuniyil
  എന്റെ കുറിപ്പിനോട് ചേര്‍ത്തു വായിക്കേണ്ട ഒരു നല്ല അനുബന്ധമാണ്‌ നിങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഓക് ലഹോമ സംഭവ വികാസങ്ങള്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ തീര്‍ച്ചയായും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. മുമ്പ് ഒരിക്കല്‍ അതൊരു ലേഖനമായി എഴുതിയിട്ടുണ്ട്. പോള്‍ ഫിന്റ്ലിയുടെ പുസ്തകത്തെക്കുറിച്ച് സൂചിപ്പിച്ചത് നന്നായി. വായിച്ചിട്ടില്ല. നൌഷാദിനെപ്പോലെ പരന്ന വായനയും ഉയര്‍ന്ന നിരീക്ഷണ പാടവും ഉള്ളവര്‍ ഇത്തരം വിഷയങ്ങളില്‍ കുറേക്കൂടി മൌലികമായ ഇടപെടലുകള്‍ നടത്തണം എന്ന പക്ഷക്കാരനാണ് ഞാന്‍. സമകാലിക വിഷയങ്ങളില്‍ ലേഖനങ്ങളും കുറിപ്പുകളും എഴുതാന്‍ നൗഷാദ് സ്വതന്ത്രമായ ഒരിടം തീര്‍ച്ചയായും ഉണ്ടാക്കിയെടുക്കണം. അറ്റ്‌ ലീസ്റ്റ്, ഒരു ബ്ലോഗ്‌ എങ്കിലും.

  ReplyDelete
 36. @ ശ്രീജിത് കൊണ്ടോട്ടി
  അതെ, യാഥാസ്ഥിതിക വാദി, അക്രമി, ഭീകരവാദി, തീവ്രവാദി, കൊടും ഭീകരന്‍ തുടങ്ങിയ ഓരോ പദപ്രയോഗങ്ങളും എവിടെ എപ്പോള്‍ പ്രയോഗിക്കണമെന്നതിനു ഇത്തരം മാധ്യമങ്ങള്‍ക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. മാധ്യമ നൈതികതയെ മുക്കിക്കൊല്ലുന്ന 'വാര്‍ത്തയുടെ രാഷ്ട്രീയം' ആണത്.

  @ നജിം കൊച്ചുകലുങ്ക്
  ബുഷിന്റെ 'ആപ്തവാക്ക്യങ്ങളൊക്കെ' ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തന്നെയാണ് പോയിട്ടുള്ളത്. എല്ലാ മതങ്ങളെയും ഭീകരവാദികള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു എന്നത് ശരി തന്നെ. അതോടൊപ്പം മാധ്യമങ്ങള്‍ തങ്ങളുടെ രാഷ്ട്രീയതിനനുസരിച്ച് അവയില്‍ നിന്നും ഒരു sort & selection നടത്തുന്നു എന്നും പറയേണ്ടി വരും.

  ReplyDelete
 37. This comment has been removed by the author.

  ReplyDelete
 38. In India's context, it's not only the hopelessly biased media fellows who are responsible for this mess. There are those govt officials, police chiefs, even judges who encourage the media to spread their venom filled, ill-willed hate propaganda. It simply means that the Snghi-mindset is all pervasive. It reaches the top and it touches the bottom. Chidambaram becomes talkative about the saffron terror only when his supposed "integrity" get threatened by the far right. On other occasions, he too would be seen hand in glove with the propaganda mongers.
  So, these media people are just some humble contributors in this symphony of hatred and prejudice.

  ReplyDelete
 39. വളരെ പ്രസക്തമായ പോസ്റ്റ്‌,

  അഭിനന്ദനങ്ങള്‍...

  ReplyDelete
 40. അബൂബക്കറിന്റെ താടി മതമൗലികവാദത്തിന്റെതും കാൾ മാർക്സിന്റെ താടി വിപ്ലവചിന്തയുടെയും ആയി മാറുന്ന, പർദ്ദ പാരതന്ത്ര്യത്തിന്റെ ഉത്തമോദാഹരണവും കന്യാസ്ത്രീയുടെ വസ്ത്രം മാനവസ്നേഹത്തിന്റെ അടയാളവുമായി മാറുന്ന, ഫലസ്തീനികളുടെ കല്ലുകൾ ഭീകരവും ഇസ്രായേലിന്റെ ടാങ്കുകൾ പ്രതിരോധത്തിന്റെയും ആയി മാറുന്ന അപകടകരമായ വിലയിരുത്തലുകൾക്ക് മാധ്യമങ്ങളാണ് അടിത്തറ പാകുന്നത്. നീണ്ട കാലഘട്ടം അമേരിക്കൻ കോൺഗ്രസ്സിൽ മെമ്പറായിരുന്ന് Pual Findley അദ്ദേഹത്തിന്റെ They dare to speak out എന്ന പുസ്തകത്തിൽ അമേരിക്കയിലെ മാധ്യമരംഗത്ത് നടക്കുന്ന ലോബ്ബിയിംഗിനെക്കുറിച്ചും വാർത്തകൾ ലോകം എങ്ങിനെ മനസ്സിലാക്കണമെന്ന് തീരുമാനിക്കുന്ന മാധ്യമ "അധർമ്മ"ത്തെക്കുറിച്ചും വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പോസ്റ്റ് സമയോചിതമായി. ഇത്തരം ചർച്ചചെയ്യപ്പെടേണ്ട പോസ്റ്റുകൾക്ക് പ്രാധാന്യം നൽകിയാൽ നന്നായിരിക്കും.

  ReplyDelete
 41. Noushad Kuniyil ‎

  പാതിരാ സൂര്യന്റെ നാട്ടിലെ സ്ഫോടനത്തിനു പിറകിലും മുസ്ലിംകള്‍ ആരോപിക്കപ്പെടുകയും, പിന്നീട് സത്യം വ്യക്തമാകുകയും ചെയ്തത് ലോക മീഡിയയുടെ പ്രോപഗണ്ടകളെ അസ്തമിപ്പിക്കുവാന്‍ സാധ്യമാവുമോ എന്നത് കണ്ടറിയണം.

  സാധ്യമാകും പക്ഷെ കാളപെരുമ്പോഴേക്കും കയറെടെക്കുന്ന പതിവ്‌ ഇരകളും നിര്‍ത്തണം

  വിശുദ്ധ ഗ്രന്ഥത്തിലെ താഴെ സൂക്തം മനസിലാക്കാത്തിടത്തോളം കാലം ഒരുപാട് നിരപരാധികള്‍ക്ക് ജയിലുകളില്‍ പീഡനങ്ങള്‍ സഹിച്ചു കഴിഞുകൂടാനാണ് വിധി.

  (Holy Quran 49: 6-7) അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ.

  ReplyDelete
 42. അന്തിമമായി എവിടെയും സത്യം തന്നെ ഉണ്ടാകും. നേരത്തെ ലൈബ്രറിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന പടങ്ങളും ലേഖനങ്ങളും ആണല്ലോ പത്രങ്ങള്‍ എന്നും ഉപയോഗിക്കുന്നത്. സത്യാവസ്ഥ അന്വേഷിക്കതെയും അവരുടെ ചേരിക്ക് അനുകൂലമായും എന്ത് വാര്‍ത്തയും വളച്ചൊടിക്കാനും അവര്‍ ഉല്‍സുകരാണ്. മാധ്യമത്തിന് എവിടെ ധര്‍മം ? അവര്‍ക്ക്‌ സ്വാതന്ത്ര്യം മതിയല്ലോ.
  പോസ്റ്റ്‌ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. വള്ളിക്കുന്നിന് അഭിനന്ദനങ്ങള്‍.
  (ഇതില്‍ അഭിപ്രായം എഴുതുവാനും പ്രധാനമായി ഒരു വിഭാഗം മാത്രമോ ?)

  ReplyDelete
 43. 'ഒരു മാസം മുന്‍പ്‌ തന്നെ മുസ്ലിം തീവ്ര വാദ ആക്രമണം ഉണ്ടാകുമെന്ന് നോര്‍വേ പോലിസ് മേധാവി സൂചിപ്പിച്ചിരുന്നു' '' മാതൃഭൂമി '' സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെയാണ് ..... ..കൃത്യം ചെയ്തത് മുസ്ലിം അല്ല ക്രിസ്ത്യന്‍ യുവാവ് ആയത് കൊണ്ടാകാം .''.മനോരമ '' തീവ്ര വാദി എന്നോഴിവാക്കി പകരം '' യാഥാസ്ഥിതിക വാദി '' എന്നാക്കി

  ReplyDelete
 44. മലഗോവും, അജ്മീരും, സംജോടയുമൊക്കെ നടന്ന ഉടന്‍ തന്നെ (അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലതെതും മുമ്പ്) വളരെ കൃത്യമായി ഒരു സമുദായത്തിന്റെ പേരില്‍ ആരോപിക്കുകയും അതിലെ ചെറുപ്പക്കാരെ വിവിധ ജയിലുകളിലേക്ക്‌ ആട്ടിതെളിക്കുകയുമായിരുന്നല്ലോ.

  നോര്‍വേയില്‍ അത്തരം മുന്‍വിധികള്‍ പരിജയമില്ലാത്തത് ഊഹക്കാരുടെയും കൈനോട്ടക്കാരുടെയും ഭാവനാ വിലാസത്തിന്റെ ആയുസ്സ് ചുരുക്കി.

  ReplyDelete
 45. അക്രമിയുടെ ജീവൻ ബാക്കിയായത് നന്നായി.. അല്ലെങ്കിൽ എന്താകുമായിരുന്നു..!!

  ReplyDelete
 46. കൃത്യം ചെയ്യാന്‍ ഇടയായത് ഒരു മത വിശ്വാസതിനോടുള്ള അമിത വിധേയത്വം കൊണ്ടാണ് എങ്കില്‍ അയാള്‍ ഒരു മത തീവ്രവാദി ആണ് എന്നാ നിര്‍വ്വചനം തന്നെ അര്‍ഹിക്കുന്നുണ്ട് .അതായത് 'മതത്തിനാല്‍ തീവ്രവാദി ആക്കപ്പെട്ടവന്‍' എന്നാ അര്‍ത്ഥത്തില്‍ .എന്നാല്‍ വിധേയത്വമല്ല മറിച്ചു മറ്റൊരു മതത്തോടുള്ള എതിര്‍പ്പാണ് അയാളെ അതിനു പ്രേരിപ്പിച്ചത് എങ്കില്‍ അയാള്‍ ഒരു മത തീവ്രവാദി ആയിക്കൊള്ളണം എന്നില്ല . എങ്കിലും ഒരു മത വിരോധിയായ തീവ്രവാദി (വ്യക്തി )ആയിരിക്കുകയും ചെയ്യും . സാധാരണ ഒരു മതത്തോടുള്ള അമിത വിധേയത്വം മറ്റു മതങ്ങളോട് എതിര്‍പ്പുണ്ടാക്കുന്നതാണ് കണ്ടു വരുന്നത് . ഒന്ന് മറ്റൊന്നിനു കാരണമാകാറുണ്ട് എന്നര്‍ത്ഥം .അത് കൊണ്ട് ഈ പറഞ്ഞ സംഭവത്തില്‍ മത തീവ്രവാദത്തിന്റെ അംശം ഉണ്ട് എന്ന് തന്നെ പറയാം . പക്ഷെ അയാളുടെ മതം എത്ര മാത്രം അയാളില്‍ സ്വാധീനം ചോലുത്തി, എന്നറിഞ്ഞതിനു ശേഷമേ വ്യക്തമായ ഒരു വിര്‍വ്വചനം അയാളുടെ പ്രവൃത്തിക്ക് കൊടുക്കാന്‍ സാധിക്കൂ .. അതായത് അയാള്‍ ചെയ്തത് അയാള്‍ക്ക്‌ (തന്റേതായ ആഗ്രഹ പൂരണത്തിന് ) വേണ്ടിയാണോ അതോ തന്റെ മതം എന്ന് അയാള്‍ കരുതുന്ന വിശ്വാസത്തിന്റെ സംരക്ഷണത്തിന് വേണ്ടി ആണോ എന്ന് 'പൊതുവില്‍ കരുതപ്പെടുന്ന ഒന്നിന് 'വേണ്ടിയാണോ എന്ന് വിശകലനം ചെയ്യാതെ ഈ നിര്‍വ്വചനം പൂര്‍ണമാകുകയില്ല തന്നെ !

  തന്റെ കൃത്യം പൂര്‍ണമാക്കാന്‍ അയാള്‍ തിരഞ്ഞെടുത്ത ടാര്‍ഗറ്റ് ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പ്രധാന ഖടകം ആണ് ..ആ ലക്‌ഷ്യം നിരവേട്ടപ്പെടുന്നതില്‍ അയാള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം മതം സംബന്ധിയായ സല്‍ക്കര്‍മ ശേഷമുള്ള പുണ്യ ബോധം ആണോ അതോ അയാളുടെ വ്യക്തി പരം ആയ സംതൃപ്തി ആയിരിക്കുമോ അത് എന്നും വിലയിരുത്തപ്പെടെണ്ടാതുണ്ട് . തിരഞ്ഞെടുത്ത ടാര്‍ഗറ്റിന്റെ നാശം അയാളുടെ മത ബോധത്തിന് സംതൃപ്തി നല്‍കുമോ ഇല്ലയോ എന്നതായിരിക്കണം അയാളുടെ കൃത്യം ഒരു മത തീവ്രവാദമോ എന്നതിന്റെ ഏകകം ആയിരിക്കേണ്ടത് .

  മാധ്യമങ്ങള്‍ ചെയ്യുന്നത് ഭൂതകാലത്തിന്റെ എക്സ്ട്രാ പോലെഷന്‍ ആണ്.. അവിടെയാണ് അവര്‍ ചിലപ്പോള്‍ വിഡ്ഢികള്‍ ആയിപ്പോകുന്നത് .. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദ ബോംബ്‌ സ്ഫോടനങ്ങള്‍ ഇക്കാലത്ത് സംഭാവ്യമായ ഒന്നായി തന്നെ മാധ്യമങ്ങള്‍ കാണുന്നുണ്ട് . മുന്‍പ് അങ്ങനെ അല്ലായിരുന്നു . അത് പോലെ തന്നെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ യൂറോപ്പിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വളരുന്നു വരുന്ന മത തീവ്രവാദ സ്വഭാവങ്ങള്‍ മാധ്യമങ്ങള്‍ ഭാവിയില്‍ കണക്കില്‍ എടുക്കുക തന്നെ ചെയ്യും .. അങ്ങനെ സംഭവിക്കുന്നത്‌ വരെ അവര്‍ക്ക് അതിനു മുമ്പുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഊഹാ പോഹങ്ങള്‍ നടത്താന്‍ പറ്റൂ ..കുട്ടാ പറയാന്‍ പറ്റില്ല . ഇറാനില്‍ ഒരു മിസ്സയില്‍ വീണാല്‍ അത് ഇസ്രായേലിന്റെ അവാനാണല്ലോ സാധ്യത , ചിലപ്പോള്‍ ആ ഊഹാ പോഹങ്ങള്‍ തെറ്റി പ്പോകാനും സാധ്യത ഉണ്ട് .എന്നിരിക്കിലും ആദ്യ ചര്‍ച്ചകള്‍ ആ സാധ്യത സൂചിപ്പിക്കുന്നവ ആയിരിക്കും .

  എന്തായാലും , വരാന്‍ പോകുന്ന ഒരു വലിയ വിപത്തിന്റെ ഒരു മുന്നോടി ആണ് എന്നതില്‍ തര്‍ക്കമില്ല ..കാരണം ഒരാളെ മത തീവ്രവാദി ആക്കുന്നതില്‍ 'ഒന്നില്‍ കൂടുതല്‍ മതങ്ങള്‍ക്ക്' സ്ഥാനമുണ്ട് . എന്തെന്നാല്‍ ലോകത്ത് ഒരു മതം മാത്രമേ ഉള്ളൂ (അവാന്തര വിഭജനംഗല്‍ ഇല്ലാത്ത ഒന്ന് )എങ്കില്‍ മത തീവ്രവാദം 'അസംഭവ്യ'മാണ് ..!!!! ഒറ്റപ്പെട്ട ഒരു സംഭവമായി ഇതിനെ തള്ളി ക്കളഞ്ഞു കൂടാ .!

  ReplyDelete
 47. this is modern trend--also irritated world ---expect more like dramatic scenes !

  ReplyDelete
 48. keralavum atra mosamalla.mumbaiyil iyide nadanna sphodanathinu pinnil indian mugahideen anennu mathruboomi asandigthamayi angu prakhyapichu.athum valiya talakkettil.ee paranja uoohakachavadathinu nalla market und ippol.

  ReplyDelete