July 23, 2012

തീറ്റമാസം എത്തിയോ?

'മുസ്‌ലിംകളുടെ തീറ്റ മാസം എത്തി'. വിശുദ്ധ റമദാന്‍ മാസത്തിന്റെ വരവിനെ ഒരമുസ്‌ലിം സുഹൃത്ത് അല്പം തമാശ കലര്‍ത്തി വിശേഷിപ്പിച്ചതാണിത്. പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതിലല്പം കാര്യമുണ്ടെന്ന് എനിക്ക് തോന്നി. വ്രതമാസത്തെ ബാഹ്യപ്രകടമായ മുസ്ലിം ചുറ്റുപാടുകളുടെ നിരീക്ഷണത്തില്‍ നിന്നാവണം അവന്റെ മനസ്സില്‍ നിര്‍ദോഷമായ ആ തമാശ ഉരുത്തിരുഞ്ഞു വന്നിട്ടുണ്ടാവുക. എങ്ങിനെയാണ് റമദാന്‍ ഒരു തീറ്റ മാസമായി രൂപാന്തരപ്പെട്ടത്?. അല്ലെങ്കില്‍ ഒരു തീറ്റമാസമാണ് ഇതെന്ന് പൊതുസമൂഹത്തിലെ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങുവാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്താണ്?.

July 20, 2012

എഴുതിത്തള്ളില്ല, മാധ്യമ സിംഹങ്ങള്‍ പണമടക്കും

വിവാദം അവസാനിക്കുകയാണ്. ഫ്ലാറ്റ് കുംഭകോണത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകരും കേരള സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തി. 'ഏയ്‌ ഓട്ടോ'യില്‍ മോഹന്‍ലാല്‍ പറയുന്ന പോലെ ഇനി എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സസ് .. ഗോ ഗോ.. പന്ത്രണ്ടു വര്‍ഷമായി ചക്കാത്തിന് കഴിയുകയായിരുന്ന നാല്പത്തിയഞ്ച് മാധ്യമ പ്രവര്‍ത്തകരും മൂന്നു മാസത്തിനുള്ളില്‍ പണമടക്കണം. ധനമന്ത്രി കെ എം മാണിയും മാധ്യമ പ്രതിനിധികളും ഹൗസിംഗ് ബോര്‍ഡ് അധികൃതരും ചേര്‍ന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തീരുമാനിച്ചത്. നല്ല കാര്യം. ഓരോ ഫ്ലാറ്റിനും സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച തുകയും രണ്ടായിരത്തി അഞ്ചു മുതലുള്ള എട്ടു ശതമാനം പലിശയും ഒറ്റത്തവണയായി അടക്കണം. മൂന്നു മാസത്തെ സമയമാണ് ഇതിനു അനുവദിച്ചിട്ടുള്ളത്.

July 18, 2012

കവര്‍ സ്റ്റോറിക്കാരേ ഓടരുത് !!

മാധ്യമ പ്രവര്‍ത്തകര്‍ നമ്മുടെ സമൂഹത്തിലെ കാവല്‍നായ്ക്കളാണ്. നായ്ക്കളുടെ പ്രധാന പണി കള്ളന്മാര്‍ വരുമ്പോള്‍ ബൌ ബൌ എന്ന് കുരയ്ക്കലാണ്. വെറുതെ കുരച്ചു കൊണ്ടിരിക്കരുത്. ആവശ്യമുള്ളപ്പോള്‍ കുരയ്ക്കണം. വീട്ടില്‍ ആളുള്ള സമയത്തും ഇല്ലാത്ത സമയത്തും ഒരുപോലെ ജാഗ്രത കാണിക്കണം. കൂട്ടില്‍ അപ്പിയിടരുത്, യജമാനനെക്കാണുമ്പോള്‍ വാലാട്ടണം. വല്ലപ്പോഴും ചെരുപ്പില്‍ നക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഏത് കാവല്‍നായക്കും എ പ്ലസ് കിട്ടും. ഇപ്പറഞ്ഞ പണികളൊക്കെ കൃത്യമായി ചെയ്ത് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുറെ കാവല്‍നായ്ക്കള്‍ നമ്മുടെ മാധ്യമ മേഖലയിലുണ്ട്. അവര്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.

July 16, 2012

മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ?

കൊല്ലക്കടയില്‍ സൂചി വിറ്റാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തപ്പോള്‍ വാല് ചുരുട്ടി മാളത്തിലൊളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍പട്ടികളില്‍ ഒരെണ്ണം കുരയ്ക്കുന്നില്ല.  രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും അപവാദങ്ങളില്‍ പെട്ടാല്‍ ഒന്നേ മുക്കാല്‍ മീറ്റര്‍ നീളമുള്ള നാക്കുമായി ചാനലുകളിലും പത്രത്താളുകളിലും ചാടിവീഴുന്ന ജഗജില്ലികള്‍ എന്തേ ഈ വാര്‍ത്ത മാത്രം കൊടുക്കാത്തത്. പത്രപ്രവര്‍ത്തകര്‍ കട്ടാല്‍ അത് കളവാകില്ല എന്നുണ്ടോ? ഉവ്വോ?

July 11, 2012

പ്രിയങ്കയുടെ കക്കൂസിന്റെ ചരിത്ര പ്രസക്തി

ഒരു കക്കൂസ് ചരിത്ര പ്രസക്തമാവുന്നത് എങ്ങിനെയാണ്? അതിന്റെ നിര്‍മാണ രീതി, സ്ഥിതി ചെയ്യുന്ന സ്ഥലം, ഉണ്ടാക്കാനിടയായ സാഹചര്യം തുടങ്ങി കക്കൂസുകള്‍ക്ക് അവകാശപ്പെടാവുന്ന ചരിത്രപരതക്ക് ഒരു പരിധിയുണ്ട്. അത്ര പെട്ടെന്നൊന്നും ഒരു കക്കൂസിന്  ചരിത്രത്തിലേക്കങ്ങ് കയറിപ്പോകാന്‍ പറ്റില്ല. പിന്നെ എങ്ങിനെയാണ് ഒരു ഗ്രാമീണ യുവതിയായ പ്രിയങ്ക ഭാരതിയുടെ കക്കൂസ് താരപദവി നേടിയെടുത്തത്?. ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തിലുള്ള പ്രിയങ്കയുടെ ഭര്‍തൃവീടും കക്കൂസും അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ കളര്‍ ഫോട്ടോകളിലാണ് ഇടം പിടിച്ചത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ഇന്ത്യയിലെ സാമൂഹ്യ മാറ്റത്തിന്റെ വലിയ പ്രതീകമായിട്ടാണ്‌ പ്രിയങ്കയുടെ കക്കൂസിനെ അവതരിപ്പിച്ചത്. അവരുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു. Bride's new toilet points to social revolution in India. സംഭവിച്ചത് ഇത്രയുമാണ്, പ്രിയങ്കയെ അവളുടെ മാതാപിതാക്കള്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയച്ചു. ആദ്യരാത്രി ഉറങ്ങി എഴുന്നേറ്റ നവവധു ഭര്‍ത്താവിനോട് തിരക്കി. കക്കൂസെവിടെ?.  വിശാലമായ പറമ്പ് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അമര്‍ജീത്ത് പറഞ്ഞു. "ദാ ഇക്കാണുന്ന സ്ഥലമൊക്കെയും കക്കൂസാണ്. എവിടെ വേണമെങ്കിലും പോയിരുന്നോ".

July 1, 2012

മീന കന്ദസ്വാമിയുടെ ആവിഷ്കാര സ്വാതന്ത്ര്യം

ഇന്നത്തെക്കാലത്ത് ഇച്ചിരി സൗന്ദര്യമില്ലെങ്കില്‍ സംഗതി പോക്കാണ്. ലതാ മങ്കേഷ്കറുടെ ശബ്ദത്തില്‍ പാടിയാലും ഒഡീഷന്‍ റൌണ്ടില്‍ ഔട്ടാവും. എന്നാല്‍ ഇത്തിരി കാണാന്‍ കൊള്ളാമെങ്കില്‍ തൊണ്ണൂറു മാര്‍ക്ക് ഫ്രീയായി കിട്ടും. ബാക്കി പത്തു മാര്‍ക്കിനു പാടിയാല്‍ മതി. ഇത് സ്റ്റാര്‍ സിംഗറിന്റെ മാത്രം നിയമമല്ല, ലോകാംഗീകൃതമായ ഒരു പൊതുതത്വമാണ്. സൗന്ദര്യമില്ലെങ്കിലും പിടിച്ചു നില്‍ക്കണമെങ്കില്‍ എം എം മണി ചെയ്തത് പോലുള്ള വല്ല പ്രസംഗവും നടത്തണം. അതല്ലെങ്കില്‍ പ്രശസ്തരായ ആരെയെങ്കിലും പുളിച്ച തെറി വിളിക്കണം. ലോകാംഗീകൃതമായ മറ്റൊരു തത്വമാണ് ഇതും. ഈ രണ്ടു വകുപ്പിലും പെടേണ്ട ആളല്ല മീന കന്ദസ്വാമി