ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തെ ഞാന്‍
അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇന്നൊരു സുഹൃത്തിന്റെ ഫേസ്ബുക്ക് മെസ്സേജ്
ഇപ്പോള്‍ കിട്ടി. നിങ്ങള്‍ അവിടെയൊന്ന് പോയി നോക്കൂ.. ഇപ്പോഴത്തെ ലീഡിംഗ്
നില നോക്കിയാല്‍ നല്ല തമാശ കാണാമെന്ന്. ഞാന്‍ പോയി നോക്കി. ഇച്ചിരി തമാശയുണ്ട്. ആദ്യമേ പറയാം. ഞാന്‍ ഈ ലിസ്റ്റില്‍ ഇല്ല. ഇതിനു മുമ്പ് ഈ അവാര്‍ഡ്
ലഭിച്ചിട്ടുള്ളതിനാലാണ് ലിസ്റ്റില്‍ ഇല്ലാത്തത്. അതുകൊണ്ട് തന്നെ ഈ
പോസ്റ്റ് എനിക്ക് വേണ്ടിയുള്ള ഒരു കാമ്പയിന് അല്ല. മലയാളത്തിലെ
ഒട്ടുമിക്ക ബ്ലോഗര്‍മാരും ആ ലിസ്റ്റിലുണ്ട്. ഏതാണ്ട് നൂറോളം പേര്
ഉണ്ടെന്നു തോന്നുന്നു.
December 30, 2012
December 25, 2012
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
Comment Box Closed
ഇത്രമാത്രം ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല
ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട
മാനഭംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്താവസ്ഥ സ്ത്രീകള്‍ക്ക്
നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ ജനകീയവികാരം ഉയര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാന നഗരിയെ പ്രക്ഷുബ്ദമാക്കിക്കൊണ്ട്
ബഹുജന സമരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന
മനുഷ്യപ്പിശാചുക്കള്‍ക്ക് വധശിക്ഷ
നല്‍കുന്നതടക്കമുള്ള അതിശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍
പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ പോവുന്നു. വധശിക്ഷ നല്‍കേണ്ടതില്ല, പീഢന
വീരന്മാരുടെ 'തുപ്പാക്കി' മുറിച്ചു കളഞ്ഞാല്‍ മതിയെന്ന അഭിപ്രായം വി ആര്
കൃഷ്ണയ്യര്‍ അടക്കമുള്ള പ്രമുഖര്‍ പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു.
ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ
മുമ്പെങ്ങുമില്ലാത്ത വിധം ഒരു പൊതുവികാരം രൂപപ്പെട്ടു വരികയാണ്. ഒരു
പെണ്‍കുട്ടിയുടെ ജീവിത ദുരന്തം സമൂഹ മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിക്കാന്‍
കാരണമാകുമെങ്കില്‍ അത്രയെങ്കിലും നല്ലത് എന്നേ പറയാനൊക്കൂ.December 19, 2012
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
December 13, 2012
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂടണം
December 4, 2012
മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?
November 24, 2012
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
Comment Box Closed
ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പൊതുവേ ഒരു അലമ്പ് സംഘടനയാണെന്നാണ്
ഞാന്‍ കരുതിയിരുന്നത്. 'അമ്മ'യുമായും മാക്ടയുമായും സര്‍ക്കാരുമായും
നിരന്തരം ഒടക്കുണ്ടാക്കി വാര്‍ത്തകളില്‍ അവര്‍ വരാറുണ്ട്. പക്ഷെ ലിബര്‍ട്ടി ബഷീറിന്റെ ഒരു കിടിലന്‍ പ്രസ്താവന കേട്ടതോടെ
അവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ മാറിക്കിട്ടി. ശ്വേതയുടെ
പ്രസവവുമായി ബ്ലെസ്സി തിയറ്ററിലേക്ക് വന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍
ഞങ്ങളെക്കിട്ടില്ല എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്
തുറന്നടിച്ചിട്ടുള്ളത്. സിനിമാ തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍ ഉദ്ദേശമില്ല, അതുകൊണ്ട് തന്നെ ആ
പ്രസവസീനുകളുമായി ഇങ്ങോട്ട് വരേണ്ട. കാര്യമെന്തായാലും സീറ്റില്‍ കയറി നിന്ന് വിസിലടിക്കേണ്ട ഡയലോഗാണിത് എന്ന് പറയാതെ വയ്യ.November 22, 2012
ദര്‍ശന ടി വി യും ബെര്‍ളിയും പിന്നെ ഞാനും
November 13, 2012
അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..
ഒരു വിധം സുബോധമുള്ള ആളുകളൊക്കെ പറഞ്ഞതാണ്, പോരണ്ടാ പോരണ്ടാന്ന് , കേട്ടില്ല. അവസാനം പ്രവാസി മലയാളികളുടെ പ്രതിഷേധത്തിന്റെ സുനാമിത്തിരകണ്ട് കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു. ഇതൊരു വിജയമാണ്. രാഷ്ട്രീയം മറന്നുള്ള പ്രവാസി മലയാളികളുടെ കൂട്ടായ പ്രതിഷേധത്തിന്റെ വിജയം. അധികാരത്തിന്റെ സുഖശീതളിമയില്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും മയങ്ങിക്കിടക്കുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കുമുള്ള ഒരു പാഠം കൂടിയാണിത്. ജനങ്ങള്‍ കണ്ണ് തുറന്നു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ കയ്യില്‍ ഇന്ന് പ്രതികരിക്കാനുള്ള മാധ്യമമുണ്ട്. ആ പ്രതികരണങ്ങളെ അഗ്നിയായി പടര്‍ത്താനുള്ള സംഘ ബോധമുണ്ട്.
November 12, 2012
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
November 5, 2012
വയലാര്ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ, സമയം നന്നല്ല!
കേന്ദ്ര മന്ത്രി വയലാര്‍ രവിയോട് വളരെ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കേരള
രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്. കോട്ടും സൂട്ടുമിട്ടാല്‍ കാണാനും
കൊള്ളാം, മിതഭാഷിയുമാണ്. പക്ഷെ പരിസരബോധം അല്പം കുറവാണെന്ന് തോന്നുന്നു.
അല്ലെങ്കില്‍ ഈ സമയത്ത് ഗള്‍ഫിലേക്ക് കെട്ടിയെടുക്കില്ല. പ്രവാസി
മലയാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നയങ്ങളില്‍
പ്രതിഷേധിച്ച് മലയാളി സമൂഹം ഒരു അഗ്നിപര്‍വതം പോലെ ചുട്ടു പഴുത്തു
നില്ക്കുന്ന ഈ സമയത്താണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഒന്ന് കറങ്ങി രസിച്ചു കളയാം എന്ന് മന്ത്രി തീരുമാനിക്കുന്നത്. സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം.
November 1, 2012
ആമിര്ഖാന് ഹാജിയാര് !
October 29, 2012
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
October 22, 2012
മലാല തിരിച്ചു വരുമ്പോള്‍
Comment Box Closed
മലാല ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ
വെടിയുണ്ടക്ക് താലിബാന് ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. ആ കൗമാരക്കാരിയുടെ ജീവന് പൂര്‍ണമായി തിരിച്ചു കിട്ടാനും അവള് ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക് തിരിച്ചെത്തുവാനും പതിനായിരങ്ങള്‍ ഹൃദയപൂര്‍വം
പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ
ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു
കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നല്‍കുന്നത്. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല ഉയര്‍ന്നു കഴിഞ്ഞു. ഈ പതിനഞ്ചുകാരിയുടെ വാര്‍ത്തകളും ചിത്രങ്ങളും ഗൂഗിളിന്റെ ടോപ്പ് സേര്‍ച്ചുകളിലേക്ക്
കയറിക്കൊണ്ടിരിക്കുന്നു. സന്ദര്ഭത്തിനൊത്തുയര്ന്ന വിക്കിപീഡിയ അവളുടെ മുഴുനീള ജീവചരിത്രം
തന്നെ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. മലാല ഒരു തരംഗമാവുകയാണ്!.October 3, 2012
ഓടരുതാര്യാടാ ആളറിയും !!
September 27, 2012
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
September 18, 2012
പ്രവാചകനോ അതോ സിനിമയോ വലുത്?
'ഇന്നസന്‍സ് ഓഫ് മുസ്ലിംസ്' എന്ന സിനിമയുടെ പതിനാലു മിനിറ്റ്
ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ടു. അതിലെ പല രംഗങ്ങളും മനസ്സില്‍ വല്ലാത്ത
അസ്വസ്ഥതകളുയര്‍ത്തി എന്ന് പറയാതെ വയ്യ. ഇസ്ലാമിക വിശ്വാസികളുടെ മനസ്സിനെ
ഏറെ വേദനിപ്പിക്കുന്ന വൈകൃതങ്ങളാണ് സിനിമ എന്ന പേരില്‍ പടച്ചു വിട്ട
ഭ്രാന്തമായ ആ ദൃശ്യങ്ങളിലുള്ളത്. ട്രെയിലറില്‍ കണ്ടതിന്റെ മാത്രം
അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മുഹമ്മദ് നബിയെ ഇത്രമാത്രം
അപകീര്‍ത്തിപ്പെടുത്തിയ ഒരു സിനിമയോ നോവലോ ഇതിനു മുമ്പ് ഇറങ്ങിയിട്ടില്ല
എന്ന് പറയാന്‍ പറ്റും. ചരിത്രപരതയോ കലാപരതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു
തരം ആഭാസം എന്ന് മാത്രമേ അതിനെ വിളിക്കാനാവൂ. പക്ഷെ ആ ആഭാസത്തിനു ഒരു
ദൗത്യമുണ്ട്. ആ ദൗത്യം അത് ഭംഗിയായി നിര്‍വഹിച്ചു കഴിഞ്ഞു.
September 13, 2012
ആ കിളിയാണ് ഈ കിളി
രാവിലെ ഫേസ്ബുക്ക് തുറന്നപ്പോള്‍ മുതല്‍ എമേര്‍ജിംഗ് കിളി പാറിപ്പറക്കുകയാണ്. എല്ലാവരുടെ വാളിലും ഒരു പച്ചക്കിളി കിടന്നു പറക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ കിളി അമേരിക്കക്കാരിയുടെ കിളിയാണ്. സംഗതി മോഷണമാണോ എന്ന് ചോദിച്ചാല്‍ മോഷണം തന്നെയാണ്. പക്ഷെ പിടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കാശ് കൊടുത്ത് തടിയൂരി എന്ന് മാത്രം. എമേര്‍ജിംഗിന്റെ ലോഗോ ഡിസൈന്‍ ചെയ്യാന്‍ വേണ്ടി ഏല്പിച്ച ഏജന്‍സി ഒപ്പിച്ച പണിയാണിത്. Gina Ross Mikel എന്ന മിസോറിക്കാരിയുടെ ചിത്രമാണ് അവരോടു അനുവാദം ചോദിക്കാതെ സര്‍ക്കാര്‍ അടിച്ചെടുത്തത്. പക്ഷെ ഏപ്രില്‍ മാസത്തില്‍ തന്നെ മോഷണക്കാര്യം അവരെ ഏതോ 'ആണ്‍കുട്ടികള്‍' അറിയിച്ചു. തന്റെ അനുവാദം ചോദിക്കാതെ ചിത്രം എടുത്തുപയോഗിച്ചതിലുള്ള പരാതി അവര്‍ കേരള സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ഉടനെ കാശ് കൊടുത്ത് പ്രച്നം പരിഹരിച്ചു.
September 12, 2012
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വേണുവിനു ഇനി ചാടാന്‍ അധികം ചാനലുകള്‍ ബാക്കിയില്ല. ഏതാണ്ടെല്ലാ ചാനലുകളും പരീക്ഷിച്ചു കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഊഴമാണ്. അവിടെ എത്ര കാലം ഉണ്ടാവുമോ ആവോ? വേണു എവിടെപ്പോയാലും വേണ്ടില്ല നന്നായി വരട്ടെ എന്നാണു പ്രാര്‍ത്ഥന. കാരണം വാര്‍ത്താവതരണത്തെ ഒരു ലോകമഹായുദ്ധത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നവരില്‍ ഒരാള്‍ വേണുവാണ്. മുമ്പൊക്കെ വാര്‍ത്താ വായന എല്‍ കെ ജി കുട്ടികള്‍ പദ്യം ചൊല്ലുന്നത് പോലുള്ള ഒരഭ്യാസമായിരുന്നു. അതിനൊരു മാറ്റം വന്നത് നികേഷും വേണുവുമൊക്കെ വന്നതിന് ശേഷമാണ്. വായിക്കുന്ന അവര്‍ക്കും ഹരം, കേള്‍ക്കുന്ന നമ്മള്‍ക്കും ഹരം!. (ഇടയില്‍ കിടന്ന് പിടക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്ക്ക് മാത്രമാണ് അല്പം ഹരത്തിനു കുറവുണ്ടായിരുന്നത്). അതുകൊണ്ടൊക്കെത്തന്നെ വേണുവിനോട് അല്പം ഇഷ്ടമുണ്ടെന്നു പറയാതെ വയ്യ. പക്ഷെ എവിടെയും കാലുറപ്പിക്കാതെ ഇങ്ങനെ ചാടിക്കൊണ്ടിരുന്നാല് അവസാനം വേണുവിന്റെ ഗതിയെന്താകും എന്നൊരു ഫയമുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതുന്നത്.
September 10, 2012
ഒരു എമേര്‍ജിംഗ് മോഹം പറയട്ടെ
എമേര്‍ജിംഗ് കേരളക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാര്‍ ചെയ്ത വെബ്സൈറ്റ് സന്ദര്‍ശിച്ചു. അതില്‍ പറയുന്ന പദ്ധതികളിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു പോയി. അമ്മായി ചുട്ട അപ്പത്തരങ്ങള്‍ പോലെ രുചിയിലും രൂപത്തിലും പുതുമയുള്ള എമണ്ടന്‍ ആശയങ്ങള്‍, കിടിലന്‍ പദ്ധതികള്‍.. എല്ലാം കൊണ്ടും അടിപൊളി എമേര്‍ജ്. പക്ഷെ പ്രധാന വ്യവസായത്തെ ഒഴിവാക്കിക്കളഞ്ഞു. വിവാദ വ്യവസായം!!. ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ അടിച്ചു കസറി വിജയിക്കുമെന്ന് നൂറ്റിപ്പത്ത് ശതമാനം ഉറപ്പുള്ള വിവാദ വ്യവസായത്തിന് പാക്കേജുകളോ പദ്ധതികളോ ഇല്ല. ഒരു ഏക്കര്‍ ഭൂമി പോലും ഈ വകുപ്പില്‍ വകയിരുത്തിയിട്ടില്ല. ഈ വ്യവസായത്തില്‍ മുതല്‍ മുടക്കി കഷ്ടപ്പെട്ട് പിടിച്ചു നില്ക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു പരിഗണനയും കൊടുത്തിട്ടില്ല. എമേര്‍ജിംഗ് കേരളയെ കൊന്നു കുഴിച്ചു മൂടാന്‍ കൊലവിളി നടത്തിക്കൊണ്ടിരിക്കുന്ന ഇവറ്റകള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ ഒരു പദ്ധതി അതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അല്പമെങ്കിലും പ്രതിഷേധ സ്വരങ്ങള്‍ക്ക് ശമനമുണ്ടായേനെ!!
August 13, 2012
വരിവരിയായി ജയിലിലേക്ക് !
സഖാക്കള്‍ വരിവരിയായി ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആദ്യം ബ്രാഞ്ച് സെക്രട്ടറി, പിന്നെ ഏരിയ സെക്രട്ടറി, അത് കഴിഞ്ഞു ജില്ല സെക്രട്ടറി, ഇപ്പോഴിതാ എം എല്‍ എ യും.. ജയിലിലേക്കുള്ള പോക്ക് പോലും പ്രോട്ടോകോള്‍ തെറ്റിക്കാതെയാണ്. ഒരു കേഡര്‍ പാര്‍ട്ടി ആയാലുള്ള ഗുണം ഇതാണ്. എല്ലാവരും അവരുടെ സ്ഥാനമാനങ്ങള്‍ നോക്കി പരസ്പരം ബഹുമാനിച്ചു കാര്യങ്ങള്‍ നീക്കും. പ്രോട്ടോകോളിന്റെ ചിട്ടയനുസരിച്ചു ചെറുകിടക്കാര്‍ ആദ്യം പോയി പിന്നാലെ വരുന്ന വന്‍ കിടക്കാര്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തും. പാര്‍ട്ടി പ്രോട്ടോകോള്‍ അനുസരിച്ച് പി ജയരാജന് അല്പം മുകളില്‍ ആണെങ്കിലും സര്‍ക്കാര്‍ പ്രോട്ടോകോള്‍ അനുസരിച്ച് എം എല്‍ എ ആയ ടി വി രാജേഷാണ് ഒരു കട്ടക്ക് മുന്നില്‍ നില്ക്കുക. അതുകൂടി കണക്കിലെടുത്ത് കൊണ്ടാണ് സഖാക്കളുടെ പോക്ക് എന്നര്‍ത്ഥം. ഇനി പോളിറ്റ് ബ്യൂറോയിലെ ഏതെങ്കിലും ഒരാളെക്കൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു കഴിഞ്ഞാല്‍ ഒരു അവൈലബിള്‍ മീറ്റിംഗ് സെല്ലിനുള്ളില്‍ കൂടാന്‍ പറ്റും.
August 7, 2012
തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും
ചാനലുകള്‍ സര്‍ഫ് ചെയ്യുന്നതിനിടയിലാണ് അമൃത ടി വി യില്‍ തിലകനെ കണ്ടത്. സംവിധായകന് കമലുമുണ്ട് കൂടെ. തിലകനെ എവിടെ കണ്ടാലും ഞാന്‍ റിമോട്ടൊന്ന് സ്റ്റോപ്പ് ചെയ്യും. പുള്ളി എന്തെങ്കിലുമൊക്കെ പറയും. എല്ലാവരോടുമുള്ള അമര്‍ഷമാണ് അദ്ദേഹത്തിന്റെ സംസാരങ്ങളുടെ ആകെത്തുകയെങ്കിലും കേട്ടിരിക്കാന്‍ രസമുണ്ടാകും. ആരാന്റെ മെക്കിട്ടു കയറുന്നത് കാണാനുള്ള ഒരു രസം സ്വാഭാവികമാണല്ലോ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ നാല് തെറി പറയും അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 'അമ്മ'യെയും അതിന്റെ പ്രസിഡന്റായ ഇന്നസെന്റിനെയും രണ്ടു പുളിച്ചത് പറയും. മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അവരെ ഒന്ന് കൊച്ചാക്കും. ഇതൊക്കെയായിരുന്നു എന്റെ പ്രതീക്ഷ. ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ടി വി യിലേക്ക് കഴുത്തു നീട്ടിയിരിക്കുന്നതിനിടയിലാണ് മഹാനടന് തീര്‍ത്തും ഞെട്ടലുളവാക്കിയ ഒരു പ്രസ്താവന നടത്തിയത്.
August 2, 2012
അങ്ങനെ ജയരാജനും സ്വാഹ..
"ഇതാണ് ജനാധിപത്യത്തിന്റെ കുഴപ്പം. സ്വസ്ഥമായി ഒരു കൊലപാതകം നടത്താന്‍ അതനുവദിക്കില്ല" - ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന് അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത വന്ന ഉടനെ പ്രമുഖ മാധ്യമ പ്രവര്ത്തകന് ബി ആര് പി ഭാസ്കര്‍ ഫേസ്ബുക്കില്‍ എഴുതിയ സ്റ്റാറ്റസ് ആണിത്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും സ്വസ്ഥമായി കൊലപാതകങ്ങള്‍ ചെയ്ത് സമാധാനപരമായി ജീവിച്ചിരുന്ന പാവം സി പി എം നേതാക്കളെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നത് വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തം അനുസരിച്ച് തികഞ്ഞ ധിക്കാരമാണ്. Right to Kill എന്നത് കാറല്‍ മാര്‍ക്സ് ഉള്ള കാലം മുതലേ വര്‍ഗ്ഗസമര പോരാളികള്‍ക്ക് ലോകം അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ്. ലെനിനും സ്റ്റാലിനും മാവോയും തുടങ്ങി ചോരച്ചെങ്കൊടി പിടിച്ച എല്ലാ സഖാക്കള്‍ക്കും ഭരണഘടനാപരമായി നല്കപ്പെട്ടിട്ടുള്ള ഈ അവകാശത്തിനു മേലാണ് തിരുവഞ്ചൂരിന്റെ കളി. വേണ്ട മോനേ ദിനേശാ എന്ന് തിരുവഞ്ചൂരിനോട് സി പി എം നേതാക്കള്‍ പറയുന്നതിന്റെ ഗുട്ടന്‍സ് അവര്‍ പരമ്പരാഗതമായി അനുഭവിച്ചു വന്ന Right to Kill എന്ന ഈ അവകാശത്തിനു മേല്‍ തൊട്ടു കളിക്കുന്നത് കൊണ്ടാണ്.
July 23, 2012
തീറ്റമാസം എത്തിയോ?
'മുസ്ലിംകളുടെ തീറ്റ മാസം എത്തി'. വിശുദ്ധ റമദാന് മാസത്തിന്റെ വരവിനെ ഒരമുസ്ലിം സുഹൃത്ത് അല്പം തമാശ കലര്‍ത്തി വിശേഷിപ്പിച്ചതാണിത്. പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതിലല്പം കാര്യമുണ്ടെന്ന് എനിക്ക് തോന്നി. വ്രതമാസത്തെ ബാഹ്യപ്രകടമായ മുസ്ലിം ചുറ്റുപാടുകളുടെ നിരീക്ഷണത്തില്‍ നിന്നാവണം അവന്റെ മനസ്സില്‍ നിര്‍ദോഷമായ ആ തമാശ ഉരുത്തിരുഞ്ഞു വന്നിട്ടുണ്ടാവുക. എങ്ങിനെയാണ് റമദാന് ഒരു തീറ്റ മാസമായി രൂപാന്തരപ്പെട്ടത്?. അല്ലെങ്കില്‍ ഒരു തീറ്റമാസമാണ് ഇതെന്ന് പൊതുസമൂഹത്തിലെ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങുവാന് ഇടയാക്കിയ സാഹചര്യങ്ങള്‍ എന്താണ്?.
July 20, 2012
എഴുതിത്തള്ളില്ല, മാധ്യമ സിംഹങ്ങള്‍ പണമടക്കും
July 18, 2012
കവര്‍ സ്റ്റോറിക്കാരേ ഓടരുത് !!
മാധ്യമ പ്രവര്‍ത്തകര്‍ നമ്മുടെ സമൂഹത്തിലെ കാവല്‍നായ്ക്കളാണ്. നായ്ക്കളുടെ പ്രധാന പണി കള്ളന്മാര് വരുമ്പോള്‍ ബൌ ബൌ എന്ന് കുരയ്ക്കലാണ്. വെറുതെ കുരച്ചു കൊണ്ടിരിക്കരുത്. ആവശ്യമുള്ളപ്പോള്‍ കുരയ്ക്കണം. വീട്ടില്‍ ആളുള്ള സമയത്തും ഇല്ലാത്ത സമയത്തും ഒരുപോലെ ജാഗ്രത കാണിക്കണം. കൂട്ടില്‍ അപ്പിയിടരുത്, യജമാനനെക്കാണുമ്പോള്‍ വാലാട്ടണം. വല്ലപ്പോഴും ചെരുപ്പില്‍ നക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഏത് കാവല്‍നായക്കും എ പ്ലസ് കിട്ടും. ഇപ്പറഞ്ഞ പണികളൊക്കെ കൃത്യമായി ചെയ്ത് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുറെ കാവല്‍നായ്ക്കള്‍ നമ്മുടെ മാധ്യമ മേഖലയിലുണ്ട്. അവര്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.
July 16, 2012
മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ?
കൊല്ലക്കടയില് സൂചി വിറ്റാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തപ്പോള്‍ വാല് ചുരുട്ടി മാളത്തിലൊളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍പട്ടികളില്‍ ഒരെണ്ണം കുരയ്ക്കുന്നില്ല. രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും അപവാദങ്ങളില്‍ പെട്ടാല്‍ ഒന്നേ മുക്കാല്‍ മീറ്റര്‍ നീളമുള്ള നാക്കുമായി ചാനലുകളിലും പത്രത്താളുകളിലും ചാടിവീഴുന്ന ജഗജില്ലികള്‍ എന്തേ ഈ വാര്‍ത്ത മാത്രം കൊടുക്കാത്തത്. പത്രപ്രവര്‍ത്തകര്‍ കട്ടാല്‍ അത് കളവാകില്ല എന്നുണ്ടോ? ഉവ്വോ?
July 11, 2012
പ്രിയങ്കയുടെ കക്കൂസിന്റെ ചരിത്ര പ്രസക്തി
July 1, 2012
മീന കന്ദസ്വാമിയുടെ ആവിഷ്കാര സ്വാതന്ത്ര്യം
ഇന്നത്തെക്കാലത്ത് ഇച്ചിരി സൗന്ദര്യമില്ലെങ്കില്‍ സംഗതി പോക്കാണ്. ലതാ മങ്കേഷ്കറുടെ ശബ്ദത്തില്‍ പാടിയാലും ഒഡീഷന് റൌണ്ടില്‍ ഔട്ടാവും. എന്നാല്‍ ഇത്തിരി കാണാന്‍ കൊള്ളാമെങ്കില്‍ തൊണ്ണൂറു മാര്‍ക്ക് ഫ്രീയായി കിട്ടും. ബാക്കി പത്തു മാര്‍ക്കിനു പാടിയാല്‍ മതി. ഇത് സ്റ്റാര്‍ സിംഗറിന്റെ മാത്രം നിയമമല്ല, ലോകാംഗീകൃതമായ ഒരു പൊതുതത്വമാണ്. സൗന്ദര്യമില്ലെങ്കിലും പിടിച്ചു നില്ക്കണമെങ്കില് എം എം മണി ചെയ്തത് പോലുള്ള വല്ല പ്രസംഗവും നടത്തണം. അതല്ലെങ്കില്‍ പ്രശസ്തരായ ആരെയെങ്കിലും പുളിച്ച തെറി വിളിക്കണം. ലോകാംഗീകൃതമായ മറ്റൊരു തത്വമാണ് ഇതും. ഈ രണ്ടു വകുപ്പിലും പെടേണ്ട ആളല്ല മീന കന്ദസ്വാമി
June 27, 2012
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
ഭൂമിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത് രണ്ടു വിഭാഗങ്ങളാണ്. ഒന്ന് ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ .. രണ്ടു സി പി എമ്മിനെ ന്യായീകരിക്കാന്‍ വേണ്ടി ചാനലുകളില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഭാസുരേന്ദ്ര ബാബുമാര്‍ . രണ്ടു കൂട്ടരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. വിശപ്പ് മാറുന്ന ഒരു കാലം വരുമെന്ന് സ്വപ്നം കണ്ടു മരിച്ചു കൊണ്ടേയിരിക്കുന്ന പാവങ്ങളാണ് ആഫ്രിക്കയിലെങ്കില് സി പി എം നന്നാകുമെന്ന് കരുതി അവര്‍ക്ക് വേണ്ടി വായിട്ടലച്ചു കൊണ്ടേയിരിക്കുന്ന ബുദ്ധിജീവികളാണ് കേരളത്തിലുള്ളത്. ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളോട് നമുക്ക് അനുഭാവമുണ്ട്. അവരുടെ ദുരിതങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും നമ്മള് വേദനിക്കുന്നുണ്ട്. പക്ഷേ ഭാസുരേന്ദ്ര ബാബുമാരുടെ അവസ്ഥയോര്‍ക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരു മാനസികാവസ്ഥ വന്നു ചേരുകയാണ്
June 24, 2012
കുഞ്ഞനന്താ ചതിക്കല്ലേ
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. സി പി എം കേന്ദ്ര പോളിറ്റ് ബ്യൂറോക്കും കണ്ണൂര്‍ പോളിറ്റ് ബ്യൂറോക്കും ഈ ആഴ്ചയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനുള്ളത് ഒരേയൊരു കാര്യമാണ്. ദൈവമേ, സത്യം പറയാതെ പിടിച്ചു നില്ക്കാന് ഞങ്ങളുടെ കുഞ്ഞനന്തന് കരുത്തു കൊടുക്കണമേ എന്ന്. സി പി എമ്മിന്റെ ഭാവി ഇനി പടിഞ്ഞാറേ കുഞ്ഞിക്കാട്ടില്‍ കുഞ്ഞനന്തന്റെ കയ്യിലാണ്. അതായത് ടി പി വധം അന്വേഷിക്കുന്ന പോലീസിനോട് പി കെ കുഞ്ഞനന്തന് എന്ത് പറയുന്നുവോ അതിനനുസരിച്ചായിരിക്കും സി പി എമ്മിന്റെ കൊടി പൊന്തുകയും താഴുകയും ചെയ്യുന്നത്. പാര്‍ട്ടിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് പുറത്താക്കിയ എം എം മണിയുടെ വിവരക്കേടിനെക്കാള്‍ അപകടം പതിയിരിക്കുന്നത് കുഞ്ഞനന്തന് പുറത്തുവിടാന്‍ പോകുന്ന കാര്യങ്ങളിലായിരിക്കും. വി എസ് അടക്കം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.
June 20, 2012
എയര്‍ ഇന്ത്യ v/s കൊടി സുനി
പ്രവാസികളെ വെട്ടി വെട്ടി കൊല്ലുന്ന കാര്യത്തില്‍ കൊടി സുനിയോട് മത്സരിക്കുകയാണ് എയര്‍ ഇന്ത്യ. സുനിയെ വെല്ലുന്ന പെര്‍ഫോമന്‍സാണ് വ്യോമ മഹാരാജാവ് കാണിച്ചു കൊണ്ടിരിക്കുന്നത്. അമ്പത്തൊന്നു വെട്ടാണ് പാവം ഗുണ്ടയുടെ റിക്കാര്ഡെങ്കില് അഞ്ഞൂറ്റൊന്നു വെട്ടിയാണ് എയര്‍ ഇന്ത്യ മുന്നേറുന്നത്. ക്വട്ടേഷന്‍ കൊടുത്ത് ആരെയെങ്കിലും തട്ടാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെങ്കില്‍ എയര്‍ ഇന്ത്യയുടെ കാര്യം അടുത്ത വണ്‍ ടൂ ത്രീ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാശെത്ര ചിലവായാലും വേണ്ടില്ല മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു വെളുത്ത കാര്‍ വാടകക്കെടുത്ത് മഹാരാജാവിന്റെ പിടലിക്കിട്ടു വെട്ടുവാന്‍ പ്രവാസികളടങ്ങുന്ന ഒരു സംഘത്തെ അയക്കണം. എയര്‍ ഇന്ത്യ പ്രവാസി മലയാളികളോട് ചെയ്യുന്ന കൊടും പാതകത്തിന് അറുതിവരുത്താന്‍ ഇന്നത്തെ അവസ്ഥയില്‍ മറ്റൊരു വഴിയും കാണുന്നില്ല.
June 15, 2012
നെയ്യാറ്റിന്‍കര : ജയിച്ചത് സഖാവ് ടി പി
ജയിച്ചത് സെല്‍വരാജോ യു ഡി എഫോ അല്ല, സഖാവ് ടി പി യാണ്, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമാണ്. തോറ്റത് ഇടതുപക്ഷമല്ല, സി പി എം സംസ്ഥാന സമിതിയിലെ ജയരാജന്മാര് നയിക്കുന്ന കൊലപാതക സബ് കമ്മറ്റിയാണ്. നാണമില്ലാത്ത ഒരു കൂറുമാറ്റക്കാരനെ ജയിപ്പിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ , പക്ഷേ സഖാവ് ടി പി യുടെ ചോരകുടിച്ച് ചിരിച്ച മനുഷ്യമൃഗങ്ങളെ ഒരു പാഠം പഠിപ്പിക്കാതിരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. ടി പി യുടെ രക്തസാക്ഷിത്വം ഇല്ലായിരുന്നുവെങ്കില്‍ സെല്‍വരാജ് എട്ടുനിലയില്‍ പൊട്ടുമായിരുന്നു. യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുകയാണ് എന്ന് പറഞ്ഞ ഒരു മനുഷ്യനെ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയിപ്പിക്കേണ്ട ഗതികേടിലേക്ക് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ മാറ്റിയത് അമ്പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയക്കോമരങ്ങളാണ്. സഖാവ് ടി പീ, താങ്കളാണ് ജയിച്ചത്.. താങ്കള്‍ മാത്രമാണ് ജയിച്ചത്.
June 11, 2012
ലീഗിലെ ജയരാജന് അഥവാ മലപ്പുറം മണി !.
ഫുട്ബോള്‍ കളിക്ക് ഏറെ പേര് കേട്ട അരീക്കോട് നിന്നാണ് കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഗോള്‍ പിറന്നിരിക്കുന്നത്. പി കെ ബഷീര്‍ എം എല്‍ എ യുടെ പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍കൊണ്ട ഗുണ്ടകള്‍ തെരുവില്‍ രണ്ടു പേരെ ക്ലീന്‍ ക്ലീനായി വെട്ടിക്കൊന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാമുദായിക സമതുലനം എന്നൊക്കെ പറയുന്നത് പോലെ കൊലപാതകങ്ങളിലും ഒരു മുന്നണി സമതുലനം ഉണ്ടാകുന്നത് നല്ലതാണ്. എല്‍ ഡി എഫ് പത്തെണ്ണം കൊല്ലുമ്പോള്‍ യു ഡി എഫ് ഒരു അഞ്ചെണ്ണമെങ്കിലും കൊന്നില്ലെങ്കില്‍ സമതുലനം കുളമാകും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജയരാജത്രയങ്ങള്ക്ക് ബദലായി യു ഡി എഫിന് അഭിമാനപൂര്‍വം ഉയര്ത്തിക്കട്ടാവുന്ന ലേറ്റസ്റ്റ് ഹീറോയാണ് ലീഗിന്റെ ഫയര്‍ ബ്രാന്‍ഡ് എം എല്‍ എയായ പി കെ ബഷീര്‍.
June 4, 2012
ഹിറാ ഗുഹയില്‍ ഒരു രാത്രി
മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് 'ജബലുന്നൂര്‍ ' (The Mountain of Light). ആ മലയുടെ ഉച്ചിയിലാണ് ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആ മലമുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്റെ ഓര്‍മയ്ക്കാണ് ഈ കുറിപ്പ്. വിശുദ്ധ കഅബാലയത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഈ പര്‍വതത്തിനു മുകളില്‍ വെച്ചാണ് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മുഹമ്മദിന്റെ മുന്നില്‍ ദൈവത്തിന്റെ മാലാഖയായ ജിബ്രീല്‍ പ്രത്യക്ഷപ്പെടുന്നു. 'ഇഖ്റഅ്' (വായിക്കുക) എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂര്‍ (പ്രകാശത്തിന്റെ പര്‍വതം) എന്ന് ഇതിന് പേര് ലഭിക്കുന്നത്.
May 26, 2012
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
May 24, 2012
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ആകെ കണ്ഫ്യൂഷന് ആയത്രേ!. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ പോലെ അല്പ നേരത്തേക്ക് ആകെ സ്ഥലകാല വിഭ്രമം. എ കെ ഗോപാലന്, ഇ എം സ്, ഇ കെ നായനാര്‍ , സുര്‍ജിത് തുടങ്ങി മരിച്ചു പോയ എല്ലാ പോളിറ്റ് ബ്യൂറോ മെമ്പര്‍മാരുടെയും ഫോട്ടോ ചുമരില്‍ തൂങ്ങിക്കിടക്കുന്നു. അന്തം വിട്ട മന്ത്രി കൂടെയുള്ള ജയില്‍ സൂപ്രണ്ടിനെ സൂക്ഷിച്ചു നോക്കി. "ബാക്കിയുള്ള ഫോട്ടോകള്‍ അടുത്ത റൂമിലുണ്ട് സാര്‍ " വിപ്ലവ നേതാക്കളില്‍ ആരുടെയെങ്കിലും ഫോട്ടോ വിട്ടു പോയതുകൊണ്ടായിരിക്കും മന്ത്രിക്ക് അങ്കലാപ്പ് എന്ന് ധരിച്ച സൂപ്രണ്ട് ഉടനെ അടുത്ത റൂമിലേക്ക് നടന്നു. അവിടെ ദാണ്ടേ കിടക്കുന്നു, വിപ്ലവ പ്രസ്ഥാനത്തിന്റെ തീപ്പന്തം. സാക്ഷാല്‍ പിണറായി സഖാവ്!
May 21, 2012
ജയരാജനെന്താ കൊമ്പുണ്ടോ?
May 17, 2012
സി പി എം ജയിലിലേക്ക്
സി പി എമ്മിന്റെ ജയിലിലേക്കുള്ള പോക്ക് ഉറപ്പായിക്കഴിഞ്ഞു. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ അവര്‍ നടപ്പിലാക്കിയ തലവെട്ടു രാഷ്ട്രീയത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങി. ഇപ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമാണ്. സഖാവ് ടി പി വെട്ടേറ്റു വീണപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിലേക്കാണ് പോലീസ് നായ ആദ്യം മണം പിടിച്ചു ഓടിയത്. ചോര മണക്കുന്ന വഴിയിലൂടെ നായ പിന്നീട് ഓടിക്കയറിയത് ലോക്കല്‍ കമ്മറ്റിയിലേക്ക്. ഇപ്പോഴിതാ നേരെ ഏരിയ കമ്മറ്റി ഓഫീസിലേക്കും നായ ചാടിക്കയറിയിരിക്കുന്നു. ഇനി ചാടാന്‍ ബാക്കിയുള്ളത് ജില്ല കമ്മറ്റി ഓഫീസും എ കെ ജി സെന്ററും മാത്രമാണ്. ഒരു കൊലപാതകം സി പി എം പോലൊരു പാര്‍ട്ടിയെ ഇത്രമേല്‍ വിറപ്പിച്ചു നിര്‍ത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
May 13, 2012
ബല്‍റാം 'vs' താരാദാസ്
പൊരിഞ്ഞ സ്റ്റണ്ഡ് തുടങ്ങിക്കഴിഞ്ഞു. ബല്‍റാമും താരാദാസും അത്യുഗ്രന്‍ ഫോമിലായതിനാല്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ. കാണികളായ നമ്മുടെ കടമ രണ്ടു പേരെയും പരമാവധി പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്. ഒരു ഗോദയുടെ പ്രാഥമിക നിയമം അതാണ്. കിടിലന്‍ പ്രകടനം ആര് കാഴ്ച വെച്ചാലും അയാള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കണം. ഇന്നലത്തെ പത്രസമ്മേളനത്തില്‍ ബല്‍റാം താരാദാസിനെ പുഷ്പം പോലെ മലര്‍ത്തിയടിച്ചു എന്നത് സത്യമാണ്. അതിനൊരു കയ്യടി അപ്പോള്‍ തന്നെ കൊടുത്തിട്ടുണ്ട്. ഞൊണ്ടി ഞൊണ്ടിയാണെങ്കിലും താരാദാസ് ഒരുവിധത്തില്‍ എഴുന്നേറ്റു വന്നിട്ടുണ്ട്. ഇനി പുള്ളിയുടെ പെര്‍ഫോമന്‍സ് കണ്ട ശേഷമേ ബാക്കി പറയാന്‍ പറ്റൂ.
May 6, 2012
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന് ക്രൂരമായി കൊലചെയ്യപ്പെട്ടു എന്ന വസ്തുത ഒരു രാഷ്ട്രീയപാര്‍ട്ടിയും നിഷേധിച്ചിട്ടില്ല!!. അത്രയും ഭാഗ്യം!. അദ്ദേഹം ഒരു കോടാലിയെടുത്ത് സ്വയം തല വെട്ടിപ്പൊളിച്ച് ആത്മഹത്യ ചെയ്തതാണ് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നെപ്പോലുള്ള ശുദ്ധന്മാര് ആകെ കണ്ഫ്യൂഷനില് ആകുമായിരുന്നു. ഏതായാലും അതുണ്ടായില്ല. ചന്ദ്രശേഖരന് കൊല്ലപ്പെട്ടു എന്ന വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ട്. ആരു കൊന്നു എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രാഥമികമായ ഒരുത്തരം മുന്നോട്ട് വെച്ച് കഴിഞ്ഞു. ക്വട്ടേഷന്‍ സംഘം. ഇനി അവരെ ആര് കാശ് കൊടുത്തയച്ചു എന്നേ അറിയേണ്ടതുള്ളൂ. അത് സി പി എം ആണോ അതോ കോണ്ഗ്രസ്സാണോ?.
May 2, 2012
കലാം വീണ്ടും വരുമോ?
April 29, 2012
കാന്തപുരത്തില്‍ നിന്ന് പഠിക്കേണ്ടത്
കാന്തപുരത്തിന്റെ കേരള യാത്ര അവസാനിച്ചു. മാനവികത ഉണര്‍ന്നോ ഇല്ലയോ എന്നത് വേറെ വിഷയം, പക്ഷേ യാത്ര ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ. കാന്തപുരമാണെന്ന് കരുതി നമുക്കത് കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ. ആരെന്തൊക്കെ വിമര്‍ശനം ഉയര്‍ത്തിയാലും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു വലിയ ചലനമുയര്ത്താന് കാന്തപുരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനദ്ദേഹത്തെയും പ്രവര്‍ത്തകരെയും അഭിനന്ദിച്ചേ തീരൂ. ഞാന്‍ കൂറുമാറി എന്ന് കരുതരുത്. മുടിക്കച്ചവടത്തെക്കുറിച്ച് മുമ്പ് എഴുതിയതൊക്കെ അപ്പടി ഈ ബ്ലോഗിലുണ്ട്. ഒന്നും മായ്ച്ചു കളഞ്ഞിട്ടില്ല. ആ അഭിപ്രായങ്ങള്‍ക്ക് ഇച്ചിരി കടുപ്പം കൂടിയിട്ടുണ്ട് എന്നല്ലാതെ ഒട്ടും കുറഞ്ഞിട്ടുമില്ല. എന്ന് വെച്ചു കണ്ട കാര്യം പറയാതിരിക്കാന്‍ നിവൃത്തിയില്ല.
April 26, 2012
കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍ ?
വലിയ ചുരങ്ങളുടെ ഉച്ചിയില്‍ ആത്മഹത്യാ മുനമ്പുകള്‍ ഉണ്ടാകാറുണ്ട്. തീവണ്ടിക്കു തലവെക്കാനും കെട്ടിത്തൂങ്ങി ചാകാനും ചങ്കുറപ്പില്ലാത്തവര്‍ക്ക് കണ്ണ് മുറുക്കി ചിമ്മി ഒരൊറ്റ ചാട്ടം വെച്ചു കൊടുത്താല്‍ ക്ലീന്‍ ക്ലീനായി വടിയാകാന്‍ പറ്റും എന്നുള്ളതാണ് ഇത്തരം മുനമ്പുകളുടെ ഒരു പ്രത്യേകത. എന്‍ഡോസള്‍ഫാനോ എലിവിഷമോ വാങ്ങാന്‍ കാശില്ലാത്തവര്‍ക്കും ആത്മഹത്യാ മുനമ്പുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കാറുള്ളത്. സെല്‍വരാജിന് ചാടാന്‍ വേണ്ടി യു ഡി എഫിന്റെ ആത്മഹത്യാമുനമ്പ് റെഡിയായിക്കഴിഞ്ഞു. യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുകയാണ് എന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സെല്‍വരാജ് പറഞ്ഞിരുന്നത്. എന്നാല്‍ ലതേ വേന്ദ്രന് തന്നെ ഇന്നലെ പറഞ്ഞത് യു ഡി എഫിലേക്ക് പോവുന്നതിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിലും അഫിമാനം കൊള്ളുന്നു എന്നാണ്!!. ഈ ഒരൊറ്റ മലക്കം മറിച്ചിലോട് കൂടി തന്നെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് സെല്‍വരാജ് എന്ന കപട രാഷ്ട്രീയക്കാരന് ആത്മാഹൂതി ചെയ്തുകഴിഞ്ഞു.
April 19, 2012
സുരേഷ് ഗോപി vs ടിന്റുമോന്
ഞാന്‍ സുരേഷ് ഗോപിയുടെ ഒരു മുടിഞ്ഞ ഫാനാണ്. ഈ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ ഇട്ടിട്ടുള്ളത് മലയാള നടന്മാരില് സുരേഷ് ഗോപിയെക്കുറിച്ചാണ്. ജസ്റ്റ് ഡിസംബര്‍ ദാറ്റ് എന്ന ഒരൊറ്റ ഡയലോഗാണ് ഞാന്‍ അദ്ദേഹത്തിന്റെ ഫാനാകാനുള്ള പ്രധാന കാരണം. ഇടിവെട്ട് ശബ്ദത്തില്‍ ആ ഡയലോഗ് കാച്ചി സ്ലോ മോഷനില്‍ വരുന്ന ആ വരവുണ്ടല്ലോ അതില്‍ വീഴാത്തവന് പിന്നെ പി സി ജോര്‍ജിന്റെ ഡയലോഗില്‍ പോലും വീഴില്ല. നടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തിയുള്ള ആ മറ്റേ പ്രയോഗമാണ് എന്റെ ഫാന്‍ ലിസ്റ്റിലെ രണ്ടാമത്തെ ഐറ്റം. ചുരുക്കിപ്പറഞ്ഞാല്‍ സുരേഷേട്ടന് കഴിഞ്ഞിട്ടേ എനിക്ക് കുതിരവട്ടം പപ്പു പോലും ഉള്ളൂ. പത്തോ നൂറോ ഗുണ്ടകള്‍ ഒരുമിച്ചു വന്നാലും പഴം പൊരി കടിക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ സുരേഷേട്ടനെപ്പോലെ ആകാരവടിവുള്ള ഒരു നടന് ഇന്ത്യയില്‍ തന്നെ വേറെയുണ്ടോ? സംശയമാണ്.
April 15, 2012
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
April 12, 2012
ആറാം മന്ത്രി ഉടന്‍, ഹൈക്കമാന്‍ഡിന്റെ അടിയന്തിരയോഗം!
പതിനൊന്നു മാസം ഗര്‍ഭം ധരിച്ച ശേഷം ലീഗ് അഞ്ചാം മന്ത്രിയെ പ്രസവിച്ചു. നാലെണ്ണം സുഖപ്രസവം ആയിരുന്നെങ്കില്‍ അഞ്ചാമത്തേത് സിസേറിയന് ആയിരുന്നു എന്ന് മാത്രം. തള്ളക്കും കുട്ടിക്കും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. നാലഞ്ചു കുപ്പി രക്തവും രണ്ടു ബോട്ടില്‍ മയക്കുമരുന്നും അധികം ചിലവായി എന്ന് മാത്രം. ലേബര്‍ റൂമില്‍ നിന്നും കുട്ടിയുടെ കരച്ചില് കേട്ടതോടെ ലീഗുകാര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ കടകളില്‍ ലഡുവും ജിലേബിയും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ഓഹരി വില ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞ പാണക്കാട് തങ്ങളുടെ വാക്കിന്റെ വില ഈ പ്രസവത്തോടെ കുതിച്ചു മുകളിലേക്ക് തന്നെ കയറി. മോന്തായം തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ലീഗ് സൂചികയുടെ ഗ്രാഫ് നില്‍ക്കുന്നത്.
April 8, 2012
TIME 100 : നരേന്ദ്രമോഡി ഔട്ട്?
ഓരോ വര്‍ഷവും ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ ലിസ്റ്റ് തയ്യാറാക്കുന്ന ഒരു തട്ടിപ്പ് പരിപാടി ടൈം മാഗസിനുണ്ട്. ഈ വര്‍ഷത്തെ പ്രാഥമിക ലിസ്റ്റിന്റെ മുന്‍ നിരയില്‍ നമ്മുടെ നരേന്ദ്രമോഡി സാഹിബുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതികളില്‍ ഒന്നിന് ഒത്താശ ചെയ്തു കൊടുത്ത വകയിലാണോ അതോ ഗുജറാത്ത് കൈവരിച്ച വ്യവസായിക പുരോഗതിയുടെ പേരിലാണോ അദ്ദേഹം ഈ ലിസ്റ്റില്‍ ഇടം പിടിച്ചത് എന്നറിയില്ല. ഇരുനൂറു പേരുടെ ലിസ്റ്റില്‍ നിന്ന് നൂറു പേരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഏപ്രില്‍ ആറിനു അവസാനിച്ചു. ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകളുടെ എണ്ണം ടൈം മാഗസിന് അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നരേന്ദ്ര മോഡിയെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് വോട്ടു ചെയ്തവരുടെ എണ്ണം 2,56,792. അദ്ദേഹത്തിനെ ആ വഴിക്ക് അടുപ്പിക്കരുത് എന്ന് പറഞ്ഞവരുടെ എണ്ണം 2,66,684. ലതായത് 9892 പേരുടെ ഭൂരിപക്ഷത്തിന് മോഡി സാഹിബ് തോറ്റു.
April 3, 2012
മനോരമ പത്രവുമായി നയന്‍താര വരുമോ?
സില്മാതാരം നയന്‍താര അതിരാവിലെ എന്റെ വീട്ടില്‍ എത്തുന്നു. കോളിംഗ് ബെല്‍ അടിക്കുന്നു. വാതില്‍ തുറക്കുന്ന എന്നെ നോക്കി കണ്ണിറുക്കിയിട്ടു മനോരമ പത്രം ഭവ്യതയോടെ വെച്ചു നീട്ടുന്നു. തിരിച്ചങ്ങോട്ടും ഒന്ന് കണ്ണിറുക്കി മൂന്നു രൂപ ചേഞ്ച് ഞാന്‍ കൊടുക്കുന്നു. അത് വാങ്ങി അരയില്‍ തിരുകി നാളെക്കാണാം ബൈ ബൈ എന്ന് പറഞ്ഞു നയനതാരകം പടി കടന്നു പോകുന്നു!!. വട്ടാണല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ, ഇങ്ങനെയൊരു സാധ്യത പാടെ തള്ളിക്കളയാന്‍ പറ്റാത്ത ഒരവസ്ഥയിലേക്കാണ് മനോരമയുടെ കാര്യം പോകുന്നത്. ലക്ഷ്മിഗോപാലസ്വാമിയാണ് ഇന്നലെ കൊച്ചിയില്‍ മനോരമ പത്രം വായനക്കാര്‍ക്ക് എത്തിച്ചത്. മനോരമ അല്പം കൂടെ കാശ് ഇറക്കിയാല്‍ നയന്‍താര തന്നെ പത്രവിതരണത്തിനു എത്തിക്കൂടായ്കയില്ല.
March 29, 2012
മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം റീലോഡഡ്
ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ 'ഒളി'അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. 'വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും' എന്ന് ഫൈസല്‍ . 'എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം' എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.
March 26, 2012
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
"കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പറുണ്ടോ കയ്യില്‍? " ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ സ്ഥിരമായി വരാറുള്ള ചെറുപ്പക്കാരന് ഇന്നലെ എന്നോട് ചോദിച്ചു. കയ്യില്‍ എപ്പോഴും ഒരു ചന്ദ്രിക പത്രം കൊണ്ടുനടക്കുന്ന ആളായതിനാല്‍ കറകളഞ്ഞ ലീഗുകാരനാണ് പുള്ളി എന്ന് എനിക്കറിയാം. എന്നാലും കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞപ്പോള്‍ മുഖത്തു വല്ലാത്തൊരു ഗൗരവം വന്നത് പോലെ. "എന്റെ കയ്യിലില്ല, പക്ഷെ അത്യാവശ്യമാണേല്‍ സംഘടിപ്പിച്ചു തരാം. എന്താണ് പ്രശ്നം?" ഞാന്‍ ചോദിച്ചു. "അത്യാവശ്യമാണ്. വിളിച്ചു നാല് വര്‍ത്താനം പറയാനുണ്ട്!!". അല്പം കൗതുകത്തോടെ സംഗതി ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു. അഞ്ചാം മന്ത്രിയുടെ കാര്യം തന്നെയാണ് പ്രശ്നം. "ലീഗിന് അവകാശപ്പെട്ട ഈ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്താണിത്ര തടസ്സം?. അതൊന്നു നേരിട്ടറിയാനാണ്". സ്വന്തം നേതാവിനെതിരെ അയാളുടെ രോഷം തിളച്ചു പൊങ്ങുകകയാണ്. ഒരു സാധാരണ ലീഗ് പ്രവര്‍ത്തകന്റെ മനസ്സ് അയാളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞു.
Subscribe to:
Posts (Atom)