December 19, 2012

ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!

തലക്കെട്ടിനു ഗുമ്മു ലഭിക്കാന്‍ വേണ്ടിയാണ് മനോരമയുടെ പേര് പറഞ്ഞത് എന്ന് കരുതരുത്. ഈ വിഷയം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവരായതിനാല്‍ തലക്കെട്ടില്‍ പേര് സൂചിപ്പിച്ചു എന്നേയുള്ളൂ.  കേരളത്തിലെ മൊത്തം അച്ചടി മാധ്യമങ്ങള്‍ക്കുള്ള ഒരു 'കാലാവസ്ഥാ മുന്നറിയിപ്പായി' ഈ പോസ്റ്റിനെ കാണുന്നതാവും കൂടുതല്‍ ഉചിതം. മുതലക്കുട്ടിക്ക് സ്വിമ്മിംഗ് പഠിപ്പിക്കരുത് എന്നൊരു ചൊല്ലുണ്ട്. മനോരമക്കാരോട് പ്രത്യേകമായി ജാഗ്രതൈ എന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ 24x7 ജാഗരൂഗരാണ്. എന്നിരുന്നാലും ഒരു മുന്നറിയിപ്പ് ആര്‍ക്കും ദോഷം ചെയ്യില്ല. ലോകത്തെ എണ്ണം പറഞ്ഞ മാഗസിനുകളില്‍ ഒന്നായ ന്യൂസ്‌ വീക്ക്‌ ഈ മാസാവസാനത്തോടെ പ്രിന്റ്‌ എഡിഷന്‍ നിര്‍ത്തുകയാണ്. ഡിസംബര്‍ മുപ്പത്തൊന്നിനു അവരുടെ അവസാന ലക്കം പുറത്തിറങ്ങും!. ന്യൂസ് വീക്ക് പൂട്ടുന്നതും മലയാളത്തിലെ പ്രസിദ്ധീകരണങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നവരുണ്ടാകാം. ബന്ധമുണ്ട്. ഈ അവസ്ഥ മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ക്കും അതിവിദൂരമല്ലാത്ത ഭാവിയില്‍ വരാനിരിക്കുകയാണ്. അന്താരാഷ്‌ട്ര മാധ്യമ രംഗത്ത് എട്ട് പതിറ്റാണ്ട് കാലം ഒരു ഗജവീരനെപ്പോലെ തലയുയര്‍ത്തി നിന്ന പ്രസിദ്ധീകരണമാണ് ന്യൂസ് വീക്ക്‌. ഇംഗ്ലീഷില്‍ നാല് എഡിഷനുകള്‍. അതിനു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഭാഷകളിലായി പന്ത്രണ്ടു എഡിഷനുകള്‍ വേറെയും.

ന്യൂസ്‌ വീക്ക്‌ വാര്‍ത്തകളുടെ ലോകത്തെ രാജാവായിരുന്നു. ടൈം മാഗസിന് തൊട്ടു പിറകെയായിരുന്നു അവരുടെ സ്ഥാനം. നാല്പത് ലക്ഷത്തിലധികം  കോപ്പികളാണ് ഒരു കാലത്ത് ഈ വാരികയ്ക്കുണ്ടായിരുന്നത്. ഇലക്ട്രോണിക് മീഡിയയുടെ കടന്നു കയറ്റത്തോടെ വായനക്കാരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു! ഇപ്പോള്‍ സര്‍ക്കുലേഷന്‍ നേര്‍പകുതിയിലും താഴെയായി. പുതുതലമുറയുടെ വായന പൂര്‍ണമായും  ഇലക്ട്രോണിക്-വത്കരിക്കപ്പെട്ടതോടെ പ്രിന്റ്‌ എഡിഷനിലേക്ക് അവര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയും അസ്തമിച്ചു. പതിറ്റാണ്ടുകളായുള്ള വായനക്കാരെ ഞെട്ടിച്ചുകൊണ്ട് ന്യൂസ് വീക്കിന്റെ മരണമണി മുഴങ്ങുന്നത് അങ്ങനെയാണ്.

പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞതാണ് പ്രിന്റ്‌ എഡിഷന്റെ അടച്ചു പൂട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.  2007 മുതല്‍ 2009 വരെ വരുമാനത്തില്‍ മുപ്പത്തെട്ട് ശതമാനത്തിന്റെ കുറവുണ്ടായി. രണ്ടായിരത്തിപ്പത്ത്‌ ഓഗസ്റ്റില്‍ മാഗസിന്റെ ഉടമയായ വാഷിങ്ങ്ടന്‍ പോസ്റ്റ്‌ കമ്പനി അമേരിക്കന്‍ വ്യവസായിയായ സിഡ്നി ഹാര്‍മന് ന്യൂസ് വീക്ക് വിറ്റു. വില കേട്ടാല്‍ ഞെട്ടരുത്. ഒരു അമേരിക്കന്‍ ഡോളര്‍!!. മാഗസിനുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കാമെന്ന ധാരണയിലാണ് ഒരു ഡോളറിന്റെ ഈ ഡീല്‍ നടക്കുന്നത്. 2010 നവംബറില്‍ The Daily Beast എന്ന ന്യൂസ് വെബ്സൈറ്റുമായി ലയിച്ച് Newsweek Daily Beast Company രൂപം കൊണ്ടു. ചിലവുകള്‍ വെട്ടിച്ചുരുക്കി. തൊഴിലാളികളുടെ എണ്ണം കുറച്ചു. എന്നിട്ടും പിടിച്ചു നില്‍ക്കാനായില്ല. ഈ വര്‍ഷം ഒക്ടോബര്‍ പതിനെട്ടിനാണ് പ്രിന്റ്‌ എഡിഷന്‍ നിര്‍ത്തുന്നതായി ചീഫ് എഡിറ്റര്‍ ടിന ബ്രൌണ്‍ പ്രഖ്യാപിക്കുന്നത്. പക്ഷെ ന്യൂസ് വീക്ക്‌ പൂര്‍ണമായി പൂട്ടുന്നു എന്ന് ഇതിനു അര്‍ത്ഥമില്ല. ഡിജിറ്റല്‍ എഡിഷന്‍ തുടരും. ഇരുപത്തിയഞ്ച് ഡോളര്‍ വാര്‍ഷിക വരിസംഖ്യയടച്ചാല്‍ വെബ്‌ എഡിഷന്‍ മുടങ്ങാതെ വായിക്കാം.

ഇ മീഡിയയുടെ കുത്തൊഴുക്കില്‍ പ്രിന്റ്‌ മാധ്യമങ്ങള്‍ ചക്രശ്വാസം വലിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ന്യൂസ്‌വീക്ക്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍കിട പത്രസ്ഥാപനങ്ങളുടെ പ്രിന്റ്‌ എഡിഷനുകള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. നൂറ്റി തൊണ്ണൂറ്റി രണ്ടു വര്‍ഷം പഴക്കമുള്ള ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രം പ്രിന്റ്‌ എഡിഷന്‍ നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഗാര്‍ഡിയന്റെ പാരമ്പര്യത്തിന് മുന്നില്‍ നമ്മുടെ പത്രമുത്തശ്ശികളായ ദീപികയും മനോരമയും മാതൃഭൂമിയും എത്രയോ പതിറ്റാണ്ടുകള്‍ പിറകിലാണ്. 1791 മുതല്‍ പ്രസിദ്ധീകരണ രംഗത്തുള്ള ഒബ്സര്‍വറും പൂട്ടലിന്റെ വക്കിലാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള ഞായറാഴ്ച പത്രമാണ്‌ The Observer എന്നതോര്‍ക്കുക. അധികം താമസിയാതെ ഈ തരംഗം ഇന്ത്യയിലുമെത്തും. വിവര സാങ്കേതികതയുടെയും ആഗോളവത്കരണത്തിന്റെയും ഫലമായി ലോകം ഒരു കൈക്കുമ്പിളിലെന്നപോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ട്രെന്റുകള്‍ ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്തേക്ക് എത്താന്‍ അധികം സമയം വേണ്ടതില്ല. അതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പല പ്രസിദ്ധീകരണങ്ങളിലും ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്.  

പരസ്യക്കാര്‍ ഉള്ളിലത്തോളം കാലം പത്രങ്ങളുടെ പ്രിന്റ്‌ എഡിഷന്‍ നിലനില്‍ക്കും. പടിഞ്ഞാറന്‍ നാടുകളിലേതു പോലെ അവര്‍ ഡിജിറ്റല്‍ ലോകത്തേക്ക് പോകാന്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടില്‍ ആദ്യം പൂട്ടുന്ന പത്രം മനോരമയായിരിക്കും. അവസാനം പൂട്ടുക ദേശാഭിമാനിയും ചന്ദ്രികയും! അതിന്റെ ലോജിക് വളരെ സിമ്പിളാണ്. മനോരമക്ക് പരസ്യമില്ലാതെ ഒരൊറ്റ ദിവസം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല.  ദേശാഭിമാനിയെ സഖാക്കള്‍ പാട്ടപ്പിരിവ് നടത്തി മുന്നോട്ടു കൊണ്ട് പോകും. ചന്ദ്രികയുടെ കാര്യം കുഞ്ഞാലിക്കുട്ടിയും ലീഗുകാരും നോക്കും. എന്തിനധികം കാന്തപുരം ഉസ്താദിന്റെ സിറാജ് പത്രം വരെ പിടിച്ചു നില്‍ക്കും. ഗള്‍ഫില്‍ നിന്നുള്ള പിരിവ് നിന്നാലും തിരുകേശം വിറ്റിട്ടെങ്കിലും അവര്‍ കുറച്ചു കോപ്പികള്‍ ഇറക്കും. പക്ഷേ  മനോരമയുടെ കാര്യം അതല്ല, അവര്‍ക്ക് വേണ്ടി പിരിവു നടത്താന്‍ മാര്‍പാപ്പ പറഞ്ഞാല്‍ പോലും ഒരാളെ കിട്ടില്ല!!.

എന്തുകൊണ്ടാണ് പരസ്യക്കാര്‍ പ്രിന്റ്‌ മീഡിയകളെ ഉപേക്ഷിച്ചു തുടങ്ങുന്നത്?, ചുരുങ്ങിയ പക്ഷം യൂറോപ്യന്‍ നാടുകളിലെങ്കിലും. അതിന്റെ ഗുട്ടന്‍സും വളരെ സിമ്പിളാണ്. ലോക ജനസംഖ്യയില്‍ പകുതിയിലധികവും മുപ്പതു വയസ്സിനു താഴെയുള്ളവരാണ്. ഏതൊരു മാര്‍ക്കറ്റിന്റെയും പ്രധാന ടാര്‍ഗറ്റ് അവരാണ്. അവരാണ് പുതിയ ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും ഉപഭോക്താക്കള്‍. അവരിലെക്കേത്തുവാന്‍ എന്തുണ്ട് വഴി എന്നതാണ് പരസ്യവിപണിയുടെ പ്രധാന നോട്ടം. രാവിലെ എഴുന്നേറ്റ് പത്രം വായിക്കുന്ന കൗമാരപ്രായക്കാരെ ഇന്നത്തെക്കാലത്ത് കണ്ടുകിട്ടണമെങ്കില്‍ വല്ല നേര്‍ച്ച വഴിപാടും നടത്തേണ്ടി വരും. എന്നാല്‍ കണ്ണ് തിരുമ്മിയെഴുന്നേറ്റ് മൊബൈലും ടാബ്ലറ്റും ബ്രൌസ് ചെയ്യുന്ന,  ഫേസ്ബുക്ക്‌ സ്റ്റാറ്റസ്  അപ്ഡേറ്റ് ചെയ്യുന്ന ടീനേജ്കാരെ എവിടെയും കാണാം. അതുകൊണ്ട് തന്നെ 'ഇ' തലമുറ സജീവമായ ഇലക്ട്രോണിക് മേഖലയിലും വിഷ്വല്‍ മീഡിയകളിലുമാണ് പരസ്യക്കാരുടെ കണ്ണ്. കൊച്ചു കുട്ടികളും ടീനേജുകാരുമാണ് പരസ്യങ്ങളുടെ വലയത്തില്‍ പെട്ടെന്ന് വീഴുന്നത്. എഴുപതു വര്‍ഷമായി കോള്‍ഗേറ്റ്‌ തേച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശന്‍ ഒരു പരസ്യം കണ്ടത് കൊണ്ട് ക്ലോസ് അപ്പിലേക്ക് പോകില്ല. കമ്മട്ടിയെടുത്തു തലമണ്ടക്കടിച്ചാലും ഇളകാത്ത രൂപത്തില്‍ അടിയുറച്ചു പോയ അവരുടെ വിശ്വാസങ്ങളെ മാറ്റിയെടുക്കുക പ്രയാസമാണ്‌. പത്രം വായിക്കുന്ന പഴയ തലമുറയെ കുളത്തിലിറക്കാന്‍ കാശ് കളയുന്നത് വെറുതെയാണെന്ന് ബുദ്ധിയുള്ള പരസ്യക്കാര്‍ക്കൊക്കെ അറിയാം. അതുകൊണ്ട് തന്നെ പ്രിന്റ്‌ എഡിഷനുകളില്‍ ഒരു വഴിപാടു കണക്കെ ചില പരസ്യങ്ങള്‍ നല്‍കുന്നു എന്ന് മാത്രം. അതിനിയെത്ര കാലം തുടരും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെയെന്നല്ല, ലോകമൊട്ടുക്കുമുള്ള പത്ര സ്ഥാപനങ്ങളുടെ ഭാവി.

ചുരുക്കിപ്പറഞ്ഞാല്‍ അച്ചടി മാധ്യമങ്ങളുടെ സുവര്‍ണ കാലഘട്ടം അസ്തമിക്കുകയാണ്. ലോകം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് വഴിമാറുകയാണ്. ലോകത്തെവിടെയുമുള്ള അച്ചടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ രണ്ടു ഓപ്ഷനുകളാണുള്ളത്. ഒന്നുകില്‍ കാലത്തിനനുസരിച്ച് മാറുക, അതല്ലെങ്കില്‍ പാരമ്പര്യത്തിന്റെ അവകാശവും പേറി മെല്ലെ പടിയിറങ്ങുക. മലയാളത്തിന്റെ സുപ്രഭാതങ്ങളായ മനോരമയോടും മാതൃഭൂമിയോടും മാത്രമല്ല ചെറുതും വലുതുമായ എല്ലാ പത്രസ്ഥാപനങ്ങളോടും ഒന്ന് മാത്രമേ പറയാനുള്ളൂ.. ഡിജിറ്റല്‍ കാലന്‍ പുറപ്പെട്ടു കഴിഞ്ഞു. ദു:ഖിച്ചാല്‍ സൂക്ഷിക്കേണ്ട !!

Related Posts
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?    
തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ? 
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

67 comments:

 1. >> ലോക ജനസംഖ്യയില്‍ പകുതിയിലധികവും മുപ്പതു വയസ്സിനു താഴെയുള്ളവരാണ്. ഏതൊരു മാര്‍ക്കറ്റിന്റെയും പ്രധാന ടാര്‍ഗറ്റ് അവരാണ്. അവരാണ് പുതിയ ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും ഉപഭോക്താക്കള്‍. അവരിലെക്കേത്തുവാന്‍ എന്തുണ്ട് വഴി എന്നതാണ് പരസ്യവിപണിയുടെ പ്രധാന നോട്ടം. രാവിലെ എഴുന്നേറ്റ് പത്രം വായിക്കുന്ന കൗമാരപ്രായക്കാരെ ഇന്നത്തെക്കാലത്ത് കണ്ടുകിട്ടണമെങ്കില്‍ വല്ല നേര്‍ച്ച വഴിപാടും നടത്തേണ്ടി വരും.<<

  വളരെ വ്യക്തം.

  ReplyDelete
 2. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുവോളം മനോരമയ്ക്ക് പെടി വേണ്ട.
  ഒരേപോലെ, കമ്മ്യൂണിസ്റ്റ് വിരുദ്ധരേക്കൊണ്ടും, കമ്മ്യൂണിസ്റ്റുകാരേക്കൊണ്ടും വായിപ്പിക്കാൻ ഓർക്കാവും!

  ReplyDelete
 3. ഒള്ളതാ..ദിവസോം സകല ഓൺലൈൻ പത്രങ്ങളും വായിക്കും.. ഒരു ചായേം കുടിച്ച് പ്രിന്റഡ് ന്യൂസ് പേപ്പർ വായിക്കണ സുഖം ഒരു സുഖമാരുന്നു. പക്ഷേ പുറത്തെ രണ്ട് പേജും, സ്പോർട്സ് പേജും , സൺഡെ സപ്ലിമെന്റും മാത്രേ വായിക്കാറൊള്ള്.... പുതു തലമുറ അതു പോലുമില്ല... ഒരു പാട് കൊല്ലം പിടിച്ച് നിൽക്കാനൊക്കില്ല.

  ReplyDelete
 4. മനോരമയോട് പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല. കാരണം അച്ചടി മാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം അവകാശപ്പെടുന്ന അവര്‍ തന്നെ തലക്കെട്ടിലും ഒന്നാമതാവണം ... ഏതായാലും എല്ലാവരും ജാഗ്രതൈ ...

  ReplyDelete
 5. പരസ്യക്കാര്‍ ഉള്ളിലത്തോളം കാലം പത്രങ്ങളുടെ പ്രിന്റ്‌ എഡിഷന്‍ നിലനില്‍ക്കും. പടിഞ്ഞാറന്‍ നാടുകളിലേതു പോലെ അവര്‍ ഡിജിറ്റല്‍ ലോകത്തേക്ക് പോകാന്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടില്‍ ആദ്യം പൂട്ടുന്ന പത്രം മനോരമയായിരിക്കും. അവസാനം പൂട്ടുക ദേശാഭിമാനിയും ചന്ദ്രികയും! അതിന്റെ ലോജിക് വളരെ സിമ്പിളാണ്. മനോരമക്ക് പരസ്യമില്ലാതെ ഒരൊറ്റ ദിവസം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. ദേശാഭിമാനിയെ സഖാക്കള്‍ പാട്ടപ്പിരിവ് നടത്തി മുന്നോട്ടു കൊണ്ട് പോകും. ചന്ദ്രികയുടെ കാര്യം കുഞ്ഞാലിക്കുട്ടിയും ലീഗുകാരും നോക്കും. എന്തിനധികം കാന്തപുരം ഉസ്താദിന്റെ സിറാജ് പത്രം വരെ പിടിച്ചു നില്‍ക്കും. ഗള്‍ഫില്‍ നിന്നുള്ള പിരിവ് നിന്നാലും തിരുകേശം വിറ്റിട്ടെങ്കിലും അവര്‍ കുറച്ചു കോപ്പികള്‍ ഇറക്കും. പക്ഷേ മനോരമയുടെ കാര്യം അതല്ല, അവര്‍ക്ക് വേണ്ടി പിരിവു നടത്താന്‍ മാര്‍പാപ്പ പറഞ്ഞാല്‍ പോലും ഒരാളെ കിട്ടില്ല!!. .............SOOOPER

  ReplyDelete
 6. Print media will survive sure. Two decades ago, we thought age of radio finished. Look at the scenario at next door UAE. More and more Malayalam Radio stations in the offing. In India more editions of vernacular papers published every month. Readership of Manorama, Eenadu and Daily thanthi etc have crossed 2 million. Next to Mathrubhumi Kaumudi, Mangalam, Deshabhimani and Madhyamam etc competing to get third place by increasing copies and starting new editions. Forget about the west. It may be interesting to conduct research about the flopped papers with Sufficient funds. If you want to sell your product professional expertise a must. Investors should be intelligent people.

  ReplyDelete
  Replies
  1. Dear C.O.T, Glad to see your optimistic view on print Media. I wish and pray that your views may prevail and our great newspapers will continue through the generations ahead. But what i have mentioned here is the emerging global trend in line with the digital revolution. No part of the world could escape from it. We can't compare the print Media with Radio and the latest FM revolutions. There was a time Radios were completely out of the picture. Now they are emerging again benefiting the digital revolution. Therefore the future of the press will be through digital versions, not through paper editions. That is what exactly the veterans of western press are started to realize.

   Delete
 7. വര്‍ത്തമാനം പിടിച്ചു നില്ക്കുമോ ബഷീര്‍ ക്കാ ......

  ReplyDelete
  Replies
  1. ലോകത്തെ മൊത്തം പത്രങ്ങളുടെ കാര്യം പറയുന്നതിനടക്ക് വര്‍ത്തമാനത്തിന്റെത് മാത്രമായി ചോദിക്കേണ്ട കാര്യമുണ്ടോ :)

   Delete
 8. ഇക്ക, മനോരമ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ കോപ്പി കള്‍ ഉണ്ട്, അവരുടെ ഫാസ്റ്റ് ട്രാക്ക്, സമ്പാദ്യം, കര്‍ഷകന്‍ ഇവയെല്ലാം ഡിജിറ്റല്‍ വെര്‍ഷന്‍ നിലേക്ക് മാറി കഴിഞ്ഞു. ഇക്ക ഇതൊന്നും അറിയുന്നില്ലേ, പത്രങ്ങള്‍ എല്ലാം തന്നെ ഡിജിറ്റല്‍ ആയി വായിക്കാം. അവര്‍ ഇതൊക്കെ നേരത്തെ തന്നെ മനസിലാക്കി കഴിഞ്ഞു.

  ReplyDelete
  Replies
  1. Rajesh, അത് തന്നെയാണ് ഞാനും പറയുന്നത്. പ്രിന്റ്‌ എഡിഷനുകളുടെ കാലം പതിയെ അസ്തമിച്ചു തുടങ്ങുകയാണ് എന്ന്. ഇനി ഓണ്‍ലൈന്‍ എഡിഷനുകളുടെ കാലമാണ് വരാന്‍ പോകുന്നത്. മനോരമ ആ ദിശയിലുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടു വര്‍ഷങ്ങളായി. അതുകൊണ്ടാണ് അവര്‍ 24x7 ജാഗരൂഗരാണ് എന്ന് ഞാന്‍ തുടക്കത്തിലേ സൂചിപ്പിച്ചത്. പ്രിന്റ്‌ എഡിഷനുകള്‍ ഇനിയെത്ര കാലം നിലനില്‍കും എന്ന സന്ദേഹമാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

   Delete
  2. പക്ഷേ നേരിട്ട് വായിക്കുന്നതിന്റെ ഒരു സുഖം ഡിജിറ്റല്‍ എഡിഷനുകള്‍ ക്ക് നല്കാനാവില്ല....

   Delete
 9. നന്നായി...പ്രത്യേകിച്ചു ഈ ഭാഗം! "എന്തിനധികം കാന്തപുരം ഉസ്താദിന്റെ സിറാജ് പത്രം വരെ പിടിച്ചു നില്‍ക്കും. ഗള്‍ഫില്‍ നിന്നുള്ള പിരിവ് നിന്നാലും തിരുകേശം വിറ്റിട്ടെങ്കിലും അവര്‍ കുറച്ചു കോപ്പികള്‍ ഇറക്കും." keep it up!

  ReplyDelete
 10. അപ്പോള്‍ മാധ്യമം !! മനപ്പൂര്‍വം ഒഴിവാക്കിയതാണോ ??

  ReplyDelete
  Replies
  1. ഇനി പോളണ്ടിനെ പറ്റി പറയില്ല

   Delete
 11. കഷ്ടം മനോരമയില്‍ ജോലി തരാത്തതിന് അവരെ ഇങ്ങനെ പാരവെക്കണൊ?

  ReplyDelete
 12. കുറെ ഏറെ കാലമായി ഇവിടെ ചെറുകിട മാസികകളും പത്രങ്ങളും പരിങ്ങളില്‍ തന്നെയാണ് പിന്നെ എന്ത് കൊണ്ട് ഇതൊകെ നടന്നു പോകുന്നു എന്നാല്‍ അവിടെങ്ങളില്‍ പണിയെടുക്കുന്ന സാങ്കേതിക തൊഴിലാളികളെ പിഴിഞ്ഞാണ് ഓരോ ലക്കവും ഇറക്കുന്നത് , ശബള വര്‍ദ്ധനവിനും വേണ്ടിയും ജോലി കൂടുതല്‍ ആണെന്നും പരാതിപ്പെട്ടാല്‍ ഉടന്‍ പിരിച്ചു വിടും , പകരം എടുക്കുന്നവരെ അപ്രന്റീസ് ആയി നിയമിയ്ക്കും അവര്‍ വിദ്ധഗ്ത തൊഴിലാളി ആണേലും മുഴുവന്‍ ശബളം കിട്ടില്ല. സ്ഥിര പെടുത്തും എന്നാ മോഹന വാഗ്ദ്ധാനം നല്ക്കുന്നതിനാല്‍ കുറെ ഏറെ പഴയ തൊഴിലാളികള്‍ പിരിഞ്ഞു പോകുകയുമില്ല ഒഴിവു വേളകളില്‍ മറ്റു ജോലികള്‍ ചെയ്തു ജീവിക്കുന്നു ... ഈ ചൂഷണം ആരും തട്ടി കേള്‍ക്കുന്നുമില്ല.

  സ്നേഹാശംസകള്‍ : @ ഇനി ഞാന്‍ മരിക്കില്ല

  ReplyDelete
 13. വര്‍ത്തമാനം പത്രത്തിന്‍റെ കാര്യമൊന്നും പറഞ്ഞില്ല ,, അത് പൂട്ടിയോ അതൊ അതില്‍ മാത്രമേ ലേഖകന്‍റെ ലേഖനം അച്ചടിച്ച് വരുന്നുള്ളൂ

  ReplyDelete
  Replies
  1. ഹ ഹാ, താങ്കള്‍ സ്ഥിരമായി എല്ലാ പത്രങ്ങളും ഈ കമന്റില്‍ നിന്നും മനസ്സിലായി ....

   Delete
  2. This comment has been removed by the author.

   Delete
  3. ഹ ഹാ, താങ്കള്‍ സ്ഥിരമായി എല്ലാ പത്രങ്ങളും വായിക്കുന്ന ആളാണെന്ന് ഈ കമന്റില്‍ നിന്നും മനസ്സിലായി ....

   Delete
 14. കൊള്ളാം ലേഖനം . എല്ലാം മനസ്സിലാക്കി അവരൊക്കെ മാറിത്തുടങ്ങിയിരിക്കുന്നു . ....വ്യക്തമാണ് . കാര്യങ്ങള്‍ !!
  നിങ്ങളുടെ ഹ്യുമര്‍ രസാവഹം തന്നെ . മാറണം ... മാറട്ടെ എല്ലാം .... ഏതു വരെ ?

  ReplyDelete
 15. "മാധ്യമ"പ്രവര്‍ത്തകന്റെ "വര്‍ത്തമാന"മാണിത്???

  ReplyDelete
 16. ഓണലൈൻ ഏഡിഷനുകളുടെ വളർച്ച കേരളത്തെ അത്രത്തോളം ബാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്..കാരണം മലയാളിയുടെ പത്രവായനാശീലത്തെ അത്ര പെട്ടെന്നൊന്നും മാറ്റാൻ കഴിയില്ല.മനോരമയിലൊക്കെ നാൾക്ക് നാൾ പരസ്യങ്ങൾ കൂടി വരുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല.

  ReplyDelete
 17. ഓണലൈൻ ഏഡിഷനുകളുടെ വളർച്ച കേരളത്തെ അത്രത്തോളം ബാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്..കാരണം മലയാളിയുടെ പത്രവായനാശീലത്തെ അത്ര പെട്ടെന്നൊന്നും മാറ്റാൻ കഴിയില്ല.മനോരമയിലൊക്കെ നാൾക്ക് നാൾ പരസ്യങ്ങൾ കൂടി വരുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല.

  ReplyDelete
 18. പ്രിന്റ്‌ എഡിഷനുകള്‍ ഇനിയെത്ര കാലം നിലനില്‍കും

  ReplyDelete
 19. ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഡിജിറ്റല്‍ കാലന്‍ പുറപ്പെട്ടു കഴിഞ്ഞു. ദു:ഖിച്ചാല്‍ സൂക്ഷിക്കേണ്ട !!

  ReplyDelete
 20. ഈ dialogue nu നൂറു മാര്‍ക്ക്
  പരസ്യക്കാര്‍ ഉള്ളിലത്തോളം കാലം പത്രങ്ങളുടെ പ്രിന്റ്‌ എഡിഷന്‍ നിലനില്‍ക്കും. പടിഞ്ഞാറന്‍ നാടുകളിലേതു പോലെ അവര്‍ ഡിജിറ്റല്‍ ലോകത്തേക്ക് പോകാന്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടില്‍ ആദ്യം പൂട്ടുന്ന പത്രം മനോരമയായിരിക്കും. അവസാനം പൂട്ടുക ദേശാഭിമാനിയും ചന്ദ്രികയും! അതിന്റെ ലോജിക് വളരെ സിമ്പിളാണ്. മനോരമക്ക് പരസ്യമില്ലാതെ ഒരൊറ്റ ദിവസം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. ദേശാഭിമാനിയെ സഖാക്കള്‍ പാട്ടപ്പിരിവ് നടത്തി മുന്നോട്ടു കൊണ്ട് പോകും. ചന്ദ്രികയുടെ കാര്യം കുഞ്ഞാലിക്കുട്ടിയും ലീഗുകാരും നോക്കും. എന്തിനധികം കാന്തപുരം ഉസ്താദിന്റെ സിറാജ് പത്രം വരെ പിടിച്ചു നില്‍ക്കും. ഗള്‍ഫില്‍ നിന്നുള്ള പിരിവ് നിന്നാലും തിരുകേശം വിറ്റിട്ടെങ്കിലും അവര്‍ കുറച്ചു കോപ്പികള്‍ ഇറക്കും. പക്ഷേ മനോരമയുടെ കാര്യം അതല്ല, അവര്‍ക്ക് വേണ്ടി പിരിവു നടത്താന്‍ മാര്‍പാപ്പ പറഞ്ഞാല്‍ പോലും ഒരാളെ കിട്ടില്ല!!.

  ReplyDelete
 21. ബാലഭൂമി നിര്‍ത്താന്‍ പോകുന്നു എന്ന് കേട്ട്..ഇനി ബാലരമ...ബാല മംഗളം ..അങ്ങനെ അങ്ങനെ ചെറുതില്‍ നിന്നും തന്നെ തുടങ്ങും അല്ലെ എന്തേ അതെന്നെ?..

  ReplyDelete
 22. സത്യം അതെത്ര ചെറുതായാലും വിജയിക്കുക തന്നെ ചെയ്യും !! അതിനു ഗള്‍ഫിലെ പിരിവിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല ..!!

  ReplyDelete
 23. മലയാള പത്രങ്ങള്‍ ഒരു മുഴം മുമ്പേ എറിഞ്ഞിട്ടുണ്ടെന്നാണു തോന്നുന്നത്. ഇ-വേര്‍ഷന്‍ ഇല്ലാത്തവര്‍ ആരുമില്ല. ശതലക്ഷങ്ങളില്‍ തുടങ്ങുന്ന പത്രമുത്തശി മുതല്‍ ആയിരങ്ങളില്‍ അഭിരമിക്കുന്ന പാവങ്ങള്‍ക്കു വരെ ഇ-എഡിഷന്‍ ഉണ്ട്. മൂര്‍ഛയുള്ള നിരീക്ഷണങ്ങള്‍ക്കു നന്ദി. നെടുവീര്‍പ്പോടെയാണു വായിച്ചു തീര്‍ത്തത്. എന്തു തന്നെയായാലും നമ്മുടെയൊക്കെ വിഹാരഭൂമികയല്ലേ പത്രങ്ങള്‍...

  ReplyDelete
  Replies
  1. >> നമ്മുടെയൊക്കെ വിഹാരഭൂമികയല്ലേ പത്രങ്ങള്‍... << അതേ , അതിന്റെ വിഷമം മനസ്സിലിട്ടു കൊണ്ട് തന്നെയാണ് ഇതെഴുതുന്നത് :(

   Delete
 24. ന്യൂസ് വീക്ക് പൂട്ടുന്ന വാര്‍ത്ത‍ മലയാള പത്രങ്ങളില്‍ കണ്ടില്ലല്ലോ. അവരതു മുക്കിയതാണോ ബഷീര്കാ?

  ReplyDelete
 25. പത്ര വായന ന്യൂസ് അറിയാന്‍ മാത്രമല്ല അതൊരു ശീലമാണ്. എനിക്ക് രാവിലെ പത്രം കിട്ടാതെ ഒരു ഉന്മേഷം ആവില്ല അതുകൊണ്ട് മാസവരി പത്തു നാല്പതു ഡോളര്‍ എണ്ണി കൊടുത്ത് വീട്ടില്‍ ഡൊമിനിയന്‍-പോസ്റ്റ്‌ ഇടീക്കുന്നത്. രാവിലെ നടക്കാനിറങ്ങിയാല്‍ കാണാം വാട്ടര്‍ പ്രൂഫ്‌ കൂടില്‍ പൊതിഞ്ഞു വീടുകളുടെ ഡ്രൈവ് വെയില്‍ ഉടമയെയും കാത്തു കിടക്കുന്ന പത്രങ്ങള്‍ മിക്ക വീടുകളിലും.

  ReplyDelete
  Replies
  1. ആ നാല്പതു ഡോളര്‍ ഉണ്ടെങ്കില്‍ ഷീല ദീക്ഷിത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ ഒരു കുടുംബത്തിനു മൂന്ന് മാസം സുഭിക്ഷമായി കഴിയാം. ഓര്‍മ വേണം കെട്ടോ !!

   Delete
 26. ഡിജിറ്റല്‍ കാലന്‍ പുറപ്പെട്ടു കഴിഞ്ഞു. ദു:ഖിച്ചാല്‍ സൂക്ഷിക്കേണ്ട !!

  ReplyDelete
 27. Replies
  1. athu kalakki. (ella athmavinum maranam rujikkendi varum)

   Delete
 28. സ്വര്‍ണ തംബോല ഒക്കെ ഇറങ്ങുന്നതിന്റെ ലക്ഷണം , സര്കുലഷന്‍ എങ്ങനെയും കൂട്ടുക എന്നതാണല്ലോ. എന്നാലും മനോരമ എപ്പോഴും ടെക്നികാലി ഒരു പടി മുന്നില്‍ ആണ് . അവരുടെ android appum , internet editionum periodically അപ്ഡേറ്റ് ചെയ്യുന്നുണ്ട്

  ReplyDelete
 29. നല്ല ഒരു വിശകലനം.. പിടിച്ചു നില്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാന കമ്പനികള്‍ ഉള്‍പെടെ പലരും ഇത്തരത്തിലുള്ള "mergeing" നേരെത്തെയും നടത്ത്തിയിടുണ്ട്..
  http://www.thedailybeast.com/articles/2012/10/18/a-turn-of-the-page-for-newsweek.html

  ReplyDelete
 30. “Therefore the future of the press will be through digital versions, not through paper editions” Don’t worry nothing going to happening in very near future.

  ReplyDelete
 31. മാധ്യമത്തെ ഒഴിവാക്കി കാന്തപുരം ഉസ്താദിനെ കളിയാക്കിയത് എന്തിനു വള്ളിക്കുന്നെ

  ReplyDelete
  Replies
  1. kanthan atharhikkunnathu kondu!

   Delete
  2. കണ്ടപുരത്തിന്റെ മുടിവെള്ളം പോരെ മോനെ രിസലയെ പിടിച്ചുനിറുത്താന്‍.....ഹ ഹ ഹ

   Delete
 32. No doubt..In malayalam print media will survive ,especially News papers, we cannot compare western readers with Keralites,The most of the readers of Newsweek now prefer digital version as iOS or Android apps that condition is not existing in our Kerla..here All people are prefer to read Print News paper in Morning..Only people ( Mostly expat ) they have difficulties to get print paper will go for digital version...

  ReplyDelete
 33. എനിക്കു മറിച്ചാണ് തോന്നുന്നത്. മലയാളത്തില്‍ അവസാനം പൂട്ടുന്ന പത്രം മനോരമയായിരിക്കും.അവര്‍ നല്ല കച്ചവടക്കാരാണ്.അതിജീവനത്തിന്‍റെ തന്ത്രം മറ്റാരും പറഞ്ഞുകൊടുക്കേണ്ടി വരില്ല.

  ReplyDelete
 34. ബ്ലോഗ്‌ സാഹിത്യം രക്ഷപിടിക്കുമല്ലോ. വള്ളികുന്നിനു പിടിവള്ളിയുണ്ട് ! വിവര സാങ്കേതിക വിദ്യ അന്യമായ പഴയ കൂട്ടര്‍ക്ക് പത്രം തന്നെ പഥ്യം.

  ReplyDelete
 35. മലയാളികളുടെ പത്ര സ്നേഹം പ്രത്യേകം പറയേണ്ടതില്ലല്ലോ, ഇട്ടാ വട്ടത്തിലുള്ള ഒരു ഭാഷക്ക് വേണ്ടി നിരവധി പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തവരാണല്ലോ അവര്‍...,... എന്നാല്‍ പാശ്ചാത്യര്‍ അങ്ങനെ അല്ല. ഭാഷാ സ്നേഹമുണ്ടെങ്കിലും എളുപ്പം മാറ്റത്തിന് വിധേയമാകുന്നവരാണ്. (മതം മാറ്റം അവര്‍ക്കിടയില്‍ ഒരു പുത്തരിയല്ല എന്നതു കൂട്ടി വായിക്കുക) പഴമയില്‍ വേണ്ടതിലധികം ഉറച്ചു നില്‍കുന്നവരാണ് നമ്മള്‍, പുതുമയെ സ്വീകരിക്കുമെങ്കിലും പഴയതിനെ അത്ര പെട്ടന്ന് മറക്കില്ല. (അതുകൊണ്ടാണ് കാന്തപുരം വിമോചനത്തിന്റെ പോസ്റ്റര്‍ അറബി മലയാളത്തിലും പുറത്തിറക്കിയത്).. ഏതായാലും ബഷീര്‍ക്കയുടെ ആശങ്ക തീരെ അസ്ഥാനത്താകില്ല. ബ്ലോഗും ഫേസ്ബുക്കും എല്ലാം പൂട്ടുന്ന (ഓര്‍ക്കുട്ട് പൂട്ടിയ പോലെ)ഒരു സാവകാശം മലയാള പ്രിന്റ്‌ മീഡിയകള്‍ക്കും പ്രതീക്ഷിക്കാം (അതാണ്‌ ശുഭാപ്തിവിശ്വാസം, മലയാളികള്‍ക്ക് തീരെ ഇല്ല, അതുകൊണ്ട് നേരത്തെ പൂട്ടിയാലും ഞാന്‍ ഈ കമന്റിനു മറുപടി പറയില്ല.) :)

  ReplyDelete
 36. വെട്ടത്താന്‍ ജി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു
  ഡിജിറ്റല്‍ യുഗത്തിലും പിടിച്ചു നില്‍ക്കാന്‍ മുന്നേ കൂട്ടി
  മാര്‍ഗ്ഗം കണ്ടവരത്രേ മനോരമക്കാര്‍, പിന്നെ നമ്മുടെ
  നാടല്ലേ അത്രവേഗം ആ യുഗം എത്തി നോക്കുമെന്നും
  തോന്നുന്നില്ല, പിന്നെ യുവാക്കള്‍ അവരെ കയ്യിലെടുക്കാനും
  മാര്‍ഗ്ഗം ഉണ്ടെങ്കിലോ ! പ്രിന്റു വായനയുടെ സുഖം ഒന്ന്
  വേറെ തന്നെ വള്ളിക്കുന്നെ!! അതിന്റെ സുഖം അനുഭവിച്ചവര്‍
  എത്ര ഡിജിറ്റല്‍ വന്നാലും പഴയത് മുഴുവനും വിട്ടു പുതിയതിന്തി പുറകെ പോകുമോന്നു
  തോന്നുന്നില്ല, ഒരു പക്ഷെ ഇതൊരു വെറും തോന്നലാകാനും മതി അല്ലെ!!!
  ചിത്രങ്ങള്‍ ഓരോ വശങ്ങളിലേക്ക് മാറ്റിയാല്‍ കാണാന്‍ കുറേക്കൂടി ഭംഗി കിട്ടും എന്നും തോന്നുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. >>ചിത്രങ്ങള്‍ ഓരോ വശങ്ങളിലേക്ക് മാറ്റിയാല്‍ കാണാന്‍ കുറേക്കൂടി ഭംഗി കിട്ടും എന്നും തോന്നുന്നു <<
   Done

   Delete
 37. Nice post basheerkka:-)
  but one thing,keralites are entirely different from Foreigners:-)

  ReplyDelete
 38. ലോകത്തെ മൊത്തം എടുത്താല്‍ ആശങ്ക ശരിയാണ് .പക്ഷെ കേരളത്തില്‍ സ്ഥിതി കുറച്ചു വ്യതസ്ഥ മാനെന്നു തോന്നുന്നു. കാരണം മനോരമ , മാതൃഭൂമി മംഗളം മുതലായവ നേരത്തെ മുതല്‍ ഓണ്‍ലൈന്‍ ഉണ്ടായിരുന്നു . കൂടുതലും പ്രവാസികളും പിന്നെ നാട്ടിലുള്ള ഓണ്‍ലൈന്‍ ഇരിക്കാന്‍ പറ്റുന്ന വളരെ കുറച്ചു ആള്‍ക്കാരും മാത്രമേ ഇത് വായിക്കുന്നുള്ളൂ എന്നതാണ് സത്യം . അവധിക്കു പോകുന്ന പ്രവാസികള്‍ വീട്ടില്‍ നെറ്റ് ഉണ്ടെങ്കിലും കാലത്തേ പത്രം വരുന്നത് നോക്കിയിരുന്നു വായിക്കുന്നവരാണ് .


  പിന്നെ എത്രപേര്‍ക്ക് ഉണ്ടാവും നാട്ടില്‍ നെറ്റ് കണക്ഷന്‍ ? ഒരു ഇരുപതു വര്ഷം കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ ചിത്രം മാറിയേക്കാം . അതുവരെ കേരളത്തിലെ പത്രങ്ങള്‍ സെയ്ഫ് ആണെന്ന് തോന്നുന്നു.

  ReplyDelete
 39. പത്രം വാഴനയുടെ ശീലം പുതിയ തലമുറയില്‍ കുറ വുതന്നെയാണ്. പുതുതലമുറക്ക് തോന്ടികളിക്കുന്ന മോബയിലിനോടാണ് താല്പര്യം . പിന്നെ കടയില്‍ പൊതിയാന്‍ പോലും ഇന്ന് പത്രം ആവശ്യമില്ലാതയിരിക്കുന്നു..

  ReplyDelete
 40. ബ്ലോഗിലെ പരസ്യത്തിന്റെ ചാര്‍ജ് കൂട്ടൂ ബഷേര്‍ക്ക, ഇനി നിങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്.. ഹി.ഹി..

  ReplyDelete
 41. ഞാന്‍ വര്‍ക്ക് ചെയ്യുന്നത്... ഈ പറഞ്ഞ മാഗസീന്‍ ഉള്‍പ്പടേ 100ല്‍ അധികം മാഗസീനുകള്‍ ഡിജിറ്റല്‍ ആക്കുന്ന ഓഫീസില്‍ ആണ്.... പണ്ടാരം പ്രിന്റ് തന്നെ മതിയായിരുന്നു... പ്ണിയെടുത്ത് നടുഒടിഞ്ഞു.... :(

  ReplyDelete
  Replies
  1. പിടിച്ചു നില്‍ക്കൂ രായപ്പാ .. അധികം വൈകാതെ കേരളത്തില്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ പറ്റിയേക്കും.

   Delete
 42. പടച്ചോനെ ചതിച്ചോ!

  ReplyDelete
 43. കാഴ്ച പാടുകള്‍ ശരിയാവാം , തെറ്റാവാം ,വിലയിരുത്തലുകള്‍ നോക്കിയിരുന്നു കാണാം

  എന്നാലും അതിനിടയില്‍ കാന്തപുരതിനെ ഒന്ന്" കുത്തുമ്പോള്‍" ഒരു സുഖം കിട്ടുന്നുണ്ട്‌ അല്ലെ ?

  ReplyDelete
 44. നമ്മുടെ ആളുകള്‍ക്കു ലോക്കല്‍ ന്യൂസ്‌ അറിയാന്‍ വളരെ താല്‍പര്യമുണ്ട് .ഡിജിറ്റല്‍ മീഡിയില്‍ ലോക്കല്‍ ന്യൂസ്‌ കുറവ് ആണ് .അതും കൂടെ ഡിജിറ്റല്‍ മീഡിയെക്കു കവര്‍ ചെയാന്‍ കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല

  ReplyDelete
 45. ബഷീറിക്കാന്റെ ബ്ലോഗ്‌ മുഴുവന്‍ പരസ്യം കൊണ്ട് നിറയട്ടെ ..:)

  ReplyDelete
 46. മലയാളി ദിവസവും കുളിക്കുന്നതും അപ്പിയിടുന്നതും പോലെ കൃത്യമായി ചെയ്യുന്ന കാര്യമാ പത്രവായന ......, മലയാളിയെ മാറ്റാന്‍ ഇത്തിരി ബുദ്ധിമുട്ടാ എങ്കിലും 35 ശതമാനം ചെറുപ്പക്കാര്‍ ആവുമ്പോള്‍ ...... ഉം

  ReplyDelete
 47. മല്ലു സിംഗ്December 22, 2012 at 3:32 PM

  കേള്‍ക്കുമ്പോള്‍ ദുക്കമുണ്ടെങ്കിലും സംഗതി സത്യമാണ്. ടൈപ്പു രൈറ്റര്‍, ചാവി കൊടുക്കുന്ന അലാറം ക്ലോക്ക്, ഫ്ലോപ്പി ഡ്രൈവ്,VCR, സൈക്കിള്‍ അങ്ങനെ എന്തെല്ലാം. ഇവയുടെ ഒക്കെ കൂടെ പത്രങ്ങളും മ്യുസിയത്തില്‍ ഇരിക്കാന്‍ അധിക കാലമില്ല .

  ReplyDelete
 48. അച്ചടി മാധ്യമങ്ങളുടെ സുവര്‍ണകാലഘട്ടം അവസാനിക്കുന്നതോടെ മലയാളിയുടെ പ്രഭാതശീലം അസ്തമിക്കും. രാവിലെ എണീറ്റ്‌ പല്ല്തേക്കുന്നതിന് മുമ്പേ ഇനി ഇന്റര്‍നെറ്റിന്റെ മുന്നിലോട്ട് ഓടേണ്ടിവരുമോ?
  സംഗതി എന്തൊക്കെയായാലും മനുഷ്യര്‍ പുതിയ E-മാര്‍ക്കറ്റിംഗ് തന്ത്രത്തിന് മുമ്പില്‍ വിനീതനായി ഉണ്ടാകും.

  ReplyDelete
 49. താങ്കള്‍ ഒരു നല്ല എഴുത്തുകാരനാണ്‌. പക്ഷെ അമേരികയില്‍ വീക്ക്‌ മാഗസിന്‍ പൂട്ടിയാലും അതിനും കാന്തപുരത്തെ കുറ്റം പറയാന്‍ അവസരം കാണുന്ന താങ്കളുടെ കാന്തപുരം വിരോധം ലജ്ജാവഹമാണ്!

  ReplyDelete
 50. വള്ളിക്കുന്നിന്റെ സ്വന്തം പത്രമായ വർത്തമാനത്തിന്റെ കാര്യം പറയാതിരുന്നതിൽ ദുരൂഹതയുണ്ട്. ഒരു പത്രം എന്ന നിലയിൽ പരാമർശ യോഗ്യമല്ലാത്തതു കൊണ്ടാണോ അതോ തൊഴിലാളികളുടെ പേരിൽ വായ്പയെടുത്ത് അവർക്കൊക്കെ ഭീമമായ കടക്കെണി സമ്പാദിച്ചു കൊടുത്തും ശമ്പളം കൊടുക്കാതെ പീഡിപ്പിച്ചും ഇപ്പോഴേ ചക്രശ്വാസം വലിക്കുന്നതിനാൽ മറ്റു പത്രങ്ങൾക്കും ബഹുദൂരം മുന്നിൽ അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണോ? ഏതായാലും മടവൂരികൾ ജിന്നിനെ വിളിച്ചിട്ടെങ്കിലും പത്രം ഒന്നു നിലനിർത്താൻ പറ.. ചിലപ്പോൾ ബിരിയാണി കിട്ടിയെങ്കിലോ?

  ReplyDelete
 51. ബഷീര്‍ക്കാ, ഈ വരികള്‍ ഞമ്മക്ക് വല്ലാതങ്ങട്ടു പുടിച്ചു "പരസ്യക്കാര്‍ ഉള്ളിലത്തോളം കാലം പത്രങ്ങളുടെ പ്രിന്റ്‌ എഡിഷന്‍ നിലനില്‍ക്കും. പടിഞ്ഞാറന്‍ നാടുകളിലേതു പോലെ അവര്‍ ഡിജിറ്റല്‍ ലോകത്തേക്ക് പോകാന്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടില്‍ ആദ്യം പൂട്ടുന്ന പത്രം മനോരമയായിരിക്കും. അവസാനം പൂട്ടുക ദേശാഭിമാനിയും ചന്ദ്രികയും! അതിന്റെ ലോജിക് വളരെ സിമ്പിളാണ്. മനോരമക്ക് പരസ്യമില്ലാതെ ഒരൊറ്റ ദിവസം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. ദേശാഭിമാനിയെ സഖാക്കള്‍ പാട്ടപ്പിരിവ് നടത്തി മുന്നോട്ടു കൊണ്ട് പോകും. ചന്ദ്രികയുടെ കാര്യം കുഞ്ഞാലിക്കുട്ടിയും ലീഗുകാരും നോക്കും. എന്തിനധികം കാന്തപുരം ഉസ്താദിന്റെ സിറാജ് പത്രം വരെ പിടിച്ചു നില്‍ക്കും. ഗള്‍ഫില്‍ നിന്നുള്ള പിരിവ് നിന്നാലും തിരുകേശം വിറ്റിട്ടെങ്കിലും അവര്‍ കുറച്ചു കോപ്പികള്‍ ഇറക്കും. പക്ഷേ മനോരമയുടെ കാര്യം അതല്ല, അവര്‍ക്ക് വേണ്ടി പിരിവു നടത്താന്‍ മാര്‍പാപ്പ പറഞ്ഞാല്‍ പോലും ഒരാളെ കിട്ടില്ല!!.

  ReplyDelete
 52. .ഒരു നല്ല ജോലി കണ്ടെത്തുനത്തിന് ഈ ബ്ലോഗ്‌ നിങ്ങളെ സഹായിച്ചേക്കാം http://jobhunterfb.blogspot.in/

  ReplyDelete