April 12, 2012

ആറാം മന്ത്രി ഉടന്‍, ഹൈക്കമാന്ഡിന്റെ അടിയന്തിരയോഗം!

പതിനൊന്നു മാസം ഗര്‍ഭം ധരിച്ച ശേഷം ലീഗ് അഞ്ചാം മന്ത്രിയെ പ്രസവിച്ചു. നാലെണ്ണം സുഖപ്രസവം ആയിരുന്നെങ്കില്‍ അഞ്ചാമത്തേത് സിസേറിയന്‍ ആയിരുന്നു എന്ന് മാത്രം. തള്ളക്കും കുട്ടിക്കും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. നാലഞ്ചു കുപ്പി രക്തവും രണ്ടു ബോട്ടില്‍ മയക്കുമരുന്നും അധികം ചിലവായി എന്ന് മാത്രം. ലേബര്‍ റൂമില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ ലീഗുകാര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ കടകളില്‍ ലഡുവും ജിലേബിയും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ഓഹരി വില ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞ പാണക്കാട് തങ്ങളുടെ വാക്കിന്റെ വില ഈ പ്രസവത്തോടെ കുതിച്ചു മുകളിലേക്ക് തന്നെ കയറി. മോന്തായം തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ലീഗ് സൂചികയുടെ ഗ്രാഫ് നില്‍ക്കുന്നത്.

ഈ തര്‍ക്കത്തില്‍ ഏറ്റവും വിലയിടിഞ്ഞത്‌ കോണ്ഗ്രസ്സിനാണ് എന്ന് പറയാതെ വയ്യ. ലീഗ് മുന്നോട്ടു വെച്ച ആവശ്യം  തികച്ചും ന്യായമാണെന്നും അതുകൊണ്ട് കോണ്‍ഗ്രസ് വിട്ടു വീഴ്ച ചെയ്തു മുന്നോട്ടു പോവുകയാണെന്നുമാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എങ്കില്‍ ഇത് വരെ മസില്‍ പിടിച്ചു നിന്ന് ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എന്തിനായിരുന്നു എന്ന ചോദ്യമുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമീപകാലം കണ്ട ഏറ്റവും അപകടകരമായ ഒരു ചര്‍ച്ചയെ ഇത്ര വഷളായ ഒരവസ്ഥയിലേക്കു എത്തിച്ചത് രമേശ്‌ ചെന്നിത്തലയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പുമാണ്. ഏതാനും മാസങ്ങളായി സംപ്രേഷണം നടക്കുന്ന അഞ്ചാംമന്ത്രി എപ്പിസോഡുകളെ അല്പം സീരിയസ്സായി വിശകലനം ചെയ്‌താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്.  ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നതാണത്. മതവും ജാതിയും ഉപജാതിയും തിരിച്ചു മന്ത്രിമാരുടെ എണ്ണവും വകുപ്പും വിശകലനം ചെയ്യപ്പെട്ടു.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോലും ജാതിയും മതവും തിരിച്ചു മന്ത്രിമാര്‍ക്ക് വേണ്ടി വാദിച്ചു. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന്  വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍ കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?

ഇപ്പോള്‍ മാത്രം മതത്തിന്റെയും ജാതിയുടെയും കണക്കു നോക്കിയ വി എസ്സും സഖാക്കളും  ഈ ചോദ്യങ്ങള്‍ക്കൊക്കെയും മറുപടി പറയേണ്ടതുണ്ട്. ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുമ്പോള്‍ എന്‍ എസ് എസും ആര്‍ എസ് എസും ഹര്‍ത്താല്‍ നടത്തിയാല്‍ അത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. പക്ഷെ സി പി എം പോലൊരു മതേതര കക്ഷി തൊട്ടാല്‍ പൊള്ളുന്ന ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നു. ജാതിയും മതവും നോക്കിയല്ല മന്ത്രിമാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതും. ഓരോ മന്ത്രിമാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവരെ മൂല്യനിര്‍ണയം ചെയ്യേണ്ടത്. ഇനി ജാതിയുടെയും മതത്തിന്റെയും കണക്കു നോക്കിയേ തീരൂ എന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന കണക്കുകള്‍ നിയമസഭക്കകത്ത് തന്നെ ലഭ്യമാണ്.  യു ഡി എഫിലെ എഴുപത്തി രണ്ടു എം എല്‍ എ മാരില്‍ നാല്പത്തി ആറു പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷ സമുദാത്തെക്കാള്‍ കൂടുതലാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള എം എല്‍ എ മാരുടെ എണ്ണം. ആ പ്രാതിനിധ്യം മന്ത്രിസഭയിലും  പ്രതിഫലിച്ചു പോയാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല, ഒരു വിപ്ലവ പാര്‍ട്ടിക്ക് പ്രത്യേകിച്ചും.  


ലീഗ് അണികളോടും ഒരു വാക്ക് പറയാനുണ്ട്. പാണക്കാട് തങ്ങള്‍മാര്‍ എന്ന് പറഞ്ഞാല്‍ തെറ്റ് പറ്റാത്ത അമാനുഷര്‍ അല്ല. അവരുടെ വായില്‍ നിന്ന് ഒരു വാക്ക് വീണു പോയാല്‍ അതില്‍ പിടിച്ചു ഭൂമി കുലുക്കേണ്ട ആവശ്യമില്ല. പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന അര്‍ത്ഥത്തില്‍ പ്രചാരണം നടത്തുന്നത് ഒരുതരം ഫാസിസമാണ്‌. ആരു പറഞ്ഞാലും അപ്പറഞ്ഞത്‌ ന്യായമാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍  പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്.    
 
ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാചുക്കളായി വാര്‍ത്താവതാരകന്മാര്‍ മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്.  കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര'  നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല.

മ്യാവൂ:  ആറാം മന്ത്രി ഉടന്‍ - തങ്ങള്‍.. കോണ്‍ഗ്രസ്‌ ഹൈക്കമാന്ഡ് അടിയന്തിര യോഗം ചേരുന്നു!!!

Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!! 
ദി കിംഗ്‌ വരുന്നു !!!

255 comments:

 1. നിഷ്പക്ഷത ഇഷ്ടപ്പെട്ടു. അഭിവാദനങ്ങള്‍!

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. അങ്ങിനെ ഒരു അര മന്ത്രി കൂടി.ഇപ്പോള്‍ ലീഗിന് മൂന്നു മന്ത്രിമാരും രണ്ടു അര മന്ത്രിമാരുമായി.മഞ്ഞളാംകുഴി അലി ഒരു ഫുള്‍ മന്ത്രിയാകാന്‍ തന്നെ യോഗ്യനാണ്.സമുദായ സന്തുലിതാവസ്ഥ തകര്‍ന്നു എന്നു പറഞ്ഞു ബി.ജെ.പി ബന്ദ് പ്രഖ്യാപിച്ചു.യു.ഡി.എഫ് അനുഭവിക്കും എന്നു നമ്മുടെ ശിപായി നായര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു.(അടുത്ത ഏലക്ഷന്‍ തൊട്ട് സമുദായാടിസ്ഥാനത്തില്‍ എമ്മെല്ലേമാരെ തിരഞ്ഞെടുക്കാം,വോട്ടെഴ്സ് ലിസ്റ്റ് തന്നെ സമുദായാടിസ്ഥാനത്തിലാക്കാം.)പാണക്കാട്ടുനിന്നു വലിയൊരാശ്വാസ നിശ്വാസം ഞാന്‍ കേള്‍ക്കുന്നു.ഏത് തങ്ങളുംഅനുഭവത്തില്‍നിന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത്.ലീഗിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഒഴിഞ്ഞുപോയി എന്നാശ്വസിക്കാം.(കുറെ നേതാക്കന്മാര്‍ പൊഴിഞ്ഞു പോകുന്നതുപോലെയല്ല,അലി മന്ത്രിയായില്ലായിരുന്നെങ്കില്‍ അണികള്‍ അവരുടെ പാട്ടിന് പോയേനെ)

  ReplyDelete
 4. എന്ന് കിട്ടേണ്ടതായിരുന്നു.
  ആരാ ശരിക്കും പാര വെച്ചത്..?
  കുഞ്ഞാലികുട്ടിയും അഹമ്മദും .
  അഹമ്മദിന് കേന്ത്ര ക്യാബിനറ്റ് കിട്ടും എന്ന് കരുതി ആദ്യം വേണ്ട എന്ന് പറഞ്ഞു. കേന്ത്രത്തില്‍ ചെന്നപ്പോള്‍ ആന്റണി പാര വെച്ചു.
  ഇവിടെ വീതം വെപ്പും തീര്‍ന്നു പോയിരുന്നു.
  കുഞാപ്പക്കും അഹമ്മദിനും സ്വന്തംകാര്യം. അത് കിട്ടിയാല്‍ പിന്നെ പാര്‍ട്ടി എന്തായാലുംകുഴപ്പമില്ല.
  ഹൈദരാലി തങ്ങളും ഈ. ടി . ബഷീറും ഒക്കെ ശക്തമായ നിലപാട് എടുത്തത്‌ കൊണ്ട് സംഗതി ഒത്തു.
  ഇനി അവരെ കാണില്ല ചിത്രത്തില്‍ .
  അഞ്ചാം മന്ത്രി നേടികൊടുത്ത കുഞാപ്പക്ക് അഭിനന്ദനം എന്നും പറഞ്ഞു ഫ്ലക്സ് ഒഴുകും. അഹമ്മദിനും കാണും കുറച്ചെണ്ണം.
  ഞങ്ങളുടെ നേട്ടം എന്നൊക്കെ പറഞ്ഞു അഹമ്മദിന്റെ ആ പ്രസ്താവന കാണണമല്ലോ ഇനി . അന്തോനീസ് പുണ്യാളന്‍ വെച്ച പാരയുടെ ചൊരുക്ക് തീര്‍ന്നു കാണില്ല സാഹിബിനു.
  എന്നാലും ഫേസ് ബുക്കില്‍ ഇനി എന്താവും പുകില്‍. അലിയെ എലിയും പാവവും, പിന്നെ ഏതെല്ലാമോ ആക്കി പോസ്റ്റുകളും ചിത്രങ്ങളും ഒക്കെ പടച്ചവര്‍ ഇനി എന്ത് ചെയ്യും. ഒരു ആറാം മന്ത്രി കൂടി വേണം എന്ന് പറഞ്ഞു ഒരു പ്രസ്താവന ഇറക്കാന്‍ പറഞ്ഞാലോ നേതാക്കളോട്...? ആളെ പേരും പറയണം. അപ്പോഴല്ലേ ഫേസ് ബുക്കിലെ ലീഗ് വിരോധികള്‍ക്ക് മരുന്ന് കിട്ടൂ.
  ചാനലുകാരെ പിന്നെ പറയേണ്ട. നാണവും മാനവും ഒക്കെ മുമ്പേ പോയവരും ലീഗ് വിരോധികളുടെ കൂട്ടവും ആണ് അവിടെ. കേരളത്തിലെ ചാനലുകളുടെ കാര്യത്തില്‍ യോജിപ്പുള്ളത് ആ ഒരു കാര്യത്തില്‍ മാത്രമാണ്.
  ദേ പോണു ഒരു ജാഥ ....അഞ്ചാം മന്ത്രി നേടി തന്ന കുഞാപ്പക്ക് അഭിവാദ്യം അത്രേ.. എനിക്ക് വയ്യേ........

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. What I have to say is something different.
  Why the chief minister of Kerala can not be MK Munir, E-Ahmed, ET, Aryadan, PK.
  Kerala was formed on 1st november 1956. That means almost 57 years!
  Considering the population of Muslims in Kerala (at least 25%?) I suggest that the next three cabinets should be led as follows:
  If UDF is coming again, let MK Munir, E-Ahmed, ET, Aryadan or PK be the chief minister.
  If LDF is coming let Paloli Mohammed Kutty be the chief minister!
  How about that?

  ReplyDelete
  Replies
  1. ജാതി വിഷം ഇത്രയ്ക്കു കുത്തി വെക്കണോ? അബ്ദുല്‍ ലതീഫ്‌?

   Delete
  2. Sulthan T P VaithiriApril 12, 2012 at 10:21 AM

   I agree with you. Why not a Muslim sit on the chair of chief Minister. Let UDF and LDF think about it

   Delete
  3. ettavum nallathu league UDF ill ninnu vittu ottakku 140 seatil arudeyum pinthunayillathe malsarikkuka.... bhooripaksham nedi arudeyum kayyum kalum pidikkathe 21 muslim manthrimarode sathyaprathinja cheyyukka..... athinulla oru scope ennenkilum undakumo???

   Delete
 7. ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാച്ചുക്കളായി വാര്‍ത്താവതാരകന്മാര്‍ മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര' നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല.  ithaanu message ... Ushiran post

  ReplyDelete
  Replies
  1. ithu chinthikkendiyirunnathu oru samudhayamayirunnu.. avarathu cheythilla... sthanangalkku vendi avar mattullavareyellam marannu. ellam nedi kazhinjappol ini ellam marakkanamennu parayumbol athinu kazhiyatha vidham akannu poyi kazhinju kerala samooham... leaginu nashtappedan onnumilla. ennum sthiramayi kannumadachu jathi nokki niram nokki vote cheyyunna swayam chinthikkatha oru samooham avarodoppam ennum kanum. pakshe congressinte karayam athano????adhikaram nashtappedathirikkan vendi mathram oommen enna enna ekathipathi edutha theerumananglonnum KPCC angeekarichathayirunnilla ennanu nethakkalude parasya prasthavanakal theliyikkunnathu. chuvarundenkile chithramezhuthan pattu ennu paranjapole UDF adhikarathilirunnale leaginum ancham manthrikkumokke bharikkan kazhiyu.... koni chari vekkan oru chumar vende???? antonyepole orale raykku ramanam delhikku kettu ketticha congressukarokko ippolum congressilundu.... avar onnikkayanel tholikkattiyulla oommen onnu pidichu nilkkan nokkum athu ethra kalam.... kalam marupadi parayatte

   Delete
 8. This comment has been removed by a blog administrator.

  ReplyDelete
 9. ഈ വരികള്‍ക്ക് ആയിരം നന്ദി
  "ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാച്ചുക്കളായി വാര്‍ത്താവതാരകന്മാര്‍ മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്. കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര' നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല"

  ReplyDelete
 10. കേരളം വികസിക്കട്ടേ...

  ReplyDelete
 11. well said . basheer ji.ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി . മതവും ജാതിയും ഉപജാതിയും തിരിച്ചു മന്ത്രിമാരുടെ എണ്ണവും വകുപ്പും വിശകലനം ചെയ്യപ്പെട്ടു. കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇ മുറിവ് ഉണക്കുവാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും .

  ReplyDelete
 12. അസന്തുലിതാ വാദം കത്തിപ്പടർന്ന്; അത് ലൈം ലൈറ്റിൽ തന്നെ നില നിർത്താൻ BJP, NSS, CPM, പിന്നെ കോൺഗ്രസ്സിലെ ചില നേതാക്കളും ശ്രമിച്ചപ്പോൾ മാധ്യമങ്ങൾ അതേറ്റു പിടിച്ചപ്പോൾ മുസ്ലിം സമുദായത്തിൽ നിന്ന് (മത സംഘടനകൾക്കകത്തുനിന്ന്) അത്തരത്തിൽ യാതൊരു പ്രതികരണമോ , വികാര പ്രകടന പരമായ ഏതെങ്കിലും പ്രസ്ഥാവനയോ ഉണ്ടായില്ല എന്നത് ആശാവഹം തന്നെ... അക്കാര്യത്തിൽ പ്രബല മുജാഹിദ് - സുന്നീ വിഭാഗങ്ങളുടെ പക്വതയാർന്ന നിലപാടിനെ നാം മറന്നു കൂടാ....
  തികച്ചും രാഷ്ട്രീയമായ ഒരു വിഷയത്തിൽ അവിടെ മാത്രം ഒതുങ്ങേണ്ട ഒരു കാര്യം പൊതു സമൂഹത്തിൽ സാമുദായിക തുലനത്തെ ധ്രുവീകരിക്കും എന്ന രീതിയിലേക്ക് വളർത്തുന്നതിൽ ബഷീർ സാഹിബ് പറഞ്ഞ പോലെ മാധ്യമങ്ങൾക്കുള്ള പങ്കും മറന്നു കൂടാ... അതിനെയൊരു നിലപാടായി കാണാനാവില്ല എന്നതിനാൽ അതു വഴി വരുന്ന നൈമിഷിക പ്രാധാന്യം മാത്രമേ ഉള്ളൂ താനും...

  ഇക്കാര്യത്തിൽ ലീഗോ കോൺഗ്രസ്സൊ (UDF) മുൻകൈ എടുത്ത് ഒരു സഹവർത്തിത്തമനോഭാവപ്രകടനപരമായ ചുവടു വെയ്പ് (സെമിനാറോ, സം വാദമോ) നടത്തേണ്ടതാണെന്നും എനിക്കഭിപ്രായമുണ്ട്...

  ആശംസകൾ

  ReplyDelete
  Replies
  1. This comment has been removed by a blog administrator.

   Delete
  2. മന്ത്രി സ്ഥാനം കൊടുക്കുന്നതിനു മുമ്പ് സമാധാന കാംക്ഷികളുടെ blog ഒന്നും കണ്ടില്ലാ. ഞാന്‍ ഒരു തികഞ്ഞ ഇടതു പക്ഷ സഹയാത്രികന്‍ ആയിരുന്നു. പക്ഷെ ഇനി എന്റെ വോട്ടുകള്‍ ബി ജെ പി ക്ക് കൊടുകാനാണ് ഞാന്‍ വിചാരിക്കുന്നത്. സഹിക്കുന്നതിനും ഒരു പരിധിയില്ലേ? കേരളത്തില്‍ മലപ്പുറം എന്ന ഒരു ജില്ല മാത്രമേ ഉള്ളോ? ലീഗിന് മന്ത്രി സ്ഥാനം കിട്ടിയെങ്കിലും, ദൂര ഭാവിയില്‍ ഇതൊരു സ്വയം പാര ആണെന്ന കാര്യത്തില്‍ സംസയമില്ല. എന്നെ പോലെ ചിന്തിക്കുന്ന ലക്ഷങ്ങള്‍ കേരളത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്‌. പിന്നെ എനിക്ക് മനസ്സിലാവാത്ത മറ്റൊരു കാര്യം പേരില്‍ പോലും മതത്തിന്റെ പേരുള്ള ഒരു പാര്‍ടി വേറെ ഉണ്ടോ? പിന്നെ അവര്‍ക് വേണ്ടി വകാലത്ത് പറയേണ്ട ഒരു കാര്യവും മാധ്യമങ്ങള്‍കു ഇല്ല. മുസ്ലിം ലീഗ് എന്ന് പറയുന്നത് പോലും വര്‍ഗീയമാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്ത് "വര്‍ഗീയ ധ്രുവീകരണം" അതിന്റെ ആവശ്യമുണ്ടോ? കേരളത്തിനെ ഒരു ഗുജറാത്ത്‌ ആകിലയാല്‍ അതിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഇന് മാത്രമായിരിക്കും.

   Delete
  3. ബി ജെ പി അതികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം.അല്ലെങ്കില്‍ ഹിന്ദു സമുദായത്തില്‍ നിന്നും മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എത്രയോ വന്നു ഈ സമുദായത്തിന്റെ പേരില്‍ വര്‍ഗീയത പരതുന്നവര്‍ ഉധേഷിച്ചപോല്‍േ വല്ല സംഭവങ്ങളും ഉണ്ടായോ.സമാധാനം എല്ലാവരുടെയും ആഗ്രഹമാണ് എന്നാല്‍ അത് പാടില്ല എന്ന വാശി ആണെങ്കില്‍ ൈദവം തീരുമാനം പോലെ നടക്കും .ഏതെന്കിലും മതം സ്വദീനത്തില്‍ വരുന്നതിനെയ്‌ അല്ല മറിച്ച് പ്രത്യേക മതത്തിലയതിന്റെയ് പേരില്‍ തഴയ പെടരുത് എന്ന അഭിപ്രായക്കാരാണ്. സുഹൃത്തേ ലീഗ് കാര്‍ സമുദായത്തിന്‍ വേണ്ടി ആണ് ഇങ്ങിനെ ഓക്കേ ചെയ്യുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി അവരുടെ ആശ്രിതര്‍ക്കും പണക്കാര്‍ക്കും ചിലരുടെ തല്പരിയങ്ങള്‍ക്കും വേണ്ടി മാത്രമാണ്, മുസ്ലിം എന്ന വാക്ക് വോട്ടു കിട്ടാന്‍ വേണ്ടി മാത്രം. മലപ്പുറം ജില്ലയില്‍ പ്രത്യേക സമുദായത്തിന്‍ എണ്ണം കൂടിയത് ഒരു ഗൂടലോജന ഒന്നുമല്ല മാറ്റ് പലയിടങ്ങളിലെയും പോലെ അങ്ങിനെ സംഭവിച്ചു എന്ന് മാത്രം. ജാതിക്കും മതത്തിനും ഉപരി നാം മനുഷ്യര്‍ ആണ് ഇസ്ലാം മുഴുവന്‍ മനുഷ്യര്‍ക്കും നന്മ ലഭിക്കാനുള്ള ഒരു ൈദവിക സന്തേശം മാത്രമാണ്. അതില്‍ പുറമേ നിന്ന് സംശയതോടെയ്‌ വീക്ഷിക്കുമ്പോള്‍ ഉള്ള യാതൊരു സംകുചിതതവും ഇല്ല വിശാല മായ കാഴ്ചപാട് മാത്രമേ ഉള്ളൂ. ഒരു തെറ്റിധരിക്കപെടുകയും തെറ്റിധാരണ ഉണ്ടാക്കപെടുന്ന രീതിയില്‍ വികലീകരിക്കപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് മാത്രം. അത് വേണ്ട രീതിയില്‍ അല്ലാതെ പലരും കാലങ്ങളായ്‌ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . ബോധിയമെന്കില്‍ വിശ്വാസത്തില്‍ എടുക്കാം. ആശയങ്ങളെ പലപ്പോഴും ദുര്‍ വിനിയോഖം ചെയ്യപെടുമ്പോള്‍ നിസ്സഹായരായി നില്കനേ പലപ്പോഴും യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് സാദിക്കരുള്ളൂ.എന്നാല്‍ വിശ്വസതിന്റെയ്‌ കരുത്ത്ഇല്‍ എന്നും ഏതു പ്രതിസന്തിയെയും തരണം ചെയ്യാന് ഓരോ വിശ്വാസിയും പ്രാപ്തരാകുന്നു . ലോക ചരിത്രത്തില്‍ ഇത്ര സുദീരഖ കാലം ഇത്രയും ആഭൃയന്തരവും ബാഹികവുമായ പ്രതിസന്തികള്‍, ആക്രമണങ്ങള്‍ നേരിട്ട മറ്റേതു മതമുണ്ട്.ഈ വിശ്വാസത്തില്‍ ഒരു സത്യമുണ്ട് അത് മറ്റു മതകരെയോ സമൂഹങ്ങലെയോ ജാതികലെയോ തകര്‍ക്കാനോ നേരിടാന്നോ അല്ല മറിച്ച് സുന്ദരമായ ഒരു ജീവിത വിജയം മുഴുവന്‍ ലോകത്തിനും ഉണ്ടായി തീരുവനുള്ള പ്രാര്‍ത്ഥനയാണ് ഇത് തിരിച്ചരിയാന്‍ കഴിയാതെ വിശ്വസിച്ചവരും അവിശ്വാസികളും തെട്ടിധരിക്കപെടുന്നു എന്ന് മാത്രം. ൈദവ ഇഛ ന്ടപ്പിലവട്ടേ അത് മാത്രമേ പോം വഴി ഉള്ളൂ .അത് കൊണ്ട് ആരും അനവശിയമായ് വെറുപ്പിലാവരുത്, പരസ്പരം വെല്ലു വിളിക്കുന്നതും ഭീഷണിപെടുത്തുന്നതും ബയപെടുന്നതും ഒഴിവാക്കാം .

   Delete
  4. "കേരളത്തിനെ ഒരു ഗുജറാത്ത്‌ ആകിലയാല്‍ അതിന്റെ ഉത്തരവാദിത്തം മുസ്ലിം ലീഗ് ഇന് മാത്രമായിരിക്കും."

   "ബി ജെ പി അതികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം.അല്ലെങ്കില്‍ ഹിന്ദു സമുദായത്തില്‍ നിന്നും മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എത്രയോ വന്നു ഈ സമുദായത്തിന്റെ പേരില്‍ വര്‍ഗീയത പരതുന്നവര്‍ ഉധേഷിച്ചപോല്‍േ വല്ല സംഭവങ്ങളും ഉണ്ടായോ."

   ????

   Delete
 13. ഗോദ്ര സംഭവം മുസ്ലീങ്ങള്‍ തുടങ്ങി ഹിന്ദുക്കള്‍ പ്രതികരിച്ചു. ഇതും അങ്ങനെ തന്നെ. ചെവിയേല്‍ നുള്ളിക്കോ ലീഗെ...

  ReplyDelete
  Replies
  1. oru m****rum nadakkan pokunnilla

   Delete
  2. m.... nadakkilla, ennal nadakkendathu nadakkum....!

   Delete
 14. അഞ്ചാം മന്ത്രിയെ കിട്ടിയപ്പോള്‍ ഫേസ് ബുക്ക്‌ ഗ്രൂപ്പുകളില്‍ ചില ലീഗുകാരുടെ പ്രകടനം കണ്ടപ്പോള്‍ കാലു മടക്കി തൊഴിക്കാനാണ്‌ തോന്നിയത് . പാണക്കാട് തങ്ങള്‍ എന്ത് പ്രഖ്യാപിച്ചാലും അത് നടക്കുമത്രെ !!! . ഈ സന്ദേശം ആണോ ജനാധിപത്യ മതേതര സമൂഹത്തില്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് ? അല്ലേയല്ല ... യു ഡി എഫിലെ നേതൃത്വവുമായി ബന്ധപ്പെട്ടു മുന്‍പ് തന്നെ ലഭിച്ച ഉറപ്പു അതിന്റെ സമയം വന്നപ്പോള്‍ ലഭിക്കുക മാത്രമാണ് ഉണ്ടായത് . പാണക്കാട്ടു നിന്നും ഒരു കാര്യം വെറുതെ പറയില്ല എന്നാ കാര്യം ഉറപ്പാണ് . വായില്‍ വരുന്നതൊക്കെ വിളിച്ചു പറയുന്നവരല്ല പാണക്കാട്ടു ഉള്ളത് എന്നര്‍ത്ഥം .

  ലീഗിന് അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരായ ചിലര്‍ കാണിച്ച അസഹിഷ്ണുതയും നിരാശയും ഞെട്ടിപ്പിക്കുന്നതാണ് .എക്കാലവും ലീഗ് കോണ്‍ഗ്രസിന്റെ വാലാട്ടികളാവനം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന ചിലരാണ് അവര്‍ . അവരുടെ മനസ്സിലാണ് അസന്തുലിതാവസ്ഥ ആദ്യം ഉണ്ടായത് . അത് എന്‍ എസ എസ്സിന്റെ തലയില്‍ കെട്ടി വെച്ച് പുറമേ പ്രകടിപ്പിച്ചു . വേണ്ട കോണ്‍ഗ്രസ്സേ വേണ്ട .ലീഗിന് ഔദാര്യം വേണ്ട . അവകാശപ്പെട്ടത്തിന്റെ പകുതിയെങ്കിലും മതി ... അത് ലീഗ് കണക്കു പറഞ്ഞു നേടുക തന്നെ ചെയ്യും .
  ഒരു ഫേസ് ബുക്ക്‌ സുഹൃത്ത്‌ പറഞ്ഞത് പോലെ :

  Shafeeq Parappummal
  സമുദായ സന്തുലനമെന്ന ഉണ്ടയില്ലാ വെടിയുതിര്‍ത്ത് ഒരു പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം നിഷേധിക്കാന്‍ തുനിഞ്ഞിറങ്ങിയ ഖദറിട്ട ചെന്നായ്ക്കളുടെ ആട്ടിന്‍തോലുകള്‍ ഉരിഞ്ഞു വീണു എന്നതാണ് മുസ്ലിം ലീഗിന്റെ പിടിവാശി കൊണ്ടുണ്ടായ ഒരു ഗുണം. അവര്‍ക്ക് അര്‍ഹമായ മന്ത്രിസ്ഥാനം അനുവദിച്ചു കളഞ്ഞുവെന്ന് ആര്‍ത്തു കരഞ്ഞു ഹര്‍ത്താല്‍ വരെ നടത്തുന്ന ബീജെപ്പിക്കും പെരുന്നയിലെ തമ്പ്രാന്‍മാര്‍ക്കും സന്തുലന സൂത്രവാക്യങ്ങള്‍ പഠിപ്പിക്കാന്‍ അടിയന്തിരമായി ഒരു ട്യൂഷന്‍ ഏര്‍പ്പാട് ചെയ്യണം.

  ReplyDelete
  Replies
  1. 20 MLA യ്ക്ക് 5 മന്ത്രി ,കണക്ക് നിങ്ങള്‍ കൊണ്ട് വന്നതല്ലേ .2 MP യ്ക്ക് 1 കേന്ദ്ര മന്ത്രി കിട്ടുന്ന കണക്ക് എന്താണ് ,അതും ഒന്ന് പറഞ്ഞു താ....

   Delete
  2. സമുദായ സന്തുലനം കോപ്പ് ,അതൊന്നുമല്ല പ്രശ്നം ,ഒരു സമുദായ രാഷ്ട്രീയ പാര്‍ട്ടി സമ്മര്‍ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടിയെടുകുന്നതിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുന്ന സൂചന എന്താണ് ,മുന്നണിയില്‍ ഒരു പാര്‍ട്ടി മാത്രം എല്ലാം വീതിച്ചു കൊടുകണം എന്ന് പറയുന്നതിന്റെ ഗുട്ടന്‍സ് എന്താണ് ,ജനദതല്‍ UDF വന്നപോലും സീറ്റ്‌ പോയത് കോണ്‍ഗ്രസിന് മാത്രം 20 MLA യ്ക്ക് 5 മന്ത്രി ,കണക്ക് നിങ്ങള്‍ കൊണ്ട് വന്നതല്ലേ .2 MP യ്ക്ക് 1 കേന്ദ്ര മന്ത്രി കിട്ടുന്ന കണക്ക് എന്താണ് ,അതും ഒന്ന് പറഞ്ഞു താ....

   Delete
  3. കേരളത്തില്‍ മുസ്ലിം മുഖ്യ മന്ത്രി നിങ്ങള്‍ തന്നിട്ടുണ്ടോ എന്ന് ലീഗ് അനുയായികള്‍ ചോദികുന്നുണ്ടല്ലോ......കേരളത്തിലെ 3 പ്രധാന സമുദായങ്ങളില്‍ മുസ്ലിം സമുദായത്തിലെ 80 % ആളുകളും മുസ്ലിം പേരുള്ള പ്രസ്ഥനങ്ങളിലാണ്‌. കേരളത്തില്‍ മുഖ്യ മന്തി സ്ഥാനം ലഭികുക CPIM ,കോണ്‍ഗ്രസ് എന്നീ വലിയ പാര്‍ട്ടികല്കാന് ,20 % പേരില്‍ നിന്നും മുഖ്യ മന്ത്രി ഉണ്ടാകാനുള്ള PROBABILITY കുറവാണു ,ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും .....

   Delete
  4. മലപ്പുറം ജില്ല ഏറ്റവും പിന്നോക്ക ജില്ലയാണത്രെ. അതെയ്.."പെണ്ണു കെട്ടുക പുള്ളാരെ ഉണ്ടാക്കുക പുര വെക്കുക" - ഈ മുദ്രാവാക്യം ഒന്നു മാറ്റിയാല്‍ മാത്രമേ ഇവിടം പുരോഗമിക്കൂ
   അടുത്ത ഇലക്ഷനില് യുഡിഎഫ് മലപ്പുറത്ത് മാത്രം

   Delete
  5. കേരളത്തിലെ ഈ സംഭവ വികാസം കൊണ്ട് ലീഗിന് ഒരു നഷ്ടവും വരാന്‍ പോകുന്നില ,പക്ഷെ കേരളത്തിലെ ഭരണം തീരുമാനികുന്നത് 18 % വരുന്ന നിഷ്പക്ഷ വോട്ടര്‍ മാറാന് അവര്ക് മുന്‍പില്‍ കോണ്‍ഗ്രസിന് ഇതൊകെ വിശദീകരികേണ്ടി വരും .ചുവര്‍ഉണ്ടെങ്കിലെ ചിത്രം വരക്കാന്‍ പറ്റു എന്ന് മനസിലാകിയാല്‍ നന്ന്‍.ചെറു കക്ഷികള്‍ സമ്മര്‍ദ രാഷ്ട്രീയം കളികുന്നത് സമ്മതിച്ചു കൊടുകണോ എന്ന് കോണ്‍ഗ്രസിന് ജനങ്ങള്‍ മനസിലാകി കൊടുക്കും .ഈ സമ്മര്‍ദ രാഷ്ട്രീയം കണ്ടിട്ട് നാടാര്‍ സംഘടന മന്ത്രി വേണം എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട് അതും കൂടെ കൊടുകണം സര്‍ ,ഇതിലും അന്തസ് പ്രതിപക്ഷത്ത്‌ ഇരികുന്നതായിരുന്നു,മതിയായി സാര്‍

   Delete
  6. poda
   ‎"ഓരോ ലീഗുകാരന്റെയും അഭിമാന നിമിഷം - "അതെ.... പാണക്കാട് തറവാട്‌ തന്നെയാണ് ലീഗുകാരന്റെ ഹൈ കമാന്റ്... ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവില്ലെന്നു സ്വപനം കണ്ടവരെ അധികമിപോള്‍ കാണുന്നില്ല? - ലീഗ് രാഷ്ട്രീയത്തിന്റെ സുനാമി തിരകളില്‍ ആടി ഉലയുകയാവും അവര്‍..!
   സാമുദായിക അസന്തുലിതാവസ്ഥയുടെ ഉമ്മാക്കി കാണിച്ച് മുസ്ലിം ലീഗിനെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു ഭൂരിപക്ഷത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവർ, കോറസ് പാടാന്‍ മുഴുവന്‍ മാധ്യമങ്ങളും ഇവിടെ ഉണ്ട്.
   കേരളീയ സമൂഹത്തിൽ മുസ്ലിം ലീഗ് എന്താണെന്നറിയാത്തവരാണ് അവര്‍.. ജാതിയും മതവും പറഞ്ഞും തങ്ങളാണ് ഈ സമൂഹത്തെ നയിക്കുന്നതെന്ന വീമ്പു പറയുന്ന അഭിനവ ബുദ്ധിജീവികള്‍.?!
   ഇവിടെ മുസ്ലിം ലീഗ് രാഷ്ട്രീയമായ ആവശ്യമാണ് ഉന്നയിച്ചത്. അര്‍ഹമല്ലാത്ത്തത് ഇന്ന് വരെ മുസ്ലിം ലീഗ് ചോദിച്ചിട്ടില്ല. അഭിമാനകരമായ രാഷ്ടീയ പോരാട്ടം നടത്തി ജനാധിപത്യ രീതിയില്‍ അധികാരത്തിലൂടെ അവകാശം നേടി എടുക്കാന്‍ തന്നെയാണ് ഈ പ്രസ്ഥാനം ഇവിടെ നില നികുന്നത്, ആരാന്റെ വെറക് വെട്ടികളും വെള്ളം കോരികളുമായി കഴിയാനുള്ളതല്ല ഈ സമൂഹം.. എന്നാല്‍ ഇതര സമുതായക്കാരന്റെ ഒരണുമണി അവകാശം കവര്നെടുക്കാന്‍ ഇന്നേവരെ പ്രവര്‍ത്തിച്ച ചരിത്രം ഈ പ്രസ്ഥാനതിനില്ല.....
   അതുകൊണ്ട് തന്നെ, മലയാളികിടയിലെ മത സൌഹാര്ധം തകര്‍ന്നു കാണാന്‍ നോമ്പ് നോറ്റ ജാതി കോമരങ്ങളുടെ മുഖത് തോണ്ടാന്‍ യു.ഡി.എഫ് ആർജ്ജവം കാണിച്ചിരിക്കുന്നു...
   അഭിനന്ദനങ്ങള്‍..
   സമുതായിക സന്തുലിതത്വം തകര്‍ന്നു പോകുമെന്ന് വിളിച്ചു കൂവിയ പ്രതിപക്ഷ-മാമന്റെ വര്‍ഗീയ മുഖം പ്രബുദ്ധ കേരളത്തിലെ പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതല്ലേ?
   - ബാഫഖി തങ്ങളും കരുണാകരനും സി. എച്ചും പാണക്കാട് തങ്ങളുമെല്ലാം രൂപം നല്‍കി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ഈ യു. ഡി. എഫ്. സംവിധാനം ഇനിയുമിവിടെ ഉണ്ടാകും.. ഒപ്പം ജനലക്ഷങ്ങളുടെ വിശ്വാസത്തില്‍ രാഷ്ട്രീയ ആത്മാവര്പിച്ചു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കൂടെയുമുണ്ടാവും...
   മുസ്ലിം ലീഗ് സിന്ദാബാദ്‌ ...

   Delete
  7. അതെ ലീഗുകാരുടെ മാത്രം ,കോണ്‍ഗ്രസ്സിന്റെ അല്ല

   Delete
  8. AnonymousApr 11, 2012 11:58 PM
   മലപ്പുറം ജില്ല ഏറ്റവും പിന്നോക്ക ജില്ലയാണത്രെ. അതെയ്.."പെണ്ണു കെട്ടുക പുള്ളാരെ ഉണ്ടാക്കുക പുര വെക്കുക" - ഈ മുദ്രാവാക്യം ഒന്നു മാറ്റിയാല്‍ മാത്രമേ ഇവിടം പുരോഗമിക്കൂ

   ബാക്കി എല്ലാ ജില്ലക്കാരും "പുര വക്കുക പുള്ളാരെ ഉണ്ടാക്കുക എന്നിട്ട് പെണ്ണ് കെട്ടുക", അങ്ങനെ ആയിരിക്കും അല്ലെ. കഷ്ടം

   Delete
  9. This comment has been removed by a blog administrator.

   Delete
  10. >>>>>ലീഗിന് അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരായ ചിലര്‍ കാണിച്ച അസഹിഷ്ണുതയും നിരാശയും ഞെട്ടിപ്പിക്കുന്നതാണ് .എക്കാലവും ലീഗ് കോണ്‍ഗ്രസിന്റെ വാലാട്ടികളാവനം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന ചിലരാണ് അവര്‍ . അവരുടെ മനസ്സിലാണ് അസന്തുലിതാവസ്ഥ ആദ്യം ഉണ്ടായത് . അത് എന്‍ എസ എസ്സിന്റെ തലയില്‍ കെട്ടി വെച്ച് പുറമേ പ്രകടിപ്പിച്ചു . വേണ്ട കോണ്‍ഗ്രസ്സേ വേണ്ട .ലീഗിന് ഔദാര്യം വേണ്ട . അവകാശപ്പെട്ടത്തിന്റെ പകുതിയെങ്കിലും മതി ... അത് ലീഗ് കണക്കു പറഞ്ഞു നേടുക തന്നെ ചെയ്യും .
   <<<<


   അപ്പോള്‍ ഈ 5 മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതിന്റെ പകുതിയാണല്ലേ? എന്തൊക്കെയാണു മറ്റ് ആവകാശങ്ങള്‍? മറ്റ് ജനങ്ങളും ഒന്നറിഞ്ഞിരിക്കട്ടേ? ഇനി എന്‍ ഡി എഫ് പറഞ്ഞതുപോലെ കേരളത്തില്‍ ഒരിസ്ലാമിക രാഷ്ട്രം തന്നെയാണോ?

   കേരളത്തിലെയും ഇന്‍ഡ്യയിലെയും കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം പറഞ്ഞു, ലീഗിന്, 5 മന്ത്രിമാരെ തരാന്‍ ആകില്ല. അത് സമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും. അവര്‍ ഇപ്പോഴും അത് മാറ്റിപ്പറഞ്ഞിട്ടില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങികിടക്കാന്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ്, 5 മന്ത്രിമാരെ തന്നിട്ടുള്ളത്. അത് കോണ്‍ഗ്രസിന്റെ കേരള നേതാക്കളുടെയോ കേന്ദ്ര നേതാക്കളുടെയോ ഇഷ്ടപ്രകാരവുമല്ല. ഇതാണിപ്പോള്‍ കോണ്‍ഗ്രസിന്‌ ലീഗിനോടുള്ള നിലപാട്. ഇത് സഹിച്ചുതന്നെ ലീഗിനു കഴിയേണ്ടി വരുന്നു.

   അഞ്ചാമത്തെ മന്ത്രി സ്ഥാനം മാത്രമേ ലീഗു നേടിയെടുത്തുള്ളു. വെറുതെ ഖജനാവ് ധൂര്‍ത്തടിക്കാന്‍ വേണ്ടി മാത്രം ഒരു സ്ഥാനം. ഇപ്പോള്‍ ലീഗിന്റെ കയ്യിലുള്ള നാലു മന്ത്രിമാരുടെ വകുപ്പുകളില്‍ നിന്നും ചുരണ്ടി എടുക്കുന്ന ചില വകുപ്പുകളെ അലിക്കുള്ളു. ലീഗ് വെറും സ്ഥാനമോഹികളാണെന്ന് കേരള ജനത ഇതു വഴി മനസിലാക്കുന്നു. അവര്‍ക്കു കൂടി അര്‍ഹതപ്പെട്ട പണം  അലി എന്ന മന്ത്രി വെറുതെ ചെലവാക്കുന്നു. ഇതിനെ ആരും അവകശങ്ങള്‍ നേടിയെടുക്കലായി ചിത്രീകരിക്കില്ല. ലീഗുകാരൊഴികെ.

   Delete
 15. ജാതി മത ചിന്തകല്ല്ക്കതീതമായി നില കൊണ്ടിരുന്ന കമ്മ്യുണിസ്റ്റ് പാര്‍ടി പോലും പറയുന്നത് ന്യൂന പക്ഷ്ങ്ങളെ വിശ്വസതിലെടുക്കനമെന്നാണ്

  ReplyDelete
 16. @ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു.


  അങ്ങനെ അങ്ങ് തീര്‍ക്കാതെ ബഷീറേ. ഇനി മര്യാദക്ക് ഭരിക്കുന്നത്‌ ഒന്ന് കാണണം. കൂടി പോയാല്‍ ഒരു വര്ഷം കൂടി കാണും ഈ മന്ത്രി സഭ.

  ReplyDelete
 17. @Noushad Vadakkel

  Nee BJP ye padippikkanda kettoda.....

  ReplyDelete
 18. കേരളീയ ചരിത്രത്തില്‍ മതേതരും മതമില്ലാത്തവരും സംതുലന സമവാക്യങ്ങള്‍ കൊണ്ട് ഇത്രയേറെ ഗുണഗണിതം
  മുന്‍ കാലങ്ങളിലൊന്നും നടത്തിയുട്ടുണ്ടാവില്ല..

  അവകാശം അനുവദിച്ചു തന്നെങ്കിലും ഇത്രയും കാലം മാധ്യമങ്ങളില്‍ അരങ്ങു തകര്‍ത്ത ജാതി മത വര്‍ഗീയ കോമരങ്ങള്‍ അടങ്ങിയിരിക്കില്ല ........

  അലി ദിനാശംസകള്‍ ...............

  ReplyDelete
  Replies
  1. മത മതേതര ജാതി ഗുണ ഗണിതങ്ങളൊക്കെ ഇതിലും കൂടുതല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്

   ഇപ്പൊ ഭൂരിപക്ഷ സമുദായം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന NSS സുകുമാരന്റെ നേതാവ് മന്നത്പത്മനാഭന്‍, ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ പാളത്തോപ്പിക്കാരന്റെ ഭരണം എത്ര നീണ്ടു നില്‍ക്കുമെന്ന് കാണാം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും, ഈഴവരുടെ എണ്ണത്തെ പന്നി പെറ്റു പെരുകിയവര്‍ എന്നും പറഞ്ഞു കളിയാക്കിയവരാണ്. അതെ, ആ ഈഴവരെയും കൂട്ടിയാണ് ഇവര്‍ ഇന്ന് ഭൂരിപക്ഷ സമുദായം എന്ന് പറയുന്നത്.

   Delete
  2. sam polayadimone nente peru kandal anganaye vilikkan thonnu.ippo ninte samudhayamalle malappurathu naalum nalppathum ketti janasanghya vardhanavu undakkunnathu.malappuram muslim ennu prayunnathu kuttikale undakkunna factory alle......

   Delete
 19. പഴയ രാജ ഭരണം തങ്ങള്‍ രാജാവ് ഭരിക്കുന്നു ശികിടികള്‍ വാലാട്ടുന്നു. ജനാധിപത്യം ഫ്ലോപ്പ്.

  ReplyDelete
 20. ഹിന്ദുക്കള്‍ സങ്കടിക്കുക ഇനി ഒരിക്കലും nyunapaksham അധികാരത്തില്‍ വരാത്ത പോലെ.

  ReplyDelete
  Replies
  1. വര്‍ഗീയ വിഷം കുത്തിവേക്കരുത് സുഹുര്‍തെ. നമ്മള്‍ എല്ലാം സഹോദരന്മാര്‍ ആണ്.

   Delete
  2. നീയെന്തിനു പേടിക്കണം സുഹൃത്തേ....
   ലീഗ് എക്കാലവും നിങ്ങളുടെ പിന്നാലെയുണ്ട്...

   Delete
  3. ഹിന്ദുക്കള്‍ എന്നൊരു വര്‍ഗ്ഗം ഉണ്ടോ സുഹ്രത്തെ ? ഉണ്ടെങ്കിലല്ലേ സംഘടിക്കാന്‍ പറ്റൂ.. നിങ്ങള്‍ ഈഴവര്‍, നായര്‍, പുലയര്‍.... തുടങ്ങി പല തട്ടുകളിലല്ലേ..

   ആദ്യം വിവാഹം, തുടങ്ങിയ കുടുംബ ബന്ധങ്ങള്‍ ഹിന്ദു എന്ന് പറഞ്ഞു (ജാതി പറയാതെ) നിങ്ങള്‍ തമ്മില്‍ നടത്തൂ, എന്നാല്‍ നിങ്ങള്ക്ക് സംഘടിക്കാന്‍ കഴിയും. തീര്‍ച്ച. അല്ലാതെ പറ്റില്ല.

   Delete
  4. enthinanu neeyum ninte league kundanmarum negalikkunnathu. oommente adivasthram kazhuki koduthathinu kittya oru onakka manthristhanathino????? athinu vendi oommende evideyokke thazhuki thalodendi vannu.... aaranu thangalano kunjappayano thazhukalinu nethruthwm koduthathu????leagukarum maniyum pc george enna shigandiyum allathe ethu matte monanu ithine support cheyyunnathu???? onnariyanulla agraham kondanu. ancham manthri sthanam kitty leagum anikalum happy.... pakshe enthayi kerala janatha thanne india vs pakistan poleyayi. oru vashathu randu jillayillulla leauge anikal( ivare muslim ennu parayan pattilla. karanam keralathile ella muslim samoohavum leagalla. pakshe ella leagukarum muslimanu....) maruvashathau sukuamaran nayaru kanum vellappalli kanum aryadan sudheeran murali.... ingane nerannu kedakkuva.iniyanu kali thudangan pokunnathu. appol madhyamathil comment columthil vargeeyaya visham nirantharam thuppikkondirikkunna e sam ennavanu pidichu nilkkan kazhiyilla

   Delete
  5. This comment has been removed by a blog administrator.

   Delete
 21. ലീഗെ ഇത് നിങ്ങളുടെ അവസാനത്തെ മന്ത്രി സഭ. ഹിന്ദുക്കളെ വെറുതെ പൊട്ടന്മാര്‍ ആക്കല്ലേ.

  ReplyDelete
  Replies
  1. നിങ്ങള്‍ സംഘടിച്ചു ഭൂരിപക്ഷമാകണമെങ്കില്‍ ആദ്യം ഹിന്ദുവാകൂ.. നായരും, തിയ്യനും, പുലയനും ആകാതെ

   അന്ന് നിങ്ങളെ എല്ലാവരും വില വെക്കും.

   അത് വരെ നിങ്ങള്‍ പൊട്ടന്മാര്‍ തന്നെയാണ്.

   Delete
  2. മോനെ വേണ്ടി വന്നാല്‍ നീ പറഞ്ഞ തീയാനും പുലയനും സംഘടിച്ചു ഹിന്ദു ആകും. അപ്പോള്‍ ബേജാര്‍ ആവരുത്..... നീ ഇപ്പോള്‍ ഹിന്ദുവിനെ കളി ആക്കുന്നത് ഹിന്ദുവിന്റെ ചിലവില്‍ ആണെന്ന് നിനക്ക് അറിയാമോ? ക്രിസ്ത്യാനിയോ മുസ്ലീമോ ഭൂരിപക്ഷം ആയിരുന്നെങ്കില്‍ ഈ രാജ്യം മതേതരം ആകുമായിരുന്നോ? നീ ഒക്കെ നിര്ബുന്ധിച്ചാല്‍ ഹിന്ദു ഇവിടെ സന്ഘടിചിരിക്കും...! വെറുതെ ഇരിക്കുന്ന കൊമ്പ് മുറിക്കാതെ.

   Delete
 22. അങ്ങിനെ ലീഗിന് അഞ്ചാം മന്ത്രിയായി. പാണക്കാട് തങ്ങള്‍ നടക്കുന്നതെ പറയൂ എന്ന പാരമ്പര്യം വീണ്ടും പൂവണിഞ്ഞു. പക്ഷേ, ചിലതെല്ലാം ഇപ്പോഴും ചീഞ്ഞു നാറുന്നു. എന്‍ എസ് എസും, സങ്ഖ്പരിവാര്‍ സങ്കടനകളും എതിര്‍ക്കുന്നത് മനസ്സിലാക്കാം. ലീഗിനെ തോല്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നു പ്രഖ്യാപിച്ച സി പി എമ്മിന്റെ മുതലെടുപ്പും സാരമില്ല. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് അര്‍ഹിച്ചതിലും കൂടുതല്‍ കിട്ടി എന്ന ഒരു വികാരം, പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നു, ഞാന്‍ ഇന്ന് സംസാരിച്ച സാധാരണക്കാരായ നിക്ഷ്പക്ഷമതികളും സാമൂഹ്യ നീതി ആഗ്രഹിക്കുന്നവരും ആയ അമുസ്ലിം സുഹൃത്തുക്കളില്‍ നിന്നും മനസ്സിലായി. അഞ്ചാം മന്ത്രിയെ അത്തരം ഒരു വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ട കൊങ്ഗ്രെസ്സ് നേതൃത്വം തന്നെ അതിനു പരിഹാരവും കാണണം. എന്നാല്‍, ഈ വിവാദത്തെ ആരോഗ്യകരമായ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗിന് കഴിയണം. നമ്മുടെ സഹോദരങ്ങളുടെ തെറ്റിദ്ധാരണ ലീഗ് മാറ്റണം, അവരുടെ ആശങ്കകള്‍ ലീഗ് കാണണം, അവരുടെ അഭിപ്രായം മാറ്റുന്ന തരത്തിലുള്ള പ്രകടനം ലീഗ് മന്ത്രിമാര്‍ ഇനിയും നടത്തണം. അതോടൊപ്പം, കേരളത്തില്‍ മുസ്ലീങ്ങള്‍ അവിഹിതമായി എന്തെങ്കിലും നേടിയോ എന്നത് ഒരു പൊതു ചര്‍ച്ചയാക്കണം. മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും എണ്ണത്തില്‍ മാത്രമല്ലാ, ഉദ്യോഗ, തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക തുടങ്ങി എല്ലാ രന്‍ഗത്തും കേരള മുസ്ലീങ്ങളുടെ നിലവിലെ സ്ഥിതിവിവര കണക്കുകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടണം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട് മുതല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് വരെ വീണ്ടും ചര്‍ച്ചയാക്കണം. സാമൂഹിക ഐക്യം എന്ന മഹാത്തായ ലക്ഷ്യത്തിനുവേണ്ടി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ജീവവായു ആയിരുന്ന 'ബാക് ലോഗ്' ഇല്ലാതെ നടപ്പാക്കേണ്ടിവന്ന സാമൂഹ്യ സാഹചര്യം വീണ്ടും ചര്‍ച്ചയാക്കണം. ഉര്‍വശി ശാപം ഉപകാരമായത് പോലെ, ഈ സാഹചര്യം കേരള മുസ്ലീങ്ങളുടെ സര്‍വ മേഖലയിലുമുള്ള ഒരു സ്ഥിതിവിവരകണക്ക് പുറത്തുവിടാനും അപ്പോള്‍ പുറത്തുവരുന്ന യദാര്‍ഥമായ ശോചനീയ സ്ഥിതി മാലോകരെ അറിയിക്കാനും തുടര്‍ നടപടി എടുക്കാനും ഉള്ള ഒരു സന്ദര്‍ഭമായി ഇതിനെ ലീഗ് മാറ്റണം. നമ്മുടെ സമുദായ ഐക്യം തകരരുത്. മുതലെടുപ്പുകാര്‍ക്ക് അവസരം കൊടുക്കരുത്. പണ്ട് സി എച്ച് പറഞ്ഞത് പോലെ, "ഈ സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, അന്യ സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല". ഈ വാക്കുകള്‍ യാദാര്‍ഥ്യമാക്കാനുള്ള ഒരു നല്ല സന്ദര്‍ഭമ്മായി അഞ്ചാം മന്ത്രി വിവാദം മാറട്ടെ...

  ReplyDelete
  Replies
  1. Oru vargheeya dhruveekaranthinu saadhyatha kaanunnu. Muslimngal sangadikkunna pole hindukkalum christanikalium vere vere aayi chintikkunna oru kaalam varunnathaayirikkum parinitha falam

   Delete
 23. അഞ്ചാം മന്ത്രി തേങ്ങാക്കൊല !! കയ്യിട്ടു വാരാന്‍ നായരും അച്ചായനും മാപ്പിളയും എല്ലാം കണക്കാ. ഒറ്റക്കെട്ടാ..!!
  എന്റെ പ്രിയ പൊതുജനങ്ങളെ ( കഴുതകളെ ) പോയി എന്തെങ്ങിലും പണിയെടുത്തു ജീവിക്കാന്‍ നോക്ക്. ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം തല്ലുകൂടാതെ മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്ക്..!!!

  ReplyDelete
  Replies
  1. അതന്നെ....
   പക്ഷെ ഈ കഴുതകള്‍ക്ക് അതിനു സമയം വേണ്ടേ...

   Delete
  2. മുന്നില്‍ പോകുന്ന അനോനിയുടെ പിന്നില്‍ ഒരു കഴുത.
   പിന്നില്‍ പോകുന്ന അനോനിയുടെ മുന്നില്‍ ഒരു കഴുത.

   മൊത്തം എത്ര കഴുതകള്‍??????

   Delete
  3. ഈ കഴുതയുടെ പിന്നില്‍ ഞാനും ഉണ്ട്.

   Delete
  4. This comment has been removed by a blog administrator.

   Delete
 24. വികലമായ സ്വന്തം അഭിപ്രായം സ്ഥാപിച്ചു കിട്ടാന്‍ തികച്ചും അപക്വമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ കേരളത്തിന്റെ മതേതര സ്വഭാവത്തെ പരസ്യമായി മാനഭംഗം ചെയ്യുകയായിരുന്നു ഈ വിഷയത്തില്‍ .
  ഒരു ജന പ്രതിനിധി എന്ന നിലക്ക് ആര്‍ക്കും ഇവിടെ മന്ത്രിയാവാം ..
  ഒരു മന്ത്രിയെ വിലയിരുത്തേണ്ടത് അയാളുടെ പേര് നോക്കിയോ , തുണി മാടി നോക്കിയോ , നെറ്റിയിലെ ചന്ദനക്കുറി നോക്കിയോ , കഴുത്തിലണിഞ്ഞ കുരിശുമാല നോക്കിയോ അല്ല .. അയാളുടെ പ്രവര്‍ത്തനം നോക്കിയാണ് .. ക്രിസ്ത്യന്‍ മന്ത്രി , മുസ്ലിം മന്ത്രി , ഹിന്ദു മന്ത്രി എന്ന രീതിയില്‍ തികച്ചും അപകടകരവും വര്‍ഗീയവുമായ ഒരു നിഗൂഡ വിചാര ധാരക്കാണ് ഇവിടെ ചിലര്‍ തിരി കൊളുത്തിയത് ..

  താന്‍ പറഞ്ഞ ഭാഗം ജയിക്കാന്‍ വേണ്ടി നേതാക്കള്‍ കിടന്നു കയറു പൊട്ടിക്കുമ്പോള്‍ കേരത്തിലെ തെളിഞ്ഞ സാമുദായികക്കുളമാണ് കലങ്ങുന്നതു എന്നും അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മനസ്സിലാക്കാനുള്ള കുഞ്ഞു ബുദ്ധി യെങ്കിലും ഇവന്മാര്‍ക്ക് ഉണ്ടാകേണ്ടതുണ്ട് .

  ReplyDelete
 25. പച്ച പട്ടികള്‍ കുരക്കുന്നു. മുരളീധരന്‍ സതീശന്‍ പ്രതാപന്‍ സുധീരന്‍ ഇവര്‍ ഒക്കെ വെറും പോട്ടന്മാരോ?

  ReplyDelete
 26. അലി മന്ത്രി ആയതോടെ സാമുദായിക സന്തുലനം തകര്‍ന്നു, ഭൂരിപക്ഷ സമുദായം പലായനം ചെയ്യേണ്ട അവസ്ഥ വന്നു എന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ആണ് ബി.ജെ.പി,യും, എന്‍.എസ്.എസും ഇപ്പോള്‍ ശ്രമിക്കുന്നത്. അത്യന്തം അപകടകരമായ ഒരു മുദ്രാവാക്യം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അലിക്കും അനൂപിനും ആശംസകള്‍ ..

  ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷന്‍ നായര്‍ക്ക് ..
  ***************************************
  കേരളത്തില്‍ നിന്നും പലായാനം ചെയ്തവര്‍ എത്രയും പെട്ടന്ന് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. : സുകുമാരന്‍ നായര്‍

  ReplyDelete
  Replies
  1. സുകുമാരന്‍ നായര്‍ താക്കറെയുടെ ഭാഷ കടമെടുത്തു എന്ന് തോന്നുന്നു. പലായനം ചെയ്തവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ വിവരം അറിയിക്കണം :)

   Delete
 27. അങ്ങിനെ ലീഗിന് അഞ്ചാം മന്ത്രിയായി. പാണക്കാട് തങ്ങള്‍ നടക്കുന്നതെ പറയൂ എന്ന പാരമ്പര്യം വീണ്ടും പൂവണിഞ്ഞു. പക്ഷേ, ചിലതെല്ലാം ഇപ്പോഴും ചീഞ്ഞു നാറുന്നു. എന്‍ എസ് എസും, സങ്ഖ്പരിവാര്‍ സങ്കടനകളും എതിര്‍ക്കുന്നത് മനസ്സിലാക്കാം. ലീഗിനെ തോല്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നു പ്രഖ്യാപിച്ച സി പി എമ്മിന്റെ മുതലെടുപ്പും സാരമില്ല. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് അര്‍ഹിച്ചതിലും കൂടുതല്‍ കിട്ടി എന്ന ഒരു വികാരം, പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നു, ഞാന്‍ ഇന്ന് സംസാരിച്ച സാധാരണക്കാരായ നിക്ഷ്പക്ഷമതികളും സാമൂഹ്യ നീതി ആഗ്രഹിക്കുന്നവരും ആയ അമുസ്ലിം സുഹൃത്തുക്കളില്‍ നിന്നും മനസ്സിലായി. അഞ്ചാം മന്ത്രിയെ അത്തരം ഒരു വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ട കൊങ്ഗ്രെസ്സ് നേതൃത്വം തന്നെ അതിനു പരിഹാരവും കാണണം. എന്നാല്‍, ഈ വിവാദത്തെ ആരോഗ്യകരമായ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗിന് കഴിയണം. നമ്മുടെ സഹോദരങ്ങളുടെ തെറ്റിദ്ധാരണ ലീഗ് മാറ്റണം, അവരുടെ ആശങ്കകള്‍ ലീഗ് കാണണം, അവരുടെ അഭിപ്രായം മാറ്റുന്ന തരത്തിലുള്ള പ്രകടനം ലീഗ് മന്ത്രിമാര്‍ ഇനിയും നടത്തണം. അതോടൊപ്പം, കേരളത്തില്‍ മുസ്ലീങ്ങള്‍ അവിഹിതമായി എന്തെങ്കിലും നേടിയോ എന്നത് ഒരു പൊതു ചര്‍ച്ചയാക്കണം. മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും എണ്ണത്തില്‍ മാത്രമല്ലാ, ഉദ്യോഗ, തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക തുടങ്ങി എല്ലാ രന്‍ഗത്തും കേരള മുസ്ലീങ്ങളുടെ നിലവിലെ സ്ഥിതിവിവര കണക്കുകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടണം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട് മുതല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് വരെ വീണ്ടും ചര്‍ച്ചയാക്കണം. സാമൂഹിക ഐക്യം എന്ന മഹാത്തായ ലക്ഷ്യത്തിനുവേണ്ടി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ജീവവായു ആയിരുന്ന 'ബാക് ലോഗ്' ഇല്ലാതെ നടപ്പാക്കേണ്ടിവന്ന സാമൂഹ്യ സാഹചര്യം വീണ്ടും ചര്‍ച്ചയാക്കണം. ഉര്‍വശി ശാപം ഉപകാരമായത് പോലെ, ഈ സാഹചര്യം കേരള മുസ്ലീങ്ങളുടെ സര്‍വ മേഖലയിലുമുള്ള ഒരു സ്ഥിതിവിവരകണക്ക് പുറത്തുവിടാനും അപ്പോള്‍ പുറത്തുവരുന്ന യദാര്‍ഥമായ ശോചനീയ സ്ഥിതി മാലോകരെ അറിയിക്കാനും തുടര്‍ നടപടി എടുക്കാനും ഉള്ള ഒരു സന്ദര്‍ഭമായി ഇതിനെ ലീഗ് മാറ്റണം. നമ്മുടെ സമുദായ ഐക്യം തകരരുത്. മുതലെടുപ്പുകാര്‍ക്ക് അവസരം കൊടുക്കരുത്. പണ്ട് സി എച്ച് പറഞ്ഞത് പോലെ, "ഈ സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, അന്യ സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല". ഈ വാക്കുകള്‍ യാദാര്‍ഥ്യമാക്കാനുള്ള ഒരു നല്ല സന്ദര്‍ഭമ്മായി അഞ്ചാം മന്ത്രി വിവാദം മാറട്ടെ...

  ReplyDelete
 28. @Ashraf

  @വര്‍ഗീയ വിഷം കുത്തിവേക്കരുത് സുഹുര്‍തെ. നമ്മള്‍ എല്ലാം സഹോദരന്മാര്‍ ആണ്.


  അല്ലെന്നു ആദ്യം തോന്നിയത് മുസ്ലീങ്ങള്‍ക്ക് തന്നെ. അതുകൊണ്ട് ആണല്ലോ ഇങ്ങനെ എല്ലാം ഉണ്ടായത്. ഹിന്ദുക്കള്‍ മതം സംസാരിച്ചാല്‍ അത് വര്‍ഗീയത.. കഷ്ടം!

  ReplyDelete
  Replies
  1. Hindukkale patti samasarichal avan SanghParivar

   Delete
  2. സുഹ്രത്തെ..ഈ വിഷയത്തില്‍ ഏതു മുസ്ലിം മത സന്കടനയാണ്‌ മന്ത്രിസ്ഥാനം ലീഗിന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്..? ഇവിടെ സന്തുലിതവസ്തയുടെ കാര്യം പറഞ്ഞു വഷളാക്കിയത് ലീഗ് അല്ലല്ലോ..മുസ്ലിം സന്കടനകള്‍ അല്ലല്ലോ..പിന്നെ എന്തിനാണ് ഇത്തരം കമ്മന്റുകള്‍..
   കംബിളിക്കെട്ടു പറഞ്ഞപോലെ .."ഈ സാഹചര്യം കേരള മുസ്ലീങ്ങളുടെ സര്‍വ മേഖലയിലുമുള്ള ഒരു സ്ഥിതിവിവരകണക്ക് പുറത്തുവിടാനും അപ്പോള്‍ പുറത്തുവരുന്ന യദാര്‍ഥമായ ശോചനീയ സ്ഥിതി മാലോകരെ അറിയിക്കാനും തുടര്‍ നടപടി എടുക്കാനും ഉള്ള ഒരു സന്ദര്‍ഭമാവാണം"..ഇത് വരെ ഉള്ള അതികാരം വെച്ച് അവിഹിതമായി എന്താണ് മുസ്ലിം വിഭാഗം നേടിയതെന്നും വെളിപെടുതനം..ഇന്നലെ ചാനല ചര്‍ച്ചയില്‍ കേട്ട ഒരു തമാശ.."മലപ്പുറം ഇപ്പോഴും കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ല..പക്ഷെ മുസ്ലിം മന്ത്രിമാര്‍ മുസ്ലിങ്ങള്‍ക് മാത്രം ഉപകാരം ചെയ്യുന്നു" എന്ന പരാതിയും..ഇതെങ്ങനെ സാദിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നില്ല..

   Delete
  3. Muslim league is for Muslims

   Delete
 29. ഞാനും ഒരു ന്യുനപക്ഷ സമുദായംഗം തന്നെ. വര്‍ഗീയ പാര്‍ടിയായ ലീഗിന്റെ ധാര്ഷ്ട്യ പ്രകടനം വളരെ മോശമായിപോയി. ജനങ്ങളുടെ നികുതി പണം മുടിക്കാന്‍ ഒരു അനാവശ്യ മന്ത്രി കൂടി. സമുദായ സംഘടനകളുടെ അന്യായ സമ്മര്‍ദങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ വഴങ്ങുന്നത് തീരെ നല്ല പ്രവണത അല്ല.

  ReplyDelete
 30. Eduthu parayendiyirikkunnu ------ ഏതാനും മാസങ്ങളായി സംപ്രേഷണം നടക്കുന്ന അഞ്ചാംമന്ത്രി എപ്പിസോഡുകളെ അല്പം സീരിയസ്സായി വിശകലനം ചെയ്‌താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നതാണത്-----

  ReplyDelete
 31. UDF ഇന്റെ തറക്കളി തുടരുന്നു. ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും. സഖാവ് പിണറായി മൌനം വെടിഞ്ഞു ത്രിക്കന്നു തുറക്കേണ്ട സമയം വന്നിരിക്കുന്നു.

  ReplyDelete
 32. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ലീഗിന് അവരുടെ ആവശ്യപ്രകാരം അഞ്ച് മന്ത്രിമാരെ അനുവദിക്കുകയും അങ്ങനെ മന്ത്രിസഭയില്‍ 21മന്ത്രിമാര്‍ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു സുനാമിയും ഉണ്ടാവുമായിരുന്നില്ല്ല എന്ന് മാത്രമല്ല, യു.ഡി.എഫിന് തിളക്കത്തോടെ മുന്നോട്ട് പോകാനും കഴിയുമായിരുന്നു. അതിന് സാധിക്കാതെ പോയത് ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിന്റെ പിടിപ്പ്കേട് കൊണ്ടാണ്. ഈ പ്രശ്നം 11മാസം നീട്ടിവലിച്ചുകൊണ്ടുപോവുകയും ഇനി എന്ത് വന്നാലും ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കരുത് എന്നൊരു പൊതുവികാരം കെ.പി.സി.സി.യിലും കോണ്‍ഗ്രസ്സുകാരിലും സൃഷ്ടിച്ചതിന് ശേഷം പൊടുന്നനെ മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ലീഗിന്റെ മുന്നില്‍ നാണംകെട്ട് കീഴടങ്ങിയ പ്രതീതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ നാണം കെടലിന്റെ ഉത്തരവാദി സാക്ഷാല്‍ ഹൈക്കമാന്‍ഡാണ് എന്ന് പലരും ചിന്തിക്കുകയില്ല. ഹൈക്കമാന്‍ഡിന്റെ അടുത്തേക്ക് ചെന്നിത്തല-ചാണ്ടിമാര്‍ തലങ്ങും വിലങ്ങും ഓടിയതിന്റെ ഔട്ട് കം ആണ് ഇപ്പോഴത്തെ കീഴടങ്ങല്‍. അഞ്ചാം മന്ത്രിക്ക് പകരം മറ്റൊരു പദവിയോ രാജ്യസഭാംഗത്വമോ നല്‍കി ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നും കേരളത്തില്‍ എങ്ങനെയും ഭരണം നിലനിര്‍ത്തണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് ചെന്നിത്തല-ചാണ്ടി(ഇവരാണല്ലൊ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ബ്രാഞ്ച് മാനേജര്‍മാര്‍)മാര്‍ക്ക് നല്‍കിയത്.

  അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ്സിന് ഇമ്മിണി വല്യ ഒരു രാജ്യസഭ മെമ്പറെ കേരളത്തില്‍ നിന്ന് കിട്ടി. അങ്ങനെ നീണ്ട 11 മാസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ലീഗിന് ഒരു മന്ത്രിയുടെ ശമ്പളവും അലവന്‍സുകളും മാത്രം അധികമായും കോണ്‍ഗ്രസ്സിന് ഒരു രാജ്യസഭാമെമ്പറും ലഭിക്കുമ്പോള്‍ ഇന്നേ ദിവസം(12-04-2012) കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ലജ്ജിച്ച് തല താഴ്ത്തിയ ദിവസമായി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

  മ്യാവൂ: ഇത് വാ‍യിച്ചതിന് ശേഷം ലീഗ് സുഹൃത്തുക്കള്‍ എന്നെ സംഘപരിവാരനായി ചാപ്പകുത്താന്‍ നോക്കുന്നത് ഞാന്‍ മുന്‍‌കൂട്ടി കാണുന്നുണ്ട്. അതാണല്ലൊ അതിന്റെ ഒരു ശരി :)

  ReplyDelete
  Replies
  1. << മ്യാവൂ: ഇത് വാ‍യിച്ചതിന് ശേഷം ലീഗ് സുഹൃത്തുക്കള്‍ എന്നെ സംഘപരിവാരനായി ചാപ്പകുത്താന്‍ നോക്കുന്നത് ഞാന്‍ മുന്‍‌കൂട്ടി കാണുന്നുണ്ട്. അതാണല്ലൊ അതിന്റെ ഒരു ശരി :) <<< ha..ha..മ്യാവൂ കലക്കി സാര്‍

   Delete
  2. >>>>>സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ലീഗിന് അവരുടെ ആവശ്യപ്രകാരം അഞ്ച് മന്ത്രിമാരെ അനുവദിക്കുകയും അങ്ങനെ മന്ത്രിസഭയില്‍ 21മന്ത്രിമാര്‍ ഉണ്ടാവുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു സുനാമിയും ഉണ്ടാവുമായിരുന്നില്ല്ല എന്ന് മാത്രമല്ല, യു.ഡി.എഫിന് തിളക്കത്തോടെ മുന്നോട്ട് പോകാനും കഴിയുമായിരുന്നു. അതിന് സാധിക്കാതെ പോയത് ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിന്റെ പിടിപ്പ്കേട് കൊണ്ടാണ്.
   <<<<


   അപ്പോള്‍ സുകുമരനു പുരോഗമനമുണ്ട്. ഇപ്പോള്‍ സുനാമി ഉണ്ടായി എന്ന് ബോധ്യമായി. നല്ല കാര്യം. അഞ്ചാം മന്ത്രിയെ കൊടുത്താല്‍ ഒരു സുനാമിയും പ്രതിപക്ഷം ഉണ്ടാക്കില്ല എന്നായിരുന്നല്ലോ ആദ്യമേ പറഞ്ഞിരുന്നത്. സുനാമി ഭരണപക്ഷം തന്നെ ഉണ്ടാക്കി.അതും കോണ്‍ഗ്രസ് പാര്‍ട്ടി.

   അധികാരമേല്‍ക്കുന്നതിനു മുന്നേ ചോദിച്ചതായിരുന്നു. പക്ഷെ കൊടുത്തില്ല. കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇന്നത്തേപ്പോലെ തന്നെ അന്നും എതിര്‍പ്പുണ്ടായി. കൊടുത്തിരുന്നെങ്കില്‍ അന്നേ സുനാമി ഉണ്ടാകുമായിരുന്നു. ഉമ്മനത് അറിയാമായിരുന്നു. കോണ്‍ഗ്രസിലെ എതിര്‍പ്പ് കെട്ടടങ്ങുമെന്ന് കരുതി കാത്തിരുന്നു. കോണ്‍ഗ്രസ് ഒന്നടങ്കം കേരള കേന്ദ്ര വ്യത്യാസമില്ലാതെ എതിര്‍ത്തിട്ടും ഉമ്മനതിനെ അവഗണിച്ചു. അത് സുനാമിയുണ്ടാക്കി. അതിന്റെ അലയടിയില്‍ ഇനി ഏതൊക്കെ സിംഹാസനങ്ങളാണിളകുന്നതെന്ന് കാത്തിരുന്ന് കാണാം. കേരളം കണ്ട ഏറ്റവു കഴിവുകെട്ട മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അധികം താമസിയാതെ മനസിലാക്കാം.

   പ്രതീക്ഷിക്കാത്ത ഇടത്തു നിന്നും സുനാമി ഉണ്ടായപ്പോള്‍ സുകുമാരന്‍ ഞെട്ടിപ്പോയി ഇല്ലേ. ഇനി നെയ്യാറ്റിന്‍കരയില്‍ ഈ സുനാമി ആഞ്ഞടിക്കുമ്പോള്‍ ഒന്നുകൂടി ഞെട്ടാം.

   Delete
  3. This comment has been removed by the author.

   Delete
  4. >>>>>ഈ പ്രശ്നം 11മാസം നീട്ടിവലിച്ചുകൊണ്ടുപോവുകയും ഇനി എന്ത് വന്നാലും ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കരുത് എന്നൊരു പൊതുവികാരം കെ.പി.സി.സി.യിലും കോണ്‍ഗ്രസ്സുകാരിലും സൃഷ്ടിച്ചതിന് ശേഷം പൊടുന്നനെ മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ലീഗിന്റെ മുന്നില്‍ നാണംകെട്ട് കീഴടങ്ങിയ പ്രതീതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ നാണം കെടലിന്റെ ഉത്തരവാദി സാക്ഷാല്‍ ഹൈക്കമാന്‍ഡാണ് എന്ന് പലരും ചിന്തിക്കുകയില്ല. ഹൈക്കമാന്‍ഡിന്റെ അടുത്തേക്ക് ചെന്നിത്തല-ചാണ്ടിമാര്‍ തലങ്ങും വിലങ്ങും ഓടിയതിന്റെ ഔട്ട് കം ആണ് ഇപ്പോഴത്തെ കീഴടങ്ങല്‍. അഞ്ചാം മന്ത്രിക്ക് പകരം മറ്റൊരു പദവിയോ രാജ്യസഭാംഗത്വമോ നല്‍കി ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം രക്ഷിക്കാന്‍ കഴിയുമായിരുന്നു.
   <<<<   എന്നാലും കീഴടങ്ങിയിട്ടില്ല. പ്രതീതിയേ ഉള്ളു. നാണം കെട്ടു എന്നെങ്കിലും സമ്മതിക്കുന്നുണ്ടല്ലോ. ആശ്വാസം.


   കീഴടങ്ങി എന്നാണ്, കേരളത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും ്‌, ഉമ്മന്‍ ചണ്ടി ഉള്‍പ്പടെ മനസിലാക്കിയത്. മന്ത്രിസഭയെ രക്ഷിക്കാന്‍ കീഴടുങ്ങുകയേ നിര്‍വാഹമുള്ളു എന്നാണ്, ഉമ്മന്‍ പറഞ്ഞത്. കീഴടക്കി എന്നാണ്, ലീഗുകാര്‍ പറയുന്നതും.പക്ഷെ സുകുമാരനു നേരം വെളുത്തിട്ടില്ല. ഇനി വെളുക്കുമെന്നും തോന്നുന്നില്ല.

   മന്ത്രിക്ക് പകരം മറ്റൊരു പദവിയേക്കുറിച്ച്, കുഞ്ഞാലി ഒഴികെ ലീഗിലാരും ചിന്തിച്ചിട്ടില്ല. പണക്കാടന്‍ പറഞ്ഞു പോയി ഇനി മാറ്റാനാകില്ല, എന്നതാണവിടത്തെ സ്ഥിതി. മറ്റേതെങ്കിലും പദവി സ്വീകരിക്കാമെന്ന് ലീഗിലെ ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസുകാര്‍ ലീഗിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടില്ല. പല ഫോര്‍മുലകളും കോണ്‍ഗ്രസ് ആലോചിച്ചു. ചിലതൊക്കെ കുഞ്ഞാലിക്കും സമ്മതമായിരുന്നു. കുഞ്ഞാലി സമ്മതിക്കുന്നു എന്നറിഞ്ഞപ്പോള്‍ ബഷീറും, മുനീറും. അഹമ്മദും മന്ത്രിയില്‍ ആഞ്ഞു പിടിച്ചു. ഉമ്മനു മുഖ്യമന്ത്രി സ്ഥാനം ഇട്ടേച്ചു പോകുന്നതിനേപ്പറ്റി ആലോചിക്കാനേ പറ്റുന്നില്ല. 11 മാസം അനുഭവിച്ചത് മറക്കാനും  ആകില്ല. അപ്പോള്‍ കോണ്‍ഗ്രസുകാരേ ഒന്നടങ്കം  നാണം കെടുത്തി. സ്വയം നാണം കെട്ട്, കീഴടങ്ങി.

   ലീഗ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഭീക്ഷണി മുഴക്കിയിരുന്നു. എങ്കില്‍ ഞാന്‍ രാജി വച്ചേക്കാം എന്ന ഒറ്റ വാചകം ഉമ്മന്‍ പറഞ്ഞാല്‍ മതിയായിരുന്നു. ലീഗ് പത്തി മടക്കിയേനേ. ലീഗ് എന്തു ചെയ്യും. പത്തി മടക്കുകയല്ലാതെ. അതിനു സാധിക്കാത്തതാണ്, ഉമ്മന്റെ പിടിപ്പുകേട്. അതൊക്കെ ചെയ്യണമെങ്കില്‍ പിടിപ്പു വേണം. തന്റേടം വേണം. ആണും പെണ്ണും കെട്ടിരുന്നാല്‍ നടക്കില്ല. സുധീരനോ, ചെന്നിത്തലയോ മുരളിയോ ആയിരുന്നു ആ സ്ഥാനത്തെങ്കില്‍ ലീഗ് നില്‍ക്കേണ്ടിടത്തു നിന്നേനെ.

   കോണ്‍ഗ്രസുമായി തരതമ്യം ചെയ്യുമ്പോള്‍, ലീഗ് ഒന്നുമല്ല. അങ്ങനെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടുത്തകാലത്തുണ്ടായ ഏകകണ്ഠമായ അഭിപ്രായം ​ഇതായിരുന്നു. അതിനെ മാനിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കായില്ല എന്നതില്‍ സുകുമാരനൊരു മനക്ളേശവും തോന്നുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളെ സംഘപരിവാരുകാരനായല്ല മുദ്ര കുത്തേണ്ടത്. മലപ്പുറം മുസ്ലിം ലീഗുകാരനായാണ്.
   മതാധിഷ്ടിതമയ ഒരു സംഘടന, ഇന്‍ഡ്യയിലെ ഏറ്റവും വലിയ മതേതരപ്രസ്താനമായ കോണ്‍ഗ്രസിനെ നാണം കെടുത്തുന്നതിനേപ്പറ്റി താങ്കള്‍ ഒരക്ഷരം എഴുതിയിട്ടില്ല. ലീഗിന്, എന്തെങ്കിലും പദവി നല്‍കി പ്രശ്നം പരിഹരിക്കണമെന്നാണിപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ലീഗിനു വേണ്ടി ഇതു പോലെ വിടുപണി ചെയ്യുന്ന താങ്കളെ തലയില്‍ ആള്‍ത്താമസമുള്ള ആരും സംഘപരിവാറ്കാരന്‍ ആയി മുദ്ര കുത്തില്ല. അത് സംഘപരിവാരിനു തന്നെ നാണക്കേടാണ്.

   Delete
 33. @ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

  ഞങ്ങള്‍ ലീഗ്കാര്‍ അങ്ങനെയ സാറേ! വേറെ ആരെങ്ങിലും മതം സംസാരിച്ചാല്‍ അവര്‍ സന്ഖ പരിവാര്‍ ആണ്. കേട്ട പാതി കേള്‍ക്കാത്ത പാതി ഒരുമ്പെട്ടു ഇറങ്ങുകയും ചെയ്യും.

  ReplyDelete
 34. ബഷീര്കയെ വായിക്കാന്‍ ഇഷ്ടമാണെങ്കിലും, പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് വരികള്‍ക്കിടയിലൂടെ ഒഴിവാക്കാമായിരുന്നു.... അര്‍ഹിക്കതടോന്നും പണക്കട്ടുകാര്‍ ചോദിക്കാറില്ല.......അതാണ് പതിവ്...... പണക്കട്ടുകാര്‍ പ്രഖ്യാപിച്ചത് കിട്ടണം എന്ന് പറയുന്നതില്‍ ഇങ്ങനെ എരി പിരി കൊല്ലണ്ട ആവശ്യമില്ല.............ബഷീര്കയുടെ ഗ്രൂപുകരനല്ല തങ്ങള്‍ എന്നത് കൊണ്ടാണോ ഈ ഒളിപ്പിച്ചു വച്ച ആക്ഷേപം.............ജാതി മതം പറയാന്‍ പാടില്ലാത്ത പോലെ ലീഗില്‍ ഗ്രൂപ്പ്‌ ചേരി തിരിവ് പാടില്ല...........അങ്ങിനെയെങ്ങില്‍ ഒരു മുജഹിടും വിജയിക്കില്ല മോനെ............

  ReplyDelete
  Replies
  1. പാണക്കാട് തങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതനാണെന്നാണൊ സുഹൃത്തെ പറഞ്ഞു വരുന്നെ? നായമ്മാരടെം ഈഴവന്മാരടേം നേതാക്കന്മാരെ വിമര്‍ശ്ശിക്കാം, മൊത്തം മെത്രാന്മാരേം വിമര്‍ശ്ശിക്കാം, പാണക്കാടിനെപ്പറ്റി മിണ്ടിയാല്‍ പ്രശ്നം അല്ലെ....

   Delete
  2. This comment has been removed by a blog administrator.

   Delete
 35. "ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന് വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍"... കാടടച്ചു വെടിവേക്കല്ലേ ലീഗുകാരാ,
  vs ന്റെ "അങ്ങനെ പറയാവുന്നതാണ്" എന്നാ ഒറ്റ വാചകത്തില്‍ നിന്നും ഇത്രയും ഉണ്ടാകുമ്പോള്‍ നിങ്ങള്ക്ക് കിട്ടുന്ന ആത്മ സുഖം തിരിച്ചറിയുന്നു..

  Anoop

  ReplyDelete
 36. അഞ്ചാം മന്ത്രി പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ആറാമതായി ആലോചിക്കേണ്ട ഗൌരവതരമായ വസ്തുതകളിലേക്കാണ് വള്ളിക്കുന്ന് സാഹിബ് വിരല്‍ ചൂണ്ടിയിരിക്കുന്നത്. മന്ത്രി പ്രശ്നത്തോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന ചര്‍ച്ചകള്‍ വീക്ഷിച്ചാല്‍ അപകടകരമായ ചില സൂചകങ്ങള്‍ കാണായി. മതേതര നാട്യത്തിന്റെ ചില മേലങ്കികള്‍ ഉതിര്‍ന്നു വീണതും കേള്‍ക്കാനായി.
  അഞ്ചാം മന്ത്രി എന്നത് ലീഗിന്റെ രാഷ്ട്രീയമായ ആവശ്യമായിരുന്നു. ഇത് എങ്ങിനെ ജാതി-മത സന്തുലിതാവസ്ഥയുടെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുന്ന ഭീഷണിയായി ചിത്രീകരിക്കപ്പെട്ടു എന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ ചില അസ്വസ്ഥതകള്‍ ചിന്തകളെ പിടികൂടുന്നു. മാനവരക്തം മാത്രമേ ഞങ്ങളിലുള്ളൂ എന്ന് അഭിമാനം നടിച്ചവര്‍, ജാതി അസന്തുലിതാവസ്ഥയെക്കുറിച്ച് വാചാലമായത് കേട്ടപ്പോള്‍ പ്രതീക്ഷയുടെ ഉണങ്ങിയ കറിവേപ്പിലയും കൊഴിഞ്ഞുപോയി. മാനവികതയും, 'മത ഇതരത്വ'വും നിങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ക്ക് മോടി കൂട്ടുവാനുള്ള തൊങ്ങലുകള്‍ മാത്രമാണ്!

  വാദങ്ങള്‍ പിഴക്കാം. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയുമല്ല! എന്നാല്‍ ഗണിതം കൃത്യമായിരിക്കും. ജാതി 'അസന്തുലിതാവസ്ഥ' (ഈ മത-ജാതി അസന്തുലിതാവസ്ഥ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടുവന്നത് ലീഗായിരുന്നില്ല; 'മാനവികതയുടെ കാവലാളുകളും', പെരുന്നയിലെ തമ്പ്രാക്കളും ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം) ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ ബാക്കിപത്രം, ചര്‍ച്ച വീക്ഷിച്ച ആളുകള്‍ക്ക് അസന്തുലിതാവസ്ഥ ഉണ്ട് എന്നതും, ആ അസന്തുലിതാവസ്ഥയുടെ ഇരകള്‍ 'പ്രതിക്കൂട്ടില്‍ കയറ്റപ്പെട്ട' മുസ്ലിം സമൂഹം തന്നെയായിരുന്നു എന്നതും ബോധ്യപ്പെട്ടു എന്നതാണ്. കൃത്യമായ സ്ഥിതി വിവരക്കണക്കുകളില്‍ പിഴച്ചു പോയത് ഈ ഇഷ്യൂ സാമുദായിക വല്കരിക്കുവാന്‍ ശ്രമിച്ച മാന്യന്മാരുടെ കണക്കു കൂട്ടലുകള്‍ ആയിരുന്നു.

  മന്ത്രിപ്രശ്നം ഒരു ഘട്ടത്തിലും മത വല്ക്കരിക്കുവാനോ, സാമുദായീകരിക്കുവാനോ ലീഗ് ശ്രമിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ലീഗ് അധ്യക്ഷന്റെ presidential activism വും, പാര്‍ട്ടിയുടെ ബാര്‍ഗൈനിംഗ് പവറും, ക്രൈസിസ് മാനേജ്മെന്റ് നൈപുണ്യവും, അവകാശങ്ങള്‍ സഹജീവികളെ ബോധ്യപ്പെടുത്തുവാനുള്ള കഴിവും സമം ചേര്‍ന്നപ്പോള്‍ അഞ്ചാമനോമന അലി മന്ത്രി പിറക്കുകയായിരുന്നു.

  മലയാളിയുടെ ജാതിചിന്ത വ്യക്തമാക്കുന്ന പ്രസിദ്ധമായ ആ കഥ ഓര്മ വരുന്നു:
  തീവണ്ടി യാത്രയിലായിരുന്നു, ആ മലയാളികള്‍. അവര്‍ പരസ്പരം പരിചയപ്പെട്ടു. അവര്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ ജാതി ചോദിച്ചറിയണമായിരുന്നു. ഒന്നാമന്‍ പറഞ്ഞു, ഞാന്‍ ക്രിസ്ത്യാനി, രണ്ടാമന്‍, ഞാന്‍ നായര്‍, പിന്നെ, മുസ്ലിം, നമ്പൂതിരി.... കൂട്ടത്തില്‍ ഒരാള്‍ മൌനം ഭജിച്ചു. മറ്റുള്ളവര്‍ അസ്വസ്ഥനായി- അദ്ദേഹം തന്റെ 'സ്വത്വം' വെളിവാക്കാത്തതിനാല്‍. അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു, താങ്കളുടെ ജാതി പറഞ്ഞില്ലല്ലോ? അയാള്‍ പ്രതിവചിച്ചു, "ജാതി ചോദിക്കരുത്, പറയരുത്"... "ഓഹോ, അപ്പോള്‍ താങ്കള്‍ അതാണല്ലേ; അത് ആദ്യം തന്നെ പറഞ്ഞാല്‍ പോരായിരുന്നോ"!

  ReplyDelete
  Replies
  1. ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ .. ഒടുവില്‍ സൂചിപ്പിച്ച ജാതിക്കഥ വെറുമൊരു കഥ മാത്രമല്ല, വേദനിപ്പിക്കേണ്ട ഒരു സത്യം കൂടിയാണ്!.

   Delete
 37. അഞ്ചാം മന്ത്രി സ്ഥാനം ഹൈക്കമാന്റിന്റേയും കെ.പി.സി.സിയുടേയും തീരുമാനമല്ലെന്ന ആര്യാടന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
  pinne e theerumaanam aarudethaaa ???

  ReplyDelete
  Replies
  1. ആര്യാടനെ മാറ്റി ഹിന്ദു സമുദായത്തിന് നല്‍കിയാല്‍ കൂടുതല്‍ സന്തോഷിക്കുന്നത് മുസ്ലിം സമുദായമായിരിക്കും.
   ഇതിപ്പോ മറ്റുള്ളവരുടെ അവസരം മുടക്കി ഇരിക്കുകേം ചെയ്യും വല്ല്യ വര്‍ത്തമാനം പറയുകയും ചെയ്യും .

   Delete
 38. അതിമോഹം ആണ് ലീഗെ. ഈ രീതിയില്‍ ഇനി അധിക കാലം കേരള ഭരിക്കാംഎന്നത്. കാത്തിരുന്നു കാണാം.

  ReplyDelete
 39. @ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി:- എല്ലാം ശംബളത്തിന്റെയും അലവന്‍സിന്റെയും കണക്കില്‍ നോക്കാന്‍ പാടുണ്ടോ? മന്ത്രിസഭയില്‍ ഒരു പാര്‍ടിയുടെ മന്ത്രിമ്മാരുടെ എണ്ണം അല്ലേ സര്‍ക്കാറിലെ ആ കക്ഷിയുടെ പ്രാധാന്യം എത്രയുണ്ടു എന്നതിന്റെ അടയാളം? ഒരു എം എല്‍ എ മാത്രം ഉള്ള പാര്‍ടിക്കും മന്ത്രി സ്ഥാനം കൊടുകുന്നത് എന്തിനാണ്? അത് മാന്യമായ പരിഗണനയുടെയും അന്തസ്സായ അങ്ഗീകാരത്തിന്റെയും ഭാഗമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ കടന്നപള്ളിയെ മന്ത്രിയാക്കിയത് എന്തിനുവേണ്ടിയായിരുന്നു? ജയലക്ഷ്മീ എന്ന മന്ത്രിയുടെ വകുപ്പ് മാറ്റര്‍ക്കെങ്കിലും നല്കി പാഴ്ചെലാവ് കുറക്കാന്‍ പറ്റുമായിരുന്നില്ലേ? അപ്പോള്‍ മന്ത്രിമാര്‍ എന്നത് വെറും ശംബളവും അലവന്‍സും വാങ്ങാന്‍ ഉള്ളവര്‍ മാത്രമല്ല. അതൊരു മുന്നണിയില്‍ ഉള്ള കക്ഷികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഒരു അര്‍ഹമായ സ്ഥാനലബ്ധി കൂടിയാണ്. ഇനി മറ്റൊരുതരത്തില്‍ നോക്കുകയാണെങ്കില്‍ എത്ര എത്ര വെള്ളാനകള്‍ നമ്മുടെ വ്യവിസ്തിയില്‍ ഇന്നും ഉണ്ട്? ചീഫ് വിപ്പ് മുതല്‍ പുതിയ യൂത്ത് കമ്മീഷന്‍ സ്ഥാനം വരെ അതില്‍പ്പെട്ടതല്ലേ? നമ്മുടെ വ്യവിസ്ഥിതി അങ്ങനെയാണ്. നിങ്ങളുടെ വികാരം ഒരു പാഴ്ചെലവില്‍ മാത്രം ആണെങ്കില്‍ താങ്കളെ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ അത് ലീഗിലെ അഞ്ചാമന്‍ അലി വരുമ്പോള്‍ മാത്രമേ ഉള്ളൂ എങ്കില്‍ താങ്കള്‍ തന്നെ പറഞ്ഞ സംഘപരിവാര പനിയ്കുള്ള മരുന്ന് കുടിക്കേണ്ടി വരും.

  ReplyDelete
 40. സമ്മര്‍ദതന്ത്രം ഉപയോഗിച്ച്‌ ന്യൂനപക്ഷങ്ങള്‍ അധികാരം പിടിച്ചുവാങ്ങുകയാണ്‌.

  ReplyDelete
 41. കണ്ണു പറ്റി മരിച്ചവന്‍റെ
  ചാവടിയന്തിരത്തിനു
  ക്ഷണിച്ചു വരുത്തി
  കുത്തിയിരുത്തി
  മുന്നില്‍ ഇലയിട്ടു പറയുന്നു
  ചോറ് തീര്‍ന്നിട്ടില്ല.....
  ഇരുപത്തൊന്നു പേര്‍ക്ക്‌
  വെച്ചു വിളമ്പിയതാ
  ഇനിയിപ്പോ
  ഒരുത്തന് കൂടി കൊടുത്താല്‍
  അടിയന്തിരത്തിനു
  വിളിച്ചു വരുത്തിയവരുടെ
  എണ്ണം തെറ്റി പ്പോകും
  അത് കൊണ്ട് മാത്രമാ
  ഒന്നും വിചാരിക്കരുത്

  ReplyDelete
  Replies
  1. കവിത കൊള്ളാം കെട്ടോ

   Delete
 42. This comment has been removed by the author.

  ReplyDelete
 43. കേരള നിയമസഭയില്‍ മന്ത്രിമാരെ ഉണ്ടാക്കുന്ന വിധം!!

  ജാതിയോ മതമോ നോക്കാതെ സ്ഥാനാര്‍ഥികളുടെ കഴിവും പ്രവര്‍ത്തി പരിചയവും മാത്രം നോക്കി വോട്ടു ചെയ്യുന്നവര്‍ ആണ് നമ്മളില്‍ പലരും,പക്ഷെ നിയമ സഭയില്‍ സാമുദായിക സന്തുലനമില്ലാതെ കേരളം ഭരിക്കാന്‍ പറ്റാത്ത അവസ്ഥ ഭയാനകമാണ്…

  താഴെ പറയുന്ന രീതികളിലൂടെ നമുക്ക് സാമുദായിക സന്തുലനം ഉറപ്പു വരുത്താം :
  മൊത്തം മന്ത്രിമാരിലെ എണ്ണത്തില്‍ നിന്നും,ഹിന്ദുക്കള്‍ക്ക് 55%, മുസ്ലിങ്ങള്‍ക്ക്‌ 24% , ക്രിസ്ത്യാനികള്‍ക്ക് 19%,മതമില്ലാത്ത ജീവന്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 2%.ഇനി അഥവാ ഒരു മതത്തിനു മന്ത്രിയാക്കാന്‍ MLA മാര്‍ തികഞ്ഞില്ലങ്കില്‍ മന്ത്രിയാവാന്‍ ആഗ്രഹമുള്ളവര്‍ പ്രസ്തുത മതത്തിലേക്ക് തല്‍ക്കാലം മാറുക.ഉദാഹരണത്തിന് ക്രിസ്ത്യാനികള്‍ക്ക് 19 ശതമാനം തികക്കാന്‍ MLA മാര്‍ ഇല്ലെങ്കില്‍ മന്ത്രിയാവാന്‍ ആക്രാന്തം ഉള്ള ആരെയെങ്കിലും പിടിച്ചു മാമോദീസാ മുക്കി തല്‍ക്കാലം ക്രിസ്ത്യാനി ആക്കുക (അഞ്ചു വര്‍ഷത്തേക്ക് മാത്രം).

  പിന്നെ ഈ ശതമാനത്തില്‍ നായന്മാര്‍ക്ക്, ഈഴവന്മാര്‍ക്ക് ,SC ക്കാര്‍ക്ക് ,ST ക്കാര്‍ക്ക് ,യാക്കോബായ, സുറിയാനി, കത്തോലിക്ക് ,സുന്നി (അത് AP സുന്നിക്ക് വേ EK സുന്നിക്ക് റേ) മുജാഹിദ് ഇങ്ങനെ വീണ്ടും വീണ്ടും വീതിക്കുക.ജാതി അടിസ്ഥാനത്തില്‍ സന്തുലനം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ MLA മാര്‍ ഉള്ള ജാതിയിലെ MLA മാരെ വല്ല ഗര്‍ഭക്കേസിലോ മറ്റോ കുടുക്കി രാജി വെപ്പിച്ചു ഒരു ഉപ തെരഞ്ഞടുപ്പിനുള്ള വഴിയുണ്ടാക്കുക. മതം മാറുന്നത് പോലെ ജാതി മാറാന്‍ പറ്റില്ലല്ലോ..!!!

  പിന്നെ കേരളത്തില്‍ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലും സന്തുലനം വേണം.മലയാളികള്‍ കൂടുതല്‍ കറുത്തവര്‍ ആയതുകൊണ്ട് ഭൂരിപക്ഷം മന്ത്രിമാരും തൊലി കറുത്തവര്‍ ആയിരിക്കണം.അല്ലെങ്കില്‍ ബ്ലാക്ക്‌ കോമ്പ്ലെക്സ്‌ പിടിച്ചു മന്ത്രിസഭ നാലാം നാള്‍ മൂക്കും കുത്തി വീഴും..!!

  മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ തീച്ചയായും ജില്ല അടിസ്ഥാനത്തിലും വീതിക്കണം മൊത്തം മന്ത്രിമാരുടെ എണ്ണത്തെ 14 കൊണ്ട് ഹരിക്കുക.ഹരിക്കുമ്പോള്‍ ശ്ഷ്ടം വരാതെ നോക്കണം!!

  കഴിഞ്ഞിട്ടില്ല, ഇനിയും വീതിക്കാനുണ്ട് ,കഷണ്ടി ഉള്ളവര്‍-കഷണ്ടി ഇല്ലാത്തവര്‍ , പല്ല് ഉന്തിയവര്‍-പല്ല് ഉന്താത്തവര്‍,ഉയരം കൂടുതലുള്ളവര്‍ – ഇല്ലാത്തവര്‍,കല്യാണം കഴിച്ചവര്‍ -കഴിക്കാത്തവര്‍ ,കണ്ണട വെക്കുന്നവര്‍-കണ്ണട വെക്കാത്തവര്‍,അങ്ങനെയങ്ങനെ….

  ഇങ്ങനെ എല്ലാ രീതിയിലുള്ള സന്തുലനവും പാലിച്ചു കൊണ്ടായിരിക്കണം മന്ത്രിമാരെ ഒണ്ടാക്കേണ്ടത്..!!

  ReplyDelete
  Replies
  1. കേരളം ഒരു ഭ്രാന്താലയം എന്ന് വിവേകാനന്ദന്‍ പണ്ടേ പറഞ്ഞു ഇപ്പോള്‍ ആയി തീര്‍ന്നു

   Delete
  2. matha vargeeya vadhikalude branthalayam.....

   Delete
 44. ബഷീര്‍ ചേട്ടാ, പോസ്റ്റിന്റെ വികാരത്തോട് പൂര്‍ണമായി യോജിക്കുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അനാവശ്യമായി 21 ന്നാമാനായി ഒരു മന്ത്രിയുടെ ആവശ്യം കേരളത്തിന്‌ ഉണ്ടായിരുന്നോ എന്നാണ്. അല്ലാതെ അയാള്‍ ഏതു മതക്കാരന്‍ ആയിരിക്കണം എന്നായിരുന്നില്ല.
  പിന്നെ ഇക്കാര്യത്തില്‍ സിപിഎം കുറേക്കൂടി ഉത്തരവാധിത്വതോട് കൂടി തന്നെയല്ലേ പെരുമാറിയത്. സ്വാഭാവികമായിട്ടും ഒരു പ്രധാന പ്രതി പക്ഷ കക്ഷിയില്‍ നിന്നുണ്ടാവുന്ന കുറച്ചു പ്രസ്തവനകളൊക്കെ വന്നു എന്നുള്ളത് ശരി തന്നെ. സാധാരണ തങ്ങള്‍ക്കിഷ്ടമാല്ലാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തരത്തിലുള്ള പ്രതിഷേധം ഒന്നും ഉണ്ടായിട്ടില്ല. ശരിക്കും മുതലെടുക്കാവുന്ന അവസരമായിട്ടും അവര്‍ അതിനു ശ്രമിച്ചതായി തോന്നുന്നില്ല.
  ഇവിടെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചവര്‍ പ്രധാനമായും കൊണ്ഗ്രെസ്സുകാര്‍ തന്നെ. BJP യും, മറ്റു സമുദായ പാര്ടിക്കാരും, ലീഗ് തന്നെയും അതിലൊരു പങ്കു വഹിച്ചു. രമേശ്‌ ചെന്നിത്തലയുടെ KPCC പ്രേസിടെന്ടു പദത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഫോര്മുലകളൊക്കെ വന്നപ്പോള്‍ അങ്ങേരു നൈസായി മലക്കം മറിഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്. ഇപ്പോള്‍ സുകുമാരന്‍ നായര്‍ കണ്ണുരുട്ടിയപ്പോള്‍ ഒരു അടി മുടി വകുപ്പ് മാറ്റവും. എന്നിട്ട് അച്ഛന്‍ പതായതിലുമില്ല എന്ന് പറഞ്ഞത് പോലെ ഉമ്മന്‍ ചാണ്ടിയുടെ ഒരു പ്രസ്താവനയും, സാമുദായിക പരിഗണന വച്ചല്ല വകുപ്പ് മാറ്റമെന്ന്. ഇതും കൂടിയായപ്പോള്‍ ഒരു കാര്യം ഉറപ്പായി. കൊണ്ഗ്രെസ്സും, UDF ഉം ഇവിടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുന്ന രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.
  എന്തായാലും എല്ലാ നാടകവും കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഇവിടുത്തെ മാദ്യമങ്ങളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് അലിയെയോ , ഗനെഷിനെയോ, അനൂപിനെയോ, വീയെസ്സിനെയോ , മുനീരിനെയോ , ചെന്നിതലയെയോ , ചാണ്ടിയെയോ ഒന്നുമല്ല, പൊതുജനത്തെ തന്നെയാണ് ശശി ആക്കിയത്...........

  ReplyDelete
  Replies
  1. അതെ, ഈ പ്രശ്നം ഇത്ര വഷളാക്കിയതില്‍ ചെന്നിത്തലക്ക് തന്നെയാണ് പ്രധാന പങ്ക്. പെരുന്ന നായരുടെ പ്രസ്താവനക്ക് പിറകിലും ചെന്നിത്തലയുടെ തല ഉണ്ടാകാനിടയുണ്ട്.

   Delete
 45. കയിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നീത്ര്തത്തില്‍ ഹിന്ദു വോട്ടുകളുടെ എകീകരനമായിരുന്നു പല സ്ഥലങ്ങളിലും സി പി യം വോട്ടു പിടിച്ചത് ന്യൂന പക്ഷം അധികാരത്തില്‍ വരും അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിന് വോട്ടു ചെയ്യുക എന്ന് പറഞ്ഞു കൊണ്ടായിരുന്നു പക്ഷെ കേരളത്തിന്റ്റ് ഭൂമികയില്‍ പരാചയമരിയാനായിരുന്നു വിധി, അല്ലയോ നടേശ നിങള്‍ അന്ന് കൊണ്ഗ്രസിനു അനുകൂലമായി നിന്നിരുന്നെങ്കില്‍ നിങ്ങല്കീ ഗതി വരുമായിരുന്നോ കാര്യങ്ങള്‍ മുന്‍കൂട്ടി കാണുവാനുള്ള കയിവില്ലയ്മയെല്ലേ ഇത് വിളിച്ചോതുന്നത് ഇനി പരിധപിചിട്ടെന്തു കാര്യം രാജാക്കാന്‍ മാരുടെ കാര്യവും തധെയവ ഡല്‍ഹി നായരെന്നു പറഞ്ഞു കൊറേ പുകിലുണ്ടാക്കി കെ വി തോമസിനെ പടിക്ക് പുറത്തിരുത്തി അപ്പോള്‍ കൊണ്ഗ്രസില്‍ നിന്നും കൂടുതല്‍ പ്രധീക്ഷിക്കാമോ?

  ReplyDelete
 46. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്.

  ഉന്നത്തെ ജാതീയ ഹര്‍ത്താല്‍ അടക്കമുള്ള കാര്യങ്ങളില്‍ മാധ്യമ രാഷ്ട്രീയ ജാതി നേതാക്കളില്‍ നിന്നും കേരളീയ പൊതു സമൂഹത്തിനു വിവേകം പ്രതീക്ഷിക്കുന്നത് അവിവേകമാവുമോ...?

  ReplyDelete
 47. കേരളത്തില് 13 ജില്ലകള് വേറെയും ഉണ്ടെന്ന് ഉമ്മനും കൂട്ടരും മറക്കരുത്................................

  ReplyDelete
 48. >തങ്ങള്‍ ബഡായി പറയാറില്ല എന്ന്/
  >ചാനലുകളില്‍ പച്ചക്ക് വര്‍ഗീയത വിളിച്ചു പറയുന്ന സുകുമാരന്‍ നായരെ കാണാനായി.
  >ജാതി മതം എന്നിവ കുപ്പത്തൊട്ടിയില്‍ ഇട്ട സിപിഎം മന്ത്രിമാരുടെ ജാതി തേടി നടക്കുന്നു.
  >ലീഗിന് അഞ്ചാമത്തെ കൊമ്പ് കൂടി മുളച്ചു. ഇനി അവരെ പിടിച്ചാല്‍ കിട്ടില്ല.
  >അഞ്ചാം മന്ത്രി എന്ന് പറഞ്ഞ് ലീഗിനെ പരിഹസിച്ചവര്‍ അലി ഛെ ഛെ.. ശശിയായി.

  ReplyDelete
  Replies
  1. This comment has been removed by a blog administrator.

   Delete
  2. This comment has been removed by a blog administrator.

   Delete
 49. എന്താണ് ലീഗ്..?
  എന്താണീ ലീഗിന്റെ തത്വശാസ്ത്രം..?
  എന്താണിവരുടെ അചണ്ഢ...? ഒന്നുമില്ലാതെ മതത്തിനന്റെ പേരില് കുറച്ചാള്ക്കാരെ പാകിസ്ഥാന് കൊടിയും പച്ചലഡുവും കാട്ടി കോണികേറ്റുന്ന ഒന്നാന്തരം ഉടായിപ്പ് ഇത് മലപ്പുറത്ത് നടക്കും അതിന് വെളിയിലേക്കിറങ്ങിയാല് കാസര്കോഡും കണ്ണൂരും ഉദാഹരണങ്ങളാണ്............

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. കണ്ണൂരിലും കാസര്‍ക്കോട്ടും ലീഗിന് ഒരു എം എല്‍ എമാര്‍ ഉണ്ട്.

   കണ്ണൂരില്‍ മാര്‍ക്സിസ്റ്റ്‌ കോട്ടയില്‍. അഴീക്കോട്‌. എന്താ അറിഞ്ഞില്ലേ ?

   Delete
  3. കാസര്കോഡ് തൊട്ടിത്തരത്തിനിറങ്ങിയ മജീദിനും ബഷീറിനും നീര് ഇതുവരെ വറ്റിയിട്ടില്ല.മലപ്പുറത്ത് ഇതൊക്കെ നടക്കും കാരണം ജനിച്ചുവീഴിമ്പോഴേ പിള്ളേര്ക്ക് പാലിനും പകരം പച്ചലഡുവും കൊടുത്ത് കോണിയിലാണ് ലോകത്തിന്റെ സ്പന്ദനം എന്നു പറഞ്ഞുപഠിപ്പിക്കും മലപ്പുറം ലീഗെനന്നും മലപ്പുറം തന്നെ

   Delete
 50. ‎"ഓരോ ലീഗുകാരന്റെയും അഭിമാന നിമിഷം - "അതെ.... പാണക്കാട് തറവാട്‌ തന്നെയാണ് ലീഗുകാരന്റെ ഹൈ കമാന്റ്... ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവില്ലെന്നു സ്വപനം കണ്ടവരെ അധികമിപോള്‍ കാണുന്നില്ല? - ലീഗ് രാഷ്ട്രീയത്തിന്റെ സുനാമി തിരകളില്‍ ആടി ഉലയുകയാവും അവര്‍..!
  സാമുദായിക അസന്തുലിതാവസ്ഥയുടെ ഉമ്മാക്കി കാണിച്ച് മുസ്ലിം ലീഗിനെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു ഭൂരിപക്ഷത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവർ, കോറസ് പാടാന്‍ മുഴുവന്‍ മാധ്യമങ്ങളും ഇവിടെ ഉണ്ട്.
  കേരളീയ സമൂഹത്തിൽ മുസ്ലിം ലീഗ് എന്താണെന്നറിയാത്തവരാണ് അവര്‍.. ജാതിയും മതവും പറഞ്ഞും തങ്ങളാണ് ഈ സമൂഹത്തെ നയിക്കുന്നതെന്ന വീമ്പു പറയുന്ന അഭിനവ ബുദ്ധിജീവികള്‍.?!
  ഇവിടെ മുസ്ലിം ലീഗ് രാഷ്ട്രീയമായ ആവശ്യമാണ് ഉന്നയിച്ചത്. അര്‍ഹമല്ലാത്ത്തത് ഇന്ന് വരെ മുസ്ലിം ലീഗ് ചോദിച്ചിട്ടില്ല. അഭിമാനകരമായ രാഷ്ടീയ പോരാട്ടം നടത്തി ജനാധിപത്യ രീതിയില്‍ അധികാരത്തിലൂടെ അവകാശം നേടി എടുക്കാന്‍ തന്നെയാണ് ഈ പ്രസ്ഥാനം ഇവിടെ നില നികുന്നത്, ആരാന്റെ വെറക് വെട്ടികളും വെള്ളം കോരികളുമായി കഴിയാനുള്ളതല്ല ഈ സമൂഹം.. എന്നാല്‍ ഇതര സമുതായക്കാരന്റെ ഒരണുമണി അവകാശം കവര്നെടുക്കാന്‍ ഇന്നേവരെ പ്രവര്‍ത്തിച്ച ചരിത്രം ഈ പ്രസ്ഥാനതിനില്ല.....
  അതുകൊണ്ട് തന്നെ, മലയാളികിടയിലെ മത സൌഹാര്ധം തകര്‍ന്നു കാണാന്‍ നോമ്പ് നോറ്റ ജാതി കോമരങ്ങളുടെ മുഖത് തോണ്ടാന്‍ യു.ഡി.എഫ് ആർജ്ജവം കാണിച്ചിരിക്കുന്നു...
  അഭിനന്ദനങ്ങള്‍..
  സമുതായിക സന്തുലിതത്വം തകര്‍ന്നു പോകുമെന്ന് വിളിച്ചു കൂവിയ പ്രതിപക്ഷ-മാമന്റെ വര്‍ഗീയ മുഖം പ്രബുദ്ധ കേരളത്തിലെ പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതല്ലേ?
  - ബാഫഖി തങ്ങളും കരുണാകരനും സി. എച്ചും പാണക്കാട് തങ്ങളുമെല്ലാം രൂപം നല്‍കി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ഈ യു. ഡി. എഫ്. സംവിധാനം ഇനിയുമിവിടെ ഉണ്ടാകും.. ഒപ്പം ജനലക്ഷങ്ങളുടെ വിശ്വാസത്തില്‍ രാഷ്ട്രീയ ആത്മാവര്പിച്ചു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കൂടെയുമുണ്ടാവും...
  മുസ്ലിം ലീഗ് സിന്ദാബാദ്‌ ...

  ReplyDelete
  Replies
  1. phaaaaaaaaaaaaaaaaaaaaaaaaa........ veronnum parayanillla......ninnepoloru vargeeya theevravadhiyodu,,,,,

   Delete
 51. പ്രശ്നം തീര്‍ന്നിട്ടില്ല ഇനി നാടാര്‍ മന്ത്രി പ്രശ്നം വരാന്‍ കിടക്കുന്നു, പിന്നെ ഗണേഷ്-പിള്ള ചക്കളത്തി പോരാട്ടം തീര്‍ക്കണം അങ്ങനെ എന്തെല്ലാം പ്രശ്നം കിടക്കുന്നു. ഏറ്റവും ജൂനിയര്‍ ജയലക്ഷ്മിയും,അനൂപും അടക്കം മന്ത്രിയായപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ്സിലെ മുരളീധരന്‍ മുതല്‍ വി ഡി സതീശന്‍ വരെയുള്ള ആളുകളുടെ അസംതൃപ്തി വേറെ ഇതൊക്കെ പരിഹരിക്കണ്ടേ ?

  ReplyDelete
 52. മുസ്ലിംകള്‍ക്ക് നാലിലധികം കെട്ടരുത് എന്നല്ലാതെ അഞ്ചാമത്തെ ഒരു മന്ത്രി പാടില്ല എന്ന് ഒരു ശരീഅത്തും വിലക്കാത്തതിനാല്‍ അതാവാം .അതിനു ആകാശം കൊഴിഞ്ഞുവീഴും എന്ന വ്യാഖ്യാനം നല്‍കിയതില്‍ പ്രധാന പങ്ക് മുഖ്യധാരാമാധ്യമങ്ങള്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകള്‍ക്കും തന്നെ.ഇക്കാര്യത്തില്‍ ലീഗിനെ കരുതിക്കൂട്ടി ടാര്‍ജെറ്റ്‌ ചെയ്തോ എന്ന സംശയം ഉണ്ടുതാനും .

  ReplyDelete
 53. പോത്ത് കലക്കിയെ കുടിക്കൂ,എന്ന പോലെയാണ് കോണ്ഗ്രസ്സിന്റെ കാര്യം. പരമാവധി കലക്കി കുളമാക്കും .അഞ്ചാം മന്ത്രി കാര്യത്തിലും അത് തന്നെ സംഭവിച്ചു.

  ReplyDelete
  Replies
  1. അതെ ശരിയാണ് മലപുറത്തെ പോത്തുകള് യുഡിഎഫ് ഭരണം കലക്കുകയാണ് കലക്കി മറിക്കുകയാണ്

   Delete
 54. കഴിഞ്ഞ ഏതാനും ദിവങ്ങളായി മുസ്ലിം ലീഗിന്റെ ഈ അഞ്ചാം മന്ത്രി സ്ഥാനം വിഷയമാക്കി പലരും പാര്‍ട്ടിയെയും, അതിന്റെ നേതൃത്വത്തെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവരുടെയൊക്കെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് നമുക്കെല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.ഒരു പാട് വിമര്‍ശന ശരങ്ങള്‍ലീഗിനെതിരെ വന്നു കണ്ടതില്‍എനിക്ക് വളരെ പ്രധാനമായി തോന്നിയത്, രണ്ടു ചോദ്യങ്ങളാണ്: നാല് മന്ത്രിമാര്‍നേരത്തെ തന്നെയുള്ള ലീഗിന് ഒരു അഞ്ചാം മന്ത്രി കൂടി കിട്ടിയിട്ട് സമുദായത്തിന് എന്ത് നേട്ടം ഉണ്ടാകും എന്നും, ബാബറി മസ്ജിദ് തകര്ച്ചാ വേളയില്‍പോലും അധികാരം വിട്ടൊഴിയാത്ത ലീഗ്, മന്തിസ്ഥാനത്തിനു വേണ്ടി അത് വിട്ടോഴിയുമോ, ഒഴിഞ്ഞാല്‍അത് അധികാര മോഹത്തിന്റെ തെളിവല്ലേ, എന്നുമാണ്.ഈ രണ്ടു ചോദ്യത്തിനും മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറുപടി പറയാന്‍പ്രയാസം ഉണ്ടായിരിക്കില്ല. ഒന്ന് രണ്ടു മറു ചോദ്യങ്ങള്‍ ആണ് ഇതിനു മറുപടി ആയി ഏറ്റവും ഉചിതമെന്ന് എനിക്ക് തോന്നുന്നത്. മുസ്ലിംലീഗ് ഭരണാധികാരത്തില്‍പങ്കാളി ആയതു കൊണ്ട് മുസ്ലിം സമുദായത്തിന് നന്മയൊന്നും ഉണ്ടായിട്ടില്ലെങ്കില്‍തിന്മ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? മുസ്ലിം ലീഗ് എന്ന പാര്‍ട്ടി ഇല്ലായിരുന്നുവെങ്കില്‍‍കേരള മുസ്ലിംകളുടെ അവസ്ഥ ഇന്നത്തേതിലും മെച്ചം ആകുമായിരുന്നോ, അതോ മോശം ആകുമായിരുന്നോ? ബാബറി പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രശ്നങ്ങളില്‍ലീഗുമായി തെറ്റിപ്പിരിഞ്ഞു പോയി രൂപം കൊണ്ട ഇന്ത്യന്‍നാഷണല്‍ലീഗ് ഇന്നെവിടെ? അതിന്റെ അവസ്ഥ ഇപ്പോള്‍എന്ത്? സമാനമായ തീവ്ര ചിന്തകളുമായി മുന്നോട്ടു വന്നിരുന്ന പി ഡി പ്പി, എന്‍ഡി എഫ് turned എസ് ഡി പി ഐ പോലോത്ത സംഘടനകളുടെ നില ഇപ്പോള്‍എന്ത്? അവരുടെ ന്യായ വാദങ്ങളായിരുന്നു ശരി എങ്കില്‍എന്ത് കൊണ്ട് കേരള മുസ്ലിംകളുടെ പിന്തുണ അവര്‍ക്ക് കിട്ടിയില്ല, മാത്രമല്ല മുസ്ലിം ലീഗിന് ആ പിന്തുണ മുമ്പത്തേക്കാള്‍കൂടുതലായി കിട്ടുകയും ചെയ്തു? മുസ്ലിം ലീഗ്, സമുദായത്തിന് ഒരു ഗുണവും കൊണ്ട് വരാത്ത വെറും അധികാര മോഹികളുടെ പാര്‍ട്ടി മാത്രമാണെങ്കില്, അതിന്റെ നിലപാടുകള്‍മുസ്ലിം വിരുദ്ധമാണെങ്കില്‍, ‍എന്ത് കൊണ്ട് കേരള മുസ്ലിംകളുടെ പിന്തുണ മറ്റു മുസ്ലിം സംഘടനകള്‍ക്കോ മറ്റു മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ കിട്ടാത്ത വിധം മുസ്ലിം ലീഗിന് പൂര്‍വാധികം ഭംഗിയായി ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നവര്‍ക്ക് ലീഗിനെതിരെയുള്ള എല്ലാ വിമര്‍ശങ്ങള്‍ക്കും മറുപടി സ്വയം കണ്ടെത്താന്‍കഴിയും.

  ReplyDelete
 55. ഇനി നാലുവര്ഷംകൂടിയേ യൂഡിഎഫിനു കേരളത്തില് സ്ഥാനമുള്ളീ ഇനി യുഡിഎഫ് ഭരണം ചരിത്രം..........................

  ReplyDelete
 56. സുകുമാരാന്‍ നായര്‍ പറയുന്നു ഹിന്ദുക്കളെ അവഗണിച്ചു ഹിന്ദു മന്ത്രിമാര്‍ കുറഞ്ഞു പോയി എന്ന് അതെ സമയം മന്ത്രിസഭയില്‍ ഉള്ള ഒരു ഹിന്ദു നായര്‍ മന്ത്രിയെ മാറാനും അയാള്‍ തന്നെ പറയുന്നു, ഗണേശന്‍ പോയാല്‍ നായരും ഹിന്ദുവും ഒരു മന്ത്രി കുരയുകയല്ലേ ചെയ്യുന്നത്? തീര്‍ച്ചയായും ഈ യു ഡീ എഫ് അംഗ സംഖ്യ ഇങ്ങിനെ ആകാന്‍ കാരണം ചെന്നിത്തല ആണ് ഇയാള്‍ മുഖ്യമന്ത്രി ആകാന്‍ കച്ച കെട്ടി മാവേലിക്കരയില്‍ മലസരിക്കാന്‍ ഇറങ്ങിയതോടെ കൂട്ടകുഴാപ്പം ആയി , പ്രചാരണത്തിന്റെ ദിശ തെന്നെ തേടിപോയി , ഇപ്പോഴും ഇയാള്‍ക്ക് ആഭ്യന്തരം കയ്യാളാന്‍ നടത്തിയ ശ്രമം ഉമ്മന്‍ ചാണ്ടി വിദഗ്ധമായി പൊളിച്ചു കയ്യില്‍ കൊടുത്തു , നായര്‍ക്കു ആഭ്യന്തരം കിട്ടി, പക്ഷെ കണ്ട്രോള്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെ, ചെന്നിത്തലയെ രാജ്യസഭക്ക് വിടാനും പറ്റുന്നില്ല ആന്റണിക്ക് കൊടുക്കണ്ടേ? ആന്റണി ലോക സഭയ്ല്‍ നിന്നും ഇനി ജയിക്കുമെന്ന് തോന്നുന്നില്ല ഭരണ പാടവം ജനത്തിന് നന്നായി മനസ്സിലായി പാകിസ്താന്‍ ഇന്ത്യ ആക്രമിക്കാതത് ആരുടെയോ കുടുംബത്തിന്റെ നേര് , അപ്പോള്‍ ശരിക്ക് ചിന്തിച്ചാല്‍ ഈ മന്ത്രിസഭാ മാറ്റം ഒരു അട്ജസ്റ്റ് മെന്റ് , അതോടൊപ്പം ചെന്നിത്തലക്ക് ഇനി ആയുധം ഒന്നും കയ്യിലില്ല , ഉമ്മന്‍ ചാണ്ടി ഈ വെള്ളപ്പള്ളിയെയും സുകുമാരന്‍ നായരെയും ഇങ്ങിനെ heroes ആക്കരുത് അവര്‍ക്ക് ഇത്ര ഗൌരവം കൊടുക്കരുത്

  Also League should give an impartial rule especially in education sector, where transfers and postings can make very high controversies and can lead to change of rules. Now its blatant communalism happening in education sector. That should change. Either Ummen chandi take Education from league or implement impartial rule there. Else you will see LDF coming back to power

  ReplyDelete
 57. വളരെ അർത്ഥവത്തായ ഒരു പോസ്റ്റ്..

  ReplyDelete
 58. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്.

  basheer bhayee..aa anony kamantukal option ozhivaakkunnathalle nallathu?..ennoru samshayam illaathillathillaa..anonikal aakumpol enthum kaanikkaam enthey athenne?

  ReplyDelete
  Replies
  1. aranee panakkad thangal?????? ithu indyanu keralamanu oru janathipathya rajyamanu soudhiyum iraqum onnumalla ningalude samudhayathile karyangal adheham theerumanichotte aarkkum parathiyilla.... allathe. ini naale oommen chandi mari kunjalikuttye mukhyan akkanamennu paranjal athum nadathi kodukkendi varumo????( ini adutha agenda thanneyayirikkum. pavam kunjoonju.) anony alergyulla thankalodu anony aayi thanne reply nalkunnu.....

   Delete
 59. അഞ്ചാമതൊരു മന്ത്രി ഉണ്ടായതുകൊണ്ട് കേരളീയ സമൂഹത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന് ബഷീര്‍ ഭായ് പറഞ്ഞു കണ്ടില്ല. ഇപ്പോള്‍ ഉള്ള വകുപ്പുകള്‍ അല്ലാതെ പുതുതായി ഒന്നും കിട്ടുന്നുമില്ല. അപ്പോള്‍ സംസ്ഥാനത്തിന് അധിക ഭാരം അല്ലാതെ എന്ത് നേട്ടം. കുറെ സ്വന്തക്കാരെയും മറ്റും പേര്‍സണല്‍ സ്റ്റാഫില്‍ കയറ്റാം അല്ലാതെന്തു ?

  ഒരുകാര്യം ഉറപ്പാണ്. സാമുദായിക ഐക്യം വിളങ്ങി നിന്ന സ്ഥലമായിരുന്നു കേരളം. പക്ഷെ ഈ പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ സാമുടായികാടിസ്ഥാനത്തില്‍ ചിന്തിച്ചു പോകുന്നെങ്കില്‍ അതിനു സാധാരണ ജനങ്ങളെ എങ്ങനെ കുറ്റം പറയാനാവും? ഇതിനു പൂര്‍ണ്ണമായും ഉത്തരവാദികള്‍ കൊണ്ഗ്രസ്സും, ലീഗും മാത്രമായിരിക്കും.

  ചാനല്‍ ചര്‍ച്ചകളില്‍ സംയമനം പാലിക്കണം എന്നാ വാദത്തോട് യോജിക്കുന്നു. പക്ഷെ ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ലെങ്കിലും, കേരളത്തില്‍ ഇന്ന് നടക്കുന്നത് ജനം മനസ്സിലാക്കും ഭായ്.

  ReplyDelete
 60. വാളെദുത്തവന്‍ വാളാല്‍ എന്ന് പറയുന്ന പോലെ UDF ഇന്റെ മരണം ഉടനെ പ്രതീക്ഷിക്കാം. മതം എന്ന വാള്‍ കൊണ്ട് ജയിച്ചു കയറിയ UDF അതെ വാളു കൊണ്ട് ചാവും.

  ReplyDelete
 61. Much better posting..

  ReplyDelete
 62. നാടാരുടെ മന്ത്രി പടം എപ്പോള്‍ കൊടുക്കും ആരെ മാറ്റും? വരദരാജന്‍ ജയിച്ചു വന്നാല്‍ കൊയപ്പത്തിന്മേല്‍ കൊയപ്പം

  ReplyDelete
 63. I have to tell this.. http://pheonixman0506.blogspot.com/2012/04/bjp.html

  ReplyDelete
 64. ബി.ജെ.പിക്ക് അസൂയയാന്നേ അസൂയ. അസൂയ മൂത്തപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നു!!
  ഒരു എം.എല്‍.എ പോലുമില്ലാത്ത അവര്‍ക്ക് ഒരു സമുദായത്തിന്റെ ഐക്യത്തില്‍ നിന്നും വര്‍ഗ്ഗ ബോധത്തില്‍ നിന്നും തിളക്കമാര്‍ന്ന നിലയില്‍ വിജയിച്ചു വന്ന 20 എം.എല്‍.എ മാരും അവരെ മുന്നോട്ട് നയിക്കുന്ന തങ്ങളെയും കാണുമ്പോള്‍ സഹിക്കുന്നില്ല.

  കഷണ്ടിക്ക് പരസ്യത്തില്‍ എങ്കിലും മരുന്നു കണ്ടു പിടിച്ചു അസൂയക്ക് പ്രായോഗികമായി മരുന്നു വല്ലതും കണ്ടു പിടിച്ചോ ആവോ?

  ReplyDelete