November 24, 2012

ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്

Comment Box Closed
ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പൊതുവേ ഒരു അലമ്പ് സംഘടനയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. 'അമ്മ'യുമായും മാക്ടയുമായും സര്‍ക്കാരുമായും നിരന്തരം ഒടക്കുണ്ടാക്കി വാര്‍ത്തകളില്‍ അവര്‍ വരാറുണ്ട്. പക്ഷെ ലിബര്‍ട്ടി ബഷീറിന്റെ ഒരു കിടിലന്‍ പ്രസ്താവന കേട്ടതോടെ അവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ മാറിക്കിട്ടി. ശ്വേതയുടെ പ്രസവവുമായി ബ്ലെസ്സി തിയറ്ററിലേക്ക് വന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങളെക്കിട്ടില്ല എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തുറന്നടിച്ചിട്ടുള്ളത്.  സിനിമാ തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍  ഉദ്ദേശമില്ല, അതുകൊണ്ട് തന്നെ ആ പ്രസവസീനുകളുമായി ഇങ്ങോട്ട് വരേണ്ട. കാര്യമെന്തായാലും സീറ്റില്‍ കയറി നിന്ന് വിസിലടിക്കേണ്ട ഡയലോഗാണിത് എന്ന് പറയാതെ വയ്യ.

ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും ഓരോ സിനിമയും ഓരോ പ്രസവമാണ്. സൃഷ്ടിയുടെ പേറ്റുനോവ് അനുഭവിച്ചിട്ടാണ് ഓരോ സിനിമയും പിറവി കൊള്ളുന്നത്‌. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സമ്മതിക്കാത്ത പക്ഷം ബ്ലെസ്സിയുടെ  ഗര്‍ഭവും പേറ്റുനോവും വെറുതെയാവും. ശ്വേതയുടെ മാര്‍ക്കറ്റിനും ഇടിവ് തട്ടും. ( മഴവില്‍ മനോരമ ഉള്ളത് കൊണ്ട് കഞ്ഞികുടി മുട്ടില്ല എന്ന് മാത്രം). ശ്വേത, ലേബര്‍ റൂം, പ്രസവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ കോളേജ് പിള്ളേര്‍ തിയേറ്ററിലേക്ക് ഇടിച്ചു കയറും എന്നൊരു കണക്കുകൂട്ടലിലാണ് ബ്ലെസ്സി ഈ സിനിമ പിടിച്ചത്. രണ്ടുമൂന്നു സിനിമ ഒന്നിച്ചു  പൊട്ടിയതിന്റെ ക്ഷീണം അതോടെ തീര്‍ന്നു കിട്ടും എന്നും കരുതി. പ്രതീക്ഷിച്ച വിവാദങ്ങളും വാര്‍ത്തകളും കാരണം വേണ്ടത്ര പ്രചാരണങ്ങള്‍ സിനിമക്ക് കിട്ടുകയും ചെയ്തു. ഇനി പ്രസവ സീനില്ലാതെ സിനിമ ഇറങ്ങിയാല്‍ കിട്ടിയ പ്രചരണം  തിരിഞ്ഞു കൊത്താന്‍ തുടങ്ങും.


സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, സെബാസ്റ്റ്യന്‍ പോള്‍, കവിയൂര്‍ പൊന്നമ്മ, ജി സുധാകരന്‍ തുടങ്ങി നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പലരും ഈ ലേബര്‍ റൂം  സിനിമക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഈ സിനിമ പുറത്തിറങ്ങാന്‍ പാടില്ല എന്നാണ്‌ സമാദരണീയനായ സ്പീക്കര്‍ പറഞ്ഞത്.  എന്തിനധികം നമ്മളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു കൊണ്ട് രഞ്ജിനി ഹരിദാസ് പോലും ഇതിനെതിരെ പ്രതികരിച്ചു എന്നാണു കേള്‍ക്കുന്നത്!. സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രസവം ലൈവാക്കി ചിത്രീകരിച്ചത് എന്നാണു ബ്ലെസ്സിയുടെ വാദം. സ്ത്രീത്വവും മാതൃത്വവും പ്രകൃതിയുടെ അതീവ ശ്രേഷ്ഠമായ ഭാവങ്ങളാണെന്നും അവ ചിത്രീകരിക്കുന്നതിലൂടെ സ്ത്രീ മഹത്വവത്കരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് തിയറി!. ക്യാമറയും ലൈറ്റ് ബോയും സംവിധായകനും ഇല്ലാതെ ഭൂമുഖത്ത് ഇക്കാലമത്രയും പ്രസവിച്ച അമ്മമാരുടെയൊക്കെ മഹത്വം ഇതോടെ കട്ടപ്പൊകയായി. പ്രിയ ബ്ലെസ്സീ, പ്രസവത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുമ്പും സ്ത്രീകള്‍ക്ക് 'അതീവ ശ്രേഷ്ഠമായ' ചില പ്രകൃതി ഭാവങ്ങളുണ്ട്.  അത്തരം 'പ്രകൃതി' ഭാവങ്ങളൊക്കെ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ താങ്കളുടെ പേര് ബ്ലെസ്സി എന്നതിന് പകരം 'ബ്ലൂ' 'സീ' എന്നാക്കേണ്ടി വരും!.  കാശും പബ്ലിസിറ്റിയും കിട്ടുമെങ്കില്‍ എന്ത് അസംബന്ധവും ചെയ്യാന്‍ മടിക്കാത്ത നടിമാര്‍ കാണും. പക്ഷെ താങ്കളെപ്പോലൊരു സംവിധായകന് അത് ചേര്‍ന്നതല്ല. 

ഏതൊരു സ്ത്രീയെയും പോലെ പ്രസവിക്കാന്‍ ശ്വേതക്കും അവകാശമുണ്ട്‌. സിനിമ നടികള്‍ നാല്പത്തിരണ്ട് വയസ്സ് കഴിഞ്ഞ ശേഷമേ പ്രസവിക്കാന്‍ പാടുള്ളൂ എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതല്ല, ബോളിവുഡ് നിര്‍മാതാക്കള്‍ ഉണ്ടാക്കിയതാണ്. ആര്‍ക്കും എപ്പോഴും  പ്രസവിക്കാമെന്നതും പ്രസംഗിക്കാമെന്നതുമാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ. ശ്രീമതി ശ്വേതക്കും ബ്ലെസ്സിയുടെ ഭാര്യയ്ക്കുമൊക്കെ ഈ അവകാശമുണ്ട്‌. അവര്‍ പ്രസവിക്കട്ടെ. കുഞ്ഞുങ്ങളെ അവരോ ആയമാരോ വളര്‍ത്തട്ടെ. പക്ഷേ ലേബര്‍ റൂമിലെ പ്രകൃതി ഭാവങ്ങള്‍  നാല് ക്യാമറ വെച്ച് പകര്‍ത്തി  നാട്ടുകാരെ കാണിച്ചേ അടങ്ങൂ എന്ന് പറയരുത്. നമ്മുടെ സംസ്കാരത്തോടും സ്ത്രീത്വത്തോട് തന്നെയുമുള്ള കടന്നാക്രമണമാണത്. 

വര്‍ത്തമാനം 25 Nov 2012

ആവശ്യമുള്ളവര്‍ കണ്ടാല്‍ പോരേ എന്നാണു ചിലരുടെ ചോദ്യം. സദാചാരവാദികളെ തിയേറ്ററിലേക്ക് ആരും കെട്ടിവലിച്ചു കൊണ്ട് പോകുന്നില്ലല്ലോ എന്ന്. കെട്ടിവലിച്ചു കൊണ്ടുപോകുന്നില്ല. ശരി തന്നെ. പക്ഷെ സിനിമയും പുസ്തകവും സാഹിത്യവുമൊക്കെ നമ്മുടെ തന്നെ സംസ്കാരത്തിന്റെ ഭാഗമാണ്. ആ സംസ്കാരമാണ് ഒരു ജനതയുടെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ അത്തരം സംസ്കാരത്തെ ബാധിക്കുന്ന ജീര്‍ണതകളെ ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും ഈ സംസ്കാരത്തിന്റെ ഭാഗമായ ഓരോ പൗരനും  അവകാശമുണ്ട്‌.  

പ്രിയ ബ്ലെസ്സീ, മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചു ചിത്രീകരിച്ച പ്രസവ സീനിന്റെ സി ഡി കള്‍ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നതെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഒരു കത്രികയെടുത്ത്  സിനിമയുടെ പ്രിന്റില്‍ ഒരു സിസേറിയന്‍ നടത്തൂ.. ആ സീനുകള്‍ ലോക്കറിലേക്ക് തന്നെ തിരിച്ചു വെക്കൂ. അതവിടെത്തന്നെ കിടക്കട്ടെ. ശ്വേതയുടെ കുഞ്ഞിനു പ്രായപൂര്‍ത്തിയായിട്ടു അവള്‍ക്കത് പുറത്തു വിടണമെന്ന് തോന്നുന്നുവെങ്കില്‍ അവളതു പുറത്തു വിടട്ടെ. ആ കുഞ്ഞിനുമുണ്ടാകുമല്ലോ മനുഷ്യാവകാശവും ആത്മാഭിമാനവും. നായികയുടെ പ്രസവം തിരക്കഥയില്‍ അത്യാവശ്യമാണെങ്കില്‍ അതിനുണ്ടോ പ്രയാസം. എത്രയെത്ര സിനിമകളില്‍ നായികമാര്‍ പ്രസവിച്ചിരിക്കുന്നു. നായകന്‍ ബീഡി വലിച്ചു അസ്വസ്ഥനായി പ്രസവ റൂമിന് മുന്നില്‍ ഉലാത്തുന്നു. സിസ്റ്റര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഇടയ്ക്കു ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു. ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രായമായ ഒരു കുഞ്ഞിനെ ശീലയില്‍ പൊതിഞ്ഞു കൊണ്ടുവരുന്നു. നായിക നായകനെ നോക്കി കണ്ണിറുക്കുന്നു. തീര്‍ന്നു. സീന്‍ ഓ കെ. ഈ പുകിലൊക്കെ ഉണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടോ? സിനിമ പൊട്ടുന്നതും വിജയിക്കുന്നതുമൊക്കെ പതിവുള്ളതാണ്. ഭാഗ്യമുണ്ടെങ്കില്‍ താങ്കളുടെ സിനിമകള്‍ ഇനിയും വിജയിക്കും. അതിനൊരു ലേബര്‍ റൂമിന്റെ ആവശ്യമില്ല.

മ്യാവൂ: യൂറോപ്പേ, ജസ്റ്റ്‌ വെയിറ്റ്.. ദാ  ഞങ്ങളെത്തി !!

Related Posts
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു  

151 comments:

 1. ശ്വേതയ്ക്ക് പ്രസവം , മറ്റുള്ളവര്‍ക്ക് പേറ്റ് വേദന ...... മറ്റുള്ളവര്‍ക്ക് പേറ്റ് വേദന, ശ്വേതയ്ക്ക് പ്രസവം എന്ന് പറഞ്ഞ പോലായല്ലോ . . . ബ്ലെസ്സി അവസാനം കൊടുത്ത ഇന്റര്‍വ്യൂ ല്‍ പറഞ്ഞത് തന്നെ ഇവിടെയും പറയട്ടെ . . . ഇതൊന്നു റിലീസ് ആയിക്കോട്ടെ . . . പ്രസവം ചിത്രീകരിച്ചു എന്ന് പറഞ്ഞാല്‍ വല്യ എന്തോ സംഭവം ആണെന്ന് ഇപ്പോയെ മുന്‍കൂട്ടി ആക്രാന്തം വിളിച്ചു വിടണ്ടാ . . ശ്വേതയുടെ പ്രസവ വേദനയുടെ മുഖ ഭാവവും, കുഞ്ഞിന്റെ ആദ്യ കരച്ചിലും എന്നെ സിനിമയില്‍ ഞാന്‍ ഊഹിച്ചുള്ളൂ . . . അല്ലാതെ സ്പീക്കെരും മറ്റും ഊഹിച്ച പോലെ .... യ്യേ ...ഛെ !!!

  ReplyDelete
  Replies
  1. http://www.pinangode.com/2012/11/blog-post_27.html കിഴക്കന്‍ നാടുകളില്‍ സ്ത്രീകളുടെ സൗന്ദര്യവും പണവും കൊള്ളയടിക്കുന്ന പുരുഷാധിപത്യത്തിന്റെ സൗകര്യപ്രദമായ സമീപനമാണ് അന്നാട്ടിലെ സ്ത്രീകള്‍ക്കനുവദിച്ച പരിധിവിട്ട സ്വാതന്ത്ര്യം. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് വന്‍ നഷ്ടമാണത് വരുത്തിവെക്കുന്നതെന്ന് അവരറിയുന്നത് യുവത്വം തീരുന്നതോടെയാണ്. പിന്നെയവര്‍ ഒറ്റപ്പെടുന്നു ''സ്ത്രീത്വം'' മാനിക്കേണ്ടത് പുരുഷനാണ്. അതിന് സ്ത്രീത്വം സ്ത്രീ തന്നെ മാനിക്കുന്നതിന് തയ്യാറാവണം. ആധുനികതയുടെ പേരില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്ന മാതാപിതാക്കള്‍ പിന്നീട് അനുഭവിക്കേണ്ടിവരും, മക്കളും.

   Delete
  2. സിനിമ ഇറങ്ങിയാല്‍ എന്ത്..? ഇല്ലെങ്ങില്‍ എന്ത്..? ഇവിടെ അതൊരു വിഷയമേ അല്ല...!..ബ്ലെസി കാണിച്ച ഈ തന്‍റെടം ചുവടു പിടിച്ചു മറ്റു ജനസമ്മതാരായ സംവിധായകരും അല്ലാത്തവരും മാതൃകയാക്കിയാല്‍ (അങ്ങിനെയാണല്ലോ പതിവ്) താങ്കള്‍ എങ്ങിനെയാണ്‌ പ്രതികരിക്കുക..?

   Delete
 2. സിനിമ നടികള്‍ നാല്പത്തിരണ്ട് വയസ്സ് കഴിഞ്ഞ ശേഷമേ പ്രസവിക്കാന്‍ പാടുള്ളൂ എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതല്ല, ബോളിവുഡ് നിര്‍മാതാക്കള്‍ ഉണ്ടാക്കിയതാണ്. ha ha

  ReplyDelete
 3. ക്യാമറയും ലൈറ്റ് ബോയും സംവിധായകനും ഇല്ലാതെ ഭൂമുഖത്ത് ഇക്കാലമത്രയും പ്രസവിച്ച അമ്മമാരുടെയൊക്കെ മഹത്വം ഇതോടെ കട്ടപ്പൊകയായി. പ്രിയ ബ്ലെസ്സീ, പ്രസവത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുമ്പും സ്ത്രീകള്‍ക്ക് 'അതീവ ശ്രേഷ്ഠമായ' ചില പ്രകൃതി ഭാവങ്ങളുണ്ട്. അത്തരം 'പ്രകൃതി' ഭാവങ്ങളൊക്കെ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ താങ്കളുടെ പേര് ബ്ലെസ്സി എന്നതിന് പകരം 'ബ്ലൂ' 'സീ' എന്നാക്കേണ്ടി വരും!. കാശും പബ്ലിസിറ്റിയും കിട്ടുമെങ്കില്‍ എന്ത് പണ്ടാരവും ചെയ്യാന്‍ മടിക്കാത്ത നടിമാര്‍ കാണും. പക്ഷെ താങ്കളെപ്പോലൊരു സംവിധായകന് അത് ചേര്‍ന്നതല്ല.
  Sooooppperrrr coment....

  ReplyDelete
 4. എന്തൊക്കെയോ കോള് കാണുമെന്ന് കരുതി വായും പൊളിച്ചിരുന്നവരെ സതീഷന്മാരാക്കുന്ന ഏർപ്പാടാണല്ലോ തലശ്ശേരി ബഷീർക്കാ ചെയ്തു കളഞ്ഞത്! കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാണ്ടായ മാതിരി. ഞങ്ങളങ്ങിനെ വിമർശിച്ചുവെന്ന് കരുതി നിങ്ങളത് പ്രദർശിപ്പിക്കാതിരിക്കണോ? ഓസിന് പലതും കാണാമെന്ന് കരുതി ഓരിയിട്ടവരേ...പോയല്ലോ...

  ReplyDelete
 5. ലിബര്‍ട്ടീ ബഷീറിനു വിസിലടിക്കുന്നതിനു മുന്‍പ് ഒരു കാര്യം ചോദിച്ചോട്ടെ ബഷീര്‍ക്കാ .
  ഇതേ ലിബര്‍ട്ടി തന്നല്ലേ ഷക്കീലേടെ ഇക്കിളി പടങ്ങള്‍ കാണിച്ചു തീയേറ്ററുകള്‍ ആഭാസ കേന്ദ്രം ആക്കിയത് .
  അപ്പൊഴിന്നും തോന്നാത്ത കൃമികടി അങ്ങേര്‍ക്ക് ഇപ്പൊ എവിടുന്നു വന്നു .
  പുറത്ത് കാണിക്കാന്‍ കൊള്ളാവുന്ന സീനുകള്‍ ഫിലിമില്‍ ഉണ്ടേല്‍ അത് കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ഉണ്ടല്ലോ .
  ഒരു ഈര്‍ക്കില്‍ അസോസിയേഷന്റെ തലപ്പത്ത് ഇരുന്ന്‍ വിഡ്ഢിത്തങ്ങള്‍ വിളിച്ച് പറയുന്ന ആള്‍ക്ക് വിസിലടിക്കാന്‍ ഞങ്ങളെ കിട്ടില്ല .


  പിന്നെ ശ്വേത ചേച്ചിടെ പ്രസവം . അതില്‍ നമ്മള്‍ എത്രയോ സിനിമകളില്‍ കണ്ടതില്‍ കൂടുതല്‍ ഒന്നും കാണിക്കാന്‍ പോണില്ല
  അഥവാ കാണിക്കണം എന്ന് ബ്ലെസ്സിക്ക് തോന്നിയാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കാനും പോണില്ല .
  പിന്നെ എന്തിനാണ് ബെഷീര്‍ക് ആവിശ്യം ഇല്ലാതെ ഒരു പ്രസവത്തിന്റെ പിന്നാലെ ഓടുന്നെ .

  ReplyDelete
  Replies
  1. super comment .......... like.................

   Delete
  2. സൂപ്പര്‍ കമന്റ് ...റിയല്‍...ബഷീര്‍ കാക്കു യാതൊരു വോയിസ്‌ ഉം ഇല്ല ....\

   Delete
  3. ലിബര്‍ട്ടീ ബഷീറിനു വിസിലടിക്കുന്നതിനു മുന്‍പ് ഒരു കാര്യം ചോദിച്ചോട്ടെ ബഷീര്‍ക്കാ .
   ഇതേ ലിബര്‍ട്ടി തന്നല്ലേ ഷക്കീലേടെ ഇക്കിളി പടങ്ങള്‍ കാണിച്ചു തീയേറ്ററുകള്‍ ആഭാസ കേന്ദ്രം ആക്കിയത് .
   അപ്പൊഴിന്നും തോന്നാത്ത കൃമികടി അങ്ങേര്‍ക്ക് ഇപ്പൊ എവിടുന്നു വന്നു .

   Delete
  4. Bashir article ezhuthunathu nirthi.......

   Delete
  5. അതിനു ഷക്കീല പ്രസവിച്ചാരുന്നോ? ഇക്കിളി ഒക്കെ ഇച്ചിര ആകാം, നോ ഡെലിവറി ഒക്കെ??

   Delete
  6. This is the point, why every one is jumping in to conclusion. let taht move release. if tehre is anything vulgor there is censor board to cut unwanted visuals. these kind of moral policing should be stopped. speaker and basheer should not decide what should be shown in a cinema.

   Delete
 6. ഇതിപ്പോ ചാപ്പിള്ളയാവാനാണ് സാധ്യത; പ്രസവരംഗം ഉള്‍പ്പെടുത്തിയാല്‍ പ്രദര്‍ഷനക്കാര്‍ ഉടക്കും, പ്രസവം ഇല്ലേല്‍ കാണികള്‍ വരില്ല!

  ReplyDelete
 7. ഇറങ്ങാത്ത,കാണാത്ത സിനിമയെക്കുറിച്ച് എന്തെന്ത് ചര്‍ച്ചകള്‍.ഇതാണ് മലയാളി.

  ReplyDelete
 8. "അത്തരം 'പ്രകൃതി' ഭാവങ്ങളൊക്കെ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ താങ്കളുടെ പേര് ബ്ലെസ്സി എന്നതിന് പകരം 'ബ്ലൂ' 'സീ' എന്നാക്കേണ്ടി വരും!." ഇത് കലക്കി

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ബ്ലെസ്സിയെപ്പോലെ കയ്യടക്കം ഉള്ള ഒരു സംവിധായകന്‍ ഇതൊക്കെ ചെയ്യുമ്പോള്‍ അതില്‍ എന്തേലും നല്ല വശങ്ങള്‍ കാണും . നല്ല സിനിമകള്‍ ചെയ്യാന്‍ വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്ന സംവിധായകന്‍ ആണ് അദ്ദേഹം . പിന്നെ ശ്വേതയുടെ പ്രസവം: ഒരു sexy നടി എന്നാ ലേബല്‍ ഉള്ളത് കൊണ്ടാണ് ഈ ഒരു മുന്‍ വിധി എല്ലാര്ക്കും എന്ന് തോന്നുന്നു . പടം ഇറങ്ങട്ടെ . പ്രേക്ഷകര്‍ അത് കാണട്ടെ . എന്നിട്ട് എന്തേലും കുഴപ്പമുണ്ടെന്നു തോന്നിയാല്‍ ബഹിഷ്കരിക്കാം. പിന്നെ ഇത് വരെ ഉള്ള ബ്ലെസ്സ്യുടെ പടങ്ങള്‍ എല്ലാം കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അദ്ദേഹം "കളിമണ്ണ് " എന്ന ഫിലിം ഒരു blue film ആയി ഷൂട്ട്‌ ചെയ്തു ബ്ലുസ്സി എന്ന് പേര് മാറ്റും എന്നൊന്നും ആരും കരുതില്ല വള്ളിക്കുന്ന് സഖാവെ.

  ReplyDelete
 11. പണ്ട് അങ്ങാടി എന്ന സിനിമയില്‍ ജയന്‍ ഇന്ഗ്ലീഷ് പറയുമ്പോള്‍ കയ്യടിച്ചു പോയ ഓര്‍മവരുന്നു!.. ബഷീര്‍ സാഹിബിന്റെ ഇതിലുള്ള കിടിലന്‍ ഡയ ലോഗ് വായിച്ചപ്പോള്‍....
  *** ക്യാമറയും ലൈറ്റ് ബോയും സംവിധായകനും ഇല്ലാതെ ഭൂമുഖത്ത് ഇക്കാലമത്രയും പ്രസവിച്ച അമ്മമാരുടെയൊക്കെ മഹത്വം ഇതോടെ കട്ടപ്പൊകയായി. പ്രിയ ബ്ലെസ്സീ, പ്രസവത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുമ്പും സ്ത്രീകള്‍ക്ക് 'അതീവ ശ്രേഷ്ഠമായ' ചില പ്രകൃതി ഭാവങ്ങളുണ്ട്. അത്തരം 'പ്രകൃതി' ഭാവങ്ങളൊക്കെ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ താങ്കളുടെ പേര് ബ്ലെസ്സി എന്നതിന് പകരം 'ബ്ലൂ' 'സീ' എന്നാക്കേണ്ടി വരും!. ***
  ഉഗ്രന്‍... ബഷീര്‍ സാബ് സമ്മതിച്ചിരിക്കുന്നു!....

  ReplyDelete
 12. ഉഗ്രന്‍... ബഷീര്‍ സാബ് സമ്മതിച്ചിരിക്കുന്നു!.shihab wandoor

  ReplyDelete
 13. I don't think there is anything relevant in the controversy mentioned here. If Blessy directs such a scene, what is wrong with that. After all, the past masters identified art as a representation of reality; real life. How can we give boundaries on that reality, as you can show only this, and not the others. Liberty Basheer is interfering in the liberty of others and Vallikkunnu Basheer is supporting the other Basheer. Basheeerka, don't be that Basheer(Liberty), who is a wholesale merchant of art and art products.... Ha ha....

  ReplyDelete
 14. ഈ പോസ്റ്റ് (ഈ വിഷയം) അത്ര വിവാദമാക്കി ഉഴുതുമറിക്കേണ്ടതില്ല എന്നാണെന്റെ പക്ഷം, സിനിമയിൽ അനഭിലഷണീയമായ രംഗങ്ങൾ സെൻസർ ചെയ്യുന്ന പ്രക്രിയ ഉള്ളതിനാൽ ഇനി ബ്ലസ്സി വിചാരിച്ചാലും "പ്രസവ രംഗം" കണ്ണാൽ കാണാനാവുമെന്ന് തോന്നുന്നില്ല..

  ReplyDelete
 15. പ്രസവിക്കുന്ന ശ്വേതക്കും, ക്യാമറയില്‍ പകര്‍ത്തിയ സംവിധായകന്‍ ബ്ലെസ്സിക്കും, ശ്വേതയുടെ ഭര്‍ത്താവിനും യാതൊരു ബുദ്ധിമുട്ടും ഇല്ല. പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്താണ് കുഴപ്പം? സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു സിനിമ പ്രദര്‍ശിപ്പില്ല എന്ന് പറയാന്‍ ലിബര്‍ട്ടി ബഷീറിന് എന്താണ് അധികാരം? ഷക്കീലചിത്രങ്ങളുടെ ചാകരയായിരുന്നു ഒരിടക്കാലത്ത് മലയാള സിനിമാ തീയേറ്ററുകളില്‍. ആളേ കൂട്ടാന്‍ പിന്നെ അതിന്റെ ഇടയിലൂടെ കുറെ സെന്‍സര്‍ ചെയ്യാത്ത സാധനങ്ങളും കയറ്റിവിട്ടു തീയേറ്റര്‍ ഉടമകള്‍ പണം ഉണ്ടാക്കി. അന്നൊക്കെ ഇദ്ദേഹം പടം സിനിമ ഫീല്‍ഡില്‍ സജീവവുമായിരുന്നു. ആ സമയത്ത് ഒന്നും എന്തെ സാദാചാര ബോധം ഉണര്‍ന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്പ് ഐ.വി ശശി സംവിധാനം ചെയ്ത "അവളുടെ രാവുകള്‍" ഇപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ റീമേക്ക് ചെയ്യുന്നു വാര്‍ത്ത‍ കേട്ടു. എടുത്ത സിനിമകള്‍ എല്ലാം പൊട്ടി പൊളിഞ്ഞപ്പോള്‍ അവസാനം പ്രേക്ഷരെ കുളിരണിയിക്കാന്‍ ഇതുപോലെ അടവുകലുമായി ഇറങ്ങുന്ന ലിബര്‍ട്ടി ബഷീര്‍ ആണ് ബ്ലെസ്സിയെ സദാചാരം പഠിപ്പിക്കാന്‍ വരുന്നത്. ഇതുപോലെയുള്ള സിനിമ സംഘടനകളെ ഒന്നും വക വെക്കാതെ മികച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ എടുത്ത ഒരു സംവിധായകനോട് കലിപ്പ് തീര്‍ക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ് ഈ കളിമണ്ണ്‍ വിവാദത്തിനു പിന്നില്‍..

  ReplyDelete
  Replies
  1. അടങ്ങു കൊണ്ടോട്ടി അടങ്ങു ...... ലിബെര്ടി ബഷീരിലും വള്ളിക്കുന്ന് ബഷീരിലും കോമ്മണ്‍ ആയി ബഷീര്‍ ഉള്ളതോണ്ട് മൂപ്പെരു ഒന്ന് വിസില്‍ അടിച്ചു പോയതാ

   Delete
  2. >> പ്രസവിക്കുന്ന ശ്വേതക്കും, ക്യാമറയില്‍ പകര്‍ത്തിയ സംവിധായകന്‍ ബ്ലെസ്സിക്കും, ശ്വേതയുടെ ഭര്‍ത്താവിനും യാതൊരു ബുദ്ധിമുട്ടും ഇല്ല. പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്താണ് കുഴപ്പം? << വളരെ വിചിത്രമായൊരു വാദമാണിത്‌. ഈ മാനദണ്ഡം വെച്ചു നോക്കിയാല്‍ സമൂഹത്തില്‍ എന്തിനെയാണ് നമുക്ക് വിമര്‍ശിക്കാന്‍ പറ്റുക. ഭാര്യയും ഭര്‍ത്താവും നടുറോട്ടില്‍ വെച്ചു 'കാര്യം' സാധിച്ചാല്‍ അതിനെ വിമര്‍ശിക്കാന്‍ പറ്റുമോ? അവര്‍ക്ക് രണ്ടുപേര്‍ക്കും സമ്മതമെങ്കില്‍ പിന്നെ ഹേ നിങ്ങള്‍ക്കെന്താണ് പ്രശ്നം എന്ന് ചോദിച്ചു കൂടെ?. ഈ ബ്ലോഗില്‍ ഞാന്‍ പുളിച്ച തെറി എഴുതി വെച്ചിട്ട് എനിക്കും ഗൂഗിളിനും പ്രശ്നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്നം എന്ന് ചോദിച്ചു കൂടെ?. സിനിമ ഒരു പബ്ലിക് പ്രോപര്‍ട്ടിയാണ്. ഒരു സാംസ്കാരിക ഉത്പന്നമാണ്. അപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവും. ബ്ലെസ്സിയെപ്പോലൊരു കഴിവ് തെളിയിച്ച സംവിധായകന് സിനിമ വിജയിപ്പിക്കാന്‍ ഇത്തരമൊരു നാലാംകിട പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് ഇവിടെ പറയാന്‍ ശ്രമിച്ചത്. പിന്നെ സെന്‍സര്‍ ബോര്‍ഡിന്റെ കാര്യം. അതവര്‍ തീരുമാനിക്കട്ടെ. (കാശും സ്വാധീനവും ഉണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡല്ല, സുപ്രീം കോടതി ലൈസന്‍സ് കൊടുക്കും :)

   Delete
  3. ആകെ കണ്‍ഫൂസനായല്ലോ...ബഷീര്‍ ...ബഷീര്‍...അല്ല ബഷീര്‍ക്ക ങ്ങളാണോ ആ ലിബര്‍ട്ടി ബഷീര്‍!! ബഷീര്‍ നോട്ട് ദിസ് ബഷീര്‍ ഐ മീന്‍ ലിബര്‍ട്ടി ബഷീര്‍ ഷക്കീലാത്തന്റെ ഡാഷുകളൊക്കെ കാണിച്ച് എന്ന് കരുതി എല്ലാകാലത്തും അത് കാണിക്കണമെന്നില്ലല്ലോ? പേറും നോവും എന്ന് പറഞ്ഞ് വാളെടുക്കാനായിട്ടില്ല എന്നാണ് തോന്നുന്നത്!! യൂനുസ് പറഞ്ഞപോലെ സംഗതി ഇറങ്ങട്ടേ...!! ഒരാള്‍ ഒരുകാലത്ത് ഡാഷുകളൊക്കെ കാണിച്ചു എന്ന് കരുതി ഇനി കാണിക്കാന്‍ പാടില്ല എന്ന് പറയുമ്പൊള്‍ നിങ്ങള്‍ കാണിച്ചേ തീരൂ എന്ന് വാശി പിടിക്കണോ ശ്രീജി!!! ലിബര്‍ട്ടി ബഷീറിനു മാനസാന്തരം സംഭവിച്ച് ബഷീര്‍ മുസ്ല്യാരായിട്ടില്ല എന്നാരു കണ്ടു ;)

   Delete
  4. സ്ത്രീകളുടെ മേലുള്ള കടന്നാക്രമണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രം..ഇനി ഈ ചിത്രം കാണാന് പോകുന്നവര് ചിത്രത്തിന്റെ കഥയെ കുറിച്ചറിഞ്ഞിട്ടോ...പാട്ടുകളെ കുറിച്ചറിഞ്ഞിട്ടോ ആയിരിക്കില്ല....ശ്വേത എന്ന നടിയുടെ നഗന ശാസ്ത്രം അതറിയാനുള്ള പരുഷ വര്ഗ്ഗത്തിന്റെ ഒരു തരം ചൊറിച്ചില്...
   കാണിച്ചില്ലെങ്കില് പുളിച്ച തെറിയും ബ്ലെസിക്കെതിരെ ഉണ്ടാവും എന്നുറപ്പായി...
   ഇനി ശ്വേത എന്ന നടി...കേരള സംസ്കാരത്തെ പിച്ചിചീന്തിയ പ്രസ്ഥാവനകളിറക്കിയ മഹതിയാണ്...

   Delete
  5. ആ സിനിമയുടെ ഒരു ഫ്രെയിം പോലും കാണാതെ അതിനെക്കുറിച്ച് വിമര്‍ശിക്കുന്നത് അപക്വവും മോശവുമാണ്. അതിന്‍െറ കലാമൂല്യത്തെ കുറിച്ചോ പ്രമേയത്തെ കുറിച്ചോ ഇപ്പോള്‍ വിധിക്കേണ്ടതില്ല. മാതൃത്വം, സ്ത്രീത്വം എന്നിവയെ കുറിച്ച് ഒരു കലാകാരന്‍െറ കാഴ്ചപ്പാട് എന്താണെന്ന് സൃഷ്ടി കണ്ട ശേഷമാണ് വിലയിരുത്തേണ്ടത്. എന്തിനെയും കുപ്രസിദ്ധിക്കുള്ള കാട്ടിക്കൂട്ടലായി കാണാതെ സൃഷ്ടി പുറത്തുവരും വരെ കാത്തിരിക്കാനുള്ള ക്ഷമയാണ് കാട്ടേണ്ടത്...!!

   മിസ്റ്റര്‍ ബഷീര്‍ വള്ളിക്കുന്ന്...എന്റെ അറിവില്‍ താങ്കള്‍ അല്പം നിലവാരമുള്ള ഒരു എഴുത്ത് കാരനാണ് എന്നാണ് ..! താങ്കള്‍ടെ ബ്ലോഗ്‌ ഉം ഞാന്‍ വായിക്കാറുണ്ട്... പക്ഷെ , ചീപ് പബ്ലിസിറ്റി ക്ക് വേണ്ടി ഇതുപോലുള്ള വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ കാണുമ്പോള്‍ താങ്കള്‍ നഷ്ട്ടപ്പെടുതുന്നത് താങ്കള്‍ ഉണ്ടാക്കിയെടുത്ത ഒരു നല്ല പേരാണ് എന്ന് മറക്കാതിരിക്കുക ..!!

   Delete
  6. നല്ല കമെന്റ് ...ആ പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ നിരൂപനക്കാരെ കൊണ്ട് ഇരിക്കപ്പോരുതി ഇല്ല ,ബ്ലെസി തന്നെ ഇതിനു മറുപടിയും പറഞ്ഞതയിരുന്നല്ലോ ...ഏത് കാണിക്കാം എങ്ങനെ ചിത്രം എടുക്കാം എന്ന് നന്നായി അറിയുന്ന കൈ അടക്കം ഉള്ള ആളാണ് അദ്ദേഹം ..അവശ്യമില്ലാത്ത ചര്‍ച്ചകള്‍ ,ചിലപ്പോള്‍ ഒരു ചെറിയ കൃമികടി കൊണ്ട് നടത്തുന്നത് ആണ് എന്ന് തോന്നുന്നു ...തീര്‍ത്തും വല്ഗര്‍ അയ പടങ്ങള്‍ കുറെ നമ്മുടെ നാട്ടില്‍ ഇറങ്ങിയിട്ടുണ്ട് ,കൂതറ സംവിധായകരുടെ ..അന്നൊന്നും ഈ പ്രധാന പയ്യന്‍സിന്റെ പ്രതികരണ ശേഷി എവിടാരുന്നു ആവൊ ?

   Delete
 16. പണത്തിനു വേണ്ടി എന്തിനും തയാറായി കുറെ സംവിദായകരും നടിമാരും! ഇത് വിജയിച്ചാല്‍ അടുത്ത പടതില്‍ ഇതിനും വലിയ സ്വകാര്യ കരിയങ്ങള്‍ ലൈവ് ആയിട്ടു ഇവറ്റകള്‍ ‍ കാണിക്കാന്‍ തുടങ്ങും.

  ReplyDelete
 17. ബഷീര്‍ മാഷേ, ഇത് നെഗറ്റിവ്‌ മീനിങ്ങില്‍ പറഞ്ഞതാണെന്ന് കരുതട്ടെ. അല്ലാതെ ഇത്രയും വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കാന്‍ കോമണ്‍ സെന്‍സ് ഉള്ളവര്‍ക്ക് പറ്റില്ല.

  ReplyDelete
  Replies
  1. ഇക്കായുടെ എല്ലാ ബ്ളോഗും വായിച്ചിട്ടുള്ള ഒരാള്‍ നിലക്ക് എനിക്കും അങ്ങനെ ആണ് തോന്നുന്നത്.
   ഇക്കയെ പോലെ ഉള്ള പോലുള്ള ഒരാള്‍ ഇത്ര ബാലിശമായി ചിന്തിക്കുമോ?
   -ശ്രീജിത്ത്‌

   Delete
 18. parayathe Vayya basheerkka... aruboran article...oru 'crime' nilavaaram...I didt xpt dis frm you

  ReplyDelete
 19. ഇറങ്ങാത്ത ഒരു സിനിമയെപ്പറ്റി ഇത്രയധികം വിവാദങ്ങളുടെ ആവശ്യമുണ്ടോ?

  ആ സിനിമ കാണാതെ, ആ സിനിമയില്‍ പ്രസവ രംഗം എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് കാണാതെ അതിനെ ഇങ്ങനെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല.
  സിനിമ തിയേറ്റര്‍ ലേബര്‍ റൂമാക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്നവര്‍, മുന്‍പ് എത്രയോ തവണ തിയേറ്റര്‍ കിടപ്പറകളും കുളിമുറികളും ആക്കിയിട്ടുണ്ട് എന്ന് മറക്കാതിരിക്കുക.

  ReplyDelete
 20. ഇവിടെ എഴുതിയ ചില കമെന്റുകള്‍, അത്രകാര്‍ക്ക് രോഗം വേറെയാണ് ,ഈ ആളുകള്‍ സ്വന്തം ഭാര്യയുടെ പ്രസവം ഷൂട്ട്‌ ചെയ്യാന്‍ അനുവതിക്കുമോ ??
  കാമ വെറിയന്മാര്‍...............

  ReplyDelete
  Replies
  1. mashe, ee prasavam shoot cheyuka enu parayumbam kochu purathottu varunatho, swokariya sthalgal shoot cheyukoye ala.
   thankal 3 idiots film kanditundo? alenkil athintey tamil remake? athil randum prasava scene und, athu pole ee padavum kannikulu. marichu chidikunvarku annu ivide sherikum prashanam.

   -Peace

   Delete
 21. how dare you to use my photo here without my permission? i will sue in court... you are going to pay for this shetha menone

  ReplyDelete
  Replies
  1. nite dayiryam samathichirikunu...


   yenaalum ente Anonymouseeeeeeeeeee

   Delete
 22. പോസ്റ്റിന്റെ ഉദേശം മനസിലായില്ല. കയ്യടിയും വിസിലടിയും കിട്ടാന്‍ വേണ്ടി മാത്രം ആകുമോ..?

  ReplyDelete
 23. ശ്വേത മേനോന്റെ പ്രസവരംഗം ചിത്രീകരിച്ച സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുനത്തില്‍ എതിര്‍പ്പ് ...
  ഇതില്‍ ആരുടെയെങ്കിലും എവിടെയെങ്കിലും പ്രശ്നം ഉടകുനുണ്ടകില്‍ ഈ സിനിമ കാണാതെ സഹകരികുക...

  ReplyDelete
 24. ഇന്ന് പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചു, നാളെ പ്രസവികാനുണ്ടായ കാരണംകൂടി ചിത്രീകരിക്കാന്‍ ഈ നടി മടിക്കില്ല...

  ReplyDelete
 25. കാഴ്ച , തന്മാത്ര എന്നീ രണ്ടു സിനിമകള്‍ അല്ലാതെ ബ്ലെസ്സിയുടെ ഏതു സിനിമയാണ് നിലവാരമുള്ളത് ? . പളുങ്കും ഭ്രമരവും അറു ബോറന്‍. പളുങ്കില്‍ എന്താണുള്ളതെന്നു എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. . തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കര കയറാന്‍ അദ്ദേഹം ശ്വേത മേനോന്റെ പ്രസവ രംഗം അടുത്ത സിനിമയ്ക്ക് വേണ്ടി ഷൂട്ട്‌ ചെയ്ത വാര്‍ത്ത കേട്ട് അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും പോയി. ഒരു സിനിമയില്‍ ഒറിജിനാലിറ്റിക്ക് വേണ്ടി യാണത് ചെയ്തതെങ്കില്‍ ഒരു മരണ സീന്‍ ഒറിജിനാലിറ്റിക്ക് വേണ്ടി ഒരാള്‍ മരിക്കുന്നത് ഷൂട്ട്‌ ചെയ്യേണ്ടി വരുമല്ലോ.ഷക്കീല സിനിമയുടെ സംവിധായകനും ഇയാളും തമ്മില്‍ എന്താണ് വ്യത്യാസം .? സാമ്പത്തിക വിജയത്തിന് എന്ത് തോന്ന്യാസവും കാണിച്ചാല്‍ ഉല്ബുദ്ധ സമൂഹം പ്രതികരിക്കും. ബ്ലസ്സി താങ്കളെയോര്‍ത്തു ഞങ്ങള്‍ ലജ്ജിക്കുന്നു .

  ReplyDelete
  Replies
  1. കാഴ്ചയിലും തന്മാത്രയിലും താങ്കള്‍ കണ്ടതും ഭ്രമരത്തില് കാണാത്തതുമായ എന്തു നിലവാരമാണ് ഉദ്ദേശിക്കുന്നത്. കുറ്റിയറ്റുപോകാത്ത കഥയും കാമ്പും ഉള്ള നല്ല സിനിമ കാണിക്കാന് ബ്ലെസ്സിയെപ്പോലെ ചിലരേ ഇനി ബാക്കിയുള്ളൂ എന്ന് ഓര്ക്കണം

   Delete
 26. നടിയുടെ പ്രസവം ഒലക്കേടെമൂട്. ഈ സിനിമയും കൂടി റിലീസ് ആയാല്‍ കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം ഒഴിഞ്ഞു കിട്ടും .മുന്‍പ് ഐശ്വര്യ റായിയുടെയായിരുന്നു

  ReplyDelete
 27. സെന്‍സര്‍ ബോര്‍ഡിന്റെ സെന്‍സറിംഗ് വരുന്നതിനു മുന്‍പ് എന്തിനാ ഈ കോലാഹലം എന്ന് മനസ്സിലാകുന്നില്ല. പ്രസവം കാണുവാനായി തീയറ്ററിലേക്ക് ജനം ഇരച്ചു കയറുമോ...? അതും ഇന്റര്‍ നെറ്റിന്റെ തുറന്നിട്ട ജാലകത്തിലൂടെ സകലതും തുറന്നു കിടക്കുന്ന ഇക്കാലത്ത്.കാഴ്ചക്ക്‌ അത്ര കുളിരേകുന്ന സംഭവം ഒന്നും അല്ല ഭൂമിയിലേക്ക്‌ ഒരു പ്രജ വരുന്നതെന്ന് ഏതു പൊട്ടനും അറിയാം.സിനിമ വരട്ടെ. സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്ക്‌ നോക്കാം. നന്നല്ല എങ്കില്‍ ജനം ബഹിഷ്കരിച്ചോളും. ശ്വേതയോ മറ്റേതു നടിയോ ഇതോ ഇതിനപ്പുറമോ അഭിനയിക്കട്ടെ ബ്ലെസ്സിയോ മറ്റേതു സംവിധായകനോ അതെല്ലാം സംവിധാനം ചെയ്യട്ടെ. ചിത്രം ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തുന്നതിനു മുന്‍പ്‌ സെന്‍സര്‍ ബോര്‍ഡ്‌ എന്ന സംവിധാനം ഉള്ളപ്പോള്‍ എന്തിനു വെറുതെ ഈ കോലാഹലങ്ങള്‍...? ശ്വേത കുഞ്ഞുമായി അവാര്‍ഡ് ദാനത്തിനു വന്നത് മഹാ അപരാധമായി പറഞ്ഞ ബഹുമാനപ്പെട്ട സ്പീക്കര്‍ കാര്‍ത്തികേയനും ഇനിയും ഇഷ്ടമുള്ളത് പറയട്ടെ. സിനിമ ശരിയായില്ലെങ്കില്‍ നമ്മള്‍ കാഴ്ചക്കാര്‍ക്ക് പറയാം. അത് വരെ ഒന്ന് ക്ഷമീ...

  ReplyDelete
  Replies
  1. അഷ്‌റഫ്‌ ജിദ്ദNovember 25, 2012 at 10:38 PM

   സെന്‍സര്‍ ബോര്‍ഡില്‍ സെന്സുണ്ട്ന്നു കരുതി അവിടിരിക്കുന്നോര്‍ക്ക് സെന്സുണ്ടാവനമെന്നു വാശി പിടിക്കരുത് [സന്തോഷ്‌ പണ്ടിട്ജിയോടു കടപ്പാട്]

   Delete
 28. ഏന്തൊക്കെ പറഞ്ഞാലും കാണാള്ളതൊക്കെ കാണാള്ളോല് കണ്ടുകഴിഞ്ഞു..
  ഞ്ഞി ബാക്കിള്ളോലുംങ്കൂടി കാണട്ടേന്ന്..

  ReplyDelete
 29. നോര്‍ത്ത് ഇന്ത്യയില്‍ പല സിനിമകളും ഇറങ്ങാന്‍ പോകുന്ന സമയത്ത് അതിന്റെ മാര്‍ക്കറ്റിംഗ് ആളുകള്‍ കയ്യില്‍ നിന്നും കാശ് ഇറക്കി വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പക്ഷെ സിനിമ ഇറങ്ങുമ്പോള്‍ വിവാദങ്ങള്‍ വിവാദങ്ങളുടെ വഴിക്ക് പോകും ആര്‍ക്കും പിന്നീട് പരാതി ഇല്ല. അതായത് ആ വിവാദങ്ങള്‍ സിനിമയുടെ പബ്ലിസിറ്റി കൂട്ടാന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഉണ്ടാക്കുന്നത്‌ ആണെന്നാണ്‌ എന്റെ അഭിപ്രായം.. ആ ഒരു തന്ത്രം ആണ് ബ്ലസ്സി ഇവിടെ പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ ഈ സിനിമ ആദ്യം കാണാന്‍ കയറും എന്നതാണ് ഈ രീതിയില്‍ ഉള്ള മാര്‍ക്കറ്റിങ്ങിന്റെ പ്രത്യേകത. ഈ അടുത്ത കാലത്ത് തന്നെ ഇങ്ങനെ ഒരു പരീക്ഷണം നടന്നിരുന്നു. സിനിമ ഏതെന്നു അല്ലെ? Dam 999 - മുല്ലപ്പെരിയാര്‍ ഇപ്പം പൊട്ടി തകരും എന്നായിരുന്നു പ്രചരണം. എന്തൊക്കെ ആയിരുന്നു? മലപ്പുറം കത്തി..... അവസാനം പവനായി ശവമായി. പിന്നെ വാണിജ്യ സിനിമകള്‍ പിടിക്കുന്നത്‌ പണം ഉണ്ടാക്കാന്‍ വേണ്ടി തന്നെ ആണ്. പ്രസവം അത്ര ആഭാസത്തരം ഒന്നും അല്ല, കാഴ്ചക്ക് അറ്റം സുഖം തരുന്നതും അല്ല. അങ്ങനെ ആഭാസത്തരം വല്ലതും ഉണ്ടെങ്കില് നോക്കാന്‍‍ സെന്‍സര്‍ ബോര്‍ഡ്‌ ഉണ്ടല്ലോ? വിമര്‍ശകരെ സംബന്ധിച്ച് നോക്കിയാല്‍ നമ്മുടെ നാടിന്റെ സ്ത്രീത്വത്തിനു യോജിക്കാത്ത എത്രയോ ആഭാസത്തരങ്ങള്‍ ശ്വേത സിനിമയില്‍ കാണിച്ചിരിക്കുന്നു? അതിനു വിമര്‍ശനം ഒന്നും ഇല്ലേ? എന്തായാലും ഞാന്‍ ഈ സിനിമയെ വിമര്‍ശിക്കുന്നില്ല. കണ്ടിട്ട് തീരുമാനിക്കാം.

  ReplyDelete
 30. one of the dumbest posts by Vallikkunnu :(

  ReplyDelete
 31. ശ്വേതാ മേനോന്‍ ആയോണ്ട് ഞാന്‍ ക്ഷമിച്ചു , നിത്യ ദാസിന്‍റിയോ സംവൃത സുനിലിന്‍റിയോ മറ്റോ പ്രസവ വാര്‍ഡില്‍ ബ്ലെസി കേറിയാ എന്‍റെ സൊഫാവം മാറിയേനെ ....

  ReplyDelete
  Replies
  1. ചിരിപ്പിച്ചു കൊല്ലല്ലേ അനോണീ

   Delete
 32. മലയാളികളുടെ പ്രശ്നമാണിത് . കാള പെട്ടെന്ന് കേട്ടാല്‍ ഉടന്‍ തന്നെ അതിനെ കെട്ടിക്കാന്‍ ചെറുക്കനെ അന്വേഷിക്കും . ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന പ്രസവ രംഗം ചിത്രത്തില്‍ എങ്ങനെ ഉപയോഗിക്കും എന്ന് ആര്‍ക്കും അറിയില്ല അത്, ഏതു സാഹചര്യത്തില്‍ ആയിരിക്കും എന്നും അറിയില്ല. പോട്ടെ അത് ചിത്രത്തില്‍ കാണിക്കുന്നുണ്ടോ എന്ന് തന്നെ അറിയില്ല. ചിലപ്പോള്‍, പ്രസവസമയത്തെ അമ്മയുടെ മുഖഭാവം മാത്രം ആയിക്കൂടെ ചെയ്തിരിക്കുക ? അതും അറിയില്ല ..ഒരു ചിത്രം ഇറങ്ങി കഴിഞ്ഞു പോരെ അതിനെ വിമര്‍ശിക്കാന്‍ ? അല്ലെങ്കില്‍ ഇങ്ങനെ ആയിരിക്കും ആ ചിത്രം എന്ന് പറഞ്ഞു പടം ഇറങ്ങും മുന്‍പേ കൊലവിളി തുടങ്ങേണ്ട കാര്യമുണ്ടോ ?

  ഇവിടെ ഒരുപാടു പടങ്ങള്‍ പണ്ട് ഇറങ്ങിയിട്ടുണ്ട്. അതിലൊക്കെ ഒരുപാട് സീനുകളും ( സെന്‍സര്‍ ബോര്‍ഡ്‌ അറിഞ്ഞും അറിയാതെയും ഒക്കെ ) വന്നിട്ടുണ്ട് . അന്നൊന്നും ഇല്ലാത്ത ( കപട ) സാംസ്കാരിക ബോധം ഇപ്പൊ എന്തിനാണ് ?

  ബ്ലസ്സി സാമാന്യം നല്ല ച്ത്രങ്ങള്‍ എടുത്ത ഒരു സംവിധായകനാണ് . അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടു എന്ന് കരുതി ഒരു തറവേല കാട്ടി ചിത്രം ഹിറ്റ്‌ ആക്കും എന്ന് എനിക്ക് തോന്നുന്നില്ല. ചിത്രങ്ങള്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും സ്വാഭാവികമാണ്. നല്ല ചിത്രങ്ങള്‍ എത്രയോ പരാജയപ്പെട്ടിരിക്കുന്നു . ഇന്ന് ജനം വാഴ്ത്തുന്ന ഭരതന്,‍ പത്മരാജന്‍, കെ. ജി . ജോ രജ് ചിത്രങ്ങള്‍ എത്രയോ പൊളിഞ്ഞിരിക്കുന്നു .

  ശ്രീജിത്തിനോട് ചോദിച്ചതിനു ബഷീര്‍ ഭായിക്ക് ഒരു മറുപടി ..നടുറോഡില്‍ കാര്യം നടക്കുന്നത് പോലാണോ സിനിമ ? അവിടെ ഇഷ്ട്ടമുള്ളവര്‍ പോയി കണ്ടാല്‍ പോരെ ? ഈ ചിത്രത്തില്‍ ഇന്നത്‌ ഉണ്ട് എന്ന് അറിഞ്ഞു കൊണ്ട് കാണുന്നതും നടുറോഡില്‍ കാണാന്‍ നിര്‍ബന്ധി തനാകുന്നതും തമ്മില്‍ ഒരുപാടു വ്യത്യാസം ഉണ്ട് മാഷെ.

  മലയാളി = കപട സദാചാരം എന്നെ പറയാനുള്ളൂ .

  ReplyDelete
  Replies
  1. >> നടുറോഡില്‍ കാര്യം നടക്കുന്നത് പോലാണോ സിനിമ ? അവിടെ ഇഷ്ട്ടമുള്ളവര്‍ പോയി കണ്ടാല്‍ പോരെ ? <<

   അല്ലേ, അല്ല.. നടുറോട്ടില്‍ നടക്കുന്നതിനേക്കാള്‍ അപകടമാണ് അത് സിനിമയില്‍ വരുന്നത്. കാരണം രണ്ടു ദിവസം കഴിഞ്ഞാല്‍ അത് എത്തുന്നത് നമ്മുടെ തന്നെ സ്വീകരണ മുറിയിലാണ്. 'വില്ലേജില്‍' ആയതുകൊണ്ടാണോ കാലം മാറുന്നത് അറിയാത്തത് :)

   Delete
 33. "ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്"
  എന്തോന്നിത് ..??


  ബ്ലസി എന്ത് ചിത്രീകരിച്ചു എന്നോ എങ്ങനെ ചിതീകരിച്ചു എന്നോ അറിയാതെ ചുമ്മാ കേറി പോക്രിത്തരം എഴുതരുത്.
  ഇതു എന്തൊന്ന മാഷെ ...

  എല്ലാര്ക്കും ഒരു സഹിഷ്ണുതാ മനോഭാവം എല്ലാം ആവാം.

  ReplyDelete
 34. കുറെ ഞരമ്പ്‌ രോഗികള്‍ ഇത് അങ്ങ് മിണ്ടാതെ ഡൌണ്‍ലോഡ് ചെയ്തെക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാ ഇങ്ങു ഗള്‍ഫില് ബഷീര്‍ സാഹിബിന്റെ ഇടിത്തീ പോലെ കുത്തിക്കയറുന്ന വാചകങ്ങള്‍. കലക്കി...ഏതായാലും ഇതെല്ലാം എഴുതിക്കൂട്ടാന്‍ ഈ ബഷീര്‍ സാഹിബിനു എവിടെന്നാണ് സമയം...!

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. ദുബായില്‍ ഉള്ള എന്റെ ഒരു സുഹുര്‍ത്ത് ഭാര്യയുടെ പ്രസവം അടുത്തപ്പോള്‍
  (ഈ ദുബായിലൊക്കെ അത് കൂട്ടിരിക്കാന്‍ സമ്മതിക്കും പ്രസവിക്കുമ്പോള്‍..). ഇപ്പോള്‍ നാട്ടിലും ഉണ്ട് കേട്ടാ )ലേബര്‍ റൂമില്‍ ഡോക്റ്റര്‍ പിടിച്ചിരുത്തി ..പുള്ളി സ്വന്തം അമ്മയുടെ അടുത്തു അല്പം പിണങ്ങി വന്ന ആള്‍ ആണ് ..മിണ്ടാട്ടം ഇല്ലായിരുന്നു ഈ പ്രസവം കണ്ടതിന്റെ പിറ്റേന്ന് പുള്ളി നാട്ടിലേക്കു പോയി ..എന്തിനാന്നോ അമ്മയോട് മാപ്പ് പറഞ്ഞു പിണക്കം തീര്‍ക്കാന്‍ അവന്‍ പറഞ്ഞത് ഇത്രേം സഹിച്ചു പ്രസവിച്ച അമ്മയെ എങ്ങനെ നോവിക്കാന്‍ മനസ്സ് വരും എന്നാണു...അത് പോലെ സ്ത്രീകളോട് അമ്മയോട് ബഹുമാനം ഇല്ലാത്ത വര്‍ഗങ്ങള്‍ക്ക് ഇത് കണ്ടു എങ്കിലും മാനസാന്തരം വന്നാലോ ഏതു? അതെന്നെ ...

  ReplyDelete
 37. അവളുടെ രവുക്കള്‍ മുതല്‍ ഇങ്ങു ഷക്കില പടം വരെ തലയില്‍ മുണ്ടിട്ടു കാണുന്ന ആളുകള്‍ ആണ് ഇവിടെ സാധാചാര പ്രസംഗം നടത്തുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ഏല്ലാര്‍ക്കും ഉണ്ട്. താല്പര്യം ഇല്ലാത്തവര്‍ അത് കാണേണ്ട എന്ന് വയ്ക്കുക. ആലുവയില്‍ സ്വന്തം അച്ഛന്‍ മോളെ പിഡിപിച്ച് വിറ്റപോള്‍ പോലും പ്രതികരികഞ്ഞ കാര്‍ത്തികേയന്‍ സാറിന് ഈ വിഷയത്തില്‍ എന്താണ് ഇത്ര വിഷമം, ഫ്രീ ആയി പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി മാത്രം, സമുഹത്തില്‍ നടക്കുന്ന സ്ത്രിവിഷയങ്ങളില്‍ ഇടപെടാതെ സിനിമയില്‍ കാണിച്ചതിന് പിറക്കെ പോവുന്നു..കഷ്ട്ടം ! എന്തിനു ഏറെ നിയമസഭയില്‍ വനിതാ ഗാര്‍ഡിനെകയറി പിടിച്ചു... പിടിച്ചത് ഏവിടെ ആണ് എന്ന് തന്‍ കണ്ടു എന്ന് പരസ്യം ആയി പി സി ജോര്‍ജ് പറഞ്ഞതിന് ഏതിരെ ഒരു രുളിംഗ് കൊടുക്കാന്‍ മുട്ടിടിച്ച മാഹന്‍ ആണ് ബഹുമാനപെട്ട സ്പിക്കര്‍ , ആ ഗോവിന്ദ ചാമി പിഡിപിച്ചു ക്രുരമായി കൊന്ന സൌമ്യയുടെ വിട്ടുകര്‍ക്ക് ഒരു സഹായം ഏത്തിക്കാന്‍ 6 മാസം ഏടുത്ത സര്‍ക്കാരിനെ പ്രശംസിക്കുന്നg karthikeyanu എന്ത് യോഗ്യത അന്ന് ഇത് പറയാന്‍. മനപുര്‍വ്വം ജനശ്രദ്ധ തിരിച്ചു വിടില്‍ അന്ന് ഇവിടെ നടകുനത്, ! ഇവിടെ 20f കോട്ടയം എന്നാ സിനിമ വന്നു ട്രിവണ്ട്രും ലോഡ്ജു ഇങ്ങനെ ഏത്ര സിനിമ വന്നു അതില്‍ ഒന്നും വിഷമം ഇല്ലാത്തവര്‍ക്ക് ഇതില്‍ എന്ത് പ്രശനം. അല്ലെങ്കില്‍ ഒരു സിന്‍ ഏങ്കില്ലും ഈ ഏഴുതിയതും പറഞ്ഞതും അയ ആളുകള്‍ കണ്ടുവോ? ഈ ബ്ലെസി സിനിമ.ഭരതനും പദ്മരജനും കാണിച്ചാല്‍ ക്ലാസ്സിക്‌ ബ്ലെസി കാണിച്ചാല്‍ ബ്ലൂസി ...ഞാന്‍ വിയോജിക്കുന്നു ശ്രി ബഷീര്‍ വള്ളികുന്നു....

  ReplyDelete
  Replies
  1. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് തിരുത്താന്‍ കഴിയില്ല മോനേ ദിനേശാ,, കബരോംകി ചിന്തകി ജൊ കബി നഹി ബ്ലൂ ഹൊ ജാത്തി ഹെ എന്ന് പണ്ടൊരു മഹാന്‍ പറഞ്ഞത് ഒര്‍മയില്ലേ ...

   Delete
 38. തലക്കെട്ട്‌ തകര്‍ത്തു.
  ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്

  മ്യാവൂ അതിലേറെ തകര്‍ത്തു.
  മ്യാവൂ: യൂറോപ്പേ, ജസ്റ്റ്‌ വെയിറ്റ്.. ദാ ഞങ്ങളെത്തി !!

  ReplyDelete
 39. കപടസദാചാരപോസ്റ്റ്. ആ സിനിമയില്‍ എന്താണു പറയുന്നത് അല്ലെങ്കില്‍ കാണിക്കുന്നത് എന്ന്‍ കണ്ടിട്ടുപോരേ ഹാലിളകുന്നത്. മുറിബീഡി വലിക്കുന്നതുപോലും കത്രികവച്ചു മുറിച്ചു നീക്കുന്ന സെന്‍സര്‍ ഏമാമ്മാരുള്ളയിടത്താണിനി പെറുന്നതിന്റെ ലൈവ് കാട്ടാന്‍ പോകുന്നത്. കാണിച്ചതുതന്നെ. ചുമ്മാ ആരെയെങ്കിലുമൊക്കെ ഇച്ചിരി തെറീം വിളിച്ചിരിക്കുവാന്‍ മുട്ടി നടന്നോര്‍ക്കൊക്കെ ചാകര തന്നെയീ പുറത്തു കാണിക്കാത്ത പ്രസവം..

  ReplyDelete
 40. സിനിമ നടികള്‍ നാല്പത്തിരണ്ട് വയസ്സ് കഴിഞ്ഞ ശേഷമേ പ്രസവിക്കാന്‍ പാടുള്ളൂ എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതല്ല, ബോളിവുഡ് നിര്‍മാതാക്കള്‍ ഉണ്ടാക്കിയതാണ്. ingane oru niyamam sharikum undo basheerika?

  ReplyDelete
 41. ശ്വേത അടുത്ത പ്രസവം മനോരമ ചാനലില്‍ ലൈവ് ആക്കി കൊടുക്കാന്‍ പോകണൂന്ന് ആരോ പറയണ കേട്ടു. ശരിയാണോ ആവോ?

  ReplyDelete
 42. (കാശും സ്വാധീനവും ഉണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡല്ല, സുപ്രീം കോടതി ലൈസന്‍സ് കൊടുക്കും :)

  വള്ളിക്കുന്നെ ഇത് കുറച്ചു അധികമായിപ്പോയോ എന്നൊരു സംശയം

  ReplyDelete
  Replies
  1. തമാശയായി പറഞ്ഞതാണ്. സ്മൈലി കണ്ടില്ലേ.. കോടതിയക്‌ഷ്യം ആക്കല്ലേ.

   Delete
 43. പടച്ചോന്‍ കാക്കട്ടെ

  ReplyDelete
 44. Blessy athu enganeyanu picture cheythirikkunnathu ennu nammal aarum kandillallo... kanunnathinu munpu vilayiruthanamayirunno.... thanmathrayil mohanlaline nude aayi kanichathu kathayumayi ethratholam chernnu ninnu ennu nammal kandathalle.......

  ReplyDelete
 45. ഏതായാലും ബഷീറേ താന്‍ ഇത് പോലത്തെ വല്ലതും എഴുതിയാല്‍ മതി ആളുകളുടെ കയ്യടിയും ലൈക്കും കിട്ടും തനിക്കെ സന്തോഷമാകുകയും ചെയ്യും ,, ദയവ് മത കാര്യങ്ങളൊക്കെ എഴുതി പുതിയ ഫത നിര്‍മിച്ച് കൊടുക്കരുത് അതൊക്കെ നോക്കാന്‍ ബുദ്ദിയുള്ള ആള്‍ക്കര്‍ വേറെ ഉണ്ട് .. ഇതൊരു അപേക്ഷയാണ്‍

  ReplyDelete
 46. പ്രസവ മുറിയില്‍ കാമറമാനും ലൈറ്റ് ബോയും ഒന്നും ഇല്ലായിരുന്നു സാറെ.കാമറ സെറ്റ് ചെയ്തു വെച്ച്,സംവിധായകനും കൂട്ടരും അവരുടെ പാട്ടിനു പോയി.വലിയ കൊമ്പത്തെ ബ്ലോഗര്‍ ആയിരുന്നിട്ടു കൂടി ഇതൊന്നും അറിഞ്ഞില്ല എന്നുണ്ടോ അതോ കയ്യടി നേടുവാന്‍ അറിഞ്ഞ കാര്യം അറിയാത്ത പോലെ നടിക്കുന്നതോ?താങ്കളടക്കം പലരും കുഞ്ഞിന്റെ മനുഷ്യാവകാശം എന്ന് പറയുന്നത് കെട്ടു,എന്താണ് കുഞ്ഞിന്റെ മനുഷ്യാവകാശം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്?അമ്മയുടെയും അച്ഛന്റെയും മതത്തില്‍ വിശ്വസിക്കുവാന്‍ നിര്‍ബന്ധിക്കപെടുന്ന കുഞ്ഞിനു,ഭാവിയില്‍ മാതാപിതാക്കള്‍ക്കെതിരെ മനുഷ്യാവകാശ ലങ്ഘ്നത്തിനു കേസ് കൊടുക്കുവാന്‍ കഴിയുമോ?ജനിച്ചപ്പോള്‍ പാല്‍ കൊടുക്കുവാന്‍ വൈകിയതിണോ വസ്ത്രം ധരിപ്പിക്കതതിനോ അപ്പി കഴുകി വൃത്തിയാക്കതതിനോ അമ്മക്കെതിരെ കേസ് കൊടുക്കുവാന്‍ വല്ല വകുപ്പും ഈ മനുഷ്യാവകാശം എന്ന് പറയുന്ന സംഗതിയില്‍ ഉണ്ടോ?ഇത് വരെ റിലീസ് ആവാത്ത സിനിമ,അത് എങ്ങിനെയെന്ന് അറിയാതെ വെറുതെ ബഹളം വെക്കുന്നത് എന്തിനു?പ്രസവ ചിത്രീകരണം ആഭാസകരമാണെങ്കില്‍ ആ രംഗം സിനിമയില്‍ നിന്നും ഒഴിവാക്കുവാന്‍ ഇവിടെ സെന്‍സര്‍ ബോര്‍ഡ് ഇല്ലേ?ബ്ലെസ്സിയുടെ പടങ്ങളൊക്കെ പൊളിഞ്ഞു എന്ന് കരുതി,അയാളുടെ ഇറങ്ങാത്ത സിനിമയുടെ വാലില്‍ തൂങ്ങി കമന്റുകള്‍ വാരി കൂട്ടേണ്ട ഗതികെടിലേക്ക് താങ്കളും എത്തി ചേര്‍ന്നോ?

  ReplyDelete
  Replies
  1. **അച്ഛന്റെയും മതത്തില്‍ വിശ്വസിക്കുവാന്‍ നിര്‍ബന്ധിക്കപെടുന്ന കുഞ്ഞിനു,ഭാവിയില്‍ മാതാപിതാക്കള്‍ക്കെതിരെ മനുഷ്യാവകാശ ലങ്ഘ്നത്തിനു കേസ് കൊടുക്കുവാന്‍ കഴിയുമോ?****

   അതു കലക്കി.......

   Delete
  2. കുഞ്ഞുങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സുന്നത്ത് ചെയ്യുന്നതിന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കേസ്സ് എടുക്കണം.

   Delete
 47. ഇത് പലരും ഭയക്കുന്ന പോലത്തെ സംഭവം ഒന്നും ആയിരിക്കില്ല .ആ സമയത്തെ മുഖ ഭാവങ്ങള്‍ മാത്രമാണ് ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക .അല്ലാതെ അതില്‍ കൂടുതല്‍ ഒന്നിനും ഒരു ശ്വേതയും അനുവദിക്കും എന്നെനിക്കു തോന്നുന്നില്ല.അത് തുറന്നു പറഞ്ഞാല്‍ തീരാവുന്ന വിവാദങ്ങലെയുള്ളൂ ഇപ്പോള്‍ .പക്ഷെ അത് പറയാതിരിക്കുന്നത് ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ്.ഇറങ്ങുന്നതിനു മുന്‍പ് തന്നെ സിനിമ ജന സംസാരമായില്ലേ.അത് തന്നെയാണ് അവരുടെ തന്ത്രം.(അങ്ങനെയാണെങ്കിലും ഇതൊരു ചീപ് ഐഡിയ ആയിപ്പോയി)....(ഞാന്‍ സബീര്‍ മേലേതില്‍)

  ReplyDelete
 48. veruthe oru bharthavuNovember 25, 2012 at 7:16 PM

  പൈസയുണ്ടാക്കാന്‍ കാമസൂത്രയുടെ പരസ്യത്തിലൂടെ അരങ്ങേറ്റം + പ്രശസ്തിക്കു വേണ്ടി രതി നിര്‍വെതത്തില്‍ അടിച്ചു പൊളിച്ചു + ജീവിക്കാന്‍ വേണ്ടി കളിമണ്ണില്‍ പ്രസവിച്ചു + ചോര കുഞ്ഞിനെ കാണിച്ചു അവാര്‍ഡും വാങ്ങി = വെറുതെയല്ല ഭാര്യ

  ReplyDelete
 49. ന്യൂ ജനറേഷന്‍ സിനിമകളോട് കിടപിടിക്കാന്‍ ബ്ലെസ്സി നടത്തിയ ഈ പാഴ്വേല എതിര്‍ക്കപെടെണ്ടാതാണ് . അവയവ ദാനവും ,അവിഹിത ഭന്ത കഥകളും ന്യൂ ജനറേഷന്‍ സിനിമയുടെ മുഖചായായി മാറിയപ്പോള്‍ .ബ്ലെസ്സി അതിനേക്കാള്‍ മുന്തിയ ഒന്നായി കണ്ടത്‌ ലൈവാക്കി .സ്വതന്ത്ര്യം അവകാശ ദ്വംസന മാകുമ്പോള്‍ വികല മാകുന്നത് സാംസ്കാരികത യാണ് ..............

  ReplyDelete
 50. copied my comment from a similar topic justified ! "......സമൂഹം ഇതൊന്നും കിട്ടാതെ വിയര്തിരിക്കുകയല്ല. തങ്ങള്‍ക്കു കാഴ്ചക്കായി ഒരു സിനിമ എന്ന മീഡിയയെ കിട്ടുന്ന സമയത്തെ വെച്ചു കാണുന്നു. രതി ചേച്ചിയെ ആ സ്പേസില്‍ കുത്തികേറ്റുമ്പോള്‍ അവിടെയും ഈ സമൂഹം ഉണ്ടാവും...പിന്നെ പ്രസവവും, വേദന അനുഭവിക്കുന്ന ഒരു സെലെബ്രിടിye കേമര വെച്ചു പിടിച്ചു പുറം ലോകത്തെ കാണിക്കുമ്പോള്‍ അതൊന്നും കാണിക്കാന്‍ ഇഷ്ടപെടാത്ത സ്ത്രീ വര്‍ഗ്ഗത്തെയാണ്‌ രേപ്രേസേന്റ്റ് ചെയ്യുന്നത് എന്ന ബോധം ഉണ്ടാകണം. റിയാലിറ്റിക്ക് വേണ്ടി വേദനയും, "സുഖവും" ഒക്കെ തുറന്നു കാണിക്കുമ്പോള്‍ അതിനെ ആവിഷ്കാരം എന്ന് പേരിട്ടു വിളിക്കുന്നത്‌ വലിയ പുരോഗമനം ആണെന്ന് തോന്നുന്നില്ല. എല്ലാവര്ക്കും ന്യായീകരണം ഉണ്ടാകും, അവിടെ നാല് ചുമരുകള്‍ പൊളിച്ചു മാറ്റിയെന്ന പോലെ കമെരകള്‍ ഫിറ്റ്‌ ചെയ്‌താല്‍ മതി..സുഖവും, വേദനയും ഒക്കെ പുറമേക്ക് കാണിക്കാം...ആസ്വധിക്കുന്നവര്‍ക്ക് ആസ്വദിക്കാം, അല്ലാത്തവര്‍ക്ക് മാറി നില്‍ക്കാം എന്ന ബോഡ് വെച്ചാല്‍ മതി !

  Nothing but a marketing, womanhood....Where is our sisters...............

  ReplyDelete
 51. നിരൂപകന്‍November 25, 2012 at 9:46 PM

  ശ്വേതയുടെ പ്രസവവും തിരണ്ടുകുളിയുമൊക്കെ വിഷയമാക്കി ബ്ലോഗില്‍ പോസ്റ്റിയാല്‍ നാലാള് കൂടുതല്‍ വായിക്കും എന്ന 'വള്ളിക്കുന്നന്‍ തന്ത്രം' തന്നെയാണ് ഇവിടെ ബ്ലെസിയും പ്രയോഗിച്ചത്. ക്ഷമിച്ചുകള, വള്ളിക്കുന്നാശാനേ... ശ്വേതയുടെ സമ്പൂര്‍ണ പേറെടുപ്പ് ചൂടന്‍ രംഗങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടു കോള്‍മയിര്‍ കൊള്ളാമെന്ന ബ്ലോഗറുടെ സ്വപ്നം പോലിഞ്ഞതിന്റെ ആത്മവേദനയില്‍ നിന്നും ഉടലെടുത്ത ഉത്കൃഷ്ട സൃഷ്ടിയാണീ പോസ്റ്റ്‌. ഗംഭീരം!

  ReplyDelete
 52. ഉടന്‍ പ്രതീക്ഷിക്കുക !!!!!!!!
  ----------------------

  ഉടന്‍ വരുന്ന അടുത്ത റിയാലിറ്റി ഷോ.." വെറുതെ അല്ല പ്രസവം " ..ഇതിലേക്കായി പതിനെട്ടിനും നാല്‍പ്പതിനും ഇടയിലുള്ള യുവതി കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു ,.മുമ്പ് പ്രസവിക്കാത്തവര്‍ക്ക് മുന്‍ഗണന .അവര്‍ക്ക് ആദ്യ പ്രസവം ആയതു കൊണ്ട് എക്സ്പ്രഷന്‍ കൂടുതല്‍ കിട്ടും എന്നത് കൊണ്ടാണിത് .(ഇതേ കാരണം കൊണ്ട് തന്നെ നാല്‍പതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ അപേക്ഷിക്കെണ്ടതില്ല .!!) മത്സര വിജയിക്ക് ഒന്നാം സമ്മാനം പ്രസവ ചിലവും പരിചരണവും സൌജന്യം )............ഒരു പോസ്റ്റിനു കോപ്പുണ്ട് ഞാനൊന്ന് ഫാവന വിടര്‍ത്തട്ടെ !!!!!

  ReplyDelete
 53. അഷ്‌റഫ്‌November 25, 2012 at 11:00 PM

  കലാ മൂല്യമുള്ള നല്ല സംവിധായകന്‍ എന്ന നിലയില്‍ ബ്ലെസ്സിയോടുള്ള എല്ലാ ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,ഈ വിഷയം എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്,കാരണം സിനിമയും കലകളുമൊക്കെ സംസ്കാരതിണ്ടേ ചൂണ്ടു വിരലുകള്‍ ആവുന്ന കാലഘട്ടത്തില്‍ ആണ് നമ്മള്‍,സിനിമ പലപ്പോഴും സംസ്കാരങ്ങള്‍ വഴി തിരിച്ചു വിടാരുമുണ്ട്.മദ്യപാനത്തിന് നൂതന മാര്‍ഗങ്ങള്‍ പറഞു തന്ന രണ്ജിതിനു തന്നെ മദ്യപാനം നിറുത്താന്‍ സിനിമ എടുക്കേണ്ടിവന്നു .മിഥ്യ സങ്കല്പമായിരുന്ന കൊട്ടേഷന്‍ സങ്കല്പങ്ങളെ യാഥാര്ത്യമാക്കിയതും സിനിമാ ലോകം തന്നെയാണ്,മറ്റു സംസ്കാരങ്ങളില്‍ നിന്നും വളരെയേറെ വ്യത്യാസമുള്ള കേരള സംസ്കാരം ഒരു പരിധി വരെ മാറ്റി മറിക്കാന്‍ സിനിമ കാരണമായിട്ടുണ്ട്,ഈ അടുത്ത കാലത്തായി ഒട്ടു മിക്ക സിനിമകളിലും സ്ത്രീകളെ മദ്യപാനികലാക്കി അതൊരു തെറ്റല്ലാത്ത രീതിയില്‍ കാണിക്കുന്നുണ്ട്.ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സ്രിഷ്ടിചെക്കും,ആശയ ദാരിദ്ര്യം ഉള്ള കലാകാരന്മാരാണ് ഇങ്ങനെയുള്ള കാട്ടിക്കൂട്ടളുകള്‍ക്ക് കാരണം,

  ReplyDelete
 54. Basheer, please wait. let the movie come out and you write a blog on it, judging now is too premature. by the way I enjoyed the title and your myavoo

  ReplyDelete
 55. അഷ്‌റഫ്‌ ജിദ്ദNovember 25, 2012 at 11:05 PM

  ഇത്തരം വിഷയങ്ങളെ സദാചാരത്തിന്ടെയോ കപട സദാചാരതിന്ടെയോ അല്ലെങ്കില്‍ മത കാഴ്ചപ്പാടുകളുടെയോ കണ്ണുകള്‍ കൊണ്ട് കാണുന്നത് ശരിയല്ല,കേരളത്തിന്ടെ സാമൂഹിക സാംസ്കാരിക കാഴ്ചപ്പടുകളിലൂടെ നോക്കിക്കാണാന്‍

  ReplyDelete
 56. ബ്ലെസ്സിയെപ്പോലൊരു കഴിവ് തെളിയിച്ച സംവിധായകന് സിനിമ വിജയിപ്പിക്കാന്‍ ഇത്തരമൊരു നാലാംകിട പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആവശ്യമുണ്ടായിരുന്നില്ല

  ReplyDelete
 57. അഷ്‌റഫ്‌ ജിദ്ദNovember 25, 2012 at 11:07 PM

  പിന്നെ സെന്‍സര്‍ ബോര്‍ഡ് ;-സെന്‍സര്‍ ബോര്‍ഡില്‍ സെന്സുന്ടെന്നു കരുതി അവിടിരിക്കുന്നോര്‍ക്ക് സെന്സുണ്ടാവനമെന്നു വാശി പിടിക്കരുത് [സന്തോഷ്‌ പണ്ഡിറ്റ്‌ജി യോട് കടപ്പാട്]

  ReplyDelete
 58. ബഷീര്‍, നല്ല എഴുത്ത്, എതിര്കപ്പെടെണ്ട ഒരു വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു . അഭിനന്ദനങ്ങള്‍ ..

  ReplyDelete
 59. നമ്മുടെ തലയില് കളി മണ്ണ് അല്ലല്ലോ അല്ലെ ?

  ReplyDelete
 60. സിനിമ നടികള്‍ നാല്പത്തിരണ്ട് വയസ്സ് കഴിഞ്ഞ ശേഷമേ പ്രസവിക്കാന്‍ പാടുള്ളൂ എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതല്ല, ബോളിവുഡ് നിര്‍മാതാക്കള്‍ ഉണ്ടാക്കിയതാണ്, അത് കലക്കി, കൊച്ചു കുട്ടിയായ ശേതക്ക് 42 ആയി എന്ന് പറയാതെ നിങ്ങള്‍ പറഞ്ഞല്ലോ, 1992 Malappuram Govt. College dayil chief Guest ആയിരുന്നു ഈ താരം,

  ReplyDelete
 61. This comment has been removed by the author.

  ReplyDelete
 62. സ്വന്തം സിനിമ വിജയിക്കാന്‍ എന്തുതറവേലയും ചെയ്യുന്ന ഒരു സംവിധായകനല്ല ബ്ലസ്സി. മികച്ച സംവിധായകരോടൊപ്പം നിന്ന് സിനിമ പഠിച്ച് തന്റെ സൗന്ദര്യശാസ്ത്രത്തോട് നീതി പുലര്‍ത്തുന്ന ഒരു നിര്‍മ്മാതാവിനെ കിട്ടുന്നതുവരെ സിനിമ വേണ്ടെന്നുവച്ച ധീരറനായ സംവിധായകന്‍. അയാള്‍ക്ക് ഒരു പ്രസവസീന്‍ ഷൂട്ട് ചെയ്ത് സിനിമ വിജയിപ്പിക്കേണ്ട കാര്യമില്ലല്ലോ.. ഇപ്പോള്‍ ദാ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനും

  താങ്കള്‍ പറയുന്ന മനുഷ്യവകാശത്തിന്റെ പരിധിയില്‍ നോക്കിയാല്‍ ഒരു കുഞ്ഞിനെ സിനിമയില്‍ അഭിനയിപ്പിക്കണമെങ്കില്‍ 18 വയസ്സാകേണ്ടിവരുമല്ലോ.. ഇന്ന്ു സര്‍ക്കസ്സില്‍ മൃഗങ്ങള്‍ക്ക്ു നിരോധനമുള്ളതുപോലെ ഇതിന്റെ കാര്യവും പരിഗണിക്കാവുന്നതാണ്! പ്രസവമുള്‍പ്പടെ ഏതു സീനും യു ട്യൂബില്‍ കാണാം എന്നറിയാത്ത സംവിധായകനല്ല ബ്ലസ്സി. എന്താണു ഷൂട്ട് ചെയ്തിരിക്കുന്നതെന്നോ, അത് എഡിറ്റിംഗ്‌ടേബിളില്‍ എങ്ങനെ രൂപംകൊള്ളുമെന്നോ അറിയാതെ എന്തിനീ പൊല്ലാപ്പുകള്‍ എന്നു മനസ്സിലാവുന്നില്ല.. ഇന്ന് മഹാനായ സംവിധായകന്‍ എന്നു വാഴ്ത്തപ്പെടുന്ന പി പത്മരാജന്‍ 'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമയെടുത്തിന്റെ പേരില്‍ എന്തൊക്കെ പഴികള്‍ കേട്ടു.. ആ സിനിമ ഇന്ന് പത്മരാജന്റെ മാസ്റ്റര്‍പീസായി ബുദ്ധിജീവികള്‍ വാഴ്ത്തുന്നു. ഒരുപക്ഷേ ഇതുപോലെയാകുമോ നാളെ ഈ ബ്ലസ്സി ചിത്രവും

  പ്രസവസമയത്ത് പുരുഷഡോക്ടര്‍മാര്‍ അടുത്തുനില്‍ക്കരുത്, ഗൈനക്കോളജി പഠനം സ്ത്രീകള്‍ക്കു മാത്രമാക്കുക എന്നീ ആവശ്യങ്ങളും ഇതോടൊപ്പം ഉന്നയിക്കാവുന്നതാണ്


  ReplyDelete
 63. കാന്‍സറും ലൈംഗിക രോഗങ്ങ്ങളും എന്ന പേരില്‍ ഒരു സിനിമ സുബ്രമണ്യം കുമാര്‍ ശാസ്ത പ്രോടക്ഷന്റെ പേരില്‍ മലയാളത്തില്‍ നിര്മീചു റിലീസ് ചെയ്തിരുന്നു എണ്‍ പതുകളില്‍ അതില്‍ പ്രസവം യഥാ തഥ മായി കാണിച്ചിരുന്നു , അന്ന് ഒരു കോലാഹലവും ഉണ്ടായില്ല പടം ആവറേജ് ഓടി , അന്ന് കൊളേ ജില്‍ ആയിരുന്ന ഞാന്‍ ഇത് കണ്ട ഓക്കാനം വന്നു , അത്ര ജുഗുപ്സാവഹം ആണ് പ്രസവം , ഇന്നു എന്തിനീ കോലാഹലം , ശേതമേനോന്‍ ആയാലും സംവൃത ആയാലും പൊതിഞ്ഞു കാണുന്ന സുഖം പച്ചക്ക് കണ്ടാല്‍ പെണ്ണിന് ഇല്ല , പിന്നെ ഇതുപോലുള്ള കാര്യം ആണെങ്കില്‍ പറയുകയും വേണ്ട , തിയെടരില്‍ ഇരുന്നു വാള്‍ വെയ്ക്കാം

  ReplyDelete
  Replies
  1. You are right ! But here Blessy abusing kerala people as he thinks that this way he could make money using this celebrity !

   Delete
 64. dear vallikkunnu,

  it seems to me that u are too early to comment on this topic..Let the movie release..will you swallow all these, if blessy was picturising only the emotions of shwetha during her delivery??..Whaich sources informed you that blessy was capturing the 'X' rated delivery scenes.

  Being a respected blogger, u should hav shown some more maturity.

  ReplyDelete
  Replies
  1. If this is for merely facial expression, The director insult all other actresses and drama school as their acting is not sufficient for the scene !

   Real expression cannot be called acting but selling and buying !!

   Delete
 65. ഈ കുറ്റം പറയുന്ന ആള്‍ക്കാര്‍ക്ക് youtube ല്‍ കയറി പ്രസവങ്ങള്‍ കാണാം, ഇതു ഒരു അറിവിന്റെ വഴി ആണെങ്കില്‍ രണ്ടു കയ്യും നീട്ടി പ്രേഷകര്‍ ഇതു വാങ്ങു ....

  ReplyDelete
 66. ഇത് ഒന്ന് പുറത്തു ഇറങ്ങിയിട്ട് വേണം പോയി കാണാന്‍ എന്ന് കരുതിയിരികുമ്പോള്‍ വെറുതെ ഓരോന്നും പറഞ്ഞു മുടക്കല്ലേ.... ബഷീറിക്കാ .....രതി ചേച്ചി ഇതൊന്നും കേട്ട് തളരരുത്, ഇനി പ്രസവിക്കാന്‍ ഉണ്ടാക്കിയ കാരണം കൂടി കാണിച്ചു തരണേ..

  ReplyDelete
 67. കേരളത്തില്‍ ഒരു സിനിമ റിലിസാകുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് എന്ന് പറയുന്നവര്‍ നോക്കുകുത്തികല്‍ ആകുക ഇല്ലല്ലോ പിന്നെ എന്തിനാ ആവശ്യം ഇല്ലാതെ ഈ വിവാദം ?

  ReplyDelete
 68. >>>>കാര്യമെന്തായാലും സീറ്റില്‍ കയറി നിന്ന് വിസിലടിക്കേണ്ട ഡയലോഗാണിത് എന്ന് പറയാതെ വയ്യ.<<<

  വള്ളി ഇന്നു വരെ എഴുതിയതില്‍ വച്ച് ഏറ്റവും തറ ഡയലോഗാണിത്. ലിബര്‍ട്ടി ബഷീറിന്റെ കച്ചവടക്കണ്ണു കാണാന്‍ കഴിയാതെ പോയ അന്ധത. ഇന്നയിന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഇന്നു വരെ പറയാത്ത ഈ ബഷീര്‍ എന്തു കൊണ്ടിപ്പോള്‍ ഇതുപോലെ ഒരു പ്രസ്താവന നടത്തി എന്നറിയാനുള്ള വിവേകം വള്ളിക്കില്ലാതെ പോയി. ഇതിനു മുന്നെ എത്രയോ മലയാള സിനിമകളില്‍ പ്രസവ രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം വരെ ചിത്രീകരിച്ചിട്ടുണ്ട്. ആ സിനിമകളൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. അന്നൊന്നും ഉണ്ടാകാത്ത കൃമി കടി ഇപ്പോള്‍ ഉണ്ടാകുന്നെങ്കില്‍ അതിന്റെ അസുഖം വേറെയാണ്.

  ഇന്‍ഡ്യയിലെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുന്ന ഏത് സിനിമയും  ലൈസന്‍സുള്ള തിയേറ്ററുകള്‍ പ്രദാര്‍ശിപ്പിക്കേണ്ടി വരും. പ്രസവം ചിറ്റ്ര്കരിക്കുന്നതുകൊണ്ട് ഒരു സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നു പറഞ്ഞാല്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പറ്റും.


  ബഷീര് വള്ളിക്കുന്നിനും ലിബര്ട്ടി ബഷീറിനും ഒക്കെ ഒരേ നിലവാരമാണ്. എന്തറിഞ്ഞിട്ടാണോ ഇവരൊക്കെ ഉറഞ്ഞു തുള്ളുന്നത്. വെറും ഗോസിപ്പുകാര് ഇവരേക്കാള് എത്രയോ മെച്ചം.

  ഈ സിനിമയിലെ പ്രസവ രംഗത്ത് എന്താണു ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇവര്ക്കൊന്നും അറിയില്ല. വെറുതെ കിടന്ന് ഒച്ച വയ്ക്കുന്നു. സ്ത്രീരൂപം കണ്ടാല് നിയന്ത്രണം പോകുന്ന കുറച്ച് കാമ പേക്കോലങ്ങളും സ്ത്രീയെ പൊതിഞ്ഞു കെട്ടി നടത്താന് ഇഷ്ടപ്പെടുന്ന മത ഭീകരരും ഇതില് ഇടപെട്ട് നിലവിളിക്കുന്നത് മനസിലാക്കാം. പക്ഷെ ഇവരേപ്പോലെയല്ല എന്നു നടിക്കുന്നവര് ഈ വഴി പോകുന്നതിന്റെ അജണ്ട എന്താണ്.

  പ്രസവ സീന്‍ ചിത്രീകരിച്ചതുകൊണ്ട് ഏതെങ്കിലും ജന്തുക്കള്‍ സിനിമ തിയേറ്റര്‍ ആക്രമിച്ചാല്‍ ഇവിടത്തെ പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കയൊന്നുമില്ല. ഈ വക ജന്തുകളെ കണുന്നിടത്ത് വച്ച് വെടി വച്ചു കൊല്ലുകയാണു വേണ്ടത്. ഈ സിനിമ കാണനോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.


  5 Minute Vaginal Birth Of An Actual Live Human Fetus Baby ~The Circle Of Life Begins.flv

  Child Birth

  കാര്യമെന്തെന്നറിയാതെ വിസിലടിക്കാനുള്ള മഞ്ഞ പത്ര നിലവാരം ഏതായാലും വള്ളിക്കുണ്ടെന്ന് ഇപ്പോള്‍ മനസിലായി.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. This comment has been removed by the author.

   Delete
  3. താങ്കള്‍ പോസ്റ്റ്‌ ചെയ്ത ലിങ്ക് എന്തായാലും പ്രസവം സീന്‍ പിടിച്ചു കാശാക്കാനല്ല...! ഇവിടെ അത്തരം സമീപനത്തെയാണ് വിമര്‍ശിക്കുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ഉണ്ടാക്കാന്‍ ശ്രമിക്കുക. താങ്കള്‍ കിട്ടിയ യുടുബ്‌ ലിങ്കും അതിലപ്പുറവും ഈ ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും അക്സേസിബ്ല്‍ ആണെന്നിരിക്കെ 'കേരളീയന് ' അതെ പറ്റി വിവരമില്ലെന്ന് നടിക്കുന്ന ബ്ലെസിക്കും താങ്കള്‍ക്കും ഒരു ചുക്കുമറിയില്ല ! ഇനി തന്റെ സിനിമയില്‍ ഒരു പ്രസവ സീന്‍ കാണിച്ചു അതിന്റെ 'വേദന' അറിയിക്കാനാനെങ്കില്‍ എഡിറ്റിംഗ് അറിയാവുന്നവര്‍ക്ക് 'ഈ ക്ലിപ്പിങ്ങ്സ്" ധാരാളം ! അതല്ല അതൊന്നും വില്‍പ്പനക്ക് വെച്ചാല്‍ ആളുണ്ടാകില്ല എന്നാ കച്ചവടക്കന്നാണോ ??!!

   ""സ്ത്രീരൂപം കണ്ടാല് നിയന്ത്രണം പോകുന്ന കുറച്ച് കാമ പേക്കോലങ്ങളും സ്ത്രീയെ പൊതിഞ്ഞു കെട്ടി നടത്താന് ഇഷ്ടപ്പെടുന്ന മത ഭീകരരും ""

   ഹ ഹ ! കാളിദാസ്, താങ്കളെ പോലുള്ള ഈ ഉപഭോക്താക്കള്‍ ആണ് ബ്ലെസിയുടെ ബിസിനെസ്സ് ! പിന്നെ സ്ത്രീയെ, (അമ്മയെ, സഹോദരിയെ, ഭാര്യയെ, മകളെ പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കുന്നത് എന്തായാലും പച്ചക്ക് വില്‍പ്പനക്ക് വെക്കുന്ന ഭീകരതെയാക്കാലും സുരക്ഷിതമാണ് !! അതാണ്‌ കാമ കണ്ണ് കൊണ്ട് നോക്കുന്ന സ്വാതന്ത്ര്യത്തെ തടയുന്ന "യഥാര്‍ത്ഥ സ്ത്രീയുടെ" സ്വാതന്ത്ര്യം !!

   Delete
  4. >>>>>താങ്കള്‍ പോസ്റ്റ്‌ ചെയ്ത ലിങ്ക് എന്തായാലും പ്രസവം സീന്‍ പിടിച്ചു കാശാക്കാനല്ല...! ഇവിടെ അത്തരം സമീപനത്തെയാണ് വിമര്‍ശിക്കുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ഉണ്ടാക്കാന്‍ ശ്രമിക്കുക.<<<<

   കാശുമുടക്കാതെ തന്നെ പ്രസവം കാണാന്‍ അവസരമുണ്ടെങ്കില്‍ പിന്നെ പ്രസവം വിറ്റു കാശാക്കുന്നു എന്നത് അര്‍ത്ഥശൂന്യമല്ലേ?


   താങ്കളോടോ വള്ളിയോടോ മറ്റാരോടെങ്കിലുമോ ഇത് കാശു മുടക്കി കാണണമെന്ന് ആരെങ്കിലും പറഞ്ഞോ. കാള പെറ്റു എന്നുങ്കേള്‍ക്കുമ്പോഴേക്കു കയറെടുക്കുന്ന താങ്കളേപ്പോലുള്ളവരുടെ മനോരോഗത്തെയാണു ഞാന്‍ വിമര്‍ശിച്ചത്. കുറഞ്ഞ പക്ഷം ഒരു സിനിമ കണ്ടു കഴിഞ്ഞിട്ട് അതേക്കുറിച്ച് അഭിപ്രായം പറയുന്ന വിവേകമുണ്ടാക്കാന്‍ ശ്രമിക്കുക.

   താങ്കള്‍ക്കീ സിനിമയേക്കുറിച്ച് എന്തറിയാം? വള്ളിയേപ്പോലുള്ള ഗോസിപ്പുകരന്‍ എഴുതിയതിനപ്പുറം എന്താണാ സിനിമയില്‍ ചിത്രികരിച്ചിരിക്കുന്നതെന്ന് എങ്ങനെയാണു മനസിലായത്? വല്ല മലക്ക് വശം എന്തെങ്കിലുമിറക്കിക്കിട്ടിയോ?

   പ്രസവ സീന്‍  പിടിച്ചതുകൊണ്ട് മലയാളികള്‍ മുഴുവന്‍ ഈ സിനിമകാണാന്‍ തിയേറ്ററുകളിലേക്ക് ഇടിച്ച് കയറുമെങ്കില്‍ അവര്‍ക്ക് മൊത്തമായി ഞെരമ്പുരോഗമാണെന്ന് പറയേണ്ടി വരും. മലയാളികളെ മുഴുവന്‍ ഞെരമ്പു രോഗികളായി ചിത്രികരിക്കുന്ന താങ്കളുടെ വിഭ്രാന്തിക്ക് ഒരു നല്ല നമസ്കാരം പറയന്നു.

   ബ്ളസ്സി പെട്ടെന്നൊരു ദിവസം ഭൂമിയിലേക്കിറങ്ങി വന്ന ആളൊന്നുമല്ല. ഭേദപ്പെട്ട നിലവരമുള്ള ഒരു പിടി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമ കാണുന്നതിനു മുന്നെ ഭാവനയില്‍ നിന്നും വിമര്‍ശിക്കുന്നവര്‍ക്കും സാമാന്യം നല്ല ഞെരമ്പു രോഗമുണ്ട്.

   Delete
  5. >>>>>താങ്കള്‍ കിട്ടിയ യുടുബ്‌ ലിങ്കും അതിലപ്പുറവും ഈ ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും അക്സേസിബ്ല്‍ ആണെന്നിരിക്കെ 'കേരളീയന് ' അതെ പറ്റി വിവരമില്ലെന്ന് നടിക്കുന്ന ബ്ലെസിക്കും താങ്കള്‍ക്കും ഒരു ചുക്കുമറിയില്ല ! <<<<

   ഞാന്‍ ഇവിടെ നല്‍കിയ ലിങ്ക് കേരളീയര്‍ ഉള്‍പ്പടെയുള്ള എല്ലാ മനുഷ്യര്‍ക്കും അക്സെസിബിള്‍ ആണ്. അതുകൊണ്ട് ബ്ളസ്സിയുടെ പ്രസവ ചിത്രീകരണം ഭൂരിഭാഗം പേരിലും  യാതൊരു വിധ പ്രശ്നവും ഉണ്ടാക്കില്ല. കേരളീയര്‍ക്ക് ഇതൊക്കെ അറിയാം എന്ന തിരിച്ചറിവുള്ളതുകൊണ്ടു തന്നെയാണ്, ബ്ളസി അതൊക്കെ ചിത്രീകരിക്കുന്നത്. പക്ഷെ ഇത്രയധികം മാനസിക രോഗികള്‍ കേരളത്തിലുണ്ടെന്ന് ബ്ളസ്സിക്കറിയാതെ പോയി. താങ്കളുടെ തരത്തിലുള്ള മാനസിക രോഗികള്‍ കേരളത്തിനേകമുണ്ടെന്ന് ഞാനും മനസിലാക്കിയിരുന്നില്ല. വള്ളിയുടെ മഞ്ഞപ്പത്രം അതിനൊക്കെ അവസരമുണ്ടാക്കി.

   കേരളീയര്‍ക്ക് പ്രസവത്തേക്കുറിച്ച് വിവരമില്ലെന്ന് തോന്നുന്നത് താങ്കളേയും വള്ളിയേയും പോലുള്ള മനോരോഗികള്‍ക്കല്ലേ. ബ്ളസി ഒരു പ്രസവം ചിത്രീകരിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നൊക്കെ പ്രചരിപ്പിക്കുന്ന താങ്കളേപ്പോലുള്ളവര്‍ക്കാണ്, ഇതില്‍  പ്രശ്നമുള്ളു. സദാചാരത്തിനു നിരക്കാത്ത ഒരു സീനും ഇന്‍ഡ്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം. ചുക്കു മാത്രം അറിയുന്നതുകൊണ്ട് താങ്കള്‍ക്കൊന്നും അതേക്കുറിച്ച് വിവരമില്ല.

   സ്ത്രീത്വം എന്നത് മൂടി പ്പൊതിഞ്ഞു വയ്ക്കുന്ന ചില അവയവങ്ങള്‍ മാത്രമാണെന്ന വിഭ്രമചിന്ത നയിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. സ്ത്രീയും പുരുഷനും സംസാരിച്ചാലോ നേര്‍ക്ക് നേരെ കണ്ടാലോ ഉടന്‍  സദാചാരമൊക്കെ ഒലിച്ചു പോകും എന്ന ഒരു തത്വശാസ്ത്രം നയിക്കുന്ന താങ്കള്‍ക്കൊന്നും ഇത് മനസിലാകില്ല. സ്ത്രീയേയും പുരുഷനെയും വേലികെട്ടിതിരിച്ചു വയ്ക്കുന്നരോട് എന്തു പറയാന്‍?

   Delete
  6. "സദാചാരത്തിനു നിരക്കാത്ത ഒരു സീനും ഇന്‍ഡ്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല" !!

   ഇത് തമാശ !! താങ്കള്‍ ഈ സധാജാര സീനുകള്‍ക്ക് എന്ത് നിര്‍വചനം ആണാവോ കൊടുക്കുന്നത്. കേരളത്തില്‍ ഓടുന്ന "കിന്നാര തുമ്പി" കള്‍ക്ക് ആരുടെ സദാചാര സര്ടിഫികറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്നത് ??

   മനുഷ്യന്റെ സ്വകാര്യമായ കിടപ്പറ സീനുകളുടെ ഫോടോ / പോസ്ടരുകള്‍ തെരുവുകളില്‍ ഒട്ടിച്ചു കുഞ്ഞു കുട്ടി കുടുംപങ്ങല്‍ക്കടക്കം കാണിച്ചു കൊടുക്കുന്ന "സെന്സരിങ്ങിനെ" കുറിച്ച് കാളിദാസന് കാഴ്ചയില്ലെങ്കില്‍ കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കരുത്...

   Recap:
   ഹ ഹ ! കാളിദാസ്, താങ്കളെ പോലുള്ള ഈ ഉപഭോക്താക്കള്‍ ആണ് ബ്ലെസിയുടെ ബിസിനെസ്സ് ! പിന്നെ സ്ത്രീയെ, (അമ്മയെ, സഹോദരിയെ, ഭാര്യയെ, മകളെ പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കുന്നത് എന്തായാലും പച്ചക്ക് വില്‍പ്പനക്ക് വെക്കുന്ന ഭീകരതെയാക്കാലും സുരക്ഷിതമാണ് !! അതാണ്‌ കാമ കണ്ണ് കൊണ്ട് നോക്കുന്ന സ്വാതന്ത്ര്യത്തെ തടയുന്ന "യഥാര്‍ത്ഥ സ്ത്രീയുടെ" സ്വാതന്ത്ര്യം !!

   Delete
  7. <<<ഇത് തമാശ !! താങ്കള്‍ ഈ സധാജാര സീനുകള്‍ക്ക് എന്ത് നിര്‍വചനം ആണാവോ കൊടുക്കുന്നത്. കേരളത്തില്‍ ഓടുന്ന "കിന്നാര തുമ്പി" കള്‍ക്ക് ആരുടെ സദാചാര സര്ടിഫികറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്നത് ??<<<<<

   ഇന്‍ഡ്യയേപ്പോലുള്ള സ്വതന്ത്ര സമൂഹത്തില്‍ സദാചാരമൊക്കെ നിശ്ചയിക്കുന്നത് ജനങ്ങളാണ്. അവര്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ അതിന്റെ മാനദണ്ഡം നിശ്ചയിക്കും. താങ്കള്‍ക്കത് മനസിലാകില്ല. അതുകൊണ്ട് അതിനു വേണ്ടി ശ്രമിക്കാതിരിക്കുന്നതാണു നല്ലത്.

   കിന്നാരത്തുമ്പികള്‍ക്കും അവളുടെ രാവുകള്‍ക്കും ഒക്കെ ഇതേ മനദണ്ഡമനുസരിച്ചാണൂ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അത് കൊച്ചുകുട്ടികള്‍ക്ക് കാണേണ്ട എന്ന തീരുമാനമനുസരിച്ച് അവക്ക് ഏ സര്‍ട്ടിഫികറ്റുകളാണു നല്‍കിയതും. തങ്കളേപ്പോലുളവര്‍ക്ക് കാണാന്‍ വേണ്ടി വാള്‍ട്ട് ഡിസ്നിയൊക്കെ സിനിമള്‍ നിര്‍മ്മിക്കാറുണ്ട്. അത് കണ്ടാല്‍ പോരേ.

   Delete
  8. <<<മനുഷ്യന്റെ സ്വകാര്യമായ കിടപ്പറ സീനുകളുടെ ഫോടോ / പോസ്ടരുകള്‍ തെരുവുകളില്‍ ഒട്ടിച്ചു കുഞ്ഞു കുട്ടി കുടുംപങ്ങല്‍ക്കടക്കം കാണിച്ചു കൊടുക്കുന്ന "സെന്സരിങ്ങിനെ" കുറിച്ച് കാളിദാസന് കാഴ്ചയില്ലെങ്കില്‍ കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കരുത്...
   <<<<<


   പിന്നെ പിന്നെ കേരളം മുഴുവന്‍ കിടപ്പറ സീനുകള്‍ നിറച്ച് ഒട്ടിച്ചു വച്ചിരിക്കുകയല്ലേ. കേരളത്തില്‍ ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ ഒന്നോ രണ്ടോ എണ്ണത്തിലായിരിക്കും താങ്കളീ പറയുന്ന കിടപ്പറ സീനികള്‍ ഉള്ളത്. സിനിമയുടെ കഥക്ക് യോജിച്ച്തണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അതനുവദിക്കും.

   കേരളത്തില്‍ അനേകായിരം കുടുംബങ്ങള്‍ക്കും ഒറ്റ മുറി വീടേ ഉള്ളു. ഭക്ഷണം പാകം ചെയ്യാനും കിടക്കനുമൊക്കെ അതുപയോഗിക്കുന്നു. അവിടെയും കിടപ്പറ സീനുകളുണ്ട്. അതൊക്കെ പല കുട്ടികളും കാണുന്നുമുണ്ട്. അതുകൊണ്ടൊന്നുമുണ്ടാകാത്ത കുഴപ്പം അപൂര്‍വം ചില സിനിമകളില്‍ കിടപറ സീനുണ്ടായാലൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.

   താങ്കളുടെ കുട്ടി കിടപ്പറ സീനുകള്‍ മാത്രമേ കാണുന്നുള്ളൂ എങ്കില്‍ അതിന്റെ കണ്ണിനെന്തോ കുഴപ്പമുണ്ട്. അത് പരിഹരിക്കാന്‍ നോക്കുക. താങ്കളുടെ കുട്ടി വഴിയില്‍ കണ്ട പോസ്റ്ററിലെ കിടപ്പറ രംഗം വീട്ടില്‍ ചെന്ന് അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അതിന്റെ വളര്‍ത്തു ദോഷമാണ്.

   ലൈംഗികതയൊക്കെ ഏതോ കൊടിയ ജിന്നാണെന്നൊക്കെ ധരിച്ച് വച്ചിരിക്കുന്ന ഒരു സമൂഹം ആണതിനുത്തരവാദി. കുട്ടികളെ വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തിയാല്‍ മതി. കഴിഞ്ഞ ആഴ്ച്ച 8 ഉം 9 ഉം വയസായ കുട്ടികളെ പീഢിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായി. അതൊക്കെ ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ല പിതാക്കളും അതുപോലെയാണെന്നൊക്കെ താങ്കള്‍ ധരിച്ചിരുന്നോളൂ.

   Delete
  9. This comment has been removed by the author.

   Delete
  10. "ഇന്‍ഡ്യയേപ്പോലുള്ള സ്വതന്ത്ര സമൂഹത്തില്‍ സദാചാരമൊക്കെ നിശ്ചയിക്കുന്നത് ജനങ്ങളാണ്."

   "ജനങ്ങള്‍ സുന്നഹദോസ് "കൂടിയിരുന്നാണോ" ഈ സദാചാരം നിശ്ചയിക്കുന്നത്" താങ്കള്‍ മെമ്പര്‍ ആയ ആ കമിറ്റിയെ കുറിച്ച് ഇതുവരെ അറിവില്ല ! (അതോ വായില്‍ തോന്നിയത് കാളിദാസന് പാട്ടാണോ !)
   എന്തായാലും പുറത്തു വരുന്നതും വരാത്തതുമായ വാര്‍ത്തകള്‍ അത്ര ശോഭാനമാല്ലല്ലോ കാളിദാസ്.
   "അവര്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ അതിന്റെ മാനദണ്ഡം നിശ്ചയിക്കും:

   അതെ, ആ നിശ്ചയിക്കുന്നവര്‍ സ്വവര്‍ഗരതിക്കാര്‍ ആണെങ്കില്‍ "മാനടണ്ടാതിന്റെ' അളവുകോല്‍ അതനുസരിചായിരിക്കുമെന്നു !(അങ്ങിനെയുള്ളവര്‍ ഇതൊന്നും കാളിദാസന്റെ മുമ്പില്‍ തുറന്നു പറയുമെന്ന് കരുതണ്ട !). പിന്നെ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ താല്പര്യമായിരുന്നു നേതാക്കള്‍ നടപ്പിലാക്കുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ഒരു ജനവിരുദ്ധ പദ്ധതികളും നടപ്പിലാകുമായിരുന്നില്ലല്ലോ. കാളിദാസന് പത്രമൊന്നും വായിക്കാറില്ലേ !!

   "അത് കൊച്ചുകുട്ടികള്‍ക്ക് കാണേണ്ട എന്ന തീരുമാനമനുസരിച്ച് അവക്ക് ഏ സര്‍ട്ടിഫികറ്റുകളാണു നല്‍കിയതും"

   കൊച്ചു കുട്ടിയുടെ വയസ് മുലകുടി പ്രായമാണോ ?
   കാളിദാസ് തെരുവുകളില്‍ അശ്ലീല പോസ്ടരുകള്‍ ഒട്ടിച്ചു കൌമാരക്കാരെയും, യുവാക്കളെയും തിയട്ടരുകളിലേക്ക് നയിക്കുന്ന പടങ്ങള്‍ എത്രയോ ഉണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന പങ്കില്‍ ഈ അശ്ലീല ചിത്രത്തിന്റെ പ്രേരണയും അവഗണിക്കാന്‍ കഴിയില്ല.

   "തങ്കളേപ്പോലുളവര്‍ക്ക് കാണാന്‍ വേണ്ടി വാള്‍ട്ട് ഡിസ്നിയൊക്കെ സിനിമള്‍ നിര്‍മ്മിക്കാറുണ്ട്. അത് കണ്ടാല്‍ പോരേ"

   തീര്‍ച്ചയായും ! സ്ത്രീകളുടെ നഗ്നതയും, അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഉള്ള സിനിമകള്‍ കണ്ടു ഇരിക്കുന്ന ഞരമ്പ്‌ രോഗത്തേക്കാള്‍ എത്രയോ ഭേദമാണ് വാള്‍ട്ട് ഡിസ്നി !

   " ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ ഒന്നോ രണ്ടോ എണ്ണത്തിലായിരിക്കും താങ്കളീ പറയുന്ന കിടപ്പറ സീനികള്‍ ഉള്ളത്."

   എന്തിനധികം ! രതി നിര്വേടവും, കിന്നാരതുംപിയോ അല്ലെങ്കില്‍ അതില്‍ ഒരെണ്ണം പോരെ... ഒരു വര്‍ഷത്തേക്ക് സമൂഹത്തെ മലീമസമാക്കാന്‍ !

   "കേരളത്തില്‍ അനേകായിരം കുടുംബങ്ങള്‍ക്കും ഒറ്റ മുറി വീടേ ഉള്ളു. ഭക്ഷണം പാകം ചെയ്യാനും കിടക്കനുമൊക്കെ അതുപയോഗിക്കുന്നു. അവിടെയും കിടപ്പറ സീനുകളുണ്ട്. "

   അവിടെയൊക്കെ സമൂഹം ഉറങ്ങാതെ തിയട്ടരുകളില്‍ ചെന്നിരുന്നു ആസ്വദിക്കുന്ന പോലെ ഇരിക്കുകയാണോ ? ഈ സ്ഥലം കാളിദാസന്റെ പ്രദേശമാണോ ? എ പടക്കാര്‍ അറിഞ്ഞാല്‍ അവര്‍ അവിടെ വരും !
   ഇത് സത്യമെങ്കില്‍ കേരളത്തിന്റെ കാര്യം കഷ്ടമാണ് !!

   "അതൊക്കെ പല കുട്ടികളും കാണുന്നുമുണ്ട്. "

   അത് കുട്ടികളുടെ കുഴപ്പമല്ല, അവരും കണ്ടോട്ടെ എന്ന് വിചാരിച്ചു ചെയ്യുന്ന മനോരോഗമുള്ളവരുടെ കുഴപ്പമാണ്. ഈ മനോരോഗമാണ് താങ്കള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമാക്കാര്‍ക്കുമുല്ലത് !

   "താങ്കളുടെ കുട്ടി വഴിയില്‍ കണ്ട പോസ്റ്ററിലെ കിടപ്പറ രംഗം വീട്ടില്‍ ചെന്ന് അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അതിന്റെ വളര്‍ത്തു ദോഷമാണ്"

   Ha Ha, വഴിയില്‍ കാളിദാസ് കാണിക്കുന്ന കിടപ്പറ രംഗം !
   എന്റെ കുട്ടി കണ്ടു അനുകരിച്ചാല്‍...
   അത് എന്റെ വളര്‍ത്തു ദോഷം ! "
   കാളിദാസനെ പറഞ്ഞയക്കേണ്ട "സ്ഥലം" വേറെയാണ് ! ഈ വാചകം ക്രിമിനല്‍ നിയമത്തില്‍ പെടുത്താന്‍ പറയുക !

   "കുട്ടികളെ വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തിയാല്‍ മതി. കഴിഞ്ഞ ആഴ്ച്ച 8 ഉം 9 ഉം വയസായ കുട്ടികളെ പീഢിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായി. "

   ഒരാള്‍ ചെയ്താലും നൂരാല്‍ ചെയ്താലും ഇതൊക്കെ ചെയാന്‍ പ്രലോഭിപ്പിക്കുന്ന, വളര്‍ത്തുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യണം .

   Delete
  11. >>>>"ജനങ്ങള്‍ സുന്നഹദോസ് "കൂടിയിരുന്നാണോ" ഈ സദാചാരം നിശ്ചയിക്കുന്നത്" താങ്കള്‍ മെമ്പര്‍ ആയ ആ കമിറ്റിയെ കുറിച്ച് ഇതുവരെ അറിവില്ല !<<<<

   അതറിയണെങ്കില്‍ ജീവിക്കുന സമൂഹത്തിന്റെ ഭഗമാകണം. ഇന്‍ഡ്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഒരു സൂനഹദോസിനേക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ? സദാചാരം ഉള്‍പ്പടെയുള്ള എല്ലാറ്റിന്റെയും മാനദണ്ഡം നിശ്ചയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സൂനഹദോസാണത്. ജനാധിപത്യ സമൂഹത്തില്‍ അതൊക്കെയാണ്, നാട്ടു നടപ്പ്. താങ്കളൊക്കെ ജീവിക്കുന്ന അടഞ്ഞ സമൂഹത്തില്‍ അതൊന്നുമുണ്ടാകില്ല. ഏഴാം നൂറ്റാണ്ടിലെ പ്രാത സമൂഹത്തില്‍ നിന്നും പുരോഗമിച്ച് ആധുനിക സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ അതൊക്കെ മനസിലായിക്കോളും.

   Delete
  12. >>>>അതെ, ആ നിശ്ചയിക്കുന്നവര്‍ സ്വവര്‍ഗരതിക്കാര്‍ ആണെങ്കില്‍ "മാനടണ്ടാതിന്റെ' അളവുകോല്‍ അതനുസരിചായിരിക്കുമെന്നു !(അങ്ങിനെയുള്ളവര്‍ ഇതൊന്നും കാളിദാസന്റെ മുമ്പില്‍ തുറന്നു പറയുമെന്ന് കരുതണ്ട !). പിന്നെ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ താല്പര്യമായിരുന്നു നേതാക്കള്‍ നടപ്പിലാക്കുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ഒരു ജനവിരുദ്ധ പദ്ധതികളും നടപ്പിലാകുമായിരുന്നില്ലല്ലോ.<<<<

   ഭൂരിഭാഗം പേരും സ്വവര്‍ഗ്ഗരതിക്കനുകൂലമാണെങ്കില്‍ അതൊക്കെ ജനാധിപത്യ സമൂഹത്തിലെ സദാചാരമാകും. അങ്ങനെയാണ്, പല നാടുകളിലും  സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയിട്ടുള്ളതും.

   ഭൂരിഭാഗം ജനങ്ങളുടെയും താല്‍പ്പര്യമനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നീടു വരുന്ന സൂനഹദോസില്‍ ജനങ്ങളതിനു തീര്‍പ്പുണ്ടാക്കും. അല്ലെങ്കില്‍  പ്രഷോഭത്തിലൂടെ തീര്‍പ്പുണ്ടാക്കും. വിളപ്പില്‍ ശാലയില്‍ അതാണു കണ്ടത്. കൂടം കുളത്ത് ഇപ്പോള്‍ നടക്കുന്നതും  അതാണ്. സ്മാര്‍ട്ട് സിറ്റി എന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി അറബികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ തീര്‍പ്പിനു വിട്ടപ്പോള്‍ നടന്നതും അതാണ്. താങ്കള്‍ വായിക്കുന്ന പത്രത്തില്‍ അതൊന്നും കണ്ടില്ലേ? മദ്രസകളില്‍ മാത്രം പഠിച്ചാല്‍ ഇതായിരിക്കും ഫലം.

   Delete
  13. >>>>കൊച്ചു കുട്ടിയുടെ വയസ് മുലകുടി പ്രായമാണോ ?
   <<<<


   മുലകുടി പ്രായമുള്ള കുട്ടിയുടെ വയസ് എന്തായിരിക്കുമെന്ന് താങ്കള്‍ക്കറിയില്ലെങ്കില്‍ അതറിയാന്‍ ശ്രമിക്കേണ്ട. മുലകുടി പ്രായമുള്ള ഒരു കുട്ടിയുടെ മനുഷ്യാവകാശത്തേപ്പറ്റിയാണിവിടെ താങ്കളും വള്ളിയും  ഉത്ഖണ്ഠാകുലരായത്. അതും മുല കുടി പ്രായമുള്ള കുട്ടികളുടെ ലിംഗാഗ്രം ആ കുട്ടിയുടെ അനുവദാം ഇല്ലാതെ മുറിച്ചു മാറ്റുന്ന ഒരു ക്രൂര സമൂഹത്തിലെ അംഗങ്ങളും.

   ശ്വേതാ മേനോന്റെ കുട്ടിയുടെ കാര്യത്തില്‍  നല്‍കിയ ഉപദേശം ആദ്യം താങ്കളൊക്കെ സ്വന്തം കുട്ടികളുടെ കാര്യത്തില്‍ നടപ്പിലാക്ക്. അറവു മാടുകളെ പിടിച്ച് അറക്കുന്നതുപോലെ നടത്തുന്ന ക്രൂരത ആദ്യം ഉപേക്ഷിക്ക്. കുട്ടിക്ക് പ്രായമാകുമ്പോള്‍ വേണമെന്ന് തോന്നുന്ന പക്ഷം  ലിംഗം മുറിക്കുന്ന ക്രൂരത നടത്തട്ടെ എന്ന് തീരുമാനിക്ക്. അപ്പോഴേ പറയുന്ന വാക്കുകളോട് ആത്മാര്‍ത്ഥത ഉണ്ടാകൂ. അല്ലെങ്കില്‍ അതൊക്കെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ആകും.

   Delete
  14. @@@കാളി ,,

   ചേലാകര്‍മ്മം എന്തോ ഒരു വലിയ മനുഷ്യാവകാശ ലംഘനം ആയി താങ്കള്‍ മതത്തിനെതിരെ തിരിയുന്നു ,,ചേലാകര്‍മ്മം ചെയ്യുക വഴി കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണ മാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാം ഉദേശിക്കുന്നത് ഇസ്ലാം മതത്തില്‍ മാത്രമല്ല ഈ കര്‍മ്മം ചെയ്യുന്നത് ,ജൂത മതക്കാരും ക്രിസ്ത്യന്‍ വിഭാഗങ്ങളും വളരെ കാലം മുമ്പേ ഇത് നിര്‍വഹിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു

   ചേലാകര്‍മ്മത്തെ കുറിച്ച് വിക്കിപീഡിയ നല്‍കുന്നതു ഇങ്ങനെ ,

   ചേലാകർമ്മം
   വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
   ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക]


   യഹൂദരുടെ ചേലാകർമ്മ ചടങ്ങ്
   പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ഇംഗ്ലീഷ്:Circumcision. ജൂതന്മാരും മുസ്ലിങ്ങളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു[1][2] ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമാറ്റ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു[3]. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു[4]. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും ഈ കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളിൽ ഒസ്സാൻ‌മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്[5].മാർച്ച് 2007-ൽ ചേലാകർമ്മം എച്ച്.ഐ.വി യെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്,എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്.ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും,പര ലിംഗത്തിലുള്ളവരുമായുള്ള ലൈഗിക ബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഈ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു.[6]മതം മാറുന്നതിന്റെ പ്രധാനപ്പെട്ട ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു. http://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%BE%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%82

   Delete
  15. ഇനി ഈയടുത്തു അമേരിക്കയില്‍ നിന്നും വന്ന ഒരു പഠന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം .

   ചേലാകര്‍മ്മം ലൈംഗിക രോഗങ്ങളെ തടയും .

   അമേരിക്കയില്‍ കുറഞ്ഞു വരുന്ന ചേലാകര്‍മ്മ തോത്, ലൈംഗിക രോഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിന് കാരണമായേക്കുമെന്ന് ഏറ്റവും പുതിയ പഠനം. ഇത്തരം രോഗങ്ങള്‍ ഒരു പതിറ്റാണ്ട് കൊണ്ട് അമേരിക്കക്ക് 44 കോടി ഡോളറിന്‍റെ സാമ്പത്തിക ബാധ്യത വരുത്തുമെന്നും പഠനം വ്യക്തമാക്കുന്നു ( Archives of Pediatrics & Adolescent Medicine. Aug 20). അമേരിക്കയില്‍ ചേലാകര്‍മ്മ തോത് 1970-80 കളില്‍ 79 ശതമാനമായിരുന്നത് 2010 ല്‍ 55 ശതമാനമായി കുറഞ്ഞു.
   ആണ്‍കുട്ടികളിലെ ചേലാകര്‍മ്മത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍ സൂചിപ്പിക്കുന്ന തെളിവുകള്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്നു. എച്.ഐ.വി എയ്ഡ്സ്, പുരുഷ ലിംഗത്തിലെയും സ്ത്രീകളിലെ ഗര്‍ഭാശയ ഗളത്തിലെയും കാന്‍സര്‍, ഹെര്‍പിസ്, ഹൂമന്‍ പാപ്പിലോമ്മ വൈറസ് എന്നീ രോഗങ്ങള്‍ക്കെതിരെയെല്ലാം ചേലാകര്‍മ്മം പ്രതിരോധമാണ്.

   എയിഡ്സ് ഉള്‍പ്പടെയുള്ള ലൈംഗിക രോഗങ്ങള്‍ കൊണ്ടുണ്ടാവുന്ന നേരിട്ടുള്ള വൈദ്യ ചെലവുകള്‍ക്ക് പതിനേഴായിരം ദശലക്ഷം ഡോളര്‍ ഓരോവര്‍ഷവും അമേരിക്കക്ക് പഴാവുന്നുണ്ട്. ചേലാകര്‍മ്മം ചെയ്യാത്ത ഒരാണിന് ജീവിതകാലത്ത് HIV രോഗം 12 ശതമാനവും HPV രോഗം 29 ശതമാനവും ഹെര്‍പിസ് 20 ശതമാനവും വരെ കൂടുതല്‍ ഉണ്ടാവാം. ആണ്‍കുട്ടികളിലെ ചേലാകര്‍മ്മത്തിന്റെ ചെലവ് മറ്റു വൈദ്യ ചിലവുകളുടെ കൂടെ മെഡിക്കല്‍ ക്ലയിമില്‍ ഉള്‍പ്പെടുത്താനും പഠനത്തില്‍ നിര്‍ദേശം ഉണ്ട്.

   ആണ്‍കുട്ടികള്‍ക്ക്‌ പതിവായി ചേലാകര്‍മ്മം ചെയ്യാന്‍ നിര്‍ദേശിക്കത്തക്ക വിധത്തില്‍ അനുകൂലമായ തെളിവുകള്‍ ലഭ്യമല്ല എന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്‌ മുമ്പ് തീരുമാനമെടുത്തിരുന്നു. ലഭ്യമായ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു വീണ്ടു വിചാരത്തിന് തയാറാവണമെന്നും പഠനം നിര്‍ദേശിക്കുന്നു.

   -----------------------------------------------------------
   പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകനു ദൈവത്തില്‍ നിന്നും ലഭിച്ച വിശുദ്ധ ഗ്രന്ഥത്തില്‍ കൂടി പറഞ്ഞ പലതും ഇന്ന് ആധുനിക ശാസ്ത്രം ശരിവെക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല ..താങ്കള്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിശുദ്ധ ഖുര്‍ആന്‍ നോക്കുന്നു ,എന്നാല്‍ പഠിക്കാന്‍ ശ്രമിക്കുന്നില്ല .

   Delete
  16. >>>>Ha Ha, വഴിയില് കാളിദാസ് കാണിക്കുന്ന കിടപ്പറ രംഗം !
   എന്റെ കുട്ടി കണ്ടു അനുകരിച്ചാല്...
   അത് എന്റെ വളര്ത്തു ദോഷം ! "
   കാളിദാസനെ പറഞ്ഞയക്കേണ്ട "സ്ഥലം" വേറെയാണ് ! ഈ വാചകം ക്രിമിനല് നിയമത്തില് പെടുത്താന് പറയുക !
   <<<<


   താങ്കളുടെ കാമ കണ്ണ്, ഇതുപോലുള്ള പോസ്റ്ററുകളിലേ പതിക്കു. ഇന്നിറങ്ങുന്ന എല്ലാ സിനിമകളിലും മിനിമം ഒരു കൊലപാതകമെങ്കിലുമുണ്ട്. വീട്ടിലിരുന്നു കാണുന്ന സീരിയലുകളിലും ബലാല്സംഘങ്ങളും. കൊലപാതകങ്ങളും, വഞ്ചനയും, ചതിയുമൊക്കെ ഉണ്ട്. പത്ര മാദ്ധ്യമങ്ങള് നോക്കിയാല് പിടിച്ചു പറിയും കത്തിക്കുത്തും, ഭീകര പ്രവര്ത്തികളുമൊക്കെ ഉണ്ട്. അതൊക്കെ കണ്ടിട്ട് അങ്ങനെയൊക്കെ ചെയ്യണമെന്ന് താങ്കളുടെ കുട്ടിക്കു തോന്നുന്നുണ്ടെങ്കില് അത് വളര്ത്തു ദോഷം തന്നെയാണ്.

   ഇതൊക്കെ കാണുന്ന മറ്റുള്ളവരുടെ കുട്ടികളൊക്കെ അതൊനും ജീവിതതില് ആവര്ത്തിക്കന് പോകാറില്ല. താങ്കളുടെ കുട്ടികള് അത് ചെയ്യുന്നുണ്ടെങ്കില് വളര്ത്തു ദോഷം തന്നെയാണ്. വഴിയില് കാണുന്നതൊക്കെ അനുകരിക്കുന്ന സ്വഭാവം താങ്കളുടെ കുട്ടിക്കുണ്ടെങ്കില് ആ കുട്ടിയുടെ മാനസിക നില അല്പ്പം തകരാറിലാണ്. അതുകൊണ്ട് വേഗം ആ കുട്ടിയെ പറഞ്ഞയക്കേണ്ട സ്ഥലം ഏതാണെന്ന് അന്വേഷിച്ചു കണ്ടിപിടിക്കുക.

   Delete
  17. @ ഫൈസല്‍ ബാബു

   തന്റെതല്ലാത്ത കാരണത്താല്‍ ചേലാ ചര്‍മ്മം നഷ്ടപ്പെട്ട ഹത ഭാഗ്യവാന്റെ ദീന വിലാപം വളരെ നന്നായിട്ടുണ്ട്.

   Delete
  18. @ ഫൈസല്‍ ബാബു

   മനുഷ്യ ശരീരത്തിന്റെ ഒരു പ്രധാന ഭാഗം ആണ് ഒരാവശ്യവും ഇല്ലാത്ത ഒരു ഓപ്പറേഷനിലൂടെ ഏതോ ഒരു ഡോക്ടറോ അല്ലെങ്കില്‍ ഒരു അപരിചിതന് അവര്‍ക്ക് തോന്നുന്ന രീതിയില്‍‍ മുറിച്ചു കളയുന്നത്. മറ്റുള്ളവരാല്‍ ഉണ്ടാക്കപ്പെട്ട ഒരു ലിഗാഗ്രവും ആയി ആ വ്യക്തി ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടി വരുന്നു. ജീവിതത്തില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ സംഭവിക്കാന്‍ സാധ്യത വളരെ കുറവുള്ള ചില രോഗങ്ങളെ ഭയപ്പെട്ടു ശരീരം മുറിക്കുന്നത് ശരിയാണോ? ഹാര്‍ട്ട് അറ്റാക്ക് വരും എന്ന് വിചാരിച്ചു ഹാര്‍ട്ട് ആരെങ്കിലും വേണ്ടാന്ന് വൈക്കുമോ? കൈ മുറിയും അല്ലെങ്കില്‍ കയ്യില്‍ എന്തെങ്കിലും രോഗം വരും എന്ന് വിചാരിച്ചു കൈ വെട്ടി മാറ്റുമോ? എന്തൊക്കെ ക്രമീകരണങ്ങള്‍ ഉണ്ടെന്നു വാദിച്ചാലും സുന്നത് എന്നത് ഒരു ശസ്ത്രക്രിയ ആണ്. അതിനു അതിന്റേതായ റിസ്ക്‌ ഉണ്ട്. സുന്നത്ത് ചെയ്ത നല്ല ശതമാനം ആളുകളും മാനസികമായി പീഡനം അനുഭവിക്കുന്നുണ്ട്. ജന്മനാ തനിക്കു ഉണ്ടായിരുന്ന അവയവം ഇല്ലാത്ത മാനസികാവസ്ഥ. മറ്റുള്ള പുരുഷന്മാരില്‍ ഉള്ളതും തനിക്കു ഇല്ലാത്തതും ആയ ആ ചര്‍മ്മം ജീവിതത്തില്‍ പല സന്ദര്‍ഭത്തിലും അവനെ അലട്ടും. വേണ്ട, 'ഇല്ല' എന്ന് പറഞ്ഞാല്‍ അത് കളവു ആകും.

   A number of men complain that a loss of sensitivity or dryness of the glans following circumcision has spoiled their sex lives. At the other extreme are those who seek the operation to achieve these changes in the glans to enhance their sex lives. These complaints are similar to the mutilation obsession because men with naturally short foreskins are not troubled by having the glans exposed.

   Delete
  19. മനുഷ്യ ശരീരത്തിന്റെ ഒരു പ്രധാന ഭാഗം ആണ് ഒരാവശ്യവും ഇല്ലാത്ത ഒരു ഓപ്പറേഷനിലൂടെ ഏതോ ഒരു ഡോക്ടറോ അല്ലെങ്കില്‍ ഒരു അപരിചിതന് അവര്‍ക്ക് തോന്നുന്ന രീതിയില്‍‍ മുറിച്ചു കളയുന്നത്. മറ്റുള്ളവരാല്‍ ഉണ്ടാക്കപ്പെട്ട ഒരു ലിഗാഗ്രവും ആയി ആ വ്യക്തി ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടി വരുന്നു...
   -------------------------------------------
   haha വേണ്ടാത്ത പണിക്ക് പോയപ്പോള്‍ ആരോ തന്റെ തു മൊത്തം കഷ്നിച്ചതിനു ഇങ്ങനെ ചൂടാകല്ലേ അനോണി !!.....ആദ്യം എന്താണ് ചെലാകര്‍മ്മം എന്ന് മനസ്സിലാക്ക് .താന്‍ വിജാരിക്കുന്നത് പോലെ ഇത് മൊത്തം കഷ്ണിച്ചു കളയല്‍ അല്ല ..തൊലിയുടെ വളരെ ചെറിയ ഒരു ഭാഗം നീക്കുക മാത്രമാണ് ,,അതിന്റെ ഗുണപരമായ ശാസ്ത്രീയത ആധികാരികമായി ലോകത്തു തെളിയിച്ചതാണ് ...അത് എന്താണ് എന്ന് മുകളില്‍ ഫൈസല്‍ കൊടുത്ത വിവരണം വായിക്കൂ ..അല്ലേല്‍ തൊട്ടടുത്തുള്ള ഒരു ഡോക്ടറോഡു ചോദിച്ചു മനസ്സിലാക്കൂ ..!!

   Delete
  20. This comment has been removed by the author.

   Delete
  21. >>>>ആദ്യം എന്താണ് ചെലാകര്‍മ്മം എന്ന് മനസ്സിലാക്ക് .താന്‍ വിജാരിക്കുന്നത് പോലെ ഇത് മൊത്തം കഷ്ണിച്ചു കളയല്‍ അല്ല ..തൊലിയുടെ വളരെ ചെറിയ ഒരു ഭാഗം നീക്കുക മാത്രമാണ് ,,അതിന്റെ ഗുണപരമായ ശാസ്ത്രീയത ആധികാരികമായി ലോകത്തു തെളിയിച്ചതാണ് .<<<

   അതിന്റെ ഗുണപരമായ ശാസ്ത്രീയത ആരും തെളിയിച്ചിട്ടില്ല. ചില coincidence എന്നതിനപ്പുറം ഇതിനു പ്രസക്തിയുമില്ല.

   1. കേരളത്തില്‍ ഇപ്പോള്‍ 40000 എയിഡ്സ് രോഗികളുണ്ട്. അവരില്‍ ഒറ്റ മുസ്ലിം പുരുഷനും ഇല്ലെങ്കിലേ ശാസ്ത്രീയ തെളിവാകൂ.

   ഒരു പറ്റം ആളുകളില്‍ നടത്തിയ പഠനത്തില്‍ പരവര്‍ഗ്ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ചേലാകര്‍മ്മം നടത്തിയവരിലെ എച് ഐ വി ബാധ കുറവായി കണ്ടു എന്നേ ഉള്ളു. എയിഡ്സ് നിയന്ത്രിkkaaന്‍  ചേലാകര്‍മ്മം വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നുമില്ല. അതിന്റെ കാരണം എയിഡ്സ് ഉണ്ടാകാന്‍ പല കാരണങ്ങളുമുണ്ട് ennathum_. എയിഡ്സ് ആദ്യം കണ്ടെത്തിയത് സ്വവര്‍ഗ്ഗ സംഭോഗികളായ പുരുഷന്‍മാരിലായിരുന്നു. ഇവരില്‍ എയിഡ്സ് ഉണ്ടാകാതിരിക്കുന്നതിന്, ചേലാ കര്‍മ്മം  യാതൊരു പങ്കും വഹിക്കുന്നില്ല. എയിഡ്സ് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ സുരക്ഷിതമായ ലൈംഗിക ബന്ധവും, എച് ഐ വി ബാധയുള്ള സൂചികള്‍ ഉപയോഗിക്കാതിരിക്കലും, രക്തം നല്‍കുമ്പോള്‍ കര്‍ശന പരിശോധനകള്‍ നടത്തുകയുമൊക്കെ ആണ്. ഭാവിയില്‍ എയിഡ്സ് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നു കരുതി സുബോധമുള്ള ആരും ചേലാകര്‍മ്മം നടത്താറുമില്ല.

   സ്ത്രീകളുടെ എയിഡ്സ് കുറയ്ക്കാന്‍  ഇസ്ലാമിക നിദാനശസ്ത്രത്തിലെ രീതി ഒന്നറിഞ്ഞാല്‍ കൊള്ളമായിരുന്നു. എന്തു മുറിച്ചു കളഞ്ഞാണത് നേടുന്നത്?

   2. ചേലാ കര്‍മ്മം ലിംഗാഗ്ര ക്യാന്‍സര്‍ ഒഴിവാക്കുന്നു എന്നതിലും  വലിയ കഴമ്പില്ല. ചേലാകര്‍മ്മം നടത്തിയവരിലും ക്യാന്‍സര്‍ ഉണ്ടാകുന്നുണ്ട്. ചേലാകര്‍മ്മം നടത്തിയാല്‍ വ്രുത്തിയായി സൂക്ഷിക്കാന്‍ എളുപ്പമാണെന്നു മാത്രമേ ഉള്ളു. ചേലാകര്‍മ്മം നടത്താത്തവരും വ്രുത്തിയായി സൂക്ഷിച്ചു കൊണ്ടു നടന്നാല്‍ ക്യാന്‍സര്‍ ഉണ്ടാകാറില്ല.


   Cancer of the penis

   Circumcision. Penile cancer is almost unheard of in Jewish males, who are traditionally circumcised on the eighth day of life. It is only slightly more common in Muslims, who often delay circumcision until sometime between the ages of 3 and 13. But circumcision in adulthood is not protective. All in all, circumcision reduces the risk of penile cancer by over 70%, with infant circumcision the most beneficial.

   Hygiene. By removing the foreskin, circumcision prevents phimosis, a condition in which the foreskin adheres tightly to the glans, or tip of the penis. If the foreskin cannot be retracted, inflammation and infection can develop and a layer of debris called smegma can build up. Doctors believe that over time, this chronic irritation can lead to cancer. But good hygiene will prevent chronic irritation. In fact, soap and water are nearly as protective as circumcision.

   സോപ്പും വെള്ളവും ചേലാ കര്‍മ്മം പോലെ തന്നെ സുരക്ഷിതമാണെന്നാണ്, ശാസ്ത്ര മതം.

   Delete
  22. " എന്റെ കുട്ടി കണ്ടു അനുകരിച്ചാല്...
   അത് എന്റെ വളര്ത്തു ദോഷം ! "
   കാളിദാസനെ പറഞ്ഞയക്കേണ്ട "സ്ഥലം" വേറെയാണ് ! ഈ വാചകം ക്രിമിനല് നിയമത്തില് പെടുത്താന് പറയുക !
   <<<<

   കാളിദാസ്: "താങ്കളുടെ കാമകണ്ണ്, ഇതുപോലുള്ള പോസ്റ്ററുകളിലേ പതിക്കു.

   കാളിദാസന്റെ കണ്ണ് ചുറ്റും നടക്കുന്നത് കാണാനുള്ള കാഴ്ചശേശി, ഉണ്ടെന്നു കരുതിയാണ് ഇത്ര നേരം സംവധിച്ചത്. അങ്ങിനെയൊരു സംഗതിയോ, അത്തരം കാഴ്ചയില്‍ നിന്നും "ചെറുതായൊരു ഒരു ഫീലിന്ഗോ" ഉണ്ടാകാത്ത കാളിടാസനോട് "കാമോദീപകമായ" അവസ്ഥയെ കുറിച്ച് എന്ത് പറയാന്‍. കാളിദാസന് ഈ ചര്‍ച്ചയില്‍ ഭാഗമാകുന്നതിന് യാതൊരു യോഗ്യതയും കാണുന്നില്ല. പിന്നെ എനിക്ക് കാമ കണ്ണുണ്ട്. അത് പൂര്‍ണ മനുഷ്യന്‍ എന്നാ നിലയില്‍ അതുണ്ടാകണം. അങ്ങിനെ ഉള്ളവര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയില്‍ അതിലെ ശരി തെറ്റുകളും, ആശങ്കയും ചൂണ്ടികാണിക്കാന്‍ കഴിയുക. ! അതൊന്നും ഇല്ലാത്തവര്‍ ആണ് പോസ്റര്‍ ഒട്ടിക്കാനും, ഇതിലൊക്കെ എന്ത് എന്ന മട്ടില്‍ ഇവിടെ ജെയ് വിളിക്കുന്നത് !
   ____________
   ചേലാകര്‍മം ! അത് ചെയ്യാത്ത കാളിടാസനോട് അതിന്റെ മഹത്വത്തെ കുറിച്ച് പറയുന്നില്ല, അതിനുള്ള യോഗ്യതയും ഉണ്ടെന്നു തോന്നുന്നില്ല . അത് ചെയ്തതിന്റെ പേരില്‍ ലോകത്ത് നൂറു കോടിയില്‍ പരസം മുസ്ലീങ്ങള്‍ക്ക് ഇല്ലാത്ത പരാതി കാളിദാസന് എന്തിനു. കാളിദാസ് ആ തൊലി വിശുദ്ധമായി കൊണ്ട് നടന്നോളൂ. ഞങ്ങള്‍ക്ക് ഒരു പരാധിയുമില്ല ! ഈ കാര്യങ്ങളൊക്കെ കുടുമ്പങ്ങള്‍ തീരുമാനിക്കട്ടെ.
   കാളിടാസനോട് ആരെങ്കിലും പരാതി പറഞ്ഞു വന്നെങ്കില്‍ അവര്‍ക്ക് പൂര്‍വ അവസ്ഥയില്‍ ആകാനുള്ള വഴിയും ഇക്കാലതുണ്ട്. അത് ഉപദേശിക്കാം.
   _________________
   "സോപ്പും വെള്ളവും ചേലാ കര്‍മ്മം പോലെ തന്നെ സുരക്ഷിതമാണെന്നാണ്, ശാസ്ത്ര മതം."

   കിട്ടിപോയ് ! സോപ്പും വെള്ളവും ! കാളിടാസന്മാര്‍ക്കുള്ള ജാമ്യം ! സോപ്പും വെള്ളവും കയ്യില്‍ പിടിച്ചു നടന്നോളൂ.....യാതൊരു പരാധിയുമില്ല. എന്തായാലും കാളിദാസന്‍ ചേലാകര്‍മം ചെയ്യണമെന്നു ലോകത്തൊരു മുസ്ലീമും ആവശ്യപെടില്ല.

   Delete
  23. വള്ളിക്കുന്ന്..
   ചര്‍ച്ച പോസ്റ്റില്‍ നിന്നും കാളിദാസ് എല്ലാ ബ്ലോഗിലും ചര്‍ച്ച വഴിതിരിച്ചു വിടാന്‍ ചെയ്യുന്ന പോലെ ചെലാകര്‍മതിലെക്കും,പര്ധയിലെക്കും, പിന്നെ കാളിദാസന്റെ ഇഷ്ട ബോജ്യമായ താളിബാനിലെക്കും വഴി തിരിച്ചു വിടുകയാണ്. തീരുമാനം താങ്കള്‍ക്കു വിടുന്നു !!

   Delete

  24. കാളിദാസ്: "ഇന്‍ഡ്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഒരു സൂനഹദോസിനേക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ?"

   സാധാചാരം തീരുമാനിക്കാന്‍ കാളിദാസ് കാണുന്ന സുന്നഹദോസ് !

   "ഭൂരിഭാഗം ജനങ്ങളുടെയും താല്‍പ്പര്യമനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നീടു വരുന്ന സൂനഹദോസില്‍ ജനങ്ങളതിനു തീര്‍പ്പുണ്ടാക്കും. അല്ലെങ്കില്‍ പ്രഷോഭത്തിലൂടെ തീര്‍പ്പുണ്ടാക്കും"

   അപ്പൊ ഇതാണ് കാളിദാസന്റെ സദാചാര നിര്‍വചനം ! അപ്പൊ ജനവിരുദ്ധം ഈ സുന്നഹദോസ്നടപ്പിലാക്കും അല്ലെ...!! മതി ! പിന്നെ കാളിദാസന്റെ പ്രക്ഷോഭം ! So its mild expression through this post...

   Delete
 69. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന 124 കോടി ജനങ്ങള്‍ ഉള്ള ഈ ഇന്ത്യാ മഹാരാജ്യത്ത് ഏകദേശം എത്ര പ്രസവങ്ങള്‍ നടക്കുന്നുവെന്ന് ഊഹിക്കാമല്ലോ.... ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആണത്രേ... ഇത്രയും പ്രസവങ്ങള്‍ നടക്കുന്ന കേരളത്തിലെ സ്ത്രീകള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും എന്ത് അവബോധമാണ് കേവലം ഒരു സിനിമയിലെ സീനിലൂടെ സംവിധായകന്‍ നല്‍കുക.... അതിന് ഒരു സിനിമയില്‍ റിയലായി പ്രസവം ചിത്രീകരിക്കണമെന്നുണ്ടോ... എത്രയെത്ര സിനിമകളില്‍ പ്രസവിക്കുന്നതിന്റെ വേദനയും പ്രയാസങ്ങളും നടിമാര്‍ അഭിനയത്തിലൂടെ കാണിക്കുന്നു... അതൊന്നും പോരായിരുന്നോ... ഇങ്ങനെയൊരു കാര്യവുമായി ഏതെങ്കിലും ഒരു സംവിധായകന്‍ തന്നെ വന്ന് കണ്ടിരുന്നെങ്കില്‍ അയാളെ ചെരിപ്പെടുത്ത് അടിക്കുമായിരുന്നുവെന്ന് നടി ഉര്‍വശി പറയുകയുണ്ടായി... എന്ത് കൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നാന്‍... സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധയനായ ബ്ലസിയുടെ ഈ സിനിമകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സിനിമ കണ്ടിട്ടേ പറയാനാകൂ............

  ReplyDelete
 70. " കേരളത്തില്‍ വിവാദ വിഷയമായ ബ്ളസിയുടെ ‘പ്രസവ സിനിമ’ റിലീസ് ആകും മുമ്പേ ബ്രില്ലന്‍റി മെന്‍ോസ എന്ന വിഖ്യാത സംവിധായകന്‍ ചിത്രീകരിച്ച ദായ് വോംബ് കണ്ണില്‍ നനവു പടര്‍ത്തി തിങ്കളാഴ്ച മേളയുടെ ചിത്രമായി മാറി. ഫിലിപ്പീന്‍സിലെ തടാക തീരത്തെ താമസക്കാരിയായ ഷലീഹ എന്ന പരമ്പരാഗത വയറ്റാട്ടി സ്വന്തം വന്ധ്യതയുടെ വേദന ഒഴുക്കിവിടുന്ന കണ്ണീരിന്‍െറ മുകളില്‍ പിടിച്ച് കടന്നു പോകുന്നതാണ് സിനിമയുടെ കഥ."" (ടുഡേ മാധ്യമം ന്യൂസ്‌ )
  ________________
  അപ്പൊ അതാണ്‌ ! ഇവിടെ വൈകിയെത്തിയ ബോധോദയം !! പക്ഷെ ഇവിടെ രതി ചേച്ചിയെ വെച്ച് മലയാലാളിക്ക് സമ്മാനിച്ചു !!

  ReplyDelete
 71. This comment has been removed by the author.

  ReplyDelete

 72. നന്നായി എഴുതി

  ശ്വേതയുടെ പ്രസവം : ഞാനും എഴുതിയിട്ടുണ്ട് .. സമയം കിട്ടിയാല്‍ നോക്കു

  http://nidheesh-krishnan.blogspot.in/2012/11/blog-post_27.html

  ReplyDelete
 73. ബ്ലെസി യെപോലെയുള്ള ഒരു സംവിധായകന്‍റെ ചിത്രം ഇത്ര വിവാദമായത് നിര്‍ഭാഗ്യകരം തന്നെ, ഈ വിവാദങ്ങള്‍ക്ക് ബ്ലെസ്സി തന്നെ നല്‍കുന്ന പ്രതികരണങ്ങള്‍ നമ്മള്‍ കാണാതെ പോവരുത്. ചിത്രം ഇറങ്ങട്ടെ, രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ഒരു ചിത്രത്തില്‍ ഒരു മിനിട്ടോ അതില്‍ കുറവോ മാത്രം സമയമെടുക്കുന്ന ഒരു രംഗത്തെ ക്കുറിച്ച് അത് കാണാതെ എങ്ങനെ പ്രതികരിക്കും?? സൃഷ്ടിയെ കാണാതെ, അറിയാതെ സൃഷ്ടാവിന്റെ കഴിവിനെ ഇഴകീറി വിമര്‍ശിക്കുന്നത് ശരിയാണോ?? എല്ലാം ചായ കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായിരിക്കും....

  ReplyDelete
 74. ഈ ബ്ലോഗിനുള്ള മറുപടി ഇവടെ ഉണ്ട് . Mr Basheer Vallikkunnu, ഇതൊന്നു വായിച്ചു നോക്ക്
  http://malayalam.oneindia.in/movies/feature/2012/11/kalimannu-blessy-swetha-menon-movie-actress-106211.html

  ReplyDelete
 75. ബഷീര്‍ ബായിയെ അഭിനന്ദിക്കാതെ വയ്യ

  ReplyDelete
 76. ശ്വേതയുടെ കുഞ്ഞിനു പ്രായപൂര്‍ത്തിയായിട്ടു അവള്‍ക്കത് പുറത്തു വിടണമെന്ന് തോന്നുന്നുവെങ്കില്‍ അവളതു പുറത്തു വിടട്ടെ. ആ കുഞ്ഞിനുമുണ്ടാകുമല്ലോ മനുഷ്യാവകാശവും ആത്മാഭിമാനവും.>>> ഇത്തിരിയില്ലാത്ത ചോരക്കുഞ്ഞിന്റെ അവയവം മുറിച്ചു സുന്നത്ത് എന്നാ പേരില് നാട് നീളെ ആഘോഷിക്കുമ്പോള്‍ ശിശു ഞാനെങ്ങും കണ്ടിട്ടില്ല ശിശു മനുഷ്യന്‍ ആണെന്നും അതിനുംഅവകാശങ്ങള്‍ ഉണ്ടെന്നും പറഞ്ഞു മരുന്നിനു പോലും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെയും

  ReplyDelete
 77. Why every one is jumping in to conclusion. let that move be released. If there is anything vulgor let the censor board cut unwanted visuals. These kind of moral policing should be stopped. speaker and basheer should not decide what should be shown in a cinema.

  ReplyDelete
 78. //പ്രസവത്തിന്‍റ ദൃശ്യങ്ങള്‍ കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം അവസ്ഥയുണ്ടായാല്‍ ഈ പണി നിര്‍ത്തുമെന്നും പറയുന്ന ബ്ലെസിക്ക് ആത്മാര്‍ത്ഥത എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ എന്നു സംശയമാണ്. പ്രസവം ചിത്രീകരിക്കുകയും അത് മാധ്യമങ്ങളിലൂടെ ഉദ്ഘോഷിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ ഇത്തരം ഡയലോഗുകള്‍ വച്ചു കീറുന്ന വിശുദ്ധന്‍റെ തൊലിക്കട്ടിക്ക് പ്രണാമം.//
  http://berlytharangal.com/?p=10235

  ReplyDelete
 79. ഇങ്ങനെ ഒരു സിനിമയും പ്രോത്സാഹിപ്പിക്കാന്‍ കുറെ ആളുകള്‍ ഉണ്ടെന്നറിയുമ്പോള്‍ ശരിക്കും പേടി തോന്നുന്നു. നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ സമര്‍പിച്ച ആള്‍ എന്ന നിലക്ക് ഇതും നന്നാകും അതുകൊണ്ട് കണ്ടിട്ട് വിമര്‍ശിച്ചാല്‍ മതി എന്ന് പറയുന്നവര്‍ പ്രദര്‍ശനത്തോടെ ഈ സിനിമ മായ്ക്കാന്‍ കഴിയാത്ത ഒരു പാപമായി മൊബൈലിലും നെറ്റിലും മറ്റും അവശേഷിക്കും എന്ന് എന്തുകൊണ്ട് ചിന്തിക്കുന്നില്ല.

  ReplyDelete
 80. അഭിനയത്തിനാണ് സിനിമയില്‍ പ്രസക്തി , യഥാര്‍ത്യതിനല്ല എന്ന സത്യം എല്ലാവര്ക്കും അറിയാം , രഹസ്യമായി ബ്ലൂ ഫിലിം പിടിക്കുന്നത്‌ കുറ്റമാനെങ്ങില്‍ , പരസ്യമായി സ്ത്രീയുടെ ഗുഹ്യഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് എങ്ങിനെ അംഗികരിക്കാന്‍ കഴിയും..?(ഇതൊന്നും സിനിമയില്‍ ഇല്ലെങ്ങില്‍, വളരെ ചീപ്പ്‌ പുബ്ലിസിട്ടിക്കു വേണ്ടി ബ്ലെസി ഇതു ചെയ്യുമെന്ന് കരുതുന്നുണ്ടോ?). പ്രസവ രംഗങ്ങള്‍ സിനിമയില്‍ ഒരുപാടു നമ്മള്‍ അഭിനയിച്ചു കണ്ടിട്ടുണ്ട്. അതില്‍ നിന്നും വ്യതസ്തമായി ബ്ലെസി എന്താണാവോ ഉദ്ദേശിക്കുന്നത്..? നാളെ താങ്കള്‍ ഒരു പ്രസവം ചിത്രീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ എന്തായിരിക്കും പുകില്....? മൂന്നാംകിട ബ്ലൂ ഫിലിം നടിയായി, തരം താഴ്ന്നു , ഒരു കുടുംബിനിയുടെ അഭിമാനം വിറ്റു കിട്ടുന്ന പ്രശംസ ഒരിക്കലും ഒരു സ്റ്റാന്‍ഡേര്‍ഡ് മലയാളിക്ക് അംഗീകരിക്കാന്‍ കഴിയില്ല.

  ReplyDelete
 81. ബഷീര്‍... ... താങ്കളുടെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍.........
  താങ്കള്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. താങ്കളും ശോഭ സുരേന്ദ്രനും തമ്മില്‍ എന്താ വ്യത്യാസം ?. വണ്‍ഇന്ത്യ യില്‍ വന്ന ഈ ലേഖനം ഒന്ന് വായിച്ചു നോക്കൂ...

  http://malayalam.oneindia.in/movies/feature/2012/11/kalimannu-blessy-swetha-menon-movie-actress-106211.html

  ReplyDelete
  Replies
  1. line from the above link.."..അങ്ങനെയെങ്കില്‍ ഇനി ഒരു പെണ്ണും പുരുഷ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ പ്രസവിയ് ക്കാന്‍ തയ്യാറാകരുത് ."'

   ഇതെന്തു സ്റെട്മെന്റ്റ് !! ഹോസ്പിറ്റലില്‍ പുരുഷ ഡോക്ടര്‍ക്ക് മുമ്പില്‍ രോഗി കണ്സല്റ്റ് ചെയ്യുന്ന പോലെയാണോ സമൂഹത്തിനു മുമ്പില്‍ തന്റെ പ്രസവം ഒരു സെലെബ്രിടി തുറന്നു കാണിക്കുന്നത് ??

   ഹ ഹ ! ഇത്രയേയുള്ളൂ കേരളീയന്റെ ബോധം !!!

   Delete
  2. line from the above link.."..അങ്ങനെയെങ്കില്‍ ഇനി ഒരു പെണ്ണും പുരുഷ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ പ്രസവിയ് ക്കാന്‍ തയ്യാറാകരുത് ."'

   ഇതെന്തു സ്റെട്മെന്റ്റ് !! ഹോസ്പിറ്റലില്‍ പുരുഷ ഡോക്ടര്‍ക്ക് മുമ്പില്‍ രോഗി കണ്സല്റ്റ് ചെയ്യുന്ന പോലെയാണോ സമൂഹത്തിനു മുമ്പില്‍ തന്റെ പ്രസവം ഒരു സെലെബ്രിടി തുറന്നു കാണിക്കുന്നത് ??

   ഹ ഹ ! ഇത്രയേയുള്ളൂ കേരളീയന്റെ ബോധം !!!

   Delete
 82. ഇതിനിടയില്‍ എനിക്കൊരു സംശയം. നമുക്കൊരു സെന്‍സര്‍ ബോര്‍ഡ് ഇല്ലേ? സെന്‍സര്‍ ബോര്‍ഡിന്റെ സേര്‍ടിഫികറ്റ് കിട്ടാതെ ഒരു സിനിമയും പുറത്തിറങ്ങില്ല. സെന്‍സര്‍ ബോര്‍ഡിന്റെ പണി എന്തിനാ നാട്ടുകാര്‍ മുഴുവന്‍ ഏറ്റെടുക്കുന്നത്? സെന്‍സര്‍ ബോര്‍ഡിനു ചില നടപടിക്രമങ്ങള്‍ ഉണ്ട്. സീനിനനുസരിച്ചു അവര്‍ സിനിമ 'എ' ആക്കി കളയും. ഒരു രക്ഷയും ഇല്ലെങ്കില്‍ കത്തിവെക്കും. എന്നിട്ടും പറ്റിയില്ലെങ്കില്‍ അനുമതി നിഷേധിക്കും. ആ നടപടികളൊക്കെ കഴിഞ്ഞു സിനിമ പുറത്തിറങ്ങിയിട്ടു പോരെ അവര്‍ക്കെതിരെയുള്ള ചാട്ടം. എത്രയെത്ര ഷക്കീല പടങ്ങള്‍ ഓടിയ കേരളത്തില്‍, നിലവാരമുള്ള സിനിമകള്‍ മാത്രം ചെയ്ത ബ്ലെസ്സി മാന്യത പാലിക്കും എന്ന് വിശ്വസിക്കാം...

  ReplyDelete
 83. ഇത് ഭൂലോക തമാശ..!!
  ഇറങ്ങാത്ത പടത്തിലെ ഉണ്ടോ എന്നുറപ്പില്ലാത്ത സീനിനെ കുറിച്ചുള്ള മുടിഞ്ഞ ചര്‍ച്ച..!!!

  നിങ്ങളൊക്കെ ഇത്ര താഴ്ന്നു ചര്ച്ചിക്കുമ്പോള്‍ ഞാന്‍ മാത്രമെന്തിനു മേലെ നില്‍ക്കണം.;)

  സ്ത്രീകളുടെ അവയവം കാണാന്‍ കിട്ടുന്ന ചാന്‍സ് ആണുങ്ങള്‍ മൊതലാക്കും എന്ന അറിവുള്ളത് കൊണ്ടാണല്ലോ പല എ പടങ്ങളും നമ്മുടെ നാട്ടില്‍ സെഞ്ചുറി തികച്ചു ഓടിയത്,

  എന്നാല്‍ ഈ അവയവ കാഴ്ചക്ക് വേണ്ടി ആരും കക്കൂസ് സീന്‍ പോയി കാണില്ലാ എന്നാണ് എന്റെ അറിവ്.
  അത് പോലെ തന്നെ പ്രസവ സീനും അത്ര കാഴ്ചക്ക് കുളിരേകുന്ന ഒന്നല്ലാ എന്നുമാണ് എന്റെ അറിവ്.

  ഇവിടെ ഈ ഒരു സീന്‍ പടത്തില്‍ ഉണ്ടാകാന്‍ ഒരു ചാന്‍സും കാണുന്നില്ലാ.! അതില്‍ പെണ്ണുങ്ങളുടെ പല വിധത്തില്‍ ഉള്ള ഇമോഷന്സുകള്‍ ആണെന്നാണ് ഞാന്‍ കേട്ടത്.എന്തായാലും ആ അവയവം പച്ചക്ക് കാണിക്കില്ലാ എന്ന് ഞാന്‍ ഗ്യാരണ്ടി.പിന്നെയും എന്തിനാകാം ഈ പുകിലൊക്കെ,?
  ബ്ലെസ്സിക്ക് പടം കാണാന്‍ ആളെകിട്ടും പണവും കിട്ടും.
  ബഷീരാദി വാദികള്‍ക്ക് ഇനി ഈ സീന്‍ ഇല്ലാതെ പടം വന്നാല്‍ ഈ ബ്ലോഗും പൊല്ലാപ്പും പേടിച്ചു ബ്ലെസ്സി പിന്‍വാങ്ങിയാതാണെന്ന് വീമ്പു പറയുകയുമാകം.

  മഴപെയ്താല്‍ പോലും ഇന്ന് ചാനല്‍ ഇമ്പാക്റ്റ് പറയുന്ന കാലാ..!!

  കാളപെറ്റെന്നു കേട്ടു "ബേബി സോപ്പും" വാങ്ങി കാണാന്‍ ചെന്ന നമ്മളോ..??

  ReplyDelete
 84. കമസൂത്രയിലും പിന്നെ രതി നിര്‍ വേദത്തിലും, തകര്‍ത്തു അഭിനയിച്ച നടിക്ക്, കേരളത്തിലെ വിശാലമനസ്കരുടെ ക്ലീന്‍ ചീട്ടു..!
  "Prasava samayathe facial expressions and prostural moves maathramaanu ചിത്രീകരിച്ചിരിക്കുന്നത്". ഇതു പറയേണ്ടിയിരുന്നത് ബ്ലെസ്സിയാണ് . പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ബ്ലെസി ഇതു വരെ പ്രതി കരിച്ചിട്ടില്ല. പിന്നെ ലോക്കറില്‍ പൂട്ടി വെച്ചിരിക്കുന്നത് താങ്കള്‍ പറഞ്ഞ "facial expressions and prostural moves " ആണെന്ന് പറഞ്ഞാല്‍ വേണമെങ്കില്‍ സന്തോഷ്‌ മാധവന്‍ വിശ്വസിക്കും ."ഇതെല്ലാം കണ്ടു ബ്ലെസ്സിയുടെയും, നിര്‍മാതാവിന്റെയും ശ്വേതയുടെയും, ഭര്‍ത്താവിന്റെയും ഉള്ളില്‍ ചിരി പൊട്ടുന്നു ണ്ടാവും."പ്രേക്ഷകന്‍ ചമ്മി പോയി എന്ന് പറഞ്ഞു കളിയാക്കാന്‍ അവര്‍ മണ്ടന്മാരാണോ ..? ആണെങ്ങില്‍ "പടം പോട്ടിപോയി " എന്ന് കേള്‍ക്കുമ്പോള്‍ ചിരി നിര്‍ത്തി കൊള്ളും.

  ReplyDelete
 85. “………സ്ത്രീത്വത്തോടോ മാതൃത്വത്തോടോ ഉള്ള ആത്മാര്‍ത്ഥതയല്ല. ബ്ലെസ്സി പേറ് വിറ്റ് കാശാക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ നാണക്കേടാണിത് ”
  അതിനെക്കാള്‍ നല്ലത്, മലയാള പ്രേക്ഷകനോട് ബ്ലെസി വെല്ലുവിളിച്ചതാണെന്ന് പറയാനുള്ള ആര്‍ജവമാണ് വേണ്ടിയിരുന്നത്. രഹസ്യമായി അശ്ലീല സിനിമകള്‍ (ബ്ലൂ ഫിലിം) നിര്‍മ്മിക്കുന്നവരെ നിയമം കയ്യോടെ പിടി കൂടമെങ്കില്‍ (സെന്‍സര്‍ ബോര്‍ഡിനെ കാത്തു നില്‍ക്കാറില്ല ). പരസ്യമായി ബ്ലു ഫിലിം നിര്‍മിച്ച ബ്ലെസ്സിയെ കോടതിക്ക് മുന്‍പാകെ കൊണ്ട് വരുകയാണ് വേണ്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പ്രസവമായാലും, പോസ്ട്ടുമാര്ടം ആയാലും നഗ്നതയെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും..?.

  ReplyDelete

 86. ഇറങ്ങാത്ത, കാണാത്ത സിനിമയെ ചൊല്ലി ഒരു വിവാദം , തീര്‍ത്തും അനാവശ്യം ഈ വിവാദം .
  മറ്റു സിനിമാ നടികളില്‍ നിന്ന് വ്യത്യസ്ഥമായി പൊതു വേദികളില്‍ മാന്യമായ വേഷം ധരിച്ചു വരുന്നു ശ്വേത എന്നത് കൂടെ അറിയാതെ ഓര്‍ത്ത്‌ പോയി

  ReplyDelete
  Replies
  1. This is a simple question of commerce: What will you call something which belongs to a person and he/or she would not make it available to others for utilization or enjoyment or possession, unless he or she is paid for it in material? Those are stored in protected warehouses only to ensure that nobody avails them freely. This goes well with the concept of 'dressing' for some women.

   Delete
 87. Barish ChembakasseryNovember 29, 2012 at 1:24 PM

  ഒരു സ്ത്രീയുടെ പ്രസവം ചിത്രീകരികുഗ എന്നദ് അവരുടെ തന്നെ തീരുമാനത്തില്‍ നിന്നും ഉണ്ടായതാണെങ്കില്‍ അതിനോട് കലഹികാന്‍ എനികവില്ല..... നാളെ അവരുടെ കിടപ്പറ രംഗവും LIVE ചിത്രീകരികുന്നടിനോടും....ഇവിടെ ഉയര്‍ന്നു വരുന്നാദ് അമ്മ ഭാര്യാ സഹോദരി മകള്‍ തുടങ്ങിയ തലത്തില്‍ സ്ത്രീയ്ടെ സാമൂഹിക ഉത്തരവതിട്ടങ്ങള്‍ അവള്‍കു നിര്‍വഹികനവുന്നുണ്ടോ എന്നടാണ്.....
  നാളെ തന്റെ മക്കളോടും ഭാര്തവിനോടും പിണങ്ങി തെരുവില്‍ ഇറങ്ങുന്ന SHEWDA യെ കാണാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം......

  ReplyDelete
 88. http://www.pinangode.com/2012/11/blog-post_27.html കിഴക്കന്‍ നാടുകളില്‍ സ്ത്രീകളുടെ സൗന്ദര്യവും പണവും കൊള്ളയടിക്കുന്ന പുരുഷാധിപത്യത്തിന്റെ സൗകര്യപ്രദമായ സമീപനമാണ് അന്നാട്ടിലെ സ്ത്രീകള്‍ക്കനുവദിച്ച പരിധിവിട്ട സ്വാതന്ത്ര്യം. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് വന്‍ നഷ്ടമാണത് വരുത്തിവെക്കുന്നതെന്ന് അവരറിയുന്നത് യുവത്വം തീരുന്നതോടെയാണ്. പിന്നെയവര്‍ ഒറ്റപ്പെടുന്നു ''സ്ത്രീത്വം'' മാനിക്കേണ്ടത് പുരുഷനാണ്. അതിന് സ്ത്രീത്വം സ്ത്രീ തന്നെ മാനിക്കുന്നതിന് തയ്യാറാവണം. ആധുനികതയുടെ പേരില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്ന മാതാപിതാക്കള്‍ പിന്നീട് അനുഭവിക്കേണ്ടിവരും, മക്കളും.

  ReplyDelete
 89. 1980കളുടെ തുടക്കത്തില്‍ "Pregnancy and Childbirth" എന്ന പേരില്‍ ഒരു ഇംഗ്ലീഷ് സിനിമ കേരളമൊട്ടാകെ തകര്‍ത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. (ഓരോ തീയറ്ററിലും ഓരോ മാസത്തില്‍ കൂടുതല്‍! നാട്ടിന്‍‌പുറത്തെ തീയറ്ററുകളില്‍ പോലും!). അതില്‍ ആറ് യുവതികളുടെ(ദമ്പതികളുടെ) ഗര്‍ഭധാരണവും തുടര്‍ന്നുള്ള ഘട്ടങ്ങളും പ്രസവവും ഒരു മറയുമില്ലാതെ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ ഫീച്ചര്‍ ഫിലിമായിരുന്നു അത്. അക്കാലത്തുതന്നെ ബോധവല്‍ക്കരണ സിനിമകള്‍ എന്നപേരില്‍ മലയാളത്തില്‍ ധാരാളം തുറന്ന “എ” പടങ്ങള്‍ ഇറങ്ങീയിരുന്നു. പ്രമുഖ ബാനറുകളായിരുന്നു അവയുടെയൊക്കെ നിര്‍മ്മാതാക്കള്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു അവയിലൊക്കെ “അഭിനയിച്ചിരുന്നത്”. മറ്റ് “തുണ്ട് പടങ്ങള്‍” വേറെയും. അക്കാലത്തെ യുവാക്കള്‍ - ഇന്നത്തെ മദ്ധ്യവയസ്കര്‍ മാധ്യമങ്ങളിലിരുന്ന് “പണ്ടത്തെ സദാചാര“ ഗീര്‍വ്വാണം അടിക്കുന്നത് കാണുമ്പോള്‍ തമാശതോന്നുന്നു. അന്നൊന്നുമില്ലാത്ത എന്ത് സദാചാരമാണ് കേരളത്തില്‍ പുതുതായി ഉണ്ടായിരിക്കുന്നത് ആവോ?

  വിദേശസിനിമകളില്‍ യഥാര്‍ത്ഥ പ്രസവം തന്നെ കാണിക്കുന്നത് പുതുമയൊന്നുമല്ല. 80 കളില്‍ തന്നെ തിരുവനന്തപുരം ശ്രീവിശാഖ് തീയറ്ററില്‍ നിന്ന് കണ്ട (അന്നൊക്കെ ഒരു സിനിമയും വിടില്ലായിരുന്നു) ഒരു ഹിസ്റ്റോറിക്കല്‍ സിനിമയില്‍ നായിക പ്രസവിക്കുന്നത് യഥാര്‍ത്ഥമായി കാണിച്ചിരുന്നു, ഒട്ടും സെക്സ് കാട്ടാതെ, ഒട്ടും വള്‍ഗറകാതെ. ഇപ്പോഴും എത്രയൊ ലോക സിനിമകളില്‍ പ്രസവം പലരീതിയില്‍ കാട്ടുന്നു, യഥാര്‍ത്ഥവും അല്ലാത്തതും. അതില്‍ കാമതൃപ്തി വരുത്തുന്നവരുണ്ടാകാം, സ്ത്രീയുടെ-അമ്മയുടെ വേദന അറിയുന്നവരുമുണ്ടാകാം.

  എന്നിട്ടും നമ്മളിരുന്ന് ഇത് ലോകത്തെ ആദ്യസംഭവം പോലെ ആഘോഷിക്കുകയാണ്.
  കാണാത്ത സിനിമയുടെ പേരില്‍ :(
  അതില്‍ എന്താണെന്നുപോലും അറിയതെ മന്തന്മാരെപ്പൊലെ :)
  ബ്ലെസിയൂടെ സിനിമ ഹിറ്റാക്കാമെന്ന് ഒരൊരുത്തരും നേര്‍ച്ചയെടുത്തപോലെ :D

  ReplyDelete
 90. http://njaanumenteorublogum.blogspot.com/2012/11/blog-post_29.html?showComment=1354389063218#c5120203834310477504

  ReplyDelete
 91. ബ്ലെസ്സിയുടെ സിനിമയില്‍ നിന്ന് ചര്‍ച്ച വഴി മാറി സഞ്ചരിക്കുകയാണ്. ഇതിനകം തന്നെ നിരവധി കമന്റുകള്‍ എനിക്ക് സ്പാമിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ആരോഗ്യകരമായ ചര്‍ച്ചക്ക് പകരം മത വിദ്വേഷവും പകയും ജനിപ്പിക്കുന്ന പല കമന്റുകളും നീക്കം ചെയ്തു കഴിഞ്ഞ ശേഷവും വിഷയ സംബന്ധിയല്ലാത്ത ചര്‍ച്ചകളാണ് തുടരുന്നത്. അതുകൊണ്ട് ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ഇവിടെ പൂട്ടുകയാണ്. മറ്റൊരു വിഷയവുമായി നമുക്ക് വീണ്ടും കാണാം. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

  ReplyDelete